category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | പാവങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച ജൂലിയ ഗ്രീലെയുടെ നാമകരണ നടപടികള്‍ക്കു ആരംഭം |
Content | ഡെന്‍വര്‍: അടിമത്വത്തില്‍ നിന്നും മോചിപ്പിക്കപ്പെട്ട ശേഷം, സഹജീവികളുടെ നന്മയ്ക്കായി ജീവിതം സമര്‍പ്പിച്ച ജൂലിയ ഗ്രീലെയുടെ നാമകരണ നടപടികള്‍ക്ക് തുടക്കമായി. ഡെന്‍വറില്‍, ആര്‍ച്ച് ബിഷപ്പ് സാമൂവേല്‍ ജെ. അക്വീലയാണ് ജൂലിയ ഗ്രീലെയുടെ നാമകരണ നടപടികള്‍ക്ക് തുടക്കം കുറിച്ചത്. അടിമത്വത്തിന്റെ വേദനകള്‍ നേരിട്ട ജൂലിയ ഗ്രീലെ, തന്റെ മോചനത്തിന് ശേഷം സഹജീവികളുടെ ഉന്നമനത്തിനായി ചെയ്ത പ്രവര്‍ത്തികള്‍ ഇന്നും അനുസ്മരിക്കപ്പെടുന്നുണ്ട്.
യുഎസിലെ മിസൗരിയിലാണ് ജൂലിയ ഗ്രീലെ ജനിച്ചത്. ജൂലിയയുടെ അമ്മ അടിമയായിരുന്നു. അമ്മയെ അവരുടെ യജമാനന്‍ ചാട്ടവാറിന് അടിച്ചപ്പോള്‍, ചാട്ടയുടെ അഗ്രം ജൂലിയയുടെ വലതു കണ്ണില്‍ പതിക്കുകയും ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് 1860-ല്‍ അടിമത്വത്തില്‍ നിന്ന്‍ ജൂലിയ ഗ്രീലെ സ്വതന്ത്ര്യയാക്കപ്പെട്ടു. 1880-ല്‍ അവര്‍ സ്വന്ത സ്ഥലത്തു നിന്നും ഡെന്‍വറിലെത്തി. കൊളറാഡോയുടെ ഒന്നാമത്തെ ടെറിട്ടോറിയല്‍ ഗവര്‍ണറായിരുന്ന വില്യം ഗില്ലിപ്പിന്റെ ഭവനത്തില്‍ അടുക്കള ജോലികള്‍ ചെയ്തു ജൂലിയ ജീവിതം മുന്നോട്ട് നീക്കി.
പിന്നീട് ഡെന്‍വറിലുള്ള തിരുഹൃദയ ദേവാലയത്തില്‍ നിന്നും ഗ്രീലെ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. ദിവ്യകാരുണ്യത്തോടും, തിരുഹൃദയത്തോടുമുള്ള ആഴമായ ഭക്തി ജൂലിയ ഗ്രീലെ എല്ലായ്‌പ്പോഴും പ്രകടമാക്കിയിരുന്നു. 1901-ല്‍ സെക്കുലര്‍ ഫ്രാന്‍സിസ്കന്‍ ഓര്‍ഡറില്‍ ചേര്‍ന്നു. തിരുഹൃദയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിന് ശ്രമങ്ങളാണ് ഇതിനു ശേഷം ഗ്രീലെ നടത്തിയത്. ഡെന്‍വറില്‍ സേവനം ചെയ്യുന്ന അഗ്നിശമന സേനാ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് ജൂലിയ ഗ്രീലെ തന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.
തന്റെ ചെറിയ വരുമാനത്തില്‍ നിന്നും പാവങ്ങളെ എങ്ങനെ സഹായിക്കാം എന്ന് ജൂലിയ ഗ്രീലെ പിന്നീട് ചിന്തിച്ചു തുടങ്ങി. പരിസരത്ത് താമസിച്ചിരുന്ന വീടില്ലാത്തവര്‍ക്കും, പാവങ്ങള്‍ക്കുമെല്ലാം തന്റെ ഉന്തുവണ്ടിയില്‍ ആവശ്യമായ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നത് ജൂലിയ ഗ്രീലെയുടെ ജീവിതശൈലിയായി മാറി. നിര്‍ദ്ധനരെ സഹായിക്കുവാന്‍ ജൂലിയ ഗ്രീലെ രാത്രിയില്‍ പ്രത്യേകമായി സമയം കണ്ടെത്തി. തലയില്‍ വലിയ തൊപ്പിയും, കാലില്‍ ഷൂസും, തകര്‍ന്നു പോയ തന്റെ വലതെ കണ്ണിനെ മറച്ചുപിടിക്കുവാന്‍ കൈയില്‍ തൂവാലയുമായി നടന്നിരുന്ന ജൂലിയ ഗ്രീലിയുടെ ചിത്രം ഡെന്‍വറിലെ ജനങ്ങളുടെ ഇടയില്‍ ഇന്നും ഓര്‍മ്മയാണ്.
അതീവ തിരുഹൃദയ ഭക്തയായിരിന്ന ജൂലിയ ഗ്രീലെ 1918 ജൂണ്‍ ഏഴാം തീയതി തിരുഹൃദയ തിരുനാളിന്റെ ദിനത്തില്‍ തന്നെയാണ് മരണമടഞ്ഞത്. ഇഹലോക വാസം വെടിഞ്ഞപ്പോള്‍ ജൂലിയ ഗ്രീലെക്കു 80 വയസ് വയസ്സായിരിന്നു. രൂപത തലത്തില്‍ തയ്യാറാക്കുന്ന ജൂലിയ ഗ്രീലെയുടെ ജീവചരിത്രവും മറ്റു വിവരങ്ങളും വത്തിക്കാനിലേക്ക് അയച്ചു നല്‍കും. ഇതിനു ശേഷമാണ് വിശുദ്ധ പദവിയിലേക്കു ജൂലിയയെ ഉയര്‍ത്തണമോയെന്ന കാര്യം വത്തിക്കാന്‍ തീരുമാനിക്കുക.
|
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-12-20 00:00:00 |
Keywords | For,the,ex,slave,who,blessed,Denver,a,path,to,sainthood,opens |
Created Date | 2016-12-20 15:46:38 |