Contents
Displaying 3411-3420 of 25025 results.
Content:
3670
Category: 9
Sub Category:
Heading: ഡെര്‍ബി സെന്റ് ജോസഫ്സ് ദേവാലയത്തില്‍ ക്രിസ്തുമസ് മലയാളം പാതിരാകുര്‍ബാനയും പിറവിതിരുനാളും
Content: ഉണ്ണീശോയുടെ പിറവി തിരുനാളിനോടനുബന്ധിച്ച് ഡെര്‍ബി സെന്റ്. ജോസഫ്സ് കത്തോലിക്കാ ദേവാലയത്തില്‍ 24, രാത്രി 10 മണിക്ക് പിറവിതിരുനാള്‍ തിരുകര്‍മ്മങ്ങളും ആഘോഷമായ പാതിരാക്കുര്‍ബ്ബാനയും നടക്കും. നോട്ടിംഗ്ഹാം രൂപതാ സീറോ മലബാര്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ബിജു കുന്നയ്ക്കാട്ട് തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. എല്ലാ വര്‍ഷവും മറ്റു സമീപ സ്ഥലങ്ങളില്‍ നിന്നുള്‍പ്പെടെ ധാരാളമാളുകള്‍ ഡെര്‍ബിയിലെ പിറവിത്തിരുനാള്‍ കുര്‍ബ്ബാനയില്‍ പങ്കു ചേരാന്‍ എത്തിച്ചേരാറുണ്ട്. പിറവിത്തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ക്രിസ്തുമസ് കേക്ക് മുറിച്ചു ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും. മുന്‍ വര്‍ഷങ്ങളിലേതു പോലെ ഇടവക കൂട്ടായ്മ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ഭക്തിനിര്‍ഭരമായ ക്രിസ്തുമസ് കരോള്‍ വിവിധ സ്ഥലങ്ങളിലായി നടന്നു. പിറവിത്തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേരാന്‍ എല്ലാവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നു. #{red->n->n->വിലാസം: }# St. Joseph’s Church DE II TQ Burton Road
Image: /content_image/Events/Events-2016-12-23-05:15:20.jpg
Keywords:

3671
Category: 18
Sub Category:
Heading: ദൈവം മനുഷ്യനു സ്വാതന്ത്ര്യം നൽകിയത് സ്വന്തം ഇഷ്ട്ടത്തിനുസരിച്ച് ജീവിക്കാനല്ല: മാര്‍ ജേക്കബ് മുരിക്കൻ
Content: പാലാ: ദൈവം മനുഷ്യനു സ്വാതന്ത്ര്യം നൽകിയത് അവന്റെ ഇഷ്ടമനുസരിച്ച് ജീവിക്കാനല്ലെന്നും മറിച്ച്, സ്വാതന്ത്ര്യം നൽകിയവന്റെ ഇഷ്ടമനുസരിച്ച് ജീവിക്കാനാണെന്നും പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ. പാലാ രൂപത ബൈബിൾ കൺവൻഷന്റെ നാലാം ദിനമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. "സ്നേഹം പങ്കുവച്ചുകൊണ്ടാവണം ഈശോയെ നാം പ്രഘോഷിക്കേണ്ടത്. വചനത്തോടു കൂടെയായിരിക്കുമ്പോഴാണ് ദൈവഹിതം തിരിച്ചറിയുന്നത്. കാരണം, വചനം ദൈവമാണ്. വചനം ഒരിക്കലും പരാജയപ്പെടുന്നില്ല. ദൈവം സ്നേഹമാണ്. സ്നേഹമാകാനും സ്നേഹമേകാനുമുള്ള വിളിയാണ് സ്വാതന്ത്ര്യം. വാക്കിലും സംസാരത്തിലുമല്ല നാം സ്നേഹിക്കേണ്ടത്, പ്രവൃത്തിയിലാണ്". ബിഷപ്പ് പറഞ്ഞു, പാലാ രൂപത ചാൻസലർ ഫാ. ജോസ് കാക്കല്ലിൽ, പൂഞ്ഞാർ ഫൊറോനാ പള്ളി വികാരി ഫാ. അഗസ്റ്റിൻ തെരുവത്ത്, രാമപുരം ഫൊറോനാപള്ളി വികാരി റവ. ഡോ. ജോർജ് ഞാറക്കുന്നേൽ, ഭരണങ്ങാനം ഫൊറോനാ പള്ളി വികാരി ഫാ. അഗസ്റ്റിൻ കൊഴുപ്പൻകുറ്റി തുടങ്ങിയവർ വിശുദ്ധ കുർബാനയിൽ സഹകാർമികരായിരുന്നു.
Image: /content_image/India/India-2016-12-23-05:31:43.jpg

3672
Category: 1
Sub Category:
Heading: സൗദി അറേബ്യയില്‍ ക്രിസ്തുമസ് ആഘോഷിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്
Content: റിയാദ്: കടുത്ത ഇസ്ലാംമത നിയന്ത്രണങ്ങളുള്ള രാജ്യമായ സൗദി അറേബ്യയില്‍ ക്രിസ്തുമസ് ആഘോഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന്‍ റിപ്പോര്‍ട്ട്. ഇസ്ലാം മതവിശ്വാസമല്ലാതെ മറ്റെതെങ്കിലും വിശ്വാസം പ്രചരിപ്പിക്കുകയോ, മറ്റു വിശ്വാസങ്ങളില്‍ പരാമര്‍ശിക്കുന്ന ആഘോഷങ്ങള്‍ നടത്തുകയോ ചെയ്താല്‍ ക്രൂരമായ ശിക്ഷകള്‍ക്ക് വിധേയമാക്കുന്ന സൗദിയില്‍ ക്രിസ്തുമസ് ആഘോഷിക്കുന്നവരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് പുതിയ പ്രതീക്ഷകളിലേക്കും സാധ്യതകളിലേക്കുമാണ് വെളിച്ചം വിശുന്നത്. രാജ്യത്ത് ക്രിസ്തുമസ് ആഘോഷങ്ങള്‍ രഹസ്യമായിട്ടാണ് നടത്തപ്പെടുന്നത്. വിദേശരാജ്യങ്ങളുടെ എംബസികളിലും ക്രിസ്തുമസ് ആഘോഷം നടത്തപ്പെടാറുണ്ട്. സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് മുസ്ലീം വിശ്വാസികള്‍ മാത്രമാണ് ഉള്ളത്. ഒരു സൗദി പൗരന്‍, തന്റെ ഇസ്ലാം മത വിശ്വാസം ഉപേക്ഷിച്ച് മറ്റെതെങ്കിലും വിശ്വാസം സ്വീകരിക്കുകയോ, മതമില്ലാതെ ജീവിക്കുവാന്‍ ശ്രമിക്കുകയോ ചെയ്താല്‍ ആ വ്യക്തി മരണശിക്ഷയ്ക്ക് യോഗ്യനാണെന്നാണ് രാജ്യത്തിന്റെ നിയമങ്ങള്‍ വ്യക്തമാക്കുന്നത്. സിറിയയിലും, സൗദിയിലുമായി തന്റെ കുട്ടിക്കാലം ചെലവഴിച്ച ലൗറ എന്ന യുവതി താന്‍ ക്രിസ്തുമസ് ദിനങ്ങളില്‍ സൗദിയിലേക്ക് പോകാറുണ്ടെന്നും ആഘോഷങ്ങള്‍ അവിടെയാണ് നടത്തുന്നതെന്നും ഫോക്‌സ് ന്യൂസിനോട് വെളിപ്പെടുത്തി. സൗദിയില്‍ രഹസ്യമായി ആരാധന നടത്തുന്ന ക്രൈസ്തവരുടെ എണ്ണത്തില്‍ ശക്തമായ വര്‍ദ്ധനയുണ്ടെന്നും കാലിഫോര്‍ണിയായില്‍ പഠനം നടത്തുന്ന ലൗറ പറയുന്നു. "ഏതെങ്കിലും തരത്തിലുള്ള ക്രിസ്തുമസ് ആഘോഷങ്ങള്‍ നടത്തുന്നത് സൗദിയില്‍ കുറ്റകരമാണ്. ആളുകള്‍ വീടിനു പുറത്തു ക്രിസ്തുമസിന്റെ ഒരലങ്കാരവും പ്രദര്‍ശിപ്പിക്കാറില്ല. എന്നാല്‍ ഭവനങ്ങളുടെ അകം അവര്‍ അലങ്കരിക്കും. രഹസ്യമായി പ്രാര്‍ത്ഥനകളും ആരാധനയും ക്രിസ്തുമസ് ആഘോഷവും നടത്തും. സ്വദേശികള്‍ക്ക് കടന്നു വരുവാന്‍ വിലക്കുള്ള എംബസികള്‍ കേന്ദ്രീകരിച്ചായിരിക്കും ഞങ്ങള്‍ ആഘോഷങ്ങള്‍ നടത്തുക. രാത്രി മുഴുവനും ഞങ്ങള്‍ ക്രിസ്തുമസ് ആഘോഷങ്ങളില്‍ മുഴുകും. ഭൂഗര്‍ഭ സഭകളിലെ പലരും അവരുടെ ഭവനങ്ങളിലോ, മറ്റു രഹസ്യ സ്ഥലങ്ങളിലോ ഇത്തരത്തില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കും". ലൗറ ഫോക്സ് ന്യൂസിനോട് വെളിപ്പെടുത്തി. ഇത്തരം ആഘോഷങ്ങളെ കുറിച്ച് സര്‍ക്കാറിന് വ്യക്തമായ അറിവ് ലഭിക്കുമെങ്കിലും പലപ്പോഴും അവര്‍ അതിനെ തടസപ്പെടുത്തുവാന്‍ നോക്കാറില്ലെന്നും ലൗറ കൂട്ടിച്ചേര്‍ത്തു. "കൂടുതലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് മതഭ്രാന്തന്‍മാരായ ചില സൗദികളാണ്. ഒരാള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചാല്‍ അയാളെ നശിപ്പിക്കുവാന്‍ മുന്‍കൈ എടുക്കുക കുടുംബാംഗങ്ങളും അയാള്‍ ഉള്‍പ്പെടുന്ന പ്രാദേശിക സമൂഹവുമാണെന്നതാണ് സൗദി അറേബ്യയിലെ സ്ഥിതി". ലൗറ പറഞ്ഞു. രാജ്യത്ത് 30 മില്യണ്‍ ആളുകള്‍ വസിക്കുന്നുവെന്നാണ് ഏകദേശ കണക്ക്. ഇതില്‍ 1.2 മില്യണ്‍ ആളുകള്‍ ക്രൈസ്തവ വിശ്വാസികളാണ്. വിവിധ രാജ്യങ്ങളില്‍ നിന്നും സൗദിയില്‍ ജോലിക്കായി വന്നവരും, രാജ്യത്ത് തന്നെ സ്ഥിരതാമസമാക്കിയ പൗരന്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു. ഒരു മുസ്ലീം വിശ്വാസി അമുസ്ലീമിനോട് ക്രിസ്തുമസ് ആശംസകള്‍ സൗഹൃദത്തിന്റെ പേരില്‍ ആശംസിക്കുന്നതു പോലും രാജ്യത്ത് കുറ്റകരമാണ്. 2012-ല്‍ സൗദിയിലെ മതകാര്യ പോലീസായ 'മുത്താവിന്‍' ഒരു വീട്ടില്‍ റെയ്ഡ് നടത്തുകയും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് വേദിയൊരുക്കി എന്ന കാരണം പറഞ്ഞ് 40 പേരെ തടവിലാക്കുകയും ചെയ്തിരുന്നു. ഏഴാം നൂറ്റാണ്ടിന് മുമ്പു വരെ ക്രൈസ്തവ വിശ്വാസം നിലനിന്നിരുന്ന പ്രദേശമായിരുന്നു ഇന്നത്തെ സൗദി ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന അറേബ്യന്‍ മേഖല. അപ്പോസ്‌ത്തോലനായ വിശുദ്ധ പൗലോസും, വിശുദ്ധ തോമസും അറേബ്യയുടെ പ്രദേശങ്ങളില്‍ സുവിശേഷം അറിയിച്ചിരുന്നതായി രേഖകള്‍ പറയുന്നു. നാലാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട വലിയ ക്രൈസ്തവ ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ സൗദി പട്ടണമായ ജൂബൈലില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. യുഎസും സൗദി അറേബ്യയും തമ്മില്‍ മുമ്പുണ്ടായിരുന്നതിലും മികച്ച ബന്ധമാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വളര്‍ന്നു വരുന്നത്. ഇതിനാല്‍ തന്നെ ക്രൈസ്തവ വിശ്വാസികള്‍ക്ക് കുറച്ചു കൂടി മെച്ചപ്പെട്ട സാഹചര്യങ്ങള്‍ സൗദിയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Image: /content_image/News/News-2016-12-23-08:07:11.jpg
Keywords: Number,of,Christians,celebrating,Christmas,in,Saudi,Arabia,growing

3673
Category: 1
Sub Category:
Heading: സഭയിലെ നവീകരണം വളര്‍ച്ചയുടെയും മാനസാന്തരത്തിന്‍റെയും പ്രക്രിയ: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: സഭയിലെ നവീകരണം വളര്‍ച്ചയുടെയും മാറ്റത്തിന്‍റെയും മാനസാന്തരത്തിന്‍റെയും പ്രക്രിയയാണെന്നും മാറ്റങ്ങള്‍ സഭാപ്രവര്‍ത്തകരിലും, സഭയുടെ ശുശ്രൂഷകരായ സ്ത്രീകളിലും പുരുഷന്മാരിലും യാഥാര്‍ത്ഥ്യമാകണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രിസ്തുമസിനോട് അനുബന്ധിച്ച് റോമന്‍ കൂരിയായെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരിന്നു മാര്‍പാപ്പ. ക്രിസ്തുമസ് ആശംസകളോടെയാണ് മാര്‍പാപ്പ തന്റെ സന്ദേശം മാര്‍പാപ്പ ആരംഭിച്ചത്. "സഭയില്‍ നവീകരണം അനിവാര്യമാണ്. കാരണം, സഭയ്ക്ക് അതിനുള്ളില്‍ തന്നെ ജീവനുണ്ട്. സഭയില്‍ മാറ്റങ്ങളും നവീകരണങ്ങളും പലഘട്ടങ്ങളിലും വന്നിട്ടുണ്ട്. നവീകരണത്തിന് സന്നദ്ധയാകുന്നിടത്തോളം കാലം സഭ ജീവിക്കും. ഒരു പുതിയ നിര്‍ദേശം മുന്നിലേക്ക് വരുമ്പോള്‍ ഒരു വിഭാഗം അതിനെ അനുകൂലിക്കുകയും, മറ്റൊരു വിഭാഗം എതിനെ എതിര്‍ക്കുകയും ചെയ്യുക സ്വാഭാവികമാണ്. എതിര്‍പ്പ് ഉയര്‍ത്തുന്നവരുടെ കൂട്ടത്തില്‍ പല തരത്തിലുള്ള ആളുകളുണ്ട്". "സത്യസന്ധവും ആത്മാര്‍ത്ഥവുമായ സംഭാഷണങ്ങളിലൂടെ നിര്‍ദേശിക്കപ്പെട്ട മാറ്റങ്ങള്‍ക്കെതിരെയുള്ള തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നവരാണ് ഇതിലെ ആദ്യവിഭാഗം. രണ്ടാമത്തെ വിഭാഗക്കാര്‍ തങ്ങളുടെ മനസിലെ ഭയം മൂലം നിര്‍ദേശിക്കപ്പെട്ട മാറ്റങ്ങളെ രഹസ്യമായി എതിര്‍ക്കുന്നു. എന്നാല്‍ ഇവരെ കൂടാതെ മൂന്നാമത് ഒരു വിഭാഗം കൂടിയുണ്ട്. തങ്ങളുടെ ഉള്ളിലെ വിദ്വേഷം പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് ഇവര്‍ നിര്‍ദ്ദേശങ്ങളെ എതിര്‍ക്കുന്നത്". മാര്‍പാപ്പ പറഞ്ഞു. "നവീകരണം വളര്‍ച്ചയുടെയും മാറ്റത്തിന്‍റെയും മാനസാന്തരത്തിന്‍റെയും പ്രക്രിയയാണ്. മാറ്റങ്ങള്‍ സഭാപ്രവര്‍ത്തകരിലും, സഭയുടെ ശുശ്രൂഷകരായ സ്ത്രീകളിലും പുരുഷന്മാരിലും യാഥാര്‍ത്ഥ്യമാകണം. വ്യക്തികളുടെ മനഃസ്ഥിതിയില്‍ മാറ്റമില്ലെങ്കില്‍, എല്ലാ നവീകരണശ്രമങ്ങളും, വൃഥാവിലാകും. സഭയുടെ മുകളിലുള്ള ചെറിയ ചുളിവുകളെ കുറിച്ച് നാം വിഷമിക്കേണ്ടതില്ല, പക്ഷേ സഭയുടെ പുറത്തു പറ്റുന്ന കറകളുടെ പാടുകളെ കുറിച്ച് നാം ആഴമായി ചിന്തിക്കണം". മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2016-12-23-11:39:52.jpg
Keywords: Pope,rips,malicious,resistance,to,Church,reform

3674
Category: 1
Sub Category:
Heading: ക്യൂക്യൂ
Content: ക്യൂക്യൂ
Image: /content_image/News/News-2016-12-24-05:00:40.jpg

3675
Category: 1
Sub Category:
Heading: qqq
Content: qq
Image: /content_image/News/News-2016-12-24-05:01:14.png

3676
Category: 1
Sub Category:
Heading: ഉണ്ണീശോയുടെ ചൈതന്യത്തിന് ചേര്‍ന്ന വിധത്തില്‍ ലാളിത്യത്തിലും എളിമയിലും ക്രിസ്മസ്സ് ആഘോഷിക്കണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍
Content: പ്രസ്റ്റണ്‍: രക്ഷകനായി പിറന്ന ഉണ്ണീശോയുടെ ചൈതന്യത്തിന് ചേര്‍ന്ന വിധത്തില്‍ ലാളിത്യത്തിലും എളിമയിലും ക്രിസ്മസ്സ് ആഘോഷിക്കണമെന്ന്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. വിശ്വാസികള്‍ക്കായി നല്‍കപ്പെട്ട ക്രിസ്തുമസ് സന്ദേശത്തിലാണ് മാര്‍ സ്രാമ്പിക്കല്‍ ക്രിസ്തുമസിന് നല്‍കേണ്ട ലാളിത്യത്തെ പറ്റി പരാമര്‍ശം നടത്തിയിരിക്കുന്നത്. #{red->n->n->മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ക്രിസ്തുമസ് സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം: }# ഓരോ ഡിസംബര്‍ 25ാം തീയതിയും ലോകം മുഴുവനും ഉണ്ണീശോയുടെ പിറവിതിരുനാള്‍ അനുസ്മരിക്കുകയും ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. മൂന്നാം നൂറ്റാണ്ടിന്റെ അവസാനമാണ് ഈ ലിറ്റര്‍ജിക്കല്‍ ആഘോഷം ആരംഭിച്ചത്. ദൈവപുത്രന്റെ മനുഷ്യാവതാരം മിശിഹാരഹസ്യത്തിന്റെ ആരംഭമാണ്. ബേത്‌ലഹേമിലെ പുല്‍ക്കൂട്ടില്‍ ഉണ്ണീശോ ജനിച്ചത് ഒരു ചരിത്രസംഭവമാണ്. പിറവിത്തിരുനാള്‍ ശരിയായി ആഘോഷിക്കുവാന്‍ അതിന്റെ ചരിത്രപരമായ വസ്തുതകളില്‍ നിന്ന് ദൈവത്തിന്റെ തന്നെ രഹസ്യത്തിലേക്ക് നീങ്ങണം. ചരിത്രപരമായി മറിയത്തില്‍ നിന്ന് ജനിക്കുന്ന ഈശോ, ജനിച്ചുവീഴുന്നത് തന്നെ ദാരിദ്രത്തിലേക്കും ഏകാന്തതയിലേക്കും ആരും സഹായിക്കാന്‍ ഇല്ലാത്ത അവസ്ഥയിലേക്കുമാണ്. ഭൂരിപക്ഷം മനുഷ്യരും ഒരു ഭവനത്തിലോ ആശുപത്രിയിലോ ആണ് ജനിച്ചിരിക്കുന്നത്. എന്നാല്‍ മനുഷ്യര്‍ക്കുവേണ്ടി മനുഷ്യരോടൊപ്പം എന്നേക്കുമായി എത്തുന്ന ദൈവം, എമ്മാനുവേല്‍, ജനിച്ചുവീഴുന്നത് ഒരു പുല്‍ക്കൂട്ടിലാണ്, മൃഗങ്ങളുടെ ഇടയിലാണ്, ആടുകളുടെ ഇടയില്‍ മറ്റോരു കുഞ്ഞാടായാണ്. ഈ ജനനം തന്നെ സൂചിപ്പിക്കുന്നത് ദാവീദിന്റെ പട്ടണത്തില്‍ നമുക്കായി ജനിക്കുന്ന ശിശു ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടാണ് എന്നുള്ളതാണ്. സുവിശേഷം നമ്മെ പഠിപ്പിക്കന്നത് രക്ഷകനായ ഈശോ മിശിഹാ ജനിച്ചിരിക്കുന്നു എന്നാണ് (ലൂക്കാ 2:11). ഈശോ ബേത്‌ലഹേമില്‍ ജനിക്കുമ്പോള്‍ തന്നെ സ്വര്‍ഗ്ഗീയ സൈന്യത്തെ, ആട്ടിടയരെ, കിഴക്കുനിന്നു വന്ന ജ്ഞാനികളെ ആകര്‍ഷിക്കുന്നു. ഈശോ പിന്നീട് നമ്മെ പഠിപ്പിക്കുന്നുണ്ട് ഞാന്‍ കുരിശില്‍ ഉയര്‍ത്തപ്പെട്ടുകഴിയുമ്പോള്‍ എല്ലാവരെയും ഞാന്‍ ആകര്‍ഷിക്കും. ഇന്നും ഈശോ വിശുദ്ധ കുര്‍ബാനയിലൂടെ തന്റെ ആകര്‍ഷണം തുടരുന്നു. ശിശുവായ ഈശോ എല്ലാവരെയും ആകര്‍ഷിക്കുന്നതിന് കാരണം എളിമയില്‍, നിസ്സാരതയില്‍, ബലഹീനതയില്‍ ഈ ശിശുവിലൂടെ ദൈവം സ്വയം വെളിപ്പെടുത്തുന്നതുകൊണ്ടാണ്. ഉണ്ണീശോയുടെ ജനനം നമ്മെ പഠിപ്പിക്കുന്ന കാര്യം മനുഷ്യചരിത്രം ദൈവീകപദ്ധതിയുടെ ശുശ്രൂഷയ്ക്കുള്ളതാണ് എന്നാണ്. അഗസ്റ്റസ് സീസറിന്റെ ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേര്‍ക്കണം എന്ന കല്പനപോലും മിശിഹായുടെ ജനനമെന്ന അസാധാരണ സംഭവത്തെ ശുശ്രൂഷിക്കുന്നു, സഹായിക്കുന്നു. ദൈവീകപദ്ധതിപ്രകാരം മറിയത്തില്‍ നിന്ന് ബേത്‌ലഹേമില്‍ ജനിക്കുന്ന രക്ഷകന്‍ എല്ലാവര്‍ക്കുംവേണ്ടിയാണ് ജനിച്ചിരിക്കുന്നത്. ഈ രക്ഷകന്റെ ജനനത്തെക്കുറിച്ചുള്ള ഏറ്റവും പഴക്കമുള്ള തിരുവചനങ്ങള്‍ ഏശയ്യാപ്രവാചകന്റെ പുസ്തകത്തില്‍ നമ്മുക്കു കാണാം 'നമ്മുക്ക് ഒരു ശിശു ജനിച്ചിരിക്കന്നു. നമ്മുക്ക് ഒരു പുത്രന്‍ നല്കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും, വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തമായ ദൈവം നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും. ദാവീദിന്റെ സിംഹാസനത്തലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്സീമമാണ് അവന്റെ സമാധാനം അനന്തവും. നീതിയിലും ധര്‍മ്മത്തിലും എന്നേക്കും അത് സ്ഥാപിച്ചു പരിപാലിക്കാന്‍ തന്നെ. സൈന്യങ്ങളുടെ കര്‍ത്താവിന്റെ തീക്ഷണത ഇത് നിറവേറ്റും' (ഏശയ്യാ 9:67). രക്ഷകനാണ് പ്രകാശത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഉറവിടം. ഇവയെല്ലാമായിരിക്കണം പിറവിതിരുനാളിന്റെ സ്വഭാവസവിശേഷതകള്‍. പ്രത്യേകിച്ചും സന്തോഷമായിരിക്കണം പ്രഥമ സ്വഭാവ സവിശേഷത. ഒരാളുടെയോ രണ്ടാളുകളുടെയോ സന്തോഷമല്ല ജനങ്ങളുടെ മുഴുവന്‍ സന്തോഷമാണ്. സന്തോഷത്തിന്റെ അടിവേരുകള്‍ നമ്മള്‍ കാണേണ്ടത് സുവിശേഷത്തിന്റെ വാക്കുകളിലാണ്. 'രക്ഷകന്‍, മിശിഹാ കര്‍ത്താവ് ദാവീദിന്റെ നഗരമായ ബേത്‌ലഹേമില്‍'. രക്ഷിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു. ദുഖത്തില്‍ നിന്ന്, ഭയത്തില്‍ നിന്ന്, തിന്മയില്‍ നിന്ന്, യുദ്ധത്തില്‍ നിന്ന്, വെറുപ്പില്‍ നിന്ന്, മരണത്തില്‍ നിന്ന് രക്ഷകനായ ഈശോ മിശിഹാ നമ്മെ കൈപിടിച്ച് പുറത്തേക്ക് കൊണ്ടുവരുന്നു. അപ്പോഴാണ് ജീവിതത്തിന് അര്‍ത്ഥവും പ്രത്യാശയും ഉണ്ടാകുന്നത്. നമ്മള്‍ ജീവിക്കുന്ന വ്യക്തിപരമായ അനുഭവങ്ങളെക്കാള്‍ മനോഹരമാണ് ജീവിതം. പ്രത്യേകിച്ചും ദുഖകരമായ സംഭവങ്ങളേക്കാള്‍. എല്ലാം മനോഹരമാകുന്നത് രക്ഷകനായ മിശിഹാകര്‍ത്താവിനോടുകൂടിയാണ്. നമ്മെ നയിക്കാന്‍, പരിപാലിക്കാന്‍ ഒരാളുണ്ട്. ഇത് ദൈവത്താല്‍ അയക്കപ്പെട്ട മിശിഹായാണ്. മനുഷ്യവംശത്തെ രക്ഷിക്കുന്ന ദൗത്യമാണ് ദൈവം മിശിഹായെ ഏല്‍പ്പിച്ചിരിക്കുന്നത്. ജീവന്‍, സന്തോഷം, ക്രിയാത്മകത, പ്രത്യാശ, വാത്സല്യം, സുഹൃദ്ബന്ധം, സ്‌നേഹം ഇതാണ് പിറവിതിരുനാള്‍ പ്രഖ്യാപിക്കുന്നത്. ഈ പ്രഖ്യാപനം ചരിത്രത്തെയും മനുഷ്യാനുഭവനങ്ങളെയും രൂപാന്തരപ്പെടുത്തുന്നു. മനുഷ്യന്റെ നേര്‍ക്കുള്ള ദൈവത്തിന്റെ അവിശ്വസനീയമായ സ്‌നേഹത്തിന്റെ വലിയ സന്തോഷമാണ് പിറവിത്തിരുനാളിന്റേത്. വലിയ സന്തോഷമാണ്, ദൈവസ്‌നേഹമാണ് ചരിത്രത്തെ മാറ്റിമറിക്കുന്നത്. ആട്ടിടയരോടാണ് വലിയ സന്തോഷവാര്‍ത്ത ആദ്യം പ്രഖ്യാപിക്കുന്നത്. അന്നത്തെ സമൂഹത്തിലെ അവസാനത്തെ ആളുകളായിരുന്നു അവര്‍. സുവിശേഷവിവരണത്തിലെ മുഖ്യകഥാപാത്രങ്ങളായ മാലാഖാമാര്‍, ഇടയന്മാര്‍, ജ്ഞാനികള്‍ ഇവരെല്ലാവരും ഈ വലിയ സന്തോഷത്തില്‍ പങ്കെടുക്കുന്നു. ജ്ഞാനികള്‍ ഈശോയിലേക്ക് നയിക്കപ്പെടുന്നത് നക്ഷത്രത്താല്‍ മാത്രമല്ല വിശുദ്ധ ഗ്രന്ഥത്തിലെ വാക്കുകളാലുമാണ്. ജറുസലേമില്‍ വച്ച് നക്ഷത്രത്തെ നോക്കാതെ, തിരുവചനം ധ്യാനിക്കാതെ ഹേറോദോസിലേക്ക് നോക്കുന്ന ജ്ഞാനികള്‍ക്ക് പ്രതിസന്ധിയുണ്ടാകുന്നു. ഇന്നും ഈശോയിലെത്താന്‍ നമ്മെ ഏറ്റവും അധികം സഹായിക്കുന്നത് തിരുവചനമാണ്. സുവിശേഷമാണ്. ശരിയായി ക്രിസ്മസ്സ് ആഘോഷിക്കുവാന്‍ സുവിശേഷവത്കരണം അനിവാര്യമാണ്. ശരിയായ ക്രിസ്മസ്സ് ആഘോഷം സുവിശേഷവത്കരണത്തെ വീണ്ടും ശക്തിപ്പെടുത്തുകയും ചെയ്യും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപത സ്ഥാപിതമായതിനുശേഷമുള്ള ആദ്യത്തെ പിറവിതിരുനാളാണ് നാം ഈ വര്‍ഷം ആഘോഷിക്കുന്നത്. സുവിശേഷകന്റെ ജോലി ചെയ്യുക എന്ന തിരുവചനമാണ് എന്നെ അജപാലനശുശ്രൂഷയില്‍ നയിക്കുന്നത്. ഉണ്ണീശോയുടെ ജനനം എന്ന ചരിത്രവസ്തുതയില്‍ നിന്ന് അതിന്റെ ദൈവീക രഹസ്യങ്ങളിലേക്ക് പ്രവേശിക്കുവാനാണ് ഈ ആഘോഷത്തിനായി ഒരുങ്ങുമ്പോള്‍, അതില്‍ പങ്കെടുക്കുമ്പോള്‍ നമ്മള്‍ പരിശ്രമിക്കേണ്ടത്. പ്രത്യേകിച്ച് ഉണ്ണീശോ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ മിശിഹായാണ് എന്ന സത്യം നമ്മള്‍ പൂര്‍ണ്ണമായി മനസ്സിലാക്കണം. ഭൂമിയില്‍ ജനിച്ചിട്ടുള്ള മറ്റെല്ലാ ശിശുക്കളും സൃഷ്ടികളാണെന്നും എന്നാല്‍ ഉണ്ണീശോ സൃഷ്ടിയല്ലായെന്നും നമ്മള്‍ ഗ്രഹിക്കണം. വിശ്വാസ പ്രമാണത്തില്‍ നമ്മള്‍ ചൊല്ലുന്നത് ഇപ്രകാരമാണ് 'ദൈവത്തിന്റെ ഏക പുത്രനും സകല സൃഷ്ടികള്‍ക്കും മുമ്പുള്ള ആദ്യജാതനും യുഗങ്ങള്‍ക്കെല്ലാം മുമ്പു പിതാവില്‍ നിന്നു ജനിച്ചവനും എന്നാല്‍ സൃഷ്ടിക്കപ്പെടാത്തവനും ഏക കര്‍ത്താവുമായ ഈശോമിശിഹായില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു'. ഉണ്ണീശോ പിതാവില്‍നിന്ന് ജനിക്കുകയാണ്. സൃഷ്ടിക്കപ്പെടുകയല്ല. ഉണ്ണീശോ ഒരേ സമയം സൃഷ്ടാവിന്റെയും ദാസന്റെയും സാദൃശ്യത്തിലാണ്. ഡിസംബര്‍ 25 ാം തീയതി ആരുടെ ജന്മദിനമാണ് ആഘോഷിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് ഉണ്ണീശോയുടെ ചൈതന്യത്തിന് ചേര്‍ന്നതരത്തില്‍ പ്രത്യേകിച്ചും ലാളിത്യത്തിലും എളിമയിലും ക്രിസ്മസ്സ് ആഘോഷിക്കാന്‍ സാധിക്കണം. നിശ്ശബ്ദതയില്‍ വചന പാരായണത്തിലും ധ്യാനത്തിലും പ്രത്യേകിച്ചും ലൂക്കാ 1,2 അദ്ധ്യായങ്ങള്‍, മത്തായി 1,2 അദ്ധ്യായങ്ങള്‍ യോഹന്നാന്‍ 1 ാം അദ്ധ്യായവും ഏശയ്യാപ്രവാചകന്റെ പുസ്തകവും ധ്യാനിച്ചുകൊണ്ട് ക്രിസ്മസ്സ് ആഘോഷത്തിനായി ഒരുങ്ങാം. ബേത്‌ലഹേമിലെ ഉണ്ണീശോ നിങ്ങളെ എല്ലാവരേയും അനുഗ്രഹിക്കട്ടെയെന്നും ഞാന്‍ ഹൃദയപൂര്‍വ്വം ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. മാര്‍ ജോസഫ് സ്രാമ്പിക്കല്‍
Image: /content_image/News/News-2016-12-24-05:09:03.jpg

3677
Category: 18
Sub Category:
Heading: ദരിദ്രരോടും പാർശ്വവത്ക്കരിക്കപ്പെട്ടവരോടും ചേര്‍ന്ന് നില്‍ക്കുവാന്‍ ക്രിസ്തുമസ് വിനിയോഗിക്കണം: കെസിബിസി
Content: കൊച്ചി: ദരിദ്രരെയും പാർശ്വവത്ക്കരിക്കപ്പെട്ടവരെയും പ്രത്യേകം ഓർമിക്കാനും അവരോട് ചേർന്നു നില്ക്കാനും ക്രിസ്മസിന്റെ ചൈതന്യം നമുക്കു ശക്‌തി പകരണമെന്നു കേരള കത്തോലിക്കാ മെത്രാൻസമിതി. മനുഷ്യജീവിതത്തിന്റെ ഏതവസ്‌ഥയിലും ദൈവം കൂടെയുണ്ട് എന്ന പ്രത്യാശ പകരുന്നതാണു ക്രിസ്മസ്. സർവശക്‌തനും സൃഷ്ടാവുമായ ദൈവം മനുഷ്യനായി എന്നതു സകല ജനങ്ങൾക്കുമുള്ള സദ്വാർത്തയാണ്. മനുഷ്യന്റെ പുഞ്ചിരിയും കണ്ണീരും ദൈവം ഏറ്റുവാങ്ങിയതിന്റെ ഓർമയിൽ മാനവലോകം ദൈവപുത്രന്റെ മനുഷ്യാവതാര തിരുനാൾ ആഘോഷിക്കുന്നു. ദൈവകാരുണ്യത്തിനു ഹൃദയം തുറക്കുന്നവർക്കുള്ളതാണു സമാധാനം. ലോകത്തിലെങ്ങും സമാധാനമുണ്ടാകാൻ ഈ ദിനത്തിൽ നമുക്ക് പ്രത്യേകം പ്രാർഥിക്കാം. കെസിബിസി പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം, വൈസ് പ്രസിഡന്റ് ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം, സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് എന്നിവർ ആഹ്വാനം ചെയ്തു.
Image: /content_image/India/India-2016-12-24-05:45:22.jpg

3678
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിക്കുന്ന ക്രിസ്തുമസ് ദിവ്യബലിയില്‍ മലയാളം പ്രാര്‍ത്ഥനയും
Content: വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന തിരുപിറവി ശുശ്രൂഷകളില്‍ മലയാളത്തിലും പ്രാര്‍ത്ഥന നടത്തപ്പെടും. ക്രിസ്തുമസ് ദിവ്യബലിയില്‍ നടത്തുന്ന വിശ്വാസികളുടെ 5 പ്രാര്‍ത്ഥനകളിലാണ് മലയാള പ്രാര്‍ത്ഥന നടത്തപ്പെടുക. ചൈനീസ്, ഇംഗ്ലിഷ് അറബി, റഷ്യന്‍ എന്നീ ക്രമത്തില്‍ ആരംഭിക്കുന്ന പ്രാര്‍ത്ഥനകളില്‍ നാലാമത്തെ പ്രാര്‍ത്ഥനയായിരിക്കും മലയാളത്തില്‍ നടത്തുന്നത്. വത്തിക്കാന്‍റെ ആരാധനാക്രമകാര്യാലയം ക്രിസ്തുമസ് ജാഗരാര്‍പ്പണത്തിന്‍റെ പുസ്തകം ഇന്നലെയാണ് പ്രസിദ്ധപ്പെടുത്തിയത്. ക്രിസ്തുമസ്സിന്‍റെ തിരുകര്‍മ്മങ്ങളില്‍ വിശ്വാസികള്‍ സജീവമായ പങ്കുചേരാന്‍ സഹായകമാകുന്ന വിധത്തിലാണ് ആരാധനക്രമ പുസ്തകം വത്തിക്കാന്‍ ലഭ്യമാക്കിയിരിക്കുന്നത്. റോമില്‍ ജീവിക്കുന്ന മലയാളി കുടുംബത്തിലെ രണ്ടുകുട്ടികളുടെ അമ്മയായ ജോളി അഗസ്റ്റിന്‍ ലോകത്തുള്ള കുട്ടികള്‍ക്കുവേണ്ടി, വിശിഷ്യാ പാവങ്ങളും പരിത്യക്തരുമായവര്‍ക്കുവേണ്ടി മലയാളത്തില്‍ പ്രാര്‍ത്ഥിക്കും. മറുപടി ലത്തീന്‍ ഭാഷയില്‍ ഗായകസംഘത്തോടു ചേര്‍ന്ന് വിശ്വാസികള്‍ ഏറ്റുപാടും. സഭയുടെ ആഗോളസ്വഭാവം പ്രകടമാക്കുന്നതോടൊപ്പം, കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും പീഡിതരുമായ കുട്ടികളോട് സഭ പ്രകടമാക്കുന്ന അജപാലനസ്നേഹത്തിന്‍റെ പ്രതീകമാണ് കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന നടത്തപ്പെടുന്നത്. വത്തിക്കാന്‍ സമയം രാത്രി 9.30-ന് (ഇന്ത്യയിലെ സമയം ഞായറാഴ്ച വെളിപ്പിന് 2 മണിക്ക്) ഫ്രാന്‍സിസിസ് പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ക്രിസ്തുമസ് ബലി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലാണ് അര്‍പ്പിക്കപ്പെടുന്നത്. തിരുക്കര്‍മ്മങ്ങളുടെ തത്സമയ സംപ്രേക്ഷണം #{red->n->n->www.youtube.vatican.va }# എന്ന ലിങ്കില്‍ ലഭ്യമാണ്.
Image: /content_image/News/News-2016-12-24-06:21:06.jpg
Keywords: Pope Francis, Malayalam, Vatican

3679
Category: 1
Sub Category:
Heading: യുക്രൈന് വത്തിക്കാന്റെ ക്രിസ്തുമസ് സമ്മാനം: ആറു മില്യണ്‍ യൂറോ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും
Content: വത്തിക്കാന്‍: യുക്രൈനില്‍ ക്ലേശമനുഭവിക്കുന്നവര്‍ക്കായി ആറു മില്യണ്‍ യൂറോ നല്‍കുവാന്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സമിതി 'കോര്‍ ഉനം' തീരുമാനിച്ചു. കിഴക്കന്‍ യുക്രൈനില്‍ രണ്ടു വര്‍ഷത്തോളമായി തുടരുന്ന ആക്രമണങ്ങളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി ഈ പണം ചെലവഴിക്കും. പതിനായിരത്തില്‍ പരം മനുഷ്യജീവനാണ് യുദ്ധത്തില്‍ പൊലിഞ്ഞത്. ദുരിതമുഖത്ത് സഹായമെത്തിക്കുവാനുള്ള വത്തിക്കാന്റെ തീരുമാനം പ്രദേശത്തെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കും. ഭക്ഷണം, പാര്‍പ്പിടം, മരുന്ന്, ശുചിത്വത്തിന് ആവശ്യമായ സൗകര്യങ്ങള്‍ എന്നിവയ്ക്കായാണ് ആറു മില്യണ്‍ യൂറോയും ചെലവഴിക്കുക. മതമോ, ന്യൂനപക്ഷങ്ങളുടെ വര്‍ഗമോ നോക്കിയല്ല പണം ചെലവഴിക്കുകയെന്നും, എല്ലാവരിലേക്കും സഹായം എത്തുന്നതിനായി പ്രത്യേകം ശ്രദ്ധിക്കുമെന്നും വത്തിക്കാന്‍ അറിയിച്ചു. യൂറോപ്പിലെ വിവിധ ദേവാലയങ്ങളില്‍ നിന്നും ഏപ്രില്‍ മാസത്തിലാണ് യുക്രൈനെ സഹായിക്കുന്നതിനായി പ്രത്യേകം ഫണ്ട് സ്വരൂപിക്കുവാന്‍ തീരുമാനിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനത്തെ തുടര്‍ന്നാണ് പിരിവ് നടത്തിയത്. ഏപ്രില്‍ മുതല്‍ തന്നെ യുക്രൈനിലെ സഭാ നേതാക്കന്‍മാരോട്, പണം ഏതെല്ലാം മേഖലയിലാണ് ചെലവിടേണ്ടതെന്ന് 'കോര്‍ ഉനം' ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന ലഭിച്ചിട്ടുള്ള പ്രദേശങ്ങളിലേക്കാണ് ആദ്യം സഹായം എത്തിക്കുക.
Image: /content_image/News/News-2016-12-24-10:45:10.jpg
Keywords: Papal,charity,delivering,Christmas,aid,to,Ukraine,conflict,region