Contents

Displaying 3431-3440 of 25025 results.
Content: 3690
Category: 5
Sub Category:
Heading: വിശുദ്ധ തോമസ്‌ ബെക്കെറ്റ്
Content: 1118-ല്‍ ഒരു വ്യാപാര കുടുംബത്തിലാണ് വിശുദ്ധ തോമസ്‌ ബെക്കെറ്റ് ജനിച്ചത്. ലണ്ടനിലും, പാരീസിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിശുദ്ധന്‍ 1155-ല്‍ രാജാവായ ഹെന്‍റി രണ്ടാമന്റെ കാലത്ത് പ്രഭുവും ചാന്‍സലറും ആയി. പിന്നീട് 1162-ല്‍ വിശുദ്ധന്‍ കാന്റര്‍ബറിയിലെ മെത്രാപ്പോലീത്തയായി നിയമിതനായി. അതുവരെ വളരെയേറെ വിധേയത്വമുള്ള രാജസേവകനായിരുന്ന വിശുദ്ധന്‍ പെട്ടെന്ന്‍ തന്നെ ഒരു ഭയവും കൂടാതെ രാജാവിന് എതിരായി, സഭയുടെ സ്വാതന്ത്ര്യത്തിനും, സഭാ ചട്ടങ്ങളുടെ അലംഘനീയമായ നടത്തിപ്പിനുമായി ധീരമായ നടപടികള്‍ കൈകൊണ്ടു. ഇത് വിശുദ്ധന്റെ കാരാഗ്രഹ വാസത്തിനും, നാടുകടത്തലിനും കാരണമായി. വളരെ പെട്ടെന്ന് തന്നെ അദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു. 1539-ല്‍ ഹെന്രി എട്ടാമന്‍ അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ കത്തിച്ചുകളയുവാന്‍ ഉത്തരവിട്ടു. പുരാതന സഭാ രേഖകളില്‍ വിശുദ്ധന്റെ അവസാന ദിനങ്ങളെ കുറിച്ച് വിവരിച്ചിട്ടുണ്ട്: "മെത്രാന്‍ രാജാവിനെതിരായി പ്രവര്‍ത്തിക്കുകയാണെന്നും, രാജ്യത്തെ സമാധാനന്തരീക്ഷം തകര്‍ക്കുകയാണെന്നും ഒറ്റികൊടുപ്പ് കാര്‍ വിശുദ്ധനെതിരേ രാജാവിനോട് ഏഷണി പറഞ്ഞു. തന്റെ സമാധാനത്തോടെയുള്ള ജീവിതത്തിനു ഈ പുരോഹിതന്‍ തടസ്സമാണെന്ന് കണ്ട രാജാവിന് വിശുദ്ധനോട് അപ്രീതിയുണ്ടായി. രാജാവിന്റെ അഹിതം മനസ്സിലാക്കിയ ദൈവഭയമില്ലാത്ത ചില രാജസേവകര്‍ വിശുദ്ധനെ വകവരുത്തുവാന്‍ തീരുമാനമെടുത്തു. അവര്‍ വളരെ ഗൂഡമായി കാന്റര്‍ബറിയിലേക്ക് പോയി സന്ധ്യാപ്രാര്‍ത്ഥനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന മെത്രാന്റെമേല്‍ ചാടി വീണു. വിശുദ്ധന്റെ കൂടെയുണ്ടായിരുന്ന പുരോഹിതന്മാര്‍ അദ്ദേഹത്തിന്റെ സഹായത്തിനായി ഓടിയെത്തുകയും ദേവാലയത്തിന്റെ കവാടം അടക്കുകയും ചെയ്തു. എന്നാല്‍ വിശുദ്ധ തോമസ്‌ ഇപ്രകാരം പറഞ്ഞു കൊണ്ട് ഒരു ഭയവും കൂടാതെ ദേവാലയ കവാടം മലര്‍ക്കെ തുറന്നു "ദൈവത്തിന്റെ ഭവനം ഒരു കോട്ടപോലെ ആകരുത്. ദൈവത്തിന്റെ സഭക്ക് വേണ്ടി സന്തോഷപൂര്‍വ്വം മരണം വരിക്കുന്നതിനു ഞാന്‍ തയ്യാറാണ്." പിന്നീട് അദ്ദേഹം ഭടന്‍മാരോടായി പറഞ്ഞു. "ദൈവത്തിന്റെ നാമത്തില്‍ ഞാന്‍ ആജ്ഞാപിക്കുന്നു, എന്റെ കൂടെയുള്ളവര്‍ക്ക് ഒരു കുഴപ്പവും സംഭവിക്കരുത്." അതിനു ശേഷം വിശുദ്ധന്‍ തന്റെ മുട്ടിന്‍മേല്‍ നിന്നു തന്നെ തന്നെയും, തന്റെ ജനത്തേയും ദൈവത്തിനും, പരിശുദ്ധ മറിയത്തിനും, വിശുദ്ധ ഡെനിസിനും, സഭയിലെ മറ്റുള്ള വിശുദ്ധ മാധ്യസ്ഥന്‍മാരെയും ഏല്‍പ്പിച്ചു കൊണ്ട് ദൈവത്തെ സ്തുതിച്ചു. അതിനു ശേഷം രാജാവിന്റെ നിയമങ്ങള്‍ക്കെതിരെ നിന്ന അതേ ധൈര്യത്തോട് കൂടി തന്നെ 1170 ഡിസംബര്‍ 20ന് ദൈവനിന്ദകരുടെ വാളിനു തന്റെ തല കുനിച്ചു കൊടുത്തു. ദൈവം നമുക്ക് നല്‍കിയിട്ടുള്ള എല്ലാ ശക്തിയും ഉപയോഗിച്ചു സഭയെ തങ്ങളുടെ വരുതിയില്‍ വരുത്തുവാന്‍ ശ്രമിക്കുന്ന ഏതു ശക്തിക്കെതിരേയും നാം പൊരുതേണ്ടതുണ്ട്. അത് ചിലപ്പോള്‍ നാം സേവനം ചെയ്യുന്നവരായാല്‍ പോലും. തന്റെ കുഞ്ഞാടുകള്‍ക്കായി തന്റെ ജീവന്‍ ബലിനല്‍കിയതിലൂടെ 'സുവിശേഷത്തിലെ നല്ല ഇടയനായിട്ടാണ്' തിരുസഭ അവളുടെ മഹത്വമേറിയ മെത്രാന്‍മാരില്‍ ഒരാളായ കാന്റര്‍ബറിയിലെ വിശുദ്ധ തോമസിനെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഗാബ്രോണിലെ ആള്‍ബെര്‍ട്ട് 2. ലെറിന്‍സിലെ ആന്‍റണി 3. റോമാക്കാരായ കളിസ്റ്റസ് ഫെലിക്സ്, ബോണിഫസ് 4. ക്രെഷന്‍സ് 5. ഡേവിഡ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/12?type=5 }} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/DailySaints/DailySaints-2016-12-26-02:11:51.jpg
Keywords: വിശുദ്ധ തോ
Content: 3691
Category: 5
Sub Category:
Heading: വിശുദ്ധരായ കുഞ്ഞിപൈതങ്ങള്‍
Content: സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ ക്രൂരനായ ഹെറോദേസ് ചക്രവര്‍ത്തിയാല്‍ കൊല്ലപ്പെട്ട പിഞ്ചു പൈതങ്ങളുടെ തിരുനാള്‍ ഇന്ന് നാം ആഘോഷിക്കുകയാണ്. ഇന്നത്തെ തിരുനാള്‍ കൊണ്ട് വെളിവാക്കപ്പെടുന്നത് എത്രമാത്രം ക്രൂരത ആ പൈതങ്ങളുടെ മേല്‍ ചൊരിയപ്പെട്ടുവോ അതിനും മേലെ സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍ അവരില്‍ വര്‍ഷിക്കപ്പെട്ടു എന്നുള്ളതാണ്. അതിനാല്‍ ഭൂമി മുഴുവന്‍ ആഹ്ലാദിക്കട്ടെ, ധാരാളം സ്വര്‍ഗ്ഗീയ വിശുദ്ധര്‍ക്ക് ജന്മം നല്‍കുകയും, സകലവിധ നന്മയുംനിറഞ്ഞ തിരുസഭ ജയഭേരി മുഴക്കട്ടെ. വിശുദ്ധ അഗസ്റ്റിൻ ഈ കുഞ്ഞി പൈതങ്ങളെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ് “ജൂദായിലെ ബെത്ലഹെമേ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു! നിന്റെ സ്വന്തം പൈതങ്ങള്‍ ക്രൂരമായി വധിക്കപ്പെട്ടത് മൂലം ക്രൂരനായ ഹെറോദിന്റെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തികളാല്‍ നീ ഏറെ സഹിക്കപ്പെട്ടവളാണ് എങ്കിലും ഇതിലൂടെ നിന്റെ വിശുദ്ധരായ പൈതങ്ങളെ അതിഥികളായി ദൈവത്തിനു നല്‍കിയതിനാല്‍ നീ മഹത്വമേറിയവളായിരിക്കുന്നു. പരിപൂര്‍ണ്ണ അധികാരങ്ങളോടുകൂടി നാം ഈ പൈതങ്ങളുടെ സ്വര്‍ഗ്ഗീയ ജന്മദിനം നാം ആഘോഷിക്കുകയാണ്, കാരണം വര്‍ത്തമാന കാലത്തെ ആസ്വദിക്കുന്നതിനു മുന്‍പേ തന്നെ അനശ്വരമായ ആത്യന്തിക ജീവിതാനുഗ്രഹം നേടുവാന്‍ അവര്‍ക്ക്‌ സാധിച്ചിരിക്കുന്നു. തങ്ങളുടെ ധീരമായ പ്രവര്‍ത്തനങ്ങള്‍ മൂലം ഓരോ രക്തസാക്ഷിയുടേയും അമൂല്യമായ മരണം പ്രശംസാര്‍ഹമാണ്, പക്ഷേ പെട്ടെന്ന് നേടിയ ദൈവീക വിശുദ്ധി മൂലം ദൈവത്തിന്റെ ദൃഷ്ടിയില്‍ ഈ കുഞ്ഞു പൈതങ്ങളുടെ മരണവും അമൂല്യമാണ്. തങ്ങളുടെ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ അവര്‍ ഈ ലോകത്ത്‌ നിന്നും കടന്നുപോയിരിക്കുന്നു. വര്‍ത്തമാനകാല ജീവിതത്തിന്റെ അവസാനം അവരെ സംബന്ധിച്ചിടത്തോളം മഹത്വത്തിന്റെ തുടക്കമായിരുന്നു. അവരുടെ അമ്മയുടെ മടിയില്‍ നിന്നും ഹേറോദിന്റെ ക്രൂരത അവരെ പിച്ചിചീന്തിയിരിക്കുന്നു. ആയതിനാല്‍ 'ശിശുക്കളായ രക്തസാക്ഷി പുഷ്പങ്ങള്‍' എന്നവര്‍ വാഴ്ത്തപ്പെടുന്നു. കൊടുംശൈത്യകാലത്ത് ക്രൂരമായി വധിക്കപ്പെട്ടത് മൂലം പക്വതയാര്‍ജ്ജിച്ച് തിരുസഭയില്‍ ആദ്യം പുഷ്പിച്ച പുഷ്പങ്ങളായാണ് സഭ അവരെ കാണുന്നത്" #{red->n->n->ഇതര വിശുദ്ധര്‍ }# 1. നിക്കോമേഡിയന്‍ കന്യകകളായ ഇന്‍റസ്, ഡോംന, അഗാപ്പെസ്, തെയോഫിലാ 2. ആര്‍മീനിയായിലെ സെസാരിയൂസ് 3. റോമായിലെ കാസ്പാര്‍ദെല്‍ 4. റോമൂളൂസും കൊനിന്ത്രൂസും {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/12?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LsaIMz91CD6DEElIvolsRm}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-12-26-02:14:34.jpg
Keywords: പൈത
Content: 3692
Category: 5
Sub Category:
Heading: അപ്പസ്തോലനും, സുവിശേഷകനുമായ വിശുദ്ധ യോഹന്നാന്‍
Content: സെബദിയുടേയും, സലോമിയുടേയും മകനായിരുന്ന വിശുദ്ധ യോഹന്നാന്‍ അപ്പസ്തോലന്‍ ക്രിസ്തുവിന്റെ 12 ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു. തന്റെ പൊതു ജീവിതത്തിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ യേശു യോഹന്നാനെ അപ്പസ്തോലനാകുവാന്‍ വിളിച്ചിരുന്നു. സുവിശേഷകനായ യോഹന്നാനും, യേശുവിന്റെ വിശ്വസ്ത ശിഷ്യനുമായ പടമോസിലെ യോഹന്നാനും ഇദ്ദേഹം തന്നെയാണെന്നാണ് കരുതിവരുന്നത്. വിശുദ്ധ യോഹന്നാന്റെ മൂത്ത ജേഷ്ഠനായ മഹാനായ വിശുദ്ധ യാക്കോബും ക്രിസ്തുവിന്റെ 12 ശിഷ്യന്മാരില്‍ ഒരാളായിരുന്നു. ഈ സഹോദരന്‍മാരെ യേശു “ഇടിമുഴക്കത്തിന്റെ മക്കള്‍” (Boanerges) എന്നാണു വിശേഷിപ്പിച്ചിരുന്നത്. ഏറ്റവും അധികം നാള്‍ ജീവിച്ചിരുന്നവനും ‘രക്തസാക്ഷി’യകാതെ മരിച്ച അപ്പസ്തോലനുമാണ് വിശുദ്ധ യോഹന്നാന്‍ എന്നാണ് വിശ്വസിച്ചുവരുന്നത്. വിശുദ്ധന്‍മാരായ പത്രോസിനും, യാക്കോബിനുമൊപ്പം വിശുദ്ധ യോഹന്നാനും മാത്രമാണ് ജായ്റോസിന്റെ മരിച്ച മകളെ ഉയിര്‍പ്പിക്കുന്ന യേശുവിന്റെ അത്ഭുതത്തിനു സാക്ഷ്യം വഹിച്ചവര്‍. ക്രിസ്തുവിന്റെ ഗെത്‌സെമനിലെ യാതനക്ക് ഏറ്റവും അടുത്ത സാക്ഷിയാണ് വിശുദ്ധ യോഹന്നാന്‍. ശിഷ്യന്‍മാരില്‍പ്പെടാത്ത ഒരാളെ യേശുവിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുന്നതില്‍ നിന്നും തങ്ങള്‍ വിലക്കിയ വിവരം വിശുദ്ധ യോഹന്നാന്‍ മാത്രമാണ് യേശുവിനെ ധരിപ്പിച്ചത്. ഇത് കേട്ട യേശു ഇപ്രകാരം പറയുകയുണ്ടായി “നമുക്കെതിരല്ലാത്ത എല്ലാവരും നമ്മുടെ പക്ഷത്താണ്.” പെസഹാ തിരുനാളിന്റെ ഭക്ഷണമൊരുക്കുവാന്‍ (അവസാന അത്താഴം) ക്രിസ്തു ചുമതലപ്പെടുത്തുന്നത് പത്രോസിനേയും, യോഹന്നാനേയുമാണ്. അത്താഴ സമയത്ത് കസേരയില്‍ ചാഞ്ഞിരിക്കാതെ വിശുദ്ധ യോഹന്നാന്‍ ക്രിസ്തുവിനു അടുത്തായി, അദ്ദേഹത്തിന് നേരെ ചരിഞ്ഞാണ് ഇരുന്നിരുന്നത്. പന്ത്രണ്ടു അപ്പസ്തോലന്‍മാരില്‍ വിശുദ്ധ യോഹന്നാന്‍ മാത്രമാണ് ക്രിസ്തുവിന്റെ പീഡാസഹനങ്ങളില്‍ അദ്ദേഹത്തെ കൈവിടാതിരുന്നത്. തന്‍റെ കുരിശിന്റെ കീഴെ വിശ്വസ്തപൂര്‍വ്വം നിന്ന വിശുദ്ധ യോഹന്നാനെയാണ് യേശു തന്റെ മാതാവിനെ ഏല്‍പ്പിക്കുന്നത്. മാതാവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം വിശുദ്ധ യോഹന്നാന്‍ എഫേസൂസിലേക്കു പോയി. സഭാ ഐതിഹ്യമനുസരിച്ച് റോമന്‍ അധികാരികള്‍ വിശുദ്ധനെ ഗ്രീസിലെ ദ്വീപായ പടമോസിലേക്ക് നാടുകടത്തി. ഇവിടെ വെച്ചാണ് വിശുദ്ധന്‍ ‘വെളിപാട്’ സുവിശേഷം എഴുതുന്നത്. ആദ്യ നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ഡോമീഷിയന്‍ ചക്രവര്‍ത്തിയുടെ ഭരണ കാലത്ത് റോമില്‍ വെച്ച് വിശുദ്ധനെ തിളക്കുന്ന എണ്ണയിലേക്കെറിയുകയും വിശുദ്ധന്‍ പൊള്ളലൊന്നും കൂടാതെ പുറത്ത്‌ വരികയും ചെയ്തു. അതിനാലാണ് വിശുദ്ധ യോഹന്നാനെ പടമോസിലേക്ക് നാടുകടത്തിയതെന്ന് പറയപ്പെടുന്നു. കൊളോസ്സിയത്തില്‍ ഈ അത്ഭുതത്തിനു സാക്ഷ്യം വഹിച്ച എല്ലാവരും ക്രിസ്തുമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്തുവെന്നും പറയപ്പെടുന്നു. ഡോമീഷിയന്‍ ചക്രവര്‍ത്തി അറിയപ്പെട്ടിരുന്നത് ക്രിസ്ത്യാനികളെ അടിച്ചമര്‍ത്തുന്ന കാര്യത്തിലായിരുന്നു. പുതിയ നിയമത്തിലെ ‘യോഹന്നാന്റെ സുവിശേഷ’ങ്ങളുടെ രചയിതാവ് എന്ന നിലക്കാണ് വിശുദ്ധ യോഹന്നാന്‍ കൂടുതലായും അറിയപ്പെടുന്നത്. പുതിയ നിയമത്തില്‍ ഇത് കൂടാതെ വേറെ നാല് പുസ്തകങ്ങള്‍ കൂടി വിശുദ്ധ യോഹന്നാന്‍ എഴുതിയിട്ടുണ്ട്. മൂന്ന് 'അപ്പസ്തോലിക പ്രവര്‍ത്തനങ്ങളും', ഒരു 'വെളിപാട് പുസ്തകവും'. “യേശുവിന്റെ പ്രിയപ്പെട്ട ശിഷ്യന്‍ യോഹന്നാന്റെ സുവിശേഷങ്ങളുടെ ഗ്രന്ഥകര്‍ത്താവ്‌ എന്ന് പറയപ്പെടുന്നു. കൂടാതെ യോഹന്നാന്‍ 21:24-ല്‍ ‘യോഹന്നാന്റെ സുവിശേഷം’ 'പ്രിയപ്പെട്ട ശിഷ്യന്റെ സാക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്' എന്ന് സൂചിപ്പിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവയുടെ യഥാര്‍ത്ത എഴുത്ത്കാരന്‍ ആരാണെന്നതിനെ കുറിച്ചുള്ള ചര്‍ച്ച 200-മത്തെ വര്‍ഷം മുതല്‍ നിലനില്‍ക്കുന്നു. തന്റെ ‘ശ്ലൈഹീക ചരിത്ര’ത്തില്‍ യൂസേബിയൂസ്‌ ഇപ്രകാരം പറയുന്നു : യോഹന്നാന്റെ ആദ്യ ‘അപ്പസ്തോലിക പ്രവര്‍ത്തനങ്ങളും’, ‘സുവിശേഷങ്ങളും’ അപ്പസ്തോലനായ വിശുദ്ധ യോഹന്നാന്റേതു തന്നെയാണെന്ന് അനുമാനിക്കാം. യൂസേബിയൂസ്‌ തുടര്‍ന്നു പറയുന്നു, രണ്ടും മൂന്നും ‘അപ്പസ്തോലിക പ്രവര്‍ത്തനങ്ങള്‍’ അപ്പസ്തോലനായ വിശുദ്ധ യോഹന്നാന്റേതായിരിക്കുവാന്‍ വഴിയില്ല. യോഹന്നാന്റെ സുവിശേഷത്തില്‍ “യേശു ഇഷ്ടപ്പെട്ടിരുന്ന ശിഷ്യന്‍” അല്ലെങ്കില്‍ “പ്രിയപ്പെട്ട ശിക്ഷ്യന്‍” എന്ന വാക്യം അഞ്ചു പ്രാവശ്യം ഉപയോഗിച്ചിട്ടുള്ളതായി കാണാം. പക്ഷേ പുതിയനിയമത്തില്‍ യേശുവിനെ പരാമര്‍ശിക്കുന്ന വേറെ ഭാഗങ്ങളിലൊന്നും ഈ വാക്യം ഉപയോഗിച്ചിട്ടുള്ളതായി കാണുന്നില്ല. വിശുദ്ധ യോഹന്നാനെ കരുണയുടെ അപ്പസ്തോലന്‍ എന്നും വിളിക്കുന്നു. തന്റെ ഗുരുവില്‍ നിന്നും പഠിച്ച ഒരു നന്മ, വിശുദ്ധന്‍ വാക്കുകളിലൂടെയും, മാതൃകയിലൂടെയും പ്രകടമാക്കി. ക്രിസ്തുവിന്റെ ഈ പ്രിയപ്പെട്ട ശിഷ്യന്‍ എ.ഡി. 98-ല്‍ എഫേസൂസില്‍ വച്ച് മരണമടഞ്ഞു. അവിടെ വിശുദ്ധനെ അടക്കം ചെയ്തിടത്ത് ഒരു ദേവാലയം പണിതുവെങ്കിലും പില്‍ക്കാലത്ത്‌ ഒരു മുസ്ലിം മസ്ജിദായി പരിവര്‍ത്തനം ചെയ്തു. വിശുദ്ധ യോഹന്നാന്‍ സ്നേഹത്തിന്റേയും, വിശ്വസ്തതയുടേയും, സൗഹൃദത്തിന്റേയും, ഗ്രന്ഥകാരന്‍മാരുടേയും മാധ്യസ്ഥ വിശുദ്ധനായി കരുതപ്പെടുന്നു. ചിത്രങ്ങളില്‍ പലപ്പോഴും വിശുദ്ധനെ കഴുകനോടോപ്പം നില്‍ക്കുന്ന സുവിശേഷകനായി ചിത്രീകരിച്ചിട്ടുള്ളതായി കാണാം. സുവിശേഷത്തില്‍ അദ്ദേഹത്തിനുള്ള ഉന്നതിയേയാണ് ഇത് പ്രതീകവല്‍ക്കരിക്കുന്നത്. മറ്റ് ചില പ്രതീകങ്ങളില്‍ സ്വര്‍ഗ്ഗത്തിലേക്ക് നോക്കി തന്റെ ശിക്ഷ്യന്‍മാര്‍ക്ക്‌ സുവിശേഷം പറഞ്ഞു കൊടുക്കുന്നതായും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ‘ദി ചര്‍ച്ച് ഓഫ് ജീസസ്‌ ക്രൈസ്റ്റ്‌ ഓഫ് ലാറ്റര്‍-ഡേ വിശുദ്ധര്‍ പറയുന്നത് പ്രകാരം വിശുദ്ധ യോഹന്നാന് യേശു അനശ്വരത വാഗ്ദാനം ചെയ്തിരുന്നുവെന്നാണ്. കൂടാതെ 1829-ല്‍ വിശുദ്ധ യോഹന്നാനും പത്രോസിനും യാക്കോബിനുമൊപ്പം ഉയര്‍ത്തെഴുന്നേല്‍ക്കുകയും അപ്പസ്തോലിക തുടര്‍ച്ചയായി പൗരോഹിത്യം ഭൂമിയില്‍ പുനസ്ഥാപിക്കുകയും ചെയ്തുവെന്നും (Doctrine and Covenants 27:12.) ഇവര്‍ പറയുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. റോമന്‍ വിധവയായ ഫാബിയോള 2. അലക്സാണ്ട്രിയായിലെ മാകസിമൂസ് 3. നിക്കറേത്ത് 4. തെയോഡോറും തെയോഫെനസ്സും {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/12?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LsaIMz91CD6DEElIvolsRm}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/DailySaints/DailySaints-2016-12-26-02:17:12.jpg
Keywords: വിശുദ്ധ യോ
Content: 3693
Category: 5
Sub Category:
Heading: വിശുദ്ധ എസ്തപ്പാനോസ്
Content: സഭയിലെ ആദ്യത്തെ രക്തസാക്ഷിയാണ് വിശുദ്ധ എസ്തപ്പാനോസ്. വിശ്വാസികളുടെ പ്രത്യേക ആദരത്തിനു പാത്രമായിട്ടുള്ള വിശുദ്ധ എസ്തപ്പാനോസ് ക്രിസ്തുവിന്റെ മരണത്തിന് രണ്ടു വര്‍ഷങ്ങള്‍ക്ക ശേഷം കല്ലെറിഞ്ഞു കൊല്ലപ്പെടുകയാണ് ഉണ്ടായത്‌. അപ്പസ്തോലിക പ്രവര്‍ത്തനങ്ങളിലെ സൂചനകള്‍ പ്രകാരം വിശുദ്ധനെ പിടികൂടിയതും അദ്ദേഹത്തിനെതിരായ ആരോപണമുന്നയിക്കലും ക്രിസ്തുവിന്റെ വിചാരണയോട് സമാനമായിരുന്നെന്ന കാര്യം എടുത്ത്‌ കാണിക്കുന്നു. നഗര മതിലിനു പുറത്തു വച്ച് വിശുദ്ധനെ കല്ലെറിയുകയും, തന്റെ ഗുരുവിനേപോലെ തന്റെ ശത്രുക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് വിശുദ്ധന്‍ മരണം വരിച്ചു. അപ്പസ്തോലന്‍മാരെ സഹായിക്കുവാനും, അവരുടെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുവാനും വേണ്ടി മുന്നിട്ടിറങ്ങിയ ഏഴ് പേരില്‍ ഒരാളാണ് വിശുദ്ധ എസ്തപ്പാനോസ്. അദ്ദേഹം വിശ്വാസത്താലും, പരിശുദ്ധാത്മാവിനാലും നിറഞ്ഞ പുണ്യാത്മാവായിരുന്നു. മഹത്വവും ശക്തിയും നിറഞ്ഞവന്‍. അപ്പസ്തോലിക തീക്ഷണതയാലും, ദൈവീക വരങ്ങളാലും അനുഗ്രഹിക്കപ്പെട്ട ദൈവീക മനുഷ്യനായി വിശുദ്ധന്‍ വിളങ്ങുന്നു. ക്രിസ്തുവിന്റെ ആദ്യ സാക്ഷി എന്ന നിലയില്‍ അദ്ദേഹം തന്റെ ശത്രുക്കളെ ധൈര്യപൂര്‍വ്വം നേരിടുകയും ക്രിസ്തുവിന്റെ വാഗ്ദാനം (Mark 13.11) നിറവേറപ്പെടുകയും ചെയ്തു. “എസ്തപ്പാനോസുമായുള്ള തര്‍ക്കത്തില്‍ അദ്ദേഹത്തിന്റെ ബുദ്ധിയേയും, ജ്ഞാനത്തേയും, അദേഹത്തിന്റെ വാക്കുകളിലെ ആത്മാവിനെയും പ്രതിരോധിക്കുവാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല.” സ്വന്തം ജീവന്‍ തന്നെ ത്യജിക്കുവാന്‍ തയ്യാറാകും വിധം, ക്രിസ്തുവിനെപ്പോലെ തന്നെ തന്റെ കൊലയാളികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് ക്രിസ്തുവിനെ അനുകരിച്ചവന്‍, എന്നാണ് ആദ്യ രക്തസാക്ഷിയായ വിശുദ്ധ എസ്തപ്പാനോസിനെക്കുറിച്ച് ആരാധന ക്രമത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ക്രിസ്തുമസ്സിനു ശേഷം വരുന്ന ദിവസം വിശുദ്ധന്റെ നാമഹേതു തിരുനാളായി അംഗീകരിച്ചതിലൂടെ തിരുസഭ ഈ ശിക്ഷ്യനും ഗുരുവും തമ്മിലുള്ള സാദൃശ്യത്തെ എടുത്ത് കാണിക്കുകയും വീണ്ടെടുപ്പിന്റെ മിശിഖായായി സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. വെല്‍ഷു വിശുദ്ധനായ അമേത്ലു 2. മാര്‍ക്കു ഗെയിറ്റ് മഠത്തിലെ ക്രിസ്തീനാ 3. ഡയനീഷ്യസു പാപ്പാ 4. റോമന്‍ സെനറ്റുകളുടെ മകനായ മാരിനൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/12?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/DailySaints/DailySaints-2016-12-26-02:21:54.jpg
Keywords: വിശുദ്ധ എ
Content: 3694
Category: 1
Sub Category:
Heading: ആത്മഹത്യ ചെയ്യുവാന്‍ ക്രിസ്തുമസ് രാത്രിയില്‍ ഹോട്ടലില്‍ മുറിയെടുത്ത ജൂതമത വിശ്വാസിയായ ഒസോവിറ്റിനെ ബൈബിള്‍ വചനം സുവിശേഷകനാക്കി മാറ്റിയെടുത്തു
Content: വാഷിംഗ്ടണ്‍: ആത്മഹത്യ ചെയ്യുവാന്‍ വേണ്ടി ഹോട്ടലില്‍ മുറിയെടുത്തപ്പോള്‍ ജൂതമത വിശ്വാസിയായ ഇലിയോട്ടോ ഒസോവിറ്റ് ഒരിക്കലും താന്‍ ക്രിസ്തുവിലേക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ ആകര്‍ഷിക്കപ്പെടുവാന്‍ പോകുകയാണെന്ന് കരുതിയിരിക്കില്ല. അത്രയ്ക്കും ജീവിത പ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന, പാപത്തിന്റെ വഴികളിലൂടെ മാത്രം സഞ്ചരിച്ച ഒരു വ്യക്തിയായിരുന്നു ഒസോവിറ്റോ. തന്റെ പല സ്വഭാവ വൈകൃതങ്ങളിലും സഹികെട്ട ഭാര്യ, തന്നെ വീടിനു പുറത്താക്കിയ 1996-ലെ ക്രിസ്തുമസ് ദിനത്തിലാണ് ആത്മഹത്യ ചെയ്യാം എന്ന ചിന്ത ഒസോവിറ്റിന്റെ മനസിലേക്ക് കടന്നു വന്നത്. ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും കൈവിട്ട ഒസോവിറ്റ്, ഒരു ഹോട്ടലില്‍ മുറിയെടുത്തു. ക്രിസ്തുമസ് ആഘോഷത്തില്‍ എല്ലാവരും മുഴുകുന്ന സമയം സ്വയം വെടിവച്ചു മരിക്കാം എന്നതായിരുന്നു ഒസോവിറ്റിന്റെ തീരുമാനം. ഹോട്ടല്‍ മുറിയില്‍ ഗിദയോന്‍സ് ഇന്റര്‍നാഷണല്‍ എന്ന സംഘടന ദൈവവചനം പ്രചരിപ്പിക്കുന്നതിനായി വച്ചിരുന്ന ബൈബിള്‍ യാദൃശ്ചികമായി ഒസോവിറ്റ് തുറന്നു നോക്കി. വിശുദ്ധ യോഹന്നാന്‍ എഴുതിയ സുവിശേഷത്തിന്റെ 14-ാം അധ്യായത്തിലെ 27-ാം വാക്യമാണ് അദ്ദേഹം കണ്ടത്. "ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ". ഈ തിരുവചനങ്ങള്‍ വായിച്ച ഒസോവിറ്റിന്റെ മനസിലേക്ക് സ്വര്‍ഗീയ സമാധാനം ഒഴുകിയെത്തി. ഒരു ടൂറിസ്റ്റ് കമ്പനിയില്‍ ഗൈഡായി ജോലി നോക്കിയിരുന്ന ഒസോവിറ്റ്, കമ്പനി പ്രേരിപ്പിച്ചതു പ്രകാരം പല പാപകരമായ ഇടപാടുകളിലും ചെന്നുപെട്ടിരുന്നു. ദൈവത്തിന്റെ സമാധാനം ക്രിസ്തുവിലൂടെ തന്നിലേക്ക് ഒഴുകി എത്തുന്നതായി മനസിലാക്കിയ ഒസോവിറ്റ്, പാപകരമായ എല്ലാ സാഹചര്യങ്ങളോടും വിട പറഞ്ഞു. ക്രിസ്തുവിനെ തന്റെ രക്ഷിതാവും, കര്‍ത്താവുമായി സ്വീകരിച്ച ഒസോവിറ്റ് ഫ്രൂട്ട്‌ലാന്റ് ബൈബിള്‍ കോളജില്‍ ചേര്‍ന്ന് സുവിശേഷകനാകുവാന്‍ പ്രത്യേകമായി വചനം പഠിച്ചു. പിണക്കത്തിലായിരുന്ന ഭാര്യയോട് തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് രമ്യതപ്പെട്ടു. ഒസോവിറ്റ് തന്റെ മക്കളോടൊപ്പം സുവിശേഷ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങി. നോര്‍ത്തേണ്‍ കാലിഫോര്‍ണിയായില്‍ സുവിശേഷവുമായി കടന്നു ചെന്ന ഇവര്‍ അനേകരുടെ മാനസാന്തരത്തിന് കാരണമായി. വിവിധ രാജ്യങ്ങളില്‍ സുവിശേഷം പ്രസംഗിക്കുകയും അനേകരെ രക്ഷയുടെ മാര്‍ഗത്തിലേക്ക് ചേര്‍ക്കുവാനും ഒസോവിറ്റിനായി. ഒരു ക്രിസ്തുമസ് രാത്രിയില്‍ തന്റെ മനസിലേക്ക് കടന്നു വന്ന ദൈവപുത്രന്റെ സമാധാനം ലോകത്തിലേക്ക് പകര്‍ന്നു നല്‍കുവാന്‍ എല്ലാകാലത്തും ഒസോവിറ്റ് ശ്രമിച്ചു.
Image: /content_image/News/News-2016-12-26-11:14:59.jpg
Keywords: Suicidal,Jewish,man,found,the,Messiah,Christmas,Eve,while,reading,bible
Content: 3695
Category: 1
Sub Category:
Heading: അമേരിക്കന്‍ ജനതയുടെ ഇടയില്‍ ക്രൈസ്തവ വിശ്വാസമാണ് ഏറ്റവും ശക്തമായി വേരോടിയിരിക്കുന്നതെന്ന് സര്‍വ്വേ ഫലം
Content: വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനതയുടെ ഇടയില്‍ ക്രൈസ്തവ മതവിശ്വാസം തന്നെയാണ് ആഴത്തില്‍ വേരോടിയിരിക്കുന്നതെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്.'ഗാലൂപ്പ്' നടത്തിയ സര്‍വ്വേയിലാണ് രാജ്യത്തെ ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തി എന്താണെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നത്. യുഎസിലെ ജനസംഖ്യയുടെ 74 ശതമാനം പേരും ക്രൈസ്തവരാണ്. അഞ്ചു ശതമാനം ജനങ്ങളാണ് മറ്റു വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍. 10 അമേരിക്കക്കാരെ പരിഗണിക്കുമ്പോള്‍, അവരില്‍ ഒന്‍പതു പേരും ക്രൈസ്തവ വിശ്വാസികളാണെന്നും സര്‍വ്വേ പറയുന്നു. ഒരു മതത്തിലും തങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് അവകാശപ്പെടുന്ന 21 ശതമാനം ആളുകള്‍ രാജ്യത്ത് വസിക്കുന്നുണ്ടെന്നും സര്‍വ്വേയിലൂടെ വ്യക്തമാകുന്നു. മതവിശ്വാസികളല്ലാത്ത ആളുകളുടെ എണ്ണത്തില്‍ മുന്‍ സര്‍വ്വേകളെ അപേക്ഷിച്ച് ആറു ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നും പഠനം തെളിയിക്കുന്നുണ്ട്. സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ മുസ്ലീം വിശ്വാസികളുടെ എണ്ണം 0.8 ശതമാനം മാത്രമാണ്. ജൂതന്‍മാരായ 2.1 ശതമാനം ആളുകള്‍ യുഎസില്‍ താമസിക്കുന്നു. ഈ രണ്ടു മതവിഭാഗക്കാരെ ഒഴിച്ചു നിര്‍ത്തിയാല്‍ ക്രൈസ്തവ മതവിശ്വാസത്തിന് പുറത്തുള്ളവരുടെ രാജ്യത്തെ ജനസംഖ്യയുടെ ശതമാനം 2.5 ആണ്. 2016-ല്‍ നടത്തപ്പെട്ട സര്‍വ്വേയില്‍ പങ്കെടുത്ത മതവിശ്വാസികളില്‍ ഭൂരിഭാഗവും, മുമ്പുണ്ടായിരുന്നതിന്റെ അത്രയ്ക്കും സ്വാധീനം മതങ്ങള്‍ക്ക് രാജ്യത്തില്ലെന്നാണ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ മതവിശ്വാസമെന്നതിനെ സമൂഹത്തില്‍ നിന്നും ഒഴിച്ച് നിര്‍ത്തുവാന്‍ സാധിക്കില്ലെന്നും അവര്‍ ചൂണ്ടികാണിക്കുന്നു. അമേരിക്കന്‍ ജനസംഖ്യയുടെ 80 ശതമാനത്തോളം വരുന്നവരും മതവിശ്വാസികള്‍ തന്നെയാണ്. രാഷ്ട്രീയ നേതൃത്വങ്ങള്‍ എല്ലായ്‌പ്പോഴും മത സംഘടനകളോടും, നേതാക്കളോടും മികച്ച ബന്ധമാണ് പുലര്‍ത്തുന്നതെന്നും സര്‍വ്വേ പറയുന്നു. രാജ്യത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരില്‍ റിപ്പബ്ലിക്കന്‍ വിഭാഗക്കാരാണ് കൂടുതലായും മതവിശ്വാസം വച്ചു പുലര്‍ത്തുന്നവര്‍. 51 ശതമാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും കടുത്ത മതവിശ്വാസികള്‍ തന്നെയാണെന്ന് തുറന്നു സമ്മതിക്കുന്നുണ്ട്. 20 ശതമാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ മാത്രമാണ് തങ്ങള്‍ക്ക് മതവിശ്വാസമില്ലെന്ന് പറയുന്നത്. 33 ശതമാനം ഡെമോക്രാറ്റിക് പാര്‍ട്ടി അനുയായികളും മതവിശ്വാസികളാണ്. എന്നാല്‍ 37 ശതമാനം ഡേമോക്രാറ്റുകളും തങ്ങള്‍ മതവിശ്വാസത്തിന് പുറത്തുള്ളവരാണെന്ന് അവകാശപ്പെടുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡൊണാള്‍ഡ് ട്രംപാണ് അമേരിക്കയുടെ അടുത്ത പ്രസിഡന്റ്.
Image: /content_image/News/News-2016-12-26-12:53:07.jpg
Keywords: Majority,of,Americans,say,that,religion,is,very,important,to,them
Content: 3696
Category: 6
Sub Category:
Heading: ദൈവസ്നേഹത്തിന്റെ തിരുനാളായ ക്രിസ്തുമസ്
Content: "എന്നാല്‍, ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍വഴി അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു. അവനെ അവിടുന്നു സകലത്തിന്റെയും അവകാശിയായി നിയമിക്കുകയും അവന്‍ മുഖേന പ്രപഞ്ചത്തെ സൃഷ്ടിക്കുകയും ചെയ്തു" (ഹെബ്രായര്‍ 1:2). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 26}# ഒരു വിധത്തില്‍ പറഞ്ഞാല്‍ പാപത്താല്‍ മുറിവേല്ക്കപ്പെട്ട മനുഷ്യന്റെ, സത്യത്തിനും, മാപ്പിനും, കാരുണ്യത്തിനും വീണ്ടെടുപ്പിനും വേണ്ടിയുള്ള നിരന്തരമായ അന്വേഷണചരിത്രത്തിന്റെ അത്ഭുതകരമായ വശത്തെപ്പറ്റി ചിന്തിക്കുവാന്‍ ക്രിസ്തുമസ് നമ്മെ സന്നദ്ധമാക്കുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, അവന്റെ സ്നേഹത്തിലും ജീവിതത്തിലും നമ്മേ പങ്കാളികളാക്കി രക്ഷനല്കുവാനുള്ള സത്യം ക്രിസ്തുമസ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ദൈവസ്നേഹത്തിന്റെ തിരുന്നാളാണ് ക്രിസ്തുമസ്. സ്നേഹം നിമിത്തമാണ് അവന്‍ നമ്മെ സൃഷ്ടിച്ചത്. ക്രിസ്തുവിലൂടെ നമ്മെ വീണ്ടെടുത്ത് സ്വര്‍ഗ്ഗരാജ്യത്തില്‍ നമ്മെ കാത്തിരിക്കുന്നതും സ്നേഹം നിമിത്തമാണ്. സഭയുടെ മഹാഗുരുവായിരുന്ന വിശുദ്ധ ബര്‍ണാര്‍ഡ്, തന്റെ 'മൂന്നാം ആഗമന' പ്രഭാഷണത്തില്‍ പറയുന്നു: ''നാം എളുപ്പം വഴിതെറ്റിപ്പോകും, പ്രവൃത്തിയില്‍ ബലഹീനരാണ്; പ്രതിരോധത്തിലും ബലഹീനരാണ്. നന്മയും തിന്മയും വേര്‍തിരിച്ചറിയുന്നതില്‍, നാം നമ്മെത്തന്നെ വഞ്ചിക്കുന്നു; നന്മ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ നമുക്കതിനുള്ള ശക്തിയില്ല". "തിന്മയെ ചെറുക്കാന്‍ പാടുപെടുമ്പോള്‍ മനസ് മടുത്ത് നാം കീഴടങ്ങുന്നു. ആയതിനാല്‍ രക്ഷകന്റെ ആഗമനവും, ഇപ്രകാരം രോഗബാധിതരായ മനുഷ്യരുടെയിടയില്‍ ക്രിസ്തുവിന്റെ സാന്നിദ്ധ്യവും ആവശ്യമാണ്. ഞങ്ങളുടെയിടയില്‍ പാര്‍ത്ത്, ഞങ്ങളുടെ അന്ധതയില്‍ വിശ്വാസത്തിന്റെ വെളിച്ചം കൊണ്ട് ഞങ്ങളെ പ്രകാശിപ്പിക്കേണമേ! ഞങ്ങളുടെ കൂടെ ഇരുന്ന്, ഞങ്ങളുടെ ബലഹീനതയില്‍, സഹായം നല്കേണമേ! ഉയിര്‍ത്തെഴുന്നേറ്റ്, ബലഹീനതയില്‍ ഞങ്ങളെ സംരക്ഷിക്കുകയും ഞങ്ങള്‍ക്ക് വേണ്ടി പൊരുതുകയും ചെയ്യേണമേ!". (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 19.12.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }}
Image: /content_image/Meditation/Meditation-2016-12-26-13:47:27.jpg
Keywords: ക്രിസ്തുമസ്
Content: 3697
Category: 1
Sub Category:
Heading: ലോകത്തില്‍ സമാധാനം സൃഷ്ടിക്കുവാന്‍ എല്ലാവരും പരിശ്രമിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: തന്റെ ക്രിസ്തുമസ് ദിന സന്ദേശത്തില്‍ ലോക സമാധാനത്തിനായുള്ള പ്രത്യേക അഭ്യര്‍ത്ഥനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. തീവ്രവാദവും, അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നുള്ള സംഘര്‍ഷവും, അനീതിയുമെല്ലാം ലോകത്തില്‍ അസമാധാനം സൃഷ്ടിക്കുകയാണെന്ന് മാര്‍പാപ്പ പറഞ്ഞു. നാല്‍പതിനായിരത്തില്‍ പരം വിശ്വാസികളാണ് ഇന്നലെ മാര്‍പാപ്പയുടെ പ്രസംഗം കേള്‍ക്കുവാന്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒത്തുകൂടിയത്. യുദ്ധവും, തീവ്രവാദ ഭീഷണിയും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ക്രിസ്തുമസിന്റെ പ്രത്യേക സമാധാനം ആശംസിച്ചാണ് പാപ്പ തന്റെ പ്രസംഗം ആരംഭിച്ചത്. "ദൈവപുത്രന്റെ മനുഷ്യനായുള്ള ജനനത്തെ ആഹ്ലാദപൂര്‍വ്വം കൊണ്ടാടുന്ന ദിവസമാണ് ഇന്ന്. സമാധാനത്തിന്റെ രാജകുമാരനാണ് ദൈവപുത്രന്‍. അസാമാധാനത്തിന്റെ വിത്തുകള്‍ വിതയ്ക്കപ്പെടുന്ന ലോകത്തിലാണ് നാം ഇന്നു ജീവിക്കുന്നത്. ദൈവത്തിന്റെ സമാധാനം പീഡനമനുഭവിക്കുന്ന ജനതകളുടെ മധ്യത്തിലേക്ക് ഇറങ്ങി ചെല്ലട്ടെ". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ലോകത്തിന്റെ വിവിധ കോണുകളില്‍ ക്ലേശമനുഭവിക്കുന്ന ജനതകളെ തന്റെ പ്രസംഗത്തില്‍ മാര്‍പാപ്പ പ്രത്യേകം പേരെടുത്ത് പറഞ്ഞാണ് അവര്‍ക്കുള്ള ക്രിസ്തുമസിന്റെ സമാധാന സന്ദേശം ആശംസിച്ചത്. യുദ്ധം മൂലം സങ്കടത്തോടെയും, ഭീതിയോടെയും ക്രിസ്തുമസിനെ വരവേല്‍ക്കുന്ന സിറിയന്‍ ജനതയെയാണ് പാപ്പ ആദ്യം അനുസ്മരിച്ചത്. സമാധാനത്തിന്‍റെ പുതിയൊരു അദ്ധ്യായം ചരിത്രത്തില്‍ തുറക്കാനുമുള്ള ബോധ്യവും ധൈര്യവും ഇസ്രായേല്‍ പലസ്തീന്‍ രാഷ്ട്രങ്ങള്‍ക്ക് ഉണ്ടാവട്ടെയെന്ന്‍ പാപ്പ അനുസ്മരിച്ചു. ഇറാഖ്, യെമന്‍, ലിബിയ, നൈജീരിയ, ഉത്തരകൊറിയ, കോംങ്കോ, മ്യാന്‍മാര്‍, യുക്രൈന്‍, കൊളംമ്പിയ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളെയും പേരെടുത്ത് പറഞ്ഞാണ് തന്റെ സമാധാന സന്ദേശം മാര്‍പാപ്പ അറിയിച്ചത്. തീവ്രവാദി ആക്രമണങ്ങളിലും, യുദ്ധങ്ങളിലും ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കളെയും മാര്‍പാപ്പ പ്രത്യേകം ആശ്വസിപ്പിച്ചു. അഭയാര്‍ത്ഥികള്‍, രാജ്യത്തു നിന്നും പുറത്താക്കപ്പെട്ടവര്‍, കുടിയേറ്റക്കാര്‍, മനുഷ്യകടത്തിന് വിധേയരായവര്‍ തുടങ്ങിയവരെയും തന്റെ ക്രിസ്തുമസ് സമാധാന സന്ദേശത്തില്‍ മാര്‍പാപ്പ സ്മരിച്ചു. യുദ്ധമുഖത്ത് വേദനിക്കുന്ന കുഞ്ഞുങ്ങളെ ഓര്‍ക്കുന്നതായി പറഞ്ഞ പരിശുദ്ധ പിതാവ്, കുട്ടികള്‍ക്ക് വേണ്ടിയെങ്കിലും നല്ലൊരു നാളെയെ സൃഷ്ടിക്കുവാന്‍ മുതിര്‍ന്നവര്‍ കടപ്പെട്ടവരാണെന്ന ഓര്‍മ്മപ്പെടുത്തി. തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2016-12-26-07:25:52.jpg
Keywords: Pope,pleads,for,peace,in,a,world,broken,by,conflict,and,terrorism
Content: 3698
Category: 18
Sub Category:
Heading: മാന്നാനം ദേവാലയത്തിൽ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ തിരുനാളിന് ആരംഭം
Content: കോട്ടയം: തീർത്ഥാടന കേന്ദ്രമായ മാന്നാനം ആശ്രമ ദേവാലയത്തിൽ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ തിരുനാളിന് തുടക്കമായി. ഇന്ന്‍ രാവിലെ 6.50ന് വില്ലൂന്നി സെന്റ് സേവ്യേഴ്സ് പള്ളിയിൽനിന്നുമുള്ള തീർഥാടനത്തിനു സ്വീകരണം നല്‍കി. ഏഴിന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കൊടിയേറ്റി വിശുദ്ധ കുർബാനയ്ക്കു നേതൃത്വം നല്‍കി. ഇന്ന്‍ വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, നൊവേന. 27നു രാവിലെ ആറിനു വിശുദ്ധ കുർബാന, പ്രസംഗം, നൊവേന. 11ന് വിശുദ്ധ കുർബാന ബിഷപ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴി. വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന നൊവേന.–ഫാ. സേവ്യർ ജെ. പുത്തൻകളം. 28ന് രാവിലെ ആറിനു വിശുദ്ധ കുർബാന. 11ന് സിഎംഐ കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിൻസ് പ്രൊവൻഷ്യൽ റവ.ഡോ.ജോർജ് ഇടയാടിയിൽ വിശുദ്ധ കുർബാന അർപ്പിക്കും. വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന നൊവേന. 29ന് രാവിലെ ആറിനു വിശുദ്ധ കുർബാന. 11ന് ബിഷപ് മാർ ജോർജ് രാജേന്ദ്രൻ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, നൊവേന. 30ന് രാവിലെ ആറിനു വിശുദ്ധ കുർബാന. 10.30ന് കുടമാളൂർ ഫൊറോനയുടെ തീർഥാടനത്തിന് സ്വീകരണം. 11ന് ബിഷപ് മാർ ആന്റണി കരിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന.നൊവേന. 31ന് രാവിലെ ആറിനും 7.30നും ഒമ്പതിനും 11നും വിശുദ്ധ കുർബാന, പ്രസംഗം, നൊവേന. വൈകുന്നേരം 4.30ന് മലങ്കര ക്രമത്തിൽ യൂഹാനോൻ മാർ ക്രിസോസ്റ്റം വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. ജനുവരി ഒന്നിന് രാവിലെ 5.15നും 6.30നും എട്ടിനും 4.30നു വിശുദ്ധ കുർബാന, പ്രസംഗം. 9.30ന് കെസിസിഎ, മാന്നാനം സൺഡേ സ്കൂൾ എന്നിവയുടെ നേതൃത്വത്തിൽ ചാവറ പ്രഘോഷണ റാലി. 11ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. 2.30ന് ചാവറ കുടുംബ സംഗമം, വിശുദ്ധ കുർബാന, നൊവേന, തിരുശേഷിപ്പ് വണക്കം. 4.30ന് വിശുദ്ധ കുർബാന, പ്രസംഗം, നൊവേന. ആറിനു വചന ശുശ്രൂഷ. ജനുവരി രണ്ടിനു രാവിലെ ആറിന് വിശുദ്ധ കുർബാന, പ്രസംഗം, നൊവേന. 11ന് ബിഷപ് മാർ ജോസ് പുളിക്കൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. നാലിനു മാന്നാനം സെന്റ് ജോസഫ്സ് ഇടവകയുടെ ചാവറ തീർഥാടനത്തിനു സ്വീകരണം. 4.30ന് വിശുദ്ധ കുർബാന, പ്രസംഗം. 5.30ന് ജപമാല പ്രദക്ഷിണം. തിരുനാൾ ദിനമായ ജനുവരി മൂന്നിനു രാവിലെ ആറിനു വിശുദ്ധ കുർബാന, പ്രസംഗം. ഫാ. സിറിയക് കോട്ടയിൽ. 10.30ന് കൈനകരി ചാവറഭവനിൽ നിന്നുള്ള തീർഥാടനത്തിനു സ്വീകരണം. 11ന് സിഎംഐ സഭയിലെ 52 നവവൈദികരുടെ നേതൃത്വത്തിൽ സമൂഹബലി. സിഎംഐ പ്രിയോർ ജനറാൾ ഫാ. പോൾ ആച്ചാണ്ടി മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പിടിയരി ഊണ്. വൈകുന്നേരം 4.30ന് മാർ ജോസഫ് കൊല്ലംപറമ്പിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. ഫാ.ബേബി മങ്ങാട്ട്താഴത്ത്, ഫാ.സജി പാറക്കടവിൽ എന്നിവർ സഹകാർമികരായിരിക്കും. 5.30ന് പ്രദക്ഷിണം, പ്രസംഗം ഫാ. ഫീലിപ്പോസ് തുണ്ടുവാലിച്ചിറ. തുടർന്ന് തിരുശേഷിപ്പ് വണക്കം. നാലിനു രാവിലെ 6നും ഏഴിനും ദിവ്യബലി. 11നു തീർഥാടനം, ആഘോഷമായ ദിവ്യബലി. ഫാ. തോമസ് പുതുശേരി നേതൃത്വം നല്കും.
Image: /content_image/India/India-2016-12-26-06:06:31.jpg
Keywords:
Content: 3699
Category: 1
Sub Category:
Heading: ഇറാഖിലെ ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് ഇസ്ലാം മതസ്ഥരും
Content: ബാഗ്ദാദ്: ഇറാഖിലെ ഇസ്ലാം മതസ്ഥര്‍ ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്രിസ്മസ് ആഘോഷിച്ചു. ഷോപ്പിംഗ് മാളുകളിലും, വീടുകളിലുമെല്ലാം മുസ്ലീം വിശ്വാസികള്‍ ക്രിസ്തുമസ് ട്രീയും, മറ്റ് ആഘോഷപരിപാടികളും ഇത്തവണ പ്രത്യേകമായി ഒരുക്കിയിരുന്നു. ഭൂരിഭാഗം ക്രൈസ്തവരും പലായനം ചെയ്യുകയോ, കൊല്ലപ്പെടുകയോ ചെയ്ത ഇറാഖില്‍ അവശേഷിക്കുന്നതു ചുരുക്കം വിശ്വാസികള്‍ മാത്രമാണ്. 2013-നു ശേഷം ഇത് ആദ്യമായിട്ടാണ് മൊസൂളിന് 13 മൈല്‍ കിഴക്കുമാറി സ്ഥിതി ചെയ്യുന്ന ഇറാഖി പട്ടണമായ ബാര്‍ട്ടെല്ലായില്‍, അസ്സീറിയന്‍ ക്രൈസ്തവര്‍ ഇത്തവണ ക്രിസ്തുമസ് ആഘോഷിച്ചത്. ഐഎസ് ഭീകരവാദികള്‍ തകര്‍ത്ത ദേവാലയത്തിലാണ് തിരുപിറവിയിയുടെ ശുശ്രൂഷകള്‍ ബിഷപ്പ് മൂസാ ഷെമ്മായുടെ നേതൃത്വത്തില്‍ നടന്നത്. "സന്തോഷവും സങ്കടവും ഒരുപോലെ അനുഭവപ്പെടുന്ന വേളയാണിത്. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് ദേവാലയത്തില്‍ തിരുപിറവിയുടെ ശുശ്രൂഷകള്‍ നടത്തുവാന്‍ സാധിച്ചുവെന്നത് ഏറെ സന്തോഷകരമാണ്. അതേ സമയം ഞങ്ങളുടെ രാജ്യത്തെ സഹോദര പൗരന്‍മാര്‍ തന്നെ വിശുദ്ധ ദേവാലയത്തെ നശിപ്പിക്കുകയും വികൃതമാക്കുകയും ചെയ്തത് ഏറെ വേദനിപ്പിക്കുന്നു". ബിഷപ്പ് മൂസാ ഷെമ്മാ 'റോയിറ്റേഴ്‌സി'നോടുള്ള പ്രതികരണത്തില്‍ പറഞ്ഞു. ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ ഷോപ്പിംഗ് മാളിന്റെ ഉടമയായ യാസിര്‍ സാദ് 19,000 പൗണ്ട് ചെലവഴിച്ചാണ് മാളിന് മുന്നില്‍ ക്രിസ്തുമസ് ട്രീ ഒരുക്കിയത്. ഏഴു മീറ്ററില്‍ അധികം ഉയരമുള്ള ട്രീയില്‍ സാന്താക്ലോസിന്റെ രൂപങ്ങളും നിരവധി അലങ്കാര വസ്തുക്കളും ഉപയോഗിച്ചിരിന്നു. രാജ്യത്തെ ന്യൂനപക്ഷമായ ക്രൈസ്തവ സഹോദരങ്ങളോടുള്ള തന്റെ ഐക്യമാണ് ട്രീ ഒരുക്കിയതിലൂടെ താന്‍ പ്രകടിപ്പിക്കുന്നതെന്ന് യാസിര്‍ സാദ് പറഞ്ഞു. ഇറാഖികളായ ക്രൈസ്തവര്‍ തങ്ങളുടെ ഭവനങ്ങളിലേക്ക് സുരക്ഷിതമായി വേഗം തന്നെ മടങ്ങിയെത്തട്ടെ എന്നാണ് ബാഗ്ദാദിലെ ഒരു തീംപാര്‍ക്കിലേക്ക് എത്തിയ സബാ ഇസ്മായേല്‍ എന്ന മുസ്ലീം വിശ്വാസി ക്രിസ്തുമസ് ദിനത്തില്‍ പ്രതികരിച്ചത്. പാര്‍ക്കിനു മുന്നിലും 85 അടി ഉയരമുള്ള കൂറ്റന്‍ ക്രിസ്തുമസ് ട്രീ ഒരുക്കിയിരുന്നു. രാജ്യത്തെ വലിയ ഒരു വിഭാഗം ജനങ്ങളും ക്രൈസ്തവരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്രിസ്തുമസ് ആഘോഷിച്ചിരിന്നു. 2003-ല്‍ അമേരിക്ക ഇറാഖിലേക്ക് ആക്രമണം നടത്തിയത് മുതലാണ് ക്രൈസ്തവരുടെ പതനം രാജ്യത്ത് ആരംഭിക്കുന്നത്. പിന്നീട് വന്ന ഐഎസ് തീവ്രവാദികള്‍ ക്രൈസ്തവരെ ക്രൂരപീഡനങ്ങള്‍ക്കാണ് ഇരയാക്കിയത്. വിശ്വാസം ഉപേക്ഷിക്കുവാന്‍ സാധിക്കില്ലെന്നു പറഞ്ഞ ക്രൈസ്തവരെ പരസ്യമായി തലയറുത്തും, ക്രൂശിച്ചും അവര്‍ കൊലപ്പെടുത്തി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രാജ്യത്തു ഉണ്ടായിരിക്കുന്ന സംഭവവികാസങ്ങള്‍ മായാത്ത മുറിവുകളാണ് ഇറാഖി ക്രൈസ്തവരുടെ മനസില്‍ വരുത്തി തീര്‍ത്തിരിക്കുന്നത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-26-12:54:27.jpg
Keywords: Iraq's,Muslims,celebrate,Christmas,in,solidarity,with,Christians