Contents

Displaying 3471-3480 of 25025 results.
Content: 3730
Category: 1
Sub Category:
Heading: ഡോണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്രൈസ്തവ നേതാക്കന്‍മാര്‍ക്കും യഹൂദ റബ്ബിക്കും പ്രത്യേക ക്ഷണം
Content: വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്കു ക്രൈസ്തവ മതനേതാക്കന്‍മാര്‍ക്കും, യഹൂദ റബ്ബിമാര്‍ക്കും പ്രത്യേക ക്ഷണം. ജനുവരി മാസം നടക്കുന്ന ചടങ്ങിലേക്ക് 'പ്രസിഡന്‍ഷ്യല്‍ ഇനാഗുറല്‍ കമ്മിറ്റി' പ്രത്യേകം നേതാക്കന്‍മാരെ ക്ഷണിക്കുകയായിരുന്നു. ക്രൈസ്തവ മതത്തില്‍ നിന്നും അഞ്ചു നേതാക്കന്‍മാരും, ഒരു യഹൂദ റബ്ബിക്കുമാണ് ചടങ്ങില്‍ പങ്കെടുക്കുവാനും ആശംസകള്‍ അറിയിക്കുവാനും പ്രത്യേകം അവസരം ലഭിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ്പായ കര്‍ദിനാള്‍ തിമോത്തി മൈക്കിള്‍ ഡോലന്‍, നാഷണല്‍ ഹിസ്പിയന്‍ ക്രിസ്ത്യന്‍ ലീഡര്‍ഷിപ്പിന്റെ ചെയര്‍മാനായ റവ:സാമുവേല്‍ റോഡ്രിഗസ്, ന്യൂ ഡസ്റ്റിനി ക്രിസ്ത്യന്‍ സെന്ററിലെ പാസ്റ്റര്‍ പൗളാ വൈറ്റ്, ബില്ലി ഗ്രഹാംസ് ഇവാഞ്ചലിക്കല്‍ അസോസിയേഷനിലെ റവ:ഫ്രാന്‍ങ്കഌന്‍ ഗ്രഹാം, ഗ്രേയ്റ്റ് ഫേയ്ത്ത് മിഷന്റെ ചുമതല വഹിക്കുന്ന ബിഷപ്പ് വെയ്ന്‍ ടി. ജാക്ക്‌സണ്‍, യഹൂദ റബ്ബി മാര്‍ട്ടിന്‍ ഹെയ്ര്‍ തുടങ്ങിയവര്‍ക്കാണ് പ്രത്യേക ക്ഷണം ലഭിച്ചിരിക്കുന്നത്. പ്രസിഡന്‍ഷ്യല്‍ ഇനാഗുറല്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ ടോം ബരാക്കാണ് ചടങ്ങിലേക്ക് പ്രത്യേക ക്ഷണം ലഭിച്ചിട്ടുള്ള ക്രൈസ്തവ, യഹൂദ മതനേതാക്കളുടെ പേരുകള്‍ മാധ്യമങ്ങളെ അറിയിച്ചത്."ജനുവരി 20-ാം തീയതി നടക്കുന്ന ചടങ്ങില്‍ പ്രത്യേകം ക്ഷണം സ്വീകരിച്ച് എത്തുന്ന മതനേതാക്കള്‍ ബൈബിള്‍ വാക്യങ്ങള്‍ വായിക്കുകയും പുതിയ പ്രസിഡന്റിനായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യും. തങ്ങളുടെ പ്രത്യേക ആശംസകളും ഈ അവസരത്തില്‍ തന്നെ അവര്‍ കൈമാറും". ടോം ബരാക്ക് പറഞ്ഞു. ജനുവരി 21-ാം തീയതി വാഷിംഗ്ടണ്‍ നാഷണല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ദേശീയ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുമെന്നും ടോം ബരാക്ക് കൂട്ടിച്ചേര്‍ത്തു. എല്ലാ മതവിഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രാര്‍ത്ഥന ചടങ്ങായിരിക്കും നാഷണല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുക. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-29-08:39:42.jpg
Keywords: Christian,and,Jewish,faith,leaders,will,participate,in,Trump's,inauguration
Content: 3731
Category: 1
Sub Category:
Heading: മലയാളി വൈദികൻ ബ്രസീലില്‍ മുങ്ങി മരിച്ചു
Content: കോട്ടയം: ഓര്‍ഡര്‍ ഓഫ് ഹോളി ക്രോസ് സന്യാസ സഭാഗംവും, കോട്ടയം അതിരൂപതയിലെ നീറിക്കാട് ലൂർദ് മാതാ ഇടവക കറ്റുവീട്ടില്‍ കെ.എം മാത്യുവിന്‍െറ മകനുമായ ഫാ. ജോണ്‍ ബ്രിട്ടോ ഒ.ആര്‍.സി (38) ബ്രസീലില്‍ മുങ്ങി മരിച്ചു. ബുധനാഴ്ച, വിനോദയാത്ര മധ്യേ തടകാത്തില്‍ ഇറങ്ങിയപ്പോഴാണ് അപകടം നടന്നത്. ഇന്നലെ രാത്രി 11മണിക്കാണ് മരണം സംഭവിച്ചത്. എറണകുളത്തെ ആശ്രമത്തില്‍ നിന്ന് കഴിഞ്ഞ മൂന്നു മാസം മുന്‍പാണ് ഇദ്ദേഹം ബ്രസീലിലേക്ക് പോയത്. മാതാവ് പരേതയായ പെണ്ണമ്മ, സഹോദരന്‍: മോഫസ് (ഇന്ത്യന്‍ ആര്‍മി ). സംസ്ക്കാരംപിന്നീട്.
Image: /content_image/News/News-2016-12-29-09:31:58.jpg
Keywords: ബ്രസീലില്‍
Content: 3732
Category: 1
Sub Category:
Heading: ഇന്ത്യയില്‍ ക്യാന്‍സര്‍ രോഗികള്‍ക്കായുള്ള വിപുലമായ പദ്ധതികളുമായി കത്തോലിക്കാ സഭ
Content: ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്യാന്‍സര്‍ രോഗത്തിനെതിരെയുള്ള വിപുലമായ പദ്ധതികള്‍ അടുത്ത വര്‍ഷത്തെ വലിയ നോമ്പില്‍ നടപ്പിലാക്കുവാന്‍ കത്തോലിക്കാ സഭയുടെ സാമൂഹിക സേവന സംഘടനയായ കാരിത്താസ് ഇന്ത്യയുടെ തീരുമാനം. കാരിത്താസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ ഫെഡറിക് ഡിസൂസയാണ് ഇതു സംബന്ധിക്കുന്ന തീരുമാനം 'ഏഷ്യാന്യൂസി'നോട് വിശദീകരിച്ചത്. 'സേ യെസ് ടൂ ലൈഫ്, നോ ടൂ ക്യാന്‍സര്‍' എന്നാണ് പദ്ധതിയുടെ ആപ്തവാക്യം. "ജീവന്റെ സംരക്ഷണത്തിനും പരിപാലനത്തിനും സഭ പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് അടുത്ത വര്‍ഷത്തെ വലിയ നോമ്പിന്റെ സമയത്ത് ക്യാന്‍സറിനെതിരെയുള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുവാന്‍ സഭ തീരുമാനിച്ചിരിക്കുന്നത്. ക്യാന്‍സര്‍ രോഗ ബാധിതര്‍ക്കായി പ്രത്യേക പദ്ധതികള്‍ ഇതിനോട് അനുബന്ധിച്ചു നടത്തും". ഫാദര്‍ ഫെഡറിക് ഡിസൂസ പറഞ്ഞു. ക്യാന്‍സറിനെതിരെയുള്ള ആശാകിരണം പദ്ധതിക്കു കേരളത്തിലാണ് കാരിത്താസ് തുടക്കം കുറിച്ചത്. 2014 മാര്‍ച്ച് എട്ടാം തീയതി ആരംഭിച്ച ആശാകിരണം പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. കാരിത്താസ് മുന്‍കൈ എടുത്ത് നടപ്പിലാക്കിയ പദ്ധതിയിലേക്ക് സ്‌കൂള്‍ കുട്ടികള്‍, ക്യാന്‍സറിനെ അതീജീവിച്ചവര്‍, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കലാകാരന്‍മാര്‍, സാധാരണക്കാര്‍ തുടങ്ങിയവര്‍ സേവന സന്നദ്ധരായി കടന്നു വന്നു. ക്യാന്‍സര്‍ രോഗികള്‍ക്കായി ആശാകിരണം പദ്ധതി വിവിധ സഹായങ്ങളും, സേവനങ്ങളും ആവിഷ്‌കരിച്ചു നടപ്പിലാക്കി. കേരളത്തില്‍ വലിയ സ്വീകാര്യത ലഭിച്ച പദ്ധതി, ഇതെ തുടര്‍ന്ന് തമിഴ്‌നാട്ടിലും നടപ്പിലാക്കി. ഭാരതത്തില്‍ 2.5 മില്യണ്‍ ആളുകള്‍ ക്യാന്‍സര്‍ ബാധിതരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏഴു ലക്ഷത്തോളം പുതിയ കേസുകള്‍ ഒരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ക്യാന്‍സര്‍ മൂലം രാജ്യത്ത് 5,56,400 പേര്‍ ഒരോ വര്‍ഷവും മരിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. സമൂഹത്തില്‍ ആഴത്തില്‍ പടര്‍ന്നു പിടിക്കുന്ന രോഗമായ ക്യാന്‍സറിനെതിരെ ജനങ്ങളുടെ ഇടയില്‍ ബോധവല്‍ക്കരണം നടത്തുകയും, രോഗത്തെ ഫലപ്രദമായി നേരിടുവാനുള്ള പരിശീലനം നല്‍കുകയുമാണ് കാരിത്താസിന്റെ ലക്ഷ്യം. 200-ല്‍ അധികം സംഘടനകളുടെ സഹായത്തോടെയാണ് അടുത്ത വര്‍ഷം ക്യാന്‍സറിനെതിരെയുള്ള പദ്ധതി കാരിത്താസ് നടപ്പിലാക്കുന്നത്. രോഗം മുന്‍കൂട്ടി നിര്‍ണ്ണയിക്കുക, ക്യാന്‍സറിനെ സംബന്ധിച്ചുള്ള ബോധവല്‍കരണം നല്‍കുക, ജീവിത ശൈലിയിലൂടെ ക്യാന്‍സറിനെ പ്രതിരോധിക്കുക, സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്ന രോഗികള്‍ക്ക് സഹായം നല്‍കുക എന്നിവയാണ് കാരിത്താസ് അടുത്ത വര്‍ഷത്തെ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ 50 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ 23,000-ല്‍ അധികം പദ്ധതികളാണ് കാരിത്താസ് ഏറ്റെടുത്ത് നടത്തിയിട്ടുള്ളത്. 14 ബില്യണ്‍ രൂപയാണ് പദ്ധതികള്‍ക്കായി കാരിത്താസ് ചെലവിട്ടിരിക്കുന്നത്. ദുരന്ത മേഖലയില്‍ സഹായം എത്തിച്ചു നല്‍കുക, പിന്നോക്കം നില്‍ക്കുന്ന സ്ഥലങ്ങളില്‍ വിദ്യാഭ്യാസ പദ്ധതികളും വികസന പ്രവര്‍ത്തനവും നടത്തുക തുടങ്ങിയവയെല്ലാം കാരിത്താസിന്റെ സേവന മേഖലയില്‍ ഉള്‍പ്പെടുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-29-11:30:50.jpg
Keywords: Caritas,India,to,bring,fraternal,and,human,aid,to,cancer,patients
Content: 3733
Category: 1
Sub Category:
Heading: മോചനശ്രമങ്ങൾ വെറും നാടകമോ? ഫാ.ടോം ഉഴുന്നാലിൽ ആരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് അറിയില്ല
Content: ഗുരുവായൂർ: യെമനിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിൽ ആരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന് അറിയില്ല. ഗുരുവായൂർ ക്ഷേത്രദർശനത്തിന് ശേഷം ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകർ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം സംബന്ധിച്ച് കേന്ദ്ര സർക്കാർ എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് അദ്ദേഹം ആരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി മറുചോദ്യം ചോദിച്ചത്. യെമനിൽ നിന്ന് തട്ടിക്കൊണ്ടുപോയ മലയാളി വൈദികനാണ് ഫാ.ടോം ഉഴുന്നാലിൽ എന്ന് മാധ്യമപ്രവർത്തർ പറയുകയും പിന്നീട് തൊട്ടടുത്തു നിന്നിരുന്ന ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് ഫാ.ടോം ഉഴുന്നാലിലിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് വിശദീകരിച്ചു കൊടുക്കുകയും ചെയ്തപ്പോൾ സർക്കാരിന് എന്തെങ്കിലും വിവരം കിട്ടിയാൽ അന്വേഷിക്കാമെന്ന് രാജ്നാഥ് സിംഗ് മറുപടി പറഞ്ഞു. ഫാ.ടോമിന്റെ മോചനം സംബന്ധിച്ച് കേന്ദ്ര സർക്കാർ നടപടികൾ എടുക്കുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അടക്കമുള്ള പല നേതാക്കളും പറയുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഇതേക്കുറിച്ച് അജ്‌ഞത പ്രകടിപ്പിച്ചത്. ആഭ്യന്തരമന്ത്രിയുടെ ഈ മറുപടി മാത്രമല്ല കേന്ദ്ര സർക്കാർ നടത്തുന്ന മോചനശ്രമങ്ങൾ 'വെറും നാടകമോ' എന്ന സംശയത്തിനു കാരണം. ഫാ.ടോമിനെ രക്ഷപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ തീവ്രമായി നടന്നിരിന്നുവെങ്കില്‍ തുടര്‍ച്ചയായി അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന ഫേസ്ബുക്ക്, യുട്യൂബ് അക്കൗണ്ടുകളെ കുറിച്ച് അന്വേഷണം നടത്തുവാന്‍ അധികാരികള്‍ ശ്രമിക്കുമായിരിന്നു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇത്രയധികം പുരോഗമിച്ച ഈ കാലത്ത് ഈ അക്കൗണ്ടുകൾ എവിടെ നിന്ന്‍ ആരാണ് നിയന്ത്രിക്കുന്നതെന്ന് കണ്ടെത്തുവാന്‍ ഒട്ടും പ്രയാസമുള്ള കാര്യമല്ല. എന്നിട്ടും എന്തുകൊണ്ട് ഇന്ത്യന്‍ ഭരണകൂടം അതിനു ശ്രമിച്ചില്ല? ഫാദര്‍ ടോമിനെ രക്ഷപെടുത്താൻ ഇന്ത്യാ ഗവൺമെൻറ് യാതൊന്നും ചെയ്യുന്നില്ലെന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജ് തന്നെ കുറ്റപ്പെടുത്തിയിരുന്നു. ഈ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരിന്ന ചിത്രത്തില്‍ അദ്ദേഹം വളരെ ക്ഷീണിതനായി കാണപ്പെട്ടിരുന്നു. തന്നെ മോചിപ്പിക്കുവാനായി സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള രീതിയിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. കൂടാതെ ഫാദര്‍ ടോമിനെ കണ്ണുകള്‍ കെട്ടി ആരോ മര്‍ദ്ദിക്കുന്നതായുള്ള വീഡിയോയും പുറത്തു വന്നിരുന്നു. എന്നാൽ പിന്നീട് ഫാദര്‍ ടോമിന്റെ ഈ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി 5 മാസങ്ങളോളം ഫാദര്‍ ടോമിനെ എല്ലാവരും മറന്നു കഴിഞ്ഞിരുന്നു എന്നതാണ് വാസ്തവം. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നുതന്നെ ആർക്കും അറിയില്ലായിരുന്നു. പിന്നീട്, കഴിഞ്ഞ ദിവസം (24/12/2016) തന്നെ മോചിപ്പിക്കാൻ വേണ്ടതു ചെയ്യണമെന്ന അദ്ദേഹത്തിന്റെ യാചനയോടെയുള്ള പുതിയ വീഡിയോ പുറത്തു വന്നിരുന്നു. ഈ വീഡിയോയിൽ തന്നെ തട്ടിക്കൊണ്ടു പോയവർ നിരവധി തവണ അധികാരികളുമായി ബന്ധപ്പെട്ടിട്ടും ആരും ഒന്നും ചെയ്യുന്നില്ല എന്നു കുറ്റപ്പെടുത്തിയിരുന്നു. ഈ വീഡിയോ സന്ദേശം പുറത്തുവന്നതിനുശേഷം കേന്ദ്ര നേതാക്കൾ വീണ്ടും 'പ്രസ്താവനകളുമായി' രംഗത്തു വന്നിരുന്നു. വിദേശകാര്യ മന്ത്രാലയമാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത് എന്നത് ശരി തന്നെ. എന്നാൽ അന്താരഷ്ട്ര തലത്തിൽ പോലും ഏറെ ശ്രദ്ധേയമായ ഈ വിഷയത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിക്കു അറിയുക പോലുമില്ലങ്കിൽ കേന്ദ്ര മന്തിസഭ ഈ വിഷയത്തിൽ നടത്തുന്ന ഇടപെടൽ എത്രത്തോളം സത്യമാണ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-29-11:44:45.jpg
Keywords: fr tom
Content: 3734
Category: 1
Sub Category:
Heading: അമേരിക്കയിലെ ആദ്യത്തെ ആഫ്രിക്കന്‍ വംശജനായ വൈദികന്‍ അഗസ്റ്റസ് ടോള്‍ടണിന്റ നാമകരണ നടപടികള്‍ ആരംഭിച്ചു
Content: ക്വിന്‍സി: അമേരിക്കയിലെ ആദ്യത്തെ ആഫ്രിക്കന്‍ വംശജനായ വൈദികന്‍ അഗസ്റ്റസ് ടോള്‍ടണിന്റെ ഭൗതിക അവശിഷ്ടങ്ങള്‍ നാമകരണ നടപടികളുടെ ഭാഗമായി പുറത്തെടുത്തു. ഈ മാസം 10-ാം തീയതിയാണ് ഇതിനായുള്ള നടപടികള്‍ ആരംഭിച്ചത്. നേരത്തെ 2011-ല്‍ ചിക്കാഗോ അതിരൂപതയാണ് ഫാ. അഗസ്റ്റസ് ടോള്‍ടണിയുടെ നാമകരണ നടപടിയുടെ ഔദ്യോഗിക ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ക്വിന്‍സിയ്ക്കു സമീപത്തുള്ള മിസൗറിയില്‍ നിന്നും അടിമ ജോലിയില്‍ നിന്നും മോചനം നേടിയവരായിരുന്നു ഫാദര്‍ അഗസ്റ്റസ് ടോള്‍ടണിന്റെ പൂര്‍വ്വീകര്‍. ചെറുപ്പത്തിലെ തന്നെ വൈദികനാകണമെന്ന ആഗ്രഹം അഗസ്റ്റസ് വെച്ചു പുലര്‍ത്തിയിരിന്നു. എന്നാല്‍ കറുത്തവംശജനാണെന്ന ആരോപണം ഉന്നയിച്ച് അമേരിക്കന്‍ സെമിനാരികള്‍ അദ്ദേഹത്തിന് പ്രവേശനം നിഷേധിച്ചു. പക്ഷേ സമീപവാസികളുടെയും വിശ്വാസികളുടെയും പിന്തുണയോടെ അഗസ്റ്റസ് ടോള്‍ടണ്‍ വൈദിക പഠനത്തിനായി റോമിലേക്ക് തിരിച്ചു. പഠനശേഷം യുഎസിലെ കത്തോലിക്ക സഭയില്‍ വൈദികനായി അദ്ദേഹം തന്റെ സേവനം ആരംഭിക്കുകയായിരിന്നു. അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ ഇടയിലായിരിന്നു അദ്ദേഹം തന്റെ വൈദിക സേവനം പൂര്‍ണ്ണമായും നല്‍കിയത്. 1897-ല്‍ ചിക്കാഗോയിലാണ് ഫാദര്‍ അഗസ്റ്റസ് ടോള്‍ടണ്‍ അന്തരിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം മൃതശരീരം സ്പ്രിങ്ങ് ഫീല്‍ഡ് രൂപതയുടെ കീഴില്‍ വരുന്ന ക്വിന്‍സിയിലെ സെമിത്തേരിയിലാണ് അടക്കം ചെയ്തത്. വൈദികന്റെ എല്ലാ അസ്ഥികളും വീണ്ടെടുത്തിട്ടുണ്ട്. പ്രദേശത്തു നിന്നും ലഭിച്ച ഭൗതിക അവശിഷ്ടങ്ങള്‍ പ്രത്യേകം കവറുകളിലാക്കി സംരക്ഷിക്കും. വൈദികന്റെ മാധ്യസ്ഥം മൂലം സംഭവിച്ച 50-ല്‍ അധികം അത്ഭുത സംഭവങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് രൂപത ബിഷപ്പ് പെറി പറഞ്ഞു. ഫാദര്‍ അഗസ്റ്റസ് ടോള്‍ടണിന്റെ സംസ്‌കാരത്തിനായി ഉപയോഗിച്ച ശവപെട്ടിയുടെ പുറം ഭാഗമായ ഗ്ലാസിന്റെ അവശിഷ്ടങ്ങളും ഖനനത്തില്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. ശവപെട്ടിയില്‍ പിടിപ്പിച്ചിരുന്ന കുരിശും, വൈദികന്‍ ഉപയോഗിച്ചിരുന്ന വസ്ത്രത്തിലെ റോമന്‍ കോളറും ഖനനം നടത്തുന്ന സംഘം കണ്ടെത്തി. നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ സമിതിയുടെ പ്രത്യേക മേല്‍നോട്ടത്തിലാണ് അടക്കം ചെയ്ത സ്ഥലത്തു ഖനനം നടത്തിയത്. ആര്‍ക്കിയോളജിസ്റ്റ്, ഫോറന്‍സിക് ആന്ത്രോപോളജിസ്റ്റ്, മെഡിക്കല്‍ എക്‌സാമിനര്‍ എന്നിവരടങ്ങുന്ന മൂന്നു പേരുടെ സംഘമാണ്, ഭൗതികാവശിഷ്ട്ടങ്ങള്‍ പുറത്തെടുക്കുന്ന സ്ഥലത്ത് പരിശോധനകള്‍ക്ക് ആവശ്യമായ നേതൃത്വം നല്‍കിയത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-29-13:03:39.jpg
Keywords: Father,Augustus,Tolton's,cause,for,canonization,took,one,step,further
Content: 3735
Category: 6
Sub Category:
Heading: യേശുവിനെ പൂര്‍ണ്ണമായും അറിയുക
Content: "ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്കു തരുകയും ചെയ്യും" (യോഹ 14: 16). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 30}# മറ്റുള്ളവരെ പൂര്‍ണ്ണമായും ആശ്വസിപ്പിക്കുന്ന വാക്കുകള്‍ നല്‍കാന്‍ യേശുവിന് മാത്രമേ കഴിയുകയുള്ളൂ; ജീവിതത്തിന്റേയും നിത്യജീവന്റേയും വചനങ്ങള്‍ അവന് മാത്രമേ ഉള്ളൂ. 'അവനിലൂടെ ഈ ലോകം രക്ഷ' പ്രാപിക്കുന്നതിനു വേണ്ടി ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചു. അവിശ്വാസത്തിനും നിരാശയ്ക്കുമുള്ള പരിഹാരം ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ മാത്രമേ ഉള്ളൂ. യേശുക്രിസ്തുവിലൂടെ നാം ദൈവത്തെ മാത്രമല്ല അറിയുന്നത്, നമ്മളെത്തന്നെയുമാണ്. അതേ സമയം തന്നെ യേശുവിലൂടെ അല്ലാത ജീവിതത്തേയും മരണത്തേയും കുറിച്ച് നമുക്ക് അറിഞ്ഞുകൂടാ. ക്രിസ്തുവിനെ ഒഴിവാക്കിയാല്‍, ദൈവത്തേയോ, നമ്മളെത്തന്നെയോ, അറിയാന്‍ നമുക്ക് കഴിയുകയില്ല. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 1.3.80) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }}
Image: /content_image/Meditation/Meditation-2016-12-30-12:13:28.jpg
Keywords: യേശുവിനെ
Content: 3736
Category: 18
Sub Category:
Heading: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി സംസ്‌ഥാനവ്യാപകമായി പ്രാർത്ഥനായജ്‌ഞം നടത്തും
Content: കൊച്ചി: ഭീകരരുടെ പിടിയിലുള്ള മിഷനറി വൈദികൻ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി കത്തോലിക്കാ കോൺഗ്രസ് പുതുവത്സരദിനത്തിൽ സംസ്‌ഥാനവ്യാപകമായി പ്രാർഥനായജ്‌ഞങ്ങൾ നടത്തും. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രാർഥനായജ്‌ഞത്തിനു കത്തോലിക്കാ കോൺഗ്രസ് യൂണിറ്റ്, ഫൊറോന, അതിരൂപതാ സമിതികൾ നേതൃത്വം നൽകും. കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ ഒന്നിനു വൈകുന്നേരം 5.30ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ നടക്കുന്ന പ്രാർഥനായജ്‌ഞം, സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നയിക്കും. സംസ്‌ഥാന പ്രസിഡന്റ് വി.വി. അഗസ്റ്റിൻ, ജനറൽ സെക്രട്ടറി ബിജു പറയന്നിലം, ഡയറക്ടർ ഫാ. ജിയോ കടവി, എറണാകുളം–അങ്കമാലി അതിരൂപത പ്രസിഡന്റ് സെബാസ്റ്റ്യൻ വടശേരി, ജനറൽ സെക്രട്ടറി ഫ്രാൻസിസ് മൂലൻ, ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ഊരക്കാടൻ തുടങ്ങിയവർ നേതൃത്വം നൽകും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-12-30-04:26:07.jpg
Keywords: Save Father Tom, ISIS,
Content: 3737
Category: 18
Sub Category:
Heading: ഫാ.ടോമിന്റെ ബന്ധുക്കള്‍ കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു
Content: രാമപുരം: സലേഷ്യൻ സഭാ വൈദികൻ ഫാ.ടോം ഉഴുന്നാലിലിന്റെ മോചനശ്രമം ഊർജിതമാക്കാനായി അദ്ദേഹത്തിന്റെ ബന്ധുക്കൾ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചു. ആന്റോ ആന്റണി എംപി, ഫാ. ടോമിന്റെ ബന്ധുക്കളായ യു.എ. തോമസ്, റോയി ഉഴുന്നാലിൽ, ഒ.എസ്. മാത്യു ഓലിയക്കാട്ടിൽ, തോമസ് ഉഴുന്നാലിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ കണ്ടത്. യെമനിൽ സുസ്‌ഥിരമായ ഗവൺമെന്റ് ഇല്ലാത്തതും ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഇല്ലാത്തതുമാണു മോചനശ്രമങ്ങൾക്കു തടസമാകുന്നതെന്നും സൗദി ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളുമായി ബന്ധപ്പെട്ടാണു മോചനശ്രമം നടന്നുവരുന്നതെന്നും കര്‍ദ്ദിനാൾ പറഞ്ഞു. കേന്ദ്രമന്ത്രി മുക്‌താർ അബ്ബാസ് നഖ്വിയുമായി മോചനകാര്യങ്ങൾ നേരിട്ടു സംസാരിച്ചെന്നും മന്ത്രി അടിയന്തരമായി വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടും സഭയുടേതായ രീതിയിലും മോചനത്തിനുവേണ്ട ഊർജിത ശ്രമങ്ങൾ നടത്തുമെന്നും കർദിനാൾ പറഞ്ഞു. ജനുവരി ഒന്നിന് ഫാ. ടോമിന്റെ മോചനത്തിനായി സഭ പ്രാർത്ഥനാ ദിനമായി ആചരിക്കുമെന്നും പറഞ്ഞു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-12-30-05:09:47.jpg
Keywords: Save Father Tom
Content: 3738
Category: 18
Sub Category:
Heading: ജീസസ് യൂത്തിനെ സഹായിക്കാന്‍ ഇനി ഈ വൈദികരും
Content: കൊച്ചി: മാർപാപ്പയുടെ അംഗീകാരം ലഭിച്ച ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ അന്തർദേശീയ കത്തോലിക്കാ അല്മായ മുന്നേറ്റമായ ജീസസ് യൂത്തിന്റെ ആത്മീയശുശ്രൂഷകൾ പ്രത്യേകമായി നിർവഹിക്കാൻ ചരിത്രത്തിലാദ്യമായി രണ്ടു നവവൈദികർ അഭിഷിക്‌തരായി. ചാലക്കുടി സ്വദേശി ഫാ.ഡിറ്റോ ദേവസി പൂത്തേക്കാടൻ, വിജയവാഡയിൽ നിന്നുള്ള ഫാ.ഗാംഗുലാ വിഗ്നൻ ദാസ് എന്നിവരാണു ജീസസ് യൂത്തിലൂടെ വളർന്ന് പ്രസ്‌ഥാനത്തിനായി ഇന്നലെ പൗരോഹിത്യ നിയോഗമേറ്റത്. നാഗ്പൂർ അതിരൂപതയോടു ചേർന്നു പൗരോഹിത്യം സ്വീകരിച്ച ഇരുവരെയും ജീസസ് യൂത്തിന്റെ ശുശ്രൂഷകൾക്കായി നാഗ്പൂർ ആർച്ച്ബിഷപ് നിയോഗമേൽപിക്കുകയായിരുന്നു. ജീസസ് യൂത്തിന്റെ സഭാത്മക ഉപദേഷ്ടാവും നാഗ്പൂർ ആർച്ച് ബിഷപ്പുമായ ഡോ. ഏബ്രഹാം വിരുതുകുളങ്ങരയുടെ കൈവയ്പിലൂടെയാണ് ഫാ.ഗാംഗുലാ വിഗ്നൻ ദാസും ഫാ.ഡിറ്റോ ദേവസി പൂത്തേക്കാടനും അഭിഷിക്‌തരായത്. കളമശേരി രാജഗിരി സിഎംഐ പ്രൊവിൻഷ്യൽ ഹൗസിലെ തിരുഹൃദയ ദേവാലയത്തിൽ നടന്ന ശുശ്രൂഷകളിൽ വിശാഖപട്ടണം ആർച്ച്ബിഷപ് ഡോ. പ്രകാശ് മല്ലവരപ്പ്, വരാപ്പുഴ മുൻ ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, വിജയവാഡ ബിഷപ് ഡോ. ജോസഫ് രാജറാവു തെലഗാത്തൊട്ടി, ഉഗാണ്ടയിലെ ഫോർട്ടുപോർട്ടൽ രൂപത മെത്രാൻ ഡോ. റോബർട്ട് മുഹീർവ, മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള ജീസസ് യൂത്ത് പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. നിരന്തരമായ പ്രാർഥനകൾക്കും ചർച്ചകൾക്കും ആലോചനകൾക്കും ശേഷമാണു ജീസസ് യൂത്ത് പ്രേഷിതത്വത്തിനായി പൗരോഹിത്യ വിളി സ്വീകരിക്കാൻ ഫാ.ഗാംഗുലാ വിഗ്നൻ ദാസും ഫാ.ഡിറ്റോ ദേവസി പൂത്തേക്കാടനും സന്നദ്ധരായത്. ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായ നാഴികക്കല്ലാണു രണ്ടു നവവൈദികർ ഇതിനായി മുഴുവൻസമയ ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെടുന്നതെന്നു ആർച്ച്ബിഷപ് ഡോ. വിരുതുകുളങ്ങര പറഞ്ഞു. ഒരു അല്മായ മുന്നേറ്റത്തിന്റെ ആത്മീയ ശുശ്രൂഷകൾക്ക് മുഴുവൻ സമയവും സേവനം ചെയ്യാൻ ഭാരതസഭയിൽ വൈദികർ അഭിഷിക്‌തരാവുന്നതു ചരിത്രത്തിൽ ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശികളായ ദേവസഹായത്തിന്റെയും ജാൻസി റാണിയുടേയും മകനാണു ഫാ.ഗാംഗുലാ വിഗ്നൻ ദാസ്. ആന്ധ്ര യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻഫർമേഷൻ സിസ്റ്റത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. ജോലിക്കിടയിൽ ജീസസ് യൂത്ത് ഇന്റർനാഷണൽ ഫുൾടൈം വോളന്റിയേഴ്സ് ട്രെയിനിംഗിൽ പങ്കെടുത്തത്തത്. പിന്നീട് 2009 ൽ വൈദിക പരിശീലനത്തിനായി വത്തിക്കാനിലെ പൊന്തിഫിക്കൽ ഉർബാനിയ യൂണിവേഴ്സിറ്റിയിൽ പ്രവേശിക്കുകയായിരിന്നു. ചാലക്കുടി പോട്ട സ്വദേശി പി.എൽ ദേവസിയുടേയും ആനി ദേവസിയുടേയും മകൻ ഫാ.ഡിറ്റോ ദേവസി പുത്തേക്കാടൻ സിഎംഐ സഭയ്ക്കുവേണ്ടി ദൈവശാസ്ത്ര പഠനത്തിനായി നാഗ്പൂരിലെ സെന്റ് ചാൾസ് മേജർ സെമിനാരിയിൽ പ്രവേശിച്ചത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-12-30-05:36:34.jpg
Keywords: Jesus Youth, Pravachaka Sabdam
Content: 3739
Category: 1
Sub Category:
Heading: നിയുക്ത അമേരിക്കൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ബൈബിള്‍ വായിച്ചു പ്രത്യേക പ്രാർത്ഥനകൾ നടത്തും
Content: വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ക്രൈസ്തവ നേതാക്കന്‍മാരുടെ നേതൃത്വത്തില്‍ ബൈബിള്‍ വായിച്ചു പ്രത്യേക പ്രാർത്ഥനകൾ നടത്തും. ജനുവരി മാസം നടക്കുന്ന ചടങ്ങില്‍ ക്രൈസ്തവ നേതൃത്വം പങ്കെടുക്കുമെന്നും പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തുമെന്ന കാര്യം 'പ്രസിഡന്‍ഷ്യല്‍ ഉദ്ഘാടന കമ്മിറ്റി'യാണ് മാധ്യമങ്ങളെ അറിയിച്ചത്. 2017 ജനുവരി 20-നാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ്പായ കര്‍ദ്ദിനാള്‍ തിമോത്തി മൈക്കിള്‍ ഡോളന്‍, ഗ്രേറ്റ് ഫെയ്ത്ത് മിഷന്റെ ചുമതല വഹിക്കുന്ന ബിഷപ്പ് വെയ്ന്‍ ടി. ജാക്ക്‌സണ്‍, നാഷണല്‍ ഹിസ്പിയന്‍ ക്രിസ്ത്യന്‍ ലീഡര്‍ഷിപ്പിന്റെ ചെയര്‍മാനായ റവ:സാമുവേല്‍ റോഡ്രിഗസ്, ന്യൂ ഡസ്റ്റിനി ക്രിസ്ത്യന്‍ സെന്ററിലെ പാസ്റ്റര്‍ പൗളാ വൈറ്റ്, ബില്ലി ഗ്രഹാംസ് ഇവാഞ്ചലിക്കല്‍ അസോസിയേഷനിലെ റവ:ഫ്രാന്‍ങ്കഌന്‍ ഗ്രഹാം, യഹൂദ റബ്ബി മാര്‍ട്ടിന്‍ ഹെയ്ര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. പ്രസിഡന്‍ഷ്യല്‍ ഉദ്ഘാടന കമ്മിറ്റിയുടെ ചെയര്‍മാന്‍ ടോം ബറാക്കാണ് ചടങ്ങിലേക്ക് പ്രത്യേക ക്ഷണം ലഭിച്ചിട്ടുള്ള ക്രൈസ്തവ, യഹൂദ മതനേതാക്കളുടെ പേരുകള്‍ മാധ്യമങ്ങളെ അറിയിച്ചത്. "ജനുവരി 20-ാം തീയതി നടക്കുന്ന ചടങ്ങില്‍ പ്രത്യേകം ക്ഷണം സ്വീകരിച്ച് എത്തുന്ന മതനേതാക്കള്‍ ബൈബിള്‍ വാക്യങ്ങള്‍ വായിക്കുകയും പുതിയ പ്രസിഡന്റിനായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യും. തങ്ങളുടെ പ്രത്യേക ആശംസകളും ഈ അവസരത്തില്‍ തന്നെ അവര്‍ കൈമാറും". ടോം ബറാക്ക് പറഞ്ഞു. ജനുവരി 21-ാം തീയതി വാഷിംഗ്ടണ്‍ നാഷണല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ദേശീയ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുമെന്നും ടോം ബറാക്ക് കൂട്ടിച്ചേര്‍ത്തു. എല്ലാ മതവിഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രാര്‍ത്ഥന ചടങ്ങായിരിക്കും നാഷണല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുക. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-30-07:52:04.jpg
Keywords: Donald Trumph, Pravachaka Sabdam