Contents

Displaying 3491-3500 of 25025 results.
Content: 3750
Category: 18
Sub Category:
Heading: സീറോ മലബാര്‍ മതബോധന പ്രതിഭാസംഗമം ഇന്നാരംഭിക്കും
Content: കൊച്ചി: സീറോ മലബാര്‍ മതബോധന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പ്രതിഭാസംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇന്ന് (ശനി) ആരംഭിക്കും. സീറോ മലബാര്‍ രൂപതകളില്‍ പന്ത്രണ്ടാം ക്ലാസില്‍ വിശ്വാസപരിശീലനം നടത്തുന്ന വിദ്യാര്‍ഥികളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടവരാണു പ്രതിഭാസംഗമത്തില്‍ പങ്കെടുക്കുന്നത്. ഉച്ചകഴിഞ്ഞു 2.30ന് മതബോധന കമ്മീഷന്‍ അംഗം ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യും. മതബോധന കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ ഡീന എന്നിവര്‍ പ്രസംഗിക്കും. മൂന്നു ദിവസങ്ങളിലായി അലക്‌സ് ജോര്‍ജ്, നിജോ ജോസഫ്, ഫാ. ഡായ് കുന്നത്ത്, ബിനോ പി.ജോസ്, മാരിയോ ജോസഫ്, റോബില്‍ പി.മാത്യു, വിമല്‍ റോസ്, ഡോ.ബീന മനോജ് എന്നിവര്‍ വിവിധ സെഷനുകള്‍ നയിക്കും. രണ്ടിന് ഉച്ചയ്ക്ക് 1.30ന് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തും. 2.30നു നടക്കുന്ന സമാപന സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശം നല്‍കും. പ്രതിഭാസംഗമത്തില്‍ മികവു തെളിയിക്കുന്നവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ കര്‍ദിനാള്‍ വിതരണം ചെയ്യും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-12-31-05:09:41.jpg
Keywords: Cathechism, Pravachaka Sabdam
Content: 3751
Category: 18
Sub Category:
Heading: മാർ ജോസഫ് സ്രാമ്പിക്കലിന് ഭരണങ്ങാനം തീർത്ഥാടനകേന്ദ്രത്തില്‍ ഇന്ന്‍ സ്വീകരണം നല്‍കും
Content: ഭരണങ്ങാനം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ പ്രഥമ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട ശേഷം ആദ്യമായി വിശുദ്ധ അൽഫോൻസ തീർഥാടനകേന്ദ്രത്തിലെത്തുന്ന മാർ ജോസഫ് സ്രാമ്പിക്കലിന് ഇന്ന്‍ വൈകുന്നേരം ഏഴിനു സ്വീകരണം നൽകും. പാലാ രൂപതാ കരിസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ നടത്തുന്ന രാത്രി ആരാധനയിൽ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. വർഷാവസാന–വർഷാരംഭ പ്രാർഥനകൾക്കു തീർഥാടനകേന്ദ്രം റെക്ടർ ഫാ.ബർക്കുമാൻസ് കുന്നുംപുറം കാർമികത്വം വഹിക്കും. ബ്രദർ ഔസേപ്പച്ചൻ പുതുമന വചനസന്ദേശം നൽകും. രൂപതാ കരിസ്മാറ്റിക് ഡയറക്ടർ ഫാ. വിൻസെന്റ് മൂങ്ങാമാക്കൽ ഭരണങ്ങാനം ഫൊറോനാ പള്ളി വികാരി ഫാ.അഗസ്റ്റിൻ കൊഴുപ്പൻകുറ്റി, സാബു കോഴിക്കോട് തുടങ്ങിയവർ ശുശ്രൂഷകൾക്കു നേതൃത്വം നൽകും. രാത്രി ഏഴിനു തുടങ്ങുന്ന കർമങ്ങൾ പുലർച്ചെ വിശുദ്ധ കുർബാനയോടെ സമാപിക്കും.
Image: /content_image/India/India-2016-12-31-06:10:34.jpg
Keywords: Mar Joseph Srambickal, Pravacahaka sabdam
Content: 3752
Category: 1
Sub Category:
Heading: ദൈവത്തിന് നിങ്ങളെ ആവശ്യമുണ്ട്: തടവുപുള്ളികള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ചുകൊണ്ട് ലോസാഞ്ചലസ് ആര്‍ച്ച് ബിഷപ്പ്
Content: ലോസാഞ്ചലസ്: ക്രിസ്തുമസിന്റെ യഥാര്‍ത്ഥ സന്തോഷം തടവുകാരോടൊപ്പം പങ്കിട്ട് ലോസാഞ്ചലസ് ആര്‍ച്ച് ബിഷപ്പ് ജോസ് ഗോമസ് ശ്രദ്ധേയനായി. ലോസാഞ്ചലസിലെ ഡൗണ്‍ടൗണില്‍ സ്ഥിതി ചെയ്യുന്ന പുരുഷന്‍മാരുടെ സെന്‍ട്രല്‍ ജയിലിലാണ് ആര്‍ച്ച് ബിഷപ്പ് ജോസ് ഗോമസ് തന്റെ ക്രിസ്തുമസ് ദിനം ആഘോഷിച്ചത്. തടവുകാര്‍ക്കായി പ്രത്യേക വിശുദ്ധ കുര്‍ബാനയും ക്രിസ്തുമസ് ദിനത്തില്‍ ജയിലില്‍ ഒരുക്കിയിരുന്നു. കൊടും കുറ്റവാളികള്‍ മുതല്‍, ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് തടവ് ശിക്ഷ അനുഭവിക്കുന്നവര്‍ വരെ ക്രിസ്തുമസ് ആഘോഷത്തിലും വിശുദ്ധ ബലിയിലും പങ്കുചേരുവാന്‍ എത്തി. തടവുകാരില്‍ മിക്കവരും ദിവ്യകാരുണ്യം സ്വീകരിച്ചു. ചിലര്‍ ആര്‍ച്ച് ബിഷപ്പിന്റെ കൈകള്‍ ചുംബിച്ചു പ്രത്യേക ആശീര്‍വാദം വാങ്ങി. ജയിലില്‍ കരോള്‍ ഗാനം ഉയര്‍ന്നപ്പോള്‍ തടവുകാരുടെ മനസ്സില്‍ അത് ഒരു പുതിയ അനുഭവമായി. തടവുകാര്‍ക്കായി പ്രത്യേക ക്രിസ്തുമസ് സന്ദേശവും ആര്‍ച്ച് ബിഷപ്പ് ജോസ് ഗോമസ് നല്‍കി. "നമ്മള്‍ ചെയ്യുന്ന കാര്യങ്ങളെയോ, ചെയ്തു പോയ തെറ്റുകളെയോ, വ്യക്തിപരമായുള്ള നമ്മുടെ ശീലങ്ങളെയോ അടിസ്ഥാനപ്പെടുത്തിയല്ല ദൈവം നമ്മേ സ്‌നേഹിക്കുന്നത്. നമ്മള്‍ ഓരോരുത്തരും ഏതെല്ലാം അവസ്ഥയില്‍ ആയിരിക്കുന്നുവോ, ആ അവസ്ഥയില്‍ തന്നെ ദൈവം നമ്മേ സ്‌നേഹിക്കുന്നു. ഇവിടെയുള്ള ഓരോരുത്തരേയും ദൈവം സ്‌നേഹിക്കുന്നു. ആരും നിങ്ങളെ സ്‌നേഹിക്കുന്നില്ലെങ്കില്‍ കൂടിയും ദൈവം നിങ്ങളെ മറക്കുന്നില്ല. ദൈവത്തിന് നിങ്ങളെ ആവശ്യമുണ്ട്. ഇവിടെ നിന്നും പുറത്തു പോകുമ്പോള്‍ ഈ ബോധത്തോടെ വേണം പുതിയ ജീവിതം നിങ്ങള്‍ ആരംഭിക്കുവാന്‍". ആര്‍ച്ച് ബിഷപ്പ് ജോസ് ഗോമസ് തടവുകാരോട് പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാതെ സെല്ലുകളില്‍ തന്നെ കഴിഞ്ഞ തടവുകാരെ അവരുടെ മുറികളില്‍ എത്തി കാണുവാനും ആര്‍ച്ച് ബിഷപ്പ് ജോസ് ഗോമസ് മറന്നില്ല. തടവുകാര്‍ക്ക് ഹസ്തദാനം നല്‍കിയും, തോളില്‍ തട്ടിയും അദ്ദേഹം ക്രിസ്തുമസ് ആശംസകള്‍ കൈമാറി. ആര്‍ച്ച് ബിഷപ്പ് തന്നെ നേരില്‍ വന്നു ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുത്തത് ജയില്‍ ജീവനക്കാര്‍ക്കും ഏറെ പുതുമയുള്ള അനുഭവമായി മാറി. സെന്റ് അഗത കത്തോലിക്ക ദേവാലയത്തില്‍ നിന്നുള്ള ഗായക സംഘമാണ് ജയിലില്‍ എത്തി ഗാനങ്ങള്‍ ആലപിച്ചത്. കുട്ടികള്‍ നിര്‍മ്മിച്ച ക്രിസ്തുമസ് ആശംസാ കാര്‍ഡുകള്‍ അവര്‍ തടവുകാര്‍ക്കായി സമ്മാനിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-31-10:34:57.jpg
Keywords: LA,Archbishop,Gomez,to,county,inmates,God,wants,to,be,with,you
Content: 3753
Category: 6
Sub Category:
Heading: ദൈവം നമ്മുക്ക് നല്‍കിയ എല്ലാ ദാനങ്ങള്‍ക്കും നന്ദി പ്രകാശിപ്പിക്കുക
Content: "പരിശുദ്ധനായവന്‍ നിങ്ങളെ അഭിഷേകം ചെയ്തിട്ടുണ്ടെന്നു നിങ്ങള്‍ക്കറിയാമല്ലോ" (1 യോഹന്നാന്‍ 2:20). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 31}# ക്രിസ്തുമസിന്റെ അലങ്കാരപ്പൊലിമ ഇപ്പോഴും എങ്ങും നിറഞ്ഞുനില്‍ക്കുന്ന ഈ വര്‍ഷാവസാനം, യേശുക്രിസ്തുവുമായി ഒത്തുചേരാനുള്ള അവസരമാണ് നമ്മുക്ക് ലഭിച്ചിരിക്കുന്നത്. നമുക്ക് ഭാവിയിലേക്ക് ഉറ്റുനോക്കാം. പരിശുദ്ധാത്മാവ് നല്‍കുന്നത് ഒരാന്തരിക ശക്തിയാണെന്നും ആ ശക്തി ക്രിസ്തുവാണ് നല്‍കുന്നതെന്നും നമുക്കറിവുള്ളതാണല്ലോ. പ്രിയപ്പെട്ടവരെ, നമുക്ക് ക്രിസ്തുവിനെ പിന്‍തുടരാം. ഇന്ന് പാതിരാവേളയില്‍ ഒരുവര്‍ഷത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പോകുന്നതിനെ വേര്‍തിരിക്കുന്ന കലണ്ടറിലെ അതിരുകളിലൂടെ നാം കടന്നുപോകുമ്പോള്‍, നാം അവനുമായി ചേരണം. ദൈവത്തിന്റെ രക്ഷ ദര്‍ശിച്ചിട്ടുള്ള ഭൂമിയിലെ സകല രാജ്യങ്ങളും, സ്തുതി, സ്‌തോത്രങ്ങളുടെ കീര്‍ത്തനത്തില്‍ ഒത്തുചേരുന്നു. ദൈവം നമുക്ക് നല്‍കിയ സമയത്തിനു നാം കൃതജ്ഞത അര്‍പ്പിക്കണം. നമ്മുടെ കഴിഞ്ഞകാലത്തിനായി ദൈവത്തിന് നന്ദി അര്‍പ്പിക്കണം. ക്രിസ്തു നമ്മുക്ക് നല്‍കിയ പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ പുതിയ കാലത്തെ നേരിടാന്‍ നമുക്ക് പുറപ്പെടാം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 31.12.93) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }}
Image: /content_image/Meditation/Meditation-2016-12-31-09:09:32.jpg
Keywords: ദൈവം
Content: 3754
Category: 1
Sub Category:
Heading: 2016-ല്‍ വത്തിക്കാന്‍ സന്ദര്‍ശിച്ചത് 4 മില്യണ്‍ തീര്‍ത്ഥാടകര്‍
Content: വത്തിക്കാൻ: 2016-ൽ വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പ നേതൃത്വം നൽകിയ വിവിധ പരിപാടികളിൽ പങ്കെടുത്തത് 40 ലക്ഷത്തോളം തീര്‍ത്ഥാടകര്‍. മാര്‍പാപ്പയുടെ വിവിധ പരിപാടികളിൽ പങ്കെടുക്കുവാനായി വത്തിക്കാൻ സൗജന്യമായി നൽകിയ ടിക്കറ്റുകളുടെ എണ്ണം പരിശോധിച്ചാണ് ഈ കണക്ക് തയ്യാറാക്കിയിരിക്കുന്നത്. 39,52,140 പേർ വത്തിക്കാനിൽ എത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2015-ൽ 3.2 മില്യൺ സന്ദർശകരാണ് വത്തിക്കാനിൽ എത്തി മാർപാപ്പയുടെ വിവിധ പരിപാടികളിൽ പങ്കെടുത്തത്. 2014-ൽ 5.9 മില്യൺ ആളുകൾ വത്തിക്കാനിലേക്ക് എത്തിയിരുന്നു. കരുണയുടെ അസാധാരണ ജൂബിലി വർഷത്തിൽ ഇതിലും കൂടുതൽ ആളുകൾ വത്തിക്കാനിലേക്ക് എത്തുമെന്നാണ് കണക്കാക്കിയിരിന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ നിരന്തരം നടക്കുന്ന തീവ്രവാദി ആക്രമണങ്ങളാണ് വത്തിക്കാൻ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വരുവാൻ കാരണമായി വിലയിരുത്തപ്പെടുന്നത്. പ്രത്യേക സന്ദർശകരുടെ ഗണത്തിൽ 1,69,000 പേർ വത്തിക്കാനിലേക്ക് എത്തി. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ മാർപാപ്പ നേതൃത്വം നൽകിയ ആരാധനയിൽ പങ്കെടുക്കുന്നതിന് മാത്രമായി 9,24,000-ൽ പരം ആളുകൾക്ക് സൗജന്യ പാസ് നൽകി. മാർപാപ്പ റോമിൽ പങ്കെടുത്ത പരിപാടികളിൽ എത്തിയവരുടെ എണ്ണം ഈ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. കരുണയുടെ വാതിലിലൂടെ പ്രവേശിച്ചവരുടെ എണ്ണവും ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. മാർപാപ്പയുടെ അപ്പസ്തോലിക സന്ദർശനം വിവിധ രാജ്യങ്ങളിൽ നടക്കുമ്പോഴും ലക്ഷങ്ങളാണ് പരിശുദ്ധ പിതാവിനെ ഒരു നോക്ക് കാണുവാൻ എത്തുന്നത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-31-14:02:23.jpg
Keywords: Pope Francis, Vatican
Content: 3755
Category: 1
Sub Category:
Heading: ഞാന്‍ നിരീശ്വരവാദിയല്ല: ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബര്‍ഗ്
Content: കാലിഫോര്‍ണിയ: താൻ നിരീശ്വരവാദിയല്ലെന്ന വെളിപ്പെടുത്തലുമായി ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബര്‍ഗ്. ക്രിസ്തുമസ് ദിനത്തിൽ ആശംസകള്‍ നേര്‍ന്ന് കൊണ്ടുള്ള പോസ്റ്റിന് താഴെയായി ഒരാൾ ഉന്നയിച്ച കമന്റിന്റെ മറുപടിയായിട്ടാണ് താന്‍ നിരീശ്വരവാദിയല്ലയെന്ന കാര്യം സക്കർബർഗ് വെളിപ്പെടുത്തിയത്. സക്കർബർഗിന്റെ ക്രിസ്തുമസ് സന്ദേശത്തിനു താഴെ ജോസ് അന്‍റോണിയോ എന്നയാള്‍ 'താങ്കൾ ഒരു നിരീശ്വരവാദിയല്ലേ' എന്നു കമന്‍റ് ഇടുകയായിരിന്നു. ഇതിനുള്ള മറുപടിയായി സക്കർബർഗ് നല്‍കിയ കമന്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. "ഞാൻ ഒരു നിരീശ്വരവാദിയല്ല. ഒരു യഹൂദനായിട്ടാണ് ഞാൻ വളർന്നത്. ഒരു പ്രായത്തിൽ എല്ലാറ്റിനേയും ചോദ്യം ചെയ്യുന്ന ഒരു വ്യക്തിയായി ഞാൻ മാറി. എന്നാൽ മതം ഏറെ പ്രധാനപ്പെട്ടതാണെന്ന് ഇന്ന്‍ ഞാന്‍ മനസ്സിലാക്കുന്നു". ഫേസ്ബുക്ക് ഉടമ സക്കർബർഗ് കുറിച്ച കമന്റില്‍ പറയുന്നു. യേശുക്രിസ്തുവിന്റെ ജന്മദിനം എന്തുകൊണ്ടാണ് ഫേസ്ബുക്ക് നോട്ടിഫിക്കേഷനിലൂടെ അറിയിക്കാതിരുന്നതെന്ന് മറ്റൊരാൾ സക്കർബർഗിനോട് കമന്‍റിലൂടെ ചോദ്യമുന്നയിച്ചു. ഫേസ്ബുക്കില്‍ യേശു നിങ്ങളുടെ സുഹൃത്തല്ലായെന്ന രസകരമായ മറുപടിയാണ് സക്കർബർഗ് ഇതിനു നൽകിയത്. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ വത്തിക്കാനിൽ എത്തിയ മാര്‍ക്ക് സക്കർബർഗ് ഫ്രാൻസിസ് മാർപാപ്പയുമായി കൂടികാഴ്ച നടത്തിയിരിന്നു. നൂതന ആശയവിനിമയ സംവിധാനങ്ങള്‍ വഴി ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന് എന്തു ചെയ്യാന്‍ കഴിയുമെന്നതിനെ പറ്റിയും പ്രത്യാശയുടെയും സൗഹൃദത്തിന്റെയും സന്ദേശം ആളുകള്‍ക്കിടയില്‍ വ്യാപിപ്പിക്കുന്നതിനെ സംബന്ധിച്ചും അന്ന്‍ ചര്‍ച്ചകള്‍ നടന്നിരിന്നു. ഭാര്യ പ്രിസില്ലാ ചാനുമൊപ്പമാണ് സക്കർബർഗ് മാര്‍പാപ്പയെ കണ്ടത്. കാരുണ്യ പ്രവർത്തികൾ ചെയ്യുവാൻ പരിശുദ്ധ പിതാവ് കാണിക്കുന്ന താൽപര്യം അനുഭവിച്ചറിയാന്‍ കഴിയുമെന്നും മാര്‍പാപ്പയുമായുള്ള കൂടികാഴ്ച താന്‍ ഒരിക്കലും മറക്കില്ലായെന്നും സക്കർബർഗ് ഫേസ്ബുക്കില്‍ കുറിച്ചിരിന്നു.
Image: /content_image/News/News-2016-12-31-15:17:39.jpg
Keywords: നിരീശ്വരവാദി
Content: 3756
Category: 8
Sub Category:
Heading: ആത്മീയ നിധി ഉപയോഗിച്ച് ശുദ്ധീകരണ ആത്മാക്കളുടെ കടം വീട്ടുക
Content: “സാവൂള്‍ പറഞ്ഞു: കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ! നിങ്ങള്‍ക്ക് എന്നോട് ദയ തോന്നിയല്ലോ” (1 സാമുവല്‍ 23:21). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 31}# “ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളോട് കരുണ കാണിക്കുന്നത് വഴി, നമ്മള്‍ അവരുടെ വിശപ്പടക്കുകയും ദാഹം ശമിപ്പിക്കുകയുമാണ്‌ ചെയ്യുന്നത്; നമ്മുടെ ആത്മീയ നിധി ഉപയോഗിച്ച്, അവരുടെ കടങ്ങള്‍ വീട്ടണം. അപ്രകാരം ചെയ്യുമ്പോള്‍ മറ്റേതൊരു തടവിനേക്കാളും കഠിനമായ അടിമത്വത്തില്‍ നിന്നും നമ്മള്‍ അവരെ മോചിപ്പിക്കുകയാണ് ചെയ്യുന്നത്; വിധി ദിവസം അടുത്തുവരുമ്പോള്‍, നമുക്കായി വാദിക്കുവാനായി ഒരു കൂട്ടം ശബ്ദങ്ങള്‍ ഉയര്‍ന്നു വരും. നമ്മളാല്‍ മോചിപ്പിക്കപ്പെട്ട ആത്മാക്കള്‍ ഇപ്രകാരം നിലവിളിച്ചു പറയും, “ഈ പുരോഹിതന്‍, ഈ മനുഷ്യന്‍, ഞങ്ങളെ സഹായിക്കുകയും ഞങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്തു, ഞങ്ങളെ ചുട്ടുപൊള്ളിച്ച അഗ്നിജ്വാലകളെ ശമിപ്പിക്കുന്നതിനായി ഇവര്‍ ഞങ്ങള്‍ക്കിടയിലേക്ക് വന്നു”. (വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസ്). #{blue->n->n->വിചിന്തനം:}# നമ്മളില്‍ നിന്നും വേര്‍പിരിഞ്ഞ നമ്മുടെ പ്രിയപ്പെട്ടവരുടെ ആത്മാക്കള്‍ക്കായി നാളിതുവരെ നാം എന്തുചെയ്തു? ആത്മശോധന ചെയ്യുക. പുതിയവര്‍ഷത്തില്‍ അനേകം ആത്മാക്കളുടെ രക്ഷയ്ക്കായി ജീവിതം മാറ്റുമെന്നു പ്രതിജ്ഞയെടുക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IkBl4qCi2s8LRANLvH7vF6}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-12-31-15:47:52.jpg
Keywords: വിശുദ്ധ ഫ്രാന്‍സിസ്‌ ഡി സാലെസ്‌, St. Francis de Sales, daily saints,മലയാളം, malayalam, christian updates
Content: 3757
Category: 18
Sub Category:
Heading: ഫാ.ടോമിന്റെ മോചനത്തിനു പ്രധാനമന്ത്രി ഇടപെടണം: കാത്തലിക് ഫെഡറേഷൻ
Content: കോട്ടയം: യെമനില്‍ ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം സാധ്യമാക്കാൻ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്ന് കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.തോമസ് പീലിയാനിക്കൽ. കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധിപ്രതിമയ്ക്കു മുന്നിൽ നടന്ന സർവമത പ്രാർഥനായജ്‌ഞം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾ ഫാ.ടോമിന്റെ മോചനത്തെ ഗൗരവമായി കണ്ട് ഉചിതമായ നടപടിയെടുത്ത് മോചനം ഉടൻ സാധ്യമാക്കണമെന്ന് അധ്യക്ഷതവഹിച്ച കാത്തലിക് ഫെഡറേഷൻ ദേശീയ പ്രസിഡന്റ് പി.പി. ജോസഫ് ആവശ്യപ്പെട്ടു. എൻആർഐ സൊസൈറ്റി ചെയർമാൻ കെ.വി. അജിത്ത്കുമാർ, പ്രസിഡന്റ് കൈലാസ് റാവു, മഞ്ജുള, ഫെഡറേഷൻ ജനറൽ സെക്രട്ടറി ജിജി പേരകശേരി, പിതൃവേദി ചങ്ങനാശേരി അതിരൂപത വൈസ് പ്രസിഡന്റ് ഔസേപ്പച്ചൻ ചെറുകാട്, ജോസ് ആലഞ്ചേരി, മാത്യു കൊല്ലമലക്കരോട്ട്, കെ.ജെ. ജയിംസ് കൊച്ചുകുന്നേൽ, ജോജി മൂലേക്കരി, ജയിംസ് തടത്തിൽ, ലാൽസി ജോസഫ്, സതീദേവി, മായ, ബീന എന്നിവർ പ്രസംഗിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2017-01-01-04:09:41.jpg
Keywords: Tom Uzhunnalil, ISIS
Content: 3758
Category: 18
Sub Category:
Heading: ബൈബിൾ കലോത്സവത്തില്‍ എറണാകുളം–അങ്കമാലി അതിരൂപതയ്ക്കു കിരീടം
Content: തലശേരി: കെസിബിസി ബൈബിൾ കമ്മീഷന്റെ ആഭിമുഖ്യത്തിൽ തലശേരിയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന സംസ്‌ഥാന ബൈബിൾ കലോത്സവത്തിൽ എറണാകുളം–അങ്കമാലി അതിരൂപത ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്‌ഥമാക്കി. വരാപ്പുഴ അതിരൂപത രണ്ടാംസ്‌ഥാനവും കൊല്ലം രൂപത മൂന്നാം സ്‌ഥാനവും നേടി. വിജയികൾക്കു തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു. ബൈബിളിനെ അറിയുകയും ബൈബിളിലെ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും അതുൾക്കൊണ്ടു പ്രവർത്തിക്കുകയുമാണു ബൈബിൾ കലോത്സവത്തിലൂടെ നാം നടപ്പാക്കേണ്ടതെന്നു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് ആർച്ച്ബിഷപ് പറഞ്ഞു. കെസിബിസി ബൈബിൾ കമ്മീഷൻ ജനറൽ സെക്രട്ടറി ആന്റണി പാലിമറ്റം അനുമോദന പ്രസംഗവും ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ.ജോൺസൺ പുതുശേരി അവലോകന പ്രസംഗവും നടത്തി. സംസ്‌ഥാനത്തെ എല്ലാ രൂപതകളിൽ നിന്നുമുള്ള പ്രതിനിധികളാണു മത്സരാർഥികളായി എത്തിയത്. ബൈബിൾ അപ്പോസ്തലേറ്റ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോസഫ് കാക്കരമറ്റത്തിൽ സ്വാഗതവും തലശേരി അതിരൂപത ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടർ റവ. ഡോ.ജോസഫ് പാബ്ലാനി നന്ദിയും പറഞ്ഞു. രണ്ടു ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ 3000 ൽ പരം പ്രതിഭകൾ പങ്കെടുത്തു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2017-01-01-04:21:57.jpg
Keywords:
Content: 3759
Category: 6
Sub Category:
Heading: സമയത്തിന്റെ മാനുഷിക അളവ്
Content: "എന്നാല്‍, കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്റെ പുത്രനെ അയച്ചു. അവന്‍ സ്ത്രീയില്‍നിന്നു ജാതനായി; നിയമത്തിന് അധീനനായി ജനിച്ചു" (ഗലാത്തിയാ 4:4). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 01}# സമയത്തിന്റെ മാനുഷിക അളവാണ് വര്‍ഷം. സൃഷ്ടിയുടെ 'കടന്നുപോകലി'നെപ്പറ്റിയാണ് സമയം നമ്മോട് സംസാരിക്കുന്നത്. മനുഷ്യന്‍ സമയത്തിലൂടെ കടന്നുപോകുക മാത്രമല്ല, സ്വയം കടന്നുപോകുന്ന സമയത്തെ മനുഷ്യന്‍ അളക്കുകയും ചെയ്യുന്നു: ദിനങ്ങളും ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളുമാണ് സമയം. ഈ മനുഷ്യ ഒഴുക്കില്‍, ഭൂതകാലത്തോടു യാത്ര പറയുന്നതിന്റെ ദുഃഖം എല്ലായ്‌പ്പോഴും ഉള്ളതുപോലെ തന്നെ, ഭാവികാലത്തിലേക്കുള്ള പ്രവേശനവുമുണ്ട്. ജനനം എല്ലായ്‌പ്പോഴും ഒരാരംഭത്തെയാണ് സൂചിപ്പിക്കുന്നത്. ബേത്‌ലഹേമില്‍ കന്യകാമറിയത്തില്‍ മനുഷ്യനായി ജനിച്ചതിനാല്‍, ദൈവമാകുന്ന വചനം സമയത്തെ അംഗീകരിക്കുന്നു. അവന്‍ ചരിത്രത്തില്‍ പ്രവേശിക്കുന്നു. മനുഷ്യപ്രവാഹത്തിന്റെ നിയമസംഹിതക്ക് അവന്‍ കീഴ്‌പ്പെടുന്നു. അവന്‍ ഭൂതകാലം അവസാനിപ്പിക്കുന്നു. 'പഴയനിയമ' മായ പ്രതീക്ഷയുടെ കാലം അവന്റെ വരവോടെ അവസാനിപ്പിക്കുന്നു. ഇത് കര്‍ത്താവിന്റെ തിരുപ്പിറവിയില്‍ സഭയുടെ പ്രാര്‍ത്ഥനാപ്പുസ്തകത്തില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 1.1.79). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image: /content_image/Meditation/Meditation-2017-01-01-10:10:04.jpg
Keywords: സമയ