category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഫാ.ടോമിന്റെ മോചനത്തിനു പ്രധാനമന്ത്രി ഇടപെടണം: കാത്തലിക് ഫെഡറേഷൻ
Contentകോട്ടയം: യെമനില്‍ ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം സാധ്യമാക്കാൻ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്ന് കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.തോമസ് പീലിയാനിക്കൽ. കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധിപ്രതിമയ്ക്കു മുന്നിൽ നടന്ന സർവമത പ്രാർഥനായജ്‌ഞം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾ ഫാ.ടോമിന്റെ മോചനത്തെ ഗൗരവമായി കണ്ട് ഉചിതമായ നടപടിയെടുത്ത് മോചനം ഉടൻ സാധ്യമാക്കണമെന്ന് അധ്യക്ഷതവഹിച്ച കാത്തലിക് ഫെഡറേഷൻ ദേശീയ പ്രസിഡന്റ് പി.പി. ജോസഫ് ആവശ്യപ്പെട്ടു. എൻആർഐ സൊസൈറ്റി ചെയർമാൻ കെ.വി. അജിത്ത്കുമാർ, പ്രസിഡന്റ് കൈലാസ് റാവു, മഞ്ജുള, ഫെഡറേഷൻ ജനറൽ സെക്രട്ടറി ജിജി പേരകശേരി, പിതൃവേദി ചങ്ങനാശേരി അതിരൂപത വൈസ് പ്രസിഡന്റ് ഔസേപ്പച്ചൻ ചെറുകാട്, ജോസ് ആലഞ്ചേരി, മാത്യു കൊല്ലമലക്കരോട്ട്, കെ.ജെ. ജയിംസ് കൊച്ചുകുന്നേൽ, ജോജി മൂലേക്കരി, ജയിംസ് തടത്തിൽ, ലാൽസി ജോസഫ്, സതീദേവി, മായ, ബീന എന്നിവർ പ്രസംഗിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2017-01-01 00:00:00
KeywordsTom Uzhunnalil, ISIS
Created Date2017-01-01 09:39:41