category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബൈബിൾ കലോത്സവത്തില്‍ എറണാകുളം–അങ്കമാലി അതിരൂപതയ്ക്കു കിരീടം
Contentതലശേരി: കെസിബിസി ബൈബിൾ കമ്മീഷന്റെ ആഭിമുഖ്യത്തിൽ തലശേരിയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന സംസ്‌ഥാന ബൈബിൾ കലോത്സവത്തിൽ എറണാകുളം–അങ്കമാലി അതിരൂപത ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്‌ഥമാക്കി. വരാപ്പുഴ അതിരൂപത രണ്ടാംസ്‌ഥാനവും കൊല്ലം രൂപത മൂന്നാം സ്‌ഥാനവും നേടി. വിജയികൾക്കു തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു. ബൈബിളിനെ അറിയുകയും ബൈബിളിലെ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും അതുൾക്കൊണ്ടു പ്രവർത്തിക്കുകയുമാണു ബൈബിൾ കലോത്സവത്തിലൂടെ നാം നടപ്പാക്കേണ്ടതെന്നു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് ആർച്ച്ബിഷപ് പറഞ്ഞു. കെസിബിസി ബൈബിൾ കമ്മീഷൻ ജനറൽ സെക്രട്ടറി ആന്റണി പാലിമറ്റം അനുമോദന പ്രസംഗവും ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ.ജോൺസൺ പുതുശേരി അവലോകന പ്രസംഗവും നടത്തി. സംസ്‌ഥാനത്തെ എല്ലാ രൂപതകളിൽ നിന്നുമുള്ള പ്രതിനിധികളാണു മത്സരാർഥികളായി എത്തിയത്. ബൈബിൾ അപ്പോസ്തലേറ്റ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോസഫ് കാക്കരമറ്റത്തിൽ സ്വാഗതവും തലശേരി അതിരൂപത ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടർ റവ. ഡോ.ജോസഫ് പാബ്ലാനി നന്ദിയും പറഞ്ഞു. രണ്ടു ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ 3000 ൽ പരം പ്രതിഭകൾ പങ്കെടുത്തു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2017-01-01 00:00:00
Keywords
Created Date2017-01-01 09:51:57