Contents

Displaying 3521-3530 of 25025 results.
Content: 3780
Category: 18
Sub Category:
Heading: ഫാ. ടോമിന്റെ മോചനത്തിനായി ഉപവാസം നടത്തും
Content: കോട്ടയം: ഭീകരരുടെ തടങ്കലിൽ കഴിയുന്ന ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി കത്തോലിക്കാ കോൺഗ്രസ് കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തിൽ ഒമ്പതിന് രാവിലെ എറണാകുളത്ത് ഏകദിന ഉപവാസം നടത്തും. പുതുവത്സരദിനത്തിൽ കേരളത്തിലെ എല്ലാ ദേവാലയങ്ങളിലും കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തില്‍ പ്രാർത്ഥനായജ്‌ഞം നടത്തിയിരുന്നു. പ്രത്യക്ഷ സമര പരിപാടിയിലേക്കു കടക്കാൻ എറണാകുളത്തു നടന്ന യോഗം തീരുമാനിക്കുകയായിരിന്നു. പ്രസിഡന്റ് വി.വി. അഗസ്റ്റിൻ അധ്യക്ഷതവഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ബിജു പറയന്നിലം, ഡയറക്ടർ ഫാ.ജിയോ കടവി, ഫാ.ജേക്കബ് പാലയ്ക്കാപള്ളി, ഫാ.സെബാസ്റ്റ്യൻ ഊരക്കാടൻ, സ്റ്റീഫൻ ജോർജ്, സെബാസ്റ്റ്യൻ വടശേരി, ഐപ്പച്ചൻ തടിക്കാട്ട്, പ്രഫ.ജോസുകുട്ടി ഒഴികയിൽ, ഫ്രാൻസിസ് മൂലൻ, ജോസ് ഇലഞ്ഞിക്കൽ, ജോസ് തൊട്ടിയിൽ, ബാബു ആന്റണി എന്നിവർ പ്രസംഗിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2017-01-03-05:35:18.jpg
Keywords: Tom Uzhunnalil, Pravachaka Sabdam
Content: 3781
Category: 1
Sub Category:
Heading: "ദൈവത്തിന്റെ പണമാണിത്": അതിശയിപ്പിക്കുന്ന ക്രിസ്തുമസ് സമ്മാനം ലഭിച്ച സാറാ ക്ലാര്‍ക്കിന്റെ ജീവിതാനുഭവം
Content: വാഷിംഗ്ടണ്‍: റസ്റ്റോറന്റ് ജീവനക്കാരിയായ സാറാ ക്ലാര്‍ക്കിന് ജനുവരി എട്ടാം തീയതിയാണ് പ്രസവ തീയതി. അതിനു മുമ്പ് കഴിയുന്നത്ര പണം ശേഖരിക്കുന്നതിനായിട്ടാണ് സാറാ വിശ്രമമില്ലാതെ റസ്റ്റോറന്റില്‍ ജോലി ചെയ്തിരിന്നത്. എന്നാല്‍ ഭക്ഷണം കഴിക്കുവാന്‍ വന്ന സ്ത്രീ നല്‍കിയ അപ്രതീക്ഷിത 'ദൈവത്തിന്റെ സമ്മാന'ത്തിന്റെ അതിശയത്തിലാണ് ഇന്ന്‍ സാറാ. ഭക്ഷണം കഴിച്ച അജ്ഞാത യുവതി 'ഈ പണം ദൈവം തന്നതാണ്' എന്നു ബില്ലില്‍ രേഖപ്പെടുത്തി 900 യു‌എസ് ഡോളറാണ് സാറായ്ക്കു സമ്മാനിച്ചത്. യുഎസിലെ അരിസോണയിലുള്ള ഹൊയിനിക്‌സ് നഗരത്തിലാണ് നന്മയുടെ നല്ല മാതൃക കാണിച്ചു തന്ന സംഭവം അരങ്ങേറിയത്. 61 ഡോളറാണ് ഭക്ഷണം കഴിച്ചതിനുള്ള തുകയായി യുവതി നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഭക്ഷണശേഷം യുവതി, പൂര്‍ണ്ണ ഗര്‍ഭിണിയായ സാറയ്ക്കായി നല്‍കിയ ടിപ്പ് 900 യുഎസ് ഡോളറാണ്. "ഇത് ദൈവം നിനക്കായി നല്‍കുന്ന പണമാണ്. ഈ പണം ദൈവം എന്റെ കൈയിലാണ് ഏല്‍പ്പിച്ചിരുന്നത്. ഞാന്‍ ഇപ്പോള്‍ ഇത് നിനക്കായി നല്‍കുന്നു. ദൈവം അനുഗ്രഹിക്കട്ടെ". ബില്ലില്‍ ഈ വാചകങ്ങളും കുറിച്ചാണ് ഭക്ഷണം കഴിക്കുവാന്‍ വന്ന യുവതി മടങ്ങിയത്. തനിക്കായി പണം നല്‍കിയ യുവതിയും ഗര്‍ഭിണിയായിരുന്നുവെന്ന് സാറാ ഓര്‍മ്മിക്കുന്നു. സാറയുടെ ഭര്‍ത്താവിന്റെ കാല്‍മുട്ടിന് ശസ്ത്രക്രിയ വേണ്ടി വന്നതിനാല്‍ ജോലിക്കു പോകുവാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഈ അവസ്ഥയിലാണ് പൂര്‍ണ്ണ ഗര്‍ഭിണിയായ സാറാ റെസ്റ്റോറന്‍റില്‍ ജോലി തുടര്‍ന്നത്. അപരിചിതയായ യുവതി, സാമ്പത്തികമായി ക്ലേശങ്ങള്‍ അനുഭവിക്കുന്ന റസ്റ്റോറന്റ് ജീവനക്കാരിയായ ഗര്‍ഭിണിക്ക് നല്‍കിയ ഈ തുക എത്രയോ വിലമതിക്കുന്നതാണ്. ജീവന്റെ മഹത്വത്തിനുള്ള വലിയ അംഗീകാരമെന്ന്‍ ഇതിനെ വിശേഷിപ്പിക്കാം. ഇതിലും വിലകൂടിയ ക്രിസ്തുമസ് സമ്മാനങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും ഇത്തവണത്തേയും ക്രിസ്തുമസ് ദിനങ്ങളില്‍ നല്‍കപ്പെട്ടിരിക്കാം. എങ്കിലും സാറാ ക്ലാര്‍ക്കിന് 'ദൈവം നല്‍കിയ ഈ പണത്തിന്റെ' മൂല്യം അവയ്ക്ക് ഉണ്ടോ എന്ന കാര്യം സംശയമാണ്. അര്‍ത്ഥപൂര്‍ണ്ണമായ ക്രിസ്തുമസ് സമ്മാനങ്ങള്‍ ലോകത്തിന്റെ പലകോണുകളിലും ഇന്നും കൈമാറപ്പെടുന്നുണ്ടെന്ന് തെളിയിക്കുന്ന ഒന്നായി അരിസോണയിലെ സംഭവം മാറിയിരിക്കുകയാണ്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2017-01-03-10:15:41.jpg
Keywords: ക്രിസ്തുമസ്
Content: 3782
Category: 6
Sub Category:
Heading: സമാധാനം സ്ഥാപിക്കുവാന്‍ പ്രാര്‍ത്ഥന ഉയര്‍ത്തുക
Content: "ഇരുളിലും, മരണത്തിന്റെ നിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശം വീശാനും സമാധാനത്തിന്റെ മാര്‍ഗത്തിലേക്ക് നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടിയാണ്" (ലൂക്കാ 1:79). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 03}# മനുഷ്യനെ അവന്റെ ഇഷ്ടത്തിന് വിട്ടയക്കുകയാണെങ്കില്‍, യുക്തിരഹിതവും സ്വാര്‍ത്ഥവുമായ ജന്മവാസനകള്‍ പിന്‍തുടരാനുള്ള പ്രവണത അവനുണ്ടാകുമെന്നതിന് ചരിത്രം സാക്ഷ്യം നല്‍കുന്നു. മനുഷ്യശക്തിക്ക് അതീതമാണ് സമാധാനം എന്ന സത്യം. കൂടുതല്‍ അറിവും ശക്തിയും, അക്രമസ്വഭാവത്തില്‍ നിന്നുള്ള വിടുതല്‍, ഒരു സമൂഹം കൂട്ടായി കെട്ടിപ്പടുക്കാനുള്ള ആത്മാര്‍ത്ഥമായ പ്രതിജ്ഞാബദ്ധത, സകലരുടേയും പൊതുനന്മയിലധിഷ്ഠിതമായ ഒരു ലോകസമൂഹം ഇവയെല്ലാം സമാധാനം സ്ഥാപിക്കുവാന്‍ ആവശ്യമാണ്. നീതിരഹിതമായ സാഹചര്യങ്ങള്‍ തരണം ചെയ്യുവാനും, വിദ്വേഷത്തിന്റേയും മേല്‍ക്കോയ്മയുടെയും പ്രത്യയശാസ്ത്രങ്ങളില്‍ നിന്ന് സ്വതന്ത്രമാകുന്നതിനും, ശരിയായ സാര്‍വ്വലൗകിക സാഹോദര്യത്തിലേക്ക് മുന്നേറുന്നതിനും ആവശ്യമായ മാതൃകയും ഊര്‍ജ്ജവും മനുഷ്യന് നല്‍കുന്നത് ദൈവസത്യമാണ്. സര്‍വ്വശക്തനും, മനുഷ്യന്റെ സുഹൃത്തും, സമാധാനത്തിന്റെ ഉറവിടവുമായ ദൈവത്തെ വിശ്വസിക്കുന്നവര്‍ക്ക്, സമാധാനം ചോദിച്ചുവാങ്ങുവാന്‍ പ്രാര്‍ത്ഥന അത്യാവശ്യമാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 1.1.87) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image: /content_image/Meditation/Meditation-2017-01-03-09:05:11.jpg
Keywords: സമാധാനം
Content: 3783
Category: 1
Sub Category:
Heading: ഓസ്ട്രിയായില്‍ ബൈബിള്‍ വായിച്ച സ്ത്രീയെ അഭയാര്‍ത്ഥി കുത്തിപരിക്കേല്‍പ്പിച്ചു
Content: വിയന്ന: ഓസ്ട്രിയായില്‍ ബൈബിള്‍ വായിച്ചതിന് ക്രൈസ്തവ വിശ്വാസിയായ സ്ത്രീയെ, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ടൈമല്‍കാം എന്ന പ്രദേശത്തു അഭയാര്‍ത്ഥികള്‍ക്കായി ഒരുക്കിയ താമസ സ്ഥലത്തുവച്ചാണ് അക്രമം നടന്നത്. അഭയാര്‍ത്ഥിമന്ദിരത്തിലെ ക്രൈസ്തവര്‍ ക്ഷണിച്ചതു പ്രകാരം എത്തിയ അമ്പതുകാരിയായ സ്ത്രീ ബൈബിള്‍ വായിച്ചു കൊണ്ടിരിക്കെയാണ് 22-കാരനായ അഫ്ഗാന്‍ യുവാവ്, കത്തി കൊണ്ടു കുത്തി പരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ മുഖത്തും, ചെവിക്കും പരിക്കേറ്റ സ്ത്രീ കുഴഞ്ഞുവീണു. തണുപ്പുകാലമായതിനാല്‍ കട്ടികൂടിയ പ്രത്യേക തരം വസ്ത്രങ്ങള്‍ ധരിച്ചിരിന്നതിനാല്‍ ഗുരുതരമായി പരിക്കേറ്റിട്ടില്ല. സംഭവസ്ഥലത്ത് എത്തിയ പോലീസ് അക്രമം നടത്തിയ യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. ബൈബിള്‍ വായിക്കുന്നത് കണ്ടതിലുള്ള യുവാവിന്റെ അസഹിഷ്ണുതയാകാം ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. അതേ സമയം താന്‍ ഇതിനു മുമ്പ് സ്ത്രീയെ കണ്ടിട്ടില്ലെന്നാണ് യുവാവ് പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. ലോകമെമ്പാടും അഭയാര്‍ത്ഥികളായ ക്രൈസ്തവര്‍ ക്രൂരമായ ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നുവെന്നാണ് ചില സന്നദ്ധ സംഘടനകള്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. ക്രൈസ്തവരെ ആക്രമിക്കുന്നത് മുസ്ലീങ്ങളായ അഭയാര്‍ത്ഥികളോ, അഭയാര്‍ത്ഥി ക്യാമ്പിലെ ഗാര്‍ഡുകളോ ആണ്. 83 ശതമാനം ക്രൈസ്തവരായ അഭയാര്‍ത്ഥികളും വിവിധ തരത്തിലുള്ള പീഡനങ്ങള്‍ക്ക് വിധേയരാകുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ക്രൈസ്തവരായ അഭയാര്‍ത്ഥികളെ കൊലപ്പെടുത്തുമെന്ന ഭീഷണി മുസ്ലീം വിശ്വാസികള്‍ ഉയര്‍ത്തിയതായി നിരവധി തവണ റിപ്പോര്‍ട്ട് വന്നിരിന്നു. ജര്‍മ്മനിയില്‍ 44 ക്രൈസ്തവ അഭയാര്‍ത്ഥികള്‍ക്ക് ക്യാമ്പുകളില്‍ വച്ച് ലൈംഗീക പീഡനങ്ങള്‍ നേരിടേണ്ടി വന്നതായും 'ഓപ്പണ്‍ ഡോര്‍സ്' എന്ന സംഘടനയുടെ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. ക്രൈസ്തവരായ അഭയാര്‍ത്ഥികളുടെ മക്കളുടെ കളിക്കോപ്പുകള്‍ നശിപ്പിക്കുക, ക്യാമ്പുകളിലെ ശുചീകരണ ജോലികള്‍ മുഴുവനും ക്രൈസ്തവരെ കൊണ്ട് ചെയ്യിപ്പിക്കുക തുടങ്ങിയ നിരവധി പീഡനങ്ങളും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ക്രൈസ്തവര്‍ക്ക് നേരിടേണ്ടി വരുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2017-01-03-11:58:22.jpg
Keywords: Christian,migrant,women,reading,bible,attacked,by,muslim
Content: 3784
Category: 8
Sub Category:
Heading: ശുദ്ധീകരണ സ്ഥലം- ദൈവം നിശബ്ദതയിൽ നടത്തുന്ന പ്രവര്‍ത്തനം
Content: “കര്‍ത്താവിന്റെ രക്ഷയെ ശാന്തമായി കാത്തിരിക്കുന്നത് ഉത്തമം” (വിലാപങ്ങള്‍ 3:26). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി- 3}# “അനവധിയായ പീഡനങ്ങള്‍ സഹിച്ചുകൊണ്ടു ആത്മാവ് ശുദ്ധീകരണ സ്ഥലത്ത് കൂടി കടന്ന് പോകുന്നു. ദൈവത്തിന്റെ ഗുണഗണങ്ങള്‍ ഉണര്‍ന്ന്, ആത്മാവിന്റെയുള്ളിലെ ഇരുട്ടുമായി യുദ്ധത്തില്‍ ഏര്‍പ്പെടുന്നു. അവസാനം, ദൈവീക ശക്തിയുടെ തീനാളം ആത്മാവിനെ ശുദ്ധീകരിക്കുന്നതില്‍ വിജയിക്കുന്നു. അത് ആത്മാവിനെ പരിവര്‍ത്തനം ചെയ്യുന്നതിനൊപ്പം, അതിനെ പോഷിപ്പിക്കുകയും, മഹത്വപ്പെടുത്തുകയും, സന്തോഷിപ്പിക്കുകയും ചെയ്യുന്നു. ഇത് ദൈവത്തിന്റെ മഹത്തായ ഒരു പ്രവര്‍ത്തിയാണ്. ശുദ്ധീകരണ സ്ഥലത്തെ പ്രവര്‍ത്തനം ദൈവം നിശബ്ദതയിലാണ് നടത്തുന്നത്. അത് സൃഷ്ടികളുടെ നിശബ്ദതയില്‍, സത്യത്തിന്റെ നിശബ്ദതയില്‍, പരിപൂര്‍ണ്ണ വിശ്വാസത്തിന്റെ നിശബ്ദതയില്‍ നടത്തപ്പെടുന്നു. ഈ നിശബ്ദതകളില്‍ ഏതെങ്കിലും ഒന്നിനെക്കുറിച്ച് നമുക്ക് ഒരു നിമിഷം ധ്യാനിക്കാം. നമുക്ക് ദൈവത്തെ ശരിക്കും അറിയാമെങ്കില്‍ ഒന്നിനും നമ്മെ ബുദ്ധിമുട്ടിക്കുന്നതിന് സാധ്യമല്ല. തങ്ങളുടെ വിധിദിവസം പരിശുദ്ധ ആത്മാക്കള്‍ക്ക് അഭൌമികമായ ഒരു തിളക്കം ലഭിക്കുന്നു, ഇത് ദൈവത്തില്‍ നിന്നാണെന്ന് അവര്‍ക്കറിയാം. ഇപ്രകാരമുള്ള യോജിച്ച വിധത്തില്‍ വിശ്വസിക്കുവാന്‍ നമുക്ക് കഴിഞ്ഞാല്‍ നാമും അനുഗ്രഹീതരാകും”. (കുരിശിന്റെ വിശുദ്ധ ജോണ്‍). {{എന്താണ് ശുദ്ധീകരണസ്ഥലമെന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/846 }} #{blue->n->n->വിചിന്തനം:}# നമ്മില്‍ നടത്തേണ്ട ശുദ്ധീകരണത്തെ പറ്റി നിശബ്ദതയില്‍ ആത്മശോധന ചെയ്യുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2017-01-03-12:42:37.jpg
Keywords: ദൈവം
Content: 3786
Category: 1
Sub Category:
Heading: ക്രിസ്തുമസില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തെ എടുത്തുമാറ്റുവാനുള്ള ശ്രമങ്ങള്‍ക്കെതിരെ വിശ്വാസികൾ ജാഗ്രതപുലർത്തണമെന്ന് ബിഷപ്പ് മാർക്ക് ഡേവിസ്
Content: ക്രിസ്തുമസില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തെ എടുത്തുമാറ്റുവാനുള്ള ശ്രമങ്ങള്‍ക്കെതിരെ വിശ്വാസികൾ ജാഗ്രതപുലർത്തണമെന്ന് ബ്രിട്ടനിലെ ഷ്‌റൂസ്‌ബെറി രൂപതയുടെ അദ്ധ്യക്ഷന്‍ ബിഷപ്പ് മാർക്ക് ഡേവിസ്. കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിൽ നൽകിയ സന്ദേശത്തിലാണ് അദ്ദേഹം 'മാനവകുലത്തിന്റെ രക്ഷക്കു വേണ്ടി രക്ഷകനായ ക്രിസ്തു പിറന്നു' എന്ന സന്ദേശത്തിൽ നിന്നും ക്രിസ്തുമസിനെ അകറ്റി നിറുത്തുവാനുള്ള ശ്രമങ്ങളെക്കുറിച്ച് മുന്നറിയിപ്പു നൽകിയത്. "മനുഷ്യര്‍ക്കു രക്ഷ സാധ്യമായതിന്റെ വലിയ അടയാളമാണ് ക്രിസ്തുമസ്. നാം ഇന്ന് ജീവിക്കുന്ന ഈ രാജ്യത്ത് എല്ലാ സ്ഥലങ്ങളിലും ഇപ്പോള്‍ പള്ളിമണികള്‍ മുഴങ്ങുന്നുണ്ട്. ബേത്‌ലഹേമില്‍ ജനിച്ച രക്ഷകന്റെ പിറവിയെ ലോകത്തോട് ഉറക്കെ വിളിച്ചു പറയുകയുമാണ് ഈ മണിനാദം. ക്രിസ്തുമസില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തെ എടുത്തുമാറ്റുവാനുള്ള ശ്രമങ്ങള്‍ ആണ് ബ്രിട്ടണില്‍ പലപ്പോഴും നടക്കുന്നത്. വിശ്വാസത്തെ തുറന്നു പറയുന്നവരെ ഒറ്റപ്പെടുത്തുന്ന പല നിലപാടുകളും രാജ്യത്ത് സ്വീകരിച്ചിരുന്നു. നമ്മുടെ വിശ്വാസത്തെ തുറന്നു പറയുവാന്‍ നാം മടിക്കേണ്ടതില്ല. ക്രിസ്തുവിന്റെ ജനനത്തിന്റെ സദ്വാര്‍ത്ത അറിയിക്കുവാന്‍ എത്തിയ മാലാഖ ആട്ടിടയരോട് പറയുന്ന ആദ്യ വാചകം തന്നെ 'ഭയപ്പെടേണ്ട' എന്നതാണ്. അതിനാൽ ക്രിസ്തുമസിന്റെ സന്തോഷവും, നമ്മുടെ വിശ്വാസവും തുറന്നു പറയുവാന്‍ നാം ഭയപ്പെടേണ്ടതില്ല. ക്രൈസ്തവ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട സംസ്‌കാരമാണ് നമ്മുടെ രാജ്യത്തിനുള്ളത്. ഇതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്". ബിഷപ്പ് മാര്‍ക്ക് ഡേവിസ് പറഞ്ഞു. അടുത്തിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് നടത്തിയ പരാമര്‍ശത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു ബിഷപ്പ് മാര്‍ക്ക് ഡേവിസ് തന്റെ പ്രസംഗം നടത്തിയത്. ക്രൈസ്തവർ തങ്ങളുടെ വിശ്വാസത്തെ ഉറക്കെ പ്രഘോഷിക്കുവാൻ ഭയക്കേണ്ടതില്ലെന്നായിരുന്നു തെരേസ മേയ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞത്. 2017-ല്‍ ക്രൈസ്തവ മൂല്യങ്ങള്‍ രാജ്യത്ത് പുതിയ നന്മകള്‍ സൃഷ്ടിക്കട്ടെ എന്നും ബിഷപ്പ് മാര്‍ക്ക് ഡേവിസ് ആശംസിച്ചു. ക്രൈസ്തവ മൂല്യങ്ങളുടെ തകര്‍ച്ച മനുഷ്യാകവാശ ലംഘനങ്ങളിലേക്കാകും രാജ്യത്തെ നയിക്കുക എന്ന മുന്നറിയിപ്പും ബിഷപ്പ് മാര്‍ക്ക് ഡേവിസ് നല്‍കി.
Image: /content_image/News/News-2017-01-03-12:57:17.jpg
Keywords:
Content: 3787
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്ര ക്ലിനിക്കുകളുടെ മുന്നില്‍ കരോള്‍ ഗാനങ്ങളുമായി എത്തിയ യുഎസിലെ പ്രോ ലൈഫ് പ്രവര്‍ത്തകര്‍ ദമ്പതിമാരില്‍ മാനസിക പരിവര്‍ത്തനം വരുത്തി
Content: കാലിഫോര്‍ണിയ: ഗര്‍ഭഛിദ്രം നടത്തപ്പെടുന്ന ക്ലിനിക്കുകളുടെ മുന്നില്‍ പ്രോ ലൈഫ് പ്രവര്‍ത്തകര്‍ പാടിയ കരോള്‍ ഗാനങ്ങള്‍ നിരവധി ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന്‍ രക്ഷിച്ചു. യുഎസിലെ വിവിധ സ്ഥലങ്ങളില്‍ ക്രിസ്തുമസ് ദിനങ്ങളിലാണ്, ഗര്‍ഭഛിദ്രം നടത്തുന്ന വിവിധ ക്ലിനിക്കുകളുടെ മുന്നില്‍ കരോള്‍ സംഘങ്ങളായി എത്തി പ്രോ ലൈഫ് പ്രവര്‍ത്തകര്‍ ഗാനങ്ങള്‍ ആലപിച്ചത്. കന്യകമറിയാമിനേയും ഉണ്ണിയേശുവിനേയും കുറിച്ചുള്ള പാട്ടുകള്‍ മാരകമായ പാപം ചെയ്യുവാന്‍ വന്ന നിരവധി ദമ്പതികളുടെ മനസിനെയാണ് മാറ്റി ചിന്തിപ്പിച്ചത്. പ്രോ ലൈഫ് ആക്ഷന്‍ ലീഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എറിക് ഷിഡ്‌ലര്‍ 'കാത്തലിക് റജിസ്റ്റര്‍' എന്ന ഓണ്‍ ലൈന്‍ മാധ്യമത്തിന് ഇതു സംബന്ധിക്കുന്ന വിവരങ്ങള്‍ കൈമാറി. ഫ്‌ളോറിഡ, കാലിഫോര്‍ണിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി ക്ലിനിക്കുകളുടെ മുന്നില്‍ തങ്ങള്‍ കരോള്‍ ഗാനങ്ങളുമായി എത്തിയതായി എറിക് ഷിഡ്‌ലര്‍ പറഞ്ഞു. മാരകപാപമായ ഗര്‍ഭഛിദ്രം ചെയ്യുവാന്‍ എത്തിയ നിരവധി പേരുടെ മാനസാന്തരത്തിന് കരോള്‍ ഗാനങ്ങള്‍ ഇടയാക്കിയതായും അദ്ദേഹം വിശദീകരിച്ചു. "ഗാനങ്ങള്‍ കേട്ട് നിരവധി ദമ്പതിമാര്‍ ക്ലിനിക്കുകളുടെ അകത്തു നിന്നും പുറത്തേക്ക് വന്നു. പാട്ടുകള്‍ തങ്ങളുടെ മനസിനെ തൊട്ടതായി, അവര്‍ ഞങ്ങളുടെ അരികില്‍ എത്തിയ ശേഷം പറഞ്ഞു. ഗാനങ്ങളുടെ സ്വാധീനം മൂലം ഗര്‍ഭഛിദ്രം ഉപേക്ഷിക്കുകയാണെന്നും അവര്‍ ഞങ്ങളോട് പറഞ്ഞു. ചിലര്‍ പൊട്ടികരഞ്ഞുകൊണ്ടാണ് ക്ലിനിക്കുകളില്‍ നിന്നും പോയത്. ആറു പേര്‍ തങ്ങളുടെ തീരുമാനം പറയുവാന്‍ ഞങ്ങളുടെ അരികിലേക്ക് എത്തി". എറിക് ഷിഡ്‌ലര്‍ പറഞ്ഞു. യുഎസിലെ 28 സംസ്ഥാനങ്ങളിലെ 60-ല്‍ പരം നഗരങ്ങളിലുള്ള ഗര്‍ഭഛിദ്ര ക്ലിനിക്കുകളുടെ മുന്നില്‍ പ്രോ ലൈഫ് പ്രവര്‍ത്തകര്‍ കരോള്‍ ഗാനങ്ങളുമായി എത്തി. ഒര്‍ളാന്‍ഡോ പ്രോ ലൈഫ് ആക്ഷന്‍ മിനിസ്ട്രീസിന്റെ ഡയറക്ടര്‍ ആയ മൈക്കിള്‍ ഹെര്‍സോഗ് ആണ് ഒര്‍ളാന്‍ഡോയില്‍ കരോള്‍ ഗാനങ്ങള്‍ പാടുന്നതിന് നേതൃത്വം നല്‍കിയത്. തങ്ങളുടെ കരോള്‍ ഗാനങ്ങള്‍ രണ്ടു ജോഡി ഗര്‍ഭസ്ഥ ഇരട്ടകുട്ടികളെയും, രണ്ട് ഗര്‍ഭസ്ഥ ശിശുക്കളെയും ജീവനിലേക്ക് വഴിതെളിയിക്കുന്നതിന് മുഖാന്തരമായെന്ന് മൈക്കിള്‍ ഹെര്‍സോഗ് പറഞ്ഞു. "ക്ലിനിക്കുകളുടെ മുന്നില്‍ എത്തിയ ശേഷം ഞങ്ങള്‍ പാട്ടുകള്‍ പാടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഈ ഗാനങ്ങളും പ്രാര്‍ത്ഥനയും പല ദമ്പതിമാരെയും ജീവന്റെ വഴി തെരഞ്ഞെടുക്കുവാന്‍ പ്രേരിപ്പിച്ചു. ഇവയെല്ലാം ഞങ്ങള്‍ ചെയ്തതല്ല. ദൈവമാണ് ദമ്പതിമാരുടെ മനസുമായി ആശയവിനിമയം നടത്തി തെറ്റായ തീരുമാനത്തില്‍ നിന്നും അവരെ പിന്‍തിരിപ്പിച്ചത്".മൈക്കിള്‍ ഹെര്‍സോഗ് വിശദീകരിക്കുന്നു. കഴിഞ്ഞ 13 വര്‍ഷമായി പ്രോ ലൈഫ് പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ ഗര്‍ഭഛിദ്ര ക്ലിനിക്കുകളുടെ മുന്നില്‍ കരോള്‍ ഗാനങ്ങളുമായി എത്താറുണ്ട്. 'ഗര്‍ഭാശയത്തില്‍ സമാധാനം' എന്നതായിരുന്നു ഈ വര്‍ഷത്തെ പ്രധാനപ്പെട്ട ചിന്താവിഷയം. നിരവധി ഗര്‍ഭസ്ഥ ശിശുക്കളെ ക്രിസ്തുമസ് ദിനങ്ങളില്‍ നാശത്തിന്റെ വക്കില്‍ നിന്നും ജീവനിലേക്ക് കൈപിടിച്ച് ഉയര്‍ത്തുവാന്‍ അവസരം ലഭിച്ച സന്തോഷത്തിലാണ് യുഎസിലെ പ്രോ ലൈഫ് പ്രവര്‍ത്തകര്‍. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2017-01-04-03:23:22.jpg
Keywords: Pro-Life,Advocates,Saved,babies,From,Abortion,singing,Christmas,Carols
Content: 3788
Category: 1
Sub Category:
Heading: ഫാ. ടോമിന്റെ തിരോധാനത്തിന് ഇന്നു പത്തു മാസം തികയുന്നു: പ്രാര്‍ത്ഥനദിനമായി ആചരിക്കാന്‍ സലേഷ്യന്‍ സഭയുടെ അഭ്യര്‍ത്ഥന
Content: ബാംഗ്ലൂര്‍: യെമനിലെ ഏദനില്‍ നിന്നും തീവ്രവാദികള്‍ തട്ടികൊണ്ട് പോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിന്റെ തിരോധാനത്തിനു ഇന്നേക്ക് പത്തുമാസം തികയുന്നു. ഫാ. ടോമിന്റെ തിരോധനത്തിന് പത്തുമാസം തികയുന്ന ഇന്നേ ദിവസം ദിവ്യകാരുണ്യ ആരാധന നടത്തിയും ജപമാല ചൊല്ലിയും ഉപവസിച്ചു പ്രാര്‍ത്ഥിക്കണമേയെന്ന് സലേഷ്യന്‍ സഭയുടെ ബാംഗ്ലൂര്‍ പ്രോവിന്‍സിന്റെ പ്രോവിന്‍ഷ്യാല്‍ ഫാ. ജോയിസ് തോണികുഴിയില്‍ എല്ലാ വിശ്വാസികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. സലേഷ്യന്‍ ഡോണ്‍ ബോസ്‌കോ വൈദികനായ ഫാ. ടോമിനെ മാര്‍ച്ച് നാലിനാണ് ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി സമൂഹത്തിന്റെ വൃദ്ധസദനം ആക്രമിച്ചു തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. മനുഷ്യ മനസാക്ഷിയെ ഏറെ നൊമ്പരപ്പെടുത്തി കൊണ്ടാണ് ഫാ. ടോം ഉഴുന്നാലിന്റെ വീഡിയോ ഇക്കഴിഞ്ഞ ഡിസംബര്‍ 26നു പുറത്തുവന്നത്. മോചനത്തിനായി അധികാരികള്‍ എല്ലാം ചെയ്തുവെന്നു മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്തുവന്നെങ്കിലും തന്റെ മോചനത്തിനായി ആരും ഒന്നും ചെയ്തില്ല എന്നതാണു യാഥാര്‍ത്ഥ്യമെന്ന്‍ അദ്ദേഹം ഈ വീഡിയോയിലൂടെ വെളിപ്പെടുത്തിയിരിന്നു. ഫാ. ടോമിന്റെ മോചനത്തിനായി പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. പക്ഷേ ഫാ.ടോം ഉഴുന്നാലിൽ ആരാണെന്ന് അറിയില്ലായെന്ന് ഗുരുവായൂര്‍ സന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരിന്നു. നേരത്തെ ജൂലൈ 30നു ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയ മൂന്ന് അല്‍ഖ്വയ്ദ ഭീകരരര്‍ പിടിയിലായതായി റിപ്പോര്‍ട്ടുണ്ടായിരിന്നു. തീവ്രവാദികള്‍ പിടിയിലായ കാര്യം പിന്നീട് വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിക്കുകയുണ്ടായി. എന്നാല്‍ ഭീകരരെ പിടികൂടിയിട്ട് 5 മാസം പിന്നിടുമ്പോഴും ഫാ. ടോമിനെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ലയെന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഫാ. ടോമിന്റെ ഫേസ്ബുക്ക് അക്കൌണ്ട് ബ്ളോക്ക് ചെയ്യിപ്പിച്ചതോടെ അദ്ദേഹത്തെ പറ്റിയുള്ള വിവരങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതെയാക്കിയെന്നും ആരോപണമുണ്ട്. ഭീകരരില്‍നിന്ന് ജീവനു വേണ്ടി യാചിച്ചുള്ള വൈദികന്റെ ഫേസ്ബുക്ക് പോസ്റ്റും താടിയും മുടിയും വളര്‍ന്ന നിലയിലുള്ള ചിത്രവും തട്ടികൊണ്ട് പോയവര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങളും യാചനയോടെയുള്ള വീഡിയോയും പുറത്തുവന്നെങ്കിലും സര്‍ക്കാര്‍ ഭാഗത്ത് നിന്നുമുള്ള നിശബ്ദ സമീപനം ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വൈദികന്റെ മോചനത്തിന് വേണ്ടി പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ടെങന്നു അറേബ്യന്‍ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ നേരത്തെ അഭിപ്രായപ്പെട്ടിരിന്നു. ഫാ.ടോമിന്റെ തിരോധാനത്തിന് 10 മാസം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ മോചനത്തിനായി ലോകമെങ്ങുമുള്ള വിശ്വാസികള്‍ പ്രാര്‍ത്ഥനയുമായി കഴിയുകയാണ്. വൈദികന്റെ മോചനത്തിന് അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 'പ്രവാചക ശബ്ദം' ഓണ്‍ലൈന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തിരിന്നു. Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും സമര്‍പ്പിക്കുന്ന നിവേദനത്തില്‍ ഇത് വരെ 17000-ല്‍ അധികം ആളുകളാണ് ഒപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. #{red->none->b-> #SaveFrTom}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2017-01-04-05:35:46.jpg
Keywords: Fr Tom Uzhunnalil, Pravachaka Sabdam
Content: 3789
Category: 18
Sub Category:
Heading: മാന്നാനം ആശ്രമ ദേവാലയത്തില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുനാള്‍ സമാപിച്ചു
Content: കോട്ടയം: കഴിഞ്ഞ മാസം മാന്നാനം ആശ്രമ ദേവാലയത്തില്‍ ആരംഭിച്ച വിശുദ്ധ ചാവറപിതാവിന്റെ തിരുനാൾ ഇന്നലെ സമാപിച്ചു. വൈകുന്നേരം 4.30ന് ജഗദൽപൂർ രൂപത മെത്രാൻ, മാർ ജോസഫ് കൊല്ലംപറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു. ലഭിക്കാതെപോയ സ്‌ഥാനമാനങ്ങളോ പ്രശസ്തിയോ അല്ല ചെയ്യാൻ സാധിക്കാതെ പോകുന്ന നന്മകളെ കുറിച്ചാണു വിശുദ്ധ ചാവറപിതാവ് ആകുലതപ്പെട്ടതെന്ന്‍ ബിഷപ്പ് പറഞ്ഞു. വിശുദ്ധ ബലിക്ക് ശേഷം വിശുദ്ധ ചാവറപിതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം നടന്നു. കത്തിച്ച മെഴുകുതിരികളുമായി പ്രസുദേന്തിമാർ വിശുദ്ധന്റെ തിരുസ്വരൂപത്തെ അനുഗമിച്ചു. പ്രദക്ഷിണം തിരിച്ച് ദൈവാലയത്തിൽ എത്തി ലദീഞ്ഞ് ,തിരുശേഷിപ്പ് വണക്കത്തോടെ തിരുക്കർമങ്ങൾ സമാപിച്ചു. രാവിലെ 10.30നു ചാവറപിതാവിന്റെ ജന്മഗൃഹമായ കൈനകരി ചാവറ ഭവനിൽനിന്ന് എത്തിയ തീർത്ഥാടകർക്ക് സ്വീകരണം നല്കിയിരിന്നു. 11ന് സിഎംഐ സഭയുടെ പ്രിയോർ ജനറൽ ഫാ. പോൾ അച്ചാണ്ടിയുടെ മുഖ്യകാർമികത്വത്തിൽ 58 നവവൈദികർ സഹകാർമികരായി ആഘോഷമായ ദിവ്യബലി അർപ്പിച്ചു. ആയിരക്കണക്കിനു തീർത്ഥാടകരാണ് തിരുക്കർമങ്ങളിലും നേർച്ചഭക്ഷണത്തിലും പങ്കെടുക്കുവാന്‍ എത്തിയത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2017-01-04-06:34:11.jpg
Keywords: Saint Chavara Kuriakose Elias, Pravachaka Sabdam
Content: 3791
Category: 1
Sub Category:
Heading: കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ലോകമെമ്പാടുമുള്ള കത്തോലിക്ക സഭയിലെ ബിഷപ്പുമാര്‍ക്ക് ഇക്കഴിഞ്ഞ ഡിസംബര്‍ 28നു കുഞ്ഞിപൈതങ്ങളുടെ തിരുനാള്‍ ദിനത്തില്‍ എഴുതിയ കത്തിലാണ് പാപ്പ ഇപ്രകാരം ആവശ്യപ്പെട്ടത്. ഇത്തരം മാരകമായ പാപങ്ങള്‍ ചെയ്യുന്നവര്‍, പുരോഹിതരുടെ ഗണത്തില്‍ ഇല്ലെന്ന കാര്യം ബിഷപ്പുമാര്‍ പ്രത്യേകം ഉറപ്പുവരുത്തണമെന്നും പാപ്പ കത്തിലൂടെ ആവശ്യപ്പെടുന്നു. 2013-ല്‍ മാര്‍പാപ്പയായി ചുമതലയേറ്റ സമയം മുതല്‍ ഇത്തരം മാരകപാപങ്ങള്‍ക്കെതിരെ ശക്തമായ നടപടികളാണ് ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ചിട്ടുള്ളത്. പുരോഹിതര്‍ കുട്ടികളെ ദുരുപയോഗിച്ച അപൂര്‍വ്വം സംഭവങ്ങള്‍ ചില സ്ഥലങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നിരുന്നു. സമൂഹത്തില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ വളരെ വ്യാപകമായി നടക്കുന്നുണ്ടെന്ന കാര്യവും പാപ്പ തന്റെ കത്തിലൂടെ ചൂണ്ടികാണിച്ചു. ഇത്തരക്കാരോട് വിട്ടുവീഴ്ച്ചകളില്ലാത്ത നടപടികള്‍ തന്നെ സ്വീകരിക്കണമെന്നും മാര്‍പാപ്പ ബിഷപ്പുമാര്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു. "ഇത്തരം സാഹചര്യങ്ങളോട് മുഖം തിരിച്ചു നിന്നാല്‍ നമുക്ക് ക്രൈസ്തവ മൂല്യങ്ങളുടെ ശരിയായ സന്തോഷം അനുഭവിക്കുവാന്‍ സാധിക്കില്ല. നമ്മുടെ സഹോദരങ്ങളും, കുട്ടികളും കണ്ണീരില്‍ കഴിയുമ്പോള്‍ നമുക്ക് എങ്ങനെ ആ കണ്ണുനീര്‍ കണ്ടില്ലെന്ന് കരുതി മുന്നോട്ട് നീങ്ങുവാന്‍ സാധിക്കും. സഭാ മാതാവ് സമൂഹത്തില്‍ നടക്കുന്ന ഇത്തരം പാപങ്ങളില്‍ മനംനൊന്ത് കണ്ണുനീര്‍ വാര്‍ക്കുകയാണ്. സഭയുടെ മക്കളില്‍ ആരും ഇത്തരം പാപകരമായ സാഹചര്യങ്ങളില്‍ ഉള്‍പ്പെടരുതെന്ന് അവള്‍ അതിയായി താല്‍പര്യപ്പെടുന്നു". "ഇത്തരം പാപങ്ങള്‍ ചെയ്യുന്നവരെ സംരക്ഷിക്കുന്ന എല്ലാവരും തന്നെ ഇരകളാക്കപ്പെടുന്ന കുട്ടികളുടെ അസ്ഥിത്വത്തെയാണ് ചോദ്യം ചെയ്യുന്നത്. സഭയിലെ അംഗങ്ങള്‍ ആരെങ്കിലും ഇത്തരം സാഹചര്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍, ഇരയാക്കപ്പെട്ടവരോട് ക്ഷമയ്ക്കായി യാചിക്കുന്നു. സഭയില്‍ നിന്നും മാരകമായ ഇത്തരം പാപങ്ങള്‍ തുടച്ചു നീക്കപ്പെടുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്തുവാന്‍ നാം ബാധ്യസ്ഥരാണ്". പരിശുദ്ധ പിതാവ് തന്റെ കത്തില്‍ പറയുന്നു. കുട്ടികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ എഴുത്തില്‍ സൂചിപ്പിച്ചു. നാം ഇന്നു ജീവിക്കുന്ന ലോകത്തില്‍ നേര്‍പകുതി കുട്ടികളും അഞ്ചുവയസിനുള്ളില്‍ തന്നെ വിവിധ പ്രശ്‌നങ്ങള്‍ മൂലം മരണപ്പെടുന്നുണ്ടെന്ന് മാര്‍പാപ്പ ചൂണ്ടികാണിച്ചു. 2016-ല്‍ 150 മില്യണ്‍ കുട്ടികള്‍, ബാലവേലയ്ക്ക് വിധേയരായെന്ന യൂനിസെഫിന്റെ റിപ്പോര്‍ട്ടും ഗൗരവത്തോടെ നാം കണക്കിലാക്കണമെന്നും കത്തിലൂടെ പാപ്പ പറയുന്നു. 2016-നും 2030-നും ഇടയില്‍ അഞ്ചു വയസില്‍ താഴെയുള്ള 69 മില്യണ്‍ കുട്ടികള്‍ മരണപ്പെടുമെന്ന യുഎന്‍ കണക്കും മാര്‍പാപ്പ എഴുത്തില്‍ പരാമര്‍ശിച്ചു. 16 മില്യണ്‍ കുട്ടികള്‍ അടിസ്ഥാന വിദ്യാഭ്യാസം പോലും ലഭിക്കാത്ത അവസ്ഥയിലാണ് കഴിയുന്നതെന്നും പരിശുദ്ധ പിതാവ് ചൂണ്ടികാണിച്ചു. കുട്ടികള്‍ ഇത്രയും പീഡനവും, ദുരിതവും നേരിടുന്ന ഒരു ലോകത്തില്‍ അവര്‍ക്കായി മുതിര്‍ന്നവര്‍ കരുതലോടെ പ്രവര്‍ത്തിക്കണമെന്ന സന്ദേവും കത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെടുന്നുണ്ട്.
Image: /content_image/TitleNews/TitleNews-2017-01-04-12:41:22.jpg
Keywords: ഫ്രാന്‍സിസ് മാര്‍പാപ്പ, സമാധാനം