category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമാന്നാനം ആശ്രമ ദേവാലയത്തില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുനാള്‍ സമാപിച്ചു
Contentകോട്ടയം: കഴിഞ്ഞ മാസം മാന്നാനം ആശ്രമ ദേവാലയത്തില്‍ ആരംഭിച്ച വിശുദ്ധ ചാവറപിതാവിന്റെ തിരുനാൾ ഇന്നലെ സമാപിച്ചു. വൈകുന്നേരം 4.30ന് ജഗദൽപൂർ രൂപത മെത്രാൻ, മാർ ജോസഫ് കൊല്ലംപറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു. ലഭിക്കാതെപോയ സ്‌ഥാനമാനങ്ങളോ പ്രശസ്തിയോ അല്ല ചെയ്യാൻ സാധിക്കാതെ പോകുന്ന നന്മകളെ കുറിച്ചാണു വിശുദ്ധ ചാവറപിതാവ് ആകുലതപ്പെട്ടതെന്ന്‍ ബിഷപ്പ് പറഞ്ഞു. വിശുദ്ധ ബലിക്ക് ശേഷം വിശുദ്ധ ചാവറപിതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം നടന്നു. കത്തിച്ച മെഴുകുതിരികളുമായി പ്രസുദേന്തിമാർ വിശുദ്ധന്റെ തിരുസ്വരൂപത്തെ അനുഗമിച്ചു. പ്രദക്ഷിണം തിരിച്ച് ദൈവാലയത്തിൽ എത്തി ലദീഞ്ഞ് ,തിരുശേഷിപ്പ് വണക്കത്തോടെ തിരുക്കർമങ്ങൾ സമാപിച്ചു. രാവിലെ 10.30നു ചാവറപിതാവിന്റെ ജന്മഗൃഹമായ കൈനകരി ചാവറ ഭവനിൽനിന്ന് എത്തിയ തീർത്ഥാടകർക്ക് സ്വീകരണം നല്കിയിരിന്നു. 11ന് സിഎംഐ സഭയുടെ പ്രിയോർ ജനറൽ ഫാ. പോൾ അച്ചാണ്ടിയുടെ മുഖ്യകാർമികത്വത്തിൽ 58 നവവൈദികർ സഹകാർമികരായി ആഘോഷമായ ദിവ്യബലി അർപ്പിച്ചു. ആയിരക്കണക്കിനു തീർത്ഥാടകരാണ് തിരുക്കർമങ്ങളിലും നേർച്ചഭക്ഷണത്തിലും പങ്കെടുക്കുവാന്‍ എത്തിയത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2017-01-04 00:00:00
KeywordsSaint Chavara Kuriakose Elias, Pravachaka Sabdam
Created Date2017-01-04 12:04:11