Contents

Displaying 3561-3570 of 25028 results.
Content: 3823
Category: 1
Sub Category:
Heading: ഭൂതോച്ചാടകരായ വൈദികരുടെ ആവശ്യം ലോകത്തു വര്‍ദ്ധിച്ചു വരികയാണെന്നു വിദഗ്ധ അഭിപ്രായം
Content: വാഷിംഗ്ടണ്‍: ഭൂതോച്ചാടകരായ വൈദികരുടെ ആവശ്യം ദിനംപ്രതി ലോകത്തു വര്‍ദ്ധിച്ചു വരികയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഭൂതോച്ചാടന രംഗത്തെ പ്രശസ്തര്‍ ആയ വൈദികരും ക്ലിനിക്കല്‍ സൈക്കോളജി വിഭാഗത്തിലെ വിവിധ ഡോക്ടറുമാരും ഭൂതോചാടകരായ വൈദികരുടെ എണ്ണം വര്‍ദ്ധിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയുന്നു. പൈശാചികമായ ശക്തികള്‍ ദിനംപ്രതി വിവിധ തരങ്ങളില്‍ മനുഷ്യരിലേക്ക് സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനെ കണക്കിലെടുത്തു അനേകം വൈദികര്‍ ഭൂതോച്ചാടന രംഗത്തേക്ക് കടന്ന്‍ വരണമെന്ന്‍ പ്രശസ്ത ഭൂതോച്ചാടകന്‍ ഫാദര്‍ വിന്‍സെന്റ് ലാംമ്പേര്‍ട്ട് നേരത്തെ അഭിപ്രായപ്പെട്ടിരിന്നു. ഭൂതോച്ചാടനത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ ഏറെ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് മെഡിക്കല്‍ കോളജിലെ ക്ലിനിക്കല്‍ സൈക്കോളജി വിഭാഗത്തിലെ ഡോക്ടറായ റിച്ചാര്‍ഡ് ഗലാഗ്ഹര്‍ പറയുന്നു. "ആഗോള തലത്തില്‍ ഭൂതോച്ചാടനം നടത്തുന്ന വൈദികരുടെ എണ്ണത്തില്‍ കൃത്യമായ കണക്ക് ഇപ്പോള്‍ വത്തിക്കാന്റെ കൈവശമില്ല. എന്നിരുന്നാലും ഭൂതോച്ചാടകരായ വൈദികരുടെ ആവശ്യം വളരെ കൂടുതലാണെന്ന് യുഎസിലെ മാത്രം ചില കണക്കുകള്‍ സൂചിപ്പിക്കുന്നു. യുഎസില്‍ വിവിധ ബിഷപ്പുമാര്‍ ഭൂതോച്ചാടകരായ 50-ല്‍ പരം വൈദികരെ സ്ഥിരമായി നിയമിച്ചിരിക്കുകയാണ്. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവരുടെ എണ്ണം വെറും 12 ആയിരുന്നു. ഇതില്‍ നിന്നും തന്നെ പ്രശ്‌നത്തിന്റെ ഗുരുതര സ്വഭാവം വ്യക്തമാണ്". 2016 ഒക്ടോബര്‍ മാസം വത്തിക്കാനില്‍ നടന്ന ഭൂതോച്ചാടകരായ വൈദികരുടെ സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 400 വൈദികരാണ് പങ്കെടുത്തത്. ഭൂതോച്ചാടനത്തിലേക്ക് കൂടുതല്‍ വൈദികരെ എങ്ങനെ എത്തിക്കാം എന്നതാണ് സമ്മേളനം മുഖ്യമായും ചര്‍ച്ച ചെയ്തത്. സമ്മേളനത്തില്‍ പ്രശസ്ത ഭൂതോച്ചാടകന്‍ ഫാദര്‍ വിന്‍സെന്റ് ലാംമ്പേര്‍ട്ട് പറഞ്ഞ വിവരങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ആധുനിക കാലഘട്ടത്തില്‍ സാത്താന്‍ മനുഷ്യരുടെ ഉള്ളിലേക്ക് കടക്കുന്നത്, പുതിയ തരം തിന്മകളുടെ സ്വാധീനത്തിലൂടെയാണ്. ലഹരിയും നീലചിത്രങ്ങളുമാണ് സാത്താന്‍ ഇതിനായി കൂടുതലായി ഉപയോഗിക്കുന്നത്. യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു സൈനികന് യുദ്ധമുഖത്ത് വച്ച് പരിക്കേല്‍ക്കുമ്പോള്‍ നല്‍കുന്ന പ്രാഥമിക ശുശ്രൂഷ പോലെ വേണം ഭൂതോച്ചാടനത്തെ കണക്കിലെടുക്കുവാന്‍. പലപ്പോഴും ഇത്തരം ചികിത്സകള്‍ ലഭിക്കാത്തതുമൂലമാണ് പരിക്കേല്‍ക്കുന്ന ഒരു സൈനികന്‍ യുദ്ധമുഖത്ത് വേഗം മരണപ്പെടുന്നത്. ഇതിന് സമാനമാണ് പിശാചിന്റെ ആക്രമണം. സാത്താന്റെ ആക്രമണം നേരിടുന്ന ഓരോ വ്യക്തിക്കും ഭൂതോച്ചാടകന്റെ സഹായം വളരെ അത്യാവശ്യമാണ്. ഫാദര്‍ വിന്‍സെന്റ് ലാംമ്പേര്‍ട്ട് വിശദീകരിച്ചു. ന്യൂയോര്‍ക്കില്‍ ചാപ്ലിനായി സേവനം ചെയ്യുന്ന ഫാദര്‍ മാര്‍ക്കോ ക്യൂനോനസും ഇതേ അഭിപ്രായം തന്നെയാണ് പ്രകടിപ്പിക്കുന്നത്. ലഹരി വസ്തുക്കള്‍ നിര്‍മ്മിക്കുന്നവര്‍ സാത്താനോട് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയ ശേഷമാണ് അത് വില്‍ക്കുവാന്‍ തെരുവിലേക്ക് ഇറങ്ങുന്നത്. ലഹരി വില്‍പ്പനക്കാരില്‍ ഭൂരിഭാഗവും സാത്താന്‍ ആരാധകരാണ്. വിശ്വാസികള്‍ ഇത്തരം മേഖലകളില്‍ എത്രമാത്രം ജാഗ്രത പുലര്‍ത്തണമെന്നതിലേക്കാണ് ഇത്തരം വെളിപ്പെടുത്തലുകള്‍ വിരല്‍ ചൂണ്ടുന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പൈശാചിക ആക്രമണത്തെ കുറിച്ചു പറഞ്ഞ വാക്കുകളും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. "സാത്താന്‍ അവന്റെ ആധിപത്യം നടത്തുന്നത് ഭൗതീക വസ്തുക്കളില്‍ മാത്രമല്ല. പലപ്പോഴും മനുഷ്യരുടെ ആത്മാവിനെ തന്നെ അവന്‍ പിടിച്ചെടുക്കുന്നു. പൈശാചികമായ ആധിപത്യമാണിത്". സമാനമായ നിരീക്ഷണം ഫ്രാന്‍സിസ് മാര്‍പാപ്പയും നടത്തിയിരിന്നു. "ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സാത്താന്‍ ഉണ്ടോയെന്ന്‍ എന്ന് ചോദിക്കുന്നവര്‍ കാണും. ഉണ്ടെന്നതാണ് സത്യം. പിശാച് എല്ലായ്‌പ്പോഴും ലോകത്തിലുണ്ട്". ഇത്തരം നിരീക്ഷണങ്ങള്‍ എല്ലാം തന്നെ വിരല്‍ ചൂണ്ടുന്നത് ഭൂതോച്ചാടനത്തിന്റെ പ്രസക്തിയിലേക്കാണ്.
Image: /content_image/News/News-2017-01-07-10:44:41.jpg
Keywords: ഭൂതോ
Content: 3824
Category: 1
Sub Category:
Heading: ഗർഭസ്ഥ ശിശുവിന് ഒരു സാധാരണ മനുഷ്യ ജീവന്റെ അതേ വില അര്‍ഹിക്കുന്നുവെന്ന് അലബാമ സുപ്രീം കോടതി വിധി
Content: അലബാമ: ഗർഭസ്ഥ ശിശുവിന്റെ ജീവന്, ഒരു സാധാരണ മനുഷ്യ ജീവന്റെ അതേ വില അർഹിക്കുന്നുണ്ടെന്ന് അലബാമ സുപ്രീം കോടതി വിധി. കിംബെർളി സ്റ്റിന്നത്ത് എന്ന വനിതയുടെ കേസിൽ വാദം കേട്ടപ്പോഴാണ്, ഏറെ ശ്രദ്ധേയമായ വിധി ജഡ്ജി തോമസ് പാർക്കർ പുറപ്പെടുവിച്ചിരിക്കുന്നത്. പ്രോ ലൈഫ് പ്രവർത്തകർക്ക് ഏറെ ആഹ്ലാദം സമ്മാനിക്കുന്ന ഒരു നടപടിയാണ് യുഎസിലെ അലബാമ സുപ്രീം കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. തന്നെ ചികിത്സിച്ച ഡോക്ടറുടെ പിഴവിനെ നിയമപരമായി നേരിടുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റിന്നത്ത് കോടതിയിൽ പെറ്റീഷന്‍ ഫയല്‍ ചെയ്തത്. ഗർഭിണിയായ സ്റ്റിന്നത്ത് പരിശോധകൾക്കായി കർളാ കെന്നഡി എന്ന ഡോക്ടറെയാണ് സമീപിച്ചത്. സ്റ്റിന്നത്തിന്, ഭ്രൂണം ഗർഭാശയത്തിനു വെളിയിൽ പറ്റിചേർന്ന് വളർച്ച പ്രാപിക്കാൻ തുടങ്ങുന്ന അസാധാരണ അവസ്ഥയായ എക്റ്റൊപിക് പ്രഗ്നനസിയാണെന്നും ഇതിനാൽ തന്നെ ഗർഭം അലസിപ്പിക്കണമെന്നും ഡോക്ടർ നിർദേശിക്കുകയായിരിന്നു. ഇതിനായി ഡോക്ടർ കർളാ കെന്നഡി, "മെതോട്രെക്സേറ്റ് " എന്ന മരുന്നു നൽകി. ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെ തടയുന്നതിന്നും, ഗർഭം പിന്നീട് അലസിപ്പിക്കുന്നതിനുമാണ് മെതോട്രെക്സേറ്റ് നൽകുന്നത്. ഡോക്ടർ കർള കെന്നഡിയുടെ നിർദേശപ്രകാരം ഗുരുതരമായ മറ്റു പ്രശ്നങ്ങൾ ഒഴിവാക്കാൻ സ്റ്റിന്നത്ത് ഈ മരുന്ന് കഴിച്ചു. സ്റ്റിന്നത്തിനെ സാധാരണ പരിശോധിക്കാറുള്ള ഡോക്ടർ വില്യം ഹഗ്ഗിൻസ്, പിന്നീട് നടത്തിയ അൾട്രാസൗണ്ട് സ്കാനിംഗിൽ മുൻപ് പരിശോധിച്ച ഡോക്ടറുടെ പിഴവ് കണ്ടെത്തി. സ്റ്റിന്നത്തിന് ഉണ്ടായിരുന്നത് സാധാരണ ഗർഭം ആയിരുന്നുവെന്ന് ഡോക്ടർ വില്യം ഹഗ്ഗിൻസ് കണ്ടെത്തി. എന്നാൽ ഡോക്ടർ കെന്നഡിയുടെ നിർദേശ പ്രകാരം മരുന്ന് കഴിച്ചതിനാൽ തന്റെ കുഞ്ഞിന്റെ മരണം സ്റ്റിന്നത്തിന് കാണേണ്ടി വന്നു. ഡോക്ടർ കർള കെന്നഡിയുടെ നിരുത്തരവാദിത്വപരമായ നടപടിയെ ചോദ്യം ചെയ്താണ് സ്റ്റിന്നത്ത് കീഴ്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കീഴ്കോടതി ഹർജി തള്ളിയതിനെ തുടര്‍ന്നു ചികിത്സാ പിഴവ് മൂലം ജീവൻ നഷ്ടപ്പെടുത്തിയ ഡോക്ടറുടെ നടപടിയെ സ്റ്റിനിത്ത് അലബാമ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുകയായിരിന്നു. ഡോക്ടർ കർള കെന്നഡിയുടെ നടപടി നരഹത്യക്ക് തുല്യമാണെന്ന് സുപ്രീം കോടതി വിധിച്ചു. ഗർഭധാരണം നടക്കുന്ന സമയം മുതൽ തന്നെ ഒരു ഭ്രൂണത്തിന്, സാധാരണ മനുഷ്യ ജീവന്റെ വിലയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇതിനാൽ ഏറെ ഉത്തരവാദിത്വത്തോടെ മാത്രമേ ഗർഭസ്ഥ ശിശുക്കളുടെ കാര്യം പരിഗണിക്കാവൂയെന്നും കോടതി പറഞ്ഞു. കീഴ്കോടതി തള്ളിയ സ്റ്റിന്നത്തിന്റെ കേസ് വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി വിധിയിൽ പറയുന്നു.
Image: /content_image/News/News-2017-01-07-12:37:23.jpg
Keywords: ഗര്‍ഭസ്ഥ
Content: 3825
Category: 1
Sub Category:
Heading: ബ്ലാക്ക് നസറീനി: ഫിലിപ്പീന്‍സ് ജനതയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ നസറായനായ യേശുക്രിസ്തുവിന്റെ തിരുസ്വരൂപം
Content: മനില: ഫിലിപ്പീന്‍സിലെ ക്യൂയാപ്പോ ദേവാലയത്തിലെ ക്രിസ്തുവിന്റെ രൂപത്തിന് നിരവധി പ്രത്യേകതകള്‍ ഉണ്ട്. ഈ പ്രത്യേകതകളും ചരിത്രവും മൂലമാണ് മനില അതിരൂപതയിലെ ഈ ദേവാലയം രാജ്യത്തെ വിശ്വാസികളുടെ എല്ലാം ശ്രദ്ധപിടിച്ചു പറ്റുന്നതും. 'ബ്ലാക്ക് നസറീനി' എന്ന ക്രിസ്തുവിന്റെ രൂപമാണ് ക്യൂയാപ്പോ ദേവാലയത്തിലെ ഏറ്റവും വലിയ ആകര്‍ഷണം. അഗസ്റ്റീനിയന്‍ സന്യാസ സമൂഹം മെക്‌സിക്കോയില്‍ നിന്നും 1606-ല്‍ ഫിലിപ്പിയന്‍സില്‍ എത്തിച്ച ബ്ലാക്ക് നസറീനി എന്ന ക്രിസ്തുവിന്റെ രൂപം നിരവധി ചരിത്രങ്ങള്‍ക്കും, വന്‍ അപകടങ്ങള്‍ക്കും സാക്ഷ്യം വഹിച്ചതാണ്. ഒരപകടത്തിലും തകരാതെ നില്‍ക്കുന്ന ക്രിസ്തുവിന്റെ രൂപം കാലങ്ങളോളം വിശ്വാസികളെ അതിശയപ്പിക്കുന്ന സാക്ഷ്യമായി തുടരുന്നു. ദേവാലയത്തില്‍ രണ്ടു തവണ തീപിടിത്തം ഉണ്ടായപ്പോഴും ബ്ലാക്ക് നസറീനിക്ക് കേടുപാടുകള്‍ സംഭവിച്ചില്ല. രണ്ടു തവണയുണ്ടായ ശക്തമായ ഭൂചലനവും, പലപ്പോഴായി ഉണ്ടായ പ്രളയവും, കൊടുകാറ്റുകളും ബ്ലാക്ക് നസറീനി രൂപത്തിന് നേരിയ കേടുപാടുകള്‍ പോലും വരുത്തുവാന്‍ ശക്തിയുള്ളതല്ലായിരുന്നു. ഇത്രയും പ്രശ്‌നങ്ങള്‍ നേരിട്ട ബ്ലാക്ക് നസറീനി രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബിങ്ങില്‍ തകര്‍ന്നു കാണില്ലേ എന്ന ചോദ്യത്തിനും ഇല്ല എന്ന ഉത്തരം തന്നെയാണ് ലഭിക്കുക. കാലഘട്ടങ്ങളിലെ അപകടങ്ങളെ അതിജീവിച്ച് ബ്ലാക്ക് നസറീനി ചരിത്രത്തിലേക്ക് കാല്‍വയ്പ്പ് നടത്തി നില്‍ക്കുന്നു. രക്ഷകനും നാഥനുമായ യേശുക്രിസ്തു കാല്‍വരിയിലേക്ക് ക്രൂശ് വഹിച്ചുകൊണ്ടു പോകുന്നതിന്റെ പൂര്‍ണ പ്രതിമയാണ് ബ്ലാക്ക് നസറീനി. 1606-ല്‍ വന്ന അഗസ്റ്റീനിയന്‍ സന്യാസ സമൂഹം പ്രതിമ ആദ്യം സ്ഥാപിച്ചത് ലുനീറ്റായിലെ സ്‌നാപക യോഹന്നാന്റെ പള്ളിയിലാണ്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അവിടെ നിന്നും കുറച്ചു കൂടി സൗകര്യങ്ങളുള്ള ദേവാലയത്തിലേക്ക് ബ്ലാക്ക് നസറീനി രൂപത്തെ മാറ്റി സ്ഥാപിച്ചു. 1767-ല്‍ ആണ് ക്യൂയാപ്പോയിലെ ദേവാലയത്തിലേക്ക് ബ്ലാക്ക് നസറീനി രൂപം എത്തിച്ചത്. ദേവാലയത്തിന്റെ മധ്യസ്ഥന്‍ സ്‌നാപക യോഹന്നാന്‍ തന്നെയാണെന്നത് മറ്റൊരു യാഥര്‍ശ്ചീകതയുമായി. 2006-ല്‍ ആണ് ബ്ലാക്ക് നസറീനി രൂപം ഫിലിപ്പിയന്‍സില്‍ എത്തിച്ചതിന്റെ 400-ാം വാര്‍ഷികം വിശ്വാസികള്‍ ആചരിച്ചത്. എല്ലാവര്‍ഷവും ജനുവരി ഒന്‍പതാം തീയതിയാണ് ബ്ലാക്ക് നസറീനി രൂപം സ്ഥിതി ചെയ്യുന്ന ക്യൂയാപ്പോ ദേവാലയത്തിലെ പ്രധാനതിരുനാള്‍ ആഘോഷിക്കുന്നത്. 'ട്രാസ്ലേസിയന്‍' എന്ന പ്രാദേശിക പേരില്‍ അറിയപ്പെടുന്ന പ്രത്യേക പ്രദക്ഷിണമാണ് തിരുനാള്‍ ദിവസത്തിലെ ഏറ്റവും പ്രാധാന്യമുള്ള ചടങ്ങ്. ബ്ലാക്ക് നസറീനി രൂപത്തിന്റെ ചെറുപതിപ്പുകളുമായി വിശ്വാസികള്‍ അന്നേ ദിവസം മനിലയിലെ ചെറുവീഥികളിലൂടെ ഭക്തിപൂര്‍വ്വം പ്രദക്ഷിണം നടത്തും. 18 മില്യണ്‍ ആളുകള്‍ ഈ ചടങ്ങില്‍ പങ്കെടുക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്രിസ്തുവിന്റെ കാല്‍വറി യാത്രയേ അനുസ്മരിപ്പിക്കുന്ന ചടങ്ങാണ് ട്രാസ്ലേസിയനിലൂടെ വിശ്വാസികള്‍ വീണ്ടും അനുസ്മരിക്കുന്നത്. 4.3 മൈല്‍ ദൂരമാണ് നഗ്നപാദരായ വിശ്വാസികള്‍ പ്രധാനതിരുനാള്‍ ദിനത്തിലെ പ്രദക്ഷിണത്തില്‍ സഞ്ചരിക്കുക. 19 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പ്രദക്ഷിണത്തിന് ശേഷം പങ്കെടുത്ത വിശ്വാസികള്‍ ബ്ലാക്ക് നസറീനി രൂപത്തില്‍ തൊട്ട് പ്രാര്‍ത്ഥനകള്‍ നടത്തും. വിശ്വാസികള്‍ ഇത്തരത്തില്‍ നടത്തിയ പ്രാര്‍ത്ഥനകള്‍ക്ക് വേഗം ഫലം കണ്ടതായി ആയിരങ്ങള്‍ സാക്ഷിക്കാറുമുണ്ട്. 1650-ല്‍ ഇന്നസെന്റ് പത്താമന്‍ മാര്‍പാപ്പയാണ് ക്യൂയാപ്പോ ദേവാലയത്തിലെ ബ്ലാക്ക് നസറീനി രൂപത്തോടുള്ള ഭക്തിക്ക് പ്രത്യേക അംഗീകാരം നല്‍കിയത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ക്യൂയാപ്പോ ദേവാലയത്തിന് മൈനര്‍ ബസലിക്കാ പദവി അനുവദിച്ചു നല്‍കി. ബ്ലാക്ക് നസറീനി രൂപത്തില്‍ ഒന്നു തൊടുവാന്‍ വേണ്ടി ഏഴു മണിക്കൂര്‍ വരെയാണ് വിശ്വാസികള്‍ കാത്തുനില്‍ക്കുന്നതെന്ന് ദേവാലയത്തിന്റെ ചുമതലകള്‍ വഹിക്കുന്ന മോണ്‍സിഞ്ചോര്‍ ഇഗ്നാസിയോ പറഞ്ഞു. എല്ലായ്‌പ്പോഴും തുറന്നു കിടക്കുന്ന ദേവാലയത്തില്‍ സാധാരണ ദിനങ്ങളില്‍ പത്ത് വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കാറുണ്ട്. പ്രഭാതത്തില്‍ തന്നെ തീര്‍ത്ഥാടകര്‍ ദേവാലയത്തിലേക്ക് എത്തിതുടങ്ങും. വൈകുന്നേരമായാലും തീര്‍ത്ഥാടകര്‍ ദേവാലയത്തില്‍ നിന്നും ഒഴിഞ്ഞുപോയിട്ടുണ്ടാകുകയില്ല. ഭവനരഹിതര്‍ക്കും, നിരാലംമ്പര്‍ക്കും രാത്രിയില്‍ ദേവാലയത്തില്‍ തന്നെ കിടന്നുറങ്ങാം. പിറ്റേന്ന് പ്രഭാതത്തില്‍ വീണ്ടും ദേവാലയം ശുചീകരണങ്ങള്‍ക്ക് ശേഷം വിശ്വാസികളെ സ്വീകരിച്ചു തുടങ്ങും. 2014-ല്‍ ക്യൂയാപ്പോയിലെ ദേവാലയത്തിലേക്ക് 4 മില്യണ്‍ വിശ്വാസികള്‍ തീര്‍ത്ഥാടകരായി കടന്നു വന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അടുത്ത വര്‍ഷം ഇത് അഞ്ചു മില്യണായി ഉയര്‍ന്നു. ഇത്തരം കണക്കുകള്‍ ദേവാലയത്തില്‍ നടക്കുന്ന പ്രദക്ഷിണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം തയ്യാറക്കപ്പെട്ടിട്ടുള്ളതാണ്. ഈ ദേവാലയത്തില്‍ നിന്നും മറ്റ് ദേവാലയത്തിലേക്ക് ക്രിസ്തുവിന്റെ ക്രൂശിത രൂപം അശീര്‍വദിച്ച് പ്രതിഷ്ഠിക്കുവാനായി കൊണ്ടുപോകുന്ന പതിവുമുണ്ട്.
Image: /content_image/News/News-2017-01-07-12:49:45.jpg
Keywords:
Content: 3826
Category: 1
Sub Category:
Heading: നൂറ്റാണ്ടുകളെ അതിജീവിച്ച ക്രിസ്തുവിന്റെ തിരുസ്വരൂപം ലോകത്തിന് മുന്നില്‍ സാക്ഷ്യമാകുന്നു
Content: മനില: ഫിലിപ്പീന്‍സിലെ ക്വിയാപ്പോ ദേവാലയത്തിലെ ക്രിസ്തുവിന്റെ രൂപത്തിന് നിരവധി പ്രത്യേകതകള്‍ ഉണ്ട്. ഈ പ്രത്യേകതകളും ചരിത്രവും മൂലമാണ് മനില അതിരൂപതയിലെ ഈ ദേവാലയം രാജ്യത്തെ വിശ്വാസികളുടെ എല്ലാം ശ്രദ്ധപിടിച്ചു പറ്റുന്നതും. 'ബ്ലാക്ക് നസ്രായന്‍' എന്ന ക്രിസ്തുവിന്റെ രൂപമാണ് ക്വിയാപ്പോ ദേവാലയത്തിലെ ഏറ്റവും വലിയ ആകര്‍ഷണം. 1606-ല്‍ അഗസ്റ്റീനിയന്‍ സന്യാസ സമൂഹം മെക്‌സിക്കോയില്‍ നിന്നും ഫിലിപ്പീന്‍സില്‍ എത്തിച്ച 'ബ്ലാക്ക് നസ്രായന്‍' എന്ന ക്രിസ്തുവിന്റെ രൂപം നിരവധി ചരിത്രങ്ങള്‍ക്കും, വന്‍ അപകടങ്ങള്‍ക്കും സാക്ഷ്യം വഹിച്ചതാണ്. ഒരപകടത്തിലും തകരാതെ നില്‍ക്കുന്ന ക്രിസ്തുവിന്റെ രൂപം കാലങ്ങളോളം വിശ്വാസികളെ അതിശയിപ്പിക്കുന്ന സാക്ഷ്യമായി ഇന്നും തുടരുന്നു. ദേവാലയത്തില്‍ രണ്ടു തവണ തീപിടിത്തം ഉണ്ടായപ്പോഴും 'ബ്ലാക്ക് നസ്രായന്‍' രൂപത്തിന് കേടുപാടുകള്‍ സംഭവിച്ചില്ല. ശക്തമായ ഭൂചലനവും, പലപ്പോഴായി ഉണ്ടായ പ്രളയവും, കൊടുങ്കാറ്റും ബ്ലാക്ക് നസ്രായന്‍ രൂപത്തിന് നേരിയ കേടുപാടുകള്‍ പോലും വരുത്തുവാന്‍ ശക്തിയുള്ളതല്ലായിരുന്നു. കാലഘട്ടങ്ങളിലെ അപകടങ്ങളെ അതിജീവിച്ച് ബ്ലാക്ക് നസ്രായന്‍ രൂപം ചരിത്രത്തിലേക്ക് കാല്‍വയ്പ്പ് നടത്തി നില്‍ക്കുന്നു. ലോകത്തിന്റെ രക്ഷകനും നാഥനുമായ ക്രിസ്തു കാല്‍വരിയിലേക്ക് കുരിശ് വഹിച്ചുകൊണ്ടു പോകുന്നതിന്റെ പൂര്‍ണ പ്രതിമയാണ് ബ്ലാക്ക് നസ്രായന്‍. 1606-ല്‍ വന്ന അഗസ്റ്റീനിയന്‍ സന്യാസ സമൂഹം പ്രതിമ ആദ്യം സ്ഥാപിച്ചത് ലുനീറ്റായിലെ സ്‌നാപക യോഹന്നാന്റെ പള്ളിയിലാണ്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അവിടെ നിന്നും കുറച്ചു കൂടി സൗകര്യങ്ങളുള്ള ദേവാലയത്തിലേക്ക് രൂപം മാറ്റി സ്ഥാപിച്ചു. 1767-ല്‍ ആണ് ക്വിയാപ്പോയിലെ ദേവാലയത്തിലേക്ക് ബ്ലാക്ക് നസ്രായന്‍ രൂപം എത്തിച്ചത്. ദേവാലയത്തിന്റെ മധ്യസ്ഥന്‍ സ്‌നാപക യോഹന്നാന്‍ തന്നെയാണെന്നത് മറ്റൊരു യാദൃശ്ചിക സംഭവമായി. 2006-ല്‍ ആണ് 'ബ്ലാക്ക് നസ്രായേന്‍ രൂപം' ഫിലിപ്പീന്‍സില്‍ എത്തിച്ചതിന്റെ 400-ാം വാര്‍ഷികം വിശ്വാസികള്‍ ആചരിച്ചത്. എല്ലാവര്‍ഷവും ജനുവരി ഒന്‍പതാം തീയതിയാണ് ബ്ലാക്ക് നസ്രായന്‍ രൂപം സ്ഥിതി ചെയ്യുന്ന ക്വിയാപ്പോ ദേവാലയത്തിലെ പ്രധാനതിരുനാള്‍ ആഘോഷിക്കുന്നത്. 'ട്രാസ്ലേസിയന്‍' എന്ന പ്രാദേശിക പേരില്‍ അറിയപ്പെടുന്ന പ്രത്യേക പ്രദക്ഷിണമാണ് തിരുനാള്‍ ദിവസത്തിലെ ഏറ്റവും പ്രാധാന്യമുള്ള ചടങ്ങ്. 'കറുത്ത നസ്രായന്‍' രൂപത്തിന്റെ ചെറുപതിപ്പുകളുമായി വിശ്വാസികള്‍ അന്നേ ദിവസം മനിലയിലെ ചെറുവീഥികളിലൂടെ ഭക്തിപൂര്‍വ്വം പ്രദക്ഷിണം നടത്തും. ക്രിസ്തുവിന്റെ കാല്‍വരി യാത്രയെ അനുസ്മരിപ്പിക്കുന്ന ചടങ്ങാണ് ട്രാസ്ലേസിയനിലൂടെ വിശ്വാസികള്‍ വീണ്ടും അനുസ്മരിക്കുന്നത്. 4.3 മൈല്‍ ദൂരമാണ് നഗ്നപാദരായ വിശ്വാസികള്‍ പ്രധാനതിരുനാള്‍ ദിനത്തിലെ പ്രദക്ഷിണത്തില്‍ സഞ്ചരിക്കുക. മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന പ്രദക്ഷിണത്തിന് ശേഷം വിശ്വാസികള്‍ ബ്ലാക്ക് നസ്രായന്‍ രൂപത്തില്‍ തൊട്ട് പ്രാര്‍ത്ഥനകള്‍ നടത്തും. ഇത്തരത്തില്‍ നടത്തിയ പ്രാര്‍ത്ഥനകള്‍ക്ക് അതിവേഗം ഫലപ്രാപ്തി ലഭിച്ചതായി ആയിരങ്ങള്‍ ഇതിനോടകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 1650-ല്‍ ഇന്നസെന്റ് പത്താമന്‍ മാര്‍പാപ്പയാണ് ക്വിയാപ്പോ ദേവാലയത്തിലെ 'ബ്ലാക്ക് നസ്രായന്‍' രൂപത്തോടുള്ള ഭക്തിക്ക് പ്രത്യേക അംഗീകാരം നല്‍കിയത്. പിന്നീട് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ക്വിയാപ്പോ ദേവാലയത്തിന് മൈനര്‍ ബസലിക്കാ പദവി അനുവദിച്ചു നല്‍കി. ബ്ലാക്ക് നസ്രായന്‍ രൂപത്തില്‍ ഒന്നു സ്പര്‍ശിക്കാന്‍ വേണ്ടി ഏഴു മണിക്കൂര്‍ വരെയാണ് വിശ്വാസികള്‍ കാത്തുനില്‍ക്കുന്നതെന്ന് ദേവാലയത്തിന്റെ ചുമതലകള്‍ വഹിക്കുന്ന മോണ്‍സിഞ്ചോര്‍ ജോസ് ഇഗ്നേഷിയോ പറഞ്ഞു. എല്ലായ്‌പ്പോഴും തുറന്നു കിടക്കുന്ന ദേവാലയത്തില്‍ സാധാരണ ദിനങ്ങളില്‍ പത്ത് വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കാറുണ്ട്. പ്രഭാതത്തില്‍ തന്നെ തീര്‍ത്ഥാടകര്‍ ദേവാലയത്തിലേക്ക് എത്തിതുടങ്ങും. രാത്രി വൈകിയും തീര്‍ത്ഥാടകര്‍ ദേവാലയത്തില്‍ നിന്നും ഒഴിഞ്ഞുപോയിട്ടുണ്ടാകുകയില്ല. ഭവനരഹിതര്‍ക്കും, നിരാലംബര്‍ക്കും രാത്രിയില്‍ ദേവാലയത്തില്‍ തങ്ങാം. ക്വിയാപ്പോ ദേവാലയത്തിലെ നിന്നും ക്രിസ്തുവിന്റെ ക്രൂശിത രൂപം ആശീര്‍വദിച്ച് മറ്റ് ദേവാലയങ്ങളിലേക്ക് പ്രതിഷ്ഠിക്കുവാനായി കൊണ്ടുപോകുന്ന പതിവുണ്ട്. 2014-ല്‍ ക്വിയാപ്പോയിലെ ദേവാലയത്തിലേക്ക് 4 മില്യണ്‍ തീര്‍ത്ഥാടകര്‍ എത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് അഞ്ചു മില്യണായി ഉയര്‍ന്നു. ഇത്തരം കണക്കുകള്‍ ദേവാലയത്തില്‍ നടക്കുന്ന പ്രദക്ഷിണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം തയ്യാറാക്കപ്പെട്ടിട്ടുള്ളതാണ്.
Image: /content_image/TitleNews/TitleNews-2017-01-07-15:17:08.jpg
Keywords: ഫിലിപ്പീന്‍സ്
Content: 3827
Category: 18
Sub Category:
Heading: സെഹിയോന്‍ യു‌കെ ടീം അംഗമായ ബ്രദർ ജോസ് കുര്യാക്കോസിന്റെ പിതാവ് നിര്യാതനായി
Content: യു‌കെ മലയാളിയും സെഹിയോന്‍ യു‌കെ ടീമിലെ ഫുൾടൈം സുവിശേഷപ്രവർത്തകനുമായ ബ്രദർ ജോസ് കുര്യാക്കോസിന്റെ പിതാവ് ചെമ്മനത്തുകര മഠത്തിൽ അപ്പച്ചൻ (കുര്യാക്കോസ്-81) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരിന്നു. സംസ്കാരം നാളെ (തിങ്കൾ) ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് വൈക്കം സെന്റ് ജോസഫ്സ് ഫൊറോനാ പള്ളിയിൽ നടക്കും. പാലായില്‍ ജനിച്ച അദ്ദേഹം കഴിഞ്ഞ 40 വര്‍ഷമായി വൈക്കത്തായിരിന്നു സ്ഥിര താമസം. 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നിന്നു നവീകരണത്തിലേക്ക് വന്ന പരേതന്‍ ശക്തമായ ആത്മീയ ജീവിതം നയിച്ച വ്യക്തിയായിരിന്നു. 2 ആഴ്ച മുന്‍പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവ് ഹോസ്പിറ്റിലില്‍ എത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഭാര്യ: വൈക്കം പൈനുങ്കൽ കുടുംബാഗമായ എൽസമ്മ. മക്കൾ: സൽമ (യുകെ), മാത്യു എം. കുര്യാക്കോസ് (പ്രിൻസിപ്പൽ സെന്റ് തോമസ് എച്ച്എസ്എസ്, പാലാ), അജിമോൾ, ബ്രദർ ജോസ് കുര്യാക്കോസ് (യുകെ). മരുമക്കൾ: ഡോ. പ്രബി (യുകെ), ആഷ്​ലി ടെസ് ജോൺ (അധ്യാപിക, സെന്റ് തോമസ് എച്ച്എസ്എസ്, പാലാ), അനിൽ (ബിസിനസ്), റിനോ (യുകെ).
Image: /content_image/India/India-2017-01-08-04:24:02.JPG
Keywords: സെഹിയോന്‍
Content: 3828
Category: 18
Sub Category:
Heading: സീറോ മലബാർ സഭാ സിനഡ് നാളെ ആരംഭിക്കും
Content: കൊച്ചി: സീറോ മലബാർ സഭയുടെ 25–ാം സിനഡിന്റെ ഒന്നാം സമ്മേളനം സഭയുടെ ആസ്‌ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നാളെ തുടങ്ങും. രാവിലെ പത്തിനു ദിവ്യബലിയോടെ സിനഡ് ആരംഭിക്കും. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിലാണ് ആറു ദിവസം നീളുന്ന സിനഡ് സമ്മേളനം. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ചർച്ചകളുണ്ടാകും. 14നു വൈകുന്നേരം ആറിനു സിനഡ് സമാപിക്കും. സഭയിലെ 58 മെത്രാന്മാർ സിനഡിൽ പങ്കെടുക്കും.
Image: /content_image/India/India-2017-01-08-03:04:59.jpg
Keywords: സീറോ മലബാര്‍
Content: 3829
Category: 18
Sub Category:
Heading: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയുടെ കനക ജൂബിലിവർഷ പ്രഖ്യാപനം ഇന്ന്
Content: ചേർത്തല: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയുടെ കനക ജൂബിലിവർഷ പ്രഖ്യാപനവും പുതുതായി നിർമിച്ച മദ്ബഹയുടെയും ബലിപീഠത്തിന്റെയും പ്രതിഷ്ഠാകർമവും ഇന്നു നടക്കും. ഒരു വർഷം നീളുന്ന ജൂബിലി ആഘോഷങ്ങൾക്കാണ് ഇന്നു തുടക്കം കുറിക്കുന്നത്. ദേവാലയത്തിൽ പുതുതായി പണികഴിപ്പിച്ച ബലിപീഠം പൂർണമായും തേക്കിൽ കടഞ്ഞെടുത്തിട്ടുള്ളതാണ്. ക്രിസ്തുവിന്റെ അന്ത്യഅത്താഴ വിരുന്നാണു ബലിപീഠത്തിൽ കൊത്തിയിട്ടുള്ളത്. ഇന്നു കാണുന്ന കരിങ്കല്ലിൽ തീർത്ത ദേവാലയം 1967ലാണ് ആശീർവദിക്കപ്പെട്ടത്. കഴിഞ്ഞ വർഷത്തെ തിരുനാളിനെത്തുടർന്നു ആരംഭിച്ച പുനർനിർമാണം ബസിലിക്കയുടെ അകവും പുറവും പുതുമകൾ നിറച്ചു. അൾത്താരയും പള്ളിയുടെ ഉൾവശത്തെ ഭിത്തിയും പൂർണമായും തേക്കിൻ ചാനലിൽ പൊതിഞ്ഞു. അൾത്താരയിൽ ഏറ്റവും ഉയരത്തിൽ ക്രൂശിതനായ യേശുവിന്റെ രൂപവും കുരിശിനു താഴെ മകന്റെ വേദനയെ ഹൃദയത്തിൽ ചേർത്തു കേഴുന്ന മാതാവിന്റെ രൂപവും അതിനുതാഴെയായി കാരുണ്യം ചൊരിയുന്ന യേശുവിന്റെ രൂപവും സ്വർഗീയസംഗീതം പൊഴിക്കുന്ന മാലാഖമാരുടെ രൂപങ്ങളും സ്‌ഥാപിച്ചിട്ടുണ്ട്. അൾത്താര പൂർണമായും വെണ്ണക്കല്ലു പാകി മനോഹരമാക്കി. കെട്ടിലും മട്ടിലും ഏതൊരു ലോകോത്തര തീർഥാടനകേന്ദ്രത്തോടും ചേർന്നു നിൽക്കുന്ന തരത്തിലുള്ള മാറ്റങ്ങളോടെയാണ് അർത്തുങ്കൽ ബസിലിക്ക ഈ വർഷം തീർഥാടകരെ വരവേല്ക്കുന്നത്. ഉച്ചകഴിഞ്ഞു 3.30നു നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ ആലപ്പുഴ രൂപതാ മെത്രാൻ ബിഷപ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മുഖ്യ കാർമികത്വംവഹിക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം മന്ത്രി ഡോ.തോമസ് ഐസക് ഉദ്ഘാടനംചെയ്യും. ബിഷപ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ അധ്യക്ഷത വഹിക്കും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2017-01-08-03:25:13.jpg
Keywords: അര്‍ത്തുങ്കല്‍
Content: 3830
Category: 6
Sub Category:
Heading: മനസാക്ഷിയുടെ സ്വാതന്ത്ര്യം ശരിയായ വിധത്തില്‍ വിനിയോഗിക്കുക
Content: "അവര്‍ നിര്‍മ്മല മനസാക്ഷിയോടുകൂടെ വിശ്വാസത്തിന്റെ രഹസ്യം സൂക്ഷിക്കുന്നവരാകണം" (1 തിമോത്തേയോസ് 3:9). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 8}# ഓരോ മനുഷ്യജീവിയുടേയും മനസാക്ഷിയുടെ സ്വാതന്ത്ര്യം പ്രായോഗികമായി അംഗീകരിക്കപ്പെടുകയും നിയമപരമായി സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഒരു വ്യക്തിയുടെ മനസാക്ഷിയില്‍ ആര്‍ക്കും ഇടപെടാന്‍ അവകാശമില്ല. ഒരു വ്യക്തിയുടെ വിശിഷ്ടതയ്ക്ക് സാക്ഷ്യം വഹിക്കുന്നത് മനസാക്ഷിയാണ്. പൊതു സമൂഹത്തിന്റെ കാര്യത്തിലാണെങ്കില്‍ അത് അലംഘനീയവുമാണ്. എല്ലാവരും നേടേണ്ട വസ്തുനിഷ്ഠമായ സത്യമാണ് മനസാക്ഷി ഉള്‍ക്കൊള്ളുന്നത്. ഈ വസ്തുനിഷ്ഠമായ ബന്ധത്തിലാണ് മനസാക്ഷിയുടെ സ്വാതന്ത്ര്യം നീതീകരിക്കപ്പെടുന്നത്. മനുഷ്യനു യോഗ്യമായ സത്യത്തെ കണ്ടെത്തുന്നതിനും, ഒരിക്കല്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ അതില്‍ തന്നെ ഉറച്ചുനില്ക്കുന്നതിനുമുള്ള ഒരത്യാവശ്യ വ്യവസ്ഥകൂടിയാണ് അത്. ഓരോ വ്യക്തിയുടേയും മനസാക്ഷിയെ മറ്റുള്ള ഓരോ വ്യക്തിയും ബഹുമാനിക്കേണ്ടത് ആവശ്യമാണ്. സ്വന്തം 'സത്യം' മറ്റുള്ളവരുടെ മേല്‍ അടിച്ചേല്പ്പിക്കാന്‍ ശ്രമിക്കരുത്. അതേ സമയം സത്യം തുറന്ന് പ്രഖ്യാപിക്കാനുള്ള അവകാശം എക്കാലത്തും ഉയര്‍ത്തിപ്പിടിക്കണം. പക്ഷേ അത് വിഭിന്ന ചിന്താഗതിയുള്ളവരെ അവഹേളിക്കുന്ന രീതിയിലായിരിക്കരുത്. സത്യം അതിന്റെ സ്വന്തം ശക്തിയാല്‍ തന്നെ പ്രേരണ ചെലുത്തിക്കൊള്ളും. ഒരു വ്യക്തിക്ക് മനഃസാക്ഷിയുടെ സ്വാതന്ത്ര്യം പൂര്‍ണ്ണമായി നിരസിക്കുകയോ അയാളുടെ മേല്‍ അടിച്ചേല്പ്പിക്കുകയോ ചെയ്യുന്നത്, ആ വ്യക്തിയുടെ പൂര്‍ണ്ണ അവകാശങ്ങളുടെ മേലുള്ള ലംഘനമാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 1.1.91) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image: /content_image/Meditation/Meditation-2017-01-08-10:06:43.jpg
Keywords: സ്വാതന്ത്ര്യം
Content: 3831
Category: 4
Sub Category:
Heading: ജപമാലയുടെ അസാധാരണമായ ശക്തിയെ പറ്റി വിശുദ്ധരുടെ 13 വാക്യങ്ങള്‍
Content: ആഗോള കത്തോലിക്കാസഭ ജപമാലയ്ക്കു പ്രത്യേക പ്രാധാന്യം കൊടുക്കുന്ന മാസത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ഒരു കത്തോലിക്ക വിശ്വാസിയുടെ ജീവിതത്തിലെ അവിഭാജ്യഘടകമായ ഒരു പ്രാര്‍ത്ഥനയാണ് ജപമാലയെന്നത് നമ്മില്‍ ആര്‍ക്കും സംശയമില്ല. അതേസമയം ജപമാല പൂര്‍ണ്ണമായും ബൈബിള്‍ അധിഷ്ഠിതമായ പ്രാര്‍ത്ഥനയാണെന്ന സത്യം തിരിച്ചറിയാത്ത അനേകര്‍ ഉണ്ടെന്നതും ഒരു വസ്തുതയാണ്. മിശിഹായുടെ ജീവിതവും സുവിശേഷവും സമഗ്രമായി ജപമാലയുടെ ഇരുപതു രഹസ്യങ്ങളില്‍ ഉണ്ടെന്നത് ഏറെ ശ്രദ്ധേയമായ ഒരു കാര്യമാണ്. കര്‍ത്താവിന്റെ ജനനം, പരസ്യ ജീവിതം, പീഡാനുഭവം, മരണം, ഉത്ഥാനം എന്നിവയാണ് ജപമാലയിലൂടെയാണ് നാം ധ്യാനിക്കുന്നത്. അനേകം കുടുംബങ്ങളിലും അനേകരുടെ വ്യക്തിജീവിതത്തിലും ജപമാല പ്രാര്‍ത്ഥനയുടെ അത്ഭുതകരമായ ശക്തി വഴി വലിയ ദൈവീക ഇടപെടല്‍ ഉണ്ടാകുന്നുണ്ടെന്ന് നമ്മില്‍ പലര്‍ക്കും അറിയാം. സഭയിലെ ഏതാനും വിശുദ്ധര്‍ ജപമാല പ്രാര്‍ത്ഥനയുടെ അത്ഭുതശക്തിയെ പറ്റി പറഞ്ഞ വാക്കുകളാണ് ഇനി നാം ധ്യാനിക്കുന്നത്. 1) #{red->n->n->“ജപമാല ചൊല്ലികൊണ്ടിരിക്കുന്ന ഒരു സൈന്യത്തെ എനിക്ക് തരൂ, ഞാന്‍ ഈ ലോകത്തെ കീഴടക്കും” }# (വാഴ്ത്തപ്പെട്ട പിയൂസ്‌ ഒമ്പതാമന്‍ മാര്‍പാപ്പാ). 2) #{blue->n->n->“ഈ കാലഘട്ടത്തിനു പറ്റിയ ഏറ്റവും ശക്തമായ ആയുധമാണ് ജപമാല”}# (വിശുദ്ധ പാദ്രെ പിയോ). 3) #{red->n->n-> “പരിശുദ്ധ ജപമാല ഒരു ശക്തമായ ആയുധമാണ്. ഇത് ആത്മവിശ്വാസത്തോടു കൂടി ഉപയോഗിക്കുകയാണെങ്കില്‍ അതിന്റെ ഉദ്ധിഷ്ട്ടഫലത്തില്‍ നിങ്ങള്‍ വിസ്മയഭരിതരാകും.” }# (വിശുദ്ധ ജോസ് മരിയ എസ്ക്രിവ). 4) #{blue->n->n->“ജപമാല മറ്റ് എല്ലാ പ്രാര്‍ത്ഥനകളെക്കാളും അധികമായി അനുഗ്രഹങ്ങളാല്‍ സമ്പുഷ്ടമാണ്; ദൈവമാതാവിന്റെ ഹൃദയത്തെ ഏറ്റവും കൂടുതലായി സ്പര്‍ശിക്കുന്ന ഒരു പ്രാര്‍ത്ഥനയാണിത്‌. നിങ്ങള്‍ നിങ്ങളുടെ ഭവനങ്ങളില്‍ സമാധാനം വാഴുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, കുടുംബമായി ജപമാല ചൊല്ലുവിന്‍.”}# (പിയൂസ്‌ പത്താമന്‍ മാര്‍പാപ്പാ). 5) #{red->n->n->“പിശാചിനെ ആട്ടിപ്പായിക്കുവാനും, ഒരുവനെ പാപത്തില്‍ നിന്നും അകറ്റി നിര്‍ത്തുവാനും തക്ക ശക്തമായ ആയുധമാണ് ജപമാല. നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തിലും, കുടുംബത്തിലും, രാജ്യത്തിലും സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍, എല്ലാ സായാഹ്നത്തിലും ഒരുമിച്ച് ചേര്‍ന്ന് ജപമാല ചൊല്ലുവിന്‍. ജപമാല ചൊല്ലാതെ ഒരു ദിവസവും കടന്നുപോകുവാന്‍ അനുവദിക്കരുത്, ജോലിഭാരത്താല്‍ എത്രമാത്രം ക്ഷീണിതനാണെങ്കില്‍ പോലും”. }# (പിയൂസ്‌ പതിനൊന്നാമന്‍ മാര്‍പാപ്പാ). 6) #{blue->n->n->“എല്ലാ സന്ധ്യാ സമയങ്ങളിലും ജപമാല ചൊല്ലുന്ന കുടുംബം എത്ര മനോഹരമായ കുടുംബമാണ്”. }# (വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ). 7) #{red->n->n->“ദൈവത്താല്‍ പ്രചോദിതമായ ഒരു അമൂല്യ നിധിയാണ് ജപമാല.”}# (വിശുദ്ധ ലൂയീസ്‌ ഡെ മോണ്ട്ഫോര്‍ട്ട്) 8) #{blue->n->n-> “പരിശുദ്ധ കന്യകാമാതാവിന്റെ അടുക്കല്‍ പോവുക. അവളെ സ്നേഹിക്കുക! നിങ്ങള്‍ക്ക്‌ സാധിക്കുമ്പോഴൊക്കെ ഭക്തിപൂര്‍വ്വം ജപമാല ചൊല്ലുക! അങ്ങനെ പ്രാര്‍ത്ഥനയുടെ ആത്മാക്കളാവുക. അത് നമുക്കാവശ്യമായ അനുഗ്രഹങ്ങള്‍ നേടി തരുന്നു!”}# (വിശുദ്ധ പാദ്രെ പിയോ) 9) #{red->n->n-> “പ്രാര്‍ത്ഥിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ജപമാല ചൊല്ലുക എന്നതാണ്” }# (വിശുദ്ധ ഫ്രാന്‍സിസ്‌ ഡി സാലെസ്‌) 10) #{blue->n->n-> “സാത്താനെതിരെയുള്ള ചമ്മട്ടിയാണ് ജപമാല.” }# (അഡ്രിയാന്‍ ആറാമന്‍ മാര്‍പാപ്പാ). 11) #{red->n->n-> “പത്തു ലക്ഷത്തോളം കുടുംബങ്ങള്‍ എല്ലാദിവസവും ജപമാല ചൊല്ലുകയാണെങ്കില്‍, മുഴുവന്‍ ലോകവും രക്ഷപ്പെടും.” }# (വിശുദ്ധ പിയൂസ്‌ പത്താമന്‍ മാര്‍പാപ്പാ) 12) #{blue->n->n->“ഏറ്റവും ശ്രേഷ്ഠമായ പ്രാര്‍ത്ഥനാ രീതിയും, നിത്യജീവന്‍ നേടുന്നതിനു ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗവുമാണ് ജപമാല. നമ്മുടെ എല്ലാ തിന്മകള്‍ക്കുമുള്ള ഒരു പരിഹാരമാണത്. ഒപ്പം എല്ലാ അനുഗ്രഹങ്ങളുടേയും ഉറവിടവും. ഇതിലും ശ്രേഷ്ഠമായ മറ്റൊരു പ്രാര്‍ത്ഥനാ മാര്‍ഗ്ഗവും ഇല്ല.”}# (ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പാ) 13) #{red->n->n-> “യഥാര്‍ത്ഥ ക്രിസ്തീയ പരിപൂര്‍ണ്ണതയുടെ ഒരു വിദ്യാലയമാണ് ജപമാല പ്രാര്‍ത്ഥന” }# (വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പാ). സ്നേഹിതരെ, ജപമാലയുടെ അത്ഭുതശക്തിയെ പറ്റി സ്വന്തം ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ വിശുദ്ധരുടെയും മാര്‍പാപ്പമാരുടെയും വാക്കുകളാണ് നാം ധ്യാനിച്ചത്. നമ്മുടെ ഏത് പ്രശ്നങ്ങളിലും പ്രതിസന്ധികളിലും ഏറ്റവും ശക്തമായ ആയുധം നമ്മുടെ കൈകളില്‍ തന്നെയുണ്ട്. അത് ജപമാലയെന്ന അമ്പത്തിമൂന്നു മണി ജപമാണ്. ഒരു നിമിഷം നമ്മുക്ക് ചിന്തിക്കാം. നമ്മുടെ ഇത്രയും നാളത്തെ ജീവിതത്തിനിടയില്‍ ഒരു ജപമാല പ്രാര്‍ത്ഥന എങ്കിലും ഹൃദയം തുറന്നു പ്രാര്‍ത്ഥിക്കാന്‍ നമ്മുക്ക് സാധിച്ചിട്ടുണ്ടോ? നമ്മുടെ യാത്രവേളകളിലും ഒഴിവ് സമയങ്ങളിലും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ നമ്മുക്ക് അവസരമുണ്ടായിട്ടും മറ്റുള്ളവര്‍ എന്തു വിചാരിക്കുമെന്ന് ചിന്തിച്ച് നാം നിസംഗത പുലര്‍ത്തിയിട്ടുണ്ടോ? ജപമാല നമ്മുക്ക് ഒരു അധരവ്യായാമ പ്രാര്‍ത്ഥന മാത്രമാണോ? സ്വയം വിചിന്തനത്തിന് വിധേയമാക്കുക.
Image: /content_image/Mirror/Mirror-2017-01-08-10:57:55.jpg
Keywords: ജപമാല
Content: 3832
Category: 15
Sub Category:
Heading: ജപമാലയുടെ അസാധാരണമായ ശക്തിയെ പറ്റി വിശുദ്ധരുടെ 13 വാക്യങ്ങള്‍
Content: പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ സഹായത്തിനുള്ള ഏറ്റവും ഉചിതമായ മാര്‍ഗ്ഗമാണ് ജപമാലയെന്നു നമ്മുക്ക് എല്ലാവര്‍ക്കും അറിയാം. ഇംഗ്ലീഷിൽ Rosary എന്ന് അറിയപ്പെടുന്ന കൊന്തയുടെ അർത്ഥം 'Garland Of Roses' ( റോസാപ്പൂക്കൾ കൊണ്ടുള്ള മാല) എന്നാണ്. ജപമാലയിലെ ഒാരോ പ്രാർത്ഥനകളും ബൈബിൾ നിവേശിതമാണ്. ഈശോയുടെ ജീവിതത്തിലെ രക്ഷാകര സംഭവങ്ങൾ ഓരോന്നും ഓർമ്മിപ്പിക്കുന്ന ഒരു പ്രാര്‍ത്ഥന കൂടിയാണ് ജപമാല. അനേകം കുടുംബങ്ങളിലും അനേകരുടെ വ്യക്തിജീവിതത്തിലും ജപമാല പ്രാര്‍ത്ഥനയുടെ അത്ഭുതകരമായ ശക്തി വഴി വലിയ ദൈവീക ഇടപെടല്‍ ഉണ്ടാകുന്നുണ്ടെന്ന് നമ്മില്‍ പലര്‍ക്കും അറിയാം. സഭയിലെ ഏതാനും വിശുദ്ധര്‍ ജപമാല പ്രാര്‍ത്ഥനയുടെ അത്ഭുതശക്തിയെ പറ്റി പറഞ്ഞ വാക്കുകളാണ് ഇനി നാം ധ്യാനിക്കുന്നത്. 1) #{red->n->n->“ജപമാല ചൊല്ലികൊണ്ടിരിക്കുന്ന ഒരു സൈന്യത്തെ എനിക്ക് തരൂ, ഞാന്‍ ഈ ലോകത്തെ കീഴടക്കും” }# (വാഴ്ത്തപ്പെട്ട പിയൂസ്‌ ഒമ്പതാമന്‍ മാര്‍പാപ്പാ). 2) #{blue->n->n->“ഈ കാലഘട്ടത്തിനു പറ്റിയ ഏറ്റവും ശക്തമായ ആയുധമാണ് ജപമാല”}# (വിശുദ്ധ പാദ്രെ പിയോ). 3) #{red->n->n-> “പരിശുദ്ധ ജപമാല ഒരു ശക്തമായ ആയുധമാണ്. ഇത് ആത്മവിശ്വാസത്തോടു കൂടി ഉപയോഗിക്കുകയാണെങ്കില്‍ അതിന്റെ ഉദ്ധിഷ്ട്ടഫലത്തില്‍ നിങ്ങള്‍ വിസ്മയഭരിതരാകും.” }# (വിശുദ്ധ ജോസ് മരിയ എസ്ക്രിവ). 4) #{blue->n->n->“ജപമാല മറ്റ് എല്ലാ പ്രാര്‍ത്ഥനകളെക്കാളും അധികമായി അനുഗ്രഹങ്ങളാല്‍ സമ്പുഷ്ടമാണ്; ദൈവമാതാവിന്റെ ഹൃദയത്തെ ഏറ്റവും കൂടുതലായി സ്പര്‍ശിക്കുന്ന ഒരു പ്രാര്‍ത്ഥനയാണിത്‌. നിങ്ങള്‍ നിങ്ങളുടെ ഭവനങ്ങളില്‍ സമാധാനം വാഴുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, കുടുംബമായി ജപമാല ചൊല്ലുവിന്‍.”}# (പിയൂസ്‌ പത്താമന്‍ മാര്‍പാപ്പാ). 5) #{red->n->n->“പിശാചിനെ ആട്ടിപ്പായിക്കുവാനും, ഒരുവനെ പാപത്തില്‍ നിന്നും അകറ്റി നിര്‍ത്തുവാനും തക്ക ശക്തമായ ആയുധമാണ് ജപമാല. നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തിലും, കുടുംബത്തിലും, രാജ്യത്തിലും സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍, എല്ലാ സായാഹ്നത്തിലും ഒരുമിച്ച് ചേര്‍ന്ന് ജപമാല ചൊല്ലുവിന്‍. ജപമാല ചൊല്ലാതെ ഒരു ദിവസവും കടന്നുപോകുവാന്‍ അനുവദിക്കരുത്, ജോലിഭാരത്താല്‍ എത്രമാത്രം ക്ഷീണിതനാണെങ്കില്‍ പോലും”. }# (പിയൂസ്‌ പതിനൊന്നാമന്‍ മാര്‍പാപ്പാ). 6) #{blue->n->n->“എല്ലാ സന്ധ്യാ സമയങ്ങളിലും ജപമാല ചൊല്ലുന്ന കുടുംബം എത്ര മനോഹരമായ കുടുംബമാണ്”. }# (വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ). 7) #{red->n->n->“ദൈവത്താല്‍ പ്രചോദിതമായ ഒരു അമൂല്യ നിധിയാണ് ജപമാല.”}# (വിശുദ്ധ ലൂയീസ്‌ ഡെ മോണ്ട്ഫോര്‍ട്ട്) 8) #{blue->n->n-> “പരിശുദ്ധ കന്യകാമാതാവിന്റെ അടുക്കല്‍ പോവുക. അവളെ സ്നേഹിക്കുക! നിങ്ങള്‍ക്ക്‌ സാധിക്കുമ്പോഴൊക്കെ ഭക്തിപൂര്‍വ്വം ജപമാല ചൊല്ലുക! അങ്ങനെ പ്രാര്‍ത്ഥനയുടെ ആത്മാക്കളാവുക. അത് നമുക്കാവശ്യമായ അനുഗ്രഹങ്ങള്‍ നേടി തരുന്നു!”}# (വിശുദ്ധ പാദ്രെ പിയോ) 9) #{red->n->n-> “പ്രാര്‍ത്ഥിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ജപമാല ചൊല്ലുക എന്നതാണ്” }# (വിശുദ്ധ ഫ്രാന്‍സിസ്‌ ഡി സാലെസ്‌) 10) #{blue->n->n-> “സാത്താനെതിരെയുള്ള ചമ്മട്ടിയാണ് ജപമാല.” }# (അഡ്രിയാന്‍ ആറാമന്‍ മാര്‍പാപ്പാ). 11) #{red->n->n-> “പത്തു ലക്ഷത്തോളം കുടുംബങ്ങള്‍ എല്ലാദിവസവും ജപമാല ചൊല്ലുകയാണെങ്കില്‍, മുഴുവന്‍ ലോകവും രക്ഷപ്പെടും.” }# (വിശുദ്ധ പിയൂസ്‌ പത്താമന്‍ മാര്‍പാപ്പാ) 12) #{blue->n->n->“ഏറ്റവും ശ്രേഷ്ഠമായ പ്രാര്‍ത്ഥനാ രീതിയും, നിത്യജീവന്‍ നേടുന്നതിനു ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗവുമാണ് ജപമാല. നമ്മുടെ എല്ലാ തിന്മകള്‍ക്കുമുള്ള ഒരു പരിഹാരമാണത്. ഒപ്പം എല്ലാ അനുഗ്രഹങ്ങളുടേയും ഉറവിടവും. ഇതിലും ശ്രേഷ്ഠമായ മറ്റൊരു പ്രാര്‍ത്ഥനാ മാര്‍ഗ്ഗവും ഇല്ല.”}# (ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പാ) 13) #{red->n->n-> “യഥാര്‍ത്ഥ ക്രിസ്തീയ പരിപൂര്‍ണ്ണതയുടെ ഒരു വിദ്യാലയമാണ് ജപമാല പ്രാര്‍ത്ഥന” }# (വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പാ). സ്നേഹിതരെ, ജപമാലയുടെ അത്ഭുതശക്തിയെ പറ്റി സ്വന്തം ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ വിശുദ്ധരുടെയും മാര്‍പാപ്പമാരുടെയും വാക്കുകളാണ് നാം ധ്യാനിച്ചത്. നമ്മുടെ ഏത് പ്രശ്നങ്ങളിലും പ്രതിസന്ധികളിലും ഏറ്റവും ശക്തമായ ആയുധം നമ്മുടെ കൈകളില്‍ തന്നെയുണ്ട്. അത് ജപമാലയെന്ന അമ്പത്തിമൂന്നു മണി ജപമാണ്. ഒരു നിമിഷം നമ്മുക്ക് ചിന്തിക്കാം. നമ്മുടെ ഇത്രയും നാളത്തെ ജീവിതത്തിനിടയില്‍ ഒരു ജപമാല പ്രാര്‍ത്ഥന എങ്കിലും ഹൃദയം തുറന്നു പ്രാര്‍ത്ഥിക്കാന്‍ നമ്മുക്ക് സാധിച്ചിട്ടുണ്ടോ? നമ്മുടെ യാത്രവേളകളിലും ഒഴിവ് സമയങ്ങളിലും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ നമ്മുക്ക് അവസരമുണ്ടായിട്ടും മറ്റുള്ളവര്‍ എന്തു വിചാരിക്കുമെന്ന് ചിന്തിച്ച് നാം നിസംഗത പുലര്‍ത്തിയിട്ടുണ്ടോ? ജപമാല നമ്മുക്ക് ഒരു അധരവ്യായാമ പ്രാര്‍ത്ഥന മാത്രമാണോ? സ്വയം വിചിന്തനത്തിന് വിധേയമാക്കുക.
Image: /content_image/ChristianPrayer/ChristianPrayer-2017-01-08-13:37:21.jpg
Keywords: ജപമാല