Contents
Displaying 3531-3540 of 25028 results.
Content:
3792
Category: 6
Sub Category:
Heading: സമാധാനം - ദൈവത്തിന്റെ സമ്മാനം
Content: "അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും" (ലൂക്കാ 1:50). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 04}# ചില സമാധാനദൗത്യക്കാരായ നയതന്ത്ര പ്രതിനിധികള്‍ ചോദിക്കാറുണ്ട്: ''സമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്ക് സമാധാനത്തെ വര്‍ദ്ധിപ്പിക്കുവാന്‍ എപ്രകാരമാണ് സാധിക്കുക?'' ഇതിന് ആദ്യത്തെ മറുപടി, ദൈവത്തിന്റെ സമ്മാനമാണ് സമാധാനം എന്നതാണ്. ദൈവമാണ് സമാധാനം സ്ഥാപിക്കുന്നത്; കാരണം, അത് നടപ്പിലാക്കുവാനും, കൂട്ടായി വികസിപ്പിക്കുവാനും സൃഷ്ടികളെ ആകമാനം മനുഷ്യരാശിയെ ഏല്‍പ്പിച്ചിരിക്കുന്നതും ദൈവമാണ്. ജീവനേയും അയല്‍ക്കാരനേയും ബഹുമാനിക്കാനാവശ്യമായ കല്പനകള്‍ മനുഷ്യമനസാക്ഷിയില്‍ ആലേഖനം ചെയ്തിരിക്കുന്നത് ദൈവമാണ്. ദൈവം മനുഷ്യനോട് സമാധാനം ആഹ്വാനം ചെയ്യുന്നത് ഒരിക്കലും അവസാനിക്കുന്നില്ല. നീതിയിലും ബഹുമാനത്തിലും ഒത്തൊരുമയിലും അതിഷ്ഠിതമായ പരസ്പര ബന്ധങ്ങള്‍ പ്രകടിപ്പിക്കാന്‍ ഉതകും വിധം മനുഷ്യര്‍ ഒരുമിച്ച് ജീവിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. പരിശുദ്ധാത്മാവിലൂടെ, ആന്തരികസമാധാനം ലഭിക്കുവാനും വീണ്ടെടുക്കുവാനും അവന്‍ സഹായിക്കുന്നു. സത്യവും നീതിയും സ്‌നേഹവും ജീവിതോപാധികളാണെന്ന് ചിന്തിക്കുന്ന വിദ്യാസമ്പന്നരുടേയും പക്വമതികളുടേയും പ്രാപ്തിക്കുള്ളില്‍ വരേണ്ടതാണ് സമാധാനം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 1.1.87) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image: /content_image/Meditation/Meditation-2017-01-04-14:59:03.jpg
Keywords: സമാധാനം

3793
Category: 9
Sub Category:
Heading: വചനവേദിയിൽ ബിഷപ്പ് അർനോൾഡും ഡോ. ജോൺ ദാസും: രണ്ടാം ശനിയാഴ്ച കൺവെൻഷൻ 14 ന്
Content: റവ. ഫാ സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച യൂണിവേഴ്സൽ കാത്തലിക് ബൈബിൾ കൺവെൻഷൻ 14 ന് ബർമിംങ്ഹാം ബഥേൽ സെന്ററിൽ നടക്കും.2017 ലെ ആദ്യ കൺവെൻഷനിൽ സാൽഫോഡ് രൂപത ബിഷപ്പ്പും വചനപ്രഘോഷകനുമായ ജോൺ അർനോൾഡ് , പരിശുദ്ധാത്മാഭിഷേക ധ്യാനങ്ങളിലൂടെ അനേകരെ വിശ്വാസജീവിതത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ,പ്രമുഖ സുവിശേഷപ്രവർത്തകനും ,വിടുതൽ ശുശ്രൂഷകനുമായ ഡോ.ജോൺ ദാസ് എന്നിവർ പങ്കെടുക്കും. കഴിഞ്ഞ അനേക വർഷങ്ങളായി അത്ഭുതങ്ങളും അടയാളങ്ങളും വഴി ആയിരങ്ങൾക്ക് ജീവിതനവീകരണവും മാനസാന്തരവും പകർന്നുനൽകിക്കൊണ്ട് സുവിശേഷവത്കരണം സാദ്ധ്യമാക്കുന്ന രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷത കുട്ടികൾക്കും യുവജനങ്ങൾക്കും ലഭിക്കുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങളാണ്. അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കൺവെൻഷനായി കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും.വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 14 ന് രണ്ടാംശനിയാഴ്ച ബർമിംങ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{blue->n->n->അഡ്രസ്സ്: }# BETHEL CONVENTION CENTRE KELVIN WAY WEST BROMWICH BIRMINGHAM. B70 7JW. #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി. 07878149670 അനീഷ്. 07760254700 #{green->n->n->വിവിധ സ്ഥലങ്ങളിൽനിന്നും കൺവെൻഷൻ സെന്ററിലേക്കുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും സംബന്ധിച്ച പൊതുവിവരങ്ങൾക്ക്: }# ടോമി ചെമ്പോട്ടിക്കൽ. 07737935424.
Image: /content_image/Events/Events-2017-01-04-16:32:07.JPG
Keywords: Sehion UK, Second Saturday Convention

3794
Category: 1
Sub Category:
Heading: അബോര്‍ഷന്‍ ക്ലിനിക്കിന് മുന്നില്‍ കരോള്‍ ഗാനങ്ങളുമായി അവര്‍ ഒത്തുകൂടി: പാപത്തെ തിരിച്ചറിഞ്ഞ ദമ്പതികള്‍ ഗര്‍ഭഛിദ്രം ചെയ്യാതെ മടങ്ങി
Content: കാലിഫോര്‍ണിയ: ഗര്‍ഭഛിദ്രം നടത്തപ്പെടുന്ന ക്ലിനിക്കുകളുടെ മുന്നില്‍ പ്രോലൈഫ് പ്രവര്‍ത്തകര്‍ പാടിയ കരോള്‍ ഗാനങ്ങള്‍ നിരവധി ദമ്പതികളെ മാനസാന്തരത്തിലേക്ക് നയിച്ചതായി റിപ്പോര്‍ട്ട്. യുഎസിലെ വിവിധ സ്ഥലങ്ങളില്‍ ക്രിസ്തുമസിനോട് അനുബന്ധിച്ചാണ് ഗര്‍ഭഛിദ്രം നടത്തുന്ന വിവിധ ക്ലിനിക്കുകളുടെ മുന്നില്‍ പ്രോലൈഫ് പ്രവര്‍ത്തകര്‍, കരോള്‍ സംഘങ്ങളായി എത്തി ഗാനങ്ങള്‍ ആലപിച്ചത്. കന്യകാമറിയത്തെയും ഉണ്ണിയേശുവിനേയും കുറിച്ചുള്ള പാട്ടുകള്‍ മാരകമായ പാപം ചെയ്യുവാന്‍ വന്ന നിരവധി ദമ്പതികളുടെ മനസിനെയാണ് മാറ്റി ചിന്തിപ്പിച്ചത്. പ്രോലൈഫ് ആക്ഷന്‍ ലീഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എറിക് ഷിഡ്‌ലറാണ് ഇത് സംബന്ധിക്കുന്ന വിവരങ്ങള്‍ 'കാത്തലിക് രജിസ്റ്റര്‍' എന്ന ഓണ്‍ലൈന്‍ മാധ്യമവുമായി പങ്കുവെച്ചത്. ഫ്‌ളോറിഡ, കാലിഫോര്‍ണിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി ക്ലിനിക്കുകളുടെ മുന്നില്‍ തങ്ങള്‍ കരോള്‍ ഗാനങ്ങളുമായി എത്തിയതായി എറിക് ഷിഡ്‌ലര്‍ പറഞ്ഞു. മാരകപാപമായ ഗര്‍ഭഛിദ്രം ചെയ്യുവാന്‍ എത്തിയ നിരവധി പേരുടെ മാനസാന്തരത്തിന് കരോള്‍ ഗാനങ്ങള്‍ ഇടയാക്കിയതായും അദ്ദേഹം വിശദീകരിച്ചു. "ഗാനങ്ങള്‍ കേട്ട് നിരവധി ദമ്പതിമാര്‍ ക്ലിനിക്കുകളുടെ അകത്തു നിന്നും പുറത്തേക്ക് വന്നു. പാട്ടുകള്‍ തങ്ങളുടെ മനസിനെ തൊട്ടതായി, അവര്‍ ഞങ്ങളുടെ അരികില്‍ എത്തിയ ശേഷം പറഞ്ഞു. ഗാനങ്ങളുടെ സ്വാധീനം മൂലം ഗര്‍ഭഛിദ്രം ഉപേക്ഷിക്കുകയാണെന്നും അവര്‍ ഞങ്ങളോട് പറഞ്ഞു. ചിലര്‍ പൊട്ടികരഞ്ഞുകൊണ്ടാണ് ക്ലിനിക്കുകളില്‍ നിന്നും പോയത്. ആറു പേര്‍ തങ്ങളുടെ തീരുമാനം പറയുവാന്‍ ഞങ്ങളുടെ അരികിലേക്ക് എത്തി". എറിക് ഷിഡ്‌ലര്‍ പറഞ്ഞു. യുഎസിലെ 28 സംസ്ഥാനങ്ങളിലെ 60-ല്‍ പരം നഗരങ്ങളിലുള്ള ഗര്‍ഭഛിദ്ര ക്ലിനിക്കുകളുടെ മുന്നില്‍ പ്രോലൈഫ് പ്രവര്‍ത്തകര്‍ കരോള്‍ ഗാനങ്ങളുമായി എത്തി. പ്രോലൈഫ് ആക്ഷന്‍ മിനിസ്ട്രീസിന്റെ ഡയറക്ടര്‍ ആയ മൈക്കിള്‍ ഹെര്‍സോഗാണ് ഒര്‍ളാന്‍ഡോയില്‍ കരോള്‍ ഗാനങ്ങള്‍ പാടുന്നതിന് നേതൃത്വം നല്‍കിയത്. തങ്ങളുടെ കരോള്‍ ഗാനങ്ങള്‍ രണ്ട് ഇരട്ടകുട്ടികളായ ഗര്‍ഭസ്ഥശിശുക്കളെയും രണ്ട് ഗര്‍ഭസ്ഥ ശിശുക്കളെയും ജീവനിലേക്ക് വഴിതെളിയിക്കുന്നതിന് കാരണമായെന്ന് മൈക്കിള്‍ ഹെര്‍സോഗ് പറഞ്ഞു. "ക്ലിനിക്കുകളുടെ മുന്നില്‍ എത്തിയ ശേഷം ഞങ്ങള്‍ പാട്ടുകള്‍ പാടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഗാനങ്ങളും പ്രാര്‍ത്ഥനയും പല ദമ്പതിമാരെയും ജീവന്റെ വഴി തെരഞ്ഞെടുക്കുവാന്‍ പ്രേരിപ്പിച്ചു. ഇവയെല്ലാം ഞങ്ങള്‍ ചെയ്തതല്ല. ദൈവമാണ് ദമ്പതിമാരുടെ മനസുമായി ആശയവിനിമയം നടത്തി തെറ്റായ തീരുമാനത്തില്‍ നിന്നും അവരെ പിന്‍തിരിപ്പിച്ചത്".മൈക്കിള്‍ ഹെര്‍സോഗ് വിശദീകരിച്ചു. കഴിഞ്ഞ 13 വര്‍ഷമായി പ്രോലൈഫ് പ്രവര്‍ത്തകര്‍ ഗര്‍ഭഛിദ്ര ക്ലിനിക്കുകളുടെ മുന്നില്‍ കരോള്‍ ഗാനങ്ങളുമായി എത്താറുണ്ട്. 'ഗര്‍ഭാശയത്തില്‍ സമാധാനം' എന്നതായിരുന്നു ഈ വര്‍ഷത്തെ പ്രധാനപ്പെട്ട ചിന്താവിഷയം. ക്രിസ്തുമസിനോടനുബന്ധിച്ച് നിരവധി ഗര്‍ഭസ്ഥ ശിശുക്കളെ നാശത്തിന്റെ വക്കില്‍ നിന്നും ജീവനിലേക്ക് കൈപിടിച്ച് ഉയര്‍ത്തുവാന്‍ അവസരം ലഭിച്ച സന്തോഷത്തിലാണ് യുഎസിലെ പ്രോലൈഫ് പ്രവര്‍ത്തകര്‍.
Image: /content_image/News/News-2017-01-05-02:13:13.jpg
Keywords: അബോര്‍ഷന്‍, ഗര്‍ഭഛിദ്രം

3795
Category: 1
Sub Category:
Heading: 'യേശുനാമം' ഉച്ചത്തില്‍ വിളിച്ചു: കത്തിയമര്‍ന്ന കാറില്‍ നിന്നു യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു
Content: നോർത്ത് കരോളിന: കാർ അപകടത്തിൽ രക്ഷപെടുവാൻ കഴിയാതെ കുടുങ്ങി കിടന്ന യുവതിയെ, യേശു നാമത്തിൽ രക്ഷപെടുത്തിയ അത്ഭുത സാക്ഷ്യവുമായി സ്കോട്ട് ലൗ എന്ന വിശ്വാസി വാർത്തയിൽ ഇടം നേടുന്നു. അപകടത്തിൽപ്പെട്ട് കത്തി നശിച്ചു കൊണ്ടിരുന്ന കാറിൽ നിന്നും അത്ഭുതകരമായിട്ടാണ് മിഷേൽ എന്ന 22-കാരിയെ സ്കോട് ലൗ രക്ഷപ്പെടുത്തിയത്. ആരേയും അത്ഭുതപ്പെടുത്തുന്ന സാക്ഷ്യമാണ് സ്കോട്ട് ലൗ പങ്കുവയ്ക്കുന്നത്. നോർത്ത് കരോളിനയിൽ നിന്നും സാൻ അന്റോണിയോ എന്ന പ്രദേശത്തേക്ക് വർഷത്തിൽ ചുരുങ്ങിയത് രണ്ടു തവണയെങ്കിലും സ്കോട്ട് ലൗ യാത്ര ചെയ്യാറുണ്ട്. കരിമരുന്ന് പ്രയോഗത്തിന്റെ ജോലികൾ ചെയ്യുന്ന സ്കോട്ടിന്നു ഇത്തവണത്തെ യാത്രയിൽ ഒരു ദൈവീക പദ്ധതി കൂടി നിറവേറ്റേണ്ടതുണ്ടായിരുന്നു. ഹൈവേ 281-ൽ അര്‍ദ്ധരാത്രി സമയത്ത് ഒരു കാർ അപകടത്തിൽ അകപ്പെട്ട് കിടക്കുന്നത് സ്കോട്ട് കണ്ടു. അപകടത്തെ തുടർന്ന് കാറിനു പതിയെ തീ പിടിക്കുവാൻ തുടങ്ങി. ഡ്രൈവർ സീറ്റിൽ നിന്നും മാറി കിടക്കുന്ന മിഷേലിന്റെ ഞരക്കം കേട്ട സ്കോട്ട് അവളെ രക്ഷിക്കുവാൻ ചെന്നു. എന്നാൽ മിഷേലിന്റെ കാൽ വാഹനത്തിൽ കുടുങ്ങി കിടക്കുകയായിരുന്നു. വാഹനത്തിന്റെ മുൻ ഭാഗത്തേക്ക് പെട്രോൾ പടർന്നതിനെ തുടർന്ന് തീ ആളിക്കത്തുവാൻ തുടങ്ങി. മിഷേലിനെ രക്ഷപെടുത്തുവാൻ പല തവണ സ്കോട്ട് ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ സ്കോട് യേശു നാം ഉരുവിടുകയായിയിരിന്നു. "യേശുവിന്റെ നാമത്തിൽ, യേശുവിന്റെ നാമത്തിൽ" ഈ വാക്കുകൾ ആവര്‍ത്തിച്ചു പറഞ്ഞ് സ്കോട് വാഹനത്തിൽ കുടുങ്ങി കിടക്കുന്ന മിഷേലിനെ ഉയർത്തി. അത്ഭുതകരമായി മിഷേലിന്റെ കുടുങ്ങി കിടന്ന കാൽ വാഹനത്തിൽ നിന്നും പുറത്തു വന്നു. കത്തിയമരുവാൻ നിമിഷങ്ങൾ ബാക്കി നിൽക്കെയാണ് മിഷേലിനെ വാഹനത്തിൽ നിന്നും രക്ഷിക്കാന്‍ സ്കോട്ടിന് 'യേശുനാമത്തിലൂടെ' കഴിഞ്ഞത്. മിഷേലിനെ രക്ഷപ്പെടുത്താന്‍ നേരിയ സാധ്യത പോലും ഇല്ലാതിരുന്ന സമയത്താണ് താന്‍ യേശു നാമത്തെ വിളിച്ചതെന്ന്‍ സ്കോട്ട് ലൗ സാക്ഷ്യപ്പെടുത്തുന്നു. മിഷേലിന്റെ പിതാവിനെ താൻ പിന്നീട് ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും, മിഷേൽ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയാണെന്നും സ്കോട്ട് പറഞ്ഞു. അടുത്ത തവണ സാൻ അന്റോണിയോയിൽ പോകുമ്പോൾ മിഷേലിനെ നേരിൽ കാണുവാനും സ്കോട്ടിന് പദ്ധതിയുണ്ട്. 'യേശുനാമത്തിന്റെ' അത്ഭുതശക്തിയെ തെളിയിക്കുന്ന സ്കോട്ട് ലൗവിന്റെ ജീവിതാനുഭവം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്.
Image: /content_image/News/News-2017-01-05-03:00:56.jpg
Keywords: യേശു

3796
Category: 18
Sub Category:
Heading: ഫാ. ടോമിന് വേണ്ടിയുള്ള മോചനശ്രമങ്ങള്‍ തുടരുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി
Content: ന്യൂഡൽഹി: യെമനിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ടു പോയ മലയാളിയായ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി ഉന്നതല സമിതി രൂപീകരിച്ചു പരമാവധി ശ്രമങ്ങള്‍ തുടരുകയാണെന്ന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ. അതേ സമയം ഫാ. ടോം തടവിൽ കഴിയുന്ന സ്‌ഥലത്തെപ്പറ്റി വ്യക്‌തമായ ധാരണയില്ലെന്ന് മന്ത്രി സൂചിപ്പിച്ചു. സർക്കാർ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചു ഫാ. ടോമിനും കേരളീയർക്കും സ്വാഭാവികമായും വേണ്ടത്ര ധാരണ ഇല്ലാത്തതിനാലാണു വിമർശനങ്ങള്‍ ഉയര്‍ന്നതെന്നും വിശദീകരിച്ചു. ഭീകരർ വൈദികനെ എവിടേക്കാണു തട്ടിക്കൊണ്ടു പോയതെന്നോ, എവിടെയാണു ബന്ദിയാക്കിയതെന്നോ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന സൂചനയും മന്ത്രി നൽകി. മോചനശ്രമങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും കാര്യമായ ശ്രമങ്ങൾ നടന്നുവരികയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ പകുതി കാലാവധിയായ രണ്ടര വർഷം പൂർത്തിയായതിനോട് അനുബന്ധിച്ചു വിദേശകാര്യ മന്ത്രാലയം വിളിച്ച പ്രത്യേക പത്രസമ്മേളനത്തിലാണു മലയാളി വൈദികന്റെ മോചനം വൈകുന്നതിനെക്കുറിച്ചു വിശദീകരണങ്ങളുണ്ടായത്. മോചനശ്രമങ്ങൾക്കു നേതൃത്വം കൊടുക്കാനും ഏകോപിപ്പിക്കാനുമായി വിദേശകാര്യമന്ത്രാലയത്തിലെ കിഴക്കൻ രാജ്യങ്ങളുടെ ചുമതലയുള്ള സെക്രട്ടറി (സെക്രട്ടറി ഈസ്റ്റ്) പ്രീതി സരണിനെ മന്ത്രി സുഷമ സ്വരാജ് നേരിട്ട് നിയോഗിച്ചിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രിമാരായ ജനറൽ വി.കെ. സിംഗ്, എം.ജെ. അക്ബർ, സെക്രട്ടറി ജയശങ്കർ, വക്‌താവ് വികാസ് സ്വരൂപ്, മന്ത്രാലയത്തിലെ മറ്റു മുതിർന്ന ഉദ്യോഗസ്‌ഥർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Image: /content_image/India/India-2017-01-05-03:50:16.jpg
Keywords: ഫാ. ടോം ഉഴുന്നാലില്‍, ഐഎസ്

3797
Category: 6
Sub Category:
Heading: ദൈവത്തിന്റെ സമ്മാനം സ്വീകരിക്കുവാന്‍ നാം അവിടുത്തെ കണ്ടുമുട്ടുക
Content: "അവര്‍ ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു. നിക്‌ഷേപപാത്രങ്ങള്‍ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ചയര്‍പ്പിച്ചു" (മത്തായി 2:11). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 5}# ഇന്ന് നമ്മുടെ ശ്രദ്ധ തിരിക്കുന്നത് പരമ്പാരാഗതമായി വിശ്വസിക്കപ്പെടുന്ന 3 ജ്ഞാനികളിലേക്കാണ്. മനുഷ്യന്‍ ദൈവത്തെ കണ്ടുമുട്ടുന്നതിന്റെ സത്തയുടെ ഭാഗമാണ് വി. മത്തായി വിവരിക്കുന്നത്. "അവര്‍ കുമ്പിട്ട് അവനെ ആരാധിച്ചു". മനുഷ്യന്‍ ദൈവത്തെ കണ്ടെത്തുന്നതിലെ രണ്ടാമത്തെ ഘടകം മറ്റൊരു വാക്കില്‍ അടങ്ങിയിട്ടുണ്ട്. "അവരുടെ നിക്ഷേപ പാത്രങ്ങള്‍ തുറന്ന്, സമ്മാനങ്ങള്‍ കാഴ്ച അര്‍പ്പിച്ചു". ദൈവത്തോടുള്ള മനുഷ്യന്റെ ആഴമായ ബന്ധത്തെ സൂചിപ്പിക്കുന്ന ഘടകമാണ് വി. മത്തായി ഈ വാക്കുകളിലൂടെ ചൂണ്ടിക്കാണിക്കുന്നത്. ദൈവത്തെ കണ്ടുമുട്ടുന്നതിലൂടെ മനുഷ്യന്‍ അവിടുത്തെ കൂടുതലായി അറിയുന്നു; മനുഷ്യന്‍ മാനുഷികഭാവം എന്ന ആന്തരിക സമ്മാനം ദൈവത്തിന് തുറന്ന് നല്‍കുമ്പോള്‍ അവന്‍ ദൈവത്തെ കണ്ടെത്തുന്നു. ദൈവത്തിന്റെ സമ്മാനം സ്വീകരിക്കുവാനും സ്വന്തം സമ്മാനം തിരിച്ചുനല്‍കുവാനുമാണ് നാം അവിടുത്തെ കണ്ടുമുട്ടേണ്ടത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 24.1.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image: /content_image/Meditation/Meditation-2017-01-05-04:51:36.jpg
Keywords: സമ്മാനം

3798
Category: 15
Sub Category:
Heading: ആന്തരിക സൗഖ്യത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന
Content: കര്‍ത്താവായ യേശുവേ, ഞങ്ങളുടെ മുറിവേറ്റതും പ്രശ്നകലുഷിതവുമായ ഹൃദയങ്ങളെ സുഖപ്പെടുത്താന്‍ അവിടുന്ന് ആഗതനായി. എന്‍റെ ഹൃദയത്തില്‍ ഉത്കണ്ഠയുണ്ടാക്കുന്ന പീഡകളെ സുഖപ്പെടുത്തണമെന്നു ഞാന്‍ യാചിക്കുന്നു. പ്രത്യേകമായി പാപത്തിനു കാരണമാകുന്നവയെ സുഖപ്പെടുത്തണമേ. എന്‍റെ കഴിഞ്ഞ കാലജീവിതത്തില്‍ ഉണ്ടായ എല്ലാ ആന്തരിക മുറിവുകളെയും അവ എന്‍റെ ജീവിതത്തിലുടനീളം ഉണ്ടാക്കിയ ആഘാതങ്ങളെയും സുഖപ്പെടുത്തണമെന്ന് പ്രാര്‍ത്ഥിക്കുന്നു. കര്‍ത്താവായ യേശുവേ, അങ്ങെന്‍റെ വിഷമങ്ങള്‍ അറിയുന്നു. നല്ല ഇടയനായ അങ്ങയുടെ സന്നിധിയില്‍ അവ സമര്‍പ്പിക്കുന്നു. അങ്ങയുടെ ഹൃദയത്തിലേറ്റ ആ വലിയ മുറിവിന്‍റെ യോഗ്യതയാല്‍ എന്‍റെ മുറിവുകളെ സുഖപ്പെടുത്തണമെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്‍റെ വേദനിപ്പിക്കുന്ന ഓര്‍മ്മകളെ സുഖപ്പെടുത്തണമേ. അങ്ങനെ എനിക്ക് സംഭവിച്ചതൊന്നും എന്നെ വേദനയിലും വിഷമത്തിലും ഉത്കണ്ഠയിലും തളച്ചിടാതിരിക്കട്ടെ. കര്‍ത്താവേ, എന്‍റെ ജീവിതത്തില്‍ രൂഢമൂലമായിരിക്കുന്ന തിന്മകള്‍ക്കു കാരണമായ സകല മുറിവുകളെയും സുഖപ്പെടുത്തണമേ. കര്‍ത്താവായ യേശുവേ, ശാരീരിക രോഗങ്ങള്‍ക്കു കാരണമാകുന്ന എന്‍റെ മുറിവുകളും സുഖപ്പെടുത്തണമേ. എന്‍റെ ഹൃദയത്തെ ഞാന്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു. കര്‍ത്താവേ, ഇതു സ്വീകരിച്ച് ശുദ്ധീകരിച്ചു അങ്ങയുടെ ദൈവിക ഹൃദയത്തിന്‍റെ വികാരങ്ങള്‍ എനിക്ക് നല്‍കണമേ. കര്‍ത്താവേ, എന്നെ വേദനിപ്പിക്കുന്ന, പ്രിയപ്പെട്ടവരുടെ മരണം മൂലമുണ്ടായ വിഷമങ്ങളില്‍ എനിക്ക് സൗഖ്യം നല്‍കണമേ. പുനരുത്ഥാനവും ജീവനും അങ്ങാണെന്നുള്ള അറിവിലൂടെ സന്തോഷവും സമാധാനവും ഞാന്‍ വീണ്ടെടുക്കട്ടെ. അങ്ങയുടെ ഉത്ഥാനത്തിന്‍റെയും, പാപത്തിന്‍റെയും മരണത്തിന്‍റെയും മേലുള്ള അങ്ങയുടെ വിജയത്തിന്‍റെയും, ഞങ്ങളുടെ ഇടയിലുള്ള അങ്ങയുടെ സജീവ സാന്നിധ്യത്തിന്‍റെയും ആധികാരികമായ സാക്ഷിയായി എന്നെ മാറ്റേണമേ. ആമ്മേന്‍.
Image: /content_image/ChristianPrayer/ChristianPrayer-2017-01-05-05:17:23.jpg
Keywords: പ്രാര്‍ത്ഥന

3799
Category: 18
Sub Category:
Heading: ബ്രസീലില്‍ അന്തരിച്ച മലയാളി വൈദികന്റെ മൃതസംസ്കാരം ശനിയാഴ്ച നടക്കും
Content: കളമശേരി: ബ്രസീലിലെ സാവോപോളയില്‍ മുങ്ങിമരിച്ച ഫാ. ജോൺ ബ്രിട്ടോ ഒആർസിയുടെ സംസ്കാരം ശനിയാഴ്ച 2.30ന് കളമശേരി മാർത്തോമാ ഭവനം വിശുദ്ധകുരിശിൻറെ സന്യാസ ആശ്രമത്തിൽ നടക്കും. നാളെ രാവിലെ 9 മണി മുതല്‍ 1 മണി വരെ വൈദികന്റെ ഇടവകയായ നീറിക്കാട് ലൂര്‍ദ് മാതാ ക്നാനായ കത്തോലിക്ക പള്ളിയില്‍ പൊതുദര്‍ശനത്തിന് വെക്കും. ഓര്‍ഡര്‍ ഓഫ് ഹോളി ക്രോസ് സന്യാസ സഭാഗംമായ ഫാ. ജോണ്‍ 2007-ല്‍ ആണ് വൈദിക പട്ടം സ്വീകരിച്ചത്. എറണകുളത്തെ ആശ്രമത്തില്‍ നിന്ന് മൂന്നു മാസം മുന്‍പാണ് വൈദികന്‍ ബ്രസീലിലേക്ക് പോയത്. ഇക്കഴിഞ്ഞ ബുധനാഴ്ച (28/12/2016) വിനോദയാത്ര മധ്യേ അപരിസീദ തടാകത്തില്‍ ഇറങ്ങിയപ്പോഴാണ് വൈദികന്‍ അപകടത്തില്‍പ്പെട്ടത്. കോട്ടയം ജില്ലയിലെ നീർക്കാട് കറ്റുവീട്ടിൽ മാത്യു- പെണ്ണമ്മ ദമ്പതികളുടെ മകനാണ് ഫാ. ജോൺ ബ്രിട്ടോ
Image: /content_image/India/India-2017-01-05-05:50:33.jpg
Keywords: ബ്രസീലില്‍

3800
Category: 1
Sub Category:
Heading: നൈജീരിയായില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 800-ല്‍ അധികം ക്രൈസ്തവര്‍
Content: അബൂജ: ബോക്കോഹറാം തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്നും മോചനം നേടിവരുന്ന നൈജീരിയന്‍ ക്രൈസ്തവ സമൂഹത്തിനെതിരെ മുസ്ലീം ഗോത്രവര്‍ഗ വിഭാഗമായ ഫുലാനി ഹെഡ്‌സ്‌മെന്റെ ആക്രമണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്ത് 800-ല്‍ അധികം ക്രൈസ്തവര്‍ ഫുലാനികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും 16 ദൈവാലയങ്ങള്‍ തകര്‍ത്തെന്നും 1200-ല്‍ അധികം ആളുകളെ ഭവനരഹിതരാക്കിയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2009-ല്‍ ആണ് രാജ്യത്തെ ക്രൈസ്തവരെ ലക്ഷ്യമിട്ട് ഐഎസ് അനുഭാവികളായ ബോക്കോഹറാം തീവ്രവാദികള്‍ ആക്രമണം തുടങ്ങിയത്. നിരവധി ക്രൈസ്തവര്‍ക്കാണ് ബോക്കോഹറാമിന്റെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ബോക്കോഹറാമിലും ശക്തമായ രീതിയില്‍ ഫുലാനി ഹെഡ്‌സ്‌മെന്‍ ഗോത്രവിഭാഗം ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം നടത്തുകയാണെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2016-ന്റെ അവസാനത്തെ മൂന്നു മാസങ്ങളില്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ഫുലാനികള്‍ നടത്തിയത് രൂക്ഷമായ ആക്രമണമാണ്. കഴിഞ്ഞ വര്‍ഷം ഫുലാനികള്‍ നടത്തിയ ആക്രമണത്തിന്റെ കണക്കുകള്‍ കഫാന്‍ചാന്‍ രൂപതയുടെ ബിഷപ്പായ ജോസഫ് ബഗോബിരി 'ചര്‍ച്ച് ഇന്‍ നീഡ്' എന്ന സംഘടനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. "53 ഗ്രാമങ്ങള്‍ അവര്‍ തീയിട്ടു നശിപ്പിച്ചു. 808 പേര്‍ക്ക് തങ്ങളുടെ ജീവന്‍ ഫുലാനി ഹെഡ്‌സ്‌മെനിന്റെ ആക്രമണത്തില്‍ നഷ്ടമായി. 57 പേര്‍ക്ക് വിവിധ ആക്രമണങ്ങളില്‍ ഗുരുതരമായി പരിക്കേറ്റു. 1422 വീടുകള്‍ തകര്‍ത്ത അവര്‍, 16 ദേവാലയങ്ങളും പൂര്‍ണ്ണമായും നശിപ്പിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസം മുതലുള്ള കണക്കുകള്‍ മാത്രമാണിത്". ബിഷപ്പ് ജോസഫ് ബഗോബിരി പറഞ്ഞു. ക്രൈസ്തവരെയും, സാധാരണക്കാരായ മുസ്ലീം വിശ്വാസികളെയും ഫുലാനി ഹെഡ്‌സ്‌മെന്‍ വിഭാഗം ആക്രമിക്കുന്നുണ്ടെന്നും ബിഷപ്പ് ജോസഫ് ബഗോബിരി കൂട്ടിച്ചേര്‍ത്തു. എകെ-47 ഉള്‍പ്പെടെയുള്ള ആധുനിക ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഗോത്രവര്‍ഗ വിഭാഗക്കാര്‍ ആക്രമണം നടത്തുന്നത്. ന്യൂനപക്ഷ സമൂഹങ്ങളുടെ കൃഷിയിടങ്ങളിലേക്ക് കൈയേറി ആക്രമണം നടത്തുകയും, അവിടെ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്ന രീതിയാണ് ഫുലാനികള്‍ ഉപയോഗിക്കാറുള്ളതെന്നും ബിഷപ്പ് പറഞ്ഞു. പലപ്പോഴും ഫുലാനി ഹെഡ്‌സ്‌മെന്‍ വിഭാഗം നടത്തുന്ന ആക്രമണങ്ങളെ കുറിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങളിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ലെന്നും ബിഷപ്പ് ജോസഫ് ബഗോബിരി കുറ്റപ്പെടുത്തി. ഗോത്രവര്‍ഗക്കാരുടെ ആക്രമണത്തെ നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ ബിഷപ്പ്, ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള കരുതികൂട്ടിയുള്ള ആക്രമണങ്ങളും പ്രദേശത്ത് ഗോത്രവര്‍ഗ വിഭാഗം നടത്തുന്നതായും പറഞ്ഞു.
Image: /content_image/News/News-2017-01-05-11:07:05.jpg
Keywords: നൈജീരിയ

3801
Category: 1
Sub Category:
Heading: ലോക അപ്പസ്തോലിക കാരുണ്യ കോണ്‍ഗ്രസ്സ് മനിലയില്‍ 16നു ആരംഭിക്കും
Content: വത്തിക്കാന്‍: കരുണയുടെ നാലാം ലോക അപ്പസ്തോലിക കോണ്‍ഗ്രസ്സ് ഫിലിപ്പീന്‍സില്‍ 2017 ജനുവരി 16 മുതല്‍ 20വരെ നടക്കും. 'കരുണയിലുള്ള കൂട്ടായ്മയും കരുണയുടെ ദൗത്യവും' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സമ്മേളനം നടക്കുക. വത്തിക്കാനില്‍ വാര്‍ത്താകാര്യാലയത്തില്‍ നടന്ന പത്രസമ്മേളനത്തിലാണ് ഇതേക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പരസ്യപ്പെടുത്തിയത്. ഫിലിപ്പീന്‍സിലെ മനിലയിലാണ് സമ്മേളനം നടക്കുക. മാര്‍പാപ്പായുടെ പ്രത്യേക പ്രതിനിധിയായി ഫ്രാന്‍സിലെ ലിയൊണ്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ഫിലിപ്പെ ബാര്‍ബരിന്‍ ലോക അപ്പസ്തോലിക കാരുണ്യ കോണ്‍ഗ്രസ്സില്‍ സംബന്ധിക്കും. 2008ല്‍ വത്തിക്കാനില്‍ ആയിരുന്നു പ്രഥമ കോണ്‍ഗ്രസ്സ് നടന്നത്. #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2017-01-05-12:11:42.jpg
Keywords: ഫിലിപ്പീന്‍സ്