Contents
Displaying 3551-3560 of 25028 results.
Content:
3812
Category: 7
Sub Category:
Heading: വിശുദ്ധ കുര്‍ബാനയില്‍ ജീവിക്കുന്ന യേശുവിന്റെ സാന്നിധ്യത്തെക്കുറിച്ച് നമ്മുടെ കർത്താവു തന്നെ വെളിപ്പെടുത്തിയ സത്യങ്ങൾ
Content: ഓരോ ദിവ്യബലിയിലും വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവരാണ് നാം. എന്നാല്‍ലോകത്തിലെ ഏറ്റവും വലിയ അത്ഭുതമായ വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെനിറസാന്നിധ്യത്തെ പറ്റി നാം മനസ്സിലാക്കിയിട്ടുണ്ടോ? അവിടുത്തെ അദൃശ്യമായ സാന്നിധ്യം നാം അനുഭവിച്ചറിഞ്ഞിട്ടുണ്ടോ? മനുഷ്യകരങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട ഓസ്തിയും മുന്തിരിചാറും വിശുദ്ധ കുര്‍ബാനയില്‍ രൂപാന്തരീകരണം പ്രാപിച്ച് യേശുവിന്റെ ശരീരവും രക്തവുമായി മാറപ്പെടുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ പറ്റി നാം ചിന്തിച്ചിട്ടുണ്ടോ? ദിവ്യകാരുണ്യത്തിലെ ജീവിക്കുന്ന യേശുവിന്റെ നിറസാന്നിധ്യത്തെ പറ്റി വളരെ ആധികാരികമായി വെളിപ്പെടുത്തുന്ന വീഡിയോ.
Image:
Keywords: വിശുദ്ധ കുര്‍ബാന

3813
Category: 1
Sub Category:
Heading: ഓസ്‌ട്രേലിയന്‍ വൈദികന്‍ ആവിഷ്‌കരിച്ച പദ്ധതി അനേകരെ തടവറയില്‍ നിന്നും രക്ഷിക്കുന്നു
Content: ഹോങ്കോംഗ്: ആഫ്രിക്കയില്‍ നിന്നും ഹോങ്കോംഗ് വഴി ചൈനയിലേക്ക് മയക്കുമരുന്ന് കടത്തുന്നവരെ ഫലപ്രദമായി തടയുന്ന വൈദികന്റെ സേവനം ശ്രദ്ധേയമാകുന്നു. ഓസ്‌ട്രേലിയായില്‍ നിന്നും എത്തിയ ഒബ്ലേറ്റ് സഭാംഗമായ ഫാദര്‍ ജോണ്‍ വോതര്‍സ്പൂണാണ് തന്റെ പദ്ധതികളിലൂടെ നിരവധി ആഫ്രിക്കകാരെ കുറ്റകൃത്യം ചെയ്യുന്നതില്‍ നിന്നും പിന്‍തിരിപ്പിക്കുന്നത്. തടവുകാരുടെ ചാപ്ലിനായി സേവനം ചെയ്യുന്ന ഫാദര്‍ വോതര്‍സ്പൂണ്‍ ആഫ്രിക്കന്‍ തടവുകാരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. മയക്കുമരുന്നുകള്‍ കടത്തുവാന്‍ ആഫ്രിക്കക്കാരെ പലപ്പോഴും പ്രേരിപ്പിക്കുന്നത് നിയമത്തെ കുറിച്ചുള്ള അജ്ഞതയും, ജീവിത പ്രാരാബ്ധങ്ങളുമാണെന്ന് മനസ്സിലാക്കിയ ഫാദര്‍ വോതര്‍സ്പൂണ്‍ ഈ പ്രശ്‌നത്തെ തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി തയ്യാറാക്കിയത്. ഇതിനായി ആഫ്രിക്കന്‍ തടവുകാരോട്, തങ്ങളുടെ സ്വന്തം രാജ്യത്തെ സുഹൃത്തുക്കള്‍ക്ക് കത്തുകള്‍ അയക്കുവാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. മയക്കുമരുന്ന് കടത്തിയാല്‍ ലഭിക്കുന്ന ശിക്ഷയെ കുറിച്ചും, തങ്ങള്‍ ഇപ്പോള്‍ ജയിലിലാണെന്ന കാര്യത്തെ കുറിച്ചും ജയിലിലെ ദുരവസ്ഥകളെ കുറിച്ചും ആഫ്രിക്കന്‍ തടവുകാര്‍ കത്തിലൂടെ തങ്ങളുടെ സുഹൃത്തുക്കളെ അറിയിക്കുവാന്‍ തുടങ്ങി. പദ്ധതി മൂലം ഉണ്ടായ മാറ്റം ഏറെ ശ്രദ്ധേയമായിരിന്നുവെന്ന് ഫാദര്‍ വോതര്‍സ്പൂണ്‍ കണക്കുകള്‍ സഹിതം വെളിപ്പെടുത്തുന്നു. 2012-13 വര്‍ഷത്തില്‍ ടാന്‍സാനിയായില്‍ നിന്നും മയക്കുമരുന്ന് കടത്തിയ കേസില്‍ 30-ല്‍ അധികം പേരെയാണ് ഹോങ്കോംഗ് പോലീസ് പിടികൂടിയത്. എന്നാല്‍ വൈദികന്‍ തന്റെ പുതിയ പദ്ധതി ആരംഭിച്ച ശേഷം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള മയക്കുമരുന്ന് കടത്തിന് വലിയ കുറവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം മൂന്നു പേരെ മാത്രമാണ് ഇത്തരം കേസുകളില്‍ പിടികൂടിയത്. ആഫ്രിക്കന്‍ തടവുകാര്‍ എഴുതുന്ന കത്തുകള്‍ തന്റെ വെബ്‌സൈറ്റ് വഴി ഫാദര്‍ ജോണ്‍ വോതര്‍സ്പൂണ്‍ പ്രസിദ്ധീകരിക്കാറുണ്ട്. ആളുകളുടെ ഇടയില്‍ അവബോധം വര്‍ദ്ധിപ്പിക്കുന്നതിന് ഇത്തരം നടപടികള്‍ കാരണമായി. "എന്റെ ഈ ചെറിയ പ്രവര്‍ത്തി തന്നെ ആഫ്രിക്കയിലെ നൂറുകണക്കിന് യുവജനങ്ങളെയാണ് മയക്കുമരുന്ന് കടത്തുന്നതില്‍ നിന്നും തടഞ്ഞത്. മൂന്നു വര്‍ഷത്തിന് മുമ്പാണ് ആഫ്രിക്കന്‍ തടവുകാരെ കൊണ്ട് കത്ത് എഴുതിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. മയക്കുമരുന്ന് കടത്തുന്നത് 10 മുതല്‍ 12 വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണെന്നു പല ആഫ്രിക്കന്‍ പൗരന്‍മാര്‍ക്കും അറിയില്ല". ഫാദര്‍ ജോണ്‍ വോതര്‍സ്പൂണ്‍ പറഞ്ഞു. സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്ന ആഫ്രിക്കന്‍ ജനതയെ ചൂഷണം ചെയ്താണ് പലരും മയക്കുമരുന്ന് മാഫിയകളുടെ അടിമകളാകുന്നതെന്ന് വിന്‍സെന്റ് ഡീ പോള്‍ സൊസൈറ്റിയുടെ വൈസ് ചെയര്‍മാനായ ഡേവിഡ് ഷാന്‍ പറഞ്ഞു. അതിവേഗം പണമുണ്ടാക്കാം എന്ന ചിന്തയാണ് ഇത്തരം കുറ്റങ്ങള്‍ ചെയ്യുവാന്‍ എല്ലാവരേയും പ്രേരിപ്പിക്കുന്നത്. ഫാദര്‍ ജോണ്‍ വോതര്‍സ്പൂണിന്റെ പദ്ധതി ഏറെ ഗുണം ചെയ്യുന്നതായും ഡേവിഡ് ഷാന്‍ കൂട്ടിച്ചേര്‍ത്തു. ഫാദര്‍ വോതര്‍സ്പൂണ്‍ തന്റെ വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിച്ചിരിക്കുന്ന എഴുത്തുകളില്‍ 40 -കാരിയായ ടന്‍സാനിയന്‍ സ്ത്രീയുടെ കത്തും ഉള്‍പ്പെടുന്നു. തന്റെ രാജ്യക്കാരോട് ഈ സ്ത്രീ കത്തിലൂടെ പറയുന്ന കാര്യങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. സ്വന്തം നാട്ടില്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ നേരിട്ടാലും, പട്ടിണി കിടന്നു മരിക്കേണ്ടി വന്നാല്‍ പോലും ആരും മയക്കുമരുന്ന് കടത്തുവാന്‍ ഒരിക്കലും ശ്രമിക്കരുതെന്ന് അവര്‍ കത്തില്‍ വിവരിക്കുന്നു. താന്‍ തടവിലാണെന്നും, തന്റെ കുടുംബത്തിന് മാത്രമാണ് മയക്കുമരുന്ന് കടത്തിയതുകൊണ്ടുള്ള നഷ്ടം സംഭവിച്ചതെന്നും യുവതി കത്തിലൂടെ വെളിപ്പെടുത്തുന്നു. തടവുകാരുടെ ഇടയില്‍ സാന്ത്വനമായി മാറുമ്പോള്‍ തന്നെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ആരും ഇത്തരം കുരുക്കുകളില്‍ ഉള്‍പ്പെടാതെയിരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുകയാണ് ഫാദര്‍ വോതര്‍സ്പൂണ്‍ എന്ന ഓസ്‌ട്രേലിയന്‍ മിഷ്ണറി വൈദികന്‍.
Image: /content_image/News/News-2017-01-06-12:14:05.jpg
Keywords: ആഫ്രിക്ക

3814
Category: 18
Sub Category:
Heading: ഭിന്നശേഷിയുള്ളവരുടെ സംരക്ഷണത്തിന് സഭ മുന്നിട്ടിറങ്ങും: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
Content: കൊച്ചി: ഭിന്നശേഷിയുള്ളവരായ നാനാജാതി മതസ്ഥരുടെ സംരക്ഷണത്തിന് സഭ മുന്നിട്ടിറങ്ങുമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. വിവിധ മതവിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും പാലിച്ചുകൊണ്ടു തന്നെ ഇവര്‍ക്ക് ഒരുമിച്ച് താമസിക്കാനും സഹകരിച്ച് പ്രവര്‍ത്തിക്കാനുമുള്ള സാഹചര്യമാണ് വിഭാവനം ചെയ്യുന്നത്. ഇതിന് സന്മനസ്സുള്ളവരുടെ പിന്തുണ സ്വീകരിക്കുമെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. ഭിന്നശേഷിയുള്ളവരും വിവിധ കാരണങ്ങളാല്‍ വിഷമിക്കുന്നവരും പാര്‍ശ്വവത്കരിക്ക പ്പെട്ടവരുമായ സഹോദരങ്ങളെ കൂടുതല്‍ സ്‌നേഹിക്കുവാനും അവര്‍ക്ക് ശുശ്രൂഷകള്‍ നല്‍കുവാനും നമുക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവകാരുണ്യരംഗത്ത് സജീവമായ 'ലൗ ആന്റ് കെയറി'ന്റെ നേതൃത്വത്തില്‍ പാലാരിവട്ടം മദര്‍ തെരേസാ നഗറില്‍ സംഘടിപ്പിച്ച ഭിന്നശേഷിയുള്ളവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സായി സമന്വയ പ്രസിഡന്റ് പ്രൊഫ. എന്‍.ആര്‍. മേനോന്‍ അദ്ധ്യക്ഷനായിരുന്നു. കാഴ്ച-കേള്‍വി വൈകല്യമുള്ളവര്‍, ഓട്ടിസം പോലുള്ള രോഗം ബാധിച്ചവര്‍, ശാരീരിക ക്ലേശമുള്ളവര്‍, മാനസിക വൈകല്യം ബാധിച്ചവര്‍, സംസാരശേഷിയില്ലാത്തവര്‍, വിധവകള്‍, വിഭാര്യര്‍, കിടപ്പുരോഗികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, കുടുംബങ്ങളില്ലാതെ ഒറ്റയായി കഴിയുന്നവര്‍ തുടങ്ങി സമൂഹത്തിലെ പലതരത്തിലുള്ള വ്യക്തികളും അവരുടെ കുടുംബാംഗങ്ങളും, ഇവരെ സംരക്ഷിക്കുന്ന വിവിധ കേന്ദ്രങ്ങളുടെ ചുമതലക്കാരുമാണ് വേറിട്ട സന്ദേശവുമായി ഒത്തുചേര്‍ന്നത്. ആഘോഷങ്ങള്‍ ഇവര്‍ക്ക് അന്യമായിരുന്നു. വീടിന്റെയും വിവിധ സംരക്ഷണ കേന്ദ്രങ്ങളുടെയും നാലുചുവരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങിക്കൂടിയവര്‍. സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ളവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. ലൗ ആന്റ് കെയര്‍ ഡയറക്ടര്‍ സാബു ജോസ് മുഖ്യ പ്രഭാഷണം നടത്തി. സ്‌നേഹസംഗമം കോ-ഓര്‍ഡിനേറ്ററും ഭിന്നശേഷിക്കാരായ രണ്ടു പെണ്‍കുട്ടികളുടെ പിതാവുമായ ബേബി ചിറ്റിലപ്പിള്ളി, കെ.പി. ദിലീപന്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനുവേണ്ടിയുള്ള സഹജ് സ്‌കൂള്‍ ഡയറക്ടര്‍ വിജയരാജ മല്ലിക, സിസ്റ്റര്‍ കൊച്ചുത്രേസ്യ, സിസ്റ്റര്‍ ലിറ്റില്‍ തെരേസ, ജെറിന്‍ ജോസ്, ജോട്ടി കുര്യന്‍, സ്റ്റീഫന്‍ ഫിഗരാദോ, തോമസുകുട്ടി ജോസഫ്, സിസ്റ്റര്‍ സുധയാ, എല്‍സി സാബു, മിനി ഡേവിസ് തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. അഡ്വ. ജോസ് വിതയത്തില്‍, അഡ്വ. ലിറ്റോ പാലത്തിങ്കല്‍, റോജന്‍ ചാക്കോ, മഹേഷ്, മാര്‍ട്ടിന്‍ ന്യൂനസ്, പീറ്റര്‍ കെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഭിന്നശേഷിയുള്ള കുട്ടികളുടെ വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. സംഗമത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് സമ്മാനങ്ങളുമായാണ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി എത്തിയത്. സര്‍ക്കാരിന് സമര്‍പ്പിക്കാനുള്ള ഭിന്നശേഷിക്കാരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും അടങ്ങുന്ന നിവേദനം പ്രൊഫ.എന്‍.ആര്‍. മേനോനും, കെ.പി. ദിലീപനും കര്‍ദ്ദിനാളിന് സമര്‍പ്പിച്ചു.
Image: /content_image/India/India-2017-01-14-04:57:57.jpg
Keywords: ആലഞ്ചേരി

3815
Category: 1
Sub Category:
Heading: പോളണ്ടില്‍ ആരംഭിച്ച 'ത്രീ കിംഗ് പ്രോസഷന്‍' ലോകശ്രദ്ധ ആകര്‍ഷിക്കുന്നു
Content: വാര്‍സോ: 2009-ല്‍ പോളണ്ടിലെ വാര്‍സോയില്‍ ആരംഭിച്ച 'ത്രീ കിംഗ് പ്രോസഷന്‍' ലോകശ്രദ്ധ ആകര്‍ഷിക്കുന്നു. ഒരു ചെറിയ കൂട്ടമായി ആരംഭിച്ച പരിപാടി കുടുംബത്തിന്റെ മഹത്വവും, ശ്രേഷ്ഠതയും വെളിപ്പെടുത്തി അനവധി രാജ്യങ്ങളിലേക്ക് പടര്‍ന്നു പന്തലിക്കുകയാണ്. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച ഒരു യാത്രയുടെ പുനര്‍സൃഷ്ടിയാണ് ഈ പരിപാടിയിലൂടെ ആവിഷ്‌കരിക്കുന്നത്. ലോകരക്ഷകനായി ജനിച്ച ക്രിസ്തുവിനെ കാണുവാന്‍ വേണ്ടി മൂന്നു രാജാക്കന്‍മാര്‍ എത്തിയതിനെ അനുസ്മരിച്ചാണ് ഈ പരിപാടി നടത്തപ്പെടുന്നത്. യേശുവിനെ കാണുവാനുള്ള രാജാക്കന്‍മാരുടെ വരവിനെ അനുസ്മരിച്ചുകൊണ്ടാണ് കത്തോലിക്ക സഭ എപ്പിഫെനി അഥവാ ദനഹാ തിരുനാളായി ആചരിക്കുന്നത്. എല്ലാവര്‍ഷവും ജനുവരി ആറാം തീയതിയാണ് എപ്പിഫെനി സഭ ആചരിക്കുന്നത്. ഇതേ ദിവസം തന്നെയാണ് പോളണ്ടില്‍ ആരംഭിച്ച ത്രീ കിംഗ് പ്രോസഷനും നടക്കുന്നത്. കുടുംബങ്ങള്‍, കുട്ടികള്‍, വിദ്യാലയങ്ങള്‍, പ്രാദേശിക സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ത്രീ കിംഗ് പ്രോസഷന്‍ നടത്തപ്പെടുന്നത്. കുടുംബാംഗങ്ങള്‍ എല്ലാവരും പങ്കെടുക്കുന്ന ചടങ്ങില്‍ കുട്ടികളാണ് മൂന്നു രാജാക്കന്‍മാരുടെ വേഷത്തില്‍ എത്തുന്നത്. ഏറെ ആഹ്ലാദപൂര്‍വ്വം നടത്തപ്പെടുന്ന ഘോഷയാത്രയില്‍ പതിനായിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുക്കുന്നത്. ഓരോ പ്രദേശത്തേയും കത്തോലിക്ക ദേവാലയങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ത്രീ കിംഗ് പ്രോസഷനു ശേഷം വിശുദ്ധ ബലി അര്‍പ്പണവും നടക്കാറുണ്ട്. ഏറെ ഭയഭക്ത്യാദരങ്ങളോടെയാണ് വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുക്കുന്നത്. 2005-ല്‍ ജനനതിരുനാളുമായി ബന്ധപ്പെട്ട് ഒരു സ്‌കൂളില്‍ അവതരിപ്പിക്കപ്പെട്ട നാടകത്തില്‍ നിന്നുമാണ് ത്രീ കിംഗ് പ്രോസഷന്‍ ആരംഭിച്ചത്. സ്‌കൂള്‍ നാടകം പതിയെ പ്രത്യേക തിയറ്ററിലേക്ക് മാറ്റി. 2009-ല്‍ തെരുവില്‍ ഇത്തരം പരിപാടികള്‍ നടത്തുവാന്‍ ആരംഭിച്ചു. കൂടുതല്‍ വര്‍ണ്ണാഭമായിട്ടാണ് പരിപാടികള്‍ തെരുവിലേക്ക് എത്തിയത്. 2009 ജനുവരി നാലാം തീയതി നടന്ന പരിപാടികള്‍ ആര്‍ച്ച് ബിഷപ്പ് കസിമിയേഴ്‌സ് നൈകിസ് ആണ് ഉദ്ഘാടനം ചെയ്തത്. ഇതേ തുടര്‍ന്നാണ് എപ്പിഫെനി തിരുനാള്‍ ദിനത്തില്‍ വാര്‍സോയില്‍ ത്രീ കിംഗ് പ്രോസഷന്‍ ആരംഭിച്ചത്. 2010-ല്‍ ത്രീ കിംഗ് പ്രോസഷന്‍ നടത്തുവാന്‍ വേണ്ടി പ്രത്യേക ഫൗണ്ടേഷന്‍ തന്നെ നിലവില്‍ വന്നു. അധികം വൈകാതെ തന്നെ എപ്പിഫെനി തിരുനാള്‍ പോളണ്ട് സര്‍ക്കാര്‍ ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചു. പോളണ്ടിലെ അഞ്ചു നഗരങ്ങളിലേക്ക് കൂടി ത്രീ കിംഗ് പ്രോസഷന്‍ നടത്തുവാന്‍ ആരംഭിച്ചു. പതിനായിരത്തില്‍ അധികം പേരാണ് ഓരോ പരിപാടികളിലും പങ്കെടുക്കുവാനായി എത്തിയത്. പോളണ്ടിലെ ത്രീ കിംഗ് പ്രോസഷന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും വേഗം തന്നെ പടര്‍ന്നു പിടിച്ചിരിക്കുകയാണ്. 16 രാജ്യങ്ങളിലായി 420-ല്‍ അധികം പട്ടണങ്ങളില്‍ എപ്പിഫെനി തിരുനാളുമായി ബന്ധപ്പെട്ടു ത്രീ കിംഗ് പ്രോസഷന്‍ നടത്തപ്പെടുന്നുണ്ട്. ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയും, ഫ്രാന്‍സിസ് മാര്‍പാപ്പയും ത്രീ കിംഗ് പ്രോസഷനെ തങ്ങളുടെ വത്തിക്കാനിലെ പ്രാര്‍ത്ഥനകളില്‍ പ്രത്യേകം പരാമര്‍ശിക്കുവാനും ആരംഭിച്ചതോടെ പരിപാടി കൂടുതല്‍ വിജയമായി മാറി. കുടുംബാംഗങ്ങള്‍ ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടി എന്ന നിലയില്‍ ത്രീ കിംഗ് പ്രോസഷന്‍ ഇതിനോടകം തന്നെ ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു. വരും വര്‍ഷങ്ങളില്‍ പരിപാടി കൂടുതല്‍ രാജ്യങ്ങളിലേക്കും ആളുകളിലേക്കും ത്രീ കിംഗ് പ്രോസഷന്‍ വ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ വിശ്വാസികള്‍.
Image: /content_image/News/News-2017-01-06-13:52:48.jpg
Keywords: പോളണ്ട്

3816
Category: 18
Sub Category:
Heading: കർണാടക ചീഫ് വിപ്പ് ഫാ. ടോം ഉഴുന്നാലിന്റെ രാമപുരത്തെ വീട്ടിൽ സന്ദർശനം നടത്തി
Content: രാമപുരം: കർണാടക നിയമസഭ ചീഫ് വിപ്പും ക്രിസ്ത്യൻ ഡവലപ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനുമായ ഐവാൻ ഡിസൂസ ഫാ. ടോം ഉഴുന്നാലിലിന്റെ രാമപുരത്തെ വീട്ടിൽ സന്ദർശനം നടത്തി. പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ഒപ്പമാണ് ചീഫ് രാമപുരത്തു എത്തിയത്. തിരോധാനത്തിന് ശേഷം പത്തു മാസങ്ങൾക്കു ശേഷവും വൈദികൻ മോചിതനാകാത്തതിൽ ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവസഭയ്ക്കും രാജ്യത്തിനും വേണ്ടി സ്വയം ത്യാഗം ചെയ്ത വൈദികന്റെ മോചനത്തിനായി മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ നാട് ഒന്നിക്കണമെന്നു മാർ കല്ലറങ്ങാട്ട് പറഞ്ഞു. കേന്ദ്ര ഗവൺമെന്റിന്റെ ഇക്കാര്യത്തിലുള്ള അലംഭാവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ ഐവാൻ ഡിസൂസ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വിവരങ്ങൾ ധരിപ്പിക്കുമെന്നും ഇതു കൂടാതെ സഹായങ്ങൾ ഉറപ്പാക്കുമെന്നും ബന്ധുക്കളോടു പറഞ്ഞു. ഫാ.ടോം ഉഴുന്നാലിലിന്റെ ഇടവകയായ രാമപുരം സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ എത്തി കുഞ്ഞച്ചന്റെ കബറിടത്തിങ്കൽ പ്രാർത്ഥിക്കാനും ഐവാൻ ഡിസൂസ സമയം കണ്ടെത്തി. വൈസ് പോസ്റ്റുലേറ്റർ റവ. ഡോ സെബാസ്റ്റ്യൻ നടുത്തടം, ഫാ.ജോർജ് നെല്ലിക്കുന്ന് ചെരിവുപുരയിടം തുടങ്ങിയവരും സന്നിഹിതരായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ജേക്കബിനെയും സന്ദർശിച്ചാണ് അദ്ദേഹം മടങ്ങിയത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2017-01-07-04:29:32.jpg
Keywords: ടോം

3817
Category: 18
Sub Category:
Heading: പ്രേഷിതര്‍ സഭയുടെ നെടുംതൂണുകള്‍: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: കൊച്ചി: പ്രേഷിതരംഗത്തു പ്രവര്‍ത്തിക്കുന്ന വൈദികരും സമര്‍പ്പിതരും മറ്റുള്ളവരും സഭയുടെ നെടുംതൂണുകളാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സഭയുടെ പ്രേഷിതകാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രേഷിതവാരാചരണത്തിന്റെ ഉദ്ഘാടനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിനും സമൂഹത്തിനുമായി പ്രേഷിതശുശ്രൂഷ ചെയ്യുന്നതിനിടെയാണു മലയാളിയായ ഫാ. ടോം ഉഴുന്നാലില്‍ യമനില്‍ നിന്നു ബന്ധിയാക്കപ്പെട്ടത്. അദ്ദേഹത്തെപ്പോലെയും യമനിലെ മിഷനറീസ് ഓഫ് ചാരിറ്റിയിലെ സന്യാസിനികളെപ്പോലെയും ജീവന്‍ പണയംവച്ചു സമര്‍പ്പിതശുശ്രൂഷ ചെയ്യുന്നവര്‍ സഭയുടെ അഭിമാനങ്ങളാണ്. തങ്ങളുടെ ജീവന്‍ സമര്‍പ്പിച്ചും ഘോരമായ പീഡകള്‍ സഹിച്ചും ക്രിസ്തുവിനു സാക്ഷികളാകാനാണ് അവര്‍ പ്രയത്‌നിക്കുന്നത്. അനേകം മിഷനറിമാര്‍ ഇന്ത്യയിലും പുറത്തും ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ സന്ദേശം അറിയിക്കുന്നുണ്ട്. പ്രേഷിതചൈതന്യത്തില്‍ മുന്നേറുന്ന സീറോ മലബാര്‍ സഭയിലെ അയ്യായിരത്തോളം മിഷനറി വൈദികരും മുപ്പത്താറായിരത്തോളം സമര്‍പ്പിതരും മിഷന്‍പ്രദേശങ്ങളില്‍ സുവിശേഷ വേല ചെയ്യുന്നുണ്ട്. ക്രിസ്തുവിന്റെ സന്ദേശം അറിയിക്കുക, സക്ഷികളായി തീരുക എന്നതു നമ്മുടെ കടമയാണ്. ഈ ഉത്തരവാദിത്വമാണു പ്രേഷിതവാരാചരണം സഭാമക്കളെ മുഴുവന്‍ ഓര്‍മിപ്പിക്കുന്നത്. ഭാരതത്തിലെ മിഷന്‍പ്രദേങ്ങളിലേക്കു സഹായസഹകരണങ്ങളെത്തിക്കുവാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ടെന്നും മേജര്‍ ആര്‍ച്ച് ബിഷപ് പറഞ്ഞു. ബിഷപ്പുമാരായ മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, റവ.ഡോ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍, റവ.ഡോ. ആന്റണി കൊള്ളന്നൂര്‍, ഫാ. മാത്യു പുളിമൂട്ടില്‍, ഫാ. ജോസഫ് പുലവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-01-07-05:01:23.jpg

3818
Category: 1
Sub Category:
Heading: രക്ഷകനെ കാണാന്‍ പുറപ്പെട്ട ജ്ഞാനികള്‍ ദൈവത്തെ അന്വേഷിക്കുന്നവരുടെ പ്രതിനിധികളാണെന്ന് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: യേശുവിനെ കാണുവാന്‍ ദൂരെ നിന്നു എത്തിയ മൂന്നു പണ്ഡിതന്‍മാരും ദൈവത്തെ അന്വേഷിക്കുന്നവരുടെ യഥാര്‍ത്ഥ പ്രതിനിധികളാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദനഹാ തിരുനാളില്‍ വിശുദ്ധ ബലി മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ സംസാരിക്കുകയായിരിന്നു മാര്‍പാപ്പ. പണ്ഡിതന്‍മാരുടെ ഹൃദയങ്ങള്‍ ഉന്നതങ്ങളിലേക്ക് തുറന്നിരുന്നതിനാലാണ് അവര്‍ക്ക് രക്ഷകന്‍ പിറന്നിടത്തേക്ക് കൃത്യമായി എത്തുവാന്‍ സാധിച്ചതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. "ദൈവത്തെ ശരിയായി അന്വേഷിക്കുന്നവരുടെയും, തങ്ങളുടെ സ്വര്‍ഗീയ ഭവനങ്ങളെ കുറിച്ച് ബോധ്യമുള്ളവരുടെയും യഥാര്‍ത്ഥ പ്രതിനിധികളാണ് ക്രിസ്തുവിനെ തേടിയെത്തിയ മൂന്നു പണ്ഡിതന്‍മാരും. രക്ഷകനായി കാത്തിരിന്നവരാണ് അവര്‍. ദൈവത്തെ കാത്തിരിക്കുന്നവരും, ദൈവീക ഇടപെടലുകള്‍ ജീവിതത്തില്‍ സംഭവിക്കുന്നതിനായി പ്രതീക്ഷിക്കുന്നവരും എല്ലാ കാലഘട്ടത്തിലും ജീവിക്കുന്നുണ്ട്. ബൈബിളില്‍ ഉടനീളം ഇത്തരക്കാരായ ആളുകളുടെ ജീവിതം നമുക്ക് നേരില്‍ കാണാം. പ്രതീക്ഷയോടെ കര്‍ത്താവിനെ കാത്തിരിക്കുന്നവരാണ് വിശ്വാസികള്‍". മാര്‍പാപ്പ പറഞ്ഞു. രക്ഷകനായി കാത്തിരുന്ന പുതിയ നിയമത്തിലെ വിവിധ കഥാപാത്രങ്ങളെ തന്റെ പ്രസംഗത്തില്‍ പരിശുദ്ധ പിതാവ് എടുത്തു പറഞ്ഞു. രക്ഷകനെ തന്റെ കൈയില്‍ എടുക്കാതെ മരണം കാണില്ലെന്നു ഉറച്ച് വിശ്വസിച്ച ശിമയോനും, തന്റെ പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി വന്ന ധൂര്‍ത്തപുത്രനും, ഇടയന്റെ വരവിനായി കാത്തിരിക്കുന്ന കൂട്ടംതെറ്റിപോയ ആടും, ക്രിസ്തുവിന്റെ കല്ലറയിലേക്ക് പ്രതീക്ഷയോടെ ചെല്ലുന്ന മഗ്ദലന മറിയവുമെല്ലാം ദൈവത്തിനായി പ്രതീക്ഷയോടെ കാത്തിരുന്നവരുടെ വിവിധ പ്രതിനിധികളാണെന്നും ഫ്രാന്‍സിസ് പാപ്പ തന്റെ പ്രസംഗത്തിലൂടെ വിവരിച്ചു. "കടുത്ത ഏകാന്തതയിലും പ്രതീക്ഷയ്ക്ക് വകനല്‍കുന്നത് ദൈവത്തിന് വേണ്ടിയുള്ള ഈ പ്രത്യേക കാത്തിരിപ്പാണ്. ഈ വിശ്വാസമാണ് നമ്മേ ഒരു കാര്യത്തിനും മാറ്റിമറിക്കുവാന്‍ കഴിയില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നത്. വിരസവും ഏകാന്തവുമായ നമ്മുടെ ദിനചര്യകളില്‍ പോലും പുതുമ കണ്ടെത്തുവാന്‍ ദൈവത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് സഹായകരമാണ്. കര്‍ത്താവിനെ കാത്തിരുന്നവരെ ഇന്നലെകളില്‍ മാത്രമല്ല കാണാന്‍ സാധിക്കുന്നത്. ഇന്നലെകളില്‍ തുടങ്ങി നാളെയ്ക്ക് നീളുന്ന ഒരു പ്രക്രിയയായി അത് തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു". ഫ്രാന്‍സിസ് പാപ്പ വിശദീകരിച്ചു. പണ്ഡിതര്‍ ക്രിസ്തുവിനെ വിശ്വസിച്ചപ്പോള്‍ ഹെറോദേസ് രാജാവിന് ഭയമാണ് ഉണ്ടായതെന്നും പാപ്പ പറഞ്ഞു. എല്ലാം പിടിച്ചടക്കാനുള്ള മനസിന്റെ താല്‍പര്യത്തില്‍ നിന്നുമാണ് ഇത്തരമൊരു ഭയം ഉളവാകുന്നതെന്നും പാപ്പ ചൂണ്ടികാണിച്ചു. ക്രിസ്തുവിനെ പ്രതീക്ഷയോടെ കാത്തിരിന്ന പണ്ഡിതര്‍, അവിടുത്തെ കണ്ട ശേഷം പൈതലിനെ കുമ്പിട്ട് ആരാധിക്കുന്നതായും സുവിശേഷ ഭാഗം സൂചിപ്പിക്കുന്നുണ്ട്. നിസാരനായ ഒരു ശിശുവിന്റെ മുന്നില്‍ തങ്ങളെ മുട്ടുകുത്തുവാന്‍ പ്രേരിപ്പിക്കുന്നത് തന്നെ പണ്ഡിതരുടെ ഉള്ളിലെ വിശ്വാസമാണ്. "നാം പ്രതീക്ഷിക്കാത്ത ഇടങ്ങളിലും, ഒരിക്കലും നാം സാധ്യമല്ലെന്നു വിശ്വസിക്കുന്ന സ്ഥലങ്ങളിലുമാണ് ദൈവം വന്നു പിറക്കുക. ദൈവത്തെ നിരസിക്കുന്ന പ്രദേശങ്ങളിലേക്ക് അവിടുന്ന് വന്നു പിറക്കുന്നുണ്ട്. ദൈവത്തിന്റെ കണ്ണില്‍ എല്ലായ്‌പ്പോഴും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും, പീഡനം അനുഭവിക്കുന്നവര്‍ക്കും, അനാഥര്‍ക്കും പ്രത്യേക സ്ഥാനമുണ്ട്. ഇതാണ് അവിടുത്തെ കാരുണ്യം". ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. 35,000-ല്‍ അധികം വിശ്വാസികളാണ് എപ്പിഫെനി തിരുനാളിന് പങ്കെടുക്കുന്നതിനായി വത്തിക്കാനിലേക്ക് എത്തിച്ചേര്‍ന്നത്. ക്രിസ്തുവെന്ന വെളിച്ചത്തെ നമ്മുടെ ഉള്ളിലേക്ക് കൊണ്ടുവരുവാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് പരിശുദ്ധ പിതാവ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. മുപ്പതോളം കര്‍ദ്ദിനാളന്മാരും, ആര്‍ച്ചുബിഷപ്പുമാരും നിരവധി മെത്രാന്മാരും ഇരുനൂറ്റിയമ്പതോളം വൈദികരും മാര്‍പാപ്പ അര്‍പ്പിച്ച ബലിയില്‍ സഹകാര്‍മ്മികരായിരിന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2017-01-07-05:10:51.jpg
Keywords: ഫ്രാന്‍സിസ് പാപ്പ

3819
Category: 18
Sub Category:
Heading: മദ്യവിരുദ്ധ പ്രവർത്തനത്തിലെ മികവിനു വരാപ്പുഴ അതിരൂപതയ്ക്കു അവാര്‍ഡ്
Content: കൊച്ചി: മദ്യവിരുദ്ധ പ്രവർത്തനത്തിലെ മികവിനു കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ഏർപ്പെടുത്തിയ ബിഷപ് മാക്കീൽ പുരസ്കാരം വരാപ്പുഴ അതിരൂപത മദ്യവിരുദ്ധ സമിതിക്ക്. 10,000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണു പുരസ്കാരം. മികച്ച മദ്യവിരുദ്ധ പ്രവർത്തകനുള്ള പുരസ്കാരത്തിനു സമിതി സംസ്‌ഥാന വൈസ് പ്രസിഡന്റ് എം.ഡി. റാഫേൽ മുക്കത്ത് അർഹനായി. വരാപ്പുഴ അതിരൂപതയിലെ പുതുവൈപ്പ് സെന്റ് സെബാസ്റ്റ്യൻസ് ഇടവകാംഗമാണ്. മികച്ച രണ്ടാമത്തെ രൂപതയ്ക്കുള്ള ഫാ. പോൾ കാരാച്ചിറ പുരസ്കാരത്തിനു താമരശേരി രൂപതയും മൂന്നാം സ്‌ഥാനത്തിനുള്ള മറിയാമ്മ ഐക്കര മൈമ്മോറിയൽ പുരസ്കാരത്തിനു തൃശൂർ അതിരൂപതയും അർഹരായി. മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, പ്രസാദ് കുരുവിള, സിസ്റ്റർ ആനീസ് തോട്ടപ്പിള്ളി, ആന്റണി ജേക്കബ് ചാവറ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാർഡ് നിർണയം നടത്തിയത്. ഫെബ്രുവരി മൂന്നിനു പാലാരിവട്ടം പിഒസിയിൽ നടക്കുന്ന സംസ്‌ഥാന വാർഷിക സമ്മേളനത്തിൽ പുരസ്കാരങ്ങൾ നൽകും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2017-01-07-05:33:53.jpg
Keywords: വരാപ്പുഴ

3820
Category: 6
Sub Category:
Heading: ദൈവത്തെ അറിയുന്നതില്‍ നിന്നും ലഭിക്കുന്ന സമാധാനം
Content: "അത് അവിടുത്തെ ജനത്തിന് പാപമോചനംവഴിയുള്ള രക്ഷയെക്കുറിച്ച് അറിവുകൊടുക്കാനും, നമ്മുടെ ദൈവത്തിന്റെ കാരുണ്യാതിരേകംകൊണ്ട് ഉയരത്തില്‍ നിന്നുള്ള ഉദയരശ്മി നമ്മെ സന്ദര്‍ശിക്കുമ്പോള്‍ ഇരുളിലും, മരണത്തിന്റെ നിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശം വീശാനും സമാധാനത്തിന്റെ മാര്‍ഗത്തിലേക്ക് നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടിയാണ്" (ലൂക്കാ 1:77-79) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 07}# യഥാര്‍ത്ഥ പ്രാര്‍ത്ഥന മനുഷ്യമനസ്സില്‍ വ്യതിയാനം വരുത്തുന്നു. നമ്മുടെ ആവശ്യം ദൈവത്തിന് പൂര്‍ണ്ണമായും അറിയാം. സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ദൈവം നമ്മെ ക്ഷണിക്കുന്നുവെങ്കില്‍, അതിനുകാരണം പ്രാര്‍ത്ഥിക്കുന്നവരെ അത്ഭുതകരമായി മാറ്റുവാനും, അനുരജ്ഞനത്തിലേക്കും സഹോദര്യത്തിലേക്കും വഴിനടത്തുവാന്‍ അതിന് സാധിക്കും എന്ന കാരണം കൊണ്ടാണ്. ആത്മാര്‍ത്ഥമായി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്ന ഒരു വ്യക്തി തീര്‍ച്ചയായും ധ്യാനിക്കുന്നത്, സൃഷ്ടാവായ ദൈവം ആഗ്രഹിക്കുന്ന സമാധാനത്തിന്റെ ദൂതിനെ പറ്റിയാണ്. വി. ഫ്രാന്‍സിസ് അസ്സീസ്സി അസാധാരണമായ വിധത്തില്‍ സമാധാനം സാക്ഷാത്ക്കരിച്ച മാതൃകയാണ്. സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നവന്‍ ദൈവത്തിന് കൃതജ്ഞതാസ്‌തോത്രം അര്‍പ്പിക്കുന്നു. ആദിയിലും അന്ത്യത്തിലും മാനവകുടുംബം ഒന്നാണെന്നും, അത് ദൈവത്തിലേക്ക് തിരികെ പോകുന്നുവെന്നും അവന്‍ മനസ്സിലാക്കുന്നു. ദുഷ്ടതയുടെ ദുരാത്മാവിനാല്‍ പരീക്ഷിക്കപ്പെടുന്ന മനുഷ്യാത്മാവിന് പരിമിതികളും പരാജയങ്ങളും ഉണ്ടെങ്കിലും, ഓരോ പുരുഷനും സ്ത്രീയും അവന്റേയോ അവളുടെയോ ഉള്ളില്‍ വഹിക്കുന്നത് ദൈവത്തിന്റെ ഛായയാണെന്ന് മനസ്സിലാക്കുന്നു. ക്രിസ്തീയ വെളിപാട് സ്വീകരിക്കുന്ന വ്യക്തി അവന്റെ ധ്യാനത്തില്‍ ഒരുപടി കൂടി മുന്നോട്ടുപോകുന്നു. ക്രിസ്തു തന്നെ തന്നെ വീണ്ടെടുത്തിട്ടുണ്ടെന്നും, തന്നെ ഒരു സഹോദരനാക്കിത്തീര്‍ത്തുവെന്നും, ദൈവത്തിന്റെ ചിതറിപ്പോയ മക്കളെ തന്നില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും അവന്‍ മനസ്സിലാക്കുന്നു. മനുഷ്യന്‍ ആത്മശോധന ചെയ്യുമ്പോള്‍, അവന്റെ മുന്‍വിധികളും, കുറവുകളും, പരാജയങ്ങളും തിരിച്ചറിഞ്ഞ്, അവനിലും അന്യരിലുമുള്ള, സ്വാര്‍ത്ഥതയും അസൂയയും അക്രമസ്വഭാവവുമാണ് സമാധാനത്തിനുള്ള യഥാര്‍ത്ഥ തടസ്സങ്ങളെന്ന് മനസ്സിലാക്കുന്നു. ഇതിനു പരിഹാരം നേടാന്‍ അവന്‍ ദൈവത്തിന്റേയും അവന്റെ സഹോദരന്മാരുടേയും ക്ഷമ തേടുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 1.1.87) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image: /content_image/Meditation/Meditation-2017-01-07-07:14:53.jpg
Keywords: സമാധാനം

3821
Category: 1
Sub Category:
Heading: 'ദ ക്രോസ് ആന്റ് ദ ലൈറ്റ് സ്‌റ്റേജ്' ഷോയുടെ പോരായ്മകള്‍ ചൂണ്ടികാണിച്ച് കത്തോലിക്ക ബിഷപ്പുമാര്‍ രംഗത്ത്
Content: ഡെട്രോയിറ്റ്: വിശ്വാസികളെയും അവിശ്വാസികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന 'ദ ക്രോസ് ആന്റ് ദ ലൈറ്റ്' സ്‌റ്റേജ് ഷോയ്‌ക്കെതിരെ അമേരിക്കന്‍ കത്തോലിക്ക ബിഷപ്പുമാര്‍ രംഗത്ത്. പല അമേരിക്കന്‍ കത്തോലിക്ക ദേവാലയങ്ങളിലും നടന്ന പരിപാടി തീരെ ബഹുമാനം അര്‍ഹിക്കാത്തതും, പ്രൊട്ടസ്റ്റന്‍റ് ആശയങ്ങളെ മാത്രം ചിത്രീകരിക്കുന്നതുമാണെന്ന് ബിഷപ്പുമാര്‍ പറയുന്നു. ലൈവ് സ്റ്റേഷന്‍ എന്ന പേരിലാണ് മുമ്പ് ഈ സ്റ്റേജ് ഷോ അറിയപ്പെട്ടിരുന്നത്. നവ സുവിശേഷവല്‍ക്കരണത്തിന്റെ ആശയത്തെ ഉള്‍ക്കൊള്ളുന്നതാണ് തങ്ങളുടെ ഷോയെന്നു സംഘാടകര്‍ അവകാശപ്പെടുന്നു. 2002-ല്‍ ആണ് ആദ്യമായി ഈ ഷോ മിഷിഗണില്‍ അരങ്ങേറിയത്. ഫാര്‍മിംഗ്ടണ്ണിലെ വ്യാകുലമാതാവിന്റെ ദേവാലയത്തില്‍ അരങ്ങേറിയ പരിപാടി സുവിശേഷത്തിന്റെ ആശയങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചത്. ഫ്‌ളോറിഡ, ഇന്ത്യാന തുടങ്ങിയ സ്ഥലങ്ങളിലേക്കും പിന്നീട് ഷോ നടത്തുവാന്‍ സംഘാടകര്‍ക്ക് ക്ഷണം ലഭിച്ചു. ജനങ്ങളില്‍ ഏറെ സ്വാധീനം വഹിക്കുന്ന ഒന്നായി ചുരുങ്ങിയ കാലം കൊണ്ടുതന്നെ 'ദ ക്രോസ് ആന്റ് ദ ലൈറ്റ്' ഷോയ്ക്ക് മാറുവാന്‍ സാധിച്ചു. ദേവാലയത്തിനുള്ളിലാണ് 'ദ ക്രോസ് ആന്റ് ദ ലൈറ്റ്' എന്ന ഷോ നടത്തപ്പെടുന്നത്. കാനോനികമായ ചില പ്രശ്‌നങ്ങള്‍ ഇതില്‍ തന്നെ നേരിടുന്നതായും ബിഷപ്പുമാര്‍ ചൂണ്ടികാണിക്കുന്നു. കാനോന്‍ 1220 പ്രകാരം, ദേവാലയം ഏറെ വിശുദ്ധിയോടെ സൂക്ഷിക്കേണ്ട ഒരു സ്ഥലമാണ്. അശുദ്ധവും മ്ലേചവുമായ ഒന്നും ദേവാലയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുവാന്‍ ചുമതലക്കാര്‍ അനുവദിക്കരുതെന്ന് കാനോന്‍ നിയമം നിഷ്‌കര്‍ഷിക്കുന്നു. ദേവാലയത്തിന്റെ ശുചിത്വവും, അച്ചടക്കവും, പരിപാലനവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. എന്നാല്‍ ഷോ നടത്തുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ പലപ്പോഴും വിട്ടുവീഴ്ച്ച ചെയ്യേണ്ടതായി വരുന്നുവെന്ന് പലരും പറയുന്നു. ഇതുകൂടാതെ ഷോയുടെ ഭാഗമായി വരുന്ന ഒരു സ്ത്രീ അര്‍ധനഗ്നനായിട്ടാണ് പരിപാടിയില്‍ പങ്കെടുക്കുന്നതും. ഇത്തരം പല പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും വിശ്വാസികളുടെ മനസിലേക്ക് ആഴത്തില്‍ സ്വാധീനം ചെലുത്തുവാന്‍ ഷോയ്ക്ക് സാധിച്ചിട്ടുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്. ദൈവത്തിന്റെ സാന്നിധ്യം തങ്ങള്‍ക്ക് ഷോയില്‍ പങ്കെടുക്കുമ്പോള്‍ ലഭിച്ചതായി 82 ശതമാനം പേരും ഇതിനോടകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒരു മതത്തെ പ്രത്യേകമായി കേന്ദ്രീകരിച്ചുള്ള പരിപാടിയല്ല തങ്ങളുടെ ഷോയെന്ന് സംഘാടകര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ക്രിസ്തുവിന്റെ പീഡാനുഭവവും, മരണവും, ഉയിര്‍പ്പും, പെന്തകോസ്തുനാളില്‍ പരിശുദ്ധാത്മാവ് എഴുന്നള്ളി വരുന്നതുമാണ് ദ ക്രോസ് ആന്റ് ദ ലൈറ്റിന്റെ പ്രധാന ഉള്ളടക്കം. ചില പ്രശ്‌നങ്ങള്‍ ചൂണ്ടികാണിക്കുമ്പോള്‍ തന്നെ ഷോ ആളുകളെ സ്വാധീനിക്കുന്നുവെന്ന കാര്യത്തില്‍ ഒരു തര്‍ക്കവും തങ്ങള്‍ക്കില്ലെന്നും ബിഷപ്പുമാര്‍ വ്യക്തമാക്കി. ദൈവവിശ്വാസം ചിലരിലേക്ക് ആഴമായി പതിയുവാനും ഷോ സഹായിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2017-01-07-08:54:44.jpg
Keywords: അമേരിക്ക