category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഭിന്നശേഷിയുള്ളവരുടെ സംരക്ഷണത്തിന് സഭ മുന്നിട്ടിറങ്ങും: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
Contentകൊച്ചി: ഭിന്നശേഷിയുള്ളവരായ നാനാജാതി മതസ്ഥരുടെ സംരക്ഷണത്തിന് സഭ മുന്നിട്ടിറങ്ങുമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. വിവിധ മതവിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും പാലിച്ചുകൊണ്ടു തന്നെ ഇവര്‍ക്ക് ഒരുമിച്ച് താമസിക്കാനും സഹകരിച്ച് പ്രവര്‍ത്തിക്കാനുമുള്ള സാഹചര്യമാണ് വിഭാവനം ചെയ്യുന്നത്. ഇതിന് സന്മനസ്സുള്ളവരുടെ പിന്തുണ സ്വീകരിക്കുമെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. ഭിന്നശേഷിയുള്ളവരും വിവിധ കാരണങ്ങളാല്‍ വിഷമിക്കുന്നവരും പാര്‍ശ്വവത്കരിക്ക പ്പെട്ടവരുമായ സഹോദരങ്ങളെ കൂടുതല്‍ സ്‌നേഹിക്കുവാനും അവര്‍ക്ക് ശുശ്രൂഷകള്‍ നല്‍കുവാനും നമുക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവകാരുണ്യരംഗത്ത് സജീവമായ 'ലൗ ആന്റ് കെയറി'ന്റെ നേതൃത്വത്തില്‍ പാലാരിവട്ടം മദര്‍ തെരേസാ നഗറില്‍ സംഘടിപ്പിച്ച ഭിന്നശേഷിയുള്ളവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സായി സമന്വയ പ്രസിഡന്റ് പ്രൊഫ. എന്‍.ആര്‍. മേനോന്‍ അദ്ധ്യക്ഷനായിരുന്നു. കാഴ്ച-കേള്‍വി വൈകല്യമുള്ളവര്‍, ഓട്ടിസം പോലുള്ള രോഗം ബാധിച്ചവര്‍, ശാരീരിക ക്ലേശമുള്ളവര്‍, മാനസിക വൈകല്യം ബാധിച്ചവര്‍, സംസാരശേഷിയില്ലാത്തവര്‍, വിധവകള്‍, വിഭാര്യര്‍, കിടപ്പുരോഗികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, കുടുംബങ്ങളില്ലാതെ ഒറ്റയായി കഴിയുന്നവര്‍ തുടങ്ങി സമൂഹത്തിലെ പലതരത്തിലുള്ള വ്യക്തികളും അവരുടെ കുടുംബാംഗങ്ങളും, ഇവരെ സംരക്ഷിക്കുന്ന വിവിധ കേന്ദ്രങ്ങളുടെ ചുമതലക്കാരുമാണ് വേറിട്ട സന്ദേശവുമായി ഒത്തുചേര്‍ന്നത്. ആഘോഷങ്ങള്‍ ഇവര്‍ക്ക് അന്യമായിരുന്നു. വീടിന്റെയും വിവിധ സംരക്ഷണ കേന്ദ്രങ്ങളുടെയും നാലുചുവരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങിക്കൂടിയവര്‍. സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ളവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. ലൗ ആന്റ് കെയര്‍ ഡയറക്ടര്‍ സാബു ജോസ് മുഖ്യ പ്രഭാഷണം നടത്തി. സ്‌നേഹസംഗമം കോ-ഓര്‍ഡിനേറ്ററും ഭിന്നശേഷിക്കാരായ രണ്ടു പെണ്‍കുട്ടികളുടെ പിതാവുമായ ബേബി ചിറ്റിലപ്പിള്ളി, കെ.പി. ദിലീപന്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനുവേണ്ടിയുള്ള സഹജ് സ്‌കൂള്‍ ഡയറക്ടര്‍ വിജയരാജ മല്ലിക, സിസ്റ്റര്‍ കൊച്ചുത്രേസ്യ, സിസ്റ്റര്‍ ലിറ്റില്‍ തെരേസ, ജെറിന്‍ ജോസ്, ജോട്ടി കുര്യന്‍, സ്റ്റീഫന്‍ ഫിഗരാദോ, തോമസുകുട്ടി ജോസഫ്, സിസ്റ്റര്‍ സുധയാ, എല്‍സി സാബു, മിനി ഡേവിസ് തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. അഡ്വ. ജോസ് വിതയത്തില്‍, അഡ്വ. ലിറ്റോ പാലത്തിങ്കല്‍, റോജന്‍ ചാക്കോ, മഹേഷ്, മാര്‍ട്ടിന്‍ ന്യൂനസ്, പീറ്റര്‍ കെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഭിന്നശേഷിയുള്ള കുട്ടികളുടെ വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. സംഗമത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് സമ്മാനങ്ങളുമായാണ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി എത്തിയത്. സര്‍ക്കാരിന് സമര്‍പ്പിക്കാനുള്ള ഭിന്നശേഷിക്കാരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും അടങ്ങുന്ന നിവേദനം പ്രൊഫ.എന്‍.ആര്‍. മേനോനും, കെ.പി. ദിലീപനും കര്‍ദ്ദിനാളിന് സമര്‍പ്പിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-01-07 10:27:00
Keywordsആലഞ്ചേരി
Created Date2017-01-06 18:16:10