Contents
Displaying 3581-3590 of 25031 results.
Content:
3844
Category: 9
Sub Category:
Heading: കുട്ടികൾക്കും ടീനേജുകാർക്കുമായി സെഹിയോൻ യു കെ ഒരുക്കുന്ന അവധിക്കാല ധ്യാനം ഫെബ്രുവരി 20 മുതൽ 24 വരെ
Content: പരിശുദ്ധാത്മാഭിഷേകം നിറഞ്ഞ നിരവധിയായ ശുശ്രൂഷകളിലൂടെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുട്ടികളിലും കൌമാരക്കാരിലും യുവജനങ്ങളിലും യേശുക്രിസ്തുവിനെ പകർന്നുനൽകി ജീവിത നവീകരണവും മാനസാന്തരവും നന്മ തിന്മകളുടെ തിരിച്ചറിവും സാദ്ധ്യമാക്കുകവഴി അവരെ കുടുംബത്തിനും സമൂഹത്തിനും മാതൃകയായിക്കൊണ്ട് ക്രിസ്തീയമാർഗത്തിലൂടെ നയിച്ചുകൊണ്ടിരിക്കുന്ന റവ.ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യു കെ ഫെബ്രുവരി മാസ അവധിക്കാലത്ത് 20 മുതൽ 24 വരെ "സ്കൂൾ ഓഫ് ഇവാൻജലൈസേഷൻ "മിഡ് വെയിൽസിലെ കെഫൻലീ പാർക്കിൽ വച്ച് നടത്തുന്നു. കുട്ടികൾക്കും കൌമാരക്കാർക്കും പ്രായഭേദമനുസരിച്ച് അവർ ആയിരിക്കുന്ന അവസ്ഥകൾക്കനുസൃതമായി ജീവിതമൂല്യങ്ങൾ പകർന്നുനൽകുന്ന ഏറെ അനുഗ്രഹീതമായ ഈ ധ്യാനത്തിൽ അവരുടെ ആത്മീയ മാനസിക ബൌദ്ധിക വളർച്ചയ്കനുസൃതമായുള്ള നിരവധി പ്രോഗ്രാമുകളും ക്ലാസ്സുകളും ഉൾപ്പെടുന്നതാണ്. 9 വയസ്സുമുതൽ 12 വരെയും 13 മുതൽ പ്രായക്കാർക്കും, പ്രത്യേക വിഭാഗങ്ങളായിട്ടാണ് കിഡ്സ് ഫോർ കിംങ്ഡം, ടീൻസ് ഫോർ കിംങ്ഡം ടീമുകൾ സ്കൂൾ ഓഫ് ഇവാൻജലൈസേഷൻ ധ്യാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളുടെ കുടുംബത്തിലും സമൂഹത്തിലുമുള്ള നല്ല പെരുമാറ്റങ്ങളെയും ജീവിതരീതികളെയും പരിചയപ്പെടുത്തുന്ന ഈ ശുശ്രൂഷയിലേക്ക് www.sehionuk.org എന്ന വെബ്സൈറ്റിൽ നേരിട്ട് ബുക്കിംങ് നടത്താം. #{red->n->n->അഡ്രസ്സ്: }# Cefen Lea Park Newtown SY 16 4 AJ #{blue->n->n-> കൂടുതൽ വിവരങ്ങൾക്ക് }# തോമസ് ജോസഫ് . 07877508926 ബിജു മാത്യു . 07515368239.
Image: /content_image/Events/Events-2017-01-10-03:16:32.jpg
Keywords: സെഹിയോന്‍

3845
Category: 18
Sub Category:
Heading: കെസിവൈഎം സംസ്‌ഥാന സെനറ്റ് 13നു ആരംഭിക്കും
Content: കൊച്ചി: കേരള കത്തോലിക്ക യുവജന പ്രസ്‌ഥാനത്തിന്റെ 39–ാമതു വാർഷിക സെനറ്റ് 13 മുതൽ 15 വരെ ആലുവ ചുണങ്ങംവേലി നിവേദിത പാസ്റ്ററൽ സെന്ററിൽ നടക്കും. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. എറണാകുളം–അങ്കമാലി അതിരൂപതയുടെ ആതിഥേയത്വത്തിലാണു സെനറ്റ് നടക്കുന്നത്. കെസിബിസി യൂത്ത് കമ്മീഷൻ ചെയർമാൻ ബിഷപ് ജോസഫ് മാർ തോമസ്, വൈസ് ചെയർമാൻ ബിഷപ് ഡോ. ക്രിസ്തുദാസ്, അൻവർ സാദത്ത് എംഎൽഎ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുക്കും. സീറോ മലബാർ, ലത്തീൻ, സീറോ മലങ്കര റീത്തുകളിലെ 31 രൂപതകളിൽനിന്നു സെനറ്റ് അംഗങ്ങളും ഡയറക്ടർമാരും ആനിമേറ്റർമാരും ഉൾപ്പെടെ 200 പേർ സെനറ്റിൽ പങ്കെടുക്കും. കെസിവൈഎമ്മിന്റെ സംസ്‌ഥാന, രൂപതാതല പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. തുടർപ്രവർത്തനങ്ങൾ, നയങ്ങൾ എന്നിവ സംബന്ധിച്ച അഭിപ്രായ രൂപീകരണമുണ്ടാകും. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സെനറ്റിൽ നടക്കും. സാമൂഹികവും സാംസ്കാരികവുമായ വിഷയങ്ങളിൽ ഇടപെടാൻ സഭാതലത്തിൽ അംഗീകാരമുള്ള സംഘടന എന്ന നിലയിൽ പൊതുവിഷയങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകളും ചർച്ചയാവും. കഴിഞ്ഞ 38 വർഷം കെസിവൈഎമ്മിനു നേതൃത്വം നൽകിയ മുൻകാല നേതാക്കന്മാരുടെ പ്രതിനിധികളും ഡയറക്ടർമാരുടെ പ്രതിനിധികളും സെനറ്റ് സമ്മേളനത്തിൽ പങ്കെടുക്കും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2017-01-10-04:09:32.jpg
Keywords: സീറോ മലബാർ യൂത്ത്

3846
Category: 5
Sub Category:
Heading: വിശുദ്ധ വില്യം ബെറൂയര്‍
Content: ബെല്‍ജിയത്തില്‍ റനവേഴ്സില്‍ ഒരു കുലീന കുടുംബത്തിലാണ് വില്യം ബറുയര്‍ ജനിച്ചത്. ബാല്യം മുതല്‍ക്കു തന്നെ വില്യം സമ്പത്തിനോടും ലൌകികാര്‍ഭാടങ്ങളോടും അവജ്ഞ പ്രദര്‍ശിപ്പിച്ചിരിന്നു. അവയുടെ വിപത്തുകളെ പറ്റി ബോധവാനായിരിന്ന ബാലന്‍ പഠനത്തിലും വിശ്വാസ ജീവിതത്തില്‍ നിന്നും പൌരോഹിത്യത്തിലേക്ക് ശ്രദ്ധ തിരിച്ചു. പുരോഹിതനായ ശേഷം സ്വാസ്സോണിലും പാരീസിലും അദ്ദേഹം സേവനമനുഷ്ട്ടിച്ചു. പിന്നീട് അദ്ദേഹം ഗ്രാന്‍റ് മോന്തിലേക്ക് താമസം മാറി. അവിടെ വൈദികരും സഹോദരന്മാരും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ കണ്ട് വില്യം സിസ്റ്റേഴ്സ്യന്‍ സന്യാസസഭയില്‍ ചേര്‍ന്ന് സഭാവസ്ത്രം സ്വീകരിച്ചു. മാതൃകാപരമായ അദ്ദേഹത്തിന്റെ ജീവിതം എല്ലാവരെയും ആകര്‍ഷിച്ചു. പിന്നീട് അദ്ദേഹം പൊന്തീജിയില്‍ ആദ്യം സുപ്പീരിയറും താമസിയാതെ ആശ്രാമാധിപനുമായി അദ്ദേഹം മാറി. എളിമയും വിനയവും കൊണ്ട് അദ്ദേഹത്തിന്റെ ഹൃദയം നിര്‍മ്മലമായിരിന്നു. ഉയര്‍ന്ന പ്രാര്‍ത്ഥനയുടെ മാധുര്യവും ദൈവം അദേഹത്തിന് നല്കി. 1200-ല്‍ ബൂര്‍ഷിലെ ആര്‍ച്ച് ബിഷപ്പ് മരിച്ചപ്പോള്‍ ആശ്രമാധിപനായ വില്യം ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.മാര്‍പ്പാപ്പയില്‍ നിന്നും സഭാ അധികാരികളില്‍ നിന്നും നിര്‍ബന്ധപൂര്‍വമായ കല്‍പ്പനകള്‍ ഉണ്ടായതിന് ശേഷമാണ് തന്റെ ഏകാന്തതയില്‍ നിന്ന്‍ മെത്രാസനത്തിലേക്ക് അദ്ദേഹം കയറിയത്. ആര്‍ച്ച് ബിഷപ്പായിരിന്നെങ്കിലും വില്യം തപശ്ചര്യ വര്‍ദ്ധിപ്പിച്ചതേയുള്ളൂ. ഉടുപ്പിന്റെ കീഴില്‍ അദ്ദേഹം രോമചട്ട ധരിച്ചു. അദ്ദേഹം സദാ മാംസം വര്‍ജ്ജിച്ചിരിന്നു. ദരിദ്രരെ സഹായിക്കുവാനാണ് ദൈവം തന്നെ നിയോഗിച്ചിരിക്കുന്നതെന്നാണ് അദ്ദേഹം സദാ പറഞ്ഞിരിന്നത്. കാരുണ്യവും സ്നേഹവും കൊണ്ട് പല ആല്‍ബിജെന്‍സിയന്‍ പാഷണ്ഡികളെയും അദ്ദേഹം മാനസാന്തരപ്പെടുത്തി. അവസാനത്തെ തന്റെ പ്രസംഗം പനിയുള്ളപ്പോഴാണ് അദ്ദേഹം നിര്‍വ്വഹിച്ചത്. പനി വര്‍ദ്ധിച്ചതിനെ തുടര്‍ന്നു അദ്ദേഹവും രോഗീലേപനവും വിശുദ്ധ കുര്‍ബാനയും സ്വീകരിച്ചു. പാതിരാത്രിയില്‍ ചൊല്ലാറുള്ള ജപം നേരത്തെ ആരംഭിച്ച് രണ്ട് വാക്ക് മാത്രമേ ചൊല്ലാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. പിന്നെ മിണ്ടാന്‍ കഴിഞ്ഞില്ല. അനന്തരം അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം രോമാചട്ടയോട് കൂടെ അദ്ദേഹത്തെ ചാരത്തില്‍ കിടത്തി. താമസിയാതെ അദ്ദേഹം ദിവംഗതനായി. വില്യമിന്റെ മരണത്തിന് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വിശുദ്ധനെന്ന നാമകരണം അദ്ദേഹത്തിന് നല്‍കി. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അഗാത്തോപാപ്പാ 2. മിലാനിലെ ജോണ്‍ കമില്ലസ് 3. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ മാര്‍സിയന്‍ 4. അപ്പസ്തോലന്മാര്‍ തിരഞ്ഞെടുത്ത ഡീക്കന്‍മാരിലൊരാളായ നിക്കനോര്‍ 5. ഈജിപ്തിലെ പൗലോസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/1?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2017-01-10-06:46:48.jpg
Keywords: വിശുദ്ധ വി

3847
Category: 4
Sub Category:
Heading: കുരിശടയാളം വരക്കുന്നത് കൊണ്ടുള്ള 21 നേട്ടങ്ങള്‍
Content: കുരിശടയാളം വരക്കുന്നത് ഒരു ചെറിയ ശാരീരിക ചേഷ്ടയാണെങ്കിലും, ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഇത് വിശ്വാസത്തിന്റെ ഉദാത്തമായ ഒരു പ്രകടനമാണ്. കത്തോലിക്ക വിശ്വാസികള്‍ ദേവാലയത്തില്‍ പ്രവേശിക്കുമ്പോഴും, ദിവ്യകാരുണ്യം സ്വീകരിച്ചതിനു ശേഷവും, പ്രാര്‍ത്ഥിക്കുമ്പോഴും ചെയ്യുന്ന ഒരു കാര്യമാണ് കുരിശു വരക്കല്‍. എന്നാല്‍ നമ്മള്‍ കുരിശടയാളം വരക്കുന്നത് വഴി ശരിക്കും എന്താണ് ചെയ്യുന്നത് ? കുരിശടയാളം വരക്കുന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഇത് കൊണ്ടുള്ള നേട്ടങ്ങളെ കുറിച്ചുമാണ് നാം ഇനി ധ്യാനിക്കുന്നത്. 1. #{red->none->b->യഥാര്‍ത്ഥമായ പ്രാര്‍ത്ഥനയാകുന്നു }# നമ്മുടെ പ്രാര്‍ത്ഥന തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും കുരിശടയാളം വരക്കുന്നത് വഴിയാണ്. എന്നാല്‍ കുരിശടയാളം തന്നെ ഒരു പ്രാര്‍ത്ഥനയാണ് എന്ന സത്യം ഒരുപക്ഷേ നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ടാവില്ല. അടിസ്ഥാനപരമായി പ്രാര്‍ത്ഥനയെക്കുറിച്ച് പറഞ്ഞാല്‍ വിശുദ്ധ ജോണ്‍ ദമാസീന്റെ വാക്കുകള്‍ ഏറെ പ്രാധാന്യമുള്ളതാണ്. വിശുദ്ധന്‍ പറയുന്നു. “പ്രാര്‍ത്ഥന ദൈവത്തിന്റെ മനസ്സിലേക്കുള്ള ഒരു നവോത്ഥാനമാണ്”. അങ്ങിനെയാണെങ്കില്‍ കുരിശടയാളം തീര്‍ച്ചയായും ഒരു പ്രാര്‍ത്ഥന തന്നെയാണ്. “കുരിശടയാളം വരക്കല്‍ വെറുമൊരു ആംഗ്യമല്ല, നമ്മുടെ പരിപൂര്‍ണ്ണമായ ക്രിസ്തീയ ജീവിതത്തിന്റെ അഭിഭാഷകനും പ്രതിനിധിയുമായി പരിശുദ്ധാത്മാവിനെ ചുമതലപ്പെടുത്തുന്ന ഏറ്റവും ഫലവത്തായ ഒരു പ്രാര്‍ത്ഥനയാണ് കുരിശടയാളം വരക്കല്‍” എന്ന് നിരവധി കത്തോലിക്ക പ്രസിദ്ധീകരണങ്ങളുടെ രചയിതാവായ ബെര്‍ട്ട് ഗെസ്സി എഴുതിയിരിക്കുന്നു. 2. #{red->none->b-> കൃപ സ്വീകരിക്കാന്‍ ഒരുക്കുന്നു }# ബെര്‍ട്ട് ഗെസ്സിയുടെ വാക്കുകളില്‍ ഒരു കൂദാശ എന്ന നിലയില്‍ കുരിശടയാളം, ദൈവീക കൃപകളെ സ്വീകരിക്കുവാനായി നമ്മളെ ഒരുക്കുന്നതിനോടൊപ്പം തന്നെ, ദൈവ കൃപയോട് സഹകരിക്കുവാന്‍ തക്കവണ്ണം നമ്മളെ യോഗ്യരാക്കുകയും ചെയ്യുന്നു. 3. #{red->none->b->നമ്മുടെ ദിവസത്തെ വിശുദ്ധീകരിക്കുന്നു}# നമ്മുടെ ഓരോ ദിവസവും നിരവധി പ്രവര്‍ത്തനമണ്ഡലങ്ങളിലൂടെ കടന്നു പോകുന്നതാണ്. കുരിശടയാളം നമ്മുടെ ദിവസത്തെ പൂര്‍ണ്ണമായും വിശുദ്ധീകരിക്കുന്നു. “മുന്നോട്ടുള്ള ഓരോ ചുവടിലും, ചലനത്തിലും, ഓരോ പ്രാവശ്യവും പുറത്ത് പോകുമ്പോഴും മടങ്ങി വരുമ്പോഴും, നമ്മള്‍ നമ്മുടെ വസ്ത്രങ്ങളും പാദുകങ്ങള്‍ ധരിക്കുമ്പോഴും, കുളിക്കുമ്പോഴും, കസേരയില്‍ ഇരിക്കുമ്പോഴും, വിളക്കുകള്‍ തെളിക്കുമ്പോഴും, കിടക്കുമ്പോഴും തുടങ്ങി ഒരു ദിവസത്തിലെ മുഴുവന്‍ സാധാരണ പ്രവര്‍ത്തികളില്‍ പോലും നമ്മള്‍ നമ്മുടെ നെറ്റിയില്‍ കുരിശടയാളം വരക്കണം” എന്ന് ടെര്‍ട്ടൂലിയന്‍ എഴുതിയിരിക്കുന്നു. 4. #{red->none->b-> നമ്മളെ പൂര്‍ണ്ണമായും ക്രിസ്തുവിന് സമര്‍പ്പിക്കുന്നു. }# നമ്മുടെ കൈ നെറ്റിയില്‍ നിന്നും നെഞ്ചിലേക്കും അവിടെ നിന്നും ഇരു വശങ്ങളിലേക്കും ചലിപ്പിക്കുമ്പോള്‍, നമ്മുടെ മനസ്സിനും, വികാരങ്ങള്‍ക്കും, ആഗ്രഹങ്ങള്‍ക്കും, നമ്മുടെ ശരീരത്തിനും വേണ്ടി ദൈവത്തോട് അനുഗ്രഹങ്ങള്‍ ചോദിക്കുകയാണ് ചെയ്യുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, കുരിശടയാളം നമ്മുടെ ശരീരത്തേയും, ആത്മാവിനേയും, മനസ്സിനേയും, ഹൃദയത്തേയും ക്രിസ്തുവിനു സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. “നിങ്ങളുടെ ശരീരം, ആത്മാവ്, മനസ്സ്, ആഗ്രഹം, ചിന്തകള്‍, വികാരങ്ങള്‍, നിങ്ങള്‍ ചെയ്യുന്നതും, ചെയ്യാത്തതുമായ കാര്യങ്ങള്‍ തുടങ്ങിയ എല്ലാറ്റിലും കുരിശടയാളത്തിലൂടെ സമര്‍പ്പിക്കുക. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തില്‍ കുരിശ് നാം വരക്കുമ്പോള്‍ നമ്മളെ ശക്തിപ്പെടുത്തുകയും, നമ്മളെ മുഴുവാനായും ക്രിസ്തുവിന്റെ ശക്തിയില്‍ ചേര്‍ക്കുകയും ചെയ്യും”. ഇരുപതാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞനായിരുന്ന റൊമാനോ ഗാര്‍ഡിനി പറയുന്നു. 5. #{red->none->b-> യേശുവിന്റെ മനുഷ്യാവതാരത്തെക്കുറിച്ചുള്ള ഓര്‍മ്മപുതുക്കുന്നു. }# കുരിശടയാളം വരക്കുമ്പോള്‍ നമ്മുടെ കരം നെറ്റിയില്‍ നിന്നും നെഞ്ചിലേക്ക് ചലിപ്പിക്കുന്നത് “യേശു സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്നു” എന്നതിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. കുരിശടയാളം എങ്ങനെയാണ് വരക്കേണ്ടതെന്ന തന്റെ നിര്‍ദ്ദേശങ്ങളില്‍ ഇന്നസെന്റ് മൂന്നാമന്‍ പാപ്പാ ഇപ്രകാരം എഴുതിയിരിക്കുന്നു, “രണ്ടു വിരലുകള്‍ ചേര്‍ത്ത് പിടിച്ച് ഒന്നുകില്‍ പെരുവിരല്‍ മോതിരവിരലിനൊപ്പമോ അല്ലെങ്കില്‍ ചൂണ്ട് വിരലിനൊപ്പമോ ചേര്‍ത്ത് പിടിച്ചു കൊണ്ട് വേണം കുരിശടയാളം വരക്കുവാന്‍”. ഇത് ക്രിസ്തുവിന്റെ ഇരട്ട പ്രകൃതത്തെ പ്രതിനിധാനം ചെയ്യുന്നു. 6. #{red->none->b-> നമ്മുടെ കര്‍ത്താവിന്റെ സഹനങ്ങളെ ഓര്‍ക്കുന്നു. }# അടിസ്ഥാനപരമായി, കുരിശിന്റെ ഒരു ബാഹ്യരൂപം വരക്കുന്നത് വഴി നമ്മള്‍ യേശുവിന്റെ കുരിശുമരണത്തെ ഓര്‍മ്മിക്കുകയാണ് ചെയ്യുന്നത്. നമ്മള്‍ നമ്മുടെ വലത് കരം തുറന്ന് പിടിച്ച് അഞ്ച് വിരലുകളും ഉപയോഗിച്ച് കുരിശടയാളം വരക്കുകയാണെങ്കില്‍ അത് ക്രിസ്തുവിന്റെ ഓര്‍മ്മപുതുക്കലിനെ ഒന്നുകൂടി ശക്തിപ്പെടുത്തും. അഞ്ചു വിരലുകളും യേശുവിന്റെ അഞ്ച് മുറിവുകളെ പ്രതിനിധാനം ചെയ്യുന്നു. 7. #{red->none->b->പരിശുദ്ധ ത്രിത്വത്തിന്റെ സ്ഥിരീകരണത്തെ അനുസ്മരിക്കുന്നു. }# കുരിശു വരക്കുമ്പോള്‍ പിതാവായ ദൈവത്തേയും, പുത്രനേയും, പരിശുദ്ധാത്മാവിനേയും ധ്യാനിക്കുന്നത് വഴി നമ്മള്‍ ത്രീത്വൈക ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തെ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. മൂന്ന്‍ വിരലുകള്‍ ഉപയോഗിച്ച് ഈ അടയാളം വരക്കുകയാണെങ്കില്‍ അത് നമ്മുടെ ഈ വിശ്വാസത്തെ കൂടുതല്‍ ദൃഡപ്പെടുത്തുമെന്ന് ഇന്നസെന്റ് മൂന്നാമന്‍ പാപ്പ പറഞ്ഞിരിക്കുന്നു. 8. #{red->none->b->നമ്മുടെ പ്രാര്‍ത്ഥന ദൈവത്തില്‍ കേന്ദ്രീകൃതമാക്കുന്നു }# ദൈവത്തെ എങ്ങിനെ സംബോധന ചെയ്യണം എന്നതു നമ്മളിലെ പലരെയും സംശയത്തിലാഴ്ത്താറുണ്ട്. മുകളിലിരിക്കുന്ന ആള്‍, നമ്മുടെ സുഹൃത്ത്, പ്രാപഞ്ചിക ശക്തി തുടങ്ങിയ ദൈവത്തെക്കുറിച്ചുള്ള നമ്മുടെ വിവിധ സങ്കല്‍പ്പങ്ങളാണ് ഇതിനു കാരണം. കുരിശടയാളം വരക്കുക വഴി പെട്ടെന്ന്‍ തന്നെ നമ്മുടെ ശ്രദ്ധ ദൈവത്തില്‍ കേന്ദ്രീകരിക്കുവാന്‍ നമുക്ക് കഴിയുമെന്ന്‍ പണ്ഡിതനായ ബെര്‍ട്ട് ഗെസ്സി പറയുന്നു. “നമ്മള്‍ പരിശുദ്ധ ത്രിത്വത്തെ വിളിക്കുമ്പോള്‍, നമ്മളെ സൃഷ്ടിച്ച ദൈവത്തില്‍ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത്, അല്ലാതെ 'നമ്മള്‍ സൃഷ്ടിച്ച ദൈവത്തിലല്ല'. ദൈവത്തെക്കുറിച്ചുള്ള നമ്മുടെ സ്വന്തം സങ്കല്‍പ്പങ്ങളേയും, പ്രതിരൂപങ്ങളേയും മാറ്റി നിര്‍ത്തി, ദൈവം തന്നെത്തന്നെ നമുക്ക് വെളിപ്പെടുത്തി. കുരിശ് വരക്കുന്നതിലൂടെ പിതാവ്, പുത്രന്‍ പരിശുദ്ധാത്മാവ് എന്ന ത്രീത്വൈക ദൈവത്തിനായി നമ്മുടെ പ്രാര്‍ത്ഥന സമര്‍പ്പിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്.” ബെര്‍ട്ട് ഗെസ്സി പറയുന്നു. 9. #{red->none->b->പിതാവിന്റെയും പുത്രന്റേയും, പരിശുദ്ധാത്മാവിന്റേയും ഇറങ്ങിവരവിനെ സ്ഥിരീകരിക്കുന്നു}# കുരിശടയാളം വരക്കുവാനായി നമ്മള്‍ നമ്മുടെ കരം നെറ്റിയിലേക്ക് ആദ്യമായി ഉയര്‍ത്തുന്നത് വഴി ത്രിത്വൈക ദൈവത്തിലെ ആദ്യ വ്യക്തിയായ പിതാവിനെ സ്ഥിരീകരിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. നമ്മുടെ കൈ താഴ്ത്തുമ്പോള്‍ ആ “പിതാവില്‍ നിന്നും വന്നതാണ് പുത്രന്‍ എന്ന് നമ്മള്‍ സ്ഥിരീകരിക്കുന്നു.” പരിശുദ്ധാത്മാവിനെ ധ്യാനിച്ചുകൊണ്ട് നമ്മള്‍ അവസാനിപ്പിക്കുമ്പോള്‍, പിതാവില്‍ നിന്നും പുത്രനില്‍ നിന്നുമാണ് പരിശുദ്ധാത്മാവ് വരുന്നതെന്ന് നമ്മള്‍ സ്ഥിരീകരിക്കുന്നു” വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസാണ് ഈ മനോഹരമായ ചിന്ത പങ്കുവെച്ചത്. 10. #{red->none->b->നമ്മുടെ വിശ്വാസത്തെ ഏറ്റു പറയുന്നു }# യേശുവിന്റെ മനുഷ്യാവതാരത്തിലും, കുരിശുമരണത്തിലും, പരിശുദ്ധ ത്രിത്വത്തിലുമുള്ള നമ്മുടെ വിശ്വാസം സ്ഥിരീകരിക്കുക വഴി നമ്മുടെ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങളെ വാക്കുകളിലൂടെയും, ആംഗ്യത്തിലൂടെയും പ്രഘോഷിക്കുന്ന ഒരു ഏറ്റുപറച്ചിലാണ് നമ്മള്‍ കുരിശ് വരയിലൂടെ നടത്തുന്നത്. 11. #{red->none->b->ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ധ്യാനിക്കുന്നു }# വിശുദ്ധ ലിഖിതങ്ങളില്‍ ദൈവത്തിന്റെ നാമമെന്നാല്‍ ശക്തിയാണ്. വിശുദ്ധ പൌലോസ് ശ്ലീഹാ ഫിലിപ്പിയിലെ സഭക്ക് എഴുതിയ ലേഖനത്തിന്റെ 2:10-11-ല്‍ പറയുന്നു, “ഇത്, യേശുവിന്റെ നാമത്തിനു മുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്”. കൂടാതെ യോഹന്നാന്‍ 14:13-14-ല്‍ “നിങ്ങള്‍ എന്റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും, പിതാവു പുത്രനില്‍ മഹത്വപ്പെടാന്‍വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്തുതരും” എന്ന്‍ യേശു പറയുന്നു. ഇതിനാല്‍ തന്നെ കുരിശ് വരക്കുന്നതിലൂടെ ത്രീത്വൈക ദൈവത്തിന്റെ ശക്തിയെ പറ്റി നാം ധ്യാനിക്കുന്നു. 12. #{red->none->b-> യേശുവിന്റെ ശിഷ്യത്വത്തോടുള്ള നമ്മുടെ സമ്മതം പ്രഘോഷിക്കുന്നു}# “ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ” എന്ന് യേശു പറഞ്ഞിട്ടുണ്ടല്ലോ. “ഗലാത്തിയക്കാര്‍ക്കുള്ള ലേഖനത്തിന്റെ 2:19-ല്‍ വിശുദ്ധ പൗലോസ് ശ്ലീഹ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്. “ഞാന്‍ ക്രിസ്തുവിനോട് കൂടെ ക്രൂശിതനായിരിക്കുന്നു.” വിശുദ്ധ കുരിശിന്റെ അടയാളം പ്രഘോഷിക്കുന്നത് വഴി യേശുവിന്റെ ശിഷ്യത്വത്തോടുള്ള നമ്മുടെ സമ്മതത്തെ പ്രഘോഷിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. 13. #{red->none->b->ദൈവത്തിന്റെ ഇടപെടലിനായി സഹായം അഭ്യര്‍ത്ഥിക്കുന്നു }# നമ്മുടെ ഒരു വശത്ത് നിന്നും മറ്റൊരു വശത്തേക്ക് കരം ചലിപ്പിക്കുമ്പോള്‍ നമ്മള്‍ ദൈവത്തോട് “നമ്മുടെ സഹനങ്ങളിലും, യാതനകളിലും നമ്മളെ സഹായിക്കുവാനും നമ്മളെ അവന്റെ ചുമലില്‍ വഹിക്കുവാനും അഭ്യര്‍ത്ഥിക്കുകയാണ് ചെയ്യുന്നത്.” 14. #{red->none->b-> നമ്മുടെ മാമ്മോദീസാ വാഗ്ദാനത്തെ വീണ്ടും ഉറപ്പിക്കുന്നു. }# നമ്മുടെ ജ്ഞാനസ്നാന വേളയില്‍ ഉപയോഗിച്ച അതേ വാക്കുകള്‍, കുരിശിന്റെ അടയാളം വഴി “സംഗ്രഹിക്കുകയും വീണ്ടും സ്ഥിരീകരിക്കുകയുമാണ് ചെയ്യുന്നതെന്ന്‍” ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ പറയുന്നു. 15. #{red->none->b-> ശാപത്തെ തിരിച്ചയക്കുന്നു}# കുരിശടയാളം വരക്കുമ്പോള്‍ നമ്മുടെ കരം “ഇടത് വശമാകുന്ന ശാപത്തില്‍ നിന്നും വലത് വശമാകുന്ന അനുഗ്രഹത്തിലേക്ക് ചലിപ്പിക്കുന്നു. “ഇത് നമ്മുടെ പാപങ്ങളും വീഴ്ചകളും ക്ഷമിക്കപ്പെടുമെന്ന് നമ്മളെ ഓര്‍മ്മിപ്പിക്കുന്നു” എന്ന് വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസ് പറഞ്ഞിരിക്കുന്നു. “മരണത്തില്‍ നിന്നും നിത്യജീവിതത്തിലേക്കും സ്വര്‍ഗ്ഗീയ മഹത്വത്തിലേക്കും ഉയര്‍ത്തപ്പെട്ട യേശുവിനേപ്പോലെ, നമ്മുടെ ഇപ്പോഴത്തെ യാതനകളില്‍ നിന്നും ഭാവിയിലെ മഹത്വത്തിലേക്കുള്ള നമ്മുടെ യാത്രയേയും, ഇടതു വശത്തു നിന്നും വലതു വശത്തേക്കുള്ള ഈ ചലനം പ്രതിനിധാനം ചെയ്യുന്നു”വെന്ന് ഇന്നസെന്റ് മൂന്നാമന്‍ പാപ്പയും എഴുതിയിരിക്കുന്നു. 16. #{red->none->b->ക്രിസ്തുവിന്റെ പ്രതിരൂപത്തില്‍ സ്വയം പുനര്‍സൃഷ്ടി നടത്തുന്നു. }# നമ്മുടെ പാപകരമായ അവസ്ഥയില്‍ നിന്നും ക്രിസ്തുവിന്റെ പ്രതിരൂപത്തിലേക്ക് രൂപാന്തരപ്പെടുന്നതിന് എന്തൊക്കെ ഗുണങ്ങളെയാണ് നാം ധരിക്കേണ്ടതെന്ന് കൊളോസോസുകാര്‍ക്കുള്ള ലേഖനത്തില്‍ വിശുദ്ധ പൗലോസ് ശ്ലീഹാ വ്യക്തമാക്കുന്നു. നാം നമ്മുടെ പഴയ സ്വഭാവത്തെ മാറ്റി പകരം “നമ്മുടെ സൃഷ്ടാവിന്റെ പ്രതിരൂപത്തില്‍ നവീകരിക്കപ്പെട്ട പുതിയ മനുഷ്യനെ ധരിക്കേണ്ടതായിട്ടുണ്ട്” എന്ന് വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നു. ഈ വാക്യവും കുരിശിലെ യേശുവിന്റെ സഹനങ്ങളും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമാണുള്ളത്. “മാമ്മോദീസയിലൂടെയുള്ള നമ്മുടെ പഴയ മനുഷ്യനെ ഉരിഞ്ഞു മാറ്റി പുതിയ മനുഷ്യനെ ധരിച്ചുകൊണ്ട് കുരിശിലെ യേശുവിന്റെ സഹനങ്ങളില്‍ നമ്മളും പങ്കുചേരുന്നു. “യേശുവിന്റെ കുരിശിലെ യാതനയിലും, പിന്നീട് മഹത്വത്തിലേക്കുള്ള ഉത്ഥാനത്തിലും നമ്മള്‍ക്കും പങ്ക് ചേരുവാനുള്ള ഒരു മാര്‍ഗ്ഗമായി നമുക്ക് കുരിശടയാളത്തെ കാണാവുന്നതാണ്” എന്ന്‍ സഭാപണ്ഡിതര്‍ രേഖപ്പെടുത്തിയിരിക്കുന്നു. അപ്രകാരം കുരിശടയാളം വരക്കുന്നത് വഴി കാല്‍വരിയിലെ മുഴുവന്‍ സംഭവങ്ങളിലും നമ്മുടെ പങ്കാളിത്തം നമുക്ക് ദര്‍ശിക്കുവാന്‍ കഴിയും. 17. #{red->none->b-> നമ്മളെ ക്രിസ്തുവില്‍ അടയാളപ്പെടുത്തുന്നു.}# പുരാതന ഗ്രീക്കില്‍ ‘അടയാളം’ എന്നതിനുള്ള വാക്ക് ‘സ്ഫ്രാഗിസ്’ (Sphragis) എന്നായിരുന്നു. എന്നാല്‍ ഈ വാക്ക് ‘ഉടമസ്ഥതയേയും’ കുറിക്കുന്നു എന്ന് പറയപ്പെടുന്നു. ഒരു ആട്ടിടയന്‍ തന്റെ ആടുകളെ അടയാളപ്പെടുത്തുന്നത് അത് തന്റെ സ്വത്താണ് എന്ന് കാണിക്കുവാനാണ്. ഇതും ‘സ്ഫ്രാഗിസ്’ എന്ന അടയാളം തന്നെയാണ്. കുരിശടയാളം വരക്കുന്നത് വഴി നമ്മുടെ യഥാര്‍ത്ഥ ആട്ടിടയനായ ക്രിസ്തുവിന്റെ സ്വത്താണെന്ന് സ്വയം അടയാളപ്പെടുത്തുകയാണ് നമ്മള്‍ ചെയ്യുന്നത്. 18. #{red->none->b->ക്രിസ്തുവിന്റെ പടയാളി ആകുന്നു }# ഇടയനായ ക്രിസ്തുവിനെ അനുഗമിക്കുന്നു എന്ന കാരണത്താല്‍ നമ്മളെ അജഗണം എന്ന് വിളിക്കുന്നുണ്ടെങ്കിലും, ആടിന്റേത് പോലെയുള്ള ശാന്ത സ്വഭാവക്കാരാണ് നമ്മളെന്നു അതിനര്‍ത്ഥമില്ല. പകരം യേശുവിന്റെ പടയാളികളാകുവാനാണ് നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. എഫേസോസുകാര്‍ക്കുള്ള ലേഖനത്തിന്റെ ആറാം അധ്യായത്തില്‍ വിശുദ്ധ പൗലോസ് എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്, “സാത്താന്റെ കുടിലതകള്‍ക്കെതിരെ പോരാടുവാന്‍ ദൈവത്തിന്റെ കവചം ധരിക്കുക. മോക്ഷമാകുന്ന ശിരോകവചവും, ദൈവ വചനമാകുന്ന ആത്മാവിന്റെ വാളും ധരിക്കുക.” കുരിശ് വരച്ചു കൊണ്ട് ക്രിസ്തുവിനായി പോരാടാനാണ് നാമോരുരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത്. 19. #{red->none->b-> പിശാചിനെ ചെറുക്കുന്നു. }# പിശാചിനെതിരെ പ്രയോഗിക്കുവാന്‍ കഴിയുന്ന ഏറ്റവും നല്ല ആയുധങ്ങളിലൊന്നാണ് കുരിശടയാളം. മധ്യകാലഘട്ടങ്ങളിലെ സുവിശേഷകനായിരുന്ന ഈല്‍ഫ്രിക്ക് പറഞ്ഞിരിക്കുന്നത് ഏറെ ശ്രദ്ധേയമാണ്. “കുരിശടയാളമല്ലാതെ മനോഹരമായ കരചലനം കൊണ്ട് അനുഗ്രഹം പ്രാപിക്കുവാന്‍ കഴിയുന്ന മറ്റൊരു അംഗവിക്ഷേപവും ഇല്ല. ഒരുവന്‍ കുരിശടയാളം വരക്കുമ്പോള്‍ സാത്താന്‍ ഭയപ്പെടുന്നു”. ഇത് കൂടാതെ “കുരിശ് അടയാളം വരക്കുമ്പോള്‍ അത് തങ്ങളെ മര്‍ദ്ദിക്കുവാനുള്ള ഒരു വടിയാണെന്ന് കണ്ട് പിശാചുക്കള്‍ പറന്നകലും” എന്ന്‍ വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം പറയുന്നു. 20. #{red->none->b-> നമ്മളെത്തന്നെ ആത്മാവില്‍ മുദ്രപതിപ്പിക്കുന്നു }# പുതിയ നിയമത്തില്‍ ‘സ്ഫ്രാഗിസ്’ എന്ന വാക്ക് പലപ്പോഴും ‘മുദ്ര’യായി പരിഭാഷപ്പെടുത്തി കണ്ടിട്ടുണ്ട്. 2 കൊറിന്തോസ് 1:22-ല്‍ വിശുദ്ധ പൗലോസ് എഴുതിയിരിക്കുന്നത് ഇപ്രകാരമാണ് “ഞങ്ങളെ നിങ്ങളോടു കൂടെ ക്രിസ്തുവില്‍ സ്ഥാപിച്ചിരിക്കുന്നതും അഭിഷേകം ചെയ്തിരിക്കുന്നതും ദൈവമാണ്. അവിടുന്ന് നമ്മില്‍ തന്റെ മുദ്രപതിപ്പിക്കുകയും അച്ചാരമായിട്ട് തന്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്ക് പകരുകയും ചെയ്തിരിക്കുന്നു.” കുരിശടയാളം വരക്കുന്നത് വഴി, നമ്മള്‍ ഒരിക്കല്‍ കൂടി ദൈവത്തിന്റെ ശക്തമായ മാധ്യസ്ഥം നമ്മുടെ ജീവിതങ്ങളില്‍ അപേക്ഷിച്ചുകൊണ്ട് നമ്മളെത്തന്നെ ആത്മാവില്‍ മുദ്രപതിപ്പിക്കുകയാണ് ചെയ്യുന്നത്. 21. #{red->none->b->മറ്റുള്ളവര്‍ക്ക് മുന്‍പില്‍ സാക്ഷ്യം വഹിക്കുന്നവനാകുന്നു. }# നമ്മുടെ വിശ്വാസം മറ്റുള്ളവരിലേക്ക് പകരുന്നതിനുള്ള ഒരു ലളിതമായ ഉപാധിയാണ് കുരിശുവരക്കല്‍. നമ്മുടെ പ്രിയപ്പെട്ടവരുടെ മുന്നില്‍ ഓരോ തവണയും നാം കുരിശ് വരക്കുമ്പോഴും അവര്‍ക്ക് മുന്നില്‍ നസ്രായനായ യേശുവിനെയാണ് നാം പ്രഘോഷിക്കുന്നത്. ജെറുസലേമിലെ വിശുദ്ധ സിറില്‍ പറയുന്നതു ഇപ്രകാരമാണ്, “കുരിശുമരണം വരിച്ചവനെ ഏറ്റു പറയുന്നതില്‍ നമ്മള്‍ ഒരിക്കലും ലജ്ജിക്കരുത്. നമ്മുടെ വിരലുകളാല്‍ നെറ്റിയില്‍ ധൈര്യപൂര്‍വ്വം കുരിശടയാളം വരക്കുന്നത് വഴി കുരിശ് നമ്മുടെ മുദ്രയായിരിക്കട്ടെ, നമ്മള്‍ ഭക്ഷിക്കുന്ന ഭക്ഷണത്തിലും, കുടിക്കുന്ന കപ്പുകളിലും, നമ്മള്‍ വരികയും പോവുകയും ചെയ്യുമ്പോഴും, ഉറങ്ങുവാന്‍ പോകുന്നതിന് മുന്‍പും, ഉണരുമ്പോഴും, നടക്കുമ്പോഴും, നില്‍ക്കുമ്പോഴും തുടങ്ങി എല്ലാക്കാര്യങ്ങളിലും കുരിശടയാളം നമ്മുടെ മുദ്രയായിരിക്കട്ടെ,” നമ്മുടെ പ്രിയപ്പെട്ടവരുടെ ഒപ്പം നാം ഭക്ഷണം കഴിക്കുമ്പോഴും സംസാരിക്കുമ്പോഴും അപ്രതീക്ഷിതമായി നമ്മേ ഒരനുഗ്രഹം തേടി വരുമ്പോഴും 'കുരിശ്' വരച്ചു കൊണ്ട് നമ്മുക്ക് മറ്റുള്ളവരുടെ മുന്നില്‍ സാക്ഷ്യം വഹിക്കാം. അങ്ങനെ കുരിശിന്റെ മഹത്വം, ത്രീത്വൈക ദൈവത്തിലുള്ള മഹത്വം ലോകമെങ്ങും സാക്ഷ്യമായി മാറട്ടെ. < Originally Published On 14th September 2017>
Image: /content_image/Mirror/Mirror-2017-01-10-10:13:38.jpg
Keywords: കുരിശ്

3848
Category: 9
Sub Category:
Heading: തണ്ടർ ഓഫ് ഗോഡ് " 15 ന് ക്രോലിയിൽ: ആത്മാഭിഷേക ശുശ്രൂഷയുമായി ഫാ. സോജി ഓലിക്കലും ഡോ. ജോൺ ദാസും
Content: സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ദേശ ഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവത്ക്കരണം സാദ്ധ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് ധ്യാന ശുശ്രൂഷ" തണ്ടർ ഓഫ് ഗോഡ് " 15 ന് ഞായറാഴ്ച ക്രോളിയിൽ നടക്കും. വിവിധങ്ങളായ ഭാഷകളും സംസ്കാരവും ഇടകലർന്ന യൂറോപ്പിൽ സുവിശേഷവത്ക്കരണത്തിന്റെ വലിയ അടയാളമായി മാറിക്കൊണ്ടിരിക്കുന്ന തണ്ടർ ഓഫ് ഗോഡിൽ ഇത്തവണ ഫാ .സോജി ഓലിക്കലിനൊപ്പം , പരിശുദ്ധാത്മാഭിഷേക ധ്യാനശുശ്രൂഷയിലൂടെ അനേകരെ മാനസാന്തരത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ വചനപ്രഘോഷകനും വിടുതൽ ശുശ്രൂഷകനുമായ ഡോ.ജോൺ ദാസും പങ്കെടുക്കും. അരുന്ധൽ & ബ്രൈറ്റൺ അതിരൂപതാ ബിഷപ്പ് റിച്ചാർഡ് മോത്തിന്റെ അനുഗ്രഹാശീർവാദത്തോടെ നടത്തപ്പെടുന്ന കൺവെൻഷനിൽ രൂപത വൊക്കേഷൻ ഡയറക്ടർ ഫാ. ടെറി മാർട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെടും. കൺവെൻഷനിലേക്ക് വിവിധ പ്രദേശങ്ങളിൽനിന്നും വാഹനസൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 15 ന് ഉച്ചതിരിഞ്ഞ് 1.30 മുതൽ വൈകിട്ട് 5.30 വരെ ക്രോളിയിലെ സെന്റ് വിൽഫ്രഡ് കാത്തലിക് സ്കൂളിലാണ് ( ST.WILFRED WAY, RH 11 8 PG) കൺവെൻഷൻ നടക്കുക. ആരാധന,വചനപ്രഘോഷണം, കുമ്പസാരം ,സ്പിരിച്വൽ ഷെയറിംങ്, കുട്ടികൾക്കുള്ള ക്ലാസുകൾ തുടങ്ങിയ ശുശ്രൂഷകൾ കൺവെൻഷന്റെ ഭാഗമാകും. ഏറെ അനുഗ്രഹീതമായ ഈ പരിശുദ്ധാത്മാഭിഷേക കൺവെൻഷനിലേക്ക് സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# ബിജോയ് ആലപ്പാട്ട്: 07960000217. #{blue->n->n->കൺവെൻഷനായുള്ള വാഹനസൌകര്യത്തെപ്പറ്റിയുള്ള വിവരങ്ങൾക്ക്. }# വർത്തിംങ്: ജോളി 07578751427 വോക്കിംങ്: ബീന വിൽസൺ. 07859888530.
Image: /content_image/Events/Events-2017-01-10-09:12:47.JPG
Keywords: തണ്ടർ ഓഫ് ഗോഡ്

3849
Category: 6
Sub Category:
Heading: സത്യത്തെ പിന്തുടര്‍ന്ന് ജീവിക്കുക
Content: "ലജ്ജാകരങ്ങളായ രഹസ്യനടപടികള്‍ ഞങ്ങള്‍ വര്‍ജിച്ചിരിക്കുന്നു. ഞങ്ങള്‍ ആരെയും വഞ്ചിക്കുകയോ ദൈവവചനം തെറ്റായി വ്യാഖ്യാനിക്കുകയോ ചെയ്യുന്നില്ല; പ്രത്യുത, സത്യം വെളിവായി പ്രഖ്യാപിച്ചുകൊണ്ട് ഓരോരുത്തരുടെയും മനസ്‌സാക്ഷിക്കു ഞങ്ങളെ ദൈവസമക്ഷം സമര്‍പ്പിക്കുന്നു" (2 കോറിന്തോസ് 4:2). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 10}# സത്യത്തിന്റെ വെളിച്ചത്തില്‍ സ്വന്തം മനസാക്ഷി രൂപീകരിക്കാനുള്ള ഗൗരവകരമായ കര്‍ത്തവ്യം ഓരോ വ്യക്തിക്കുമുണ്ട്. നമ്മുടെ ഹൃദയങ്ങളില്‍ എഴുതിയിട്ടുള്ള നിയമങ്ങളെ എതിര്‍ത്തു ഒരാളുടെ വ്യക്തിപരമായ അഭിപ്രായം അടിച്ചേല്‍പ്പിക്കുന്നന്നത് ഒട്ടും ശരിയല്ല. അത് പ്രയോജനകരമായ ഒന്നും സംഭാവന ചെയ്യുന്നില്ല. നേരെമറിച്ച്, സത്യം തീവ്രവികാരമായി പിന്തുടരുകയും, കഴിവിന്റെ പരമാവധി, അതിനനുസൃതമായി ജീവിക്കുകയും വേണം. ഇപ്രകാരമുള്ള ആത്മാര്‍ത്ഥമായ സത്യാന്വേഷണം, അത് അന്വേഷിക്കുന്ന മറ്റുള്ളവരെ ബഹുമാനിക്കുന്നതിലേക്ക് നയിക്കുമെന്ന് മാത്രമല്ല, അവരോടൊത്ത് അന്വേഷണം തുടരാനുള്ള ആഗ്രഹത്തിലേക്ക് കൂടി നമ്മെ നയിക്കും. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 1.1.91) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image: /content_image/Meditation/Meditation-2017-01-10-10:37:19.jpg
Keywords: സത്യം

3850
Category: 1
Sub Category:
Heading: യേശുവിനെ അറിയുക, ആരാധിക്കുക, അനുഗമിക്കുക: ക്രൈസ്തവരുടെ ദൗത്യങ്ങള്‍ വിശദീകരിച്ച് മാര്‍പാപ്പ
Content: വത്തിക്കാന്‍: ക്രൈസ്തവര്‍ക്ക് ത്രിവിധങ്ങളായ മൂന്നു ദൌത്യങ്ങള്‍ ഉണ്ടെന്നും അവ യേശുവിനെ അറിയുക, ആരാധിക്കുക, അനുഗമിക്കുക എന്നിവയാണെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. സാന്താ മാര്‍ത്തയില്‍ ദിവ്യബലി അര്‍പ്പിച്ച് സംസാരിക്കുകയായിരിന്നു ഫ്രാന്‍സിസ് പാപ്പാ. നാം യേശുവിനെ തിരിച്ചറിയണം. യേശുവിന്റെ കാലഘട്ടത്തില്‍ അവിടുത്തെ തിരിച്ചറിയാതിരുന്ന നിയമജ്ഞരും സദുക്കായരും ഫരിസേയരും അവിടത്തെ പീഢിപ്പിക്കുകയായിരുന്നു. അതിനാല്‍ തന്നെ നാം യേശുവിനെ അറിയണം. മാര്‍പാപ്പാ പറഞ്ഞു. ക്രൈസ്തവരുടെ രണ്ടാമത്തെ ദൌത്യം അവിടുത്തെ ആരാധിക്കുകയാണെന്നും മാര്‍പാപ്പ പറഞ്ഞു. യേശുവിനെ ആരാധിക്കാന്‍ രണ്ട് മാര്‍ഗ്ഗങ്ങളാണ് ഉള്ളതെന്നും മാര്‍പാപ്പ വിശദീകരിച്ചു. " രണ്ടു രീതിയില്‍ യേശുവിനെ ആരാധിക്കണം. അതിലൊന്ന് മൗനപ്രാര്‍ത്ഥനയാലുള്ള ആരാധനയാണ്. രണ്ടാമതായി നാം ആരാധിക്കുന്ന നമുക്കു താല്പര്യമുള്ള മറ്റെല്ലാ വസ്തുക്കളും ഹൃദയത്തില്‍ നിന്ന് ഉപേക്ഷിച്ചു കൊണ്ടുള്ള ദൈവാരാധനയാണ്". ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. മൂന്നാമതായി ലളിതജീവിതം നയിച്ചു കൊണ്ട് നാം യേശുവിനെ അനുഗമിക്കണമെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. "ക്രൈസ്തവരുടെ ദൗത്യമായ യേശുവിനെ അനുഗമിക്കുകയെന്നത്, ലളിതമായ ക്രിസ്തീയ ജീവിതം നയിച്ചു യേശുവിനെ ജീവിതത്തിന്റെ കേന്ദ്രമാക്കുകയെന്നതാണ്. അസാധാരണമോ ആയാസകരമോ ആയ പ്രവര്‍ത്തികളിലല്ല, മറിച്ച് ലളിതമായ പ്രവര്‍ത്തികളിലൂടെ നാം ക്രൈസ്തവനായിരിക്കണം". ഫ്രാന്‍സിസ് പാപ്പാ കൂട്ടിച്ചേര്‍ത്തു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2017-01-10-12:37:29.jpg
Keywords: ഫ്രാന്‍സിസ് പാപ്പ

3851
Category: 1
Sub Category:
Heading: ജനുവരി മാസം ദേശീയ ബൈബിള്‍ മാസമായി ഫിലിപ്പീന്‍സ് പ്രസിഡന്‍റ് പ്രഖ്യാപിച്ചു
Content: മനില: ജനുവരി മാസം ദേശീയ ബൈബിള്‍ മാസമായി ആചരിക്കാന്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട് ഉത്തരവിട്ടു. രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടിയും, സാമൂഹിക ഉന്നമനത്തിനു വേണ്ടിയും പ്രവര്‍ത്തിച്ച മഹാന്‍മാരുടെ ജീവിതത്തില്‍ ബൈബിള്‍ ശക്തമായ സ്വാധീനം ചെലുത്തിയെന്നും, മറ്റു പൗരന്‍മാരിലേക്ക് ബൈബിള്‍ സന്ദേശത്തെ പകര്‍ന്നു നല്‍കുക എന്നതാണ് ഇത്തരമൊരു നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രസിഡന്‍റ് ഉത്തരവില്‍ വ്യക്തമാക്കി. ജനുവരി മാസത്തിലെ അവസാനത്തെ ആഴ്ച ഇനി മുതല്‍ രാജ്യത്ത് ദേശീയ ബൈബിള്‍ വാരമായി ആഘോഷിക്കണമെന്നും പ്രസിഡന്റിന്റെ ഉത്തരവില്‍ പറയുന്നുണ്ട്. ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് ഇതുസംബന്ധിക്കുന്ന തീരുമാനം തന്റെ 124-ാം നമ്പര്‍ പ്രഖ്യാപനമായി റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട് പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസമാണ് ഉത്തരവിന്റെ പകര്‍പ്പ് സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ക്രൈസ്തവ വിശ്വാസം രാജ്യത്തെ പൗരന്‍മാരില്‍ ശക്തമായ സ്വാധീനമാണ് ഉണ്ടാക്കുന്നതെന്ന തിരിച്ചറിവാണ് ഡ്രൂട്ടേര്‍ട്ടിന്റെ തീരുമാനത്തിന് പിന്നിലെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇതിന് മുമ്പ് കത്തോലിക്ക സഭയ്‌ക്കെതിരെ പരസ്യമായി പലപ്പോഴും രംഗത്തുവന്നിട്ടുള്ള വ്യക്തിയാണ് ഡ്യൂട്ടേര്‍ട്ട്. കപടവേഷധാരികളാണ് സഭയിലുള്ളതെന്നും, മതവിശ്വാസത്തില്‍ നിന്നും പൗരന്‍മാര്‍ അകന്നു നില്‍ക്കണമെന്നും ഡ്യൂട്ടേര്‍ട്ട് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. ഇത്തരത്തില്‍ വിവാദങ്ങള്‍ പലപ്പോഴും ഉണ്ടാക്കിയിട്ടുള്ള റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടിന്റെ ഭാഗത്തു നിന്നും ഉണ്ടാക്കിയിരിക്കുന്ന നടപടി രാജ്യത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ദൈവ വചനത്തെ ധ്യാനിക്കുന്നതിനായി ഒരു പൊതുഅവധി നല്‍കി രാജ്യം പ്രത്യേകമായി ബൈബിള്‍ ദിനം ആഘോഷിക്കണമെന്നു ലോകപ്രശസ്ത ബോക്‌സിംഗ് താരം മാനി പക്വിയാവോ നേരത്തെ ആവശ്യപ്പെട്ടിരിന്നു.
Image: /content_image/News/News-2017-01-10-13:05:21.jpg
Keywords: ഫിലിപ്പീ

3852
Category: 1
Sub Category:
Heading: അമോരിസ് ലെത്തീസിയ വിവാഹത്തെ സംബന്ധിച്ച് സഭയുടെ ഒരു പഠിപ്പിക്കലിനേയും തീരുത്തുന്നില്ല: കര്‍ദിനാള്‍ ജെറാള്‍ഡ് മുള്ളര്‍
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പോസ്‌ത്തോലിക പ്രബോധനമായ 'അമോരിസ് ലെത്തീസിയ', വിവാഹത്തെ സംബന്ധിച്ച് കത്തോലിക്ക സഭ രണ്ടായിരം വര്‍ഷമായി പിന്‍തുടര്‍ന്നു പോരുന്ന പഠിപ്പിക്കലുകളില്‍ യാതൊരു വ്യത്യാസവും വരുത്തിയിട്ടില്ലെന്നു കര്‍ദിനാള്‍ ജെറാള്‍ഡ് മുള്ളര്‍. വിശ്വാസ സംരക്ഷണത്തിനുള്ള വത്തിക്കാന്‍ സമിതിയുടെ അധ്യക്ഷനാണ് കര്‍ദിനാള്‍ ജെറാള്‍ഡ് മുള്ളര്‍. അപ്പോസ്‌ത്തോലിക പ്രബോധനത്തെ സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ത്തിയ നാലു കര്‍ദിനാളുമാരുടെ നടപടിയേയും കര്‍ദിനാള്‍ ജെറാള്‍ഡ് മുള്ളര്‍ വിമര്‍ശിച്ചു. ഈ മാസം എട്ടാം തീയതി ഇറ്റാലിയന്‍ ടെലിവിഷന്‍ ചാനലായ ടിജികോം24 (Tgcom24) നു നല്‍കിയ അഭിമുഖത്തിലാണ് കര്‍ദിനാള്‍ ജെറാള്‍ഡ് മുള്ളര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. "കത്തോലിക്ക സഭയുടെ നടപടികള്‍ പ്രകാരം മാര്‍പാപ്പമാര്‍ പുറപ്പെടുവിക്കുന്ന രേഖകളെ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുവാന്‍ കര്‍ദിനാളുമാര്‍ക്ക് കഴിയും. ഇതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം ഇതില്‍ നിന്നും വിഭിന്നമാണ്. നാലു കര്‍ദിനാളുമാരും സമര്‍പ്പിച്ചിട്ടുള്ള ചോദ്യങ്ങളില്‍, ശരിയാണോ തെറ്റാണോ എന്നതരത്തില്‍ മാത്രം മാര്‍പാപ്പയ്ക്ക് ഉത്തരം നല്‍കുവാന്‍ സാധിക്കുന്ന രീതിയിലെ ഡുബിയ (ചോദ്യങ്ങള്‍) മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്". "കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ ഇവര്‍ സമര്‍പ്പിച്ച ഡുബിയകള്‍ക്ക് പരിശുദ്ധ പിതാവ് മറുപടി നല്‍കിയിരുന്നില്ല. ഇതെ തുടര്‍ന്ന് നവംബര്‍ മാസത്തില്‍ നാലു കര്‍ദിനാളുമാരും തങ്ങള്‍ പാപ്പയോട് ഉന്നയിച്ച ചോദ്യങ്ങള്‍ സഭയുടെ മുന്നില്‍ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ നാലു കര്‍ദിനാളുമാരും സ്വീകരിച്ച നടപടികള്‍ തെറ്റാണെന്ന് ഞാന്‍ കരുതുന്നു. മാര്‍പാപ്പയെ തിരുത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വിശ്വാസവുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള പ്രശ്‌നവും ഇപ്പോള്‍ സഭ നേരിടുന്നില്ല". കര്‍ദിനാള്‍ ജെറാള്‍ഡ് മുള്ളര്‍ വിശദീകരിച്ചു. വിവാഹ ബന്ധത്തില്‍ നിന്നും ഒഴിഞ്ഞ്, ഒരുമിച്ച് താമസിക്കുന്നവരെ സഭയുടെ പഠിപ്പിക്കലുകള്‍ പ്രകാരം തിരുത്തി, സഭയോട് ചേര്‍ത്ത് നിര്‍ത്തണമെന്ന നിര്‍ദേശമാണ് പരിശുദ്ധ പിതാവ് തന്റെ അപ്പോസ്‌ത്തോലിക പ്രബോധനത്തിലൂടെ നല്‍കുന്നതെന്നും കര്‍ദിനാള്‍ ജെറാള്‍ഡ് മുള്ളര്‍ ചൂണ്ടികാണിക്കുന്നു. കര്‍ശനമായ അച്ചടക്കവും, വിശ്വാസവും നിര്‍ദേശിക്കുന്ന രേഖ തന്നെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ചിട്ടുള്ള അമോരിസ് ലെത്തീസിയ എന്നും കര്‍ദിനാള്‍ ജെറാള്‍ഡ് മുള്ളര്‍ പറഞ്ഞു.
Image: /content_image/News/News-2017-01-10-14:42:20.jpg
Keywords:

3853
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭയില്‍ ദളിത് വികാസ് സൊസൈറ്റി രൂപീകരിക്കും
Content: കൊച്ചി: ദളിത് കുടുംബങ്ങളിലെ യുവജനങ്ങളുടെ ഉപരിപഠനത്തിനു സാമ്പത്തിക സഹായം ഉള്‍പ്പടെയുള്ള പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിനു സീറോ മലബാര്‍ സഭ ദളിത് വികാസ് സൊസൈറ്റി രൂപീകരിക്കും. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സഭയുടെ 25-ാം സിനഡിന്റെ ഒന്നാം സമ്മേളനത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ദളിത് സഹോദരങ്ങളുടെ അത്മീയ, സാമൂഹ്യ മേഖലകളിലെ വളര്‍ച്ചയ്ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിനു സഭ പ്രതിജ്ഞാബദ്ധമാണെന്നു സിനഡ് അഭിപ്രായപ്പെട്ടു. സമൂഹത്തിലെ എല്ലാവര്‍ക്കും ലഭിക്കുന്ന അവകാശങ്ങളും നീതിയും ദളിതര്‍ക്കും ലഭിക്കണം. പഠനത്തില്‍ മികവു പുലര്‍ത്തുന്ന അനേകം വിദ്യാര്‍ഥികള്‍ ദളിത് സമൂഹത്തിലുണ്ട്. ഇവരെ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണ്. സഭയിലെ ദളിത് യുവജനങ്ങളുടെ ഉപരിപഠനത്തിനു സഹായം ലഭ്യമാക്കുന്നതിനു സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ പ്രത്യേക കാര്യാലയം തുടങ്ങാനും സിനഡ് തീരുമാനിച്ചു. ഭാരതത്തിനകത്തുള്ള മുഴുവന്‍ സീറോ മലബാര്‍ പ്രവാസികള്‍ക്കും, വിശ്വാസപരിശീലനത്തിനും പ്രഘോഷണത്തിനും അവസരമൊരുക്കാന്‍ പരിശ്രമങ്ങള്‍ തുടരേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ ജോലിക്കും പഠനത്തിനുമായി കേരളത്തിനു പുറത്തു പലയിടങ്ങളിലായി താമസിക്കുന്ന സഭാവിശ്വാസികള്‍ക്കു വിശ്വാസപരമായ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ മതിയായ സൗകര്യങ്ങള്‍ ലഭിക്കാത്തതില്‍ സിനഡ് ആശങ്ക രേഖപ്പെടുത്തി. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2017-01-11-04:52:39.JPG
Keywords: സീറോ മലബാര്‍