category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസീറോ മലബാര്‍ സഭയില്‍ ദളിത് വികാസ് സൊസൈറ്റി രൂപീകരിക്കും
Contentകൊച്ചി: ദളിത് കുടുംബങ്ങളിലെ യുവജനങ്ങളുടെ ഉപരിപഠനത്തിനു സാമ്പത്തിക സഹായം ഉള്‍പ്പടെയുള്ള പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിനു സീറോ മലബാര്‍ സഭ ദളിത് വികാസ് സൊസൈറ്റി രൂപീകരിക്കും. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സഭയുടെ 25-ാം സിനഡിന്റെ ഒന്നാം സമ്മേളനത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ദളിത് സഹോദരങ്ങളുടെ അത്മീയ, സാമൂഹ്യ മേഖലകളിലെ വളര്‍ച്ചയ്ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിനു സഭ പ്രതിജ്ഞാബദ്ധമാണെന്നു സിനഡ് അഭിപ്രായപ്പെട്ടു. സമൂഹത്തിലെ എല്ലാവര്‍ക്കും ലഭിക്കുന്ന അവകാശങ്ങളും നീതിയും ദളിതര്‍ക്കും ലഭിക്കണം. പഠനത്തില്‍ മികവു പുലര്‍ത്തുന്ന അനേകം വിദ്യാര്‍ഥികള്‍ ദളിത് സമൂഹത്തിലുണ്ട്. ഇവരെ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണ്. സഭയിലെ ദളിത് യുവജനങ്ങളുടെ ഉപരിപഠനത്തിനു സഹായം ലഭ്യമാക്കുന്നതിനു സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ പ്രത്യേക കാര്യാലയം തുടങ്ങാനും സിനഡ് തീരുമാനിച്ചു. ഭാരതത്തിനകത്തുള്ള മുഴുവന്‍ സീറോ മലബാര്‍ പ്രവാസികള്‍ക്കും, വിശ്വാസപരിശീലനത്തിനും പ്രഘോഷണത്തിനും അവസരമൊരുക്കാന്‍ പരിശ്രമങ്ങള്‍ തുടരേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ ജോലിക്കും പഠനത്തിനുമായി കേരളത്തിനു പുറത്തു പലയിടങ്ങളിലായി താമസിക്കുന്ന സഭാവിശ്വാസികള്‍ക്കു വിശ്വാസപരമായ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ മതിയായ സൗകര്യങ്ങള്‍ ലഭിക്കാത്തതില്‍ സിനഡ് ആശങ്ക രേഖപ്പെടുത്തി. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-01-11 10:22:00
Keywordsസീറോ മലബാര്‍
Created Date2017-01-11 10:22:39