Contents

Displaying 3611-3620 of 25031 results.
Content: 3874
Category: 18
Sub Category:
Heading: പ്രാര്‍ത്ഥനയിലൂടെ ഫാ. ഉഴുന്നാലിലിനെ ബന്ധികളാക്കിയവരുടെ മാനസാന്തരം സാധ്യമാകും: മാര്‍ ആലഞ്ചേരി
Content: കൊച്ചി: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി തീക്ഷ്ണമായ പ്രാര്‍ഥനകള്‍ തുടരണമെന്നും, അതിലൂടെ അദ്ദേഹത്തെ ബന്ധിയാക്കിയവരുടെ മാനസാന്തരം സാധ്യമാകുമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇന്നു മുതല്‍ സഭയില്‍ അര്‍പ്പിക്കുന്ന ദിവ്യബലികളില്‍ ഫാ. ഉഴുന്നാലിലിന്റെ മോചനം നിയോഗമാക്കി പ്രത്യേക പ്രാര്‍ഥനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഫാ. ഉഴുന്നാലിലിന്റെ മോചനത്തിനായുള്ള പ്രത്യേക നിയോഗത്തോടെ സീറോ മലബാര്‍ സഭയിലെ മെത്രാന്മാര്‍ എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ നടത്തിയ പ്രാര്‍ഥനാസംഗമത്തില്‍ ആമുഖസന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍. സമൂഹത്തെ മുഴുവന്‍ വേദനിപ്പിക്കുന്നതാണു ഫാ. ഉഴുന്നാലിലിനെ ബന്ധിയാക്കിയ സംഭവം. സര്‍ക്കാരുകളും സഭയും എല്ലാ സാധ്യതകളും ഉപയോഗിച്ചുള്ള മോചനശ്രമങ്ങള്‍ സജീവമായി തുടരുമ്പോഴും, അതു ഫലം കാണുന്നതിനു തീക്ഷ്ണമായ പ്രാര്‍ഥനകളും ആവശ്യമാണ്. ദൈവത്തിന് അസാധ്യമായി ഒന്നുമില്ലെന്നു വിശ്വസിക്കുന്ന നമുക്കിടയിലേക്ക്, ഫാ. ടോം ഉഴുന്നാലില്‍ മോചിതനായി മടങ്ങിവരുന്നതിനായി നാം നിരന്തരം പ്രാര്‍ഥിക്കണം. ഇപ്പോള്‍ നടന്നുവരുന്ന സീറോ മലബാര്‍ സിനഡിന്റെ സമ്മേളനാരംഭത്തില്‍ അച്ചനായുള്ള പ്രാര്‍ഥന നടത്തിയിരുന്നു. എല്ലാ മെത്രാന്മാരും വൈദികര്‍ക്കും വിശ്വാസിസമൂഹത്തോടും ചേര്‍ന്ന് പ്രത്യേക പ്രാര്‍ഥനാസംഗമം നടത്തണമെന്ന സിനഡിന്റെ താത്പര്യപ്രകാരമാണു എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ എല്ലാ മെത്രാന്മാരും ഒത്തുചേര്‍ന്നത്. അച്ചന്റെ മോചനത്തിനായി വത്തിക്കാന്‍ വിവിധ തലങ്ങളില്‍ പരിശ്രമങ്ങള്‍ തുടരുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ വിദേശകാര്യ മന്ത്രാലയം ശ്രമങ്ങള്‍ നടത്തിവരുന്നുവെന്നാണു മനസിലാക്കുന്നത്. ഒടുവില്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായുള്ള വാര്‍ത്തയും സ്വാഗതാര്‍ഹമാണ്. സിബിസിഐയും കെസിബിസിയും ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തിവരുന്നു.ഇത്തരം പരിശ്രമങ്ങള്‍ക്കൊപ്പം അച്ചന്റെ മോചനത്തിനായി വിശ്വാസികളും സമൂഹമൊന്നാകെയും പ്രാര്‍ഥനകള്‍ ശക്തമാക്കണമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞെരളക്കാട്ട് പ്രാര്‍ഥന നയിച്ചു. ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ജേക്കബ് തൂങ്കുഴി, മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുള്‍പ്പടെ 57 മെത്രാന്മാര്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്‌ക്കൊപ്പം പ്രാര്‍ഥനയില്‍ പങ്കെടുത്തു. വരാപ്പുഴ അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് പടിയാരംപറമ്പില്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, എറണാകുളം-അങ്കമാലി അതിരൂപത പ്രോ വികാരി ജനറാള്‍മാരായ മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, മോണ്‍. ആന്റണി നരികുളം, ബസിലിക്ക വികാരി റവ.ഡോ. ജോസ് പുതിയേടത്ത് തുടങ്ങി, വൈദിക, സന്യസ്ത പ്രതിനിധികളും വിശ്വാസികളും പ്രാര്‍ഥനാസംഗമത്തില്‍ പങ്കെടുക്കാനെത്തി.
Image: /content_image/India/India-2017-01-13-04:03:36.jpg
Keywords: ടോം
Content: 3875
Category: 1
Sub Category:
Heading: മക്‌ഡൊണാള്‍ഡ്‌സും വത്തിക്കാനും ചേര്‍ന്ന് സാധുക്കള്‍ക്ക് ഭക്ഷണം വിതരണം ചെയ്യും
Content: വത്തിക്കാന്‍: ലോകപ്രശസ്ത ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്‌ഡൊണാള്‍ഡ്‌സ് സാധുക്കള്‍ക്ക് ഭക്ഷണം നല്‍കുവാന്‍ പ്രത്യേക പദ്ധതി വത്തിക്കാനില്‍ നടപ്പിലാക്കുന്നു. ദാനധര്‍മ്മങ്ങള്‍ക്കു വേണ്ടിയുള്ള മാര്‍പാപ്പയുടെ ഓഫീസ്, മെഡിസിനാ സോളിഡൈല്‍, മക്‌ഡൊണാള്‍ഡ്‌സ് എന്നിവര്‍ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ പരിസരത്ത് താമസിക്കുന്ന ഭവനമില്ലാത്ത സാധുക്കള്‍ക്കാണ് ഭക്ഷണം സൗജന്യമായി നല്‍കുക. ഈ മാസം 16-ാം തീയതി മുതല്‍ പദ്ധതി ആരംഭിക്കുമെന്ന് മെഡിസിനാ സോളിഡൈലിന്റെ ഡയറക്ടറായ ലൂസിയ എര്‍ക്കോളി വത്തിക്കാന്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആയിരം ഭക്ഷണ പൊതികള്‍ നല്‍കുവാനാണ് ആദ്യഘട്ടത്തില്‍ സംഘാടകര്‍ പദ്ധതിയിട്ടിരിക്കുന്നത്. തുടര്‍ച്ചയായ പത്തു തിങ്കളാഴ്ചകളില്‍ നൂറു പേര്‍ക്ക് വീതമാണ് സൗജന്യ ഭക്ഷണപൊതികള്‍ നല്‍കുക. കൂടുതല്‍ ആവശ്യക്കാര്‍ പദ്ധതിക്ക് ഉണ്ടെന്ന കാര്യം തങ്ങള്‍ മറക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. "ഒരു ഡബിള്‍ ചീസ്ബര്‍ഗര്‍, ഒരു കഷ്ണം ആപ്പിള്‍, ഒരു കുപ്പി വെള്ളം. ഇത്രയും ഭക്ഷണസാധനങ്ങള്‍ അടങ്ങുന്നതാണ് ഒരു ഭക്ഷണപൊതി. ഈ മാസം 16-ാം തീയതി മുതല്‍ തുടര്‍ച്ചയായി വരുന്ന പത്തു തിങ്കളാഴ്ചകളില്‍ 100 പേര്‍ക്ക് വീതമാണ് ഭക്ഷണപൊതികള്‍ വിതരണം ചെയ്യുവാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഈ പുതിയ പദ്ധതിയെ ഒരു ചെറിയ തുടക്കമായി കണ്ടാല്‍ മതിയാകും. ഭാവിയില്‍ സ്ഥിരമായി, കൂടുതല്‍ വിപുലമായി ഈ പദ്ധതി നടപ്പിലാക്കുവാനാണ് ലക്ഷ്യമിടുന്നത്". ലൂസിയ എര്‍ക്കോളി വത്തിക്കാന്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അടുത്തിടെയാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് സമീപത്തായി മക്‌ഡൊണാള്‍ഡ്‌സ് തങ്ങളുടെ പുതിയ ശാഖ ആരംഭിച്ചത്. പുതിയ ശാഖയുടെ പ്രവര്‍ത്തനത്തോട് നിരവധി ആളുകള്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരിന്നു. പ്രദേശവാസികളുടെ ഇടയിലേക്ക് കൂടുതല്‍ ഇറങ്ങിചെല്ലുന്നതിനായി പുതിയ പദ്ധതി സഹായിക്കുമെന്നാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ കരുതുന്നത്.
Image: /content_image/News/News-2017-01-13-04:39:44.jpg
Keywords: വത്തിക്കാന്‍
Content: 3876
Category: 18
Sub Category:
Heading: മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ സഭയായി ഉയർത്തപ്പെട്ടതിന്റെ രജതജൂബിലി നിറവില്‍ സീറോ മലബാർ സഭ: ജൂബിലി ആഘോഷങ്ങള്‍ക്കു നാളെ തുടക്കം
Content: കൊ​ച്ചി: വി​ശ്വാ​സി​ക​ളു​ടെ എ​ണ്ണ​ത്തി​ലും അ​ജ​പാ​ല​ന​മേ​ഖ​ല​ക​ളു​ടെ വ്യാ​പ്തി​യി​ലും മു​ൻ​നി​ര​യി​ലു​ള്ള സീ​റോ മ​ല​ബാ​ർ സഭ, മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​യാ​യി ഉ​യ​ർ​ത്ത​പ്പെട്ടിട്ട് 25 വര്‍ഷം. ര​ജ​ത​ജൂ​ബിലി ആ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു സ​ഭ​യു​ടെ ആ​സ്ഥാ​ന​മാ​യ കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ മേ​ജ​ർ ആ​ർ​ച്ച് ബി​ഷപ്പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി നി​ർ​വ​ഹി​ക്കും. 1992 ഡി​സം​ബ​ർ പ​തി​നാ​റി​നു ജോ​ണ്‍പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യാ​ണു സീ​റോ മ​ല​ബാ​ർ​സ​ഭ​യെ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​ള്ള ഉത്തരവില്‍ ഒ​പ്പു​വ​ച്ച​ത്. ക​ർ​ദി​നാ​ൾ മാ​ർ ആ​ന്‍റ​ണി പ​ടി​യ​റ​യെ പ്ര​ഥ​മ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പാ​യി നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള മാ​ർ​പാ​പ്പ​യു​ടെ പ്ര​ഖ്യാ​പ​നം 1993 ജ​നു​വ​രി 29ന് ​എ​റ​ണാ​കു​ളം മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്സ് ഹൗസില്‍ നടത്തി. അന്നത്തെ ഇ​ന്ത്യ​യി​ലെ അ​പ്പ​സ്തോ​ലി​ക് പ്രോ​നു​ണ്‍ഷ്യോ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജോ​ർ​ജ് സൂറാണ് ഒൗ​ദ്യോ​ഗി​ക​മാ​യി പ്രഖ്യാപനം നടത്തിയത്. 1997 ജ​നു​വ​രി 18നു ​ക​ർ​ദി​നാ​ൾ മാ​ർ വ​ർ​ക്കി വി​ത​യ​ത്തി​ൽ സ​ഭ​യു​ടെ ര​ണ്ടാ​മ​ത്തെ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പാ​യി അ​ഭി​ഷി​ക്ത​നായി. 2011 ഏപ്രി​ൽ ഒ​ന്നി​നു കാലം ചെയ്ത മാ​ർ വി​ത​യ​ത്തി​ലി​നു​ശേ​ഷം മേ​യ് 26നു ​ത​ക്ക​ല ബി​ഷ​പ്പാ​യി​രു​ന്ന മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യെ സ​ഭ​യു​ടെ മൂ​ന്നാ​മ​ത്തെ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പാ​യി സി​ന​ഡ് തെ​ര​ഞ്ഞെ​ടു​ത്തു. സിനഡ് നടന്ന് മൂന്നാം ദിവസം മേ​യ് 29നാ​യി​രു​ന്നു സ്ഥാ​നാ​രോ​ഹ​ണം. ഇന്ന്‍ അമ്പ​തു ല​ക്ഷ​ത്തോ​ളം വി​ശ്വാ​സി​ക​ളു​ള്ള സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്കു 32 രൂ​പ​ത​ക​ളും 58 മെ​ത്രാന്മാരു​മു​ണ്ട്. ഭാ​ര​ത​ത്തി​ൽ 29 രൂ​പ​ത​ക​ളാ​ണു സ​ഭ​യ്ക്കു​ള്ള​ത്. അ​ദി​ലാ​ബാ​ദ്, ബ​ൽ​ത്ത​ങ്ങാ​ടി, ഭ​ദ്രാ​വ​തി, ബി​ജ്നോ​ർ, ഛാന്ദ, ​ച​ങ്ങ​നാ​ശേ​രി, എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി, ഫ​രീ​ദാ​ബാ​ദ്, ഖ​ര​ക്പു​ർ, ഇ​ടു​ക്കി, ഇ​രി​ങ്ങാ​ല​ക്കു​ട, ജ​ഗ​ദ​ൽ​പു​ർ, ക​ല്യാ​ണ്‍, കാ​ഞ്ഞി​ര​പ്പി​ള്ളി, കോ​ത​മം​ഗ​ലം, കോ​ട്ട​യം, മാ​ന​ന്ത​വാ​ടി, മാ​ണ്ഡ്യ, പാ​ല, പാ​ല​ക്കാ​ട്, രാ​ജ്കോ​ട്ട്, രാ​മ​നാ​ഥ​പു​രം, സാ​ഗ​ർ, സ​ത്ന, ത​ല​ശേ​രി, താ​മ​ര​ശേ​രി, ത​ക്ക​ല, തൃ​ശൂ​ർ, ഉ​ജ്ജ​യി​ൻ എ​ന്നി​വ​യാ​ണ് ഇ​ന്ത്യ​യി​ലെ സീ​റോ മ​ല​ബാ​ർ രൂ​പ​ത​ക​ൾ. സീ​റോ മ​ല​ബാ​ർ സ​ഭ​യുടെ കീഴില്‍ 2,875 ഇ​ട​വ​ക​കളാണ് ഉള്ളത്. 4,065 രൂ​പ​ത വൈ​ദി​ക​രും 3,540 സ​ന്യാ​സ​സ​മൂ​ഹ​ങ്ങ​ളി​ലെ വൈ​ദി​ക​രും 36,000 സ​ന്യാ​സി​നി​ക​ളും സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ ശു​ശ്രൂ​ഷ ചെ​യ്യു​ന്നു. 309 പേ​രാ​ണ് 2016ൽ ​സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ ന​വ​വൈ​ദി​ക​രാ​യി അ​ഭി​ഷി​ക്ത​രാ​യ​ത്. 5,048 വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും 3,141 സ​ന്ന​ദ്ധ​സ്ഥാ​പ​ന​ങ്ങ​ളും സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലു​ണ്ട്. ര​ജ​ത​ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി സ​ഭാം​ഗ​ങ്ങ​ൾ​ക്കാ​യി ഇന്നു പ്രബോ​ധ​ന​രേ​ഖ ന​ൽ​കും. "ഒ​ന്നാ​യ് മു​ന്നോ​ട്ട്’ എ​ന്ന പേ​രി​ൽ ത​യാ​റാ​ക്കി​യ പ്ര​ബോ​ധ​ന​രേ​ഖ​യു​ടെ പ്ര​കാ​ശ​നം കാ​ക്കനാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ലാണ് ന​ട​ക്കുന്നത്. നാളെ നടക്കുന്ന ര​ജ​ത​ജൂ​ബി​ലിയുടെ ഉ​ദ്ഘാ​ട​ന​ ചടങ്ങില്‍ സ​ഭ​യി​ലെ മെ​ത്രാന്മാ​ർ​ക്കൊ​പ്പം വൈ​ദീ​ക, സ​ന്യ​സ്ത, അ​ല്മാ​യ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും. <br>
Image: /content_image/India/India-2017-01-13-04:55:56.png
Keywords: സീറോ മലബാര്‍
Content: 3877
Category: 18
Sub Category:
Heading: ഫാ. ടോമിന്റെ മോചനത്തിന് കേ​ന്ദ്ര സര്‍ക്കാ​ർ മോണിറ്ററിംഗ് സ​മി​തി​യെ നിയ​മി​ച്ചു
Content: ന്യൂ​ഡ​ൽ​ഹി: യെ​മ​നി​ൽ നി​ന്നു ഐ‌എസ് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു പോ​യ സ​ലേ​ഷ്യ​ൻ വൈ​ദി​ക​ൻ ഫാ. ​ടോം ഉഴുന്നാലിലിന്‍റെ മോ​ച​ന​ത്തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ മൂ​ന്നം​ഗ മോ​ണി​റ്റ​റിം​ഗ് സ​മി​തി​യെ നി​യ​മി​ച്ചു. വി​ദേ​ശ​കാ​ര്യ മന്ത്രാല​യ​ത്തി​ലെ സാ​മ്പ​ത്തി​ക​കാ​ര്യ സെ​ക്ര​ട്ട​റി അ​മ​ർ സിൻ​ഹ അ​ധ്യ​ക്ഷ​നും ര​ണ്ട് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ അംഗങ്ങളുമായാണ് സ​മി​തി രൂപീകരിച്ചിരിക്കുന്നത്​. യെ​മ​നി​ൽ ഭ​ര​ണം ന​ട​ത്തു​ന്ന ഗ്രൂ​പ്പു​മാ​യി ബ​ന്ധ​മു​ള്ള സൗ​ദി അ​റേ​ബ്യ, ഒ​മാ​ൻ, ഇ​റാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യി ബന്ധപ്പെട്ട് അ​ന്വേ​ഷ​ണം തുടരു​ക​യാ​ണെ​ന്നു അ​മ​ർ സി​ൻ​ഹ​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം എ​ൻ​ഡി​എ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​സി. തോ​മ​സ് മാധ്യമങ്ങളെ അ​റി​യി​ച്ചു. കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി ഇ​ന്ത്യ​യി​ലെ വത്തിക്കാ​ൻ സ്ഥാ​ന​പ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന ആ​വ​ശ്യം അ​മ​ർ സി​ൻ​ഹ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. ഫാ. ടോമിനെ ത​ട​വി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന കേ​ന്ദ്ര​വും ആരാണ് ത​ട്ടി​ക്കൊ​ണ്ടു പോ​യ​തെ​ന്നും കണ്ടുപിടിക്കാന്‍ കേ​ന്ദ്ര സർ​ക്കാ​രി​നാ​യി​ട്ടി​ല്ല.അ​തേ​സ​മ​യം, ത​ന്‍റെ ആ​രോ​ഗ്യം ക്ഷ​യി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഇടപെട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഫാ. ​ടോ​മിന്‍റേതാ​യി പു​റ​ത്തു​വ​ന്ന വീ​ഡി​യോ സ​ന്ദേ​ശം യ​ഥാ​ർ​ഥ​മാ​ണെ​ന്നു വിദേശകാ​ര്യ മന്ത്രാ​ല​യം സ്ഥീരീകരിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2017-01-13-05:14:18.jpg
Keywords: ഫാ. ടോമി
Content: 3878
Category: 1
Sub Category:
Heading: ക്രൈസ്തവരെ കൂട്ടകൊല ചെയ്ത പ്രതിയ്ക്കു വധശിക്ഷ നല്‍കുന്നതിന് എതിരെ കത്തോലിക്ക ബിഷപ്പ് രംഗത്ത്
Content: കാലിഫോര്‍ണിയ: ചാള്‍സ്റ്റണിലെ ദേവാലയത്തില്‍ എത്തിയ ഒന്‍പതു ക്രൈസ്തവ വിശ്വാസികളെ കൊലപ്പെടുത്തിയ ഡിലാന്‍ റൂഫ് എന്ന യുവാവിന്റെ വധശിക്ഷ കോടതി റദ്ദാക്കി മാനസാന്തരത്തിന് അവസരം നല്‍കണമെന്ന് ബിഷപ്പ് റോബര്‍ട്ട് ഇ. ഗുഗ്ലിയേല്‍മൊനി. ഡിലാന്‍ റൂഫിനു കോടതി വധശിക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചാര്‍ളസ്റ്റണ്‍ രൂപതയുടെ അദ്ധ്യക്ഷനായ ബിഷപ്പ് റോബര്‍ട്ട് ഇ. ഗുഗ്ലിയേല്‍മൊനി പ്രതികരണം നടത്തിയിരിക്കുന്നത്. 2005- ജൂണ്‍ 17നു ചാള്‍സ്റ്റണിലെ ഇമ്മാനുവല്‍ ആഫ്രിക്കന്‍ മെത്തഡിസ്റ്റ് എപ്പിസ്‌ക്കോപ്പല്‍ ദേവാലയത്തില്‍ എത്തിയ 22-കാരനായ ഡിലാന്‍ റൂഫ് ഒന്‍പതു കറുത്ത വര്‍ഗക്കാരായ വിശ്വാസികളെ വെടിവച്ചു കൊലപ്പെടുത്തുകയായിരിന്നു. വംശീയ വിദ്വേഷത്തിന്റെ പേരിലാണ് ചാള്‍സ്റ്റണിലെ ദേവാലയത്തില്‍ എത്തിയ പ്രതി കറുത്തവര്‍ഗ്ഗക്കാരായ ക്രൈസ്തവരെ കൊലപ്പെടുത്തിയത്. തന്റെ പ്രവര്‍ത്തിയില്‍ ഒട്ടും ഖേദം തോന്നുന്നില്ലെന്ന് നേരത്തെ ഡിലാന്‍ റൂഫ് കോടതിയില്‍ പറഞ്ഞിരുന്നു. വധശിക്ഷ നല്‍കുവാനുള്ള കോടതിയുടെ തീരുമാനത്തെ സഭ എതിര്‍ക്കുമെന്നു ചാള്‍സ്സ്റ്റണ്‍ രൂപതയുടെ ബിഷപ്പായ റോബര്‍ട്ട് ഇ. ഗുഗ്ലിയേല്‍മൊനി പ്രതികരിച്ചു. "നമ്മള്‍ എല്ലാവരും പാപികളാണ്. എന്നിരുന്നാലും ദൈവപിതാവിന്റെ നിത്യമായ കാരുണ്യവും, പുത്രന്റെ കുരിശിലെ യാഗവും മൂലം നമുക്ക് നിത്യജീവന്‍ നല്‍കപ്പെട്ടിരിക്കുന്നു. കത്തോലിക്ക സഭ പൂര്‍ണ്ണമായും വധശിക്ഷയെ എതിര്‍ക്കുന്നു. സഭയുടെ വിശ്വാസപ്രകാരം ജീവന്‍ ഏറെ വിശിഷ്ടമായതാണ്. ദൈവത്തിന്റെ ദാനമായ ജീവനെ എടുക്കുവാന്‍ മനുഷ്യന് അവകാശമില്ല. വധശിക്ഷ നല്‍കുന്നതിലൂടെ കുറ്റവാളിക്ക് താന്‍ ചെയ്തു പോയ തെറ്റിനെ കുറിച്ച് അനുതപിക്കുവാനും, തിരുത്തുവാനുമുള്ള അവസരം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്". ബിഷപ്പ് റോബര്‍ട്ട് ഇ. ഗൂഗ്ലിയേല്‍മൊനി പറഞ്ഞു. 33 കുറ്റങ്ങളാണ് റൂഫിന് മേല്‍ ചുമത്തപ്പെട്ടിരിന്നത്. ഡിലാന്‍ റൂഫിന്റെ കേസ് പരിഗണിച്ച കോടതി പ്രതിയെ വധശിക്ഷയ്ക്കു വിധേയമാക്കുവാന്‍ ഐക്യകണ്‌ഠേന തീരുമാനിക്കുകയായിരുന്നു. വംശീയ വിദ്വേഷത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ അമേരിക്കയില്‍ അടുത്തിടെയായി വര്‍ദ്ധിച്ചുവരികയാണ്.
Image: /content_image/News/News-2017-01-13-06:51:42.jpg
Keywords: അമേരിക്ക
Content: 3879
Category: 1
Sub Category:
Heading: മുന്നൂറില്‍ അധികം വര്‍ഷം പഴക്കമുള്ള ചെന്നൈയിലെ അര്‍മേനിയന്‍ ദേവാലയം നാശത്തിന്റെ വക്കില്‍; ചരിത്രപ്രാധാന്യമുള്ള ദേവാലയത്തെ അവഗണിച്ച് അധികൃതര്‍
Content: ചെന്നൈ: മുന്നൂറ് വര്‍ഷത്തില്‍ അധികം പഴക്കമുള്ള ചെന്നൈയിലെ അര്‍മേനിയന്‍ ദേവാലയം നാശത്തിന്റെ വക്കില്‍. പുരാതന കാലത്തിന്റെ തനിമ വിളിച്ചോതുന്ന ദേവാലയത്തിന്റെ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് സംരക്ഷിക്കുവാന്‍ അധികാരികള്‍ ആരും തന്നെ മുന്നോട്ട് വന്നിട്ടില്ലെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറെ പ്രത്യേകതകളുള്ള മണിഗോപുരവും, പള്ളിമണികളും അറ്റകുറ്റപണികള്‍ നടത്താത്തതിനെ തുടര്‍ന്ന് തകര്‍ച്ചയുടെ വക്കിലാണ്. 1712-ല്‍ സ്ഥാപിതമായ ദേവാലയത്തില്‍ ഏറെ നാളായി ക്രിസ്തുമസ് ദിനത്തില്‍ മാത്രമാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാറുള്ളത്. 26 ഇഞ്ച് വീതിയിലുള്ള മണികളാണ് ദേവാലയത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ആറു മണികള്‍ നിറഞ്ഞ പ്രത്യേക മണിഗോപുരത്തിലെ ആദ്യത്തെ മണി 1754-ല്‍ ആണ് ഇവിടെയ്ക്ക് എത്തിച്ചത്. അടുത്ത രണ്ടു മണികള്‍ ഒരു നൂറ്റാണ്ടിന് ശേഷം, 1837-ല്‍ ലണ്ടനില്‍ നിന്നും കപ്പലില്‍ കൊണ്ടുവന്നതാണ്. 'തോമസ് മിയേഴ്‌സ്, ഫൗണ്ടര്‍, ലണ്ടന്‍' എന്ന പ്രത്യേക മുദ്രണം മണികളില്‍ ഇപ്പോഴും മായാതെ കിടക്കുന്നു. 150-ല്‍ അധികം കിലോഗ്രാം ഭാരമുള്ള ഈ മണികള്‍ സ്ഥാപിച്ചിരിക്കുന്ന ഗോപുരത്തിലേക്ക് കയറുന്ന പടികള്‍ ദ്രവിച്ച അവസ്ഥയിലാണ്. അതേ സമയം ദേവാലയത്തിന്റെ പ്രാധാന്യമറിയുന്ന നിരവധി സന്ദര്‍ശകര്‍ ഇവിടേയ്ക്ക് എത്തുന്നുണ്ട്. ദേവാലയത്തിന്റെ പലഭാഗങ്ങളും അപകടാവസ്ഥയിലായതിനാല്‍ മിക്ക സ്ഥലങ്ങളിലേക്കുമുള്ള പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. കൊല്‍ക്കത്തയിലെ അര്‍മേനിയന്‍ അപ്പോസ്‌ത്തോലിക് ദേവാലയത്തില്‍ നിന്നും ക്രിസ്തുമസ് ദിനത്തില്‍ എത്തുന്ന പുരോഹിതരാണ് ചെന്നൈയിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്. കാലങ്ങളായി ഈ ദേവാലയത്തില്‍ ക്രിസ്തുമസിന് മാത്രമാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നത്. ഭാരതത്തില്‍ ഇംഗ്ലീഷില്‍ അല്ലാതെ മറ്റൊരു വിദേശഭാഷയില്‍ ആദ്യമായി പുറത്തുവന്ന പത്രമായ അസ്ഡരാറിന്റെ (Azdarar) സ്ഥാപകനായ ഫാദര്‍ ഹരൂട്ടിയൂണ്‍ ഷമവേന്യന്റെ കല്ലറയും ഈ ദേവാലയത്തില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. അര്‍മേനിയന്‍ ഭാഷയില്‍ മദ്രാസ് പ്രസിഡന്‍സിയില്‍ നിന്നും അച്ചടിച്ചിരുന്ന പത്രം ചരിത്രത്തിന്റെ ഭാഗമാണ്. വിവിധ സംസ്‌കാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഇടമായ ചെന്നൈയില്‍ ചരിത്രപ്രാധാന്യം അര്‍ഹിക്കുന്ന നിരവധി ദേവാലയങ്ങള്‍ സ്ഥിതി ചെയ്യുന്നു. ഇത്തരമൊരു പ്രദേശത്താണ് 304 വര്‍ഷം പഴക്കമുള്ള, ചരിത്രപ്രാധാന്യം അര്‍ഹിക്കുന്ന അര്‍മേനിയന്‍ ദേവാലയം സംരക്ഷിക്കുവാന്‍ അധികൃതര്‍ തയാറാകാത്തതിനെ തുടര്‍ന്നു അനുനിമിഷം നശിച്ചുകൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2017-01-13-12:20:33.jpg
Keywords: ചെന്നൈ
Content: 3880
Category: 1
Sub Category:
Heading: ദേവാലയത്തിനുള്ളില്‍ ഫ്ലവര്‍ ഗേള്‍സിനു സ്ഥാനമില്ല: ശ്രദ്ധേയ നിര്‍ദേശങ്ങളുമായി മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ സര്‍ക്കുലര്‍
Content: താമരശ്ശേരി: ദേവാലയങ്ങളിൽ നടക്കുന്ന വിവാഹ ആഘോഷം ആധ്യാത്മിക ചൈതന്യം നഷ്ടപ്പെടുന്ന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും കൂദാശകളുടെ വിശുദ്ധി നഷ്ട്ടപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കണമെന്നും താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. താമരശേരി രൂപതയുടെ രണ്ടാമത് എപ്പാർക്കിയൽ അസംബ്ലിയുടെ നിർദേശങ്ങളുടെ പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ബിഷപ്പിന്റെ പരാമര്‍ശം. വിവാഹത്തിന് ദമ്പതികളോടൊപ്പം വരുന്ന ഫ്ലവര്‍ ഗേള്‍സിന് ദേവാലയത്തില്‍ സ്ഥാനമില്ലായെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. "നമ്മുടെ ദൈവാലയങ്ങളിൽ നടക്കുന്ന വിവാഹ ആഘോഷം ആധ്യാത്മിക ചൈതന്യം നഷ്ടപ്പെടുന്ന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ദൈവാലയത്തിൽ നടക്കുന്നത് വിവാഹമെന്ന കൂദാശയുടെ പരികർമവും വിശുദ്ധ കുർബാനയർപ്പണവുമാണ്. ഇത് ഒരു ‘ഇവന്റ്’ അല്ല. അതിനാൽ അത് മാനേജ് ചെയ്യാൻ വൈദികർക്കും ദൈവാലയ ശുശ്രൂഷികൾക്കും പുറമെ വിദഗ്ധ ടീമിന്റെ ആവശ്യമില്ല. വധുവിന്റെ വസ്ത്രധാരണം നമ്മുടെ സംസ്‌കാരത്തിനിണങ്ങുന്നതായിരിക്കണം. ‘ബ്രൈഡ് മെയ്ഡ്‌സ്’, ‘ഫ്‌ളവർ ഗേൾസ്’ എന്ന പേരുകളിൽ അറിയപ്പെടുന്ന പ്രത്യേക വസ്ത്രം ധരിച്ചെത്തുന്ന ഗ്രൂപ്പുകൾക്ക് ദൈവാലയത്തിനുള്ളിൽ വധൂവരന്മാരുടെ സമീപം യാതൊരു സ്ഥാനവും ഉണ്ടായിരിക്കരുത്. ദൈവാലയത്തിന്റെ പരിശുദ്ധിയും കൂദാശകളുടെ വിശുദ്ധിയും നഷ്ടപ്പെടാതിരിക്കാൻ എല്ലാവരും പരിശ്രമിക്കണം." സര്‍ക്കുലറില്‍ പറയുന്നു. മൊബൈൽ ഫ്രീസറിൽ മൃതദേഹം വച്ച് സംസ്‌കാരശുശ്രൂഷകൾ നീട്ടിക്കൊണ്ടുപോകുന്ന പ്രവണത ശരിയല്ലായെന്നും ഒരു വ്യക്തി മരണമടഞ്ഞാൽ പരമാവധി 24 മണിക്കൂറിനുള്ളിൽ മൃതസംസ്‌കാരം നടത്താന്‍ ശ്രമിക്കണമെന്നും സര്‍ക്കുലറില്‍ ആഹ്വാനമുണ്ട്. "ഒരു വ്യക്തി മരണമടഞ്ഞാൽ പരമാവധി 24 മണിക്കൂറിനുള്ളിൽ മൃതസംസ്‌കാരം നടത്തിയിരിക്കണം എന്ന് അസംബ്ലിയിൽ തീരുമാനിക്കുകയുണ്ടായി. നമുക്ക് ചുറ്റുമുള്ള അക്രൈസ്തവർ നമ്മൾ ചെയ്യുന്ന നല്ല കാര്യം അനുകരിക്കുന്നതുപോലെതന്നെ അവരെ ഇക്കാര്യത്തിൽ മാതൃകയാക്കാൻ, അവരിൽനിന്ന് പഠിക്കാൻ കഴിയണം". "മക്കളും പ്രിയപ്പെട്ടവരും എത്തിച്ചേരാത്ത സാഹചര്യത്തിൽ അതിനനുസരിച്ച് സ്വതന്ത്രമായി മൃതസംസ്കാരം സമയം നിശ്ചയിക്കാവുന്നതാണ്. എന്നാൽ മൊബൈൽ ഫ്രീസറിൽ മൃതദേഹം വച്ച് നിസാരകാരണങ്ങൾ പറഞ്ഞ് സംസ്‌കാരശുശ്രൂഷകൾ നീട്ടിക്കൊണ്ടുപോകുന്ന പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അസംബ്ലിയുടെ ഈ തീരുമാനം. ഒരു വ്യക്തി മരണകരമായ രോഗാവസ്ഥയിൽ പ്രവേശിക്കുന്ന സമയം മുതൽ മരണവും മരണാനന്തരകർമങ്ങളും ഏറ്റെടുത്തു നടത്തുവാൻ കുടുംബകൂട്ടായ്മയിലെ അംഗങ്ങൾ മുൻകൈയെടുക്കണം. സാധിക്കുന്നിടത്തോളം ഇടവകാംഗങ്ങൾ മൃതസംസ്‌കാര ശുശ്രൂഷയിൽ പങ്കെടുക്കണം." ആൺകുട്ടികൾ 25 വയസിനുമുമ്പും പെൺകുട്ടികൾ 23 വയസിനുമുമ്പും വിവാഹം കഴിക്കണമെന്ന അസംബ്ലിയുടെ തീരുമാനം രൂപതയിൽ നിയമമായിത്തന്നെ സ്വീകരിക്കണമെന്ന് സര്‍ക്കുലറിലൂടെ ബിഷപ്പ് അഭ്യര്‍ത്ഥിക്കുന്നു. "വിവാഹിതരായതിനുശേഷവും പഠനവും ജോലിയും തുടർന്നുകൊണ്ടുപോകുവാൻ സാധിക്കുമെന്ന് നമുക്ക് ചുറ്റുമുള്ള പൊതുസമൂഹത്തിലേക്ക് കണ്ണോടിച്ചാൽ മനസിലാക്കാൻ കഴിയും. ഇക്കാര്യത്തിൽ മാതാപിതാക്കളും യുവജനങ്ങളുമാണ് സഹകരിക്കേണ്ടത്. വൈകിയ പ്രായത്തിൽ കല്യാണം കഴിക്കുന്നത് ദമ്പതികളുടെ ബന്ധത്തിലും മക്കളുടെ ജനനത്തിലും വളർച്ചയിലും കുടുംബസംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിലും വിപരീത സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകും". "ഭാവി സുരക്ഷിതമാക്കിയിട്ട് വിവാഹിതരാകാം എന്ന ചിന്തയിൽ നിന്നുമാറി വിവാഹം കഴിച്ച് രണ്ടുപേരുമൊരുമിച്ച് ഭാവി കെട്ടിപ്പടുക്കാം എന്ന മുൻ തലമുറകളുടെ പാരമ്പര്യത്തിലേക്കും കാഴ്ചപ്പാടിലേക്കും നമ്മൾ തിരികെ പോകണം. വിവാഹം നീട്ടിവയ്ക്കുന്നതുകൊണ്ട് എന്താണ് സംഭവിക്കുന്നത്? അവിവാഹിതരുടെ എണ്ണം, പ്രത്യേകിച്ച് ആൺകുട്ടികളുടെ എണ്ണം വർധിച്ചുവരുന്നു. ആൺകുട്ടികൾ 25 വയസിനുമുമ്പും പെൺകുട്ടികൾ 23 വയസിനുമുമ്പും വിവാഹം കഴിക്കണമെന്ന അസംബ്ലിയുടെ തീരുമാനം നമ്മുടെ രൂപതയിൽ നിയമമായിത്തന്നെ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു". സര്‍ക്കുലറില്‍ പറയുന്നു. "കുടുംബങ്ങളിലും ഇടവക-രൂപത തലങ്ങളിലും നടക്കുന്ന വിവിധ ആഘോഷങ്ങൾ ലളിതവും ക്രൈസ്തവ ചൈതന്യത്തിന് ചേർന്നതുമായിരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്. തിരുനാളുകളില്‍ ദൈവാലയന്തരീക്ഷത്തിന് ചേരുന്ന രീതിയിലുള്ള വാദ്യമേളങ്ങളായിരിക്കണം ഉപയോഗിക്കേണ്ടത്. വിവിധ ആഘോഷങ്ങൾ ഭവനങ്ങളിൽ നടത്തുമ്പോഴും മരണവീടുകളിൽപോലും മദ്യം ഇന്ന് അവശ്യവസ്തുവായി മാറിയിരിക്കുന്നുവെന്നത് അതീവ ഉത്ക്കണ്ഠയോടെയാണ് നോക്കിക്കണ്ടത്. കുടുംബത്തെയും സമൂഹത്തെയും നശിപ്പിക്കുന്ന ഇത്തരം തിന്മകളിൽനിന്ന് ക്രൈസ്തവ സാക്ഷ്യം ഉയർത്തിപ്പിടിച്ച് പിന്മാറുവാൻ എല്ലാവരും തയാറാകണം". ബിഷപ്പ് സര്‍ക്കുലറില്‍ വ്യക്തമാക്കി.
Image: /content_image/News/News-2017-01-13-10:26:40.jpg
Keywords: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
Content: 3881
Category: 1
Sub Category:
Heading: പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു
Content: കെയ്‌റോ: പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാം മതം ഉപേക്ഷിച്ചു ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ട്. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ ക്രൈസ്തവ മാധ്യമങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു നല്‍കുന്ന വിവിധ ഗ്രൂപ്പുകളാണ് ഇതുസംബന്ധിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. VOMC എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന 'വോയിസ് ഓഫ് മാര്‍ട്യേഴ്സ് ഓഫ് കാനഡ' എന്ന സംഘടനയും സമാനമായ റിപ്പോര്‍ട്ട് പുറത്തിറക്കിയിരിന്നു. "സിറിയ, ഇറാഖ്, ജോര്‍ദാന്‍ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നും ക്രൈസ്തവരുടെ കൂട്ടത്തോടെയുള്ള പലായന വാര്‍ത്തകള്‍ അടുത്തിടെയായി പുറത്തു വന്നിരുന്നു. എന്നാല്‍ ഈ രാജ്യങ്ങളില്‍ ഇപ്പോഴും ക്രൈസ്തവര്‍ വസിക്കുന്നുണ്ട്. ഇവരുടെ വിശ്വാസത്തിന്റെ പാതയിലേക്ക് നിരവധി പേര്‍ അടുത്തിടെയായി കടന്നു വരുന്നു. ഇസ്ലാം മതസ്ഥരായ ആളുകളാണ് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതെന്നതും ഈ നാടുകളിലെ ഏറ്റവും വലിയ പ്രത്യേകതയാണ്. ഇവിടെ സഭയെ കര്‍ത്താവ് ശക്തമായി വളര്‍ത്തുന്നു". VOMC പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ക്രിസ്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വര്‍ക്കിന്റെ കണക്കുകള്‍ പ്രകാരം 3,60,000 ക്രൈസ്തവര്‍ ഇറാനില്‍ തന്നെ വസിക്കുന്നതായി ചൂണ്ടികാണിക്കപ്പെടുന്നു. 1979-ല്‍ വെറും 500 ക്രൈസ്തവര്‍ മാത്രമാണ് രാജ്യത്തുണ്ടായിരുന്നത്. സ്വപ്‌നത്തില്‍ തങ്ങള്‍ ക്രിസ്തുവിനെ ദര്‍ശിച്ചതായും, അതിന്റെ അടിസ്ഥാനത്തില്‍ സത്യദൈവത്തെ ആരാധിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും നിരവധി ഇറാനികള്‍ സാക്ഷ്യപ്പെടുത്തിയത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം വലിയ വാര്‍ത്തയായിരിന്നു. അഭയാര്‍ത്ഥികളായി യൂറോപ്യന്‍ നാടുകളിലേക്ക് എത്തി ചേരുന്ന മുസ്ലീം വിശ്വാസികള്‍ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലും നിരവധി പേര്‍ ഇസ്ലാം മതം ഉപേക്ഷിച്ചു ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരിന്നു. ഈജിപ്റ്റിലും സമാനമായ സാഹചര്യങ്ങള്‍ തന്നെയാണ് നിലനില്‍ക്കുന്നത്. പലരും കുടുംബമായി ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്ന നിരവധി സംഭവങ്ങള്‍ രാജ്യത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരമ്പരാഗതമായി ക്രൈസ്തവര്‍ വസിക്കുന്ന ഒരു രാജ്യമാണ് ഈജിപ്റ്റ്. അതേ സമയം ഇസ്ലാം മത വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവര്‍ക്ക് രാജ്യത്തു വിവേചനം നേരിടേണ്ടതായി വരുന്നുവെന്ന് വിശ്വാസികള്‍ പറയുന്നു. ലോകമെമ്പാടും ക്രൈസ്തവര്‍ക്ക് എതിരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും ക്രിസ്തുവിനെ അറിഞ്ഞു ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികെയാണ്.
Image: /content_image/News/News-2017-01-13-11:56:09.jpg
Keywords: ഇസ്ലാം മതം
Content: 3882
Category: 1
Sub Category:
Heading: മെക്‌സിക്കോയില്‍ കാണാതായ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി; രാജ്യത്ത് വൈദികര്‍ക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിക്കുന്നു
Content: മെക്‌സിക്കോ സിറ്റി: ഒരാഴ്ച്ചയില്‍ അധികമായി കാണാതായ മെക്‌സിക്കന്‍ വൈദികന്റെ മൃതശരീരം കണ്ടെത്തി. കൊവാഹുയ്‌ലാ സംസ്ഥാനത്തിലെ സാല്‍റ്റിലോ രൂപതയിലെ ഫാദര്‍ ജോയാക്വിന്‍ ഹെര്‍ണാണ്ടസ് സിഫുന്റസിന്റെ മൃതശരീരമാണ് കണ്ടെത്തിയത്. കൊവാഹുയ്‌ലാ സംസ്ഥാനത്തിന്റെ പ്രോസിക്യൂട്ടേഴ്‌സ് ഓഫീസ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം പരാസ് ഡീ ഫുവെന്റി എന്ന പട്ടണത്തില്‍ നിന്നുമാണ് വൈദികന്റെ മൃതശരീരം കണ്ടെത്തിയത്. സമീപ സംസ്ഥാനമായ ന്യുവോ ലിയോണിലെ സാന്റാ കട്ടാരീന എന്ന പ്രദേശത്ത് ഉപേക്ഷിച്ച നിലയില്‍ വൈദികന്റെ കാറും കണ്ടെത്തിയിട്ടുണ്ട്. ഈ മാസം മൂന്നാം തീയതി മുതല്‍ അവധി ദിവസങ്ങളുമായി ബന്ധപ്പെട്ടു വിവിധ യാത്രയിലായിരിന്ന ഫാദര്‍ ജോയാക്വിന്‍ ഹെര്‍ണാണ്ടസിനെ വളരെ അടുത്ത സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെട്ടിട്ട് ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ഫാദര്‍ ജോയാക്വിന്‍ ഹെര്‍ണാണ്ടസ് യാത്ര പുറപ്പെട്ട ദിവസം രാവിലെ രണ്ടു യുവാക്കള്‍ ചേര്‍ന്ന് അദ്ദേഹത്തിന്റെ കാര്‍ ഓടിച്ചുകൊണ്ടു പോകുന്നതായി അയല്‍വാസികള്‍ കണ്ടിരുന്നു. അയല്‍ക്കാരുടെ മൊഴികള്‍ പ്രകാരം വൈദികന്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ല. ഫോണില്‍ ബന്ധപ്പെടുവാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് വൈദികന്റെ സുഹൃത്തുക്കള്‍ അദ്ദേഹം സേവനം ചെയ്യുന്ന ദേവാലയത്തിലെ താമസസ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തിയിരിന്നു. വൈദികന്‍ താമസിക്കുന്ന മുറി മുഴുവനും അലങ്കോലപ്പെട്ട് കിടക്കുന്ന കാഴ്ച്ചയാണ് സുഹൃത്തുക്കള്‍ക്ക് കാണുവാന്‍ കഴിഞ്ഞത്. യാത്രയ്ക്കായി തയ്യാറാക്കിവെച്ചിരുന്ന പെട്ടിയും, വൈദികന്റെ കണ്ണടയും മുറിയില്‍ നിന്നും സുഹൃത്തുക്കള്‍ കണ്ടെത്തിയിരുന്നു. സാല്‍റ്റിലോ രൂപത വൈദികന്റെ മരണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി. "എല്ലാ കാര്യങ്ങളിലും പൂര്‍ണ്ണത ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്ന ഫാദര്‍ ജോയാക്വിന്‍ ഹെര്‍ണാണ്ടസ്. വിശ്വാസത്താലും, സ്‌നേഹത്താലും പൂരിതമായ പ്രവര്‍ത്ത ശൈലിയുടെ ഉടമയയായിരുന്നു അദ്ദേഹം". വൈദികനെ അനുസ്മരിച്ച് രൂപത പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു. കത്തോലിക്ക സഭയിലെ വൈദികര്‍ കൊല്ലപ്പെടുന്നത് മെക്‌സിക്കോയില്‍ ഒരു സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനത്തില്‍ വെരാക്രൂസ് സംസ്ഥാനത്തു നിന്നും നാല് കത്തോലിക്ക പുരോഹിതരെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയത്. ഇതില്‍ ഒരു വൈദികന്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്. മറ്റു മൂന്നു പേരുടെയും മൃതശരീരങ്ങള്‍ വെടിയേറ്റ നിലയില്‍ പിന്നീട് കണ്ടെടുക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും മിചോകാന്‍ സംസ്ഥാനത്തും നിന്നും ഒരു വൈദികനും സമാന രീതിയില്‍ കൊല്ലപ്പെട്ടിരുന്നു. 2006-നു ശേഷം മെക്‌സിക്കോയില്‍ 31 വൈദികരാണ് ഇത്തരത്തില്‍ അക്രമികളാല്‍ കൊല്ലപ്പെട്ടത്. തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദികരുടെ കൊലപാതകങ്ങള്‍ വിശ്വാസികളെ ഭീതിയില്‍ ആഴ്ത്തിയിരിക്കുകയാണ്. എല്ലാതവണയും വൈദികരുടെ സുരക്ഷ ഉറപ്പാക്കുമെന്ന വെറും പ്രഖ്യാപനങ്ങള്‍ മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. മെക്‌സിക്കന്‍ പ്രസിഡന്റായി എന്റിക്യൂ പെന നിറ്റോ തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള കണക്കുകള്‍ പ്രകാരം 15 കത്തോലിക്ക വൈദികരാണ് കൊല്ലപ്പെട്ടത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }} <br>
Image: /content_image/News/News-2017-01-14-07:18:37.jpg
Keywords: മെക്‌സി
Content: 3883
Category: 9
Sub Category:
Heading: ആത്മാഭിഷേക ശുശ്രൂഷയ്കൊരുങ്ങി ക്രോലി: " തണ്ടർ ഓഫ് ഗോഡ് " നാളെ: ഫാ.സോജി ഓലിക്കലിനൊപ്പം ഡോ.ജോണും
Content: സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ദേശ ഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവത്ക്കരണം സാദ്ധ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് ധ്യാന ശുശ്രൂഷ" തണ്ടർ ഓഫ് ഗോഡ് " നാളെ ഞായറാഴ്ച ക്രോളിയിൽ നടക്കും. വിവിധങ്ങളായ ഭാഷകളും സംസ്കാരവും ഇടകലർന്ന യൂറോപ്പിൽ സുവിശേഷവത്ക്കരണത്തിന്റെ വലിയ അടയാളമായി മാറിക്കൊണ്ടിരിക്കുന്ന തണ്ടർ ഓഫ് ഗോഡിൽ ഇത്തവണ ഫാ .സോജി ഓലിക്കലിനൊപ്പം , പരിശുദ്ധാത്മാഭിഷേക ധ്യാനശുശ്രൂഷയിലൂടെ അനേകരെ മാനസാന്തരത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ വചനപ്രഘോഷകനും വിടുതൽ ശുശ്രൂഷകനുമായ ഡോ.ജോൺ ദാസും പങ്കെടുക്കും. ഫാ.സോജി ഓലിക്കലിനൊപ്പം യു കെ യിൽ പത്തു ദിവസത്തെ പന്തക്കുസ്താനുഭവ ധ്യാനത്തിലൂടെയും ,മറ്റ് ശുശ്രൂഷകളിലൂടെയും,പരിശുദ്ധാത്മശക്തിയെ പരീക്ഷിക്കുവാൻ ഒരുങ്ങിയ അവിശ്വാസികളെയടക്കം ആഴമാർന്ന പശ്ചാത്താപത്തിലൂടെ മാനസാന്തരത്തിലേക്ക് നയിച്ച , സമർപ്പിതരാകാതെയും സഭയിൽ എങ്ങനെ വിശുദ്ധരാകാമെന്ന് പ്രഘോഷിക്കുന്ന , ഡോ.ജോണിലൂടെ ദൈവത്തെയറിഞ്ഞ നിരവധിയാളുകൾ ഇന്ന് യു കെ യിൽ സുവിശേഷവത്കരണവുമായി ബന്ധപ്പെട്ട് വിവിധ മിനിസ്റ്റ്രികളിൽ പ്രവർത്തിക്കുമ്പോൾ അനേകർ അവർ ആയിരിക്കുന്ന മേഖലകളിൽ ശക്തമായ വിശ്വാസജീവിതം നയിച്ചുകൊണ്ടിരിക്കുന്നു. അരുന്ധൽ & ബ്രൈറ്റൺ അതിരൂപതാ ബിഷപ്പ് റിച്ചാർഡ് മോത്തിന്റെ അനുഗ്രഹാശീർവാദത്തോടെ നടത്തപ്പെടുന്ന കൺവെൻഷനിൽ രൂപത വൊക്കേഷൻ ഡയറക്ടർ ഫാ. ടെറി മാർട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെടും. കൺവെൻഷനിലേക്ക് വിവിധ പ്രദേശങ്ങളിൽനിന്നും വാഹനസൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ ഉച്ചതിരിഞ്ഞ് 1.30 മുതൽ വൈകിട്ട് 5.30 വരെ ക്രോളിയിലെ സെന്റ് വിൽഫ്രഡ് കാത്തലിക് സ്കൂളിലാണ് ( ST.WILFRED WAY, RH 11 8 PG) കൺവെൻഷൻ നടക്കുക. ആരാധന,വചനപ്രഘോഷണം, കുമ്പസാരം ,സ്പിരിച്വൽ ഷെയറിംങ്, കുട്ടികൾക്കുള്ള ക്ലാസുകൾ തുടങ്ങിയ ശുശ്രൂഷകൾ കൺവെൻഷന്റെ ഭാഗമാകും. ഏറെ അനുഗ്രഹീതമായ ഈ പരിശുദ്ധാത്മാഭിഷേക കൺവെൻഷനിലേക്ക് സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# ബിജോയ് ആലപ്പാട്ട്: 07960000217. #{blue->n->n->കൺവെൻഷനായുള്ള വാഹനസൌകര്യത്തെപ്പറ്റിയുള്ള വിവരങ്ങൾക്ക്. }# വർത്തിംങ്: ജോളി 07578751427 വോക്കിംങ്: ബീന വിൽസൺ. 07859888530.
Image: /content_image/India/India-2017-01-14-04:43:51.JPG
Keywords: തണ്ടർ ഓഫ് ഗോഡ്