Content | ന്യൂഡൽഹി: യെമനിൽ നിന്നു ഐഎസ് ഭീകരർ തട്ടിക്കൊണ്ടു പോയ സലേഷ്യൻ വൈദികൻ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി കേന്ദ്ര സർക്കാർ മൂന്നംഗ മോണിറ്ററിംഗ് സമിതിയെ നിയമിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തികകാര്യ സെക്രട്ടറി അമർ സിൻഹ അധ്യക്ഷനും രണ്ട് ജോയിന്റ് സെക്രട്ടറിമാർ അംഗങ്ങളുമായാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.
യെമനിൽ ഭരണം നടത്തുന്ന ഗ്രൂപ്പുമായി ബന്ധമുള്ള സൗദി അറേബ്യ, ഒമാൻ, ഇറാൻ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്നു അമർ സിൻഹയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം എൻഡിഎ ദേശീയ നിർവാഹക സമിതി അംഗം പി.സി. തോമസ് മാധ്യമങ്ങളെ അറിയിച്ചു. കൂടുതൽ നടപടികൾക്കായി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയുമായി ബന്ധപ്പെടണമെന്ന ആവശ്യം അമർ സിൻഹ അംഗീകരിച്ചിട്ടുണ്ട്.
ഫാ. ടോമിനെ തടവിൽ പാർപ്പിച്ചിരിക്കുന്ന കേന്ദ്രവും ആരാണ് തട്ടിക്കൊണ്ടു പോയതെന്നും കണ്ടുപിടിക്കാന്‍ കേന്ദ്ര സർക്കാരിനായിട്ടില്ല.അതേസമയം, തന്റെ ആരോഗ്യം ക്ഷയിച്ചിരിക്കുകയാണെന്നും ജീവൻ രക്ഷിക്കുന്നതിനായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ഫാ. ടോമിന്റേതായി പുറത്തുവന്ന വീഡിയോ സന്ദേശം യഥാർഥമാണെന്നു വിദേശകാര്യ മന്ത്രാലയം സ്ഥീരീകരിച്ചു.
#{green->n->n->SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള് ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }} |