Contents

Displaying 3641-3650 of 25031 results.
Content: 3905
Category: 18
Sub Category:
Heading: ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ യോഗം കൊച്ചിയില്‍ ഇന്ന്
Content: കൊച്ചി: ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ ക്രൈസ്തവസഭകളുടെ മേലധ്യക്ഷന്മാരുടെ സമ്മേളനം ഇന്നു പാലാരിവട്ടം പിഒസിയില്‍ നടക്കും. വിവിധ സഭകളെ പ്രതിനിധീകരിച്ച് 25 മെത്രാപ്പോലീത്തമാരും മെത്രാന്മാരും പങ്കെടുക്കും. മാര്‍ത്തോമാ സഭാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിലാണു യോഗം. സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടങ്ങിയവര്‍ സംസാരിക്കും. ക്രിസ്തീയകുടുംബങ്ങള്‍: വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും എന്ന വിഷയത്തില്‍ യോഗത്തില്‍ ചര്‍ച്ചകളുണ്ടാകും. കേരളത്തിലെ ക്രൈസ്തവസഭകളുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങള്‍ക്കു പുറമേ, സമകാലിക സാമൂഹ്യ, രാഷ്ട്രീയ സാഹചര്യങ്ങളെയും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ യോഗം അവലോകനം ചെയ്യും. വിവിധ ക്രൈസ്തവസഭകളില്‍ നിന്നു വൈദിക, അല്മായ പ്രതിനിധികളും കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കും.
Image: /content_image/India/India-2017-01-16-18:33:39.jpg
Keywords: യോഗം
Content: 3906
Category: 1
Sub Category:
Heading: ഹൃദയത്തില്‍ വചനത്തിന്റെ വിത്തുകളെ വിതറുന്ന വിശുദ്ധ ഗ്രന്ഥം, ഹൃദയത്തിലേക്ക് വന്ന വെടിയുണ്ടയെ തടുത്തപ്പോള്‍
Content: ലണ്ടന്‍: ആത്മാക്കളുടെ രക്ഷയ്ക്ക് ബൈബിള്‍ വഹിക്കുന്ന പങ്കിനെ കുറിച്ച് ആര്‍ക്കും തന്നെ സംശയമുണ്ടാകുകയില്ല. എന്നാല്‍ ചീറിപാഞ്ഞ് വരുന്ന ഒരു വെടിയുണ്ട ഹൃദയത്തില്‍ തുളച്ചുകയറാതെ കാക്കുവാന്‍ ബൈബിളിന് കഴിയുമോ? ഇത്തരത്തിലെ ഒരു സംഭവം, ജീവന്റെ വചനങ്ങള്‍ നിരത്തിവച്ച ഈ വിശുദ്ധ ഗ്രന്ഥത്തിന് പറയുവാനുണ്ട്. ഒന്നാം ലോക മഹായുദ്ധത്തില്‍ പങ്കെടുക്കുമ്പോള്‍ ലിയോനാര്‍ഡ് നൈറ്റ് എന്ന സൈനികനായി, അദ്ദേഹത്തിന്റെ ആന്റി സമ്മാനിച്ച ബൈബിളാണ് കേള്‍വിക്കാരില്‍ അതിശയം ഉളവാക്കുന്ന ഈ കഥ പറഞ്ഞു തരിക. തന്റെ പതിനേഴാം വയസിലാണ് ഒന്നാം ലോകമഹായുദ്ധത്തിന്റെ പോര്‍കളത്തിലേക്ക് ലിയോനാര്‍ഡ് നൈറ്റ് യാത്ര തിരിച്ചത്. പ്രിയപ്പെട്ട ലിയോനാര്‍ഡിന് അവന്റെ ആന്റി സമ്മാനമായി നല്‍കിയത് ആത്മാക്കളെ നിത്യനരകത്തില്‍ നിന്നും രക്ഷിക്കുന്ന ജീവന്റെ വചനങ്ങള്‍ അടങ്ങിയ വിശുദ്ധ ഗ്രന്ഥമായിരുന്നു. 'ലിയോനാര്‍ഡിന്, സ്‌നേഹപൂര്‍വ്വം നിന്റെ മിന്നീ ആന്റി സമ്മാനിക്കുന്നത്'. ഈ വാചകങ്ങള്‍ എഴുതിയാണ് മിന്നീ യേറ്റസ് 1915 ജൂലൈയില്‍ യുദ്ധമുഖത്തേക്ക് പോയ ലിയോനാര്‍ഡിന് വിശുദ്ധ ഗ്രന്ഥം കൈമാറിയത്. പ്രിയപ്പെട്ട ആന്റി നല്‍കിയ ബൈബിള്‍ ലിയോനാര്‍ഡ് നൈറ്റ് തന്റെ ഹൃദയത്തോടാണ് ചേര്‍ത്തുവച്ചത്. സൈനീക യൂണിഫോമില്‍ യുദ്ധത്തിനായി പോകുമ്പോഴും നെഞ്ചിലെ പോക്കറ്റില്‍ ഈ ബൈബിള്‍ ലിയോനാര്‍ഡ് സൂക്ഷിച്ചിരുന്നു. ഈ ബൈബിള്‍ ആണ് ലിയോനാര്‍ഡിന്റെ ജീവനെ ശത്രുക്കളുടെ വെടിയുണ്ടയില്‍ നിന്നും രക്ഷിച്ചത്. തന്റെ ഹൃദയത്തിന് നേരെ ചീറിപാഞ്ഞുവന്ന വെടിയുണ്ടയെ തടഞ്ഞു നിര്‍ത്തുവാന്‍ തക്ക കട്ടിയുള്ളതായിരുന്നു ലിയോനാര്‍ഡിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഈ ബൈബിള്‍. ലിയോനാര്‍ഡിന് നേരെ വന്ന ജര്‍മ്മന്‍ സൈന്യത്തിന്റെ വെടിയുണ്ട ഈ ബൈബിളില്‍ ആണ് തറച്ചത്. ബൈബിളിന്റെ അവസാനത്തെ 50 പേജുകള്‍ക്കു മുമ്പ് വരെ തുളച്ചുകയറുവാന്‍ മാത്രമുള്ള ശക്തിയേ ബുള്ളറ്റിന് ഉണ്ടായിരുന്നുള്ളു. തന്റെ നെഞ്ചിന് നേരെ പാഞ്ഞുവന്ന വെടിയുണ്ടയെ തടഞ്ഞ ബൈബിളും, അതില്‍ തറഞ്ഞു കയറിയ വെടിയുണ്ടയും ഈ സൈനികന്‍ സൂക്ഷിച്ചുവച്ചിരുന്നു. തന്റെ കുടുംബാംഗങ്ങള്‍ക്കായി ബൈബിള്‍ കൈമാറുവാനും അദ്ദേഹം ശ്രദ്ധിച്ചു. നൂറു വര്‍ഷത്തില്‍ അധികം പഴക്കമുള്ള ഈ ബൈബിള്‍ ഒരു നിധി പോലെ ലിയോനാര്‍ഡിന്റെ കുടുംബം കാത്തുസൂക്ഷിക്കുന്നു. 1898-ല്‍ വോര്‍ചെസ്റ്റര്‍ഷൈറിലെ വിച്‌ബോര്‍ഡ് എന്ന സ്ഥലത്താണ് ലിയോനാര്‍ഡ് ജനിച്ചത്. ഒന്നാം ലോക മഹായുദ്ധം ഏല്‍പ്പിച്ച മാനസിക സമ്മര്‍ദം താങ്ങുവാന്‍ കഴിയാതിരുന്ന ലിയോനാര്‍ഡ് യുദ്ധം അവസാനിച്ച ശേഷം എവിടേയ്ക്ക് പോയെന്ന് ആര്‍ക്കും അറിയില്ല. സൈന്യത്തിന്റെ രേഖകള്‍ പ്രകാരം ലിയോനാര്‍ഡ് യുദ്ധം അവസാനിച്ചപ്പോള്‍ ജീവനോടെയുണ്ടായിരുന്നുവെന്നു വ്യക്തമാക്കുന്നു. ലിയോനാര്‍ഡിന് ഈ ബൈബിള്‍ സമ്മാനിച്ച അദ്ദേഹത്തിന്റെ ആന്റിയുടെ അഞ്ചാം തലമുറയിലെ കുടുംബാംഗങ്ങളുടെ കൈവശമാണ് ബൈബിള്‍ ഇപ്പോള്‍ ഉള്ളത്. അറുപതുകാരിയായ പൗളാ റിയാനും, അവരുടെ മകള്‍ മുപ്പതുകാരിയായ ക്ലേയ്‌റിയുമാണ് ബൈബിളിന്റെ ഇപ്പോഴത്തെ സൂക്ഷിപ്പുകാര്‍. നഴ്‌സിംഗ് ഹോമിന്റെ കോര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന ക്ലേയ്‌റിയും, അവരുടെ അമ്മയായ പൗളാ റിയാനും ലിയോനാര്‍ഡിനെ കുറിച്ച് നിരവധി അന്വേഷങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
Image: /content_image/News/News-2017-01-17-05:20:40.jpg
Keywords:
Content: 3907
Category: 1
Sub Category:
Heading: അടുത്ത സിനഡിൽ ചർച്ചചെയ്യപ്പെടേണ്ട കാര്യങ്ങൾ യുവാക്കള്‍ തന്നെ നിര്‍ദേശിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: യുവജനങ്ങളുടെ ജീവിതത്തെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ നടത്തപ്പെടുന്ന അടുത്ത സിനഡിലേക്കുള്ള വിഷയങ്ങള്‍ യുവാക്കള്‍ തന്നെ നിര്‍ദേശിക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. ഈ മാസം 13-ാം തീയതി യുവാക്കള്‍ക്കു വേണ്ടി എഴുതിയ പ്രത്യേക കത്തിലാണ് പരിശുദ്ധ പിതാവ് യുവാക്കളുടെ അഭിപ്രായങ്ങള്‍ പറയുവാന്‍ അവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രാദേശിക ബിഷപ്പുമാരോടും, വൈദികരോടും, തന്നോടു നേരിട്ടും, യുവാക്കള്‍ക്ക് അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും, അവരുടെ പ്രതീക്ഷയെ കുറിച്ചുമുള്ള കാര്യങ്ങള്‍ പങ്കുവയ്ക്കാമെന്നും പാപ്പ കത്തില്‍ പറയുന്നു. "യുവാക്കളെ, സഭയ്ക്ക് നിങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുവാന്‍ താല്‍പര്യമുണ്ട്. നിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും, നിങ്ങളുടെ വിവിധ ആശങ്കളെ കുറിച്ചും ഞങ്ങള്‍ അറിയുവാന്‍ ആഗ്രഹിക്കുന്നു. സഭയിലെ ഏതെങ്കിലും നടപടികളോട് നിങ്ങള്‍ക്ക് എതിര്‍പ്പോ, വിയോജിപ്പോ ഉണ്ടെങ്കില്‍ അതും നിങ്ങള്‍ക്ക് ഈ അവസരത്തില്‍ തുറന്നു പറയാം". ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ കത്തില്‍ പറയുന്നു. സിനഡിന്റെ പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കുന്നത് ദേശീയ ബിഷപ്പ് കോണ്‍ഫറന്‍സുകളില്‍ നിന്നും, സഭയുടെ മറ്റ് സംഘാടനകളില്‍ നിന്നും ലഭിക്കുന്ന വിവര ശേഖരണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഇതിനായി ചില പ്രധാനപ്പെട്ട ചോദ്യങ്ങളുടെ രേഖകളും പുറത്തിറക്കിയിട്ടുണ്ട്. ഈ ചോദ്യങ്ങളിലെല്ലാമുള്ള യുവാക്കളുടെ അഭിപ്രായത്തെ പ്രത്യേകം മനസിലാക്കണമെന്നും രേഖ പ്രത്യേകം നിര്‍ദേശിക്കുന്നുണ്ട്. ഇവയുടെ ഉത്തരങ്ങളുടെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകള്‍ കൂടുതല്‍ ഫലകരമാകുമെന്നതാണ് സഭ കരുതുന്നത്. 2018 ഒക്ടോബറില്‍ നടക്കുന്ന പൊതു സിനഡിന്റെ അടിസ്ഥാന വിഷയം 'യുവാക്കളും, വിശ്വാസവും, ദൈവവിളിയുടെ തിരിച്ചറിവും' എന്നതാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ പ്രത്യേകം താല്‍പര്യമെടുത്താണ് ഇത്തരമൊരു വിഷയം തെരഞ്ഞെടുത്തിരിക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-01-17-12:31:53.JPG
Keywords: മാര്‍പാപ്പ, യുവാക്ക
Content: 3908
Category: 1
Sub Category:
Heading: മനില ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ ചേരിപ്രദേശങ്ങളില്‍ താമസിക്കുന്ന 400 കുട്ടികളുടെ മാമ്മോദീസ നടത്തി
Content: മനില: ഫിലിപ്പിയന്‍സിന്റെ തലസ്ഥാന നഗരമായ മനിലയിലെ ചേരി പ്രദേശങ്ങളില്‍ താമസിക്കുന്ന 400 കുട്ടികളുടെ മാമ്മോദീസ കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലേയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച രാവിലെ നടന്ന ചടങ്ങില്‍ കുട്ടികളുടെ മാതാപിതാക്കളും, ബന്ധുക്കളുമടക്കം ആയിരങ്ങളാണ് പങ്കെടുത്തത്. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ക്രൈസ്തവ ദമ്പതിമാരുടെ മക്കളുടെ മാമ്മോദീസയാണ് ടിഎന്‍കെ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിയത്. മാമ്മോദീസ സ്വീകരിച്ച കുട്ടികളില്‍ രണ്ടു മാസം മുതല്‍ 13 വയസ് വരെ പ്രായമായവര്‍ ഉണ്ടായിരുന്നു. ചേരി പ്രദേശമായ ടൊന്‍ഡോ, മത്സ്യബന്ധന കേന്ദ്രമായ നവോട്ടാസ് തുടങ്ങിയ പ്രദേശത്തു നിന്നുമുള്ള കുട്ടികള്‍ക്കാണ് മാമ്മോദീസ നല്‍കപ്പെട്ടത്. കുട്ടികളെ ദൈവവിശ്വാസത്തില്‍ വളര്‍ത്തുക എന്നതാണ് മാതാപിതാക്കളുടെയും, ആത്മീയ മാതാപിതാക്കളുടെയും പ്രധാന ഉത്തരവാദിത്വമെന്നും കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലേ തന്റെ പ്രസംഗത്തിലൂടെ ഓര്‍മ്മിപ്പിച്ചു. സ്‌കൂളിലും, കളിസ്ഥലങ്ങളിലും, കുടുംബങ്ങളിലുമെല്ലാം കുട്ടികളെ മാതാപിതാക്കള്‍ പരിശീലിപ്പിക്കുന്നതു പോലെ തന്നെ യേശുക്രിസ്തുവുമായുള്ള ബന്ധത്തിലും അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു. "ഇന്ന് ഇവിടെ മാമ്മോദീസ സ്വീകരിച്ച കുട്ടികള്‍ക്ക് ഒരു പുതിയ ജനനമാണ് ഉണ്ടായിരിക്കുന്നത്. പരിശുദ്ധ സഭയുടെ അംഗത്വത്തിലേക്ക് അവര്‍ പ്രവേശിച്ചിരിക്കുന്നു. യേശുക്രിസ്തുവിനെ കുട്ടികള്‍ക്ക് കാണിച്ചു നല്‍കേണ്ടത് മാതാപിതാക്കളാണ്. സമൂഹത്തില്‍ നിന്നും അവഗണിക്കപ്പെട്ടവരെ ക്രിസ്തു എങ്ങനെയാണ് ചേര്‍ത്തു നിര്‍ത്തിയതെന്ന കാര്യം അവര്‍ക്ക് മാതാപിതാക്കള്‍ പറഞ്ഞു നല്‍കണം. ഇപ്രകാരം ചെയ്യുവാന്‍ കുട്ടികള്‍ക്ക് ക്രിസ്തുവിന്റെ ജീവിതം പ്രചോദനമാകണം". "കുട്ടികളുടെ ആത്മീയ മാതാപിതാക്കളിലും വലിയ ഉത്തരവാദിത്വമാണ് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. വിശേഷ ദിവസങ്ങളില്‍ അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും, പണം നല്‍കുകയുമെന്നതല്ല അവരുടെ ഉത്തരവാദിത്വം. മറിച്ച് വിശ്വാസ ജീവിതത്തില്‍ അവരെ പരിശീലിപ്പിക്കുക എന്നതിലാണ് അവര്‍ ശ്രദ്ധിക്കേണ്ടത്. തങ്ങളുടെ ജീവിത മാതൃകയിലൂടെ വിശ്വാസമെന്താണെന്ന് കുട്ടികള്‍ക്ക് നിങ്ങള്‍ വേണം കാണിച്ചു നല്‍കുവാന്‍". കര്‍ദിനാള്‍ ടാഗ്ലേ പറഞ്ഞു. ടിഎന്‍കെ ഫൗണ്ടേഷന്‍ ഇതിനു മുമ്പും ഇത്തരത്തില്‍ കുട്ടികളുടെ മാമ്മോദീസ ഒരുമിച്ച് നടത്തി നല്‍കിയിട്ടുണ്ടെന്ന് അസിസ്റ്റന്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗ്ലോറിയ റിസിയോ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ ചടങ്ങിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മാമ്മോദീസ സ്വീകരിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന കുട്ടികളില്‍ പലരുടെയും മാമ്മോദീസ നടത്താതിരുന്നതിന് പിന്നില്‍ സാമ്പത്തികമായ ബുദ്ധിമുട്ടുകളാണെന്ന് മാതാപിതാക്കള്‍ പറയുന്നു. മാമോദീസ ചടങ്ങിനായി വന്നവര്‍ക്കുള്ള ഭക്ഷണവും സംഘടനയുടെ നേതൃത്വത്തില്‍ ക്രമീകരിച്ചു നല്‍കിയിരുന്നു.
Image: /content_image/News/News-2017-01-17-10:34:34.jpg
Keywords: മാമ്മോദീസ,മനില
Content: 3909
Category: 1
Sub Category:
Heading: തീവ്രവാദത്തിനെതിരേയും മതസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതിനെതിരേയും യൂറോപ്പിലെ കത്തോലിക്ക, ഓര്‍ത്തഡോക്‌സ് സഭകള്‍ യോജിച്ച് പ്രവര്‍ത്തിക്കും
Content: പാരീസ്: തീവ്രവാദത്തിനെതിരേയും മതസ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരേയും ഒരുമിച്ച് നിന്ന് പോരാടുവാന്‍ യൂറോപ്പിലെ കത്തോലിക്ക, ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മില്‍ ധാരണയില്‍ എത്തി. യൂറോപ്യന്‍ കാത്തലിക്-ഓര്‍ത്തഡോക്‌സ് ഫോറത്തിന്റെ പ്രത്യേക യോഗത്തിന് ശേഷമാണ് 14 ഇന നിര്‍ദേശങ്ങളുള്ള രൂപരേഖ പുറപ്പെടുവിച്ചിരിക്കുന്നത്. മതപരമായ അസഹിഷ്ണുതയുടെ ഏറ്റവും വലിയ പ്രകടനങ്ങളാണ് തീവ്രവാദത്തിലൂടെ പുറത്തുവരുന്നതെന്നും സംഘടന പറയുന്നു. യൂറോപ്യന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ മുന്‍ അധ്യക്ഷനായ കര്‍ദിനാള്‍ പീറ്റര്‍ എര്‍ഡോയും കോണ്‍സ്റ്റന്റിനോപോള്‍ എക്യൂമിനിക്കല്‍ പാത്രീയാര്‍ക്കീസായ ജിനാഡീയോസ് മെത്രാപ്പോലീത്തായുമാണ് ഫോറത്തില്‍ പങ്കെടുത്തത്. മതത്തിന്റെ പേരില്‍ ചിലര്‍ മാത്രം നടത്തുന്ന തിന്മ പ്രവര്‍ത്തികളെ വിലയിരുത്തി മതവിശ്വാസത്തെ എതിര്‍ക്കുന്നത് ശരിയായ നടപടിയല്ലെന്നും സഭാധ്യക്ഷന്‍മാര്‍ പുറപ്പെടുവിച്ച പ്രത്യേക കുറിപ്പ് പറയുന്നു. "തെറ്റായ മതസന്ദേശത്തിന്റെ ഭാഗമായിട്ടാണ് മതതീവ്രവാദം ഉളവാകുന്നത്. വിശ്വാസികളെന്നോ, അവിശ്വാസികളെന്നോ വ്യത്യാസമില്ലാതെ ആളുകളുടെ ജീവനെ എടുക്കുന്ന ഇത്തരം പ്രവര്‍ത്തികളെ സഭ ശക്തമായി തള്ളി പറയുന്നു. മതങ്ങളെ സംബന്ധിച്ച് തെറ്റായ സന്ദേശമാണ് ഇത്തരം തീവ്രവാദികള്‍ സമൂഹത്തിന് നല്‍കുന്നത്. ഒരു വിഭാഗം ആളുകള്‍ കാണിക്കുന്ന ഇത്തരം പ്രവര്‍ത്തികളെ മാത്രം അടിസ്ഥാനപ്പെടുത്തി മതസ്വാതന്ത്ര്യത്തെ ഹനിക്കുവാനുള്ള എല്ലാ നടപടികളേയും ശക്തമായി എതിര്‍ക്കുന്നു". "യൂറോപ്യന്‍ രാജ്യങ്ങള്‍ അവരുടെ പൗരന്‍മാര്‍ക്ക് മൗലിക അവകാശങ്ങള്‍ അനുവദിച്ചു നല്‍കുന്നുണ്ട്. ഇതില്‍ ഉള്‍പ്പെടുന്നതാണ് മതസ്വാതന്ത്ര്യം. എന്നാല്‍ അടുത്തിടെയായി മതസ്വാതന്ത്ര്യത്തെ തടയുവാന്‍ ചിലരുടെ ഭാഗത്തു നിന്നും വരുന്ന ശ്രമങ്ങളെ സഭകള്‍ യോജിപ്പോടെ എതിര്‍ക്കും. മതവിശ്വാസത്തിന്റെ പേരില്‍ പൗരന്‍മാരെ പാര്‍ശവല്‍ക്കരിക്കുന്ന എല്ലാ നടപടികളും എതിര്‍ക്കപ്പെടേണ്ടതാണ്". സംയുക്ത പ്രസ്താവ പറയുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ അടുത്തിടെയായി മുസ്ലീം തീവ്രവാദ സംഘടനകള്‍ നടത്തുന്ന ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇത്തരം ഭീഷണികള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ മതേതരത്വ നിലപാടിലേക്കും യൂറോപ്യന്‍ സമൂഹത്തെ ഒരു സംഘം ആളുകള്‍ പിടിച്ചു വലിക്കുകയുമാണ്. ഈ രണ്ടു പ്രശ്‌നങ്ങള്‍ക്കുമെതിരെയാണ് സഭകള്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നത്.
Image: /content_image/News/News-2017-01-17-12:00:00.jpg
Keywords:
Content: 3910
Category: 18
Sub Category:
Heading: ഫാ. ടോമിന്റെ മോചനത്തിനായി മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു: കേന്ദ്രസര്‍ക്കാര്‍ ഉടനെ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവ്
Content: ന്യൂഡല്‍ഹി: യെമനിലെ ഏദനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. മനുഷ്യാവകാശ പ്രവര്‍ത്തനും അഭിഭാഷകനുമായ അഡ്വ. ശ്രീജിത്ത് പെരുമന നല്‍കിയ ഹര്‍ജ്ജിയിലാണ് കമ്മീഷന്‍ ഉത്തരവ്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഇരയെ മോചിപ്പിക്കുന്നതിനായ് എട്ട് ആഴ്ചകള്‍ക്കുള്ളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും തുടര്‍നടപടികള്‍ ഹര്‍ജ്ജിക്കാരനെ അറിയിക്കണമെന്നും കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു. ഫാദര്‍ ടോമിനെ തീവ്രവാദികള്‍ തട്ടികൊണ്ടു പോയിട്ട് പത്ത് മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു ഇന്ത്യന്‍ പൗരന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കാത്തത് കേന്ദ്ര സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുകള്‍ ഇല്ലാത്തതിനാലാണെന്നു പരാതിയില്‍ പറയുന്നു. കഴിഞ്ഞ പത്തുമാസത്തിനുള്ളില്‍ ഫാദര്‍ ടോമിന്റെ തടങ്കലില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും, ചിത്രങ്ങളും പീഡന കഥകളും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഏറ്റവും ഒടുവിലായി പുറത്തുവന്ന വീഡിയോയില്‍ താടിയും മുടിയും വളര്‍ന്നു അവശനിലയില്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹം തന്റെ ജീവന്‍ രക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ഇടപെടണമെന്നും യാചിക്കുന്നുണ്ട്. ഇത് ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിരിന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നാളിതുവരെ കാര്യക്ഷമമായ ചര്‍ച്ചകളോ നടപടികളോ ഉണ്ടായിട്ടില്ലായെന്ന്‍ ഹര്‍ജിക്കാരന്‍ പരാതിയില്‍ പറയുന്നു. ബന്ദിയാക്കപ്പെട്ട യൂറോപ്പ്യന്‍ പൗരന്മാരെ അതാതു രാജ്യങ്ങള്‍ നടത്തിയ ഇടപെടലുകളുടെ ഫലമായി മോചിപ്പിക്കാന്‍ സാധിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ തെളിവാണെന്നും അഡ്വ ശ്രീജിത്ത് പെരുമന നല്‍കിയ ഹര്‍ജ്ജിയില്‍ പറയുന്നു. നേരത്തെ ഫാ.ടോം ഉഴുന്നാലിൽ ആരാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചത് വലിയ വിവാദമായി മാറിയിരിന്നു. ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തിയപ്പോൾ മാദ്ധ്യമപ്രവർത്തകർ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം സംബന്ധിച്ച് കേന്ദ്ര സർക്കാർ എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് അദ്ദേഹം ആരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി മറുചോദ്യം ഉന്നയിച്ചത്.
Image: /content_image/India/India-2017-01-17-20:34:21.jpg
Keywords: ടോമി
Content: 3911
Category: 18
Sub Category:
Heading: എയ്ഡഡ് മാനേജ്‌മെന്റുകളെ സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണം: ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍
Content: കൊച്ചി: വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ എയ്ഡഡ് മാനേജുമെന്റുകളെ വിശ്വാസത്തിലെടുക്കാനും പരിഗണിക്കാനും സര്‍ക്കാരുകള്‍ തയാറാവണമെന്നു ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ പ്രസിഡന്റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇന്ന് ആരംഭിക്കുന്ന സഭൈക്യവാര പ്രവര്‍ത്തനങ്ങളും പ്രാര്‍ഥനകളും കൂടുതല്‍ അര്‍ഥപൂര്‍ണമാക്കി, സഭകള്‍ തമ്മിലുള്ള ആത്മീയമായ ഐക്യം വളര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എറണാകുളം പിഒസിയില്‍ നടന്ന കേരളത്തിലെ വിവിധ ക്രൈസ്തവസഭകളുടെ മേലധ്യക്ഷന്മാരുടെ സമ്മേളനത്തിലെ തീരുമാനങ്ങളും നിലപാടുകളും വിശദീകരിച്ചുകൊണ്ടുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍. കുടുംബങ്ങളില്‍ മൂല്യങ്ങളുടെയും വിശ്വാസത്തിന്റെയും ധാര്‍മികതയുടെയും പ്രോത്സാഹനത്തിനു ക്രൈസ്തവസഭകള്‍ കൈകോര്‍ത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കേണ്ടതുണ്ട്. കുടുംബശിഥിലീകരണത്തിനെതിരെ ജാഗ്രതയുള്ള നടപടികള്‍ വേണം. തൊഴിലിനും പഠനത്തിനും വിദേശങ്ങളിലേക്കു പോകുന്നവര്‍ക്ക് അജപാലന ശുശ്രൂഷ ലഭിക്കുന്നതിന് ആവശ്യമായ കരുതലുകള്‍ ആവശ്യമാണ്. വിശ്വാസത്തിന്റെ തകര്‍ച്ചയ്‌ക്കെതിരെ ജാഗ്രത വേണം. അജപാലന ശുശ്രൂഷയില്‍ കുടുംബങ്ങള്‍ക്കു പ്രഥമപരിഗണന നല്‍കണം. കുടുംബപ്രാര്‍ഥന ക്രൈസ്തവ കുടുംബങ്ങളുടെ കൂട്ടായ്മയ്ക്ക് അത്യന്താപേക്ഷിതമാണ്. യുവജനങ്ങളെ കുടുംബത്തിന്റെയും സഭയുടെയും സമൂഹത്തിന്റെയും അവിഭാജ്യഘടകമായി കാണത്തക്ക തരത്തില്‍ അജപാലന സംവിധാനങ്ങള്‍ ക്രമപ്പെടുത്തണം. വ്യക്തികളുടെയും കുടുംബങ്ങളുടെയും ശിഥിലീകരണത്തിന് ഇടയാക്കുന്നു ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ കുടുംബതലം മുതല്‍ ബോധവ്തകരണ പരിപാടികള്‍ അനിവാര്യമാണ്. കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ (കെഇആര്‍) ഏകപക്ഷീയമായി ഭേദഗതി ചെയ്ത നടപടി അംഗീകരിക്കാനാവില്ല. 2014-15ല്‍ അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെയും ബാച്ചുകളിലെയും അധ്യാപക-അനധ്യാപക നിയമനങ്ങള്‍ ഉടന്‍ അംഗീകരിച്ച് അധ്യാപകര്‍ക്ക് വേതനം ലഭ്യമാക്കാനും സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം. എയ്ഡഡ്, സ്വാശ്രയ കോളുകളില്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് പുനപരിശോധിക്കണം. സ്വയംഭരണ കോളജുകളുടെ പ്രവര്‍ത്തന സ്വാതന്ത്യത്തെ തടസപ്പെടുത്തുന്ന നടപടികളില്‍ നിന്നു സര്‍വകലാശാലകള്‍ പിന്മാറണം. 2012- 13 ല്‍ എയ്ഡഡ് കോളജുകളില്‍ അനുവദിച്ച കോഴ്‌സുകള്‍ക്ക് അധ്യാപകരെ നിയമിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണം. കേരളത്തിലെ മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്ക് അഖിലേന്ത്യാ പ്രവേശന പരീക്ഷയായ സി മാറ്റ് യോഗ്യതാ പരീക്ഷയായി പുനസ്ഥാപിക്കണം. ഭീകരര്‍ ബന്ദിയാക്കിയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായുള്ള സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കണം. ഫാ. ഉഴുന്നാലിലിനായി വിശ്വാസി സമൂഹം നിരന്തരമായി പ്രാര്‍ഥിക്കണമെന്നും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. സുതാര്യമായി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ മാനേജ്‌മെന്റുകള്‍ക്കെതിരെ മുഖ്യമന്ത്രിയും സര്‍ക്കാരും നിലപാടു സ്വീകരിക്കില്ലെന്നാണു പ്രതീക്ഷയെന്നു ചോദ്യത്തിനു മറുപടിയായി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. ഒറ്റപ്പെട്ട പ്രശ്‌നങ്ങളുടെ പേരില്‍ സ്വാശ്രയമേഖലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളെയും അടച്ചാക്ഷേപിക്കുന്ന ശൈലി ഉചിതമല്ലെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ അധ്യക്ഷതയിലായിരുന്നു യോഗം. കല്‍ദായ സഭ മെത്രാപ്പോലീത്ത മാര്‍ അപ്രേം, കെസിബിസിയുടെയും കെആര്‍എല്‍സിബിസിയുടെയും പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം, യാക്കോബായ സഭ അങ്കമാലി ഭദ്രാസനം മെത്രാപ്പോലീത്ത ഏബ്രഹാം മാര്‍ സേവേറിയോസ്, ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, തോമസ് മാര്‍ കൂറിലോസ്, യൂഹോനോന്‍ മാര്‍ ക്രിസോസ്റ്റം, മാര്‍ ഔഗേന്‍ കുര്യാക്കോസ്, അന്തിമോസ് മാര്‍ മാത്യൂസ്, ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ തോമസ് ചക്യത്ത്, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഏബ്രഹാം മാര്‍ ജൂലിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, യൂഹാനോന്‍ മാര്‍ ജോസഫ്, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, കെസിബിസി വക്താവ് റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, സീറോ മലബാര്‍ സഭ ഔദ്യോഗികവക്താവ് റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി, ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിനിധി ഫാ. എഡ്വിന്‍ ഫെര്‍ണാണ്ടസ്, ഡോ. എഡ്വേര്‍ഡ് എടേഴത്ത്, മാര്‍ത്തോമാ സഭാ ട്രസ്റ്റി അഡ്വ. പ്രകാശ് തോമസ്, ട്രഷറര്‍ അനീഷ് പുന്നന്‍ പീറ്റര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Image: /content_image/India/India-2017-01-18-01:59:13.jpg
Keywords: ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍
Content: 3912
Category: 1
Sub Category:
Heading: അമ്മ സമ്മാനിച്ച ബൈബിളിലും, എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളിലും തൊട്ട് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കും
Content: വാഷിംഗ്ടണ്‍: അമേരിക്കയുടെ 45-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. എബ്രഹാം ലിങ്കണ്‍ തന്റെ സത്യപ്രതിജ്ഞയ്ക്കായി ഉപയോഗിച്ച ബൈബിളും, ട്രംപിന്റെ അമ്മ അദ്ദേഹത്തിന് കുട്ടിക്കാലത്ത് സമ്മാനമായി നല്‍കിയ ബൈബിളിലും തൊട്ടായിരിക്കും പുതിയ പ്രസിഡന്റായി ട്രംപ് സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേല്‍ക്കുക. പ്രസിഡന്‍ഷ്യല്‍ ഇനാഗുറല്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ ടോം ബാരക്കാണ് ഇതു സംബന്ധിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്. "156 വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹാനായ എബ്രഹാം ലിംങ്കണ്‍ തന്റെ സത്യപ്രതിജ്ഞയ്ക്കായി ഉപയോഗിച്ച ബൈബിളില്‍ തൊട്ടായിരിക്കും ട്രംപും അധികാരം സ്വീകരിക്കുക. എബ്രഹാം ലിങ്കണ്‍ അധികാരത്തിലേക്ക് എത്തിയപ്പോള്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗവും ഓര്‍ക്കുന്നു. പുതിയ മുഹൂര്‍ത്തതില്‍ തന്റെ കുടുംബത്തോടും രാജ്യത്തോടുമുള്ള അര്‍ത്ഥപൂര്‍ണ്ണമായ സന്ദേശം കൂടിയാകും ട്രംപ് നല്‍കുക". ടോം ബാരക്ക് പറഞ്ഞു. 2009-ലും 2013-ലും ബരാക്ക് ഒബാമയും ഇതെ ബൈബിളില്‍ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. എബ്രഹാം ലിംങ്കണ്‍ ഉപയോഗിച്ച ബൈബിള്‍ ലൈബ്രറി ഓഫ് കോണ്‍ഗ്രസില്‍ പ്രത്യേകമായി സൂക്ഷിക്കുന്ന പതിവാണ് തുടര്‍ന്നു പോരുന്നത്. 1955-ല്‍ സൺ‌ഡേസ്‌കൂളിലെ പ്രൈമറി ക്ലാസ് പഠനം പൂര്‍ത്തീകരിച്ച വേളയിലാണ് ട്രംപിന്റെ മാതാവ് അദ്ദേഹത്തിന് ബൈബിള്‍ സമ്മാനിച്ചത്. ന്യൂയോര്‍ക്കിലെ പ്രസ്ബിറ്റേറിയന്‍ ചര്‍ച്ചിലാണ് ട്രംപ് വേദപഠനം നടത്തിയത്. ട്രംപിന് അമ്മ നല്‍കിയ ബൈബിളില്‍ ദേവാലയത്തിന്റെ പേരും, അദ്ദേഹത്തിന്റെ പേരും, സമ്മാനിച്ച ദിനവും എല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.
Image: /content_image/News/News-2017-01-18-05:00:15.jpg
Keywords: ട്രംപ്,അമേരിക്ക
Content: 3913
Category: 1
Sub Category:
Heading: ഡൊമനിക്കന്‍ സഭ സ്ഥാപിതമായതിന്റെ 800-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര കോണ്‍ഗ്രസ് ആരംഭിച്ചു
Content: വത്തിക്കാന്‍: ഡൊമനിക്കന്‍ സഭ സ്ഥാപിതമായതിന്റെ 800-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള അന്താരാഷ്ട്ര കോണ്‍ഗ്രസ് റോമില്‍ ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഡൊമനിക്കന്‍ സഭാംഗങ്ങളായ നിരവധി വൈദികരും കന്യാസ്ത്രീകളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്നലെ തുടങ്ങിയ സമ്മേളനം ഈ മാസം 21-ാം തീയതിയാണ് അവസാനിക്കുക. ദൈവം പരിപാലിച്ചു വളര്‍ത്തിയ വര്‍ഷങ്ങളെ ഓര്‍ത്ത് കൃതജ്ഞത പ്രകാശിപ്പിക്കുവാനും മുന്നോട്ടുള്ള സുവിശേഷ, സേവന പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുവാനുമായിട്ടാണ് റോമില്‍ പ്രത്യേക സമ്മേളനം നടത്തപ്പെടുന്നത്. ഡൊമനിക്കന്‍ വൈദികരുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഉള്ളതിലും അധികമായി എങ്ങനെ ജനങ്ങളിലേക്ക് എത്തിക്കാമെന്നതാണ് കോണ്‍ഫറന്‍സിലെ മുഖ്യ ചര്‍ച്ചയെന്ന് ബ്രദര്‍ വിവിയന്‍ ബോളാന്‍ഡ് കത്തോലിക്ക മാധ്യമമായ സിഎന്‍എയോട് പറഞ്ഞു. "കഴിഞ്ഞ കാലങ്ങളില്‍ ദൈവം നല്‍കിയ അനവധിയായ നന്മകള്‍ക്കായി അവിടുത്തേക്ക് കൃതജ്ഞത അര്‍പ്പിക്കുന്നു. ഡൊമനിക്കന്‍ സഭയുടെ പ്രവര്‍ത്തനം കൂടുതല്‍ ഉണര്‍വോടെ പ്രവര്‍ത്തിക്കാനായുള്ള കൃപയ്ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. പുതിയ അഭിഷേകം പ്രാപിച്ച് കൂടുതല്‍ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം". "യേശുക്രിസ്തുവിന്റെ സുവിശേഷത്തെ ലോകത്തില്‍ പ്രസംഗിക്കുന്നത് ഞങ്ങള്‍ മാത്രമല്ല. നിരവധി പേര്‍ ഇതേ പ്രവര്‍ത്തനം ചെയ്യുന്നു. എന്നാല്‍ ഒരു പ്രത്യേക ജൂബിലി വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ സഭയിലൂടെ എങ്ങനെ കൂടുതല്‍ ശക്തിയോടെ സുവിശേഷത്തെ പ്രഘോഷിക്കാം എന്നതിനാണ് ഞങ്ങള്‍ മുന്‍തൂക്കം നല്‍കുന്നത്. സുവിശേഷത്തെ പ്രസംഗിക്കുക എന്നത് ഏറെ കരുതലോടെ ചെയ്യേണ്ട ഒരു പ്രവര്‍ത്തിയാണ്. ശക്തമായ മുന്നൊരുക്കങ്ങള്‍ ഇതിന് ആവശ്യമാണ്. ദൈവശാസ്ത്രപരമായ മേഖലകളിലും, ശാസ്ത്രം, സംസ്‌കാരം, സമൂഹത്തിന്റെ വിവിധ വശങ്ങള്‍ തുടങ്ങിയവയെല്ലാം സുവിശേഷ പ്രഘോഷണവുമായി ബന്ധപ്പെട്ടു കിടക്കുന്നു". ബ്രദര്‍ വിവിയന്‍ ബോളാന്‍ഡ് പറഞ്ഞു. പ്രാര്‍ത്ഥനകള്‍ക്കായും, ധ്യാനത്തിനായും, ചര്‍ച്ചകള്‍ക്കായും പ്രത്യേകം സമയം പരിപാടിയില്‍ വേര്‍തിരിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പടര്‍ന്നു കിടക്കുന്ന ഡൊമനിക്കന്‍ സഭാംഗങ്ങള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുവാനുള്ള അവസരം കൂടിയാണ് ഇത്തരം കൂട്ടായ്മകളിലൂടെ ലഭിക്കുന്നത്. സഭയിലെ വൈദികരും കന്യാസ്ത്രീമാരുമായ അംഗങ്ങളെ കൂടാതെ അത്മായരായ നിരവധി പേരും റോമിലെ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സാധാരണയായി ഇത്തരത്തിലുള്ള അന്താരാഷ്ട്ര കോണ്‍ഗ്രസുകള്‍ 12 വര്‍ഷത്തിലോ 13 വര്‍ഷത്തിലോ ഒരിക്കലാണ് നടത്തപ്പെടുക. 800 വര്‍ഷത്തെ സഭാ സേവനത്തിനിടെ ഡൊമനിക്കന്‍ സന്യാസ സമൂഹത്തിന് 130 വിശുദ്ധരെ സഭയ്ക്കായി നല്‍കുവാന്‍ സാധിച്ചു. വിശുദ്ധ തോമസ് അക്വീനാസും, സിയന്നായിലെ വിശുദ്ധ കാതറിനും ഇവരില്‍ ചിലരാണ്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തിയോടെ കര്‍ത്താവിന്റെ സുവിശേഷത്തെ ലോകമെങ്ങും എത്തിക്കാനും സേവന പ്രവര്‍ത്തനങ്ങളില്‍ തീക്ഷ്ണതയോടെ വ്യാപൃതരാകാനുമുള്ള തയ്യാറെടുപ്പിലാണ് ഡൊമനിക്കന്‍ സഭ.
Image: /content_image/News/News-2017-01-18-07:34:24.jpg
Keywords: ഡൊമ
Content: 3914
Category: 1
Sub Category:
Heading: ഭാരതത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങള്‍ക്കെതിരെ സഭ ശക്തമായി പോരാടണമെന്ന് ക്രൈസ്തവ നേതൃത്വം
Content: ന്യൂഡല്‍ഹി: ഭാരതത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങള്‍ക്കെതിരെ സഭ ശക്തമായി പോരാടണമെന്ന് രാജ്യത്തെ ക്രൈസ്തവ സംഘടനകളുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെട്ടു. ദാരിദ്രത്തിനും സാമൂഹിക നീതി നിഷേധത്തിനും എതിരെ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന 'ഒക്‌സ്ഫാം' എന്ന സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നാണ് ക്രൈസ്തവ നേതാക്കന്‍മാര്‍ തങ്ങളുടെ ശക്തമായ പ്രതികരണം പുറത്തുവിട്ടിരിക്കുന്നത്. ഭരണകൂടത്തിന്റെ വിവിധ നടപടികള്‍ പിന്നോക്ക, ആദിവാസി വിഭാഗങ്ങളെ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കുന്ന തരത്തിലേക്കാണ് സാഹചര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നതെന്ന്‍ കാത്തലിക് യൂണിയന്‍ ഓഫ് ഇന്ത്യയുടെ മുന്‍ അധ്യക്ഷനായിരുന്ന ഫാദര്‍ ജോണ്‍ ദയാല്‍ പറയുന്നു. സഭയ്ക്ക് പലപ്പോഴും ഇത്തരം നിലപാടുകളെ ശക്തമായി നേരിടുവാന്‍ കഴിയുന്നില്ല. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഭാരതത്തിന്റെ വളര്‍ച്ചാ നിരക്ക് ചൈനയുടെയും പാക്കിസ്ഥാന്റെയും താഴെയാണ് എന്ന വസ്തുതയെ ഗൗരവത്തോടെ വേണം നോക്കികാണുവാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഒക്‌സ്ഫാം' സംഘടനയുടെ പുതിയ കണക്കുകള്‍ പ്രകാരം ഭാരതത്തിലെ ഒരു ശതമാനം ധനികരുടെ കൈയില്‍, രാജ്യത്തിലെ 58 ശതമാനം ആളുകളുടെ മുഴുവന്‍ സ്വത്തിന്റെ മൂല്യവും ഉള്ളതായി കണ്ടെത്തി. പണം ഒരു വിഭാഗത്തിന്റെ കൈകളിലേക്ക് മാത്രം കുന്നുകൂടുന്ന ഈ പ്രവണത അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് ഭാരതത്തില്‍ വളരെ കൂടുതലാണ്. "സാധുക്കളായ ജനങ്ങള്‍ക്ക് ഒരു രോഗം വന്നാല്‍ പോലും ശരിയായി ചികിത്സിക്കുവാന്‍ കഴിയാത്ത സ്ഥിതിയാണ് ഇവിടെ നിലനില്‍ക്കുന്നത്. രോഗികളെ ചികിത്സിക്കുവാന്‍ പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷയോ, മറ്റു സംവിധാനങ്ങളോ ഇവിടെയില്ല. ആഗോള ഹെല്‍ത്ത് ടൂറിസത്തില്‍ സ്വന്തമായി ഒരിടം ഭാരതം കണ്ടെത്തുമ്പോഴാണ് ഈ സാഹചര്യം രാജ്യത്ത് നിലനില്‍ക്കുന്നതെന്നത് ഏറെ ഗൗരവകരമാണ്". ഫാദര്‍ ജോണ്‍ ദയാല്‍ പറഞ്ഞു. ജിഡിപി മാത്രം നോക്കി വികസനത്തെ കണക്കാക്കുന്ന രീതി തന്നെ തെറ്റാണെന്ന് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജിന്റെ മുന്‍ പ്രിന്‍സിപ്പലായ ഡോ. വല്‍സന്‍ തമ്പു അഭിപ്രായപ്പെട്ടു. ഒരു രാജ്യത്തിന്റെ ശരിയായ പുരോഗതി പൗരന്‍മാരുടെ വിദ്യാഭ്യാസ നിലവാരത്തെ അടിസ്ഥാനപ്പെട്ടാണ് കിടക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇതു മനസിലാക്കിയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലായെന്നും ഡോ. വല്‍സന്‍ അഭിപ്രായപ്പെടുന്നു. ഒഡിഷ ഫോറം ഫോര്‍ സോഷ്യല്‍ ആക്ഷന്റെ ഡയറക്ടറായ ഫാദര്‍ അജയകുമാര്‍ സിംഗിന്റെ അഭിപ്രായവും ഏറെ ശ്രദ്ധേയമാണ്. "ഭാരതത്തെ ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമായി കണക്കാക്കപ്പെടുമ്പോഴും ഇവിടെ നടപ്പിലിരിക്കുന്നത് മുതലാളിത്ത സംവിധാനങ്ങള്‍ മാത്രമാണ്. വന്‍കിട കമ്പനികള്‍ മാത്രം രാജ്യത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥിതിയാണ്. ഇത്തരം കമ്പനികള്‍ ശരിയായ സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുത്താല്‍ തന്നെ ഇവിടെയുള്ള പ്രശ്‌നങ്ങളുടെ വലിയ ഒരു ഭാഗം പരിഹരിക്കപ്പെടും. നോട്ട് നിരോധനം പോലെയുള്ള വിവേകരഹിത നടപടികളല്ല രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യം". ഫാദര്‍ അജയകുമാര്‍ സിംഗ നിരീക്ഷിക്കുന്നു. ഒക്‌സ്ഫാം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകജനസംഖ്യയുടെ 50 ശതമാനത്തിന്റെ ആസ്തിയാണ് അതിസമ്പന്നരായ എട്ടു പേര്‍ മാത്രം കൈവശമാക്കി വച്ചിരിക്കുന്നത്. ഭാരതത്തിലെ 57 സമ്പന്നരുടെ കൈവശമുള്ള ആസ്തി, ജീവിതത്തിന്റെ രണ്ട് അറ്റങ്ങളേയും കൂട്ടിമുട്ടിക്കുവാന്‍ വേണ്ടി നെട്ടോട്ടമോടുന്ന രാജ്യത്തിന്റെ 70 ശതമാനം സാധാരണക്കാരുടെ മുഴുവന്‍ ആസ്തിക്കും തുല്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.
Image: /content_image/News/News-2017-01-18-10:48:11.jpg
Keywords: ഭാരതത്തില്‍