Contents

Displaying 3671-3680 of 25031 results.
Content: 3936
Category: 1
Sub Category:
Heading: നവീകരണ കാലഘട്ടങ്ങളില്‍ കത്തോലിക്ക വിശ്വാസികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ആംഗ്ലിക്കന്‍ സഭ
Content: ലണ്ടന്‍: നവീകരണത്തിന്റെ 500-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, ആദ്യ കാലഘട്ടങ്ങളില്‍ കത്തോലിക്ക വിശ്വാസികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ആംഗ്ലിക്കന്‍ സഭ. കാന്റംബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയും, യോര്‍ക്ക് ആര്‍ച്ച് ബിഷപ്പ് ഡോ. ജോണ്‍ സെന്താമുവുമാണ് ഖേദപ്രകടനവുമായി രംഗത്തു വന്നിരിക്കുന്നത്. ക്രൈസ്തവ ഐക്യത്തിനു വേണ്ടി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പ്രാര്‍ത്ഥനയ്ക്കു മുന്നോടിയായി ഇറക്കിയ സന്ദേശത്തിലാണ് അഞ്ചു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന പ്രശ്‌നങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ബിഷപ്പുമാര്‍ പറഞ്ഞത്. "പരസ്പരമുള്ള അവിശ്വാസവും, മത്സരവും മൂലം വിവിധ പ്രശ്‌നങ്ങള്‍ അന്നുണ്ടായി. ക്രൈസ്തവ സാക്ഷ്യത്തിന് യോജിച്ച നടപടികളായിരുന്നില്ല അന്നു നടന്ന ഒരു സംഭവവും. വിശ്വാസത്തെ രണ്ടായി മുറിക്കുന്ന കാര്യങ്ങളാണ് ആ കാലങ്ങളില്‍ നടന്നത്. യൂറോപ്യന്‍ ക്രൈസ്തവര്‍ തന്നെ നവീകരണത്തിന്റെ പേരില്‍ രണ്ടായി വിഭജിക്കപ്പെട്ടു. അന്നത്തെ കലുഷിതമായ സാഹചര്യങ്ങള്‍ ക്രൈസ്തവ ജനത തന്നെ പരസ്പരം കലഹിക്കുവാന്‍ കാരണമായി തീര്‍ന്നു". ബിഷപ്പുമാരുടെ കുറിപ്പില്‍ പറയുന്നു. കത്തോലിക്ക വിശ്വാസികളായ നിരവധി പേര്‍ക്ക് കൊടിയ പീഡനങ്ങളും മരണവും വരെ നേരിട്ട സംഭവങ്ങള്‍ നവീകരണത്തിന്റെ പേരില്‍ യൂറോപ്പില്‍ നടന്നിട്ടുണ്ട്. രാഷ്ട്രീയവും, സാമൂഹികവും, ദൈവശാസ്ത്രപരവുമായ കാര്യങ്ങളാണ് സഭയില്‍ നവീകരണത്തിന് വഴിതെളിയിച്ചത്. സഭയില്‍ വലിയ പിളര്‍പ്പാണ് ഇതു മൂലം ഉണ്ടായത്. അടുത്തിടെ സ്വീഡനില്‍ നടന്ന നവീകരണത്തിന്റെ വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കുവാന്‍ മാര്‍പാപ്പ പോയത്, നവീകരണത്തിന്റെ വാര്‍ഷികത്തെ ആഘോഷിക്കുവാനല്ലെന്നു കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ നിന്നു തന്നെ അഭിപ്രായം ഉയർന്നിരുന്നു. നവീകരണത്തിലൂടെ ഉണ്ടായ ഭിന്നതയാണ് ഇന്നും സഭയും സമൂഹവും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. എന്നാൽ ഈ ഭിന്നിപ്പുകളെ ഒരു പരിധി വരെ മറക്കുവാന്‍ പാപ്പയുടെ സന്ദര്‍ശനം ഉപകരിച്ചു.
Image: /content_image/TitleNews/TitleNews-2017-01-21-14:59:39.jpg
Keywords: ആംഗ്ലിക്കന്‍,വെല്‍ബി
Content: 3937
Category: 1
Sub Category:
Heading: അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ട്രംപിന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേക ആശംസാ സന്ദേശം അയച്ചു
Content: വത്തിക്കാന്‍: അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഡൊണാള്‍ഡ് ട്രംപിന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രത്യേക ആശംസാ സന്ദേശം അയച്ചു. പുതിയ ചുമതലയെ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുവാന്‍ ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ എന്നും പാപ്പ ട്രംപിന് അയച്ച കത്തില്‍ പറയുന്നു. മാനവരാശി ഏറെ വെല്ലുവിളികള്‍ നേരിടുന്ന സമയത്ത് ഇതിനെ അതിജീവിക്കുവാന്‍ കഴിയുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ സ്വീകരിക്കുവാന്‍ പുതിയ പ്രസിഡന്റിന് സാധിക്കട്ടെ എന്നും പാപ്പ ആശംസാ കത്തിലൂടെ അറിയിക്കുന്നു. "അമേരിക്കയുടെ നാല്‍പത്തിയഞ്ചാമത് പ്രസിഡന്റായി അധികാരമേറ്റ അങ്ങേയ്ക്ക് എല്ലാ വിധ ആശംസകളും അറിയിക്കുന്നു. അമേരിക്കന്‍ ജനതയെ ഭരിക്കുവാനുള്ള ആരോഗ്യവും ജ്ഞാനവും, വിവേകവും എല്ലാം നന്മകളും അത്യൂന്നതന്‍ അങ്ങേയ്ക്ക് നല്‍കട്ടെ എന്ന് ഞാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു. മനുഷ്യസമൂഹം വിവിധ പ്രശ്‌നങ്ങളെ നേരിടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. രാഷ്ട്രീയപരമായി യോജിച്ചുള്ള പ്രവര്‍ത്തനങ്ങളും ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളുമാണ് നമുക്ക് ആവശ്യം". "താങ്കള്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ഉന്നത ആത്മീയ, ധാര്‍മീക മൂല്യമുള്ള അമേരിക്കന്‍ ജനതയുടെ സംസ്‌കാരത്തില്‍ നിന്നും ആയിരിക്കുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ലോകമെമ്പാടുമുള്ള അസമത്വങ്ങള്‍ക്കും അസ്വാതന്ത്ര്യങ്ങള്‍ക്കും എതിരെയുള്ള പോരാട്ടങ്ങളില്‍ താങ്കളും പങ്കാളിയാകുമെന്നും പ്രതീക്ഷിക്കുന്നു. തങ്ങളുടെ നേതൃത്വത്തില്‍ അമേരിക്കയിലെ പാവപ്പെട്ട ജനത വലിയ അഭിവൃദ്ധി പ്രാപിക്കുമെന്ന് ഞാന്‍ കരുതുന്നു". ഫ്രാന്‍സിസ് മാര്‍പാപ്പ ട്രംപിന് അയച്ച കത്തില്‍ പറയുന്നു. ബൈബിളിലെ ലാസറിന്റെ കഥയും പാപ്പ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ധനവാന്റെ വാതിലില്‍ അവന്റെ കാരുണ്യത്തെയോര്‍ത്ത് നില്‍ക്കുന്ന ലാസറിനെ പോലെയുള്ള ജനവിഭാഗം ഇന്നും ലോകത്തില്‍ ഉണ്ടെന്നും ഇത്തരക്കാരെ കൂടി ഓര്‍ക്കണമെന്നും ട്രംപിനോടുള്ള സന്ദേശത്തില്‍ പാപ്പ ആവശ്യപ്പെടുന്നു. ട്രംപിനേയും കുടുംബത്തേയും അമേരിക്കന്‍ ജനതയെ മുഴുവനേയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആശംസിച്ചാണ് പാപ്പ തന്റെ കത്ത് ചുരുക്കുന്നത്.
Image: /content_image/News/News-2017-01-21-07:02:33.jpg
Keywords: ട്രംപ,ഫ്രാന്‍സിസ് മാര്‍പാപ്പ
Content: 3938
Category: 1
Sub Category:
Heading: ഇന്ത്യയ്ക്കും നേപ്പാളിനും പുതിയ അപ്പസ്തോലിക് നു​ണ്‍ഷ്യോ
Content: ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ​യും നേ​പ്പാ​ളി​ലെ​യും അ​പ്പസ്തോലിക് നു​ണ്‍ഷ്യോ ആ​യി ആ​ർ​ച്ച് ബി​ഷപ്പ് ഡോ.ജാംബത്തിസ്ത ദി​ക്വാ​ത്രോയെ നി​യമിച്ചു. ബോ​ളീ​വി​യ​യി​ലെ അപ്പസ്തോ​ലി​ക് നു​ണ്‍ഷ്യോ ആയി സേവനം അനുഷ്ഠിച്ചു വരികെയാണ് പുതിയ നിയമനം. ഇ​ന്ന​ലെ വൈകിട്ടാണ് ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യത്. ഫെബ്രുവരി പകുതിയോടെ ഡോ. ​ദി​ക്വാ​ത്രോ ഇ​ന്ത്യ​യി​ലെ​ത്തി ചു​മ​ത​ല​യേ​ൽ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​സാ​ൽ​വ​ത്തോ​രെ പെ​നാ​ക്കി​യോ ഒ​ക്ടോ​ബ​റി​ൽ പോ​ള​ണ്ടി​ലേ​ക്കു സ്ഥ​ലം മാ​റി​ പോയ സാഹചര്യത്തിലാണ് ഡോ. ദി​ക്വാ​ത്രോ നി​യ​മി​ത​നാ​യ​ത്. 1985 മേ​യ് ഒ​ന്നു മു​ത​ൽ ന​യ​ത​ന്ത്ര രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ദി​ക്വാ​ത്രോ, വ​ത്തി​ക്കാ​ൻ പ്ര​തി​നി​ധി​യാ​യി സെൻട്രൽ ആ​ഫ്രി​ക്കൻ റിപ്പബ്ലിക്, കോം​ഗോ, ചാ​ഡ്, ഐ​ക്യ​രാ​ഷ്‌ട്രസ​ഭ (ന്യൂ​യോ​ർ​ക്ക്) എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. വി​ശു​ദ്ധ ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ 2005-ൽ ആ​ർ​ച്ച്ബി​ഷപ്പാ​ക്കി ഉ​യ​ർ​ത്തി​യ ഇ​ദ്ദേ​ഹ​ത്തെ പാ​ന​മ​യു​ടെ അപ്പസ്തോ​ലി​ക് നുണ്‍ഷ്യോ ആ​യി നേരത്തെ നി​യ​മിച്ചിരിന്നു. 2008 ന​വം​ബ​ർ 21നു ​ബൊ​ളീ​വി​യ​യു​ടെ അ​പ്പസ്തോ​ലി​ക് നു​ണ്‍ഷ്യോ ആ​യി ബ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ൻ മാ​ർ​പാ​പ്പയാണ് നി​യ​മിച്ചത്. ഇ​റ്റ​ലി​യി​ലെ ബോ​ളോ​ഞ്ഞ​യി​ൽ 1954 മാ​ർ​ച്ച് 18നു ​ജ​നി​ച്ച ഡോ. ​ദി​ക്വാ​ത്രോ 1981 ഓ​ഗ​സ്റ്റ് 24ന് ​വൈ​ദി​ക​നാ​യി. കറ്റാനി​യ സർവകലാശാല​യി​ൽ നി​ന്നു സി​വി​ൽ ലോ​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും റോ​മി​ലെ ഗ്രി​ഗോ​റി​യ​ൻ സർവകലാ​ശാ​ല​യി​ൽനി​ന്നു ഡോഗ്‌മാറ്റി​ക് തി​യോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ലാ​റ്റ​റ​ൻ സ​ർ​വ​ക​ലാ​ശാ​ല​യില്‍ ​നി​ന്നു കാനൻ നിയമത്തിൽ ഡോ​ക്ട​റേ​റ്റും ഡോ. ​ദി​ക്വാ​ത്രോ നേടിയിട്ടുണ്ട്.
Image: /content_image/News/News-2017-01-22-02:36:26.jpg
Keywords: വത്തിക്കാന്‍, യാത്രയയപ്പ്
Content: 3939
Category: 18
Sub Category:
Heading: ഫാദർ ടോം ഉഴുന്നാലിന്റെ വിമോചനപ്രവർത്തനം ത്വരിതപ്പെടുത്താൻ തെരുവോരയോഗം
Content: കൊല്ലം :മലയാളിയും ജീവകാരുണ്യപ്രവർത്തകനുമായ ഫാദർ ടോം ഉഴുന്നാലിനെ ഐ എസ്‌ തീവ്രവാദികൾ തടങ്കലിലാക്കിയിട്ടു പത്തുമാസം പിന്നിട്ടെങ്കിലും ഇത് വരെ വിമോചനം നടക്കാത്ത സാഹചര്യത്തിൽ സംസ്ഥാന ദേശീയ സർക്കാരുകൾ ഏകീകൃതമായി ടോം അച്ഛന്റെ വിമോചനത്തിനായുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്നു ആവശ്യപ്പെട്ടുകൊണ്ട് കെ സിബിസി (Kerala catholic bishops council) പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കട പോസ്റ്റ് ഓഫീസിനു സമീപമുള്ള ബസ് ബേയിൽ വച്ചു തെരുവോര യോഗം സംഘടിപ്പിക്കുന്നു. ജനുവരി 23 തിങ്കൾ വൈകുന്നേരം 5മണിക്ക് നടക്കുന്ന യോഗത്തിനു കൊല്ലം രൂപത പ്രോലൈഫ് സമിതി ആതിഥേയത്വം വഹിക്കും . കൊല്ലം രൂപത എപ്പിസ്‌കോപ്പൽ വികാർ റെവ .ഡോ .ബൈജു ജൂലിയാൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗം എം മുകേഷ് എം എൽ എ ഉദ്ഘാടനം ചെയ്യും .കെ സി ബി സി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ .പോൾ മാടശ്ശേരി വിഷയാവതരണം നടത്തും .എം നൗഷാദ് എം എൽ എ മുഖ്യ പ്രഭാഷണം നിർവഹിക്കും .കേരള മുസ്ലിം ജമാഅത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടക്കൽ അബ്ദുൽ അസീസ് മൗലവി, പോത്തൻകോട് ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്ന ജ്ഞാനതപസി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. ഡി സി സി പ്രസിഡന്റ് അഡ്വക്കേറ്റ് ബിന്ദു കൃഷ്ണ ,ആഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ഉപാധ്യക്ഷ ഷാഹിദ കമാൽ കെ ആർ എൽ സി സി ലേറ്റി കമ്മീഷൻ കൊല്ലം രൂപത ഡയറക്ടർ ഫാദർ ജോസ് സെബാസ്റ്റ്യൻ ,കെ സി ബി സി പ്രൊ ലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോർജ് എഫ് സേവ്യർ വലിയവീട് സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോസ് ,സെക്രട്ടറി റോണാ റിബെയ്‌റോ ,കേരള ലാറ്റിൻ കാത്തലിക് വുമൺസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജെയിൻ അൻസിൽ ഫ്രാൻസിസ് ,കെ സി വൈ എം കൊല്ലം രൂപത പ്രസിഡന്റ് എഡ്‌വേർഡ് രാജു എന്നിവർ സംസാരിക്കും.
Image: /content_image/India/India-2017-01-22-03:37:08.jpg
Keywords: ടോം ഉഴുന്നാലില്‍
Content: 3940
Category: 1
Sub Category:
Heading: ചൈനയില്‍ ബൈബിള്‍ പഠനം നടത്തിയതിന് ആറു സ്ത്രീകള്‍ക്ക് തടവ് ശിക്ഷ
Content: ബെയ്ജിംഗ്: ബൈബിള്‍ പഠനം നടത്തിയതിന് ആറു സ്ത്രീകളെ ചൈനീസ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ 10-ാം തീയതിയാണ് ബൈബിള്‍ പഠനം നടത്തിയതിന് സ്ത്രീകള്‍ അറസ്റ്റിലായത്. പോലീസ് ഉദ്യോഗസ്ഥര്‍ പിടികൂടിയ വനിതകളെ 10 മുതല്‍ 15 ദിസത്തെ തടവിന് ശിക്ഷിച്ചിരിക്കുകയാണ്. അനധികൃതമായി മതപഠനം നടത്തിയെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 'ചൈന എയ്ഡ്' എന്ന സംഘടനയാണ് വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. "കൂട്ടായ്മയിലുള്ള ആരാധനയ്ക്കും പഠനത്തിനുമായി ഒരു മുറി ഞങ്ങള്‍ വാടകയ്ക്ക് എടുത്തിരുന്നു. മതകാര്യവകുപ്പ് കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കെട്ടിടത്തിന് മുന്നില്‍ ഒരു ദിവസം നോട്ടീസ് പതിച്ചു. കൂട്ടായ്മ അനധികൃതമാണെന്നും, ആയതിനാല്‍ മേലില്‍ യോഗങ്ങള്‍ കൂടരുതെന്നുമാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്. അനധികൃതമായി ഞങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്നതിനാല്‍ തന്നെ നോട്ടീസ് വകവയ്ക്കാതെ ഞങ്ങള്‍ ആരാധനയും ബൈബിള്‍ പഠനവുമായി മുന്നോട്ടു നീങ്ങി". "പത്താം തീയതി ഞങ്ങളുടെ മുറിക്ക് പുറത്തായി സൂക്ഷിച്ചിരുന്ന ഡോര്‍മാറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വന്ന് എടുത്തുകൊണ്ടു പോയി. പിന്നീട് ഡോര്‍മാറ്റ് തിരികെ നല്‍കുവാന്‍ വന്ന ഉദ്യോഗസ്ഥര്‍ മുറിക്കുള്ളിലേക്ക് കടന്ന് കസേരകളും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുവാനും സാധനങ്ങള്‍ എടുത്തുകൊണ്ടു പോകുവാനും ആരംഭിച്ചു. തുടര്‍ന്നായിരിന്നു അറസ്റ്റ്. ചിലര്‍ അവരെ അതില്‍ നിന്നും പിന്‍തിരിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല". സംഭവത്തിന് ദൃക്‌സാക്ഷിയായ സുവിശേഷ പ്രവര്‍ത്തകന്‍ 'ചൈന എയ്ഡ്' എന്ന സംഘടനയോട് കാര്യങ്ങള്‍ വിവരിച്ചു. സ്ത്രീകളെന്നോ, പുരുഷന്‍മാരെന്നോ വ്യത്യാസമില്ലാതെയാണ് ചൈനയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം നടത്തുന്നത്. ലോകത്തില്‍ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും നടക്കുന്ന, ഭരണകൂട ഭീകരതയുടെ ഏറ്റവും വലിയ ഇരകളാണ് ചൈനയിലെ ക്രൈസ്തവ വിശ്വാസികള്‍.
Image: /content_image/News/News-2017-01-23-04:37:24.jpg
Keywords: ചൈന, പീഡനം
Content: 3941
Category: 18
Sub Category:
Heading: ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി പ്രാര്‍ത്ഥന ഉയരട്ടെ
Content: ഫാ. ടോം ഉഴുന്നാലില്‍ പാലാ രൂപതയില്‍ രാമപുരത്ത് ജനിച്ചു. വൈദികനായി ഡോബോസ്‌കോ സന്യാസ സഭയില്‍ സേവനം. വിവിധ സ്ഥലങ്ങളില്‍ മനോഹരമായി ശുശ്രൂഷ ചെയ്തു. യെമനില്‍ കാരുണ്യശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ 2016 മാര്‍ച്ച് 4ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി. 10 മാസമായി എവിടെയെന്നു അറിയാത്ത അവസ്ഥ. സര്‍ക്കാരിന്റെയും സഭയുടെയും സംവിധാനങ്ങള്‍ ഫാ. ടോമിന്റെ മോചനത്തിനായി പരിശ്രമിക്കുന്നതിനു നന്ദി! ഫാ. ടോം, കേരള സമൂഹത്തിന്റെ സ്വന്തമാണ് കേരളത്തിന്റെ കാരുണ്യ സംസ്‌കാരത്തിന്റെ ഭാഗമാണ്. അദ്ദേഹത്തിന്റെ ജീവിതം സുരക്ഷിതമായിരിക്കുക, നമ്മുടെ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. പ്രാര്‍ത്ഥന തുടരണം, പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം. ഫാ. ടോം അഞ്ചുവര്‍ഷം യെമനില്‍ സേവനം ചെയ്തയാളാണ്. രാജ്യം സംഘര്‍ഷഭരിതമാകുകയും ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാകുകയും ചെയ്തപ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കണമെന്നു അവരെ അറിയുന്ന ഒരു മിഷണറി തീരുമാനിച്ചാല്‍ അതില്‍ തെറ്റു പറയാന്‍ ആര്‍ക്കു പറ്റും? വലിയ പ്രതിസന്ധിയ്ക്കു സാധ്യതയുണ്ടെന്ന് അറിയുന്ന നിമിഷം താന്‍ സേവനം നല്‍കിക്കൊണ്ടിരിക്കുന്ന മനുഷ്യരെ ഉപേക്ഷിച്ചു, കൂടും കുടുക്കയുമെടുത്ത് ഓടിപ്പോകുതാണോ മനുഷ്യസ്‌നേഹം? ഗതികേടിലായ ആ മനുഷ്യര്‍ക്കൊപ്പം നില്‍ക്കുകയാണ്, തുടര്‍ന്നും സ്‌നേഹവും സേവനവും നല്‍കുകയാണു ശരി എന്നു ഒരു സന്യാസിക്കു തോന്നുന്നത് സ്വാഭാവികമാണെന്നും മനസ്സിലാക്കാന്‍ മനസ്സില്‍ മതാന്ധത ഇല്ലാത്തവര്‍ക്കു സാധിക്കും. ഫാ. ടോം ബന്ദിയാക്കപ്പെട്ട യെമനിലെ ഏദനില്‍ മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയിലെ അംഗങ്ങള്‍ രക്തസാക്ഷികളായി. സംഘര്‍ഷഭരിതമായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എത്രയോ ക്രിസ്ത്യന്‍ മിഷണറിമാര്‍ സേവനം ചെയ്യുന്നു. ശരിയായ ഭരണമോ ക്രമസമാധാന സംവിധാനങ്ങളോ നിലവിലില്ലാത്ത പ്രദേശങ്ങളാണു പലതും. മതത്തിന്റെ പേരിലും വെറും മോഷണത്തിനു വേണ്ടിയും ആളുകള്‍ ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാവുന്ന പ്രദേശങ്ങള്‍ അവിടെയെല്ലാം മിഷണറിമാരുണ്ട്. കാരണം, അവിടെയെല്ലാം നിരാലംബരായ മനുഷ്യരുണ്ട്. അവര്‍ക്കു മരുന്നും ആഹാരവും വിദ്യാഭ്യാസവും വസ്ത്രവും പാര്‍പ്പിടവും എത്തിക്കുതിനാണു മിഷണറിമാര്‍ പ്രവര്‍ത്തിക്കുത്. വിശക്കുവനു ഭക്ഷണവും രോഗിക്ക് ആരോഗ്യവും നഗ്നര്‍ക്കു വസ്ത്രവുമാണ് സുവിശേഷം എന്നു കരുതി ആദ്യം അതു നല്‍കാനാണ് സഭയുടെ സമര്‍പ്പിതര്‍ ശ്രദ്ധിക്കുന്നത്. മിഷണറിമാര്‍ സ്വദൗത്യനിര്‍വ്വഹണത്തിനിടെ നേരിടു പ്രതിബന്ധങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കാന്‍ മനുഷ്യപ്രയത്‌നം കൊണ്ടു സാധിച്ചെന്നു വരില്ല. പക്ഷേ മനുഷ്യസാധ്യമായതെല്ലാം അതിനായി ചെയ്യുക എല്ലാവരുടേയും അടിസ്ഥാനപര മായ കടമ മാത്രമാണ്. വിശാലമായ അര്‍ത്ഥത്തില്‍ ഈ രാജ്യത്തെയും ഇവിടത്തെ സഭയെയും തന്നെയാണ് ആ മിഷണറി പ്രതിനിധാനം ചെയ്യുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഹിക്കുവര്‍ക്കും സഹായമര്‍ഹിക്കുവര്‍ക്കും വേണ്ടി സേവനം ചെയ്യാനും സാന്ത്വനം പകരാനും സ്വന്തം നാട്ടില്‍ ചിലര്‍ ഉണ്ടെന്നു അറിയുന്നത് വസുധൈവ കുടുംബകം ആദര്‍ശമാക്കിയ ആര്‍ഷഭാരതം അഭിമാനമായി കാണേണ്ടതാണ്. അവര്‍ക്കു സേവനപ്രവര്‍ത്തനങ്ങളില്‍ പിന്‍ബലമേകിയില്ലെങ്കിലും ജീവാപായഘട്ടത്തില്‍ സഹായഹസ്തങ്ങളുമായി ഓടിയെത്തുവാന്‍ ഭാരതത്തിനു ബാധ്യതയുണ്ട്. സാമ്പത്തിക-സൈനിക മേഖലകളില്‍ ലോകത്തിന്റെ മുന്‍നിരയിലേക്ക് കുതിച്ചുകൊണ്ടിരിക്കു ഒരു രാജ്യം സ്വന്തം പൗരന്മാരുടെ സുരക്ഷിതത്വത്തിന് നല്കുന്ന പ്രാധാന്യത്തെപ്പറ്റി പുനര്‍വിചിന്തനം നടത്തേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച്, ലോകത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും ഇന്ത്യാക്കാര്‍ ഉള്ളതിന്റെ പശ്ചാത്തലത്തില്‍. ഫാ. ടോം ഉഴുന്നാലില്‍ ഒരു വൈദികനും അദ്ദേഹത്തിനുവേണ്ടി സഭയും വിശ്വാസികളും നിരന്തരമായി ശബ്ദം ഉയര്‍ത്തുമ്പോഴും ഇതാണ് അവസ്ഥയെങ്കില്‍ ഒരു സാധാരണക്കാരനാണ് ഇങ്ങനെ സംഭവിക്കുതെങ്കില്‍ എന്തായിരിക്കും അവസ്ഥ എന്നു ചിന്തിക്കാന്‍ കഴിയും. പൗരന്മാരുടെ സുരക്ഷയുടെ കാര്യത്തില്‍ സ്വീകരിക്കു ഇത്തരത്തിലുള്ള മെല്ലെപ്പോക്ക് സമീപനം രാജ്യത്തിന് നാണക്കേടാണെ കാര്യത്തില്‍ സംശയമില്ല. ക്രിസ്തുമസ്സ് ദിനത്തില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് ഇങ്ങനെ പറഞ്ഞു. ഈ ക്രിസ്തുമസ്സ് ദിനത്തില്‍ എനിക്ക് വലിയൊരു ദു:ഖമുണ്ട് അത് ഉഴുന്നാലില്‍ അച്ചനെ സംബന്ധിച്ചാണ്. ഈ വേദന എല്ലാ വിശ്വാസികളുടേതുമാണ്, മലയാളികളുടേതുമാണ്. ഈ ദിവസങ്ങളില്‍ രൂപതകളിലും ഇടവകകളിലും സന്യാസഭവനങ്ങളിലും നടക്കുന്ന പ്രാര്‍ത്ഥനാ കൂട്ടായ്മയിലേക്ക്, 23ന് കൊല്ലത്തു 5 മണിക്ക് നടക്കു പൊതുസമ്മളനം, 24, 25 ദിവസങ്ങളില്‍ കല്‍പ്പറ്റയില്‍ നടക്കു രാപ്പകല്‍ ഉപവാസ പ്രാര്‍ത്ഥനയിലേക്ക് ക്ഷണിക്കുന്നു. കൊല്ലത്ത് പ്രോ-ലൈഫ് സമിതി പ്രസിഡന്റ് ശ്രീ. ജോര്‍ജ്ജ് എഫ്. സേവ്യര്‍ വലിയവീട്, കല്‍പ്പറ്റയില്‍ സെക്രട്ടറി ശ്രീ. സാലു എബ്രാഹം എന്നിവര്‍ നേതൃത്വം നല്‍കും. ചെയര്‍മാന്‍ അഭിവന്ദ്യ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവും ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരിയും, സംസ്ഥാന സമിതി ഭാരവാഹികളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ദൈവിക ശക്തിയിലാണ് നാം ആശ്രയം അര്‍പ്പിക്കേണ്ടത്. അതിനാല്‍ ഫാ. ടോം ഉഴുന്നാലിനുവേണ്ടി കൂടുതല്‍ ശക്തമായ പ്രാര്‍ത്ഥനകള്‍ ഉയരേണ്ടിയിരിക്കുന്നു. കേരളത്തിലെ മുഴുവന്‍ മനുഷ്യരുടെയും പ്രസ്ഥാനങ്ങളുടെയും പ്രാര്‍ത്ഥനാ സഹകരണം കെസിബിസി പ്രോ-ലൈഫ് സമിതി അപേക്ഷിക്കുന്നു. സാബു ജോസ് (ജനറല്‍ സെക്രട്ടറി) കെ.സി.ബി.സി. പ്രൊ-ലൈഫ് സമിതി
Image: /content_image/India/India-2017-01-23-07:23:08.jpg
Keywords: പ്രോലൈഫ്
Content: 3942

Image: /content_image/India/India-2017-01-23-07:32:50.jpg
Keywords: പ്രോലൈഫ്, ടോം
Content: 3943
Category: 1
Sub Category:
Heading: കുടുംബജീവിതത്തെ ദൈവീകപദ്ധതിക്കനുസൃതം ദര്‍ശിക്കുന്നതിന് യുവതീയുവാക്കള്‍ക്ക് പരിശീലനം നല്‍കണമെന്ന് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: കുടുംബജീവിതത്തെ ദൈവികപദ്ധതിക്കനുസൃതം ദര്‍ശിക്കുന്നതിന് യുവതീയുവാക്കള്‍ക്ക് ഉചിതമായ പരിശീലനം നല്‍കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ. അപ്പസ്തോലിക കോടതിയായ റോത്തെ റൊമാനെയുടെ കോടതി വര്‍ഷ ഉദ്ഘാടനത്തോടനുബന്ധിച്ച് കോടതിജീവനക്കാരുമുള്‍പ്പടെയുള്ളവരെ സംബോധന ചെയ്തു സംസാരിക്കുകയായിരിന്നു മാര്‍പാപ്പ. ക്രിസ്തീയ വിവാഹജീവിതത്തിനു അണയുന്നവരുടെ വിശ്വാസജീവിതത്തിലുള്ള വൈവിധ്യത്തെക്കുറിച്ചു തന്റെ പ്രസംഗത്തില്‍ ഫ്രാന്‍സിസ് പാപ്പാ എടുത്തു പറഞ്ഞു. "ചിലര്‍ ഇടവക ജീവിതത്തില്‍ സജീവപങ്കാളികളാണെങ്കില്‍ മറ്റു ചിലര്‍ ആദ്യമായിട്ടായിരിക്കും വിശ്വാസജീവിതത്തിലേക്കു വരുന്നത്. ചിലര്‍ തീക്ഷണമായ പ്രാര്‍ത്ഥനാജിവിതത്തിനുടമകളായിരിക്കും. ചിലര്‍ വിശ്വാസത്തില്‍ നിന്ന് ഏറെ അകന്നു നില്‍ക്കുന്നവരോ വിശ്വാസമില്ലാത്തവരോ ആയിരിക്കും. ആകയാല്‍ യഥാര്‍ത്ഥ സ്നേഹത്തിന്‍റെ ആനന്ദവും അനുഗ്രഹവും ഉള്‍ക്കൊള്ളാനും രുചിച്ചറിയാനും വിവാഹാര്‍ത്ഥികളെ സഹായിക്കേണ്ടതുണ്ട്". മാര്‍പാപ്പ പറഞ്ഞു. ദൈവത്തെ കുറിച്ചുള്ള സത്യത്തിന് മനുഷ്യന്‍ സ്വയം വിട്ടുകൊടുത്താല്‍ മാത്രമേ, മനുഷ്യനെ സംബന്ധിച്ച സത്യം മനസ്സിലാക്കാനും വൈവാഹിക കുടുംബജിവിതങ്ങളുള്‍പ്പെടെയുള്ള ജീവിത യാഥാര്‍ത്ഥ്യങ്ങളെ സാക്ഷാത്ക്കരിക്കാനും സാധിക്കുകയുള്ളുവെന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ വാക്കുകള്‍ പാപ്പാ തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു. വിവാഹാനന്തരവും വിശ്വാസത്തിലും സഭയിലും ജീവിതം തുടരാന്‍ നവദമ്പതികളെ സഹായിക്കേണ്ടതിന്‍റെ അനിവാര്യതയും, വിശ്വാസവും വിവാഹജീവിതവും തമ്മിലുള്ള ബന്ധത്തെയും പറ്റി മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. വിശ്വാസവീക്ഷണത്തില്‍ നിന്ന് മനുഷ്യന്‍ അകലുന്നതിന് ആനുപാതികമായി പരാജയത്തില്‍ നിപതിക്കുമെന്ന വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ വാക്കുകളും ഫ്രാന്‍സിസ് പാപ്പ പരാമര്‍ശിച്ചിരിന്നു.
Image: /content_image/News/News-2017-01-23-08:33:24.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 3944
Category: 1
Sub Category:
Heading: ഭാരതത്തിന് കൂടുതല്‍ വിശുദ്ധര്‍: നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു
Content: വത്തിക്കാന്‍: ഭാരത കത്തോലിക്ക സഭയിലെ വിശ്വാസികള്‍ക്ക് വീണ്ടും പ്രതീക്ഷ നല്‍കി കൊണ്ട് കൂടുതല്‍ പേരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന നടപടികളുമായി വത്തിക്കാന്‍. ഒറീസയിലെ കാണ്ഡമാലില്‍ കൊല്ലപ്പെട്ട 100 ക്രൈസ്തവരുടെ നാമകരണ നടപടികള്‍ ആരംഭിക്കുവാനുള്ള സന്നദ്ധത വത്തിക്കാന്‍ അറിയിച്ചതായി മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസാണ് വെളിപ്പെടുത്തിയത്. അതേ സമയം പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ രൂപതയില്‍ സേവനം ചെയ്ത വൈദികനായിരുന്ന ഫാദര്‍ ഫ്രാന്‍സിസ്‌കോ കൊണ്‍വേര്‍ട്ടിനിയെ ഇന്നലെ ദൈവദാസനായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. കാണ്ഡമാലില്‍ ക്രിസ്തുവിനെ പ്രതി രക്തസാക്ഷികളായവരുടെ നാമകരണ നടപടികള്‍ക്ക് അനുകൂലമായിട്ടാണ് വത്തിക്കാന്‍ പ്രതികരിച്ചതെന്ന് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് 'ഏഷ്യാന്യൂസ്' എന്ന മാധ്യമത്തോട് പറഞ്ഞു. സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സമിതിയുടെ അധ്യക്ഷനായ കര്‍ദിനാള്‍ ഫെര്‍ണാഡോ ഫിലോനിയുമായി നടന്ന കൂടിക്കാഴ്ച്ചയുടെ വിവരങ്ങള്‍ പങ്കുവച്ചപ്പോഴാണ് കര്‍ദിനാള്‍ ഗ്രേഷ്യസ് ഇക്കാര്യം അറിയിച്ചത്. ഭാരത ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ ക്രൈസ്തവ നരഹത്യയാണ് 2008-ല്‍ ഒഡീഷയിലെ കാണ്ഡമാലില്‍ നടന്നത്. നൂറില്‍ അധികം ക്രൈസ്തവരാണ് അന്ന് രക്തസാക്ഷിത്വം വഹിച്ചത്. 6500 ഭവനങ്ങളും, 395 പള്ളികളും അക്രമികള്‍ പൂര്‍ണ്ണമായും തകര്‍ത്തു. അമ്പത്തിയാറായിരത്തോളം ആളുകളാണ് തങ്ങളുടെ സ്വന്തം വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തത്. ക്രിസ്തുവിനെ തള്ളി പറയാതെ അവിടുത്തെ ഏറ്റുപറഞ്ഞ കാണ്ഡമാലിലെ രക്തസാക്ഷികള്‍ ക്രൈസ്തവര്‍ക്കെല്ലാം മാതൃകയാണെന്ന് ഒഡീഷ ഫോറം ഓഫ് സോഷ്യല്‍ ആക്ഷന്റെ ഡയറക്ടറായ ഫാദര്‍ അജിത് സിംഗ് പറഞ്ഞു. "തങ്ങള്‍ വിശ്വസിച്ച ക്രിസ്തുവെന്ന സത്യത്തെ അവര്‍ ഏറ്റുപറഞ്ഞു. ക്രിസ്തുവിനെ ഒരു നിമിഷം തള്ളി പറഞ്ഞിരുന്നുവെങ്കില്‍ മരണത്തില്‍ നിന്നും അവര്‍ക്ക് രക്ഷപെടുവാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ നിഷ്‌കളങ്കരായ ആ ഗ്രാമീണര്‍ അതിന് തയ്യാറായിരുന്നില്ല. സത്യത്തില്‍ വിശ്വസിച്ചും, അതിനെ അധരം കൊണ്ട് ഏറ്റുപറഞ്ഞും അവര്‍ മരണത്തെ ധീരമായി പുല്‍കി. സാധാരണക്കാരായ ഈ ഗ്രാമീണര്‍ ക്രൈസ്തവര്‍ക്കെല്ലാം മാതൃകമായി മാറിയിരിക്കുകയാണ്". ഫാദര്‍ അജയ് സിംഗ് കൂട്ടിചേര്‍ത്തു. ഇന്നലെ ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ഫാദര്‍ ഫ്രാന്‍സിസ്‌കോ കോണ്‍വേര്‍ട്ടിനി സലേഷ്യന്‍ സഭയിലെ ഒരു മിഷ്‌ണറി വൈദികനായിട്ടാണ് ഭാരതത്തിലേക്ക് എത്തിയത്. അദ്ദേഹത്തെ ദൈവദാസന്‍ എന്ന പദവിയിലേക്ക് ഉയര്‍ത്തിയ സഭയുടെ നടപടിയും ഭാരതീയരായ വിശ്വാസികള്‍ക്ക് ഏറെ അഭിമാനത്തിന് വക നല്‍കുന്നതാണ്. ഭാരതത്തിലെ പാവങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച ഫാദര്‍ ഫ്രാന്‍സിസ്‌കോ കോണ്‍വേര്‍ട്ടിനി അനേകരെ ആകര്‍ഷിച്ച ജീവിതത്തിന്റെ ഉടമയായിരുന്നു. 1898 ആഗസ്റ്റ് 29-ാം തീയതി ഇറ്റലിയിലെ ലോക്കോറോടോണ്‍ഡുവിന് സമീപമുള്ള പപ്പാരീലോ എന്ന പ്രദേശത്താണ് ഫാദര്‍ ഫ്രാന്‍സിസ്‌കോ കോണ്‍വേര്‍ട്ടിണി ജനിച്ചത്. ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തു യുദ്ധത്തില്‍ മുറിവേറ്റ അദ്ദേഹത്തെ തടവുകാരനായി പോളണ്ടിലേക്ക് അയച്ചു. ഈ സമയത്താണ് വൈദികനാകുവാനുള്ള തീരുമാനം അദ്ദേഹം കൈക്കൊണ്ടത്. പിന്നീട് അദ്ദേഹം സലേഷ്യന്‍ സഭയില്‍ ചേരുകയും ഇന്ത്യയിലേക്ക് പുറപ്പെടുകയുമായിരുന്നു. 1927 ഡിസംബറില്‍ ആസാമില്‍ എത്തിയ ഫാദര്‍ ഫ്രാന്‍സിസ്‌കോ 1935 ജൂണില്‍ വൈദിക പട്ടം സ്വീകരിച്ചു ബംഗാളിലെ കൃഷ്ണനഗര്‍ രൂപതയിലേക്ക് സേവനത്തിനായി പുറപ്പെട്ടു. ഏറെ പിന്നോക്കം നിന്നിരുന്ന പ്രദേശത്ത് തന്റെ സേവനം കൊണ്ട് അദ്ദേഹം പുതിയ ചരിത്രം എഴുതി. ദാരിദ്ര്യം മൂലം വേദനായനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുവാനുള്ള ശ്രമമാണ് ഫാദര്‍ ഫ്രാന്‍സിസ്‌കോ കൊണ്‍വേര്‍ട്ടിനി എന്ന മനുഷ്യസ്‌നേഹിയെ ബംഗാളികള്‍ക്ക് ഇടയില്‍ പ്രിയങ്കരനാക്കി മാറ്റിയത്. ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ച് ഫാദര്‍ ഫ്രാന്‍സിസ്‌കോ കോണ്‍വേര്‍ട്ടിനി കൃഷ്ണനഗറിലെ കുടിലുകളിലേക്ക് സേവനവുമായി ചെന്നു. ജാതിയുടെയും മതത്തിന്റെ പേരില്‍ പലര്‍ക്കും വിലക്കു കല്‍പ്പിച്ചിരുന്ന വീടുകളുടെ വാതില്‍ ഫാദര്‍ ഫ്രാന്‍സിസ്‌കോയുടെ മുമ്പില്‍ തുറക്കപ്പെട്ടു. ആഴമായ മരിയഭക്തി വെച്ചു പുലര്‍ത്തിയിരിന്ന ഫാദര്‍ ഫ്രാന്‍സിസ്‌കോ കോണ്‍വേര്‍ട്ടിനി 1976 ഫെബ്രുവരി 11-ാം തീയതിയാണ് അന്തരിച്ചത്. ''എന്റെ അമ്മേ...ഞാന്‍ അവിടുത്തേക്ക് അനിഷ്ട്ടം വരുത്തുന്ന പ്രവര്‍ത്തികള്‍ ഒരിക്കല്‍ പോലും ചെയ്തിട്ടില്ല. അതിനാല്‍ അവിടുന്ന് ഇപ്പോള്‍ എന്നെ സഹായിക്കേണമേ" ഈ വാക്കുള്‍ ഉരുവിട്ടാണ് ഫാദര്‍ ഫ്രാന്‍സിസ്‌കോ കോണ്‍വേര്‍ട്ടിനി ഇഹലോക വാസം വെടിഞ്ഞത്. കൃഷ്ണനഗര്‍ രൂപതയിലെ കത്തീഡ്രല്‍ ഗ്രൗണ്ടിലാണ് ദൈവദാസന്റെ മൃതശരീരം അടക്കം ചെയ്തിരിക്കുന്നത്. ഫാദര്‍ ഫ്രാന്‍സിസ്‌കോ കോണ്‍വേര്‍ട്ടിനിയെ കൂടാതെ ഏഴു പേരെ കൂടി ദൈവദാസ പദവിയിലേക്ക് പരിശുദ്ധ പിതാവ് ഉയര്‍ത്തിയിട്ടുണ്ട്.
Image: /content_image/News/News-2017-01-23-12:07:26.jpg
Keywords: ഭാരത, നാമകരണ നടപടി
Content: 3945
Category: 9
Sub Category:
Heading: ഹോളി സ്പിരിറ്റ് ഈവനിംഗും രോഗശാന്തി ശുശ്രൂഷയും ജനുവരി 27നു സല്‍ഫോര്‍ഡില്‍: വചനവേദിയില്‍ ബ്രദര്‍ ഗാരി സ്റ്റീഫന്‍സ്
Content: വിവിധങ്ങളായ ഭാഷകളും സംസ്കാരവും ഇടകലർന്ന യൂറോപ്പിൽ സുവിശേഷവത്ക്കരണത്തിന്റെ വലിയ അടയാളമായി മാറിക്കൊണ്ടിരിക്കുന്ന സെഹിയോന്‍ യു‌കെയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഹോളി സ്പിരിറ്റ് ഈവനിംഗും രോഗശാന്തി ശുശ്രൂഷയും ജനുവരി 27 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 5.30 മുതല്‍ രാത്രി 8.30 വരെ നടത്തപ്പെടും. പ്രശസ്ത വചനപ്രഘോഷകനായ ബ്രദര്‍ ഗാരി സ്റ്റീഫന്‍സ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 5 വരെ സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. ഏറെ അനുഗ്രഹീതമായ ഈ പരിശുദ്ധാത്മാഭിഷേക ശുശ്രൂഷയിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്: }# St Peter & St Paul Church Park Rd, M6 8JR, Salford #{blue->n->n->കൂടുതൽ വിവരങ്ങൾക്ക്: }# രാജു ചെറിയാന്‍: 0744360066 വിന്‍സ് ജോസഫ്: 07877852815
Image: /content_image/Events/Events-2017-01-23-10:51:15.jpg
Keywords: സെഹിയോന്‍