category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫാദർ ടോം ഉഴുന്നാലിന്റെ വിമോചനപ്രവർത്തനം ത്വരിതപ്പെടുത്താൻ തെരുവോരയോഗം
Contentകൊല്ലം :മലയാളിയും ജീവകാരുണ്യപ്രവർത്തകനുമായ ഫാദർ ടോം ഉഴുന്നാലിനെ ഐ എസ്‌ തീവ്രവാദികൾ തടങ്കലിലാക്കിയിട്ടു പത്തുമാസം പിന്നിട്ടെങ്കിലും ഇത് വരെ വിമോചനം നടക്കാത്ത സാഹചര്യത്തിൽ സംസ്ഥാന ദേശീയ സർക്കാരുകൾ ഏകീകൃതമായി ടോം അച്ഛന്റെ വിമോചനത്തിനായുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്നു ആവശ്യപ്പെട്ടുകൊണ്ട് കെ സിബിസി (Kerala catholic bishops council) പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കട പോസ്റ്റ് ഓഫീസിനു സമീപമുള്ള ബസ് ബേയിൽ വച്ചു തെരുവോര യോഗം സംഘടിപ്പിക്കുന്നു. ജനുവരി 23 തിങ്കൾ വൈകുന്നേരം 5മണിക്ക് നടക്കുന്ന യോഗത്തിനു കൊല്ലം രൂപത പ്രോലൈഫ് സമിതി ആതിഥേയത്വം വഹിക്കും . കൊല്ലം രൂപത എപ്പിസ്‌കോപ്പൽ വികാർ റെവ .ഡോ .ബൈജു ജൂലിയാൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗം എം മുകേഷ് എം എൽ എ ഉദ്ഘാടനം ചെയ്യും .കെ സി ബി സി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ .പോൾ മാടശ്ശേരി വിഷയാവതരണം നടത്തും .എം നൗഷാദ് എം എൽ എ മുഖ്യ പ്രഭാഷണം നിർവഹിക്കും .കേരള മുസ്ലിം ജമാഅത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടക്കൽ അബ്ദുൽ അസീസ് മൗലവി, പോത്തൻകോട് ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്ന ജ്ഞാനതപസി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. ഡി സി സി പ്രസിഡന്റ് അഡ്വക്കേറ്റ് ബിന്ദു കൃഷ്ണ ,ആഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ഉപാധ്യക്ഷ ഷാഹിദ കമാൽ കെ ആർ എൽ സി സി ലേറ്റി കമ്മീഷൻ കൊല്ലം രൂപത ഡയറക്ടർ ഫാദർ ജോസ് സെബാസ്റ്റ്യൻ ,കെ സി ബി സി പ്രൊ ലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോർജ് എഫ് സേവ്യർ വലിയവീട് സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോസ് ,സെക്രട്ടറി റോണാ റിബെയ്‌റോ ,കേരള ലാറ്റിൻ കാത്തലിക് വുമൺസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജെയിൻ അൻസിൽ ഫ്രാൻസിസ് ,കെ സി വൈ എം കൊല്ലം രൂപത പ്രസിഡന്റ് എഡ്‌വേർഡ് രാജു എന്നിവർ സംസാരിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-01-22 09:00:00
Keywordsടോം ഉഴുന്നാലില്‍
Created Date2017-01-22 09:07:08