Contents
Displaying 3661-3670 of 25031 results.
Content:
3926
Category: 1
Sub Category:
Heading: ക്രൈസ്തവ ജീവിതം തിന്മയുടെ ശക്തികള്‍ക്ക് എതിരെയുള്ള ശക്തമായ പോരാട്ടം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: ക്രൈസ്തവ വിശ്വാസികളുടെ ജീവിതത്തില്‍ വിവിധ തരം പ്രലോഭനങ്ങള്‍ ഉണ്ടാകുമെന്നും ഇതിനെതിരെ ശക്തമായി പോരാടണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. പേപ്പല്‍ വസതിയായ സാന്താ മാര്‍ത്തയില്‍ വിശുദ്ധബലി അര്‍പ്പിക്കുന്നതിനിടെ നടത്തിയ പ്രസംഗത്തിലാണ് ക്രൈസ്തവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രലോഭനങ്ങളെ കുറിച്ച് പരിശുദ്ധ പിതാവ് സംസാരിച്ചത്. വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തില്‍ യേശുക്രിസ്തുവിനെ ജനം അനുഗമിക്കുന്ന ഭാഗത്തു നിന്നുമാണ് തന്റെ പ്രസംഗ വിഷയം പാപ്പ തെരഞ്ഞെടുത്തത്. "ക്രൈസ്തവ ജീവിതത്തില്‍ തുടര്‍ച്ചയായി പ്രലോഭനങ്ങള്‍ ഉണ്ടാകും. ക്രിസ്തുവിനെ സമീപിക്കുമ്പോള്‍, തിന്മയുടെ ശക്തികള്‍ നമ്മെയും എതിര്‍ക്കും. നമുക്കെതിരെ യുദ്ധംചെയ്യും. വിശുദ്ധ പൗലോസ് അപ്പോസ്‌ത്തോലന്‍ തന്നെ ഇതിനെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ക്രൈസ്തവ ജീവിതമെന്നത് അനുദിനമുള്ള പോരാട്ടങ്ങളാണെന്നു പൗലോസ് ശ്ലീഹാ പറയുന്നു. സാത്താന്റെ ശക്തിയെ നശിപ്പിച്ചവനാണ് ദൈവം". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ജനക്കൂട്ടം എല്ലായ്‌പ്പോഴും ക്രിസ്തുവിനെ പിന്‍തുടര്‍ന്നിരുന്നുവെന്നും ഇതിന് വിവിധ കാരണങ്ങള്‍ ഉണ്ടായിരുന്നുവെന്നും പാപ്പ വിശദീകരിച്ചു. രോഗാവസ്ഥയും ദുഃഖവും വിവിധ പീഡനങ്ങളും അനുഭവിച്ചവരെ അവിടുന്ന് സൗഖ്യമാക്കിയതിനാലാണ് ഒരു വലിയ വിഭാഗം അവിടുത്തെ പിന്നാലെ നടന്നിരുന്നതെന്ന് പാപ്പ ചൂണ്ടികാണിച്ചു. ഇവയെ കൂടാതെ മറ്റൊരു പ്രധാന കാരണവും ആള്‍ക്കൂട്ടത്തിന്റെ ഈ പ്രയാണത്തിന് പിന്നില്‍ ഉണ്ടായിരുന്നതായി പാപ്പ നിരീക്ഷിച്ചു. "പിതാവായ ദൈവം അനേകരെ പുത്രനിലേക്ക് അടുപ്പിച്ചു. അവിടുത്തെ ഹിതപ്രകാരമാണ് ജനക്കൂട്ടം ക്രിസ്തുവിനെ പിന്‍പറ്റിയിരുന്നത്. ഇടയനില്ലാത്ത ആടുകളെ കണ്ട ക്രിസ്തുവിന് ജനത്തോട് മനസലിവ് തോന്നിയിരുന്നു. പരിശുദ്ധാത്മാവിന്റെ നിറവാണ് ക്രിസ്തുവിനെ അനുഗമിക്കുവാനുള്ള പ്രേരണ നമ്മിലേക്ക് നല്‍കുന്നത്. അശുദ്ധാത്മാക്കള്‍ ക്രിസ്തുവിനെ കാണുമ്പോള്‍ തന്നെ നീ ദൈവത്തിന്റെ പുത്രനാണെന്ന് വിളിച്ച് പറഞ്ഞ് ഓടി അകലുന്നതായി സുവിശേഷത്തില്‍ നമുക്ക് കാണാം". "നമ്മള്‍ എപ്പോഴെല്ലാം ദൈവത്തിലേക്ക് അടുക്കുവാന്‍ ശ്രമിക്കുന്നുവോ, അപ്പോഴെല്ലാം ഇത്തരം അശുദ്ധാത്മാക്കള്‍ നമ്മേ ശക്തമായി നേരിടുകയും പ്രലോഭനങ്ങള്‍ നമുക്ക് നേരെ അയക്കുകയും ചെയ്യും. വിജയിക്കണമെങ്കില്‍ നാം തിന്മയ്ക്ക് കീഴ്പ്പെടാതെ പ്രതിരോധിക്കണം. പിതാവാണ് നമ്മെ വിളിക്കുന്നതും, അയയ്ക്കുന്നതും, നയിക്കുന്നതും. അതിനാല്‍ ക്രിസ്തുവിന്റെ മാര്‍ഗ്ഗത്തിലൂടെ ചരിക്കാം. ഹൃദയത്തില്‍ ക്രിസ്തുവിന്‍റെ വഴി തിരഞ്ഞെടുക്കുന്നവര്‍ സന്തോഷം അനുഭവിക്കുന്നു!". പാപ്പ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2017-01-20-06:07:50.jpg
Keywords: മുന്നറിയിപ്പുകള്‍, സാത്താന്‍

3927
Category: 18
Sub Category:
Heading: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം: രാമപുരത്ത് ജനകീയ കൂട്ടായ്മ രൂപീകരിച്ചു
Content: രാമപുരം: യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചന ശ്രമങ്ങൾ ഊർജിതമാക്കുന്നതിന് ജന്മനാടായ രാമപുരത്ത് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജനകീയ കൂട്ടായ്മ രൂപീകരിച്ചു. ഫെബ്രുവരി നാലിന് രാമപുരം ടൗണിൽ വിപുലമായ പൊതുയോഗം സംഘടിപ്പിക്കും. കേരളത്തിലെ മുഴുവൻ എംപിമാർക്കും എംഎൽ എമാർക്കും, പാർലമെന്റിലും നിയമസഭയിലും വിഷയം അവതരിപ്പിക്കുന്നതിന് വേണ്ടി കത്ത് നൽകുവാനും ജനകീയ കൂട്ടായ്മ തീരുമാനിച്ചു. വൈദികനെ തട്ടിക്കൊണ്ടുപോയിട്ട് പത്തു മാസം കഴിഞ്ഞിട്ടും മോചനശ്രമങ്ങൾ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ജന്മനാടായ രാമപുരത്ത് വമ്പിച്ച ജനകീയ കൂട്ടായ്മ രൂപീകരിച്ച് മോചനശ്രമങ്ങൾ ഊർജിതമാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് തുടക്കംകുറിച്ച് വിഷയം പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രിസഭയുടെയും ശ്രദ്ധയിൽപ്പെടുത്തി അന്താരാഷ്ട്ര തലത്തിൽ ശ്രമങ്ങൾ ഊർജിതമാക്കുന്നതിനാണ് വിവിധ രാഷ്ര്‌ടീയ പാർട്ടികളുടെയും സമുദായ അംഗങ്ങളുടെയും യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഡി. പ്രസാദ് ഭക്‌തിവിലാസ്, ബിജെപി സംസ്‌ഥാന കമ്മിറ്റി അംഗം പി.പി. നിർമ്മലൻ, സിപിഎം ലോക്കൽ സെക്രട്ടറി എം.ടി. ജന്റീഷ്, എൻസിപി മണ്ഡലം പ്രസിഡന്റ് എം.ആർ. രാജു, ബിഡിജെഎസ് നേതാവ് ബാബു ചുള്ളികാട്ട്, ഫാ. ടോം ഉഴുന്നാലിലിന്റെ ബന്ധുക്കളായ തോമസ് ഉഴുന്നാലിൽ, ഒ.എസ്. മാത്യു ഓലിയക്കാട്ടിൽ എന്നിവരെ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2017-01-20-05:15:25.jpg
Keywords: ഫാ. ടോമി

3928
Category: 1
Sub Category:
Heading: ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കത്ത് എഴുതി
Content: മനില: ജനുവരി മാസം ദേശീയ ബൈബിള്‍ മാസമായി ആചരിക്കാന്‍ ഉത്തരവിട്ടതിനു പിന്നാലെ, ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രത്യേകം കത്ത് എഴുതി. 2015-ല്‍ ഫിലിപ്പീന്‍സില്‍ ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തിയപ്പോള്‍ മോശം പരാമര്‍ശങ്ങള്‍ നടത്തി വിവാദത്തില്‍ അകപ്പെട്ട ഡ്യുട്ടേര്‍ട്ടിന്റെ ഈ മനംമാറ്റത്തെ അന്താരാഷ്ട്ര ലോകം അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. തന്റെയും ജനങ്ങളുടെയും ആദരവും ബഹുമാനവും അറിയിക്കുന്നതിനാണ് ഡ്യൂട്ടേര്‍ട്ട് മാര്‍പാപ്പയ്ക്ക് ഔദ്യോഗികമായി കത്ത് നല്‍കിയിരിക്കുന്നത്. മാര്‍പാപ്പയ്ക്ക് നല്‍കിയിരിക്കുന്ന ഈ പ്രത്യേക കത്തിനെ ഒരു ക്ഷമാപണമായിട്ടാണ് ഏവരും വിലയിരുത്തുന്നത്. "പരിശുദ്ധ പിതാവേ, എന്റെയും രാജ്യത്തിലെ പൗരന്‍മാരുടെയും ഊഷ്മളമായ ആശംസകള്‍ ബഹുമാനപൂര്‍വ്വം അറിയിക്കുന്നു. അവിടുന്ന് 2015-ല്‍ ഞങ്ങളുടെ രാജ്യത്തേക്ക് നടത്തിയ അപ്പോസ്‌ത്തോലിക സന്ദര്‍ശനത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും ഫിലിപ്പിനോകളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നു. രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന്റെ വലിയ ഉന്നതിക്കായി അവിടുത്തെ സന്ദര്‍ശനം ഉപകരിച്ചു. വത്തിക്കാനുമായുള്ള ബന്ധത്തെ ഫിലിപ്പീന്‍സ് ഏറെ വിലമതിക്കുന്നു. കത്തോലിക്ക വിശ്വാസത്തെ ഏറെ ബഹുമാനത്തോടെയാണ് ജനത സ്വീകരിക്കുന്നത്. എന്റെയും രാജ്യത്തിന്റെയും ഏറ്റവും വലിയ ബഹുമാനവും ആദരവും സ്വീകരിച്ചാലും". കത്തില്‍ ഡ്യൂട്ടേര്‍ട്ട് കുറിച്ചു. അടുത്തിടെ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ജീസസ് ഡിസൂസ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ എത്തി മാര്‍പാപ്പയുടെ കൈകള്‍ ചുംബിച്ചപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ച് പങ്കുവെച്ചത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. പാപ്പയുടെ കൈകള്‍ ചുംബിച്ചു കൊണ്ടു ഫിലിപ്പീന്‍സിനെ അനുഗ്രഹിക്കേണമേ എന്ന് ജീസസ് ഡിസൂസ് പറഞ്ഞപ്പോള്‍, നിങ്ങളുടെ പ്രസിഡന്റിനേയും ആശീര്‍വദിക്കുന്നു എന്ന മറുപടിയാണ് പാപ്പ നല്‍കിയത്. മയക്കുമരുന്നു വേട്ടയുടെ പേരില്‍ ആളുകളെ കൊന്നു തള്ളുന്ന ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ നടപടിക്കെതിരെ കത്തോലിക്ക സഭ ശക്തമായി രംഗത്തു വന്നിരുന്നു. രാജ്യത്തെ പ്രസിഡന്റിനോടുള്ള വിയോജിപ്പ് പലപ്പോഴും സഭ പരസ്യമായി തുറന്നു പറഞ്ഞിട്ടുണ്ട്. പല അവസരങ്ങളിലും സഭയ്ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ ഡ്യൂട്ടേര്‍ട്ടിന്റെ, മാനസാന്തരമാണ് കത്ത് സൂചിപ്പിക്കുന്നതെന്നു നീരിക്ഷകര്‍ വിലയിരുത്തുന്നു. സഭയുമായി അനുരഞ്ജനത്തോടെ മുന്നോട്ടു പോകുവാനുള്ള ഡ്യൂട്ടേര്‍ട്ടിന്റെ താല്‍പര്യമാണ് ഇതിലൂടെ വെളിവാകുന്നതെന്നും വിലയിരുത്തപ്പെടുന്നു.
Image: /content_image/News/News-2017-01-20-09:22:43.jpg
Keywords: ഫിലിപ്പീന്‍സ്

3929
Category: 1
Sub Category:
Heading: 2017 വിശുദ്ധ ജോസഫ് വാസിന്റെ വര്‍ഷമായി ശ്രീലങ്ക ആചരിക്കും
Content: കൊളംമ്പോ: 2017 വിശുദ്ധ ജോസഫ് വാസിന്റെ വര്‍ഷമായി ആചരിക്കുവാന്‍ ശ്രീലങ്കന്‍ സഭ തീരുമാനിച്ചു. ഇതു സംബന്ധിക്കുന്ന പ്രഖ്യാപനം കൊളംമ്പോ ആര്‍ച്ച് ബിഷപ്പായ കര്‍ദിനാള്‍ മാല്‍ക്കം രജ്ഞിത്താണ് നടത്തിയത്. ശ്രീലങ്കയിലെ ഏക വിശുദ്ധനായ ജോസഫ് വാസിന്റെ ജീവിതത്തെയും പ്രവര്‍ത്തികളെയും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങളാകും 2017-ല്‍ സഭയുടെ ഭാഗത്തു നിന്നും ഉണ്ടാകുകയെന്നും കര്‍ദിനാള്‍ അറിയിച്ചു. വിശുദ്ധ ജോസഫ് വാസിന്റെ വര്‍ഷമായി 2017-നെ ആചരിക്കുന്നതിന്റെ ഭാഗമായി വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കു സഭ പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്തു നിന്നും ദാരിദ്രം തുടച്ചു നീക്കുക എന്നതാണ് ഈ വര്‍ഷത്തില്‍ സഭ ലക്ഷ്യമിടുന്ന പ്രധാന പദ്ധതി. ഇതിന്റെ ഭാഗമായി കൊളംമ്പോയില്‍ പാവപ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണം തയ്യാറാക്കി നല്‍കുന്നതിനായി ഭക്ഷണശാല തുറന്നിട്ടുണ്ട്. ശ്രീലങ്കന്‍ സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത് വിശുദ്ധന്റെ പേരില്‍ പ്രത്യേകം പള്ളി പണിയുവാനും സഭ തീരുമാനിച്ചിട്ടുണ്ട്. കുരുണിഗാലയിലെ മഹാഗല്‍ഗമൂവ എന്ന പ്രദേശത്താണ് വിശുദ്ധന്റെ നാമത്തില്‍ പള്ളി പണിയുന്നത്. ജാതിമത ഭേദമില്ലാതെ എല്ലാവര്‍ക്കും കടന്നുവരുവാന്‍ കഴിയുന്ന ഒരു ദേവാലയമായിരിക്കും ഇതെന്ന് കുരുണിഗാല രൂപതയുടെ എപ്പിസ്‌ക്കോപ്പല്‍ വികാര്‍ ഫാദര്‍ പിയാല്‍ ജാനക അറിയിച്ചു. 2017-ല്‍ വിശുദ്ധന്റെ ജന്മ സ്ഥലമായ ഭാരതത്തിലെ ഗോവയിലേക്ക് പ്രത്യേകം തീര്‍ത്ഥാടനം നടത്തുവാനും സഭ പദ്ധതിയിട്ടിട്ടുണ്ട്. 1651-ല്‍ ഗോവയില്‍ ആണ് ജോസഫ് വാസ് ജനിച്ചത്. ഒററ്റോറിയന്‍ സഭാംഗമായ വിശുദ്ധ ജോസഫ് വാസ് 1676-ല്‍ വൈദികനായി പൗരോഹിത്യം സ്വീകരിച്ചു. ലങ്കയിലെ തമിഴരുടെയും, സിംഗളരുടെയും ഇടയില്‍ ഒരുപോലെ ബഹുമാനിക്കപ്പെട്ട വ്യക്തിയായിരിന്നു വിശുദ്ധ ജോസഫ് വാസ്. സിംഗള ഭാഷയും, തമിഴും പഠിച്ച അദ്ദേഹം, ശത്രുക്കളായി കഴിഞ്ഞിരുന്ന ഇരുവിഭാഗങ്ങളേയും തമ്മില്‍ യോജിപ്പില്‍ മുന്നോട്ടു കൊണ്ടു പോകുവാനുള്ള വലിയ ശ്രമങ്ങളാണ് നടത്തിയത്. ക്രിസ്തുവിന്റെ സ്‌നേഹത്തേയും രക്ഷയേയും കുറിച്ച് അദ്ദേഹം ലങ്കന്‍ ജനതയോട് പ്രഘോഷിച്ചു. 1505-ല്‍ തന്നെ ശ്രീലങ്കയിലേക്ക് കത്തോലിക്ക വിശ്വാസം പോര്‍ച്ചുഗീസുകാര്‍ കൊണ്ടെത്തിച്ചിരുന്നു. 1658-ല്‍ വന്ന ഡെച്ചുകാരാണ് ലങ്കയിലേക്ക് പ്രൊട്ടസ്റ്റന്‍ഡ് വിശ്വാസം കൊണ്ടുവന്നത്. ശ്രീലങ്കയുടെ തീരപ്രദേശങ്ങളില്‍ പ്രൊട്ടസ്റ്റന്‍ഡ് ആശയങ്ങള്‍ പടര്‍ന്നു പിടിക്കുകയും, വിശ്വാസികള്‍ കത്തോലിക്ക സഭയെ ഉപേക്ഷിക്കുവാന്‍ തീരുമാനിക്കുകയും ചെയ്ത സമയത്താണ് വിശുദ്ധ ജോസഫ് വാസ് തന്റെ പ്രവര്‍ത്തനവുമായി തീരദേശ ഗ്രാമങ്ങളിലേക്ക് എത്തിയത്. വൈദികരില്ലാതെ മുന്നോട്ടു നീങ്ങിയ കത്തോലിക്ക വിശ്വാസികള്‍ക്ക് വലിയ ആശ്വാസവുമായിട്ടാണ് ഭാരതത്തില്‍ നിന്നും വിശുദ്ധ ജോസഫ് വാസ് ലങ്കയിലേക്ക് എത്തിയത്. തന്റെ മിഷ്‌ണറി പ്രവര്‍ത്തനം ഒറ്റയ്ക്കാണു വിശുദ്ധ ജോസഫ് വാസ് ആരംഭിച്ചത്. ബുദ്ധമത വിശ്വാസിയായ ലങ്കന്‍ രാജാവ് കാന്‍ഡിയുമായുള്ള സൗഹൃദം, തന്റെ പ്രവര്‍ത്തനം കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിക്കുവാന്‍ വിശുദ്ധനു സഹായമായി തീര്‍ന്നു. പ്രവര്‍ത്തനങ്ങളുടെ ആരംഭത്തില്‍ വെറും എട്ടു മിഷനുകളിലേക്ക് മാത്രം സേവനം എത്തിച്ചിരുന്ന വിശുദ്ധ ജോസഫ് വാസ്, കാന്‍ഡി രാജാവിന്റെ സഹായത്തോടെ മിഷന്‍ കേന്ദ്രങ്ങളുടെ എണ്ണം 60 ആയി ഉയര്‍ത്തി. ശ്രീലങ്കയുടെ അപ്പസ്‌തോലന്‍ ആയി അറിയപ്പെട്ട ജോസഫ് വാസ് 1711-ൽ ആണ് അന്തരിച്ചത്. തന്റെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിനിടെ 1995-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ജോസഫ് വാസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. 2015-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ജോസഫ് വാസിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.
Image: /content_image/News/News-2017-01-20-10:17:56.jpg
Keywords: ശ്രീലങ്ക

3930
Category: 1
Sub Category:
Heading: ഫ്രാന്‍സില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ 38 ശതമാനം വര്‍ദ്ധനവ്
Content: പാരീസ്: ഫ്രാന്‍സില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങളില്‍ 38 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായതായി പുതിയ കണക്കുകള്‍. 'ഒബ്‌സര്‍വേറ്ററി ഡീ ലാ ക്രിസ്റ്റിയാനോഫോബി' എന്ന സംഘടന നടത്തിയ പഠനത്തിലാണ്, രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ വന്‍ വര്‍ദ്ധനവു ഉണ്ടായതായി വ്യക്തമായിരിക്കുന്നത്. 2015-ലെ കണക്കുകള്‍ പ്രകാരം 273 ആക്രമണങ്ങളാണ് രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ നടന്നത്. 2016 ആയപ്പോഴേക്കും ആക്രമണങ്ങളുടെ എണ്ണം 376 ആയി ഉയര്‍ന്നു. രാജ്യത്ത് ക്രൈസ്തവ സമൂഹത്തിന് നേരെ നടന്ന ഏറ്റവും വലിയ ആക്രമണം ഫാദര്‍ ജാക്വസ് ഹാമലിന്റെ കൊലപാതകമാണ്. കത്തോലിക്ക വൈദികനായ ഫാദര്‍ ജാക്വസ് ഹാമല്‍ ബലി അര്‍പ്പിക്കുമ്പോഴാണ് ഇസ്ലാമിക തീവ്രവാദികള്‍ ദേവാലയത്തിലേക്ക് പ്രവേശിച്ച് വൈദികന്റെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. 'ദൂരെ പോകൂ സാത്താനെ' എന്ന് ഫാദര്‍ ജാക്വസ് ഹാമല്‍ മരണസമയം വിളിച്ചു പറഞ്ഞതായി ആര്‍ച്ച് ബിഷപ്പ് ഡോമനിക്യൂ ലെബ്‌റണ്‍ പിന്നീട് നടന്ന ഒരു അനുസ്മരണ യോഗത്തില്‍ വെളിപ്പെടുത്തിയിരുന്നു. മുസ്ലീം പുരോഹിതര്‍ ഉള്‍പ്പെടെ പങ്കെടുത്ത ഒരു യോഗത്തിലാണ് ആര്‍ച്ച് ബിഷപ്പ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരം ചിത്രങ്ങള്‍ ദേവാലയത്തിന്റെ പുറത്തും അകത്തുമായി വരച്ച നിരവധി സംഭവങ്ങള്‍ ഫ്രാന്‍സില്‍ ഇതിനോടകം തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒന്നാം ലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ട കത്തോലിക്ക വിശ്വാസികളുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന ഫോര്‍ണസ് എന്‍ വീപ്പിസ് എന്ന പ്രദേശത്തും ഇത്തരം ആക്രമണങ്ങള്‍ പതിവായിരിക്കുകയാണ്. കൊലപാതകമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ദേവാലയത്തിനുള്ളില്‍ നടത്തുന്ന ഇസ്ലാം തീവ്രവാദികളെ ഭയന്ന് പല വിശ്വാസികളും ദേവാലയത്തിലേക്ക് പോകുവാനും മടിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. രാജ്യത്തു നിന്നും ജൂതര്‍ കൂട്ടമായി ഇസ്രായേലിലേക്ക് പലായനം ചെയ്യുന്നതും ഫ്രാന്‍സിലെ അവസ്ഥയുടെ ഭീകരത തുറന്നു കാണിക്കുന്നു. എണ്ണായിരത്തില്‍ അധികം ജൂത വിശ്വാസികളാണ് 2015-ല്‍ മാത്രം രാജ്യം വിട്ടത്. ഇസ്രായേല്‍ രൂപീകൃതമായതിന് ശേഷം ഫ്രാന്‍സില്‍ നിന്നും നടന്ന ഏറ്റവും വലിയ ജൂത കുടിയേറ്റങ്ങളില്‍ ഒന്നാണ് 2015-ല്‍ നടന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നിരന്തരമുള്ള ആക്രമണത്തില്‍ മനംമടുത്ത് രാജ്യത്തെ കത്തോലിക്ക വിശ്വാസികളും തങ്ങളുടെ പ്രതികരണവുമായി മുന്നോട്ട് വന്നിട്ടുണ്ട്. മതേതരത്വ നിയമങ്ങളെ കുറിച്ച് മാത്രം സംസാരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരുടെ നിലപാടിനെതിരെ വിശ്വാസികള്‍ രംഗത്തേക്കിറങ്ങുന്ന കാഴ്ച്ചയും ഫ്രാന്‍സില്‍ വ്യക്തമാണ്. പ്രസിഡന്‍ഷ്യല്‍ പ്രൈമറി തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം നേടിയ ഫ്രാന്‍കോയിസ് ഫിലോണിന്റെ നേട്ടം ഇതിന്റെ തെളിവാണ്. തന്റെ കത്തോലിക്ക വിശ്വാസം പരസ്യമായി തുറന്നു പറയുകയും, ഗര്‍ഭഛിദ്രത്തെ താന്‍ എതിര്‍ക്കുകയും ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ച വ്യക്തിയാണ് ഫ്രാന്‍കോയിസ് ഫിലോണ്‍. കത്തോലിക്ക ഗ്രൂപ്പായ സെന്‍സ് കമ്യൂണ്‍ തങ്ങളുടെ പിന്‍തുണ ഫ്രാന്‍കോയിസ് ഫിലോണിനാണ് പ്രഖ്യാപിച്ചിരുന്നത്. അദ്ദേഹത്തിന്റെ വിജയം ഫ്രാന്‍സില്‍ വിശ്വാസികള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുവെന്നതാണ് തെളിയിക്കുന്നത്. അതേ സമയം ഇസ്ളാമിക തീവ്രവാദികളെ ഭയന്ന്‍ ദേവാലയങ്ങളില്‍ പോകാന്‍ ക്രൈസ്തവ വിശ്വാസികള്‍ ഭയക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
Image: /content_image/TitleNews/TitleNews-2017-01-20-14:56:59.jpg
Keywords: ഫ്രാന്‍സില്‍, പീഡനം

3931
Category: 7
Sub Category:
Heading: ഒരു മലയാളി വൈദികനിലൂടെ ദൈവം കൊറിയയിൽ പ്രവർത്തിച്ച അത്ഭുതങ്ങൾ
Content: രാജ്യത്തിനും ഭാഷയ്ക്കും അതീതമായി ഒരു മലയാളി വൈദികനിലൂടെ ദൈവം കൊറിയന്‍ ജനതയില്‍ പ്രവര്‍ത്തിച്ച അത്ഭുതങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണ്. പ്രശസ്ത വചനപ്രഘോഷകനായ ഫാദർ മാത്യു നായ്ക്കംപറമ്പിൽ കൊറിയയിൽ നടത്തിയ ബൈബിൾ കൺവെൻഷനിൽ അനേകായിരങ്ങളാണ് കർത്താവിന്റെ അത്ഭുതങ്ങൾ നേരിട്ടു ദർശിച്ചത്. അതിന്റെ ദൃശ്യങ്ങളാണ് ഈ വീഡിയോയില്‍.
Image: /content_image/Videos/Videos-2017-01-20-13:34:59.jpg
Keywords: വീഡിയോ

3932
Category: 1
Sub Category:
Heading: നമ്മള്‍ ദൈവത്താല്‍ സംരക്ഷിക്കപ്പെടുന്നവര്‍: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്
Content: വാഷിംഗ്ടണ്‍: ദൈവത്താല്‍ സംരക്ഷിക്കപ്പെടുന്ന രാജ്യമാണ് അമേരിക്കയെന്നും, ആയതിനാല്‍ തന്നെ ജനങ്ങള്‍ക്ക് ഒരു തരത്തിലുള്ള ഭയവും ആവശ്യമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. സത്യപ്രതിജ്ഞക്ക് ശേഷം 15 മിനിറ്റ് നീണ്ടു നിന്ന പ്രസംഗത്തില്‍ ബൈബിളില്‍ നിന്നുള്ള വാക്യങ്ങളും, സത്യദൈവത്തിലുള്ള തന്റെ വിശ്വാസവും പലവട്ടം ട്രംപ് ഉറക്കെ പ്രഖ്യാപിച്ചു. പലകുറി ബൈബിള്‍ വചനങ്ങള്‍ ആവര്‍ത്തിച്ച് വായിക്കപ്പെട്ട സത്യപ്രതിജ്ഞാ ചടങ്ങാണ് ഇന്നലെ കാപ്പിറ്റോളില്‍ നടന്നത്. "ഭയത്തിന്റെ ആവശ്യമില്ല. നമ്മള്‍ സംരക്ഷിതരാണ്. നമ്മള്‍ എല്ലായ്‌പ്പോഴും സംരക്ഷിതരുമായിരിക്കും. അമേരിക്കന്‍ സൈന്യത്തിലെ ധീരരായ പുരുഷന്‍മാരും, സ്ത്രീകളും നമ്മളെ സംരക്ഷിക്കുന്നു. നമ്മുടെ രാജ്യത്തെ നിയമവും, ന്യായാധിപന്‍മാരും നമ്മേ സംരക്ഷിക്കുന്നു. ഇതിലെല്ലാം ഉപരിയായി ദൈവം നമ്മേ സംരക്ഷിക്കുന്നു. ദൈവത്തിന്റെ ജനം ഒത്തൊരുമിച്ച് വസിക്കുന്നത് എത്ര ശുഭകരമാണെന്ന് ബൈബിള്‍ നമ്മോട് പറയുന്നു. തുറന്ന മനസോടെ നമുക്ക് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. വിയോജിപ്പുകളോ, എതിര്‍പ്പുകളോ ഉണ്ടെങ്കില്‍ അതിനെ കുറിച്ചും ചര്‍ച്ചകള്‍ നടത്താം. അമേരിക്കന്‍ ജനത ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ നമ്മേ പിടിച്ചു നിര്‍ത്തുവാന്‍ ആര്‍ക്കും സാധിക്കില്ല". ട്രംപ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. അമേരിക്കന്‍ ജനതയ്ക്ക് ദൈവം നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യത്തെ കുറിച്ചും അതിനെ അനുഭവിക്കുവാന്‍ ജനതയ്ക്കുള്ള അവകാശത്തെ കുറിച്ചും ട്രംപ് പ്രസംഗത്തില്‍ എടുത്ത് പറഞ്ഞു. 'നാം ഓരോരുത്തരും അനുഭവിക്കുന്നത് മഹത്തായ ഒരേ സ്വാതന്ത്ര്യം തന്നെയാണ്. നാം എല്ലാവരും സല്യൂട്ട് ചെയ്യുന്നത് മഹത്തായ അമേരിക്കന്‍ പതാകയെ ആണ്. ഡ്യുട്രോയിറ്റിലെ നഗരത്തിലും, നെബ്‌റാസ്‌കയിലും രാത്രി ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ കാണുന്നത് ഒരേ ആകാശത്തിലെ തിളങ്ങുന്ന നക്ഷത്രങ്ങളെയാണ്. അവരുടെ സൃഷ്ടിദാതാവായ ദൈവം നല്‍കിയ ഒരേ ജീവവായുവാണ് അവര്‍ ശ്വസിക്കുന്നത്'. ട്രംപ് വീണ്ടും സര്‍വ്വശക്തനായ ദൈവത്തെ പ്രസംഗത്തില്‍ ഓര്‍ത്തു. ഇസ്ലാമിക തീവ്രവാദത്തെ ഭൂമുഖത്തു നിന്നും തുടച്ചു നീക്കുമെന്ന ശ്രദ്ധേയമായ പ്രഖ്യാപനവും ട്രംപിന്റെ പ്രസംഗത്തില്‍ ഉണ്ടായി. ഇപ്പോള്‍ അമേരിക്ക സൗഹൃദം പങ്കിടുന്ന രാജ്യങ്ങളോടുള്ള നില തുടരുമെന്നും, പുതിയ സുഹൃത്തുക്കളെ തങ്ങള്‍ തേടുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കന്‍ ജനതയ്ക്ക് ജോലിയും, ജീവിക്കുവാനുള്ള മെച്ചപ്പെട്ട സാഹചര്യങ്ങളും എത്തിച്ചു നല്‍കുക എന്നതിനാണു താന്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നതെന്നും ട്രംപം പ്രസംഗത്തില്‍ പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് സെന്റ് ജോണ്‍ എപ്പിസ്‌ക്കോപ്പല്‍ ദേവാലയത്തിലേക്ക് കുടുംബാംഗങ്ങളോടൊപ്പം എത്തി പ്രത്യേകം പ്രാര്‍ത്ഥിക്കുവാനും ട്രംപ് ശ്രദ്ധിച്ചിരുന്നു. മുമ്പുള്ള നിരവധി പ്രസിഡന്റുമാരും വൈറ്റ് ഹൗസിന് സമീപമുള്ള സെന്റ് ജോണ്‍ എപ്പിസ്‌ക്കോപ്പല്‍ ദേവാലയത്തിലേക്ക് എത്തി പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് കാപ്പിറ്റോളിലേക്ക് സത്യപ്രതിജ്ഞയ്ക്കായി പോയിരുന്നത്. ന്യൂയോര്‍ക്ക് കര്‍ദിനാളായ തിമോത്തി എം. ഡോളന്‍ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ബൈബിളില്‍ നിന്നും ദൈവവചനം വായിച്ചു. ജ്ഞാനത്തിന്റെ പുസ്‌കത്തില്‍ നിന്നുമുള്ള ഭാഗമാണ് കര്‍ദിനാള്‍ തിമോത്തി തന്റെ വായനയ്ക്കായി തെരഞ്ഞെടുത്തത്. കര്‍ദിനാളിനു ശേഷം, വിവിധ ക്രൈസ്തവ സഭകളിലെ നേതാക്കന്‍മാരും ബൈബിള്‍ വായിക്കുകയും പുതിയ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. യുഎസ് സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റീസായ ജോണ്‍ റോബര്‍ട്ട്‌സാണ് ട്രംപിന് സത്യവാചകം ചൊല്ലികൊടുത്തത്. സുപ്രീം കോടതി ജസ്റ്റീസ് ക്ലറീന്‍ തോമസ് ആണ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന് സത്യവാചകം ചൊല്ലികൊടുത്തത്.
Image: /content_image/News/News-2017-01-21-09:48:21.jpg
Keywords: ട്രംപ്, അമേരിക്ക

3933
Category: 4
Sub Category:
Heading: പരിശുദ്ധ കന്യകാമറിയം ‘NO’ പറഞ്ഞ 10 കാര്യങ്ങള്‍
Content: രക്ഷകന്റെ അമ്മയാകുവാനുള്ള ദൈവിക പദ്ധതിയോട് 'YES' എന്നു പറഞ്ഞ പരിശുദ്ധ കന്യകാമറിയം തന്റെ ജീവിതത്തിൽ ചില കാര്യങ്ങളോട് 'NO' എന്നു പറഞ്ഞിരുന്നു. പരിശുദ്ധ അമ്മ ‘ഇല്ല’ എന്ന് പറഞ്ഞ 10 കാര്യങ്ങളെക്കുറിച്ചു നമുക്കു ചിന്തിക്കാം. 1) #{red->none->b->ദൈവഹിതത്തിനു എതിരായേക്കാവുന്ന എല്ലാ കാര്യങ്ങളോടും പരിശുദ്ധ അമ്മ 'നോ' പറഞ്ഞു. }# തന്റെ ജീവിതത്തിന്റെ തുടക്കം മുതൽ തന്നെ ദൈവഹിതത്തിനു വിധേയപ്പെട്ടാണ് പരിശുദ്ധ അമ്മ ജീവിച്ചത്. ദൈവേഷ്ടത്തിനു എതിരായേക്കാവുന്ന എല്ലാക്കാര്യങ്ങളോടും, സാഹചര്യങ്ങളോടും അവള്‍ ‘ഇല്ല’ എന്ന് പറഞ്ഞു. ദൈവപുത്രന്റെ അമ്മയാകുവാന്‍ തിരഞ്ഞെടുക്കപ്പെട്ടവളാണ് താന്‍ എന്ന സത്യം മനസ്സിലാക്കി കൊണ്ട്, അവള്‍ ഒഴിവുകഴിവുകൾ നിരത്തി ഒഴിഞ്ഞു മാറുകയോ പ്രതിഫലമായി ഒന്നും ആവശ്യപ്പെടുകയോ ചെയ്തില്ല. മറിച്ച് പിതാവായ ദൈവത്തിനു മുന്നിൽ വിധേയത്വത്തോടെ, പരിശുദ്ധ അമ്മ എല്ലാം സ്വീകരിക്കുകയും സഹിക്കുകയും ചെയ്തു. 2) #{red->none->b->അഹങ്കാരത്തിനോടും ആഡംബരത്തോടും പരിശുദ്ധ അമ്മ ‘നോ’ പറഞ്ഞു.}# പരിശുദ്ധ അമ്മയുടെ കാലഘട്ടങ്ങളിലെ യുവതികളായ സ്ത്രീകളെ സംബന്ധിച്ചിടത്തോളം രക്ഷകന്റെ അമ്മയാവുക എന്നത് ഒരു സ്വപ്നമായിരുന്നിരിക്കാം. പക്ഷേ സ്വപ്നതുല്ല്യമായ ആ ഭാഗ്യത്തിന് മറിയം തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, മറിയം തന്നെത്തന്നെ മറക്കുകയോ അല്ലെങ്കില്‍ എല്ലാവരിലും വലിയവളായി സ്വയം കരുതുകയോ ചെയ്തില്ല. മാനുഷികമായി തോന്നാവുന്ന അഹങ്കാരത്തിനോടും ആഡംബര ഭ്രമത്തിനോടും അവൾ 'നോ' എന്നു പറഞ്ഞു. കര്‍ത്താവിന്റെ ഒരു എളിയ ദാസിയായിട്ടാണ് അവള്‍ സ്വയം കരുതിയത്. 3) #{red->none->b->ദൈവ മാതാവ് പരദൂഷണത്തോട് ‘നോ’ പറഞ്ഞു. }# പരിശുദ്ധ അമ്മ തന്റെ മകനെ കുറിച്ചു പറഞ്ഞു മറ്റുള്ളവരുടെ മുന്നിൽ പ്രശസ്തി സമ്പാദിക്കുവാൻ ആഗ്രഹിച്ചില്ല. വേദനകളും ഒറ്റപ്പെടലുകളും ഉണ്ടായപ്പോൾ അവൾ മറ്റുള്ളവരെ കുറ്റപ്പെടുത്തി സംസാരിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതേ സമയം പിതാവിന്റെ പദ്ധതികൾക്ക് വിധേയപ്പെട്ടു അവിടുത്തെ ഇഷ്ട്ടം നിറവേറ്റി കൊണ്ട് പരിശുദ്ധ അമ്മ ജീവിച്ചു. 4) #{red->none->b->സ്വാര്‍ത്ഥതയോടു അവള്‍ ‘നോ’ പറഞ്ഞു. }# ഗബ്രിയേല്‍ മാലാഖ ദര്‍ശനം നല്‍കി മറഞ്ഞപ്പോള്‍, മറിയം അലസമായി ഇരിക്കുകയോ വിശ്രമിക്കുകയോ അല്ല ചെയ്തത്. മറിച്ച്, ദൈവദൂതന്‍ എലിസബത്തിനെ കുറിച്ച് പറഞ്ഞപ്പോള്‍ മുതല്‍ അവള്‍ എലിസബത്തിനെ കുറിച്ച് ചിന്തിക്കുകയും തന്റെ അവസ്ഥ പോലും പരിഗണിക്കാതെ അവളെ സഹായിക്കുവാന്‍ അതിവേഗം പുറപ്പെടുകയുമാണ് ചെയ്തത്. 5) #{red->none->b->തനിക്ക് ലഭിക്കാമായിരുന്ന പ്രത്യേക പരിഗണനകളോട് അവള്‍ ‘നോ’ പറഞ്ഞു. }# അക്കാലത്തെ ജനസംഖ്യാ കണക്കെടുപ്പിനെ കുറിച്ച് പരിശുദ്ധ അമ്മ അറിഞ്ഞപ്പോള്‍, ഒരുപക്ഷേ അവള്‍ക്ക് മാലാഖമാരെ ഈ ദൗത്യത്തിനായി അയക്കുവാന്‍ ദൈവത്തോട് അപേക്ഷിക്കാമായിരുന്നു. ഈജിപ്തിലേക്കു പലായനം ചെയ്തപ്പോഴും യേശുവിനെ ജെറുസലേം ദേവാലയത്തില്‍ വെച്ച് കാണാതായപ്പോഴും അവള്‍ തന്റെ സഹനവും, എളിമയും, വിധേയത്വവും കൊണ്ട് പിതാവായ ദൈവത്തെ മഹത്വപ്പെടുത്തി. 6) #{red->none->b->ദൈവീക പദ്ധതികളെ ചോദ്യം ചെയ്യുന്ന ചിന്തകളോടു അവള്‍ ‘നോ’ പറഞ്ഞു. }# ആഗ്രഹിച്ചതില്‍ നിന്നും വിഭിന്നമായ ഒരു സാഹചര്യത്തില്‍ അവള്‍ക്ക് തന്റെ പുത്രനെ പ്രസവിക്കേണ്ടി വന്നപ്പോള്‍, പരിശുദ്ധ കന്യകാമറിയം അതിനെ ചോദ്യം ചെയ്തില്ല. ‘ഇങ്ങിനെ അല്ലായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു’ എന്ന് ചിന്തിച്ച് തന്നിലുള്ള ദൈവീകപദ്ധതിയെ ചോദ്യം ചെയ്തു സമയം കളയാന്‍ അവള്‍ തയ്യാറായില്ല. മറിച്ച് ദൈവം അനുവദിച്ച പദ്ധതികളെ അവള്‍ സ്വീകരിക്കുകയും, അത് പൂര്‍ണ്ണമായും ഏറ്റെടുക്കുകയും ചെയ്തു. 7) #{red->none->b->ആസ്വദിക്കാമായിരുന്ന ലൗകിക ജീവിതത്തോടു അവള്‍ ‘നോ ’ പറഞ്ഞു.}# തന്റെ ഭര്‍ത്താവും തിരുകുമാരനും അടങ്ങിയ സമാധാനപൂര്‍ണ്ണമായ ചെറിയ ലോകത്തിലേക്ക് ഒതുങ്ങി കൂടി അവൾക്ക് ഒരു ജീവിതം നയിക്കാമായിരുന്നു. യാതൊരുവിധ അല്ലലുകളുമില്ലാതെ അത്തരമൊരു ജീവിതത്തിന്റെ ആനന്ദം നുകര്‍ന്ന് കൊണ്ട് ജീവിക്കുവാന്‍ അവള്‍ക്ക് സാധിക്കുമായിരുന്നു. എന്നാല്‍ അതിന് പകരം മകന്റെ ജനനം മുതല്‍ തന്നെ അവള്‍ തിരുകുമാരനെ മറ്റുള്ളവര്‍ക്കായി നല്‍കി. ആട്ടിടയന്‍മാര്‍ക്ക്, മൂന്ന്‍ ജ്ഞാനികള്‍ക്ക്, പിന്നീട് ലോകത്തിനു മുഴുവനുമായി പരിശുദ്ധ അമ്മ തന്റെ മകനെ നൽകി. 8) #{red->none->b-> ദൈവീക പദ്ധതികള്‍ക്ക് വിരുദ്ധമായ എല്ലാ പ്രലോഭനങ്ങളോടും അവള്‍ ‘നോ’ പറഞ്ഞു. }# ശിമയോന്‍ തന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടക്കും എന്ന് പ്രവചിച്ചപ്പോള്‍ വരാനിരിക്കുന്ന സഹനങ്ങളുടെ ഒരു ദര്‍ശനം തനിക്ക് ഉണ്ടായെന്ന് പരിശുദ്ധ അമ്മ വിശുദ്ധ തെരേസക്ക് വെളിപ്പെടുത്തിയിരിന്നു. യേശുവിനെ കാത്തിരിക്കുന്ന കുരിശിനെ അവള്‍ മുന്നില്‍ കണ്ടു. ദൈവീക പദ്ധതിയില്‍ മാറ്റം വരുത്തണമെന്ന് അവള്‍ക്ക് വേണമെങ്കില്‍ ദൈവത്തോട് അപേക്ഷിക്കാമായിരുന്നു. അതിന് പകരം അവള്‍ ആ സഹനങ്ങളെ സന്തോഷപൂര്‍വ്വം സ്വീകരിക്കുകയാണ് ചെയ്തത്. 9) #{red->none->b->യേശു, പരിശുദ്ധ അമ്മയെ നമ്മുടെ അമ്മയായി നല്‍കിയപ്പോള്‍, അതിനെ തിരസ്കരിക്കുന്നതിനോടു അവള്‍ ‘നോ’ പറഞ്ഞു. }# കുരിശില്‍ കിടന്ന് കൊണ്ട് യേശു തന്റെ അമ്മയെ യോഹന്നാന് ഏല്‍പ്പിച്ചു കൊടുത്തു. അപ്രകാരം ചെയ്തതു വഴി അവന്‍ തന്റെ മാതാവിനെ നമ്മള്‍ എല്ലാവര്‍ക്കുമായി ഏല്‍പ്പിക്കുകയാണ് ചെയ്തത്. തന്റെ പ്രിയപ്പെട്ട മകന്റെ മരണത്തിനു കാരണമായ രീതിയില്‍ പാപം ചെയ്ത നമ്മള്‍ ഓരോരുത്തരുടേയും അമ്മയാകാൻ അവൾ വിളിക്കപ്പെട്ടു. പക്ഷേ അതിനോടും അവള്‍ ‘നോ’ പറഞ്ഞില്ല. എത്ര മഹത്തായ സ്നേഹമാണ് അവള്‍ നമ്മോടു കാണിക്കുന്നത്. 10) #{red->none->b->കാല്‍വരിയില്‍ തന്റെ മകനെ മറന്ന ശിഷ്യരോട് തോന്നാവുന്ന വെറുപ്പിനോടു അവള്‍ 'നോ' പറഞ്ഞു. }# കാൽവരിയിലേക്കുള്ള യാത്രയിൽ യേശുവിനെ ഉപേക്ഷിച്ച ശിഷ്യരോട് പരിശുദ്ധ മറിയത്തിനു യാതൊരു വിഷമവും തോന്നിയില്ല. സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം അവള്‍ ശിഷ്യരോട് ഒരുമിച്ച് പ്രാര്‍ത്ഥിക്കുവാനും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനുമായി സ്വയം സമര്‍പ്പിച്ചു. അങ്ങനെ അവര്‍ പൂര്‍ണ്ണമായും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവരായി. തന്റെ മകന്‍ നിര്‍ദ്ദേശിച്ചത് പോലെ അവർ സുവിശേഷം പ്രഘോഷിക്കുന്നതിനായി പോകുന്നത് കണ്ടപ്പോള്‍ അവള്‍ എത്രമാത്രം സന്തോഷിച്ചിട്ടുണ്ടാവും. പ്രിയപ്പെട്ടവരെ, ദൈവഹിതം ഭംഗിയായി നിറവേറ്റിയ പരിശുദ്ധ ദൈവമാതാവിന്റെ ജീവിതം എത്രയോ അനുഗ്രഹീതമാണ്. ജീവിതാവസ്ഥകളില്‍ സഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വരുമ്പോള്‍ അത് ദൈവേഷ്ട്ടമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് ദൈവപിതാവിനു മുന്നില്‍ 'യെസ്' പറയുവാന്‍ നമ്മുക്ക് പരിശുദ്ധ അമ്മയുടെ സഹായം തേടാം. വിശുദ്ധ ബര്‍ണ്ണര്‍ദോസിനോട് ചേര്‍ന്ന് നമ്മുക്കും പ്രാര്‍ത്ഥിക്കാം. #{red->n->n->എത്രയും ദയയുള്ള മാതാവേ! നിന്റെ സങ്കേതത്തില്‍ ഓടിവന്നു, നിന്റെ സഹായം തേടി, നിന്റെ മാധ്യസ്ഥം അപേക്ഷിച്ചവരില്‍ ഒരുവനെ എങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല, എന്ന് നീ ഓര്‍ക്കേണമേ. കന്യകകളുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തില്‍ ധൈര്യപ്പെട്ടു, നിന്റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണയുന്നു. വിലപിച്ചു കണ്ണുനീര്‍ ചിന്തി, പാപിയായ ഞാന്‍ നിന്റെ ദയാധിക്യത്തെ കാത്തുകൊണ്ട്, അങ്ങേ സന്നിധിയില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ, എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ, ദയാപൂര്‍വ്വം കേട്ടരുളേണമേ. ആമേന്‍.}#
Image: /content_image/Mirror/Mirror-2017-01-21-13:21:34.jpg
Keywords: മാതാവ്,മറിയം

3934
Category: 18
Sub Category:
Heading: കെസിബിസി മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു
Content: കൊച്ചി: കെസിബിസി മാധ്യമ അവാർഡിനുള്ള നാമനിർദേശകപത്രിക 31 വരെ സമർപ്പിക്കാമെന്നു മാധ്യമ കമ്മീഷൻ സെക്രട്ടറി ഫാ. ജോളി വടക്കേടൻ അറിയിച്ചു. സാഹിത്യം, മാധ്യമം, വൈജ്ഞാനികം, സംസ്കൃതി, യുവപ്രതിഭ എന്നീ അവാർഡുകളും വ്യത്യസ്തമേഖലകളിൽ മികവു പുലർത്തിയിട്ടുള്ളവർക്കുള്ള ഗുരുപൂജാ പുരസ്കാരങ്ങളുമാണ് കെസിബിസി മാധ്യമക്കമ്മീഷൻ വർഷംതോറും നല്‍കിവരുന്നത്. നാമനിർദേശക പത്രികകൾ കെസിബിസി വെബ്സൈറ്റിൽ ലഭിക്കും. #{red->none->b->പത്രികകൾ അയയ്ക്കേണ്ട വിലാസം }#: സെക്രട്ടറി, കെസിബിസി മാധ്യമ കമ്മീഷൻ, പിഒസി, പാലാരിവട്ടം, കൊച്ചി-682025.
Image: /content_image/India/India-2017-01-21-05:08:39.jpg
Keywords: കെസിബിസി

3935
Category: 18
Sub Category:
Heading: കാണികള്‍ക്ക് വ്യത്യസ്ഥമായ ദൃശ്യാനുഭവം പകര്‍ന്ന് കൊണ്ട് 'എന്റെ രക്ഷകന്‍' ആദ്യ പ്രദര്‍ശനം നടന്നു
Content: തിരുവനന്തപുരം: യേശുവിന്റെ ജനനവും ജീവിതവും മരണവും ഉയിര്‍പ്പുമെല്ലാം മികവോടെ പുനരാവിഷ്‌കരിക്കപ്പെട്ട ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിള്‍ മെഗാ ഷോ 'എന്റെ രക്ഷകന്‍ അരങ്ങേറി. കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ടില്‍ നടന്ന രണ്ടു മണിക്കൂര്‍ നീണ്ട ബൈബിള്‍ സ്റ്റേജ് ഷോ കാണികള്‍ക്ക് കാഴ്ചയുടെ പുത്തന്‍ അനുഭവങ്ങളാണ് സമ്മാനിച്ചത്. നൂറ്റമ്പതോളം കലാകാരന്‍മാരും 50-ല്‍ അധികം പക്ഷി മൃഗാദികളുമാണ് 20 സെന്‍റ് സ്റ്റേജില്‍ അണിനിരന്നത്. ബിഷപ്പുമാരും വൈദികരും സിസ്റ്റര്‍മാരുമടക്കം നിറഞ്ഞ സദസില്‍ വൈകിട്ട് ഏഴരയോടെയാണ് സ്റ്റേജ് ഷോയുടെ പ്രദര്‍ശനം തുടങ്ങിയത്. ആദ്യഷോയ്ക്കു മുന്‍പ് നിര്‍മ്മാതാക്കളെ ആദരിച്ചു. ബിഷപ്പുമാരായ ഡോ.സൂസപാക്യം, സാമുവല്‍ മാര്‍ ഐറേനിയോസ്, മാര്‍ ജോര്‍ജ് കോച്ചേരി തുടങ്ങിയവര്‍ നിര്‍മ്മതാക്കള്‍ക്ക് മെമന്‍റോ സമ്മാനിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിള്‍ ഷോ എന്ന പ്രചാരണം ശരിവയ്ക്കുന്നതായിരുന്നു 'എന്റെ രക്ഷ്‌കന്റെ അവതരണം. ഹേറേദോസിന്റെ വധഭീഷണി ഭയന്ന് ബത്‌ലഹേമില്‍ നിന്നുള്ള പലായനം, യേശുവിനെ പിശാച് പരീക്ഷിക്കുന്നത്, ഓശാന ഘോഷയാത്ര, കുരിശുവഹിച്ചു കൊണ്ടുള്ള യാത്ര എന്നിവയുടെയൊക്കെ അവതരണം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. സ്റ്റേജിനൊപ്പം റാമ്പും ഉപയോഗപ്പെടുത്തിയായിരുന്നു ഷോ അവതരിപ്പിച്ചത്. സ്റ്റേജ്‌ഷോയുടെ രംഗാവിഷ്‌കാരവും സംവിധാനവും സൂര്യ കൃഷ്ണമൂര്‍ത്തി നിര്‍വഹിച്ചപ്പോള്‍ വി. മധുസൂദനന്‍ നായരുടെ വരികള്‍ക്ക് രമേശ് നാരായണനാണ് സംഗീതം നല്‍കിയത്. ചങ്ങനാശ്ശേരി സര്‍ഗക്ഷേത്രയും മാര്‍ ക്രിസോസ്റ്റം വേള്‍ഡ് പീസ് ഫൗണ്ടേഷനും സൂര്യയുമായി ചേര്‍ന്നാണ് സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത്.
Image: /content_image/India/India-2017-01-21-05:26:08.jpg
Keywords: പക്ഷിമൃഗാ