Contents
Displaying 3701-3710 of 25031 results.
Content:
3966
Category: 9
Sub Category:
Heading: സെഹിയോൻ ടീം നയിക്കുന്ന "സ്കൂൾ ഓഫ് ഇവാൻജലൈസേഷൻ "ഫെബ്രുവരി 20 മുതൽ 24 വരെ കെഫൻലീ പാർക്കിൽ
Content: "സ്കൂൾ ഓഫ് ഇവാൻജലൈസേഷൻ "കുട്ടികൾക്കും ടീനേജുകാർക്കുമായി സെഹിയോൻ യു കെ ഒരുക്കുന്ന അവധിക്കാല ധ്യാനം ഫെബ്രുവരി 20 മുതൽ 24 വരെ കെഫൻലീ പാർക്കിൽ നടക്കും. ഫാ.സോജി ഓലിക്കൽ, ഫാ.ഷൈജു നടുവത്താനി എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പരിശുദ്ധാത്മാഭിഷേകം നിറഞ്ഞ നിരവധിയായ ശുശ്രൂഷകളിലൂടെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുട്ടികളിലും കൌമാരക്കാരിലും യുവജനങ്ങളിലും യേശുക്രിസ്തുവിനെ പകർന്നു നൽകി ജീവിത നവീകരണവും മാനസാന്തരവും നന്മ തിന്മകളുടെ തിരിച്ചറിവും സാദ്ധ്യമാക്കുകവഴി അവരെ കുടുംബത്തിനും സമൂഹത്തിനും മാതൃകയായിക്കൊണ്ട് ക്രിസ്തീയമാർഗത്തിലൂടെ നയിച്ചുകൊണ്ടിരിക്കുന്ന, റവ.ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യു കെ നടത്തുന്ന സ്കൂൾ ഓഫ് ഇവാൻജലൈസേഷനിൽ ഓരോരുത്തർക്കും പ്രായഭേദമനുസരിച്ച് അവർ ആയിരിക്കുന്ന അവസ്ഥകൾക്കനുസൃതമായി ജീവിതമൂല്യങ്ങൾ പകർന്നുനൽകപ്പെടുന്നു. ഏറെ അനുഗ്രഹീതമായ ഈ ധ്യാനത്തിൽ കുട്ടികളുടെ ആത്മീയ മാനസിക ബൌദ്ധിക വളർച്ചയ്കനുസൃതമായുള്ള നിരവധി പ്രോഗ്രാമുകളും ക്ലാസ്സുകളും ഉൾപ്പെടുന്നതാണ്. 9 വയസ്സുമുതൽ 12 വരെയും 13 മുതൽ പ്രായക്കാർക്കും , പ്രത്യേക വിഭാഗങ്ങളായിട്ടാണ് കിഡ്സ് ഫോർ കിംങ്ഡം ,ടീൻസ് ഫോർ കിംങ്ഡം ടീമുകൾ സ്കൂൾ ഓഫ് ഇവാൻജലൈസേഷൻ ധ്യാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളുടെ കുടുംബത്തിലും സമൂഹത്തിലുമുള്ള നല്ല പെരുമാറ്റങ്ങളെയും ജീവിതരീതികളെയും പരിചയപ്പെടുത്തുന്ന ഈ ശുശ്രൂഷയിലേക്ക് {{www.sehionuk.org-> www.sehionuk.org }} എന്ന വെബ്സൈറ്റിൽ നേരിട്ട് ബുക്കിംങ് നടത്താം. #{red->n->n->അഡ്രസ്സ്: }# Cefen Lea Park Newtown SY 16 4 AJ #{blue->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# തോമസ് ജോസഫ് . 07877508926 ബിജു മാത്യു . 07515368239.
Image: /content_image/Events/Events-2017-01-25-17:46:52.jpg
Keywords: സോജി ഓലി

3967
Category: 5
Sub Category:
Heading: വിശുദ്ധ തിമോത്തിയോസും തീത്തൂസും
Content: #{red->n->n-> വിശുദ്ധ തിമോത്തിയോസ് }# വിശുദ്ധ പൗലോസിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്ന വിശുദ്ധ തിമോത്തിയോസ് ലിക്കായ്യോണിയയിലെ ലിസ്ട്രാ സ്വദേശിയായിരിന്നുവെന്നാണ് പറയപ്പെടുന്നത്. വിശുദ്ധന്റെ മാതാവായിരുന്ന യൂണിസ് ഒരു ജൂതമത വിശ്വാസിയായിരിന്നു. പിന്നീട് മാതാവായ യൂണിസും അമ്മൂമ്മയായിരുന്ന ലോയിസും ക്രിസ്തുമത വിശ്വാസം സ്വീകരിച്ചു. യുവത്വത്തില്‍ തന്നെ വിശുദ്ധ തിമോത്തിയോസ് വിശുദ്ധ ലിഖിതങ്ങള്‍ തന്റെ പഠനവിഷയമാക്കിയിരുന്നു. വിശുദ്ധ പൗലോസ് ലിക്കായ്യോണിയയില്‍ സുവിശേഷ പ്രഘോഷണത്തിനായി വന്നപ്പോള്‍ ഇക്കോണിയമിലേയും ലിസ്ട്രായിലേയും പ്രേഷിതർ വിശുദ്ധ തിമോത്തിയോസിനെ ഒരു നല്ല സ്വഭാവത്തിനുടമയാക്കിയിരുന്നു. അതിനാല്‍ തന്നെ വിശുദ്ധ പൗലോസ് ബര്‍ണാബാസ്സിന്റെ ഒഴിവിലേക്ക് വിശുദ്ധ തിമോത്തിയോസിനെ തന്റെ സഹചാരിയായി തിരഞ്ഞെടുത്തു. മാതാവ് ജൂതവംശജയായിരുന്നതിനാല്‍ തിമോത്തിയോസിനെ പരിശ്ചെദനം ചെയ്യുവാന്‍ വിശുദ്ധ പൗലോസ് തയ്യാറായി. എന്നിരുന്നാലും ജൂതരല്ലാത്ത മാതാപിതാക്കള്‍ക്ക് പിറന്ന ടൈറ്റസിനെ പരിശ്ചെദനം ചെയ്യുവാന്‍ അദ്ദേഹം തയ്യാറായില്ല. സുവിശേഷത്തിന്റെ സ്വാതന്ത്ര്യം ഉറപ്പിക്കുന്നതിനും, പരിശ്ഛെദനത്തെ തെറ്റായി വ്യാഖ്യാനിക്കുന്നവര്‍ക്ക് ഉള്ള മറുപടിയായിട്ടായിരുന്നു ഈ തീരുമാനം. കൂടാതെ, ജൂതന്‍മാര്‍ക്ക് മുൻപിൽ വിശുദ്ധ തിമോത്തിയെ കൂടുതല്‍ അഭികാമ്യനാക്കുക, അവരുടെ നിയമങ്ങള്‍ക്ക് താൻ എതിരല്ല എന്ന് അവരെ ബോധ്യപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളും വിശുദ്ധ പൗലോസിന്റെ ഈ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു. ഇത് കൊണ്ട് തന്നെ വിശുദ്ധ ക്രിസോസ്റ്റോം പൗലോസിന്റെ ഈ ദീര്‍ഘവീക്ഷണത്തെ പ്രശംസിച്ചിട്ടുണ്ട്. അങ്ങിനെ വിശുദ്ധ പൗലോസ് തിമോത്തിയോസിന്റെ നെറുകയില്‍ കൈകള്‍ വെച്ച് അദ്ദേഹത്തെ തന്റെ സുവിശേഷ ദൗത്യത്തിലേക്ക് സ്വീകരിച്ചു. ആ നിമിഷം മുതല്‍ വിശുദ്ധ പൗലോസ്, തന്റെ ശിഷ്യനായും സഹോദരനായും വിശുദ്ധ തിമോതീയൂസിനെ സ്വീകരിച്ചു. പൗലോസ് വിശുദ്ധ തിമോത്തിയോസിനെ 'ദൈവീക മനുഷ്യന്‍' എന്നാണു വിശേഷിപ്പിച്ചിരിന്നത്. തിമോത്തിയൂസിനെ പോലെ തന്റെ ആത്മാവിനോടു ചേര്‍ന്നിരിക്കുന്ന മറ്റാരെയും താന്‍ ഇതുവരെ കണ്ടിട്ടില്ല എന്ന്‍ ഫിലിപ്പിയർക്കു എഴുതിയ ലേഖനത്തിൽ അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്. വിശുദ്ധ പൗലോസ് ലിസ്ട്രായില്‍ നിന്നും ഏഷ്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് യാത്രതിരിക്കുകയും, അവിടെ നിന്ന് മാസിഡോണിയയിലേക്കും, പിന്നീട് ഫിലിപ്പി, തെസ്സലോണിക്ക, ബെറിയ എന്നിവിടങ്ങളില്‍ സുവിശേഷം പ്രസംഗിക്കുകയും ചെയ്തു. ജൂതന്‍മാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്‍ ബെറിയ വിടുവാന്‍ അദ്ദേഹം നിശ്ചയിച്ചു, അവിടെ താന്‍ മതപരിവര്‍ത്തനം ചെയ്തവരുടെ വിശ്വാസം കാത്തുസൂക്ഷിച്ചു പോകുന്നതിനായി വിശുദ്ധ തിമോത്തിയോട് അവിടെ തന്നെ തുടരുവാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. എന്നിരിന്നാലും ഏഥന്‍സിലെത്തിയപ്പോള്‍ വിശുദ്ധ തിമോത്തിയെ തിരിച്ചു വിളിക്കുവാന്‍ അദ്ദേഹം നിർദേശം നൽകി, പക്ഷേ തെസ്സലോണിക്കയിലെ ക്രിസ്ത്യാനികള്‍ ശക്തമായ മതപീഡനത്തിന് ഇരയാവുന്നെന്ന വാര്‍ത്ത അറിഞ്ഞയുടന്‍, അവിടത്തെ ക്രിസ്ത്യാനികള്‍ക്ക് ധൈര്യംവും ആവേശവും പകരുന്നതിനായി വിശുദ്ധ തിമോത്തിയെ തെസ്സലോണിക്കയിലേക്ക് അയച്ചു. പിന്നീട് വിശുദ്ധ തിമോത്തി കൊറീന്തയിലുണ്ടായിരുന്ന തന്റെ ഗുരുവിനെ കണ്ട് താന്‍ നേടിയ നേട്ടങ്ങളെപ്പറ്റി അദ്ധേഹത്തെ ധരിപ്പിക്കുകയുണ്ടായി. അതിനേതുടര്‍ന്നാണ് വിശുദ്ധ പൗലോസ് തെസ്സലോണിക്കക്കാര്‍ക്കുള്ള തന്റെ ആദ്യത്തെ ലേഖനം എഴുതുന്നത്. കൊറീന്തയില്‍ നിന്നും വിശുദ്ധ പൗലോസ് ജെറുസലേമിലെത്തി, അവിടെ നിന്നും എഫേസൂസിലും, എഫേസൂസില്‍ ഏതാണ്ട് രണ്ടുവര്‍ഷത്തോളം ചിലവഴിച്ചതിന് ശേഷം, എഡി 58-ല്‍ ഗ്രീസിലേക്ക് മടങ്ങുവാന്‍ തീരുമാനിച്ചു. വിശ്വാസികളെ തന്റെ വരവിനെകുറിച്ച് ധരിപ്പിക്കുവാനും, ജെറുസലേമിലെ ക്രിസ്ത്യാനികള്‍ക്ക് താന്‍ കൊടുക്കുവാന്‍ ഉദ്ദേശിക്കുന്ന സംഭാവനകള്‍ ശേഖരിക്കുവാനുമായി അദ്ദേഹം തിമോത്തിയോസിനെയും, ഇറാസ്റ്റസിനേയും തനിക്ക് മുന്‍പേ മാസിഡോണിയ വഴി ഗ്രീസിലേക്കയച്ചു. കുറച്ചുവർഷങ്ങൾക്കു ശേഷം തിമോത്തി കൊറീന്തയിലേക്ക് പോയി, അവിടത്തെ ക്രിസ്ത്യാനികളുടെ വിശ്വാസം നവീകരിക്കുകയും ദൈവീക സ്നേഹത്തിലേക്ക് അവരെ കൂടുതൽ അടുപ്പിക്കുകയും ചെയ്തു. വിശുദ്ധ പൗലോസ്, തിമോത്തീയൂസിന്റെ തിരിച്ചുവരവിനായി ഏഷ്യയില്‍ കാത്തിരുന്നു. ഏതാനും വർഷങ്ങൾക്കു ശേഷം, അവർ ഒരുമിച്ചു മാസിഡോണിയയിലേക്കും, അക്കയ്യായിലേക്കും പോയി, ഫിലിപ്പിയില്‍ വെച്ച് തിമോത്തിയും പൗലോസും വേര്‍പിരിഞ്ഞുവെങ്കിലും, ട്രോവാസില്‍ അവര്‍ വീണ്ടും ഒരുമിച്ചു. പലസ്തീനായിലേക്ക് തിരിച്ചുവരുന്നതിനിടക്ക് പൗലോസ് ശ്ലീഹാ സീസറിയായില്‍ വെച്ച് തടവിലായി. രണ്ടുവര്‍ഷത്തെ തടവിനുശേഷം അദ്ദേഹത്തെ റോമിലേക്കയച്ചു. ഇക്കാലമത്രയും വിശുദ്ധ തിമോത്തിയും അപ്പസ്തോലന്റെ കൂടെതന്നെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഫിലെമോനും, ഫിലിപ്പിയര്‍ക്കുമുള്ള തന്റെ ലേഖനങ്ങള്‍ക്ക് അദ്ദേഹത്തെകൊണ്ടാണ് തലക്കെട്ടെഴുതിപ്പിച്ചത്. വിശുദ്ധ തിമോത്തിയും ക്രിസ്തുവിനുവേണ്ടി തടവില്‍കിടക്കുകയും, നിരവധി സാക്ഷികള്‍ക്ക് മുന്‍പില്‍ വെച്ച് യേശുവിന്റെ നാമം ഏറ്റു പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പിന്നീട് അദ്ദേഹം സ്വതന്ത്രനാക്കപ്പെട്ടു. അധികം വൈകാതെ അദ്ദേഹം മെത്രാനായി അഭിഷിക്തനായി. വിശുദ്ധ പൗലോസാകട്ടെ പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ റോമില്‍ നിന്നും കിഴക്കില്‍ മടങ്ങിയെത്തുകയും, എഫേസൂസിലെ സഭയെ ഭരിക്കുന്നതിനായും, പുരോഹിതരേയും, ശെമ്മാച്ചന്‍മാരേയും, കൂടാതെ മെത്രാന്‍മാരെയും വരെ അഭിഷിക്തരാക്കുന്നതിനുമായി വിശുദ്ധ തിമോത്തിയോസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. അപ്പസ്തോലന്‍ വിശുദ്ധ തിമോത്തിയോസിനെ ഏഷ്യയിലെ മുഴുവന്‍ സഭയേയും ഭരിക്കുന്നതിനായി നിയമിച്ചു എന്നാണു സഭാപിതാക്കന്മാർ പറയപെടുന്നത്. എഫേസൂസിലെ ആദ്യത്തെ മെത്രാൻ വിശുദ്ധ തിമോത്തിയോസാണെന്നാണ് പറയപെടുന്നത്. മാസിഡോണിയയില്‍ നിന്നുമാണ് വിശുദ്ധ പൗലോസ് തിമോത്തിയോസിനുള്ള തന്റെ ആദ്യത്തെ കത്തെഴുതുന്നത്. ഒരിക്കല്‍കൂടി തന്നെ സന്ദര്‍ശിക്കുവാന്‍ വിശുദ്ധ പൗലോസ് തിമോത്തിയോസിനോടാവശ്യപ്പെട്ടിരുന്നു. മരിക്കുന്നതിനു മുന്‍പായി വിശുദ്ധ തിമോത്തിയോസിനെ ഒരുനോക്ക് കാണുവാന്‍ വേണ്ടിയായിരുന്നു അത്. തന്റെ പ്രിയപ്പെട്ട മകനോടുള്ള അപ്പസ്തോലന്റെ സ്നേഹത്തിന്റെ ഒരു കവിഞ്ഞൊഴുകലായി ഇതിനെ വിശേഷിപ്പിക്കാം. മരണത്തിനു മുൻപ് വിശുദ്ധ പൗലോസ് തന്റെ അഭിഷേകസമയത്ത് സ്വീകരിച്ച പരിശുദ്ധാത്മാവിനെ നവീകരിക്കുവാൻ പ്രേരിപ്പിക്കുകയും, സഭയെ അലട്ടിയിരുന്ന ചില പ്രശ്നങ്ങളെക്കുറിച്ചു തിമോത്തിയൂസിനു മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. വിശുദ്ധ തിമോത്തിയോസ് വെറും വെള്ളം മാത്രമേ കുടിച്ചിരുന്നുള്ളൂ, അദ്ദേഹത്തിന്റെ കഠിന സന്യാസം വിശുദ്ധന്റെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു. വിശുദ്ധ യോഹന്നാന്‍ എഫേസൂസില്‍ വരുന്നതിനു മുന്‍പ് വിശുദ്ധ പൗലോസ് തിമോത്തിയോസിനെ അവിടത്തെ മെത്രാനായി വാഴിച്ചു എന്ന്‍ നാം അനുമാനിക്കേണ്ടിയിരിക്കുന്നു. വിശുദ്ധ യോഹന്നാന്‍ അപ്പസ്തോലനായി ആ നഗരത്തില്‍ താമസിക്കുകയും ഏഷ്യയിലെ മുഴുവന്‍ സഭകളുടേയും മേല്‍നോട്ടം വഹിച്ചിരുന്നു എന്നൊരു വിശ്വാസം നിലവിലുണ്ട്. പുരാതന രക്തസാക്ഷി പട്ടികയില്‍ വിശുദ്ധ തിമോത്തിയോസിനെ ഒരു രക്തസാക്ഷിയായിട്ടാണ് പരാമര്‍ശിച്ചിരിക്കുന്നത്. “വിശുദ്ധ തിമോത്തിയുടെ പ്രവര്‍ത്തനങ്ങളു”ടെ ചില രേഖകൾ എഫേസൂസിലെ പ്രസിദ്ധനായ മെത്രാനായിരുന്ന പോളിക്രേറ്റിന്റേതാണെന്ന്‍ ആരോപിക്കപ്പെടുന്നുണ്ടെങ്കിലും, അവ നാലോ അഞ്ചോ നൂറ്റാണ്ടുകളില്‍ എഫേസൂസില്‍ വെച്ച് രചിക്കപ്പെടുകയും ഫോടിയൂസിനാല്‍ സംഗ്രഹിക്കപ്പെടുകയും ചെയ്തതാണെന്ന് പറയപെടുന്നു. കാറ്റഗോഗിയ എന്നറിയപ്പെടുന്ന ഒരുത്സവത്തെ എതിര്‍ത്തു എന്ന കാരണത്താല്‍ ആയിരുന്നു ഈ കൊലപാതകം. ജനുവരി 22നാണ് ഈ ഉത്സവം ആഘോഷിക്കപ്പെട്ടിരുന്നത്. ചരിത്രരേഖകൾ പ്രകാരം 97-ല്‍ നേര്‍വാ ചക്രവര്‍ത്തിയുടെ കാലത്ത് വിഗ്രഹാരാധകര്‍ വിശുദ്ധ തിമോത്തിയോസിനെ കല്ലെറിഞ്ഞും, ദണഡുകളാല്‍ പീഡിപ്പിച്ചും കൊലപ്പെടുത്തി എന്നാണ് പറയെപെടുന്നത്. ഈ വിശുദ്ധന്റെ ഭൗതീകാവശിഷ്ടങ്ങള്‍ കോണ്‍സ്റ്റാന്റിയൂസിന്റെ ഭരണകാലത്ത് കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് മാറ്റിയതായി പറയപെടുന്നു. #{red->n->n-> വിശുദ്ധ തീത്തൂസ് }# പൗലോസ് സ്ലീഹായുടെ വിശ്വസ്ത സ്നേഹിതനും ശിഷ്യനും സന്തത സഹചാരിയുമായിരുന്നു വിശുദ്ധ തീത്തൂ സ്. അന്ത്യോക്യയിലാണ് ജനിച്ചതെങ്കിലും അദ്ദേഹം ഗ്രീക്കുകാരനാണ്. വിജതീയനായ തീത്തൂസിനെ ശ്ലീഹ പരിചേദനം ചെയ്യാൻ നിർബന്ധിച്ചില്ല. ഒരു ഭരണകർത്താവും സമധാനപാലകാനും ആയിട്ടാണ് തീത്തൂസ് അറിയപ്പെടുന്നത്. പൗലോസ് സ്ലീഹാ കോറിന്തോസുക്കാർക്കെഴുതിയ ലേഖനങ്ങളിൽ തീത്തൂസിനെ പറ്റി എഴുതിയിട്ടുള്ളത് ഇപ്രകാരമാണ്. "നിങ്ങളെപ്രതി തീത്തൂസിന്റെ ഹൃദയത്തിലും തീക്ഷണത നിവേശിപ്പിച്ച ദൈവത്തി നു നന്ദി. അദ്ദേഹം ഉപദേശം സ്വീകരിക്കുക മാത്രമല്ല, അത്യുൽസാഹത്തോടെ സ്വമനസ്സാലെ നിങ്ങളുടെ അടുക്കലേയ്ക്ക് വരികയും ചെയ്തു.(2: കോറി. 7-8). വീണ്ടും വീണ്ടും കൊറിന്ത്യർക്കുള്ള ഇ ലേഖനത്തിൽ പൗലോസ് സ്ലീഹാ തീത്തൂസിന്റെ സേവനങ്ങളെ വർണിക്കുന്നുണ്ട്. തീത്തൂസ് ക്രീറ്റ് എന്ന ദ്വീപിൽ സഭാ ഭരണം നടത്തിയെന്നാണ് പൗലോസ് സ്ലീഹാ തീത്തൂസിനെഴുതിയ ലേഖനങ്ങളിൽ .നിന്ന് മനസ്സിലാവുന്നത്. വിശുദ്ധ പൗലോസിന്റെ രക്തസാക്ഷിത്വത്തിനു ശേഷം 27 കൊല്ലം തീത്തൂസ് ജീവിച്ചിരുന്നതായും അത് കഴിഞ്ഞു രക്ത സാക്ഷിയായതായും ആണ് കരുതപ്പെടുന്നത് #{red->n->n->ഇതര വിശുദ്ധര്‍ }# 1. സിസ്റ്റേഴ്സിയന്‍ സഭയുടെ മൂന്നു സ്ഥാപകരിലൊരാള്‍ 2. സ്പാനിഷു ഗലീസിയായില്‍ അര്‍സ്റ്റാര്‍ഗായിലെ അല്‍ഫോണ്‍സ് 3. സ്പാനിഷു ഗലീസിയായില്‍ അന്‍സുരിയൂസ് 4. ദക്ഷിണ ഇറ്റലിയിലെ അത്തനേഷ്യസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/1?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2017-01-25-18:08:01.jpg
Keywords: വിശുദ്ധ പൗലോ തീത്തൂ

3968
Category: 1
Sub Category:
Heading: മൈസൂര്‍ രൂപതയ്ക്കു പുതിയ ബിഷപ്പ്
Content: മൈസൂര്‍: മൈസൂര്‍ രൂപതയിലെ സെന്‍റ് ജോസഫ്സ് ഇടവക വികാരിയും, മാധ്യമകാര്യങ്ങളുടെ ഉത്തരവാദിത്ത്വം വഹിക്കുകയും ചെയ്തിരുന്ന ഫാദര്‍ കന്നികദാസ് വില്യം ആന്‍റണിയെ മൈസൂറിന്‍റെ മെത്രാനായി ഫ്രാന്‍സിസ് പാപ്പാ നിയോഗിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെയാണ് പുറപ്പെടുവിച്ചത്. നിലവിലെ ബിഷപ്പായിരിന്ന ബിഷപ്പ് തോമസ് വാഴപ്പിള്ളി കാനോനിക പ്രായപരിധി, 75 വയസ്സായി വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ മെത്രാനെ പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്. മൈസൂര്‍ രൂപതയിലെ പൊള്ളിബേട്ടയിലാണ് നിയുക്ത മെത്രാന്‍ കന്നികദാസ് വില്യം ആന്‍റണിയുടെ ജനനം. ബാംഗ്ലൂര്‍ സെന്റ് പീറ്റേഴ്‌സ് സെമിനാരിയില്‍ ഫിലോസഫി തിയോളജി പഠനം പൂര്‍ത്തിയാക്കി. കാനന്‍ ലോയില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രിയും നേടി. 1993 മെയ് 18നു വൈദിക പട്ടം സ്വീകരിച്ചു. ഗുണ്ടല്‍പേട്ട്, ഹിങ്കല്‍, തോമയാര്‍പാലയം എന്നീ ഇടവകകളില്‍ സേവനം ചെയ്തിട്ടുണ്ട്. 2015 മുതല്‍ ജയലക്ഷ്മിപുരം സെന്റ് ജോസഫ്‌സ് പള്ളിയുടെ വികാരിയായി സേവനം ചെയ്തു വരികെയാണ് പുതിയ നിയമനം. മൈസൂര്‍ ജില്ലയിലുള്ള 10 ലക്ഷത്തോളം വരുന്ന ആകെ ജനസംഖ്യയില്‍ കത്തോലിക്കര്‍ ഒരു ലക്ഷത്തില്‍ താഴെയാണ്. 68 ഇടവകകള്‍ ഉള്ള രൂപതയില്‍ 172 വൈദികര്‍ സേവനം ചെയ്യുന്നുണ്ട്.
Image: /content_image/News/News-2017-01-26-04:05:20.jpg
Keywords: പുതിയ

3969
Category: 1
Sub Category:
Heading: ബൈബിള്‍ വിതരണം ചെയ്തതിന് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച സുവിശേഷപ്രഘോഷകന്റെ നില അതീവ ഗുരുതരം
Content: ഹൈദരാബാദ്: ബൈബിള്‍ വിതരണം ചെയ്തതിന് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച എഞ്ചിനീയറിംഗ് കോളജ് അധ്യപകന്‍, തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് അബോധാവസ്ഥയില്‍. കെ.എ സ്വാമി എന്ന 47-കാരനായ എഞ്ചിനിയറിംഗ് കോളജ് അധ്യാപകന് നേരെയാണ്, 21-ാം തീയതി പോലീസിന്റെയും തീവ്ര ഹൈന്ദവ സംഘടനയുടെയും ആക്രമണം ഉണ്ടായത്. തെലുങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലെ ഹുസൈന്‍ സാഗര്‍ തടാകത്തിനു സമീപം ബൈബിള്‍ വിതരണം ചെയ്യുമ്പോഴാണ് കെ.എ സ്വാമിയെ വിശ്വഹിന്ദു പ്രവര്‍ത്തകര്‍ എത്തി ചോദ്യം ചെയ്യുകയും തടവിലാക്കുകയും ചെയ്തത്. വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകര്‍ കെ.എ സ്വാമിയെ പിടികൂടിയ ശേഷം പോലീസ് സ്‌റ്റേഷനിലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോകുകയയായിരുന്നു. 21-ാം തീയതി രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. ആറു മണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് സ്‌റ്റേഷനില്‍ നിന്നും സ്വാമിയെ വിട്ടയച്ചത്. മാനസികമായി തളര്‍ന്ന സ്വാമി പോലീസ് സ്‌റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ തന്നെ വളരെ ക്ഷീണിതനായിരുന്നു. വീട്ടിലേക്ക് മടങ്ങുമ്പോള്‍ വാഹനത്തില്‍ വച്ച് തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകുകയും, വേഗം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമാണ് ഉണ്ടായത്. ഐസിയുവില്‍ പ്രവേശിപ്പിച്ച സ്വാമി, കോമാ സ്‌റ്റേജിലാണ് ഇപ്പോള്‍ ഉള്ളതെന്ന് ഭാര്യ സുജാത പറഞ്ഞു. വിശ്വാസികളുടെ പ്രാര്‍ത്ഥനാ സഹായം അവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബൈബിള്‍ സൗജന്യമായി നല്‍കുന്ന അന്താരാഷ്ട്ര സംഘടനയായ 'ഗിഥയോന്‍സ് ഇന്റര്‍നാഷണലി'ന്റെ വോളന്റിയറായി സ്വാമിയും അദ്ദേഹത്തിന്റെ രണ്ടു പെണ്‍മക്കളും പ്രവര്‍ത്തിക്കുന്നുണ്ട്. കട്ടമൈസമ്മ ക്ഷേത്രത്തിന് സമീപം നിന്ന് കെ.എ സ്വാമി ബൈബിള്‍ നല്‍കുന്ന ചിത്രങ്ങള്‍ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ പകര്‍ത്തിയ ശേഷം സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആക്രമണം നടത്തിയിരിക്കുന്നതെന്ന് സ്വാമിയുടെ ഭാര്യസഹോദരന്‍ പറഞ്ഞു. സ്വാമിയെ തടഞ്ഞുവച്ച് വിശ്വഹിന്ദു പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. "ഇതിന് മുമ്പ് പലപ്പോഴും സ്വാമിയെ വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പലവട്ടം സ്വാമി പോലീസ് സ്‌റ്റേഷനില്‍ ചെല്ലുവാനും നിര്‍ബന്ധിതനായിരിന്നു. സുഹൃത്തുക്കളായ ചിലര്‍ വിശ്വഹിന്ദു പരിഷത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ ഉണ്ടായ ആക്രമണത്തെ കുറിച്ച് ഞാന്‍ അവരോട് ചോദിച്ചറിഞ്ഞു. ബൈബിള്‍ വിതരണം ചെയ്യുന്ന സ്വാമിയുടെ ഫോട്ടോകള്‍ പലപ്പോഴായി പകര്‍ത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്ത ശേഷമാണ് പ്രവര്‍ത്തകരോട് സ്വാമിയെ തടയുവാന്‍ പരിഷത്ത് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അവര്‍ തന്നെ പറഞ്ഞു. 200-ല്‍ അധികം ഫോട്ടോകളാണ് ഇത്തരത്തില്‍ സംഘടന പ്രചരിപ്പിച്ചത്". സ്വാമിയുടെ ഭാര്യ സഹോദരന്‍ പറഞ്ഞു. അതേ സമയം സ്വാമിയുടെ ചികിത്സാ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ക്രൈസ്തവ നേതാക്കന്‍മാര്‍ക്ക് ഉറപ്പ് നല്‍കി. മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ചുള്ള ആക്രമണമാണ് സ്വാമിക്ക് നേരെ ഉണ്ടായിരിക്കുന്നത്. 'ഫ്രീഡം ഓഫ് റിലീജിയസ് ആക്റ്റ്' എന്ന പേരില്‍ പ്രത്യേക നിയമം തന്നെ ഭാരതത്തിലെ ചില സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനത്തെ തടയുവാന്‍ വേണ്ടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. മതസ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നല്‍കുന്ന രാജ്യത്താണ് ഈ നിയമവും നിലനില്‍ക്കുന്നുവെന്നത് ശ്രദ്ധേയമാണ്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ തന്നെ ഈ ബില്‍ നിലവിലുണ്ട്. ഭാരതത്തില്‍ ഉടനീളം ഇത്തരം ബില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി ബിജെപിയുടെ രണ്ടു എംപിമാര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്ലുകള്‍ അവതരിപ്പിച്ചിരിന്നു. ലോക്‌സഭയില്‍ യോഗി ആദിത്യനാഥും രാജ്യസഭയില്‍ തരുണ്‍ വിജയുമാണ് മതപരിവര്‍ത്തനം തടയുന്നതിന് ബില്ലുകള്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
Image: /content_image/News/News-2017-01-26-07:42:08.jpg
Keywords: സുവിശേഷ

3970
Category: 6
Sub Category:
Heading: സമാധാനത്തിന്റെ വിശുദ്ധര്‍
Content: "സമാധാന സ്രഷ്ടാക്കള്‍ നീതിയുടെ ഫലം സമാധാനത്തില്‍ വിതയ്ക്കുന്നു" (യാക്കോബ് 3:18). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 17}# സമാധാനം ഒരാഗോള ചുമതലയാണ്. ദൈനംദിന ജീവിതത്തിലെ ഒരായിരം കൊച്ചു കൊച്ചു പ്രവര്‍ത്തിയിലൂടെയാണ് അത് കൈവരുന്നത്. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയുടെ പ്രഥമശിഷ്യയായ വി. ക്ലാര നല്‍കിയ സന്ദേശമിതായിരിന്നു. ശാന്തതയും എളിമയും അഗാധമായ ദൈവബോധവും സേവന സന്നദ്ധതയും അടങ്ങിയ ഒരാദര്‍ശമാണ് വിശുദ്ധ ജീവിതത്തില്‍ കൈകൊണ്ടത്. വി. ഫ്രാന്‍സിസ് ഒരു സമാധാനപുരുഷനായിരുന്നു. യൗവ്വനകാലത്ത് അല്പകാലത്തെ പട്ടാളജീവിതം ഉപേക്ഷിച്ച്, യേശുക്രിസ്തുവിനെ അനുകരിച്ച്, ദാരിദ്ര്യത്തിന്റെയും ലളിതമായ ജീവിതവൃത്തിയുടെയും വില അദ്ദേഹം കണ്ടെത്തിയത് നമുക്ക് അനുസ്മരിക്കാം. പ്രാര്‍ത്ഥനയുടെ മികച്ച ഉദാഹരണമായിരിന്നു വി. ക്ലാര. വിശുദ്ധ ഫ്രാന്‍സിസിന്റെ ശിഷ്യന്മാരോട് ചേര്‍ന്ന് ക്ലാര ദൈവവുമായുള്ള കൂട്ടായ്മയില്‍ അവരെ പരിപോഷിപ്പിച്ചു. ദൈവത്തോടും തന്നോടുതന്നെയും, ഈ ലോകത്തിലുള്ള സകല സ്ത്രീ പുരുഷന്മാരോടുമുള്ള സമാധാനത്തിന്റെ മാതൃകകളാണ് ഫ്രാന്‍സിസും ക്ലാരയും. നാം ഒത്തൊരുമിച്ച് സഞ്ചരിക്കേണ്ട പാതയിലെ യാത്ര തുടരുന്നതിനാവശ്യമായ പ്രചോദനം ഇക്കാലത്തെ സകല മനുഷ്യര്‍ക്കും ഈ വിശുദ്ധര്‍ പ്രദാനം ചെയ്യുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, അസ്സീസ്സി, 27.10.86) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image: /content_image/Meditation/Meditation-2017-01-26-06:17:09.jpg
Keywords: വിശുദ്ധ ഫ്രാന്‍സിസ്, ക്ലാര

3971
Category: 6
Sub Category:
Heading: പുതിയ ക്രൈസ്തവ സാഹോദര്യത്തിനായുള്ള പരിശ്രമം
Content: "സഹോദരന്‍ ഒരുമിച്ച് വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്" (സങ്കീര്‍ത്തനങ്ങള്‍ 133:1). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 18}# ഐക്യത്തിനായുള്ള ഈ പ്രാര്‍ത്ഥനാവാരവേളയില്‍, നേടാന്‍ കഴിഞ്ഞ പുരോഗതിയെ ഓര്‍ത്ത് നാം ദൈവത്തിന് നന്ദി പറയണം. ക്രൈസ്തവരുടേയും ആത്മീയ ചര്‍ച്ചകളുടേയുമിടയില്‍, സാഹോദര്യത്തിന്റെ ഒരു പുതിയ സാഹചര്യം ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ട്. വ്യക്തമായ പ്രത്യാശയോടെയാണ് നിലവിലെ സമ്പര്‍ക്കം തുടങ്ങിവച്ചത്; അഭിപ്രായവ്യത്യാസങ്ങള്‍ കൂടുതല്‍ കൃത്യതയോടെ തിരിച്ചറിയാനും സാധിച്ചിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ കാലങ്ങളിലെ കടുത്ത തര്‍ക്കവിഷയങ്ങളായിരുന്ന മാമോദീസാ, ശുശ്രൂഷ, കുര്‍ബ്ബാന, സഭാധികാരം എന്നിവയില്‍ അതീവ പരിശ്രമഫലമായി അഭിപ്രായസമന്വയം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. സമ്പൂര്‍ണ്ണ ധാരണയില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്നുള്ള പ്രതീക്ഷയില്‍ ആഗോള ക്രൈസ്തവ സഭകളും കൂട്ടായ്മകളുമായുള്ള ചര്‍ച്ചകള്‍, ഇതിനോടകം തന്നെ, തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രക്രിയയ്ക്ക് സകലരുടേയും പ്രാര്‍ത്ഥനയുടെ പിന്തുണ ആവശ്യമാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം 20.1.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image: /content_image/Meditation/Meditation-2017-01-26-06:26:20.jpg
Keywords: ഐക്യ

3972
Category: 6
Sub Category:
Heading: വിശുദ്ധ കുര്‍ബാനയാല്‍ പരിപോഷിക്കപ്പെടുന്ന സഭ
Content: "കര്‍ത്താവു മോശയോടു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കായി ആകാശത്തില്‍ നിന്ന് അപ്പം വര്‍ഷിക്കും. ജനങ്ങള്‍ പുറത്തിറങ്ങി ഓരോ ദിവസത്തേക്കും ആവശ്യമുള്ളത് ശേഖരിക്കട്ടെ. അങ്ങനെ അവര്‍ എന്റെ നിയമമനുസരിച്ചു നടക്കുമോ ഇല്ലയോ എന്നു ഞാന്‍ പരീക്ഷിക്കും" (പുറപ്പാട് 16:4). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 6}# "സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്" അപ്പം വര്‍ദ്ധിപ്പിക്കല്‍ അത്ഭുതത്തിന് സാക്ഷ്യം വഹിച്ചതിന് ശേഷം കഫര്‍ണാം വരെ അവനെ പിന്‍തുടര്‍ന്ന ജനക്കൂട്ടത്തോടാണ് ക്രിസ്തു ഇപ്രകാരം പറയുന്നത്. ഈജിപ്ത്തില്‍ നിന്ന് വിശുദ്ധ നാട്ടിലേക്കുള്ള പുറപ്പാടില്‍ അപ്പം കിട്ടാതെ വലഞ്ഞ യഹൂദ ജനത്തിന്റെ പിന്‍ഗാമികളോട് യേശു ഇങ്ങനെ പറയുന്നു: "നിങ്ങളുടെ പിതാക്കന്മാര്‍ മന്നാ ഭക്ഷിച്ചു; എങ്കിലും മരിച്ചു" (യോഹ. 6:58). യേശു പരാമര്‍ശിക്കുന്ന മന്നാ അതും സ്വര്‍ഗ്ഗത്തില്‍ നിന്ന് വന്നതാണ്. തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് ദൈവം നല്‍കിയ വിശിഷ്ടമായ സമ്മാനം. ഇവിടെ ഒരു സമാനത ഉണ്ട്, പക്ഷേ അതിലും ശക്തമായ വ്യത്യാസമാണുള്ളത്. "അവിടെ അവര്‍ ഭക്ഷിച്ചെങ്കിലും മരിച്ചു; ഇവിടെ ''ഭക്ഷിക്കുന്നവന്‍ എന്നേക്കും ജീവിക്കും". അന്ത്യ അത്താഴത്തില്‍ പൂര്‍ത്തീകരിക്കാന്‍ പോകുന്നതിനെപ്പറ്റിയാണ് കഫര്‍ണാമിന് സമീപത്ത് വച്ച് യേശു സംസാരിച്ചത്. 'ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്' (യോഹ 6:51) ഈ പ്രസ്താവനയുടെ പ്രതിധ്വനിയാണ് 50 വര്‍ഷങ്ങള്‍ക്കുശേഷം വി. പൗലോസ് കോറിന്തോസുകാര്‍ക്ക് എഴുതുമ്പോള്‍ കാണുന്നത്. "നാം മുറിക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ?" (1 കോറി. 10:16). പുതിയ നിയമത്തിലെ ദൈവജനമാകുന്ന സഭ എക്കാലത്തും കുര്‍ബാനയാല്‍ പരിപോഷിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ലോധി, 20.6.93) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }}
Image: /content_image/Meditation/Meditation-2017-01-26-06:46:11.jpg
Keywords: വിശുദ്ധ കുര്‍ബാന

3973
Category: 18
Sub Category:
Heading: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായുള്ള ജപമാലറാലി ഇന്ന്
Content: തൊടുപുഴ: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി തീഷ്ണമായ പ്രാർഥനകൾ തുടരണമെന്ന സഭാ സിനഡിന്റെ ആഹ്വാന പ്രകാരം കോതമംഗലം രൂപതയിൽ കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഇന്ന്‍ ജപമാല റാലി നടത്തും. വൈകുന്നേരം നാലിനു തൊടുപുഴ ഡിവൈൻ മേഴ്സി ഷ്റൈനിൽ നിന്ന് ആരംഭിച്ച് തൊടുപുഴ ടൗൺ പള്ളിയിൽ ജപമാല റാലി അവസാനിക്കും. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ സന്ദേശം നൽകും. കോതമംഗലം രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള പ്രതിനിധികൾ ജപമാല റാലിയിൽ പങ്കെടുക്കും. കത്തോലിക്കാ കോണ്‍ഗ്രസ് രൂപത ഡയറക്ടറും വികാരി ജനറാളുമായ മോണ്‍. ജോർജ് ഓലിയപ്പുറം, തൊടുപുഴ ഫൊറോന പള്ളി വികാരി ഫാ. ജോസ് പുല്ലോപ്പിള്ളി, ഡിവൈൻ മേഴ്സി ഷ്റൈൻ ഡയറക്ടർ ഫാ. ജോസ് പൊതൂർ, കത്തോലിക്ക കോണ്‍ഗ്രസ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2017-01-26-07:03:37.jpg
Keywords: ഫാ. ടോം

3974
Category: 1
Sub Category:
Heading: അര്‍ണോള്‍ഡ് ഷ്വാര്‍സ്നെഗര്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടികാഴ്ച നടത്തി
Content: വത്തിക്കാന്‍: പ്രശസ്ത ഹോളിവുഡ് സിനിമ താരവും കാലിഫോര്‍ണിയുടെ മുന്‍ ഗവര്‍ണ്ണറുമായിരുന്ന അര്‍ണോള്‍ഡ് ഷ്വാര്‍സ്നെഗര്‍ വത്തിക്കാനില്‍ എത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച തോറും നടത്താറുള്ള മാര്‍പാപ്പയുടെ പൊതുപ്രസംഗത്തിന് ശേഷമാണ് അര്‍ണോള്‍ഡ് പരിശുദ്ധ പിതാവിനെ നേരില്‍ കണ്ട് സംസാരിച്ചത്. മാര്‍പാപ്പയെ നേരില്‍ കാണുവാനും സംസാരിക്കുവാനും കഴിഞ്ഞതിനെ അഭിമാനകരമായ നിമിഷം എന്നാണ് അര്‍ണോള്‍ഡ് വിശേഷിപ്പിച്ചത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പാപ്പയോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ അര്‍ണോള്‍ഡ് ട്വീറ്റ് ചെയ്തിട്ടുണ്ട്. പോള്‍ ആറാമന്‍ ഹാളില്‍ നടന്ന പൊതുപ്രസംഗം ശ്രവിക്കുവാന്‍ നൂറുകണക്കിനു വിശ്വാസികളാണ് എത്തിയിരിന്നത്. അസീറിയന്‍ രാജാവായിരുന്ന നബുക്കദ്നേസറിന്‍റെ ആക്രമണത്തില്‍ നിന്ന് ഇസ്രായേലിനെ രക്ഷിക്കാന്‍ ദൈവം തിരഞ്ഞെടുത്ത യൂദിത്തിനെ പറ്റിയായിരിന്നു മാര്‍പാപ്പയുടെ പ്രസംഗം. സ്ത്രീകള്‍ക്കുള്ള പ്രത്യേക മാനസിക ബലത്തെ മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പ്രശംസിച്ചു. തന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ പുരുഷന്‍മാരെക്കാളും മാനസിക ബലമുള്ളവര്‍ സ്ത്രീകളാണെന്ന് പാപ്പ അഭിപ്രായപ്പെട്ടു. വലിയ കരഘോഷത്തോടെയാണ് കേള്‍വിക്കാര്‍ ഈ വാക്കുകളെ സ്വീകരിച്ചത്. "ജ്ഞാനമുള്ള ദൈവഭക്തയായ യുവതിയായിരുന്ന യൂദിത്ത്. ഇസ്രായേല്‍ മക്കള്‍ ദൈവത്തിലുള്ള പ്രത്യാശ നഷ്ടപ്പെട്ടിരുന്ന വേളയില്‍ അവരിലേക്ക് ദൈവവിശ്വാസം കൊണ്ടുവന്നത് യൂദിത്താണ്. ശത്രുസൈന്യം അവരെ വളഞ്ഞപ്പോള്‍ ഇസ്രായേല്‍ ജനം തളര്‍ന്നു പോയി. ദൈവം തങ്ങളെ വിറ്റുകളഞ്ഞു എന്ന ചിന്തയിലേക്കാണ് അവര്‍ എത്തിച്ചേര്‍ന്നത്. പലപ്പോഴും ഇതേ മാനസിക തലങ്ങളിലേക്ക് നാം ഓരോരുത്തരും എത്തിച്ചേരാറുണ്ട്". "അഞ്ചു ദിവസം പ്രാര്‍ത്ഥനകള്‍ക്കായി മാറ്റിവച്ച ശേഷം ദൈവത്തിന് സമയം നല്‍കുവാനുള്ള വിചിത്രമായ തീരുമാനത്തിലേക്കാണ് ജനം എത്തിച്ചേര്‍ന്നത്. അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം തങ്ങള്‍ നശിച്ചുപോകുമെന്ന മുന്‍വിധിയോടെയാണ് അവര്‍ പ്രാര്‍ത്ഥിക്കുന്നത്. ആര്‍ക്കും പ്രത്യാശയുടെ ചെറുകണികകള്‍ പോലുമില്ല. എന്നാല്‍ ജനങ്ങളോട് ശക്തമായി സംസാരിച്ചതും, അവരുടെ ഹൃദയങ്ങളെ ദൈവ വിശ്വാസത്തിലേക്ക് മടക്കിയതും യൂദിത്ത് മാത്രമായിരിന്നു ". പരിശുദ്ധ പിതാവ് പറഞ്ഞു. ദൈവത്തിനു മുന്നില്‍ നമ്മള്‍ വ്യവസ്ഥകള്‍ വയ്ക്കരുത്, പ്രത്യുത നമ്മുടെ ഭീതികളെ ജയിക്കാന്‍ പ്രത്യാശയെ നാം അനുവദിക്കണം. ദൈവത്തില്‍ ആശ്രയിക്കുക എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് അവിടുത്തെ പദ്ധതിയിലേക്ക് പൂര്‍ണ്ണമായും നമ്മേ സമര്‍പ്പിക്കുക എന്നതാണ്. നമ്മുടെ പ്രതീക്ഷകളില്‍ നിന്നെല്ലാം ഭിന്നമായ രീതിയിലായിരിക്കും അവിടത്തെ സഹായം എത്തുക. യുവജനങ്ങളെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്ത പാപ്പാ, വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ പ്രേഷിതപരമായ ശിഷ്യത്വം മാതൃകയായിരിക്കട്ടെയെന്നും തന്റെ പ്രസംഗത്തില്‍ ആശംസിച്ചു.
Image: /content_image/News/News-2017-01-26-07:57:34.jpg
Keywords: ഫ്രാന്‍സിസ് പാപ്പ

3975
Category: 1
Sub Category:
Heading: കന്ധമാലില്‍ നിന്നും വീണ്ടും ക്രൈസ്തവസാക്ഷ്യം: 6 ഡീക്കന്മാര്‍ കൂടി തിരുപട്ടം സ്വീകരിച്ചു
Content: ഭുവനേശ്വര്‍: നിരപരാധികളായ ക്രൈസ്തവരുടെ രക്തത്താല്‍ വിശുദ്ധീകരിക്കപ്പെട്ട ഒഡീഷായിലെ കന്ധമാലില്‍ ആറു ഡീക്കന്മാര്‍ കൂടി തിരുപട്ടം സ്വീകരിച്ച് അജപാലന ദൗത്യത്തിലേക്ക് പ്രവേശിച്ചു. കട്ടക് - ഭുവനേശ്വര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ജോണ്‍ ബര്‍വയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച്ചയും, തിങ്കളാഴ്ച്ചയുമായിട്ടാണ് വൈദികര്‍ക്ക് തിരുപട്ടം നല്‍കിയത്. തിരുപട്ടം സ്വീകരിച്ചവരില്‍ ഒരാള്‍ സലേഷ്യന്‍ സഭാംഗമാണ്. ആദ്യമായാണ് കന്ധമാലില്‍ സലേഷ്യന്‍ സഭയില്‍ നിന്നുള്ള ഒരു വൈദികന്‍ അഭിഷിക്തനാകുന്നത്. ശനിയാഴ്ച്ച നടന്ന ചടങ്ങില്‍ മൂന്നു കപ്പൂച്ചിന്‍ സഭാംഗങ്ങളാണ് തിരുപട്ടം സ്വീകരിച്ചത്. തേജേശ്വര്‍ ബഡറായിറ്റോ, പ്രതാപ് ചന്ദ്ര ബിഷോയി, ലിമന്‍ നായക്ക് എന്നിവരാണ് അന്നേ ദിവസം പട്ടമേറ്റത്. കുട്ടക് - ഭുവനേശ്വര്‍ അതിരൂപതയിലെ സിമോന്‍ബാഡിയിലുള്ള പാദ്രേ പിയോ ദേവാലയത്തിലാണ് ചടങ്ങുകള്‍ നടത്തപ്പെട്ടത്. മുപ്പതില്‍ അധികം വൈദികരും, 20 കന്യാസ്ത്രീകളും പങ്കെടുത്ത തിരുപട്ട ശുശ്രൂഷകള്‍ കാണുവാന്‍ മൂവായിരത്തില്‍ അധികം വിശ്വാസികളാണ് ദേവാലയത്തിലേക്ക് എത്തിയത്. ദൈവത്തോട് ഏറെ കടപ്പെട്ടിരിക്കുന്ന സമയമാണിതെന്നു കപ്പൂച്ചിന്‍ സഭയുടെ പ്രോവിന്‍ഷ്യാള്‍ സുപ്പീരിയര്‍ ഫാദര്‍ ചീനു പൊളിസെറ്റി പറഞ്ഞു. "വൈദികരാകുവാന്‍ ഇവരെ തെരഞ്ഞെടുത്ത ദൈവത്തോട് നന്ദി പറയുന്നു. പീഡനങ്ങളുടെയും കൊലപാതകങ്ങളുടെയും നടുവിലും വിശ്വാസത്തെ ഉയര്‍ത്തിപിടിച്ച ജനവിഭാഗമാണ് ഇവിടെയുള്ള ക്രൈസ്തവ ജനത. അവരുടെ മധ്യത്തില്‍ വൈദികരായി സേവനം ചെയ്യുവാന്‍ സാധിക്കുന്നതു തന്നെ വലിയ ഭാഗ്യമാണ്". ഫാദര്‍ ചീനു പൊളിസെറ്റി കൂട്ടിച്ചേര്‍ത്തു. ഒരു രൂപതാ വൈദികനും, സലേഷ്യന്‍ സഭയിലെ അംഗമായ ഒരാളും, ഇന്ത്യന്‍ മിഷ്‌ണറി സൊസൈറ്റിയിലെ അംഗവുമാണ് തിങ്കളാഴ്ച തിരുപട്ടം സ്വീകരിച്ചത്. സലേഷ്യന്‍ സഭയുടെ കൊല്‍ക്കത്ത ആസ്ഥാനത്തു നിന്നുമുള്ള കുമുഡ കുമാര്‍ ഡിഗലാണ് തിരുപട്ടം സ്വീകരിച്ച സലേഷ്യന്‍ സഭാംഗം. ആര്‍ച്ച് ബിഷപ്പ് ജോണ്‍ ബര്‍വയുടെ നേതൃത്വത്തില്‍ കട്ടിന്‍ഗിയായിലെ തിരുഹൃദയ ദേവാലയത്തിലാണ് ശുശ്രൂഷകള്‍ നടന്നത്. പ്രദേശത്ത് സേവനം ചെയ്യുവാന്‍ വേണ്ടി നിയോഗിക്കപ്പെട്ട ആദ്യത്തെ സലേഷ്യന്‍ സഭാംഗമാകുവാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ സന്തോഷിക്കുന്നുവെന്ന് ഫാദര്‍ കുമുഡ കുമാര്‍ ഡിഗല്‍ പറഞ്ഞു. സാധുക്കളും പാവങ്ങളുമായ വലിയ ഒരു പറ്റം യുവാക്കളുള്ള കന്ധമാലില്‍ തന്റെ സേവനം അവര്‍ക്കും, സമൂഹത്തിന് മുഴുവനുമായി പ്രയോജനകരമായി മാറണമേ എന്ന പ്രാര്‍ത്ഥനയാണ് തനിക്കുള്ളതെന്നും ഫാദര്‍ ഡിഗല്‍ കൂട്ടിച്ചേര്‍ത്തു. 2008 ആഗസ്റ്റ് 23-ല്‍ സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തെ തുടര്‍ന്ന് കന്ധമാലില്‍ അരങ്ങേറിയ ആക്രമണത്തില്‍ 100ഓളം ക്രൈസ്തവര്‍ രക്തസാക്ഷിത്വം വരിച്ചിരിന്നു. തുടര്‍ന്ന് ആഴ്ചകളോളം നീണ്ടുനിന്ന അക്രമത്തില്‍ 300-ഓളം ക്രിസ്തീയ ദേവാലയങ്ങളും, 6000-ത്തോളം ക്രിസ്തീയ ഭവനങ്ങളും കൊള്ളയടിക്കപ്പെടുകയും ചെയ്തിരിന്നു. ക്രൈസ്തവരുടെ രക്തം വീണു കുതിര്‍ന്ന ഒഡീഷയിലെ കന്ധമാനിലെ സഭയെ കര്‍ത്താവ് ശക്തമായി വളര്‍ത്തുവെന്നതിന്റെ തെളിവാണ് പുതിയ വൈദികരുടെ ദൈവവിളി സൂചിപ്പിക്കുന്നത്.
Image: /content_image/News/News-2017-01-26-10:52:55.jpg
Keywords: കന്ധമാൽ, തിരുപ