Contents

Displaying 3731-3740 of 25031 results.
Content: 3996
Category: 1
Sub Category:
Heading: അനേകം പ​ട്ടി​ണി​പ്പാ​വ​ങ്ങ​ളെ ര​ക്ഷിച്ച ഫാ. ടോം മരണത്തെ ഭയപ്പെടുന്നില്ല: ഫാ.ജോർ​ജ് മുട്ടത്തുപറമ്പിൽ
Content: ബം​ഗ​ളൂ​രു: അനേകം പ​ട്ടി​ണി​പ്പാ​വ​ങ്ങ​ളെ ര​ക്ഷിച്ച ഫാ. ടോം മരണത്തെ ഭയമില്ലാത്ത ഒരു വിശുദ്ധനാണെന്ന് ഫാ.ടോമിന്റെ സു​ഹൃ​ത്തും സന്തതസഹചാരിയുമായിരിന്ന ഫാ.ജോർ​ജ് മുട്ടത്തുപറമ്പിൽ. ദീപിക പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ടോമച്ചന്‍റെ ഓര്‍മ്മകള്‍ ഫാ.ജോർ​ജ് അനുസ്മരിച്ചത്. യെ​മ​നി​ലെ പാ​വ​പ്പെ​ട്ട മ​ക്ക​ൾ​ക്കു​വേണ്ടി ജീ​വി​ക്കുമ്പോ​ൾ ദിവ്യകാരുണ്യ ഈ​ശോ​യെ കാണുന്നുവെന്ന് പറഞ്ഞ​ ഫാ. ടോം ത​ള​രി​ല്ലായെന്നും ടോം ​ഉ​ഴു​ന്നാ​ലി​ലി​ന്‍റെ ജീ​വി​ത​രീ​തി​യും അനുഭവങ്ങളും ഭക്തിയും നേ​രി​ട്ട് അ​നു​ഭ​വി​ച്ച ഫാ. ജോര്‍ജ്ജ് പറയുന്നു. ഫാ. ടോമിന്റെ ഒപ്പം യെമനില്‍ ദീര്‍ഘകാലം സേവനം ചെയ്ത ഫാ.ജോർ​ജ്, വീസ കാ​ലാ​വ​ധി​ കഴിഞ്ഞ​തി​നെ തുടര്‍ന്നു 2016 മാർ​ച്ച് 30നാ​ണ് യെ​മ​നി​ൽ നി​ന്നു നാട്ടിലേക്കു മടങ്ങിയത്. "അ​വ​ൻ ഒ​രു വി​ശു​ദ്ധ​നാ​ണ്. ഒ​രി​ക്ക​ലും മ​ര​ണ​ത്തെ ഭ​യ​പ്പെ​ടാ​ത്ത​വ​ൻ. യെ​മ​നി​ലെ പാ​വ​പ്പെ​ട്ട മ​ക്ക​ൾ​ക്കു​വേണ്ടി ജീ​വി​ക്കുമ്പോ​ൾ ദിവ്യകാരുണ്യ ഈ​ശോ​യെ കാ​ണു​ന്നു​വെ​ന്നു പ​റ​ഞ്ഞ​വ​ൻ. അ​വ​ൻ ത​ള​രി​ല്ല. തീ​വ്ര​വാ​ദി​ക​ളു​ടെ ഭീ​ഷ​ണി​യോ, യു​ദ്ധ​ത്തി​ന്‍റെ ഭീ​ക​ര​ത​യോ യെമനി​ൽ നി​ന്നു മി​ഷ​ന​റി​മാ​രെ പി​ൻ​തി​രി​പ്പി​ക്കാ​റി​ല്ല. രോ​ഗി​ക​ളെ​യും അ​ന്തേ​വാ​സി​ക​ളെ​യും ഉ​പേ​ക്ഷി​ച്ച് അ​വ​ർ തിരിച്ചുപോ​രി​ല്ല. എത്രയോ സ​ന്യ​സ്ത​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. എ​ത്ര​യോപേ​ർ പീഡിപ്പിക്കപ്പെടുന്നു. എ​ന്നാ​ലും ഈ ​പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളെ അ​വ​ർ ഉപേക്ഷിക്കി​ല്ല". "പീ​ഡ​ന​ത്തെ പു​ഞ്ചി​രി​യോ​ടെ നോ​ക്കി കാ​ണു​ന്ന​വ​രാ​ണ് ഇ​വ​ർ. തീ​വ്ര​വാ​ദി​ക​ളെ​യോ യു​ദ്ധ​ത്തെ​യോ ഒ​രി​ക്ക​ലും ടോം ​ഉ​ഴു​ന്നാ​ലി​ൽ ഭയപ്പെട്ടില്ല. മ​ര​ണ​ത്തെ ഭ​യ​പ്പെ​ടു​ന്ന ജീ​വി​ത​മാ​യി​രു​ന്നി​ല്ല അച്ചന്‍റേത്. യെ​മ​നി​ലേ​ക്കു തി​രി​ച്ചുവ​ന്ന​തുത​ന്നെ ഇ​വി​ടെ ത​ള​ർ​ന്നുവീ​ഴു​ന്ന നൂറുകണ​ക്കി​നു പ​ട്ടി​ണി​പാവങ്ങളെ ര​ക്ഷി​ക്കാ​നും മു​റി​വേ​റ്റ​വ​രെ ശു​ശ്രൂ​ഷി​ക്കാ​നു​മാ​ണ്. ഇ​ന്നു​വ​രെ ഒ​രാ​ളെ പോ​ലും അ​ച്ച​ൻ മതപരിവർത്തനം നടത്തിയിട്ടില്ല. ടോം ​അ​ച്ച​ൻ മ​ര​ണ​ത്തെ ഭ​യ​പ്പെ​ടു​ന്നി​ല്ല". ഫാ. ജോര്‍ജ്ജ് പറയുന്നു. "ദൈ​വ​മ​റി​യാ​തെ ഒ​ന്നും സം​ഭ​വി​ക്കു​ന്നി​ല്ല. അ​ച്ച​നെ ത​ട​വി​ലാ​ക്കി​യി​രി​ക്കു​ന്ന​തു ശ​രി​ക്കും വി​ല​പേ​ശാ​ൻ വേണ്ടി ​മാ​ത്ര​മാ​ണെ​ന്നു സംശയിക്കേണ്ടി​യി​രി​ക്കു​ന്നു. പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന വാ​ർ​ത്ത​ക​ളും ഇ​തു ശ​രിവ​യ്ക്കു​ന്നു. വി​ദേ​ശി​ക​ളെ പി​ടി​ച്ചുകൊ​ണ്ടുപോ​യി വിലപേശു​ന്നത് ഭീ​ക​ര​വാ​ദി​ക​ളു​ടെ കാ​ല​ങ്ങ​ളാ​യു​ള്ള രീ​തി​യാണ്. ടോം ​അ​ച്ച​ന്‍റെ മോ​ച​നം സം​ബ​ന്ധി​ച്ച് നാം ​നേ​രി​ടു​ന്ന പ്ര​ധാ​ന പ്രശ്നമെന്നത് ആ​രാ​ണ്, അ​ല്ലെ​ങ്കി​ൽ ഏ​തു ഗ്രൂ​പ്പാ​ണ് അ​ച്ച​ന്‍റെ തി​രോ​ധാ​ന​ത്തി​നു പി​ന്നി​ലെ​ന്ന് ഇതുവരെയും വ്യ​ക്ത​മാ​യി​ട്ടി​ല്ല. ആ​യ​തി​നാ​ൽ ഗവണ്‍മെന്‍റിന്‍റെ ഇ​ട​പെ​ട​ലു​ക​ളെ​ക്കു​റി​ച്ച് ന​മു​ക്ക് ഒന്നും അ​റി​യാ​ൻ സാ​ധി​ക്കു​ന്നു​മി​ല്ല". ബം​ഗ​ളൂ​രു ഡോ​ണ്‍ ബോ​സ്കോ പ്രൊ​വി​ൻ​ഷ്യാ​ൾ ഹൗ​സി​ൽ അഡ്മി​നി​സ്ട്രേ​റ്റ​റു കൂടിയായ ഫാ.ജോർ​ജ് പറഞ്ഞു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2017-01-30-05:47:06.jpg
Keywords: ഫാ. ടോം
Content: 3997
Category: 15
Sub Category:
Heading: കുടുംബ വിശുദ്ധീകരണ പ്രാര്‍ത്ഥന
Content: കുടുംബത്തെ സ്ഥാപിക്കുകയും കുടുംബജീവിതത്തെ അനുഗ്രഹിക്കുകയും ചെയ്ത പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, അങ്ങ് ഞങ്ങളുടെ മദ്ധ്യേ സന്നിഹിതനാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അങ്ങയെ ഞങ്ങള്‍ സ്‌നേഹിക്കുന്നു. ഞങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ആത്മീയവും ശാരീരികവുമായ എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു. ഞങ്ങള്‍ ചെയ്തുപോയ പാപങ്ങളെക്കുറിച്ച് ഞങ്ങള്‍ മനസ്തപിക്കുന്നു. അവയ്ക്കു ഞങ്ങള്‍ മാപ്പപേക്ഷിക്കുന്നു. ഞങ്ങളുടെ ഭവനത്തില്‍ അങ്ങ് വാസമുറപ്പിക്കേണമേ. ഞങ്ങളുടെ വിചാരങ്ങളും വാക്കുകളും പ്രവ്യത്തികളും വ്യാപാരങ്ങളും അങ്ങു നിയന്ത്രിക്കേണമേ. വിശ്വാസത്തിലും വിശുദ്ധിയിലും ഞങ്ങളെ വളര്‍ത്തേണമേ. പരസ്പരസ്‌നേഹവും ബഹുമാനവും ഞങ്ങള്‍ക്ക് നല്‍കേണമേ. ഭിന്നതയും കലഹവുമുണ്ടാകാതെ സമാധാനത്തിലും ഐക്യത്തിലും ഞങ്ങളെ നയിക്കേണമേ. ദൈവശുശ്രൂഷയ്ക്കും സഭാസേവനത്തിനുമായി ഞങ്ങളുടെ കുടുംബങ്ങളില്‍നിന്ന് പ്രേഷിതരെ വിളിക്കേണമേ. രോഗികളേയും ആസന്നമരണരേയും കാത്തുപരിപാലിക്കേണമേ. പാപസാഹചര്യങ്ങളിലും അപകടങ്ങളിലുംനിന്ന് ഞങ്ങളെ ഓരോരുത്തരേയും കാത്തുരക്ഷിക്കണമേ. ഞങ്ങളുടെ കുടുംബങ്ങളില്‍ നിന്നു മരിച്ചുപോയിട്ടുള്ളവര്‍ക്കു സ്വര്‍ഗ്ഗഭാഗ്യം നല്‍കേണമേ. ഞങ്ങളുടെ അയല്‍ക്കാരേയും ചാര്‍ച്ചക്കാരേയും സമൃദ്ധമായി അനുഗ്രഹിക്കേണമേ. ഞങ്ങളെല്ലാവരും അവസാനം അങ്ങയോടൊന്നിച്ചു സ്വര്‍ഗ്ഗഭാഗ്യം അനുഭവിക്കുവാന്‍ ഇടവരുത്തുകയും ചെയ്യേണമേ. ആമ്മേന്‍.
Image: /content_image/ChristianPrayer/ChristianPrayer-2017-02-01-07:18:18.jpg
Keywords: പ്രാര്‍ത്ഥന
Content: 3998
Category: 15
Sub Category:
Heading: വൈദികര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
Content: നിത്യ പുരോഹിതനായ ഈശോ,അങ്ങേ ദാസന്‍മാരായ വൈദികര്‍ക്ക് യാതൊരാപത്തും വരാതെ അങ്ങേ തിരു ഹൃദയത്തില്‍ അഭയം നല്കണമേ. അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസംതോറും എടുക്കുന്ന അവരുടെ അഭിഷിക്ത കരങ്ങളെ മലിനമാക്കാതെ കാക്കണമേ. അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തുക്കൊള്ളണമേ. ശ്രേഷ്ടമായ അങ്ങേ പൗരോഹിത്യത്തിന്റെ മഹനീയമുദ്ര പതിച്ചിരിയ്ക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുക്കൊള്ളുകയും ചെയ്യണമേ. അങ്ങേ ദിവ്യസ്നേഹം അവരെ ലോകതന്ത്രങ്ങളില്‍ നിന്നു സംരക്ഷിക്കട്ടെ. അവരുടെ പ്രയത്നങ്ങള്‍ ഫലസമൃദ്ധമായി ഭവിക്കട്ടെ. അവരുടെ ശുശ്രുഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിത്യസൗഭാഗ്യത്തിന്റെ മകുടവും ആയിത്തീരട്ടെ. ആമേന്‍. ലോകരക്ഷകനായ ഈശോ,അങ്ങേ പുരോഹിതരെയും വൈദിക ശുശ്രുഷകരെയും ശുദ്ധികരിക്കേണമേ. വൈദികരുടെ രാജ്ഞിയായ മറിയമേ, വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. വിശുദ്ധ ജോണ്‍ മരിയ വിയാനി, വൈദികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ.
Image: /content_image/ChristianPrayer/ChristianPrayer-2017-01-30-06:49:20.jpg
Keywords: പ്രാര്‍ത്ഥന
Content: 3999
Category: 15
Sub Category:
Heading: വി.­ കു­രി­ശി­ന്റെ പ്രാര്‍­ത്ഥന
Content: ഓ! ആ­രാ­ധ്യനാ­യ ദൈ­വമേ, ര­ക്ഷ­കനാ­യ യേ­ശു­ക്രി­സ്­തുവേ, അ­ങ്ങ് ഞ­ങ്ങ­ളു­ടെ പാ­പ­ങ്ങള്‍­ക്ക്‌­വേ­ണ്ടി കു­രി­ശില്‍ മരിച്ചുവല്ലോ. വി­ശു­ദ്ധ കുരിശേ! എ­ന്റെ സ­ത്യ­പ്ര­കാ­ശ­മാ­യി­രി­ക്കേ­ണമേ. ഓ! വി­ശു­ദ്ധ കു­രിശേ! എ­ന്റെ ആ­ത്മാ­വി­നെ സത്­ചി­ന്ത­കള്‍­കൊ­ണ്ട് നി­റ­യേ്­ക്ക­ണമേ. ഓ! വി­.കു­രിശേ! എല്ല തി­ന്മ­കളില്‍ നിന്നും എ­ന്നെ മോ­ചി­പ്പി­ക്കേ­ണമേ. ഓ! വി.കു­രി­ശേ എല്ലാ അ­പ­ക­ട­ങ്ങളില്‍ നി­ന്നും പെ­ട്ടെ­ന്നു­ള്ള മരണത്തില്‍­ നിന്നും എ­ന്നെ ര­ക്ഷി­ക്കേ­ണ­മേ. എ­നി­ക്ക് നിത്യജീ­വന്‍ നല്‍കേ­ണമേ. ഓ! ക്രൂ­ശി­തനാ­യ ന­സ്ര­യേല്‍­ക്കാ­രന്‍ യേശു ക്രിസ്തുവേ! ഇ­പ്പോഴും എ­പ്പോഴും എ­ന്റെമേല്‍ കരുണയുണ്ടാ­കേ­ണ­മേ. നി­ത്യ­ജീ­വി­ത­ത്തി­ലേ­ക്ക് ന­യി­ക്കു­ന്ന ന­മ്മു­ടെ കര്‍­ത്താ­വീ­ശോ­മി­ശി­ഹാ­യു­ടെ തി­രു­ര­ക്ത­ത്തി­ന്റെ­യും, മ­ര­ണ­ത്തി­ന്റെ­യും, ഉയിര്‍­പ്പി­ന്റെ­യും, സ്വര്‍ഗ്ഗാ­രോ­ഹ­ണ­ത്തി­ന്റെയും പൂജി­ത ബ­ഹു­മാ­ന­ത്തി­നാ­യി യേശു, ക്രി­സ്മ­സ് ദിവ­സം ജ­നി­ച്ചു­വെന്നും ദുഃ­ഖ­വെ­ള്ളി­യാഴ്­ച അ­വി­ടുന്ന് കുരിശില്‍­ തൂ­ങ്ങി മ­രി­ച്ചു­വെന്നും നി­ക്ക­ദെ­മോസും യൗ­സേ­പ്പും കര്‍­ത്താ­വി­ന്റെ തി­രു­ശ­രീ­രം കു­രി­ശില്‍­നി­ന്നിറ­ക്കി സം­സ്­ക­രി­ച്ചു­വെന്നും അവിടുന്ന് സ്വര്‍­ഗ്ഗാ­രോ­ഹി­ത­നാ­യി എന്നും ഞങ്ങള്‍ വി­ശ്വ­സി­ക്കുന്നു. കാ­ണ­പ്പെ­ടു­ന്നതും കാ­ണ­പ്പെ­ടാ­ത്ത­തുമാ­യ എല്ലാ ശ­ത്രു­ക്കളില്‍ നിന്നും എ­ന്നെ സം­ര­ക്ഷി­ക്കേ­ണമേ. കര്‍­ത്താവാ­യ യേശുവേ, എന്നില്‍ കനി­യേ­ണമേ. പരി. അമ്മേ, വി. യൗ­സേ­പ്പി­താവേ, എ­നി­ക്കു­വേ­ണ്ടി പ്രാര്‍­ത്ഥി­ക്കേ­ണമേ. ഭ­യം കൂടാ­തെ കു­രി­ശു വ­ഹി­ക്കു­വാ­നു­ള്ള ശ­ക്തി അ­ങ്ങ­യു­ടെ കു­രി­ശി­ന്റെ സ­ഹ­ന­ത്തി­ലൂ­ടെ എ­നി­ക്ക് നല്‍­കേ­ണമേ. അങ്ങ­യേ അ­നു­ഗ­മി­ക്കാ­നു­ള്ള കൃ­പാവ­രം എ­നി­ക്ക് നല്‍­കേ­ണമേ. ആമേന്‍. (എഡി.803 ല്‍ യേ­ശു­ക്രി­സ്­തു­വി­ന്റെ ശ­വ­കു­ടീ­രത്തില്‍ നി­ന്ന് ല­ഭി­ച്ച ഈ പ്രാര്‍­ത്ഥ­ന ചാള്‍­സ് രാ­ജാ­വ് യു­ദ്ധ­ത്തി­ന് പോ­കു­ന്ന അവസരത്തില്‍ അ­ദ്ദേ­ഹ­ത്തി­ന്റെ സു­ര­ക്ഷി­ത­ത്വ­ത്തിനും ര­ക്ഷ­യ്ക്കും വേ­ണ്ടി പരി. പി­താ­വ് നല്‍­കി­യ­താ­ണ്)
Image: /content_image/ChristianPrayer/ChristianPrayer-2017-02-10-14:10:52.jpg
Keywords: കരണ പ്രാര്‍ത്ഥന
Content: 4000
Category: 1
Sub Category:
Heading: പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുവാനുള്ള നടപടി സ്വീകരിക്കും: ഡൊണാള്‍ഡ് ട്രംപ്
Content: വാഷിംഗ്ടണ്‍: പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവരുടെ പീഡനം ഇനിയും അനുവദിച്ചു നല്‍കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പീഡനം നേരിടുന്ന ക്രൈസ്തവരോടുള്ള തന്റെ ഐക്യം ട്രംപ് വീണ്ടും പ്രഖ്യാപിച്ചിരിക്കുന്നത്. "പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവരായ നിരവധി പേര്‍ കൊല്ലപ്പെടുകയും കൊടിയ പീഡനം ഏറ്റുവാങ്ങുകയും ചെയ്യുന്നു. ഈ ഭീകരാവസ്ത ഇനിയും തുടരുവാന്‍ അനുവദിക്കില്ല". ട്രംപ് ട്വിറ്ററില്‍ കുറിക്കുന്നു. ചില രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് യുഎസിലേക്ക് പ്രത്യേക യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി വിവാദമായി നില്‍ക്കുമ്പോഴാണ് ക്രൈസ്തവരോടുള്ള തന്റെ ഐക്യം ട്രംപ് പരസ്യമായി വീണ്ടും വ്യക്തമാക്കുന്നത്. എന്നാല്‍ അമേരിക്കന്‍ അതിര്‍ത്തികള്‍ക്ക് ചുറ്റും ശക്തമായ മതിലുകള്‍ നിര്‍മ്മിക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്തരം മതിലുകള്‍ ഇല്ലാത്തതാണ് അഭയാര്‍ത്ഥികള്‍ അവരുടെ രാജ്യങ്ങളിലേക്ക് കടന്നുകയറുവാന്‍ കാരണമെന്നും ട്രംപ് ചൂണ്ടികാണിക്കുന്നു. ട്രംപിന്റെ ചില നടപടികള്‍ക്കെതിരെ രാജ്യത്ത് ഇപ്പോഴും പ്രക്ഷോഭം തുടരുകയാണ്. സിറിയയില്‍ നിന്നും അഭയാര്‍ത്ഥികളായി എത്തുന്ന ക്രൈസ്തവര്‍ക്ക് കൂടുതല്‍ സഹായം ചെയ്തു നല്‍കുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ട്രംപ് ഒരു ക്രൈസ്തവ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പ്രത്യേകം പറഞ്ഞിരുന്നു.
Image: /content_image/News/News-2017-01-30-07:07:04.jpg
Keywords:
Content: 4001
Category: 15
Sub Category:
Heading: സമാധാനത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥന
Content: കര്‍ത്താവേ എന്നെ അങ്ങേയുടെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ. വിദ്വേഷമുള്ളിടത്ത് സ്നേഹവും നിരാശയുള്ളിടത്ത് പ്രത്യാശയും, അന്ധകാരമുള്ളിടത്ത് പ്രകാശവും, സന്താപമുള്ളിടത്ത് സന്തോഷവും ഞാന്‍ വിതയ്ക്കട്ടെ. ഓ! ദിവ്യനാഥാ, ആശ്വസിപ്പിക്കപ്പെടുന്നതിനേക്കാള്‍ ആശ്വസിപ്പിക്കുന്നതിനും, മനസിലാക്കപ്പെടുന്നതിനെക്കാള്‍ മനസ്സിലാക്കുന്നതിനും, സ്‌നേഹിക്കപ്പെടുന്നതിനേക്കാള്‍ സ്‌നേഹിക്കുന്നതിനും എനിക്ക് ഇടയാക്കണമേ. എന്തെന്നാല്‍ കൊടുക്കുമ്പോഴാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ക്ഷമിക്കുമ്പോഴാണ് ഞങ്ങള്‍ ക്ഷമിക്കപ്പെടുന്നത്. മരിക്കുമ്പോഴാണ് ഞങ്ങള്‍ നിത്യജീവിതത്തിലേക്കു പ്രവേശിക്കുന്നത്. ആമ്മേന്‍.
Image: /content_image/ChristianPrayer/ChristianPrayer-2017-02-11-02:21:21.jpg
Keywords: വേണ്ടിയുള്ള പ്രാര്‍ത്ഥന
Content: 4002
Category: 15
Sub Category:
Heading: സന്യസ്തര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന
Content: സ്വര്‍ഗ്ഗീയമണവാളനായ ഈശോ, അങ്ങേ ദാസാരായ സന്യസ്തര്‍ക്ക് അങ്ങേ തിരുഹൃദയത്തില്‍ അഭയം നല്കണമേ. കന്യാത്വം,അനുസരണം, ദാരിദ്ര്യം എന്നീ വ്രതങ്ങള്‍ വഴി സമര്‍പ്പിത ജീവിതമാരംഭിച്ചിരിയ്ക്കുന്ന അവരെ ലോകതന്ത്രങ്ങളില്‍ നിന്നു സംരക്ഷിച്ചുക്കൊള്ളണമേ. അവരുടെ ഉന്നതമായ ദൈവവിളിക്കു യോജിക്കാത്ത യാതൊന്നും അവര്‍ ആഗ്രഹിക്കാതിരിക്കട്ടെ. ആത്മാവിലും ശരീരത്തിലും നിര്‍മ്മലരായി ജീവിക്കുവാനും,വിചാരത്തിലും,പ്രവൃത്തിയിലും വിശുദ്ധരായി വര്‍ത്തിക്കുവാനും പുണ്യപൂര്‍ണ്ണതയ്ക്കായി നിരന്തരം യത്നിക്കുവാനും അവരെ അനുഗ്രഹിക്കണമേ. അങ്ങയുടെ തിരുശരീരത്തെ ദിവസം തോറും സ്വീകരിക്കുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തുക്കൊള്ളണമേ. അങ്ങേയ്ക്കായി പ്രതിഷ്ഠിതമായിരിയ്ക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍നിന്നകറ്റുകയും അങ്ങേയ്ക്കായി മാത്രം സംരക്ഷിക്കുകയും ചെയ്യണമേ. ക്ലേശങ്ങള്‍ സന്തോഷപൂര്‍വ്വം സഹിക്കുവാന്‍ അവരെ സന്നദ്ധരാക്കണമേ. അവരുടെ സേവനങ്ങള്‍ ഫലസമൃദ്ധമായി ഭവിക്കട്ടെ. ഉന്നതമായ തങ്ങളുടെ ദൈവവിളിയില്‍ അവര്‍ മരണംവരെ നിലനില്‍ക്കുകയും ചെയ്യട്ടെ. ആമ്മേന്‍.
Image: /content_image/ChristianPrayer/ChristianPrayer-2017-02-11-01:34:27.jpg
Keywords: വേണ്ടിയുള്ള പ്രാര്‍ത്ഥന
Content: 4003
Category: 15
Sub Category:
Heading: പരിശുദ്ധാത്മാവിനോടുള്ള ജപം
Content: പരിശുദ്ധാത്മാവേ, എഴുന്നള്ളി വരിക. അങ്ങേ വെളിവിന്റെ കതിരുകളെ ആകാശത്തില്‍ നിന്നു അയക്കണമേ. അഗതികളുടെ പിതാവേ, ദാനങ്ങള്‍ കൊടുക്കുന്നവനേ, ഹൃദയത്തിന്റെ പ്രകാശമേ, എഴുന്നള്ളി വരിക. എത്രയും നന്നായി ആശ്വസിപ്പിക്കുന്നവനേ, ആത്മാവിനു മധുരമായ വിരുന്നേ, മധുരമായ തണുപ്പേ, അലച്ചിലില്‍ സൈ്വര്യമേ, എഴുന്നള്ളി വരിക. എത്രയും ആനന്ദത്തോടുകൂടിയായിരുന്ന പ്രകാശമേ, അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കുക. അങ്ങേ വെളിവു കൂടാതെ, മനുഷ്യരില്‍ പാപമല്ലാതെ യാതൊന്നുമില്ല. അറപ്പുള്ളതു കഴുകുക. വാടിപ്പോയത് നനക്കുക. മുറിവേറ്റിരിക്കുന്നത് വച്ചുകെട്ടുക. രോഗികളെ സുഖപ്പെടുത്തുക. കടുപ്പമുള്ളത് മയപ്പെടുത്തുക. തണുത്തത് ചൂടു പിടിപ്പിക്കുക. നേര്‍വഴിയല്ലാതെ പോയത് തിരിക്കുക. അങ്ങില്‍ ശരണപ്പെട്ടിരിക്കുന്ന വിശ്വാസികള്‍ക്ക് അങ്ങേ ഏഴ് വിശുദ്ധ ദാനങ്ങള്‍ നല്കുക. പുണ്യയോഗ്യതയും ഭാഗ്യമരണവും നിത്യാന്ദവും ഞങ്ങള്‍ക്കു തരിക. ആമ്മേന്‍.
Image: /content_image/ChristianPrayer/ChristianPrayer-2017-02-10-14:14:42.jpg
Keywords: വേണ്ടിയുള്ള പ്രാര്‍ത്ഥന
Content: 4004
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവ നരഹത്യ തുടരാന്‍ അനുവദിക്കില്ല: ഡൊണാള്‍ഡ് ട്രംപ്
Content: വാഷിംഗ്ടണ്‍: മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം തുടരാന്‍ അനുവദിക്കില്ലായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പീഡനം നേരിടുന്ന ക്രൈസ്തവരോടുള്ള തന്റെ ഐക്യദാര്‍ഢ്യം ട്രംപ് വീണ്ടും പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവരെ കൊലപ്പെടുത്തുന്ന ഐഎസ് നടപടിയ്ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നു ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ട്രംപ് വ്യക്തമാക്കിയിരിന്നു. ഇതിന് പിന്നാലെയാണ് ട്വീറ്റ്. "പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവരായ നിരവധി പേര്‍ കൊല്ലപ്പെടുന്നു. ഈ ഭീകരാവസ്ത ഇനിയും തുടരുവാന്‍ അനുവദിക്കില്ല". ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ചില രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് യുഎസിലേക്ക് പ്രത്യേക യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി വിവാദമായി നില്‍ക്കുമ്പോഴാണ് ക്രൈസ്തവരോടുള്ള തന്റെ ഐക്യദാര്‍ഢ്യം ട്രംപ് പരസ്യമായി വീണ്ടും വ്യക്തമാക്കുന്നത്. അതേ സമയം അമേരിക്കന്‍ അതിര്‍ത്തികള്‍ക്ക് ചുറ്റും ശക്തമായ മതിലുകള്‍ നിര്‍മ്മിക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്തരം മതിലുകള്‍ ഇല്ലാത്തതാണ് അഭയാര്‍ത്ഥികള്‍ അവരുടെ രാജ്യങ്ങളിലേക്ക് കടന്നുകയറുവാന്‍ കാരണമെന്നും ട്രംപ് ചൂണ്ടികാണിക്കുന്നു. സിറിയയില്‍ നിന്നും അഭയാര്‍ത്ഥികളായി എത്തുന്ന ക്രൈസ്തവര്‍ക്ക് കൂടുതല്‍ സഹായം ചെയ്തു നല്‍കുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ട്രംപ് ഒരു ക്രൈസ്തവ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതേ സമയം ട്രംപിന്റെ ചില നടപടികള്‍ക്കെതിരെ രാജ്യത്ത് ഇപ്പോഴും പ്രക്ഷോഭം തുടരുകയാണ്.
Image: /content_image/News/News-2017-01-30-07:51:00.jpg
Keywords: ഡൊണാ
Content: 4005
Category: 1
Sub Category:
Heading: വിശുദ്ധ കുര്‍ബാന മദ്ധ്യേ ന്യൂആര്‍ക്ക് ബിഷപ്പിനു നേരെ ആക്രമണം
Content: ന്യൂജേഴ്‌സി: ന്യൂആര്‍ക്ക് തിരുഹൃദയ കത്തീഡ്രലില്‍ വിശുദ്ധ ബലിയര്‍പ്പണത്തിനിടെ ഓക്സിലറി ബിഷപ്പ് മാനുവല്‍ ക്രൂസിനെതിരെ അജ്ഞാതന്‍റെ ആക്രമണം. വിശുദ്ധ കുര്‍ബാനയുടെ ആരംഭത്തിലുള്ള പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടിരുന്ന ന്യൂആര്‍ക്ക് ഓക്സിലറി ബിഷപ്പിന് നേരെ പാഞ്ഞെടുത്ത അക്രമി അദ്ദേഹത്തെ ഇടിക്കുകയായിരിന്നു. ഇടിയുടെ ആഘാതത്തില്‍ ബിഷപ്പ് വീണിരിന്നു. ഉടന്‍ തന്നെ ബിഷപ്പിനെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ലായെന്നാണ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. പ്രശസ്ത ബേസ് ബോള്‍ താരമായിരിന്ന റോബര്‍ട്ടോ ക്ലെമെന്‍ഷ്യോയുടെ നാല്പത്തിനാലാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ചുള്ള അനുസ്മരണബലിയിലാണ് ബിഷപ്പിനെതിരെ ആക്രമണം ഉണ്ടായത്. ബിഷപ്പിനെ ആക്രമിച്ചത് ചാള്‍സ് മില്ലര്‍ എന്ന വ്യക്തിയാണെന്ന് പിന്നീട് പോലീസ് വെളിപ്പെടുത്തി. 48 കാരനാണ് പ്രതി. അതേ സമയം ആക്രമണത്തിന്റെ ലക്ഷ്യം എന്താണെന്നു പോലീസ് പുറത്തുവിട്ടിട്ടില്ല.
Image: /content_image/News/News-2017-01-30-09:21:16.jpg
Keywords: ആക്രമണം