Contents
Displaying 3771-3780 of 25031 results.
Content:
4036
Category: 15
Sub Category:
Heading: വിശുദ്ധ തോമാശ്ലീഹായോടുള്ള പ്രാര്‍ത്ഥന
Content: യേശുനാഥന്‍റെ പ്രിയ ശിഷ്യനും, അപ്പസ്തോലനുമായ വി. തോമാശ്ലീഹായെ ഈ ഭാരതമണ്ണില്‍ വിശ്വാസ വിത്ത് വിതയ്ക്കാനായി തെരഞ്ഞെടുത്ത ദൈവമേ, ഞങ്ങളങ്ങേ സ്തുതിക്കുന്നു. ആരാധിക്കുന്നു, നന്ദി പറയുന്നു. കേരളമൊട്ടാകെ വിശ്വാസ വെളിച്ചം പകരുവാനായി ഏഴരപള്ളികള്‍ സ്ഥാപിക്കുകയും, അനേകായിരങ്ങളെ സത്യവിശ്വാസത്തിലേയ്ക്ക് ആനയിക്കുകയും, അവസാനം യേശുവിനു വേണ്ടി ഒരു രക്തസാക്ഷിയായിത്തീരുകയും ചെയ്ത വിശുദ്ധനെപ്പോലെ ഞങ്ങളും വിശ്വാസ ദാര്‍ഢൃവും, ജീവിത വിശുദ്ധിയും, ആത്മാക്കള്‍ക്കായുള്ള ദാഹവും ഉള്ളവരായിത്തീരുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണേ. വി. തോമ്മാശ്ലീഹായുടെ മാദ്ധ്യസ്ഥതയാല്‍ ഞങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുന്നതോടോപ്പം ഇപ്പോള്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന ഈ അനുഗ്രഹം...... വിശുദ്ധന്‍റെ യോഗ്യതകള്‍ പരിഗണിച്ച് ഞങ്ങള്‍ക്കു നല്‍കണമേ. കേരള സഭയെ കൂടുതല്‍ പ്രേഷിത ചൈതന്യത്താല്‍ നിറയ്ക്കുകയും, സഭവിട്ടു പോകുന്ന മക്കളെ നേരായ മാര്‍ഗ്ഗത്തിലേയ്ക്ക് തിരികെ ആനയിക്കണമേയെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.
Image: /content_image/ChristianPrayer/ChristianPrayer-2017-02-02-10:20:32.jpg
Keywords: വിശുദ്ധ തോമാശ്ലീഹ

4037
Category: 15
Sub Category:
Heading: വി. സെബസ്ത്യാനോസിനോടുള്ള പ്രാര്‍ത്ഥന
Content: ഞങ്ങള്‍ക്കുവേണ്ടി അവസാനത്തുള്ളി രക്തം വരെ ചിന്തിയ യേശുനാഥാ, അങ്ങയോടുള്ള സ്നേഹത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച വി.സെബസ്ത്യാനോസിനെ ഞങ്ങള്‍ക്ക് മാതൃകയും മദ്ധ്യസ്ഥനുമായി നല്‍കിയതിന് ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. പഞ്ഞം, പട, വസന്ത, മാറാരോഗങ്ങള്‍ മുതലായവ മൂലവും പൈശാചിക പീഡകള്‍ വഴിയും ക്ലേശിക്കുന്ന എല്ലാവരേയും വിശുദ്ധന്‍റെ മാദ്ധ്യസ്ഥം വഴി മോചിതരാക്കണമേ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഈശോയെ, അങ്ങേയ്ക്കു വേണ്ടി ജീവന്‍ ഹോമിച്ച വിശുദ്ധനെ അനുകരിച്ച്, അങ്ങേയ്ക്ക് സാക്ഷികളാകുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങള്‍ക്കിപ്പോള്‍ ആവശ്യമായ അനുഗ്രഹങ്ങള്‍ വിശുദ്ധന്‍റെ യോഗ്യതയാല്‍ സാധിച്ചുതരണമേ. ആമ്മേന്‍.
Image: /content_image/ChristianPrayer/ChristianPrayer-2017-02-02-10:30:17.JPG
Keywords: രക്തസാക്ഷി

4038
Category: 15
Sub Category:
Heading: വി. ഗീവര്‍ഗ്ഗീസിനോടുള്ള പ്രാര്‍ത്ഥന
Content: സ്നേഹപിതാവായ ദൈവമേ, റോമന്‍ പീഡനകാലത്ത് വിശ്വാസത്തിനു വേണ്ടി വീരമൃത്യു വരിക്കുകയും മദ്ധ്യകാലഘട്ടം മുതല്‍ സഭയുടെ ബഹുമാനത്തിന് പാത്രീഭൂതനാവുകയും ചെയ്ത വി. ഗീവര്‍ഗ്ഗീസിനെ പ്രതി, ഞങ്ങളങ്ങേ സ്തുതിക്കുന്നു. വിശുദ്ധന്‍റെ മാതൃകയനുസരിച്ച് മന്ദത കൂടാതെ തീക്ഷ്ണതയോടുകൂടി എന്നും ദൈവത്തോട് വിശ്വസ്തരായി ജീവിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ. എല്ലാ തിന്മകളിലും, പ്രത്യേകിച്ച്, പൈശാചിക തന്ത്രങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുവാന്‍ വിശുദ്ധന്‍റെ മാദ്ധ്യസ്ഥത ഞങ്ങള്‍ക്ക് സഹായകമാകട്ടെ. വി. ഗീവര്‍ഗ്ഗീസിന്‍റെ യോഗ്യതകള്‍ പരിഗണിച്ച്, ഞങ്ങള്‍ ഇപ്പോള്‍ യാചിക്കുന്ന അനുഗ്രഹം.... നല്‍കണമേയെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.
Image: /content_image/ChristianPrayer/ChristianPrayer-2017-02-02-10:36:27.jpg
Keywords: വിശുദ്ധ ഗീവര്‍ഗീസ്, രക്തസാക്ഷി

4039
Category: 1
Sub Category:
Heading: ഉഗാണ്ടയില്‍ മതപരിവര്‍ത്തനം ആരോപിച്ച് ഇസ്ലാം മതസ്ഥര്‍ 15 ക്രൈസ്തവ വനിതകളെ മാനഭംഗപ്പെടുത്തി
Content: കംപാല: ഉഗാണ്ടയിലെ കത്തീര എന്ന പ്രദേശത്തു ക്രൈസ്തവര്‍ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് അക്രമാസക്തരായ മുസ്ലീങ്ങള്‍ 15 ക്രൈസ്തവ വിശ്വാസികളായ സ്ത്രീകളെ ബലാല്‍സംഘം ചെയ്തു. കഴിഞ്ഞ മാസം 15-ാം തീയതി നടന്ന സംഭവം ഇക്കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കത്തീരായിലെ പ്രാദേശിക സഭയില്‍ സുവിശേഷകനായി പ്രവര്‍ത്തിച്ചിരുന്ന റവ: മോസസ് മുട്ടാസായെ അക്രമികള്‍ തട്ടിക്കൊണ്ടു പോയതായും റിപ്പോര്‍ട്ടുണ്ട്. 50-ല്‍ അധികം പുരുഷന്‍മാരും 30-ല്‍ പരം സ്ത്രീകളും ആരാധനയ്ക്കായി ഒത്തുകൂടിയ സമയത്താണ് അക്രമ സംഭവം നടന്നത്. ആരാധന നടത്തിയ ഹാളിലേക്ക് അക്രമാസക്തരായ ഇസ്ലാം മത വിശ്വാസികള്‍ അതിക്രമിച്ച് കയറുകയും കെട്ടിടത്തിന്റെ വാതില്‍ പുറത്തു നിന്നും താഴിട്ട് പൂട്ടുകയും ചെയ്യുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പുരുഷന്‍മാരെ ശാരീരികമായി മര്‍ദിച്ച് അവശരാക്കിയ അക്രമികള്‍ സ്ത്രീകളെ മാനഭംഗപ്പെടുത്തുകയായിരിന്നു. ഹാളിനു പുറത്തേക്ക് ഓടി രക്ഷപെടുവാന്‍ ശ്രമിച്ച സ്ത്രീ-പുരുഷന്മാരെ ക്രൂരമായി മര്‍ദ്ദിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. റവ:മോസസ് മുട്ടാസായെ കൂടാതെ എട്ടു ക്രൈസ്തവരെ കൂടി അക്രമികള്‍ തട്ടിക്കൊണ്ടു പോയി. ഇവരെ സംബന്ധിക്കുന്ന ഒരു വിവരവും ഇതുവരെ പുറത്തുവന്നിട്ടില്ല. അക്രമികള്‍ സുവിശേഷകനെ കൊലപ്പെടുത്തിയിരിക്കാം എന്നാണ് വിശ്വാസികള്‍ പറയുന്നത്. അക്രമസംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പോലീസ് സ്ഥലത്ത് എത്തിയത്. സ്ത്രീകളുടെ വസ്ത്രങ്ങള്‍ ദേവാലയത്തിന് അകത്തും പുറത്തുമായി ചിതറികിടക്കുന്ന നിലയിലായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമത്തില്‍ പരിക്കേറ്റ എല്ലാവരേയും കത്തീരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തട്ടികൊണ്ടു പോയവര്‍ തടവിലാണോ, അതോ അക്രമികള്‍ അവരെ കൊലപ്പെടുത്തിയോ തുടങ്ങിയ കാര്യങ്ങളില്‍ അവ്യക്തതയാണ് തുടരുന്നതെന്നു മേഖലയുടെ ചുമതല വഹിക്കുന്ന മുതിര്‍ന്ന സുവിശേഷകന്‍ റവ: മൂസ മുകെന്നി പറഞ്ഞു. ഉഗാണ്ട ജനസംഖ്യയുടെ 85 ശതമാനവും ക്രൈസ്തവ വിശ്വാസികളാണ്. 11 ശതമാനം മാത്രമാണ് ഇസ്ലാം മതവിശ്വാസികള്‍. എന്നാല്‍ രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ മുസ്ലീം വിശ്വാസികള്‍ക്കാണ് ഭൂരിപക്ഷം. ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന ക്രൈസ്തവര്‍ക്കു നേരെ അക്രമ സംഭവങ്ങള്‍ പതിവായിരിക്കുകയാണ്.
Image: /content_image/News/News-2017-02-02-11:02:08.jpg
Keywords: ഉഗാണ്ട, ആഫ്രിക്ക

4040
Category: 1
Sub Category:
Heading: കുടുംബങ്ങളിലൂടെയും സോഷ്യല്‍ മീഡിയായിലൂടെയും സുവിശേഷവത്ക്കരണം നടത്തുക: നൈജീരിയന്‍ ബിഷപ്പ് ബഡീജോ
Content: അബൂജ: കുടുംബങ്ങളും സാമൂഹ്യ മാധ്യമങ്ങളും വഴി സുവിശേഷവത്ക്കരണം നടത്താന്‍ പരിശ്രമിക്കണമെന്ന് നൈജീരിയന്‍ ബിഷപ്പ് ഇമ്മാനുവേല്‍ അഡിറ്റോയിസി ബഡീജോ. കാത്തലിക് ന്യൂസ് ഏജന്‍സിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് നൈജീരിയായിലെ ഒയോ രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് ബഡീജോ ഇപ്രകാരം പറഞ്ഞത്. സുവിശേഷവല്‍ക്കരണത്തിന് കുടുംബങ്ങള്‍ക്കും, നവമാധ്യമങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് ഉള്ളതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. നൈജീരിയായില്‍ കഴിഞ്ഞ ആഴ്ച്ച സമാപിച്ച ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന് ശേഷമാണ് ബിഷപ്പ് ബഡീജോ കാത്തലിക് ന്യൂസ് ഏജന്‍സിക്ക് അഭിമുഖം നല്‍കിയത്. "മാധ്യമങ്ങള്‍ക്ക് ജനങ്ങളെ ഭിന്നിപ്പിക്കുവാനും ഒന്നിപ്പിക്കുവാനും സാധിക്കും. വാര്‍ത്തകള്‍ എഴുതുവാന്‍ വേണ്ടി പിടിക്കുന്ന പേനയും, വാര്‍ത്തകള്‍ പകര്‍ത്തുവാന്‍ വേണ്ടി പിടിക്കുന്ന ക്യാമറയും ആരുടെ കൈകളിലാണ് ഇരിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്, സമൂഹത്തില്‍ വാര്‍ത്തകള്‍ എപ്രകാരമുള്ള ചലനങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് തീരുമാനിക്കുക. സഭ ഒരിക്കലും മാധ്യമങ്ങള്‍ക്ക് എതിരല്ല. എന്നു മാത്രമല്ല മാധ്യമങ്ങളുടെ സാധ്യതയെ പരമാവധി ഉപയോഗിക്കണമെന്ന് സഭ കരുതുകയും ചെയ്യുന്നു". "മനുഷ്യര്‍ക്ക് ലഭിച്ച ഒരു നല്ല സമ്മാനമായി വേണം സാമൂഹിക മാധ്യമങ്ങളെ കണക്കിലാക്കുവാന്‍. ക്രിസ്തുവിന്റെ സാക്ഷികളായ പലരും ഇന്ന് തങ്ങളുടെ സന്ദേശത്തെ ആളുകളിലേക്ക് എത്തിക്കുവാന്‍ ഉപയോഗിക്കുന്നതും സാമൂഹിക മാധ്യമങ്ങളെയാണ്. സുവിശേഷത്തിന്റെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുവാന്‍ മാധ്യമങ്ങളിലും വലിയ സ്ഥാനം വഹിക്കുന്നത് കുടുംബങ്ങളാണ്. അവിടെ നിന്നുമാണ് കുട്ടികള്‍ നന്മയുടെ പാഠങ്ങള്‍ ആദ്യമായി പഠിക്കുന്നത്". ബിഷപ്പ് ബഡീജോ പറഞ്ഞു. "മതേതരത്വ മാധ്യമങ്ങള്‍ കുടുംബങ്ങളെ വിശ്വാസത്തില്‍ നിന്നും അകറ്റുവാനാണ് ശ്രമിക്കുന്നത്. ഇത്തരം പ്രവണതകള്‍ അപകടത്തിലേക്കാണ് സമൂഹത്തെ കൊണ്ടെത്തിക്കുക. മനുഷ്യത്വം മരവിച്ച ഒരു സമൂഹം ആരും ആഗ്രഹിക്കാത്ത ഒന്നാണ്. ദേവാലയങ്ങളില്‍ നിന്നും കുടുംബങ്ങള്‍ അകലുമ്പോള്‍ ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍ വളര്‍ന്നു വരും. പലരും തങ്ങളുടെ പ്രശ്‌നങ്ങളില്‍ അഭയം കണ്ടെത്തുന്നത് മാധ്യമങ്ങളിലൂടെ മാത്രം ലഭിക്കുന്ന ചില സന്ദേശങ്ങളില്‍ നിന്നുമാണ്". മാധ്യമങ്ങള്‍ കുടുംബങ്ങളില്‍ അപകടകരമായി മാറുന്ന സാഹചര്യത്തെ ബിഷപ്പ് ചൂണ്ടികാണിച്ചു. വൈദികനായി അഭിഷേകം ചെയ്തതിന്റെ 30-ാം വാര്‍ഷികവും, ബിഷപ്പായി ഉയര്‍ത്തപ്പെട്ടതിന്റെ ഒന്‍പതാം വാര്‍ഷികവും ബിഷപ്പ് ബഡീജോ ഈ വര്‍ഷം ആഘോഷിക്കും.
Image: /content_image/News/News-2017-02-02-14:00:17.jpg
Keywords: നൈജീരിയന്‍ ബിഷപ്പ്, നൈജീരിയ

4041
Category: 1
Sub Category:
Heading: വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കാമോ? സഭയിൽ ചർച്ചകൾ സജ്ജീവം
Content: വത്തിക്കാന്‍: വിവാഹം എന്നകൂദാശയിലൂടെ ഒന്നായ ദമ്പതികൾ പിന്നീട് സിവിൽ നിയമപ്രകാരം വിവാഹമോചനം നേടുകയും പുനർവിവാഹം കഴിക്കുകയും ചെയ്‌താൽ അവർക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കാൻ സാധിക്കുമോ എന്നതിനെക്കുറിച്ചു സഭയിൽ ചർച്ചകൾ സജ്ജീവം. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പോസ്‌ത്തോലിക പ്രബോധനമായ 'അമോരിസ് ലെത്തീസിയാ'യാണ് പുതിയ ചർച്ചകൾക്കു തുടക്കമിട്ടത്. വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കാമോ എന്ന വിഷയത്തിൽ അമോരിസ് ലെത്തീസിയ നൽകുന്ന പ്രബോധനത്തിൽ കൂടുതൽ വ്യക്തത നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് കര്‍ദിനാളുമാരായ റെയ്മണ്ട് ബുർക്ക്, വാൾട്ടർ ബ്രാൻഡ്മുള്ളർ, ജോവാക്കിം മെസ്‌നർ, കാർലോ കഫാര എന്നിവർ മാര്‍പാപ്പയ്ക്ക് രേഖാമൂലം നല്‍കിയ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാളുമാരുടെ ചോദ്യങ്ങള്‍ക്ക് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. കര്‍ദിനാളുമാരുടെ ആവശ്യത്തെ പിന്‍താങ്ങി കഴിഞ്ഞ ദിവസം ആയിരത്തില്‍ അധികം വൈദികര്‍ രംഗത്തു വന്നു. കത്തോലിക്ക വൈദികരുടെ കൂട്ടായ്മയായ 'കണ്‍ഫ്രട്ടേണിറ്റി ഓഫ് കാത്തലിക് ക്ലെര്‍ജി' എന്ന സംഘടനയിലെ വൈദികരാണ് ഈ ആവശ്യവുമായി രംഗത്തു വന്നിട്ടുള്ളത്. 'അമോരിസ് ലെത്തീസിയായി'ല്‍ സഭയുടെ പ്രബോധനവുമായി ബന്ധപ്പെട്ട് ചില ആശയകുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന കര്‍ദിനാളുമാരുടെ വാദത്തെ തങ്ങളും പിന്തുണയ്ക്കുന്നുവെന്ന്‍ സംഘടന വ്യക്തമാക്കി. "സഭയുടെ ഐക്യത്തേയും കെട്ടുറപ്പിനേയും ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നതിനും മുമ്പേ ഇതു സംബന്ധിക്കുന്ന ഒരു തീര്‍പ്പ് വരണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. സഭയുടെ പ്രബോധനങ്ങളെ കൃത്യതയോട് കൂടി വിശദീകരിക്കേണ്ടത് ഇത്തരമൊരു സാഹചര്യത്തില്‍ ആവശ്യമാണ്. പാപകരമായ സാഹചര്യത്തില്‍ ജീവിക്കുന്നവര്‍ക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാൻ സാധിക്കില്ലെന്ന വിലക്ക് നിലനില്‍ക്കുമ്പോള്‍, അപ്പോസ്‌ത്തോലിക പ്രബോധനത്തിലെ ചില കാര്യങ്ങളില്‍ വ്യക്തത ആവശ്യമാണെന്ന് തന്നെ കരുതുന്നു". വൈദികരുടെ കൂട്ടായ്മ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അതിനിടെ, വിവാഹ ബന്ധത്തില്‍ നിന്നും വേര്‍പ്പെട്ട് ജീവിക്കുമ്പോഴും വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഫ്രാൻസിസ് മാർപാപ്പയുടെ അപ്പോസ്‌ത്തോലിക പ്രബോധനം അനുവദിക്കുന്നുണ്ടെന്ന് ജര്‍മ്മന്‍ ബിഷപ്പുമാരുടെ കോണ്‍ഫറന്‍സും മാൾട്ടയിലെ ചില ബിഷപ്പുമാരും ചൂണ്ടികാണിക്കുന്നു. അമോരീസ് ലെത്തീസിയ വിവാഹ മോചനം നേടിയവരോടും, വിവാഹത്തില്‍ നിന്നും വേര്‍പ്പെട്ട് ജീവിക്കുന്നവരോടുമുള്ള സഭയുടെ സമീപനത്തിലെ മാറ്റമാണ് നിര്‍ദേശിക്കുന്നതെന്ന് ഈ ബിഷപ്പുമാര്‍ പറയുന്നു. വത്തിക്കാനിലെ വിശ്വാസ പ്രബോധന സംഘത്തിന്റെ അധ്യക്ഷനും ജര്‍മ്മന്‍കാരനുമായ കർദ്ദിനാൾ ജര്‍ഹാര്‍ഡ് മുള്ളര്‍ ജര്‍മ്മന്‍ ബിഷപ്പുമാരുടെ ഈ നടപടിയെ സ്വീകരിക്കുവാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. ഇല്‍ തിമോണി എന്ന ഇറ്റാലിയന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ശക്തമായ നിലപാട് കര്‍ദിനാള്‍ ജര്‍ഹാര്‍ഡ് മുള്ളര്‍ വിശദീകരിക്കുന്നത്. മാര്‍പാപ്പയുടെ ഈ പ്രബോധനത്തെ തങ്ങൾക്കിഷ്ടമുള്ള രീതിയില്‍ വ്യാഖ്യാനിക്കുവാൻ ബിഷപ്പുമാര്‍ക്ക് അധികാരമില്ലന്ന് അദ്ദേഹം പറഞ്ഞു. വിവാഹം വേര്‍പ്പെടുത്തിയവര്‍ക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ സാധിക്കുമെന്ന ബിഷപ്പുമാരുടെ വാദത്തെ കര്‍ദിനാള്‍ ജര്‍ഹാര്‍ഡ് മുള്ളര്‍ തള്ളികളഞ്ഞു. സിവിൽ നിയമപ്രകാരം വിവാഹമോചനം നേടുകയും പുനർവിവാഹം കഴിക്കുകയും ചെയ്‌തവർക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കാൻ അനുവാദമില്ല എന്നുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നിര്‍ദേശങ്ങള്‍ സഭയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദൈവം യോജിപ്പിച്ച വിവാഹ ബന്ധം സ്വയം വേർപെടുത്തിയതിനു ശേഷം പുനർവിവാഹം ചെയ്തവർ വിശുദ്ധ കുര്‍ബാന സ്വീകരിക്കാൻ പാടില്ല എന്നുള്ളത് ദൈവിക നിയമമാണെന്നും അതിൽ മാറ്റം വരുത്തുവാൻ മാർപാപ്പയ്ക്കുപോലും അധികാരമില്ലെന്നും കർദ്ദിനാൾ മുള്ളര്‍ അഭിപ്രായപ്പെട്ടു.
Image: /content_image/TitleNews/TitleNews-2017-02-02-13:11:08.jpg
Keywords: അമോരിസ് ലെത്തീ

4042
Category: 20
Sub Category:
Heading: ആദ്യ വെള്ളിയാഴ്ചകളിലെ തിരുഹൃദയ ഭക്തിയുടെ പ്രാധാന്യം
Content: 1673 നും 1675 നും മദ്ധ്യേ ഫ്രാന്‍സിലെ പാരയെ-ലെ മോണിയലിലെ വിസിറ്റേഷന്‍ കോണ്‍വെന്‍റിലെ വിശുദ്ധ മാര്‍ഗരറ്റ് മേരിയ്ക്കു നമ്മുടെ കര്‍ത്താവിന്‍റെ തിരുഹൃദയ ദര്‍ശന പരമ്പരയുണ്ടായി. അടിക്കടി നിരസിക്കപ്പെട്ട തന്‍റെ മാനവരാശിയോടുള്ള ഹൃദയ സ്നേഹത്തെ പ്രതികരിച്ചായിരുന്നു ദര്‍ശനങ്ങള്‍. ഈ തിരുഹൃദയത്താല്‍ സഹിച്ച നിരവധിയായ പാപങ്ങള്‍ക്കും കുറ്റങ്ങള്‍ക്കും പ്രായശ്ചിത്തവും പരിഹാരവുമായി ഈ ഭക്തി തിരുസഭ മുഴുവനും പ്രചരിപ്പിക്കാനാണ് ആവശ്യപ്പെട്ടത്. ചുരുങ്ങിയ സമയംകൊണ്ടുതന്നെ വിശുദ്ധ മാര്‍ഗരറ്റ് ഈ തിരുഹൃദയ ഭക്തിയുടെ ഗുണഫലങ്ങള്‍ മനസ്സിലാക്കി അവള്‍ ഇങ്ങനെ എഴുതി :- "ആത്മീയജീവിതത്തില്‍ ഈ ഭക്തിയുടെ രീതിക്ക് സമാനമായി ധ്രുതഗതിയില്‍ ആത്മാക്കളെ പരിശുദ്ധമാക്കുക വഴി ആത്മീയ ജീവിതത്തിന്‍റെ യഥാര്‍ത്ഥ മാധുര്യമാസ്വദിക്കാന്‍ വേറൊരു രീതിയുമില്ല. ഏതൊരു അല്പവിശ്വാസിയും തന്‍റെ രക്ഷകനോടുള്ള സ്നേഹം തുലോം തുച്ഛമാണെങ്കില്‍ പോലും കര്‍ത്താവായ യേശുവിനും ഈ ഭക്തി മാര്‍ഗ്ഗം എത്ര സര്‍വ്വസമ്മതമാണെന്ന് അറിയുന്നുവെങ്കില്‍ ഇത് തുടരുക തന്നെ ചെയ്യും. എനിക്ക് ദൈവമല്ലാതെ മറ്റൊന്നും വേണ്ട. ആ ദിവ്യ ഹൃദയത്തില്‍ അലിഞ്ഞില്ലാതായാല്‍ മതി". ആ കാലഘട്ടത്തില്‍ ലണ്ടനിൽ ഡച്ചസ് ഓഫ് യോര്‍ക്കിന്‍റെ ചാപ്ലിയനായി സേവനമനുഷ്ഠിച്ചിരുന്ന ജസ്യൂട്ട് സഭാ വൈദികനായ വിശുദ്ധ ക്ലേഡ് (1682) നെയാണ് അവള്‍ തന്‍റെ ആത്മീയ പിതാവായി അംഗീകരിച്ചിരുന്നതും ഉപദേശങ്ങള്‍ക്കായി ആശ്രയിച്ചിരുന്നതും. അദ്ദേഹം തന്‍റെ ആത്മീയ മകളെ തിരുഹൃദയ ഭക്തിക്കു മാത്രമല്ല സ്ഥിരോത്സാഹത്തോടെ അതിനായി സ്വയം പ്രയത്നിച്ചു വരികയും ചെയ്തുപോന്നു. ആ കാലഘട്ടത്തിൽ ഇംഗ്ലണ്ട് ഒരു പ്രൊട്ടസ്റ്റന്‍റ് രാജ്യമായിരുന്നിട്ട് കൂടി ഇന്നത്തേത് പോലെ തന്നെ തിരുഹൃദയ ഭക്തി പ്രോത്സാഹിക്കപ്പെട്ടു പോന്നു. #{red->none->b-> യേശുക്രിസ്തു വിശുദ്ധ മാര്‍ഗരറ്റിന് നല്‍കിയ 12 വാഗ്ദാനങ്ങളാണ് ഈ വെളിപാടുകളുടെ കേന്ദ്രബിന്ദു. അതിന്‍പ്രകാരം, ആരൊക്കെ പശ്ചാത്തപിച്ച് തങ്ങളെ തന്നെ അവിടുത്തെ തിരുഹൃദയത്തിന് ഏല്‍പ്പിച്ചുകൊടുക്കുന്നുവോ അവര്‍ക്കായുള്ള അവിടുത്തെ വാഗ്ദാനങ്ങള്‍}# 1. അവിടുന്ന് അവര്‍ക്കെല്ലാം തങ്ങള്‍ ആയിരിക്കുന്ന അവസ്ഥയില്‍ ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും നല്‍കും. 2. അവിടുന്ന് അവരുടെ ഭവനങ്ങളില്‍ സമാധാനം സ്ഥാപിക്കും. 3. തങ്ങളുടെ കഷ്ടതകളിലെല്ലാം അവിടുന്നവര്‍ക്ക് ആശ്വാസമേകും. 4. അവിടുന്നവര്‍ക്ക് ഈ ജീവിതത്തില്‍ അതിലുമുപരി മരണത്തിലും സുരക്ഷിതമായ അഭയശിലയാകും. 5. തങ്ങളുടെ എല്ലാ ചുവടുവെപ്പുകളിലും അവിടുന്നവര്‍ക്ക് അനുഗ്രഹങ്ങള്‍ വാരിക്കോരി ചൊരിയും. 6. പാപികള്‍ അവിടുത്തെ തിരുഹൃദയം കൃപയുടെ വറ്റാത്ത ഉറവയായി കണ്ടെത്തും. 7. തളർന്നു പോയ ആത്മാക്കളെല്ലാം ദൈവസ്നേഹത്താല്‍ നിറയും. 8. ആ ആത്മാക്കളെല്ലാം പെട്ടെന്ന് തന്നെ പരിപൂര്‍ണ്ണമായും കുറ്റമറ്റതാകും. 9. അവിടുത്തെ തിരുഹൃദയ രൂപത്തെ എവിടെയൊക്കെ സ്ഥാപിക്കുകയും വണങ്ങുകയും ചെയ്യുന്നുവോ അവിടമൊക്കെ അവിടുന്ന് അനുഗ്രഹിക്കും. 10. വൈദികര്‍ക്ക് അവിടുന്ന് ഏറ്റവും കഠിനഹൃദയങ്ങളെ സ്പര്‍ശിക്കാനുള്ള വരം നല്‍കും. 11. തിരുഹൃദയ ഭക്തി പ്രചരിപ്പിക്കുന്നവരുടെ പേരുകള്‍ അവിടുത്തെ ഹൃദയത്തില്‍ എഴുതി സൂക്ഷിക്കും. 12. ഒന്‍പതു ആദ്യ വെള്ളിയാഴ്ചകളില്‍ തുടര്‍ച്ചയായി വി.കുര്‍ബ്ബാനയില്‍ സംബന്ധിച്ചു അത് സ്വീകരിക്കുന്നവര്‍ക്കായ് അവിടുത്തെ കൃപ സമ്പൂര്‍ണ്ണമായ ഹൃദയത്തില്‍ നിന്ന് അത്യുഷ്മളമായ സ്നേഹത്തോടെ അനുഗ്രഹ വര്‍ഷമുണ്ടാകും. അവർ കൂദാശകള്‍ സ്വീകരിക്കാതെ മരിക്കുകയില്ല. മാസാദ്യ വെള്ളിയാഴ്ച ആചരണവുമായി ബന്ധപ്പെട്ടു കിടക്കുകയാണ് പന്ത്രണ്ടാമത്തെ വാഗ്ദാനം എന്ന് വ്യക്തമാണ്. ആയതിനാല്‍ തന്നെ ഏറ്റം പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. നാളിതുവരെ സഭയെ നയിച്ച സഭാപിതാക്കൻമാർ എല്ലാം തന്നെ തിരുഹൃദയ ഭക്തിയെ എല്ലായ്പ്പോഴും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നിരിക്കെ തന്നെ, ഈ വാഗ്ദാനങ്ങളെല്ലാം തന്നെ അതിന്‍റെ ശരിയായ അര്‍ത്ഥത്തില്‍ തന്നെ എല്ലാവരും മനസ്സിലാക്കിയിരിക്കണമെന്ന് തിരുസഭയ്ക്ക് നിര്‍ബന്ധമുണ്ട്. പരമ്പരാഗതമായി അനുഷ്ഠിച്ചുവരുന്ന രീതികളോ വേദഗ്രന്ഥത്തിനടിസ്ഥാനപ്പെടുത്തിയ നിര്‍ദ്ദേക സംഹിതകളോ ഇതിനില്ല എന്ന കാര്യം നാമോര്‍ക്കേണ്ടതുണ്ട്. മറിച്ച് പൂര്‍ണ്ണവും ഔദാര്യ പൂര്‍ണ്ണവുമായ ഒരു ക്രിസ്തീയ ജീവിതം നയിക്കാനുതകുന്ന രീതിയില്‍ മനസ്സിലാക്കപ്പെടണം. ദൈവ നിവേശിതമായ ഈ വാഗ്ദാനങ്ങള്‍ തികച്ചും യാന്ത്രികമായും അന്ധവിശ്വാസപരമായും സമീപിച്ചാല്‍ അത് അവിടുത്തെ സദ്ദുദ്ദേശങ്ങള്‍ക്ക് എതിരായും ദൈവഹിതമല്ലാതാവുകയും ചെയ്യും. മുകളില്‍ പ്രസ്താവിച്ച കാര്യങ്ങളെല്ലാം മനസ്സിലാക്കി, നമുക്ക് മാസാദ്യ വെള്ളിയാഴ്ചകളുടെ ഭക്തിക്ക് എന്താണ് മുന്‍തൂക്കം എന്ന് നോക്കാം. #{red->none->b->മൂന്നു ഘടകങ്ങളാണ് ഇതില്‍ പ്രധാനമായും ഉള്ളത് : }# 1. ഒരുക്കത്തിനായി കുമ്പസാരമെന്ന കൂദാശ. 2. ഒൻപത് മാസാദ്യ വെള്ളിയാഴ്ചകളില്‍ അടുപ്പിച്ചുള്ള വി.കുര്‍ബാന സ്വീകരണം. 3. ഒരു മണിക്കൂര്‍ ദിവ്യകാരുണ്യ സന്നിധിയില്‍ ഇരിന്ന് ആരാധന. ഇക്കാര്യങ്ങളൊക്കെ തിരുഹൃദയ ഭക്തിയുടെ രൂപരേഖയെന്നിരിക്കെ, മാസാദ്യ വെള്ളിയാഴ്ച ഇത് ആചരിക്കുന്നവര്‍ക്ക് തിരുഹൃദയത്തിനോട് ധാരാളമായി സ്നേഹമുണ്ടാകും. ഇത് പലതരത്തില്‍ പ്രകടിപ്പിക്കാമെങ്കിലും തിരുഹൃദയത്തിന്‍റെ തിരുനാള്‍ എവിടെയായിരുന്നാലും ആഘോഷിക്കുന്നത് പ്രധാനമാണ്. അത് പന്തകുസ്താ കഴിഞ്ഞുവരുന്ന രണ്ടാം ഞായറാഴ്ചക്ക് ശേഷമുള്ള വെള്ളിയാഴ്ചയാണ്. തിരുഹൃദയ വണക്കമാസമായ ജൂണ്‍ മാസത്തിലും പ്രത്യേക ബഹുമാനത്തോടെ തിരുഹൃദയ ഭക്തി ആചരിക്കുന്നതും നല്ലതായിരിക്കും.
Image: /content_image/Worship/Worship-2017-02-03-03:43:36.jpg
Keywords: ആദ്യവെള്ളിയാഴ്ച, തിരുഹൃദയ

4043
Category: 6

Content: 1673നും 1675നും മദ്ധ്യേ ഫ്രാന്‍സിലെ പാരയെ-ലെ മോണിയലിലെ വിസിറ്റേഷന്‍ കോണ്‍വെന്‍റിലെ വിശുദ്ധ മാര്‍ഗരറ്റ് മേരിയ്ക്കു നമ്മുടെ കര്‍ത്താവിന്‍റെ തിരുഹൃദയ ദര്‍ശന പരമ്പരയുണ്ടായി. അടിക്കടി നിരസിക്കപ്പെട്ട തന്‍റെ മാനവരാശിയോടുള്ള ഹൃദയ സ്നേഹത്തെ പ്രതികരിച്ചായിരുന്നു ദര്‍ശനങ്ങള്‍. ഈ തിരുഹൃദയത്താല്‍ സഹിച്ച നിരവധിയായ പാപങ്ങള്‍ക്കും കുറ്റങ്ങള്‍ക്കും പ്രായശ്ചിത്തവും പരിഹാരവുമായി ഈ ഭക്തി തിരുസഭ മുഴുവനും പ്രചരിപ്പിക്കാനാണ് ആവശ്യപ്പെട്ടത്. ചുരുങ്ങിയ സമയംകൊണ്ടുതന്നെ വിശുദ്ധ മാര്‍ഗരറ്റ് ഈ തിരുഹൃദയ ഭക്തിയുടെ ഗുണഫലങ്ങള്‍ മനസ്സിലാക്കി അവള്‍ ഇങ്ങനെ എഴുതി :- "ആത്മീയജീവിതത്തില്‍ ഈ ഭക്തിയുടെ രീതിക്ക് സമാനമായി ധ്രുതഗതിയില്‍ ആത്മാക്കളെ പരിശുദ്ധമാക്കുക വഴി ആത്മീയ ജീവിതത്തിന്‍റെ യഥാര്‍ത്ഥ മാധുര്യമാസ്വദിക്കാന്‍ വേറൊരു രീതിയുമില്ല. ഏതൊരു അല്പവിശ്വാസിയും തന്‍റെ രക്ഷകനോടുള്ള സ്നേഹം തുലോം തുച്ഛമാണെങ്കില്‍ പോലും കര്‍ത്താവായ യേശുവിനും ഈ ഭക്തി മാര്‍ഗ്ഗം എത്ര സര്‍വ്വസമ്മതമാണെന്ന് അറിയുന്നുവെങ്കില്‍ ഇത് തുടരുക തന്നെ ചെയ്യും. എനിക്ക് ദൈവമല്ലാതെ മറ്റൊന്നും വേണ്ട. ആ ദിവ്യ ഹൃദയത്തില്‍ അലിഞ്ഞില്ലാതായാല്‍ മതി". ആ കാലഘട്ടത്തില്‍ ലണ്ടനിൽ ഡച്ചസ് ഓഫ് യോര്‍ക്കിന്‍റെ ചാപ്ലിയനായി സേവനമനുഷ്ഠിച്ചിരുന്ന ജസ്യൂട്ട് സഭാ വൈദികനായ വിശുദ്ധ ക്ലേഡ് (1682) നെയാണ് അവള്‍ തന്‍റെ ആത്മീയ പിതാവായി അംഗീകരിച്ചിരുന്നതും ഉപദേശങ്ങള്‍ക്കായി ആശ്രയിച്ചിരുന്നതും. അദ്ദേഹം തന്‍റെ ആത്മീയ മകളെ തിരുഹൃദയ ഭക്തിക്കു മാത്രമല്ല സ്ഥിരോത്സാഹത്തോടെ അതിനായി സ്വയം പ്രയത്നിച്ചു വരികയും ചെയ്തുപോന്നു. ആ കാലഘട്ടത്തിൽ ഇംഗ്ലണ്ട് ഒരു പ്രൊട്ടസ്റ്റന്‍റ് രാജ്യമായിരുന്നിട്ട് കൂടി ഇന്നത്തേത് പോലെ തന്നെ തിരുഹൃദയ ഭക്തി പ്രോത്സാഹിക്കപ്പെട്ടു പോന്നു. #{red->none->b-> യേശുക്രിസ്തു വിശുദ്ധ മാര്‍ഗരറ്റിന് നല്‍കിയ 12 വാഗ്ദാനങ്ങളാണ് ഈ വെളിപാടുകളുടെ കേന്ദ്രബിന്ദു. അതിന്‍പ്രകാരം, ആരൊക്കെ പശ്ചാത്തപിച്ച് തങ്ങളെ തന്നെ അവിടുത്തെ തിരുഹൃദയത്തിന് ഏല്‍പ്പിച്ചുകൊടുക്കുന്നുവോ അവര്‍ക്കായുള്ള അവിടുത്തെ വാഗ്ദാനങ്ങള്‍}# 1. അവിടുന്ന് അവര്‍ക്കെല്ലാം തങ്ങള്‍ ആയിരിക്കുന്ന അവസ്ഥയില്‍ ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും നല്‍കും. 2. അവിടുന്ന് അവരുടെ ഭവനങ്ങളില്‍ സമാധാനം സ്ഥാപിക്കും. 3. തങ്ങളുടെ കഷ്ടതകളിലെല്ലാം അവിടുന്നവര്‍ക്ക് ആശ്വാസമേകും. 4. അവിടുന്നവര്‍ക്ക് ഈ ജീവിതത്തില്‍ അതിലുമുപരി മരണത്തിലും സുരക്ഷിതമായ അഭയശിലയാകും. 5. തങ്ങളുടെ എല്ലാ ചുവടുവെപ്പുകളിലും അവിടുന്നവര്‍ക്ക് അനുഗ്രഹങ്ങള്‍ വാരിക്കോരി ചൊരിയും. 6. പാപികള്‍ അവിടുത്തെ തിരുഹൃദയം കൃപയുടെ വറ്റാത്ത ഉറവയായി കണ്ടെത്തും. 7. തളർന്നു പോയ ആത്മാക്കളെല്ലാം ദൈവസ്നേഹത്താല്‍ നിറയും. 8. ആ ആത്മാക്കളെല്ലാം പെട്ടെന്ന് തന്നെ പരിപൂര്‍ണ്ണമായും കുറ്റമറ്റതാകും. 9. അവിടുത്തെ തിരുഹൃദയ രൂപത്തെ എവിടെയൊക്കെ സ്ഥാപിക്കുകയും വണങ്ങുകയും ചെയ്യുന്നുവോ അവിടമൊക്കെ അവിടുന്ന് അനുഗ്രഹിക്കും. 10. വൈദികര്‍ക്ക് അവിടുന്ന് ഏറ്റവും കഠിനഹൃദയങ്ങളെ സ്പര്‍ശിക്കാനുള്ള വരം നല്‍കും. 11. തിരുഹൃദയ ഭക്തി പ്രചരിപ്പിക്കുന്നവരുടെ പേരുകള്‍ അവിടുത്തെ ഹൃദയത്തില്‍ എഴുതി സൂക്ഷിക്കും. 12. ഒന്‍പതു ആദ്യ വെള്ളിയാഴ്ചകളില്‍ തുടര്‍ച്ചയായി വി.കുര്‍ബ്ബാനയില്‍ സംബന്ധിച്ചു അത് സ്വീകരിക്കുന്നവര്‍ക്കായ് അവിടുത്തെ കൃപ സമ്പൂര്‍ണ്ണമായ ഹൃദയത്തില്‍ നിന്ന് അത്യുഷ്മളമായ സ്നേഹത്തോടെ അനുഗ്രഹ വര്‍ഷമുണ്ടാകും. അവർ കൂദാശകള്‍ സ്വീകരിക്കാതെ മരിക്കുകയില്ല. മാസാദ്യ വെള്ളിയാഴ്ച ആചരണവുമായി ബന്ധപ്പെട്ടു കിടക്കുകയാണ് പന്ത്രണ്ടാമത്തെ വാഗ്ദാനം എന്ന് വ്യക്തമാണ്. ആയതിനാല്‍ തന്നെ ഏറ്റം പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. നാളിതുവരെ സഭയെ നയിച്ച സഭാപിതാക്കൻമാർ എല്ലാം തന്നെ തിരുഹൃദയ ഭക്തിയെ എല്ലായ്പ്പോഴും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നിരിക്കെ തന്നെ, ഈ വാഗ്ദാനങ്ങളെല്ലാം തന്നെ അതിന്‍റെ ശരിയായ അര്‍ത്ഥത്തില്‍ തന്നെ എല്ലാവരും മനസ്സിലാക്കിയിരിക്കണമെന്ന് തിരുസഭയ്ക്ക് നിര്‍ബന്ധമുണ്ട്. പരമ്പരാഗതമായി അനുഷ്ഠിച്ചുവരുന്ന രീതികളോ വേദഗ്രന്ഥത്തിനടിസ്ഥാനപ്പെടുത്തിയ നിര്‍ദ്ദേക സംഹിതകളോ ഇതിനില്ല എന്ന കാര്യം നാമോര്‍ക്കേണ്ടതുണ്ട്. മറിച്ച് പൂര്‍ണ്ണവും ഔദാര്യ പൂര്‍ണ്ണവുമായ ഒരു ക്രിസ്തീയ ജീവിതം നയിക്കാനുതകുന്ന രീതിയില്‍ മനസ്സിലാക്കപ്പെടണം. ദൈവ നിവേശിതമായ ഈ വാഗ്ദാനങ്ങള്‍ തികച്ചും യാന്ത്രികമായും അന്ധവിശ്വാസപരമായും സമീപിച്ചാല്‍ അത് അവിടുത്തെ സദ്ദുദ്ദേശങ്ങള്‍ക്ക് എതിരായും ദൈവഹിതമല്ലാതാവുകയും ചെയ്യും. മുകളില്‍ പ്രസ്താവിച്ച കാര്യങ്ങളെല്ലാം മനസ്സിലാക്കി, നമുക്ക് മാസാദ്യ വെള്ളിയാഴ്ചകളുടെ ഭക്തിക്ക് എന്താണ് മുന്‍തൂക്കം എന്ന് നോക്കാം. #{red->none->b->മൂന്നു ഘടകങ്ങളാണ് ഇതില്‍ പ്രധാനമായും ഉള്ളത് : }# 1. ഒരുക്കത്തിനായി കുമ്പസാരമെന്ന കൂദാശ. 2. ഒൻപത് മാസാദ്യ വെള്ളിയാഴ്ചകളില്‍ അടുപ്പിച്ചുള്ള വി.കുര്‍ബാന സ്വീകരണം. 3. ഒരു മണിക്കൂര്‍ ദിവ്യകാരുണ്യത്തിന് മുന്നിരുന്ന് ആരാധന. ഇക്കാര്യങ്ങളൊക്കെ തിരുഹൃദയ ഭക്തിയുടെ രൂപരേഖയെന്നിരിക്കെ, മാസാദ്യ വെള്ളിയാഴ്ച ഇത് ആചരിക്കുന്നവര്‍ക്ക് തിരുഹൃദയത്തിനോട് ധാരാളമായി സ്നേഹമുണ്ടാകും. ഇത് പലതരത്തില്‍ പ്രകടിപ്പിക്കാമെങ്കിലും തിരുഹൃദയത്തിന്‍റെ തിരുനാള്‍ എവിടെയായിരുന്നാലും ആഘോഷിക്കുന്നത് പ്രധാനമാണ്. അത് പന്തകുസ്താ കഴിഞ്ഞുവരുന്ന രണ്ടാം ഞായറാഴ്ചക്ക് ശേഷമുള്ള വെള്ളിയാഴ്ചയാണ്. തിരുഹൃദയ വണക്കമാസമായ ജൂണ്‍ മാസത്തിലും പ്രത്യേക ബഹുമാനത്തോടെ തിരുഹൃദയ ഭക്തി ആചരിക്കുന്നതും നല്ലതായിരിക്കും.
Image: /content_image/ChristianPrayer/ChristianPrayer-2017-02-03-04:14:22.jpg

4044
Category: 1
Sub Category:
Heading: സമൂഹം അവഗണിക്കുന്ന മനുഷ്യര്‍ക്കു വേണ്ടി ഫെബ്രുവരി മാസത്തില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ മാര്‍പാപ്പയുടെ ആഹ്വാനം
Content: വത്തിക്കാന്‍: പീഡനം അനുഭവിക്കുന്ന ജനവിഭാഗത്തിനു വേണ്ടി ഫെബ്രുവരി മാസത്തിലെ പ്രാര്‍ത്ഥനകള്‍ നാം പ്രത്യേകമായി സമര്‍പ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അഭയാര്‍ത്ഥികള്‍ക്കു വേണ്ടിയും പാര്‍ശവല്‍ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടിയും ഈ മാസം വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്തണമെന്നും തന്റെ സന്ദേശത്തില്‍ പാപ്പ പറയുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തിരിക്കുന്ന പ്രാര്‍ത്ഥനാ നിയോഗങ്ങളെ പ്രത്യേകമായി ഉള്‍ക്കൊള്ളിക്കുന്ന വീഡിയോ സന്ദേശം 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' തയ്യാറാക്കി പുറത്തുവിട്ടിട്ടുണ്ട്. "നാം ഇന്ന് ജീവിക്കുന്നത് ആകാശത്തോളം വളര്‍ന്ന കെട്ടിടങ്ങളും, വമ്പന്‍ ഷോപ്പിംഗ് മാളുകളും നിറഞ്ഞ ലോകത്തിലാണ്. എന്നാല്‍ ഈ ലോകം ചില മനുഷ്യരെ മാത്രം ഉള്‍ക്കൊള്ളുന്ന ഒന്നാണ്. ഇതിന്റെ അനന്തര ഫലമായി വലിയ ഒരു വിഭാഗം ജനങ്ങള്‍ സമൂഹത്തില്‍ പാര്‍ശവല്‍ക്കരിക്കപ്പെട്ടവരായി തീരുന്നു. ജോലിയില്ലാതെ, അവസരങ്ങളില്ലാതെ, മുന്നോട്ടു നീങ്ങുവാന്‍ വഴികളില്ലാതെ ചിലര്‍ മാത്രം ഈ സമ്പന്ന ലോകത്തിന്റെ വശങ്ങളില്‍ നില്‍ക്കുന്നു". "ദയവായി ഇവരെ മറക്കരുത്. അവഗണിക്കപ്പെടുന്ന സാധുക്കള്‍ക്ക് വേണ്ടി നാം പ്രാര്‍ത്ഥിക്കണം. ഇവരില്‍ വലിയൊരു വിഭാഗവും അഭയാര്‍ത്ഥികളും, വീടില്ലാത്തവരും, സമൂഹം പാര്‍ശവല്‍ക്കരിക്കപ്പെട്ട് തള്ളി കളഞ്ഞവരുമാണ്. ഇവരെയും നമുക്ക് സ്വീകരിക്കാം. അവര്‍ക്കും സൗഖ്യം പകര്‍ന്നു നല്‍കാം". പരിശുദ്ധ പിതാവ് തന്റെ സന്ദേശത്തില്‍ പറയുന്നു.
Image: /content_image/News/News-2017-02-03-04:38:44.jpg
Keywords:

4045
Category: 1
Sub Category:
Heading: ഫെബ്രുവരി മാസത്തില്‍ പാവങ്ങള്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മാര്‍പാപ്പയുടെ ആഹ്വാനം
Content: വത്തിക്കാന്‍: സമൂഹത്തില്‍ പീഡനം അനുഭവിക്കുന്ന ജനവിഭാഗത്തിനു വേണ്ടി ഫെബ്രുവരി മാസത്തിലെ പ്രാര്‍ത്ഥനകള്‍ നാം പ്രത്യേകമായി സമര്‍പ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍പാപ്പയുടെ ഫെബ്രുവരി മാസത്തെ പ്രാര്‍ത്ഥനാ നിയോഗം ഉള്‍കൊള്ളിച്ച് 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' തയ്യാറാക്കി പുറത്തുവിട്ടിട്ടുള്ള വീഡിയോയിലാണ് ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം. അഭയാര്‍ത്ഥികള്‍ക്കു വേണ്ടിയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടിയും തന്നോടൊപ്പം ചേര്‍ന്നു ഈ മാസം വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്തണമെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ പറയുന്നു. "നാം ഇന്ന് ജീവിക്കുന്നത് ആകാശത്തോളം വളര്‍ന്ന കെട്ടിടങ്ങളും, വമ്പന്‍ ഷോപ്പിംഗ് മാളുകളും നിറഞ്ഞ ലോകത്തിലാണ്. എന്നാല്‍ ഈ ലോകം ചില മനുഷ്യരെ മാത്രം ഉള്‍ക്കൊള്ളുന്ന ഒന്നാണ്. ഇതിന്റെ അനന്തര ഫലമായി വലിയ ഒരു വിഭാഗം ജനങ്ങള്‍ സമൂഹത്തില്‍ പാര്‍ശവല്‍ക്കരിക്കപ്പെട്ടവരായി തീരുന്നു. ജോലിയില്ലാതെ, അവസരങ്ങളില്ലാതെ, മുന്നോട്ടു നീങ്ങുവാന്‍ വഴികളില്ലാതെ ചിലര്‍ മാത്രം ഈ സമ്പന്ന ലോകത്തിന്റെ വശങ്ങളില്‍ നില്‍ക്കുന്നു". "ദയവായി ഇവരെ മറക്കരുത്. അവഗണിക്കപ്പെടുന്ന സാധുക്കള്‍ക്ക് വേണ്ടി നാം പ്രാര്‍ത്ഥിക്കണം. ഇവരില്‍ വലിയൊരു വിഭാഗവും അഭയാര്‍ത്ഥികളും, വീടില്ലാത്തവരും, സമൂഹം പാര്‍ശവല്‍ക്കരിക്കപ്പെട്ട് തള്ളി കളഞ്ഞവരുമാണ്. ഇവരെയും നമുക്ക് സ്വീകരിക്കാം. അവര്‍ക്കും സൗഖ്യം പകര്‍ന്നു നല്‍കാം". പരിശുദ്ധ പിതാവ് തന്റെ സന്ദേശത്തില്‍ പറഞ്ഞു. സഭൈക്യം പുനസ്ഥാപിക്കാനും മാനവരാശി നേരിടുന്ന വെല്ലുവിളികളെ പരസ്പര സഹകരണത്തോടെ നേരിടുന്നതിനു വേണ്ടിയാണ് മാര്‍പാപ്പ കഴിഞ്ഞ മാസം പ്രാര്‍ത്ഥിച്ചത്.
Image: /content_image/News/News-2017-02-03-10:27:36.jpg
Keywords: ഫ്രാന്‍സിസ് പാപ്പ