Contents

Displaying 3781-3790 of 25031 results.
Content: 4046
Category: 18
Sub Category:
Heading: അഗസ്റ്റീനിയന്‍ സന്യാസിനീ സമൂഹം സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു
Content: കു​​മ​​ളി: അ​​ഗ​​സ്റ്റീ​​നി​​യ​​ൻ സ​​ന്യാ​​സി​​നി സ​​ഭ ഇ​​ന്ത്യ​​യി​​ലെ​​ത്തി​​യ​​തി​​ന്‍റെ​​യും സ്പ്രിം​​ഗ്‌​വാ​ലി സെന്‍റ് അ​​ഗ​​സ്റ്റി​​ൻ ആശു​​പ​​ത്രി​​യു​​ടെ​​യും സു​​വ​​ർ​​ണ​​ജൂബി​​ലി ആ​​ഘോ​​ഷിച്ചു. ഇന്നലെ കുമളിയിലെ സ്പ്രിംഗ്‌വാലിയില്‍ നടന്ന ചടങ്ങ് സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷപ്പ് കർദ്ദിനാൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ഉദ്ഘാടനം ചെയ്തു. അ​​ഗ​​സ്റ്റീ​​നി​​യ​​ൻ സ​​ന്യാ​​സി​​നി സ​​മൂ​​ഹ​​ത്തി​​ന്‍റെ സേവനങ്ങള്‍ മഹത്തരമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ദൈ​​വ​​ദാ​​സ​​ൻ മാ​​ർ കാവുകാട്ട് പി​​താ​​വി​​ന്‍റെ ക്ഷ​​ണം സ്വീ​​ക​​രി​​ച്ചാ​​ണു സ​​ന്യാ​​സി​​നി​​ക​​ൾ ഇന്ത്യയിലെത്തി കു​​മ​​ളി​​യി​​ൽ ആ​​ശു​​പ​​ത്രി സ്ഥാ​​പി​​ച്ച​​ത്. ക​​ട്ട​​പ്പ​​ന സെ​​ന്‍റ് ജോ​​ണ്‍​സ് ആ​​ശു​​പ​​ത്രി​​യും കാ​​വു​​കാ​​ട്ട് പി​​താ​​വി​​ന്‍റെ ശ്ര​​മ​​ഫ​​ല​​മാ​​യി സ്ഥാ​​പി​​ത​​മാ​​യ​​താ​​ണ്. ആ​​തു​​ര​​ വി​​ദ്യാ​​ഭ്യാ​​സ രം​​ഗ​​ത്ത് അഗസ്റ്റീനിയന്‍ പാ​​ര​​മ്പര്യ​​ത്തി​​ലു​​ള്ള സ​​ന്യാ​​സി​​നി​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ശൈ​​ലി വേ​​റി​​ട്ട​​താ​​ണ്. കര്‍ദിനാള്‍ പറഞ്ഞു. സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ ആ​​ശു​​പ​​ത്രി​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു സ്ഥാ​​പി​​ച്ച പെ​​യി​​ൻ ആ​​ൻ​​ഡ് പാലി​​യേ​​റ്റീ​​വ് കെ​​യ​​ർ യൂ​​ണി​​റ്റ് മാ​​ർ ആ​​ല​​ഞ്ചേ​​രി വെ​​ഞ്ചരി​​ച്ചു. പൊ​​തു​​സ​​മ്മേ​​ള​​ന​​ത്തി​​ൽ സി​​ൽ​​വ​​ർ ജൂ​​ബി​​ലി ആഘോഷിക്കുന്ന 11 സ​ന്യാ​സി​നി​ക​ളെ ആ​​ദ​​രി​​ച്ചു. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത വൈ​​സ് ചാൻസിലർ ഫാ. ​​മാ​​ത്യു ക​​ല്ല​​റ​​യ്ക്ക​​ൽ രൂ​​പ​​ത​​യു​​ടെ മെ​​മ​​ന്‍റോ​ ന​ൽ​കി​യും ഏ​​ല​​ക്കാ​​മാ​​ല ചാ​​ർ​​ത്തി​​യും സി​സ്റ്റ​ർ​മാ​രെ ആ​​ദ​​രി​​ച്ചു. സു​​പ്പീ​​രി​​യ​​ർ ജന​​റ​​ൽ സി​​സ്റ്റ​​ർ പ്രേ​​മ പാ​​ക്കു​​മ​​ല ച​​ട​​ങ്ങി​​ൽ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​കു​​ര്യ​​ൻ താമരശേ​​രി അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. പാ​​ലി​​യേ​​റ്റീ​​വ് കെയര്‍ യൂ​​ണി​​റ്റി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഇ.​​എ​​സ്. ബി​​ജി​​മോ​​ൾ എം​​എ​​ൽ​​എ നിർവഹിച്ചു. ജോ​​യ്സ് ജോ​​ർ​​ജ് എം​​പി​​യു​​ടെ സ​​ന്ദേ​​ശം വാ​​യി​​ച്ചു. ന​​സ്രാ​​ണി​​പു​​രം സെ​​ന്‍റ് മാത്യൂസ് പ​​ള്ളി വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് ആലപ്പാട്ടുകുന്നേ​​ൽ, റീ​​ജ​ണ​​ൽ സു​​പ്പീ​​രി​​യ​​ർ സി​​സ്റ്റ​​ർ മോ​​നി​​ക്ക പെ​​രു​​മ്പ​​ള്ളി​​ൽ, പ്രൊ​​വി​​ൻ​​ഷ്യ​​ൽ സുപ്പീരിയർ സി​​സ്റ്റ​​ർ കു​​സും പ​​താ​​രം​​ചി​​റ, തുടങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Image: /content_image/India/India-2017-02-03-06:37:39.jpg
Keywords: സിസ്റ്റ
Content: 4047
Category: 1
Sub Category:
Heading: പഞ്ചാബിലെ ക്രിസ്ത്യാനികളെ രാഷ്ട്രീയവൃത്തങ്ങള്‍ അവഗണിക്കുന്നുവെന്ന് ക്രൈസ്തവ നേതാക്കള്‍
Content: ചണ്ഡിഗഡ്: പഞ്ചാബിലെ ക്രൈസ്തവര്‍ക്ക് രാഷ്ട്രീയവൃത്തങ്ങള്‍ ആവശ്യമായ പരിഗണന നല്‍കുന്നില്ലായെന്ന പരാതിയുമായി ക്രൈസ്തവ നേതാക്കള്‍ രംഗത്ത്. സിക്ക് മതവിശ്വാസികള്‍ കൂടുതലുള്ള സംസ്ഥാനത്തു, ക്രൈസ്തവരുടെ വോട്ടുകള്‍ നിര്‍ണ്ണായകമാകുമെന്നും നേതാക്കള്‍ ചൂണ്ടികാണിക്കുന്നു. ന്യൂനപക്ഷങ്ങളായ തങ്ങളെ കൂടി പരിഗണിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളുമായി മാത്രമേ സഹകരിക്കൂയെന്നും ക്രൈസ്തവര്‍ പറയുന്നു. 117 നിയമസഭാ സീറ്റുകള്‍ ഉള്ള പഞ്ചാബില്‍ നാളെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി-അകാലിദള്‍ സംഖ്യവും, കോണ്‍ഗ്രസും, ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള ശക്തമായ ത്രികോണ മത്സരമാണ് പഞ്ചാബില്‍ നടക്കുന്നത്. ഹൈന്ദവ വിശ്വാസികളോട് കൂടുതല്‍ അടുപ്പം പുലര്‍ത്തുന്ന ബിജെപി-അകാലിദള്‍ സംഖ്യത്തിന്റെ കൈയിലാണ് സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ഭരണം. സംസ്ഥാനത്തെ ക്രൈസ്തവ ജനസംഖ്യയുടെ ശരിയായ കണക്കുകളല്ല ഔദ്യോഗികമായി പ്രചരിക്കുന്നതെന്ന് ജലന്തര്‍ രൂപതയുടെ വക്താവ് ഫാദര്‍ പീറ്റര്‍ കാവുംപുറം ചൂണ്ടികാണിക്കുന്നു. "സംസ്ഥാനത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും പഞ്ചാബിലെ ക്രൈസ്തവരെ ശരിയായി പരിഗണിക്കുന്നില്ല. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക രംഗങ്ങളില്‍ സംസ്ഥാനത്തെ ക്രൈസ്തവ വിശ്വാസികള്‍ ഒരുപോലെ പിന്നിലാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരണമെന്ന് ക്രൈസ്തവര്‍ ഏറെ നാളായി ആഗ്രഹിക്കുകയും, പ്രസ്തുത ആവശ്യവുമായി രാഷ്ട്രീയ നേതൃത്വങ്ങളെ സമീപിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ക്രൈസ്തവരുടെ പ്രശ്‌നങ്ങളെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നില്ല". ഫാദര്‍ പീറ്റര്‍ കാവുംപുറം പറഞ്ഞു. പഞ്ചാബ് ക്രിസ്ത്യന്‍ യുണൈറ്റഡ് ഫോറം എന്ന സംഘടന അടുത്തിടെ നടത്തിയ പഠനത്തില്‍ സംസ്ഥാനത്തെ ക്രൈസ്തവ ജനസംഖ്യയുടെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവന്നിരുന്നു. 2011-ലെ കേന്ദ്ര സര്‍ക്കാര്‍ സെന്‍സസ് പ്രകാരം സംസ്ഥാനത്ത് 2,70,000 ക്രൈസ്തവര്‍ മാത്രമാണ് ഉള്ളത്. ആകെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണിത്. എന്നാല്‍ പഞ്ചാബില്‍ നാലു മില്യണ്‍ ക്രൈസ്തവര്‍ ഉണ്ടെന്നാണ് ഫോറം നടത്തിയ പഠനത്തില്‍ തെളിഞ്ഞത്. പഞ്ചാബിലെ മൊത്തം ജനസംഖ്യയുടെ 15 ശതമാനത്തോളം വരും ഇത്. "സംസ്ഥാനത്തെ ക്രൈസ്തവ വിശ്വാസികളില്‍ നല്ലൊരു പങ്കും ഇതിന് മുമ്പ് ദളിത് വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്നവരാണ്. ദളിത് വിഭാഗത്തില്‍ നിന്നും ക്രൈസ്തവരായി മാറിയ ഇവര്‍ക്ക്, സര്‍ക്കാര്‍ ദളിതര്‍ക്ക് നല്‍കുന്ന ഒരു ആനുകുല്യവും ലഭിക്കുന്നില്ല. ഈ സ്ഥിതികാരണം പലരും തങ്ങളുടെ സര്‍ക്കാര്‍ രേഖകളില്‍ മതം മാറിയ വിവരം മറച്ചുവയ്ക്കാറാണ് പതിവ്. അവര്‍ ഹിന്ദു ദളിതരായി തന്നെ തുടരും. ഇതു മൂലമാണ് സംസ്ഥാനത്ത് ക്രൈസ്തവരുടെ എണ്ണം ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഉള്ളതെന്ന് സര്‍ക്കാര്‍ രേഖകള്‍ പറയുന്നത്. ക്രൈസ്തവരായി മാറിയ ദളിതര്‍ക്കും, സംവരണം ഉള്‍പ്പെടെയുള്ള ആനുകുല്യങ്ങള്‍ നല്‍കണമെന്ന ആവശ്യം പലപ്പോഴും ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ വിഷയത്തില്‍ ഒരു തീരുമാനവും സ്വീകരിച്ചിട്ടില്ല". ഫാദര്‍ പീറ്റര്‍ കാവുംപുറം ചൂണ്ടികാണിച്ചു. പഞ്ചാബ് ക്രിസ്ത്യന്‍ യുണൈറ്റഡ് ഫോറത്തിന്റെ പ്രസിഡന്റായ ജോര്‍ജ് സോണിയും ക്രൈസ്തവരെ പരിഗണിക്കാത്ത രാഷ്ട്രീയ നേതൃത്വത്തിന്റെ നടപടിയിലുള്ള പ്രതിഷേധം രേഖപ്പെടുത്തി. ദളിത് വിഭാഗത്തില്‍ നിന്നും ക്രൈസ്തവരായി മാറുന്നവര്‍ക്ക്, അനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് 1994-ല്‍ സര്‍ക്കാര്‍ പ്രത്യേക നിയമം കൊണ്ടുവരാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി ജോര്‍ജ് സോണി പറഞ്ഞു. എന്നാല്‍ ഇതുവരെ നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Image: /content_image/News/News-2017-02-03-08:00:43.jpg
Keywords: പഞ്ചാ, ഭാരത
Content: 4048
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ ക്രൈസ്തവ ബാലികയെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തി
Content: ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പന്ത്രണ്ട് വയസുള്ള ക്രൈസ്തവ ബാലികയെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ടാനിയ എന്ന ബാലികയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ജനുവരി 23-നു സിയാല്‍കോട്ടില്‍ നടന്ന സംഭവം ബ്രിട്ടീഷ് പാക്കിസ്ഥാനി അസ്സോസിയേഷന്‍ ഇക്കഴിഞ്ഞ ദിവസമാണ് പുറലോകത്തെ അറിയിച്ചത്. അതേ സമയം പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് ഭാഷ്യം. ജനുവരി 23 ന് മൂത്ത സഹോദരന്റെ ഒപ്പം സ്‌കൂളിലേക്ക് പോയ ടാനിയായെ കനാലില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായി പോലീസ് ബന്ധുക്കളെ വിവരം അറിയിക്കുകയുമായിരുന്നു. പോലീസിന്റെ ആത്മഹത്യ വാദത്തെ ബന്ധുക്കള്‍ പൂര്‍ണ്ണമായും തള്ളികളഞ്ഞിട്ടുണ്ട്. മാനഭംഗം ചെയ്യപ്പെട്ടതിന്റെ അടയാളങ്ങള്‍ മൃതദേഹത്തില്‍ ഉണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. ടാനിയായുടെ കുടുംബത്തിന് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ അധികാരികള്‍ക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. രാജ്യത്തെ ക്രൈസ്തവര്‍ ഇസ്ലാം മതവിശ്വാസികളില്‍ നിന്ന് നിരവധിയായ പീഡനങ്ങളാണ് ഏറ്റുവാങ്ങുന്നത്. 'ഓപ്പണ്‍ ഡോര്‍സ്' എന്ന സംഘടനയുടെ കണക്കുകള്‍ പ്രകാരം ക്രൈസ്തവ മതപീഡനങ്ങളുടെ കാര്യത്തില്‍ പാക്കിസ്ഥാന് നാലാം സ്ഥാനമാണ്. പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്കു നേരെ ഓരോ ദിവസവും പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരികെയാണ്. മതപരിവര്‍ത്തനത്തിന് വിധേയമായി ഇസ്ലാം മതം സ്വീകരിക്കാത്ത ക്രൈസ്തവര്‍ക്ക് നേരെ ശക്തമായ ആക്രമണമാണ് തീവ്രമുസ്ലിം സംഘടനകള്‍ നടത്തുന്നുന്നത്. ക്രൈസ്തവ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി ഇസ്ലാം മതാചാരപ്രകാരം വിവാഹം കഴിപ്പിക്കുന്നത് രാജ്യത്തു സ്ഥിരം സംഭവമാണ്. അതേ സമയം ക്രൈസ്തവരെ മാത്രം ലക്ഷ്യംവച്ചുള്ള സര്‍ക്കാര്‍ നടപടികളും അനുദിനം പാക്കിസ്ഥാനില്‍ വര്‍ധിച്ചു വരികയാണ്.
Image: /content_image/News/News-2017-02-03-08:23:52.jpg
Keywords: പാകി, പാക്കിസ്ഥാ
Content: 4049
Category: 1
Sub Category:
Heading: ബംഗ്ലാദേശിലെ പാഠ്യപദ്ധതിയില്‍ ഇസ്ലാമികവത്ക്കരണം: പ്രതിഷേധം ശക്തം
Content: ധാക്ക: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഇസ്ലാമിക വത്ക്കരണം നടത്താനുള്ള ബംഗ്ലാദേശ് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തം. ബംഗ്ലാദേശിലെ കത്തോലിക്ക സഭയും പ്രതിഷേധം ഉയര്‍ത്തുന്നവരുടെ കൂടെ അണിചേര്‍ന്നതോടെ സര്‍ക്കാരിനെതിരെ രംഗത്തു വന്നിട്ടുള്ളവരുടെ നീക്കങ്ങള്‍ കൂടുതല്‍ ശക്തമായി. പ്രൈമറി സ്‌കൂളിലെ കുട്ടികളുടെ പാഠപുസ്തങ്ങളെ കേന്ദ്രീകരിച്ചാണ് ഇസ്ലാം മതത്തിലെ ആശയങ്ങള്‍ പഠിപ്പിക്കുവാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത്. മതേതരത്വ രാജ്യമായ ബംഗ്ലാദേശിലെ ബഹുഭൂരിപക്ഷം പൗരന്‍മാരും ഇസ്ലാം മതവിശ്വാസികളാണ്. അവാമി ലീഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. ഒരു മതേതരത്വ രാജ്യത്ത്, ഇസ്ലാം വിശ്വാസം മാത്രം അടിച്ചേല്‍പ്പിക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണെന്ന് ന്യൂനപക്ഷങ്ങളും, സ്വതന്ത്ര എഴുത്തുകാരും പറയുന്നു. പ്രൈമറി സ്‌കൂളിലെ കുട്ടികളുടെ പാഠ്യപദ്ധതിയിലാണ് ഇസ്ലാം വിശ്വാസത്തെ മനപൂര്‍വ്വം അടിച്ചേല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ഒന്നാം തീയതിയാണ് പ്രൈമറി സ്‌കൂളിലേക്കുള്ള പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തത്. മുസ്ലീം മതസ്ഥരല്ലാത്തവരുടെ ലേഖനങ്ങളോ, എഴുത്തുകളോ പുസ്‌കത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന വിവരം ഇതിന് ശേഷമാണ് പുറത്തുവന്നത്. മതേതരത്വ നിലപാട് സ്വീകരിക്കുന്ന എഴുത്തുകാരുടെ രചനകളും കുട്ടികളുടെ പാഠപുസ്‌കത്തില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഒരു തരത്തിലുള്ള വിശദീകരണവും നല്‍കാതെയാണ് സര്‍ക്കാര്‍ ഏകപക്ഷീയമായി ഇത്തരമൊരു തീരുമാനം സ്വീകരിച്ചതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
Image: /content_image/News/News-2017-02-03-11:04:23.JPG
Keywords: ബംഗ്ലാ
Content: 4050
Category: 1
Sub Category:
Heading: യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്ന യുക്രൈന്‍ ജനതയ്ക്ക് സഹായഹസ്തവുമായി കാരിത്താസ്
Content: കീവ്: യുദ്ധം മൂലം ക്ലേശമനുഭവിക്കുന്ന കിഴക്കന്‍ യുക്രൈനിലേക്ക് സഹായവുമായി കത്തോലിക്ക സഭയുടെ സന്നദ്ധ സംഘടനയായ കാരിത്താസ് രംഗത്ത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ പത്തു സാധാരണക്കാരാണ് പ്രദേശത്ത് കൊല്ലപ്പെട്ടത്. അവ്ഡീവ്കാ എന്ന പട്ടണത്തെയാണ് യുദ്ധം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ആയിരക്കണക്കിന് നഗരവാസികള്‍ ഇതിനോടകം തന്നെ പട്ടണത്തില്‍ നിന്നും പലായനം ചെയ്തു കഴിഞ്ഞു. എന്നാല്‍ നിരവധി പേര്‍ ഇപ്പോഴും എവിടേയ്ക്ക് പോകണമെന്നറിയാതെ പട്ടണത്തില്‍ കുടുങ്ങി കിടക്കുകയാണ്. മേഖലയില്‍ കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. ഡോണ്‍സ്‌റ്റെക് മേഖലയെ കേന്ദ്രീകരിച്ചാണ്, കാരിത്താസ് യുദ്ധത്തില്‍ അകപ്പെട്ടു പോയവര്‍ക്കുള്ള സഹായം ലഭ്യമാക്കുന്നത്. അന്താരാഷ്ട്ര സമൂഹം കിഴക്കന്‍ യുക്രൈനില്‍ ദുരിതമനുഭവിക്കുന്ന ജനതയെ മറന്ന തരത്തിലാണ് പെരുമാറുന്നതെന്ന് കാരിത്താസിന്റെ യൂറോപ്യന്‍ സെക്രട്ടറി ജനറലായ ജോര്‍ജി ന്യൂണോ മേയര്‍ പറഞ്ഞു. വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. യുദ്ധത്തില്‍ കഷ്ടം അനുഭവിക്കുന്നവര്‍ക്കായി കാരിത്താസ് കൂടുതല്‍ സഹായം എത്തിച്ചു നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും, ഇതിനായി അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്നും അദ്ദേഹം അഭിമുഖത്തില്‍ അഭ്യര്‍ത്ഥിച്ചു. മേഖലയില്‍ കാല്‍ലക്ഷ്യത്തോളം ആളുകളാണ് വസിക്കുന്നത്. ഇതില്‍ തന്നെ 15,000 പേര്‍ ഇവിടെ നിന്നും പലായനം ചെയ്തു. രണ്ടായിരത്തില്‍ അധികം കുട്ടികള്‍ക്കും, പതിനായിരത്തോളം മുതിര്‍ന്നവര്‍ക്കും ഇതു വരെ യുദ്ധമുഖത്തു നിന്നും രക്ഷപെടുവാന്‍ സാധിച്ചിട്ടില്ല. കാലവസ്ഥ പ്രതികൂലമായിരിക്കുന്നതും മേഖലയിലെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി കാരിത്താസ് സെക്രട്ടറി ജനറല്‍ പറയുന്നു. "കാരിത്താസ് യുക്രൈന്റെ നേതൃത്വത്തില്‍ ആയിരം ഭക്ഷണപൊതിയാണ് ഇതുവരെ മേഖലയില്‍ അടിയന്തര സഹായം എന്ന നിലയ്ക്ക് വിതരണം ചെയ്തിരിക്കുന്നത്. 10 ടണ്‍ ഭക്ഷണ സാധനങ്ങള്‍ ഇവിടെ വിതരണത്തിനായി തയ്യാറാക്കുന്നുണ്ട്. രണ്ടാഴ്ച്ചയോളം ഇവിടെയുള്ളവര്‍ക്ക് ഭക്ഷണം കഴിക്കുവാന്‍ ഇതു മതിയാകും. പ്രദേശത്തെ ആളുകള്‍ക്ക് വൈദ്യസഹായം എത്തിച്ചു നല്‍കുന്നതിനായി മെഡിക്കല്‍ കിറ്റും വിതരണം ചെയ്യുവാന്‍ കാരിത്താസ് തീരുമാനിച്ചിട്ടുണ്ട്". "അഞ്ചു മില്യണ്‍ ആളുകളെ ബാധിക്കുന്ന ഒരു യുദ്ധമാണ് ഇവിടെ നടക്കുന്നത്. എന്നാല്‍ ഒരു മാധ്യമവും ഇതിനെ കുറിച്ച് ശരിയായ റിപ്പോര്‍ട്ടുകള്‍ പുറം ലോകത്തെ അറിയിക്കുന്നില്ല. മുന്നു മില്യണ്‍ ആളുകള്‍ യുദ്ധത്തെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു. മൈനസ് 17 ഡിഗ്രിയാണ് ഇവിടെ അനുഭവപ്പെടുന്ന താപനില. വൈദ്യുത ബന്ധം പല സ്ഥലങ്ങളിലും വിഛേദിക്കപ്പെട്ട നിലയിലാണ്". ജോര്‍ജി ന്യൂണോ മേയര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. അന്താരാഷ്ട്ര സമൂഹത്തിന്റെയും സഭയുടെയും കൈത്താങ്ങ് യുക്രൈന്‍ ജനതയ്ക്ക് ആവശ്യമാണെന്ന് പറഞ്ഞ ജോര്‍ജി ന്യൂണോ, എല്ലാവരോടും ഈ വിഷയത്തെ ഓര്‍ത്ത് പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നുണ്ട്.
Image: /content_image/News/News-2017-02-03-11:55:01.jpg
Keywords: കാരിത്താസ്
Content: 4051
Category: 1
Sub Category:
Heading: ഫാ. ടോമിന്റെ മോചനത്തിനായി ഫരീദാബാദ് രൂപതയുടെ നേതൃത്വത്തില്ലുള്ള ധര്‍ണ്ണ ഫെബ്രുവരി ആറിന്
Content: ന്യൂഡൽഹി: ഫാ. ടോം ഉഴുന്നാലിന്‍റെ മോചനത്തിനായുള്ള നടപടികൾ വേഗത്തിലാക്കണമെന്നുള്ള ആവശ്യമുന്നയിച്ചുകൊണ്ട്, ഫരീദാബാദ് രൂപതയുടെ നേതൃത്വത്തിൽ കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര സമിതി ജന്ദർ മന്ദറിൽ ധർണ നടത്തും. ഫെബ്രുവരി ആറിന് രാവിലെ 10 മുതൽ 11 വരെ നടക്കുന്ന ധർണ ഫരീദാബാദ് ഡൽഹി രൂപതാധ്യക്ഷൻ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്യും. ഒരു വർഷത്തോളമായി ഭീകരരുടെ തടങ്കലിൽ കഴിയുന്ന ഫാ. ടോമിനെ മോചിപ്പിക്കാൻ സാധിക്കാത്തതിലുള്ള ക്രൈസ്തവരുടെ ആശങ്ക കേന്ദ്രസർക്കാരിന്‍റേയും പാർലമെന്‍റിന്‍റെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനാണ് ധർണ സംഘടിപ്പിച്ചതെന്ന് മാർ കുര്യാക്കോസ് ഭരണികുളങ്ങര വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള എംപിമാരും ധർണയിൽ പങ്കെടുക്കും. ഡൽഹി അതിരൂപത ആർച്ച്ബിഷപ് അനിൽ കുട്ടോ, ഗുഡ്ഗാവ് രൂപതാധ്യക്ഷൻ ഡോ. ജേക്കബ് മാർ ബർണബാസ്, സിബിസിഐ ജനറൽ സെക്രട്ടറി ഡോ. തിയോഡോർ മസ്കരൻഹസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. കത്തോലിക്കാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് വി.വി. അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ഫരീദാബാദ് രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നും വൈദികരും സന്യസ്തരും അല്മായരും ചടങ്ങിൽ പങ്കെടുക്കും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2017-02-03-12:07:58.jpg
Keywords: ഫാ.ടോമി
Content: 4052
Category: 15
Sub Category:
Heading: വിശുദ്ധ ബെനഡിക്ടിനോടുള്ള പ്രാര്‍ത്ഥന
Content: സ്വര്‍ഗ്ഗീയ പിതാവേ, ഈ ലോകത്തിന്‍റെ പ്രലോഭനങ്ങളില്‍ നിന്ന്‍ ഓടിയകന്ന് പ്രാര്‍ത്ഥനയുടേയും, പ്രായശ്ചിത്തത്തിന്‍റെയും ജീവിതം നയിച്ച വി. ബെനഡിക്ടിനെ പോലെ പാപങ്ങളേയും പാപസാഹചര്യങ്ങളേയും ഉപേക്ഷിച്ച് വിശുദ്ധ ജീവിതം നയിക്കാന്‍ ഞങ്ങളെ സഹായിക്കണമേ. കര്‍ത്താവായ യേശുവേ, വി.ബെനഡിക്ടിന്‍റെ മാദ്ധ്യസ്ഥത വഴി സാത്താന്‍റെ കുടില തന്ത്രങ്ങളില്‍ നിന്നും ഞങ്ങളെ കാത്തു സംരക്ഷിക്കണമേ. വിശുദ്ധന്‍റെ മാദ്ധ്യസ്ഥത്താല്‍ ഞങ്ങള്‍ക്ക് ഇപ്പോള്‍ ഏറ്റവും ആവശ്യമായ അനുഗ്രഹം.... തരണമേയെന്നും, അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. (വി. ബെനഡിക്ട്, എ.ഡി.480-ല്‍ റോമിനടുത്തുള്ള നൂര്‍സി എന്ന പട്ടണത്തില്‍ ജനിച്ചു. ഉന്നത വിദ്യാഭ്യാസത്തിനു റോമിലേക്ക് അയക്കപ്പെട്ടെങ്കിലും അവിടുത്തെ തിന്മയുടെ സ്വാധീനത്തില്‍ പെടാതിരിക്കാന്‍ ദൂരെയുള്ള വനാന്തരങ്ങളിലേക്ക് ഒളിച്ചോടി. ഒരു ഗുഹയില്‍ 3 വര്‍ഷത്തോളം പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ചിലവഴിച്ചു. അദ്ദേഹം വി.കുരിശ്‌ ഉപോയോഗിച്ച് പല അത്ഭുതങ്ങളും ചെയ്തിരുന്നു. ഇതറിഞ്ഞ അടുത്തുള്ള ആശ്രമാധിപര്‍ അദ്ദേഹത്തെ അവിടുത്തെ ആബട്ട് ആയി തെരഞ്ഞെടുത്തു. അവിടെയും അദ്ദേഹത്തിന് പലതരം പൈശാചിക പ്രലോഭനങ്ങള്‍ ഉണ്ടായതിനാല്‍ ചില ശിഷ്യന്മാരുമൊത്ത് മോണ്‍ടി കാസിനോയിലേക്ക് പോയി. അവിടെ അദ്ദേഹം വിജാതീയരെ ക്രൈസ്തവ സഭയിലേക്ക് പരിവര്‍ത്തനം ചെയ്യുകയും "ബെനഡിക്ടന്‍ സഭ" സ്ഥാപിക്കുകയും, അതിന്‍റെ നിയമാവലി എഴുതി ഉണ്ടാക്കുകയും ചെയ്തു. എ.ഡി. 543-ല്‍ മാര്‍ച്ച്‌ 21-ന് അദ്ദേഹത്തിന്‍റെ ആവശ്യപ്രകാരം ശിഷ്യന്മാര്‍ അദ്ദേഹത്തെ ദേവാലയത്തിലേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് അദ്ദേഹം മരണമടയുകയും ചെയ്തു.)
Image: /content_image/ChristianPrayer/ChristianPrayer-2017-02-03-15:27:33.jpg
Keywords: വിശുദ്ധ ബെനഡിക്ട്
Content: 4053
Category: 15
Sub Category:
Heading: വി. അന്തോണീസിനോടുള്ള പ്രാര്‍ത്ഥന
Content: നന്മ സ്വരൂപനായ ദൈവമേ! വി.അന്തോണീസിനെ വിശേഷ പുണ്യങ്ങളാലും അത്ഭുത പ്രവര്‍ത്തന വരത്താലും ധന്യനാക്കിയ അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു. യേശുനാഥാ വി.അന്തോണീസ്‌ വഴി ഞങ്ങള്‍ക്കു ലഭിച്ചിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി പറയുന്നു. നഷ്ടപ്പെട്ട വസ്തുക്കള്‍ വീണ്ടെടുക്കുന്നതിനും, രോഗികള്‍ക്ക് സൗഖ്യവും, പീഡിതര്‍ക്ക് ആശ്വാസവും, പാപികള്‍ക്ക് മാനസാന്തരവും നല്‍കുന്നതിനു വേണ്ടി വിശുദ്ധന്‍റെ മാദ്ധ്യസ്ഥം ഞങ്ങള്‍ യാചിക്കുന്നു. ഞങ്ങളുടെ പ്രതിസന്ധികളില്‍ അടിപതറാതെ അങ്ങയില്‍ ആശ്രയിക്കുവാനുള്ള കൃപ ഞങ്ങള്‍ക്കു നല്‍കണമേ. വിശുദ്ധന്‍റെ യോഗ്യതകള്‍ പരിഗണിച്ച് ഞങ്ങള്‍ക്ക് ഇപ്പോള്‍ ഏറ്റവും ആവശ്യമായ അനുഗ്രഹം....... നല്‍കണമേ എന്ന്‍ പ്രാര്‍ത്ഥിക്കുന്നു. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ.. ആമ്മേന്‍. (13 ത്രിത്വസ്തുതി.)
Image: /content_image/ChristianPrayer/ChristianPrayer-2017-02-03-15:35:08.jpg
Keywords: പാദുവ
Content: 4054
Category: 15
Sub Category:
Heading: വിശുദ്ധ ക്ലാരയോടുള്ള പ്രാര്‍ത്ഥന
Content: സമ്പന്നതയില്‍ ജനിച്ചിട്ടും, അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സീസിനാല്‍ പ്രചോദിതയായി, എല്ലാ സൗഭാഗ്യങ്ങളും ഉപേക്ഷിച്ച്, യേശുവിനെ തന്‍റെ ജന്മാവകാശമായും, ജീവിതത്തിന്‍റെ ലക്ഷ്യവുമായി പ്രഖ്യാപിക്കുകയും ചെയ്ത വിശുദ്ധ ക്ലാരയെ ഓര്‍ത്ത് സ്നേഹപിതാവേ അങ്ങേയ്ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. നാഥാ, ഞങ്ങള്‍ക്കും വിശുദ്ധ ക്ലാരയെപ്പോലെ അങ്ങയെ അനുകരിക്കുന്നതിനും, അങ്ങയുടെ ഹിതം നിറവേറ്റുന്നതിനും വേണ്ട കൃപാവരം തന്നരുളണമേ. ദൈവ സ്നേഹത്താല്‍ നിറഞ്ഞ് മറ്റുള്ളവര്‍ക്കു വേണ്ടി സ്വയം എരിഞ്ഞ് അങ്ങയുടെ സാക്ഷികളാകാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ എന്ന്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.
Image: /content_image/ChristianPrayer/ChristianPrayer-2017-02-03-16:04:08.jpg
Keywords: വിശുദ്ധ ക്ലാര
Content: 4055
Category: 15
Sub Category:
Heading: വി. അമ്മ ത്രേസ്യയോടുള്ള പ്രാര്‍ത്ഥന
Content: വിശുദ്ധിയുടെ ഉന്നതപദവിയിലെത്തുവാന്‍ വി.അമ്മത്രേസ്യയെ അനുഗ്രഹിച്ച ദൈവമേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. ബാല്യകാലം മുതല്‍ ദൈവസ്നേഹത്താല്‍ ജ്വലിക്കുകയും, ആത്മാക്കളെക്കുറിച്ചുള്ള തീക്ഷ്ണതയിലും, പ്രാര്‍ത്ഥനയിലും ഉയരുകയും, കര്‍മ്മല സഭാ നവീകരണത്തിനായി യത്നിക്കുകയും തിരുസഭയുടെ വീരപുത്രിയെന്ന പേരിന് അര്‍ഹയായിത്തീരുകയും ചെയ്ത വി.അമ്മത്രേസ്യയുടെ മാതൃക അനുകരിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ. "സഹിക്കുക അല്ലെങ്കില്‍ മരിക്കുക" എന്ന തത്വം സ്വീകരിച്ചുകൊണ്ട് ക്രൂശിതനായ യേശുവിനെ പിന്‍തുടര്‍ന്ന വി.ത്രേസ്യയെ അനുകരിച്ച് ജീവിതക്ലേശങ്ങള്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. അനുഗ്രഹദാതാവായ ദൈവമേ, അങ്ങയുടെ പ്രിയപുത്രിയായ വി.അമ്മത്രേസ്യ വഴി ഞങ്ങള്‍ക്കാവശ്യമുള്ള എല്ലാ നന്മകളും പ്രത്യേകിച്ച് ഞങ്ങള്‍ക്കിപ്പോള്‍ ആവശ്യമായ അനുഗ്രഹങ്ങളും......നല്‍കണമേയെന്ന് പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍ "ഒന്നുമേ നിന്നെയലട്ടാതിരിക്കട്ടെ ഒന്നുമേ ഭീതി നല്‍കീടാതെയും; സര്‍വ്വതും താനേ കടന്നു പോകുന്നിതാ- സര്‍വ്വേശന്‍ മാത്രമേ നിത്യനുള്ളൂ; ഏറെ ക്ഷമയോടെ ഏതും സഹിക്കുന്നോന്‍ കൂറോടെ കൈവശമാക്കും സര്‍വ്വം; ദൈവം മാത്രം മതി ദൈവം മാത്രം മതി ദൈവത്തെ വേറിട്ടിന്നെന്തു വേണ്ടൂ?"
Image: /content_image/ChristianPrayer/ChristianPrayer-2017-02-03-16:13:13.jpg
Keywords: ആവിലാ, വിശുദ്ധ തെരേസ