Contents

Displaying 3751-3760 of 25031 results.
Content: 4016
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ ക്രൈസ്തവരുടെ ഭവനങ്ങള്‍ അഗ്നിക്കിരയാക്കിയ കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു
Content: ലാഹോര്‍: പാക്കിസ്ഥാനില്‍ ക്രൈസ്തവരുടെ വീടുകള്‍ തീയിട്ട് നശിപ്പിച്ച കേസില്‍ പ്രതികളായിരുന്ന 155 പേരെയും കോടതി വെറുതെ വിട്ടു. തീവ്രവാദ വിരുദ്ധ കേസുകള്‍ കൈകാര്യം ചെയ്യുന്ന ലാഹോര്‍ കോടതിയിലെ ജഡ്ജി ചൗധരി ആസാമാണ് പ്രതികള്‍ കുറ്റക്കാരല്ലെന്നു വിധി പുറപ്പെടുവിച്ചത്. വിധിക്കെതിരെ സര്‍ക്കാര്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂട്ടറായ വാക്വാര്‍ ബട്ടി പറഞ്ഞു. 2013 മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ലാഹോറിന് സമീപത്തായുള്ള ജോസഫ് കോളനിയിലെ വീടുകളാണ് ഇസ്ലാം മത വിശ്വാസികളായ ജനകൂട്ടം തീയിട്ട് നശിപ്പിച്ചത്. ഒരു ക്രൈസ്തവ വിശ്വാസി ബാര്‍ബര്‍ ഷോപ്പില്‍ ഇരുന്ന് പ്രവാചകനായ മുഹമ്മദ് നബിയെ കളിയാക്കി, എന്നാരോപിച്ചാണ് ക്രൈസ്തവര്‍ക്കു നേരെ ഇസ്ലാം സമൂഹം അക്രമം അഴിച്ചുവിട്ടത്. അക്രമം നടക്കുവാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി അറിഞ്ഞ ക്രൈസ്തവര്‍ വീടുകള്‍ ഉപേക്ഷിച്ച് പ്രദേശത്തു നിന്നും പലായനം ചെയ്തിരിന്നു. ഇതിനെ തുടര്‍ന്നാണ് ക്രൈസ്തവര്‍ക്കു തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്. പ്രതിഭാഗത്തിനു വേണ്ടി ഗുലാം മുര്‍ത്താസ എന്ന അഭിഭാഷകനാണ് ഹാജരായത്. സാക്ഷികളുടെ അഭാവത്തിലാണ് കോടതി തന്റെ കക്ഷികളെ വെറുതെ വിട്ടതെന്ന് ഗുലാം മുര്‍ത്താസ പറഞ്ഞു. ഭവനങ്ങള്‍ നശിച്ച ക്രൈസ്തവര്‍ക്ക്, സര്‍ക്കാര്‍ പിന്നീട് നഷ്ടപരിഹാരമായി വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു.
Image: /content_image/News/News-2017-01-31-10:35:56.jpg
Keywords: പാക്കി
Content: 4017
Category: 1
Sub Category:
Heading: മരണത്തിന് മുന്‍പേ വൈദികന്‍ തന്റെ ഘാതകന് മാപ്പു നൽകി; പ്രതിയുടെ ശിക്ഷ വിധിക്കാന്‍ കഴിയാതെ കോടതി
Content: ടിബിലിസി: കുറ്റവാളികളുടെയും, മയക്കുമരുന്ന് കടത്തുന്നവരുടെയും, മാഫിയ ബന്ധമുള്ളവരുടെയും ഇടയില്‍ ദൈവവചനവും സേവനവും എത്തിക്കുക എന്നതായിരുന്നു ഫാദര്‍ റെനെ റോബര്‍ട്ടിന്റെ ജീവിത ലക്ഷ്യം. എന്നാല്‍ മരണത്തിന് മുന്‍പ് അദ്ദേഹം ഇപ്രകാരം എഴുതി, 'അക്രമികള്‍ തന്നെ കൊലപ്പെടുത്തിയാലും അവരെ ശിക്ഷിക്കരുത്'. ഫാദര്‍ റെനെ റോബര്‍ട്ടിന്റെ മരണം അക്രമിയുടെ കൈകള്‍ കൊണ്ടാകുമെന്ന് അദ്ദേഹം മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്ന് തോന്നിപ്പിക്കുന്ന വിധമാണ് കാര്യങ്ങള്‍ വന്നു സംഭവിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അദ്ദേഹം കൊല്ലപ്പെട്ടു. ഇന്നു തന്റെ ഘാതകനെ ശിക്ഷിക്കരുതെന്നു എഴുതിവെച്ചിരിന്ന വൈദികന്റെ കേസ് കോടതിക്കു മുന്നില്‍ ചോദ്യചിഹ്നമായി മാറുകയാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ജോര്‍ജിയായിലാണ് ഫാദര്‍ റെനെ റോബര്‍ട്ട്‌സ് അക്രമിയുടെ വെടിയേറ്റ് മരിച്ചത്. സ്റ്റീവന്‍ മുറേ എന്ന വ്യക്തിയാണ് ഫാദര്‍ റെനെ റോബര്‍ട്ട്‌സിനെ കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ സ്റ്റീവന്‍ മുറേയെ വധശിക്ഷയ്ക്ക് വിധിക്കണമെന്ന് കോടതിയില്‍ വാദിക്കുവാന്‍ പ്രോസിക്യൂഷന്‍ തീരുമാനിച്ചു. അപ്പോഴാണ് 1995-ല്‍ തന്നെ ഫാദര്‍ റെനെ റോബര്‍ട്ട്‌ തയ്യാറാക്കിയ രേഖ പുറത്തുവന്നത്. രേഖയില്‍ ഇപ്രകാരം പറയുന്നു. "എന്നെ ആരെങ്കിലും കൊലപ്പെടുത്തിയാല്‍, കൊലചെയ്തുവെന്ന് കണ്ടെത്തുന്ന വ്യക്തിയെ ഒരു കാരണവശാലും ശിക്ഷിക്കരുത്. ഞാന്‍ എത്ര വേദന അനുഭവിക്കേണ്ടി വന്നാലും, ഇത്തരമൊരു അവസ്ഥയിലേക്ക് എന്നെ എത്തിച്ച വ്യക്തിയുടെ ജീവനെ എടുക്കുവാന്‍ നിയമസംവിധാനം തുനിയരുത്. എന്നെ ആരെങ്കിലും കൊലപ്പെടുത്തുകയാണെങ്കില്‍ അയാളോട് ഞാന്‍ മുന്‍കൂട്ടി ക്ഷമിച്ചിരിക്കുന്നു". ഫാദര്‍ റെനെ റോബര്‍ട്ടിന്റെ സ്വകാര്യ ഫയലില്‍ സൂക്ഷിച്ചിരിക്കുന്ന രേഖയില്‍ പറയുന്ന വാചകങ്ങളാണ് ഇത്. തന്റെ സേവന മേഖലയുടെ സ്വഭാവം കണക്കിലെടുത്ത് താന്‍ കൊല്ലപ്പെടുവാന്‍ സാധ്യതയുണ്ടെന്ന് ഫാദര്‍ റെനെ മുന്‍കൂട്ടി അറിഞ്ഞതുകൊണ്ടാകാം, ഇത്തരമൊരു രേഖ അദ്ദേഹം മുന്‍കൂട്ടി തയാറാക്കിയതെന്ന് വിലയിരുത്തപ്പെടുന്നു. വൈദികന്റെ മുന്‍കൂട്ടിയുള്ള പരാമര്‍ശങ്ങള്‍ ഇപ്പോള്‍ നിയമ സംവിധാനങ്ങള്‍ ചര്‍ച്ചയ്ക്ക് എടുത്തിരിക്കുകയാണ്. അഭിഭാഷകയായ ആഷ്‌ലി റൈറ്റിന്റെ വീക്ഷണത്തില്‍ കൊല്ലപ്പെട്ട വ്യക്തിയുടെ മുന്‍കൂട്ടിയുള്ള അഭ്യര്‍ത്ഥന കണക്കിലാക്കാതെ ശിക്ഷ നടപ്പിലാക്കണമെന്ന വാദമാണ് നിലവില്‍ ഉള്ളത്. എന്നാല്‍ പ്രതിയായ സ്റ്റീവന്‍ മുറേ തന്റെ പ്രവര്‍ത്തിയില്‍ തീവ്രമായ ദുഃഖം പ്രകടിപ്പിക്കുകയും, മാനസികമായി പ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തിയായതിനാലാണ് താന്‍ ഫാദര്‍ റെനെ റോബര്‍ട്ടിനെ കൊലപ്പെടുത്തിയതെന്നും പരസ്യമായി പറയുന്നു. വൈദികനെ താന്‍ സ്‌നേഹിച്ചിരുന്നതായും, പെട്ടെന്നുണ്ടായ മാനസിക സംഘര്‍ഷത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും മുറേ സമ്മതിക്കുന്നു. കൊല്ലപ്പെട്ട വൈദികന്റെ സഹോദരിയായ ഡിബോറാ ബിഡാര്‍ഡ് ആദ്യം കൊലപാതകയിലെ ശിക്ഷിക്കണം എന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ തന്റെ സഹോദരന്റെ ജീവിതകാലഘട്ടത്തില്‍ അദ്ദേഹം തന്നെ എഴുതിവച്ച ഒരു അഭിലാഷം നടപ്പിലാക്കണമെന്ന തിരിച്ചറിവിലേക്ക് പിന്നീട് അവര്‍ എത്തിച്ചേരുകയും, സഹോദരന്റെ ഘാതകന് മാപ്പ് നല്‍കുകയുമായിരുന്നു. നിയമരംഗത്ത് തന്നെ പുതിയ തരം തീരുമാനങ്ങള്‍ സ്വീകരിക്കേണ്ട നടപടികളിലേക്കാണ് ഫാദര്‍ റെനെ റോബര്‍ട്ടിന്റെ കേസ് ഇപ്പോള്‍ മുന്നോട്ട് നീങ്ങുന്നത്.
Image: /content_image/News/News-2017-01-31-11:45:41.jpg
Keywords: വൈദികന്‍, ക്ഷമ
Content: 4018
Category: 15
Sub Category:
Heading: വി. മിഖായേൽ മാലാഖയോടുള്ള പ്രാര്‍ത്ഥന
Content: മുഖ്യദൂതനായ വി.മിഖായേലെ, സ്വർഗ്ഗീയ സൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ, ഉന്നതശക്തികളോടും ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണകര്‍ത്താക്കളോടും ഉപരിതലങ്ങളിലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തിൽ ഞങ്ങളെ സഹായിക്കണമേ. ദൈവം സ്വന്തം ഛായയിൽ സൃഷ്ടിക്കുകയും വലിയ വില കൊടുത്ത് വീണ്ടെടുക്കുകയും ചെയ്ത മനുഷ്യരെ പിശാചിൻറെ ക്രൂരകരങ്ങളിൽ നിന്നും രക്ഷിക്കുവാൻ വരണമേ. കർത്താവ്‌ രക്ഷിച്ച ആത്മാക്കളെ സ്വർഗ്ഗത്തിലേക്ക് കൂട്ടി കൊണ്ടുപോകുവാൻ നിയുക്തനായിരിക്കുന്നത് അങ്ങ് തന്നെ ആണല്ലോ. ആകെയാൽ ഞങ്ങളുടെ പാദങ്ങളുടെ കീഴിൽ പിശാചിനെ അടിമപ്പെടുത്തുവാൻ സമാധാനദാതാവായ ദൈവത്തോട് പ്രാർത്ഥിക്കണമേ. സാത്താൻ ഒരിക്കലും മനുഷ്യരെ കീഴ്പ്പെടുത്തുകയോ തിരുസ്സഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ. കർത്താവിൻറെ കരുണ വേഗം ഞങ്ങളുടെ മേൽ ഉണ്ടാകുന്നതിനായി, ഞങ്ങളുടെ യാചനകൾ അത്യുന്നതൻറെ മുൻപിൽ സമർപ്പിക്കണമേ. ദുഷ്ടജന്തുവും പഴയ സർപ്പവുമായ സാത്താനെയും അവൻറെ കൂട്ടുകാരെയും പിടിച്ചുകെട്ടി പാതാളത്തിൽ തള്ളി താഴ്ത്തണമേ. അവൻ ഒരിക്കലും ഞങ്ങളെ വഴി തെറ്റിക്കാതിരിക്കട്ടെ. ആമ്മേൻ
Image: /content_image/ChristianPrayer/ChristianPrayer-2017-01-31-18:22:46.jpg
Keywords: മാലാഖ
Content: 4019
Category: 1
Sub Category:
Heading: ന​​യ​​പ്ര​​ഖ്യാ​​പ​​ന പ്ര​​സം​​ഗ​​ത്തി​​ൽ കൊല്‍ക്കത്തയുടെ വിശുദ്ധ തെ​​രേ​​സയെ അനുസ്മരിച്ച് രാഷ്ട്രപതി
Content: ന്യൂ​​ഡ​​ൽ​​ഹി: ന​​യ​​പ്ര​​ഖ്യാ​​പ​​ന പ്ര​​സം​​ഗ​​ത്തി​​ൽ കൊൽക്കത്തയിലെ വിശുദ്ധ തെ​​രേ​​സ​​യെ പറ്റി പ്രത്യേകം പരാമര്‍ശിച്ചു കൊണ്ട് രാ​ഷ്‌ട്രപ​തി പ്ര​​ണ​​ബ് മു​​ഖ​​ർ​​ജി. മ​​ദ​​ർ തെ​​രേ​​സ​​യു​​ടെ നി​​സ്വാ​​ർ​​ഥ സേ​​വ​​നം ന​​മു​​ക്കെ​​ല്ലാ​​വ​​ർ​​ക്കും ഉൗ​​ർ​​ജം പ​​ക​​രു​​ന്ന​​താ​​ണെ​​ന്നു അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്തെ മ​​ത​​സൗ​​ഹാ​​ർദ്ദം സ്വ​​ര​​ഭേ​​ദ​​ങ്ങ​​ളുള്ള ഒ​​രു സി​​ത്താ​​റി​​ന്‍റെ ത​​ന്ത്രി​​ക​​ൾക്കു തുല്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "വി​​വി​​ധ വി​​ശ്വാ​​സ​​ങ്ങ​​ളി​​ലും മ​​ത​​ങ്ങ​​ളി​​ലും പെ​​ട്ട​​വ​​ർ ഒ​​രു​​മി​​ച്ച് നി​​ന്ന് ഇ​​ന്ത്യ​​യു​​ടെ ക​​രു​​ത്ത് കൂ​​ട്ടു​​ന്നു. ബാ​​ബ ബ​​ന്ദ സിം​​ഗി​​ന്‍റെ 300-ാം വാ​​ർഷികം ആ​​ഘോ​​ഷി​​ക്കു​​ന്ന ഈ ​​വേ​​ള​​യി​​ൽ അദ്ദേഹത്തിന്റെ ത്യാ​​ഗ​​വും ധൈ​​ര്യ​​വും അ​​നു​​സ്മ​​രി​​ക്കേ​​ണ്ട​​താ​​ണ്. അ​​തോ​​ടൊ​​പ്പം ത​​ന്നെ ഈ​​യ​​ടു​​ത്ത് വിശുദ്ധ പദവിയിലെത്തി​​യ മ​​ദ​​ർ തെ​​രേ​​സ​​യു​​ടെ നി​​സ്വാ​​ർ​​ഥ സേ​​വ​​ന​​ങ്ങ​​ളെ​​യും ന​​മു​​ക്കൊ​​രു​​പോ​​ലെ വിലമതിക്കുന്നതാണ്". രാ​ഷ്‌ട്രപ​തി പറഞ്ഞു. ക്രൈ​​സ്ത​​വ​​ർ, മു​​സ്‌ലിങ്ങൾ, സി​​ക്ക്, ബു​​ദ്ധ, പാ​​ഴ്സി, ജൈ​​ന വി​​ഭാ​​ഗ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളു​​ടെ സ​​മ​​ഗ്ര വി​​ക​​സ​​ന​​ത്തി​​ന്‍റെ കാര്യത്തില്‍ നാം മു​​ൻ​​കൈ​​യെ​​ടു​​ക്കേണ്ടതുണ്ടെന്ന് രാ​ഷ്‌ട്രപ​തി കൂട്ടിച്ചേര്‍ത്തു. ന്യൂ​​ന​​പ​​ക്ഷ വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സ ശാക്തീകരണത്തിനായി സ്കോളര്‍ഷിപ്പുകളും ഫെ​ലോ​​ഷി​​പ്പു​​ക​​ളും ഏ​​ർ​​പ്പെ​​ടു​​ത്തുന്നുണ്ട്. പ​​ഠ​​ന​​ത്തോ​​ടൊ​​പ്പം ജോ​​ലി​​യും പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്ന നൈ​​പു​​ണ്യ വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ളും ആ​​വി​​ഷ്ക​​രി​​ച്ചു ന​​ട​​പ്പി​​ലാ​​ക്കിവ​​രി​​ക​​യാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പറഞ്ഞു.
Image: /content_image/News/News-2017-02-01-05:10:46.jpg
Keywords: മദര്‍ തെരേസ
Content: 4020
Category: 1
Sub Category:
Heading: പ്രശസ്തിയെ കുറിച്ചല്ല, മറിച്ച് തന്റെ അരികിലേക്ക് വരുന്ന ജനങ്ങളെ കുറിച്ചാണ് ക്രിസ്തു ചിന്തിച്ചത്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: തനിക്ക് ലഭിക്കുന്ന പ്രശസ്തിയെ കുറിച്ചല്ല, മറിച്ച് തന്റെ അരികിലേക്ക് വരുന്ന ജനങ്ങളെ കുറിച്ചാണ് ക്രിസ്തു ചിന്തിച്ചതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പേപ്പല്‍ വസതിയായ സാന്താ മാര്‍ത്തയില്‍ വിശുദ്ധ ബലി അര്‍പ്പിക്കുന്നതിനിടെ നടത്തിയ പ്രസംഗത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. പ്രശസ്തിയുടെ പ്രവണതയല്ല ക്രിസ്തുവിനെ നയിച്ചിരുന്നതെന്നും, മനുഷ്യരെയാണ് അവിടുന്ന് തിരഞ്ഞിരുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. "ക്രിസ്തുവിനെ മനുഷ്യര്‍ തിരഞ്ഞിരുന്നു. അവര്‍ തങ്ങളുടെ സൂക്ഷ്മമായ ദൃഷ്ടി യേശുവിലേക്ക് പതിപ്പിച്ചിരുന്നു. യേശുവും മനുഷ്യരെ കുറിച്ച് ചിന്തിക്കുകയും, അവര്‍ക്കായി കരുതുകയും ചെയ്തു. യഹൂദ റബ്ബിമാര്‍ പേരെടുക്കുന്നത് അവര്‍ക്ക് എത്രത്തോളം പ്രശസ്തി ലഭിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. എന്നാല്‍ ക്രിസ്തു എല്ലായ്‌പ്പോഴും പ്രശസ്തിയില്‍ നിന്നും അകലുകയും മനുഷ്യരോട് അടുക്കുകയും ചെയ്തു". "ക്രിസ്തുവിന് ചുറ്റും എല്ലായ്‌പ്പോഴും വലിയൊരു ജനസമൂഹം ഉണ്ടായിരുന്നതായി സുവിശേഷ ഭാഗങ്ങളില്‍ പരാമര്‍ശിക്കുന്നു. യേശു, ജനത്തെ അന്വേഷിക്കുകയായിരുന്നു. ജനക്കൂട്ടമാകട്ടെ, യേശുവിനെയും. ക്രിസ്തു ആള്‍ക്കൂട്ടത്തിലെ ഓരോ വ്യക്തിയേയും തിരിച്ചറിഞ്ഞിരുന്നു. അവരുടെ ഹൃദയങ്ങളിലേക്ക് അവിടുന്ന് നോക്കി. തിക്കിനും തിരക്കിനുമിടയില്‍ അവിടുത്തെ വസ്ത്രത്തില്‍ തൊട്ട സ്ത്രീയെ പോലും അവിടുന്ന് തിരിച്ചറിഞ്ഞു". പാപ്പ വിശദീകരിച്ചു. വലിയവരിലും, ചെറിയവരിലും ഒരുപോലെ തന്റെ ദൃഷ്ടി പതിപ്പിച്ചിരുന്ന ക്രിസ്തു വ്യക്തിപരമായി അവരുടെ പ്രശ്‌നങ്ങളും, സന്തോഷങ്ങളും മനസിലാക്കിയിരുന്നതായും പാപ്പ പറഞ്ഞു. ക്രിസ്തുവിനെ നോക്കി വിശ്വാസത്തോടെ മുന്നോട്ടു പോകുവാനും, രക്തസ്രാവക്കാരിയായ സ്ത്രീ ചെയ്തതു പോലെ ആരെയും ഭയപ്പെടാതെ അവിടുത്തെ സ്പര്‍ശിക്കുവാനും നമുക്കും സാധിക്കണമെന്നു പരിശുദ്ധ പിതാവ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. "നമുക്ക് ആരെയും ഭയപ്പെടാതെ, ജീവിതത്തിന്റെ വഴികളില്‍ ക്രിസ്തുവിനെ മാത്രം നോക്കി മുന്നോട്ടു പോകാം. അവിടുത്തെ മാത്രം നോക്കി മുന്നോട്ടു പോകുന്നവര്‍ക്ക് വലിയ സന്തോഷമാണ് ലഭിക്കുക. നമ്മള്‍ യേശുവിനെ നോക്കുമ്പോള്‍ തന്നെ അവിടുന്നു നമ്മേയും നോക്കുന്നു. ജായ്റോസിന്റെ മകളെ മരണത്തില്‍ നിന്നും ഉയിര്‍പ്പിച്ചപ്പോഴും, 12 വര്‍ഷത്തോളം ബുദ്ധിമുട്ടിലൂടെ കടന്നു പോയ രക്തസ്രാവക്കാരിയുടെ രോഗം സുഖപ്പെടുത്തിയപ്പോഴും ചുറ്റും നിന്നവര്‍ അതിശയിച്ചു. നമ്മുക്ക് ചുറ്റും അതിശയിക്കുന്ന രീതിയില്‍ ക്രിസ്തു നമ്മുടെ ജീവിതങ്ങളിലും ഇടപെടല്‍ നടത്തും". മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2017-02-01-05:13:21.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 4021
Category: 18
Sub Category:
Heading: കുടുംബങ്ങളെ കൂടുതൽ ഊർജസ്വലമാക്കേണ്ടതു സഭയുടെ അടിയന്തര കർത്തവ്യം: കർദിനാൾ‌ ഓസ്വാൾഡ്‌ ഗ്രേഷ്യസ്
Content: ഭോപ്പാ​ൽ: ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം ഉൾക്കൊണ്ടു കുടുംബങ്ങളെ കൂടുതൽ ഊർജസ്വലമാക്കേണ്ടതു സഭയുടെ അടിയന്തര കർത്തവ്യമാണെന്നു കോൺഫറൻസ്‌ ഓഫ്‌ കാത്തലിക്‌ ബിഷപ്‌സ്‌ ഓഫ്‌ ഇന്ത്യ (സിസിബിഐ) പ്രസിഡന്റ് കർദിനാൾ‌ ഓസ്വാൾഡ്‌ ഗ്രേഷ്യസ്. സിസിബിഐ പ്ലീനറി സമ്മേളനത്തിൽ തുടക്കം കുറിച്ച് അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കുടുംബമൂല്യങ്ങൾ തകർക്കുന്ന സാമൂഹിക സാഹചര്യങ്ങൾ‌ ലോകമൊട്ടാകെ വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ വിശ്വാസത്തിലൂന്നി മൂല്യങ്ങൾ കെട്ടിപ്പടുക്കാൻ സഭയ്ക്കു കഴിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. റാഞ്ചി ആർച്ച് ബിഷപ്‌ കർദിനാൾ ടോപ്പോ, ഭോപാൽ ആർ‌ച്ച്‌ ബിഷപ് ലിയോ കൊർണേലിയോ, സിസിബിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, വൈസ് പ്രസിഡന്റ് ആർച്ച്‌ ബിഷപ്‌ ഫിലിപ് നെരി ഫെറാവോ, മോൺ. ഹെൻറിക് ജഗോദ്സിൻസ്കി, ഡപ്യൂട്ടി സെക്രട്ടറി ജനറൽ‌ റവ. ഡോ. സ്റ്റീഫൻ‌ ആലാത്തറ എന്നിവർ ചേർന്നു ദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ ലത്തീൻ രൂപതകളിൽ നിന്നായി നൂറ്റിമുപ്പതിലേറെ ബിഷപ്പുമാർ എട്ടു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
Image: /content_image/India/India-2017-02-01-05:38:22.jpg
Keywords: സി​സി​ബി​ഐ
Content: 4022
Category: 1
Sub Category:
Heading: വാഷിംഗ്ടണ്‍ പ്രോലൈഫ് മാര്‍ച്ചില്‍ ജീവന്റെ മഹത്വത്തെ പ്രകീര്‍ത്തിച്ച് മലയാളികളും
Content: വാഷിംഗ്ടണ്‍: ജനുവരി 27 ന് ജീവന്റെ മഹത്വത്തെ ഉയര്‍ത്തി കാണിച്ചു വാഷിംഗ്ടണ്‍ കാപ്പിറ്റോള്‍ ഹില്ലില്‍ നടന്ന 44ാമത് വാര്‍ഷിക പ്രോലൈഫ് മാര്‍ച്ചില്‍ നൂറുകണക്കിനു മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയമായി. ഫിലാഡല്‍ഫിയാ സീറോമലബാര്‍ ഫൊറോനാപള്ളി വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, മതബോധനസ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ സണ്‍ഡേ സ്‌കൂള്‍ കുട്ടികളും, യുവജനങ്ങളും, അധ്യാപകരും, മരിയന്‍ മദേഴ്‌സും ഉള്‍പ്പെടെ 50 ലധികം പ്രോലൈഫ് വോളന്റിയേഴ്‌സ് മാര്‍ച്ചില്‍ ആവേശപൂര്‍വം പങ്കെടുത്തു. വിവിധ ദേവാലയങ്ങളില്‍നിന്നും, കാത്തലിക് സ്‌കൂളുകളില്‍നിന്നും, മതബോധന സ്‌കൂളുകളില്‍നിന്നും, വൈദിക സെമിനാരികളില്‍ നിന്നുമായി ധാരാളം ആളുകള്‍ ജീവന്റെ മഹത്വം പ്രഘോഷിച്ച് ജാഥയില്‍ പങ്കുചേര്‍ന്നു. ഫിലാഡല്‍ഫിയാ അതിരൂപതയുടെ കീഴിലുള്ള സെന്‍റ് ചാള്‍സ് ബൊറോമിയോ സെമിനാരി, വിവിധ ഇടവകകള്‍, തീര്‍ത്ഥാടനകേന്ദ്രങ്ങള്‍, സന്യസ്ഥ ഭവനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നായി നൂറുകണക്കിന് വൈദികരും, കന്യാസ്ത്രിമാരും, അല്‍മായരും, പ്രോലൈഫ് പ്രവര്‍ത്തകരും, അനുഭാവികളും ജീവന്‍ രക്ഷാമാര്‍ച്ചില്‍ പങ്കെടുത്തു. ന്യൂയോര്‍ക്ക് കര്‍ദ്ദിനാള്‍ അഭിവന്ദ്യ തിമോത്തി ഡോളന്‍, ബിഷപ് വിന്‍സന്റ് മാത്യൂസ് ജൂനിയര്‍, ചിക്കാഗോ സീറോമലബാര്‍ കത്തോലിക്കാരൂപതയുടെ സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ 'മാര്‍ച്ച് ഫോര്‍ ലൈഫിന്' നേതൃത്വം നല്‍കി. ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് സഹായിക്കുകയോ, അതിനുള്ള ഉപദേശം നല്‍കുകയോ ചെയ്യുന്ന വിദേശ നോണ്‍ പ്രോഫിറ്റ് ഏജന്‍സികള്‍ക്ക് നല്‍കിക്കൊണ്ടിക്കുന്ന ഫെഡറല്‍ ധനസഹായത്തിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ട്രമ്പ്-പെന്‍സ് ഭരണകൂടം ജനുവരി 22 ന് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്.
Image: /content_image/India/India-2017-02-01-06:15:52.jpeg
Keywords: പ്രോലൈഫ്
Content: 4023
Category: 1
Sub Category:
Heading: ഒഡീഷയിലെ ലൂര്‍ദ് മാതാ ദേവാലയം സ്ഥാപിതമായിട്ട് 100 വര്‍ഷം: ദേവാലയം ഐക്യത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമെന്ന് ഗവര്‍ണ്ണര്‍
Content: ഭുവനേശ്വര്‍: ഒഡീഷായിലെ ഗഞ്ചം ജില്ലയിലെ ഡന്റോളിംങ്കിയില്‍ സ്ഥിതി ചെയ്യുന്ന ലൂര്‍ദ് മാതാവിന്റെ നാമത്തിലുള്ള ദേവാലയം സ്ഥാപിതമായിട്ട് 100 വര്‍ഷം. നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ ഇന്നു മുതല്‍ ഈ മാസം 11-ാം തീയതി വരെ നടക്കും. 1917-ല്‍ ഫ്രഞ്ച് മിഷ്ണറിമാരാല്‍ സ്ഥാപിതമായ ദേവാലയത്തിലേക്ക്, ലൂര്‍ദ് മാതാവിന്റെ മാദ്ധ്യസ്ഥം തേടി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാനാജാതി മതസ്ഥരായ ആളുകളാണ് എത്തുന്നത്. ബര്‍ഹാംപൂര്‍ ബിഷപ്പായ മോണ്‍സിഞ്ചോര്‍ സാരത്ത് ചന്ദ്രനായകിന് അയച്ച പ്രത്യേക സന്ദേശത്തില്‍ ഒഡീഷ ഗവര്‍ണര്‍ എസ്.സി ജാമിര്‍ ദേവാലയത്തിന്റെ പ്രശസ്തിയെ കുറിച്ച് പ്രത്യേകം സൂചിപ്പിച്ചു. നാനാജാതി മതസ്ഥര്‍ക്ക് ആശ്വാസവും, അഭയവും നല്‍കുന്ന കേന്ദ്രമായി മാറിയ ദേവാലയം സംസ്ഥാനത്തിന്റെ അഭിമാനമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. "സഹവര്‍ത്തിത്വത്തിന്റെയും സ്‌നേഹത്തിന്റെ സന്ദേശമാണ് ദൈവമാതാവിന്റെ നാമത്തിലുള്ള ദേവാലയം വിശ്വാസികളിലേക്ക് പകര്‍ന്നു നല്‍കുന്നത്. ദൈവം എല്ലാ മനുഷ്യരേയും സ്‌നേഹിക്കുന്നുണ്ട്. തന്റെ അമ്മയിലൂടെ അവിടുന്ന് അനുഗ്രഹം ഏവരിലേക്കും പകര്‍ന്നു നല്‍കുന്ന കാഴ്ച്ചയാണ് ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ഇന്‍ ഡാന്റോളിംങ്കിയില്‍ കാണുവാന്‍ കഴിയുന്നത്". സന്ദേശത്തില്‍ എസ്.സി ജാമിര്‍ കുറിച്ചു. ഈ മാസം 11-ാം തീയതി നടക്കുന്ന നൂറാം വാര്‍ഷികത്തിന്റെ പ്രത്യേക സമ്മേളനം കുട്ടക്-ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ്പായ ജോണ്‍ ബര്‍വയുടെ നേതൃത്വത്തില്‍ വിശുദ്ധ ബലിയോടെ ആരംഭിക്കും. ഇന്നു മുതല്‍ പത്താം തീയതി വരെ പ്രത്യേക നൊവേനകളും വിവിധ വിഷയങ്ങളെ സംബന്ധിക്കുന്ന പ്രത്യേക ധ്യാന ക്ലാസുകളും ദേവാലയത്തില്‍ നടത്തപ്പെടും. മാരകരോഗങ്ങളില്‍ നിന്നും പട്ടിണിയില്‍ നിന്നും തങ്ങളെ സംരക്ഷിക്കുന്നത് മാതാവിന്റെ ശക്തമായ മധ്യസ്ഥമാണെന്ന് വിശ്വാസികള്‍ പറയുന്നു. കുട്ടികളില്ലാതെ ദീര്‍ഘനാള്‍ വിഷമിച്ചിരുന്ന പലര്‍ക്കും, ദേവാലയത്തില്‍ എത്തി നടത്തിയ പ്രാര്‍ത്ഥന മൂലം ദൈവം മക്കളെ നല്‍കി അനുഗ്രഹിച്ചതായി ഇതിനോടകം നിരവധി പേര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ദേവാലയത്തിലേക്ക് വര്‍ഷം തോറും പതിനായിരകണക്കിനു തീര്‍ത്ഥാടകരാണ് കടന്നുവരുന്നത്.
Image: /content_image/News/News-2017-02-01-07:41:51.JPG
Keywords: ലൂര്‍ദ്, ഒഡീഷ
Content: 4024
Category: 1
Sub Category:
Heading: രാജ്യത്ത് ആദ്യമായി നീലചിത്രങ്ങളുടെ സ്വാധീനത്തെ കുറിച്ച് ബോംബൈ അതിരൂപതാ പഠനം നടത്തുന്നു
Content: മുംബൈ: നീലചിത്രങ്ങള്‍ കാണുന്നത് കുടുംബ ജീവിതത്തേയും, വ്യക്തികളേയും എങ്ങനെയാണ് ദോഷകരമായി ബാധിക്കുക എന്നതിനെ സംബന്ധിച്ച് മുംബൈ അതിരൂപത പ്രത്യേക പഠനം നടത്തുന്നു. ഇത്തരം ഒരു പഠനം രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് നടത്തപ്പെടുന്നത്. നീലചിത്രങ്ങള്‍ കാണുന്ന ആളുകളുടെ എണ്ണം ദിനംപ്രതി കൂടിവരികയും, നിരവധി പേര്‍ മാനസികമായി ഇത്തരമൊരു വൈകൃതത്തിന് അടിമയാകുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്താണ് അതിരൂപതയുടെ നേതൃത്വത്തില്‍ വിപുലമായ പഠനം തന്നെ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. 15 വയസ് മുതല്‍ പ്രായമുള്ള കുട്ടികളില്‍ തുടങ്ങി, മുതിര്‍ന്ന ആളുകളെ വരെ പങ്കെടുപ്പിച്ചുകൊണ്ടാണ് പ്രത്യേക സര്‍വ്വേ നടത്തുന്നത്. സ്ഥിരമായി നീലചിത്രങ്ങള്‍ കാണുന്നവരുടെ വിവിധ സ്വഭാവങ്ങളെ കുറിച്ചും, ഇത്തരക്കാര്‍ കുടുംബത്തിലും, സമൂഹത്തിലും, ജോലി സ്ഥലങ്ങളിലും എങ്ങനെയാണ് ഇടപെടല്‍ നടത്തുന്നത് എന്നതിനെ കുറിച്ചുമെല്ലാം വിശദമായ പഠനം നടത്തുവാനാണ് അതിരൂപത പദ്ധതി തയാറാക്കിയിരിക്കുന്നത്. മുംബൈ അതിരൂപതയുടെ ഫാമിലി സര്‍വ്വീസ് സെന്ററിന്റെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ഫാദര്‍ കജീറ്റന്‍ മിനീസസ് ആണ് നീലചിത്രങ്ങളുടെ സ്വാധീനത്തെ കുറിച്ച് പഠിക്കുന്ന പ്രത്യേക സമിതിയുടെ തലവന്‍. "നല്ല വിവാഹ ബന്ധത്തിലാണ് നാം ഏര്‍പ്പെടുന്നതെങ്കില്‍, നമുക്ക് മികച്ച ഒരു കുടുംബം സൃഷ്ടിക്കുവാന്‍ കഴിയും. ഒരു മികച്ച രാഷ്ട്രത്തിന്റെ അടിസ്ഥാനം തന്നെ സന്തോഷവും, സമാധാനവുമുള്ള കുടുംബങ്ങളില്‍ അടിസ്ഥാനപ്പെട്ടാണ് നിലകൊള്ളുന്നത്. എന്നാല്‍ നീലചിത്രങ്ങള്‍ കുടുംബങ്ങളെ നശിപ്പിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നു". "ഭര്‍ത്താക്കന്മാര്‍ ജീവിതപങ്കാളികളെ നിര്‍ബന്ധപൂര്‍വ്വം നീലചിത്രങ്ങള്‍ കാണുവാന്‍ പ്രേരിപ്പിക്കുന്ന സ്ഥിതിയാണ് ഇന്ന് നിലനില്‍ക്കുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന നിയമപ്രകാരം ഇത് കുറ്റകരമാണ്. നീലചിത്രത്തോടുള്ള ആസക്തിയെ പുതിയ തരം പ്ലേഗ് എന്ന നിലയില്‍ മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളു. രാജ്യത്ത് ഇന്നു വരെ നീലചിത്രങ്ങളും അവയുണ്ടാക്കുന്ന പ്രശ്‌നങ്ങളെയും സംബന്ധിച്ച് സമഗ്രമായ ഒരു പഠനം നടന്നിട്ടില്ല. ഇത്തരമൊരു പഠനം ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്". ഫാദര്‍ കജീറ്റന്‍ മിനീസസ് പറഞ്ഞു. 2014-ല്‍ ആണ് നീലചിത്രങ്ങളെ സംബന്ധിച്ചുള്ള പഠനത്തിന്റെ ആദ്യഭാഗം നടന്നത്. അന്ന്‍ മുംബൈയിലുള്ള ആയിരം പേരെ മാത്രം കേന്ദ്രീകരിച്ചാണ് സര്‍വ്വേ നടന്നത്. അതിരൂപതയുടെ ഫാമിലി സര്‍വ്വീസ് സെന്റര്‍ തന്നെയാണ് അന്നും ഇത്തരമൊരു പഠനം നടത്തിയത്. സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും 15-നും 25 വയസിനും മധ്യേ പ്രായമുള്ളവരായിരുന്നു. വിവാഹിതരായ ചുരുക്കം പേര്‍ മാത്രമാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. അതിവേഗ ഇന്റര്‍നെറ്റും, മറ്റ് നൂതന സംവിധാനങ്ങളും വ്യാപിക്കുന്ന ഈ കാലത്ത് ഇത്തരമൊരു പഠനത്തിന്റെ പ്രസക്തി വളരെ വലുതാണെന്നു പദ്ധതിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പഠനത്തില്‍ നിന്നും ലഭിക്കുന്ന ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൗണ്‍സിലിംഗ് പോലുള്ള സംവിധാനങ്ങളിലൂടെ നീലചിത്രത്തിന് അടിമകളായ വ്യക്തികളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുവാന്‍ സാധിക്കുമെന്നാണ് പ്രവര്‍ത്തകര്‍ കരുതുന്നത്.
Image: /content_image/News/News-2017-02-01-12:09:57.jpg
Keywords: നീല, അശ്ലീല
Content: 4025
Category: 1
Sub Category:
Heading: ഭ്രൂണഹത്യയ്ക്കും ദയാവധത്തിനും എതിരെ ശക്തമായ നിലപാട് സ്വീകരിച്ച ജസ്റ്റീസ് നീല്‍ ഗോര്‍സച്ചിനെ യുഎസ് സുപ്രീം കോടതി ജസ്റ്റീസായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയമിച്ചു
Content: വാഷിംഗ്ടണ്‍: ഭ്രൂണഹത്യയ്ക്കും ദയാവധത്തിനും എതിരെ ശക്തമായ നിലപാട് സ്വീകരിച്ച ജസ്റ്റീസ് നീല്‍ ഗോര്‍സച്ചിനെ യുഎസ് സുപ്രീം കോടതി ജസ്റ്റീസായി നിയമിച്ചുകൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിറക്കി. ദൈവിക നിയമങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന നിരവധി നിര്‍ണ്ണായകമായ വിധികൾ പുറപ്പെടുവിച്ച ന്യായാധിപനാണ് ജസ്റ്റീസ് നീല്‍ ഗോര്‍സച്ച്. ജസ്റ്റീസ് അന്റോണിന്‍ സ്‌കാലിയ വിരമിച്ച ഒഴിവിലേക്കാണ് ജസ്റ്റീസ് നീല്‍ ഗോര്‍സച്ച് നിയമിതനായിരിക്കുന്നത്. 2014-ല്‍ പുറത്തുവന്ന 'അഫോഡബിള്‍ കെയര്‍ ആക്റ്റിന്' എതിരെയുള്ള സുപ്രധാന വിധിയിലൂടെയാണ് മനുഷ്യജീവനെ സംരക്ഷിക്കുവാന്‍ വേണ്ടിയുള്ള ഭരണഘടനാ ബാധ്യത ജസ്റ്റീസ് നീല്‍ നിലനിറുത്തിയത്. ആക്റ്റ് പ്രകാരം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിന് ചില സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നിര്‍ബന്ധപൂര്‍വ്വം കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മതവിശ്വാസത്തിന്റെ പേരില്‍ ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുവാന്‍ സാധ്യമല്ലെന്ന് ഒരു വിഭാഗം വിശ്വാസികള്‍ കോടതിയില്‍ വാദിച്ചു. വിശ്വാസികളുടെ ഈ വാദം കേട്ട ജസ്റ്റീസ് നീല്‍, മത സ്വാതന്ത്ര്യം സംരക്ഷിക്കപെടണമെന്നു വിധിക്കുകയും ആക്റ്റിലെ ഇത്തരം വ്യവസ്ഥകളെ തള്ളികളയുകയുമായിരുന്നു. മനുഷ്യജീവന്റെ മഹത്വത്തെക്കുറിച്ചു ജസ്റ്റീസ് നീല്‍ എഴുതിയ പുസ്‌കതത്തില്‍ എല്ലാ മനുഷ്യജീവനുകള്‍ക്കും വിലയുണ്ടെന്ന് അദ്ദേഹം പ്രത്യേകം എടുത്തു പറയുന്നു. താന്‍ അധികാരത്തില്‍ എത്തിയാല്‍ ജീവന്റെ സംരക്ഷകരായി നിലകൊള്ളുന്ന ന്യായാധിപന്‍മാരെ കോടതികളില്‍ നിയമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. അധികാരത്തിലെത്തിയ ശേഷം നടത്തിയ പുതിയ ജഡ്ജിയുടെ നിയമനത്തിലൂടെ തന്റെ ഒരു വാഗ്ദാനം കൂടി നിറവേറ്റുകയാണ് ട്രംപ് ചെയ്യുന്നത്.
Image: /content_image/TitleNews/TitleNews-2017-02-01-14:24:30.jpg
Keywords: ട്രംപ്