Contents

Displaying 3791-3800 of 25031 results.
Content: 4056
Category: 15
Sub Category:
Heading: വി. കൊച്ചുത്രേസ്യയോടുള്ള പ്രാര്‍ത്ഥന
Content: #{red->n->n->പ്രത്യേക അനുഗ്രഹങ്ങള്‍ക്ക് പഞ്ചദിന പ്രാര്‍ത്ഥന }# വി.കൊച്ചുത്രേസ്യായെ, ചെറുപുഷ്പമേ, സ്വര്‍ഗ്ഗീയാരാമങ്ങളില്‍ നിന്ന്‍ ഒരു റോസ് പറിച്ചെടുത്ത് ഒരു സ്നേഹ സന്ദേശത്തോടുകൂടി അത് ഞങ്ങള്‍ക്ക് അയച്ച് തന്നാലും. ഞങ്ങള്‍ ആവശ്യപ്പെടുന്ന അനുഗ്രഹം..... ഞങ്ങള്‍ക്കു നല്‍കണമേയെന്ന് ദൈവത്തോട് അപേക്ഷിക്കണമേ. ദിവസേന ഞങ്ങള്‍ അവിടുത്തെ കൂടുതല്‍ കൂടുതല്‍ സ്നേഹിച്ചു കൊള്ളാമെന്ന് അവിടുത്തേയ്ക്ക് ഉറപ്പു നല്‍കുകയും ചെയ്യണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.(5 പ്രാവശ്യം) ത്രിത്വസ്തുതി നൊവേന പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദിയിലേപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേന്‍. (24 പ്രാവശ്യം) ഉണ്ണീശോയുടെ വി. കൊച്ചുത്രേസ്യായേ, ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. (1 പ്രാവശ്യം) (ഈശോ സഭാവൈദികനായ ഫാ. പൂട്ടിജെന്‍ ആരംഭിച്ച ഈ നൊവേന എല്ലാ മാസത്തിന്‍റെയും 9 മുതല്‍ 17 വരെയുള്ള തീയ്യതികളില്‍ ചൊല്ലുകയാണെയാങ്കില്‍, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത് ചൊല്ലുന്നവരുടെ നിയോഗങ്ങളോട് കൂടെ നമ്മുടെ നിയോഗങ്ങളും ചേര്‍ക്കപ്പെടുന്നതാണ്). #{blue->n->n-> ചരിത്രം: }# വി.കൊച്ചുത്രേസ്യായുടെ 24 വര്‍ഷത്തെ ജീവിതത്തില്‍ ദൈവം വര്‍ഷിച്ച അനുഗ്രഹങ്ങള്‍ക്ക്, പരിശുദ്ധ ത്രിത്വത്തിന് നന്ദി പറഞ്ഞുകൊണ്ട് 1925 ഡിസംബര്‍ മൂന്നാം തീയതി ഫാ. പൂട്ടിജെന്‍ ആരംഭിച്ച പ്രാര്‍ത്ഥന സ്വീകാര്യമായി എന്നതിന്‍റെ അടയാളമായി ഒരു റോസാപുഷ്പം നല്‍കണമെന്നു വി.കൊച്ചുത്രേസ്യായോടു ആവശ്യപ്പെടുകയും മൂന്നാം ദിവസം ഒരു അപരിചിതനില്‍ നിന്ന്‍ അത്ഭുതകരമായി അത് ലഭിക്കുകയുമുണ്ടായി. ഡിസംബര്‍ 24ന് ഫാ. പൂട്ടിജെന്‍ വീണ്ടും ഈ നൊവേന ചൊല്ലിക്കൊണ്ട് ഒരു വെള്ള റോസാപുഷ്പം ആവശ്യപ്പെട്ടു. തന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് നാലാം ദിവസം ഒരു നേഴ്സ് സിസ്റ്റര്‍ ഒരു വെള്ള റോസാ പുഷ്പം വി. കൊച്ചുത്രേസ്യ തന്നയച്ചതാണെന്ന് പറഞ്ഞ് അദ്ദേഹത്തിന് നല്‍കി. വി. കൊച്ചുത്രേസ്യായിലൂടെ ദൈവം തന്നില്‍ ചൊരിഞ്ഞ നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് പ്രതിനന്ദിയായി ഈ നൊവേന പ്രചരിപ്പിക്കുമെന്ന് അദ്ദേഹം തീരുമാനിച്ചു.
Image: /content_image/ChristianPrayer/ChristianPrayer-2017-02-03-16:20:59.jpg
Keywords: ലിസ്യൂ, വിശുദ്ധ ത്രേസ്യാ
Content: 4057
Category: 15
Sub Category:
Heading: വി. ഡൊമിനിക് സാവിയോനോടുള്ള പ്രാര്‍ത്ഥന
Content: കര്‍ത്താവായ ദൈവമേ, വി. ഡോമിനിക് സാവ്യോയെ ആദ്ധ്യാത്മിക ജ്ഞാനവും, വിശുദ്ധിയും, നിറച്ച് യുവാക്കളുടെ മാതൃകയായി ഉയര്‍ത്തിയതിനെ ഓര്‍ത്ത് ഞങ്ങള്‍ നന്ദി പറയുന്നു, യുവജനങ്ങളുടെ സ്നേഹിതനായ യേശുവേ, വി.ഡോമിനിക്കിനെ അനുകരിച്ച് അങ്ങേക്ക് സാക്ഷികളായി തീരുന്നതിന് എല്ലാ യുവജനങ്ങളെയും അനുഗ്രഹിക്കേണമേ. വി. ഡോമിനിക് സാവിയോയെ അങ്ങയെപ്പോലെ ഈശോയെ ഉറ്റ സുഹൃത്തായി സ്വീകരിക്കാനും, അവിടുത്തെ തിരുമുന്‍പില്‍ സ്തുതി ഗീതങ്ങള്‍ ആലപിക്കുവാനും ഞങ്ങളേയും സഹായിക്കണമേ. ദിവ്യകാരുണ്യ ഈശോയേ, വിശുദ്ധന്‍ വഴി ഞങ്ങള്‍ക്കിപ്പോള്‍ ഏറ്റവും ആവശ്യമായ അനുഗ്രഹം......സാധിച്ചു തരണമേ. ആമ്മേന്‍.
Image: /content_image/ChristianPrayer/ChristianPrayer-2017-02-03-16:27:33.jpg
Keywords: വിശുദ്ധ ഡൊമിനിക്ക്
Content: 4058
Category: 15
Sub Category:
Heading: വി. മരിയ ഗൊരേത്തിയോടുള്ള പ്രാര്‍ത്ഥന
Content: സ്നേഹപിതാവേ, വി. മരിയ ഗൊരേത്തിയെ രക്തസാക്ഷിത്വത്തിലൂടെ വിശുദ്ധ പദവിയിലേക്കുയര്‍ത്തിക്കൊണ്ട് എല്ലാ കൗമാര പ്രായക്കാര്‍ക്കും വിശുദ്ധിയില്‍ വളരാനുള്ള പ്രചോദനമാക്കി തീര്‍ത്ത അങ്ങയുടെ ദൈവിക പദ്ധതിയെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. "പാപത്തെക്കാള്‍ മരണം" എന്ന ആപ്തവാക്യം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ട് രക്തസാക്ഷിത്വം വരിച്ച വി. മരിയ ഗൊരേത്തിയെപ്പോലെ, പാപത്തില്‍ നിന്നും, പാപസാഹചര്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കുവാനും വിശുദ്ധിയില്‍ ജീവിക്കുവാനും ഈശോയേ,ഞങ്ങളേവരേയും അനുഗ്രഹിക്കേണമേ. വി. മരിയ ഗൊരേത്തി വഴി ഞങ്ങള്‍ യാചിക്കുന്ന ഈ അനുഗ്രഹം....ഈശോയേ ഞങ്ങള്‍ക്ക് നല്‍കണമേ. ആമ്മേന്‍.
Image: /content_image/ChristianPrayer/ChristianPrayer-2017-02-03-16:33:59.jpg
Keywords: മരിയ ഗൊരേത്തി
Content: 4059
Category: 15
Sub Category:
Heading: വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിനോടുള്ള പ്രാര്‍ത്ഥന
Content: "ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും, സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്ത് പ്രയോജനം?" (മത്താ 16/26) എന്ന ദൈവവചനത്താല്‍ പ്രചോദിതനായി തന്‍റെ ലോകസുഖങ്ങളും സ്ഥാനമാനങ്ങളും വെടിഞ്ഞ് യേശുവിന്‍റെ പിന്നാലെ ഇറങ്ങിതിരിച്ച വി. ഫ്രാന്‍സീസ് സേവ്യറെ ഭാരതത്തിന്‍റെ രണ്ടാം അപ്പസ്തോലനായി ഉയര്‍ത്തിയ ദൈവമേ, ഞങ്ങള്‍ അങ്ങേയ്ക്കു നന്ദി പറയുന്നു. അഗതികളുടെയും ആലംബഹീനരുടെയും ഇടയിലേയ്ക്കിറങ്ങി അവരിലൊരാളായിത്തീര്‍ന്ന്‍, വചനത്താലും, തന്‍റെ കാരുണ്യത്താലും അനേകായിരങ്ങളെ രക്ഷിച്ച്, വിശ്വാസത്തിലേക്ക് നയിക്കുവാന്‍ അങ്ങ് വി. ഫ്രാന്‍സീസിനെ ഒരുപകരണമാക്കിയല്ലോ. വിശുദ്ധന്‍റെ ഭൗതികാവശിഷ്ടങ്ങളെ ഇന്നും അത്ഭുതകരമായ രീതിയില്‍, ഗോവയില്‍ സംരക്ഷിക്കപ്പെടുവാന്‍ ഇടയാക്കിയ ദൈവമേ, അദ്ദേഹത്തിന്‍റെ മാദ്ധ്യസ്ഥത്താല്‍ ഞങ്ങളുടെ ആത്മീയവും, ഭൗതികവുമായ എല്ലാ ആവശ്യങ്ങളും, പ്രത്യേകിച്ച്, ഇപ്പോള്‍ ഞങ്ങള്‍ക്ക് ആവശ്യമുള്ള.....തന്നരുളണമേയെന്ന്‍ ഞങ്ങള്‍ യാചിക്കുന്നു. ആമ്മേന്‍.
Image: /content_image/ChristianPrayer/ChristianPrayer-2017-02-03-16:41:17.jpg
Keywords: വിശുദ്ധ ഫ്രാന്‍സി
Content: 4060
Category: 15
Sub Category:
Heading: വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള പ്രാര്‍ത്ഥന
Content: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവമേ, അങ്ങയെ ഞങ്ങള്‍ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. കേരള മണ്ണില്‍ വിടര്‍ന്ന സഹനപുഷ്പമായ അല്‍ഫോസാമ്മയെ ഭാരത സഭയുടെ ആദ്യ വിശുദ്ധയായി കിരീടമണിയിച്ച അവിടുത്തെ അനന്ത കാരുണ്യത്തിനു ഞങ്ങള്‍ നന്ദി പറയുന്നു. "ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടി ഇരിക്കും. അഴിയുന്നില്ലെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും." (യോഹ. 12/24) എന്ന തിരുവചനം ജീവിതത്തില്‍ പകര്‍ത്തിയ വി. അല്‍ഫോന്‍സായുടെ മദ്ധ്യസ്ഥ സഹായത്തിനായി ഞങ്ങളേയും ഞങ്ങളുടെ കുടുംബത്തേയും നാടിനെയും മനുഷ്യവംശം മുഴുവനേയും സമര്‍പ്പിക്കുന്നു. ദൈവ സ്നേഹ തീവ്രതയില്‍ ജ്വലിച്ചെരിഞ്ഞ്‌ സഹനം സന്തോഷത്തോടെ സ്വീകരിച്ച് രക്ഷാകരമാക്കിയ വി. അല്‍ഫോന്‍സയെ അനുകരിച്ച് അനുദിന ജീവിതത്തിലെ സഹനങ്ങളെ സമചിത്തതയോടെ സ്വീകരിക്കുവാനും ലോകത്തിന്‍റെ ക്ഷണിക സുഖങ്ങളാല്‍ ആകര്‍ഷിതരാകാതെ ദൈവിക പുണ്യങ്ങളില്‍ വളര്‍ന്ന്‍ സഹോദരങ്ങള്‍ക്ക് നന്മയുടെ വെളിച്ചം സദാ പകരുന്ന സ്നേഹസാന്നിദ്ധ്യമാകുവാനും ഞങ്ങളെ അനുഗ്രഹിക്കേണമേ. വി. അല്‍ഫോന്‍സയുടെ സുകൃത യോഗ്യതയാലും മാദ്ധ്യസ്ഥത്താലും ഞങ്ങളുടെ എല്ലാ പ്രാര്‍ത്ഥനാ നിയോഗങ്ങളും പ്രത്യേകിച്ച് (ആവശ്യം പറയുക) സാധിച്ചു തന്ന്‍ അനുഗ്രഹിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും ആമ്മേന്‍.
Image: /content_image/ChristianPrayer/ChristianPrayer-2017-02-03-16:45:58.jpeg
Keywords: അല്‍ഫോന്‍സാ
Content: 4061
Category: 15
Sub Category:
Heading: വിശുദ്ധ റാഫേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന
Content: ഞങ്ങളുടെ സഹായത്തിനായി മാലാഖമാരെ നിയോഗിച്ചു തന്ന ദൈവമേ, ജീവിത യാത്രയില്‍ എന്നും തുണയായി വി.റാഫായേല്‍ മാലാഖയെ നല്‍കിയതിന് അങ്ങേയ്ക്ക് നന്ദി പറയുന്നു. തോബിത്തിന്‍റെ അന്ധത നീക്കുവാന്‍ സഹായിച്ച വി. റാഫേല്‍ മാലാഖയേ, ആത്മീയ, ശാരീരിക അന്ധതയാല്‍ കഷ്ടപ്പെടുന്ന എല്ലാവര്‍ക്കും സൗഖ്യം തന്ന്‍ അനുഗ്രഹിക്കണമേ. സാറായെ പൈശാചിക ബന്ധനങ്ങളില്‍ നിന്ന്‍ മോചിപ്പിച്ചതുപോലെ വിവിധങ്ങളായ ബന്ധനങ്ങളില്‍ കഴിയുന്ന വ്യക്തികളേയും കുടുംബങ്ങളേയും സ്വതന്ത്രരാക്കണമേ. ജീവിത പങ്കാളിയെ കണ്ടെത്താന്‍ തോബിയാസിന്‍റെ സഹായകനായി നിന്ന അങ്ങ് വിവാഹിതരാകാന്‍ ഒരുങ്ങിയിരിക്കുന്നവരെ എല്ലാവര്‍ക്കും ദൈവം അനാദിയിലെ ഒരുക്കിയിരിക്കുന്നവരെ കണ്ടെത്താന്‍ സഹായിക്കണമേ. കത്തോലിക്കാ വിശ്വാസം നഷ്ടപ്പെടുത്തിയിട്ടുള്ള വിവാഹ ബന്ധങ്ങളില്‍ പെടാതിരിക്കാന്‍ യുവജനങ്ങളെ സഹായിക്കണമേ. തോബിയാസിനെ, സഹയാത്രികനായി സുരക്ഷിത സ്ഥാനത്ത് എത്തിച്ച റഫായേല്‍ മാലാഖയേ, ഞങ്ങളുടേയും ഞങ്ങളുടെ പ്രിയപ്പെട്ടവരുടേയും അനുദിനയാത്രയിലും പ്രത്യേകിച്ച് ഞങ്ങളുടെ സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കിയുള്ള യാത്രയിലും ഞങ്ങള്‍ക്ക് കൂട്ടായിരിക്കണമേ. ഞങ്ങളുടെ ആവശ്യങ്ങളറിയുന്ന യേശുവേ, വി.റഫായേല്‍ മാലാഖ വഴി ഞങ്ങള്‍ക്ക് ഇപ്പോള്‍ ഏറ്റം ആവശ്യമായ അനുഗ്രഹം.....സാധിച്ചു തരണമേ.
Image: /content_image/ChristianPrayer/ChristianPrayer-2017-02-03-16:50:56.jpg
Keywords: മാലാഖ, പ്രധാന മാലാഖ
Content: 4062
Category: 15
Sub Category:
Heading: തിരുരക്ത സംരക്ഷണ പ്രാര്‍ത്ഥന
Content: യേശുവേ, അങ്ങേ തിരുരക്തം ഞങ്ങളുടെ വീണ്ടെടുപ്പിന്‍റെ വിലയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ആ വിശ്വാസം ഞങ്ങള്‍ ഏറ്റുപറയുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. യേശുവേ, എന്നേയും, എനിക്കുള്ളവയേയും, എന്നെ ഏല്‍പ്പിക്കുന്നവരേയും അങ്ങയുടെ തിരുരക്തത്താല്‍ മുദ്രണം ചെയ്യേണമേ. എന്‍റെ പഞ്ചേന്ദ്രിയങ്ങളെയും, ചിന്ത, ഭാവന, ബുദ്ധി, ഓര്‍മ്മ, കല്‍പനാശക്തി, ഇച്ച്ചശക്തി ഇവയേയും, അവിടുത്തെ തിരുരക്തത്താല്‍ ഓരോ നിമിഷവും കഴുകണമേ, വിശുദ്ധീകരിക്കണമേ. ഞാന്‍ ഇരിക്കുമ്പോഴും, കിടക്കുമ്പോഴും, സഞ്ചരിക്കുമ്പോഴും, ഓരോ പ്രവൃത്തി ചെയ്യുമ്പോഴും അവിടുത്തെ തിരുരക്തത്തിന്‍റെ വലിയ സംരക്ഷണം നിരന്തരം എനിക്കു നല്‍കണമേ. അങ്ങനെ ഞാന്‍ സാത്താന്‍റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുകൊണ്ട് അവിടുത്തെ പാതയില്‍ സഞ്ചരിക്കുവാനും എപ്പോഴും അവിടുത്തോടുകൂടെ ആയിരിക്കാനും ഇടയാകട്ടെ! യേശുവേ, അവിടുത്തെ അമൂല്യമായ തിരുരക്തത്താല്‍ ഓരോ നിമിഷവും എന്നെ കഴുകണമേ. (3 പ്രാവശ്യം) യേശുവിന്‍ രക്തം ജയം... യേശുവിന്‍ രക്തം ജയം... യേശുവിന്‍ രക്തം ജയം... യേശുവിന്‍ തിരുരക്തം ജയം... (3 പ്രാവശ്യം)
Image: /content_image/ChristianPrayer/ChristianPrayer-2017-02-03-17:05:47.jpg
Keywords: തിരുരക്ത
Content: 4063
Category: 15
Sub Category:
Heading: ആദ്യവെള്ളിയിലെ കുടുംബ പ്രതിഷ്ഠാജപം
Content: ക്രിസ്തീയ കുടുംബങ്ങളില്‍ വാഴുവാനുള്ള ആഗ്രഹം ഭാഗ്യവതിയായ മര്‍ഗ്ഗരീത്തമറിയത്തോടു വെളിപ്പെടുത്തിയ ഈശോയുടെ പരിശുദ്ധ ഹൃദയമേ, ഞങ്ങളുടെ കുടുംബത്തിന്മേലുള്ള അങ്ങയുടെ പരമാധികാരം ഇന്ന് ഇവിടെ പ്രഖ്യാപനം ചെയ്യുന്നതിനായി ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ഈ ലോക ജീവിതത്തില്‍, ഏതെല്ലാം സുകൃതങ്ങള്‍ അഭ്യസിച്ചാല്‍ സമാധാനം തരുമെന്ന് അങ്ങ് വാഗ്ദാനം ചെയ്തിരിക്കുന്നുവോ, ആ സുകൃതങ്ങള്‍ ഈ കുടുംബത്തില്‍ സമൃദ്ധമായി വളരുന്നതിന് ഞങ്ങള്‍ യത്നിക്കുന്നതാണ്. അങ്ങു ശപിച്ചിരിക്കുന്ന ലോകരൂപിയെ ഞങ്ങളില്‍ നിന്ന്‍ വിദൂരത്തില്‍ അകറ്റുന്നതിനു ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ വിശ്വാസത്തിന്‍റെ ആത്മാര്‍ത്ഥത വഴി അങ്ങ് ഞങ്ങളുടെ ബോധത്തിലും, അങ്ങയോടുള്ള ഉജ്ജ്വലമായ സ്നേഹത്താല്‍ ഞങ്ങളുടെ ഹൃദയങ്ങളിലും വാഴേണമേ. ഈ സ്നേഹാഗ്നി കൂടെക്കൂടെയുള്ള ദിവ്യകാരുണ്യ സ്വീകരണത്തില്‍ അധികമധികം ഉജ്ജ്വലിക്കുന്നതിനു ഞങ്ങള്‍ പരിശ്രമിക്കും. ഓ, ദിവ്യഹൃദയമേ, ഞങ്ങളുടെ സമ്മേളനങ്ങളില്‍ അദ്ധ്യക്ഷ പീഠമലങ്കരിക്കുവാന്‍ അങ്ങു മനസ്സാകണമേ. ഞങ്ങളുടെ ആത്മീയവും ലൗകികവുമായ സംരംഭങ്ങളെ അങ്ങ് ആശീര്‍വദിക്കണമേ. ഞങ്ങളുടെ ഉത്കണ്ഠകളെയും ആകുലചിന്തകളെയും ഞങ്ങളില്‍ നിന്ന്‍ അകറ്റണമേ. ഞങ്ങളുടെ സന്തോഷങ്ങളെ അങ്ങ് സംശുദ്ധമാക്കണമേ. ഞങ്ങളുടെ ക്ലേശങ്ങളെ അങ്ങ് ലഘൂകരിക്കണമേ. ഞങ്ങളില്‍ ആരെങ്കിലും അങ്ങയുടെ അനിഷ്ടത്തില്‍ വീഴാനിടയായാല്‍, ഓ, ദിവ്യ ഹൃദയമേ, അങ്ങ് മനസ്തപിക്കുന്ന പാപിയോട് എപ്പോഴും നന്മയും കരുണയും കാണിക്കുന്നവനാണെന്ന് അയാളെ ഓര്‍മ്മിപ്പിക്കണമേ. ജീവിതാന്ത്യത്തില്‍ അന്ത്യവേര്‍പാടിന്‍റെ മണിനാദം മുഴങ്ങുകയും, മരണം ഞങ്ങളെ സന്താപത്തില്‍ ആഴ്ത്തുകയും ചെയ്യുമ്പോള്‍, അങ്ങയുടെ അലംഘനീയമായ ആ കല്‍പന സ്വമേധയാ അനുസരിച്ചുകൊള്ളാമെന്ന് വാഗ്ദാനം ചെയ്യുന്നു. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ ഈ കുടുംബാംഗങ്ങളെല്ലാവരും മോക്ഷത്തില്‍ ഒന്നുചേര്‍ന്ന് അങ്ങയുടെ മഹത്വത്തെയും ദിവ്യകാരുണ്യത്തെയും പാടി സ്തുതിക്കുന്ന ഒരു ദിവസം ആഗതമാകുമെന്നുള്ള പ്രതീക്ഷ ഞങ്ങളെ ആശ്വസിപ്പിക്കുന്നു. മറിയത്തിന്‍റെ വിമലഹൃദയവും, മഹത്വമേറിയ പിതാവായ വിശുദ്ധ ജോസഫും ഈ പ്രതിഷ്ഠയെ അങ്ങേയ്ക്ക് കാഴ്ചവയ്ക്കുകയും ഇതിന്‍റെ ഓര്‍മ്മ ജീവിതത്തിലെ എല്ലാ ദിവസങ്ങളിലും ഞങ്ങളുടെ ബോധത്തില്‍ ആവിര്‍ഭവിപ്പിക്കുകയും ചെയ്യട്ടെ. നമ്മുടെ രാജാവും പിതാവുമായ ഈശോയുടെ ദിവ്യഹൃദയത്തിന് എല്ലാ മഹത്വവും സ്തുതിയും ഉണ്ടായിരിക്കട്ടെ. ഈശോയുടെ ഏറ്റവും പരിശുദ്ധ ഹൃദയമേ ഞങ്ങളുടെമേല്‍ കൃപയുണ്ടാകണമേ. മറിയത്തിന്‍റെ വിമലഹൃദയമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. വിശുദ്ധ മര്‍ഗ്ഗരീത്ത മറിയമേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
Image: /content_image/ChristianPrayer/ChristianPrayer-2017-02-03-17:13:53.jpg
Keywords: ജപം
Content: 4064
Category: 18
Sub Category:
Heading: ലോകസമാധാനത്തിനായി പരിശുദ്ധ മാതാവിനോട് പ്രാര്‍ത്ഥിക്കുക: മാര്‍ ആലഞ്ചേരി
Content: കൊച്ചി: പരിശുദ്ധ മാതാവിന്റെ മധ്യസ്ഥതയില്‍ ലോകസമാധാനത്തിനും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സുസ്ഥിതിയ്ക്കായി പ്രാര്‍ത്ഥിക്കുവാന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയില്‍ നടന്ന ഫാത്തിമ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. 1917നു ഫാത്തിമയില്‍ മാതാവ് പ്രത്യക്ഷപ്പെട്ട് നല്‍കിയ സന്ദേശത്തിന് ഇന്നും ഏറെ പ്രസക്തിയുണ്ട്. ഒന്നാം ലോക മഹായുദ്ധത്തിന്റെ കെടുതിയിലായിരിന്ന ലോകത്തിന് സമാധാനം ലഭിക്കുന്നതിനായി പരിഹാരം ചെയ്തു പ്രാര്‍ത്ഥിക്കുവാനാണ് മാതാവ് അന്ന്‍ ആഹ്വാനം ചെയ്തത്. ഇന്നും ലോകത്തിന്റെ അവസ്ഥ വ്യത്യസ്തമല്ല. മതപീഡനങ്ങളും ഭീകരാക്രമണങ്ങളും കുടുംബങ്ങളിലെ തകര്‍ച്ചയും ഈ കാലഘട്ടത്തിലും ഏറിവരികെയാണ്. ഈ പശ്ചാത്തലത്തില്‍ ഫാത്തിമ മാതാവിന്റെ സന്ദേശത്തിന് വലിയ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു, അതിനാല്‍ ഫാത്തിമയില്‍ നല്‍കിയ സന്ദേശം ഉള്‍കൊണ്ട് മാതാവിന്റെ മാധ്യസ്ഥം തേടാനും ജീവിതം നവീകരിക്കുവാനും പരിശ്രമിക്കണമെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. സെന്‍റ് മേരീസ് പള്ളിയിലേക്ക് പ്രദിക്ഷണമായി ഹെറാള്‍ഡ് ഓഫ് ദ ഗോസ്പല്‍ എന്ന സന്യാസ സമൂഹത്തിന്റെ നേതൃത്വത്തില്‍ കൊണ്ട് വന്ന ഫാത്തിമ മാതാവിന്റെ തിരുസ്വരൂപത്തില്‍ കര്‍ദിനാള്‍ ആലഞ്ചേരി കിരീടം ചാര്‍ത്തി ധൂപാര്‍ച്ചന നടത്തി. വരാപ്പുഴ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് പടിയാരംപറമ്പില്‍ ജപമാല പ്രതിഷ്ഠിച്ചു പ്രാര്‍ത്ഥിച്ചു.
Image: /content_image/India/India-2017-02-04-04:37:46.jpg
Keywords: ഫാത്തിമ, ആലഞ്ചേരി
Content: 4065
Category: 1
Sub Category:
Heading: അമേരിക്കന്‍ ജനതയ്ക്ക് വേണ്ടത് ആത്മീയ വിജയം: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
Content: വാഷിംഗ്ടണ്‍: ഭൗതിക സാഹചര്യങ്ങളെ കണക്കിലെടുത്തല്ല, ആത്മീയ വിജയങ്ങളെ കണക്കാക്കി വേണം അമേരിക്കന്‍ ജനത തങ്ങളുടെ ജീവിത വിജയം നിശ്ചയിക്കുവാനെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാഷിംഗ്ടണില്‍ നടന്ന നാഷണല്‍ പ്രയര്‍ ബ്രേക്ക്ഫാസ്റ്റില്‍ പങ്കെടുത്തു പ്രസംഗിക്കുമ്പോഴാണ് ആത്മീയ വിജയമാണ് മനുഷ്യര്‍ക്ക് ഏറ്റവും ആവശ്യമായിരിക്കുന്ന ഘടകമെന്ന് ട്രംപ് പറഞ്ഞത്. ക്രിസ്തുവിലുള്ള തന്റെ വിശ്വാസത്തെ പരസ്യമായി വീണ്ടും സാക്ഷ്യപ്പെടുത്താനുള്ള വേദിയായി ട്രംപ് നാഷണല്‍ പ്രയര്‍ ബ്രേക്ക്ഫാസ്റ്റ് ചടങ്ങിനേയും മാറ്റി. "അമേരിക്ക ദൈവവിശ്വാസികളുടെ രാജ്യമാണ്. നാം നമ്മുടെ ജീവിത വിജയത്തെ ഭൗതീകമായ സാഹചര്യങ്ങളെ നോക്കിയല്ല തീരുമാനിക്കേണ്ടത്. മനുഷ്യരുടെ ജീവിത നിലവാരം അവരുടെ ആത്മീയ അടിത്തറയില്‍ അടിസ്ഥാനപ്പെട്ടാണു കിടക്കുന്നത്. വലിയ തോതില്‍ പണവും പ്രതാപവുമുള്ള പല മനുഷ്യരുടെയും ജീവിതം തികച്ചും മോശമായ അവസ്ഥയിലാണ്. ആത്മീയ സന്തോഷം ഇല്ലാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. പണമില്ലാത്ത പലര്‍ക്കും തങ്ങളുടെ ജീവിതങ്ങളില്‍ സന്തോഷം കണ്ടെത്തുവാന്‍ സാധിക്കുന്നുണ്ട്. ഇതില്‍ നിന്നു തന്നെ ഭൗതീക സാഹചര്യങ്ങളില്‍ അടിസ്ഥാനപ്പെട്ടല്ല മനുഷ്യന്റെ സന്തോഷമെന്ന കാര്യം വ്യക്തമാണ്". ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ജോര്‍ദാന്‍ രാജാവ് അബ്ദുള്ളയുള്‍പ്പെടെ മൂവായിരത്തില്‍ അധികം രാഷ്ട്രീയ നേതാക്കളാണ് ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നത്. അല്‍-ക്വയ്ദയുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ ഡൊണാള്‍ഡ് ട്രംപ് ഡീലിവെയര്‍ സന്ദര്‍ശിച്ചിരിന്നു. രാജ്യത്തിന് വേണ്ടി സൈനിക വേഷം ധരിച്ച ആരെയും താന്‍ മറക്കുകയില്ലെന്നും, തങ്ങളുടെ സഹോദരങ്ങള്‍ സുരക്ഷിതരായി ജീവിക്കുവാന്‍ വേണ്ടിയാണ് സൈനികര്‍ ജീവന്‍ ബലികഴിക്കുന്നതെന്നും ട്രംപ് ചടങ്ങില്‍ പറഞ്ഞു. പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ 18 മിനിറ്റ് പ്രസംഗിച്ച ട്രംപ്, നാഷണല്‍ പ്രയര്‍ ബ്രേക്ക്ഫാസ്റ്റില്‍ 19 മിനിറ്റ് നേരം സംസാരിച്ചു. മതസ്ഥാപനങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ ഇടപെടല്‍ നടത്തുവാന്‍ സാധിക്കില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം താന്‍ റദ്ദാക്കുമെന്നും ട്രംപ് ചടങ്ങില്‍ പ്രഖ്യാപിച്ചു.1954-ല്‍ സെനറ്ററായിരുന്ന ലിന്‍ഡന്‍ ജോണ്‍സനാണ് ഇത്തരമൊരു ബില്‍ അവതരിപ്പിച്ച ശേഷം അതിനെ നിയമമാക്കി മാറ്റുവാന്‍ മുന്‍കൈ എടുത്തത്. "സ്വാതന്ത്ര്യമെന്നത് സര്‍ക്കാര്‍ നല്‍കുന്ന ഒരു സമ്മാനമല്ല. മറിച്ച് അത് ദൈവത്തില്‍ നിന്നുള്ള ദാനമാണ്. മഹാനായ തോമസ് ജെഫേഴ്‌സണ്‍ പറഞ്ഞത് ഇപ്രകാരമാണ്. ദൈവം നമുക്ക് ജീവന്‍ നല്‍കി, അവിടുന്ന് തന്നെയാണ് നമുക്ക് സ്വാതന്ത്ര്യവും നല്‍കിയിരിക്കുന്നത്. ഇതിനാലാണ് മതസ്ഥാപനങ്ങള്‍ക്ക് മേല്‍ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് നിലനില്‍ക്കുന്ന ചില നിയമങ്ങള്‍ റദ്ദാക്കുവാന്‍ തീരുമാനിച്ചത്. അമേരിക്കന്‍ ജനതയ്ക്ക് മതസ്വാതന്ത്ര്യം ഉണ്ട്. ഇതിനെ സംരക്ഷിക്കുക തന്നെ വേണം". ട്രംപ് തന്റെ നിലപാട് വ്യക്തമാക്കി. അഭയാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയെ ട്രംപ് തന്റെ പ്രസംഗത്തില്‍ വീണ്ടും ന്യായീകരിച്ചു. അമേരിക്കന്‍ ജനതയെ വെറുക്കുന്ന ഒരു വിഭാഗം ആളുകളെ യുഎസിലേക്കു കടത്തിവിട്ട്, രാജ്യത്തെ പൗരന്‍മാരുടെ സ്ഥിതിയെ അപകടത്തില്‍ ആക്കുവാന്‍ താന്‍ ഒരിക്കലും താല്‍പര്യപ്പെടുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി. തനിക്ക് വേണ്ടി ആളുകള്‍ പ്രാര്‍ത്ഥിക്കാറുണ്ടെന്നു പറയുന്ന വാക്കുകളെയാണ് താന്‍ ഏറ്റവും ഇഷ്ടപ്പെടുന്നതെന്നും ട്രംപ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
Image: /content_image/News/News-2017-02-04-05:07:05.jpg
Keywords: ഡൊണാ