Contents

Displaying 3811-3820 of 25031 results.
Content: 4076
Category: 18
Sub Category:
Heading: ഫാ. ടോമിന്റെ മോചനത്തിനായി പ്രാര്‍ത്ഥനാ സായാഹ്നം സംഘടിപ്പിച്ചു
Content: കൊച്ചി: ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ശക്തമായ ഇടപെടലുകള്‍ ഉണ്ടാകുന്നതിനു വേണ്ടി കെ‌സി‌വൈ‌എം കൊച്ചി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച വൈകുന്നേരം തോപ്പുംപടി, കൊച്ചുപള്ളി ജംക്ഷനില്‍ വെച്ചു പ്രതിഷേധ പ്രാര്‍ത്ഥനാ സായാഹ്നം "കാരുണ്യ തീരം തേടി" - എന്ന പേരില്‍ സംഘടിപ്പിച്ചു. കെ‌സി‌വൈ‌എം കൊച്ചി രൂപതാ ഡയറക്റ്റര്‍ ഫാ. മെല്‍റ്റഡ് കൊല്ലശ്ശേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രാര്‍ത്ഥനകള്‍ക്ക് ഫാ. സനീഷ് പുളിക്കപറമ്പില്‍ നേതൃത്വം നല്‍കി. നിയുക്ത പ്രസിഡന്‍റ് ശ്രീ. ജോസഫ് ദിലീപ് അധ്യക്ഷത വഹിച്ചു. നിയുക്ത ജനറല്‍ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കല്‍, ഡെല്‍ബന്‍ അറക്കല്‍, കാസി പൂപ്പന, ജോബി പനക്കല്‍ ബിജു അറക്കപ്പാടത്ത്, നികിത കെ ജോസ്ലിന്‍ സുമിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2017-02-06-04:57:37.jpg
Keywords: ഫാ. ടോം
Content: 4078
Category: 15
Sub Category:
Heading: വിശുദ്ധ ത്രേസ്യയോടുള്ള പ്രാര്‍ത്ഥന
Content: സര്‍വ്വ നന്മകളുടെയും ഉറവിടമായ ദൈവമേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയുടെ നേരെയുള്ള സ്നേഹത്താല്‍ ജ്വലിച്ച് അങ്ങേയ്ക്കും അങ്ങയുടെ ജനത്തിനും വേണ്ടി ജീവിച്ച വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ക്രൈസ്തവ കുടുംബങ്ങളെ നവീകരിക്കുവാനും നിരാലംബര്‍ക്ക് അത്താണിയാകുവാനും ജീവിതം സമര്‍പ്പിക്കുകയും, തിരുക്കുടുംബ സന്യാസിനി സമൂഹത്തിനു രൂപം കൊടുക്കുകയും ചെയ്ത വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധരുടെ ഗണത്തില്‍ ചേര്‍ക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു. സഹനത്തിന്‍റെ പ്രേഷിതയായ ഈ ധന്യാത്മാവ് വഴി ലഭിച്ചിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി പറയുന്നതോടൊപ്പം ഞങ്ങള്‍ക്കിപ്പോള്‍ ഏറ്റവും ആവശ്യമായ ഈ അനുഗ്രഹം......നല്‍കണമേ എന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
Image: /content_image/ChristianPrayer/ChristianPrayer-2017-02-06-05:51:11.jpg
Keywords: മറിയം ത്രേസ്യ
Content: 4079
Category: 15
Sub Category:
Heading: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മാധ്യസ്ഥത്താലുള്ള പ്രാര്‍ത്ഥന
Content: "ഞാന്‍ നല്ല ഇടയന്‍ ആകുന്നു, നല്ല ഇടയന്‍ ആടുകള്‍ക്ക് വേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു." എന്നരുള്‍ചെയ്തുകൊണ്ട് സ്വജീവന്‍ ഞങ്ങള്‍ക്കായി ബലിയര്‍പ്പിച്ച യേശുനാഥാ, അങ്ങയുടെ ഇടയധര്‍മ്മം ഈ ഭൂമിയില്‍ സ്തുത്യര്‍ഹമാം വിധം നിര്‍വ്വഹിച്ച് ഇപ്പോള്‍ അങ്ങയുടെ സന്നിധിയില്‍ ആയിരിക്കുന്ന ഞങ്ങളുടെ പരിശുദ്ധ പിതാവ് ജോണ്‍ പോള്‍ പാപ്പായെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. തിരുസഭയെ കാലോചിതമായി നയിക്കുകയും, നവീകരിക്കുകയും വിശുദ്ധീകരിക്കുകയും, യേശുവിന്‍റെ സ്നേഹവും ചൈതന്യവും സ്വജീവിതത്തിലൂടെ ലോകജനതയുടെ മുമ്പില്‍ പ്രകാശിപ്പിക്കുകയും ചെയ്തതോടൊപ്പം, തന്‍റെ രോഗത്തിലും, ക്ലേശങ്ങളിലും, സഹനത്തിന്‍റെ രക്ഷാകരമൂല്യം കാണിച്ചുതരികയും, മാതൃഭക്തിയുടെ മാഹാത്മ്യം വെളിപ്പെടുത്തുകയും ചെയ്ത ഞങ്ങളുടെ പിതാവ് വഴി ഞങ്ങള്‍ക്കു ലഭിച്ചിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് ഏറ്റവും ആവശ്യമായ അനുഗ്രഹം..... വിശുദ്ധന്റെ യോഗ്യതകള്‍ പരിഗണിച്ച് നല്‍കണമെന്ന് അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. 3 ത്രിത്വ.
Image: /content_image/ChristianPrayer/ChristianPrayer-2017-02-06-05:58:22.jpg
Keywords: ജോണ്‍ പോൾ രണ്ടാമൻ
Content: 4080
Category: 4
Sub Category:
Heading: വിശുദ്ധ മദര്‍ തെരേസായുടെ പ്രചോദനാത്മകമായ 10 വാക്യങ്ങള്‍
Content: ഇന്ന് ആഗസ്റ്റ് 26, സ്വര്‍ഗ്ഗീയ വിളിയ്ക്ക് ജീവിതം കൊണ്ട് പ്രത്യുത്തരം നല്‍കി അനേകായിരങ്ങളുടെ കണ്ണീരൊപ്പിയ വിശുദ്ധ മദര്‍ തെരേസയുടെ 115ാം പിറന്നാള്‍. 1910 ആഗസ്റ്റ് മാസം 26-ാം തീയതി യുഗോസ്ലോവിയയിലെ സ്‌കോപ്‌ജെ പട്ടണത്തിലാണ് മദര്‍ തെരേസയുടെ ജനനം. പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയുടെ 115ാം ജന്മദിനത്തില്‍, വിശുദ്ധ വിവിധ അവസരങ്ങളില്‍ പങ്കുവെച്ച പ്രചോദനാത്മകമായ 10 വാക്യങ്ങള്‍ വായിക്കാം, വിചിന്തനം ചെയ്യാം. ലോകത്തിലെ എല്ലാ അവസ്ഥയിലും വച്ച് ഏറ്റവും ഭീകരമായ അവസ്ഥയാണ് ആരാലും സ്‌നേഹിക്കപ്പെടാതെ കഴിയുന്നത്. പക്ഷേ മദര്‍ തെരേസ തന്റെ ജീവിതത്തിലൂടെ ആ ഭീകരവസ്ഥയെ നിര്‍മ്മാര്‍ജ്ജനം ചെയ്തു. സ്‌നേഹിക്കുവാന്‍ ആരുമില്ലാത്ത അവസ്ഥയാണ് ഏറ്റവും വലിയ ദാരിദ്രം എന്ന് കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസ എല്ലായ്‌പ്പോഴും പറഞ്ഞിരുന്നു. ദൈവസ്‌നേഹത്തിന്റെ ദീപ്തമായ പ്രകാശം അപരനിലേക്കു പകര്‍ന്നു നല്‍കുവാന്‍ മദര്‍ തെരേസയ്ക്ക് കഴിഞ്ഞു. തന്റെ ജീവിതം വഴി അനേകര്‍ക്ക് അഭയം നല്‍കിയ, അനേകര്‍ക്ക് ആശ്വാസം നല്കിയ മദര്‍ തെരേസായുടെ പ്രചോദനാത്മകമായ 10 വാക്യങ്ങളാണ് നാം ഇനി ധ്യാനിക്കുന്നത്. ➤ #{blue->n->n-> “ഇന്നലെ കടന്നുപോയി, നാളെയാണെങ്കില്‍ വന്നിട്ടുമില്ല; നമ്മള്‍ ഓരോ ദിവസവും നമ്മുടെ അവസാന ദിവസമെന്ന പോലെ ജീവിക്കണം”. }#
( 1995-ല്‍ പുറത്തിറക്കിയ 'എ സിമ്പിള്‍ പാത്ത്' എന്ന പുസ്തകത്തില്‍ നിന്ന്‍ ). ➤ #{blue->n->n-> “എനിക്കു ഒറ്റയ്ക്കു ഈ ലോകത്തെ മാറ്റുവാന്‍ കഴിയുകയില്ല, പക്ഷേ വെള്ളത്തിന്റെ നടുക്ക്‌ ഒരു കല്ലെറിഞ്ഞുകൊണ്ട് നിരവധി ഓളങ്ങള്‍ ഉണ്ടാക്കുവാന്‍ എനിക്ക് സാധിക്കും”. }# ➤ #{blue->n->n->“മുന്‍പൊരിക്കലും ഒരു യുദ്ധത്തിന്റെ കെടുതി അനുഭവിക്കേണ്ടതായി എനിക്ക് വന്നിട്ടില്ല, ക്ഷാമവും മരണവും ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ എന്നോട് തന്നെ ചോദിച്ചു, ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അവര്‍ക്ക് എന്താണ് അനുഭവപ്പെടുക. എനിക്കത് മനസ്സിലാകുന്നില്ല. എല്ലാവരും ദൈവത്തിന്റെ മക്കളാണ്. പിന്നെന്തുകൊണ്ടാണ് അവര്‍ ഇത് ചെയ്തത്. എനിക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നില്ല.” }#
(1982 ഓഗസ്റ്റ് 14നു ലെബനനിലെ സാബ്രാ അഭയാര്‍ത്ഥി ക്യാമ്പിലെ ഒരു മാനസികാരോഗാശുപത്രിയില്‍ നിന്നും 37-ഓളം വികലാംഗരായ കുട്ടികളെ മാറ്റിപ്പാര്‍പ്പിക്കുവാന്‍ സഹായിച്ചതിന് ശേഷം പറഞ്ഞത്). ➤ #{blue->n->n-> “പലപ്പോഴും ഒരുവാക്ക്, ഒരു നോട്ടം, ഞൊടിയിടയിലുള്ള ഒരു പ്രവര്‍ത്തി. നമ്മള്‍ സ്നേഹിക്കുന്നവരുടെ ഉള്ളില്‍ അന്ധകാരം വ്യാപിക്കുവാന്‍ ഇത് മതി”. }#
(1987ല്‍ പുറത്തിറക്കിയ ലവ്, എ ഫ്രൂട്ട് ഓള്‍വേസ് ഇന്‍ സീസണ്‍ എന്ന പുസ്തകത്തില്‍ നിന്ന്‍). ➤ #{blue->n->n-> “ദയവായി ദൈവം തന്നിരിക്കുന്നതിനെ നമ്മള്‍ നശിപ്പിക്കരുത്. നിങ്ങളുടെ മനസ്സും, ആത്മാവും ദൈവേഷ്ടത്തോടൊപ്പമായിരിക്കട്ടെ. ഈ ലോകത്ത് യുദ്ധമുണ്ടാക്കുവാനോ, സമാധാനം സ്ഥാപിക്കുവാനോ നിങ്ങള്‍ക്ക് അധികാരമുണ്ട്. ദയവായി സമാധാനത്തിന്റെ പാത സ്വീകരിക്കുക”. }#
(1991 ജനുവരി 2നു ജോര്‍ജ്ജ് ബുഷിനും സദ്ദാം ഹുസൈനും എഴുതിയ കത്തില്‍ നിന്ന്‍). ➤ #{blue->n->n-> “ദൈവം നീയുമായി എത്രമാത്രം സ്നേഹത്തിലാണെന്ന് അറിയുമ്പോള്‍, മാത്രമാണ് ആ സ്നേഹം പ്രസരിപ്പിച്ചു കൊണ്ട് ജീവിക്കുവാന്‍ നിനക്ക് സാധിക്കുന്നത്.” }# ➤ #{blue->n->n->“സ്വര്‍ഗ്ഗത്തിന്റെ കവാടത്തില്‍ ഞാന്‍ നില്‍ക്കുന്നതായി സ്വപ്നം കണ്ടു. അപ്പോള്‍ വിശുദ്ധ പത്രോസ് ശ്ലീഹാ എന്നോടു പറഞ്ഞു, 'ഭൂമിയിലേക്ക് തിരികെ പോവുക, ഇവിടെ ചേരികള്‍ ഇല്ല'.” }#
(1996-ല്‍ ഗ്രീസിലെ മൈക്കേല്‍ രാജകുമാനുമായുള്ള സംഭാഷണത്തില്‍) ➤ #{blue->n->n-> “നമ്മുടെ ജനത്തിന്റെ ദാരിദ്ര്യം ഞാന്‍ തിരഞ്ഞെടുത്തു. പക്ഷേ വിശക്കുന്നവരുടേയും, വസ്ത്രമില്ലാത്തവരുടേയും, ഭവനമില്ലാത്തവരുടേയും, വികലാംഗരുടേയും, അന്ധരുടേയും, കുഷ്ഠരോഗികളുടേയും, സ്നേഹിക്കുവാനോ സംരക്ഷിക്കുവാനോ ആരുമില്ലാതെ സമൂഹത്തില്‍ നിന്നും പുറംതള്ളപ്പെട്ടവരുടെയും പേരില്‍ നന്ദിപറഞ്ഞുകൊണ്ട് ഞാന്‍ ഈ സമ്മാനം (നോബല്‍) സീകരിക്കുന്നു.” }#
(1979-ല്‍ സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം സ്വീകരിച്ചുകൊണ്ട് പറഞ്ഞത്). ➤ #{blue->n->n-> “ഞാന്‍ സ്വതന്ത്രയാകുവാനാണ് ആഗ്രഹിക്കുന്നത്, പക്ഷേ ദൈവത്തിനു സ്വന്തം പദ്ധതികള്‍ ഉണ്ട്.” }#
(1990-ല്‍ കൊല്‍ക്കത്തയില്‍ മിഷനറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകള്‍, മദര്‍ കൊടുത്ത രാജിക്കത്ത് പിന്‍വലിക്കുവാന്‍ നിര്‍ബന്ധിച്ചപ്പോള്‍ പറഞ്ഞത്). ➤ #{blue->n->n->“ലോകത്തെ കീഴടക്കുവാനായി ബോംബുകള്‍ക്കും തോക്കുകള്‍ക്കും പകരം നമുക്ക്‌ സ്നേഹവും, സഹാനുഭൂതിയും ഉപയോഗിക്കാം”. }#
(1997-ല്‍ പുറത്തിറക്കിയ ഇന്‍ ദി ഹാര്‍ട്ട് ഓഫ് ദി വേള്‍ഡ്‌ എന്ന പുസ്തകത്തില്‍ നിന്ന്‍). കാരുണ്യത്തിന്റെ മഹത്തായ മാതൃക ലോകത്തെ പഠിപ്പിച്ച മദര്‍ തെരേസ ആയിരങ്ങളുടെ മനസ്സില്‍ ഇന്നും മായാത്ത മുഖമാണ്. കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയുടെ ഓരോ വാക്കുകളും നമ്മുടെ ജീവിതനവീകരണത്തിന് വേണ്ടിയുള്ള ആഹ്വാനമാണ്. പ്രവര്‍ത്തി കൂടാതെയുള്ള വിശ്വാസം നിര്‍ജ്ജീവമാണെന്ന വിശുദ്ധ യാക്കോബ് ശ്ലീഹായുടെ വാക്കുകള്‍ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ 'പാവങ്ങളുടെ അമ്മ'യെ നമ്മുക്കും പിഞ്ചെല്ലാം. ഈലോക ജീവിതത്തിന് വേണ്ടി സമയം പാഴാക്കി കളയാതെ അനേകരുടെ കണ്ണീരൊപ്പാന്‍ നമ്മുടെ ഓരോ നിമിഷവും നമ്മുക്ക് ചിലവിടാം. < Originally Published On 04/04/17 > < Updated On: 26/08/25 > ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/Mirror/Mirror-2017-02-06-13:30:31.jpg
Keywords: മദര്‍ തെരേസ
Content: 4081
Category: 1
Sub Category:
Heading: ഓരോ ജീവനും അമൂല്യമാണ്‌, ആരേയും ഉപേക്ഷിക്കരുത്‌: ഫ്രാന്‍സിസ്‌ മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഓരോ ജീവനും പാവനമാണെന്നും അതിനെ ആരും അവഗണിക്കരുതെന്നും ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്‌ച സെന്‍റ് പീറ്റേഴ്‌സ്‌ ചത്വരത്തില്‍ തടിച്ചു കൂടിയ ആയിരങ്ങളോട്‌ സംസാരിക്കുകയായിരിന്നു അദ്ദേഹം. തന്റെ ശിഷ്യരോട്‌ ലോകത്തിന്റെ ഉപ്പും പ്രകാശവുമാകാന്‍ യേശു പറഞ്ഞ സുവിശേഷ ഭാഗത്തെ ഊന്നിയാണ് അദ്ദേഹം തന്റെ പ്രസംഗം നടത്തിയത്. ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമാകാനുള്ള യേശുനാഥന്റെ കല്‍പ്പന എല്ലാ ക്രൈസ്‌തവര്‍ക്കും പ്രചോദനമാണെന്ന്‌ മാര്‍പാപ്പ പറഞ്ഞു. "ജീവിതം സുന്ദരമാണ്‌ അതിനെ ആദരിക്കുക. ജീവന്‍ ജീവിതമാണ്‌, അതിനായി പോരാടുക" വിശുദ്ധ മദര്‍ തെരേസയുടെ ഈ വാക്കുകളെ അദ്ദേഹം തന്റെ പ്രസംഗത്തില്‍ പ്രത്യേകം ഉദ്ധരിച്ചു. ഓരോ ജീവനും പാവനമാണ്‌. ഗര്‍ഭാവസ്ഥയില്‍ വധഭീഷണി നേരിടുന്ന നിഷ്‌കളങ്കരും നിസ്സഹായരുമായ പൈതങ്ങള്‍ക്കു വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം. ജീവിതാവസാനത്തില്‍ എത്തിനില്‍ക്കുന്നവരെ പ്രാര്‍ത്ഥനയില്‍ ഓര്‍മ്മിക്കാം. ഇറ്റലിയിലെ ജീവന്റെ ദിനാചരണവുമായി ബന്ധപ്പെടുത്തിയാണ്‌ മാര്‍പ്പാപ്പ ഇത്‌ പറഞ്ഞത്‌. "നമ്മള്‍ ക്രിസ്‌ത്യാനികള്‍ പ്രവര്‍ത്തിയിലൂടെ യേശുവിന്റെ യഥാര്‍ത്ഥ അനുയായികളാണെന്നു മനസിലാക്കണം. വിശ്വാസത്തിന്റെ പ്രകാശമാകുന്ന സമ്മാനം ലഭിച്ചതിന്‌ ദൈവത്തിനു നന്ദി പറയണം. ഈ പ്രകാശം മറ്റുള്ളവര്‍ കൂടി നല്‍കാനുള്ള കടമയും ഉത്തരവാദിത്വവും നമുക്കുണ്ട്‌. ലോകത്തിനെ രൂപാന്തരപ്പെടുത്തുന്നതും, മുറിവുകള്‍ ഉണക്കുന്നതും മോക്ഷപ്രാപ്‌തിയുമുള്ള സുവിശേഷത്തിന്റെ പ്രകാശം എല്ലാവര്‍ക്കും ആവശ്യമുണ്ട്‌. നല്ല പ്രവര്‍ത്തികളിലൂടെ യേശുവിന്റെ പ്രകാശം പകര്‍ന്ന്‌ നല്‍കാന്‍ യേശു നമ്മേ ക്ഷണിക്കുന്നു". "നമ്മള്‍ ലോകത്തിന്റെ ഉപ്പാണ്‌. യേശുവിന്റെ വിശ്വാസവും സ്‌നേഹവും നിറഞ്ഞ സവിശഷത ജീവിതത്തില്‍ പകര്‍ത്തി സമൂഹത്തെ മലീനസമാക്കുന്ന രോഗാണുക്കളായ സ്വാര്‍ത്ഥതയേയും പരദൂഷണത്തേയും ക്രൈസ്‌തവര്‍ അകറ്റി നിര്‍ത്തണം. ക്രിസ്‌ത്യാനികളുടെ ദൗത്യം തന്നെ ഇതായിരിക്കണം. ഈ രോഗാണുക്കള്‍ സമൂഹങ്ങളുടെ ഘടനയെ തന്നെ നശിപ്പിക്കും". ഫ്രാന്‍സിസ് പാപ്പ ഉദ്ബോധിപ്പിച്ചു. യേശുവിനും അവിടുത്തെ സുവിശേഷത്തിനും എതിരാകുന്ന ലോകത്തിന്റെ സ്വാധീനങ്ങളില്‍ നിന്നും മുക്തി നേടാനായി ദൈവവചനങ്ങളുടെ ശക്തിയും അരൂപിയും ദിനം പ്രതി നേടേണ്ടതുണ്ടെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
Image: /content_image/TitleNews/TitleNews-2017-02-06-10:28:01.jpg
Keywords: ഫ്രാസിസ്‌ മാര്‍പാപ്പ
Content: 4082
Category: 18
Sub Category:
Heading: സ്വവര്‍ഗരതിയെ നിയമവിധേയമാക്കാന്‍ ശ്രമിക്കരുത്: കെ‌സി‌ബി‌സി പ്രോലൈഫ് സമിതി
Content: കൊച്ചി: സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കുവാന്‍ ധാര്‍മ്മിക അവബോധമുള്ള ഒരു സമൂഹത്തിനും പ്രസ്ഥാനത്തിനും സാദ്ധ്യമല്ലെന്നു കെസിബിസി പ്രൊലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി. സ്വവര്‍ഗലൈംഗികതയെ നിയമവിധേയമാക്കണമെന്നു, രാജ്യത്തെ ഉത്തരവാദിത്തപ്പെട്ടതും സംസ്ഥാനഭരണത്തിനു ചുക്കാന്‍ പിടിക്കു പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെ യുവജനവിഭാഗത്തിന്റെ അഖിലേന്ത്യ സമ്മേളനം ആവശ്യപ്പെട്ട കാഴ്ചപ്പാടിനോടു പ്രതികരിക്കുകയായിരുു അദ്ദേഹം. ഗൗരവകരമായ ആലോചനകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണോ ഈ നിഗമനത്തിലേക്ക് ധാര്‍മ്മികചിന്തകള്‍ക്കു പ്രാധാന്യം നല്‍കേണ്ട യുവജനപ്രസ്ഥാനം എത്തിയതെന്നു സംശയമുണ്ടെുന്നും സംസ്ഥാനസമ്മേളനം വിലയിരുത്തി. രാഷ്ട്രത്തിന്റെ അടിസ്ഥാനഘടകമായ കുടുംബത്തിന്റെ നിലനില്പ്പിന് പുരുഷനും സ്ത്രീയും വിവാഹത്തിലൂടെ ആരംഭിക്കു ജീവിതത്തിലൂന്നിയുള്ള സംവിധാനത്തില്‍ വലിയ പ്രസക്തിയുണ്ട്. ലൈംഗികത കേവലം മനുഷ്യന്റെ തെരഞ്ഞെടുപ്പിന്റെ ഭാഗമാക്കുന്നത് സമൂഹത്തെ വലിയ അരാജകത്വത്തിലേക്കും മൂല്യച്യുതിയിലേക്കും നയിക്കും. ഭിന്നലിംഗക്കാരുടെ ന്യായമായ ആവശ്യങ്ങളും സ്വവര്‍ഗരതിക്കാരുടെ ആഗ്രഹങ്ങളും ഒരുപോലെ കാണുതും വ്യാഖ്യാനിക്കുതും ഉചിതമല്ല. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഫാ. പോള്‍ മാടശേരി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബുജോസ്, അഡ്വ. ജോസി സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ് എഫ്‌സിസി, യുകേഷ് തോമസ്, ജെയിംസ് ആഴ്ചങ്ങാടന്‍, സാലു എബ്രാഹം, സെലസ്റ്റിന്‍ ജോ, റോണ റിബെയ്‌റോ, മാര്‍ട്ടിന്‍ ന്യൂനസ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-02-06-11:19:56.jpg
Keywords: സ്വവര്‍
Content: 4083
Category: 1
Sub Category:
Heading: മതവ്രത വാഗ്‌ദാനമെടുത്തവരില്‍ 200 ലേറെ അമേരിക്കക്കാര്‍
Content: വാഷിംഗ്‌ടണ്‍ ഡിസി: അമേരിക്കയില്‍ ക്രൈസ്‌ത വിശ്വാസം നാശത്തിലേക്കു കൂപ്പുകുത്തുന്നെന്ന്‌ കൊട്ടിഘോഷിക്കുന്നവര്‍ക്കിതാ ഒരു മുന്നറിപ്പായി കഴിഞ്ഞ വര്‍ഷം മത വ്രതാനുഷ്‌ഠാനത്തിനു വാഗ്‌ദാനം ചെയ്‌തവരുടെ വര്‍ദ്ധന.സ്‌ത്രീകളും പുരുഷന്മാരുമടക്കം 216 പേരാണ്‌ 2016ല്‍ ശാശ്വത വാഗ്‌ദാനമെടുത്തത്‌.ജോര്‍ജ്‌ ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ അപ്പോസ്‌തലേറ്റ്‌ ഗവേഷണ കേന്ദ്രത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരമാണ്‌ വിശ്വാസികള്‍ക്ക്‌ ഏറെ ആവേശം പകരുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്‌. ജീവിതകാലം മുഴുവന്‍ പൗരോഹിത്യ-സന്യസ്ഥ വ്രതം അനുഷ്‌ഠിക്കാന്‍ വാഗ്‌ദാനം ചെയ്‌തവരില്‍ സഹോദരിമാരും കന്യാസ്‌ത്രികളുമായി 81 പേരും സഹോദരരും പുരോഹിതരുമായി 96 പേരുമാണുള്ളത്‌. ഇവരെല്ലാവരും സര്‍വ്വേയില്‍ സഹകരിച്ചു. അമേരിക്കന്‍ മെത്രാന്മാരുടെ സെക്രട്ടറിയേറ്റിനും മറ്റു മേലധികാരികള്‍ക്കും ദൈവനിയോഗിതര്‍ക്കുമായി സര്‍വ്വകലാശാല കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ടില്‍ സര്‍വ്വേ ഫലം വിശകലനം ചെയ്‌തിട്ടുണ്ട്‌. സര്‍വ്വേക്കു പ്രതികരിച്ചവരുടെ ശരാശരി പ്രായം 36 വയസ്സാണ്‌. പുതിയതായി ദൈവിക ശുശ്രൂഷ ജീവിത നിയോഗമായി സ്വീകരിച്ചവരും ഇതിലുണ്ട്‌. പങ്കെടുത്തവരില്‍ ഏറ്റവും കുറഞ്ഞത്‌ 26 വയസ്സും കൂടിയത്‌ 86 വയസ്സുമാണ്‌. എല്ലാവരും 18-ാം വയസ്സില്‍ മുമ്പേ തന്നെ ദൈവവിളിയെ മനസ്സിലേറ്റിയവരായിരുന്നു. സര്‍വ്വേയില്‍ ഉപയോഗിച്ച വിശ്വാസജീവിതത്തെ പരമാര്‍ശിക്കുന്നവക്കു എല്ലാവരും ഉത്തരം നല്‍കിയിരുന്നു. സമര്‍പ്പിത ജീവിതത്തിലേക്കു പ്രവേശിക്കുന്നനതിനു മുന്‍പായി 60 ശതമാനം പേരും പരിശുദ്ധ കുര്‍ബ്ബാനയുടെ ആരാധന പ്രാത്ഥനാ ജീവിതത്തില്‍ സുപ്രധാന ഘടകമായി കരുതിയിരുന്നതായി വ്യക്തമാക്കി. ഇത്രത്തോളം തന്നെ പേര്‍ കൊന്തയും ധ്യാനവും മുഖ്യമായി വിശ്വാസത്തിലെടുത്തവരാണ്‌. ഏകദേശം 60 ശതമാനത്തോളം പേര്‍ ആത്മീയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക്‌ വിധേയരായീരുന്നു. 50 ശതമാനം പേര്‍ ബൈബിള്‍ പഠനം പോലെയുള്ള പരിപാടികളുമായി ബന്ധപ്പെട്ട്‌ വിശ്വാസം പങ്കുവെക്കുന്നവരായി. മൂന്നില്‍ ഒന്നെന്ന തോതില്‍ ബൈബിളും വിശുദ്ധ പുസ്‌തകങ്ങളും വായിക്കാന്‍ തല്‍പ്പരരായിരുന്നതായും പഠനത്തില്‍ വ്യക്തമാക്കി. കത്തോലിക്കരായി ജനിച്ചവരാണ്‌ 90 ശതമാനവും, 81 ശതമാനത്തിനും കത്തോലിക്കരായ മാതാപിതാക്കളുള്ളവരാണ്‌.പുതിയതായി വ്രത വാഗ്‌ദാനം നടത്തിയവരില്‍ 66 ശതാമാനവും വെളുത്ത വര്‍ഗ്ഗക്കാരുണ്ട്‌. ഏഷ്യന്‍ വംശജരും ഹവായിയില്‍ ജനിച്ചവരും ശാന്ത സമുദ്ര ദ്വീപുകളില്‍ ജനിച്ചവരുമായി 16 ശതമാനമുണ്ട്‌.ആഫ്രിക്ക,ആഫ്രിക്കന്‍-അമേരിക്കന്‍,കറുത്തവര്‍ വിഭാഗത്തില്‍ നിന്നും നാലു ശതമാനമാണ്‌ സര്‍വ്വേയില്‍ കണ്ടെത്തിയത്‌. മറ്റൊരു 67 ശതമാനം പേര്‍ അമേരിക്കയില്‍ ജനിച്ചവരും ഇതിനു തൊട്ടു പിന്നില്‍ തന്നെ ഏഷ്യയിലും ലാറ്റിന്‍ അമേരിക്കയിലും ജനിച്ചവരുമുണ്ട്‌. പ്രോത്സാഹനജനകവും നിരാശജനകവുമായ വസ്‌തുതകള്‍ സര്‍വ്വേയില്‍ വിശകലന വിധേയമാകികുയിരിക്കുന്നു. പകുതിയോളം പേര്‍ അവരുടെ ദൈവവിളി നിയോഗത്തെ ഇടവക വികാരി പ്രോത്സാഹിപ്പിച്ചെന്നു പറഞ്ഞപ്പോള്‍ 40 ശതമാനത്തിനെ സുഹൃത്തുക്കളാണ്‌ പ്രോത്സാഹിപ്പിച്ചതെന്നു പറയുന്നു. എന്നാല്‍, ചിലരെ മാതാപിതാക്കള്‍,ബന്ധുക്കള്‍,കൂട്ടുകാര്‍, സഹപാഠികള്‍ തുടങ്ങിയവര്‍ നിരുത്സാഹപ്പെടുത്തിയതായും സര്‍വ്വേ വ്യക്തമാക്കി.
Image: /content_image/News/News-2017-02-06-11:39:33.JPG
Keywords: അമേരിക്കയില്‍ ക്രൈസ്‌ത വിശ്വാസം
Content: 4084
Category: 1
Sub Category:
Heading: കഴിഞ്ഞ വര്‍ഷം ദൈവവിളിയ്ക്കായി വാഗ്‌ദാനമെടുത്തത് 200ലേറെ അമേരിക്കക്കാര്‍
Content: വാഷിംഗ്‌ടണ്‍ ഡിസി: അമേരിക്കയില്‍ ക്രൈസ്‌തവ വിശ്വാസം നാശത്തിലേക്കു കൂപ്പുകുത്തുകയാണെന്ന്‌ ആരോപണമുന്നയിക്കുന്നവര്‍ക്ക് മറുപടിയുമായി കഴിഞ്ഞ വര്‍ഷം ദൈവവിളി വാഗ്‌ദാനം നടത്തിയവരെ സംബന്ധിച്ചുള്ള പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു. ജോര്‍ജ്‌ ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ അപ്പോസ്‌തലേറ്റ്‌ ഗവേഷണ കേന്ദ്രത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം വിശ്വാസികള്‍ക്ക്‌ ഏറെ ആവേശം പകരുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്‌. 2016ല്‍ അമേരിക്കയില്‍ സ്‌ത്രീകളും പുരുഷന്മാരുമടക്കം 216 പേരാണ്‌ സമര്‍പ്പിത ജീവിതത്തിനായി വാഗ്‌ദാനമെടുത്തത്‌. അമേരിക്കന്‍ മെത്രാന്മാരുടെ സെക്രട്ടറിയേറ്റിനും മറ്റു മേലധികാരികള്‍ക്കുമായി സര്‍വ്വകലാശാല കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ടില്‍ ദൈവവിളി സ്വീകരിച്ചവരുടെ സര്‍വ്വേ ഫലം വിശകലനം ചെയ്‌തിട്ടുണ്ട്‌. സമര്‍പ്പിത ജീവിതത്തിനായി വാഗ്ദാനം നടത്തിയവരുടെ ശരാശരി പ്രായം 36 വയസ്സാണ്‌. എല്ലാവരും 18-ാം വയസ്സിനു മുമ്പേ തന്നെ ദൈവവിളിയെ മനസ്സിലേറ്റിയവരായിരുന്നുവെന്നത് ശ്രദ്ധേയമാണ്. സമര്‍പ്പിത ജീവിതത്തിലേക്കു പ്രവേശിക്കുന്നതിനു മുന്‍പായി 60 ശതമാനം പേരും ദിവ്യകാരുണ്യത്തോടുള്ള ഭക്തി സുപ്രധാന ഘടകമായി കരുതിയിരുന്നുവെന്ന് വ്യക്തമാക്കി. ഇത്രത്തോളം തന്നെ പേര്‍ ജപമാല പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനും ഏറെ പ്രാധാന്യം നല്‍കിയിരിന്നു. 50 ശതമാനം പേര്‍ ബൈബിള്‍ പഠനം പോലെയുള്ള ആത്മീയ നിര്‍ദ്ദേശങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയിരിന്നുവെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. പുതിയതായി വ്രതവാഗ്‌ദാനം നടത്തിയവരില്‍ 66 ശതമാനവും വെളുത്ത വര്‍ഗ്ഗക്കാരാണ്. ഏഷ്യന്‍ വംശജരും ഹവായിയില്‍ ജനിച്ചവരും ശാന്ത സമുദ്ര ദ്വീപുകളില്‍ ജനിച്ചവരുമായി 16 ശതമാനമുണ്ട്‌. ആഫ്രിക്ക, ആഫ്രിക്കന്‍-അമേരിക്കന്‍, കറുത്ത വിഭാഗത്തില്‍ നിന്നും നാലു ശതമാനമാണ്‌ സര്‍വ്വേയില്‍ കണ്ടെത്തിയത്‌. സമര്‍പ്പിത ജീവിതത്തിനായി വാഗ്ദാനം നടത്തിയവരില്‍ 67 ശതമാനം പേര്‍ അമേരിക്കയില്‍ ജനിച്ചവരും ഇതിനു തൊട്ടു പിന്നില്‍ തന്നെ ഏഷ്യയിലും ലാറ്റിന്‍ അമേരിക്കയിലും ജനിച്ചവരുമുണ്ട്‌. പകുതിയോളം പേര്‍ അവരുടെ ദൈവവിളി നിയോഗത്തെ ഇടവക വികാരി പ്രോത്സാഹിപ്പിച്ചെന്നു പറഞ്ഞപ്പോള്‍ 40 ശതമാനത്തോളം പേരെ സുഹൃത്തുക്കളാണ്‌ പ്രോത്സാഹിപ്പിച്ചതെന്നു പറയുന്നു. എന്നാല്‍ ദൈവവിളിയെ മാതാപിതാക്കള്‍, ബന്ധുക്കള്‍, കൂട്ടുകാര്‍, സഹപാഠികള്‍ തുടങ്ങിയവര്‍ നിരുത്സാഹപ്പെടുത്തിയതായും സര്‍വ്വേയില്‍ ചിലര്‍ വ്യക്തമാക്കിയിട്ടുണ്ട്. സമര്‍പ്പിത ജീവിതത്തിനായി വാഗ്‌ദാനം ചെയ്‌തവരില്‍ 81 സന്യസ്ഥരും 96 ബ്രദറുമാരുമാണ് സര്‍വ്വേയോട് പ്രതികരിച്ചത്.
Image: /content_image/News/News-2017-02-06-12:30:25.jpg
Keywords: സന്യ, സമര്‍പ്പി
Content: 4085
Category: 1
Sub Category:
Heading: ആസിയ ബീബിയെ മോചിപ്പിക്കുവാന്‍ സമ്മര്‍ദ്ധം ചെലുത്തണമെന്നു ആവശ്യപ്പെട്ട് ബ്രിട്ടനില്‍ പ്രതിഷേധറാലി
Content: ലണ്ടന്‍: പ്രവാചകനിന്ദാ കുറ്റം ചുമത്തി പാക്കിസ്ഥാനില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട ക്രൈസ്‌തവ വനിത ആസിയ ബീബിയെ മോചിപ്പിക്കാന്‍ ബ്രിട്ടന്‍ ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട് ലണ്ടനിലെ ഡൗണിംഗ്‌ സ്‌ട്രീറ്റില്‍ പ്രതിഷേധ റാലി നടത്തി. ബ്രിട്ടീഷ്‌ പാക്കിസ്ഥാനി ക്രിസ്‌ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച മാര്‍ച്ച്‌, പാകിസ്ഥാന്‍ എംബസിയില്‍ നിന്നാരംഭിച്ച്‌ ഡൗണിംഗ്‌ സ്‌ട്രീറ്റിലെത്തി 20,000 പേരുടെ ഒപ്പോടുകൂടിയ നിവേദനം അധികാരികള്‍ക്കു കൈമാറി. ആസിയ ബീബിയുടെ വിചാരണ നീതിയുക്തമാെണന്ന്‌ പാകിസ്ഥാന്‍ ഉറപ്പാക്കണമെന്നും വിശ്വാസത്തിന്റെ പേരില്‍ അവഞ്‌ജയോടെ കാണുന്ന രാജ്യത്ത്‌ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അഞ്ചു മക്കളുടെ അമ്മയായ ആസിയ ബീബി ഏഴു വര്‍ഷമായി ജയിലിലാണ്‌. പാകിസ്ഥാന്റെ മുഖ്യദാതാക്കളായ ബ്രിട്ടനും അമേരിക്കയും വിദേശ സഹായ ബജറ്റില്‍ വന്‍തുകകള്‍ വകയിരുത്തുമ്പോള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നില്ലെന്നു കൂടി ഉറപ്പാക്കണമെന്ന്‌ അസോസിയേഷന്‍ നേതാവായ വില്‍സന്‍ ചൗധരി പറഞ്ഞു. "ദാരിദ്ര്യ നിര്‍മാര്‍ജ്ജനം ബ്രിട്ടന്റെ ഔദ്യോഗിക നയമാണ്‌. ഒപ്പം, വിദ്യാഭ്യാസവും ആരോഗ്യവും പ്രധാനമാണ്‌. പാകിസ്ഥാനിലെ ക്രൈസ്‌തവരില്‍ ഭൂരിഭാഗവും ദരിദ്രരാണ്‌. നിര്‍ഭാഗ്യത്തിന്‌ അവര്‍ അവിടെ കഴിയുന്നത്‌ കടക്കെണികളില്‍ പെട്ട്‌ അടിമകളെപ്പോലെയാണ്‌. ഇവര്‍ ആസൂത്രിത മത പീഢനങ്ങള്‍ക്ക്‌ വിധേയമായി കൊണ്ടിരിക്കുന്നു. ക്രിസ്‌ത്യന്‍ പെണ്‍കുട്ടികളേയും സ്‌ത്രീകളേയും ഇസ്ലാം മതസ്ഥര്‍ നിരന്തരം ലൈംഗീക അടിമകളാക്കുന്നുണ്ട്". "ഇവരെ തട്ടിക്കൊണ്ടു പോകുന്നതും ബലാല്‍ത്സംഗം ചെയ്യുന്നതും പാകിസ്ഥാനില്‍ പതിവു സംഭവമായി മാറിയിരിക്കുകയാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും തുടര്‍ന്നു വിവാഹത്തിനും ക്രൈസ്‌തവ വനിതകള്‍ ഇരയാകുന്നു. ഈ സാമൂഹ്യ നീചതക്കെതിരെ അമേരിക്കയും ബ്രിട്ടനും ഉണരേണ്ട കാലം അതിക്രമിച്ചിരിക്കയാണ്". വില്‍സന്‍ പറഞ്ഞു. ലണ്ടനില്‍ നടന്നതുപോലുള്ള പ്രതിഷേധ മാര്‍ച്ച്‌ ഈ മാസം മാഞ്ചസ്റ്റര്‍, ബര്‍മിംങ്‌ഹാം, ഗ്ലാസ്‌ഗോവ്‌ എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുമെന്നും അസോസിയേഷന്‍ നേതൃത്വം വ്യക്തമാക്കി.
Image: /content_image/TitleNews/TitleNews-2017-02-06-14:20:09.jpg
Keywords: ആസിയ
Content: 4086
Category: 1
Sub Category:
Heading: "യേശുവിന്റെ നാട്ടില്‍ ജനിച്ചതില്‍ അഭിമാനിക്കുന്നു": ലെബനോനില്‍ നിന്ന് ഒരു ക്രൈസ്തവ സാക്ഷ്യം
Content: ബെയ്‌റൂട്ട്‌: ആഭ്യന്തര സംഘര്‍ഷങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ലെബനനില്‍ നിന്ന്‍ ക്രൈസ്തവ വിശ്വാസം ഏറ്റുപറഞ്ഞു കൊണ്ട് മിരെയ്‌ലി എലാഹി എന്ന യുവതി ശ്രദ്ധേയയാകുന്നു. യേശുവിന്റെ നാട്ടില്‍ ജനിച്ചതില്‍ ഏറെ അഭിമാനിക്കുന്നുവെന്ന്‌ മിരെയ്‌ലി എലാഹി പറഞ്ഞു. 'ക്രിസ്ത്യന്‍സ് ഇന്‍ പാകിസ്ഥാന്‍' എന്ന ന്യൂസ് പോര്‍ട്ടലാണ് മിരെയ്‌ലി എലാഹിയുടെ ക്രൈസ്തവ സാക്ഷ്യം റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന വേദനകളില്‍ ഏറെ ദുഃഖമുണ്ടെന്നും മതപീഢനങ്ങളും അതിക്രൂരമായ ആക്രമണങ്ങളും സ്വന്തം രാജ്യത്തു നിന്ന്‍ രക്ഷപ്പെടാന്‍ ക്രൈസ്തവരെ പ്രേരിപ്പിക്കുകയാണെന്നും മിരെയ്‌ലി എലാഹി പറയുന്നു. "ലെബനന്‍ മേഖലയിലെ ക്രൈസ്‌തവ സാന്നിധ്യത്തിന്‌ ക്രിസ്‌തു മതത്തോളം പഴക്കമുണ്ട്‌. അപ്പസ്‌തോലന്മാരായ പത്രോസും പൗലോസും ജനക്കൂട്ടങ്ങളോട്‌ സുവിശേഷ പ്രസംഗങ്ങള്‍ നടത്തിയത്‌ ഇവിടെയാണ്‌. യേശുനാഥന്‍ ഒരു അത്ഭുതം പ്രവര്‍ത്തിച്ചതും ഈ പ്രദേശത്തു വെച്ചായിരുന്നു. ഇത് ഇപ്പോഴത്തെ തെക്കന്‍ ലെബനനിലെ ടയറിലും സിദോനിലുമായിരുന്നു. യേശുവിന്റെ നാട്ടില്‍ താമസിക്കാന്‍ കഴിയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു". മിരെയ്‌ലി എലാഹി പറയുന്നു. "മദ്ധ്യപൂര്‍വ്വ ദേശങ്ങളുടെ പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍ ന്യൂനപക്ഷങ്ങളെ ശക്തിപ്പെടുത്തേണ്ടതുണ്ട്‌. മേഖലയില്‍ ഏറ്റവും കൂടുതല്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക്‌ അത്താണിയായി മാറിയ രാജ്യമാണ്‌ ലെബനന്‍. ഇപ്പോഴും ഇതു തുടരുകയാണ്‌. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം കൂട്ടക്കുരുതിയില്‍ നിന്നും രക്ഷപ്പെടാനായി ലെബനനിലേക്കായിരുന്നു വന്‍തോതില്‍ പലായനം ചെയ്‌തത്‌. രണ്ടാം മഹായുദ്ധം കഴിഞ്ഞപ്പോള്‍ പലസ്‌തിന്‍ അഭയാര്‍ത്ഥികള്‍ക്കൊപ്പം ഇറാഖുകാരേയും സിറിയക്കാരേയും ലെബനന്‍ സ്വാഗതം ചെയ്‌തു". "തുടക്കം മുതല്‍ ലെബനാന്‍ അഭയാര്‍ഥികളുടെ രാജ്യമാണ്‌, ഇതര രാജ്യക്കാരെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും അവരാല്‍ രൂപം കൊള്ളുകയും ചെയ്‌ത നാടാണിത്‌. ഏറെ പ്രത്യേകതകളും വ്യത്യസ്ഥതകളും ഉള്‍ക്കൊള്ളുന്ന രാജ്യമാണ്‌ ലെബനന്‍. വിവിധ മതങ്ങളും വിശ്വാസങ്ങളും കാത്തു സൂക്ഷിക്കുന്ന ജനതയാണെന്നത്‌ ശ്രദ്ധേയമാണ്‌. ലെബനാന്‍ ലോകത്തിനു മാതൃക മാത്രമല്ല, ഒരു റോള്‍ മോഡല്‍ കൂടിയാണ്‌. പാര്‍ലമെന്റിലെയും സര്‍ക്കാരിലെയും നേതാക്കളെ ക്രൈസ്‌തവ- ഇസ്ലാം മതസ്ഥര്‍ പ്രതിനിധാനം ചെയ്യുന്നു. ക്രിസ്‌ത്യന്‍, മുസ്ലിം ഡെപ്യുട്ടികളുണ്ട്‌. ക്രിസ്‌ത്യന്‍ മന്ത്രിമാരും മുസ്ലിം മന്ത്രിമാരും ലെബനനിന്റെ പ്രത്യേകതയാണ്‌". "യേശു ജനിച്ചത്‌ ഈ മധ്യപൂര്‍വ്വ ദേശത്താണ്‌. മേഖലയിലെ മറ്റു രാജ്യങ്ങള്‍ ക്രിസ്‌ത്യാനികള്‍ക്കായി പരിഗണന നല്‍കിയാല്‍ അവരിവിടെയുണ്ടാകും. മതപീഢനങ്ങളും അതിക്രൂരതകളും വരെ ഇവിടേനിന്നും രക്ഷപ്പെടാന്‍ പ്രേരിപ്പിക്കുകയാണ്‌. അവരിവിടെ ഉണ്ടാകേണ്ടവരാണ്‌. ഏറെ മുല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്നവരും സമാധാനത്തില്‍ വിശ്വസിക്കുന്നവരുമാണവര്‍". മിരെയ്‌ലി എലാഹി കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2017-02-06-16:16:19.jpg
Keywords: യേശു