Contents

Displaying 3831-3840 of 25032 results.
Content: 4097
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്ന ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ നിയമം വരുന്നു
Content: വാഷിംഗ്‌ടണ്‍ ഡി.സി: ആരോഗ്യ പരിപാലന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഭ്രൂണഹത്യ എന്ന പാപത്തില്‍ നിന്നും മാറിനില്‍ക്കാനുള്ള സ്വാതന്ത്യം നല്‍കുന്ന ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ വീണ്ടും അവതരിപ്പിച്ചു. തങ്ങളുടെ മതപരമായ വിശ്വാസത്തെ ഹനിക്കാതെ, ജീവന് അതീവപ്രാധാന്യം നല്‍കി കൊണ്ട് വൈദ്യശുശ്രൂഷകള്‍ നല്‍കാന്‍ അനുവദിക്കുന്ന രീതിയിലാണ് ബില്ല്‌ തയ്യാറാക്കിയിരിക്കുന്നതെന്ന്‌ ബില്ലിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ സെനറ്റര്‍ ജെയിംസ്‌ ലങ്ക്‌ഫോര്‍ഡ്‌ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ ബില്ല്‌ കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ചപ്പോള്‍ 182 വോട്ടിനെതിരെ 245 വോട്ടുകളോടെ പാസ്സാക്കിയെങ്കിലും സെനറ്റില്‍ പാസ്സാക്കാന്‍ കഴിഞ്ഞിരിന്നില്ല. വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി അബോര്‍ഷനെ എതിര്‍ക്കുന്ന ഡോക്ടര്‍മാര്‍ക്കു മതിയായ നിയമസംരക്ഷണത്തിന്റെ അഭാവം കണക്കിലെടുത്താണ്‌ ബില്ല്‌ വീണ്ടും അവതരിപ്പിക്കുന്നത്‌. ചില സംസ്ഥാനങ്ങളില്‍ വിശ്വാസികളായ ജോലിക്കാരെ അബോര്‍ഷന്‍ നടത്താന്‍ നിര്‍ബന്ധമായി പ്രേരിപ്പിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരിന്നു. ബില്ല്‌ പാസ്സായാല്‍ അബോര്‍ഷന്‍ എന്ന മാരകപാപവും അനുബന്ധ പരിപാലനവും സമ്മര്‍ദ്ദം ചെലുത്തി ചെയ്യുന്നതിനു വിരാമമാകും. കഴിഞ്ഞ വര്‍ഷം ബില്ല്‌ അവതരിപ്പിച്ചപ്പോള്‍ പാസ്സാക്കാനായി പല ഭാഗങ്ങളില്‍ നിന്നും സമ്മര്‍ദ്ദങ്ങളില്‍ ഉണ്ടായിട്ടും ബില്‍ പാസാക്കി നിയമമാക്കാന്‍ സാധിച്ചിരിന്നില്ല. രാജ്യത്തെ വിവിധ പ്രോലൈഫ് പ്രസ്‌ഥാനങ്ങളും സന്നദ്ധസംഘടനകളും ബില്ലിനായുള്ള സമ്മര്‍ദ്ധം തുടരുകയാണ്.
Image: /content_image/News/News-2017-02-07-15:54:05.jpg
Keywords: അബോര്‍ഷന്‍, ഗര്‍ഭഛിദ്രം
Content: 4098
Category: 15
Sub Category:
Heading: പരിശുദ്ധാത്മാവിനോടുള്ള നൊവേന- ഒന്നാം ദിവസം
Content: "കര്‍ത്താവ് മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്ന്‍‍ അവര്‍ക്ക് തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു" (പ്രഭാ. 17:3). പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി ജീവന്‍ നല്‍കുകയും ചെയ്തതിന് ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. കാരുണ്യവാനായ കര്‍ത്താവേ, പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും സര്‍വ്വശക്തിയോടും കൂടെ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു (നിയ. 6:5). അങ്ങയുടെ പൂര്‍ണ്ണതയില്‍ നിന്ന്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൃപയ്ക്കുമേല്‍ കൃപ വര്‍ഷിച്ച്, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ഞങ്ങളെ സ്നേഹിച്ച സ്വര്‍ഗ്ഗീയ പിതാവേ, സര്‍വ്വസൃഷ്ടിജാലങ്ങളോടും ചേര്‍ന്നു ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയെ ആരും ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അങ്ങുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഈശോമിശിഹായെ കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തിയ ദൈവമേ (അപ്പ. 2:36) അങ്ങയുടെ കാരുണ്യത്തിന് എന്നേക്കും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. "കര്‍ത്താവിനു നന്ദി പറയുവിന്‍. അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു." (സങ്കീ. 107:1) #{red->n->n->ഒന്നാം ദിവസം - ദൈവിക ജീവനില്‍ വളരാന്‍ }# "ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്‍റെ അടുക്കല്‍ വന്ന് കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹൃദയത്തില്‍നിന്ന്‍ വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതു പോലെ ജീവജലത്തിന്‍റെ അരുവികള്‍ ഒഴുകും." (യോഹ.7:37-38) "സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും നാഥനുമായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കള്‍ക്ക് വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു." (മത്താ. 11:25) അവിടുന്ന് അയച്ചവനില്‍ വിശ്വസിക്കുകയും അവന്‍റെ നാമം വിളിച്ചപേക്ഷിച്ചു കൊണ്ട് പാപങ്ങള്‍ കഴുകിക്കളയാന്‍ തക്കവിധം കൃപ നല്‍കുകയും ചെയ്യുന്ന യേശുനാമത്തെ ഞങ്ങള്‍ വാഴ്ത്തുന്നു. അങ്ങയെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും മേല്‍ അവിടുന്ന് തന്‍റെ സമ്പത്ത് വര്‍ഷിക്കുന്നതിനു ഞങ്ങള്‍ നന്ദി പറയുന്നു. ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെ ആയിരിക്കുവാന്‍ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്ക് തരുമെന്ന് വാഗ്ദാനം ചെയ്ത യേശുവേ, ഞങ്ങള്‍ അങ്ങയെ മഹത്വപ്പെടുത്തുന്നു. ഉയിര്‍ത്തെഴുന്നേറ്റ് ഇന്നും ശക്തിയോടെ ജീവിക്കുന്ന എന്‍റെ ഈശോയെ, അങ്ങയെ എന്‍റെ എകരക്ഷകനും നാഥനും കര്‍ത്താവും ദൈവവുമായി ഞാന്‍ സ്വീകരിക്കുന്നു. പാപത്തെയും പാപസാഹചര്യങ്ങളെയും സാത്താന്‍റെ കുടിലതന്ത്രങ്ങളെയും ഞാന്‍ വെറുത്ത് ഉപേക്ഷിക്കുന്നു. യേശു ക്രിസ്തുവിനെ എന്‍റെ കര്‍ത്താവും രാജാവുമായി ഞാന്‍ എന്‍റെ ഹൃദയത്തില്‍ പൂജിക്കുന്നു. യേശു ദൈവപുത്രനും (യോഹ.4:49) ലോകരക്ഷകനും (യോഹ. 4:42) സമാധാനത്തിന്‍റെ രാജാവും നിത്യനായ പിതാവും സര്‍വ്വശക്തനുമായ ദൈവവുമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വിശ്വാസം എന്‍റെ ഹൃദയത്തില്‍ വിശ്വസിച്ച് അധരത്തിലൂടെ ഏറ്റു പറയുവാനും ലോകം മുഴുവനിലും ഈ രക്ഷയെ ആഘോഷിക്കുവാനും എന്നെ അങ്ങയുടെ ഒരു ഉപകരണമാക്കണമേ. ആമ്മേന്‍. 1 സ്വര്‍ഗ്ഗ 1 നന്മ. 1 ത്രിത്വ. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2017-02-07-18:11:23.jpg
Keywords: നൊവേന
Content: 4099
Category: 15
Sub Category:
Heading: പരിശുദ്ധാത്മാവിനോടുള്ള നൊവേന- രണ്ടാം ദിവസം
Content: കര്‍ത്താവ് മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്നു അവര്‍ക്ക് തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു (പ്രഭാ. 17:3). പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി ജീവന്‍ നല്‍കുകയും ചെയ്തതിന് ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. കാരുണ്യവാനായ കര്‍ത്താവേ, പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും സര്‍വ്വശക്തിയോടും കൂടെ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു (നിയ. 6:5). അങ്ങയുടെ പൂര്‍ണ്ണതയില്‍ നിന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൃപയ്ക്കുമേല്‍ കൃപ വര്‍ഷിച്ച്, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ഞങ്ങളെ സ്നേഹിച്ച സ്വര്‍ഗ്ഗീയ പിതാവേ, സര്‍വ്വസൃഷ്ടിജാലങ്ങളോടും ചേര്‍ന്നു ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയെ ആരും ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അങ്ങുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഈശോമിശിഹായെ കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തിയ ദൈവമേ (അപ്പ. 2:36) അങ്ങയുടെ കാരുണ്യത്തിന് എന്നേക്കും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. "കര്‍ത്താവിനു നന്ദി പറയുവിന്‍. അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു." (സങ്കീ. 107:1) #{red->n->n->രണ്ടാം ദിവസം- പാപബോധം ലഭിക്കാന്‍ }# പരിശുദ്ധാത്മാവ് വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോദ്ധ്യപ്പെടുത്തും. അവന്‍ നിങ്ങളെ സത്യത്തിന്‍റെ പൂര്‍ണ്ണതയിലേക്കു നയിക്കും. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളെ അറിയിക്കും. അവന്‍ എനിക്കുള്ളവയില്‍ നിന്നു സ്വീകരിച്ച് നിങ്ങളോടു പ്രഖ്യാപിക്കും (യോഹ. 16:8-14). പരിശുദ്ധാത്മാവേ, അങ്ങ് എഴുന്നള്ളിവരിക. എന്‍റെ പാപങ്ങളും അതു വരുത്തുന്ന വിനകളും മനസ്സിലാക്കി ഹൃദയം നുറുങ്ങി പശ്ചാത്തപിക്കുവാനും, ശരിയായി ഗ്രഹിക്കുവാനും സത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും അരൂപിയായ അങ്ങ് എന്‍റെ ബോധത്തെ പ്രകാശിപ്പിക്കാന്‍ വരണമേ. ഞങ്ങളുടെ രഹസ്യപാപങ്ങള്‍ അങ്ങയുടെ മുഖത്തിന്‍റെ പ്രകാശത്തില്‍ വെളിപ്പെടുത്തിത്തരണമേ. അങ്ങേക്കും അയല്‍ക്കാര്‍ക്കും എനിക്കു തന്നെയും എതിരായി ചെയ്തുപോയ പാപംമൂലം എനിക്കു ലഭിക്കാവുന്ന നന്‍മകളെ തടയുകയും ജീവിതാവസ്ഥയുടെ കടമകളെ അവഗണിക്കുകയും ചെയ്തു. എന്നിലെ തഴക്കദോഷങ്ങളും പ്രബലപ്പെട്ടിരിക്കുന്ന ദുര്‍ഗുണങ്ങളും അകൃത്യങ്ങളും വഴി ദൈവത്തെ എന്നില്‍ നിന്നു അകറ്റിയതിനാല്‍ ഞാന്‍ ഖേദിക്കുന്നു. എന്‍റെ പാപങ്ങള്‍ മൂലം അവിടുത്തെ മുഖം എന്നില്‍ നിന്ന് മറച്ചിരിക്കുന്നു എന്നു ഞാനറിയുന്നു. "രക്ഷിക്കാന്‍ കഴിയാത്ത വിധം കര്‍ത്താവിന്‍റെ കരം കുറുകിപ്പോയിട്ടില്ല; കേള്‍ക്കാനാവാത്ത വിധം അവിടുത്തെ കാതുകള്‍ക്കു മാന്ദ്യം സംഭവിച്ചിട്ടില്ല." (ഏശ. 59:1-2) എന്നു ഞാന്‍ വിശ്വസിക്കുന്നു. എന്‍റെ പാപങ്ങളെ ഓര്‍ത്ത് ശരിയായി അനുതപിക്കാനും ഹൃദയപരമാര്‍ത്ഥതയോടെ ഏറ്റുപറഞ്ഞ് പരിത്യജിച്ച് ദൈവത്തിന്‍റെ കരുണയ്ക്ക് വീണ്ടും ഞാന്‍ അര്‍ഹനാകുവാനും (അര്‍ഹയാകുവാനും) അങ്ങ് എന്നെ സഹായിക്കണമേ. ഈ യാചനകള്‍ പരിശുദ്ധ അമ്മയുടെ ഏറ്റം വിമല ഹൃദയം വഴി ഈശോയുടെ തിരുഹൃദയത്തില്‍ സമര്‍പ്പിക്കുന്നു. നിത്യപിതാവേ, എന്നോടു കരുണ തോന്നണമേ. "എന്റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ. എന്റെ പാപത്തില്‍ നിന്നു എന്നെ ശുദ്ധീകരിക്കേണമേ" (സങ്കീ 51:2) ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2017-02-07-18:17:25.jpg
Keywords: വിനോടുള്ള നൊവേന
Content: 4100
Category: 18
Sub Category:
Heading: സിബിസിഐ കര്‍ദിനാള്‍ സംഘം പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തി
Content: ന്യൂ​ഡ​ൽ​ഹി: സിബിസിഐയുടെ നേ​തൃ​ത്വ​ത്തി​ലുള്ള ക​ർ​ദി​നാ​ൾ​മാ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പാ​ർ​ല​മെ​ന്‍റി​ലെ ഓ​ഫീസി​ൽ സന്ദർശിച്ചു. കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡ​ന്‍റ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാവാ​യു​ടെ നേതൃ​ത്വ​ത്തി​ൽ സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ മെത്രാ​ൻ സമിതി പ്ര​സി​ഡ​ന്‍റ് കർ​ദി​നാ​ൾ ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യുമായി കൂടികാഴ്ച നടത്തിയത്. ഭീ​ക​രരു​ടെ പി​ടി​യി​ലാ​യ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​ന​ത്തി​നു​ള​ള ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നു സം​ഘം പ്രധാനമന്ത്രിയോ​ട് അഭ്യര്‍ത്ഥിച്ചു. ഫാ. ടോമിനായി ഗ​വ​ണ്‍മെ​ന്‍റ് വേ​ണ്ട​തെ​ല്ലാം ചെ​യ്യു​മെ​ന്നും മാ​ർ​പാ​പ്പ​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തെ സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​രി​നു വ​ള​രെ അ​നു​കൂ​ല നി​ല​പാ​ടാ​ണു​ള്ള​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യക്തമാക്കിയതായി സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ് ബാ​വാ പറഞ്ഞു. ബി‌ജെ‌പി ദേശീയ നിര്‍വ്വാഹക സമിതി അംഗം അല്‍ഫോന്‍സ് കണ്ണന്താനവും കൂടികാഴ്ച്ചയില്‍ പങ്കെടുത്തു.
Image: /content_image/India/India-2017-02-08-02:12:42.jpg
Keywords: സിബിസിഐ
Content: 4101
Category: 1
Sub Category:
Heading: ഫാ. ടോമിന്റെ മോചനം: പാർലമെന്റില്‍ ഇന്നു ധര്‍ണ്ണ
Content: ന്യൂഡൽഹി: യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം തേടി കേരളത്തിൽനിന്നുള്ള എംപിമാർ പാർലമെന്റ് വളപ്പിൽ ധർണ നടത്തും. തുടർച്ചയായ രണ്ടാം ദിവസവും കേരളത്തിൽ നിന്നുള്ള എംപിമാർ പാർലമെന്റിൽ അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയിരിന്നു. ഫാ. ടോമിനെ മോചിപ്പിക്കുന്നതിൽ സർക്കാർ പുലർത്തുന്ന നിസംഗത അവസാനിപ്പിക്കണമെന്നു കെ.സി. വേണുഗോപാൽ ലോക്സഭയിൽ പറഞ്ഞു, മോചനത്തിനാവശ്യമായ നയതന്ത്ര ഇടപെടലുകൾ നടത്തുന്നതിനു കേന്ദ്രമന്ത്രിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈദികന്റെ മോചനം എത്രയുംവേഗം സാധ്യമാക്കണമെന്നാവശ്യപ്പെട്ടു എംപിമാർ ഇന്നു 10.30ന് പാർലമെന്റ് വളപ്പിൽ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ധർണ നടത്തുമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ജോസ് കെ.മാണി, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരും വിഷയം ഉന്നയിച്ചു. അതേ സമയം ഫാ. ടോമിന്റെ മോചനം വേഗത്തിലാക്കാൻ ഊർജിതനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ജോസ് കെ.മാണി എംപി നിവേദനം നൽകി.
Image: /content_image/News/News-2017-02-08-02:36:15.jpg
Keywords: മോചനം
Content: 4102
Category: 1
Sub Category:
Heading: ബംഗുയിയിലെ ശിശുരോഗ ആശുപത്രിയ്ക്ക് മാര്‍പാപ്പ രണ്ടുലക്ഷം യൂറോ സംഭാവന നല്‍കി
Content: വത്തിക്കാന്‍: ബംഗുയിയിലെ ശിശുരോഗ ആശുപത്രിയ്ക്ക് ഫ്രാന്‍സിസ് പാപ്പായുടെ സംഭാവനയായി രണ്ടുലക്ഷം യൂറോ സമ്മാനിച്ചു. ‘ക്രിസ്റ്റോ: ബംഗുയിയ്ക്കുവേണ്ടി ഒരു സമ്മാനം’ എന്ന പേരിലുള്ള പദ്ധതിയിലൂടെ സമാഹരിച്ച തുകയാണ് കൈമാറിയത്. പ്രശസ്ത ബള്‍ഗേറിയന്‍ ആര്‍ട്ടിസ്റ്റ് ക്രിസ്റ്റോ തയ്യാറാക്കിയ, 'ഡിസ്കവറിങ് ദ വത്തിക്കാന്‍ മ്യൂസിയം' എന്ന ഡോക്യുമെന്‍ററി പരമ്പര ലണ്ടന്‍, മിലാന്‍, റോം തുടങ്ങിയ സ്ഥലങ്ങളില്‍ വിതരണം ചെയ്തുകൊണ്ടാണ് തുക സമാഹരിച്ചത്. വത്തിക്കാന്‍ ടെലിവിഷന്‍ സെന്‍ററിന്‍റെയും കമ്യൂണിക്കേഷന്‍ വര്‍ക്ഷോപ്പിന്‍റെയും സംയുക്ത സംരംഭമാണ് 'ഡിസ്കവറിങ് ദ വത്തിക്കാന്‍ മ്യൂസിയം' എന്ന ഡോക്യുമെന്‍ററി പരമ്പര. ജാതിമത വ്യത്യാസമില്ലാതെ, ബംഗുയിയിലെ രോഗികളായ എല്ലാ കുഞ്ഞുങ്ങള്‍ക്കും ഈ തുക ഉപയുക്തമാക്കുക എന്നതാണ് പാപ്പായുടെ ലക്ഷ്യമെന്ന്‍ വത്തിക്കാന്‍ വൃത്തം സൂചിപ്പിച്ചു. ഡോക്യുമെന്‍ററി പരമ്പരയില്‍ ലഭിച്ച തുക ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ മധ്യ ആഫ്രിക്കയിലെ ബംഗുയിയിലെ കുഞ്ഞുങ്ങള്‍ക്ക് ഇന്ന്‍ ആശ്വാസം പകരുകയാണ്.
Image: /content_image/TitleNews/TitleNews-2017-02-08-03:02:47.jpg
Keywords: സംഭാവന, ആറു മില്യണ്‍
Content: 4103
Category: 1
Sub Category:
Heading: സമുറായ്‌ ഓഫ്‌ ക്രൈസ്റ്റ്‌- ജസ്‌റ്റോ ടക്കയാമ ഉക്കോണ്‍ വിശുദ്ധ പദവിയിലേക്ക്‌
Content: ഒസാക്ക: പരിത്യാഗ ജീവിതത്തിലൂടെ ജപ്പാന്‍ ജനതക്ക്‌ യോശുവിനെ നല്‍കിയ, പതിനേഴാം നൂറ്റാണ്ടിലെ രക്തസാക്ഷി സമുറായ്‌ ഓഫ്‌ ക്രൈസ്റ്റ്‌ എന്നറിയപ്പെടുന്ന ജസ്റ്റോ ടക്കയാമ ഉക്കോണ്‍ വിശുദ്ധ പദവിയിലേക്ക്‌. ഫ്യൂഡല്‍ പ്രഭുവായിരുന്ന അദ്ദേഹം സ്ഥാനമാനങ്ങള്‍ നഷ്ടമായി കൊടിയ പീഢനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും യേശുവിനെ തള്ളിപ്പറയാന്‍ തയ്യാറാകാത്തതില്‍ ക്രൂരമായി വധിക്കപ്പെടുകയായിരുന്നു.വിശുദ്ധരുടെ നാമകരണപ്രക്രിയക്കുള്ള തിരുസംഘം മേധാവി കര്‍ദ്ദിനാള്‍ ആജ്ജെലോ അമേട്ടോയാണ്‌ ഇന്നലെ ജസ്‌റ്റോയെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്‌. 1552-1615 കാലഘട്ടത്തില്‍ ജീവിച്ച ജസ്റ്റോ ടക്കയാമ ഉക്കോണ്‍ നല്ലൊരു സമുറായ്‌ അഥവ പോരാളി കൂടി ആയിരുന്നു. പാശ്ചാത്യ മതമെന്ന ആരോപണം ഉന്നയിച്ച്‌, ജപ്പാനിലെ ക്രൈസ്‌തവര്‍ക്കെതിരെ കടുത്ത പീഢനമുറകള്‍ സ്വീകരിക്കുകയും വധ ശിക്ഷ നടപ്പിലാക്കുകയും ചെയ്‌തുകൊണ്ടിരുന്ന കാലത്താണ്‌ അദ്ദേഹം രക്തസാക്ഷിയായത്‌. അദ്ദഹത്തിന്റെ സമ്പത്ത്‌, സ്ഥാനമാനങ്ങള്‍, സമൂഹത്തിലെ സ്ഥാനം, ആദരവ്‌, ബഹുമാനം എല്ലാം യേശുവിന്റെ പേരില്‍ നഷ്ടപ്പെട്ടപ്പോള്‍ തെരുവുകളില്‍ അലഞ്ഞു നടന്നു. യേശുവിനെ തള്ളി പറയുന്നതിനേക്കാള്‍ നാടുകടത്തപ്പെടുന്നതാണ്‌ അഭികാമ്യമെന്ന തീരുമാനത്തില്‍ ഉറച്ചു നിന്ന അദ്ദേഹവും കുടുബവും 300 ക്രൈസ്‌തവരുമായി ഫിലിപ്പീന്‍സിലെ മനിലയില്‍ അഭയം പ്രാപിച്ചെങ്കിലും 1615 ഫെബ്രുവരി 4ന്‌ രക്തസാക്ഷിയായി. ദുരിതങ്ങളുടേയും പീഢനങ്ങളുടേയും പ്രതിസന്ധികളുടേയും കാലത്തും വിശ്വാസത്തിന്റെ പേരില്‍ ജിവന്‍ വെടിഞ്ഞ ജസ്റ്റോ അസാധാരണ മാതൃകയാണെന്ന്‌ പ്രഖ്യാപന ചടങ്ങില്‍ കര്‍ദ്ദിനാള്‍ അമേട്ടോ പറഞ്ഞു. യേശുവിന്റെ യഥാര്‍ത്ഥ പടയാളിയായിരുന്നു ജസ്‌റ്റോ ടക്കയാമ ഉക്കോണ്‍. പടക്കോപ്പുകള്‍ ഉപയോഗിക്കാന്‍ സമര്‍ത്ഥനായിരുന്നെങ്കിലും വാക്കുകള്‍ കൊണ്ടും മാതൃകാ ജീവിതം കൊണ്ടും അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ യേശുവിന്റെ പടയാളിയായിരുന്നെന്ന്‌ കര്‍ദ്ദിനാള്‍ പറഞ്ഞു. വിശുദ്ധ പദവിയിലേക്കുള്ള ജസ്‌റ്റോവിന്റെ ചുവടുവെപ്പ്‌ ജപ്പാനില്‍ സുവിശേഷവല്‍ക്കരണത്തിന്റെ വിത്തിടലാണ്‌-അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Image: /content_image/News/News-2017-02-08-06:15:27.jpg
Keywords: സമുറായ്‌ ഓഫ്‌
Content: 4104
Category: 1
Sub Category:
Heading: ജപ്പാന്‍ ജനതയ്ക്കു ഉത്തമ ക്രൈസ്തവസാക്ഷ്യം നല്‍കിയ ജസ്റ്റോ ടക്കയാമയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു
Content: ഒസാക്ക: തന്റെ ത്യാഗ ജീവിതത്തിലൂടെ ജപ്പാന്‍ ജനതക്ക്‌ ഉത്തമ ക്രൈസ്തവസാക്ഷ്യം നല്‍കിയ, പതിനേഴാം നൂറ്റാണ്ടിലെ രക്തസാക്ഷി 'സമുറായ്‌ ഓഫ്‌ ക്രൈസ്റ്റ്‌' എന്നറിയപ്പെടുന്ന ജസ്റ്റോ ടക്കയാമയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. വലിയ ഭൂസ്വത്തുക്കള്‍ക്ക് ഉടമകളായിരുന്ന ജന്മിമാരുടെ കുടുംബത്തില്‍ ജനിച്ച അദ്ദേഹം കൊടിയ പീഢനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും യേശുവിനെ തള്ളിപ്പറയാന്‍ തയ്യാറാകാതെ ജീവിതം ധന്യമാക്കുകയായിരിന്നു. വിശുദ്ധരുടെ നാമകരണപ്രക്രിയക്കുള്ള തിരുസംഘം മേധാവി കര്‍ദ്ദിനാള്‍ ആജ്ജെലോ അമേട്ടോയാണ്‌ ഇന്നലെ ജസ്‌റ്റോയെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്‌. ഒസാക്കയില്‍ നടന്ന ചടങ്ങില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ദുരിതങ്ങളെയും പീഢനങ്ങളെയും പ്രതിസന്ധികളെയും സന്തോഷപൂര്‍വ്വം സ്വീകരിച്ച് ജിവന്‍ വെടിഞ്ഞ ജസ്റ്റോ ടക്കയാമ അസാധാരണ മാതൃകയാണെന്ന്‌ പ്രഖ്യാപന ചടങ്ങില്‍ കര്‍ദ്ദിനാള്‍ അമേട്ടോ പറഞ്ഞു. യേശുവിന്റെ യഥാര്‍ത്ഥ പടയാളിയായിരുന്നു ജസ്‌റ്റോ ടക്കയാമ ഉക്കോണ്‍. യുദ്ധസാമഗ്രികള്‍ ഉപയോഗിക്കാന്‍ സമര്‍ത്ഥനായിരുന്നെങ്കിലും വാക്കുകള്‍ കൊണ്ടും മാതൃകാ ജീവിതം കൊണ്ടും അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ യേശുവിന്റെ പടയാളിയായിരുന്നെന്ന്‌ കര്‍ദ്ദിനാള്‍ പറഞ്ഞു. വിശുദ്ധ പദവിയിലേക്കു ജസ്‌റ്റോ നടത്തിയ ചുവടുവെപ്പ്‌ ജപ്പാനിലെ സുവിശേഷവല്‍ക്കരണത്തിന്റെ വിത്തിടലാണ്‌. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1552-1615 കാലഘട്ടത്തില്‍ ജീവിച്ച അതുല്യ വ്യക്തിത്വമായിരിന്നു ജസ്റ്റോ ടക്കയാമ ഉക്കോണ്‍. പാശ്ചാത്യ മതമെന്ന ആരോപണം ഉന്നയിച്ച്‌, ജപ്പാനിലെ ക്രൈസ്‌തവര്‍ക്കെതിരെ കടുത്ത പീഢനമുറകള്‍ സ്വീകരിക്കുകയും വധശിക്ഷ നടപ്പിലാക്കുകയും ചെയ്‌തുകൊണ്ടിരുന്ന കാലത്താണ്‌ അദ്ദേഹം മരണം വരിച്ചത്. യേശുവിനെ തള്ളി പറയുന്നതിനേക്കാള്‍ നാടുകടത്തപ്പെടുന്നതാണ്‌ അഭികാമ്യമെന്ന തീരുമാനത്തില്‍ ഉറച്ചു നിന്ന അദ്ദേഹവും കുടുബവും 300 ക്രൈസ്‌തവരുമായി ഫിലിപ്പീന്‍സിലെ മനിലയില്‍ അഭയം പ്രാപിച്ചെങ്കിലും 1615 ഫെബ്രുവരി 4ന്‌ മരണം വരിക്കുകയായിരിന്നു.
Image: /content_image/News/News-2017-02-08-07:24:24.jpg
Keywords: സമുറാ, വാഴ്ത്തപ്പെട്ട
Content: 4105
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭയുടെ പൈതൃക ഗവേഷണ കേന്ദ്രത്തിനു തറക്കല്ലിട്ടു
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ പൈതൃക ഗവേഷണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. സഭയുടെ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെയും സെന്റ് തോമസ് ക്രിസ്ത്യന്‍ മ്യൂസിയത്തിന്റെയും മേല്‍നോട്ടത്തില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസിലാണ് ഗവേഷണ കേന്ദ്രം നിര്‍മിക്കുന്നത്. മലയാളമണ്ണിലെത്തിയ മാര്‍ത്തോമാശ്ലീഹായുടെ പൈതൃകമുള്ള സഭയുടെ ഉത്ഭവവും വളര്‍ച്ചയും വികാസവും കണ്ടും കേട്ടും മനസിലാക്കാന്‍ ഗവേഷണ കേന്ദ്രത്തിലൂടെ സാധ്യമാകുമെന്നു കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. ബിഷപ്പുമാരായ മാര്‍ ഗ്രിഗറി കരോട്ടമ്പ്രേല്‍, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ റെമിജിയൂസ്‌ ഇഞ്ചനാനിയില്‍, ഫ്രാന്‍സില്‍ നിന്നുള്ള ഡൊമിനിക്‌ ബ്ലേത്രി, ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച്‌ സെന്ററിന്റെയും മ്യൂസിയത്തിന്റെയും ഡയറക്‌ടര്‍ റവ.ഡോ. പീറ്റര്‍ കണ്ണമ്പുഴ, കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍, പ്രക്യുറേറ്റര്‍ ഫാ. മാത്യു പുളിമൂട്ടില്‍, ആന്റണി തോമസ്‌, സന്തോഷ്‌ പോള്‍ മാന്‍വെട്ടം എന്നിവര്‍ പങ്കെടുത്തു.
Image: /content_image/India/India-2017-02-08-08:19:03.jpg
Keywords: സീറോ മലബാര്‍ സഭ
Content: 4106
Category: 15
Sub Category:
Heading: പരിശുദ്ധാത്മാവിനോടുള്ള നൊവേന- മൂന്നാം ദിവസം
Content: കര്‍ത്താവ് മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്നു അവര്‍ക്ക് തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു (പ്രഭാ. 17:3). പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി ജീവന്‍ നല്‍കുകയും ചെയ്തതിന് ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. കാരുണ്യവാനായ കര്‍ത്താവേ, പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും സര്‍വ്വശക്തിയോടും കൂടെ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു (നിയ. 6:5). അങ്ങയുടെ പൂര്‍ണ്ണതയില്‍ നിന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൃപയ്ക്കുമേല്‍ കൃപ വര്‍ഷിച്ച്, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ഞങ്ങളെ സ്നേഹിച്ച സ്വര്‍ഗ്ഗീയ പിതാവേ, സര്‍വ്വസൃഷ്ടിജാലങ്ങളോടും ചേര്‍ന്നു ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയെ ആരും ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അങ്ങുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഈശോമിശിഹായെ കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തിയ ദൈവമേ (അപ്പ. 2:36) അങ്ങയുടെ കാരുണ്യത്തിന് എന്നേക്കും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. "കര്‍ത്താവിനു നന്ദി പറയുവിന്‍. അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു." (സങ്കീ. 107:1) #{red->n->n->മൂന്നാം ദിവസം- പശ്ചാത്താപം ലഭിക്കാന്‍ }# "അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റിയയൊന്‍പതു നീതിമാന്മാരെക്കുറിച്ച് എന്നതിനേക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗ്ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും." (ലൂക്കാ.15:7). എന്‍റെ പാപങ്ങള്‍ ഏറ്റെടുക്കാനും പിശാചിന്‍റെ പ്രവൃത്തികളെ നശിപ്പിക്കാനുമായി പ്രത്യക്ഷനായ ദൈവപുത്രനായ ഈശോയെ അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. സ്തുതിക്കുന്നു, നന്ദി പറയുന്നു. വീണ്ടും ജനിക്കാതെ ഒരുവനും ദൈവരാജ്യം കാണാന്‍ കഴിയുകയില്ലെന്ന് വ്യക്തമാക്കിയ കര്‍ത്താവേ, അങ്ങയുടെ ആത്മാവിനാല്‍ ഞങ്ങളെ നയിക്കണമേ. ദൈവിക ചൈതന്യത്തില്‍ നിലനില്‍ക്കുവാനും യേശുക്രിസ്തുവില്‍ ഒരു പുതിയ സൃഷ്ടിയായിരിക്കാനും ഞങ്ങളെ സഹായിക്കണമേ. കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിച്ചു കൊണ്ട് പാപരഹിത ജീവിതം നയിക്കാനും സത്യത്തിന്‍റെ പൂര്‍ണ്ണതയിലേക്കു വളരുവാനും അനേകരെ സത്യത്തിന്‍റെ പാതയിലേക്കു നയിക്കുവാനും ഞങ്ങളെ പ്രപ്തരാക്കണമേ. എന്‍റെ സ്വര്‍ഗ്ഗീയ പിതാവേ, ഇന്നുവരെ ഞാന്‍ ചെയ്തു പോയ എല്ലാ പാപങ്ങളെയും പ്രത്യേകിച്ച്, അങ്ങയുടെ സന്നിധിയില്‍ വരുത്തിയ കുറ്റകരവും മരണാര്‍ഹവുമായ വീഴ്ചകളെയോര്‍ത്ത് (വ്യഭിചാരം, മദ്യപാനം) പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ പശ്ചാത്തപിക്കുന്നു. എന്‍റെ എല്ലാ പാപങ്ങള്‍ക്കും പരിഹാരമായി ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളും കുരിശുമരണവും ഉത്ഥാനവും ഞാന്‍ അങ്ങേക്ക് കാഴ്ചവയ്ക്കുന്നു. എന്‍റെ പിതാവേ, അവിടുത്തെ തിരുക്കുമാരന്‍റെ തിരുരക്തത്താല്‍ എന്നെ കഴുകി വിശുദ്ധീകരിച്ചു അവിടുത്തെ ആത്മാവിനാല്‍ എന്നെ നയിക്കണമേ. ആമ്മേന്‍. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. യേശുക്രിസ്തുവിന്‍റെ തിരുരക്തം സകല പാപങ്ങളില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുന്നു (1 യോഹ. 1:7). എന്‍റെ പാപങ്ങള്‍ ഏറ്റെടുത്ത് രക്ഷിച്ച ഈശോയ്ക്കു നന്ദി (100 പ്രാവശ്യം) N.B. (കുമ്പസാരത്തിനും പാപബോധത്തിനും ഏറ്റുപറച്ചിലിനും സഹായിക്കുന്ന തിരുവചനഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. മത്താ. 12: 36-37, മത്താ. 15:18-20), മര്‍ക്കോ. 7:21-23, അപ്പ. 15:28-29, 1 കൊറി. 6:9-10, ഗലാ. 5:19-21, കൊളോ. 3:5-11, വെളി. 21:8, വെളി. 22:15, പ്രഭാ. 28:13-22, പ്രഭാ. 28:1-7, പ്രഭാ. 21:1-3. തിരുവചനങ്ങളില്‍ നിന്ന്‍ നമ്മെ സ്വാധീനിക്കുന്ന പാപങ്ങളെ ഓര്‍ത്ത്, അനുതപിച്ച് ഏറ്റു പറഞ്ഞ് പരിത്യജിക്കാന്‍ തീരുമാനം എടുക്കുക. ഏറ്റുപറഞ്ഞ് പരിത്യജിക്കുന്നവര്‍ക്ക് കരുണ ലഭിക്കും (സുഭാ. 28:13). കുമ്പസാരത്തിനുള്ള ജപം ചൊല്ലുക. തുടര്‍ന്ന് പ്രാര്‍ത്ഥന ചൊല്ലി, കണ്ടെത്തിയ പാപങ്ങളെ കുമ്പസാരത്തില്‍ ഏറ്റുപറയുക. തുടര്‍ന്ന്, മനസ്താപപ്രകരണം ചൊല്ലി, പാപങ്ങള്‍ ക്ഷമിച്ചതിന് ഈശോയ്ക്ക് നന്ദിയും സ്തുതിയും പറയുക). "നമുക്ക് പാപമില്ലെന്ന് നാം പറഞ്ഞാല്‍ അത് ആത്മവഞ്ചനയാകും. അപ്പോള്‍ നമ്മില്‍ സത്യം (യേശു) ഇല്ലെന്നു വരും." (1 യോഹ. 1:8). ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2017-02-08-09:15:09.jpg
Keywords: ത്മാവിനോടുള്ള