Contents

Displaying 3861-3870 of 25033 results.
Content: 4127
Category: 1
Sub Category:
Heading: ഐഎസില്‍ നിന്നും മോചിപ്പിച്ച പ്രദേശങ്ങളുടെ പുനര്‍നിമ്മാണത്തിന്‌ സഹായം അഭ്യര്‍ത്ഥിച്ച് ഇറാഖി സഭ
Content: ഇര്‍ബില്‍: രണ്ടു വര്‍ഷത്തിലേറെ കാലം ഐഎസിന്റെ പിടിയിലായിരുന്ന വടക്കന്‍ ഇറാഖിലെ ക്രൈസ്‌തവ ഗ്രാമങ്ങളുടെ പുനര്‍നിമ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറാഖിലെ സഭ സഹായം അഭ്യര്‍ത്ഥിച്ചു. ഭീകരര്‍ കൈയ്യടക്കിയതിനെ തുടര്‍ന്ന്‌ ആത്മരക്ഷാര്‍ത്ഥം പലായനം ചെയ്‌തവരില്‍ ഭൂരിഭാഗവും അവരുടെ ഗ്രാമങ്ങളിലേക്ക്‌ തിരിച്ചു പോരാന്‍ സന്നദ്ധരായ സാഹചര്യത്തിലാണ്‌ കല്‍ദായ കത്തോലിക്ക പാത്രിയാര്‍ക്കീസ്, അമേരിക്കയോടും യൂറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങളോടും ഇറാഖിലെ ഭരണകൂടത്തോടും സാമ്പത്തിക സഹായത്തിനായി അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. ക്രൈസ്‌തവ പ്രദേശങ്ങളെ കൊടും ഭീകരരുടെ പിടിയില്‍ നിന്നും രക്ഷിച്ചതിന്‌ ഇറാഖി സൈന്യത്തോടും കുര്‍ദ്ദിഷ്‌ പെഷ്‌മാര്‍ഗ സൈന്യത്തോടും പാത്രിയാര്‍ക്കീസ് നന്ദിപറഞ്ഞു. അനേകം വീടുകളും പള്ളികളും നിരവധി സ്ഥാപനങ്ങളും ഐഎസ്‌ തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും കൊള്ളയടിക്കുകയും ചെയ്‌തതിനു പുറമെ അടിസ്ഥാന സൗകര്യങ്ങള്‍ അടക്കം നശിപ്പിച്ചിരിന്നു. ചിന്നഭിന്നമായിരിക്കുന്ന അനേകരെ അവരവരുടെ വീടുകളിലേക്ക്‌ തിരിച്ചു വരാന്‍ വഴിയൊരുക്കുകയാണ്‌ സഭയുടെ ലക്ഷ്യം. തീര്‍ത്തും താറുമാറായി കിടക്കുന്ന പ്രദേശങ്ങളെ വാസയോഗ്യമാക്കാന്‍ ധനവും അദ്ധ്വാനവും അത്യാവശ്യമാണ്. അഭയാര്‍ത്ഥികളായി പലയിടങ്ങളിലും കഴിയുന്നവര്‍ക്ക്‌ അടിസ്ഥാന സൗകര്യങ്ങള്‍ മുതല്‍ ഉപജീവന മാര്‍ഗ്ഗങ്ങള്‍ വരെ ഒരുക്കേണ്ടതുണ്ട്. കല്‍ദായ പാത്രിയാര്‍ക്കീസ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറഞ്ഞു. ഇറാഖിലെ കല്‍ദായ ബിഷപ്പുമാരും കല്‍ദായ പാത്രീയാര്‍ക്കീസ് ലൂവിസ്‌ റാഫേല്‍ സാക്കോയും ചേര്‍ന്നാണ്‌ പുനര്‍ നിര്‍മ്മാണ പദ്ധതിക്കു രൂപം നല്‍കി നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
Image: /content_image/News/News-2017-02-09-13:52:41.jpg
Keywords: ഇറാഖ
Content: 4128
Category: 1
Sub Category:
Heading: സഭയില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു, പ്രാര്‍ത്ഥിക്കുക: ബിഷപ്പ്‌ ഫിലിപ്പ്‌ ഇഗാന്‍
Content: പോര്‍ട്ട്‌സ്‌മൗത്ത്‌: സഭയ്ക്കകത്ത്‌ പ്രശ്‌നങ്ങള്‍ വളര്‍ന്ന് വരികയാണെന്നും ഇതിനെ അതിജീവിക്കുവാന്‍ ശക്തമായ പ്രാര്‍ത്ഥന ആവശ്യമാണെന്നും പോര്‍ട്ട്‌സ്‌മൗത്ത്‌ ബിഷപ്പ്‌ ഫിലിപ്പ്‌ ഇഗാന്‍. തന്റെ രൂപതയിലെ വൈദീകരുമായി നടത്തിയ രൂപതാ കൗണ്‍സില്‍ യോഗത്തിന്‌ ശേഷമാണ് ബിഷപ്പ് ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചത്‌. "പുരോഹിതര്‍ മാര്‍പാപ്പയെ ആണോ അതോ മെത്രാനെ ആണോ അനുസരിക്കേണ്ടത്‌? രണ്ടുപേരെയും. സഭക്കകത്ത്‌ പ്രശ്‌നങ്ങള്‍ പെരുകി വരുന്നു, നമുക്കു പ്രാര്‍ത്ഥിക്കാം". ബിഷപ്പ്‌ ഫിലിപ്പ്‌ ഇഗാന്‍ ട്വിറ്ററില്‍ കുറിച്ചു. രൂപത കൗണ്‍സിലില്‍ 20 ഓളം പുരോഹിതരുണ്ട്‌. ഇതിലൊരാള്‍, പുനര്‍ വിവാഹിതര്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ അമോരീസ്‌ ലെത്തീസ്യയിലെ ആശയകുഴപ്പത്തെ സംബന്ധിച്ചു ചോദ്യം ഉന്നയിച്ചിരിന്നു. ഇതിനുള്ള മറുപടിയാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. തന്റെ ഇടയലേഖനത്തിലും ബിഷപ്പ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. വിവാഹ മോചിതര്‍ക്കും സിവില്‍ വിവാഹിതര്‍ക്കും വിശുദ്ധ കുര്‍ബാന സ്വീകരിക്കാമെന്ന്‌ മാര്‍പാപ്പ പറഞ്ഞില്ല. നല്ലൊരു പുരോഹിതന്‌ ഇവരിലെത്തി സഹായിക്കാനാകും, അവരുടെ അവസ്ഥയില്‍ നിന്നും മാറ്റി ദൈവത്തിങ്കല്‍ കൊണ്ടു വന്ന്‌ സഭയില്‍ അവരുടെ സ്ഥാനവും ദൗത്യവും ഏറ്റെടുക്കാന്‍ പ്രാപ്‌തരാക്കണമെന്നാണ്‌ പരിശുദ്ധ പിതാവ്‌ ഉദ്ദേശിച്ചത്‌. കാരുണ്യത്തെപ്പറ്റിയുള്ള സഭയുടെ പാരമ്പര്യ വഴികളില്‍ ബനഡിക്ട്‌ പതിനാറാമനും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും സഞ്ചരിച്ച പാതയില്‍ തന്നെയാണ്‌ ഫ്രാന്‍സിസ്‌ പാപ്പയുമെന്ന് ബിഷപ്പ്‌ ഇഗാന്‍ ചൂണ്ടിക്കാട്ടി.
Image: /content_image/News/News-2017-02-09-15:25:08.jpg
Keywords: പ്രാര്‍ത്ഥന
Content: 4129
Category: 9
Sub Category:
Heading: ബഥേൽ ഒരുങ്ങുന്നു: ആയിരങ്ങൾക്ക് അനുഗ്രഹവർഷവുമായി രണ്ടാംശനിയാഴ്ച കൺവെൻഷൻ നാളെ
Content: ബർമിംങ്ഹാം: ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ ആയിരങ്ങൾക്ക് ജീവിതനവീകരണവും മാനസാന്തരവും പകർന്നുനൽകുന്ന, റവ.ഫാ സോജി ഓലിക്കൽ നയിക്കുന്ന രണ്ടാംശനിയാഴ്ച ബൈബിൾ കൺവെൻഷൻ നാളെ ബർമിംങ്ഹാം ബഥേൽ സെന്ററിൽ നടക്കും. കൺവെൻഷനായി ബഥേൽ ഒരുങ്ങുന്നു. അനുഗ്രഹ സാന്നിധ്യമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബിഷപ്പ് .മാർ ജോസഫ് സ്രാമ്പിക്കൽ ഇത്തവണയും കൺവെൻഷനിൽ എത്തിച്ചേരും. ആത്മാഭിഷേക ശുശ്രൂഷകളിലൂടെ ,പ്രകടമായ ദൈവിക അടയാളങ്ങളിലൂടെ അനേകരെ വിശ്വാസജീവിതത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ,പ്രമുഖ വചനപ്രഘോഷകൻ ബ്രദർ റെജി കൊട്ടാരം ഇത്തവണ ആദ്യമായി രണ്ടാംശനിയാഴ്ച കൺവെൻഷനിൽ പങ്കെടുക്കും. യൂറോപ്പിൽ നിരവധി ഇവാൻജലൈസേഷൻ മിനിസ്റ്റ്രികൾക്ക് നേതൃത്വം കൊടുക്കുന്ന പ്രമുഖ സുവിശേഷപ്രവർത്തക മരിയ ഹീത്തും ഫെബ്രുവരി മാസ കൺവെൻഷനായി എത്തും. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന വ്യത്യസ്തമാർന്ന ജീവിതസാക്ഷ്യങ്ങൾ തെളിവാകുന്നു. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൌജന്യമായി നൽകിവരുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും, മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷനായുള്ള ഒരുക്ക ശുശ്രൂഷ ഇന്നലെ ബർമിംങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും നാളെ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് വീണ്ടും ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ കെൽവിൻ വേ വെസ്റ്റ് ബ്രോംവിച്ച് ബർമിംങ്ഹാം B70 7JW. #{blue->n->n->കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670. അനീഷ്.07760254700 #{red->n->n->വിവിധ പ്രദേശങ്ങളിൽനിന്നും കൺവെൻഷൻ സെന്ററിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്: }# ടോമി 07737935424.
Image: /content_image/Events/Events-2017-02-10-03:29:05.JPG
Keywords: രണ്ടാംശനിയാഴ്ച കൺവെൻഷൻ
Content: 4130
Category: 9
Sub Category:
Heading: കരിസ്മാറ്റിക്ക് മുന്നേറ്റത്തിന്റെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് യു‌എ‌ഇയില്‍ പ്രാർത്ഥനാ ദിനം ആചരിക്കും
Content: അമേരിക്കയിലെ ഡ്യൂക്കൻസ് സർവകലാശാലയിൽ കരിസ്മാറ്റിക്ക് മുന്നേറ്റം പിറവി എടുത്തതിന്റെ അമ്പതാം വാര്‍ഷിക ദിനമായ ഫെബ്രുവരി 17 ന് (Friday) യു‌എ‌ഇ കരിസ്മാറ്റിക്ക് കൂട്ടായ്മാ അംഗങ്ങൾ ഉപവാസ പ്രാർത്ഥനാ ദിനമായി ആചരിക്കും. അന്നേ ദിവസം ബി‌സി‌എസ്‌ടി അംഗങ്ങളും മദ്ധ്യസ്ഥ പ്രാർത്ഥനാ മിനിസ്ട്രി അംഗങ്ങളും അതാത് ഇടവക കൂട്ടായ്മകൾക്കായി നിശ്ചയിച്ചിരിക്കുന്ന സമയത്ത് പ്രാര്‍ത്ഥന നടത്തും. ഈ ദിവസത്തോട് അടുത്ത ദിവസങ്ങളിൽ ബി‌സി‌എസ്‌ടി തലങ്ങളിൽ പ്രത്യേക പ്രാർത്ഥനകളോ മറ്റ് അനുസ്മരണ പരിപാടികളോ സംഘടിപ്പിക്കാവുന്നതാണെന്ന്‍ കോഡിനേറ്റര്‍ അറിയിച്ചു. ആഗോള കത്തോലിക്കാ സഭയ്ക്കും, വികാരിയത്തിനും, കരിസ്മാറ്റിക്ക് സുവർണ്ണ ജൂബിലി വർഷ പരിപാടികളുടെ വിജയത്തിനും വേണ്ടി ഈ ദിവസം പ്രാർത്ഥിക്കും. ജബൽ അലിയിലെ വിശുദ്ധ ഫ്രാന്‍സീസ് അസ്സീസീ ദേവാലയത്തില്‍ വച്ച് നടത്തുന്ന പ്രാർത്ഥനാ ദിനത്തിൽ എല്ലാവരും പങ്കെടുത്ത് സഹകരിക്കണമെന്ന് ജനറല്‍ കോഡിനേറ്റര്‍ അഭ്യർത്ഥിച്ചു. ➤സമയം 10 Am to 6 Pm
Image: /content_image/Events/Events-2017-02-10-03:40:54.jpeg
Keywords: കരിസ്മാറ്റി
Content: 4131
Category: 1
Sub Category:
Heading: ദക്ഷിണ ചൈനയിലെ ഏറ്റവും വലിയ ക്രിസ്‌ത്യന്‍ തീം പാര്‍ക്ക്‌ സ്‌പ്രിംഗ്‌ ഫെസ്റ്റിവെല്‍ കാലത്ത്‌ ഉത്‌ഘാടനം ചെയ്യും
Content: ചാങ്‌ഷാ: ദക്ഷിണ ചൈനയിലെ ഏറ്റവും വലിയ ക്രിസ്‌ത്യന്‍ തീം പാര്‍ക്കായ ചാങ്‌ഷായിലെ സിങ്‌ഷാ ഇക്കോളജിക്കല്‍ പാര്‍ക്കിന്റെ ഉത്‌ഘാടനം സ്‌പ്രിംഗ്‌ ഫെസ്റ്റിവെല്‍ കാലത്ത്‌ നടക്കുമെന്ന്‌ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.പ്രാര്‍ത്ഥിക്കാനും ചുറ്റിനടക്കാനും വിവാഹ ഫോട്ടോകള്‍ എടുക്കാനും അനുയോജ്യമാണ്‌ 1.5 ചതുരശ്ര മീറ്റര്‍ വിസ്‌തീര്‍ണ്ണമുള്ള ബൃഹത്തായ പാര്‍ക്ക്‌. 80 മീറ്റര്‍ ഉയരമുള്ള സിങ്‌ഷാ ദൈവാലയം പാര്‍ക്കിന്റെ മധ്യത്തില്‍ സ്ഥിചെയ്യുന്നതായി ഹുനാന്‍ സിറ്റി ചാനല്‍ സംപ്രേഷണം ചെയ്‌ത രണ്ടു മിനിറ്റ്‌ ദൗര്‍ഘ്യമുള്ള റിപ്പോര്‍ട്ടില്‍ കാണിച്ചു. സിങ്‌ഷാ ദൈവാലയവും ഹുനാന്‍ ബൈബിള്‍ ഇന്‍സ്‌റ്റിറ്റൂട്ടും 26,666 ചതുരശ്ര മീറ്റര്‍ വിസ്‌തൃതിയില്‍ പാര്‍ക്കില്‍ വ്യാപിച്ചു കിടക്കുന്നതായി ഹുനാന്‍ സിസിസി പ്രസിഡന്റ്‌ പാസ്റ്റര്‍ ചെന്‍ ഷി പറഞ്ഞു. സിങ്‌ഷാ ദൈവാലയം 2017 ജൂണില്‍ ഉപയോഗിക്കാന്‍ തുടങ്ങും. ജലത്തില്‍ പൊങ്ങിക്കിടക്കുന്ന വലിയൊരു പേടകം-നോഹയുടെ പേടകത്തെ ഓര്‍മ്മിപ്പിക്കുന്നതു പോലെയാണ്‌ സിങ്‌ഷാ പള്ളിയുടെ പ്രധാന നിര്‍മ്മിതി. പേടകത്തെ തിരകള്‍ ഉയര്‍ത്തുന്ന പോലെ കാഴ്‌ചക്കാര്‍ക്കു തോന്നും വിധമാണ്‌ ജലധാര ഒരുക്കിയിരിക്കുന്നത്‌. ദൈവാലയത്തിന്റെ പ്രകാശ ഗോപുരത്തിന്‌ 80 മീറ്റര്‍ ഉയരമുണ്ട്‌. രാത്രിയില്‍ ചില്ലു കൂടിന്‌ പുറത്ത്‌ കൂടി പ്രകാശം പരത്തുന്നത്‌ അതിമനോഹരമായ കാഴ്‌ചാ വിരുന്നൊരുക്കും. മാത്രമല്ല, പ്രകാശ ഗോപുരത്തിനു മുകളിലേക്കുള്ള ലിഫ്‌റ്റ്‌ യാത്ര ചുറ്റുപ്രദേശങ്ങളുടെ കര്‍ണ്ണാനന്ദകരമായ ആകാശകാഴ്‌ചക്കും വഴിയൊരുക്കുന്നു. ക്രിസ്‌ത്യന്‍ തീം പാര്‍ക്കിന്‌ മാവോ സെതുങിന്റെ ജന്മ പ്രവശ്യയില്‍ നിര്‍മ്മാണ അനുമതി നല്‍കിയതിനെ ചൊല്ലി അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടന്നുകൊണ്ടിരിക്കയാണ്‌. ക്രിസ്‌തുവിന്റെ സുവിശേഷം അതിശീഘ്രം വ്യാപിച്ചു കൊണ്ടിരിക്കുന്നതില്‍ ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കുള്ള ആശങ്കകളും ഏറുന്നു. കമ്മ്യുണിസ്റ്റ്‌ ചൈന അടുത്ത നൂറ്റാണ്ടില്‍ ക്രിസ്‌ത്യന്‍ ചൈനയാകുമെന്ന മുന്നറിപ്പുകള്‍ ഇതിനകം തന്നെ പാര്‍ട്ടി കേഡറുകളെ വിരളിപിടിപ്പിച്ചു കഴിഞ്ഞു.
Image: /content_image/News/News-2017-02-10-04:25:08.jpg
Keywords: ദക്ഷിണ ചൈനയിലെ
Content: 4132
Category: 18
Sub Category:
Heading: ഈശോ അച്ചന്റെ ഒന്നാം ചരമവാര്‍ഷിക ചടങ്ങില്‍ പങ്കെടുത്തത് ആയിരകണക്കിനു വിശ്വാസികള്‍
Content: കോ​​​ത​​​മം​​​ഗ​​​ലം: കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത​​​യി​​​ലെ ആ​​​ത്മീ​​​യ​​​ശു​​​ശ്രൂ​​​ഷാ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സ​​​ജീ​​​വ​​​സാ​​​ന്നി​​​ധ്യ​​​മാ​​​യി​​​രു​​​ന്ന ഈശോ അച്ചന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഫാ. ​​​മാ​​​ത്യു മു​​​ണ്ട​​​യ്ക്ക​​​ലി​​​ന്‍റെ ഒന്നാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക അ​​​നു​​​സ്മ​​​ര​​​ണ ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ പങ്കെടുത്തത് ആയിരകണക്കിന് വിശ്വാസികള്‍. കോ​​​ത​​​മം​​​ഗ​​​ലം സെ​​​ന്‍റ് ജോ​​​ർ​​​ജ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ലി​​​ന്‍റെ മു​​​ഖ്യ കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ദിവ്യബ​​​ലി​​​ അര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. വി​​​കാ​​​രി ജനറാൾമാരായ മോ​​​ണ്‍.​ ജോ​​​ർ​​​ജ് ഓ​​​ലി​​​യ​​​പ്പു​​​റം, മോ​​​ണ്‍.​ ജോ​​​ർ​​​ജ് കാ​​​ര്യാ​​​മ​​​ഠം, ഫാ.​ ​​ജോ​​​ർ​​​ജ് മു​​​ണ്ട​​​യ്ക്ക​​​ൽ, ഫാ.​ ​​ജോ​​​സ് വേ​​​ങ്ങൂ​​​രാ​​​ൻ എന്നിവരുൾ​​​പ്പെ​​​ടെ രൂ​​​പ​​​ത​​​യി​​​ലെ നിരവധി വൈ​​​ദി​​​ക​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രു​​​ന്നു. ക​​​ബ​​​റി​​​ട​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ പ്രാ​​​ർ​​​ഥ​​​നാ ശു​​​ശ്രൂ​​​ഷ​​​യി​​​ലും ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ അ​​​നു​​​സ്മ​​​ര​​​ണ പ്രാ​​​ർ​​​ത്ഥന​​​യി​​​ലും മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഈ​​​ശോ അ​​​ച്ച​​​ന്‍റെ ജി​​​വ​​​ച​​​രി​​​ത്ര ഗ്ര​​​ന്ഥ​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​പ്ര​​​തി കോ​​​ത​​​മം​​​ഗ​​​ലം എം​​​എ​​​ൽ​​​എ​​യും ​ഈശോ അ​​​ച്ച​​​ന്‍റെ ജ്യേ​​​ഷ്ഠ​​സ​​​ഹോ​​​ദ​​​ര​​​പു​​​ത്രി​​​യു​​​ടെ മക​​​നു​​​മാ​​​യ ആ​​​ന്‍റ​​​ണി ജോ​​​ണി​​​നു ന​​​ൽ​​​കി മാ​​​ർ മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. ദി​​​വ്യ​​​ബ​​​ലി​​​യി​​​ലും അ​​​നു​​​സ്മ​​​ര​​​ണ ശു​​ശ്രൂ​​ഷ​​​ക​​​ളി​​​ലും ശ്രാ​​​ദ്ധ​​​സ​​​ദ്യ​​​യി​​​ലും രൂ​​​പ​​​ത​​​യി​​​ലെ വൈ​​​ദി​​​ക​​​ർ, സ​​​ന്യ​​​സ്ത​​​ർ, മ​​​ത, രാ​​​ഷ്ട്രീ​​​യ, സാ​​​മൂ​​​ഹ്യ നേ​​​താ​​​ക്ക​​​ൾ, വി​​​ശ്വാ​​​സി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ പങ്കെടുത്തു.
Image: /content_image/India/India-2017-02-10-05:07:07.jpg
Keywords: ചരമ
Content: 4133
Category: 1
Sub Category:
Heading: വത്തിക്കാനും ചൈനയും മെത്രാന്മാരുടെ പ്രശ്‌നത്തില്‍ തീരുമാനത്തിലെത്തിയതായി കര്‍ദ്ദിനാള്‍ ജോണ്‍ ടോങ്‌
Content: ഹോങ്കോങ്‌: മെത്രാന്‍ നിയമനവുമായി ബന്ധപ്പെട്ട്‌ വത്തിക്കാനും ചൈനയുമായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിച്ച്‌ ഇരുപക്ഷവും സൗമ്യമായ തീരുമാനത്തിലെത്തിയതായി ഹോങ്കോങ്‌ കര്‍ദ്ദിനാള്‍ ജോണ്‍ ടോങ്‌ അറിയിച്ചു. മെത്രാന്‍ നിയമനവുമായി ബന്ധപ്പെട്ടതായിരുന്നു പ്രശ്‌നങ്ങളില്‍ മുഖ്യം. ഇതോടെ, അധികാരികളുടെ ശ്രദ്ധയില്‍ പേടാതെ പ്രവര്‍ത്തിക്കുന്ന നിരവധി അണ്ടര്‍ഗ്രൗണ്ട്‌ ക്രൈസ്‌തവ സമൂഹങ്ങള്‍ക്കു പരസ്യമായി ആരാധിക്കാനും സുവിശേഷ പ്രഘോഷണത്തിനും വഴി തെളിഞ്ഞെന്ന്‌ കര്‍ദ്ദിനാള്‍ വ്യക്തമാക്കി. ചൈനക്കാരായ ക്രൈസ്‌തവര്‍ക്ക്‌ ഏറെ പ്രതീക്ഷക്കു വക നല്‍കിയിക്കുകയാണ്‌ കത്തോലിക്ക സഭയും ചൈനീസ്‌ അധികൃതരും തമ്മിലുണ്ടാക്കിയ ഒത്തു തീര്‍പ്പ്‌. ചൈനയിലെ ഔദ്യോഗിക സഭ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക്‌ വിധേയമായി പ്രവര്‍ത്തിക്കുന്ന സമൂഹമാണ്‌. മെത്രാന്‍ നിയമനം സര്‍വ്വമാന കത്തോലിക്ക സഭയുടെ കാണപ്പടുന്ന ക്രിസ്‌തുവായ മാര്‍പ്പാപ്പയുടെ അംഗീകാരത്തിനു കീഴിലല്ലാത്തതിനാല്‍ വത്തിക്കാന്‍ ഇത്‌ അംഗികരിക്കുന്നില്ല. ഇക്കാരണത്താല്‍ തന്നെ വത്തിക്കാനും ചൈനയുമായുള്ള നയതന്ത്ര ബന്ധം പോലും ദുര്‍ബലമായി. എന്നാല്‍, ചൈനയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സമൂഹങ്ങള്‍, പോപ്പിന്റെ അപ്രമാദിത്വത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ഇവരെ സര്‍ക്കാര്‍ വിരുദ്ധരായി കണക്കാക്കുന്നതിനാല്‍ പ്രവര്‍ത്തനങ്ങള്‍ മുഴുവനും അണ്ടര്‍ ഗ്രൗണ്ടിലാണ്‌. രഹസ്യമായി പ്രാര്‍ത്ഥകളും മറ്റു ശുശ്രൂഷകളും നടത്തുന്ന കത്തോലിക്കാ വിശ്വാസികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതില്‍ ചൈനീസ്‌ കമ്മ്യുണിസ്‌റ്റ്‌ പാര്‍ട്ടിയടക്കം ഉല്‍ക്കണ്‌ഠ പ്രകടിപ്പിച്ചിരിക്കെയാണ്‌,്‌ ഇരുവിഭാഗം വിശ്വാസികള്‍ക്കും പ്രത്യാശ നല്‍കുന്ന പുതിയ ചുവടുവെപ്പ്‌. ഒത്തുതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ അണ്ടര്‍ ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്നവരും ചൈനയുടെ ഔദ്യേഗിക സഭയും തമ്മില്‍ കൂടുതല്‍ സഹകരിക്കുക മാത്രമല്ല, ഐക്യപ്പെടുകയും ഒത്തൊരുമിച്ച്‌ ചൈനയുടെ മണ്ണില്‍ യേശുവിന്റെ സുവിശേഷം പ്രചരിക്കുകയുമാണ്‌ ലക്ഷ്യമിടുന്നത്‌. കത്തോലിക്ക സഭക്കും ചൈനക്കും വ്യത്യസ്‌ത താത്‌പര്യങ്ങളാണുള്ളത്‌. മറ്റുള്ളവ മുന്‍ഗണനകള്‍ കണക്കിലെടുത്ത്‌ പരിഹരിക്കാവുന്നതാണ്‌. രാഷ്ട്രീയ-ആശയപര നിലപാടുകളാണ്‌ ചൈനീസ്‌ സര്‍ക്കാരിന്റെ പ്രധാന പരിഗണയെങ്കില്‍ തീര്‍ത്തും മതപരവും അജനപാലനപരവുമാണ്‌ വത്തിക്കാന്റെ മുഖ്യ പരിഗണനയെന്ന്‌ കര്‍ദ്ദിനാള്‍ പറഞ്ഞു.
Image: /content_image/News/News-2017-02-10-06:27:46.jpg
Keywords: വത്തിക്കാനും ചൈനയും
Content: 4134
Category: 1
Sub Category:
Heading: ദക്ഷിണ ചൈനയിലെ ഏറ്റവും വലിയ ക്രിസ്‌ത്യന്‍ തീം പാര്‍ക്ക്‌ ജൂണ്‍ മാസത്തില്‍ തുറക്കും
Content: ചാങ്‌ഷാ: ദക്ഷിണ ചൈനയിലെ ഏറ്റവും വലിയ ക്രിസ്‌ത്യന്‍ തീം പാര്‍ക്ക് ജൂണ്‍ മാസം ഉദ്ഘാടനം ചെയ്യുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ചാങ്‌ഷായിലെ സിങ്‌ഷാ ഇക്കോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടനമാണ് അടുത്ത് തന്നെ നടക്കുക. 1.5 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്‌തീര്‍ണ്ണമുള്ള ബൃഹത്തായ പാര്‍ക്കില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കാനും ചുറ്റിനടക്കാനും വിവാഹ ഫോട്ടോകള്‍ എടുക്കാനും സൗകര്യമുണ്ട്. 80 മീറ്റര്‍ ഉയരമുള്ള സിങ്‌ഷാ ദേവാലയം പാര്‍ക്കിന്റെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്നുണ്ട്. സിങ്‌ഷാ ദേവാലയവും ഹുനാന്‍ ബൈബിള്‍ ഇന്‍സ്‌റ്റിറ്റൂട്ടും 26,666 ചതുരശ്ര മീറ്റര്‍ വിസ്‌തൃതിയില്‍ പാര്‍ക്കില്‍ വ്യാപിച്ചു കിടക്കുന്നതായി ഹുനാന്‍ സിസിസി പ്രസിഡന്റ്‌ പാസ്റ്റര്‍ ചെന്‍ ഷി പറഞ്ഞു. സിങ്‌ഷാ ദൈവാലയം 2017 ജൂണില്‍ ഉപയോഗിക്കാന്‍ തുടങ്ങും. നോഹയുടെ പേടകത്തെ ഓര്‍മ്മിപ്പിക്കുന്നതു പോലെയാണ്‌ സിങ്‌ഷാ പള്ളിയുടെ പ്രധാന നിര്‍മ്മിതി. പേടകത്തെ തിരകള്‍ ഉയര്‍ത്തുന്ന പോലെ കാഴ്‌ചക്കാര്‍ക്കു തോന്നും വിധമാണ്‌ ജലധാര ഒരുക്കിയിരിക്കുന്നത്‌. ദേവാലയത്തിന്റെ പ്രകാശ ഗോപുരത്തിന്‌ 80 മീറ്റര്‍ ഉയരമുണ്ട്‌. രാത്രിയില്‍ ചില്ലു കൂടിന്‌ പുറത്ത്‌ കൂടി പ്രകാശം പരത്തുന്നത്‌ അതിമനോഹരമായ കാഴ്‌ചയ്ക്കു വിരുന്നൊരുക്കും. മാത്രമല്ല, പ്രകാശ ഗോപുരത്തിനു മുകളിലേക്കുള്ള ലിഫ്‌റ്റ്‌ യാത്ര ചുറ്റുപ്രദേശങ്ങളുടെ ആകാശകാഴ്‌ചക്കും വഴിയൊരുക്കുന്നു. അതേ സമയം മാവോ സെതുങിന്റെ ജന്മ പ്രവശ്യയില്‍ ക്രിസ്‌ത്യന്‍ തീം പാര്‍ക്കിന്‌ നിര്‍മ്മാണ അനുമതി നല്‍കിയതിനെ ചൊല്ലി തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്. ക്രൈസ്തവ വിശ്വാസം രാജ്യത്തുടനീളം വ്യാപിക്കുന്നതില്‍ ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരിന്നു. കമ്മ്യൂണിസ്റ്റ്‌ ചൈന അടുത്ത നൂറ്റാണ്ടില്‍ ക്രിസ്‌ത്യന്‍ ചൈനയാകുമെന്ന മുന്നറിപ്പുകള്‍ ഇതിനകം തന്നെ പാര്‍ട്ടിവൃത്തങ്ങളെ ആശങ്കയില്‍ ആഴ്ത്തിയിട്ടുണ്ട്.
Image: /content_image/News/News-2017-02-10-06:32:49.jpg
Keywords: ചൈന
Content: 4135
Category: 18
Sub Category:
Heading: 212 -ാമത് ചാവറ ജയന്തി ആഘോഷം ഇന്ന്
Content: കൊച്ചി : കേരള സംസ്‌കൃതിക്ക് പൊതുസമൂഹം എന്ന ദര്‍ശനം നല്‍കി, ജാതിമതഭേദമന്യേ ഏവര്‍ക്കും ഒരുമിച്ചിരു് പഠിക്കുന്നതിന് മാന്നാനത്ത് ആദ്യത്തെ സംസ്‌കൃത സ്‌ക്കൂള്‍ സ്ഥാപിച്ച വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ ജന്മദിനം ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും സെന്റ് ജോസഫ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ 212-ാമത് ജയന്തി ആഘോഷം ഇന്ന്‍ നടക്കും. എറണാകുളം കോവിലമറ്റം റോഡിലുള്ള സെന്റ് ജോസഫ് കോളേജ് ഹാളില്‍ ഉച്ച കഴിഞ്ഞ് 2.30ന് നടക്കു ജയന്തി ആഘോഷങ്ങളില്‍ മുന്‍ ഡി.ജി. പി. ജേക്കബ് പുൂസ് ഐ. പി. എസ്. ചാവറ ജയന്തി പ്രഭാഷണം നടത്തും. സി. എം. ഐ. സഭ വിദ്യാഭ്യാസമാധ്യമ വിഭാഗം ജനറല്‍ കൗസില്‍ റവ. ഫാ. സെബാസ്റ്റ്യന്‍ തെക്കേടത്ത് അധ്യക്ഷത വഹിക്കും. സി. എം. സി. വിമല പ്രൊവിന്‍സ് സൂപ്പീരിയര്‍ സിസ്റ്റര്‍ ശുഭ മരിയ മുഖ്യാതിഥിയായിരിക്കും. സെന്റ് മേരീസ് ബസലിക്ക വികാരി ഫാ. ജോസ് പുതിയേടത്ത്, സേക്രട്ട് ഹാര്‍ട്ട് പ്രൊവിന്‍സ് പാസ്റ്ററല്‍ സെക്രട്ടറി ഫാ. ജോയി ഊരോത്ത്, സെന്റ് ജോസഫ് കോളേജ് മലയാളം വിദ്യാഭ്യാസ അസിസ്റ്റന്റ് പ്രൊഫസര്‍ ബിന്ദു ജോസഫ്, യൂണിയന്‍ ചെയര്‍പേഴ്‌സ കാരോ ഫ്രാന്‍സിസ്, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ സി. എം. ഐ, സെന്റ് ജോസഫ് കോളേജ് പ്രന്‍സിപ്പല്‍ സിസ്റ്റര്‍, ഡോ. മേരി ജോസഫ് എന്നിവര്‍ പ്രസംഗിക്കും.
Image: /content_image/India/India-2017-02-10-07:25:54.jpg
Keywords: ചാവറ
Content: 4136
Category: 18
Sub Category:
Heading: ചാവറയച്ചന്‍ മനുഷ്യ വ്യക്തികളുടെ അന്തസിനെ മാനിച്ച നവോത്ഥാന നായകന്‍: ഗവർണർ പി. സദാശിവം
Content: മാന്നാനം: വിദ്യാഭ്യാസത്തിലൂടെ ജനതയെ ശാക്തീകരിച്ചു മനുഷ്യ വ്യക്തികളുടെ അന്തസിനെ മാനിച്ച നവോത്ഥാന നായകനാണ് ചാവറയച്ചനെന്ന് ഗവർണർ ജസ്റ്റീസ് പി. സദാശിവം. മാന്നാനം സെന്‍റ് ജോസഫ്സ് ആശ്രമത്തോടു ചേർന്ന് സ്ഥാപിച്ച വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ ആർക്കൈവിന്‍റെയും ഗവേഷണ കേന്ദ്രത്തിന്‍റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരിന്നു അദ്ദേഹം. "ഓരോ പള്ളിയോടും ചേർന്ന് പള്ളിക്കൂടം ഉണ്ടായിരിക്കണമെന്ന അദ്ദേഹത്തിന്‍റെ നിർദേശം വിപ്ലവകരമായിരുന്നു. പെൺകുട്ടികൾക്കായി ആദ്യം സ്കൂൾ ആരംഭിക്കുന്നതും അദ്ദേഹമാണ്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന വിഭാഗങ്ങൾ ഉൾപ്പെടെ എല്ലാവർക്കുമായി സ്കൂളുകളുടെ വാതായനങ്ങൾ തുറന്നിട്ട വിശുദ്ധ ചാവറയച്ചൻ മനുഷ്യ വ്യക്തികളുടെ അന്തസിനെ മാനിച്ച നവോത്ഥാന നായകനാണ്". "മുൻ രാഷ്‌‌ട്രപതി ഡോ.ആർ വെങ്കിട്ടരാമൻ പറഞ്ഞതുപോ ലെ ഇന്ത്യയുടെ ഭൂതകാലത്തെ അവയുടെ ഭാവിഭാഗധേയവുമായി എങ്ങനെ കൂട്ടിച്ചേർക്കാമെന്ന് അറിയാമായിരുന്ന അമൂല്യ വ്യക്തിത്വമായിരുന്നു വിശുദ്ധ ചാവറയച്ചൻ. സാഹിത്യമേഖലയിലെ അദ്ദേഹത്തിന്‍റെ സംഭാവനകൾക്കുള്ള അംഗീകാരമാണ് സാഹിത്യ അക്കാഡമി ഹാളിൽ അദ്ദേഹത്തിന്‍റെ ഛായാചിത്രം സ്ഥാപിച്ചതിലൂടെ വെളിവാക്കുന്നത്". ഗവർണർ പറഞ്ഞു. ജോസ് കെ. മാണി എംപി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. കെ. സുരേഷ് കുറുപ്പ് എംഎൽഎ മുഖ്യപ്രഭാഷണവും സിഎംഐ സഭ പ്രിയോർ ജനറാൾ റവ. ഡോ. പോൾ ആച്ചാണ്ടി അനുഗ്രഹപ്രഭാഷണവും നടത്തി. എം.ജി. സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, മാന്നാനം ആശ്രമം പ്രിയോർ ഫാ. സെബാസ്റ്റ്യൻ ചാമത്തറ, ബംഗളൂരു ക്രൈസ്റ്റ് സർവകലാശാല പ്രഫസർ റവ. ഡോ. ജോസ് ചേന്നാട്ടുശേരി എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2017-02-10-07:56:58.jpg
Keywords: ചാവറ