category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading212 -ാമത് ചാവറ ജയന്തി ആഘോഷം ഇന്ന്
Contentകൊച്ചി : കേരള സംസ്‌കൃതിക്ക് പൊതുസമൂഹം എന്ന ദര്‍ശനം നല്‍കി, ജാതിമതഭേദമന്യേ ഏവര്‍ക്കും ഒരുമിച്ചിരു് പഠിക്കുന്നതിന് മാന്നാനത്ത് ആദ്യത്തെ സംസ്‌കൃത സ്‌ക്കൂള്‍ സ്ഥാപിച്ച വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ ജന്മദിനം ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും സെന്റ് ജോസഫ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ 212-ാമത് ജയന്തി ആഘോഷം ഇന്ന്‍ നടക്കും. എറണാകുളം കോവിലമറ്റം റോഡിലുള്ള സെന്റ് ജോസഫ് കോളേജ് ഹാളില്‍ ഉച്ച കഴിഞ്ഞ് 2.30ന് നടക്കു ജയന്തി ആഘോഷങ്ങളില്‍ മുന്‍ ഡി.ജി. പി. ജേക്കബ് പുൂസ് ഐ. പി. എസ്. ചാവറ ജയന്തി പ്രഭാഷണം നടത്തും. സി. എം. ഐ. സഭ വിദ്യാഭ്യാസമാധ്യമ വിഭാഗം ജനറല്‍ കൗസില്‍ റവ. ഫാ. സെബാസ്റ്റ്യന്‍ തെക്കേടത്ത് അധ്യക്ഷത വഹിക്കും. സി. എം. സി. വിമല പ്രൊവിന്‍സ് സൂപ്പീരിയര്‍ സിസ്റ്റര്‍ ശുഭ മരിയ മുഖ്യാതിഥിയായിരിക്കും. സെന്റ് മേരീസ് ബസലിക്ക വികാരി ഫാ. ജോസ് പുതിയേടത്ത്, സേക്രട്ട് ഹാര്‍ട്ട് പ്രൊവിന്‍സ് പാസ്റ്ററല്‍ സെക്രട്ടറി ഫാ. ജോയി ഊരോത്ത്, സെന്റ് ജോസഫ് കോളേജ് മലയാളം വിദ്യാഭ്യാസ അസിസ്റ്റന്റ് പ്രൊഫസര്‍ ബിന്ദു ജോസഫ്, യൂണിയന്‍ ചെയര്‍പേഴ്‌സ കാരോ ഫ്രാന്‍സിസ്, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ സി. എം. ഐ, സെന്റ് ജോസഫ് കോളേജ് പ്രന്‍സിപ്പല്‍ സിസ്റ്റര്‍, ഡോ. മേരി ജോസഫ് എന്നിവര്‍ പ്രസംഗിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-02-09 12:00:00
Keywordsചാവറ
Created Date2017-02-10 12:55:54