category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingചാവറയച്ചന്‍ മനുഷ്യ വ്യക്തികളുടെ അന്തസിനെ മാനിച്ച നവോത്ഥാന നായകന്‍: ഗവർണർ പി. സദാശിവം
Contentമാന്നാനം: വിദ്യാഭ്യാസത്തിലൂടെ ജനതയെ ശാക്തീകരിച്ചു മനുഷ്യ വ്യക്തികളുടെ അന്തസിനെ മാനിച്ച നവോത്ഥാന നായകനാണ് ചാവറയച്ചനെന്ന് ഗവർണർ ജസ്റ്റീസ് പി. സദാശിവം. മാന്നാനം സെന്‍റ് ജോസഫ്സ് ആശ്രമത്തോടു ചേർന്ന് സ്ഥാപിച്ച വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ ആർക്കൈവിന്‍റെയും ഗവേഷണ കേന്ദ്രത്തിന്‍റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരിന്നു അദ്ദേഹം. "ഓരോ പള്ളിയോടും ചേർന്ന് പള്ളിക്കൂടം ഉണ്ടായിരിക്കണമെന്ന അദ്ദേഹത്തിന്‍റെ നിർദേശം വിപ്ലവകരമായിരുന്നു. പെൺകുട്ടികൾക്കായി ആദ്യം സ്കൂൾ ആരംഭിക്കുന്നതും അദ്ദേഹമാണ്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന വിഭാഗങ്ങൾ ഉൾപ്പെടെ എല്ലാവർക്കുമായി സ്കൂളുകളുടെ വാതായനങ്ങൾ തുറന്നിട്ട വിശുദ്ധ ചാവറയച്ചൻ മനുഷ്യ വ്യക്തികളുടെ അന്തസിനെ മാനിച്ച നവോത്ഥാന നായകനാണ്". "മുൻ രാഷ്‌‌ട്രപതി ഡോ.ആർ വെങ്കിട്ടരാമൻ പറഞ്ഞതുപോ ലെ ഇന്ത്യയുടെ ഭൂതകാലത്തെ അവയുടെ ഭാവിഭാഗധേയവുമായി എങ്ങനെ കൂട്ടിച്ചേർക്കാമെന്ന് അറിയാമായിരുന്ന അമൂല്യ വ്യക്തിത്വമായിരുന്നു വിശുദ്ധ ചാവറയച്ചൻ. സാഹിത്യമേഖലയിലെ അദ്ദേഹത്തിന്‍റെ സംഭാവനകൾക്കുള്ള അംഗീകാരമാണ് സാഹിത്യ അക്കാഡമി ഹാളിൽ അദ്ദേഹത്തിന്‍റെ ഛായാചിത്രം സ്ഥാപിച്ചതിലൂടെ വെളിവാക്കുന്നത്". ഗവർണർ പറഞ്ഞു. ജോസ് കെ. മാണി എംപി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. കെ. സുരേഷ് കുറുപ്പ് എംഎൽഎ മുഖ്യപ്രഭാഷണവും സിഎംഐ സഭ പ്രിയോർ ജനറാൾ റവ. ഡോ. പോൾ ആച്ചാണ്ടി അനുഗ്രഹപ്രഭാഷണവും നടത്തി. എം.ജി. സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, മാന്നാനം ആശ്രമം പ്രിയോർ ഫാ. സെബാസ്റ്റ്യൻ ചാമത്തറ, ബംഗളൂരു ക്രൈസ്റ്റ് സർവകലാശാല പ്രഫസർ റവ. ഡോ. ജോസ് ചേന്നാട്ടുശേരി എന്നിവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-02-10 11:26:00
Keywordsചാവറ
Created Date2017-02-10 13:26:58