Contents

Displaying 3901-3910 of 25036 results.
Content: 4168
Category: 1
Sub Category:
Heading: പ്രമാണങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്‌ യേശു വന്നു-മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മോശയുടെ നിയമങ്ങള്‍ പൂര്‍ത്തീകരിക്കാനാണ്‌ യേശു വന്നതെന്നാണ്‌ യേശുവിന്റെ ഗിരിപ്രഭാഷണം വ്യക്തമാക്കുന്നതെന്ന്‌ ഫ്രാന്‍സിസ്‌ പാപ്പ അഭിപ്രായപ്പെട്ടു. പഴയ നിയമത്തില്‍ പറഞ്ഞത്‌ വളരെ ശരിയായിരുന്നു.എന്നാല്‍, അതു മാത്രമായിരുന്നില്ല, യേശു വന്നത്‌ ദൈവത്തിന്റെ നിയമം പ്രവര്‍ത്തിക്കാനും നടപ്പിലാക്കാനുമായിരുന്നെന്ന്‌ സെ.പീറ്റേഴ്‌സ്‌ ചത്വരത്തില്‍ നടന്ന ഞായറാഴ്‌ച ദിവ്യബലി സന്ദേശത്തില്‍ മാര്‍പാപ്പ വിശദീകരിച്ചു. നിയമത്തിന്റെ മൗലിക ലക്ഷ്യം പുര്‍ത്തികരിക്കാനാണ്‌ യേശുവിന്റെ പ്രബോധനങ്ങള്‍ അനുശാസിക്കുന്നത്‌. ഇതെല്ലാം അവന്‍ ചെയ്‌തത്‌ പ്രാഭാഷണങ്ങളിലൂടേയും അവസാനം സ്വയം കുരിശില്‍ സമര്‍പ്പിച്ചുകൊണ്ടുമാണ്‌. ദൈവഹിതം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തിലും പൂര്‍ണ്ണതയിലും എങ്ങിനെ സഫലമാക്കാനാകുമെന്ന്‌ യേശു തന്റെ ജിവിത ദൃഷ്ടാന്തത്തിലൂടെ പഠിപ്പക്കുകയായിരുന്നു. നരഹത്യ, വ്യപിചാരം, ആണയിട്ടുള്ള പ്രതിജ്ഞയെടുക്കല്‍ തുടങ്ങിയവയെപ്പറ്റിയുള്ള സുവിശേഷ ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചത്‌. കൊല്ലരുതെന്ന കല്‍പ്പനകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ മനുഷ്യനെ ഇല്ലാതാക്കുന്നതു മാത്രമല്ല. മനുഷ്യന്റെ അഭിമാനത്തിനു ക്ഷതമേല്‍ക്കുന്ന വാക്കും പ്രവര്‍ത്തിയും കൂടി ഇതിനു തീര്‍ച്ചയായും ബാധകമാണ്‌. വേദനിപ്പിക്കുന്ന വാക്കുകള്‍ കൊല്ലുന്നതിനു തല്യമായ പാപമല്ലെങ്കിലും പ്രമാണത്തിനെതിരാണ്‌. കാരണം ഇത്തരം വാക്കുകള്‍ കൊലയിലേക്കു നയിക്കാന്‍ പ്രേരകമായേക്കും. പാപങ്ങളെ ഗ്രേഡ്‌ തിരിക്കലല്ല ചെയ്യേണ്ടത്‌ മറിച്ച്‌, പാപ സാഹചര്യങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കുകയാണ്‌ വേണ്ടതെന്ന്‌ പരുശുദ്ധ പിതാവ്‌ വിവരിച്ചു. മറ്റൊരു പ്രമാണത്തിന്റെ പൂര്‍ത്തീകരണം, വിവാഹ നിയമം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കുന്നതാണ്‌. തന്റെ ഭാര്യക്കുമേലുള്ള ഒരാളുടെ അധികാരവും ഉത്തരവാദിത്വവും വ്യഭിചാരത്തിലൂടെ അവഗണിക്കപ്പെടുകയും ലംഘിക്കുകയും ചെയ്യുന്നു. ഉപദ്രവിച്ച്‌ പരിക്കേല്‍പ്പിക്കുന്നതും പ്രകോപനവും നിന്ദിക്കലും കൊലപാതകത്തിലേക്കു നയിക്കുന്നതു പോലെ, മറ്റൊരാളുടെ ഭാര്യയെ ആഗ്രഹിക്കുന്നതും അവളില്‍ ആധിപത്യം സ്ഥാപിക്കുന്നതും വ്യപിചരിക്കരുതെന്ന പ്രമാണം തെറ്റിക്കുന്നതിന്റെ മുന്നോടിയാണെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ ചൂണ്ടിക്കാട്ടി. വ്യഭിചാരവും കളവ്‌, കൊല കൈക്കൂലി എന്നിവയെപ്പോലെ ആദ്യം മനസ്സിലാണ്‌ ചെയ്യപ്പെടുന്നത്‌. മനസ്സില്‍ ഒരു തെറ്റു കയറിക്കൂടിയാല്‍ അത്‌ പിന്നീട്‌ യഥാര്‍ത്ഥ്യമായി വരുമെന്ന്‌ അദ്ദേഹം മുന്നറിയിപ്പു നല്‍കി. അന്യന്റെ ഭാര്യയെ ആശയോടെ നോക്കുമ്പോല്‍ തന്നെ അയാള്‍ മനസ്സാല്‍ വ്യഭിചാരം ചെയ്‌തു കഴിഞ്ഞെന്നാണല്ലോ യേശു തന്നെ പറഞ്ഞിട്ടുള്ളത്‌. ക്രിസ്‌തു ആണയിടുന്നതിനെതിരെ പ്രത്യേകമായിട്ടൊന്നും പറയുന്നില്ലങ്കിലും ദൈവത്തെ നിന്ദിക്കുന്ന പാപമാണത്‌. കാരണം, ആണയിട്ടുള്ള പ്രതിജ്ഞയും ശപഥവും ദൈവിക അധികാരത്തെ വെല്ലുവിളിക്കുന്നതും ചോദ്യം ചെയ്യുന്നതുമായ പാപമാണെന്ന്‌ മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2017-02-13-07:18:10.jpg
Keywords: മോശയുടെ നിയമങ്ങള്‍
Content: 4169
Category: 1
Sub Category:
Heading: തീവ്രവാദികള്‍ ആക്രമിച്ച ജറുസലേമിലെ കത്തോലിക്ക ദേവാലയം വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു
Content: ജറുസലേം: രണ്ടു വര്‍ഷം മുമ്പ്‌ യഹൂദ തീവ്രവാദികള്‍ അക്രമം നടത്തി നശിപ്പിച്ച കത്തോലിക്ക ദേവാലയം അറ്റകുറ്റപണികള്‍ തീര്‍ത്ത്‌ വിശ്വാസികള്‍ക്കായി വീണ്ടും തുറന്നു കൊടുത്തു. വടക്കന്‍ ഇസ്രായേലിലെ ഗലീലി കടല്‍ തീരത്തു യേശു അപ്പവും മീനും വര്‍ദ്ധിപ്പിച്ച് അത്ഭുതം പ്രവര്‍ത്തിച്ച സ്ഥലത്തു നിര്‍മ്മിച്ച ദേവാലയമാണ് വിശ്വാസികള്‍ക്കായി വീണ്ടും തുറന്നു കൊടുത്തത്. വിശുദ്ധ നാട്‌ സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരുടെ പ്രിയപ്പെട്ട ദേവാലയമാണിത്‌. പ്രത്യേകമായി ദിവ്യബലി അര്‍പ്പിച്ചു കൊണ്ടാണ് വിശ്വാസികള്‍ക്ക് ദേവാലയം തുറന്നു കൊടുത്തത്. വെറുപ്പും വൈരാഗ്യവും ഒരിക്കലും വിജയിക്കില്ലെന്ന്‌ ഉറക്കെ പറയാന്‍ ആഗ്രഹിക്കുന്നതായി ഇസ്രായേല്‍ പ്രസിഡന്‍റ് റിയുവന്‍ റിവ്‌ലിന്‍ മള്‍ട്ടിഫ്‌ലിക്കേഷന്‍ ഓഫ്‌ ദ ലോവ്‌സ്‌ ആന്റെ്‌ ഫിഷ്‌ പള്ളി ദേവാലയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. 2015-ല്‍ തീവ്രയഹൂദ പോരാളികള്‍ ദേവാലയം അഗ്നിക്കിരയാക്കുവാന്‍ ശ്രമം നടത്തുകയായിരിന്നു. ഈ ആക്രമണത്തില്‍ ദേവാലയത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. പിന്നീട് ഇസ്രായേല്‍ സര്‍ക്കാരിന്റെ സഹായത്തോടെ ദേവാലയം പുനര്‍നിര്‍മ്മാണം നടത്തുകയായിരിന്നു. അതേ സമയം തീവ്രയഹൂദ പോരാളികള്‍ ക്രൈസ്‌തവ ദേവാലയങ്ങളും മോസ്‌ക്കുകളും അക്രമിക്കുന്നത്‌ ഇസ്രായേലില്‍ പതിവായിരിക്കുകയാണ്.
Image: /content_image/News/News-2017-02-13-08:54:53.jpg
Keywords: ഇസ്രാ, ജെറു
Content: 4170
Category: 1
Sub Category:
Heading: മുടിവെട്ടുകാരനായിരുന്ന കറുത്ത അടിമ വിശുദ്ധ പദ്ധതിയിലേക്ക്‌
Content: വത്തിക്കാന്‍ സിറ്റി: ചരിത്രത്തില്‍ ഏറെ പ്രാധാന്യത്തോടെ അപൂര്‍വ്വതയായി ആലേഖനം ചെയ്യപ്പെടേണ്ട ചുവടുവെപ്പിന്‌ കത്തോലിക്ക സഭയില്‍ നടപടികള്‍ പുരോഗമിക്കുന്നു. മുടിവെട്ടുകാരനായിരുന്ന ഒരു കറുത്ത വര്‍ഗ്ഗക്കാരനെ അതും അടിമയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കയാണ്‌. ഇതാദ്യമായിട്ടായിരിക്കും ഒരു മുടിവെട്ടുകാരന്‍ അടിമയെ പുണ്യവാനായി കത്തോലിക്കാ സഭ പ്രഖ്യാപിക്കുന്നത്‌. ഹെയ്‌ത്തിയില്‍ 1766ല്‍ ജനിച്ച്‌ 1857 ജൂണ്‍ 30ന്‌ സ്വര്‍ഗസ്ഥനായ പിയറി തൗസാന്ത്‌ ആണ്‌ കത്തോലിക്കാ സഭയിലെ പ്രശോഭിതനാകുന്ന ചരിത്രപുരുഷന്‍. ഇതിനകം തന്നെ ദൈവദാസനായ ആ പുണ്യാത്മാവിനെ വിദ്ധനായി പ്രഖ്യാപിക്കുന്നിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വത്തിക്കാനില്‍ നടന്നുകൊണ്ടിരിക്കുന്നു്‌. സഭക്ക്‌ അഭിമാനിക്കാവുന്ന ത്യാഗപൂര്‍ണ്ണമായ ജീവിതമായിരുന്നു പിയറി തൗസാന്ത്‌ നയിച്ചത്‌. ഹെയ്‌ത്തിയില്‍ അടിമ പാരമ്പര്യത്തില്‍ ജനിച്ച പിയറിയുടെ ഉടമ കത്തോലിക്കാവിശ്വസിയും കടുത്ത ദൈവഭയവുമുള്ള ബര്‍നാഡിന്റെ പ്രത്യേക പരിഗണനയും സ്‌നേഹവും നല്ലൊരു കത്തോലിക്കനായി ജീവിക്കാന്‍ അദ്ദേഹത്തിനു അവസരമൊരുക്കി. അധികം വൈകാതെ ബര്‍നാഡ്‌ തന്റെ മകന്‍ ജീന്‍ ബര്‍നാഡിനെ സ്വത്തുക്കളേയും അടിമകളേയും ഏല്‍പ്പിച്ച്‌ ഫ്രാന്‍സിലേക്കു താമസം മാറ്റി. ഹെയ്‌ത്തിയില്‍ അങ്ങോളമിങ്ങോളം അടിമകള്‍ യജമാന്മാര്‍ക്കെതിരെ സംഘടിതരായിക്കൊണ്ടിരുന്ന കാഘട്ടമായിരുന്നു അത്‌. പിയറിയുടെ ഉടമ ജീന്‍ ബര്‍നാഡിന്‌ നിരവധി കരിമ്പിന്‍ തോട്ടങ്ങളുണ്ടായിരുന്നെങ്കിലും പിയറി വിശ്വസ്‌തനായിരുന്നതിനാല്‍ വീട്ടിലെ ജോലികള്‍ ചെയ്യാനായിരുന്നു ഉപയോഗപ്പെടുത്തിയത്‌. ഹെയ്‌ത്തിയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ തുടങ്ങിയതോടെ മുതലാളിയും കുടുംബവും അവര്‍ക്ക്‌ പ്രിയരായ അഞ്ച്‌ അടിമകളേയുമായി 1787ല്‍ ന്യുയോര്‍ക്കിലേക്ക്‌ ചേക്കേറി. ഇതില്‍ പിയറിയും സഹോദരി റൊസാലിയുമുണ്ടായിരുന്നു. കഠിനാദ്ധ്വാനം,വിശ്വസ്‌തത,സര്‍വ്വോപരി നല്ല കത്തോലിക്കന്‍ തുടങ്ങിയ ഗുണങ്ങളാല്‍ ജീനും പിയറിയെ ഏറെ ഇഷ്ടപ്പെട്ടു. പതിനാറു മണിക്കൂര്‍ വീതം ജോലിചെയ്‌തിരുന്ന പിയറിയെ ജൂന്‍ ബര്‍ഡാണ്‌ കേശാലങ്കാരം പരിശിലിപ്പിക്കാന്‍ അയച്ചു. പിയറിയെ സ്വതന്ത്രനാക്കാനുള്ളതിന്റെ മുന്നോടിയായിരുന്നു അത്‌. ആയിടെ ഹെയ്‌ത്തിയിലെ വസ്‌തുവകകളും കരിമ്പിന്‍തോട്ടങ്ങളും സംഘടിത അടിമമുന്നേറ്റത്തിന്റെ ഭാഗമായി നശിപ്പിക്കപ്പെട്ടതറിഞ്ഞ ജീന്‍ ബര്‍ണാഡ്‌ ഹൃദയ സതംഭനം മൂലം മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വിധവ പുനര്‍വിവാഹം ചെയ്‌തതോടെ പിയറിയെ സ്വതന്ത്രനാക്കി. കഠിനാദ്ധ്വാനം ചെയ്‌ത പിയറി തന്റെ സോദരി റോസാലിയായേയും പ്രണയിനി ജൂലിയറ്റിനേയും ഉടമകള്‍ക്ക്‌ പണം നല്‍കി അടിമത്വത്തില്‍ നിന്നും മോചിപ്പിച്ചു. ജൂലിയറ്റിനെ വിവാഹം കഴിച്ചു. പിന്നീടുള്ള കാലം പിയറി ജീവിച്ചത്‌ യഥാത്ഥ കത്തോലിക്കനായി ദൈവത്തിനു പ്രിയപ്പെട്ടവനായിട്ടാണ്‌. പിയറി കാരുണ്യപ്രവര്‍ത്തികളില്‍ മുഴുകി. നിര്‍ധനരെ സഹായിക്കാനും രോഗികളെ ശുശ്രൂഷിക്കാനും സമര്‍പ്പിക്കപ്പെട്ടു. നഗരത്തില്‍ അനാഥാലയം നടത്തിയിരുന്ന മദര്‍ അന്‍ സെറ്റൊനെ സഹായിച്ചു. പിയറി ധനവാന്മാരുടെ ഭാര്യമാര്‍ക്കായിരുന്നു കേശാലങ്കാരം ചെയ്‌തു കൊടുത്തിരുന്നതിനാല്‍ അനാഥാലയത്തിനു ആവശ്യമായ പണസമാഹരണത്തിനു ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അക്കാലത്ത്‌ കത്തോലിക്കനായി ജീവിക്കുന്നത്‌ ഭിഷണികള്‍ ക്ഷണിച്ചു വരുത്താന്‍ പോന്നതായിരുന്നെങ്കിലും തന്റെ വിശ്വാസത്തെ അദ്ദേഹം മുറുകെ പിടിച്ചു. 66 വര്‍ഷം തുടര്‍ച്ചയായി മുടങ്ങാതെ പിയറി ദിവസവും കുര്‍ബാനകണ്ടു. പിയറിയുടെ പുണ്യജീവിതം അനേകര്‍ക്കു പ്രചോദനമേകി കത്തോലിക്കാ വിശ്വാസം പ്രഖ്യാപിക്കാന്‍ ഇടയാക്കുകയായിരുന്നു.
Image: /content_image/News/News-2017-02-13-10:34:49.jpg
Keywords: മുടിവെട്ടുകാരനായിരുന്ന കറുത്ത
Content: 4171
Category: 1
Sub Category:
Heading: നൈജീരിയന്‍ ക്രൈസ്‌തവരെ ഇസ്ലാം മതസ്ഥര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്നുവെന്ന് റിപ്പോര്‍ട്ട്
Content: ഡമടുറു: ഉത്തര നൈജീരിയായില്‍ ആഭ്യന്തര കലഹം മൂലം പലായനം ചെയ്തതിന് ശേഷം, മടങ്ങിയെത്തുന്ന ക്രൈസ്‌തവരെ നിര്‍ബന്ധപൂര്‍വ്വം ഇസ്ലാം മതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യുകയാണെന്നാണ് 'ഓപ്പണ്‍ ഡോര്‍' സംഘടനയുടെ പുതിയ റിപ്പോര്‍ട്ട്. ഇസ്ലാം മതം സ്വീകരിക്കുന്നതിന് വഴങ്ങാത്തവരുടെ ജീവന്‍ അപകടത്തിലാണെന്നും സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. യോബ്‌ സംസ്ഥാനത്താണ്‌ ക്രൈസ്‌തവരെ മതപരിവര്‍ത്തനം നടത്താന്‍ ഇസ്ളാമിക സംഘടനകള്‍ ശ്രമിക്കുന്നത്‌. അതേ സമയം ആഭ്യന്തര യുദ്ധം മൂലം തകര്‍ന്ന പ്രദേശങ്ങളുടെ പുനര്‍നിമ്മാണത്തില്‍ ക്രൈസ്‌തവര്‍ തിങ്ങി വസിക്കുന്ന ഇടങ്ങളെ അവഗണിക്കുന്നതായും ആരോപണമുണ്ട്‌. ക്രൈസ്‌തവരെ സര്‍ക്കാര്‍ ജോലികളില്‍ നിന്നും പിരിച്ചു വിടുന്നതായും ഇസ്ലാമിലേക്കു പരിവര്‍ത്തനം ചെയ്‌താല്‍ സാമ്പത്തിക സഹായം നല്‍കുന്നതായും പ്രദേശവാസികളായ ക്രൈസ്‌തവര്‍ വെളിപ്പെടുത്തി. ആഭ്യന്തര കലഹത്തില്‍ ഏറ്റവും അധികം നാശം നേരിട്ട മൂന്നു സംസ്ഥാനങ്ങളില്‍ ഒന്നാണ്‌ യോബ്‌. പുനര്‍നിര്‍മ്മാണ പദ്ധതികള്‍ മറ്റെല്ലാ സമുദായക്കാര്‍ക്കും ബാധകമാക്കുമ്പോള്‍ യോബ് സംസ്ഥാനത്തെ ഏക ക്രൈസ്‌തവ സമുദായമായ കുക്കാര്‍ ഗഡുക്കാരെ അവഗണിക്കുകയാണ്. കടുത്ത ദാരിദ്ര്യവും തൊഴിലില്ലായ്‌മയും വ്യാപകമായ രോഗപീഢകളും അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ്‌ ജനങ്ങളെ നിര്‍ബന്ധിച്ചും പണം നല്‍കിയും ഇസ്ലാം മതസ്ഥര്‍ മതമാറ്റം നടത്തുന്നത്‌.
Image: /content_image/TitleNews/TitleNews-2017-02-14-05:03:45.jpg
Keywords: നൈജീര
Content: 4172
Category: 1
Sub Category:
Heading: ക്ഷുരകനായിരുന്ന കറുത്ത അടിമ വിശുദ്ധ പദവിയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: ചരിത്രത്തില്‍ ഏറെ അപൂര്‍വ്വമായി ആലേഖനം ചെയ്യപ്പെടേണ്ട ചുവടുവെപ്പിന്‌ കത്തോലിക്ക സഭയില്‍ നടപടികള്‍ പുരോഗമിക്കുന്നു. മുടിവെട്ടുകാരനായിരുന്ന ഒരു കറുത്ത വര്‍ഗ്ഗക്കാരനെ അതും അടിമയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സഭയില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്‌. പിയറി തൗസാന്ത്‌ എന്ന ക്ഷുരകനായ അടിമയെയാണ് കത്തോലിക്ക സഭ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നത്. ഇതിനകം തന്നെ ധന്യനായി പ്രഖ്യാപിക്കപ്പെട്ട പിയറി, ത്യാഗപൂര്‍ണ്ണമായ ജീവിതമായിരുന്നു നയിച്ചത്‌. 1766ല്‍ ഹെയ്‌ത്തിയില്‍ അടിമ പാരമ്പര്യത്തില്‍ ജനിച്ച പിയറിയുടെ യജമാനന്‍ കത്തോലിക്കാവിശ്വാസിയും കടുത്ത ദൈവഭയവുമുള്ള ബെരാര്‍ഡായിരിന്നു. തന്റെ യജമാനനില്‍ നിന്ന്‍ ലഭിച്ച പ്രത്യേക പരിഗണനയും സ്‌നേഹവും നല്ലൊരു കത്തോലിക്കനായി ജീവിക്കാന്‍ അദ്ദേഹത്തിനു അവസരമൊരുക്കി. അധികം വൈകാതെ ബെരാര്‍ഡ്‌ തന്റെ മകന്‍ ജീന്‍ ബര്‍നാഡിനെ സ്വത്തുക്കളേയും അടിമകളേയും ഏല്‍പ്പിച്ച്‌ ഫ്രാന്‍സിലേക്കു താമസം മാറ്റി. ഹെയ്‌ത്തിയില്‍ അങ്ങോളമിങ്ങോളം അടിമകള്‍ യജമാനന്മാര്‍ക്കെതിരെ സംഘടിതരായിക്കൊണ്ടിരുന്ന കാഘട്ടമായിരുന്നു അത്‌. പിയറിയുടെ ഉടമ ജീന്‍ ബെരാര്‍ഡിന്‌ നിരവധി കരിമ്പിന്‍ തോട്ടങ്ങളുണ്ടായിരുന്നെങ്കിലും പിയറി വിശ്വസ്‌തനായിരുന്നതിനാല്‍ വീട്ടിലെ ജോലികള്‍ ചെയ്യാനായിരുന്നു ഉപയോഗപ്പെടുത്തിയത്‌. ഹെയ്‌ത്തിയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ തുടങ്ങിയതോടെ മുതലാളിയും കുടുംബവും അവര്‍ക്ക്‌ പ്രിയരായ അഞ്ച്‌ അടിമകളെയും കൂട്ടി 1787ല്‍ ന്യുയോര്‍ക്കിലേക്ക്‌ ചേക്കേറി. ഇതില്‍ പിയറിയും സഹോദരി റൊസാലിയുമുണ്ടായിരുന്നു. കഠിനാദ്ധ്വാനം, വിശ്വസ്‌തത സര്‍വ്വോപരി നല്ല കത്തോലിക്ക വിശ്വാസി തുടങ്ങിയ ഗുണങ്ങളാല്‍ ജീനും പിയറിയെ ഏറെ ഇഷ്ടപ്പെട്ടു. പതിനാറു മണിക്കൂര്‍ വീതം ജോലിചെയ്‌തിരുന്ന പിയറിയെ ജീന്‍ ബെരാര്‍ഡ് കേശാലങ്കാരം പരിശീലിപ്പിക്കാന്‍ അയച്ചു. പിയറിയെ സ്വതന്ത്രനാക്കാനുള്ളതിന്റെ മുന്നോടിയായിരുന്നു അത്‌. ഇതിനിടെ ഹെയ്‌ത്തിയിലെ വസ്‌തുവകകളും കരിമ്പിന്‍തോട്ടങ്ങളും സംഘടിത അടിമമുന്നേറ്റത്തിന്റെ ഭാഗമായി നശിപ്പിക്കപ്പെട്ടതറിഞ്ഞ ജീന്‍ ബെരാര്‍ഡ് ഹൃദയസ്തഭനം മൂലം മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വിധവ പുനര്‍വിവാഹം ചെയ്‌തതോടെ പിയറി സ്വതന്ത്രനായി. കഠിനാദ്ധ്വാനം ചെയ്‌ത പിയറി, തന്റെ സോദരി റോസാലിയായേയും പ്രണയിനി ജൂലിയറ്റിനേയും ഉടമകള്‍ക്ക്‌ പണം നല്‍കി അടിമത്വത്തില്‍ നിന്നും മോചിപ്പിച്ചു. പിന്നീട് അദ്ദേഹം ജൂലിയറ്റിനെ വിവാഹം കഴിച്ചു. ശിഷ്ട്ട കാലം പിയറി ജീവിച്ചത്‌ തന്റെ കാരുണ്യപ്രവര്‍ത്തികളിലൂടെ കത്തോലിക്ക വിശ്വാസം പ്രഘോഷിക്കുവാനായിരിന്നു. നിര്‍ധനരെ സഹായിക്കാനും രോഗികളെ ശുശ്രൂഷിക്കാനും അദ്ദേഹം സമയം കണ്ടെത്തി. നഗരത്തില്‍ അനാഥാലയം നടത്തിയിരുന്ന മദര്‍ അന്‍ സെറ്റൊനെ സഹായിച്ചു. ധനവാന്മാരുടെ ഭാര്യമാര്‍ക്ക് കേശാലങ്കാരം ചെയ്‌തു കൊടുത്തിരുന്നതിനാല്‍ അനാഥാലയത്തിനു ആവശ്യമായ പണസമാഹരണത്തിനു പിയറിയ്ക്കു ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അക്കാലത്ത്‌ കത്തോലിക്കനായി ജീവിക്കുന്നത്‌ ഭിഷണികള്‍ ക്ഷണിച്ചു വരുത്താന്‍ പോന്നതായിരുന്നെങ്കിലും തന്റെ വിശ്വാസത്തെ അദ്ദേഹം മുറുകെ പിടിച്ചു. 66 വര്‍ഷം മുടങ്ങാതെ പിയറി വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊണ്ടു. 1857 ജൂണ്‍ 30-നു അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. ദൈവസന്നിധിയിലേക്ക് യാത്രയാകുമ്പോള്‍ പിയറിക്കു 87 വയസ്സായിരിന്നു. പിയറിയുടെ പുണ്യജീവിതം അനേകരെയാണ് കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ചത്. 1991-ല്‍ പിയറിയെ ദൈവദാസനായി പ്രഖ്യാപിച്ചു. 5 വര്‍ഷങ്ങള്‍ക്ക് ശേഷം 1996-ല്‍ വിശുദ്ധ ജോണ്‍ ജോണ്‍ പോള്‍ മാര്‍പാപ്പയാണ് പിയറി തൗസാന്തിനെ ധന്യനായി പ്രഖ്യാപിച്ചത്.
Image: /content_image/TitleNews/TitleNews-2017-02-13-12:25:42.jpg
Keywords: വിശുദ്ധ പദവി
Content: 4173
Category: 18
Sub Category:
Heading: കാരുണ്യകേരള സന്ദേശയാത്ര ഇന്നു മാവേലിക്കര, പത്തനംതിട്ട, പുനലൂര്‍ രൂപതകളില്‍
Content: കൊച്ചി: കെസിബിസി പ്രൊലൈഫ് സമിതിയുടെയും ഫാമിലി കമ്മീഷന്റെയും ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ നേതൃത്വത്തില്‍’നടക്കുന്ന കാരുണ്യകേരള സന്ദേശയാത്ര ഇന്ന് മാവേലിക്കര, പത്തനംതിട്ട, പുനലൂര്‍ രൂപതകളില്‍ പര്യടനം നടത്തും. ‘ദൈവത്തിന്റെ മുഖം സ്‌നേഹവും കരങ്ങള്‍ കാരുണ്യവുമാണ്’ എന്ന സന്ദേശവുമായി കാരുണ്യവര്‍ഷത്തില്‍ 2015 ഡിസംബര്‍ 10 ന് അന്നത്തെ കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ക്ലീമിസ് മാര്‍ ബസേലിയോസ് ഉദ്ഘാടനം ചെയ്ത കാരുണ്യസന്ദേശയാത്രയ്ക്ക് ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബുജോസ്, ക്യാപ്റ്റന്‍ ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ കണ്‍വീനര്‍ ബ്രദര്‍ മാവുരൂസ് മാളിയേക്കല്‍, പ്രസിഡന്റ് യുകേഷ്് തോമസ്, സെക്രട്ടറി റോണ റിബെയ്‌റോ, ആനിമേറ്റര്‍ സിസ്റ്റര്‍ മേരിജോര്‍ജ്ജ്, ഫ്രാന്‍സിസ്‌ക വരാപ്പുഴ, ഒ. വി ജോസഫ് കൊച്ചി എന്നിവര്‍ നേതൃത്വം നല്‍കും. കാരുണ്യസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുകയും മംഗളപത്രം നല്‍കുകയും ചെയ്യും. വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന കാരുണ്യസംഗമങ്ങളില്‍ ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെ സാരഥികളെയും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകരെയും ആദരിക്കും. ഇന്ന് രാവിലെ പാലാരിവട്ടം പിഒസിയില്‍നിന്നും ആരംഭിക്കുന്ന കാരുണ്യയാത്ര കൊടുമണ്‍ ചീരനിക്കല്‍ എയ്ഞ്ചല്‍സ് ഹൗസില്‍ എത്തിച്ചേരുന്നു. തുടര്‍ന്നു 10.30ന് നടക്കുന്ന കാരുണ്യസംഗമം മോണ്‍. വിന്‍സന്റ് എസ് ഡിക്രൂസ് ഉദ്ഘാടനം ചെയ്യും. ഫാ. യേശുദാസന്‍ ഫില്‍സന്‍ദാസ്, ഫാ. ജെറോം അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിക്കും. ഉച്ചയ്ക്ക് 12.00 മണിക്കു പത്തനംതിട്ട രൂപതയിലെ ചീക്കനാല്‍ ആശ്വാസഭവനില്‍ നടക്കുന്ന കാരുണ്യ സംഗമം മോണ്‍. ജോസഫ് കുരമ്പിലത്ത് ഉദ്ഘാടനം ചെയ്യും. രൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. തോമസ് ഇട്ടിക്കാലായില്‍ അദ്ധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് 3.00 മണിക്ക് മാവേലിക്കര രൂപതാതല കാരുണ്യപ്രവര്‍ത്തക സമ്മേളനം ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും. വികാരി ജനറാള്‍ മോണ്‍. ജോര്‍ജ്ജ് ചാരുവിള, ഫാ. ഗീവര്‍ഗിസ് ചാക്കപൂട്ടില്‍, സാമുവല്‍ വടക്കേക്കുറ്റ്, അമൃത അന്ന, കെസിബിസി പ്രൊലൈഫ് ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിക്കും. കാരുണ്യകേരള സന്ദേശയാത്ര മാര്‍ച്ച 11 ന് എറണാകുളത്ത് സമാപിക്കും. മൂവായിരത്തിലധികം കാരുണ്യ പ്രവര്‍ത്തകരെ ഇതിനോടകം ആദരിച്ചു.
Image: /content_image/India/India-2017-02-14-04:43:55.jpg
Keywords: കാരുണ്യകേരള
Content: 4174
Category: 18
Sub Category:
Heading: ഫാ.ടോം ഉഴുന്നാലിന്റെ മോചനം: ഉണ്ണീശോയുടെ വേഷമണിഞ്ഞ്‌ 60 കുരുന്നുകള്‍ പ്രധാനമന്ത്രിക്ക്‌ കത്തെഴുതി
Content: പള്ളുരുത്തി: യെമന്‍ ഭീകരര്‍ ബന്ദിയാക്കിയ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിന് നടപടി ആവശ്യപ്പെട്ട് തിരുബാല സഖ്യ ദിനത്തില്‍ 60 ഓളം കുരുന്നുകള്‍ പ്രധാനമന്ത്രിക്ക്‌ കത്തെഴുതി. കുമ്പളങ്ങി സേക്രഡ്‌ ഹാര്‍ട്ട്‌ ഇടവകയിലെ സാന്‍ ജുവാന്‍ സണ്‍ഡേ സ്കൂളിലെ കുട്ടികളാണ്‌ ഉണ്ണീശോവസ്‌ത്രം ധരിച്ച്‌ വിവിധ ഭാഷകളില്‍ കത്തെഴുതിയത്‌. കത്തെഴുത്തിനു മുന്‍പ് 9 നുള്ള ദിവ്യബലിക്ക് 60 ഉണ്ണീശോമാരും അള്‍ത്താരയില്‍ സന്നിഹിതരായിരിന്നു. ദിവ്യബലിക്ക്‌ ശേഷം പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ മാതാപിതാക്കളോടൊപ്പം ഉണ്ണീശോവസ്‌ത്രം ധരിച്ചെത്തിയ കുരുന്നുകള്‍ അര മണിക്കൂര്‍ കൊണ്ട്‌ കത്തെഴുതുകയും അത്‌ കെ.വി. തോമസ്‌ എം.പിക്ക്‌ കൈമാറുകയും ചെയ്‌തു.കുട്ടികളുടെ ഫോട്ടോയും കത്തിനോടൊപ്പം പ്രിന്റ്‌ ചെയ്‌തിട്ടുണ്ട്‌. കെ.വി. തോമസ്‌ എം.പിയുടെ നേതൃത്വത്തില്‍ വികാരി ഫാദര്‍ ടോമി ചമ്പക്കാട്‌, പാസ്‌റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടോജി കോച്ചേരി, മത ബോധന പ്രധാന അധ്യാപകന്‍ സെലസ്‌റ്റിന്‍ കുരിശുങ്കല്‍, ജോണി പുളിക്കല്‍ എന്നിവരും പ്രധാനമന്ത്രിയെ കണ്ട്‌ കത്ത്‌ സമര്‍പ്പിക്കാന്‍ ഡല്‍ഹിക്ക്‌ പോകുന്നുണ്ട്‌. മദര്‍ സിസ്‌റ്റര്‍ അല്‍ഫോണ്‍സാ, സിസ്‌റ്റര്‍ സ്‌റ്റെഫി, സിസ്‌റ്റര്‍ സെനോബി, ജോബ്‌ പുളിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‌കി. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2017-02-14-05:55:38.jpg
Keywords: ഫാ. ടോമിന്റെ
Content: 4175
Category: 1
Sub Category:
Heading: നിയമങ്ങളുടെ പൂര്‍ത്തീകരണത്തിനായി യേശു വന്നു: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യേശു വന്നത് നിയമങ്ങള്‍ പൂര്‍ത്തീകരിക്കാനാണെന്നും ഇത് അവിടുത്തെ ഗിരിപ്രഭാഷണത്തില്‍ വ്യക്തമാണെന്നും ഫ്രാന്‍സിസ്‌ പാപ്പ. സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ തടിച്ചു കൂടിയ ആയിരങ്ങള്‍ക്ക് ഞായറാഴ്‌ച ദിന സന്ദേശം നല്‍കുകയായിരിന്നു മാര്‍പാപ്പ. മത്തായിയുടെ സുവിശേഷത്തില്‍ നിയമത്തിന്റെ പൂര്‍ത്തീകരണത്തെ പറ്റിയുള്ള ഭാഗത്തെ അവലംബമാക്കിയാണ് മാര്‍പാപ്പ സന്ദേശം നല്‍കിയത്. "നിയമത്തിന്റെ മൗലീക ലക്ഷ്യം പുര്‍ത്തീകരിക്കുവാനാണ്‌ യേശുവിന്റെ പ്രബോധനങ്ങള്‍ അനുശാസിക്കുന്നത്‌. ഇതെല്ലാം അവന്‍ ചെയ്‌തത്‌ പ്രഭാഷണങ്ങളിലൂടേയും അവസാനം സ്വയം കുരിശില്‍ സമര്‍പ്പിച്ചു കൊണ്ടുമാണ്‌. ദൈവഹിതം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തിലും പൂര്‍ണ്ണതയിലും എങ്ങനെ സഫലമാക്കാനാകുമെന്ന്‌ യേശു തന്റെ ജിവിതത്തിലൂടെ പഠിപ്പിക്കുകയായിരുന്നു". ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. നരഹത്യ, വ്യഭിചാരം, ആണയിടല്‍ തുടങ്ങിയവയെപ്പറ്റി മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ പ്രത്യേകം ഉദ്ധരിച്ചു. "കൊല്ലരുതെന്ന കല്‍പ്പന കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ മനുഷ്യനെ ഇല്ലാതാക്കുന്നതു മാത്രമല്ല. മനുഷ്യന്റെ അഭിമാനത്തിനു ക്ഷതമേല്‍ക്കുന്ന വാക്കും പ്രവര്‍ത്തിയും കൂടി ഇതിനുബാധകമാണ്‌. വേദനിപ്പിക്കുന്ന വാക്കുകള്‍ കൊല്ലുന്നതിനു തുല്യമായ പാപമല്ലെങ്കിലും പ്രമാണത്തിനെതിരാണ്‌. കാരണം ഇത്തരം വാക്കുകള്‍ കൊലപാതകത്തിലേക്ക് നയിക്കാന്‍ പ്രേരകമായേക്കും. പാപങ്ങളെ ഗ്രേഡ്‌ തിരിക്കലല്ല ചെയ്യേണ്ടത്‌ മറിച്ച്‌, പാപ സാഹചര്യങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കുകയാണ്‌ വേണ്ടത്". "മറ്റൊരു പ്രമാണത്തിന്റെ പൂര്‍ത്തീകരണം, വിവാഹ നിയമം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കണമെന്നാണ്. പ്രകോപനവും നിന്ദിക്കലും കൊലപാതകത്തിലേക്കു നയിക്കുന്നതു പോലെ, മറ്റൊരാളുടെ ഭാര്യയെ ആഗ്രഹിക്കുന്നതും അവളില്‍ ആധിപത്യം സ്ഥാപിക്കുന്നതും വ്യഭിചരിക്കരുതെന്ന പ്രമാണം തെറ്റിക്കുന്നതിന്റെ മുന്നോടിയാണ്". ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. വ്യഭിചാരം, മോഷണം, കൊല, കൈക്കൂലി എന്നിവയെല്ലാം ആദ്യം മനസ്സിലാണ്‌ ചെയ്യപ്പെടുന്നത്‌. മനസ്സില്‍ ഒരു തെറ്റു കയറിക്കൂടിയാല്‍ അത്‌ പിന്നീട്‌ യഥാര്‍ത്ഥ്യമായി വരും. അന്യന്റെ ഭാര്യയെ ആശയോടെ നോക്കുമ്പോള്‍ തന്നെ അയാള്‍ മനസ്സാല്‍ വ്യഭിചാരം ചെയ്‌തു കഴിഞ്ഞെന്നാണ് യേശു തന്നെ പറഞ്ഞിട്ടുള്ളത്‌. ആണയിട്ടുള്ള പ്രതിജ്ഞയും ശപഥവും ദൈവീക അധികാരത്തെ വെല്ലുവിളിക്കുന്നതും ചോദ്യം ചെയ്യുന്നതുമായ പാപമാണെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2017-02-14-07:27:16.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 4176
Category: 1
Sub Category:
Heading: ഫാത്തിമായില്‍ മാതാവിന്റെ ദര്‍ശനം ലഭിച്ച സിസ്റ്റര്‍ ലൂസിയായുടെ നാമകരണനടപടികള്‍ക്ക് ആരംഭം
Content: ലിസ്ബണ്‍: നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫാത്തിമായില്‍ വെച്ച് പരിശുദ്ധ കന്യകാമാതാവിന്റെ ദര്‍ശനം ലഭിച്ച മൂന്ന് പേരില്‍ ഒരാളായ സിസ്റ്റര്‍ ലൂസിയായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനു വേണ്ടിയുള്ള നാമകരണ നടപടികള്‍ ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് സാക്ഷ്യങ്ങളും, വിവിധ രേഖകളുമടങ്ങുന്ന 15,000ത്തിലധികം പേജുകളുള്ള തെളിവുകള്‍ ശേഖരിച്ചതായി പോര്‍ച്ചുഗലിലെ കത്തോലിക്ക വൃത്തം തിങ്കളാഴ്ച അറിയിച്ചു. സിസ്റ്റര്‍ ലൂസിയായെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള ആദ്യപടി എന്ന നിലയില്‍ അവളെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിന് വേണ്ട അപേക്ഷ ഇതിന്റെ ചുമതലയുള്ള വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണപ്രക്രിയക്കുള്ള തിരുസംഘത്തിന് ഉടന്‍ തന്നെ അയക്കുമെന്ന് പോര്‍ച്ചുഗല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2005-ല്‍ തന്റെ 97-മത്തെ വയസ്സിലാണ് സിസ്റ്റര്‍ ലൂസിയ മരിച്ചത്. ലൂസിയായുടെ അവസാനകാലത്ത് താമസിച്ച കൊയിംബ്രായിലെ കോണ്‍വെന്റില്‍ വെച്ചുള്ള സഭാ ചടങ്ങിനിടക്കാണ് ഈ തെളിവുകള്‍ അധികൃതര്‍ അവതരിപ്പിച്ചത്. സിസ്റ്റര്‍ ലൂസിയാക്കൊപ്പം മാതാവിന്റെ പ്രത്യക്ഷീകരണത്തിനു സാക്ഷ്യം വഹിച്ച ഫ്രാന്‍സിസ്ക്കോ ഒമ്പതാം വയസ്സിലും, ജെസ്സീന്ത മാര്‍ട്ടോ പതിനൊന്നാം വയസ്സിലും ന്യുമോണിയ ബാധിച്ചു മരണപ്പെടുകയായിരിന്നു. 2000-ല്‍ ഇവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചിരിന്നു. സിസ്റ്റര്‍ ലൂസിയായുടെ നാമകരണ നടപടികള്‍ക്ക് വേണ്ടിയുള്ള തെളിവുകള്‍ സമാഹരിക്കുന്നതിനായി എട്ട് വര്‍ഷത്തോളം എടുത്തു എന്ന് കൊയിംബ്രായിലെ കത്തോലിക്കാ മെത്രാനായ വിര്‍ജിലിയോ അന്‍ന്റൂണ്‍സ് അറിയിച്ചു. സിസ്റ്റര്‍ ലൂസിയ എഴുതിയ 11,000-ത്തോളം കത്തുകളില്‍ നിന്നും 61-ഓളം സാക്ഷ്യങ്ങളില്‍ നിന്നുമായിട്ടാണ് ഈ തെളിവുകള്‍ സമാഹരിച്ചിട്ടുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമര്‍പ്പിക്കുന്ന തെളിവുകളെ പറ്റി അഗാധമായ പഠനം നടത്തുന്ന നാമകരണപ്രക്രിയക്കുള്ള തിരുസംഘം ഈ അപേക്ഷ പാപ്പയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് ഫ്രാന്‍സിസ് പാപ്പാ ഫാത്തിമ സന്ദര്‍ശിക്കുന്നുണ്ട്. മെയ് 12-13 എന്നീ തിയതികളിലായിരിക്കും പാപ്പായുടെ ഫാത്തിമാ സന്ദര്‍ശനം. ഫാത്തിമായിലെ പരിശുദ്ധ കന്യകാമാതാവിന്റെ ദേവാലയം സന്ദര്‍ശിക്കുന്ന നാലാമത്തെ പാപ്പായാണ് ഫ്രാന്‍സിസ് പാപ്പാ.
Image: /content_image/News/News-2017-02-14-08:42:55.jpg
Keywords: ഫാത്തി
Content: 4177
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര കര്‍ദ്ദിനാള്‍ സമിതിയുടെ പരസ്യ പിന്തുണ
Content: വത്തിക്കാന്‍: അന്താരാഷ്ട്ര സമിതിയിലെ കര്‍ദിനാളുമാര്‍ തങ്ങളുടെ പരസ്യ പിന്തുണ ഫ്രാന്‍സിസ് പാപ്പാക്ക് പ്രഖ്യാപിച്ചു. ഫ്രാന്‍സിസ് പാപ്പായുടെ പ്രബോധനങ്ങള്‍ക്കും, പരമാധികാരത്തിനും എതിരെ മറ്റ് കര്‍ദിനാളുമാര്‍ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് സമിതി തങ്ങളുടെ പൂര്‍ണ്ണ പിന്തുണ മാര്‍പാപ്പയ്ക്കു വാഗ്ദാനം ചെയ്തു രംഗത്ത് വന്നിട്ടുള്ളത്. ഫെബ്രുവരി 13-ന് ഹോണ്ടുറന്‍ കര്‍ദ്ദിനാള്‍ ആയ ഓസ്കാര്‍ റോഡ്രിഗസിന്റെ അധ്യക്ഷതയില്‍ കൂടിയ സമിതിയില്‍ വെച്ച് തങ്ങളുടെ പൂര്‍ണ്ണ പിന്തുണയും ഫ്രാന്‍സിസ് പാപ്പായ്ക്കും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഉണ്ടായിരിക്കുമെന്ന്‍ കര്‍ദ്ദിനാള്‍ സമിതി പ്രഖ്യാപിച്ചതായി വത്തിക്കാന്‍ പ്രസ്സ് പുറത്ത് വിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു. മാള്‍ട്ടായിലെ സൈനീക ഭരണകൂടത്തോടും, മറ്റ് ചില സംഘടനകളോടുമുള്ള പാപ്പയുടെ സമീപനത്തോടുള്ള വിയോജിപ്പ് വെളിപ്പെടുത്തുന്ന ചില പോസ്റ്ററുകള്‍ വത്തിക്കാന്‍ പരിസരത്ത് അടുത്തിടെ പ്രത്യക്ഷപ്പെട്ടിരിന്നു. യുഎസ് കര്‍ദ്ദിനാള്‍ ആയ റെയ്മണ്ട് ബര്‍ക്കും, വിരമിച്ച മൂന്നു കര്‍ദ്ദിനാള്‍മാരും പാപ്പയുടെ അപ്പസ്തോലിക പ്രബോധനമായ ‘അമോരിസ് ലെത്തീസ്യ’യോടുള്ള തങ്ങളുടെ വിയോജിപ്പ്‌ പരസ്യമായി പ്രഖ്യാപിച്ചതിനു മാസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവവികാസങ്ങള്‍ ഉണ്ടായത്. ഈ സാഹചര്യത്തിലാണ് കര്‍ദിനാള്‍ സമിതി തങ്ങളുടെ പിന്തുണ മാര്‍പാപ്പയ്ക്കാണെന്ന് പ്രഖ്യാപിച്ചത്. കര്‍ദ്ദിനാള്‍ ഓസ്കാര്‍ റോഡ്രിഗസ് മരാഡിയാഗ തങ്ങളുടെ സമിതിയുടെ പ്രവര്‍ത്തനങ്ങളെ പാപ്പാ വിവരിച്ചതിനും, റോമന്‍ ക്യൂരിയായിലും, ഉദ്യോഗസ്ഥരിലും പാപ്പാ നടപ്പിലാക്കിയ നവീകരണത്തിനും നന്ദി അര്‍പ്പിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായ കര്‍ദ്ദിനാള്‍ പീട്രോ പരോളിന്‍, ബോസ്റ്റണിലെ കര്‍ദ്ദിനാള്‍ സീന്‍ ഒ’മാല്ലേ, ചിലിയിലെ സാന്തിയാഗോയിലെ വിരമിച്ച മെത്രാപ്പോലീത്തയായ ഫ്രാന്‍സിസ്ക്കോ ജാവിയര്‍ ഏറാസൂരിസ് ഒസ്സാ, മുംബൈയില്‍ നിന്നുള്ള ഓസ്‌വാള്‍ഡ് ഗ്രേഷ്യസ്, മ്യൂണിക്കിലെ റിന്‍ഹാര്‍ഡ് മാര്‍ക്സ്, ജര്‍മ്മനിയിലെ ഫ്രീസിംഗ്, കോംഗോയിലെ കിന്‍ഷാസായിലെ ലോറെന്റ് മോണ്‍സെന്ഗവോ, എക്കണോമി സെക്രട്ടറിയേറ്റിന്റെ തലവനായ ജോര്‍ജ്ജ് പെല്‍, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണിംഗ് കമ്മീഷന്റെ പ്രസിഡന്റായ ഗിസപ്പെ ബെര്‍ട്ടെല്ലോ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Image: /content_image/News/News-2017-02-14-10:46:50.jpg
Keywords: അമോരിസ്