Contents
Displaying 3911-3920 of 25036 results.
Content:
4178
Category: 1
Sub Category:
Heading: മാര്‍പാപ്പയുടെ ഫാത്തിമ സന്ദര്‍ശനത്തിന്‍റെ ലോഗോ പുറത്തിറക്കി
Content: വത്തിക്കാന്‍: ഫാത്തിമായില്‍ പരിശുദ്ധ കന്യക മാതാവ് പ്രത്യക്ഷപ്പെട്ടതിന്‍റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പാ നടത്താനിരിക്കുന്ന ഫാത്തിമ തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള ലോഗോ പ്രസിദ്ധീകരിച്ചു. മാര്‍പാപ്പയുടെ ഫാത്തിമ സന്ദര്‍ശനം 'മറിയത്തിന്‍റെ അമലോത്ഭവഹൃദയം' എന്ന വിഷയത്തെ കേന്ദ്രീകരിച്ചുള്ളതാകയാല്‍, മധ്യത്തില്‍ കുരിശു വരത്തക്കവിധത്തില്‍ ജപമാലമണികള്‍കൊണ്ട് രചിച്ചിട്ടുള്ള ഹൃദയത്തിന്‍റെ രൂപമാണ് ലോഗോ ചിത്രം. ലോഗോയ്ക്കുള്ളില്‍ 'ഫ്രാന്‍സിസ് പാപ്പാ – ഫാത്തിമ 2017' എന്നും അതിനുതാഴെ 'മറിയത്തോടുകൂടെ പ്രത്യാശയോടും സമാധാനത്തോടും കൂടിയ തീര്‍ത്ഥാടനം' എന്നും പോര്‍ച്ചുഗീസ് ഭാഷയില്‍ കുറിച്ചിട്ടുണ്ട്. ഫ്രഞ്ചേസ്കോ പ്രൊവിദേന്‍സയാണ് ഈ ലോഗോ തയ്യാറാക്കിയത്. 2017 മെയ് 12-13 തീയതികളിലാണ് മാര്‍പാപ്പ തന്റെ സന്ദര്‍ശനം നടത്തുന്നത്.
Image: /content_image/News/News-2017-02-14-11:39:54.jpg
Keywords: ഫാത്തിമ

4179
Category: 9
Sub Category:
Heading: കുട്ടികൾക്കായി അവധിക്കാല ധ്യാനം "സ്കൂൾ ഓഫ് ഇവാൻജലൈസേഷൻ" ഫെബ്രുവരി 20 മുതൽ: ഫാ.സോജി ഓലിക്കൽ, ഫാ. ഷൈജു നടുവത്താനി എന്നിവർ നയിക്കും
Content: സെഹിയോൻ യു കെ കുട്ടികൾക്കായി ഒരുക്കുന്ന അവധിക്കാല ധ്യാനം സ്കൂൾ ഓഫ് ഇവാൻജലൈസേഷൻ ഫെബ്രുവരി 20 മുതൽ 24 വരെ മിഡ് വെയിൽസിലെ കെഫൻലീ പാർക്കിൽ നടക്കും. ഫാ.സോജി ഓലിക്കൽ ,ഫാ.ഷൈജു നടുവത്താനി എന്നിവരുടെ നേതൃത്വത്തിൽ സെഹിയോൻ ടീം ശുശ്രൂഷകൾ നയിക്കും. പരിശുദ്ധാത്മാഭിഷേകം നിറഞ്ഞ നിരവധിയായ ശുശ്രൂഷകളിലൂടെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുട്ടികളിലും കൌമാരക്കാരിലും യുവജനങ്ങളിലും യേശുക്രിസ്തുവിനെ പകർന്നുനൽകി ,ജീവിത നവീകരണവും മാനസാന്തരവും നന്മ തിന്മകളുടെ തിരിച്ചറിവും സാദ്ധ്യമാക്കുകവഴി അവരെ കുടുംബത്തിനും സമൂഹത്തിനും മാതൃകയായിക്കൊണ്ട് ക്രിസ്തീയമാർഗത്തിലൂടെ നയിച്ചുകൊണ്ടിരിക്കുന്ന ,റവ.ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യു കെ യുടെ സ്കൂൾ ഓഫ് ഇവാൻജലൈസേഷനിൽ അവരുടെ ആത്മീയ, മാനസിക, ബൌദ്ധിക വളർച്ചയെമുൻനിർത്തിയുള്ള നിരവധി പ്രോഗ്രാമുകളും ക്ലാസ്സുകളും ഉൾപ്പെടുന്നു. 9 വയസ്സുമുതൽ 12 വരെയും 13 മുതൽ പ്രായക്കാർക്കും , പ്രത്യേക വിഭാഗങ്ങളായിട്ടാണ് കിഡ്സ് ഫോർ കിംങ്ഡം ,ടീൻസ് ഫോർ കിംങ്ഡം ടീമുകൾ സ്കൂൾ ഓഫ് ഇവാൻജലൈസേഷൻ ധ്യാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ധ്യാനത്തിനായുള്ള അവസാനഘട്ട ഒരുക്കങ്ങളും നടന്നുവരുന്നു. കുട്ടികളുടെ കുടുംബത്തിലും സമൂഹത്തിലുമുള്ള നല്ല പെരുമാറ്റങ്ങളെയും ജീവിതരീതികളെയും പരിചയപ്പെടുത്തുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് {{www.sehionuk.org-> www.sehionuk.org }} എന്ന വെബ്സൈറ്റിൽ നേരിട്ട് ബുക്കിംങ് നടത്താം. #{red->n->n->അഡ്രസ്സ്: }# Cefen Lea Park Newtown SY 16 4 AJ #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# തോമസ് ജോസഫ്: 07877508926 ബിജു മാത്യു : 07515368239.
Image: /content_image/Events/Events-2017-02-15-03:19:43.jpg
Keywords: സെഹിയോൻ യു കെ

4180
Category: 18
Sub Category:
Heading: കോട്ടയം അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: കര്‍ദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരി
Content: കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കര്‍ദിനാള്‍ മാർ ജോർജ് ആലഞ്ചേരി. ചേർപ്പുങ്കൽ സമരിറ്റൻ റിസോഴ്സ് സെന്ററിൽ മുത്തോലത്ത് ഓഡിറ്റോറിയത്തിന്റെയും സമരിറ്റൻ സംഗമത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സാമൂഹ്യ സേവനപ്രവർത്തനങ്ങളെ കർദിനാൾ അഭിനന്ദിച്ചു. മിയാവ് ബിഷപ് മാർ ജോർജ് പള്ളിപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കോട്ടയം ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എം.എൽ.എ, കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. ഏബ്രഹാം മുതലോത്ത്, ഫാ. മൈക്കിൾ എൻ.ഐ, വനിതാ കമ്മീഷൻ അംഗം ഡോ. ജെ. പ്രമീള ദേവി, ലിസി ഏബ്രഹാം, കെ.എസ്.എസ്. എസ് സെക്രട്ടറി ഫാ. ബിൻസ് ചേത്തലിൽ, ഫാ. സുജിത് കാഞ്ഞിരത്തുമ്മൂട്ടിൽ, ഫാ.ബിബിൻ കണ്ടോത്ത് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2017-02-15-04:46:51.jpg
Keywords: ആലഞ്ചേ

4181
Category: 1
Sub Category:
Heading: ദൈവവചനം പ്രാര്‍ത്ഥനാപൂര്‍വം പ്രഘോഷിക്കുക: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: ദൈവവചനം പ്രാര്‍ത്ഥനാപൂര്‍വ്വം പ്രഘോഷിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. വി. സിറിലിന്‍റെയും മെത്തോഡിയൂസിന്‍റെയും തിരുനാള്‍ ദിനത്തില്‍ അര്‍പ്പിച്ച പ്രഭാതബലിയില്‍ സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. പ്രാര്‍ത്ഥിക്കുന്ന ഒരു ഹൃദയത്തില്‍ നിന്നേ ദൈവത്തിന്‍റെ വചനം പുറപ്പെടുകയുള്ളുവെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു. "പ്രാര്‍ത്ഥനയില്ലാതെ നിങ്ങള്‍ക്ക് നല്ലൊരു സമ്മേളനം നടത്താനാകും, നല്ല വിദ്യാഭ്യാസം നല്‍കാനാകും. എന്നാല്‍ അത് ദൈവത്തിന്‍റെ വചനം നല്‍കലായിരിക്കുകയില്ല. പ്രാര്‍ത്ഥിക്കുന്ന ഒരു ഹൃദയത്തില്‍ നിന്നേ ദൈവത്തിന്‍റെ വചനം പുറപ്പെടുകയുള്ളു. പ്രാര്‍ത്ഥനയില്‍, കര്‍ത്താവ് വചനം വിതയ്ക്കുന്നതിനു കൂടെവരും. അവിടുന്ന് വിത്തിനെ നനയ്ക്കുകയും അതു പൊട്ടി മുളയ്ക്കുകയും ചെയ്യും. അതുകൊണ്ട് പ്രാര്‍ത്ഥനയോടുകൂടി വചനം പ്രഘോഷിക്കുക". ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. യൂറോപ്പിന്‍റെ മധ്യസ്ഥരും സഹോദരന്മാരുമായ വി. സിറിലിന്‍റെയും മെത്തോഡിയൂസിനെ പോലെ യഥാര്‍ഥ വചനപ്രഘോഷകരാകണമെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. നല്ല വചനപ്രഘോഷകന്‍ ബലഹീനത അറിയുന്നവനാണ്. തന്നെത്തന്നെ സംരക്ഷിക്കുന്നതിനു തനിക്കു കഴിയില്ല എന്ന് അറിയുന്നവനാണ്. ചെന്നായ്ക്കളുടെ ഇടയിലേക്കു പോകുന്ന കുഞ്ഞാടിനെപ്പോലെയാണ് അയാള്‍. ചെന്നായ്ക്കള്‍ കുഞ്ഞാടിനെ ഭക്ഷിച്ചേക്കാം. നീ തന്നെ നിന്നെ കാത്തുകൊള്ളണം. ക്രിസോസ്തോമിന്‍റെ ഈ വാക്കുകളെ ഓര്‍മ്മിപ്പിച്ചാണ് മാര്‍പാപ്പാ തന്‍റെ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/TitleNews/TitleNews-2017-02-15-05:25:53.jpg
Keywords: ഫ്രാന്‍സിസ് പാപ്പ

4182
Category: 4
Sub Category:
Heading: ആനകള്‍ കാരണം കന്യാസ്ത്രീയായ യുവതിയുടെ ജീവിതാനുഭവം അനേകർക്കു പ്രചോദനമാകുന്നു
Content: ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിലെ ക്രിസ്ത്യാനികള്‍ ഏറ്റുവാങ്ങിയ സഹനങ്ങളും വേദനകളും ധീരരക്തസാക്ഷിത്വവും നമ്മുടെ മനസ്സില്‍ നിന്ന്‍ മാഞ്ഞിട്ടുണ്ടാകില്ല. കേവലം വാക്കുകള്‍ കൊണ്ട് വിവരിക്കുവാന്‍ കഴിയാത്ത വിധത്തിലുള്ള ക്രൂരതയായിരുന്നു തങ്ങളുടെ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ അവര്‍ ഏറ്റുവാങ്ങിയത്. തീവ്രഹൈന്ദവവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ അഴിച്ചു വിട്ട അക്രമണ പരമ്പര അനേകരുടെ രക്തസാക്ഷിത്വത്തിനും കണ്ണീരിനും കാരണമായി. മാസങ്ങളോളം നീണ്ടു നിന്ന അക്രമ പരമ്പരയില്‍ നൂറോളം പേര്‍ ക്രിസ്തുവിനു വേണ്ടി തങ്ങളുടെ ജീവന്‍ ത്യജിക്കുകയും 56,000 ത്തോളം പേര്‍ക്ക് സ്വന്തം ഭവനങ്ങളും ആരാധനാലയങ്ങളും നഷ്ടമാവുകയും ചെയ്തു. എന്നാല്‍ രക്തസാക്ഷികളുടെ ചൂടുനിണത്താല്‍ വളരുന്ന സഭയ്ക്ക് കൂടുതല്‍ ദൈവവിളികള്‍ കാണ്ഡമാലില്‍ നിന്ന്‍ ഉണ്ടായി. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ആക്രമണങ്ങള്‍ക്കും, നാശനഷ്ടങ്ങള്‍ക്കും ശേഷം ആ പ്രദേശങ്ങളില്‍ നിന്നും 'ദൈവവിളി' ലഭിച്ചവരുടെ എണ്ണത്തില്‍ അഭൂതപൂര്‍വ്വമായ വര്‍ദ്ധനവാണ് ഉണ്ടായത്. തങ്ങള്‍ അനുഭവിച്ച സഹനങ്ങളും വേദനകളും ആയിരങ്ങളിലേക്ക് ക്രിസ്തുവിനെ എത്തിക്കാന്‍ അനേകര്‍ സമര്‍പ്പിത ജീവിതം തിരഞ്ഞെടുത്തു. ഓരോരുത്തരും സമര്‍പ്പിത ജീവിതത്തിലേക്ക് കടന്ന്‍ വരുന്നതിന് ഓരോ കാരണങ്ങള്‍ ഉണ്ട്. കാണ്ഡമാലില്‍ നിന്നുള്ള സിസ്റ്റര്‍ അലന്‍സാ നായകിന് സമര്‍പ്പിത ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ കാരണമായത് മനസ്സിനെ ഏറെ പിടിച്ചുലച്ച ഒരു അത്ഭുതമായിരിന്നു. ഭാരതത്തിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ വിരുദ്ധ ലഹളയുടെ സമയത്ത് അലന്‍സ നായകിന് വയസ്സ് 15. കാണ്ഡമാലില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ പൊട്ടിപുറപ്പെട്ട സമയത്ത് പ്രാണരക്ഷാര്‍ത്ഥം വനത്തിലേക്ക് ഓടി രക്ഷപ്പെട്ട സംഭവം ഭീതിയോടുകൂടിയാണ് അലന്‍സ ഇന്നും ഓര്‍ക്കുന്നത്. “ആ ആക്രമങ്ങള്‍ക്ക് ശേഷം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു ആനക്കൂട്ടം ഗ്രാമത്തിലേക്ക് വന്നു. ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തവരുടെ വീടുകളും കൃഷി സ്ഥലങ്ങളും ഈ ആനകൂട്ടം നശിപ്പിച്ചു. സമീപത്തുണ്ടായിരുന്ന ക്രിസ്ത്യാനികളുടെ വീടുകളിലേക്ക് ആനകൾ പ്രവേശിക്കുകയോ ഒരുവിധത്തിലുമുള്ള നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്തില്ലായെന്നത് വലിയ ഒരു അത്ഭുതമായിരിന്നു”. “നിരാലംബരായ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി എല്ലാവരും നിശ്ബ്ദത പാലിച്ചപ്പോള്‍ സര്‍വ്വശക്തനായ ദൈവത്തിന്റെ കരമാണ് അതിന്റെ പിന്നിലെന്ന് എനിക്ക് തോന്നി. ദരിദ്രരേയും, സഹായം ആവശ്യമുള്ളവരേയും സഹായിച്ചു കൊണ്ട് തന്റെ ജീവിതം ക്രിസ്തുവിനായി സമര്‍പ്പിക്കുവാന്‍ താന്‍ തീരുമാനിച്ചതിന് പിന്നില്‍ ഈ സംഭവമായിരിന്നു”. സിസ്റ്റര്‍ അലന്‍സ വെളിപ്പെടുത്തി. ‘സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ട്’ എന്ന സന്യാസിനി സഭയില്‍ ചേര്‍ന്ന അലന്‍സ നായക് പോസ്റ്റുലന്‍സി, നോവീഷ്യെറ്റ് എന്നീ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി 2016 ഒക്ടോബര്‍ 5-ന് ഹരിയാനയിലെ ജഗധരി ഗ്രാമത്തില്‍ വെച്ചാണ് നിത്യവൃത വാഗ്ദാനം നടത്തിയത്. ഡല്‍ഹിയിലെ പ്രൊവിന്‍ഷ്യല്‍ ഭവനത്തിലാണ് സിസ്റ്റര്‍ നായക് ഇപ്പോള്‍. ഇക്കഴിഞ്ഞ ജനുവരി 26-ന് സിസ്റ്ററിന്റെ ഗ്രാമമായ മണ്ടുബാഡിയില്‍ പ്രത്യേകമായി അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുവാനും സിസ്റ്റര്‍ നായകിനെ അനുമോദിക്കുവാനുമായി തടിച്ചു കൂടിയത് ഏതാണ്ട് മൂവായിരത്തോളം ആളുകളാണ്. “അവള്‍ അങ്ങേയറ്റം ഭാഗ്യവതിയാണ്. ദൈവം അവളെ തന്റെ പദ്ധതിക്കായി വിളിച്ചു”. തന്റെ മകളുടെ ഇഷ്ട്ടത്തിന് പൂര്‍ണ്ണ സമ്മതം മൂളിയ അലന്‍സയുടെ അമ്മയുടെ വാക്കുകളാണിവ. കാണ്ഡമാലിലെ ക്രൈസ്തവര്‍ക്ക് നേരെ അനുദിനം അക്രമണങ്ങളും വിവേചനവും വര്‍ദ്ധിക്കുമ്പോഴും ശക്തമായ ക്രൈസ്തവ സാക്ഷ്യമായി മാറുകയാണ് ഒഡീഷയിലെ ഈ കൊച്ചുഗ്രാമം. ശക്തമായ വിശ്വാസബോധ്യവുമായി സി. അലന്‍സയെ പോലുള്ള അനേകം പേര്‍ സമര്‍പ്പിത ജീവിതം തിരഞ്ഞെടുക്കുന്നുവെന്നത് മറ്റൊരു അത്ഭുതസാക്ഷ്യം.
Image: /content_image/Mirror/Mirror-2017-02-15-09:01:43.jpg
Keywords: കന്യാസ്ത്രീ, സിസ്റ്റര്‍

4183
Category: 18
Sub Category:
Heading: അനീതിയ്ക്കെതിരെ പൊരുതേണ്ടത് ക്രൈസ്‌തവ ധര്‍മം: മാര്‍ ക്രിസോസ്‌റ്റം
Content: കോഴഞ്ചേരി: മനുഷ്യനെ മനുഷ്യനായി കാണുവാനാണ് ആദ്യം പഠിക്കേണ്ടതെന്നും അനീതിയ്ക്കെതിരെ പൊരുതേണ്ടത് ക്രൈസ്‌തവ ധര്‍മമാണെന്നും ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്‌റ്റം. മാരാമണ്‍ കണ്‍വന്‍ഷനില്‍ ഇന്നലെ രാവിലെ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുഴുവന്‍ ജനങ്ങള്‍ക്കും അടിസ്‌ഥാന ആവശ്യങ്ങള്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സുവിശേഷത്തിന്റെ ഭാഗമാണ് എന്ന്‍ അദ്ദേഹം തന്റെ സന്ദേശത്തില്‍ സൂചിപ്പിച്ചു. "ആധുനിക കാലത്ത് മനുഷ്യന് പ്രകൃതിയോടുള്ള മനോഭാവത്തില്‍ അടിസ്‌ഥാനപരമായ മാറ്റം ആവശ്യമാണ്. അത്ത്യാര്‍ത്തിയുള്ള മനുഷ്യന്റെ ഇടപെടലുകളാണ് നദികളില്‍ വെള്ളമില്ലാതാകുകയും പാരിസ്‌ഥിതിക തകര്‍ച്ചയ്‌ക്ക് ഇടയാകുകയും ചെയ്യുന്നത്. മറ്റുള്ളവരെ കരുതുന്നതോടൊപ്പം പ്രകൃതിയെക്കൂടി കരുതുന്ന ദര്‍ശനം ഉണ്ടെങ്കില്‍ മാത്രമേ പുതിയ ആകാശവും പുതിയ ഭൂമിയും സംജാതമാകൂ. അത്തരം നന്മയ്‌ക്കുവേണ്ടിയാണ് മാരാമണ്‍ കണ്‍വന്‍ഷന്‍". അദ്ദേഹം പറഞ്ഞു. പലപ്പോഴും ക്രിസ്‌ത്യാനികള്‍ പള്ളിയിലും ഞായറാഴ്‌ചകളിലും മാത്രമായി ചുരുക്കിക്കാണുകയാണ്. എന്നും എല്ലാവര്‍ക്കും സമാധാനവും സന്തോഷവും രക്ഷയും ലഭ്യമാക്കാനുള്ള ചുമതലയാണ് ക്രൈസ്‌തവ സമൂഹത്തിന് ഉള്ളതെന്നും മാര്‍ ക്രിസോസ്‌റ്റം പറഞ്ഞു. കണ്‍വെന്‍ഷനിലെ ഇന്നലത്തെ പരിപാടികളില്‍ ഗീവര്‍ഗീസ് മാര്‍ സ്‌തേഫാനോസ് എപ്പിസ്‌കോപ്പാ അധ്യക്ഷനായി. ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, ജില്ലാ കലക്‌ടര്‍ ആര്‍. ഗിരിജ, മെത്രാപ്പോലീത്തമാര്‍, സുവിശേഷ പ്രസംഗ സംഘം സെക്രട്ടറി റവ. ജോര്‍ജ് വര്‍ഗീസ് പുന്നയ്‌ക്കാട് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-02-15-09:18:12.jpg
Keywords: മാര്‍ ക്രി

4184
Category: 1
Sub Category:
Heading: വിവാഹേതര ലൈംഗീക ബന്ധം പുലർത്താത്തവരുടെ ദാമ്പത്യജീവിതം കൂടുതല്‍ കാലം നിലനില്‍ക്കുമെന്ന് പഠനം
Content: കാലിഫോര്‍ണിയ: അമേരിക്കയിലെ ദമ്പതികളില്‍ വിവാഹേതര ലൈംഗീക ബന്ധം പുലർത്താത്തവരുടെ ദാമ്പത്യജീവിതം ദീര്‍ഘകാലം നില്‍ക്കുന്നുവെന്നു പുതിയ പഠനം. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഫെഡറല്‍ ഗവണ്‍മെന്‍റ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗമാണ് പുറത്തുവിട്ടത്. വിവാഹേതര ലൈംഗീക ബന്ധം പുലർത്താത്ത ദമ്പതിമാര്‍ക്കിടയില്‍ വിവാഹ മോചനത്തിന്റെ നിരക്ക് മറ്റുള്ളവരില്‍ നിന്നും കുറവാണെന്നും പഠനം സൂചിപ്പിക്കുന്നു. മറ്റ് ലൈംഗീക പങ്കാളികള്‍ ഇല്ലാത്ത 95% ദമ്പതിമാരുടേയും വിവാഹ ബന്ധം ഏറ്റവും ചുരുങ്ങിയത് അഞ്ചു വര്‍ഷമെങ്കിലും നിലനില്‍ക്കുന്നു എന്ന് കണക്കുകളില്‍ നിന്നും വ്യക്തമാണ്. സ്ത്രീകളില്‍ ഭര്‍ത്താവിനെ കൂടാതെ മറ്റ് ലൈംഗീക പങ്കാളികള്‍ ഇല്ലാത്തവരില്‍ 62% പേരുടെയും ദാമ്പത്യബന്ധം സുദൃഢമായി മുന്നോട്ട് പോകുന്നു. വിവാഹേതര ബന്ധമുള്ള കുടുംബങ്ങളില്‍ ദാമ്പത്യ ബന്ധത്തില്‍ ഏറെ വിള്ളല്‍ ഉണ്ടാകുന്നുവെന്നും പഠനം ചൂണ്ടികാട്ടുന്നു.
Image: /content_image/News/News-2017-02-15-10:13:25.jpg
Keywords: ദാമ്പത്യ

4185
Category: 1
Sub Category:
Heading: ജാര്‍ഖണ്ഡില്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ചതിനു ക്രിസ്ത്യാനിയെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്
Content: റാഞ്ചി: ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ചതിന് ജാര്‍ഖണ്ഡില്‍ ക്രൈസ്തവ വിശ്വാസിയെ തണുത്തുറഞ്ഞ കുളത്തിലേക്കെറിഞ്ഞു കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 50 വയസ്സുകാരനായ ബാര്‍ട്ടു ഉറാണ്‍ എന്ന വ്യക്തിയാണ് ധീരരക്തസാക്ഷിത്വം വഹിച്ചത്. ഇത് സംബന്ധിച്ച വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളായ ഏഷ്യന്യൂസും മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ബന്ധനസ്ഥനാക്കി പതിനേഴ് മണിക്കൂറുകളോളം കുളത്തില്‍ കിടത്തിയിട്ടും ബാര്‍ട്ടു തന്റെ വിശ്വാസം ഉപേക്ഷിക്കുവാന്‍ തയ്യാറാകാതെ രക്തസാക്ഷിത്വം വരിക്കുകയായിരിന്നു. പലാമു ജില്ലയിലെ കുബുവാ ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത്. പ്രദേശത്തെ മറ്റ് കുടുംബക്കാര്‍ ഭീഷണിക്കും സമ്മര്‍ദ്ദത്തിനും വഴങ്ങി ഹൈന്ദവ വിശ്വാസം സ്വീകരിച്ചെങ്കിലും ബാര്‍ട്ടുവും അദ്ദേഹത്തിന്റെ കുടുംബവും ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ തയാറായിരിന്നില്ല. തുടര്‍ന്നാണ് ബാര്‍ട്ടു ഉറാണിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. വൃക്ഷങ്ങളെ ആരാധിച്ചിരുന്ന ആദിവാസി ഹിന്ദുക്കളാണ് ആക്രമത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. അടുത്തിടെ തങ്ങളുടെ ഭവനത്തില്‍ 15-ഓളം ഹിന്ദുക്കള്‍ വന്ന്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കണമെന്ന് ഭീഷണി മുഴക്കിയതായി ബാര്‍ട്ടു ഉറാണിന്റെ മകന്‍ ബെനേശ്വര്‍ പറഞ്ഞു. "ഞാന്‍ ക്രിസ്തുവിനെ ഉപേക്ഷിക്കുകയില്ല എന്റെ അവസാന ശ്വാസം വരെ ഞാന്‍ ക്രിസ്തുവില്‍ വിശ്വസിക്കും" എന്ന് പിതാവ് പറഞ്ഞതായും, കൊലപ്പെടുത്തുന്നതിന് മുന്‍പ് തന്റെ പിതാവിനെ ബലിയര്‍പ്പിച്ച മാംസം തീറ്റിപ്പിച്ചതായും ബെനേശ്വര്‍ വെളിപ്പെടുത്തി. കുബുവാ ഗ്രാമത്തില്‍ മൃഗബലി സാധാരണമാണെന്നു റിപ്പോര്‍ട്ടുണ്ട്. മുംബൈ ആസ്ഥാനമായുള്ള കത്തോലിക്കാ ഫോറത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 2016-ല്‍ ഏറ്റവും ചുരുങ്ങിയത് പത്തോളം ക്രിസ്ത്യാനികള്‍ തങ്ങളുടെ വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വഹിച്ചിട്ടുണ്ട്. 2011-ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 2.3% മാത്രമാണ് ക്രിസ്ത്യാനികള്‍. ‘ഓപ്പണ്‍ ഡോര്‍’ ന്റെ റിപ്പോര്‍ട്ട് പ്രകാരം ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനങ്ങളില്‍ ഇന്ത്യ 15-മത്തെ സ്ഥാനത്താണ്. ഏതൊരാള്‍ക്കും ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കുവാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നുണ്ടെങ്കിലും ക്രിസ്ത്യാനികള്‍ക്ക് നേരെ ശക്തമായ ആക്രമണങ്ങള്‍ തുടരുകയാണ്.
Image: /content_image/TitleNews/TitleNews-2017-02-15-13:57:48.jpg
Keywords: പീഡന

4186
Category: 19
Sub Category:
Heading: പാവപ്പെട്ടവരുടെ കണ്ണുനീരും പ്രവാസികളുടെ കൊട്ടാരങ്ങളും
Content: കഴിഞ്ഞ മാസം പത്രത്തില്‍ വായിച്ച ഒരു വാര്‍ത്ത ഇപ്രകാരമായിരുന്നു: ഡല്‍ഹിയിലെ ഒരു ചേരിയിലെ കുടിലില്‍ രാത്രി കിടന്നുറങ്ങിയ ഒരു കുടുംബത്തിലെ നാലു കുട്ടികള്‍ വെന്തുമരിച്ചു. കുടിലിനു രാത്രിയില്‍ തീ പിടിച്ചതായിരുന്നു അപകട കാരണം. തല ചായ്ക്കാന്‍ സ്വന്തമായി ഒരു ഭവനമില്ലാതിരിക്കുക, നാലു കുട്ടികളുള്ള ഒരു വലിയ കുടുംബത്തിന് ഇത് ഒരു വലിയ വേദന തന്നെയായിരിക്കും. ആ കുടുംബം ഒട്ടും സുരക്ഷിതമല്ലാത്ത വഴിയോരത്തെ ഒരു കുടിലില്‍ അഭയം പ്രാപിക്കുന്നു, അവസാനം ആ കുടിലിന് രാത്രിയില്‍ അവിചാരിതമായി തീ പിടിക്കുന്നു; നാലു കുട്ടികളും ആ തീയില്‍ വെന്തു മരിക്കുന്നു. ഇത് ഡല്‍ഹിയിലെ ഒരു ചേരിയില്‍ നടന്ന സംഭവമായിരുന്നുവെങ്കില്‍ ഇവിടെ നമ്മുടെ കേരളത്തിന്‍റെ ചിത്രം ഇതില്‍ നിന്നെല്ലാം വളരെ വിഭിന്നമാണ്. കേരളത്തില്‍ ഇന്ന്‍ നിരവധി ആഡംബര ഭവനങ്ങളാണ്. താമസിക്കാന്‍ ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്നത്. കേരളത്തിൽ, കാസര്‍ഗോഡു മുതല്‍ പാറശാല വരെ സഞ്ചരിച്ചാല്‍ നമുക്ക് കാണുവാന്‍ സാധിക്കുന്ന ഇത്തരം ആള്‍താമസമില്ലാത്ത ആഡംബര ഭവനങ്ങളുടെ എണ്ണം നമ്മെ അമ്പരപ്പിക്കും. ആരുടെ വീടുകളാണിവ? ഇത്തരം വീടുകള്‍ അമേരിക്കയിലും യൂറോപ്പിലും ഓസ്‌ട്രേലിയായിലുമൊക്കെയുള്ള പ്രവാസികള്‍ പണികഴിപ്പിച്ച വീടുകളാണ്. ഈ പ്രവാസികള്‍ ഒരിക്കലും കേരളത്തിലേക്ക് തിരിച്ചു വന്ന് ഇവിടെ സ്ഥിരതാമസമാക്കാന്‍ സാധ്യതയില്ല എന്ന വസ്തുത അവര്‍ക്ക് നന്നായിട്ടറിയാം. എന്നിട്ടും എന്തിന് ഈ ഭവനങ്ങള്‍? ആള്‍താമസമില്ലാത്ത ഈ ആഡംബര ഭവനങ്ങളുടെ നിര്‍മ്മാണ ചിലവ് കോടിക്കണക്കിനു രൂപയാണ്. വെറും ഒന്നോ രണ്ടോ മക്കള്‍ മാത്രമുള്ള കുടുംബത്തിന് കൊട്ടാര സദൃശമായ നിരവധി മുറികളുള്ള ഭവനങ്ങള്‍. ഈ ഭവനങ്ങള്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളുടെ ഭവനങ്ങളാണ് എന്നതാണ് സത്യം. വിദേശത്തു നിന്നും രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ ഒരു മാസത്തേക്ക് നാട്ടില്‍ വരുമ്പോള്‍ താമസിക്കാനായി കേരളത്തില്‍ പണിതീര്‍ത്ത ഈ ഭവനങ്ങള്‍ കുടിലിനു തീപിടിച്ച് വെന്തുമരിച്ച കുട്ടികളുടെ ജീവിതത്തിനു മുമ്പില്‍ ഒരു ചോദ്യചിഹ്നമായി നില്‍ക്കുന്നു. ഇത്തരം ഭവനങ്ങളുടെ വീടുവെഞ്ചരിപ്പ് നാട്ടിലെ ഒരു ഉത്സവം പോലെയാണ്. വാദ്യ മേളങ്ങളും മദ്യപാന സദസ്സുകളും ഗാനമേളകളുമൊക്കെയായി ഒരു വന്‍ തുകയാണ് ഇതിനുവേണ്ടി ചിലവാക്കുന്നത്. ഇത്തരം ചടങ്ങുകളുടെ വീഡിയോ ആകാശത്തു നിന്നും അത്യാധുനിക സംവിധാനങ്ങളുപയോഗിച്ചാണ് ചിത്രീകരിക്കുന്നത്. അവസാനം ഹോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയിലുള്ള ഇത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയായില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഇത് Like ചെയ്യാനും കമന്‍റ് ഇടാനും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും മുന്നില്‍ത്തന്നെയുണ്ടാവും. ഈ വീഡിയോ കാണുമ്പോള്‍ നാട്ടില്‍ വീടുപണിയാത്ത മറ്റുപ്രവാസികളുടെ മനസ്സിലും ആശയമുദിക്കും. "എനിക്കും പണിയണം ഇതിനേക്കാള്‍ വലിയ ഒരു ഭവനം". കേരളത്തില്‍ പുതിയതായി പണികഴിപ്പിക്കുന്ന ദേവാലയങ്ങളുടെ സ്ഥിതിയും ഒട്ടും വ്യത്യസ്ഥമല്ല. സഭ എന്നത് കെട്ടിട സമുച്ചയങ്ങളല്ല. പിന്നെയോ അത് വിശ്വാസികളുടെ കൂട്ടായ്മയാണ് എന്ന കാര്യം നാം പലപ്പോഴും മറന്നു പോകുന്നു. സഭയുടെ ശക്തി ഓരോ വിശ്വാസിയുടെയും ഹൃദയത്തിലെ വിശ്വാസത്തിന്‍റെ ആഴത്തെ ആശ്രയിച്ചാണിരിക്കുന്നത് എന്ന സത്യം നാം ഒരിക്കലും മറന്നു പോകരുത്. ഈ വലിയ സത്യം മറന്നു പോയതുകൊണ്ടാണ് ഇന്ന് യൂറോപ്പില്‍ അതിമനോഹരങ്ങളായ നിരവധി ദേവാലയങ്ങള്‍ ബാറുകളും നൈറ്റ് ക്ലബ്ബുകളുമായി മാറ്റപ്പെടുന്നത്. ഇന്ന് ക്രിസ്ത്യാനിയുടെ പ്രാര്‍ത്ഥനാ രീതിക്കും മാറ്റം വന്നിരിക്കുന്നു. ത്യാഗങ്ങള്‍ ഏറ്റെടുക്കുവാന്‍, സ്വയം നഷ്ടപ്പെടുത്തിക്കൊണ്ട് സഹോദരന്‍റെ കണ്ണീരൊപ്പാന്‍ നാം തയ്യാറാകുന്നില്ല. ഒരു നില കെട്ടിടമുള്ളവന്‍ അതിന്‍റെ മുകളില്‍ മറ്റൊന്നു കൂടി പണിയുവാന്‍ വേണ്ടി ദൈവത്തെ വിളിച്ചുകൊണ്ട്, തല ചായ്ക്കാന്‍ ഒരു ഇടം പോലുമില്ലാത്തവന് നേരെ കണ്ണടക്കുന്നു. സഞ്ചരിക്കുവാൻ സ്വന്തമായി വാഹനമുള്ളവന്‍ കുറച്ചുകൂടി ആഡംബരം കൂടിയ മറ്റൊന്നിനു വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് സ്വന്തം കാലില്‍ പോലും നടക്കാന്‍ കഴിവില്ലാത്തവന്‍റെ വേദനക്കു നേരെ കണ്ണടക്കുന്നു. നമ്മുടെ സുവിശേഷ പ്രഘോഷണങ്ങള്‍ക്കു പോലും മാറ്റം സംഭവിച്ചിരിക്കുന്നു. നേട്ടങ്ങളെ ഉയര്‍ത്തിക്കാണിച്ചു കൊണ്ടുള്ള പ്രഘോഷണങ്ങളാണ് കൂടുതലായും നടക്കുന്നത്. ഈ സ്ഥലത്തു പോയാല്‍ ഇന്ന കാര്യം നടക്കും, ഈ ഫോട്ടോ ഷെയര്‍ ചെയ്‌താല്‍ ഈ കാര്യം നടക്കും ഇങ്ങനെ പോകുന്നു നമ്മുടെ പ്രഘോഷണങ്ങള്‍. ക്രിസ്തുവിന്‍റെ ശിഷ്യനാകുവാന്‍ അവിടുന്ന് നമ്മെ വിളിക്കുന്നത് ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവുമായിരിക്കുക എന്ന വലിയ ഉത്തരവാദിത്വത്തിലേക്കാണ്. ഈ വലിയ ദൗത്യം ഏറ്റെടുത്തുകൊണ്ട് ആദിമ സഭയിലെ വിശ്വാസികള്‍ എല്ലാം പൊതുവായി കരുതി. ആരും തങ്ങളുടെ വസ്തുക്കള്‍ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. "അവരുടെയിടയില്‍ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല" (അപ്പ. 4:34) എന്ന് വചനം വളരെ വ്യക്തമായി പറയുന്നു. എന്നാല്‍ നമ്മുടെ അവസ്ഥ എന്താണ്? ഒരു വശത്ത് ആള്‍താമസമില്ലാത്ത കൊട്ടാര സദൃശമായ വീടുകള്‍. മറുവശത്ത് സുരക്ഷിതമല്ലാത്ത കുടിലില്‍ വെന്തു മരിക്കുന്ന കുട്ടികള്‍. 'ഞാന്‍ വിദേശ രാജ്യത്ത് അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് എനിക്കിഷ്ടമുള്ള രീതിയില്‍ വീടു വക്കുന്നതില്‍ എന്താണു കുഴപ്പം?' മിക്ക പ്രവാസികളും ചോദിക്കുന്ന ഒരു ചോദ്യമാണ്. ഒരു തെറ്റുമില്ല; നമുക്ക് താമസിക്കാന്‍ വിദേശ രാജ്യങ്ങളില്‍ സ്വന്തമായി ഭവനങ്ങളുണ്ടല്ലോ. അതിനു പുറമേ രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നാട്ടില്‍ പോകുമ്പോള്‍ താമസിക്കാന്‍ കൊട്ടാരങ്ങളുടെ ആവശ്യമുണ്ടോ? പിന്നെ വിദേശത്തേക്കു വന്നതും ജോലി ചെയ്യുന്നതുമൊക്കെ നമ്മുടെ സാമര്‍ത്ഥ്യമാണോ? നാം ചെയ്യുന്ന അതേ ജോലി ഇന്ത്യയിലുള്ളവര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്നത് വളരെ കുറച്ചു തുകയല്ലേ ഉളളൂ. അപ്പോള്‍ ഇവിടേക്ക് നമ്മെ കൊണ്ടു വന്നത് ദൈവത്തിന്‍റെ കരുണയല്ലേ? അങ്ങനെ ഒരു ഭാഗ്യം നമ്മുടെ ജീവിതത്തില്‍ തന്ന് നമ്മെ വിദേശത്തേക്ക് കൊണ്ടുവന്നിരിക്കുന്നത് ഇതുപോലെ അധ്വാനിക്കുവാന്‍ ആരോഗ്യവും സാഹചര്യവുമില്ലാത്ത ദരിദ്രരായ മറ്റുള്ളവര്‍ക്കും വേണ്ടി കൂടിയല്ലേ? ഇതിനു മറുപടിയായി ചില പ്രവാസികള്‍ പറയുന്ന മറുപടിയാണ് - "ഞങ്ങള്‍ ചാരിറ്റി വര്‍ക്ക് ചെയ്യുന്നുണ്ട്." ദരിദ്രര്‍ക്കു വേണ്ടി നാം ചിലവാക്കുന്ന ഒരു ചെറിയ തുകപോലും ദൈവസന്നിധിയില്‍ പ്രതിഫലമുണ്ട് എന്നത് സത്യം തന്നെ. എന്നാല്‍ ചില പ്രവാസികള്‍ പങ്കു വയ്ക്കുന്ന അനുഭവം ഇപ്രകാരമാണ്:- "മൂന്നു കോടിയുടെ ഒരു വീടു പണിതു. അതിന്‍റെ വെഞ്ചരിപ്പിന്‍റെ സമയത്ത് അനാഥ മന്ദിരത്തില്‍ ഒരു നേരത്തെ ഭക്ഷണം കൊടുത്തു." മറ്റൊരു കൂട്ടര്‍ പങ്കു വയ്ക്കുന്നത് ഇപ്രകാരമാണ്: "ലക്ഷങ്ങള്‍ മുടക്കി ഒരു സംഗമം നടത്തി. അല്ലെങ്കില്‍ ഒരു ടൂര്‍ പ്രോഗ്രാം നടത്തി. എന്നിട്ട് അതിന് എത്തിയവര്‍ അല്‍പം തുക സംഭാവന നടത്തി ഒരു രോഗിയെ സഹായിച്ചു. " നല്ലതു തന്നെ. എന്നാല്‍, ആ ടൂർ പ്രോഗ്രാം വേണ്ടെന്നു വച്ച് ആ രോഗിയുടെ ചികിത്സ ഏറ്റെടുക്കുവാന്‍ എന്തുകൊണ്ട് നാം തയ്യാറായില്ല മൂന്നു കോടി മുടക്കിയ ഭവനം കുറഞ്ഞ ചിലവില്‍ പണി കഴിപ്പിച്ച് മറ്റു പാവപ്പെട്ടവര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കാന്‍ നാം എന്തുകൊണ്ട് തയ്യാറാകുന്നില്ല. മിച്ചം വരുന്നതും ആവശ്യമില്ലാത്തതും ശേഖരിച്ചു മറ്റുള്ളവര്‍ക്ക് ദാനം ചെയ്ത് സംതൃപ്തിയടയുന്ന സേവന മനോഭാവത്തില്‍ നിന്നും സ്വയം നഷ്ടപ്പെടുത്തി മറ്റുള്ളവരെ സഹായിക്കുന്ന ക്രിസ്തുവിന്‍റെ സ്വഭാവത്തിലേക്ക് നാം വളരേണ്ടിയിരിക്കുന്നു. ഫ്രാന്‍സിസ് പാപ്പാ പറഞ്ഞ ഒരു വാക്യം നാം ഓര്‍ത്തിരിക്കണം. "നമ്മുടെ ദൈനംദിന ആവശ്യങ്ങള്‍ക്കു ശേഷം നാം ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന പണം നമ്മുടെ പണമല്ല. അതു പാവപ്പെട്ടവന്‍റെ പണമാണ്". ഈ പണം ഇരട്ടിയാക്കാന്‍ വേണ്ടി ബാങ്കുകളില്‍ നാം നിക്ഷേപിക്കുമ്പോള്‍, ഒരു നേരത്തെ ഭക്ഷണമില്ലാത്തവന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. "അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്ക് നല്‍കണമേ..." ഈ പ്രാര്‍ത്ഥനക്കുള്ള ദൈവത്തിന്റെ മറുപടിയാണ് ബാങ്കുകളിലെ ഈ നിക്ഷേപങ്ങള്‍. ദരിദ്രര്‍ക്കു അവകാശപ്പെട്ട ഈ നിക്ഷേപങ്ങള്‍ അവര്‍ക്കു തന്നെ നല്‍കിക്കൊണ്ട് നമുക്കു സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം കരുതി വയ്ക്കാം. ധനവാന്‍റെയും ലാസറിന്‍റെയും ഉപമയും, യേശുക്രിസ്തുവിന്‍റെ ന്യായാസനത്തിനു മുമ്പില്‍ നാം നില്‍ക്കേണ്ടിവരുന്ന അത്യവിധിയും നമുക്കൊരിക്കലും മറക്കാതിരിക്കാം. "മനുഷ്യപുത്രന്‍ എല്ലാ ദൂതന്മാരോടും കൂടെ മഹത്വത്തില്‍ എഴുന്നള്ളുമ്പോള്‍ അവന്‍ തന്‍റെ മഹിമയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും. അവന്‍റെ മുമ്പില്‍ എല്ലാ ജനതകളും ഒരുമിച്ചു കൂട്ടപ്പെടും. ഇടയന്‍ ചെമ്മരിയാടുകളെ കോലാടുകളില്‍ നിന്ന്‍ വേര്‍തിരിക്കുന്നതുപോലെ അവന്‍ അവരെ നമ്മില്‍ നിന്ന് വേര്‍തിരിക്കും..." (മത്തായി 25: 31-33) ഈ സമയം ദാരിദ്ര്യവും പട്ടിണിയും മൂലം മരണമടഞ്ഞവരുടെ കണക്കു പുസ്തകം തുറക്കപ്പെടും. അപ്പോൾ, ഈ ഭൂമിയിൽ നാം പണിതീർത്ത കൊട്ടാര സദൃശ്യമായ ഭവനങ്ങള്‍ നമുക്കെതിരായ സാക്ഷ്യമായി മാറുമോ? നമുക്കു ചിന്തിക്കാം.
Image: /content_image/Editor'sPick/Editor'sPick-2017-02-15-14:35:20.jpg
Keywords:

4187
Category: 1
Sub Category:
Heading: മാര്‍പാപ്പയും വത്തിക്കാന്‍ സംഘവും നോമ്പുകാലത്ത് ധ്യാനത്തില്‍ പങ്കെടുക്കും
Content: വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പയും റോമന്‍ കൂരിയയിലെ അംഗങ്ങളും നോമ്പ് കാലത്തില്‍ ധ്യാനത്തില്‍ പങ്കെടുക്കും. റോമാ നഗരത്തിലെ അരീച്ച്യാ എന്ന സ്ഥലത്ത്, സെന്‍റ് പോള്‍സ് സന്ന്യാസ സമൂഹത്തിന്‍റെ ധ്യാനകേന്ദ്രത്തിലാണ് മാര്‍പാപ്പായും വത്തിക്കാന്‍റെ വിവിധ ഭരണവിഭാഗത്തിന്‍റെ തലവന്മാരും സഹപ്രവര്‍ത്തകരും ധ്യാനിക്കുന്നത്. മാര്‍ച്ച് 5ാം തീയതി ആരംഭിക്കുന്ന ധ്യാനം മാര്‍ച്ച് 10 വരെ നീണ്ടുനില്ക്കും. വത്തിക്കാനില്‍നിന്നും ഏകദേശം 60 കി.മി. അകലെയാണ് ധ്യാനകേന്ദ്രം സ്ഥിതി ചെയ്യുന്നത്. ധ്യാനദിവസങ്ങളില്‍ മാര്‍പാപ്പയുടെ വത്തിക്കാനിലെ കൂടിക്കാഴ്ചകളും മറ്റു പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. തപസ്സുകാലത്തെ ധ്യാനത്തിനു പോകുന്നതിനാല്‍ മാര്‍ച്ചു 8 ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചയും ഉണ്ടാകുകയില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. വിശുദ്ധ ഫ്രാന്‍സീസിന്റെ പട്ടണമായ അസ്സീസിയിലുള്ള ദൈവശാസ്ത്ര പഠനകേന്ദ്രത്തിലെ വൈദികന്‍ ഫാ. ജൂലിയോ മിഷെലീനിയാണ് പാപ്പായെയും സംഘത്തെയും ധ്യാനിപ്പിക്കുന്നത്. മാര്‍ച്ച് 5നു ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് ആരാധനയോടും സാഹായാഹ്ന പ്രാര്‍ത്ഥനയോടും കൂടെ ധ്യാനം ആരംഭിക്കും. 2 ധ്യാനപ്രഭാഷണങ്ങള്‍, സമൂഹബലിയര്‍പ്പണം, യാമപ്രാര്‍ത്ഥനകള്‍, ആരാധന എന്നിവയാണ് പൊതുവായ പരിപാടികള്‍. മാര്‍ച്ച് 10 വെള്ളിയാഴ്ച, രാവിലത്തെ ദിവ്യബലിയെ തുടര്‍ന്നുള്ള ധ്യാനപ്രസംഗത്തോടെ വാര്‍ഷികധ്യാനം അവസാനിക്കും. മാര്‍പാപ്പായും സഹപ്രവര്‍ത്തകരും നോമ്പ് കാലത്ത് ധ്യാനിക്കുമെന്ന വാര്‍ത്ത ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വത്തിക്കാന്‍ പുറുത്തുവിട്ടത്.
Image: /content_image/News/News-2017-02-16-05:20:15.jpeg
Keywords: പരമാചാര്യ