Contents

Displaying 3881-3890 of 25034 results.
Content: 4147
Category: 15
Sub Category:
Heading: ദൈവകാരുണ്യ നൊവേന- ഒമ്പതാം ദിവസം
Content: ദുഃഖവെള്ളിയാഴ്ച മുതല്‍ പുതുഞായറാഴ്ച വരെയാണ് ദൈവകാരുണ്യത്തിന്‍റെ നൊവേന ആചരിക്കേണ്ടത്. ഈ അനുഗ്രഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാന്‍ തരും എന്ന്‍ കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നവനാള്‍ ദുഃഖവെള്ളിയാഴ്ച മുതല്‍ നടത്തുവാനാണ് ദിവ്യനാഥന്‍ കല്‍പ്പിച്ചിട്ടുള്ളതെങ്കിലും, ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും ഇത് നടത്താവുന്നതാണെന്നും അവിടുന്ന് കല്‍പ്പിച്ചിട്ടുണ്ട്. ആയതിനാല്‍ ഫലപ്രദമായ ഈ നൊവേന പാപികളുടെ മാനസാന്തരത്തിനായി കൂടെക്കൂടെ നടത്തുന്നത് ഉത്തമമായിരിക്കും. ഈ ദിവസങ്ങളില്‍ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നത് ഈശോയുടെ വാഗ്ദാനമനുസരിച്ച് അത്യുത്തമം. #{red->n->n->ധ്യാനം:- }# മന്ദതയില്‍ നിപതിച്ച ആത്മാക്കളെ ഇന്ന് എന്‍റെ അടുക്കല്‍ കൊണ്ടുവരിക. എന്‍റെ കരുണക്കടലില്‍ അവരെ മുക്കിയെടുക്കുക. എന്‍റെ ഹൃദയത്തെ വളരെ വേദനാജനകമായി അവര്‍ മുറിവേല്‍പ്പിക്കുന്നു. ഒലിവുതോട്ടത്തില്‍ വെച്ച് എന്‍റെ ഹൃദയം തീവ്രവേദനയാല്‍ വലഞ്ഞത് മന്ദഹൃദയരെ പ്രതിയാണ്. അങ്ങ് തിരുമനസ്സാകുന്നുവെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്ന് അകറ്റണമേ എന്ന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു പോയത് അവര്‍ മൂലമാണ്. എന്‍റെ കാരുണ്യത്തിലേക്ക് ഓടിവരികയാണ് അവര്‍ക്കുള്ള അവസാനത്തെ പ്രതീക്ഷ. #{red->n->n->പ്രാര്‍ത്ഥന:- }# ഏറ്റവും കരുണാര്‍ദ്രനായ ഈശോയെ, അങ്ങ് കാരുണ്യം തന്നെയാകുന്നു. അങ്ങയുടെ കനിവ് നിറഞ്ഞ ഹൃദയത്തിലേക്ക് മന്ദത ബാധിച്ച ആത്മാക്കളെ ഞാന്‍ കൊണ്ടു വരുന്നു. ജീവനറ്റ ശരീരങ്ങളെപ്പോലെ ആറിത്തണുത്ത ഈ ആത്മാക്കളെ അങ്ങയുടെ സ്നേഹാഗ്നിജ്വാലയാല്‍ ഒരിക്കല്‍കൂടി എരിയിക്കണമേ. ഏറ്റവും കാരുണ്യമുള്ള ഈശോ, അങ്ങയുടെ കാരുണ്യത്തിന്‍റെ മഹനീയ ശക്തി ഇവരില്‍ പ്രവര്‍ത്തിപ്പിക്കേണമേ. അങ്ങയുടെ സ്നേഹത്തിന്‍റെ തീക്ഷ്ണതയിലേക്ക് ഇവരെ ആനയിക്കേണമേ. പരിശുദ്ധമായ സ്നേഹത്തിന്‍റെ ദാനം അവരില്‍ ചൊരിയണമേ. എന്തെന്നാല്‍ യാതൊന്നും അങ്ങയുടെ ശക്തിക്ക് അതീതമല്ലല്ലോ. നിത്യനായ പിതാവേ, ഏറ്റവും ദയയുള്ള ഈശോയുടെ ഹൃദയത്തില്‍ സ്ഥാനമുള്ള മന്ദത ബാധിച്ച ആത്മാക്കളുടെമേല്‍ അങ്ങയുടെ ദയാദൃഷ്ടി പതിപ്പിക്കണമേ. കാരുണ്യത്തിന്‍റെ പിതാവേ, അങ്ങേ പുത്രന്‍റെ കയ്പേറിയ പീഡകളെ പ്രതിയും കുരിശിലെ മൂന്നു മണിക്കൂര്‍ നേരത്തെ സഹനത്തെപ്രതിയും ഞാനങ്ങയോടു യാചിക്കുന്നു. അവരും അങ്ങയുടെ അഗാധമായ കാരുണ്യത്തെ മഹത്വപ്പെടുത്തുവാനിടയാകട്ടെ. ആമ്മേന്‍. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ലുത്തിനിയ: }# കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. ഞങ്ങള്‍ അങ്ങില്‍ ശരണപ്പെടുന്നു മിശിഹായെ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ദയാപൂര്‍വ്വം ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. സ്വര്‍ഗ്ഗീയ പിതാവായ ദൈവമേ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. പുത്രനായ ദൈവമേ! ലോകത്തിന്‍റെ വിമോചക! ഞങ്ങളുടെ മേല്‍ കരുണയായിരിക്കണമേ. സ്രഷ്ടാവിന്‍റെ ഏറ്റം വലിയ വിശേഷണമായ ദൈവകാരുണ്യമേ! പരിശുദ്ധാത്മാവിന്‍റെ അളവില്ലാത്ത സ്നേഹമായ ദൈവകാരുണ്യമേ! പരിശുദ്ധ ത്രിത്വത്തിന്‍റെ അഗ്രാഹ്യ രഹസ്യമായ ദൈവകാരുണ്യമേ! അത്യുന്നതന്‍റെ സര്‍വ്വശക്തിയുടെ പ്രകടമായ ദൈവകാരുണ്യമേ! അമാനുഷ സൃഷ്ടികളില്‍ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ! ഇല്ലായ്മയില്‍ നിന്നു നമ്മേ വിളിച്ച ദൈവകാരുണ്യമേ! പ്രപഞ്ചത്തെ മുഴുവന്‍ ചൂഴ്ന്നു നില്‍ക്കുന്ന ദൈവകാരുണ്യമേ! ഞങ്ങളില്‍ അമര്‍ത്യത വിതക്കുന്ന ദൈവകാരുണ്യമേ! അര്‍ഹിക്കുന്ന ശിക്ഷയില്‍ നിന്നു ഞങ്ങളെ രക്ഷിക്കുന്ന ദൈവകാരുണ്യമേ! പാപത്തിന്‍റെ ദുരിതത്തില്‍ നിന്നു നമ്മെ ഉയര്‍ത്തുന്ന ദൈവകാരുണ്യമേ! സൃഷ്ടലോകത്തില്‍ ഞങ്ങളുടെ നീതികരണമായ ദൈവകാരുണ്യമേ! ഈശോയുടെ തിരുമുറിവുകളില്‍ നിന്നൊഴുകുന്ന ദൈവകാരുണ്യമേ! ഈശോയുടെ പരിശുദ്ധ ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന ദൈവകാരുണ്യമേ! കരുണയുടെ മാതാവായ അമലമനോഹരിയായ പരിശുദ്ധ മറിയത്തെ നല്‍കിയ ദൈവകാരുണ്യമേ! ദൈവരഹസ്യങ്ങളുടെ വെളിപ്പെടുത്തലില്‍ പ്രകാശിതമായ ദൈവകാരുണ്യമേ! സാര്‍വത്രിക സഭയുടെ സ്ഥാപനത്തില്‍ പ്രകടിതമായ ദൈവകാരുണ്യമേ! പരിശുദ്ധ കൂദാശകളില്‍ പ്രകടിതമായിരിക്കുന്ന ദൈവകാരുണ്യമേ! മാമ്മോദീസയിലും പാപസങ്കീര്‍ത്തനത്തിലും പ്രകടമായിരിക്കുന്ന ദൈവകാരുണ്യമേ! പൗരോഹിത്യത്തിലും ദിവ്യബലിയിലും പ്രദാനം ചെയ്യപ്പെട്ടിരിക്കുന്ന ദൈവകാരുണ്യമേ! ക്രിസ്തീയ വിശ്വാസത്തിലേക്കു ഞങ്ങളെ ക്ഷണിച്ച ദൈവകാരുണ്യമേ! പാപികളുടെ മാനസാന്തരത്തില്‍ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ! നീതിമാന്മാരുടെ വിശുദ്ധീകരണത്തില്‍ പ്രകടമായ ദൈവകാരുണ്യമേ! വിശുദ്ധരെ പൂര്‍ണ്ണതയിലെത്തിക്കാന്‍ സഹായിക്കുന്ന ദൈവകാരുണ്യമേ! രോഗികളുടെയും സഹിക്കുന്നവരുടെയും ആരോഗ്യപാത്രമായ ദൈവകാരുണ്യമേ! വ്യഥിത ഹൃദയരുടെ ആശ്വാസമായ ദൈവകാരുണ്യമേ! നിരാശയില്‍ വേദനിക്കുന്നവരുടെ പ്രതീക്ഷയായ ദൈവകാരുണ്യമേ! എല്ലാ മനുഷ്യരേയും എല്ലായ്പ്പോഴും എവിടേയും അനുഗമിക്കുന്ന ദൈവകാരുണ്യമേ! പ്രസാദവരങ്ങളാല്‍ മുന്നാസ്വാദനം നല്‍കുന്ന ദൈവകാരുണ്യമേ! മരിക്കുന്നവരുടെ ആശ്വാസമായ ദൈവകാരുണ്യമേ! അനുഗൃഹീതരുടെ ആനന്ദമായ ദൈവകാരുണ്യമേ! എല്ലാ വിശുദ്ധരുടേയും കിരീടമായ ദൈവകാരുണ്യമേ! അത്ഭുതങ്ങളുടെ വറ്റാത്ത ഉറവയായ ദൈവകാരുണ്യമേ! കുരിശില്‍ ലോകത്തെ രക്ഷിച്ച് ഞങ്ങളുടെ മേലുള്ള ഏറ്റവും വലിയ കരുണ പ്രകടിപ്പിച്ച ദൈവത്തിന്‍റെ കുഞ്ഞാടെ, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. എല്ലാ ദിവ്യബലികളിലും ഞങ്ങള്‍ക്കുവേണ്ടി സ്വയം സമര്‍പ്പിച്ചു കൊണ്ടിരിക്കുന ദൈവത്തിന്‍റെ കുഞ്ഞാടെ കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. അങ്ങയുടെ അളവില്ലാത്ത കരുണയില്‍ ലോകപാപങ്ങളെല്ലാം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടെ കര്‍ത്താവേ! ദയാപൂര്‍വ്വം ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. കര്‍ത്താവേ ദയാപൂര്‍വ്വം ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. മിശിഹായേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ മിശിഹായേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ കര്‍ത്താവിന്‍റെ എല്ലാ സൃഷ്ടികളിലും അവിടുത്തെ മൃദുവായ കരുണ പരന്നിരിക്കുന്നു. കര്‍ത്താവിന്‍റെ കരുണ ഞാനെന്നും പാടിപ്പുകഴ്ത്തും. #{red->n->n->പ്രാര്‍ത്ഥിക്കാം: }# ദൈവമേ അങ്ങയുടെ കരുണ അനന്തവും അങ്ങയുടെ ദയ വറ്റാത്തതുമാണല്ലോ. ദയാപൂര്‍വ്വം ഞങ്ങളെ നോക്കണമേ. ഞങ്ങളുടെമേല്‍ അങ്ങയുടെ കരുണ വര്‍ദ്ധിപ്പിക്കണമേ. അങ്ങനെ ഞങ്ങളുടെ വലിയ പരീക്ഷകളില്‍ മനം മടുക്കാതെ അങ്ങയുടെ തിരുമനസ്സുതന്നെയായ കാരുണ്യത്തിനു ഞങ്ങള്‍ വിധേയരാകട്ടെ. കാരുണ്യത്തിന്‍റെ രാജാവും അങ്ങയോടും പരിശുദ്ധാത്മാവിനോടും വസിക്കുന്നവനുമായ ഞങ്ങളുടെ കര്‍ത്താവായ ഈശോ ഞങ്ങള്‍ക്കു കാരുണ്യം പകര്‍ന്നു തരട്ടെ. എപ്പോഴും എന്നേയ്ക്കും ആമ്മേന്‍. {{ദൈവകാരുണ്യ നൊവേനയുടെ ഓരോ ദിവസത്തെയും പ്രാര്‍ത്ഥനകള്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/4?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2017-02-11-02:10:25.jpg
Keywords: ദൈവകാരുണ്യ നൊവേന
Content: 4148
Category: 1
Sub Category:
Heading: പിശാചുമായി സംഭാഷണം വേണ്ടെന്ന്‌ കുര്‍ബാന സന്ദേശത്തില്‍ പരി. പിതാവ്‌
Content: വത്തിക്കാന്‍ സിറ്റി: സാത്താനുമായുള്ള സംഭാഷണങ്ങള്‍ പാപത്തിലേക്കു നയിക്കുമെന്നും നുണയനും ചതിയനുമാണ്‌ പിശാചെന്നും പരിശുദ്ധ പിതാവ്‌ ഇന്നലെ അതിരാവിലെ നടന്ന ദിവ്യബലി അര്‍പ്പണ സന്ദേശത്തില്‍ ഉല്‍ബോധിപ്പിച്ചു. ഏതന്‍ തോട്ടത്തില്‍ ഹവ്വാക്കു നല്‍കിയതു പോലെ മോഹന വാഗ്‌ദാനങ്ങള്‍ നല്‍കി വഴിതെറ്റിക്കാനും കെണികള്‍ ഒരുക്കാനും മിടുക്കനാണ്‌ സാത്താനെന്ന്‌ അദ്ദേഹം പറഞ്ഞു.അവന്‍ മനുഷ്യരെ കബളിപ്പിച്ച്‌ നഗ്നരാക്കി സ്ഥലം വിടും, ഏതനില്‍ ചെയ്‌തതു പോലെ. ഏതന്‍ തോട്ടത്തില്‍ ഹവ്വ സാത്താനുമായി ഇടപ്പെട്ട വിധവും 40 നാള്‍ ക്രിസ്‌തു നാഥന്‍ മരുഭൂമിയില്‍ കഴിഞ്ഞ ശേഷം ചെകുത്താനെ നേരിട്ട രീതിയും മാര്‍പ്പാപ്പ വിശദികരിച്ചു. നുണകളുടെ പിതാവാണ്‌ സാത്താന്‍, മനുഷ്യരെ കബളിപ്പിക്കുന്നതില്‍ വിദഗ്‌ദനാണെന്ന്‌ അവന്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള്‍ക്ക്‌ സൂത്രശാലിയായ അവനുമായി സംസാരിക്കാന്‍ സാധിക്കില്ല കാരണം, അവന്‍ നിങ്ങളെ പാപത്തിലേക്കു തള്ളിയിട്ട്‌ സ്ഥലം വിട്ട്‌ പോകും.. പ്രലോഭനങ്ങള്‍ എന്തൊക്കെയെന്ന്‌ നമുക്കറിയാം. സമ്പത്ത്‌,അഹംഭാവം, ആര്‍ത്തി, അസൂയ തുടങ്ങിയവയെല്ലാം നമ്മളിലുണ്ട്‌. ദൈവത്തില്‍ നിന്നകന്ന്‌ സാത്തന്റെ വചനങ്ങള്‍ ശ്രദ്ധിക്കുന്നതിനു പകരം .-എന്നെ സഹായിക്കണമേ കര്‍ത്താവേ, ഞാന്‍ ദുര്‍ബലനാണ്‌.ഞാന്‍ നിന്നില്‍ നിന്നും ഒളിച്ചോടാന്‍ ഇഷ്ടപ്പെടുന്നില്ല-എന്നു പ്രാര്‍ത്ഥിക്കുകയാണ്‌ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമെന്ന്‌ പിതാവ്‌ ഓര്‍മ്മപ്പെടുത്തി.ഇതുപോലുള്ള പ്രാര്‍ത്ഥനകള്‍ ധീരതയുടെ ലക്ഷണമാണ്‌. അഥവാ പിശാചിന്റെ കെണിയില്‍, നമ്മുടെ ബലഹീനതയാല്‍ പ്രലോഭനങ്ങളില്‍ വീണു പോയാല്‍, ദൈവത്തോട്‌ മാപ്പപേക്ഷിച്ച്‌ ഏണീറ്റു നില്‍ക്കാനാകുമെന്ന്‌ മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2017-02-11-05:07:49.jpg
Keywords: സാത്താനുമായുള്ള സംഭാഷണങ്ങള്‍
Content: 4149
Category: 18
Sub Category:
Heading: എ​​​യ്ഡ​​​ഡ് വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാപനങ്ങള്‍ നടത്തുന്ന ക​​​ട​​​ന്നു​​​ക​​​യ​​​റ്റം അംഗീകരിക്കാനാവില്ല: ആ​​​ർ​​​ച്ച് ബി​​​ഷപ്പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താഴ​​​ത്ത്
Content: തൃ​​​ശൂ​​​ർ: പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സം​​​ര​​​ക്ഷ​​​ണ യ​​​ജ്ഞ​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ൽ എ​​​യ്ഡ​​​ഡ് വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ നടത്തുന്ന ക​​​ട​​​ന്നു​​​ക​​​യ​​​റ്റം അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നു കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താഴ​​​ത്ത്. കെ​​​ഇ​​​ആ​​​ർ പ​​​രി​​​ഷ്ക​​​ര​​​ണം നി​​​ല​​​വി​​​ൽ വ​​​ന്ന സാ​​​ഹ​​​ച​​​ര്യം വി​​​ല​​​യി​​​രു​​​ത്താ​​​ൻ തൃ​​​ശൂ​​​ർ ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ൽ വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത കാ​​​ത്ത​​​ലി​​​ക് സ്കൂ​​​ൾ മാനേ​​​ജ​​​ർ​​​മാ​​​രു​​​ടെ യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അദ്ദേഹം. വി​​​ദ്യാ​​​ഭ്യാ​​​സ ച​​​ട്ട​​​ങ്ങ​​​ളി​​​ലെ പു​​​തി​​​യ ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ ന്യൂ​​​ന​​​പ​​​ക്ഷ വിദ്യാഭ്യാ​​​സാ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കു നേ​​​രേ​​​യു​​​ള്ള ക​​​ട​​​ന്നു​​​ക​​​യ​​​റ്റമാണ്. ഒ​​​രു വി​​​ഭാ​​​ഗം അധ്യാപ​​​ക​​​ർ​​​ക്കു ദി​​​വ​​​സ​​​വേ​​​ത​​​നം പോ​​​ലും ല​​​ഭി​​​ക്കാ​​​ത്ത​​​തു ഗു​​​രു​​​ത​​​ര​​​മാ​​​യ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​മാ​​​ണ്. കോ​​​ർ​​​പ​​​റേ​​​റ്റ് മാനേജ്മെന്‍റ് സ്കൂ​​​ൾ അധ്യാ​​​പ​​​ക​​​രെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ ബ്രോ​​​ക്ക​​​ണ്‍ സ​​​ർ​​​വീ​​​സ് സം​​​ബ​​​ന്ധി​​​ച്ച പെ​​​ൻ​​​ഷ​​​ൻ ഭേ​​​ദ​​​ഗ​​​തി പ്രതിഷേധാര്‍ഹമാണ്. ബിഷ​​​പ് പറഞ്ഞു. കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജേ​​​ക്ക​​​ബ് ജി. ​​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി, ഫാ. ​​​ജോ​​​സ് ക​​​രി​​​വേ​​​ലി​​​ക്ക​​​ൽ, ഫാ. ​​​മാ​​​ത്യു ച​​​ന്ദ്ര​​​ൻ​​​കു​​​ന്നേ​​​ൽ, ഫാ. ​​​ആ​​​ന്‍റ​​​ണി ചെ​​​മ്പ​​ക​​​ശേ​​​രി, ഫാ. ​​​ജെ​​​യിം​​​സ് ചെ​​​ല്ല​​​ങ്കോ​​​ട്ട്, ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ഷി വ​​​ട​​​ക്ക​​​ൻ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സാ​​​ലു പ​​​താ​​​ലി​​​ൽ, പി.​​​ഡി. വി​​​ൻ​​​സെ​​​ന്‍റ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Image: /content_image/India/India-2017-02-11-05:39:46.jpg
Keywords: മാര്‍ ആന്‍ഡ്രൂ
Content: 4150
Category: 1
Sub Category:
Heading: മാലിയില്‍ ജിഹാദികള്‍ കൊളമ്പിയക്കാരി കന്യാസ്‌ത്രിയെ തട്ടിക്കൊണ്ടു പോയി
Content: ബമാക്കോ: തെക്കുകിഴക്കന്‍ മാലിയിലെ കരന്‍ഗാസ്സോയില്‍ സാമൂഹ്യ സേവനത്തില്‍ ഏര്‍പ്പെട്ടിരുന്ന കന്യാസ്‌ത്രികളിലൊരാളെ കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി ആയുധ ധാരികളായ ജിഹാദികള്‍ തട്ടികൊണ്ടു പോയതായി കൊളമ്പിയന്‍ മെത്രാന്‍ സംഘം അറിയിച്ചു. സിസ്റ്ററുടെ മോചനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാനും അവര്‍ ആവശ്യപ്പെട്ടു. ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സ്‌ ഓഫ്‌ മേരി ഇമ്മാക്കുലേറ്റ്‌ സന്യാസ സഭയിലെ സി. ഗ്ലോറിയ സിസിലിയ നര്‍വെയ്‌സിനെ ആണ്‌ ജിഹാദികള്‍ എന്ന്‌ അവകാശപ്പെട്ട സംഘം തട്ടികൊണ്ടു പോയത്‌. സിസ്‌റ്റര്‍ സിസിലിയായെ ബലം പ്രയോഗിച്ച്‌ സഭയുടെ ഉടമസ്ഥതയിലുള്ള ആംബുലന്‍സില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നെന്ന്‌ മഠത്തിന്റെ സുപ്പീരിയര്‍ സി. നയോമി ഖുസേദ പറഞ്ഞു. ആംബുലന്‍സ്‌ പിന്നിട്‌ ഉപേക്ഷിക്കപ്പെട്ട നിലയില്‍ തെല്ലകലെ കണ്ടെത്തി. അവര്‍ താമസിച്ചിരുന്ന ഭവനത്തിലെ നാലു കന്യാസ്‌ത്രികളും സംഭവത്തിനു സാക്ഷികളാണ.്‌ തട്ടികൊണ്ടു പോയത്‌ കൊള്ളക്കാര്‍ ആകാനുള്ള സാധ്യതകള്‍ തള്ളി കളയാനാകില്ലെന്ന്‌ മാലിയിലെ ്‌മെത്രാന്‍ സംഘം വക്താവായ ഫ.എഡ്വേഡ്‌ ഡെമ്പെലെ പറഞ്ഞു.അന്വേഷണങ്ങളെ വഴിതെറ്റിക്കാനായിരിക്കും ജിഹാദികളാണെന്നു പറഞ്ഞതെന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം. കാരണം, സിസ്റ്റേഴ്‌സിന്റെ കമ്പ്യൂട്ടറുകളും കാറും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്‌. മാലി സര്‍ക്കാര്‍ സിസ്റ്ററിനെ കണ്ടെത്താന്‍ ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി സിസ്‌റ്ററെ തട്ടി കൊണ്ടു പോയ പ്രദേശത്ത്‌ പ്രത്യേകം സായുധ സേനയെ വിന്യസിപ്പിച്ചു.സിസ്റ്ററെ തട്ടികൊണ്ടു പോയത്‌ ആരാണെന്ന്‌ അറിഞ്ഞുകുട. മാലിയുടെ അഭ്യന്തര സേനയും പോലിസുമാണ്‌ അന്വേഷണം. മെത്രാന്മാരും ആവുന്നത്ര വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ്‌. പ്രതികളെന്നു സംശയിക്കുന്ന രണ്ടു പേരെ ഇതിനകം പോലിസ്‌ ചോദ്യം ചെയ്‌തു കഴിഞ്ഞു. പന്ത്രണ്ടു വര്‍ഷമായി കൊളമ്പിയക്കാരിയായ സിസ്റ്റര്‍ സിസിലിയ, സന്യാസ സഭയുടെ ഇവിടെയുള്ള കേന്ദ്രത്തില്‍ സേവനം ചെയ്യുന്നു. മാലിയിലെ ഏറ്റവും വലിയ ആരോഗ്യ കേന്ദ്രങ്ങളിലൊന്ന്‌ നടത്തുന്നതും ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സ്‌ ഓഫ്‌ മേരി ഇമ്മാക്കുലേറ്റ്‌ സഭക്കാരാണ്‌. കൂടാതെ, രണ്ടു വയസ്സു വരെ പ്രായമുള്ള 30 കുട്ടികള്‍ക്കായി അനാഥ മന്ദിരവും നടത്തുന്നുണ്ട്‌. 700 ഓളം മുസ്ലിം സ്‌ത്രികള്‍ ജോലി ചെയ്യുന്ന ധാന്യസംഭരണ കേന്ദ്രത്തിന്റെ നടത്തിപ്പും ഇവരാണ്‌. ക്ഷാമ കാലങ്ങളില്‍ ഈ സംഭരണ കേന്ദ്രം പ്രദേശവാസികള്‍ക്ക്‌ വലിയ അനുഗ്രഹമാകുന്നു.
Image: /content_image/News/News-2017-02-11-07:03:57.jpg
Keywords: മാലിയില്‍ ജിഹാദികള്‍
Content: 4151
Category: 1
Sub Category:
Heading: 91ാം സങ്കീര്‍ത്തനം ആവര്‍ത്തിച്ചു: ക്യാന്‍സറില്‍ നിന്നും അത്ഭുതകരമായ രോഗസൗഖ്യം ലഭിച്ചുവെന്ന് പ്രശസ്ത വര്‍ഷിപ്പ് ഗായികയുടെ സാക്ഷ്യം
Content: ന്യൂയോര്‍ക്ക്: ബൈബിള്‍ വചനം ഉരുവിട്ടതിലൂടെ ലഭിച്ച അത്ഭുതരോഗ സൗഖ്യത്തിന്‍റെ സാക്ഷ്യവുമായി പ്രശസ്ത വേര്‍ഷിപ്പ് ഗായിക ഡാര്‍ലെന്‍ ഷെച്ച്. സ്തനാര്‍ബുദം സ്ഥിരീകരിച്ച രോഗാവസ്ഥയുടെ നാളുകളില്‍ 91ാം സങ്കീര്‍ത്തനം ആവര്‍ത്തിച്ചു ചൊല്ലിയപ്പോള്‍ അത്ഭുതകരമായ രോഗസൗഖ്യം ലഭിക്കുകയായിരിന്നുവെന്ന് ഡാര്‍ലെന്‍ പറയുന്നു. സങ്കീര്‍ത്തനം ചൊല്ലി പ്രാര്‍ത്ഥിച്ചതിലൂടെ ലഭിച്ച രോഗസൗഖ്യത്തിന് കൃതജ്ഞതയായി "ഹിയര്‍ ആം ഐ സെന്‍റ് മി" എന്ന പേരിലുള്ള ആല്‍ബം ഡാര്‍ലെന്‍ ഷെച് ഉടന്‍ പുറത്തിറക്കുന്നുണ്ട്. . "എന്‍റെ ജീവിതത്തില്‍ ദൈവം നല്‍കിയ അത്ഭുത സൌഖ്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. ഓരോ ദിവസവും ഞാന്‍ 91ാം സങ്കീര്‍ത്തനം ഉരുവിടുന്നു. പ്രകൃതിയിലെ ഓരോ കാര്യങ്ങളെ സ്വീകരിക്കുമ്പോഴും, എനിക്കു യാതൊരു നിയന്ത്രണവുമില്ലാത്ത കാര്യങ്ങളില്‍ ദൈവത്തില്‍ തന്നെ ആശ്രയിക്കുന്നു. ദൈവം എന്നെ സുഖപ്പെടുത്തി. 'സൗഖ്യമായി' എന്ന വാക്കുകള്‍ വൈദ്യശാസ്ത്രത്തിന് കേള്‍ക്കാന്‍ ഇഷ്ടമല്ല. മറിച്ച് 'ഭേദമായി' എന്ന പ്രയോഗമാണ് അവര്‍ക്കു പ്രിയം.". "ഞാന്‍ രോഗത്തിന്‍റെ മൂര്‍ധന്യാവസ്ഥയിലെത്തിയപ്പോള്‍, ഇംഗ്ലണ്ടില്‍ നിന്നും എന്റെ അടുത്തെത്തിയ സഹഗായകന്‍ മാര്‍ട്ടിന്‍ സ്മിത്ത് എന്‍റെ ഭര്‍ത്താവിനോടൊപ്പം സമയം ചെലവഴിച്ച് തനിക്കു ധൈര്യം പകര്‍ന്നു. കടന്നുപോകുന്ന ഈ സമയത്തെക്കുറിച്ച് ഒരു പാട്ടെഴുതാന്‍ നീ ചിന്തിക്കുന്നുണ്ടാകുമെന്ന്‍ മാര്‍ട്ടിന്‍ പറഞ്ഞു. അവിടുന്ന് മഹാനാണെന്നു പറയാന്‍ ഞാന്‍ ആഗഹിക്കുന്നു എന്ന മറുപടിയാണ് ഞാന്‍ നല്‍കിയത്." ഡാര്‍ലിന്‍ പറഞ്ഞു. ഈ ഒരു ചിന്തയില്‍ നിന്നാണ് ഡാര്‍ലിനും മാര്‍ട്ടിനും ചേര്‍ന്ന്‍ "യൂ ആര്‍ ഗ്രെയ്റ്റ്" എന്ന ഗാനം എഴുതിയത്. രോഗസൗഖ്യത്തിന് കൃതജ്ഞതയായി പുറത്തിറക്കുന്ന "ഹിയര്‍ ആം ഐ സെന്‍റ് മി" ആല്‍ബത്തിലെ ആദ്യ ഗാനമാണ് "യൂ ആര്‍ ഗ്രെയ്റ്റ്". 'വിക്ടേഴ്സ് ക്രൌണ്‍', 'ഇന്‍ ജീസസ് നെയിം', 'വേര്‍ത്തി ഈസ് ദി ലാംപ്', 'അറ്റ് ദി ക്രോസ്', ഷൌറ്റ് റ്റു ദി ലോഡ്" തുടങ്ങിയ പ്രസിദ്ധ ആല്‍ബങ്ങളിലൂടെ അനേകരെ സ്വാധീനിച്ച ഒരു വേര്‍ഷിപ്പ് ഗായികയാണ് ഡാര്‍ലെന്‍ ഷെച്ച്. തന്റെ രോഗാവസ്ഥയുടെ നാളുകളില്‍ മാര്‍ട്ടിന്‍ സ്മിത്തിനൊപ്പം എഴുതിയ "ഹിയര്‍ ആം ഐ സെന്‍റ് മി" ആല്‍ബം മാര്‍ച്ച് മാസത്തില്‍ പുറത്തിറങ്ങും. മാരകമായ ക്യാന്‍സറിനോട് പൊരുതി ജയിച്ചതിനുള്ള കൃതജ്ഞതയായിട്ടാണ് ആല്‍ബം പുറത്തിറക്കുന്നത്. "ചെറുതോ വലുതോ വേദന നിറഞ്ഞതോ, സന്തോഷപൂര്‍ണമോ ആകട്ടെ അതിന്‍റെ പൂര്‍ണ്ണതയില്‍ നിങ്ങള്‍ ദൈവത്തെ ആരാധിക്കുക എന്നതാണ് ആല്‍ബത്തിന്‍റെ സന്ദേശം. നമുക്ക് എത്രനാള്‍ കൂടിയുണ്ട് എന്ന് ആര്‍ക്കും അറിയാന്‍ പാടില്ല. എത്ര ദിവസമാണ് എനിക്കുള്ളതെങ്കിലും, ഞാനതു വളരെ ബോധപൂര്‍വ്വം വിനിയോഗിക്കാന്‍ ആഗ്രഹിക്കുന്നു." ഡാര്‍ലെന്‍ ഷെച്ച് പറയുന്നു.
Image: /content_image/News/News-2017-02-11-07:08:29.jpg
Keywords: ബൈബിള്‍, അത്ഭുത
Content: 4152
Category: 1
Sub Category:
Heading: സാത്താനുമായി സംഭാഷണം അരുത്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സാത്താനുമായുള്ള സംഭാഷണങ്ങള്‍ പാപത്തിലേക്കു നയിക്കുമെന്നും അവന്റെ കാപട്യം തിരിച്ചറിയാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ സാന്ത മാര്‍ത്തയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരിന്നു മാര്‍പാപ്പ. ഏദന്‍ തോട്ടത്തില്‍ ഹവ്വ സാത്താനുമായി ഇടപ്പെട്ട വിധവും മരുഭൂമിയിലെ നാല്പത് ദിവസങ്ങള്‍ക്ക് ശേഷം യേശു സാത്താനെ നേരിട്ട രീതിയും മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ വിശദീകരിച്ചു. ഏദന്‍ തോട്ടത്തില്‍ ഹവ്വായ്ക്കു നല്‍കിയതു പോലെ മോഹന വാഗ്‌ദാനങ്ങള്‍ നല്‍കി മനുഷ്യനെ വഴിതെറ്റിക്കാനും കെണികള്‍ ഒരുക്കാനും സാത്താന്‍ സദാ ശ്രമിക്കുകയാണെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ പറഞ്ഞു. "നുണകളുടെ പിതാവാണ്‌ സാത്താന്‍. മനുഷ്യരെ കബളിപ്പിക്കുന്നതില്‍ വിദഗ്‌ദനാണെന്ന്‌ അവന്‍ തെളിയിച്ചു കൊണ്ടിരിക്കുന്നു. സാത്താന്‍ തന്റെ സംഭാഷണത്തിലൂടെ പടിപടിയായി മനുഷ്യനെ ദുഷിപ്പിക്കുന്നു. അവന്‍ നിങ്ങളെ പാപത്തിലേക്കു തള്ളി വീഴ്ത്തുന്നു." "സാത്താന്റെ പ്രലോഭനങ്ങള്‍ എന്തൊക്കെയെന്ന്‌ നമുക്കറിയാം. സമ്പത്ത്‌, അഹംഭാവം, അത്യാഗ്രഹം, അസൂയ തുടങ്ങിയവയെല്ലാം നമ്മളിലുണ്ട്‌. സാത്താന്റെ വാക്കുകള്‍ ശ്രദ്ധിക്കുന്നതിനു പകരം, 'എന്നെ സഹായിക്കണമേ കര്‍ത്താവേ, ഞാന്‍ ദുര്‍ബലനാണ്‌. ഞാന്‍ അങ്ങയില്‍ നിന്നും ഒളിച്ചോടാന്‍ ഇഷ്ടപ്പെടുന്നില്ല'- എന്നു യേശുവിനോട് പ്രാര്‍ത്ഥിക്കുകയാണ്‌ ചെയ്യേണ്ടത്. ഇതുപോലുള്ള പ്രാര്‍ത്ഥനകള്‍ ധീരതയുടെ ലക്ഷണമാണ്". മാര്‍പാപ്പ പറഞ്ഞു. നമ്മുടെ ബലഹീനതയാല്‍ പിശാചിന്റെ പ്രലോഭനങ്ങളില്‍ വീണു പോയാല്‍, ദൈവത്തോട്‌ മാപ്പപേക്ഷിച്ച്‌ അവിടുത്തെ അനുഗ്രഹം യാചിക്കണമെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ ഓര്‍മ്മപ്പെടുത്തി.
Image: /content_image/News/News-2017-02-11-07:43:30.jpg
Keywords: സാത്താ, പിശാചി
Content: 4153
Category: 15
Sub Category:
Heading: തിരുസഭയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന
Content: "യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും" (മത്താ. 28/20) എന്നരുള്‍ചെയ്ത ഈശോ നാഥാ, അപകടങ്ങള്‍ നിറഞ്ഞ ഈ ലോകയാത്രയില്‍ അങ്ങയുടെ പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ തിരുസഭയെ കാത്തുരക്ഷിക്കുകയും നയിക്കുകയും ചെയ്യേണമേ. ഞങ്ങളുടെ വൈദികരേയും സന്യാസീ സന്യാസിനികളേയും, അല്‍മായ സഹോദരങ്ങളെയും, വിശ്വാസ തീക്ഷ്ണതയിലും ജീവിത വിശുദ്ധിയിലും വളര്‍ത്തണമേ. അബദ്ധ സിദ്ധാന്തങ്ങളാല്‍ വശീകരിക്കപ്പെട്ട് സഭാജീവിതത്തില്‍ നിന്ന്‍ അകന്ന് പോയിക്കൊണ്ടിരിക്കുന്ന വിശ്വാസികളെ, പ്രത്യേകിച്ച് ഞങ്ങളുടെ യുവജനങ്ങളെ, തീക്ഷ്ണമായ ദൈവവിശ്വാസത്തിലേയ്ക്കും ആദ്ധ്യാത്മികതയിലേയ്ക്കും ആനയിക്കണമേ. സഭയുടെ താല്‍പര്യങ്ങളെ സംരക്ഷിക്കാനും ദൈവസ്നേഹത്തില്‍ അടിയുറച്ച പരസ്നേഹ ജീവിതത്തില്‍ നിലനില്‍ക്കാനുമുള്ള സന്നദ്ധതയും തീക്ഷ്ണതയും അവര്‍ക്കു നല്‍കണമേ. പരിശുദ്ധ കന്യാമറിയമേ, വി.യൗസേപ്പിതാവേ, ഞങ്ങളുടെ പിതാവായ മാര്‍ തോമാശ്ലീഹായേ, തിരുസ്സഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. മുഖ്യദൂതനായ വി. മിഖായേലെ, പിശാചിന്‍റെ കെണികളില്‍ നിന്നും ആന്തരികവും ബാഹ്യവുമായ ആക്രമണങ്ങളില്‍ നിന്നും തിരുസഭയെ സംരക്ഷിക്കണമേ. അങ്ങനെ ഐക്യത്തിലും സമാധാനത്തിലും സ്വര്‍ഗ്ഗോമുഖമായി ജീവിക്കുവാന്‍ ഞങ്ങള്‍ക്കിടയാകട്ടെ. ആമ്മേന്‍.
Image: /content_image/ChristianPrayer/ChristianPrayer-2017-02-11-09:29:24.jpg
Keywords: വേണ്ടിയുള്ള പ്രാര്‍
Content: 4154
Category: 1
Sub Category:
Heading: കുടുംബ ജീവിതത്തിന്‌ മുന്തിയ പരിഗണന നല്‍കണമെന്ന്‌ ഇന്ത്യന്‍ മെത്രാന്മാര്‍
Content: ഭോപ്പാല്‍: സഭയില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും തെറ്റിപ്പിരിഞ്ഞവര്‍ക്ക്‌ മുന്തിയ പരിണന നന്‍കികൊണ്ട്‌ പ്രത്യേക അജനപാലന ശ്രദ്ധ നല്‍കാന്‍ ഇന്ത്യയിലെ ലത്തീന്‍ റീത്ത്‌ മെത്രാന്മാരുടെ 29-ാംമത്‌ പ്ലീനറി അസംബ്ലി തീരുമാനിച്ചു. 2016 ല്‍ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ, കുടുബങ്ങളില്‍ സ്‌നേഹവും സന്തോഷവും പുലരാന്‍ ലക്ഷിയമിട്ട്‌ പുറത്തിറക്കിയ അമോറിസ്‌ ലെത്തെത്തിയ എന്ന പ്രബോധന രേഖയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ്‌ ഈ തീരുമാനമെന്ന്‌ വിലയിരുത്തപ്പെടുന്നു. സഭയുമായി വേര്‍പെട്ട്‌ കഴിയുവാന്‍ വിവാഹ മോചനം, സിവില്‍ പുനര്‍വിവാഹം, മറ്റു മതസ്ഥരുമായി കുദാശ ചെയ്യപ്പെടാത്ത വിവാഹം, വിവാഹിതരാകാതെ പങ്കാളിത്ത ജീവിതം എന്നിവയടക്കം നിരവധി കാരണങ്ങളുണ്ട്‌. സഭയില്‍ നിന്നകന്നു നില്‍ക്കുന്നവരിലെത്തി അവരെ അജനപാലന വഴിയിലെത്തിച്ച്‌ സഭയുടെ മുഖ്യധാരയിലേക്കു കൊണ്ടുവരികയാണ്‌ ലക്ഷ്യമെന്ന്‌ പ്ലീനറി അസംബ്ലി സമാപനത്തില്‍ പുറത്തിറക്കിയ പ്രസ്‌താവനയില്‍ വിശദികരിച്ചു. സഭ നടത്തിയ പഠനങ്ങളുടെ വെളിച്ചത്തില്‍ സഭയേയും കുടുബങ്ങളേയും വിട്ട്‌ നിരവധി പേര്‍ കഴിയുന്നുണ്ടെന്നു മനസ്സിലായി. തുടര്‍ന്നാണ്‌ പ്രശ്‌നത്തിനു മുന്തിയ പരിഗണന കൊടുത്തിരിക്കുന്നത്‌. ദാമ്പത്യബന്ധങ്ങള്‍ തകര്‍ന്നവര്‍ക്കു മാത്രമായുള്ള അജന പാലനം അടിയന്തരമായി ആരംഭിക്കേണ്ടതുണ്ടെന്ന്‌ പ്രസ്‌താവനയില്‍ പറഞ്ഞു. ഇത്തരത്തിലുള്ളവര്‍ക്കൊപ്പം നില്‍ക്കുകയും അവരെ പിന്‍തുണക്കയുമാണ്‌ ദൗത്യ ലക്ഷ്യം. പ്രത്യേക പരിഗണന ഇവര്‍ക്ക്‌ നല്‍കാനാണ്‌ തിരുമാനമെന്ന്‌ ഇന്ത്യയിലെ 137 ലത്തീന്‍ രൂപതകളെ പ്രതിനിധീകരിച്ച്‌ അസംബ്ലിയില്‍ പങ്കെടുത്ത മെത്രാന്മാര്‍ ഒപ്പിട്ട പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി. പരമ ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍, വ്യത്യസ്ഥ മതങ്ങളിലുള്ള ഭാര്യാഭര്‍ത്താക്കന്മാരുള്ള കുടുബങ്ങള്‍, മാതാപിതാക്കളില്‍ ഒരാള്‍ മാത്രമുള്ളവര്‍, ഭിന്ന ശേഷിക്കാരായ അംഗങ്ങളുള്ള കുടുംബങ്ങള്‍, രോഗികളും വൃദ്ധജനങ്ങളുമുള്ള വീടുകള്‍, കുടിയേറിയ കുടുംബങ്ങള്‍ എല്ലാം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഇടങ്ങളാണ്‌. കുടുബ ജീവിതം പരിപോഷിപ്പിക്കുന്നതിനായി വിവാഹത്തിനു മുമ്പായി പ്രത്യേക ക്ലാസുകള്‍ നല്‍കാനും കടുബങ്ങളെ കന്യാസ്‌ത്രികള്‍ പിന്‍തുടര്‍ന്ന്‌ അവശ്യമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി വിശ്വാസ ജീവിതത്തില്‍ കൂടുതല്‍ വ്യാപൃതരാകാനും സാഹചര്യമൊരുക്കും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രൂപതകളുള്ള റീത്താണ്‌ ലത്തീന്‍ കത്തോലിക്കറുടേത്‌. മൊത്തം രാജ്യത്തുള്ള 172 രൂപതകളില്‍ 132 ഉം ലത്തീന്‍ രൂപതകളാണ്‌. ബാക്കിയുള്ളവ സീറോ മലബാര്‍,സീറോ മലങ്കര റീത്തുകളുടേതുമാണ്‌.
Image: /content_image/News/News-2017-02-11-09:33:13.jpg
Keywords: കുടുംബ ജീവിതത്തിന്‌
Content: 4155
Category: 1
Sub Category:
Heading: മാലിയില്‍ കന്യാസ്‌ത്രീയെ ജിഹാദികള്‍ തട്ടിക്കൊണ്ടു പോയി
Content: ബമാക്കോ: തെക്കുകിഴക്കന്‍ മാലിയിലെ കരന്‍ഗാസ്സോയില്‍ സാമൂഹ്യ സേവനത്തില്‍ ഏര്‍പ്പെട്ടിരുന്ന കന്യാസ്‌ത്രീയെ ആയുധധാരികളായ ജിഹാദികള്‍ തട്ടികൊണ്ടു പോയി. ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സ്‌ ഓഫ്‌ മേരി ഇമ്മാക്കുലേറ്റ്‌ സന്യാസ സഭയിലെ സി. ഗ്ലോറിയ സിസിലിയ നര്‍വെയ്‌സിനെയാണ്‌ സംഘം തട്ടികൊണ്ടു പോയത്‌. കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി നടന്ന സംഭവം കൊളമ്പിയന്‍ മെത്രാന്‍ സംഘമാണ് പുറംലോകത്തെ അറിയിച്ചത്. അക്രമികള്‍ സിസ്‌റ്റര്‍ സിസിലിയായെ ബലം പ്രയോഗിച്ച്‌ സഭയുടെ ഉടമസ്ഥതയിലുള്ള ആംബുലന്‍സില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നെന്ന്‌ മഠത്തിന്റെ സുപ്പീരിയര്‍ സി. നയോമി ഖുസേദ പറഞ്ഞു. പിന്നിട്‌ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആംബുലന്‍സ്‌ കണ്ടെത്തിയിരിന്നു. സംഭവത്തിനു നാലു കന്യാസ്‌ത്രീകള്‍ സാക്ഷികളാണ്. തട്ടികൊണ്ടു പോയത്‌ കൊള്ളക്കാര്‍ ആകാനുള്ള സാധ്യതകള്‍ തള്ളി കളയാനാകില്ലെന്ന്‌ മാലിയിലെ മെത്രാന്‍ സംഘം വക്താവായ ഫാ. എഡ്വേഡ്‌ ഡെമ്പെലെ പറഞ്ഞു. അന്വേഷണങ്ങളെ വഴിതെറ്റിക്കാനായിരിക്കും ജിഹാദികളാണെന്നു അവകാശപ്പെട്ടതെന്ന് വൈദികന്‍ പറഞ്ഞു. സ്ഥലത്തു നിന്നും കമ്പ്യൂട്ടറുകളും കാറും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്‌. അതേ സമയം മാലി സര്‍ക്കാര്‍ സിസ്റ്ററിനെ കണ്ടെത്താന്‍ ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി സിസ്‌റ്ററെ തട്ടി കൊണ്ടു പോയ പ്രദേശത്ത്‌ പ്രത്യേകം സായുധ സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. മാലിയുടെ അഭ്യന്തര സേനയും പോലീസുമാണ്‌ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സിസ്റ്ററെ തട്ടികൊണ്ടു പോയത്‌ ആരാണെന്ന്‌ കണ്ടുപിടിക്കാനാണ് പ്രാഥമിക ശ്രമം. പ്രതികളെന്നു സംശയിക്കുന്ന രണ്ടു പേരെ ഇതിനകം പോലീസ്‌ ചോദ്യം ചെയ്‌തു കഴിഞ്ഞു. പന്ത്രണ്ടു വര്‍ഷമായി കൊളമ്പിയക്കാരിയായ സിസ്റ്റര്‍ സിസിലിയ, കരന്‍ഗാസ്സോയില്‍ കേന്ദ്രത്തില്‍ സേവനം ചെയ്യുകയായിരിന്നു. മാലിയിലെ ഏറ്റവും വലിയ ആരോഗ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നത് ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സ്‌ ഓഫ്‌ മേരി ഇമ്മാക്കുലേറ്റ്‌ സഭയുടെ മേല്‍നോട്ടത്തിലാണ്. 700 ഓളം മുസ്ലിം സ്‌ത്രീകള്‍ ജോലി ചെയ്യുന്ന ധാന്യസംഭരണ കേന്ദ്രത്തിന്റെ നടത്തിപ്പും ഇവരാണ്‌. രണ്ടു വയസ്സു വരെ പ്രായമുള്ള 30 കുട്ടികള്‍ക്കായി അനാഥ മന്ദിരവും സന്യാസ സമൂഹം നടത്തുന്നുണ്ട്‌. രാജ്യത്തുടനീളം തങ്ങളുടെ തീക്ഷ്ണമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുന്നതിനിടെ സംഭവിച്ച സഹപ്രവര്‍ത്തകയുടെ തിരോധനം, മറ്റ് സന്യസ്ഥരെ ആശങ്കയില്‍ ആഴ്ത്തിയിരിക്കുകയാണ്.
Image: /content_image/News/News-2017-02-11-10:32:53.jpg
Keywords: കന്യാസ
Content: 4157
Category: 1
Sub Category:
Heading: കുടുംബജീവിതത്തിന്‌ പ്രത്യേക അജപാലന ശ്രദ്ധ നല്‍കും: ലത്തീന്‍ പ്ലീനറി അസംബ്ലി
Content: ഭോപ്പാല്‍: സഭയില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നവര്‍ക്ക് പ്രത്യേക അജപാലന ശ്രദ്ധ നല്‍കാന്‍ ഇന്ത്യയിലെ ലത്തീന്‍ മെത്രാന്മാരുടെ 29-ാമത്‌ പ്ലീനറി അസംബ്ലി തീരുമാനിച്ചു. 2016 ല്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പ, പുറത്തിറക്കിയ അമോരിസ്‌ ലെത്തീസിയ എന്ന പ്രബോധന രേഖയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ്‌ ഈ തീരുമാനം. വിവാഹമോചനം, സിവില്‍ പുനര്‍വിവാഹം, മറ്റു മതസ്ഥരുമായി കൂദാശ ചെയ്യപ്പെടാത്ത വിവാഹം, വിവാഹിതരാകാതെയുള്ള പങ്കാളിത്ത ജീവിതം എന്നിവയടക്കം നിരവധി കാര്യങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. സഭയില്‍ നിന്നകന്നു നില്‍ക്കുന്നവരെ അജപാലന വഴിയിലെത്തിച്ച്‌ സഭയുടെ മുഖ്യധാരയിലേക്കു കൊണ്ടുവരികയാണ്‌ ലക്ഷ്യമെന്ന്‌ പ്ലീനറി അസംബ്ലി സമാപനത്തില്‍ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. സഭ നടത്തിയ പഠനങ്ങളുടെ വെളിച്ചത്തില്‍ സഭയേയും കുടുംബങ്ങളേയും വിട്ട്‌ നിരവധി പേര്‍ കഴിയുന്നുണ്ടെന്നു വിലയിരുത്തി. ദാമ്പത്യബന്ധങ്ങള്‍ തകര്‍ന്നവര്‍ക്കു അജപാലനം അടിയന്തരമായി ആരംഭിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ളവര്‍ക്കൊപ്പം നില്‍ക്കുകയും അവരെ പിന്‍തുണക്കുകയുമാണ്‌ ദൗത്യ ലക്ഷ്യം. ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍, വ്യത്യസ്ഥ മതങ്ങളിലുള്ള ഭാര്യാഭര്‍ത്താക്കന്മാരുള്ള കുടുംബങ്ങള്‍, മാതാപിതാക്കളില്‍ ഒരാള്‍ മാത്രമുള്ളവര്‍, ഭിന്നശേഷിക്കാരായ അംഗങ്ങളുള്ള കുടുംബങ്ങള്‍, രോഗികളും വൃദ്ധജനങ്ങളുമുള്ള വീടുകള്‍, കുടിയേറിയ കുടുംബങ്ങള്‍ എല്ലാം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഇടങ്ങളാണ്‌. കുടുംബജീവിതം പരിപോഷിപ്പിക്കുന്നതിനായി വിവാഹത്തിനു മുമ്പായി പ്രത്യേക ക്ലാസുകള്‍ നല്‍കാനും കുടുംബങ്ങളെ കന്യാസ്‌ത്രികള്‍ പിന്‍തുടര്‍ന്ന്‌ അവശ്യമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി വിശ്വാസ ജീവിതത്തില്‍ കൂടുതല്‍ വ്യാപൃതരാക്കാനും സാഹചര്യമൊരുക്കും. പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തുള്ള 172 കത്തോലിക്ക രൂപതകളില്‍ 132 ഉം ലത്തീന്‍ രൂപതകളാണ്‌. ബാക്കിയുള്ളവ സീറോ മലബാര്‍, സീറോ മലങ്കര റീത്തില്‍ ഉള്‍പ്പെടുന്നവയാണ്.
Image: /content_image/News/News-2017-02-11-13:15:13.jpg
Keywords: ലത്തീന്‍ പ്ലീനറി