Contents
Displaying 3891-3900 of 25036 results.
Content:
4158
Category: 1
Sub Category:
Heading: ആസിയ ബീബിയുടെ അപ്പീല്‍ അടുത്തമാസം പരിഗണിക്കും
Content: ലണ്ടന്‍: പാക്കിസ്ഥാനില്‍ മതനിന്ദാ കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന ക്രൈസ്തവ യുവതി ആസിയ ബീബി നല്കിയ അപ്പീല്‍ രാജ്യത്തെ പരമോന്നത കോടതി മാര്‍ച്ചില്‍ പരിഗണിക്കുമെന്ന് ബ്രിട്ടനിലെ പാക് ഹൈകമ്മീഷന് അറിയിച്ചു. ബ്രിട്ടിഷ് പാകിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന് സംഘിപ്പിച്ച പ്രതിഷേധ മാര്‍ച്ചിനു മുമ്പായിരുന്നു പാകിസ്ഥാന് നയതന്ത്ര പ്രതിനിധി ഇതറിയിച്ചത്. ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുവാന്‍ അധികൃതര്‍ കാണിക്കുന്ന പക്ഷപാതപരമായ സമീപനത്തിനെതിരായി ശക്തമായ പ്രതിഷേധ റാലി തുടരുമെന്ന് അസോസിയേഷന് നേതാവ് വില്സന് ചൗധരി പറഞ്ഞു. ഡൗണിംഗ് സ്ട്രീറ്റിലേക്കു കഴിഞ്ഞ ആഴ്ച നടത്തിയ മാര്‍ച്ചില്‍ ലണ്ടന്‍ നഗരത്തിലെ വിവിധഭാഗങ്ങളില്‍ നിന്നായി പാകിസ്ഥാനികളും അല്ലാത്തവരുമായി നൂറുകണക്കിനാളുകള്‍ പങ്കെടുത്തിരിന്നു. ആസിയായുടെ മോചനത്തിന് ബ്രിട്ടന് സമ്മര്‍ദ്ദം ചെലുത്തണമെന്നും കോടതിയില്‍ നീതി ലഭിക്കുമെന്ന് ഉറപ്പാക്കണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പാക്കിസ്ഥാനിലെ നിര്‍ധനരായ ക്രൈസ്തവര്‍ നേരിടുന്ന മതപീഢനങ്ങള്‍ ഇനിയും ലോകത്തിന്റെ ശ്രദ്ധയില്‍ പെടുന്നില്ലെന്നു പ്രതിഷേധക്കാര്‍ പറഞ്ഞു. ആസിയക്കെതിരെ മതനിന്ദ ആരോപിച്ച് പരാതി നല്‍കിയത് ഒപ്പം ജോലി ചെയ്തിരുന്ന തൊഴിലാളി തന്നെയായിരുന്നു. ആസിയയോടുണ്ടായിരുന്ന വ്യക്തിപരമായ വൈരാഗ്യമായിരുന്നു ഇതിനു പ്രേരണയായത്. ആസിയായുടെ നിരപരാധിത്വം മനസ്സിലാക്കാന്‍ പോലും മുതിരാതെ കോടതി ഏകപക്ഷിയമായി വധശിക്ഷക്കു ഉത്തരവിടുകയായിരുന്നു.
Image: /content_image/News/News-2017-02-11-13:37:48.jpg
Keywords: ആസിയ ബീബി

4159
Category: 1
Sub Category:
Heading: വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് ഇന്ത്യയില്‍: കേരളത്തില്‍ 15 മുതല്‍ 26 വരെ തിരുശേഷിപ്പു പ്രയാണം
Content: കാഞ്ഞിരപ്പള്ളി: ഇന്ത്യയിൽ ഫ്രാൻസിസ്കൻ കണ്‍വെഞ്ച്വൽ പ്രൊവിൻസ് സ്ഥാപിതമായിട്ട് 10 വര്‍ഷം പൂര്‍ത്തിയാകുന്നതിനോട് അനുബന്ധിച്ച് ഇറ്റലിയിലെ പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ ബസിലിക്കയിൽനിന്നു വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് തെലുങ്കാനയിലെ വാറംഗൽ കത്തീഡ്രലിൽ പരസ്യ വണക്കത്തിനായി എത്തിച്ചു. കേരളത്തിൽ 15 മുതൽ 26 വരെ തിരുശേഷിപ്പു പ്രയാണം നടക്കും. ഇതിന് മുന്‍പ് 21 വർഷങ്ങൾക്ക് മുന്‍പാണ് വിശുദ്ധന്റെ തിരുശേഷിപ്പ് കേരളത്തിലെത്തിച്ചിരിന്നത്. തെലുങ്കാന, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ രൂപത കേന്ദ്രങ്ങളിലെയും ഫ്രാൻസിസ്കൻ ആശ്രമങ്ങളിലെയും പരസ്യ വണക്കത്തിനു ശേഷം കേരളത്തിലെ തിരുശേഷിപ്പു പ്രയാണത്തിനായി അങ്കമാലി കറുകുറ്റി അസീസി ശാന്തികേന്ദ്രയിൽ 15ന് എത്തും. 16ന് പുലർച്ചെ അഞ്ചു മുതൽ രാത്രി 10 വരെ എറണാകുളം അങ്കമാലി അതിരൂപത കത്തീഡ്രലിൽ തിരുശേഷിപ്പ് പരസ്യവണക്കത്തിനു വയ്ക്കും. 17ന് തലശേരി കത്തീഡ്രലിലും 18ന് കാസർകോഡ് നാട്ടക്കൽ ഫ്രാൻസിസ്കൻ ആശ്രമത്തിലും 20ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഇടുക്കി രൂപത കത്തീഡ്രലിലും തിരുശേഷിപ്പ് എത്തിക്കും. 21ന് ദിവസം മുഴുവൻ കട്ടപ്പന വാഴവര സെന്റ് പോൾസ് ഫ്രാൻസിസ്കൻ ആശ്രമത്തിൽ പരസ്യവണക്കത്തിനായി തിരുശേഷിപ്പ് ഉണ്ടായിരിക്കും. 23ന് ഉച്ചകഴിഞ്ഞ് ആലുവ കോൾബെ ഫ്രാൻസിസ്കൻ ആശ്രമത്തിലും 24ന് തിരികെ കറുകുറ്റി ശാന്തികേന്ദ്ര ആശ്രമത്തിലും തിരുശേഷിപ്പ് എത്തിക്കും. 26ന് രാവിലെ ഏഴു മുതൽ 10 വരെ ഇരിങ്ങാലക്കുട കത്തീഡ്രലിലും തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു ചോറ്റി നിർമലാരം ഫ്രാൻസിസ്കൻ ആശ്രമത്തിലും തിരുശേഷിപ്പ് എത്തും. 27ന് രാവിലെ ഇവിടെനിന്നു വിശുദ്ധ അന്തോനീസിന്റെ തീർഥാടന കേന്ദ്രമായ ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയിൽ തിരുശേഷിപ്പ് കൊണ്ടുവരും. ഒരു ദിവസം ഇവിടെ പരസ്യവണക്കത്തിനായി തിരുശേഷിപ്പു വയ്ക്കും. തുടർന്ന് മാർച്ച് ഒന്നിനു കറുകുറ്റി അസീസി ശാന്തികേന്ദ്രയിൽ തിരുശേഷിപ്പ് എത്തിക്കും. ഇവിടെനിന്നു മാർച്ച് നാലിനു തമിഴ്നാട് കോട്ടഗിരി പള്ളിയിലും ബിൽവേന്ദ്ര ഫ്രാൻസിസ്കൻ ആശ്രമത്തിലും കോയന്പത്തൂർ രാമനാഥപുരം കത്തീഡ്രലിലും അസീസി സ്നേഹാലയത്തിലും തിരുശേഷിപ്പ് എത്തിക്കും. വീണ്ടും മാർച്ച് ആറു മുതൽ 15 വരെ കറുകുറ്റി അസീസി ശാന്തികേന്ദ്രയിൽ തിരുശേഷിപ്പ് പരസ്യവണക്കത്തിന് എത്തിക്കും. ഫ്രാൻസിസ്കൻ കണ്‍വെഞ്ച്വൽ സഭയുടെ ഇന്ത്യയിലെ ആദ്യത്തെ ഭവനമായ കാഞ്ഞിര പ്പള്ളി ചോറ്റി നിർമലാരം മൈനർ സെമിനാരിയിൽ തിരുശേഷിപ്പു തീർഥാടനത്തോടനുബന്ധിച്ച് നൊവേനയും തിരുനാളും 18 മുതൽ 27 വരെ നടക്കും. 26ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ വിശുദ്ധകുർബാനയർപ്പിച്ചു സന്ദേശം നൽകും.
Image: /content_image/News/News-2017-02-12-03:30:59.jpg
Keywords: അന്തോണീ

4160
Category: 18
Sub Category:
Heading: ഫാ. ടോമിന്റെ രാമപുരത്തെ വസതിയിൽ ഇന്ന് പ്രാർത്ഥനയും യോഗവും നടക്കും
Content: കോട്ടയം: ഫാ. ടോം ഉഴുന്നാലിലിൽ തീവ്രവാദികളുടെ പിടിയിലായിട്ട് മാർച്ച് നാലിന് ഒരു വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ ഉഴുന്നാലില്‍ കുടുംബാംഗങ്ങളും രാമപുരം, മാനത്തൂർ ഇടവകാംഗങ്ങളും ഫാ. ടോം ഉഴുന്നാലിലിന്റെ കുടുംബവസതിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ആലോചനയോഗം നടത്തും. പ്രാർത്ഥനയ്ക്കു ശേഷമായിരിക്കും ആലോചനാ യോഗം നടക്കുക. പ്രമേഹം, രക്തസമ്മർദം തുടങ്ങി വിവിധ രോഗങ്ങൾക്കു കാലങ്ങളായി ചികിത്സ തേടിയിരുന്നയാളാണു ടോമച്ചൻ. ബന്ധിയാക്കപ്പെട്ട ശേഷം ചികിത്സ നിഷേധിക്കപ്പെട്ടു രോഗത്തിലും വേദനയിലും വലയുന്ന സ്ഥിതി കണ്ണീരോടെയാണു സഹോദരങ്ങളും ബന്ധുക്കളും കാണുന്നത്. സിബിസിഐ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മുംബൈ ആർച്ച് ബിഷപ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് എന്നിവർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് ഫാ. ടോമിന്റെ മോചനത്തിന് സർക്കാർ ഇടപെടൽ അനിവാര്യമാണെന്നു ബോധ്യപ്പെടുത്തിയിരുന്നു. നേരത്തെ ഫാ. ടോമിന്റെ മോചനത്തിനു വേണ്ടി അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി പ്രണബ് മുഖർജി എന്നിവര്‍ക്കു ഉഴുന്നാലിൽ കുടുംബാഗങ്ങൾ കത്ത് അയച്ചിരുന്നു. ഇതിനൊപ്പം വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ഡൽഹിയിലെത്തി കുടുംബാംഗങ്ങൾ സന്ദർശിച്ച് അടിയന്തിര ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള് ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2017-02-12-04:01:32.jpg
Keywords: ടോം ഉഴു

4161
Category: 1
Sub Category:
Heading: ക്രൈസ്തവ മാധ്യമ രംഗത്ത് ചരിത്രം കുറിച്ചുകൊണ്ട് പ്രവാചകശബ്ദം: ആത്മീയ കലണ്ടര്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു
Content: ബർമിംഗ്ഹാം: ആയിരക്കണക്കിനു വിശ്വാസികളുടെ സാന്നിധ്യത്തില്‍, ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര്‍ രൂപതയുടെ മെത്രാന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രവാചക ശബ്ദത്തിന്റെ കലണ്ടര്‍ വിഭാഗം ഉദ്ഘാടനം ചെയ്തപ്പോള്‍ അത് ചരിത്ര മുഹൂര്‍ത്തമായി. ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് പുതിയ ചുവടുവയ്പ്പായ മലയാളത്തിലുള്ള ആത്മീയ കലണ്ടര്‍ ഇനി മുതല്‍ പ്രവാചക ശബ്ദത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാകും. വര്‍ഷത്തില്‍ 365 ദിവസത്തെയും അനുദിന വിശുദ്ധര്‍, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ ധ്യാന ചിന്തകള്‍, വണക്കമാസ-നോവേന പ്രാര്‍ത്ഥനകള്‍, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍, അനുഭവസാക്ഷ്യങ്ങള്‍ എന്നിവ പ്രവാചക ശബ്ദത്തിന്റെ വെബ്സൈറ്റില്‍ ഇനി മുതല്‍ ലഭ്യമായിരിക്കും. ഒരു മലയാളം ഓണ്‍ലൈന്‍ മാധ്യമത്തില്‍ ആദ്യമായാണ് ഇത്രയുംവിപുലമായ രീതിയിൽ കലണ്ടര്‍ സംവിധാനം ലഭ്യമാകുന്നത്. യൂറോപ്പിന്റെ നാനാഭാഗങ്ങളിലും നിന്നും എല്ലാ മാസവും മൂവായിരത്തോളം വിശ്വാസികള്‍ ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ ഒരുമിച്ചുകൂടുന്ന സെക്കന്റ് സാറ്റർഡേ കണ്വെന്ഷന് മധ്യേയാണ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഈ ആത്മീയ കലണ്ടര്‍ ഉദ്ഘാടനം ചെയ്ത് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്കായി സമര്‍പ്പിച്ചത്. പ്രവാചക ശബ്ദം വെബ്സൈറ്റിലെ മെനു സെക്ഷനിലെ ഈ ആത്മീയ കലണ്ടറില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍: 1. #{red->n->n->Daily Saints}# വര്‍ഷത്തില്‍ 365 ദിവസത്തേയും അനുദിന വിശുദ്ധരെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ മെനു സെക്ഷനില്‍ നിന്നും ലഭ്യമാണ്. 2. #{red->n->n->Meditation}# വര്‍ഷത്തിലെ എല്ലാ ദിവസവും ധ്യാനിക്കുവാനായി വി. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പ്പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ 3. #{red->n->n->Purgatory}# മരണം മൂലം നമ്മില്‍ നിന്നും വേര്‍പെട്ടുപോയ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സഭയുടെ പ്രബോധനങ്ങളും വിശുദ്ധരുടെ ദര്‍ശനങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള 365 ദിവസത്തെ പ്രാര്‍ത്ഥനാ സഹായി ഈ സെക്ഷനില്‍ ലഭ്യമാണ്. 4. #{red->n->n->Christian Prayer}# വിശ്വാസികള്‍ പാരമ്പര്യമായി തുടര്‍ന്നു പോരുന്ന വണക്കമാസ, നൊവേന പ്രാര്‍ത്ഥനകള്‍ ഈ സെക്ഷനില്‍ ലഭ്യമാണ്. തിരുഹൃദയത്തിന്റെ വണക്കമാസം, മാതാവിന്റെ വണക്കമാസം, വി.യൗസേപ്പിതാവിന്റെ വണക്കമാസം, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ വണക്കമാസം, പരിശുദ്ധാത്മാവിനോടുള്ള നൊവേന, ദൈവകാരുണ്യ നൊവേന, വി. അല്‍ഫോന്‍സാമ്മയോടുള്ള നൊവേന തുടങ്ങിയവയും മറ്റു പ്രാര്‍ത്ഥനകളും ഈ മെനു സെക്ഷനില്‍ നിന്നും മുന്‍കൂട്ടി ലഭ്യമായിരിക്കും. 5. #{red->n->n->Mirror}# ക്രൈസ്തവ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ശക്തമായ അനുഭവ സാക്ഷ്യങ്ങളും മറ്റു ലേഖനങ്ങളും ഈ സെക്ഷനില്‍ നിന്നും ലഭ്യമാണ്. ഇത്രയും വിവരങ്ങള്‍ അടങ്ങിയ വിശദമായ ഒരു കലണ്ടര്‍ വായനക്കാരിലേക്ക് എത്തിക്കാന്‍ സാധിച്ചതില്‍ ദൈവത്തിന് നന്ദി പറയുന്നു. പ്രവാചക ശബ്ദത്തിന്റെ ഇതുവരെയുള്ള യാത്രയില്‍ സഹായിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞുകൊണ്ട് ഈ ആത്മീയ കലണ്ടര്‍ ലോകം മുഴുവനുമുള്ള വായനക്കാര്‍ക്കായി കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ സമര്‍പ്പിക്കുന്നു.
Image: /content_image/TitleNews/TitleNews-2017-02-12-13:43:44.jpg
Keywords: പ്രവാചക ശബ്ദത്തിലൂടെ സുവിശേഷ

4162
Category: 1
Sub Category:
Heading: തീവ്രവാദികള്‍ ആക്രമിച്ച ജറുസലേമിലെ ക്രൈസ്തവ ദേവാലയം വീണ്ടും തുറന്നു
Content: ജറുസലേം: യഹൂദ തീവ്ര വാദികള്‍ രണ്ടു വര്‍ഷം മുമ്പ് കൊള്ളിവെപ്പും അതിക്രമങ്ങളും നടത്തി നശിപ്പിച്ച കത്തോലിക്ക ദേവാലയം അറ്റകുറ്റ പണികള്‍ തീര്‍ത്ത് പ്രത്യക ദിവ്യബലിയോടെ വിശ്വാസികള്‍ക്കായി വീണ്ടും തുറന്നു കൊടുത്തു. വെറുപ്പും വൈരാഗ്യവും ഒരിക്കലും വിജയിക്കില്ലെന്ന് ഉറക്കെ പറയാന്‍ ആഗ്രഹിക്കുന്നതായി ഇസ്രായേല്‍ പ്രസിഡന്റെ് റിയുവന്‍ റിവ്ലിന് മള്‍ട്ടിഫ്ലിക്കേഷന്‍ ഓഫ് ദ ലോവ്സ് ആന്റെ് ഫിഷ് പള്ളി ദേവാലയത്തില്‍ നടന്ന ഉത്ഘാടന ചടങ്ങില്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വടക്കന്‍ ഇസ്രായേലിലെ ഗലീലി കടല്‍ തീരത്തുള്ള പള്ളി സ്ഥിതി ചെയ്യുന്നിടത്തു വെച്ചാണ് യേശുനാഥന്‍ അപ്പവും മീനും വര്‍ദ്ധിപ്പിച്ച അത്ഭുതം പ്രവര്‍ത്തിച്ചത്. വിശുദ്ധ നാട് സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരുടെ പ്രിയപ്പെട്ട ദേവാലയമാണിത്. ക്രൈസ്തവ ദേവാലയങ്ങളും മോസ്ക്കുകളും യഹൂദ തീവ്രവാദി സംഘങ്ങള്‍ അക്രമിക്കുന്നത് ഇസ്രായേലില്‍ പതിവായിട്ടുണ്ട്.
Image: /content_image/News/News-2017-02-13-03:53:50.jpg
Keywords: യഹൂദ തീവ്ര

4163
Category: 18
Sub Category:
Heading: കെ.സി.ബി.സി പ്രോലൈഫ് സമിതി പാലക്കാട് രൂപതയില്‍ കാരുണ്യ സംഗമം നടത്തി
Content: പാലക്കാട് : ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളേയും സാമൂഹ്യപ്രവര്‍ത്തകരേയും ആദരിക്കുന്നതിനായി കെ.സി.ബി.സി പ്രോലൈഫ് സമിതി നടത്തുന്ന, കാരുണ്യ കേരള സന്ദേശ യാത്രയ്ക്ക് പാലക്കാട് രൂപത സ്വീകരണം നല്കി. യേശുക്രിസ്തു തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ട് ആ പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ എല്ലാവരോടും പ്രത്യേകിച്ച് ക്രൈസ്തവ സഭാമക്കളോട് ആവശ്യപ്പെടുന്നു. ജീവകാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യണമെന്നുള്ള അറിവ് കൊടുക്കുക എന്നതിനേക്കാള്‍ കൂടുതല്‍ നിങ്ങള്‍ അത് ചെയ്യുക എന്നാണ് അവിടുന്ന് ആവശ്യപ്പെടുന്നത് എന്ന് രൂപത വികാരി ജനറാള്‍ മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു. പാലക്കാട് മേഴ്സി ഹോമില്‍ വെച്ച് നടത്തപ്പെട്ട കാരുണ്യ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവര്ത്തനോന്മുഖമായ ആദ്ധ്യാത്മികതയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിലനില്‍ക്കുന്നത്. അത് ഓരോ ക്രൈസ്തവന്റേയും കടമയാണ്. അതാണ് പ്രോലൈഫിന്റേയും കുടുംബകൂട്ടായ്മയുടെയും ഫാമിലി അപ്പസ്തോലൈറ്റിന്റേയും അംഗങ്ങള്‍ ശ്രദ്ധിക്കുന്നത്. ഇത്തരം ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന രൂപതയിലെ വ്യക്തികള്‍ക്ക് എല്ലാവിധമായ ആദരങ്ങളും ബഹുമാനങ്ങളും കാരുണ്യ സംഗമം നല്‍കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. രൂപതയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും വികാരി ജനറാള്‍ മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ കെ.സി.ബി.സിയുടെ മംഗളപത്രവും പാലക്കാട് രൂപതയുടെ മൊമന്റോയും നല്കി ആദരിച്ചു. കാരുണ്യയാത്രയുടെ ലക്ഷ്യങ്ങളെക്കുറിച്ച് കെ.സി.ബി.സി പ്രോലൈഫ് സമിതി ജനറല്‍ സെക്രട്ടറി സാബു ജോസ് വിഷയാവതരണം നടത്തി. വൈസ് പ്രസിഡന്റുമാരായ യുഗേഷ് തോമസ്, ജെയിംസ് ആലങ്ങാടന്‍, സിസ്റ്റര്‍ മേരി ജോണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫ്രാന്‍സിസ്ക വാരാപ്പുഴ, ഒ.വി. ജോസഫ് കൊച്ചി, ഷൈനി എറണാകുളം എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. ഫാമിലി അപ്പസ്തോലൈറ്റ് പാലക്കാട് രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി സ്വാഗതവും കുടുംബ കൂട്ടായ്മാ രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍ നന്ദിയും പറഞ്ഞു.
Image: /content_image/India/India-2017-02-13-04:10:51.jpg
Keywords: കാരുണ്യകേരള

4164
Category: 1
Sub Category:
Heading: ദൈവശാസ്ത്ര പരിജ്ഞാനമുള്ള അല്മായര് സഭയുടെ മുതല്‍ക്കൂട്ട്: മാര്‍ സ്രാമ്പിക്കല്‍
Content: ബര്‍മിങ്ഹാം: ദൈവശാസ്ത്ര പരിജ്ഞാനമുള്ള അല്മായര് സഭയുടെ മുതല്‍ക്കൂട്ടാണെന്ന് ഗ്രേറ്റ് ബ്രിട്ടണ് സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഗ്രേറ്റ് ബ്രിട്ടണ് സിറോ മലബാര്‍ രൂപതയും തലശേരി ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന ദൈവശാസ്ത്ര കോഴ്സുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ അജപാലന ശുശ്രൂഷയിലും സുവിശേഷവത്കരണ പ്രവൃത്തികളിലും അല്മായര്ക്ക് സുപ്രധാനമായ സ്ഥാനമുണ്ടാകും. സഭാവബോധവും ദൈവശാസ്ത്ര ഉള്‍ക്കാഴ്ചകളുമുള്ള അല്മായര് സഭയുടെ ചരിത്രത്തില്‍ എക്കാലത്തും നിര്‍ണായകമായ സംഭാവനകള്‍ നല്‍കുകയും സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രൂപതാ വികാരി ജനറാള്‍ മോണ്‍. മാത്യു ചൂരപ്പോയ്കയില്‍ അധ്യക്ഷത വഹിച്ചു. റവ. ഡോ. ജോസഫ് പാംബ്ലാനി, കോഴ്സ് ഡയറക്ട്ടര്‍ ഫാ. ജോയി വയലില്‍., റവ. ഡോ. സെബാസ്റ്റിയന് നാമറ്റത്തില്‍, സിസ്റ്റര്‍ മേരി, ഫാ. ഫാന്സുവ പത്തില്‍, തമ്പി ജോസ്, സിന്ധു തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിശുദ്ധ ഗ്രന്ഥം, ആരാധനക്രമം തുടങ്ങി പതിനാലു വിഷയങ്ങളിലും ഹീബ്രു, ഗ്രീക്ക്, സുറിയാനി തുടങ്ങിയ ഭാഷകളും പരിചയപ്പെടുത്തുന്ന ദൈവശാസ്ത്ര കോഴ്സില്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറോളം അല്മായര് ചേര്‍ന്നിട്ടുണ്ട്. ഫാ. ജോസഫ് പാംബ്ലാനിയുടെ നേതൃത്വത്തില്‍ റവ. ഡോ. തോമസ് പാറയടിയില്‍, റവ. ഡോ. മാത്യു ചൂരപ്പോയ്കയില്‍, റവ. ഡോ. ആന്റണി ചുണ്ടലിക്കാട്ട്, റവ. ഡോ. സെബാസ്റ്റിയന് നാമറ്റത്തില്‍, സിസ്റ്റര്‍ മേരി ആന്‍ , റവ. ഡോ. ഗരേത്ത് ലേഷോണ്‍, റവ. ഡോ. ലോനപ്പന് അരങ്ങാശേരി., റവ. ഡോ. മാത്യു പിണക്കാട്ട് തുടങ്ങിയവരാണ് ക്ലാസുകള്‍ നയിക്കുന്നത്. രൂപതാ മതബോധന കമ്മിഷന് ചെയര്മാന് ഫാ. ജോയി വയലില്‍ കോഴ്സ് ഡയറക്ടറും അനിറ്റ ഫിലിപ്പ് രജിസ്ട്രാറു സിജി സെബാസ്റ്റിയന് വാധ്യാനത്ത് ഫൈനാന്‍സ് ഓഫീസറും മിസ് ലിന്‍സിയ ജോര്‍ജ് അക്കാഡമിക്ക് കോഓര്‍ഡിനേറ്ററുമായി പ്രവര്‍ത്തിക്കും. ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദം എന്നിങ്ങനെയുള്ള വിവിധ തലങ്ങളിലുള്ള കോഴ്സിന് വിവിധ യൂണിവേഴ്സിറ്റികളുടെ അംഗീകാരവുമുണ്ട്. ഗ്രേറ്റ് ബ്രിട്ടണ് സിറോ മലബാര്‍ രൂപതാ നിലവില്‍ വന്ന ശേഷം ആവിഷ്കരിക്കുന്ന ആദ്യത്തെ പ്രമുഖ സംരംഭമാണ് ദൈവശാസ്ത്ര പഠന കോഴ്സ്.
Image: /content_image/News/News-2017-02-13-04:22:21.jpg
Keywords: ദൈവശാസ്ത്ര

4165
Category: 1
Sub Category:
Heading: ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ വിശ്വാസികളുടെ സംഗമത്തിന് തുടക്കം
Content: പത്തനംതിട്ട: ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ വിശ്വാസി സംഗമമായ മാരാമൺ കൺവെൻഷന് പമ്പാ മണൽപ്പുറത്ത് തുടക്കമായി. കണ്വെന്ഷന് മാര്‍ത്തോമ സഭാധ്യക്ഷന് ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത സംഗമം ഉദ്ഘാടനം ചെയ്തു. നിറഞ്ഞവേദിക്ക് മുന്നില്‍ പ്രൗഢമായ സദസിന്റെ സാന്നിധ്യത്തിലാണ് നൂറ്റിയിരുപത്തി രണ്ടാമത് മാരാമണ്‍ കണ്വെന്ഷന് തുടക്കമായത്. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമം ഉദ്ഘാടനം ചെയ്ത മാര്‍ത്തോമാ സഭാധ്യക്ഷന് കണ്‍വെന്‍ഷനെതിരായി നടന്ന ചില നീക്കങ്ങളെ നിശിതമായി വിമര്‍ശിച്ചു. പകല്‍ സ്ത്രീപുരുഷ ഭേദമന്യേ നടക്കുന്ന നാല് സെഷനുകള്‍ക്ക് പുറമേ രാത്രിയില്‍ നടക്കുന്ന സെഷനിലും സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്ന ആവശ്യം സദുദ്ദേശത്തോടയല്ലെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു. വിവിധ സഭാധ്യക്ഷന്മാരും രാഷ്ട്രീയനേതാക്കളും ഉദ്ഘാടനത്തിന് സന്നിഹിതരായിരുന്നു. ഇന്ന് മുതല്‍ ശനി വരെ രാവിലെ 10 നും ഉച്ചക്ക് രണ്ടിനും വൈകിട്ട് 6.30 നും നടക്കുന്ന പൊതുയോഗങ്ങള്‍ക്ക് പുറമെ രാവിലെ 7.30 ന് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമുള്ള ബൈബിള്‍ ക്ലാസും കുട്ടികള്‍ക്കുള്ള പ്രത്യേക യോഗവും നടക്കും. 15 ന് രാവിലെ 10 ന് എക്യുമെനിക്കല്‍ സമ്മേളനത്തില്‍ വിവിധ സഭകളുടെ മേലധ്യക്ഷന്മാര് പങ്കെടുക്കും. ഉച്ചക്ക് രണ്ടിന് സാമൂഹിക തിന്മകള്ക്കെതിരെയുള്ള ബോധവത്ക്കരണ സമ്മേളനം. 13, 14 തീയതികളില്‍ വൈകിട്ട് നാലിന് പി. ജോണ്‍ വെസ്ളിയുടെ നേതൃത്വത്തില്‍ കുടുംബവേദി യോഗങ്ങള്‍. 15 ന് രാവിലെ എക്യുമെനിക്കല്‍ യോഗത്തില്‍ സെറാംപൂര്‍ കോളേജ് സെനറ്റ് ബിഷപ്പ് ജോണ്‍.എസ്.സദാനന്ദയും ഉച്ചക്ക് നടക്കുന്ന സാമൂഹിക തിന്മകള്ക്കെതിരെയുള്ള ബോധവത്കരണ യോഗത്തില്‍ എം.ജി സര്‍വകലാശാല മുന്‍ വൈസ് ചാലസലര്‍ പ്രഫ. ഡോ. സിറിയക് തോമസും പ്രസംഗിക്കും. വൈകിട്ട് നാലിന് മദ്യവര്‍ജന സമിതിയുടെ പ്രത്യേക കൂട്ടായ്മ. വ്യാഴം മുതല്‍ ശനി വരെ യുവവേദി യോഗങ്ങള്‍. ഫാ. ഡേവിഡ് ചിറമേല്‍, ബെന്യാമിന്, ഉഷ ടൈറ്റസ് എന്നിവര്‍ നേതൃത്വം നല്‍കും. 18 ന് രാവിലെ മുതല്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ജന്മശതാബ്ദി സമ്മേളനം. ഉച്ചക്ക് ശേഷം മിഷണറി യോഗം. 19 നു സമാപിക്കും.
Image: /content_image/News/News-2017-02-13-05:07:11.jpg
Keywords: ഏഷ്യ

4166
Category: 1
Sub Category:
Heading: മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി മെഡ്ജുഗോറിയിലേക്ക്
Content: വത്തിക്കാന്‍: ലോകപ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ബോസ്നിയ ഹെര്‍സഗൊവീനയിലുള്ള മെഡ്ജുഗോറിയിലെ അജപാലനപരമായ അവസ്ഥകള്‍ കുറിച്ച് ആഴത്തില്‍ പഠിക്കുന്നതിന് മാര്‍പാപ്പാ പ്രത്യേക പ്രതിനിധിയെ നിയമിച്ചു. പോളണ്ടിലെ വാര്‍സ്വോ-പ്രാഗ രൂപതയുടെ അധ്യക്ഷനായ ആര്‍ച്ചു ബിഷപ്പ് ഹെന്റ്റിക് ഹോസെറിനെയാണ് ഫ്രാന്‍സിസ് പാപ്പാ ദൗത്യം ഏല്പിച്ചിരിക്കുന്നത്. മെഡ്ജുഗോറി തീര്‍ത്ഥാടന കേന്ദ്രത്തിലെ അജപാലനപരമായ ദൗത്യം, അവിടെയത്തുന്ന തീര്‍ത്ഥാടകരുടെ ആവശ്യങ്ങള്‍ എന്നിവ ആഴത്തില്‍ വിശകലനം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ ഭാവി അജപാലനപദ്ധതികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുകയാണ് ബിഷപ്പ് ഹെന്റ്റിക് ഹോസെറിയുടെ ദൗത്യം. 1981 ജൂണ്‍ 24 മുതലാണ് മെഡ്ജുഗോറിയില്‍ പരിശുദ്ധ കന്യകാമറിയം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 1981 ജൂലൈ ഒന്നുവരെ തുടര്‍ച്ചയായും പിന്നിടും ദര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദര്‍ശനവേളയില്‍ നല്കപ്പെട്ട നിര്‍ദ്ദേശാനുസരണം “സമാധാന രാജ്ഞി” എന്ന അഭിസംബോധനയിലാണ് മെഡ്ജുഗോറിയില്‍ പരിശുദ്ധ മറിയം വണങ്ങപ്പെടുന്നത്. ജൂണ്‍ 25 നാണ് മെഡ്ജുഗോറിയിലെ തിരുന്നാള്‍ ആചരിക്കപ്പെടുന്നത്.
Image: /content_image/TitleNews/TitleNews-2017-02-13-06:12:54.jpg
Keywords: മെഡ്ജുഗോറി

4167
Category: 1
Sub Category:
Heading: 2017-ലെ ഫ്രാന്‍സിസ് പാപ്പയുടെ നോമ്പുകാല സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം
Content: പ്രിയ സഹോദരീ സഹോദരന്മാരെ, നോമ്പുകാലം ഒരു തുടക്കമാണ്. മരണത്തിന്മേല് ക്രിസ്തു നേടിയ വിജയമാകുന്ന ഉത്ഥാനം എന്ന ലക്ഷ്യത്തിലേക്കു നയിക്കുന്ന പാതയാണ്. മാനസാന്തരപ്പെടാന്‍ ഈ കാലം നമ്മെ നിര്‍ബന്ധിക്കുന്നു. "പൂര്‍ണ്ണ ഹൃദയത്തോടെ" (ജോയേല്‍ 2:12) ദൈവത്തിലേക്ക് പിന്തിരിയാനും മന്ദത ഉപേക്ഷിച്ച് കര്‍ത്താവുമായുള്ള സൗഹൃദ ബന്ധത്തില്‍ വളരാനും ക്രൈസ്തവരോട് അത് ആവശ്യപ്പെടുന്നു. നമ്മെ ഒരിക്കലും ഉപേക്ഷിക്കാത്ത വിശ്വസ്തനായ സുഹൃത്താണ് യേശുക്രിസ്തു. നമ്മള് പാപം ചെയ്യുമ്പോഴും അവിടുന്ന് നമ്മുടെ തിരിച്ചുവരവിനായി ക്ഷമാപൂര്‍വ്വം കാത്തിരിക്കുന്നു. ക്ഷമാപൂര്‍വ്വകമായ ആ പ്രതീക്ഷ വഴി ക്ഷമിക്കാനുള്ള അവിടത്തെ സന്നദ്ധത നമുക്കു വ്യക്തമാക്കിത്തരുന്നു. സഭ നല്കുന്ന വിശുദ്ധീകരണ മാര്‍ഗങ്ങളിലൂടെ ആധ്യാത്മിക ജീവിതം ആഴപ്പെടുത്താന്‍ അനുകൂലമായ കാലമാണ് നോമ്പുകാലം. ഉപവാസം, പ്രാര്‍ത്ഥന, ധര്‍മ്മദാനം എന്നിവയാണ് വിശുദ്ധീകരണമായ മാര്‍ഗങ്ങള്‍. എല്ലാറ്റിന്റെയും അടിസ്ഥാനമായിട്ടുള്ളത് ദൈവവചനമാണ്. ദൈവവചനം കേള്‍ക്കാനും അതിനെപ്പറ്റി കൂടുതല്‍ ആഴത്തില്‍ ചിന്തിക്കാനും നോമ്പുകാലത്തു നാം ക്ഷണിക്കപ്പെടുന്നു. ഇവിടെ സമ്പന്നനായ മനുഷ്യന്റെയും ലാസറിന്റെയും ഉപമയെപ്പറ്റി ചിന്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. (Cf ലൂക്കാ. 16: 19-31) അര്‍ത്ഥപൂര്‍ണമായ ഈ കഥയില്‍ നിന്ന് നമുക്കു പ്രചോദനം സ്വീകരിക്കാം. കാരണം, യഥാര്‍ത്ഥ സന്തോഷവും നിത്യജീവനും നേടാന്‍ നിത്യജീവനും നേടാന്‍ നാം എന്താണു ചെയ്യേണ്ടതെന്ന് ആ ഉപമ പഠിപ്പിക്കുന്നു. ആത്മാര്‍ത്ഥമായി മാനസാന്തരപ്പെടാന്‍ അത് ആഹ്വാനം ചെയ്യുന്നു. 1. #{red->n->n->അപരന് ഒരു ദാനമാണ് }# ആ ഉപമ തുടങ്ങുന്നത് പ്രധാനപ്പെട്ട രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടാണ്. ദരിദ്രനായ മനുഷ്യനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നുണ്ട്. അയാള്‍ കഷ്ടതയില്‍പ്പെട്ട് നില്ക്കാന് പോലും കഴിവില്ലാതായവനാണ്. അയാള്‍ സമ്പന്നന്റെ പടിവാതുക്കല്ക്കിടന്ന് സമ്പന്നന്റെ മേശയില്‍ നിന്നു വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നു കഴിയുന്നു. അയാളുടെ ശരീരം മുഴുവനും വ്രണമാണ്. പട്ടികള്‍ വന്ന് അയാളുടെ മുറിവുകള്‍ മുഴുവനും നക്കിക്കൊണ്ടിരിക്കുന്നു. (Cf . 20-21). വലിയ കഷ്ടതയുടെ ചിത്രമാണിത്. നിര്‍ഭാഗ്യവാനും സഹതാപത്തിന് അര്‍ഹനുമായ ഒരു മനുഷ്യനെ അതു ചിത്രീകരിക്കുന്നു. ആ ദരിദ്രന് ലാസര്‍ എന്നു വിളിക്കപ്പെടുന്നുവെന്ന കാര്യം പരിഗണിക്കുമ്പോള്‍ ചിത്രം കൂടുതല്‍ നാടകീയമായിത്തീരുന്നു. "വാഗ്ദാനങ്ങള്‍ നിറഞ്ഞവന്" എന്നാണ് ആ പേരുകൊണ്ട് ഉദ്ദേശിക്കുന്നത്. ആ പേരിന്റെ വാച്യാര്‍ത്ഥം "ദൈവം സഹായിക്കുന്നു" എന്നാണ്. ഈ കഥാപാത്രം അജ്ഞാതമല്ല. അയാള്‍ വ്യക്തമായി വിവരിച്ചിട്ടുണ്ട്. സ്വന്തം ചരിത്രമുള്ള വ്യക്തിയായി അയാള്‍ കാണപ്പെടുന്നു. അയാള്‍ സമ്പന്നന് പ്രായോഗികമായി അദൃശ്യനാനെങ്കിലും പരിചയക്കാരനായി അയാളെ നാം കാണുകയും ചെയ്യുന്നുണ്ട്. അയാള്‍ ഒരു മുഖമാണ്. ആ നിലയില്‍ ഒരു ദാനമാണ്. അമൂല്യ നിധിയാണ്. സമുദായ ഭ്രഷ്ടനെന്ന നിലയാണ്, വസ്തുനിഷ്ഠമായി അയാള്ക്കുള്ളതെങ്കിലും സ്നേഹിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനാണ് (Cf Homily, 8 January 2016). മറ്റു വ്യക്തികള്‍ ഒരു ദാനമാണെന്ന് ലാസര്‍ നമ്മെ പഠിപ്പിക്കുന്നു. ആളുകളുമായുള്ള ശരിയായ ശരിയായ ബന്ധം അവരുടെ മൂല്യത്തെ നന്ദിപൂര്‍വ്വം അംഗീകരിക്കുന്നതിലാണ് അടങ്ങിയിരിക്കുന്നത്. സമ്പന്നന്റെ വാതില്‍പ്പടിക്കല്‍ കിടക്കുന്ന ദരിദ്രന് പോലും ഒരു ശല്യമല്ല. പിന്നെയോ മാനസാന്തരത്തിനും മാറ്റത്തിനും വേണ്ടിയുള്ള വിളിയാണ്. നമ്മുടെ ഹൃദയത്തിന്റെ വാതിലുകള്‍ തുറക്കാന്‍ ഈ ഉപമ ഒന്നാമതായി നമ്മെ പഠിപ്പിക്കുന്നു. കാരണം, ഓരോ വ്യക്തിയും ഒരു ദാനമാണ് ആ വ്യക്തി നമ്മുടെ അയല്‍ക്കാരനായാലും അറിയപ്പെടാത്ത ദരിദ്രനായാലും ഒരു ദാനമാണ്. ആവശ്യത്തില്‍പ്പെട്ട എല്ലാവരെയും തിരിച്ചറിയാനും അവരില്‍ യേശുവിന്റെ മുഖം കാണാനും വേണ്ടി വാതിലുകള്‍ തുറക്കാനുള്ള സമുചിതമായ സമയമാണ് നോമ്പുകാലം. ഓരോ ദിവസവും ഇത്തരത്തിലുള്ളവരെ നാം കണ്ടുമുട്ടുന്നുണ്ട്. സ്വീകരണവും ആദരവും സ്നേഹവും അര്‍ഹിക്കുന്ന ഒരു ദാനമാണ് നാം ഓരോ ദിവസവും കണ്ടുമുട്ടുന്ന ഓരോ ജീവിതം. ജീവനെ സ്വാഗതം ചെയ്യാനും സ്നേഹിക്കാനും, പ്രത്യേകിച്ച് അത് ദുര്‍ബലവും മുറിപ്പെടാവുന്നതുമാണെങ്കില് നമ്മുടെ കണ്ണുകള്‍ തുറക്കാന്‍ ദൈവവചനം നമ്മെ സഹായിക്കുന്നു. പക്ഷേ, അങ്ങനെ ചെയ്യുന്നതിന്, സുവിശേഷം സമ്പന്നനെപ്പറ്റി പറയുന്നതെന്താണെന്ന് ഗൗരവപൂര്‍വ്വം പരിഗണിക്കണം. 2. #{red->n->n->പാപം നമ്മെ ബന്ധിക്കുന്നു. }# സമ്പന്നനായ മനുഷ്യനോടു ബന്ധപ്പെട്ട വൈരുധ്യങ്ങള്‍ ഉപമയില്‍ പൂര്‍ണമായി വിവരിച്ചിട്ടുണ്ട്. (Cf വാ.19) ലാസറിനുള്ളതുപോലെ ഒരു പേര് സമ്പന്നനില്ല. അയാള്‍ വെറുതെ "സമ്പന്നനായ മനുഷ്യന്" എന്നുമാത്രം വിളിക്കപ്പെടുന്നു. അയാളുടെ സമ്പത്തിന്റെ അതിസമൃദ്ധി അയാളുടെ അനിയന്ത്രിതവും അമിതച്ചെലവുള്ളതുമായ വസ്ത്രങ്ങളില്‍ത്തന്നെ കാണാവുന്നതാണ്. ചെമന്നപട്ട് വെള്ളിയെക്കാളും സ്വര്‍ണ്ണത്തേക്കാളും വിലകൂടിയതായിരുന്നു. അതുകൊണ്ട് അത് അവയെല്ലാം ദേവന്മാര്ക്കും (Cf. ജറ 19:9), രാജാക്കന്മാര്ക്കും (Cf ന്യായാ 8:26) മാത്രം ഉപയോഗിക്കാവുന്നവയായിരുന്നു. മൃദുല വസ്ത്രം അതു ധരിക്കുന്നവന് മിക്കവാറും വിശുദ്ധരുടെ ഭാവം നല്‍കിയിരുന്നു. അയാള്‍ സ്വന്തം സമ്പദ് സമൃദ്ധിയെ പ്രദര്‍ശിപ്പിക്കാന്‍ ശീലമായിട്ടുള്ളവനായിരുന്നുവെന്നതു വ്യക്തമാണ്. അത് അയാള്‍ എല്ലാ ദിവസവും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അയാള്‍ "എന്നും സുഭിക്ഷമായി ഭക്ഷിച്ച് ആനന്ദിക്കുകയും ചെയ്തിരുന്നു" (Cf വാ. 19) അയാളില്‍ പാപംകൊണ്ടുള്ള ഭൂഷണത്തെ നമുക്കു നാടകീയമായി കാണാന്‍ കഴിയും. അത് അനുക്രമമായ മൂന്നു ഘട്ടങ്ങളിലൂടെ പുരോഗമിക്കുന്നു. ധനമോഹം, പൊള്ളയായ സ്വയം ആത്മാഭിമാനം, അഹങ്കാരം എന്നിവയാണ് ആ ഘട്ടങ്ങള്‍ (Cf ഹോമിലി, 20 Sept. 2013). വിശുദ്ധ പൗലോസ് അപ്പസ്തോലന് ഇങ്ങനെ പഠിപ്പിക്കുന്നു: "ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിവേര്" (1 തിമോ. 6:10). അതാണ് അഴിമതിയുടെ കാരണം, അസൂയ, മത്സരം, സംശയം എന്നിവയുടെ ഉറവിടവും അതാണ്. പണത്തിന് നമ്മുടെമേല്‍ ആധിപത്യം പുലര്‍ത്താന്‍ കഴിയും. സ്വേച്ഛാധിപത്യപരമായ വിഗ്രഹമായിത്തീരാന്‍പോലും കഴിയും (cf സുവിശേഷത്തിന്റെ സന്ദേശം 55). നന്മ ചെയ്യാനും മറ്റുള്ളവരുമായുള്ള ഐക്യദാര്‍ഢൃം കാണിക്കാനും നമ്മെ സേവിക്കുന്ന ഒരു ഉപകാരണമായിരിക്കേണ്ടതാണു പണം. പക്ഷേ അത് അതിനുപകരം നമ്മെയും മുഴുവന്‍ ലോകത്തെയും സ്നേഹിക്കാന്‍ ഇടം തരാത്തതും സമാധാനത്തെ തടയുന്നതുമായ സ്വാര്‍ത്ഥതയുടെ യുക്തിയില്‍ കെട്ടിയിടും. അങ്ങനെ സമ്പന്നനെ അയാളുടെ അത്യാഗ്രഹം ശൂന്യനാക്കുന്നുവെന്ന് ഈ ഉപമ കാണിച്ചുതരുന്നു. അയാളുടെ വ്യക്തിത്വം തനിക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് മറ്റുള്ളവരെ കാണിക്കുന്നതില്‍, പ്രദര്‍ശനങ്ങളില്‍, പ്രകാശിക്കപ്പെടുന്നു. എന്നാല്‍ അയാളുടെ ബാഹ്യശോഭ അയാളുടെ ആന്തരികശൂന്യതയെ മറച്ചുവയ്ക്കുന്നു. അയാളുടെ ജീവിതം ബാഹ്യപ്രകടനത്തിന്റെ തടവുകാരനാണ്. അസ്തിത്വത്തിന്റെ ഏറ്റവും ഉപരിവിപ്ലവവും ക്ഷണഭംഗുരുവുമായ വശങ്ങളുടെ തടവുകാരനാണ് (cf ibid, 62). അയാളുടെ ധാര്‍മ്മികാധ:പതനത്തിന്റെ ഏറ്റവും അടിയിലെ ചവിട്ടുപടി അഹങ്കാരമാണ്. സമ്പന്നനായ ആ മനുഷ്യന് രാജാവിനെപ്പോലെ വേഷങ്ങള്‍ അണിയുന്നു. ഒരു ദൈവത്തെപ്പോലെ പെരുമാറുന്നു. കേവലം മരണമുള്ളവനാണ് താനെന്ന് അയാള്‍ മറക്കുന്നു. സമ്പത്തിനോടുള്ള സ്നേഹത്താല്‍ ജീര്ണിച്ചവര്ക്ക് അവരുടെ തന്നെ അഹംഭാവമല്ലാതെ മറ്റൊന്നുമില്ല. തങ്ങള്‍ക്കു ചുറ്റുമുള്ളവരെ അവര്‍ കാണുന്നില്ല. പണത്തോടുള്ള ഒട്ടിച്ചേരല്‍ ഒരുതരം അന്ധതയാണ്. വിശന്നും മുറിവേറ്റും തന്റെ വാതില്‍പ്പടിക്കല്‍ കിടക്കുന്ന ദരിദ്രനെ സമ്പന്നന് കാണുന്നേയില്ല. ഈ കഥാപാത്രത്തിലേക്കു നോക്കുമ്പോള്‍ നമുക്കു മനസ്സിലാകും എന്തുകൊണ്ടാണ് സുവിശേഷം ഇത്ര കര്‍ക്കശമായി ദ്രവ്യാഗ്രഹത്തെ ശപിക്കുന്നതെന്ന്: "രണ്ട് യജമാനന്മാരെ സേവിക്കാന്‍ ആര്‍ക്കും കഴിയുകയില്ല. ഒന്നുകില്‍ ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്നേഹിക്കുകയും ചെയ്യും; അല്ലെങ്കില്‍ ഒരുവനെ ബഹുമാനിക്കുകയും അപരനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും മാമ്മോനെയും ഒരേ സമയം സേവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല" (മത്താ 6:24). 3. #{red->n->n->വചനം ഒരു ദാനമാണ് }# സമ്പന്നനെയും ലാസറിനെയും കുറിച്ചുള്ള സുവിശേഷം ഈസ്റ്ററിനായി നന്നായിട്ട് ഒരുങ്ങാന്‍ നമ്മെ സഹായിക്കുന്നു. വിഭൂതി ബുധനാഴ്ചയിലെ ലിറ്റര്‍ജി സമ്പന്നന്റേതിനോടു തികച്ചും സമാനമായ ഒരനുഭവത്തിലേക്കു നമ്മെ ക്ഷണിക്കുന്നുണ്ട്. വൈദികര്‍ തലയില്‍ ചാരം പുരട്ടുമ്പോള്‍ ഈ വാക്കുകള്‍ ആവര്‍ത്തിക്കുന്നു: "നീ പൊടിയാണെന്നും പൊടിയിലേക്കു പിന്തിരിയുമെന്നും ഓര്‍ക്കുക". സമ്പന്നനും ദരിദ്രനും മരിച്ചു. ആ ഉപമയിലെ വലിയ ഭാഗവും സംഭവിക്കുന്നത് മരണാനന്തര ജീവിതത്തിലാണ്. രണ്ടു കഥാപാത്രങ്ങളും ഒരു വസ്തുത പെട്ടെന്ന് തിരിച്ചറിയുന്നു. "നാം ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നില്ല. ഇവിടെ നിന്ന് ഒന്നും കൊണ്ടുപോകാനും നമുക്കു സാധിക്കുകയില്ല" എന്നതാണ് ആ വസ്തുത. മരണാനന്തര ജീവിതത്തില്‍ എന്തു സംഭവിക്കുന്നുവെന്നും നമ്മള് കാണുന്നു. സമ്പന്നന് അവസാനം അബ്രാഹത്തോടു സംസാരിക്കുന്നു. അബ്രാഹത്തെ അയാള്‍ "പിതാവേ" എന്നു വിളിക്കുന്നു (ലൂക്കാ 16:24-27). താന്‍ ദൈവജനത്തിലെ അംഗമാണെന്ന് സൂചിപ്പിക്കാനാണത്. ഈ വിശദീകരണം അയാളുടെ ജീവിതത്തെ കൂടുതല്‍ വൈരുദ്ധ്യമുള്ളതാക്കുന്നു. കാരണം ആ നിമിഷംവരെ തനിക്ക് ദൈവത്തോടുള്ള ബന്ധം അയാള്‍ സൂചിപ്പിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍ അയാളുടെ ജീവിതത്തില്‍ ദൈവത്തിനു സ്ഥാനമുണ്ടായിരുന്നില്ല. അയാളുടെ ഏകദൈവം അയാളായിരുന്നു. മരണാനന്തര ജീവിതത്തിലെ പീഡനങ്ങള്‍ക്കിടയില്‍ മാത്രമാണ് ആ സമ്പന്നന് ലാസറിനെ തിരിച്ചറിയുന്നത്. തന്റെ സഹനം കുറയ്ക്കാന്‍ ആ ദരിദ്രന് ഒരു തുള്ളി വെള്ളം കൊടുക്കണമെന്ന് അയാള്‍ ആഗ്രഹിക്കുന്നു. അയാള്‍ക്ക് ചെയ്യാന്‍ കഴിയുമായിരുന്നതും എന്നാല്‍ ഒരിക്കലും ചെയ്യാതിരുന്നതുമായ ഒരു കാര്യത്തോടു സമാനമായ ഒരു കാര്യമാണ് ലാസറിനോട് അയാള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അബ്രഹാം സമ്പന്നനോടു പറയുന്നു: "മകനെ, നീ ഓര്‍മ്മിക്കുക, നിനക്ക് ജീവിതകാലത്ത് എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു. ലാസറിനോ കഷ്ടതകളും. ഇപ്പോള്‍ അവന് ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു" (വാക്യം 25). സമ്പന്നന് പറഞ്ഞ തടസ്സവാദങ്ങളെ എല്ലാം എതിര്‍ത്തുകൊണ്ട് അബ്രഹാം പറയുന്നു: "മോശയും പ്രവാചകന്മാരും പറയുന്നത് അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍ മരിച്ചവരില്‍ നിന്ന് ഒരുവന് ഉയിര്‍ത്താലും അവര്‍ക്ക് ബോധ്യമാകുകയില്ല" (വാക്യം 31). അങ്ങനെ, സമ്പന്നന്റെ യഥാര്‍ത്ഥ പ്രശ്നം വെളിവാകുന്നു. ദൈവവചനം കേള്‍ക്കുന്നതില്‍ പരാജയപ്പെട്ടു എന്നതാണ് അയാളുടെ എല്ലാ കഷ്ടതകളുടെയും അടിസ്ഥാനം. ദൈവത്തിന്റെ വചനം കേള്‍ക്കാത്തതിന്റെ ഫലമായി അയാള്‍ ദൈവത്തെ ഒട്ടും സ്നേഹിച്ചില്ല. അയല്‍ക്കാരനെ കൂടുതല്‍ കൂടുതല്‍ പുച്ഛിക്കുകയും ചെയ്തു. ദൈവവചനം സജീവവും സുശക്തവുമാണ്.; ഹൃദയങ്ങളെ മാനസാന്തരപ്പെടുത്താനും അവയെ ദൈവത്തിലേക്ക് തിരിച്ചുകൊണ്ടു ചെല്ലാനും കഴിവുള്ളതാണ്. നമ്മള് ദൈവവചനമാകുന്ന ദാനത്തിനെതിരേ ഹൃദയവാതില്‍ അടയ്ക്കുമ്പോള്‍ നമ്മുടെ സഹോദരീ സഹോദരന്മാരാകുന്ന ദാനത്തിനെതിരെ ഹൃദയവാതില്‍ അടയ്ക്കുകയാണ്. പ്രിയ സുഹൃത്തുക്കളെ, ക്രിസ്തുവുമായുള്ള നമ്മുടെ ബന്ധം പുതുക്കാന്‍, അവിടത്തെ വചനത്തിലും കൂദാശകളിലും നമ്മുടെ അയല്‍ക്കാരിലും ജീവിച്ചുകൊണ്ട് അവിടന്നുമായുള്ള നമ്മുടെ ബന്ധം പുതുക്കാന്‍, അനുകൂലമായ കാലമാണ് നോമ്പുകാലം. നാല്പതുദിവസത്തെ ഉപവാസകാലത്ത് പ്രലോഭകന്റെ വഞ്ചനകളെ കീഴടക്കിയ കര്‍ത്താവ്, നമ്മള് സഞ്ചരിക്കേണ്ട വഴി കാണിച്ചുതരുന്നു. മാനസാന്തരത്തിലേക്കുള്ള യഥാര്‍ത്ഥ യാത്രയില്‍ പരിശുദ്ധാത്മാവ് നമ്മെ നയിക്കാന്‍ ഇടയാകട്ടെ. അങ്ങനെ ദൈവവചനമാകുന്ന ദാനം തിരിച്ചറിയാനും നമ്മെ കുരുടന്മാരാക്കുന്ന പാപത്തില്‍ നിന്ന് വിശുദ്ധീകരിക്കപ്പെട്ടവരാകാനും ആവശ്യത്തില്‍പ്പെട്ട നമ്മുടെ സഹോദരീസഹോദരന്മാരില് സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിനു വേണ്ടി സേവനം ചെയ്യാനും നമുക്കു കഴിയട്ടെ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഭാപരമായ സംഘടനകള്‍ നടത്തുന്ന നോമ്പുകാല ക്യാംപെയിനുകളില്‍ പങ്കുചേര്‍ന്നുകൊണ്ടും അങ്ങനെ നമ്മുടെ ഏക മനുഷ്യകുടുംബത്തില്‍ കണ്ടുമുട്ടലിന്റെ സംസ്ക്കാരത്തെ അനുകൂലിച്ചുകൊണ്ടും ഈ ആധ്യാത്മിക നവീകരണത്തോട് വിശ്വസ്തത കാണിക്കാന്‍ ഞാന്‍ എല്ലാ വിശ്വാസികളെയും പ്രോത്സാഹിപ്പിക്കുന്നു. നമുക്ക് ഓരോരുത്തര്‍ക്കും പരസ്പരം പ്രാര്‍ത്ഥനാസഹായം നല്‍കാം. അങ്ങനെ ക്രിസ്തുവിന്റെ വിജയത്തില്‍ പങ്കുചേര്‍ന്നു കൊണ്ട് ദുര്‍ബലര്‍ക്കും ദരിദ്രര്‍ക്കുമായി നമ്മുടെ വാതിലുകള്‍ തുറക്കാം. അപ്പോള്‍ ഈസ്റ്ററിന്റെ സന്തോഷം അനുഭവിക്കാനും അതില്‍ പൂര്‍ണ്ണമായി പങ്കു ചേരാനും നമുക്കു കഴിയും. വിവര്‍ത്തനത്തിന് കടപ്പാട്: പി.ഓ.സി കാക്കനാട്
Image: /content_image/News/News-2017-02-13-06:42:04.jpg
Keywords: നോമ്പ