Content | ബർമിംഗ്ഹാം: ആയിരക്കണക്കിനു വിശ്വാസികളുടെ സാന്നിധ്യത്തില്‍, ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രവാചക ശബ്ദത്തിന്‍റെ കലണ്ടര്‍ വിഭാഗം ഉദ്ഘാടനം ചെയ്തപ്പോള്‍ അത് ചരിത്ര മുഹൂര്‍ത്തമായി. ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് പുതിയ ചുവടുവയ്പ്പായ മലയാളത്തിലുള്ള ആത്മീയ കലണ്ടര്‍ ഇനി മുതല്‍ പ്രവാചക ശബ്ദത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാകും.
വര്‍ഷത്തില്‍ 365 ദിവസത്തെയും അനുദിന വിശുദ്ധര്‍, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ധ്യാന ചിന്തകള്‍, വണക്കമാസ-നോവേന പ്രാര്‍ത്ഥനകള്‍, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍, അനുഭവസാക്ഷ്യങ്ങള്‍ എന്നിവ പ്രവാചക ശബ്ദത്തിന്റെ വെബ്സൈറ്റില്‍ ഇനി മുതല്‍ ലഭ്യമായിരിക്കും. ഒരു മലയാളം ഓണ്‍ലൈന്‍ മാധ്യമത്തില്‍ ആദ്യമായാണ് ഇത്രയുംവിപുലമായ രീതിയിൽ കലണ്ടര്‍ സംവിധാനം ലഭ്യമാകുന്നത്.
യൂറോപ്പിന്‍റെ നാനാഭാഗങ്ങളിലും നിന്നും എല്ലാ മാസവും മൂവായിരത്തോളം വിശ്വാസികള്‍ ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ ഒരുമിച്ചുകൂടുന്ന സെക്കന്‍റ് സാറ്റർഡേ കണ്‍വെന്‍ഷന്‍ മധ്യേയാണ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഈ ആത്മീയ കലണ്ടര്‍ ഉദ്ഘാടനം ചെയ്ത് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്കായി സമര്‍പ്പിച്ചത്.
പ്രവാചക ശബ്ദം വെബ്സൈറ്റിലെ മെനു സെക്ഷനിലെ ഈ ആത്മീയ കലണ്ടറില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍:
1. #{red->n->n->Daily Saints}# വര്‍ഷത്തില്‍ 365 ദിവസത്തേയും അനുദിന വിശുദ്ധരെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ മെനു സെക്ഷനില്‍ നിന്നും ലഭ്യമാണ്.
2. #{red->n->n->Meditation}# വര്‍ഷത്തിലെ എല്ലാ ദിവസവും ധ്യാനിക്കുവാനായി വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍
3. #{red->n->n->Purgatory}# മരണം മൂലം നമ്മില്‍ നിന്നും വേര്‍പെട്ടുപോയ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് സഭയുടെ പ്രബോധനങ്ങളും വിശുദ്ധരുടെ ദര്‍ശനങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള 365 ദിവസത്തെ പ്രാര്‍ത്ഥനാ സഹായി ഈ സെക്ഷനില്‍ ലഭ്യമാണ്.
4. #{red->n->n->Christian Prayer}# വിശ്വാസികള്‍ പാരമ്പര്യമായി തുടര്‍ന്നു പോരുന്ന വണക്കമാസ, നൊവേന പ്രാര്‍ത്ഥനകള്‍ ഈ സെക്ഷനില്‍ ലഭ്യമാണ്. തിരുഹൃദയത്തിന്‍റെ വണക്കമാസം, മാതാവിന്‍റെ വണക്കമാസം, വി.യൗസേപ്പിതാവിന്‍റെ വണക്കമാസം, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ വണക്കമാസം, പരിശുദ്ധാത്മാവിനോടുള്ള നൊവേന, ദൈവകാരുണ്യ നൊവേന, വി. അല്‍ഫോന്‍സാമ്മയോടുള്ള നൊവേന തുടങ്ങിയവയും മറ്റു പ്രാര്‍ത്ഥനകളും ഈ മെനു സെക്ഷനില്‍ നിന്നും മുന്‍കൂട്ടി ലഭ്യമായിരിക്കും.
5. #{red->n->n->Mirror}# ക്രൈസ്തവ വിശ്വാസത്തിന്‍റെ ആഴങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ശക്തമായ അനുഭവ സാക്ഷ്യങ്ങളും മറ്റു ലേഖനങ്ങളും ഈ സെക്ഷനില്‍ നിന്നും ലഭ്യമാണ്.
ഇത്രയും വിവരങ്ങള്‍ അടങ്ങിയ വിശദമായ ഒരു കലണ്ടര്‍ വായനക്കാരിലേക്ക് എത്തിക്കാന്‍ സാധിച്ചതില്‍ ദൈവത്തിന് നന്ദി പറയുന്നു. പ്രവാചക ശബ്ദത്തിന്‍റെ ഇതുവരെയുള്ള യാത്രയില്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഈ ആത്മീയ കലണ്ടര്‍ ലോകം മുഴുവനുമുള്ള വായനക്കാര്‍ക്കായി കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സമര്‍പ്പിക്കുന്നു. |