Contents
Displaying 3921-3930 of 25036 results.
Content:
4188
Category: 1
Sub Category:
Heading: ഏത് പ്രതികൂല അവസ്ഥയിലും ദൈവസ്നേഹം നമ്മെ രക്ഷിക്കും- ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ക്രൈസ്തവര്‍ ഒരിക്കലും പ്രത്യാശ കൈവെടിയരുത്. ദൈവം നമ്മെ സ്നേഹിക്കുന്നുണ്ടെന്ന ബോധ്യം എപ്പോഴും ഉണ്ടാകണം. പ്രതിസന്ധി ഘട്ടങ്ങളിലും ഏറെ പൈശാചികവും മാരകവുമായ എന്തു കൃത്യം ചെയ്തിട്ടുണ്ടെന്നാലും ദൈവ സ്നേഹം നമുക്കു സംരക്ഷണമേകുന്നു- പോപ്പ് ഫ്രാന്‍സിസ് പറഞ്ഞു. ഈ സംരക്ഷണം നമ്മില്‍ നിന്നും എടുത്തു മാറ്റാന്‍ ആര്‍ക്കും സാധ്യമല്ല. ദൈവം എന്നെ സ്നേഹിക്കുന്നു, എനിക്ക് ഉറപ്പുണ്ട് ദൈവം എന്നെ സ്നേഹിക്കുന്നെന്ന്-ഇങ്ങിനെ എപ്പോഴും തുടര്‍ച്ചയായി ഒരു പ്രാത്ഥന പോലെ ഉരുവിട്ടു കൊണ്ടിരിക്കണമെന്നു പോള്‍ ആറാമന്‍ ഓഡിയന്‍സ് ഹാളില്‍ തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് തീര്‍ത്ഥാടകരോട് മാര്‍പാപ്പ തന്റെ പ്രതിവാര പ്രാഭഷണ പരമ്പരയില്‍ വിശദീകരിച്ചു. ദൈവ മഹത്വത്തിന്റെ പ്രത്യാശ ക്രൈസ്തവര്‍ ഉയര്‍ത്തേണ്ടതിന്റെ ആവശ്യകത അദ്ദഹം ഊന്നിപ്പറഞ്ഞു. സെ. പോള്‍ റോമക്കാര്‍ക്ക് എഴുതിയ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഉദ്ധരിച്ചാണ് ക്രൈസ്തവ പ്രത്യാശയെപ്പറ്റി അദ്ദേഹം ഉല്‍ബോധനം നടത്തിയത്. യൂറോപ്പില്‍ നിന്നെത്തിയ നിരവധി വിദ്യാര്‍ത്ഥി സംഘങ്ങള്‍ക്കൊപ്പം ഇറ്റലി, സ്പെയിന് എന്നിവിടങ്ങളിലെ ദേവാലയങ്ങളില്‍ നിന്നുള്ള കുട്ടികളുടെ ഗായക സംഘങ്ങളും ഓഡിറ്റോറിയത്തില്‍ ഉണ്ടായിരുന്നു. പ്രാഭാഷണത്തിനു വിഘ്നം വരുത്തി ഇറ്റലിയില്‍ നിന്നുള്ള ഗായക സംഘങ്ങള്‍ ഇടക്കിടെ ഗാനങ്ങള്‍ പൂര്‍ത്തികരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് മാര്‍പ്പാപ്പയുടെ ശ്രദ്ധയില്‍പ്പെട്ടു. തീര്‍ത്ഥാകര്‍ ഒന്നടങ്കം കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതിനിടയിലും ഗാനം പൂര്‍ത്തീകരിക്കാനുള്ള നിര്‍ബന്ധ ബുദ്ധിയായിരുന്നു ഗായകര്‍ക്ക്. ഇത് മനസ്സിലായ മാര്‍പ്പാപ്പ ചിരിച്ചു കൊണ്ട് അവരെ അഭിനന്ദിച്ചു പറഞ്ഞു- നിങ്ങള്‍ക്ക് എന്തെങ്കിലും നേടണമെങ്കില്‍ ഇതു പോലെ ചെയ്യണം. ഇത് തന്നെയാണ് പ്രാത്ഥനയിലും നമ്മള് ചെയ്യേണ്ടത്. കര്‍ത്താവില്‍ നിന്നും എന്തെങ്കിലും ആവശ്യമായാല്‍ നിര്‍ബന്ധ ബുദ്ധിയോടെ നിരന്തരം മുട്ടിപ്പായി പ്രാര്‍ത്ഥിക്കണം. ജീവിതത്തില്‍ നാം ഒറ്റയല്ല, ദൈവം ഒപ്പം ഉണ്ടെന്ന ബോധ്യം നമുക്കുണ്ടാകണം. ദൈവമാണ് സൂപ്പര്‍താരം. സ്നേഹ സമ്മാനമായി അവന് നമുക്ക് എല്ലാം തന്നു. അദ്ദേഹമാണ് രക്ഷാകര പദ്ധതിയുടെ അമരക്കാരന്. ദൈവം നമ്മെ സ്നേഹിക്കുന്നു എന്നു മാത്രമല്ല, നമ്മോടൊപ്പം വസിക്കുക കൂടി ചെയ്യുന്നുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇത് മനസ്സിലാക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്, അപ്പോഴെല്ലാം നിരന്തരം പ്രാര്ത്ഥിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2017-02-16-05:41:54.jpg
Keywords: ക്രൈസ്തവര്‍ ഒരിക്കലും

4189
Category: 18
Sub Category:
Heading: വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് ഇന്ന് എറണാകുളത്ത് എത്തിക്കും
Content: കൊച്ചി: പാദുവായിൽ നിന്ന് എത്തിച്ച വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലേക്ക് ഇന്ന് കൊണ്ട് വരും. വൈകുന്നേരം 5.45ന് ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിന്റെ നേതൃത്വത്തിൽ വികാരി ഫാ. ജോസ് പുതിയേടത്തും വൈദികരും സിസ്റ്റർമാരും ഇടവകാംഗങ്ങളും ചേർന്ന് തിരുശേഷിപ്പ് സ്വീകരിക്കും. തുടർന്ന് തിരുശേഷിപ്പ് പൊതുവണക്കത്തിനായി പള്ളിയിൽ പ്രതിഷ്ഠിക്കും. വിശുദ്ധനോടുള്ള മധ്യസ്ഥപ്രാർഥനയും വിശുദ്ധ ബലിയുമുണ്ടായിരിക്കും. രാത്രി ഒന്‍പത് വരെ തിരുശേഷിപ്പ് വണങ്ങാൻ വിശ്വാസികൾക്ക് സൗകര്യമുണ്ടായിരിക്കും. 17ന് തലശേരി കത്തീഡ്രലിലും 18ന് കാസർകോഡ് നാട്ടക്കൽ ഫ്രാൻസിസ്കൻ ആശ്രമത്തിലും 20ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഇടുക്കി രൂപത കത്തീഡ്രലിലും തിരുശേഷിപ്പ് എത്തിക്കും. 21ന് ദിവസം മുഴുവൻ കട്ടപ്പന വാഴവര സെന്റ് പോൾസ് ഫ്രാൻസിസ്കൻ ആശ്രമത്തിൽ പരസ്യവണക്കത്തിനായി തിരുശേഷിപ്പ് ഉണ്ടായിരിക്കും. 23ന് ഉച്ചകഴിഞ്ഞ് ആലുവ കോൾബെ ഫ്രാൻസിസ്കൻ ആശ്രമത്തിലും 24ന് തിരികെ കറുകുറ്റി ശാന്തികേന്ദ്ര ആശ്രമത്തിലും തിരുശേഷിപ്പ് എത്തിക്കും. 26ന് രാവിലെ ഏഴു മുതൽ 10 വരെ ഇരിങ്ങാലക്കുട കത്തീഡ്രലിലും തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു ചോറ്റി നിർമലാരം ഫ്രാൻസിസ്കൻ ആശ്രമത്തിലും തിരുശേഷിപ്പ് എത്തിക്കും.
Image: /content_image/India/India-2017-02-16-05:43:47.jpg
Keywords: അന്തോണീ

4190
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ ഒരിക്കലും പ്രത്യാശ കൈവെടിയരുത്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ക്രൈസ്തവര്‍ ഒരിക്കലും പ്രത്യാശ കൈവെടിയരുതെന്നും ദൈവം നമ്മെ സ്നേഹിക്കുന്നുണ്ടെന്ന ബോധ്യം എപ്പോഴും നമ്മില്‍ ഉണ്ടാകണമെന്നും ഫ്രാൻസിസ് പാപ്പ. തന്റെ പ്രതിവാര പ്രഭാഷണ പരമ്പരയില്‍ പോള്‍ ആറാമന്‍ ഹാളില്‍ തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് തീര്‍ത്ഥാടകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നത് നമ്മള് മാത്രമല്ല, സര്‍വ്വോപരി ദൈവമാണ് എന്ന ചിന്ത നമ്മുടെ മനസ്സില്‍ ഉണ്ടാകണമെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. വിശുദ്ധ പൗലോസ് ശ്ലീഹ റോമക്കാര്‍ക്ക് എഴുതിയ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഉദ്ധരിച്ചാണ് ക്രൈസ്തവ പ്രത്യാശയെപ്പറ്റി പാപ്പ പ്രഭാഷണം നടത്തിയത്. കഷ്ടതകളിലും വേദനകളിലും അഭിമാനിക്കാന്‍ പൗലോസ് അപ്പസ്തോലന് ക്ഷണിക്കുന്നുണ്ട്. ഇത് മനസ്സിലാക്കുക അത്ര എളുപ്പമല്ല. സകലവും കൃപയാണ് എന്ന ബോധ്യം നമുക്കു മനസ്സിലാക്കി തരുവാന്‍ പൗലോസ് ശ്ലീഹാ ശ്രമിക്കുന്നു. സര്‍വ്വവും ദാനമാണ്. ചരിത്രത്തിലും, നമ്മുടെ ജീവിതത്തിലും പ്രവര്‍ത്തിക്കുന്നത് സര്‍വ്വോപരി ദൈവമാണ്. ദൈവസ്നേഹം നമ്മുക്ക് നൽകുന്ന സംരക്ഷണം നമ്മില്‍ നിന്നും എടുത്തു മാറ്റാന്‍ ആര്‍ക്കും സാധ്യമല്ല. 'ദൈവം എന്നെ സ്നേഹിക്കുന്നുവെന്നു എനിക്ക് ഉറപ്പുണ്ട്' ഇത് തുടര്‍ച്ചയായി ഒരു പ്രാർത്ഥന പോലെ ഉരുവിട്ടു കൊണ്ടിരിക്കണമെന്നും മാർപാപ്പ തന്റെ സന്ദേശത്തിൽ പറഞ്ഞു. ജീവിതത്തില്‍ നാം ഒറ്റയ്ക്കല്ല, ദൈവം ഒപ്പം ഉണ്ടെന്ന ബോധ്യം നമുക്കുണ്ടാകണം. അവിടുന്നാണ് രക്ഷാകര പദ്ധതിയുടെ അമരക്കാരന്. ദൈവം നമ്മെ സ്നേഹിക്കുന്നു എന്നു മാത്രമല്ല, നമ്മോടൊപ്പം വസിക്കുക കൂടി ചെയ്യുന്നുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇത് മനസ്സിലാക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്, അപ്പോഴെല്ലാം നിരന്തരം പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. മാർപാപ്പ കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച തിരുനാള്‍ ആഘോഷിച്ച വിശുദ്ധരായ സിറിലിന്റെയും മെത്തോഡിയൂസിന്റെയും ജീവിതമാതൃക യുവജനത്തിന് പ്രചോദനമാകട്ടെയെന്ന ആശംസയോടെയാണ് മാര്‍പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2017-02-16-07:31:46.jpg
Keywords: ഫ്രാന്‍സിസ് പാപ്പ, പ്രത്യാശ

4191
Category: 18
Sub Category:
Heading: എറണാകുളം മറൈന്‍ഡ്രൈവ് ബൈബിള്‍ കണ്‍വെന്‍ഷനു തുടക്കം
Content: കൊച്ചി: ഇരുപത്തി മൂന്നാമത് എറണാകുളം മറൈന്‍ഡ്രൈവ് ബൈബിള്‍ കണ്വന്ഷന് ആരംഭിച്ചു. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിലാണ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തത്. ഇടുക്കി അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ഡൊമിനിക് വാളന്മനാലാണു കണ്വന്ഷന് നയിക്കുന്നത്. 5 ദിവസം നീണ്ടുനില്‍ക്കുന്ന കണ്വെന്ഷന് 20 ന് സമാപിക്കും. രാവിലെ 9 മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് കണ്വെന്ഷന് സമയം. എറണാകുളം -അങ്കമാലി, വരാപ്പുഴ അതിരൂപതകളും കൊച്ചി രൂപതയും ചേര്‍ന്നു രൂപീകരിച്ച എറണാകുളം മറൈന്‍ ഡ്രൈവ് ബൈബിള്‍ കണ്വന്ഷന് ട്രസ്റ്റാണു കണ്വന്ഷന് സംഘടിപ്പിക്കുന്നത്.
Image: /content_image/India/India-2017-02-16-08:50:34.jpg
Keywords: കണ്വെന്

4192
Category: 1
Sub Category:
Heading: പാകിസ്ഥാനില്‍ സെന്‍സസ്സ്: മുഴുവന്‍ ക്രൈസ്തവരേയും ഉള്‍പ്പെടുത്താന്‍ പ്രചാരണം തുടങ്ങി
Content: കറാച്ചി: ആസന്നമായ കാനേഷുമാരി കണക്കെടുപ്പില്‍, ക്രൈസ്തവരുടെ സാന്നിധ്യം കൃത്യമായി രേഖപ്പെടുത്താന്‍ ആവശ്യമായ ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുകയാണ് പാകിസ്ഥാനില്‍. പാര്‍ലമെന്റെില്‍ എത്ര ക്രൈസ്തവ സീറ്റുകള്‍ ഉണ്ടാകണമെന്നു തീരുമാനിക്കുക ഈ സെന്‍സസ്സ് കണക്കിന്റെ അടിസ്ഥാനത്തിലായിരിക്കും. കഴിഞ്ഞ ദിവസം കറാച്ചിയില്‍ നടന്ന ന്യൂനപക്ഷ മതസൗഹാര്‍ദ്ദ സമ്മേളനത്തില്‍ ഇന്റെര്‍ ഫെയ്ത്ത് എന്ന സംഘടനയെ പ്രതിനിധീകരിച്ച് ആന്റണി നവീത്, കറാച്ചി ആര്‍ച്ച് ബിഷപ്പ് ജോസഫ് കൗട്ട്സ്, ചര്‍ച്ച് ഓഫ് പാകിസ്ഥാനിന്റെ ബിഷപ്പ് സാദിക്ക് ഡാനിയല്‍ എന്നിവര്‍ പങ്കെടുത്തു. സെന്‍സസ്സ് ബോധവല്‍ക്കണം ഊര്‍ജിതമായി നടത്താന്‍ സമ്മേളനം തീരുമാനിച്ചു. രാജ്യത്തെ എല്ലാ ക്രൈസ്തവരേയും വിഭാഗിയതകള്‍ക്ക് അതീതമായി ഒരുമിപ്പിച്ച് പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണ് ഇതെന്ന് ആര്‍ച്ച് ബിഷപ്പ് കൗട്ട്സ് പറഞ്ഞു. ഒരു സാധാരണ അല്മായന് മുതല്‍ വേദോപദേശകര്‍, സുവിശേഷ വേലചെയ്യുന്നവര്‍,പാസ്റ്റര്‍മാര്‍, ബിഷപ്പുമാര്‍ തുടങ്ങി എല്ലാവരും ഇതില്‍ ഉള്‍ക്കൊള്ളണം. സ്ഥാനമാനങ്ങളോ, വിഭാഗങ്ങളോ ഇതിനു പരിഗണിക്കേണ്ടതില്ല. എത്ര ക്രൈസ്തവരുണ്ടെന്ന് കൃത്യമായി അറിഞ്ഞാലേ പ്രതിനിധികളുടെ അംഗസംഖ്യ സര്‍ക്കാരിന് തീരുമാനിക്കാനാകൂ. വളരെ പ്രധാനപ്പെട്ടതാണ് വരുന്ന കാനേഷ്മാരി കണക്കെടുപ്പ്,നമ്മുടെ പുരോഗതിയെ ബാധിക്കുമെന്നതിനേക്കാള് നമ്മുടെ അവകാശങ്ങള്‍ നേടാന്‍ സഹായിക്കുന്നതാണ് ഇതെന്ന്് ആഗ്ലിക്കന്‍ ബിഷപ്പ് സാദിക്ക് ഡാനിയേല്‍ പറഞ്ഞു. സണ്‍ഡേ ക്ലാസുകളിലും, ബൈബിള്‍ ക്ലാസുകളിലും മാത്രമല്ല, ഇരു സഭകളുടെ മറ്റു പരിപാടികളിലും ബോധവല്‍ക്കണം നടത്താനും തിരുമാനിച്ചു. മഹാഭൂരിപക്ഷവും മുസ്ലിമുകളുള്ള പാകിസ്ഥാന്റെ ദേശീയ അസംബ്ലിയില്‍ 145 സീറ്റുകളുണ്ടായിരുന്നതില്‍ 10 എണ്ണം ന്യൂനപക്ഷത്തിനുള്ളതായിരുന്നു. എന്നാല്‍, ദേശീയ അസംബ്ലിയില്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച് 342 ആക്കിയപ്പോഴും ന്യൂനപക്ഷ സീറ്റുകള്‍ 10 എണ്ണമായി തന്നെ നിലനിര്‍ത്തുകയായിരുന്നെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത സാമൂഹ്യ പ്രവര്ത്തകന് ഷഹിദ് ഫറൂക്ക് പറയുന്നു. ഇത് മാറ്റിയെടുക്കാന്‍ സെന്‍സസ്സ് വഴി സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും ഒടുവില്‍ കാനേഷുമാരി കണക്കെടുപ്പ് പാകിസ്ഥാനില്‍ നടന്നത് 2008ലായിരുന്നു. 1998ല്‍ നടത്തിയ ജനസംഖ്യാകണക്കെടുപ്പില്‍ 2.8 ശതമാനമായിരുന്നു ന്യൂനപക്ഷ മതസ്ഥര്‍. ഹിന്ദു, ക്രിസ്ത്യന്‍, സിക്ക്, പാര്‍സി, ഖഡിയാനി, യഹൂദ എന്നിവരാണ് പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍. ഇതില്‍ ക്രൈസ്തവരാണ് ഏറ്റവും വലിയ രണ്ടാമത്തെ ന്യൂനപക്ഷം. 26 ലക്ഷം ക്രിസ്ത്യാനികളാണ് പാകിസ്ഥാനിലുള്ളത്.
Image: /content_image/News/News-2017-02-16-08:56:30.jpg
Keywords: പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍

4193
Category: 1
Sub Category:
Heading: പഴയ നിയമ പുസ്തകത്തിലെ മഹാപ്രളയത്തിന് തെളിവുകളുമായി റോബര്‍ട്ട് ബല്ലാര്‍ഡ്
Content: വാഷിംഗ്ടണ്‍: പഴയ നിയമ പുസ്തകത്തിലെ മഹാപളയവും നോഹ നിര്‍മ്മിച്ച പെട്ടകവും ഒരു ചരിത്ര സത്യമാണെന്ന് തെളിവുകള്‍ നിരത്തി പ്രശസ്ത ആഴസമുദ്ര പുരാവസ്തു ഗവേഷകനായ റോബര്‍ട്ട് ബല്ലാര്‍ഡ് രംഗത്തെത്തിയിരിക്കുന്നു. കരിങ്കടലില്‍ തുര്‍ക്കിയുടെ തീരത്തു നിന്നും അനേകം കിലോമീറ്റുകള്‍ അകലെ ആഴക്കടലിലാണ് നോഹയുടെ കാലത്ത് ഉണണ്ടായ പ്രളയത്തിന്റേയും പേടകത്തിന്റേയും തെളിവുകള്‍ ലഭിച്ചതെന്ന് റോബര്‍ട്ടിന്റെ ഗവേഷക സംഘം പറയുന്നു. സമുദ്രാന്തര്‍ തട്ടില്‍ നിന്നും ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടത്തിപ്പിടിച്ച് പ്രശസ്തിയിലേക്ക് ഉയര്‍ന്ന ഗവേഷകനാണ് റോബര്‍ട്ട് ബല്ലാര്‍ഡ്. പ്രധാന ചോദ്യം ഇതാണ്-ഭൂമിയില്‍ ഒരു മഹാപ്രളയം ഉണ്ടായോ? പ്രളയങ്ങളുടെ മാതാവില്‍ നിന്നും രക്ഷപ്പെട്ടവര്‍ വല്ലവരും ഉണ്ടായിരുന്നോ? ബൈബിളില്‍ പറയുന്ന പ്രളയ കഥ യാത്ഥാര്ത്യമാണോ എന്നതിനൊക്കെ ഒരു പരിധി വരെ തെളിവുകളുടെ പിന്‍ബലത്തില്‍ ഉത്തരം ലഭിച്ചെന്ന് ബല്ലാര്‍ഡ് പറയുന്നു. കരിങ്കടല്‍ ഒരിക്കല്‍ ശുദ്ധജല തടാകമായിരുന്നു. തടാകത്തിനു ചുറ്റും കൃഷിയിടങ്ങളുണ്ടായിരുന്നെന്നാണ് കണ്ടെത്താനായത്. മഹാപ്രളയത്തോടെയാണ് കൃഷിഭൂമി നശിച്ചു പോയത്. കാരണം, പ്രളയ ജലം അതീവ ശക്തിയോടെ മാത്രമല്ല ഏറെ ഉയര്‍ന്നുമാണ് ആ ഭാഗത്തെ പൂര്‍ണ്ണമായും വിഴുങ്ങിയതതെന്നാണ് കരുതുന്നത്. അതായത് നയാഗ്ര വെള്ളച്ചാട്ടത്തിന്റെ നൂറിരട്ടി ശക്തിയിലും വേഗതയിലും ആയിരു്നു പ്രളയം കീഴ്പ്പെടുത്തിയതെന്ന് ഗവേഷണ സംഘം സാക്ഷ്യപ്പെടുത്തി. സമുദ്രത്തില്‍ 400 അടി താഴെ തട്ടിലാണ് അതിപുരാതനമായ തീരം നീണ്ടു കിടക്കുന്നതായി കണ്ടെത്തിയത്. മഹാപ്രളയത്തിന്റെ കാലഘട്ടം ബിസി 5000 ത്തിനടുത്താണ്, നോഹയുടെ പേടകം ഈ പ്രളയത്തെ അതിജീവിക്കാന്‍ പടുത്തുയര്‍ത്തിയതാണെന്നു വിശ്വസിക്കാനും കാരണവും ഇതു തന്നെ്- റോബര്‍ട്ട് ബല്ലാര്‍ഡ് പറയുന്നു. പഴയനിയമത്തിലെ മഹാപ്രളയത്തെപ്പറ്റിയും നോഹയുടെ പെട്ടകത്തെപ്പറ്റിയുമുള്ള ചരിത്ര സത്യങ്ങള്‍ തേടി നിരവധി ഗവേഷണങ്ങളും പഠനങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്നു. റോബര്‍ട്ട് ബല്ലാര്‍ഡ് വെളിപ്പെടുത്തുന്ന ഗവേഷണ ഫലം ലോകത്തെമ്പാടുമുള്ള ജൂത, ക്രൈസ്തവ, ഇസ്ലാം മതസ്ഥര്‍ക്കു ആവേശം പകരുന്നതാണ്.
Image: /content_image/News/News-2017-02-16-10:43:49.jpg
Keywords: മഹാപളയവും നോഹ

4194
Category: 1
Sub Category:
Heading: പാക്കിസ്ഥാനിലെ സെന്‍സസ്: ക്രൈസ്തവരെ പൂര്‍ണ്ണമായും ഉള്‍പ്പെടുത്താന്‍ പ്രചാരണം തുടങ്ങി
Content: കറാച്ചി: പാക്കിസ്ഥാനില്‍ ആസനമായിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍, ക്രൈസ്തവരുടെ സാന്നിധ്യം കൃത്യമായി രേഖപ്പെടുത്താന്‍ രാജ്യത്തുടനീളം ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിച്ചു. സെന്‍സസില്‍ പുറത്തുവരുന്ന കണക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പാര്‍ലമെന്റില്‍ എത്ര ക്രൈസ്തവ സീറ്റുകള്‍ ഉണ്ടാകണമെന്നു തീരുമാനിക്കുക. ഇതേ തുടര്‍ന്നാണ് ബോധവത്ക്കരണ പരിപാടികള്‍ ആരംഭിച്ചത്. കഴിഞ്ഞ ദിവസം കറാച്ചിയില്‍ നടന്ന ന്യൂനപക്ഷ മതസൗഹാര്‍ദ്ദ സമ്മേളനത്തില്‍ സെന്‍സസ് ബോധവല്‍ക്കണം ഊര്‍ജിതമായി നടത്താന്‍ ക്രൈസ്തവ നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്റര്‍ ഫെയ്ത്ത് എന്ന സംഘടനയെ പ്രതിനിധീകരിച്ച് ആന്റണി നവീത്, കറാച്ചി ആര്‍ച്ച് ബിഷപ്പ് ജോസഫ് കൗട്ട്സ്, ചര്‍ച്ച് ഓഫ് പാകിസ്ഥാനിന്റെ ബിഷപ്പ് സാദിക്ക് ഡാനിയല്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. രാജ്യത്തെ എല്ലാ ക്രൈസ്തവരേയും വിഭാഗീയതകള്‍ക്ക് അതീതമായി ഒരുമിപ്പിച്ച് പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണ് ഇതെന്ന് ആര്‍ച്ച് ബിഷപ്പ് കൗട്ട്സ് പറഞ്ഞു. സാധാരണ അല്മായന് മുതല്‍ വേദോപദേശകര്‍, സുവിശേഷ വേലചെയ്യുന്നവര്‍, പാസ്റ്റര്‍മാര്‍, ബിഷപ്പുമാര്‍ തുടങ്ങി എല്ലാവരും ഇതില്‍ ഉള്‍ക്കൊള്ളണം. സ്ഥാനമാനങ്ങളോ, വിഭാഗങ്ങളോ ഇതിനു പരിഗണിക്കേണ്ടതില്ല. എത്ര ക്രൈസ്തവരുണ്ടെന്ന് കൃത്യമായി അറിഞ്ഞെങ്കില്‍ മാത്രമേ പ്രതിനിധികളുടെ അംഗസംഖ്യ സര്‍ക്കാരിന് തീരുമാനിക്കാനാകൂ. ബിഷപ്പ് കൗട്ട്സ് ഓര്‍മ്മിപ്പിച്ചു. സണ്‍ഡേ ക്ലാസുകളിലും, ബൈബിള്‍ ക്ലാസുകളിലും ഇതര സഭകളുടെ മറ്റു പരിപാടികളിലും സെന്‍സസിനെ പറ്റി ബോധവല്‍ക്കണം നടത്താന്‍ തീരുമാനമായിട്ടുണ്ട്. ഇസ്ളാമിക രാജ്യമായ പാകിസ്ഥാന്റെ ദേശീയ അസംബ്ലിയില്‍ 145 സീറ്റുകളുണ്ടായിരുന്നതില്‍ 10 എണ്ണം ന്യൂനപക്ഷത്തിനുള്ളതായിരുന്നു. എന്നാല്‍, ദേശീയ അസംബ്ലിയില്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച് 342 ആക്കിയപ്പോഴും ന്യൂനപക്ഷ സീറ്റുകള്‍ 10 എണ്ണമായി തന്നെ നിലനിര്‍ത്തുകയായിരുന്നെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത സാമൂഹ്യ പ്രവര്ത്തകന് ഷഹിദ് ഫറൂക്ക് പറയുന്നു. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകുവാന് സെന്‍സസ് വഴി സാധ്യമാകുമെന്നാണ് ക്രൈസ്തവ നേതൃത്വം വിലയിരുത്തപ്പെടുന്നത്. 2008-ല്‍ ആണ് ഏറ്റവും ഒടുവില്‍ കാനേഷുമാരി കണക്കെടുപ്പ് പാകിസ്ഥാനില്‍ നടന്നത്. 1998ല്‍ നടത്തിയ ജനസംഖ്യാകണക്കെടുപ്പില്‍ 2.8 ശതമാനമായിരുന്നു ന്യൂനപക്ഷം. ഹിന്ദു, ക്രിസ്ത്യന്‍, സിക്ക്, പാര്‍സി, ഖഡിയാനി, ജൂതര്‍ എന്നിവരാണ് പാക്കിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗം. 26 ലക്ഷം ക്രിസ്ത്യാനികളാണ് പാക്കിസ്ഥാനിലുള്ളത്.
Image: /content_image/News/News-2017-02-16-10:55:18.jpg
Keywords: പാക്കിസ്ഥാ, പാകി

4195
Category: 18
Sub Category:
Heading: ഭക്ഷ്യ സ്വയംപര്യാപ്തയ്ക്കായി വരാപ്പുഴ അതിരൂപതയുടെ ഹരിത കുടുംബം പദ്ധതിയ്ക്കു തുടക്കമായി
Content: കൊച്ചി: വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സേവ് എ ഫാമിലി പ്ളാന്‍ പദ്ധതിയുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന കുടുംബോദ്ദാരണ പദ്ധതിയുടെ വാര്‍ഷിക കുടുംബ സംഗമവും ജൈവ ക്യഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ഇ.എസ്.എസ്.എസ്, കാരിത്താസ് ഇന്ത്യയും സൗത്ത് ഇന്ത്യന്‍ ബാങ്കും ചേര്‍ന്ന് ആരംഭിക്കുന്ന ഹരിത കുടുംബം പദ്ധതിയുടെ ഉദ്ഘാടനവും വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍.മാത്യു കല്ലിങ്കല്‍ നിര്‍വ്വഹിച്ചു. അതിരൂപതയിലെ 2500 കുടുംബങ്ങളില്‍ ജൈവ ക്യഷി പ്രോല്‍സാഹിപ്പിക്കുകയാണ് ഹരിത കുടുബം പദ്ധതി ലക്ഷ്യമിടുന്നത്.ചടങ്ങില്‍ ഇ.എസ്.എസ്.എസ് ന്യൂ ഇന്ത്യ അഷുറന്‍സുമായി നടപ്പിലാക്കുന്ന ആര്‍ദ്രം കാന്‍സര്‍ മെഡി ക്ളെയിം പോളിസി ഡോക്യുമെന്റ് ഇ.എസ്.എസ്.എസ്. ഡയറക്ടര്‍ ഫാ.ആന്റണി റാഫേല്‍ കൊമരംചാത്ത് ന്യൂ ഇന്ത്യ അഷുറന്‍സ് റീജീയണല്‍ മാനേജര്‍ ഉഷ അലക്സാണ്ടറില്‍ നിന്നും ഏറ്റു വാങ്ങി. ആശാകിരണം കാന്‍സര്‍ സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള ചികിത്സാ ധന സഹായ വിതരണവും വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച കുടംബോദ്ദാരണ പദ്ധതിയുടെ ഗുണഭോക്താക്കളായ പ്രതിഭകള്‍ക്ക് അവാര്‍ഡും നല്കപ്പെട്ട ചടങ്ങില്‍ സെന്റ് ആല്‍ബര്‍ട്ട്സ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രെഫ.എംഎല് ജോസഫ്,കാരിത്താസ് ഇന്ത്യ സോണല്‍ മാനേജര്‍ ഡോ.വി.ആര് ഹരിദാസ്,മജിഷ്യന്‍ ജോണ്‍ പനക്കല്‍ ,ഇ.എസ്.എസ്.എസ്. അസി.ഡയറകടര്‍ ഫാ.ജോബ് കുണ്ടോണി, സി.ജനറ്റ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
Image: /content_image/India/India-2017-02-16-11:23:28.JPG
Keywords: വരാപ്പുഴ

4196
Category: 1
Sub Category:
Heading: ലോക ബൈബിള്‍ മത്സരത്തില്‍ മാറ്റുരക്കാന്‍ ആദ്യമായി യുവദമ്പതികള്‍ തയാറെടുക്കുന്നു
Content: ജറുസലേം: ഇത്തവണ ലോക ബൈബിള്‍ മത്സരം വിശുദ്ധ നാട്ടില്‍ അരങ്ങേറുമ്പോള്‍ അതിനൊരു അപൂര്വ്വതയുണ്ടാകും, ചരിത്രത്തില്‍ ആദ്യമായി വിശുദ്ധ ഗ്രന്ഥത്തില്‍ പണ്ഡിതരായ യുവദമ്പതികള്‍ മത്സരിക്കുന്നു. ഹീബ്രു ഭാഷയിലുള്ള ബൈബിളിനെ അടിസ്ഥാനപ്പടുത്തിയുള്ള മത്സര വിഭാഗത്തിലാണ് 28 കാരായ യെയിര്‍ ഷഹാക്കും ഭാര്യ യെയില്ലി ഫ്രോലിക്കും മാറ്റുരക്കുക. ഏറെ കഠിനമായ ബൈബിള്‍ മത്സരത്തില്‍ വാക്യങ്ങളുടെ ശരിയായ രൂപവും സന്ദര്‍ഭങ്ങളും വിവരിക്കുന്നതോടൊപ്പം, സ്ഥലകാല വിവരങ്ങളും വ്യക്തമായി അറിഞ്ഞിരിക്കണം. ചോദ്യങ്ങളെല്ലാം ഏറെ ബുദ്ധിമുട്ട് നിറഞ്ഞതും ഹീബ്രു ബൈബിള്‍ അടിസ്ഥാനമാക്കിയുള്ളതുമാണ്. നേരത്തെ ജറുസലെമില്‍ നടന്ന ബൈബിള്‍ മത്സരത്തില്‍ ഷഹാക്ക് ഒന്നാം സ്ഥാനം നേടിയിരുന്നു. ബ്രൂക്കിലിയിലെ ബൊറൊ പാര്‍ക്ക് പരിസരത്തു വളര്‍ന്ന ഷഹാക്ക് ബൈബില്‍ മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി അന്തര്‍ദേശീയ പുരസ്ക്കാരങ്ങള്‍ക്ക് അര്‍ഹനായ വ്യക്തിയാണ്. ന്യുയോര്‍ക്കിലെ സ്റ്റേണ് കോളേജില്‍ പഠിച്ച യെയില്ലി ഫ്രോലിക്കും നിരവധി ബൈബിള്‍ മത്സരങ്ങളില്‍ സമ്മാനം കരസ്ഥമാക്കിയ ജേതാവാണ്. ലോക ബൈബിള്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി മറ്റൊരു ചരിത്രം രചിക്കുവാന്‍ ഒരുങ്ങുകയാണ് ഈ യഹൂദ യുവ ദമ്പതികള്‍.
Image: /content_image/News/News-2017-02-16-14:48:34.jpg
Keywords: ബൈബിള്‍

4197
Category: 4
Sub Category:
Heading: നോഹയുടെ പെട്ടകവും പ്രളയവും ചരിത്രസത്യം: തെളിവുകളുമായി സമുദ്രഗവേഷക സംഘം
Content: ബൈബിള്‍ ചരിത്രസത്യമാണെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പുരാവസ്തു ഗവേഷകര്‍ കണ്ടെത്തുന്ന ഓരോ കണ്ടെത്തലും ഈ ചരിത്രസത്യത്തെ വീണ്ടും എടുത്ത് കാട്ടുകയാണ്. പഴയനിയമത്തിലെ ബാലിന്റെ ക്ഷേത്രം യൂദന്മാര് തകര്‍ത്തതിന്റെ തെളിവുകള്‍, ഗോലിയാത്ത് ജീവിച്ചിരുന്ന ഗത്ത് പട്ടണത്തെ കുറിച്ചുള്ള കണ്ടെത്തല്‍, ഹെസെക്കിയാ രാജാവ് നശിപ്പിക്കുവാന്‍ ഉത്തരവിട്ട പുരാതന കോവിലും പ്രതിഷ്ഠകളും കണ്ടെത്തിയത്- ഇവയെല്ലാം ബൈബിളില്‍ പറയുന്ന സംഭവങ്ങള്‍ ചരിത്ര സത്യങ്ങളാണെന്ന് ശാസ്ത്ര ഗവേഷണ സംഘങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്. സമുദ്രാന്തര്‍ തട്ടില്‍ നിന്നും ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ലോക പ്രശസ്ത ആഴസമുദ്ര ഗവേഷകനാണ് റോബര്‍ട്ട് ബല്ലാര്‍ഡ്. തന്റെ ജീവിതത്തില്‍ ഏറെ ഗവേഷണങ്ങള്‍ നടത്തി ലോകത്തിന് മുന്നില്‍ അമ്പരിപ്പിക്കുന്ന തെളിവുകള്‍ നിരത്തിയ റോബര്‍ട്ടിനെ പഴയ നിയമത്തിലെ മഹാപ്രളയവും നോഹ നിര്‍മ്മിച്ച പെട്ടകവും യാഥാര്‍ത്ഥ്യമാണോയെന്ന ചിന്ത വല്ലാതെ അലട്ടിയിരിന്നു. ഭൂമിയില്‍ ഒരു മഹാപ്രളയം ഉണ്ടായോ? പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ട ആരെങ്കിലും ഉണ്ടായിരുന്നോ? ബൈബിളില്‍ പറയുന്ന പ്രളയ കഥ യാഥാര്‍ഥ്യമാണോ? റോബര്‍ട്ട് ബല്ലാര്‍ഡിന്റെ ഉള്ളില്‍ അലട്ടിയ ചോദ്യങ്ങളായിരിന്നു ഇത്. ഇതിനെ വെറും ചോദ്യങ്ങളായി മാറ്റി നിര്‍ത്തുവാന്‍ റോബര്‍ട്ട് തയാറായില്ല. ആഴമായ ഗവേഷണം നടത്തി. ഇന്ന് തങ്ങള്‍ക്ക് ലഭിച്ച തെളിവുകളുടെ പിന്‍ബലത്തില്‍ പഴയ നിയമത്തിലെ മഹാപ്രളയവും നോഹ നിര്‍മ്മിച്ച പെട്ടകവും ചരിത്ര സത്യമാണെന്ന് റോബര്‍ട്ടും ഗവേഷക സംഘവും സാക്ഷ്യപ്പെടുത്തുന്നു. തുര്‍ക്കിയുടെ തീരത്തു നിന്നും അനേകം കിലോമീറ്ററുകള്‍ അകലെ ആഴക്കടലിലാണ് നോഹയുടെ കാലത്ത് ഉണ്ടായ പ്രളയത്തിന്റേയും പേടകത്തിന്റേയും തെളിവുകള്‍ ലഭിച്ചതെന്ന് റോബര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം പറയുന്നു. ഈ ഭാഗത്തെ കടല്‍ ഒരിക്കല്‍ ശുദ്ധജല തടാകമായിരുന്നു. തടാകത്തിനു ചുറ്റും കൃഷിയിടങ്ങളുണ്ടായിരുന്നുവെന്നാണ് കണ്ടെത്താനായത്. മഹാപ്രളയത്തോടെയാണ് കൃഷിഭൂമി നശിച്ചു പോയത്. പ്രളയ ജലം അതീവ ശക്തിയോടെ ഏറെ ഉയര്‍ന്നു. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ നൂറിരട്ടി ശക്തിയിലും വേഗതയിലും ആയിരുനു പ്രളയം കീഴ്പ്പെടുത്തിയത്. ഇത് കൃഷിയിടത്തെ പൂര്‍ണ്ണമായും വിഴുങ്ങി. ഗവേഷക സംഘം പറയുന്നു. സമുദ്രത്തിന്റെ 400 അടി താഴെ തട്ടിലാണ് അതിപുരാതനമായ തീരം നീണ്ടു കിടക്കുന്നതായി കണ്ടെത്തിയത്. മഹാപ്രളയത്തിന്റെ കാലഘട്ടം ബിസി 5000-നടുത്താണ്, നോഹയുടെ പേടകം ഈ പ്രളയത്തെ അതിജീവിക്കാന്‍ പടുത്തുയര്‍ത്തിയതാണെന്നു വിശ്വസിക്കാനുള്ള കാരണവും ഇതു തന്നെയാണ്. റോബര്‍ട്ട് ബല്ലാര്‍ഡും ഗവേഷകസംഘവും സാക്ഷ്യപ്പെടുത്തുന്നു. പഴയനിയമത്തിലെ മഹാപ്രളയത്തെപ്പറ്റിയും നോഹയുടെ പെട്ടകത്തെപ്പറ്റിയുമുള്ള ചരിത്ര സത്യങ്ങള്‍ തേടി നിരവധി ഗവേഷണങ്ങളും പഠനങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ റോബര്‍ട്ട് ബല്ലാര്‍ഡ് വെളിപ്പെടുത്തുന്ന ഗവേഷണ ഫലം ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് ഏറെ ആവേശം പകരുകയാണ്. ഒപ്പം ബൈബിള്‍ ഒരു ചരിത്രസത്യമാണെന്ന് ഈ പഠനഫലവും തെളിയിക്കുകയാണ്. (Originally published on 10th December, 2012)
Image: /content_image/Mirror/Mirror-2017-02-16-13:54:03.jpg
Keywords: ഗവേഷക