Contents

Displaying 3941-3950 of 25037 results.
Content: 4209
Category: 18
Sub Category:
Heading: പി‌ഒസി സുവര്‍ണ്ണ ജൂബിലി നിറവില്‍: ആഘോഷങ്ങള്‍ക്ക് ഇന്നു തുടക്കം
Content: കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) യുടെ ആസ്ഥാനകാര്യാലയവും കേരളത്തിലെ ലത്തീൻ, മലബാർ, മലങ്കര സഭകളുടെ പൊതു അജപാലനകേന്ദ്രവുമായ പാസ്റ്ററൽ ഓറിയന്‍റേഷൻ സെന്‍റർ (പിഒസി) സുവര്‍ണ്ണ ജൂബിലി നിറവില്‍. സുവര്‍ണ്ണ ജൂബിലി പ്രമാണിച്ചുള്ള ആഘോഷങ്ങള്‍ക്ക് ഇന്ന്‍ തുടക്കമാകും. ആർച്ച്ബിഷപ് ഡോ.ഫ്രാൻസിസ് കല്ലറയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ ഇന്ന്‍ കൃതജ്ഞതാബലി നടക്കും. കെസിബിസി പ്രസിഡന്‍റ് ആർച്ച്ബിഷപ് ഡോ.എം. സൂസപാക്യം, ബിഷപ് ഡോ.സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, കെസിബിസിയുടെ വിവിധ ശുശ്രൂഷകൾക്കു നേതൃത്വം നൽകുന്ന അന്‍പതു വൈദികർ സഹകാർമികരാകും. മുൻ ഡയറക്ടർ റവ.ഡോ. സക്കറിയാസ് പറനിലം വചനസന്ദേശം നൽകും. ഉച്ചയ്ക്ക് 12.30നു സ്നേഹവിരുന്ന് നടക്കും. ഉച്ചകഴിഞ്ഞ് 1.30നു 'പിഒസി ഇന്നലെ ഇന്ന് നാളെ' എന്ന വിഷയത്തിൽ ചർച്ചയുണ്ടാകും. വൈകീട്ട് മൂന്നിനു നടക്കുന്ന സമ്മേളനത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സുവർണ ജൂബിലി വർഷം ഉദ്ഘാടനം ചെയ്യും. ആർച്ച്ബിഷപ് ഡോ.എം. സൂസപാക്യം അധ്യക്ഷതവഹിക്കും. ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. കൊച്ചി മേയർ സൗമിനി ജെയിൻ, കെസിബിസി സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, വൈസ് പ്രസിഡന്‍റ് ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം, പി.ടി. തോമസ് എംഎൽഎ, പിഒസി മുൻ ഡയറക്ടർ റവ.ഡോ.ജോർജ് ഈരത്തറ, കോർപറേഷൻ കൗണ്‍സിലർമാരായ എം.ബി. മുരളീധരൻ, ഡി. വൽസലകുമാരി. പിഒസി ഡയറക്ടർ റവ.ഡോ.വർഗീസ് വള്ളിക്കാട്ട് എന്നിവർ പ്രസംഗിക്കും.
Image: /content_image/News/News-2017-02-18-06:21:00.jpg
Keywords: കെസിബിസി
Content: 4210
Category: 1
Sub Category:
Heading: നൈജീരിയായില്‍ ആയുധധാരികള്‍ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ട് പോയി
Content: അഖ്വാ ഇബോം(നൈജീരിയ): നൈജീരിയയിലെ ഇക്കോട്ട്‌ എക്‌പെനി കത്തോലിക്ക രൂപതയിലെ വൈദികനെ ആയുധധാരികളായ അജ്ഞാത സംഘം തട്ടിക്കൊണ്ട്‌ പോയി. ഇക്കോട്ട്‌ എടിമിലുള്ള സെന്‍റ് വിശുദ്ധ മിഖായേലിന്റെ നാമധേയത്തിലുള്ള ഇടവകയുടെ വികാരിയും എസ്സെയ്‌ന്‍ ഉദിമിലെ മെക്‌പടാക്‌ ടോപ്‌ ഫെയ്‌ത്ത്‌ ഇന്റര്‍ നാഷണല്‍ സ്‌ക്കൂളിലെ അധ്യാപകനുമായ ഫാദര്‍ ഫെലിക്‌സ്‌ അക്‌പാനെയാണ്‌ അജ്ഞാത സംഘം തോക്ക്‌ ചൂണ്ടി തട്ടിക്കൊണ്ട്‌ പോയത്‌. വൈദികനെ തട്ടികൊണ്ട് പോയ വാര്‍ത്ത അഖ്വാ ഇബോം സംസ്ഥാന പോലിസ്‌ കമ്മീഷണര്‍ ഡൊനള്‍ഡ്‌ അവുനഹ സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം പുരോഹിതനെ കണ്ടെത്താനും മോചിപ്പിക്കാനും പ്രത്യേക ദൗത്യ സംഘത്തെ നിയമിച്ചു. വിദ്യാലയത്തില്‍ നിന്നും തിരിച്ചു പോകുമ്പോള്‍ അബാക്‌-ഉക്കനാഫണ്‍ റോഡില്‍ വെച്ചായിരുന്നു സംഭവം നടന്നത്‌. വൈദികന്റെ കാര്‍ സമീപത്തുള്ള ഗാരേജില്‍ നിന്നും കണ്ടെടുത്തതായി അന്വേഷണ സംഘം പറയുന്നു. കാര്‍ കൈവശം വെച്ചിരുന്ന രണ്ടു പേരെ കസ്റ്റഡിലെടുത്ത്‌ ചോദ്യം ചെയ്യല്‍ തുടരുന്നതായി നൈജീരിയന്‍ പോലീസ്‌ വൃത്തങ്ങള്‍ വ്യക്തമാക്കി. അതേ സമയം വൈദികന്‍റെ തിരോധനത്തില്‍ ഭീകരര്‍ക്ക്‌ എന്തെങ്കിലും ബന്ധമുള്ളതായി അറിവായിട്ടില്ല. ഫാദര്‍ ഫെലിക്‌സിന്റെ മോചനത്തിനായി രാജ്യത്തെ ക്രൈസ്‌തവര്‍ പ്രത്യേകം പ്രാര്‍ത്ഥനാ ആരംഭിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ മുസ്ലീം ഗോത്രവര്‍ഗ്ഗ വിഭാഗമായ ഫുലാനി ഹെഡ്‌സ്മാന്‍ മറ്റൊരു വൈദികനെ തട്ടിക്കൊണ്ടു പോയിരുന്നു. വൈദികര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ നൈജീരിയായില്‍ പതിവ് സംഭവമായി മാറിയിരിക്കുകയാണ്.
Image: /content_image/News/News-2017-02-18-07:10:24.png
Keywords: നൈജീരിയ
Content: 4211
Category: 1
Sub Category:
Heading: മാതാവിനോടുള്ള അറിയപ്പട്ട ഏറ്റവും പഴയ പ്രാര്‍ത്ഥന
Content: പ്രൊട്ടസ്റ്റന്റുകാരുടെ വാദം എന്തു തന്നെയായാലും മാതാവിനോടുള്ള വിശ്വാസവും ആദരവും ലോകത്തെമ്പാടും വ്യാപിക്കുകയാണ്‌. പരിശുദ്ധ അമ്മയില്‍ തീവ്രമായി വിശ്വാസമുളളവരുടെ എണ്ണം വര്‍ദ്ധിക്കുന്നതോടൊപ്പം കന്യക മാതാവിന്റെ പ്രാര്‍ത്ഥനകള്‍ക്കും പ്രിയമേറി വരുന്നു. ഇതില്‍ വളരെ പുരാതനമെന്നു കരുതുന്ന മാതാവിന്റെ പ്രാര്‍ത്ഥന ശ്രദ്ധാകേന്ദ്രമായി മാറുകയാണ്‌. പുരാതന ഈജിപ്‌തിലെ പാപ്പിരസുകളില്‍ ഏററവും കൂടുതല്‍ പഴമ അവകാശപ്പെടുന്ന പ്രാര്‍ത്ഥനകളില്‍ മൂന്നെണ്ണത്തില്‍ ഒന്നിലുള്ളത്‌ മാതാവിനോടുള്ള പ്രാര്‍ത്ഥനയാണ്‌. നന്മനിറഞ്ഞ മറിയമെ... എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനയേക്കാള്‍ പഴമ അവകാശപ്പെടുന്നതാണ്‌ സബ്‌തും പ്രസിതിയും..എന്നപ്രാര്‍ത്ഥന. ഇതിന്റെ ഗാനരൂപം പാശ്ചാത്യ, പൗരസ്‌ത്യ ദേശങ്ങളിലെ സഭകള്‍ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പെ ഉപയോഗിക്കാന്‍ തുടങ്ങിയതാണ്‌. ആദ്യകാലത്ത്‌ സഭക്ക്‌ നേരിടേണ്ടി വന്ന പ്രതിസന്ധികളെപ്പറ്റിയും വിശുദ്ധ അമ്മയോട്‌ സംരക്ഷണം ആവശ്യപ്പെടുന്നതുമായ സൂചനകള്‍ പ്രാര്‍ത്ഥനയില്‍ വ്യക്തമാണ്‌. ഇതിന്റെ ഏറ്റവും പഴക്കമുള്ളതെന്നു കരുതുന്ന പകര്‍പ്പ്‌ 1938 ല്‍ സി.എച്ച്‌. റോബര്‍ട്ട്‌സ്‌ പ്രസദ്ധികരിച്ചതാണ്‌. പ്രത്യേകം എടുത്തു പറയേണ്ടത്‌, പ്രാര്‍ത്ഥനയില്‍ തിയോട്ടോകോസ്‌ അഥവ മദര്‍ ഓഫ്‌ ഗോഡ്‌ എന്നതാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഇതിനര്‍ത്ഥം നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ തന്നെ ഇന്ന്‌ ഉപയോഗിക്കുന്നതു പോലെ ദൈവത്തിന്റെ അമ്മ എന്ന പ്രയോഗം ഉണ്ടായിരുന്നെന്നാണ്‌ മനസ്സിലാക്കേണ്ടത്‌. പ്രൊട്ടസ്റ്റന്റുകാരുടെ വാദത്തെ മറികടക്കുന്നതാണ്‌ ക്രൈസ്‌തവര്‍ മാതാവിന്റെ മാധ്യസ്ഥതക്കും സംരക്ഷണത്തിനുമായി നേരിട്ട്‌ പ്രാര്‍ത്ഥിച്ചിരുന്നതായ തെളിവ്‌.
Image: /content_image/News/News-2017-02-18-08:27:22.jpg
Keywords: മാതാവിന്റെ പ്രാര്‍ത്ഥനകള്‍ക്കും
Content: 4212
Category: 4
Sub Category:
Heading: ഫാത്തിമയിൽ മാതാവിന്റെ ദര്‍ശനം ലഭിച്ച സിസ്റ്റര്‍ ലൂസിയ പറഞ്ഞ 7 ആത്മീയ സന്ദേശങ്ങള്‍
Content: ഫാത്തിമയില്‍ വെച്ച് പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച മൂന്നു പേരിൽ ഒരാളായ ലൂസിയ നമ്മുക്ക് സുപരിചിതയാണ്. ക്രിസ്തുവിനായി സമര്‍പ്പിത ജീവിതം തിരഞ്ഞെടുത്ത സിസ്റ്റര്‍ ലൂസിയായെ വാഴ്ത്തപ്പെട്ട ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള രൂപതാതലത്തിലുള്ള നാമകരണ നടപടികള്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 13-ന് പൂര്‍ത്തിയായി. 97 വര്‍ഷത്തോളം സിസ്റ്റര്‍ ലൂസിയ ഈ ഭൂമിയില്‍ ജീവിച്ചിരുന്നു, അതിനാല്‍ തന്നെ അവളുടെ നാമകരണ പ്രക്രിയയുടെ പ്രാരംഭ നടപടി ഏതാണ്ട് 9 വര്‍ഷത്തോളമാണ് നീണ്ടുനിന്നത്. 30 ജോലിക്കാര്‍ മുഴുവന്‍ സമയവും ജോലിചെയ്താണ് സിസ്റ്റര്‍ ലൂസിയയുടെ ജീവിതത്തെ പറ്റി വിശകലനം ചെയ്തത്, ഇതിനായി അവളുടെ അസംഖ്യം എഴുത്തുകളും, 60-ഓളം സാക്ഷ്യങ്ങളും വളരെ ആഴത്തില്‍ പരിശോധിക്കുകയുണ്ടായി. പോര്‍ച്ചുഗലിലെ കര്‍മ്മലീത്ത മഠത്തില്‍ ഏകാന്ത ജീവിതമായിരുന്നു സിസ്റ്റര്‍ ലൂസി നയിച്ചിരുന്നത്. നമ്മുടെ ജീവിതത്തില്‍ ഏറെ ചിന്തിക്കുവാനും പഠിക്കുവാനുമായി വിജ്ഞാനത്തിന്റെ ഒരു നിധിശേഖരം തന്നെ ഉപേക്ഷിച്ചിട്ടാണ് അവള്‍ ദൈവസന്നിധിയിലേക്ക് യാത്രയായത്. പരിശുദ്ധ മാതാവിന്റെ കരങ്ങളിലൂടെ ആത്മാക്കളെ ദൈവത്തിലേക്ക് എത്തിക്കുവാന്‍ ആഗ്രഹിച്ചിരുന്ന ദൈവദാസി സിസ്റ്റര്‍ അന്നാ മരിയ ലൂസിയയുടെ 7 വാക്യങ്ങളാണ് നാം ഇനി ധ്യാനിക്കുന്നത്. ഈ വാക്യങ്ങള്‍ സിസ്റ്റര്‍ ലൂസി എഴുതിയിട്ടുള്ള “കോള്‍സ് ഫ്രം ദി മെസ്സേജ് ഓഫ് ഫാത്തിമ” എന്ന ഗ്രന്ഥത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്. ➤ #{red->n->n-> “നാം ജീവിക്കുന്ന ഈ അവസാന സമയത്ത് ജപമാല പ്രാര്‍ത്ഥന പ്രത്യേകമായ കൃപ വാഗ്ദാനം ചെയ്യുന്നു. നമുക്കോ നമ്മുടെ കുടുംബത്തിനോ ഉള്ള പ്രശ്നങ്ങള്‍ എത്ര ബുദ്ധിമുട്ടേറിയതാണെങ്കിലും, ജപമാല പ്രാര്‍ത്ഥന കൊണ്ട് പരിഹരിക്കുവാന്‍ കഴിയാത്തതായി യാതൊന്നുമില്ല.” }# ➤ #{red->n->n->“ദൈവവും സാത്താനും തമ്മിലുള്ള അവസാന യുദ്ധം വിവാഹത്തേയും കുടുംബത്തേയും പറ്റിയുള്ളതായിരിക്കും. ഭയപ്പെടരുത്, എന്തെന്നാല്‍ വിവാഹത്തിന്റേയും കുടുംബത്തിന്റേയും വിശുദ്ധിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരുവന് അവന്റെ എല്ലാ വഴികളിലും പോരാട്ടങ്ങളെ നേരിടേണ്ടതായി വരും. എന്നിരുന്നാലും ഒന്നോര്‍ക്കുക, നമ്മുടെ പരിശുദ്ധ അമ്മ ഇതിനോടകം തന്നെ സാത്താന്റെ ശിരസ്സിനെ തകര്‍ത്തിരിക്കുന്നു.” }# ➤ #{red->n->n-> “ദൈവം നമ്മോട് ഓരോ നിമിഷവും പ്രാര്‍ത്ഥന ആവശ്യപ്പെടുന്നു, നമുക്ക് തീര്‍ത്തും ആവശ്യമായ പ്രാര്‍ത്ഥനയാണ് ജപമാല. ദേവാലയത്തിൽ വെച്ചോ, നമ്മുടെ ഭവനത്തില്‍ വെച്ചോ ചൊല്ലുവാന്‍ കഴിയുന്ന പ്രാര്‍ത്ഥനയാണ് ജപമാല. അതുപോലെ യാത്രയിലോ അല്ലെങ്കില്‍ നമ്മുടെ കൃഷിയിടങ്ങളിലൂടെയോ നടന്നു കൊണ്ട് ചൊല്ലുവാന്‍ കഴിയുന്ന, ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞിനെ തൊട്ടിലില്‍ ആട്ടുമ്പോഴോ വീട്ടുജോലികള്‍ ചെയ്യുമ്പോഴോ ചൊല്ലുവാന്‍ കഴിയുന്ന പ്രാര്‍ത്ഥനയാണ് ജപമാല. നമ്മുടെ ഓരോ ദിവസത്തിലും 24 മണിക്കൂറുകള്‍ വീതമുണ്ട്. ഒരു മണിക്കൂറിന്റെ കാല്‍ ഭാഗം ആത്മീയ ജീവിതത്തിനു വേണ്ടി, നമ്മുടെ പ്രിയപ്പെട്ട ദൈവവുമായുള്ള സംവാദത്തിനു വേണ്ടി ചിലവഴിക്കുവാന്‍ പറയുന്നത് പ്രയാസമുള്ള കാര്യമല്ല”. }# ➤ #{red->n->n-> “നിത്യവും നാം ആദ്ധ്യാത്മിക ജീവിതം അനുഷ്ഠിക്കുന്നത് പതുക്കെ പതുക്കെ രക്തസാക്ഷിത്വം വരിക്കുന്നതിനു തുല്ല്യമാണ്. പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യത്തില്‍ നമ്മുടെ ആത്മാവും ദൈവവുമായുള്ള കൂടിക്കാഴ്ച വഴി അത് നമ്മുടെ ആത്മാവിനെ ശുദ്ധീകരിക്കുകയും ഒരു അമാനുഷികമായ നിലയിലേക്കെത്തിക്കുകയും ചെയ്യുന്നു. ഇവിടെ താരതമ്യം ചെയ്യുവാന്‍ കഴിയാത്തത്ര ആത്മീയത യാണ് പ്രകടമാകുന്നത്”. }# ➤ #{red->n->n->നരകം ഒരു യാഥാര്‍ത്ഥ്യമാണ്. ഭൗതീകമല്ലാത്ത അസാധാരണമായൊരു അഗ്നിയാണത്. വിറകിനെ ദഹിപ്പിക്കുന്ന അഗ്നിയുമായി അതിനെ താരതമ്യം ചെയ്യുവാന്‍ സാധ്യമല്ല. നരകത്തെ കുറിച്ച് പ്രഘോഷിക്കുന്നത് തുടരുവിന്‍, കാരണം നമ്മുടെ കര്‍ത്താവ് തന്നെ നരകത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. മാത്രമല്ല വിശുദ്ധ ലിഖിതങ്ങളിലും നരകത്തെ കുറിച്ച് പറഞ്ഞിരിക്കുന്നു. മനുഷ്യരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നവനാണ് ദൈവം. അവിടുന്ന് ആര്‍ക്കും നരകം വിധിക്കുന്നില്ല, തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്യം ദൈവം മനുഷ്യന് നല്‍കിയിരിക്കുന്നു”. }#“ ➤ #{red->n->n-> “പ്രേമിക്കുന്നവര്‍ ഒരുമിച്ചിരിക്കുമ്പോള്‍ മണിക്കൂറുകളോളം ആവര്‍ത്തിച്ചു പറയുന്നത് ഒരു കാര്യം തന്നെയാണ്. ‘ഞാന്‍ നിന്നെ സ്നേഹിക്കുന്നു!’. ജപമാല വെറും ആവര്‍ത്തനമാണ് എന്ന് പറയുന്നവര്‍ക്കില്ലാത്ത ഒരു കാര്യവും ഈ ‘സ്നേഹമാണ്’. സ്നേഹമില്ലാതെ ചെയ്യുന്നതെല്ലാം വെറും പാഴാണ്”. }# ➤ #{red->n->n->“ദൈവം നമുക്കായി ഒരുക്കിയിട്ടുള്ള പാതയിലൂടെ വിശ്വസ്തതയോടും പൂര്‍ണ്ണമനസ്സോടും കൂടെ നമുക്ക് മുന്നേറാം. കാരണം സ്നേഹം വഴിയാണ് ദൈവം നമുക്ക് തന്റെ കാരുണ്യത്തിന്റേതായ ഈ വിളി അയച്ചിരിക്കുന്നത്, മോക്ഷത്തിന്റെ പാതയില്‍ മുന്നേറുവാന്‍ അവിടുന്ന് നമ്മളെ സഹായിക്കുന്നു.” }# (Originally Published On 18th February 2017)
Image: /content_image/Mirror/Mirror-2017-02-18-09:55:14.jpg
Keywords: ഫാത്തിമ, ജപമാല
Content: 4213
Category: 1
Sub Category:
Heading: ക്രൈസ്‌തവരെ കൂട്ടക്കൊല ചെയ്യുമ്പോള്‍ യു.എന്‍. കുറ്റകരമായ മൗനത്തിലായിരുന്നെന്ന്‌ അമേരിക്ക
Content: ജനീവ: ഐഎസ്‌ ഭീകരര്‍ ഇറാഖിലും മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ക്രൈസ്‌തവരെ കൂട്ട കുരുതി നടത്തിയപ്പോള്‍ ഐക്യരാഷ്ട്ര സംഘടന കുറ്റകരമായ മൗനം അവലംഭിച്ചെന്ന്‌ അമേരിക്കന്‍ സെന്റെര്‍ ഫോര്‍ ലോ ആന്റ്‌ ജസ്‌റ്റിസ്‌ കുറ്റപ്പെടുത്തി. മാത്രമല്ല, ന്യൂനപക്ഷങ്ങളെ നരഹത്യചെയ്യുമ്പോള്‍ ക്രൈസ്‌തവരെ തിരിച്ചറിയാനോ ജീവന്‍ രക്ഷിക്കാനോ ശ്രമം നടത്തുക പോലും ഉണ്ടായില്ലെന്ന്‌ ആരോപിച്ച്‌ അമേരിക്കന്‍ നീതിനിയമ കേന്ദ്രം ഐക്യരാഷ്ട്‌ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. വ്യക്തവും രേഖാമൂലവുമുള്ള ശരിയായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും ക്രൈസ്‌തവരേയും മറ്റു ന്യുനപക്ഷങ്ങളേയും ഇസ്ലാമിക ഭീകരരുടെ കൈകളില്‍ വധിക്കപ്പെടാന്‍ വിട്ടുകൊടുക്കുകയായിരുന്നെന്ന്‌ അമേരിക്ക തുറന്നടിച്ചു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള മനുഷ്യാവകാശ കമ്മീഷന്‍ ഈ മനുഷ്യ കൂട്ടകുരുതിക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ പ്രമേയം പാസ്സാക്കി യുഎന്‍ ജനറല്‍ അസംബ്ലിക്ക്‌ അയക്കാന്‍ അമേരിക്കയുടേയും യൂറോപ്പ്യന്‍ യൂണിയന്റേയും സംയുക്ത നീതി ന്യായ കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ അടിയന്തര പ്രവര്‍ത്തനമാണ്‌ വേണ്ടത്‌. ഇസ്ലാമിക്‌ സ്റ്റേറ്റിന്റെ നരഹത്യക്ക്‌ ഇരകളാകുന്ന ക്രൈസ്‌തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ യുഎന്‍ സംരക്ഷിക്കേണ്ടതുണ്ട്‌. ഇറാഖിലും സിറിയയിലും ക്രൈസ്‌തവരുടേയും മറ്റു ന്യൂന പക്ഷങ്ങളുടേയും പ്രാണരക്ഷക്ക്‌ വേണ്ടിയുള്ള ദുരിതങ്ങളും ജീവനാശവും എല്ലാം അമേരിക്കന്‍ നീതിന്യായ കേന്ദ്രം നല്‍കിയ നിവേദനത്തില്‍ വിവരിച്ചു.
Image: /content_image/News/News-2017-02-18-10:09:17.jpg
Keywords: ഐഎസ്‌ ഭീകരര്‍
Content: 4214
Category: 1
Sub Category:
Heading: ക്രൈസ്തവ നരഹത്യയില്‍ ഐക്യരാഷ്ട്രസഭ മൗനം പാലിക്കുകയാണെന്നു അമേരിക്കന്‍ സംഘടന
Content: ജനീവ: ഐഎസ്‌ ഭീകരര്‍ ഇറാഖിലും മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ക്രൈസ്‌തവരെ കൂട്ടകുരുതി നടത്തിയപ്പോള്‍ ഐക്യരാഷ്ട്ര സഭ മൗനം പാലിക്കുകയാണ് ചെയ്തതെന്ന്‍ അമേരിക്കന്‍ സെന്‍റര്‍ ഫോര്‍ ലോ ആന്റ്‌ ജസ്‌റ്റിസ്‌ സംഘടന കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങളെ നരഹത്യ ചെയ്യുമ്പോള്‍ ക്രൈസ്‌തവരെ തിരിച്ചറിയാനോ ജീവന്‍ രക്ഷിക്കാനോ ഉള്ള ശ്രമം നടത്തുവാനോ പോലും ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ ശ്രമം നടത്തിയില്ലെന്നും സംഘടന കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ക്രൈസ്‌തവരേയും മറ്റു ന്യുനപക്ഷങ്ങളേയും ഇസ്ലാമിക ഭീകരരുടെ കൈകളില്‍ വധിക്കപ്പെടാന്‍ ഐക്യരാഷ്ട്ര സംഘടന വിട്ടുകൊടുക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. അതേ സമയം അമേരിക്കന്‍ സെന്‍റര്‍ ഫോര്‍ ലോ ആന്റ്‌ ജസ്‌റ്റിസ്‌ സംഘടനയും യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ ലോ ആന്റ്‌ ജസ്‌റ്റിസ്‌ സംഘടനയും സംയുക്തമായി ക്രൈസ്തവ നരഹത്യക്കെതിരെ പ്രമേയം പാസ്സാക്കി യുഎന്‍ ജനറല്‍ അസംബ്ലിക്ക്‌ നിവേദനം അയച്ചിട്ടുണ്ട്. ക്രൈസ്തവര്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തര ഇടപെടലാണ് വേണ്ടത്‌. ഇസ്ലാമിക്‌ സ്റ്റേറ്റിന്റെ നരഹത്യക്ക്‌ ഇരകളാകുന്ന ക്രൈസ്‌തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ യുഎന്‍ സംരക്ഷിക്കേണ്ടതുണ്ട്‌. ഇറാഖിലും സിറിയയിലും ക്രൈസ്‌തവരുടേയും മറ്റു ന്യൂനപക്ഷങ്ങളുടേയും പ്രാണരക്ഷക്ക്‌ വേണ്ടി യു‌എന്‍ ഇടപെടല്‍ നടത്തണമെന്നും അമേരിക്കന്‍ സംഘടന സമര്‍പ്പിച്ച നിവേദനത്തില്‍ പറയുന്നു.
Image: /content_image/News/News-2017-02-18-11:28:06.jpg
Keywords: പീഡന
Content: 4215
Category: 1
Sub Category:
Heading: കടുത്ത പീഡനത്തിന് ഇരയായ ക്രൈസ്തവ അഭയാര്‍ത്ഥികളെ അവഗണിച്ച് ഓസ്ട്രേലിയയും
Content: സിഡ്‌നി: ഇറാഖിലും സിറിയയിലും ഇസ്ലാമിക്‌ സ്റ്റേറ്റ്‌ ഭീകരരുടെ കടുത്ത പീഢനങ്ങള്‍ക്കിരയായ എണ്‍പതു ശതമാനം ക്രൈസ്‌തവ അഭയാര്‍ത്ഥികളെ ഒഴിവാക്കി ഇസ്ലാം മതസ്ഥരെ സ്വീകരിച്ച ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നടപടിയില്‍ പരക്കെ പ്രതിഷേധം. ക്രൈസ്തവരെ അവഗണിച്ച് വീസ നല്‍കിയ സുന്നി ഇസ്ലാം മതസ്ഥര്‍ ഐഎസില്‍ നിന്നും യാതൊരു ഭീഷണിയും ഇല്ലാത്തവരായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നുയെന്നത് ഒഴിച്ചാല്‍ ഇസ്ലാം മതസ്ഥര്‍ക്ക് ഒരു പോറല്‍ പോലും ഏറ്റിട്ടില്ലെന്ന്‌ ബര്‍ണബാസ്‌' എന്ന സന്നദ്ധ സംഘടനയുടെ സൗത്ത്‌ ഏഷ്യ ഫെസിലിറ്റേട്ടര്‍ ജൂഡ്‌ സൈമണ്‍ പറഞ്ഞു. അതേ സമയം ഇറാഖിലും സിറിയയിലും മതപീഢനങ്ങള്‍ക്ക്‌ ഇരയായ ക്രൈസ്‌തവര്‍ക്ക്‌ മാനുഷിക പരിഗണന നല്‍കി അഭയാര്‍ത്ഥി വീസ നല്‍കണമെന്ന്‌ വിവിധ ക്രൈസ്‌തവ സഭാ നേതാക്കള്‍ ഓസ്ട്രേലിയന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. കുടിയേറ്റകാര്യ വകുപ്പ് മന്ത്രി പീറ്റര്‍ ഡട്ടന്റെ മെല്‍ബണിലുള്ള ഓഫിസില്‍ സമര്‍പ്പിച്ച 300 അപേക്ഷകളില്‍ ക്രൈസ്തവരായ എണ്‍പതു ശതമാനവും തിരസ്‌ക്കരിക്കപ്പെട്ടതായി സന്നദ്ധ സംഘടനാ വക്താവ്‌ വെളിപ്പെടുത്തി. ഇവരിലേറേയും പീഢനങ്ങള്‍ക്ക്‌ വിധേയരായി ജീവനും കൊണ്ട് രക്ഷപ്പെട്ടവരാണ്‌. ക്രിസ്‌ത്യന്‍ അഭയാര്‍ത്ഥികള്‍ക്ക്‌ പരിഗണന നല്‍കുമെന്ന്‌ മന്ത്രി തന്നെ പറഞ്ഞിരുന്നെങ്കിലും, മറിച്ചാണ് സംഭവിച്ചതെന്നും സൈമണ്‍ പറഞ്ഞു. 2015 നും 2017നും ഇടയില്‍ ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നുമുള്ളവര്‍ക്ക്‌ 18,000 അഭയാര്‍ത്ഥി വീസകള്‍ ഓസ്ട്രേലിയ നല്‍കിയിട്ടുണ്ട്‌. 10239 വീസകള്‍ കൊടുത്തതിനു പുറമെയാണിതെന്ന്‌ കുടിയേറ്റ നിയമ കാര്യാലയം വ്യക്തമാക്കി. ഇതിലാണ് ഗവണ്‍മെന്‍റ് പക്ഷപാതം കാണിച്ചിരിക്കുന്നത്. അമേരിക്കയിലേക്ക് പ്രവേശനം നല്‍കിയ ക്രൈസ്തവ അഭയാര്‍ത്ഥികളുടെ എണ്ണവും നാമമാത്രമായി ചുരുങ്ങിയെന്ന്‍ നേരത്തെ റിപ്പോര്‍ട്ടുണ്ടായിരിന്നു. 10,801 സിറിയന്‍ അഭയാര്‍ത്ഥികളെ യുഎസിലേക്ക് സ്വീകരിക്കുവാന്‍ ഒബാമ ഭരണകൂടം പ്രത്യേക താല്‍പര്യം കാണിച്ചപ്പോള്‍ ക്രൈസ്തവരുടെ എണ്ണം വെറും 56 പേര്‍ മാത്രമായി ചുരുങ്ങി.
Image: /content_image/News/News-2017-02-18-14:03:41.jpg
Keywords: അഭയാ
Content: 4216
Category: 18
Sub Category:
Heading: കാരുണ്യകേരള സന്ദേശയാത്ര ഫെബ്രുവരി 23,24 ദിവസങ്ങളില്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍
Content: കൊച്ചി: കാരുണ്യവര്‍ഷത്തില്‍ 2015 ഡിസംബര്‍ 10ന് കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍'ആരംഭിച്ച കാരുണ്യകേരള സന്ദേശയാത്ര ഫെബ്രുവരി 23, 24 ദിവസങ്ങളില്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ പര്യടനം നടത്തും. കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രൊ-ലൈഫ് സമിതിയുടെയും ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സമിതി വിവിധ ജീവകാരുണ്യ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് അഗതികളോടൊപ്പം പ്രാര്‍ത്ഥിക്കുകയും കാരുണ്യപ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്യുന്നു. 23-ാം തീയതി പാലാരിവട്ടം പിഒസിയില്‍ ആരംഭിക്കുന്ന യാത്രാസംഘം രാവിലെ 10.00 മണിക്ക് വെള്ളിമാടുകുന്നു പി.എം.ഒ.സിയില്‍ എത്തിച്ചേരും. താമരശേരി രൂപതയിലെ കാരുണ്യസംഗമം മാര്‍ റെമിജിയസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. വികാരി ജനറാള്‍ മോ. ജോ ഒറങ്കര, ഫാ. ജോസ് പെണ്ണാപറമ്പില്‍, ഫാ. സൈമ കിഴക്കേക്കുല്‍േ തുടങ്ങിയവര്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് 4.00 മണിക്ക് കോഴിക്കോട് രൂപതയിലെ കാരുണ്യപ്രവര്‍ത്തക സമ്മേളനം സെന്റ് വിന്‍സന്റ് ഹോമില്‍ നടക്കും. വികാരി ജനറാള്‍ മോ. തോമസ് പനക്കല്‍ ഉദ്ഘാടനം ചെയ്യും. 24-ാം തീയതി ബത്തേരി രൂപതയുടെ നേതൃത്വത്തില്‍ ജീവകാരുണ്യപ്രവര്‍ത്തകസംഗമം നടക്കും. 9.30 ന് മാനന്തവാടി മലങ്കര കത്തോലിക്ക പള്ളിയില്‍വച്ച് ബിഷപ്പ് ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്യും. ഫാ. മാത്യു പെരുമ്പിള്ളിക്കുന്നേല്‍, ഫാ. ജോര്‍ജ്ജ് കോടന്നൂര്‍, ഫാ. സെബാസ്റ്റ്യന്‍ എടയത്ത് എന്നിവര്‍ പ്രസംഗിക്കും. മാനന്തവാടി രൂപത കാരുണ്യസംഗമം അന്ന് ഉച്ചകഴിഞ്ഞ് 2.30ന് തോണിച്ചാല്‍ എമ്മാവൂസ് വില്ലയില്‍ മാര്‍ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്യും. ഫാ. മനോജ് കവലക്കാട്ട്, ശാലു എബ്രാഹം, അഡ്വ. ജോസ് കെ.എ തുടങ്ങിയവര്‍ പ്രസംഗിക്കും. കാരുണ്യസന്ദേശയാത്രയ്ക്ക് ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബുജോസ്, ക്യാപ്റ്റന്‍ ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ കണ്‍വീനര്‍ ബ്രദര്‍ മാവുരൂസ് മാളിയേക്കല്‍, വൈസ് പ്രസിഡന്റ് യുകേഷ്് തോമസ്, ജെയിംസ് ആഴ്ചങ്ങാടന്‍, സെക്രട്ടറി സാലു എബ്രാഹം, റോണ റിബെയ്‌റോ, ആനിമേറ്റര്‍ സിസ്റ്റര്‍ മേരിജോര്‍ജ്ജ്, ഫ്രാന്‍സിസ്‌ക വരാപ്പുഴ, ഒ. വി ജോസഫ് കൊച്ചി, ഷൈനി തോമസ് എന്നിവര്‍ നേതൃത്വം നല്‍കും. 15 മാസത്തെ സംസ്ഥാനതല പര്യടനത്തിനുശേഷം കാരുണ്യകേരള സന്ദേശയാത്ര മാര്‍ച്ച 11 ന് എറണാകുളത്ത് സമാപിക്കും. .
Image: /content_image/India/India-2017-02-19-04:00:02.jpg
Keywords: സന്ദേശയാത്ര
Content: 4217
Category: 18
Sub Category:
Heading: പി​​​ഒ​​​സി കേരള സ​​​ഭ​​​യേ​​​യും സ​​​മൂ​​​ഹ​​ത്തേ​​​യും ഐ​​​ക്യ​​​പ്പെ​​​ടു​​​ത്തു​​​ന്ന കേന്ദ്രം: ​​​കർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി
Content: കൊ​​​ച്ചി: കേ​​​ര​​​ള​​​സ​​​ഭ​​​യു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ​​​യും സാം​​​സ്കാ​​​രി​​​ക പ​​​രി​​​പോ​​​ഷ​​​ണ​​​ത്തി​​​ന്‍റെ​​​യും സാ​​​ക്ഷ്യ​​​മാ​​​ണു പാ​​​സ്റ്റ​​​റ​​​ൽ ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ (പി​​​ഒ​​​സി) എ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി.കെ​​​സി​​​ബി​​​സി ആസ്ഥാനകാര്യാലയമായ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യു​​​ടെ സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. "50 വ​​​ർ​​​ഷ​​​ക്കാ​​​ലം സ​​​ഭ​​​യേ​​​യും സ​​​മൂ​​​ഹ​​ത്തേ​​​യും ഐ​​​ക്യ​​​പ്പെ​​​ടു​​​ത്തു​​​ന്ന കേ​​​ന്ദ്ര​​​മാ​​​യി മാ​​​റു​​​ന്ന​​​തി​​​നു​​​ള്ള നി​​​യോ​​​ഗം ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി നിർവഹിക്കുകയായി​​​രു​​​ന്നു പി​​​ഒ​​​സി. ഭാ​​​ര​​​ത​​​സ​​​ഭ​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ഭ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​പ​​​ര​​​മാ​​​യ സ്ഥാ​​​ന​​​ത്തി​​​നു പി​​​ഒ​​​സി വ​​​ലി​​​യ പ​​​ങ്കു​​​വ​​​ഹി​​​ക്കു​​​ന്നു​​​ണ്ട്. പ്ര​​​ഥ​​​മ ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ. ഡോ. ​​​ജോ​​​സ​​​ഫ് ക​​​ണ്ണ​​​ത്ത് ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ളി​​​തു​​​വ​​​രെ ഇ​​​വി​​​ടെ സേ​​​വ​​​നം ചെ​​​യ്ത വൈ​​​ദി​​​ക​​​രെ​​​യും മ​​​റ്റു​​​ള്ള​​​വ​​​രെ​​​യും ന​​​ന്ദി​​​യോ​​​ടെ സ്മ​​​രി​​​ക്കേ​​​ണ്ട അ​​​വ​​​സ​​​ര​​​മാ​​​ണു ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷം". "ഏ​​​വ​​​ർ​​​ക്കും കു​​​ടും​​​ബാ​​​നു​​​ഭ​​​വ​​​ത്തി​​​ന്‍റെ ന​​ന്മ ​അ​​​നു​​​ഭ​​​വി​​​ക്കാ​​​ൻ പി​​​ഒ​​​സി​​​യി​​​ലൂ​​​ടെ സാ​​​ധി​​​ക്കു​​​ന്നു. ബൈ​​​ബി​​​ൾ പ്രേ​​​ഷി​​​ത​​​രം​​​ഗ​​​ത്തു പി​​​ഒ​​​സി നി​​​ർ​​​വ​​​ഹി​​​ച്ച ശു​​​ശ്രൂ​​​ഷ​​​ക​​​ൾ അ​​​വി​​​സ്മ​​​ര​​​ണീ​​​യ​​​മാ​​​ണ്. മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ പി​​​ഒ​​​സി കേ​​​ന്ദ്ര​​​മാ​​​യി ന​​​ട​​​ന്ന സാ​​​ഹി​​​ത്യ ശി​​​ല്പ​​​ശാ​​​ല​​​ക​​​ൾ, ശി​​​ബി​​​ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ ക്രൈ​​​സ്ത​​​വ എ​​​ഴു​​​ത്തു​​​കാ​​​ർ​​​ക്കു വ​​​ലി​​​യ​​തോ​​​തി​​​ൽ പ്രോ​​​ത്സാ​​​ഹ​​​നം ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​ല, സാ​​​ഹി​​​ത്യ, സാം​​​സ്കാ​​​രി​​​ക രം​​​ഗ​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള​​​സ​​​ഭ​​​യു​​​ടെ ക്രൈ​​​സ്ത​​​വ​​സാ​​​ക്ഷ്യം കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​കേ​​​ണ്ട​​​ത് ആ​​​വ​​​ശ്യ​​​മാണ്". ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി പ​​​റ​​​ഞ്ഞു. സമ്മേളനത്തില്‍ കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി ജസ്റ്റീസ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. കേ​​​ര​​​ള​​​സ​​​ഭ​​​യ്ക്കെ​​​ന്ന​​​പോ​​​ലെ പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​നും ദി​​​ശാ​​​ബോ​​​ധം ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്കു​​​വ​​​ഹി​​​ച്ചി​​​ട്ടു​​​ള്ള പി​​​ഒ​​​സി, മാ​​​റി​​​യ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ച് അ​​​തി​​​ന്‍റെ ധ​​​ർ​​​മം ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി നി​​​ർ​​​വ​​​ഹി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. പി​​​ഒ​​​സി സ്ഥാ​​​പ​​​ക​​​നും ആ​​​ദ്യ ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യി​​​രു​​​ന്ന റ​​​വ. ഡോ. ​​​ജോ​​​സ​​​ഫ് ക​​​ണ്ണ​​​ത്തി​​​നു കെ​​​സി​​​ബി​​​സി​​​യു​​​ടെ പ്ര​​​ഥ​​​മ കേ​​​ര​​​ള സ​​​ഭാ​​​ര​​​ത്നം പു​​​ര​​​സ്കാ​​​രം മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി സ​​​മ​​​ർ​​​പ്പി​​​ച്ചു. കെ​​​സി​​​ബി​​​സി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ ക്രി​​​സോ​​​സ്റ്റം, ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ൽ, പി.​​​ടി. തോ​​​മ​​​സ് എം​​​എ​​​ൽ​​​എ, കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ കൗ​​​ണ്‍​സി​​​ല​​​ർ ഡി. ​​​വ​​​ൽ​​​സ​​​ല​​​കു​​​മാ​​​രി. പി​​​ഒ​​​സി ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ.​ ഡോ. ​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, സി​​​സി​​​ഐ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​മേ​​​രി റെ​​​ജീ​​​ന, കെ​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി വി.​​​സി. ജോ​​​ർ​​​ജ്കു​​​ട്ടി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ധ​​​ര​​​ണി സ്കൂ​​​ൾ ഓ​​​ഫ് പെ​​​ർ​​​ഫോ​​​മിം​​​ഗ് ആ​​​ർ​​​ട്സ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച നൃ​​​ത്ത​​​ശി​​​ല്പ​​​ത്തോ​​​ടെ​​​യാ​​​ണു ജൂ​​​ബി​​​ലി വ​​​ർ​​​ഷ ഉ​​​ദ്ഘാ​​​ട​​​ന പരിപാടി​​​ക​​​ൾ സ​​​മാ​​​പി​​​ച്ച​​​ത്.
Image: /content_image/India/India-2017-02-19-04:22:46.jpg
Keywords: പി​​​ഒ​​​സി
Content: 4218
Category: 4
Sub Category:
Heading: പ്രമുഖ നിരീശ്വരവാദികളുടെ മരണസമയത്തെ നിലവിളികൾ നമുക്കു നൽകുന്ന പാഠം
Content: പ്രപഞ്ചത്തെ സൃഷ്ട്ടിച്ചു പരിപാലിക്കുന്ന ദൈവത്തെ നിഷേധിച്ചുകൊണ്ട് ലോകത്തിന്റെ തത്വങ്ങളിലും ഭൗതീകവാദത്തിലും ആഴപ്പെട്ടു ജീവിക്കുന്ന അനേകര്‍ നമ്മുക്ക് ഇടയിലുണ്ട്. നിരീശ്വര പ്രസ്ഥാനങ്ങളെയും പരിണാമ സിദ്ധാന്തങ്ങളെയും കൂട്ട് പിടിച്ച് കൊണ്ട് നശ്വരമായ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന അവര്‍, ദൈവത്തിന്റെ അസ്ഥിത്വത്തെ പൂര്‍ണ്ണമായും തള്ളികളയുന്നു. ലോകത്തിന്റെ മോഹങ്ങളിലും ഭൗതീകതയിലും കേന്ദ്രീകരിച്ചു ജീവിക്കുന്നവര്‍ മരണത്തിനപ്പുറമുള്ള നിത്യമായ ജീവിതത്തെ ഉള്‍കൊള്ളുന്നില്ല. ദൈവമില്ലായെന്ന് ജീവിതത്തില്‍ പ്രഘോഷിച്ച പ്രമുഖ നിരീശ്വരവാദികൾ മരണത്തെ മുഖാമുഖം ദർശിച്ചപ്പോൾ നടത്തിയ നിലവിളികൾ ദൈവം എന്ന വലിയ സത്യത്തിലേക്കു വിരൽ ചൂണ്ടുന്നു. ഏതാനും പ്രമുഖ നിരീശ്വരവാദികളുടെ മരണസമയത്തെ വാക്കുകളാണ് താഴെ കൊടുത്തിരിക്കുന്നത്. #{blue->n->n-> അമേരിക്കന്‍ കോളനികളിലെ പ്രമുഖ നിരീശ്വരവാദിയും എഴുത്തുകാരനുമായിരിന്ന തോമസ്‌ പെയ്ന്‍:}# “പിശാചിന് ഒരു ദൂതനുണ്ടായിരുന്നുവെങ്കില്‍, ഞാനായിരുന്നു അത്. ഇന്നു ഞാന്‍ ഒറ്റയ്ക്കാണ്. എനിക്കു വേദന സഹിക്കുവാന്‍ കഴിയുന്നില്ല. കാരണം നരകത്തിന്റെ വക്കില്‍ ഞാന്‍ ഒറ്റക്കാണ്. ഇത്രയധികം സഹിക്കുവാന്‍ ഞാന്‍ എന്തു ചെയ്തു? ക്രിസ്തുവേ, എന്നെ സഹായിച്ചാലും...! എന്നെ ഉപേക്ഷിക്കരുതേ. എന്റെ കൂടെ നില്‍ക്കുവാന്‍ ഒരു കൊച്ചു കുട്ടിയെയെങ്കിലും അയക്കൂ”. #{blue->n->n->ഇംഗ്ലണ്ടിലെ ചാന്‍സലറും നിരീശ്വരവാദിയുമായ സര്‍ തോമസ്‌ സ്കോട്ട്:}# “ഈ നിമിഷം വരെ ഞാന്‍ വിചാരിച്ചിരുന്നത് സ്വര്‍ഗ്ഗമോ നരകമോ ഇല്ല എന്നായിരുന്നു. ഇപ്പോള്‍ അവ രണ്ടും ഉണ്ടെന്ന്‍ ഞാന്‍ അറിയുന്നു. സര്‍വ്വശക്തന്റെ ന്യായവിധി വഴി നിത്യനരകത്തിലെറിയപ്പെടാന്‍ ഞാന്‍ വിധിക്കപ്പെട്ടിരിക്കുന്നു”. #{blue->n->n->വോള്‍ട്ടയര്‍:}# തത്വചിന്തകനും ക്രിസ്തീയ വിശ്വാസത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്ത വോള്‍ട്ടയര്‍ തന്നെ ചികിത്സിക്കുന്ന ഡോക്ടര്‍ ഫോച്ചിനോട് ഇങ്ങനെ പറഞ്ഞു : “ദൈവത്താലും മനുഷ്യനാലും ഞാന്‍ ഉപേക്ഷിക്കപ്പെട്ടവനായി; എനിക്ക് ആറു മാസത്തെ ജീവിതം കൂടി തരികയാണെങ്കില്‍ എനിക്കുള്ളതിന്റെ പകുതി ഞാന്‍ നിനക്ക് തരാം.” അത് സാധ്യമല്ലെന്ന് ഡോക്ടര്‍ പറഞ്ഞു. അപ്പോള്‍ വോള്‍ട്ടയറിന്റെ മറുപടി ഇപ്രകാരമായിരിന്നു. “അങ്ങനെയാണെങ്കില്‍ ഞാന്‍ മരിക്കുകയും നരകത്തിലേക്ക് പോവുകയും ചെയ്യും!” വോള്‍ട്ടയറിനെ ശുശ്രൂഷിച്ച നേഴ്സ് പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്: “യൂറോപ്പിലെ മുഴുവന്‍ പണവും തന്നാല്‍ പോലും മറ്റൊരു അവിശ്വാസിയുടെ മരണം കൂടി കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുകയില്ല! കാരണം രാത്രി മുഴുവനും പശ്ചാത്താപ വിവശനായി അദ്ദേഹം വിലപിക്കുകയായിരുന്നു.” #{blue->n->n->റോബര്‍ട്ട് ഇന്‍ഗര്‍സോള്‍:}# “ഓ ദൈവമേ, നരകത്തില്‍ വീഴാതെ എന്റെ ആത്മാവിനെ രക്ഷിക്കണമേ!” #{blue->n->n-> തോമസ്‌ ഹോബ്സ്:}# “ഈ ലോകം മുഴുവന്‍ എന്റെ അധീനതയില്‍ ആണെങ്കില്‍ ഒരു ദിവസത്തെ ജീവിതം എനിക്കു അധികം ലഭിക്കുവാന്‍ വേണ്ടി ഞാന്‍ അത് നല്‍കാം. കാരണം ഞാന്‍ അന്ധകാരത്തിലേക്ക് വീഴുവാന്‍ പോവുകയാണ്”. #{blue->n->n->നിരീശ്വരവാദിയും തത്വചിന്തകനുമായ ഡേവിഡ് ഹ്യൂം:}# തന്റെ മരണശയ്യയില്‍ കിടന്ന് അദ്ദേഹം ഇപ്രകാരം വിലപിച്ചു, “ഞാന്‍ അഗ്നിജ്വാലകളിലാണ്”. ആ സമയത്തെ അദ്ദേഹത്തിന്റെ 'നിരാശ' ഭയാനകമായ ഒരു കാഴ്ചയായിരുന്നു എന്ന് പറയപ്പെടുന്നു. #{blue->n->n->നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്:}# “ഞാന്‍ എന്റെ സമയത്തിന് മുന്‍പേ മരിക്കും, എന്റെ ശരീരം ഭൂമിക്ക് തന്നെ നല്‍കപ്പെടും. മഹാനായ നെപ്പോളിയന്‍ എന്ന് വിളിക്കപ്പെട്ടവന്റെ വിധി ഇതാണ്. എന്റെ കഠിനമായ പ്രവര്‍ത്തികള്‍ ക്രിസ്തുവിന്റെ നിത്യമായ രാജ്യത്തിൽനിന്നും എത്ര വലിയ വിടവാണ് എനിക്ക് ഉണ്ടാക്കിയിരിക്കുന്നത്!” #{blue->n->n->ഇംഗ്ലീഷ് നിരീശ്വരവാദി ക്ലബ്ബിന്റെ തലവനായിരിന്ന സര്‍ ഫ്രാന്‍സിസ് ന്യൂപ്പോര്‍ട്ട് }#: “ദൈവമില്ലെന്ന്‍ എന്നോട് പറയേണ്ട ആവശ്യമില്ല. കാരണം ദൈവമുണ്ടെന്ന് എനിക്കറിയാം. നരകമില്ലെന്ന് നിങ്ങള്‍ എന്നോട് പറയേണ്ട ആവശ്യമില്ല. ഞാന്‍ നരകത്തിലേക്ക് വീണു കൊണ്ടിരിക്കുകയാണ്. എനിക്ക് പ്രതീക്ഷിക്കാന്‍ വകയുണ്ടെന്നു പറയുന്നവരെ, നിങ്ങളുടെ വെറും വാക്കുകള്‍ നിറുത്തുക! ഞാന്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് ഇപ്പോൾ ഞാനറിയുന്നു.” “നരകത്തിലെ സഹിക്കാനാവാത്ത വേദന! അവിടുത്തെ അഗ്നി...! ദൈവത്തിന്റെ പ്രീതി കരസ്ഥമാക്കാന്‍ ആയിരം വര്‍ഷം ഞാനീ തീയില്‍ കിടന്നാലും മതിയാവുകയില്ല. ദശലക്ഷകണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞാലും എന്റെ പീഡനങ്ങള്‍ക്ക് ഒരന്ത്യമുണ്ടാവുകയില്ല. നരകത്തിലെ സഹിക്കാനാവാത്ത വേദനയേ പറ്റി എനിക്കു ചിന്തിക്കാന്‍ കഴിയുന്നില്ല.” #{blue->n->n->ചാള്‍സ് IX:}# ഫ്രഞ്ച് രാജാവായ അദ്ദേഹം നടത്തിയ കൂട്ടക്കൊലയില്‍ 15,000-ത്തോളം പേര്‍ പാരീസില്‍ മാത്രമായി വധിക്കപ്പെട്ടു. കൂടാതെ ഒരു ലക്ഷത്തോളം പേര്‍ ഫ്രാന്‍സിന്റെ മറ്റ് ഭാഗങ്ങളിലായും കൊല ചെയ്യപ്പെട്ടു. അവര്‍ ക്രിസ്തുവിനെ സ്നേഹിച്ചു എന്നതായിരുന്നു ഈ കൂട്ടക്കൊലയുടെ കാരണം. ഈ സംഭവത്തിനു ശേഷം ആ രാജാവ് ഒരുപാട് മാനസിക പീഡ അനുഭവിച്ചു. തന്റെ ചികിത്സകനോട് അദ്ദേഹം പറഞ്ഞ അവസാന വാക്കുകള്‍ ഇപ്രകാരമാണ്. “ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും, കൊല ചെയ്യപ്പെട്ട ഓരോരുത്തരും എന്റെ മുന്നില്‍ കൂടി കടന്നുപോകുന്നു. അവര്‍ ചോര ചിന്തുന്നുണ്ട്. തങ്ങളുടെ ഉണങ്ങാത്ത മുറിവുകളെ അവര്‍ ചൂണ്ടികാണിക്കുന്നു. ഞാന്‍ ശിശുക്കളെയെങ്കിലും വെറുതെ വിട്ടിരുന്നുവെങ്കില്‍! ഇന്ന്‍ ഞാന്‍ എവിടെയാണെന്ന് എനിക്കറിയില്ല. ഞാന്‍ എന്താണ് ചെയ്യേണ്ടത്? എനിക്കറിയാം, ഞാന്‍ വലിയ തെറ്റ് ചെയ്തു. ഞാന്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു കഴിഞ്ഞു.” #{blue->n->n->ഡേവിഡ് സ്ട്രോസ്സ്, ജര്‍മ്മന്‍ യുക്തിവാദത്തിന്റെ പ്രമുഖനായ പ്രതിനിധി:}# “എന്റെ തത്വശാത്രം എന്നെ പൂര്‍ണ്ണമായും നിസ്സഹായാവസ്ഥയിലാക്കി! അതിന്റെ വലിയ ചുറ്റികകൾ ഏത് സമയത്തായിരിക്കും എന്നെ തകര്‍ക്കുന്നത് എന്നറിയാതെ ഞാന്‍ വിഷമിക്കുന്നു. ഒരു യന്ത്രത്തിന്റെ കഠിനമായ പല്‍ചക്രങ്ങള്‍ക്കിടയില്‍ അകപ്പെട്ടപോലെ എനിക്ക് തോന്നുന്നു!” #{blue->n->n->ജോസഫ് സ്റ്റാലിന്റെ മകളായ സ്വെല്‍റ്റാനാ സ്റ്റാലിന്‍:}# ഒരു അഭിമുഖത്തില്‍ വെച്ചു സ്വെല്‍റ്റാനാ സ്റ്റാലിന്‍ തന്റെ പിതാവിന്റെ മരണത്തെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്, “നീതിമാന്‍മാര്‍ക്ക് മാത്രമേ ദൈവം സമാധാനപരമായ മരണം നല്‍കുകയുള്ളൂ. എന്റെ പിതാവിന്‍റെ മരണം ഏറെ ഭീതിജനകമായ ഒന്നായിരുന്നു. തന്റെ അവസാന നിമിഷങ്ങളില്‍ അദ്ദേഹം തന്റെ കണ്ണുകള്‍ തുറന്ന് ചുറ്റും കൂടി നിന്ന എല്ലവരേയും നോക്കി. അതൊരു ഭീതിജനകമായ നോട്ടമായിരുന്നു. തന്റെ ഇടത് കൈ ഉയര്‍ത്തി, മുകളിലുള്ള എന്തിനേയോ അദ്ദേഹം ചൂണ്ടികാണിച്ചു. ആ ചേഷ്ട ഏറെ പേടിപെടുത്തുന്നതായിരുന്നു. അടുത്ത നിമിഷം അദ്ദേഹം മരിച്ചു”. #{blue->n->n->സാത്താനിക്ക് ബൈബിളിന്റെ രചയിതാവും ചര്‍ച്ച് ഓഫ് സാത്താന്റെ സ്ഥാപകനുമായ ആന്‍റണ്‍ ലവി: }# “ഞാന്‍ എന്താണ് ചെയ്തത്? വലിയ തെറ്റ്...അതേ വലിയ ഒരു തെറ്റ് തന്നെ”. #{red->n->n->മരണമെന്ന യാഥാര്‍ത്ഥ്യത്തോട് അടുത്തപ്പോള്‍ പ്രമുഖ നിരീശ്വരവാദികളെന്ന് ലോകം സാക്ഷ്യപത്രം നല്കിയ ഓരോരുത്തരുടെയും ജീവിതത്തില്‍ അനുഭവിച്ച മാനസിക സംഘര്‍ഷം അവരുടെ ഈ വാക്കുകളില്‍ പ്രതിഫലിക്കുന്നുണ്ട്. മരണാനന്തര ജീവിതത്തെ പറ്റിയുള്ള ആശങ്ക, ജീവിക്കുന്ന ദൈവത്തിന്റെ അസ്ഥിത്വത്തെ തള്ളികളഞ്ഞു തന്റെ നശ്വരമായ ജീവിതം പൂര്‍ണ്ണമായും നശിപ്പിച്ചതിലുള്ള ദുഃഖം എന്നിവ അവര്‍ തുറന്നു പറയുന്നു. പ്രിയപ്പെട്ടവരെ, ഒന്നോര്‍ക്കുക. എനിക്കും നിനക്കും മരണമുണ്ട്. അതിനെ തടുക്കുവാനോ നിയന്ത്രിക്കുവാനോ നീ വിശ്വസിക്കുന്ന ശാസ്ത്രത്തിനോ നിന്റെ സുഹൃത്തുക്കള്‍ക്കോ കഴിയില്ല. മരണം- ഒരുപക്ഷേ അത് അടുത്ത നിമിഷമാകാം. മരണാനന്തരമുള്ള അനശ്വരമായ ജീവിതത്തിലേക്ക് എന്തു നിക്ഷേപമാണ് നിന്റെ കൈയില്‍ ഉള്ളത്? ജീവിക്കുന്ന ദൈവത്തിന്റെ അസ്ഥിത്വത്തെ തള്ളികളഞ്ഞവനാണോ നീ? ഓരോ നിരീശ്വരവാദികളും തങ്ങളുടെ മരണ കിടക്കയില്‍ വെച്ചു ഇങ്ങനെ പരിതപിച്ചെങ്കില്‍ സ്നേഹിതാ, നിനക്കു ഇനിയും സമയമുണ്ട്- ജീവിക്കുന്ന ദൈവത്തെ മഹത്വപ്പെടുത്തുവാന്‍.}# #repost
Image: /content_image/Mirror/Mirror-2017-02-19-13:21:35.jpg
Keywords: നിരീശ്വരവാ