Contents

Displaying 3981-3990 of 25037 results.
Content: 4250
Category: 1
Sub Category:
Heading: ബൈബിള്‍ ഔദ്യോഗിക ഗ്രന്ഥമാക്കാന്‍ വെര്‍ജിനിയയില്‍ നിയമം
Content: ചാള്‍സ്‌ട്ടന്‍: വിശുദ്ധ ബൈബിള്‍ വെസ്റ്റ്‌ വെര്‍ജിനിയ സംസ്ഥയിലെ ഔദ്യോഗിക ഗ്രന്ഥമാക്കാന്‍ വേണ്ട നടപടികള്‍ക്ക്‌ നിയമജ്ഞര്‍ തുടക്കമിട്ടു. 1931 ലെ നിയമം ഭേതഗതി ചെയ്യാന്‍ വേണ്ടി ഹൗസ്‌ ബില്‍ 2568 നിയമസഭയില്‍ അവതരിപ്പിച്ചു. നിയമഭേതഗതി പാസ്സായാല്‍ വെര്‍ജീനിയ സംസ്ഥാനത്ത്‌ വിശുദ്ധ ബൈബിള്‍ ഔദ്യോഗിക ഗ്രന്ഥമാകും. അമേരിക്കയില്‍ ഇതാദ്യമാണ്‌ ഒരു സംസ്ഥാനത്ത്‌ ബൈബിള്‍ ഔദ്യോഗിക അംഗീകരത്തിനായി നിയമനിര്‍മ്മാണം നടത്താനുള്ള നടപടികള്‍. നിയമസഭാംഗമായ ജെഫ്‌ എല്‍റിഡ്‌ജ്‌ ബില്ല്‌ സഭയില്‍ അവതരിപ്പിച്ചു, മറ്റ്‌ അംഗങ്ങളായ റൊഡിഗിറൊ, മെയ്‌നാര്‍ഡ്‌,മില്ലര്‍, മാര്‍ക്കും, വൈറ്റ്‌, ഹിക്ക്‌സ്‌, സ്‌റ്റോര്‍ച്ച്‌, ഹാമില്‍ട്ടന്‍, ഡീന്‍, വെസ്‌റ്റ്‌ഫാള്‍ എന്നിവര്‍ പിന്‍താങ്ങി. ബില്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്‌ ജുഡിഷ്യറി കമ്മിറ്റിക്കു മുമ്പാകെയാണ്‌.
Image: /content_image/News/News-2017-02-22-09:52:48.jpg
Keywords: വിശുദ്ധ ബൈബിള്‍
Content: 4251
Category: 1
Sub Category:
Heading: ബ്രിട്ടിഷ്‌ ജസ്യൂട്ട്‌ സഭക്കാര്‍ നേപ്പാളിലെ വിദ്യാലയം പുനഃനിര്‍മ്മിച്ച്‌ നല്‍കി
Content: കാട്ട്‌മണ്ഡു: നേപ്പാളില്‍ 2015 ല്‍ ഉണ്ടായ വന്‍ ഭൂമികുലുക്കത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന വിദ്യാലയം ബ്രിട്ടനിലെ ജസ്യൂട്ട്‌ സഭ പുനര്‍നിര്‍മ്മിച്ച്‌ നല്‍കി. മലയോര ജില്ലയായ ദോലക്കയിലെ ശ്രീ ഹലേശ്വവര്‍ ഹൈയര്‍ സെക്കണ്ടറി സ്‌്‌ക്കൂള്‍ ആണ്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കി നേപ്പാള്‍ ജസ്യുട്ട്‌ സോഷ്യല്‍ ഇന്‍സ്‌റ്റിറ്റുട്ട്‌ കഴിഞ്ഞാഴ്‌ച സ്‌ക്കൂള്‍ അസംബ്ലിയില്‍ വെച്ച്‌ അധികൃതര്‍ക്ക്‌ കൈമാറിയത്‌. തലസ്ഥാനമായ കാട്ട്‌മണ്ടുവില്‍ നിന്നും 200 കിലോമീറ്റര്‍ ദൂരെ ഹിമാലയത്തിന്റെ ഹരിശങ്കര്‍ മലനിരകളുടെ ചരിവിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. ഭൂകമ്പത്തില്‍ മലയോര ഗ്രാമങ്ങളിലെ ഏഴ്‌ വിദ്യാലയങ്ങള്‍ പുര്‍ണ്ണമായി തകര്‍ന്നിരുന്നു. അതിലൊന്നാണ്‌ ബ്രിട്ടനിലെ ജസ്യൂട്ട്‌ സഭക്കാര്‍ പുനര്‍നിര്‍മ്മിച്ചത്‌. നേപ്പാളിലുള്ള ജസ്യൂട്ട്‌ സഭക്കാര്‍ വേറെ നാല്‌ വിദ്യാലയങ്ങള്‍ക്കൂടി പുനര്‍നര്‍മ്മിക്കാന്‍ സഹായം ചെയ്‌തിരുന്നു. സ്‌ക്കൂളുകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ പഠനോപകരണങ്ങളും ഇവര്‍ നല്‍കി. 13,39,600 നേപ്പാളിസ്‌ രൂപ ചെലവിട്ടാണ്‌ സ്‌ക്കൂള്‍ പുനര്‍നിര്‍മ്മിച്ചത്‌. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേപ്പാളിലെ ജസ്യൂട്ടു സഭാംഗങ്ങള്‍ മേല്‍ നോട്ടം വഹിച്ചു. സ്‌ക്കുള്‍ കൈമാറ്റച്ചടങ്ങില്‍ നേപ്പാള്‍ ജസ്യുട്ട്‌ സോഷ്യല്‍ ഇന്‍സ്‌റ്റിറ്റുട്ട്‌ ചെയര്‍മാന്‍ ഫാദര്‍ ബോണിഫെയ്‌സ്‌ ടിഗ്ഗ, ഡയറക്ടര്‍ ഫാ: റോയ്‌ സെബാസ്‌റ്റിയന്‍, ഫാ: അരുള്‍ ആനന്ദം എന്നിവരും വിദ്യാലയ അധികൃതരും പങ്കെടുത്തു.
Image: /content_image/News/News-2017-02-22-11:09:53.jpg
Keywords: ബ്രിട്ടിഷ്‌ ജസ്യൂട്ട്‌
Content: 4252
Category: 1
Sub Category:
Heading: കരിസ്‌മാറ്റിക്‌ നവീകരണത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷിക്കാൻ ഇംഗ്ലണ്ട് ഒരുങ്ങുന്നു
Content: ലണ്ടന്‍: ലോകം മുഴുവനും ക്രൈസ്തവ വിശ്വാസത്തിന്റെ പുത്തൻ കൊടുങ്കാറ്റിനു തുടക്കം കുറിച്ച കത്തോലിക്ക കരിസ്‌മാറ്റിക്‌ നവീകരണം 50 വർഷം പിന്നിടുന്നതിനോട് അനുബന്ധിച്ച് വിവിധ ആത്മീയ ആഘോഷങ്ങളാണ് ആഗോള സഭ ഒരുക്കിയിരിക്കുന്നത്. 1967 ഫെബ്രുവരിയില്‍ അമേരിക്കയിലെ ഡുക്കെസ്‌നി സര്‍വ്വകലാശാലയിൽ ധ്യാനത്തിൽ പങ്കെടുക്കവേ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പരിശുദ്ധാത്മാവിന്റെ വിവിധ അഭിഷേകങ്ങളാൽ നിറയപ്പെടുകയും അത് പിന്നീട് നിരവധി കരിസ്മാറ്റിക് ഗ്രൂപ്പുകളിലൂടെ ലോകം മുഴുവൻ കത്തിപ്പടരുകയുമായിരുന്നു. കത്തോലിക്കാ വിശ്വാസികൾ ബൈബിൾ കൂടുതലായി വായിക്കുവാനും ധ്യാനിക്കുവാനും ആരംഭിച്ചതിന്റെ പിന്നിൽ ഈ കരിസ്‌മാറ്റിക്‌ നവീകരണമായിരുന്നു. ഇന്ന്‌ കത്തോലിക്കാ സഭയിൽ, 235 രാജ്യങ്ങളിൽ നിന്നായി 12 കോടി വിശ്വാസികൾ കരിസ്‌മാറ്റിക്‌ നവീകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. കരിസ്‌മാറ്റിക്‌ നവീകരണം കത്തോലിക്ക സഭക്കു ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ്‌. അതാതു കാലത്തെ മാര്‍പ്പാപ്പമാരുടെ അംഗീകാരത്തോടെ പരിശുദ്ധാത്മാവിന്റെ നിറവില്‍ അല്‍മായരുടെ ശക്തമായ സാന്നിധ്യമുള്ള ഒരു പ്രസ്ഥാനമായി ഇത് മാറി. 2017 ജൂൺ 4ന് റോമിൽ വച്ചുനടക്കുന്ന 'കരിസ്‌മാറ്റിക്‌ നവീകരണ ജൂബിലി' ആഘോഷത്തിലേക്ക് ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്‌. ഇംഗ്ലണ്ടില്‍ നാഷണല്‍ സര്‍വ്വിസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്‌. വർഷങ്ങളായി എല്ലാ മാസവും സെഹിയോൻ യുകെ ഡയറക്ടർ ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ 'രണ്ടാം ശനിയാഴ്ച കൺവെൻഷൻ' നടന്നുവരുന്ന ബഥേൽ കൺവെൻഷൻ സെന്ററിൽ തന്നെയായിരിക്കും ഇംഗ്ലണ്ടിലെ ജൂബിലി ആഘോഷങ്ങളും നടക്കുക. 2017 മാര്‍ച്ച്‌ നാലിന്‌ രാവിലെ 9.45ന് ആരംഭിക്കുന്ന ആഘോഷ പരിപാടികൾ വൈകുന്നേരം 6 മണിക്ക് സമാപിക്കും. 'വണ്‍ ഹോപ്പ്‌ പ്രൊജക്ട്‌' നയിക്കുന്ന ആരാധനയിലൂടേയും ദൈവസ്തുതികളിലൂടെയും പരിശുദ്ധാത്മാവിന്റെ അനുഗ്രഹവര്‍ഷം സ്വീകരിക്കുവാനും പങ്കുവെക്കാനും സംഘാടകർ എല്ലാവരെയും ക്ഷണിക്കുന്നു. ആഴമായ ക്രിസ്തീയ ജീവിതത്തിന് പ്രചോദനമാകുന്ന ജീവസാക്ഷ്യങ്ങള്‍, വചന പ്രഘോഷങ്ങൾ എന്നിവ കൊണ്ട് സമ്പന്നമായിരിക്കും ബര്‍മ്മിംഗ്‌ഹാമില്‍ നടക്കുന്ന ജൂബിലി ആഘോഷങ്ങൾ. ആര്‍ച്ച്‌ ബിഷപ്പ്‌ ബര്‍നാഡ്‌ ലോങ്‌ലെ ദിവ്യബലി അര്‍പ്പിക്കും, ആര്‍ച്ച്‌ ബിഷപ്പ്‌ കെവിന്‍ മെക്‌ഡൊനാള്‍ഡ്‌ വചന സന്ദേശം നല്‍കും. #{red->n->n->മറ്റു പ്രധാന വചന പ്രഘോഷകർ}# #{blue->n->n->പറ്റി ഗല്ലാഗര്‍ മാന്‍സ്‌ഫീല്‍ഡ്‌:}# കത്തോലിക്ക സഭയില്‍ കറിസ്‌മാറ്റിക്‌ നവീകരണത്തിനു തുടക്കമിട്ട 1967 ലെ ഡുക്കെസ്‌നി സര്‍വ്വകലാശാലയിലെ ധ്യാനത്തിൽ പങ്കെടുത്തു. അന്നു മുതല്‍ അദ്ധ്യാപനം, എഴുത്ത്‌, ആത്മീയ ശ്രൂഷകള്‍ എന്നിവയില്‍ വ്യാപൃതയാണ്‌. പറ്റിയുടെ സാക്ഷ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടവയാണ്‌. അമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ധ്യാനങ്ങളിലും സെമിനാറുകളിലും പ്രഭാഷണം നടത്തുന്ന പ്രശസ്‌ത സുവിശേഷകയാണിവര്‍. #{blue->n->n->മാര്‍ക്ക്‌ നിമോ:}# അനുഗ്രഹീതനായ സുവിശേഷ പ്രഘോഷകൻ. 33 രാജ്യങ്ങളില്‍ യുവാക്കള്‍ക്കിടയില്‍ ശുശ്രൂഷ നടത്തുകയും ആരാധനക്ക്‌ നേതൃത്വം നല്‍കുകയും ചെയ്യുന്നു. ഒരു സുവിശേഷ പ്രഘോഷകൻ എന്ന നിലയില്‍ മാര്‍ക്കിന്‌ വളരെ വിപുലമായ പ്രവര്‍ത്തനമേഖലയാണുള്ളത്‌. കൂടാതെ, ഉഗാണ്ടയിലെ എച്ച്‌ഐവി ബാധിതര്‍ക്കിടയിലും അദ്ദേഹം സേവനം ചെയ്യുന്നു. വത്തിക്കാനിലെ ഇന്റര്‍നാഷണല്‍ കാത്തലിക്‌ കരിസ്‌മാറ്റിക്‌ റിന്യൂവല്‍ സര്‍വ്വിസില്‍ 10 വര്‍ഷമായി ആഫ്രിക്കയെ പ്രതിനിധികരിക്കുന്ന അദ്ദേഹം ഇപ്പോള്‍ അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു വരുന്നു. #{blue->n->n->റവ. മൈക്ക്‌ പിലാവച്ചി:}# ആംഗ്ലിക്കന്‍ സുവിശേഷകനായ മൈക്ക്‌ 'സോള്‍ സര്‍വൈവര്‍ മിനിസ്‌ട്രീ'സിനെ നയിക്കുന്നു. യേശുവിനു വേണ്ടി ജീവിക്കുന്ന ചെറുപ്പക്കാരെ സഹായിക്കുകയാണ്‌ ഈ പ്രസ്ഥാനത്തിന്റെ ദൗത്യം. നർമ്മം കലർത്തിയ സുവിശേഷപ്രസംഗങ്ങളിലൂടെ ശ്രോതാക്കളെ ക്രിസ്തുവിലേക്കടുപ്പിക്കുന്ന ശൈലിയാണ് അദ്ദേഹം അവലംബിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കോണ്‍ഫറന്‍സുകളില്‍ അദ്ദേഹം പ്രസംഗിക്കുന്നു. മാർച്ച് 4ന് ബർമിംഗ്ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ വച്ചു നടക്കുന്ന ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യേണ്ടതാണ്. {{ടിക്കറ്റുകൾ ബുക്കു ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://ccr.yapsody.com/event/book/48030/227493}} {{ജൂബിലി ആഘോഷപരിപാടികളുടെ വിശദമായ Time Table-> http://www.ccr.org.uk/uploads/files/national-ccr-jubilee-celebration-timetable2.pdf}}
Image: /content_image/News/News-2017-02-22-15:03:59.jpg
Keywords: നവീകരണ,പ്രസ്ഥാന
Content: 4253
Category: 1
Sub Category:
Heading: ഈജിപ്‌തിലെ സിനായില്‍ തീവ്രവാദികള്‍ രണ്ട്‌ ക്രൈസ്‌തവരെ വെടിവെച്ച്‌ കൊന്നു തെരുവോരത്ത്‌ തള്ളി
Content: കയ്‌റോ: ക്രൈസ്‌തവരാണ്‌ ലക്ഷ്യമെന്ന്‌ ഐഎസ്‌ അനുബന്ധ സംഘടന വീഡിയോ വഴി പരസ്യപ്രഖ്യാപനം നടത്തി രണ്ടു നാള്‍ തികയുന്നതിനു മുന്നെ സിനായില്‍ രണ്ടു പേരെ വെടിവെച്ച്‌ കൊന്ന്‌ ഭീകരര്‍ ക്രൈസ്‌തവര്‍ക്കിടയില്‍ ഭീതി പരത്തി. ഒരു കുടുംബത്തിലെ 65 കാരനായ പിതാവിനേയും 45 കാരനായ മകനേയുമാണ്‌ സിനായ്‌ ഉപഭൂഖണ്ഡത്തിന്റെ വടക്കുള്ള എല്‍ അരിഷ്‌ പട്ടണത്തില്‍ തോക്കിന്‌ ഇരയാക്കി മൃതദേഹങ്ങള്‍ കത്തിച്ചു തെരുവോരത്ത്‌ തള്ളിയത്‌. പിതാവായ സാദ്‌ ഹാനയേയും മകന്‍ മെദ്‌ഹതിനേയും കുടുംബവീട്ടില്‍ നിന്നും തട്ടികൊണ്ടു പേയിട്ടായിരുന്നു നരഹത്യ. ഈജിപ്‌തില്‍ 2013നു പട്ടാള ഭരണം വന്ന ശേഷം ക്രൈസ്‌തവര്‍ക്ക്‌ നേരെയുള്ള അതിക്രമങ്ങല്‍ വര്‍ദ്ധിച്ചു വരുകയാണ്‌. ഇസ്ലാമിനെതിരെയുള്ള യുദ്ധത്തില്‍ ക്രിസ്‌ത്യാനികള്‍ പശ്ചാത്യരുടെ കൂടെയാണെന്ന്‌ ആരോപിച്ചാണ്‌ ഇസ്ലാമിസ്റ്റ്‌ തീവ്രവാദികള്‍ ക്രൈസ്‌തവര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്‌. ഈജിപ്‌തില്‍ ക്രൈസ്‌തവര്‍ക്കെതിരെ മനുഷ്യക്കുരുതികള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ ലോകത്തെമ്പാടുമുള്ള ക്രിസ്‌തു മത വിശ്വാസികള്‍ക്കൊപ്പം നിരവധി മനുഷ്യ-ന്യൂനപക്ഷവകാശ സംഘടനകളും പ്രസ്ഥാനങ്ങളും ആശങ്കയിലാണ്‌.
Image: /content_image/News/News-2017-02-23-04:41:15.jpg
Keywords: ക്രൈസ്‌തവരാണ്‌ ലക്ഷ്യമെന്ന്‌
Content: 4254
Category: 1
Sub Category:
Heading: അമേരിക്കൻ സംസ്ഥാനത്ത് ബൈബിള്‍ ഔദ്യോഗിക ഗ്രന്ഥമാക്കാന്‍ ബിൽ
Content: ചാള്‍സ്‌ട്ടന്‍: അമേരിക്കയിലെ വെസ്റ്റ്‌ വിര്‍ജീനിയ സംസ്ഥാനത്തില്‍ വിശുദ്ധ ബൈബിള്‍ ഔദ്യോഗിക ഗ്രന്ഥമാക്കാന്‍ വേണ്ട നടപടികള്‍ക്ക്‌ നിയമജ്ഞര്‍ തുടക്കമിട്ടു. 1931-ലെ നിയമം ഭേദഗതി ചെയ്യാന്‍ വേണ്ടി 'ഹൗസ്‌ ബില്‍ 2568' എന്ന ബില്ലാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. നിയമഭേദഗതി പാസ്സായാല്‍ വെസ്റ്റ്‌ വിര്‍ജീനിയ സംസ്ഥാനത്ത്‌ ബൈബിള്‍ ഔദ്യോഗിക ഗ്രന്ഥമാകും. നിയമസഭാംഗമായ ജെഫ്‌ എല്‍റിഡ്‌ജാണ് ബില്ല്‌ സഭയില്‍ അവതരിപ്പിച്ചത്. മറ്റ്‌ നിയമസഭാംഗങ്ങളായ റൊഡിഗിറൊ, മെയ്‌നാര്‍ഡ്‌,മില്ലര്‍, മാര്‍ക്കും, വൈറ്റ്‌, ഹിക്ക്‌സ്‌, സ്‌റ്റോര്‍ച്ച്‌, ഹാമില്‍ട്ടന്‍, ഡീന്‍, വെസ്‌റ്റ്‌ഫാള്‍ എന്നിവര്‍ ബില്ലിനെ പിന്‍താങ്ങി. ജുഡീഷ്യറി കമ്മിറ്റിക്കു മുമ്പാകെയാണ് ബില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ദൈവവിശ്വാസം തള്ളികളഞ്ഞു നിരീശ്വരപ്രസ്ഥാനങ്ങള്‍ക്കും ഭൗതീകവാദത്തിനും ഏറെ പ്രധാന്യം കൊടുത്ത അമേരിക്കന്‍ ജനത ശക്തമായ ക്രൈസ്തവ വിശ്വാസത്തിലേക്ക് മടങ്ങിവരുന്നുവെന്ന സൂചനയാണ് പുതിയ ബില്‍ നല്‍കുന്നത്.
Image: /content_image/TitleNews/TitleNews-2017-02-23-04:54:03.jpg
Keywords: അമേരിക്ക, ബൈബി
Content: 4255
Category: 1
Sub Category:
Heading: നേപ്പാളില്‍ ഭൂകമ്പത്തില്‍ തകര്‍ന്ന സ്കൂള്‍ ജെസ്യൂട്ട് സഭ പുനര്‍നിര്‍മ്മിച്ച്‌ നല്‍കി
Content: കാഠ്മണ്ഡു: 2015-ല്‍ നേപ്പാളില്‍ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്നു പൂര്‍ണ്ണമായി തകര്‍ന്ന വിദ്യാലയം ജസ്യൂട്ട്‌ സഭ പുനര്‍നിര്‍മ്മിച്ച്‌ നല്‍കി. മലയോര ജില്ലയായ ദോലക്കയിലെ ശ്രീ ഹലേശ്വവര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആണ്‌ നേപ്പാള്‍ ജസ്യുട്ട്‌ സോഷ്യല്‍ ഇന്‍സ്‌റ്റിറ്റുട്ട്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കി അധികൃതര്‍ക്ക്‌ കൈമാറിയത്‌. രാജ്യത്തിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്നും 200 കിലോമീറ്റര്‍ ദൂരെ ഹരിശങ്കര്‍ മലനിരകളുടെ അടിവാരത്തിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. ഭൂകമ്പത്തില്‍ മലയോര ഗ്രാമങ്ങളിലെ ഏഴ്‌ വിദ്യാലയങ്ങള്‍ പുര്‍ണ്ണമായി തകര്‍ന്നിരുന്നു. അതിലൊന്നാണ്‌ ബ്രിട്ടനിലെ ജസ്യൂട്ട്‌ സഭ പുനര്‍നിര്‍മ്മിച്ചു നല്‍കിയത്. സ്‌കൂളുകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ പഠനോപകരണങ്ങളും ഇവര്‍ നല്‍കി. 13,39,600 നേപ്പാളിസ്‌ രൂപ ചെലവിട്ടാണ്‌ സ്‌കൂള്‍ പുനര്‍നിര്‍മ്മിച്ചത്‌. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേപ്പാളിലെ ജസ്യൂട്ടു സഭാംഗങ്ങള്‍ മേല്‍നോട്ടം വഹിച്ചു. സ്‌കൂള്‍ കൈമാറ്റച്ചടങ്ങില്‍ നേപ്പാള്‍ ജസ്യുട്ട്‌ സോഷ്യല്‍ ഇന്‍സ്‌റ്റിറ്റുട്ട്‌ ചെയര്‍മാന്‍ ഫാ. ബോണിഫെയ്‌സ്‌ ടിഗ്ഗ, ഡയറക്ടര്‍ ഫാ. റോയ്‌ സെബാസ്‌റ്റിയന്‍, ഫാ. അരുള്‍ ആനന്ദം എന്നിവരും സ്കൂള്‍ അധികൃതരും പങ്കെടുത്തു. നേരത്തെ നേപ്പാളിലുള്ള ജസ്യൂട്ട്‌ സഭ നാല്‌ വിദ്യാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ സഹായം ചെയ്‌തിരുന്നു.
Image: /content_image/India/India-2017-02-23-05:41:12.jpg
Keywords: ജെസ്യൂ, നേപ്പാ
Content: 4256
Category: 1
Sub Category:
Heading: കെന്റുകി ബൈബിള്‍ എക്‌സിബിഷനില്‍ മോശയുടെ പേടകം ആകര്‍ഷകമാകുന്നു
Content: വില്ല്യംസ്‌ടൗണ്‍: കെന്റുകിയില്‍ നടക്കുന്ന ബൃഹത്തായ ബൈബിള്‍ എക്‌സിബിഷനോട്‌ ചേര്‍ന്ന്‌ സുവിശേഷ സന്ദേശപരമായി കൂടുതല്‍ പ്രചോദനമാകുന്ന മോശയുടെ പേടകം നാളെ മുതല്‍ പൊതു പ്രദര്‍ശനത്തിനു തുറന്നിടുന്നു. നിര്‍മ്മിതികൊണ്ട്‌ ഏറെ പ്രത്യേകതയുള്ള പേടകം ഇതിനകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്‌. പഴയനിയമ പുസ്‌തകത്തിലെ മോശയുടെ പേടകമാതൃകയില്‍ 510 അടി വലുപ്പത്തില്‍ മരത്തില്‍ തീര്‍ത്ത മനോഹര നിര്‍മ്മിതി കൗതുകത്തോടൊപ്പം വിശ്വാസത്തിന്റെ ചരിത്ര സത്യവുമായി അടുത്തു നില്‍ക്കുന്നതാണ്‌. ആര്‍ക്‌ എന്‍കൗണ്ടര്‍ എന്ന പേരിലാണ്‌ മോശയുടെ പേടക രൂപം ഒരുക്കിയിട്ടുള്ളത്‌. പേടകത്തിന്റെ മുന്‍ഭാഗത്ത്‌ ബൈബിളുമായി ബന്ധപ്പെട്ട പതിനൊന്ന്‌ വ്യത്യസ്ഥമായ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്‌. പഴയനിയമ പുസ്‌തകത്തിലെ ചരിത്രത്തെ സാധൂകരിക്കുകയും ഭൂമിക്ക്‌ 6000 വര്‍ഷത്തെ പഴക്കമേയുള്ള എന്ന നിഗമനത്തെ ചൊല്ലിയുള്ള കൂടുതല്‍ വിവാദത്തിനു വഴിമരുന്നിടുന്നതുമാണ്‌ ഇവ. ആര്‍ക്‌ എന്‍കൗണ്ടറില്‍ നാളെ നാടമുറിച്ച്‌ സന്ദര്‍ശകര്‍ക്കായി പേടകം തുറന്നിടുമ്പോള്‍ വിശ്വാസികള്‍ക്ക്‌ കൗതുകത്തോടൊപ്പം വിശ്വാസ പ്രഖ്യാപനത്തിന്റെ മറ്റൊരു മുദ്രകൂടിയായി പ്രദര്‍ശനം മാറും. ഉത്തര കെന്റുകിയിലെ ഗ്രാന്റ്‌ കൗണ്ടിയിലേക്ക്‌ പ്രദര്‍ശനം കാണാന്‍ ആയിരങ്ങള്‍ എത്തിക്കൊണ്ടിരിക്കയാണ്‌, പേടകം സന്ദര്‍ശകരുടെ എണ്ണം ഇരട്ടിപ്പിക്കുമെന്നാണ്‌ സംഘാടകരുടെ പ്രതിക്ഷ.
Image: /content_image/News/News-2017-02-23-05:45:00.jpg
Keywords: ബൈബിള്‍ എക്‌സിബിഷനില്‍
Content: 4257
Category: 18
Sub Category:
Heading: നിരാലംബരെ സഹായിക്കുമ്പോള്‍ യേശുവിനെ തന്നെയാണ് ശുശ്രൂഷിക്കുന്നത്: മാര്‍ പോളി കണ്ണൂക്കാടന്‍
Content: ചാ​​​ല​​​ക്കു​​​ടി: വി​​​ശ​​​ക്കു​​​ന്ന​​​വ​​​നോ​​​ടും ദാ​​​ഹി​​​ക്കു​​​ന്ന​​​വ​​​നോ​​​ടും ത​​​ട​​​വു​​​കാ​​​ര​​​നോ​​​ടും ക​​​രു​​​ണ കാ​​​ണി​​​ക്കു​​​മ്പോ​​​ൾ അ​​​ർ​​​ദ്ധ ന​​​ഗ്ന​​​നാ​​​യ, മു​​​റി​​​വു​​​ക​​​ളാ​​​ൽ നിറയ്ക്ക​​​പ്പെ​​​ട്ട യേശു​​​വി​​​നെ​​​യാ​​ണു ശു​​​ശ്രൂ​​​ഷി​​​ക്കു​​​ന്നതെന്ന് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ. 28-ാമ​​​ത് പോ​​​ട്ട ദേശീയ ബൈ​​​ബി​​​ൾ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. "മൂ​​​ല്യ​​​ങ്ങ​​​ൾ ച​​​വി​​​ട്ടി​​​മെ​​​തി​​​ക്ക​​​പ്പെ​​​ടു​​​ന്ന, വി​​​ശ്വാ​​​സ​​​ത്തെ ന​​​ശി​​​പ്പി​​​ക്കു​​​വാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് നാം ​​​ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത്. ദൈ​​​വ​​​ത്തി​​​ൽ ആ​​​ശ്ര​​​യി​​​ച്ച്, വേ​​​ദ​​​നാ​​​ജ​​​ന​​​ക​​​മാ​​​യ നി​​​മി​​​ഷ​​​ങ്ങ​​​ളി​​​ൽ നി​​​രാ​​​ശ​​​പ്പെ​​​ടാ​​​തെ, ആ​​​ത്മ​​​സം​​​യ​​​മ​​​നം വി​​​ടാ​​​തെ പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ നമ്മുക്ക് ക​​​ഴി​​​യ​​​ണം. കു​​​ടും​​​ബ​​​ങ്ങ​​​ളെ മൂ​​​ല്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും വ്യ​​​തി​​​ച​​​ലി​​​പ്പി​​​ച്ച് വ​​​ഴി​​​തെ​​​റ്റി​​​ച്ചു​​​കൊ​​​ണ്ടു​​​പോ​​​കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​തു ജാ​​​ഗ്ര​​​ത​​​യോ​​​ടെ കാ​​​ണ​​​ണം. ഒ​​​ളി​​​യ​​മ്പു​​ക​​​ളി​​​ലൂ​​​ടെ അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ലും കെ​​​ണി​​​യി​​​ലും പെ​​​ടു​​​ത്താ​​​ൻ നി​​​ര​​​വ​​​ധി പേരുണ്ട്". "നി​​​യ​​​മ​​​ത്തേ​​​ക്കാ​​​ൾ മ​​​നു​​​ഷ്യ​​​ന്‍റെ ന​​​ന്മ​​​യാ​​ണു ദൈ​​​വം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത്. പാ​​​പ​​​ങ്ങ​​​ളെ വെ​​​റു​​​ക്കു​​​ക​​​യും പാ​​​പി​​​യെ സ്നേ​​​ഹി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന മ​​​നോ​​​ഭാ​​​വ​​​മാ​​​ണ് ഈ​​​ശോ പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​ത്. വി​​​ശ​​​ക്കു​​​ന്ന​​​വ​​​നോ​​​ടും ദാ​​​ഹി​​​ക്കു​​​ന്ന​​​വ​​​നോ​​​ടും ത​​​ട​​​വു​​​കാ​​​ര​​​നോ​​​ടും ക​​​രു​​​ണ കാ​​​ണി​​​ക്കു​​​മ്പോ​​​ൾ അ​​​ർ​​​ദ്ധ ന​​​ഗ്ന​​​നാ​​​യ, മു​​​റി​​​വു​​​ക​​​ളാ​​​ൽ നി​​​റ​​​യ്ക്ക​​​പ്പെ​​​ട്ട യേ​​​ശു​​​വി​​​നെ​​​യാ​​ണു ശു​​​ശ്രൂ​​​ഷി​​​ക്കു​​​ന്ന​​​ത്". ബി​​​ഷപ്പ് പറഞ്ഞു. ഇ​​​ന്നു അ​​​ട്ട​​​പ്പാ​​​ടി സെ​​​ഹി​​​യോ​​​ൻ മിനിസ്ട്രി ഡയറക്റ്റര്‍ ഫാ. ​​​സേ​​​വ്യ​​​ർ​​​ഖാ​​​ൻ വ​​​ട്ടാ​​​യി​​​ൽ വ​​​ച​​​ന​​​ശു​​​ശ്രൂ​​​ഷ ന​​​യി​​​ക്കും. എ​​​റ​​​ണാ​​​കു​​​ളം -അ​​​ങ്ക​​​മാ​​​ലി അതി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത് ദി​​​വ്യ​​​ബ​​​ലി​​​ക്കു കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. കണ്‍വെന്‍ഷന്‍ ഞായറാഴ്ച സമാപിക്കും.
Image: /content_image/News/News-2017-02-23-06:08:02.jpg
Keywords: പോട്ട
Content: 4258
Category: 18
Sub Category:
Heading: ജനവാസകേന്ദ്രങ്ങളില്‍ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിനു എതിരെ വായ് മൂടിക്കെട്ടി സമരം ഇന്ന്
Content: കൊച്ചി: സുപ്രീം കോടതി അടച്ചുപൂട്ടാന്‍ വിധിച്ച ദേശീയപാതയോരങ്ങളിലെ മദ്യശാലകള്‍ ജനവാസകേന്ദ്രങ്ങളില്‍ ബലപ്രയോഗത്തിലൂടെ മാറ്റി സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ കെ.സി.ബി.സി മദ്യവിരുദ്ധസമിതിയുടെയും കേരള മദ്യവിരുദ്ധ ഏകോപനസമിതിയുടെയും നേതൃത്വത്തില്‍ വായ്മൂടിക്കെട്ടി നില്‍പ്പുസമരം ഇന്ന്‍ നടത്തും. ഉച്ചകഴിഞ്ഞ് 3 മുതല്‍ 5 മണി വരെ എറണാകുളം ടൗഹാളിന് മുില്‍ സംഘടിപ്പിക്കു നില്‍പ്പുസമരം കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സി.മദ്യവിരുദ്ധ കമ്മീഷന്‍ സംസ്ഥാന സെക്രട്ടറി ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍, ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്ര'റി അഡ്വ.ചാര്‍ളി പോള്‍, ഫാ.ജോര്‍ജ് നേരേവീട്ടില്‍, ഫാ.സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ഫാ.ആന്റണി അറയ്ക്കല്‍, ഫാ.പോള്‍ കാരാച്ചിറ, ഫാ.പോള്‍ ചുള്ളി, തങ്കച്ചന്‍ വെളിയില്‍, കെ.എ.പൗലോസ് കാച്ചപ്പിള്ളി, സി.എക്‌സ് ബോണി, ജോസ പാ'ത്തില്‍, പി.എച്ച് ഷാജഹാന്‍, ഹില്‍' ചാള്‍സ്, എം.ഡി.റാഫേല്‍, അബ്ദുള്‍ റഷീദ് ഹാജി, ജെസി ഷാജി, പ്രൊഫ.കെ.കെ.കൃഷ്ണന്‍, ചാണ്ടി ജോസ്, പീറ്റര്‍ റൂഫസ്, മിനി ആന്റണി തുടങ്ങിയവര്‍ പ്രസംഗിക്കും. സുപ്രീംകോടതിയുടെ പാതയോര മദ്യശാലനിരോധനം നിരുപാധികം നടപ്പാക്കുക, തദ്ദേശ ഭരണകൂടങ്ങളുടെ മദ്യനിരോധനാധികാരം അ'ിമറിക്കാതിരിക്കുക, നിമയം ലംഘിക്കു മദ്യശാലകളെ ചെറുക്കു ജനങ്ങളെ പോലീസിനെക്കൊണ്ട് കൈകാര്യം ചെയ്യാതിരിക്കുക, മദ്യവിരുദ്ധ ബോധവത്ക്കരണം തദ്ദേശ ഭരണകൂടങ്ങളെ ഏല്പിക്കുക എീ ആവശ്യങ്ങള്‍ ഉയിച്ചാണ് വായ്മൂടിക്കെട്ടി നില്‍പ്പുസമരം സംഘടിപ്പിക്കുന്നത്. ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ ചുറ്റളവിലെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാനല്ല മറിച്ച് അടച്ചുപൂട്ടാനാണ് സുപ്രീംകോടതി വിധിച്ചിട്ടുള്ളത്. ഈ വിധിയെ തെറ്റിദ്ധരിച്ച് ജനവാസകേന്ദ്രങ്ങളിലെ വീടുകളിലേയ്ക്ക് സകല നിയമങ്ങളും ലംഘിച്ച് മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുത്. മാറ്റിസ്ഥാപിക്കുതിന് പുതിയ മദ്യശാലകള്‍ സ്ഥാപിക്കുമ്പോള്‍ ഏതെല്ലാം നിയമവ്യവസ്ഥ പാലിക്കണമോ അതെല്ലാം പാലിക്കേണ്ടതുണ്ട്. നിയമലംഘനം നടത്തുത് ബീവറേജ് കോര്‍പ്പറേഷനാണ്. അതിനുപകരം സമാധാനപരമായി പ്രതിഷേധിക്കുവരെ അടിച്ചമര്‍ത്തി ബലപ്രയോഗത്തിലൂടെ മദ്യശാലകള്‍ സ്ഥാപിക്കുന്നത് പ്രതിഷേധാര്‍ഹമാണെ് ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ചാര്‍ളി പോള്‍ പറഞ്ഞു. ഈ നീക്കങ്ങള്‍ക്കെതിരെയാണ് വായ്മൂടിക്കെട്ടി നില്‍പ്പുസമരം സംഘടിപ്പിക്കുന്നത്.
Image: /content_image/India/India-2017-02-23-06:51:17.jpg
Keywords: മദ്യ
Content: 4259
Category: 1
Sub Category:
Heading: ഈജിപ്തില്‍ ഐ‌എസ് ക്രൂരത വീണ്ടും: രണ്ട് ക്രൈസ്തവ വിശ്വാസികളെ കൊലപ്പെടുത്തി
Content: കെയ്റോ: ഈജിപ്‌തിലെ ക്രൈസ്‌തവരാണ്‌ തങ്ങളുടെ പ്രിയപ്പെട്ട ഇരകളെന്ന്‌ പ്രഖ്യാപിക്കുന്ന വീഡിയോ ഐ‌എസ് പുറത്തുവിട്ടതിന് പിന്നാലെ സീനായില്‍ രണ്ടു ക്രൈസ്തവ വിശ്വാസികളെ ഭീകരര്‍ കൊലപ്പെടുത്തി. ഒരു കുടുംബത്തിലെ 65 കാരനായ പിതാവിനേയും 45-കാരനായ മകനേയുമാണ്‌ ഭീകരര്‍ കൊലപ്പെടുത്തിയത്. ക്രൈസ്തവ വിശ്വാസികളെ വെടിവെച്ച് കൊലപ്പെടുത്തിയ ഭീകരര്‍ മൃതദേഹങ്ങള്‍ തെരുവോരത്ത്‌ കത്തിച്ചു തള്ളുകയായിരിന്നു. സിനായ്‌ ഉപഭൂഖണ്ഡത്തിന്റെ വടക്കുള്ള എല്‍ അരിഷ്‌ പട്ടണത്തിലാണ് അതിദാരുണമായ സംഭവം ഉണ്ടായത്. സാദ്‌ ഹാനയേയും മകന്‍ മെദ്‌ഹതിനേയും വീട്ടില്‍ നിന്നും തട്ടികൊണ്ടു പോയതിന് ശേഷമായിരിന്നു നരഹത്യ. സംഭവത്തിന് പിന്നില്‍ ഐ‌എസ് ആണെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ ക്രൈസ്‌തവ വിശ്വാസികള്‍ക്കെതിരെ ഓരോ ദിവസവും ഇസ്ലാമിക തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിടുകയാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ഈജിപ്തിലെ പ്രധാനപ്പെട്ട ദേവാലയമായിരിന്ന സെന്റ് പീറ്റേഴ്സ് പള്ളിയില്‍ ഞായറാഴ്ച കുർബാനയ്ക്കിടെ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരര്‍ സ്ഫോടനം നടത്തിയിരിന്നു. 25 വിശ്വാസികളാണ് അന്ന്‍ കൊല്ലപ്പെട്ടത്.
Image: /content_image/TitleNews/TitleNews-2017-02-23-07:37:08.jpg
Keywords: ഈജി, ഐ‌എസ്