category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകരിസ്‌മാറ്റിക്‌ നവീകരണത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷിക്കാൻ ഇംഗ്ലണ്ട് ഒരുങ്ങുന്നു
Contentലണ്ടന്‍: ലോകം മുഴുവനും ക്രൈസ്തവ വിശ്വാസത്തിന്റെ പുത്തൻ കൊടുങ്കാറ്റിനു തുടക്കം കുറിച്ച കത്തോലിക്ക കരിസ്‌മാറ്റിക്‌ നവീകരണം 50 വർഷം പിന്നിടുന്നതിനോട് അനുബന്ധിച്ച് വിവിധ ആത്മീയ ആഘോഷങ്ങളാണ് ആഗോള സഭ ഒരുക്കിയിരിക്കുന്നത്. 1967 ഫെബ്രുവരിയില്‍ അമേരിക്കയിലെ ഡുക്കെസ്‌നി സര്‍വ്വകലാശാലയിൽ ധ്യാനത്തിൽ പങ്കെടുക്കവേ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പരിശുദ്ധാത്മാവിന്റെ വിവിധ അഭിഷേകങ്ങളാൽ നിറയപ്പെടുകയും അത് പിന്നീട് നിരവധി കരിസ്മാറ്റിക് ഗ്രൂപ്പുകളിലൂടെ ലോകം മുഴുവൻ കത്തിപ്പടരുകയുമായിരുന്നു. കത്തോലിക്കാ വിശ്വാസികൾ ബൈബിൾ കൂടുതലായി വായിക്കുവാനും ധ്യാനിക്കുവാനും ആരംഭിച്ചതിന്റെ പിന്നിൽ ഈ കരിസ്‌മാറ്റിക്‌ നവീകരണമായിരുന്നു. ഇന്ന്‌ കത്തോലിക്കാ സഭയിൽ, 235 രാജ്യങ്ങളിൽ നിന്നായി 12 കോടി വിശ്വാസികൾ കരിസ്‌മാറ്റിക്‌ നവീകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. കരിസ്‌മാറ്റിക്‌ നവീകരണം കത്തോലിക്ക സഭക്കു ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ്‌. അതാതു കാലത്തെ മാര്‍പ്പാപ്പമാരുടെ അംഗീകാരത്തോടെ പരിശുദ്ധാത്മാവിന്റെ നിറവില്‍ അല്‍മായരുടെ ശക്തമായ സാന്നിധ്യമുള്ള ഒരു പ്രസ്ഥാനമായി ഇത് മാറി. 2017 ജൂൺ 4ന് റോമിൽ വച്ചുനടക്കുന്ന 'കരിസ്‌മാറ്റിക്‌ നവീകരണ ജൂബിലി' ആഘോഷത്തിലേക്ക് ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്‌. ഇംഗ്ലണ്ടില്‍ നാഷണല്‍ സര്‍വ്വിസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്‌. വർഷങ്ങളായി എല്ലാ മാസവും സെഹിയോൻ യുകെ ഡയറക്ടർ ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ 'രണ്ടാം ശനിയാഴ്ച കൺവെൻഷൻ' നടന്നുവരുന്ന ബഥേൽ കൺവെൻഷൻ സെന്ററിൽ തന്നെയായിരിക്കും ഇംഗ്ലണ്ടിലെ ജൂബിലി ആഘോഷങ്ങളും നടക്കുക. 2017 മാര്‍ച്ച്‌ നാലിന്‌ രാവിലെ 9.45ന് ആരംഭിക്കുന്ന ആഘോഷ പരിപാടികൾ വൈകുന്നേരം 6 മണിക്ക് സമാപിക്കും. 'വണ്‍ ഹോപ്പ്‌ പ്രൊജക്ട്‌' നയിക്കുന്ന ആരാധനയിലൂടേയും ദൈവസ്തുതികളിലൂടെയും പരിശുദ്ധാത്മാവിന്റെ അനുഗ്രഹവര്‍ഷം സ്വീകരിക്കുവാനും പങ്കുവെക്കാനും സംഘാടകർ എല്ലാവരെയും ക്ഷണിക്കുന്നു. ആഴമായ ക്രിസ്തീയ ജീവിതത്തിന് പ്രചോദനമാകുന്ന ജീവസാക്ഷ്യങ്ങള്‍, വചന പ്രഘോഷങ്ങൾ എന്നിവ കൊണ്ട് സമ്പന്നമായിരിക്കും ബര്‍മ്മിംഗ്‌ഹാമില്‍ നടക്കുന്ന ജൂബിലി ആഘോഷങ്ങൾ. ആര്‍ച്ച്‌ ബിഷപ്പ്‌ ബര്‍നാഡ്‌ ലോങ്‌ലെ ദിവ്യബലി അര്‍പ്പിക്കും, ആര്‍ച്ച്‌ ബിഷപ്പ്‌ കെവിന്‍ മെക്‌ഡൊനാള്‍ഡ്‌ വചന സന്ദേശം നല്‍കും. #{red->n->n->മറ്റു പ്രധാന വചന പ്രഘോഷകർ}# #{blue->n->n->പറ്റി ഗല്ലാഗര്‍ മാന്‍സ്‌ഫീല്‍ഡ്‌:}# കത്തോലിക്ക സഭയില്‍ കറിസ്‌മാറ്റിക്‌ നവീകരണത്തിനു തുടക്കമിട്ട 1967 ലെ ഡുക്കെസ്‌നി സര്‍വ്വകലാശാലയിലെ ധ്യാനത്തിൽ പങ്കെടുത്തു. അന്നു മുതല്‍ അദ്ധ്യാപനം, എഴുത്ത്‌, ആത്മീയ ശ്രൂഷകള്‍ എന്നിവയില്‍ വ്യാപൃതയാണ്‌. പറ്റിയുടെ സാക്ഷ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടവയാണ്‌. അമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ധ്യാനങ്ങളിലും സെമിനാറുകളിലും പ്രഭാഷണം നടത്തുന്ന പ്രശസ്‌ത സുവിശേഷകയാണിവര്‍. #{blue->n->n->മാര്‍ക്ക്‌ നിമോ:}# അനുഗ്രഹീതനായ സുവിശേഷ പ്രഘോഷകൻ. 33 രാജ്യങ്ങളില്‍ യുവാക്കള്‍ക്കിടയില്‍ ശുശ്രൂഷ നടത്തുകയും ആരാധനക്ക്‌ നേതൃത്വം നല്‍കുകയും ചെയ്യുന്നു. ഒരു സുവിശേഷ പ്രഘോഷകൻ എന്ന നിലയില്‍ മാര്‍ക്കിന്‌ വളരെ വിപുലമായ പ്രവര്‍ത്തനമേഖലയാണുള്ളത്‌. കൂടാതെ, ഉഗാണ്ടയിലെ എച്ച്‌ഐവി ബാധിതര്‍ക്കിടയിലും അദ്ദേഹം സേവനം ചെയ്യുന്നു. വത്തിക്കാനിലെ ഇന്റര്‍നാഷണല്‍ കാത്തലിക്‌ കരിസ്‌മാറ്റിക്‌ റിന്യൂവല്‍ സര്‍വ്വിസില്‍ 10 വര്‍ഷമായി ആഫ്രിക്കയെ പ്രതിനിധികരിക്കുന്ന അദ്ദേഹം ഇപ്പോള്‍ അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു വരുന്നു. #{blue->n->n->റവ. മൈക്ക്‌ പിലാവച്ചി:}# ആംഗ്ലിക്കന്‍ സുവിശേഷകനായ മൈക്ക്‌ 'സോള്‍ സര്‍വൈവര്‍ മിനിസ്‌ട്രീ'സിനെ നയിക്കുന്നു. യേശുവിനു വേണ്ടി ജീവിക്കുന്ന ചെറുപ്പക്കാരെ സഹായിക്കുകയാണ്‌ ഈ പ്രസ്ഥാനത്തിന്റെ ദൗത്യം. നർമ്മം കലർത്തിയ സുവിശേഷപ്രസംഗങ്ങളിലൂടെ ശ്രോതാക്കളെ ക്രിസ്തുവിലേക്കടുപ്പിക്കുന്ന ശൈലിയാണ് അദ്ദേഹം അവലംബിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കോണ്‍ഫറന്‍സുകളില്‍ അദ്ദേഹം പ്രസംഗിക്കുന്നു. മാർച്ച് 4ന് ബർമിംഗ്ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ വച്ചു നടക്കുന്ന ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യേണ്ടതാണ്. {{ടിക്കറ്റുകൾ ബുക്കു ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://ccr.yapsody.com/event/book/48030/227493}} {{ജൂബിലി ആഘോഷപരിപാടികളുടെ വിശദമായ Time Table-> http://www.ccr.org.uk/uploads/files/national-ccr-jubilee-celebration-timetable2.pdf}}
Image
Second Image
Third Image
Fourth Image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-02-22 11:00:00
Keywordsനവീകരണ,പ്രസ്ഥാന
Created Date2017-02-22 19:44:02