Contents
Displaying 4001-4010 of 25037 results.
Content:
4270
Category: 1
Sub Category:
Heading: ഇന്ത്യാനപോളിസില്‍ യേശുവിന്റെ രൂപത്തില്‍ നിന്നും ശിരസ്സ് വീണ്ടും അറുത്തുമാറ്റി
Content: ഇന്ത്യാനപോളിസ്: അമേരിക്കയിലെ ഇന്ത്യാനപോളിസിലെ പള്ളിയില്‍ സ്ഥാപിച്ചിരുന്ന യേശുവിന്റെ രൂപത്തിന്റെ തല ഭാഗം രണ്ടാം തവണയും അജ്ഞാതര്‍ അറുത്തുമാറ്റി. കോട്ടേജ് അവന്യുയിലെ പെന്തക്കോസ്ത് പള്ളിക്ക് പുറത്തു സ്ഥാപിച്ചിരുന്ന രൂപത്തിന്റെ ഭാഗമാണ് അക്രമികള്‍ വെട്ടി കൊണ്ടു പോയത്. കഴിഞ്ഞ വാരാന്ത്യത്തില്‍ അജ്ഞാതര്‍ ഇന്ത്യാനപോളിസില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ പെയിന്റ് സ്പ്രേ ചെയ്ത് വികൃതമാക്കിയിരിന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അക്രമം. സംഭവത്തില്‍ പാസ്റ്റര്‍ ബ്രേഡ് ഫ്ളാസ്ക്കെംപ് ആശങ്ക പ്രകടിപ്പിച്ചു. ഏതാനും ദിവസം മുമ്പ് ഇതേ രൂപത്തിന്റെ തല ഭാഗം അജ്ഞാതര്‍ അറത്തു മാറ്റി ഉപേക്ഷിച്ചിരിന്നു. ഈ ഭാഗം പ്രദേശത്ത് നിന്നും ലഭിച്ചതിനാല്‍ നേരത്തെ തിരിച്ച് ഉറപ്പിക്കാന്‍ കഴിഞ്ഞിരിന്നു. ഇത്തവണ ശരിയാക്കാന്‍ പറ്റുമോ എന്നറിയില്ല. പാസ്റ്റര്‍ ബ്രേഡ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ്, യേശുവിന്റെ രൂപം സ്ഥാപിച്ച ദിവസം തന്നെ ഇത് നശിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ക്രൈസ്തവവിരുദ്ധതയാകാമെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യാനപോളിസില്‍ ക്രൈസ്തവര്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. പുതിയ സംഭവങ്ങള്‍ പ്രദേശത്തെ ക്രൈസ്തവ വിശ്വാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
Image: /content_image/News/News-2017-02-24-07:23:14.jpg
Keywords: ഇന്ത്യാന, തിരുസ്വ

4271
Category: 1
Sub Category:
Heading: മൊസൂളില്‍ വീണ്ടും കുരിശ് ഉയര്‍ന്നു: പ്രതീക്ഷയോടെ ക്രൈസ്തവ വിശ്വാസികള്‍
Content: മൊസൂള്‍: ഐഎസ് ഭീകരരുടെ താവളമായിരിന്ന ഇറാഖിലെ മൊസൂളില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കുരിശ് രൂപം ഉയര്‍ന്നു. മൊസൂളില്‍ നിന്നും 17 മൈലുകള്‍ അകലെയുള്ള തെലകഫ്-ടെസ്ഖോപ്പ ഗ്രാമത്തിനോട് ചേര്‍ന്നുള്ള മലമുകളിലാണ് വിശ്വാസികള്‍ കുരിശു രൂപം നാട്ടിയത്. പ്രതിസന്ധിയും കടുത്ത പീഢനങ്ങളും തരണം ചെയ്യാന്‍ തങ്ങളുടെ ക്രൈസ്തവ വിശ്വാസത്തിനു ശക്തിയുണ്ടെന്ന സാക്ഷ്യവുമായാണ് വിശ്വാസികള്‍ കുരിശ് സ്ഥാപിച്ചത്. ഇറാഖി സൈന്യം ഐഎസിനെ തുരുത്തിയതോടെ ക്രൈസ്തവര്‍ ഗ്രാമത്തിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സെന്റ് ജോര്‍ജ് ദേവാലയത്തില്‍ ആദ്യമായി ദിവ്യബലിയര്‍പ്പണവും പ്രത്യേക പ്രാര്‍ത്ഥനകളും അടുത്തിടെ നടന്നിരിന്നു. ബാഗ്ദാദിലെ കല്‍ദായ കത്തോലിക്ക പാത്രിയാര്‍ക്കീസ് ലൂവിസ് സാക്കോ അന്ന് ആശീര്‍വദിച്ച ഭീമന് കുരിശാണ് മലമുകളില്‍ സ്ഥാപിച്ചത്. ഐഎസ് ഭീകരുടെ വാഴ്ചയില്‍ തകര്‍ക്കപ്പെട്ട ദേവാലയങ്ങളും ക്രൈസ്തവര്‍ തിങ്ങി താമസിച്ചിരുന്ന പ്രദേശങ്ങളും നേരത്തെ ഇറാഖി സൈന്യം പിടിച്ചെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ക്രൈസ്തവര്‍ പ്രദേശത്തേക്ക് കൂട്ടത്തോടെ തിരിച്ചെത്തി തങ്ങളുടെ വിശ്വാസ പ്രഖ്യാപനത്തിന്റെ ഭാഗമായി വലിയ കുരിശു രൂപം നാട്ടിയത്. പുതിയ പ്രതീക്ഷയും അടിയുറച്ച ക്രൈസ്തവ വിശ്വാസവുമായി ഗ്രാമത്തിലേക്ക് മടങ്ങുന്ന വിശ്വാസികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ്.
Image: /content_image/TitleNews/TitleNews-2017-02-24-09:24:45.jpg
Keywords: ഇറാഖ, കുരിശ്

4272
Category: 1
Sub Category:
Heading: പൂര്‍വ്വേഷ്യയില്‍ കത്തോലിക്ക വിശ്വാസികള്‍ വര്‍ദ്ധിക്കുന്നു: ഹോങ്കോങ്ങില്‍ 5000 പേരുടെ വര്‍ദ്ധന
Content: ഹോങ്കോങ്: ഏഷ്യയില്‍ പ്രത്യേകിച്ച് പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ കത്തോലിക്ക വിശ്വാസികളുടെ എണ്ണം കഴിഞ്ഞ ദശാബ്ദത്തില്‍ ഗണ്യമായി വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഹോങ്കോങ് രൂപത പുറത്തിറക്കിയ ഡയറക്ടറിയിലെ വിവരങ്ങള്‍. രൂപതയില്‍ മാത്രം ഒരു വര്‍ഷത്തിനിടെ 5000 വിശ്വാസികളുടെ വര്‍ദ്ധനയാണ് കണക്കില്‍. ഹോങ്കോങ്ങിന്റെ മൊത്തം ജനസംഖ്യയായ 73,46,700ല്‍ 5,91,000 കത്തോലിക്കരാണ്. ഹോങ്കോങ് രൂപത പുറത്തിറക്കിയ ഇയര്‍ ബുക്കിലാണ് കണക്കുകളുള്ളത്. ഹോങ്കോങില്‍ 98 പള്ളികളും 52 ഇടവകകളുമാണുള്ളത്. രണ്ട് കര്‍ദ്ദിനാളന്മാരും സഹായമെത്രാനും ഉപമെത്രാനും ഓരോന്നു വീതവുമുണ്ട്. രൂപതയുടെ 68 ഉം 18 കോണ്‍ഗ്രിഗേഷനുകളില്‍ നിന്നായി 220 ഉം അടക്കം 288 വൈദീകരാണ് ഹോങ്കോങിലുള്ളത്. 27 കോണ്‍ഗ്രിഗേഷനുകളില്‍ പെട്ട 469 സന്യാസികളും 58 സന്യാസ സഹോദരന്മാരും 25 സ്ഥിരം ഡീക്കന്മാരും 1,558 വേദോപദേശകരും 24 സെമിനാരിയന്‍സും 28 നോവീസുകളും(13 പുരുഷന്മാരും 15 സ്ത്രീകളും) 10,464 വേദോപദേശ പ്രചാരകന്മാരും പോങ്കോങിലുണ്ട്. വിശ്വാസത്തിന്റെ ജീവസാക്ഷ്യം വഹിക്കുന്നത് വ്യത്യസ്ഥ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വഴിയാണ്. ആരോഗ്യ രംഗത്തെ സേവനങ്ങള്‍ക്കായി 19 ആശുപത്രികളും പ്രത്യേക ക്ലിനിക്കുകളും 26 പുനരധിവാസ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. 1,50,640 വിദ്യാര്‍ത്ഥികള്‍ക്കായി 249 കത്തോലിക്കാ സ്ഥാപനങ്ങള്‍ നടത്തുന്നു. 16,615 കത്തോലിക്കരായ വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്. ഇതിനു പുറമെ 14 വൃദ്ധസദനങ്ങളും 42 കുടുബസഹായ കേന്ദ്രങ്ങളും സേവന നിരതമാണ്.
Image: /content_image/News/News-2017-02-24-10:15:29.jpg
Keywords: പൂര്‍വ്വേഷ്യയില്‍ കത്തോലിക്ക

4273
Category: 1
Sub Category:
Heading: കുടിയേറ്റ നയം: ട്രംപ് മാപ്പ് പറയേണ്ട ആവശ്യമില്ലെന്ന് കല്‍ദായ ബിഷപ്പ് ബാവെ സോറൊ
Content: സാന്‍ഡിയാഗൊ: അമേരിക്കയിലെ കുടിയേറ്റ നയത്തിന്റെ പേരില്‍ പ്രസിഡന്റ് ഡൊണാള് ട്രംപ് മാപ്പു പറയേണ്ട ആവശ്യമില്ലെന്ന് ഇറാഖിലെ കല്‍ദായ ബിഷപ്പ് ബാവെ സോറൊ. ഏഴ് ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് താത്ക്കാലിക വിലക്കര്പ്പെടുത്തിയ നടപടി ലോകമെമ്പാടും വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയിലേക്ക് വരുന്നത് അവകാശമല്ല മറിച്ച് അതൊരു ആനുകൂല്യമാണ്. പൊലിറ്റിക്കോ എന്ന സ്ഥാപനം ഫെബ്രുവരി ആദ്യം നടത്തിയ സര്‍വ്വേയില്‍ പറയുന്നത് ഇറാന്, ഇറാഖ്, സിറിയ, യമന്‍, സോമാലിയ, സുഡാന്, ലിബിയ എന്നി രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ വരുന്നതിന് ഏര്‍പ്പെടുത്തിയ താത്ക്കാലിക നിരോധനം അമേരിക്കക്കാര്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പടുന്ന തീരുമാനമെന്നാണ്.ഭരണനിര്വ്വഹണാപരമായ കുടിയേറ്റ നയം കര്‍ശനവും കുറച്ചുകൂടി കാര്യക്ഷമവുമാക്കാന്‍ വേണ്ട നടപടികള്‍ വൈറ്റ് ഹൗസ് സ്വീകരിച്ചു വരികയാണെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജോണ്‍ കെല്ലി വ്യക്തമാക്കി. പ്രസിഡന്റ് ട്രംപിന്റെ ഭരണനിര്‍വ്വഹണപരമായ ആദ്യ ഉത്തരവാണിത്. അഭയാര്ത്ഥികളെയാണിത് ബാധിക്കുക. മുസ്ലിം എന്നോ ക്രൈസ്തവനെന്നോ പരിഗണന നല്‍കാത്ത സമീപനമാണിത്. ഇത് മുസ്ലിമുകളെ ഒഴിവാക്കുന്ന നടപടിയല്ല. കാരണം, 90 ശതമാനം മുസ്ലിമുകള്‍ക്കും ഇത് ബാധിക്കുന്നില്ല-ബിഷപ്പ് ബാവെ സോറൊ ചൂണ്ടിക്കാട്ടി. ട്രംപ് പ്രസിഡന്റൊയ ശേഷം 72 വ്യക്തികളെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. ഏഴു രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണിവര്‍, വേള്‍ഡ് ട്രെയ്ഡ് സെന്റെര് അക്രമണകേസില്‍ ശിക്ഷിക്കപ്പെട്ടവര്‍. അമേരിക്കന്‍ ഭരണകൂടത്തിന് തീ കൊണ്ട് കളിക്കാന്‍ കഴിയില്ല. നഷ്ടം എല്ലാവിടേയുമുള്ള അമേരിക്കക്കാര്‍ക്കാണ്. സിറിയന്‍ പ്രസിഡന്റെ് ബഷര്‍ അസദ് പറഞ്ഞത് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു-തീര്‍ച്ചയായും സിറിയയില്‍ നിന്നു പോലും ഭീകരര്അഭയാര്ത്ഥികളെന്നപേരില് അമേരിക്കയിലേക്ക് കുടിയേറുന്നുണ്ട്. 1990 കളുടെ മധ്യകാലത്തോടെ ലോകത്തെ ഭീകരര്‍ മുഴുവനും മുസ്ലിം തീവ്രവാദികളാണെന്നത് നിഷേധിക്കാനാകാത്ത സത്യമാണ്, അതും മധ്യപൂര്‍വ്വദേശ രാഷ്ട്രങ്ങളില്‍ നിനുള്ളവരാണെന്ന് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു
Image: /content_image/News/News-2017-02-24-12:33:47.jpg
Keywords: കുടിയേറ്റ നയം

4274
Category: 1
Sub Category:
Heading: യേശുവിന്റെ തിരുഹൃദയത്തിനു വീണ്ടും സമര്‍പ്പിക്കുവാന്‍ ഘാന ഒരുങ്ങുന്നു
Content: അക്കാറ: ഘാനയെ യേശുവിന്റെ തിരുഹൃദയത്തിനു പുനര്‍പ്രതിഷ്ഠ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു. അറുപതു വര്‍ഷത്തിനു ശേഷം ഇത് രണ്ടാം തവണയാണ് രാജ്യത്തെ യേശുവിന്റെ തിരുഹൃദയത്തിനു സമർപ്പിക്കുന്നത്. 1957 മാര്‍ച്ച് മൂന്നിനായിരുന്നു ആദ്യമായി ഈശോയുടെ തിരുഹൃദയപ്രതിഷ്ഠ അക്കാറയിലെ ഹോളി സ്പിരിറ്റ് കത്തീഡ്രലില്‍ വെച്ചു നടന്നത്. അടുത്തമാസം നാലിനാണ് അക്കാറയില്‍ പുനര്‍പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുക. ചടങ്ങിനോട് അനുബന്ധിച്ചു സര്‍വ്വമത പ്രാര്‍ത്ഥനയും നടക്കും. ഘാനയിലെ അപ്പസ്തോലിക്ക് ന്യൂൺഷോ ആര്‍ച്ച് ബിഷപ്പ് ജീന്‍ മാരി സ്പെയ്ച്ച്, ഘാന കാത്തലിക് കോണ്‍ഫറന്‍സ് പ്രസിഡന്റ് ബിഷപ്പ് ഫിലിപ്പ് നാമേഹ് തുടങ്ങിയവരും മറ്റു മെത്രാന്മാരും ചടങ്ങില്‍ പങ്കെടുക്കും. കത്തോലിക്ക സഭയുടെ ആത്മീയ രംഗത്തെ സംഭാവനകളുടെ സ്മരണ പുതുക്കലായി ചടങ്ങ് മാറപ്പെടും. അതേസമയം ഘാനയുടെ അറുപതാം സ്വാതന്ത്ര്യദിനത്തോടും വത്തിക്കാനുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ നാല്‍പ്പതാം വാര്‍ഷികവുമായി ബന്ധപ്പെട്ടു വത്തിക്കാന്റെ പ്രത്യേക പ്രതിനിധിയായി ഗ്യുസെപ്പിയിലെ കര്‍ദ്ദിനാള്‍ ബര്‍ട്ടെല്ലോയെ മാർപാപ്പ നിയോഗിച്ചിട്ടുണ്ട്.
Image: /content_image/News/News-2017-02-24-13:21:43.jpg
Keywords: രാജ്യത്തിന്റെ, പുന:പ്രതിഷ്ഠി

4275
Category: 23
Sub Category:
Heading: ആര്‍ത്തിപൂണ്ട ക്രിസ്ത്യാനിയേക്കാള്‍ നല്ലത് നിരീശ്വരവാദി: മാര്‍പാപ്പ പറഞ്ഞതെന്ത്? മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് എന്ത്?
Content: സത്യം എന്തെന്ന് അറിയാന്‍ ശ്രമിക്കാതെ വ്യാജ വാര്‍ത്തകള്‍ സൃഷ്ട്ടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും ചെയ്യുന്നത് ഒരു പുതിയ കാര്യമല്ലല്ലോ. ഇത്തവണ അതിനു ഇരയായത് മറ്റാരുമല്ല, സാക്ഷാല്‍ ഫ്രാന്‍സിസ് പാപ്പാ തന്നെയാണ്. കഴിഞ്ഞ ദിവസം കൃത്യമായി പറഞ്ഞാല്‍ ഫെബ്രുവരി 23ാം തിയതി വ്യാഴാഴ്ച മാര്‍പാപ്പയുടെ വസതിയായ സാന്താ മാര്‍ത്തയില്‍ ദിവ്യബലി മദ്ധ്യേ നടത്തിയ പ്രസംഗത്തെ ഉദ്ധരിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ച പുരോഗമിക്കുകയാണ്. 'കപടവേഷധാരിയായ ക്രിസ്ത്യാനിയേക്കാള്‍ ഭേദം നിരീശ്വരവാദിയാണെന്ന്' ഫ്രാന്‍സിസ് പാപ്പ പറഞ്ഞതായി റോയിട്ടേഴ്സ്, സി.എന്‍.എന്‍, ദി ഗാര്ഡിയന് തുടങ്ങിയ പ്രമുഖ പത്രങ്ങള്‍ ഉള്‍പ്പെടെ നിരവധി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. ദൗർഭാഗ്യകരമെന്ന് പറയട്ടെ, മലയാളത്തിലുള്ള വിവിധ മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തു. എന്നാല്‍ സത്യത്തോട് ഒട്ടും തന്നെ നീതിപുലര്‍ത്താത്ത വാർത്തയാണ് ഇത്തരം മാധ്യമങ്ങൾ പുറത്തുവിട്ടത്. വാർത്തയുടെ നിജസ്ഥിതി അറിയുവാനോ മാര്‍പാപ്പയുടെ പ്രസംഗം എന്തെന്ന് അറിയുവാനോ ആരും ശ്രമിച്ചില്ലെന്നതാണ് സത്യം. മാര്‍പാപ്പയുടെ പ്രസംഗങ്ങളും പ്രബോധനങ്ങളും വത്തിക്കാന്‍ വാര്‍ത്തകളും ലോകത്തെ ആദ്യം അറിയിക്കുന്ന വത്തിക്കാന്‍ റേഡിയോ, സാന്താ മാർത്തയിലെ ദിവ്യബലിയ്ക്കിടെ മാർപാപ്പ പറഞ്ഞ കാര്യങ്ങൾ വ്യക്തമായി പുറത്ത് വിട്ടിട്ടുണ്ട്. #{red->none->b-> വാസ്തവത്തില്‍ എന്താണ് ഫ്രാന്‍സിസ് പാപ്പ പറഞ്ഞത്? }# “But what is scandal? Scandal is saying one thing and doing another; it is a double life, a double life. A totally double life: ‘I am very Catholic, I always go to Mass, I belong to this association and that one; but my life is not Christian, I don’t pay my workers a just wage, I exploit people, I am dirty in my business, I launder money…’ A double life. And so many Christians are like this, and these people scandalize others. “എന്താണ് കാപട്യം? ഒന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് കാപട്യം. അതൊരു ഇരട്ടത്താപ്പ് ജീവിതമാണ്, തികച്ചും ഇരട്ട ജീവിതം”. “ഞാന്‍ ഒരു നല്ല കത്തോലിക്കനാണ്, ഞാന്‍ എന്നും വിശുദ്ധ കുര്‍ബാനയ്ക്ക് പോകുന്നു, ഞാന്‍ പല പല ആത്മീയ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നു; എന്നാല്‍ എന്റെ ജീവിതം ക്രിസ്തീയമല്ല, ഞാന്‍ എന്റെ തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം നല്‍കുന്നില്ല, ഞാന്‍ ആളുകളെ ചൂഷണം ചെയ്യുന്നു, എന്റെ കച്ചവടത്തില്‍ ഞാന്‍ ഒരു വഞ്ചകനാണ്, ഞാന്‍ കള്ളപ്പണം വെളുപ്പിക്കുന്നു”. “ഇതാണ് ഇത്തരത്തിലുള്ള ഇരട്ട ജീവിതം. ഇപ്രകാരമുള്ള അനേകം ക്രിസ്ത്യാനികള്‍ ഉണ്ട്, അവര്‍ മറ്റുള്ളവരെ വഞ്ചിക്കുന്നു”. How many times have we heard – all of us, around the neighborhood and elsewhere – ‘but to be a Catholic like that, it’s better to be an atheist.’ It is that, scandal. You destroy. You beat down. And this happens every day, it’s enough to see the news on TV, or to read the papers. In the papers there are so many scandals, and there is also the great publicity of the scandals. And with the scandals there is destruction.” #{red->none->b->“ഇത്തരത്തിലുള്ള ഒരു കത്തോലിക്കന് ആകുന്നതിലും ഭേദം ഒരു നിരീശ്വരവാദിയാകുന്നതാണ് നല്ലത്” എന്ന് നമ്മുടെ അയല്പക്കത്ത് താമസിക്കുന്നവരും ചുറ്റുപാട് ഉള്ളവരുമായ നിരവധി ആളുകള്‍ പറയുന്നത് എത്രയോ പ്രാവശ്യം നാം കേട്ടിരിക്കുന്നു. ഇതാണ് ആ കാപട്യം”}# “നിത്യവും ഇപ്രകാരം സംഭവിച്ചു കൊണ്ടിരിക്കുന്നു. ടെലിവിഷനിലേയോ, ന്യൂസ്പേപ്പറിലേയോ വാര്‍ത്തകള്‍ നോക്കിയാല്‍ മാത്രം മതി. ഇത്തരം കുത്സിതപ്രവര്ത്തനങ്ങളെക്കുറിച്ചുള്ള നിരവധി വാര്‍ത്തകള്‍ ന്യൂസ്പേപ്പറില്‍ കാണാം, ഈ വാര്‍ത്തകള്‍ക്ക് അമിതമായ പ്രചാരണവും ലഭിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് നാശവും ഉണ്ടാകും.” മാര്‍പാപ്പ പറഞ്ഞത് ഇപ്രകാരമാണ്. മേല്‍കൊടുത്തിരിക്കുന്ന മാര്‍പാപ്പയുടെ പ്രസ്താവനയില്‍ നിന്നും ‘കപടവേഷധാരിയായ ക്രിസ്ത്യാനിയേക്കാള്‍ നിരീശ്വരവാദിയാകുന്നതാണ് നല്ലത്’ എന്ന് പാപ്പാ പറഞ്ഞിട്ടില്ലെന്ന് നമുക്ക് വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. #{blue->none->b-> വാസ്തവത്തില്‍ കപടവേഷക്കാരായ ക്രിസ്ത്യാനികളെക്കുറിച്ച് മറ്റുള്ള ആളുകള്‍ പറയുന്നത് ഇപ്രകാരമാണെന്നാണ് പാപ്പാ പറഞ്ഞത്.}# പക്ഷേ റേറ്റിംഗ് വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടി ജനങ്ങള്‍ നൂറുശതമാനം വിശ്വാസം പുലര്‍ത്തിയിരിന്ന പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം മാര്‍പാപ്പയുടെ വാക്കുകളെ വളച്ചൊടിച്ചു. സത്യമെന്തെന്ന് അറിയാതെ തന്നെ വാസ്തവ വിരുദ്ധമായ ആ വാര്‍ത്ത ക്രൈസ്തവരായ നമ്മില്‍ പലരും ഷെയര്‍ ചെയ്തു. ലോകം മുഴുവന്‍ ആദരിക്കുന്ന ഫ്രാന്‍സിസ് പാപ്പായെ പോലെ ഒരാള്‍ പറഞ്ഞിരിക്കുന്ന കാര്യത്തെ വളച്ചൊടിച്ചു എഴുതിയതിനെ ഒരു ഷെയര്‍ കൊണ്ടെങ്കിലും നാം കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചിട്ടുണ്ടെങ്കില്‍ അത് വലിയ തെറ്റ് തന്നെയാണ്. മാര്‍പാപ്പയുടെ വാക്കുകളും സന്ദേശങ്ങളും വളച്ചൊടിക്കാതെ കൃത്യമായി വിശ്വാസികളിലേക്ക് എത്തിക്കണമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലേ തന്നെ മാധ്യമങ്ങള്‍ തെറ്റ് ആവര്ത്തിച്ചുയെന്നത് തികച്ചും അപലപനീയം തന്നെയാണ്.
Image: /content_image/TitleNews/TitleNews-2017-02-24-18:05:02.jpg
Keywords: നിരീശ്വര, മാര്‍പാപ്പ

4276
Category: 1
Sub Category:
Heading: ഹോങ്കോങ്ങില്‍ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്
Content: ഹോങ്കോങ്: ഹോങ്കോങ്ങിലെ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവെന്ന് പുതിയ കണക്കുകള്‍. ഹോങ്കോങ് രൂപത പുറത്തിറക്കിയ ഡയറക്ടറിയിലെ വിവരങ്ങള്‍ പ്രകാരം രൂപതയില്‍ ഒരു വര്‍ഷത്തിനിടെ 5000-ല്‍ അധികം വിശ്വാസികളുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ കണക്കുകള്‍ പ്രകാരം 5,91,000 കത്തോലിക്ക വിശ്വാസികളാണ് തെക്കൻ ചൈനക്കടലിന് അഭിമുഖമായി കിടക്കുന്ന ഹോങ്കോങില്‍ ഉള്ളത്. ഹോങ്കോങ്ങില്‍ 98 പള്ളികളും 52 ഇടവകകളുമാണുള്ളത്. രണ്ട് കര്‍ദ്ദിനാളന്മാരും സഹായമെത്രാനും ഉപമെത്രാനും ഓരോന്നു വീതവുമുണ്ട്. വിവിധ കോണ്‍ഗ്രിഗേഷനുകളില്‍ നിന്നുള്ള 220 വൈദികര്‍ അടക്കം 288 വൈദീകരാണ് ഹോങ്കോങിലുള്ളത്. 27 കോണ്‍ഗ്രിഗേഷനുകളില്‍ പെട്ട 469 സന്യാസികളും 58 സന്യാസ സഹോദരന്മാരും 25 സ്ഥിരം ഡീക്കന്മാരും 1,558 മതാധ്യാപകരും 24 സെമിനാരി വിദ്യാര്‍ത്ഥികളും10,464 വേദോപദേശ പ്രചാരകന്മാരും ഹോങ്കോങിലുണ്ട്. ആരോഗ്യ രംഗത്തെ സേവനങ്ങള്‍ക്കായി 19 ആശുപത്രികളും 26 പുനരധിവാസ കേന്ദ്രങ്ങളും കത്തോലിക്ക സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥലത്തെ 1,50,640 വിദ്യാര്‍ത്ഥികള്‍ക്കായി 249 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നു. ഈ സ്ഥാപനങ്ങളില്‍ 16,615 കത്തോലിക്കരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇതിനു പുറമെ 14 വൃദ്ധസദനങ്ങളും 42 കുടുംബസഹായ കേന്ദ്രങ്ങളും സഭയുടെ കീഴില്‍ സേവനനിരതമാണ്.
Image: /content_image/News/News-2017-02-25-02:05:42.jpg
Keywords: വര്‍ദ്ധനവ്

4277
Category: 18
Sub Category:
Heading: കര്‍ത്താവില്‍ വിശ്വസിക്കുന്നവനു ജീവിതത്തില്‍ ആശങ്കയുടെ ആവശ്യമില്ല: മാര്‍ തോമസ് തറയില്‍
Content: തിരുവനന്തപുരം: കർത്താവിൽ വിശ്വസിക്കുന്നവനു ജീവിതത്തിൽ ആശങ്കയുടെ ആവശ്യമില്ലെന്ന് ചങ്ങനാശേരി അതിരൂപത നിയുക്ത സഹായമെത്രാൻ മാർ തോമസ് തറയിൽ. പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന അനന്തപുരി ബൈബിൾ കണ്‍വൻഷനിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവം തന്നതു തൃപ്തിയോടെ സ്വീകരിച്ചാൽ കുടുംബജീവിതത്തിൽ സംതൃപ്തി നിറയുമെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ പറഞ്ഞു. പ്രാർത്ഥനയിലൂടെ ലഭിക്കുന്ന ശാന്തത കുടുംബ ജീവിതത്തിൽ നിലനിർത്തണം. കർത്താവിൽ വിശ്വസിക്കുന്നവനു ജീവിതത്തിൽ ആശങ്കയുടെ ആവശ്യമില്ല. കുട്ടികളുടെ മനസുപോലെ ശാന്തമായിരിക്കണം നമ്മുടെ ഹൃദയവും. ദൈവവചനത്തിന്റെ ദാഹം എല്ലാവരിലും ഉണ്ടാകണം. വചനം കേൾക്കാനും പ്രാർഥിക്കാനും ദാഹത്തോടെ നിൽക്കുന്നവനു ദൈവം ശാന്തത നൽകും. ഇന്നു കുടുംബജീവിതങ്ങളിൽ സംതൃപ്തി നിറയുന്നില്ല. കാലത്തിനൊത്ത് സഞ്ചരിക്കുന്നു എന്നു മാത്രം. പ്രാർത്ഥനയിലൂടെയും ആത്മീയതയിലൂടെയും സംതൃപ്തി കുടുംബത്തിൽ നിലനിർത്താനാവും. പ്രതിസന്ധികളിൽ പാറപ്പുറത്തു പണിത ഭവനം പോലെ ഉറച്ചു നിൽക്കണമെങ്കിൽ പ്രാർത്ഥനയുടെ ശക്തി കൂടിയേ തീരു. അല്ലാത്തപക്ഷം മണലിൽ പണിത ഭവനം പോലെ നിലംപതിക്കും.മാർ തോമസ് തറയിൽ കൂട്ടിച്ചേർത്തു. കണ്വെന്ഷന് നാളെ സമാപിക്കും.
Image: /content_image/India/India-2017-02-25-00:49:04.jpg
Keywords: ചങ്ങനാശേരി

4278
Category: 1
Sub Category:
Heading: ത്യാഗപൂര്‍ണ്ണമായ വലിയ നോമ്പിനായി ക്രൈസ്തവ വിശ്വാസികള്‍ ഒരുങ്ങുന്നു: അന്‍പത് നോമ്പ് നാളെ അര്‍ദ്ധരാത്രി ആരംഭിക്കും
Content: കോട്ടയം: ത്യാഗപൂർണമായ ജീവിതം നയിച്ചും മത്സ്യ മാംസങ്ങൾ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങൾ ഒഴിവാക്കിയും 50 നോമ്പ് ആചരിക്കാന്‍ ക്രൈസ്തവ വിശ്വാസികള്‍ ഒരുങ്ങുന്നു. വലിയ നോമ്പ് നാളെ അര്‍ദ്ധരാത്രി ആരംഭിക്കും. സീറോ മലബാർ, മലങ്കര സഭാ വിശ്വാസികൾക്കു തിങ്കളാഴ്ചയാണു വിഭൂതി തിരുനാൾ. എന്നാൽ ലത്തീൻ സഭ ബുധനാഴ്ചയാണ് വിഭൂതി തിരുനാൾ ആചരിക്കുന്നത്. നെറ്റിയില്‍ ചാരംകൊണ്ട് കുരിശുവരച്ച് അനുതാപ പ്രാര്ത്ഥനയോയോടും ദിവ്യബലിയോടും കൂടെയാണ് വലിയ നോമ്പ് ആരംഭിക്കുക. നോമ്പ്കാലം ആരംഭിക്കുന്നതോടെ കുരിശ്മുടി തീര്‍ത്ഥാടനം സജീവമാകും. മലയാറ്റൂർ, പാലയൂർ, കനകമല തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കു വിശ്വാസികളുടെ ശക്തമായ ഒഴുക്ക് ഉണ്ടാകും. നോമ്പ് ദിവസങ്ങളിൽ എല്ലാ ദേവാലയങ്ങളിലും കുരിശിന്റെ വഴിയടക്കം പ്രത്യേകം പ്രാർത്ഥനാ ശുശ്രൂഷകള്‍ നടക്കും. ഏപ്രിൽ 16 നാണ് ഈസ്റ്റർ. ഉയിർപ്പു തിരുനാളായ ഈസ്റ്റർ വരെ ക്രൈസ്തവർക്ക് വിവാഹമടക്കമുള്ള ആഘോഷങ്ങളില്ല.
Image: /content_image/News/News-2017-02-25-01:14:57.jpg
Keywords: നോമ്പ

4279
Category: 18
Sub Category:
Heading: തിന്മയുടെ ശക്തികളെ കീഴ്പ്പെടുത്താന്‍ ദൈവവചനം എന്ന ആയുധം എടുക്കണം: ഫാ. ഡൊമിനിക് വളമനാല്‍
Content: ചാലക്കുടി: തിന്മയുടെ ശക്തികളെ കീഴ്പ്പെടുത്താൻ ദൈവവചനം എന്ന ആയുധം എടുക്കണമെന്ന് അണക്കര ധ്യാനകേന്ദ്രം ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ഫാ. ഡൊമിനിക് വളമനാൽ. പോട്ട ദേശീയ ബൈബിൾ കണ്‍വൻഷനിൽ വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. മറ്റു രാജ്യങ്ങളിൽ യേശുക്രിസ്തുവിനെ വിച്ഛേദിക്കാൻ തീവ്രവാദ ഗ്രൂപ്പുകളാണ് ശ്രമം നടത്തുന്നതെങ്കില്‍ ഇവിടെ നമ്മൾ തന്നെയാണ് യേശുവിൽനിന്ന് ബന്ധം വേർപ്പെടുത്താൻ പിശാചിന്റെ പ്രവർത്തനം നടത്തുന്നത്. വ്യാജപ്രവാചകന്മാരെ തിരിച്ചറിഞ്ഞ് വചനമാകുന്ന വാളുകൊണ്ട് തോല്പിക്കണം. ഹൃദയങ്ങളിൽനിന്ന് യേശുക്രിസ്തുവിനെ വിച്ഛേദിക്കാൻ നമ്മുടെ നാട്ടിൽ അണുബോംബിനേക്കാൾ ശക്തിയുള്ള തെറ്റായ പഠനങ്ങളാണ് യുവതീയുവാക്കൾക്കിടയിൽ പ്രചരിപ്പിക്കുന്നത്. പാപങ്ങളിലൂടെയാണ് തിന്മയുടെ ശക്തികൾ ജീവിതത്തിലേക്കു കടന്നുവരുന്നത്. വിശുദ്ധിയെ അജയ്യമായ പരിചയാക്കണം. പീഡനങ്ങളും തകർച്ചകളും ഉണ്ടാകുമ്പോൾ നമ്മുടെ കൂടെ യേശു ഉണ്ടാകും. ദൈവത്തിൽ വിധേയപ്പെട്ടു ജീവിച്ചാൽ തിന്മയുടെ ശക്തികൾക്കു നമ്മെ തൊടാൻ കഴിയില്ലായെന്നും അദ്ദേഹം പറഞ്ഞു. കണ്വെന്ഷന് നാളെ സമാപിക്കും. ഇക്കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച കണ്‍വെന്‍ഷനില്‍ പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്.
Image: /content_image/India/India-2017-02-25-02:21:16.jpg
Keywords: തിന്മ