Contents

Displaying 4041-4050 of 25037 results.
Content: 4312
Category: 4
Sub Category:
Heading: വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം
Content: ബലിയര്‍പ്പണത്തില്‍ സമര്‍പ്പണത്തിന് വളരെ പ്രസക്തിയുണ്ട്. തുടക്കം നന്നായാല്‍ ഒടുക്കവും നന്നാകുമെന്നൊരു ചൊല്ലുണ്ട്. ബലിയര്‍പ്പണത്തില്‍ തുടക്കം മുതല്‍ അര്‍ത്ഥമറിഞ്ഞ് നാം പ്രാര്‍ത്ഥിക്കുന്നതും പാടുന്നതുമൊക്കെ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഒരിക്കല്‍ പല പ്രതിസന്ധികളിലൂടെയും കടന്നു പോകുന്ന അവസരത്തില്‍ ബലിയര്‍പ്പണത്തിനായി അണഞ്ഞു. ബലി തുടങ്ങുന്നതിന് മുന്‍പുള്ള ഒരു പാട്ട് പാടിയപ്പോള്‍ തന്നെ മനസ്സിന്‍റെ ഭാരമെല്ലാം വിട്ടു പോയി. "അള്‍ത്താരയില്‍ പൂജ്യ ബലിവസ്തുവായിടും അഖിലേശ്വരനെന്നും ആരാധന" എന്ന ഗാനം പാടിക്കൊണ്ടിരുന്നു. പാട്ടിന്‍റെ ഈ ഭാഗം പാടിയപ്പോള്‍ ആത്മാവില്‍ വലിയ ഒരു ആനന്ദമുണ്ടായി. "ഉള്ളില്‍ പുതുജീവ നാളം തെളിച്ച് <br> നാവില്‍ തിരുനാമ മന്ത്രം ജപിച്ച് <br> കൈയില്‍ ജീവിതക്രൂശും പിടിച്ച് <br> കര്‍ത്താവിനെ കാത്ത് നില്‍പ്പൂ." ഇവിടെ പെട്ടെന്ന് എന്‍റെ മനസ്സിലേക്ക് കടന്നു വന്ന ചിന്ത ഈശോയുടെ വാക്കുകളായിരുന്നു. 'എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവന്‍ സ്വയം പരിത്യജിച്ച് തന്‍റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ' (മത്തായി 16:24). ജീവിതത്തില്‍ പ്രതീക്ഷിക്കാതെ കടന്നു വന്ന കുറ്റപ്പെടുത്തലുകള്‍, വിമര്‍ശനങ്ങള്‍, വേദനകള്‍, തെറ്റിദ്ധാരണകള്‍, കഷ്ടനഷ്ടങ്ങള്‍, നിന്ദനവാക്കുകള്‍, മനസ്സില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങള്‍ നമ്മെക്കുറിച്ച് പറയുന്നത് ഇങ്ങനെ വേദനകളുടെ നീണ്ട നിരകള്‍ നമുക്കു മുന്‍പിലുള്ളപ്പോള്‍ അതു നമ്മുടെ ജീവിത ക്രൂശുകളായി സങ്കല്പ്പിച്ചുകൊണ്ട് ഈ കുരിശും പിടിച്ചുകൊണ്ട് അള്‍ത്താരയില്‍ ഈശോയോട് ചേര്‍ന്നു നിന്ന് ചിന്തിക്കുന്നവര്‍ക്ക് മാത്രമേ ഇവയുടെ അര്‍ത്ഥവും വിലയും മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. ഉള്ളില്‍ നിന്ന് ഗാനത്തോടോപ്പം പറഞ്ഞു: "ഇതാ കര്‍ത്താവേ എല്ലാം" ആ നിമിഷം ആത്മാവിലുണ്ടായ ആനന്ദം വിവരിക്കാനാവില്ല. അന്നത്തെ ബലിയര്‍പ്പണം എന്നെ പുതിയ മനുഷ്യനാക്കി മാറ്റി. ഇവിടെ ഒരു സത്യം ഞാന്‍ മനസ്സിലാക്കി. ബലിയര്‍പ്പണം യഥാര്‍ത്ഥത്തില്‍ ഈശോയുടെ കഷ്ടാനുഭവത്തോട് ചേര്‍ത്ത് നമ്മുടെ ജീവിതത്തിലെ എല്ലാ കഷ്ടാനുഭവങ്ങളും ചേര്‍ത്തുവച്ചാല്‍ നമുക്കും പറയാനാകും, "ഇനിമേല്‍ ഞാനല്ല എന്നില്‍ ക്രിസ്തുവാണ്‌ ജീവിക്കുന്നതെന്ന്" (ഗലാ. 2:19). ബലിയര്‍പ്പണം നമ്മുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. ബലി എന്നു പറയുമ്പോള്‍ തന്നെ അതില്‍ ത്യാഗം, സഹനം, വേദനകള്‍ ഇവയൊക്കെ നമ്മില്‍ നിന്നാവശ്യപ്പെടുന്നുണ്ട്. ഇവ പൂര്‍ണ്ണമായും സമര്‍പ്പിക്കുമ്പോഴാണ് നാം ആനന്ദം അനുഭവിക്കുന്നത്. മരിച്ചവരുടെ സ്മരണയില്‍ ബലിയര്‍പ്പണത്തിന്‍റെ അവസാനഭാഗത്തെ പ്രാര്‍ത്ഥന ശ്രദ്ധിച്ചാല്‍ നമുക്കത് വ്യക്തമാകും. "നിഷ്ക്കളങ്കനായ ആബേലിന്‍റെ ആദ്യബലി പോലെയും നീതിമാനും നിര്‍മ്മലനുമായ നോഹിന്‍റെയും കര്‍ത്താവില്‍ വിശ്വാസമര്‍പ്പിച്ച അബ്രാഹത്തിന്‍റെയും കഷ്ടതകള്‍ സഹിച്ച ജോബിന്‍റെയും സത്യപ്രവാചകനായ ഏലിയായുടെയും സെഹിയോന്‍ ശാലയിലെ ശ്ലീഹന്മാരുടെയും ബലികള്‍ പോലെയും വിധവയുടെ കൊച്ചുകാശ് പോലെയും അങ്ങയുടെ ദാസര്‍ക്കു വേണ്ടിയുള്ള ഈ ബലി കര്‍ത്താവേ സ്വീകരിക്കേണമേ' (സീറോ മലബാര്‍ കുര്‍ബ്ബാന ക്രമം). എന്നാല്‍ ബലിയര്‍പ്പണം വേദനകളുടെ സമര്‍പ്പണം മാത്രമല്ല. നന്ദിയുടെയും സന്തോഷത്തിന്‍റെയും വേദി കൂടിയാണ്. അവര്‍ണ്ണനീയമായ ഈ ദാനത്തിനു നന്ദി എന്നു നാം ബലിയര്‍പ്പണത്തില്‍ പറയാറുണ്ടല്ലോ. പിറന്നാള്‍, വിവാഹവാര്‍ഷികം മുതലായ ദിവസങ്ങളില്‍ ദൈവം നമുക്ക് തന്ന ദാനത്തിനു നന്ദി പറയുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ദാനമായി തന്ന എല്ലാത്തിനും നന്ദി പറയുന്നവരാകണം. വീട്ടില്‍ ആഘോഷം നടത്തി സന്തോഷിച്ചാല്‍ മാത്രം പോര. എല്ലാവരും ദേവാലയത്തില്‍ വന്ന് നന്ദിയുടെ ബലിയര്‍പ്പിക്കുമ്പോള്‍ നാം ദൈവത്തോട് നന്ദിയുള്ളവരാകുന്നു. ഒരിക്കല്‍ ബലിയര്‍പ്പണത്തിന്‍റെ തുടക്കത്തിലുള്ള ഒരു ഗാനം എന്നെ ഈ ചിന്തയില്‍ ആഴപ്പെടുത്തി.‍ "ദൈവം വസിക്കുന്ന കൂടാരത്തില്‍ <br> പരിശുദ്ധമാകുമീ ബലി പീഠത്തില്‍ <br> നന്ദിതന്‍ ബലിയായ് ഉരുകുന്ന തിരിയായ് <br> തീര്‍ന്നിടാം ആശയോടണയുന്നിതാ <br> തിരുസുതനോടൊപ്പം ഒരു ബലിയായ് തീരാം <br> നവജീവന്‍ നേടാം പുതുമലരായ് വിരിയാം". "നവജീവന്‍ നേടുക പുതുമലരായ് തീരുക." ഇത്ര അര്‍ത്ഥവത്തായ വാക്കുകള്‍. ബലിയര്‍പ്പണം തുടങ്ങുമ്പോള്‍ നവമൊരു പീഠമൊരുക്കീടാമെന്നാണ് നാം പാടുന്നത്. "കര്‍ത്താവിന്‍റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല. അത് ഓരോ പ്രഭാതത്തിലും നന്ദി പറയുമ്പോള്‍ നവജീവന്‍ നേടി പുതുമലരായ് നാം എല്ലാ കാര്യങ്ങള്‍ക്കും നന്ദി പറയുക എന്നാണു പൗലോസ് ശ്ലീഹ നമ്മോടു ആഹ്വാനം ചെയ്യുന്നത്. യേശു പത്തു കുഷ്ഠരോഗികളെ സുഖപ്പെടുത്തുന്ന സംഭവത്തിലും തിരിച്ചുവന്നു നന്ദി പറയുന്ന ഒരു വിജാതീയനെ നമുക്കു കാണാം. ഈശോ ഇവിടെ ചോദിക്കുന്നുണ്ട്, ബാക്കി ഒന്‍പതു പേര്‍ എവിടെ? (ലൂക്കാ 17:17). ഈ ഒന്‍പതു പേരുടെ അവസ്ഥയിലേക്കു നീങ്ങുമ്പോള്‍ നാമും നന്ദിയില്ലാത്തവരായി മാറുന്നു. പലരും ചോദിച്ചേക്കാം എന്തിന് വേണ്ടിയാണ് നന്ദി പറയുന്നത്. മറിച്ചൊരു ചോദ്യം-നന്ദി പറയേണ്ടാത്തതായി നമുക്കെന്താണ് ഉള്ളത്? നമ്മുടെ സ്വന്തമെന്ന് അഭിമാനിക്കാന്‍ ഒന്നുമില്ല. യഥാര്‍ത്ഥത്തില്‍ നമ്മുടെ ഓരോ ശ്വാസോച്ഛ്വാസവും നന്ദിയായി തമ്പുരാന്‍റെ പക്കലേക്കുയരാനായിട്ടുള്ളതാണ്. രാത്രി കഴിഞ്ഞ് പ്രഭാതം നമുക്കു തന്നതിന് നമുക്ക് നന്ദി പറയാതിരിക്കാനാവുമോ? അറിഞ്ഞോ അറിയാതെയോ നാം ബലിയര്‍പ്പണത്തിന്‍റെ സമാപനത്തില്‍ ഇപ്രകാരം പറയാറുണ്ട്. വിശുദ്ധീകരണത്തിന്‍റെ ബലിപീഠമേ സ്വസ്തി, നമ്മുടെ കര്‍ത്താവിന്‍റെ ബലിപീഠമേ സ്വസ്തി. ഞങ്ങള്‍ സ്വീകരിച്ച കുര്‍ബ്ബാന കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ. ഇനിയൊരു ബലിയര്‍പ്പിക്കാന്‍ ഞാന്‍ വരുമോ ഇല്ലയോ എന്നറിഞ്ഞു കൂടാ (സീറോ മലബാര്‍ കുര്‍ബ്ബാന ക്രമം). അങ്ങനെയെങ്കില്‍ നമുക്ക് ലഭിച്ചിരിക്കുന്ന ഈ പ്രഭാതത്തില്‍ നന്ദി പറയാതിരിക്കാനാവുമോ. അതെ. നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ. (തുടരും)
Image: /content_image/Mirror/Mirror-2017-03-01-10:00:59.jpg
Keywords: വിശുദ്ധ കുര്‍
Content: 4313
Category: 1
Sub Category:
Heading: ഇസ്ളാമിക ഭീകര സംഘടനകളെ ഉന്മൂലനം ചെയ്യാന്‍ വന്‍പദ്ധതിയുമായി അമേരിക്ക
Content: വാഷിംഗ്ടൻ: ഇസ്‌ലാമിക ഭീകരപ്രസ്ഥാനങ്ങളെ ഉന്മൂലനം ചെയ്യാന്‍ അമേരിക്കന്‍ പ്രതിരോധവകുപ്പു തയാറാക്കിയ പ്രാഥമിക പദ്ധതി പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് സർക്കാരിനു സമർപ്പിച്ചു. കഴിഞ്ഞ മാസം പെന്റഗൺ സന്ദർശിച്ച യു‌എസ് പ്രസിഡന്‍റ് ട്രംപ് 30 ദിവസത്തികം ഐ‌എസ് പോലെയുള്ള ഭീകര പ്രസ്ഥാനങ്ങളെ തുരത്താന്‍ പദ്ധതി തയാറാക്കാൻ മാറ്റിസിനോട് ആവശ്യപ്പെടുകയായിരിന്നു. ഇതിന് പിന്നാലെയാണ് നടപടി. നയതന്ത്രം, സാമ്പത്തികം, ഇന്റലിജൻസ്, സൈബർ തുടങ്ങി സർക്കാരിന്റെ ഇതരവിഭാഗങ്ങളെയും സംയോജിപ്പിച്ചുകൊണ്ടുള്ള വന്‍സൈനിക പദ്ധതിയാണ് തയാറാക്കിയിട്ടുള്ളതെന്ന് പെന്റഗൺ പ്രസ് സെക്രട്ടറി ക്യാപ്റ്റൻ ജെഫ് ഡേവിസ് പറഞ്ഞു. താൻ അധികാരത്തിൽ വന്നാൽ ഐഎസ് ഭീഷണി ഇല്ലായ്മ ചെയ്യാൻ നടപടിയെടുക്കുമെന്നു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുപ്പുകാലത്തു വാഗ്ദാനം ചെയ്തിരുന്നു.പുതിയ പദ്ധതി തയാറാക്കിയ സാഹചര്യത്തില്‍ ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ഈ പദ്ധതി സംബന്ധിച്ചു പ്രതിരോധ സെക്രട്ടറി വിശദീകരണം നൽകും. തുടര്‍ന്നാണ് അന്തിമരൂപം തീരുമാനിക്കപ്പെടുക. ഐഎസും അൽഖായിദയും അടക്കം രാജ്യാന്തരതലത്തിൽ പ്രവർത്തിക്കുന്ന എല്ലാ ഭീകരപ്രസ്ഥാനങ്ങളെയും ഉന്മൂലനം ചെയ്യാന്‍ അമേരിക്ക പ്രത്യേക പദ്ധതി തയാറാക്കി കഴിഞ്ഞു, ഇറാനും ഇറാഖിനും പുറമേ ലോകത്തു ഭീകരപ്രവർത്തനം വ്യാപിച്ചിട്ടുള്ള എല്ലാ രാജ്യങ്ങളും ഇതിന്റെ പരിധിയിൽ വരും. ഇതനുസരിച്ച് അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ദക്ഷിണേഷ്യയും ഇതിൽ ഉൾപ്പെടും. ഇറാഖിലെ മൊസൂളും സിറിയയിലെ റഖയ‌ും അടുത്ത ആറു മാസത്തിനുള്ളിൽ ഐഎസിൽ നിന്നു തിരിച്ചുപിടിക്കാനാണു യുഎസ് ശ്രമം. പുതിയ സൈനിക പദ്ധതിക്കായി കൂടുതല്‍ സൈനികരെ ട്രംപ് ഭരണകൂടം കണ്ടെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Image: /content_image/News/News-2017-03-01-12:29:50.jpg
Keywords: ഐ‌എസ്, ട്രംപ്
Content: 4314
Category: 18
Sub Category:
Heading: ഫാ. ടോമിന്റെ മോചനം: കത്തോലിക്ക കോണ്‍ഗ്രസ് സമരം വ്യാപിപ്പിക്കുന്നു
Content: കോ​​​ട്ട​​​യം: യെമനില്‍ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കിടെ ഭീകരര്‍ തട്ടികൊണ്ട് പോയ ഫാ.ടോം ഉഴുന്നാലിന്റെ തിരോധാനത്തിന് ഒ​​​രു​​​വ​​​ർ​​​ഷം പി​​​ന്നി​​​ട്ടി​​​ട്ടും അ​​​ദ്ദേ​​​ഹ​​​ത്തെ മോ​​​ചി​​​പ്പിക്കാ​​​ത്ത​​​തില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നാ​​​ലി​​​നു ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​തി​​​ഷേ​​​ധ സ​​​മ​​​രം ന​​​ട​​​ത്തും. ഫാ. ​​​ടോ​​​മി​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി കേ​​​ന്ദ്രം സ​​​ത്വ​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു നൽ​​​കു​​​ന്ന ഭീ​​​മ​​​ഹ​​​ർ​​​ജി​​​യി​​​ലെ ഒ​​​പ്പു​​​ശേ​​​ഖ​​​ര​​​ണ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം തൃ​​​ശൂ​​​ർ ലൂ​​​ർ​​​ദ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻഡ്രൂസ് താ​​​ഴ​​​ത്ത് നി​​​ർ​​​വ​​​ഹി​​​ക്കും. ഫാ. ​​​ടോ​​​മി​​​ന്‍റെ ജ​​​ന്മ​​​നാ​​​ടാ​​​യ രാ​​​മ​​​പു​​​ര​​​ത്തു പാ​​​ലാ രൂ​​​പ​​​ത ക​​​മ്മി​​​റ്റി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന റാ​​​ലി​​​യും സ​​​മ്മേ​​​ള​​​ന​​​വും ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത ക​​​മ്മി​​​റ്റി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ കൊ​​​ട​​​ക​​​ര​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ഉ​​​പ​​​വാ​​​സ ധ​​​ർ​​​ണ ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും. അന്നേ ദിവസം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഉ​​​പ​​​വാ​​​സ പ്രാ​​​ർ​​​ത്ഥന​​​ ന​​​ട​​​ത്തും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2017-03-02-04:52:27.jpg
Keywords: ഉഴു
Content: 4315
Category: 1
Sub Category:
Heading: ഫിലിപ്പീന്‍സില്‍ ലഹരിമരുന്നു വേട്ടയുടെ പേരില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി കത്തോലിക്ക സഭ
Content: മനില: ലഹരി മരുന്നു വേട്ടയുടെ പേരില്‍ ഫിലിപ്പീന്‍സ് സര്‍ക്കാര്‍ കൊലപ്പെടുത്തുന്നവരുടെ ആശ്രിതര്‍ക്ക് സഹായ ഹസ്തവുമായി കത്തോലിക്ക സഭ രംഗത്ത്. കഴിഞ്ഞ വേനല്‍ക്കാലത്ത് ആരംഭിച്ച ലഹരിമരുന്ന് വേട്ടയില്‍ രാജ്യത്ത് ഇതുവരെ ഏഴായിരത്തില്‍ അധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവരെയും, സാധാരണക്കാരെയും വരെ പോലീസ് ഒരു ദയയുമില്ലാതെ വെടിവച്ചു കൊലപ്പെടുത്തുകയാണ്. ഈ സാഹചര്യത്തിലാണ് സഭയുടെ പദ്ധതി. സഭ ആവിഷ്‌കരിച്ചിരിക്കുന്ന പുതിയ പദ്ധതി പ്രകാരം ലഹരിമരുന്ന് വേട്ടയുടെ ഭാഗമായി കൊല്ലപ്പെട്ട ആളുകളുടെ ബന്ധുക്കള്‍ക്ക് അഭയസ്ഥാനം ഒരുക്കും. സര്‍ക്കാരിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട്, ഏതു നിമിഷവും മരണം പ്രതീക്ഷിച്ച് ഭയത്തോടെ കഴിയുന്നവര്‍ക്കും പ്രത്യേക അഭയസ്ഥാനം ഒരുക്കുവാന്‍ കത്തോലിക്ക സഭ തീരുമാനിച്ചിട്ടുണ്ട്. ഇത്തരം ഒരു നടപടിയിലൂടെ പോലീസ് തങ്ങള്‍ക്ക് നേരെ തിരിയുവാനുള്ള സാധ്യതയുണ്ടെന്ന് പറയുമ്പോള്‍ തന്നെ, ആ ഭീഷണിയെ തങ്ങള്‍ വകവയ്ക്കുന്നില്ലെന്നും കത്തോലിക്ക വൈദികര്‍ വെളിപ്പെടുത്തി. ലഹരി കടത്തുന്നുവെന്ന് സംശയിക്കുന്ന എല്ലാവരേയും വെടിവച്ചു കൊല്ലുന്ന കിരാതനമായ നടപടിയാണ് ഫിലിപ്പീന്‍സില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. രാജ്യത്തിന്റെ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടിന്റെ പ്രത്യേക ഉത്തരവിന്റെ ബലത്തില്‍ എത്തുന്ന പോലീസ് സംഘമാണ് പദ്ധതി നടപ്പിലാക്കുന്നത്. രാത്രി കാലങ്ങളില്‍ തെരുവിലൂടെ നടക്കുന്നവരെ ബൈക്കില്‍ എത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ വെടിവച്ചു വീഴ്ത്തുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. നിയമ സംവിധാനങ്ങള്‍ക്ക് വിട്ടു നല്‍കാതെ, കുറ്റവാളികളെ തല്‍സമയം കൊലപ്പെടുത്തുന്നതിനുള്ള പ്രത്യേക അധികാരം ഡ്യൂട്ടേര്‍ട്ട് അധികാരത്തില്‍ എത്തിയ ശേഷമാണ് നടപ്പിലാക്കിയിട്ടുള്ളത്. 'എക്‌സ്ട്രാ ജുഡീഷ്യല്‍ കില്ലിംഗ്' എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ലഹരിക്കെതിരെയുള്ള പോരാട്ടത്തെ അനുകൂലിക്കുമ്പോള്‍ തന്നെ, നിരപരാധികളെ ഉള്‍പ്പെടെ കൊന്നു തള്ളുന്ന സര്‍ക്കാര്‍ നടപടിയോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്ന് സഭ വ്യക്തമാക്കുന്നു. ലഹരിമരുന്നുവേട്ടയുടെ ഭാഗമായി ആളുകളെ കൊലപ്പെടുത്തുന്ന നടപടിയ്ക്കെതിരെയുള്ള ഇടയലേഖനം ഈ മാസം അഞ്ചാം തീയതി ദേവാലയങ്ങളില്‍ വായിക്കുവാന്‍ കത്തോലിക്ക ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് തീരുമാനിച്ചിട്ടുണ്ട്. ലഹരിമരുന്നു വേട്ടയുടെ ഭാഗമായി ആളുകളെ കൊലപ്പെടുത്തുന്ന പോലീസിന്റെ ക്രൂരമായ നടപടികളെ ചിത്രീകരിക്കുന്നതിനും അവ പ്രദര്‍ശിപ്പിക്കുന്നതിനും സഭയിലെ വൈദികരുടെയും സെമിനാരി വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
Image: /content_image/TitleNews/TitleNews-2017-03-02-08:22:59.jpg
Keywords: ഫിലിപ്പ
Content: 4316
Category: 1
Sub Category:
Heading: മൈസൂര്‍ രൂപതയുടെ പുതിയ മെത്രാന്‍ സ്ഥാനമേറ്റു
Content: മൈസൂര്‍: മൈസൂര്‍ രൂപതയുടെ പുതിയ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ബിഷപ് കന്നികദാസ് വില്യമിന്റെ സ്ഥാനാരോഹണം നടന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച മൈസൂര്‍ സെന്റ് ഫിലോമിനാസ് ദേവാലയത്തില്‍ നടന്ന സ്ഥാനരോഹണ ചടങ്ങില്‍ നൂറുകണക്കിന്നു വൈദികരും സന്യസ്ഥരും പങ്കെടുത്തു. സ്ഥാനമൊഴിഞ്ഞ ബിഷപ് തോമസ് ആന്റണി വാഴപ്പിള്ളി അഭിഷേകച്ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. അയ്യായിരത്തോളം വിശ്വാസികളാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയത്. നിലവിലെ ബിഷപ്പായിരിന്ന ബിഷപ്പ് തോമസ് വാഴപ്പിള്ളി കാനോനിക പ്രായപരിധി, 75 വയസ്സായി വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ മെത്രാനെ പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്. മൈസൂര്‍ രൂപതയിലെ പൊള്ളിബേട്ടയിലാണ് ബിഷപ്പ് കന്നികദാസ് വില്യം ആന്‍റണിയുടെ ജനനം. ബാംഗ്ലൂര്‍ സെന്റ് പീറ്റേഴ്‌സ് സെമിനാരിയില്‍ ഫിലോസഫി തിയോളജി പഠനം പൂര്‍ത്തിയാക്കി കാനന്‍ ലോയില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി നേടി. 1993 മെയ് 18നു വൈദിക പട്ടം സ്വീകരിച്ചു. ഗുണ്ടല്‍പേട്ട്, ഹിങ്കല്‍, തോമയാര്‍പാലയം എന്നീ ഇടവകകളില്‍ സേവനം ചെയ്തിട്ടുണ്ട്. 2015 മുതല്‍ ജയലക്ഷ്മിപുരം സെന്റ് ജോസഫ്‌സ് പള്ളിയുടെ വികാരിയായി സേവനം ചെയ്തു വരികെയാണ് പുതിയ നിയമനം ലഭിച്ചത്.
Image: /content_image/News/News-2017-03-02-06:29:27.jpg
Keywords: മൈസൂര്‍, സ്ഥാനാരോ
Content: 4317
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസത്തെ അഭിമാനപൂര്‍വ്വം ഉയര്‍ത്തി പിടിക്കുവാന്‍ നമുക്ക് സാധിക്കണം: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്
Content: ലണ്ടന്‍: ലോകമെമ്പാടും പീഡനം അനുഭവിക്കുന്ന ക്രൈസ്തവരോടുള്ള ഐക്യദാര്‍ഢ്യം പരസ്യമായി പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രംഗത്ത്. ലോകത്തിന്റെ വിവിധ കോണുകളിലുള്ള ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നുവെന്നത് നിരാശജനകമായ സംഭവമാണെന്നും ക്രൈസ്തവ വിശ്വാസത്തെ അഭിമാനപൂര്‍വ്വം ഉയര്‍ത്തി പിടിക്കുവാന്‍ നമുക്ക് സാധിക്കണമെന്നും അവര്‍ പറഞ്ഞു. ഡൗണിംഗ് സ്ട്രീറ്റില്‍ ക്രൈസ്തവ നേതാക്കന്‍മാരെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് പീഡനം അനുഭവിക്കുന്ന ക്രൈസ്തവരോടുള്ള തന്റെ ഐക്യദാര്‍ഢ്യം തെരേസ മെയ് പരസ്യമായി പ്രകടിപ്പിച്ചത്. "ലോകത്തിന്റെ വിവിധ കോണുകളില്‍ തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നുവെന്നത് നിരാശജനകമായ സംഭവമാണ്. തങ്ങളുടെ വിശ്വാസം പിന്‍തുടരുവാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യത്തിനായി നാം എല്ലായ്‌പ്പോഴും നിലകൊള്ളണം. ഇതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണം". "ക്രിസ്തുവിലുള്ള വിശ്വാസം തുറന്നു പ്രകടിപ്പിക്കുന്നതിനുള്ള സാഹചര്യം രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്ന കാര്യം നാം ഉറപ്പ് വരുത്തണം. നമ്മിലെ ക്രൈസ്തവ വിശ്വാസത്തെ അഭിമാനപൂര്‍വ്വം ഉയര്‍ത്തി പിടിക്കുവാന്‍ നമുക്ക് സാധിക്കണം". തെരേസ മെയ് പറഞ്ഞു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ വൈദികന്റെ മകള്‍ കൂടിയായ തെരേസ മെയ്, തന്റെ ക്രൈസ്തവ വിശ്വാസം പൊതുവേദികളില്‍ ഇതിനു മുമ്പും തുറന്നു പറഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ടിലെ വിവിധ ക്രൈസ്തവ സഭകളുടെ അധ്യക്ഷന്‍മാര്‍ ഡൗണിംഗ് സ്ട്രീറ്റിലെ പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിയിരിന്നു. യുകെയിലെ കത്തോലിക്ക സഭയുടെ തലവനായ കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസ്, ലണ്ടന്‍ ബിഷപ്പ് റിച്ചാര്‍ഡ് ചാര്‍ട്രസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അടുത്തിടെ ബ്രിട്ടനില്‍ അഭയാര്‍ത്ഥികളായ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് ചില പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയെ കാന്‍റര്‍ബറി ബിഷപ്പ് വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിന്റെ ചില തീരുമാനങ്ങളോട് സഭയ്ക്കും, സഭയുടെ ചില തീരുമാനങ്ങളോട് സര്‍ക്കാരിനും വിയോജിപ്പുകള്‍ ഉണ്ടാകുമെന്നാണ് ഈ വിഷയത്തില്‍ തെരേസ മെയ് പ്രതികരിച്ചത്. ക്രൈസ്തവവിശ്വാസത്തിന് യുകെയില്‍ വലിയ കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കുമെന്ന വാക്കുകളോടെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Image: /content_image/News/News-2017-03-02-13:15:44.jpg
Keywords: തെരേസ മെയ്, ബ്രിട്ടീ
Content: 4318
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ കാര്‍പി രൂപത സന്ദര്‍ശിക്കും
Content: വത്തിക്കാന്‍: ഏപ്രില്‍ രണ്ടാം തീയതി ഞായറാഴ്ച വടക്കേ ഇറ്റലിയിലെ ആല്‍പ്സ് താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന കാര്‍പി രൂപത ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കും. 2012-ല്‍ ഉണ്ടായ ഭൂമികുലുക്കം സാരമായി ബാധിച്ചിട്ടുള്ള പ്രദേശത്തെ രൂപതയാണ് മാര്‍പാപ്പ സന്ദര്‍ശിക്കുന്നത്. ഭൂകമ്പത്തെ തുടര്‍ന്നു സര്‍വ്വതും നഷ്ട്ടപ്പെട്ട ജനങ്ങള്‍ ഇനിയും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടില്ല. മാര്‍പാപ്പായുടെ ഇടയസന്ദര്‍ശനം കാര്‍പി-മൊദേനാ പ്രവിശ്യയിലെ ജനങ്ങള്‍ക്ക് പുതിയ പ്രത്യാശ പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന് മുന്‍പ് ഭൂമികുലുക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ച സ്ഥലത്തെ കത്തീഡ്രല്‍ ദേവാലയം ആശീര്‍വ്വദിച്ച് വിശ്വാസികള്‍ക്കായി തുറന്ന്‍ കൊടുക്കും. പാപ്പായുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി രൂപതയില്‍ ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍ നടക്കുകയാണെന്ന്‍ ബിഷപ്പ് കവാന പ്രതികരിച്ചു. 1779-ല്‍ സ്ഥാപിച്ച കാര്‍പി രൂപതയ്ക്കു കീഴില്‍ രണ്ടു ലക്ഷത്തോളം കത്തോലിക്ക വിശ്വാസികളാണുള്ളത്.
Image: /content_image/News/News-2017-03-02-06:53:58.jpg
Keywords: ഫ്രാന്‍സിസ്, സന്ദര്‍
Content: 4319
Category: 1
Sub Category:
Heading: തന്റെ കത്തോലിക്ക വിശ്വാസം വീണ്ടും പ്രഘോഷിച്ചു കൊണ്ട് ഹോളിവുഡ് നടന്‍ മാർക്ക് വാൽബെർഗ്
Content: മസാച്യൂസെറ്റ്സ്: പ്രശസ്തിക്കു നടുവിലും തന്റെ കൗദാശികപരമായ ജീവിതം സാക്ഷ്യപ്പെടുത്തി കൊണ്ട് ഹോളിവുഡ് നടന്‍ മാർക്ക് വാൽബെർഗ് വിഭൂതി ബുധനാഴ്ച പോസ്റ്റ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. നെറ്റിയില്‍ ചാരം പൂശി ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോ ഇതിനോടകം പതിനാലായിരത്തിൽ അധികം പേർ ഷെയർ ചെയ്തിട്ടുണ്ട്. ഭാര്യയോടൊപ്പമുള്ള ചിത്രത്തിൽ വിഭൂതി ബുധന്റെ ആശംസകളും നടൻ നേര്‍ന്നിട്ടുണ്ട്. തന്റെ ആഴമായ കത്തോലിക്ക വിശ്വാസം ഇതിനു മുൻപും നിരവധി തവണ പ്രകടമാക്കിയ വ്യക്തിയാണ് നടൻ മാർക്ക് വാൽബെർഗ്. നേരത്തെ സയന്റിഫിക് ഫിക്ഷൻ ത്രീഡി മൂവിയായ 'ട്രാന്‍സ്ഫോമെര്‍സ്: ദ ലാസ്റ്റ് നൈറ്റ്' എന്ന സിനിമയുടെ ചിത്രീകരണ മദ്ധ്യേ ഷൂട്ടിംഗ് നിര്‍ത്തി, മാർക്ക് ദിവ്യബലിയില്‍ പങ്കെടുക്കാന്‍ പോയതു അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ബോസ്റ്റണില്‍ നടന്ന വൊക്കേഷന്‍ ഡയറക്ടറുമാരായ വൈദികരുടെ ദേശീയ സമ്മേളനത്തിന് ആശംസ അറിയിച്ച് മാര്‍ക്ക് ഇട്ട വീഡിയോ പോസ്റ്റ് ഫേസ്ബുക്കില്‍ വന്‍ചലനമാണ് സൃഷ്ട്ടിച്ചത്. വീഡിയോയില്‍ വൈദികരുടെ മഹത്വത്തെ പറ്റി മാര്‍ക്ക് പ്രസ്താവന നടത്തിയിരിന്നു. വിശുദ്ധ കുര്‍ബാനയില്‍ ക്രിസ്തുവിന്റെ ശരീരവും രക്തവും സ്വീകരിക്കുന്നത് ഒരു വൈദികന്റെ കരങ്ങളില്‍ നിന്നുമാണെന്നും കത്തോലിക്ക വിശ്വാസത്തെ ബലപ്പെടുത്തുന്നതും, മറ്റുള്ളവരുമായി പങ്കുവയ്ക്കുവാന്‍ സഹായിക്കുന്നതും വൈദികരാണെന്നുമാണ് മാര്‍ക്ക് തന്റെ വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്. ലോകത്തു ഏറ്റവും കൂടുതൽ ആദരവ് ലഭിക്കുന്ന നടനാണെകിലും തന്റെ പ്രശസ്തിക്കു നടുവിലും ക്രിസ്തുവിലുള്ള തന്റെ വിശ്വാസവും കൗദാശികപരമായ ജീവിതവും സാക്ഷ്യപ്പെടുത്തുന്നതിൽ മാർക്ക് വാൽബെർഗ് നിസംഗത പുലർത്താറില്ലയെന്നത് ഏറെ ശ്രദ്ധേയമാണ്.
Image: /content_image/TitleNews/TitleNews-2017-03-02-10:07:06.jpg
Keywords: മാര്‍ക്ക് വാൽ, ഹോളിവു
Content: 4320
Category: 19
Sub Category:
Heading: വീണുപോകുന്ന വൈദികരും സോഷ്യൽ മീഡിയായിലെ വിശ്വാസികളും
Content: വിശ്വാസികള്‍ തിരക്കിലാണ്. കത്തോലിക്കാ സഭയിലെ ഒരു വൈദികനെ പീഡനകേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവം ചർച്ച ചെയ്തുകൊണ്ടും പരിഹാരം നിർദ്ദേശിച്ചുകൊണ്ടും വിശ്വാസികള്‍ സോഷ്യൽ മീഡിയായിൽ സജ്ജീവമാണ്. ഈ കാഴ്ചകളെല്ലാം കണ്ടുകൊണ്ട് ഒരാള്‍ മാറിയിരുന്നു കൈകൊട്ടി ചിരിക്കുന്നു. അത് മറ്റാരുമല്ല. ബൈബിളിൽ "ശത്രു" എന്നു വിശേഷിപ്പിക്കുന്ന പിശാച്. ക്രിസ്തുവിനു ശേഷം സഭയുടെ രണ്ടായിരം വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും- വിശ്വാസികളെ സഭയില്‍ നിന്നകറ്റാന്‍ പിശാച് ശ്രമിക്കുന്നത് രണ്ടു വിധത്തിലാണ്. ഒന്ന്- സഭയിലെ പുരോഹിതരെ പാപത്തില്‍ വീഴ്ത്തുക. രണ്ട്- ഈ പാപം പ്രചരിപ്പിച്ച് വിശ്വാസികള്‍ക്ക് സഭയോട് വെറുപ്പുളവാക്കുക. ഇതില്‍ ആദ്യത്തേതില്‍ പിശാചിന്‍റെ ഇര വൈദികരാണെങ്കില്‍ രണ്ടാമത്തേതില്‍ അവന്‍ ഇരയാക്കുന്നത് വിശ്വാസികളെയാണ്. വൈദികരും വിശ്വാസികളും ഈ ദൗത്യം ഭംഗിയായി നിര്‍വഹിക്കുമ്പോള്‍ സഭയുടെ ശത്രുവായ പിശാച് കൈകൊട്ടി ചിരിക്കുന്നു. കത്തോലിക്കാ സഭയിലെ ഏകദേശം അഞ്ച് ലക്ഷത്തോളം വരുന്ന വൈദികരില്‍ രണ്ടോ മൂന്നോ വൈദികര്‍ ഓരോ വര്‍ഷവും കുറ്റകൃത്യങ്ങള്‍ മൂലം അറസ്റ്റു ചെയ്യപ്പെടുമ്പോള്‍ അത് വലിയ വാര്‍ത്തയാകാറുണ്ട്. ഈ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയായിലൂടെ പ്രചരിക്കുമ്പോള്‍ തെറ്റു ചെയ്ത പുരോഹിതനെ കുറ്റപ്പെടുത്തുന്ന പോസ്റ്റുകള്‍ ഒരു ശതമാനമാണെങ്കില്‍ ഇതിന്‍റെ പേരില്‍ സഭയിലെ എല്ലാ പുരോഹിതരെയും സഭയുടെ കൂദാശകളെയും അടച്ച് ആക്ഷേപിക്കുന്ന പോസ്റ്റുകള്‍ 99 ശതമാനമായിരിക്കും. അതിനാല്‍ ഈ വിഷയത്തില്‍ വിശ്വാസികള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. #{red->n->n->വിശുദ്ധമായ സഭയും പാപികളായ അംഗങ്ങളും}# സഭ എന്നത് ഒരേസമയം മാനുഷികവും ദൈവികവുമായ ഒരു രഹസ്യമാണ്. അത് പാപികളുടെ സഭയാണ്. പാപികളായ സഭാമക്കളോട് ക്രിസ്തു അവഗാഢം ബന്ധപ്പെട്ടിരിക്കുന്നു. മാനുഷികവും ദൈവികവുമായതിന്‍റെ, പാപത്തിന്‍റെയും ദൈവകൃപയുടെയും അവിഭാജ്യമായ ഐക്യമാണ് സഭയെന്ന രഹസ്യം. ഒരു വൈദികന്‍റെ പാപം വിശ്വാസികളിലേക്ക് ദൈവം വര്‍ഷിക്കുന്ന കൃപാവരങ്ങളെ തടസ്സപ്പെടുത്തുന്നില്ല. അതിനാല്‍ ഒരു വൈദികന്‍ വീഴുമ്പോള്‍ വിശ്വാസികള്‍ ഒരുപാട് അസ്വസ്ഥരാകേണ്ട കാര്യമില്ല. തെറ്റു ചെയ്തവരെ ശിക്ഷിക്കാന്‍ രാജ്യത്ത് നിയമവും കോടതിയും ഉണ്ടല്ലോ. തെറ്റു ചെയ്തവര്‍ ആരു തന്നെയായിരുന്നാലും അവര്‍ ദൈവത്തിന്‍റെ ന്യായവിധിക്കു മുമ്പില്‍ നില്‍ക്കേണ്ടവനാണല്ലോ. സഭ വിശുദ്ധമായിരിക്കുന്നത് അതിന്‍റെ സകല അംഗങ്ങളും വിശുദ്ധരാണെന്നു സങ്കല്‍പ്പിക്കപ്പെടുന്നതു കൊണ്ടല്ല. പിന്നെയോ ദൈവം പരിശുദ്ധനായതുകൊണ്ടും അവിടുന്ന് സഭയില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടുമാണ്. #{red->n->n->വൈദികരുടെ വീഴ്ച ആഘോഷിക്കുന്നവരെ തിരിച്ചറിയുക}# സഭയേയും വൈദികരെയും കൂദാശകളെയും ആക്ഷേപിക്കാന്‍ സോഷ്യല്‍ മീഡിയായില്‍ സജ്ജീവമായിരിക്കുന്ന നിരവധി ഗ്രൂപ്പുകള്‍ ഉണ്ട്. ഈ ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നത് ക്രിസ്ത്യാനികൾ തന്നെയാണ് എന്നതാണ് ഖേദകരം. ഇക്കൂട്ടര്‍ ഓരോ പ്രഭാതത്തിലും ഉണരുന്നതുതന്നെ ഏതെങ്കിലും ഒരു വൈദികന്‍റെ വീഴ്ച ആഗ്രഹിച്ചു കൊണ്ടാണ്. ഇക്കൂട്ടര്‍ക്ക് വൈദികരുടെ വീഴ്ച ഒരു ആഘോഷമാണ്. വൈദികന്‍ പീഡിപ്പിച്ച കുട്ടിയുടെ വേദനയോ ആ കുടുംബത്തിനുണ്ടായ നഷ്ടമോ ഇക്കൂട്ടര്‍ക്ക് വേദനയുളവാക്കുന്നില്ല. പിന്നെയോ ഒരു വൈദികന്‍റെ പാപം ഉയര്‍ത്തിക്കാട്ടി വിശ്വാസികളെ സഭയില്‍ നിന്നും അകറ്റാം എന്ന സന്തോഷത്തില്‍ അവര്‍ സഭയിലെ പുരോഹിത വര്‍ഗ്ഗത്തെ മുഴുവന്‍ അസഭ്യം പറയുന്നു. സഭയിലെ കൂദാശകളെയും അതില്‍ പങ്കെടുക്കുന്ന വിശ്വാസികളെയും അധിക്ഷേപിക്കുന്നു. സമൂഹത്തിലെ തിന്മക്കെതിരെ പ്രചാരണം നടത്തുന്നു എന്ന വ്യാജേന അവർ സഭാമാതാവിനെ കല്ലെറിയുകയാണ് ചെയ്യുന്നത് എന്ന സത്യം വിശ്വാസികള്‍ തിരിച്ചറിയണം. വൈദികരുടെ മധ്യസ്ഥനായ വി. ജോണ്‍ മരിയ വിയാനി പറഞ്ഞ വാക്കുകള്‍ നമ്മുടെ കണ്ണുകളെ തുറക്കട്ടെ. "മതത്തെ നശിപ്പിക്കാന്‍ ഒരുവന്‍ ആഗ്രഹിച്ചാല്‍ അയാള്‍ വൈദികരെ ആക്രമിച്ചുകൊണ്ട് തുടങ്ങുന്നു. എന്തെന്നാല്‍ എവിടെ വൈദികരില്ലാതാവുന്നോ അവിടെയെല്ലാം ബലികളും ഇല്ലാതാകുന്നു. എവിടെ ബലികള്‍ ഇല്ലാതാകുന്നുവോ അവിടെ മതവും ഇല്ലാതാകുന്നു". #{red->n->n->പ്രാര്‍ത്ഥിക്കാത്തവര്‍ വിമര്‍ശിക്കാതിരിക്കട്ടെ}# ഒരു വൈദികന്‍ എന്നത് ആകാശത്തു നിന്നും ഇറങ്ങി വന്ന ഒരു വിശുദ്ധ വ്യക്തിയല്ല. പാപികളായ മാതാപിതാക്കള്‍ക്ക് പിറന്ന്, പാപകരമായ സാഹചര്യങ്ങളില്‍ വളര്‍ന്ന്, പാപങ്ങള്‍ നിറഞ്ഞ സാമൂഹ്യ അന്തരീക്ഷത്തില്‍ ജീവിക്കുന്ന ഒരു യുവാവാണ് പിന്നീട് വൈദികനായി തീരുന്നത്. അതിനാൽ സമൂഹത്തിൽ ഏതൊക്കെ തിന്മ നിലനിൽക്കുന്നുണ്ടോ അതിന്റെയെല്ലാം സ്വാധീനം വൈദികരിലും ഉണ്ടാകും. തന്‍റെ ജീവിതത്തില്‍ ലഭിക്കാവുന്ന നിരവധി ലൗകിക സുഖങ്ങള്‍ സ്വമനസ്സാലെ ഉപേക്ഷിച്ചു കൊണ്ടാണ് നിരവധി വര്‍ഷങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും പരിശീലനത്തിനും ശേഷം "തിരുപ്പട്ടം" എന്ന കൂദാശ സ്വീകരിച്ചു കൊണ്ട് ഒരാൾ വൈദികനാകുന്നത്. ഇപ്രകാരം ഒരു യുവാവ് വൈദികനായി തീരുമ്പോള്‍ പിശാച് ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്നത് ഈ വൈദികനെ തന്നെയായിരിക്കും. ഒരു സാധാരണ വിശ്വാസിയുടെ വീഴ്ച ദിനപത്രങ്ങളിലെ ഒരു ചെറിയ കോളം വാര്‍ത്തയാണെങ്കില്‍ ഒരു വൈദികന്‍റെ വീഴ്ച ആ പത്രത്തിലെ പ്രധാന വാര്‍ത്തയായിരിക്കുമെന്ന് പിശാചിന് നന്നായി അറിയാം. ഒരു വിശ്വാസി പാപം ചെയ്‌താല്‍ അത് മറ്റു വിശ്വാസികളുടെ വിശ്വാസത്തിനു കോട്ടം തട്ടുകയില്ല. എന്നാല്‍ ഒരു വൈദികന്‍റെ വീഴ്ച അനേകം വ്യക്തികളെ ദൈവവിശ്വാസത്തില്‍ നിന്നകറ്റാന്‍ കാരണമാകുമെന്ന് തിരിച്ചറിയുന്ന പിശാച് വൈദികനെ വീഴ്ത്താന്‍ കഠിന പരിശ്രമം നടത്തുന്നു. അതിനാല്‍ തന്നെ ഓരോ വൈദികനും വേണ്ടി പ്രാര്‍ത്ഥിക്കുക എന്ന വലിയ ഉത്തരവാദിത്വം ഓരോ വിശ്വാസിക്കുമുണ്ട്. ഇപ്രകാരം വൈദികര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാത്ത വരാണോ നമ്മള്‍? എങ്കില്‍ അവരെ വിമര്‍ശിക്കാനും നമുക്ക് അവകാശമില്ല. കാരണം അവരുടെ വീഴ്ചയില്‍ ഒരു ചെറിയ പങ്ക് നമുക്കും ഉണ്ട്. #{red->n->n->പാപം ഇല്ലാത്തവന്‍ ആദ്യം കല്ലെറിയട്ടെ}# വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെ നിയമജ്ഞരും ഫരിസേയരും കൂടി യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവരുന്നതായി നാം ബൈബിളില്‍ കാണുന്നു (യോഹ. 8:1-11). ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ കല്‍പ്പിച്ചിരുന്നത്. എന്നാല്‍ യേശു അവരോടു പറഞ്ഞു: "നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ". ഇതു കേട്ടപ്പോള്‍ മുതിര്‍ന്നവര്‍ ഓരോരുത്തരായി സ്ഥലം വിട്ടു. ഒടുവില്‍ യേശുവും ആ സ്ത്രീയും മാത്രം അവശേഷിച്ചു. ഒരു വൈദികന്‍ ചെയ്ത തെറ്റിന്‍റെ പേരില്‍ വൈദികരെ മുഴുവന്‍ ആക്ഷേപിക്കുന്ന സോഷ്യല്‍ മീഡിയാ സുഹൃത്തുക്കളോടും 'നിങ്ങളില്‍ പാപം ചെയ്യാത്തവന്‍ ആദ്യം കല്ലെറിയട്ടെ' എന്നു ദൈവം പറഞ്ഞാല്‍ ആരും അവശേഷിക്കില്ല എന്നു നമുക്കെല്ലാവര്‍ക്കും നന്നായി അറിയാം. ഇന്നു നാം വീഴാതെ നിൽക്കുന്നുണ്ടങ്കിൽ അതിനു ദൈവത്തിനു നന്ദി പറയാം കാരണം നാളെ നമ്മളും വീണുപോയേക്കാം. #{red->n->n->സഭയില്‍ മാറ്റം വരുത്തുവാന്‍ ആഗ്രഹിക്കുന്നവരോട്}# ഇതിനിടെ വൈദികരെ വന്ധ്യംകരിക്കണമെന്നും പുരോഹിതരെ മുഴുവന്‍ വിവാഹം കഴിപ്പിക്കണമെന്നുള്ള ആവശ്യവുമായി ചിലര്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. കേരളത്തിൽ നടക്കുന്ന പീഡനങ്ങളുടെ കണക്കെടുത്താൽ വിവാഹം കഴിച്ചു കുടുംബജീവിതം നയിക്കുന്നവർക്കാണ് ഇക്കാര്യത്തിൽ കൂടുതലും തെറ്റുപറ്റുന്നത് എന്നു മനസ്സിലാക്കുവാൻ സാധിക്കും. അതുകൊണ്ട് സഭയിലെ ബ്രഹ്മചര്യമാണ് ഇതിനു കാരണം എന്നു പറയുക സാധ്യമല്ല. സഭയിലെ അംഗങ്ങള്‍ക്ക് തെറ്റുകളും കുറവുകളും എല്ലാക്കാലങ്ങളിലും സംഭവിച്ചിട്ടുണ്ട്. മദര്‍ തെരേസ ജീവിച്ചിരുന്ന കാലഘട്ടത്തിലും ഇതുപോലുള്ള തെറ്റുകള്‍ സംഭവിച്ചിരുന്നു. ഇപ്രകാരം തെറ്റുകളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സഭയില്‍ മാറ്റം ആവശ്യമാണെന്നു വാദിച്ചിരുന്ന ഒരു പത്രപ്രവര്‍ത്തകര്‍ ഒരിക്കല്‍ മദര്‍ തെരേസയോട് ഇപ്രകാരം ചോദിച്ചു. "സഭയില്‍ ഏതു മേഖലയിലാണ് ഒരു മാറ്റം വേണമെന്ന് അമ്മ ആഗ്രഹിക്കുന്നത്?" മദര്‍ ആ പത്രപ്രവര്‍ത്തകന്‍റെ നേരെ നോക്കി ഇപ്രകാരം പറഞ്ഞു:- "സഭയില്‍ മാറ്റം വേണ്ടത് എന്നിലും നിന്നിലുമാണ്". #{red->n->n->ആരാണ് പുരോഹിതന്‍?}# ഒരു പുരോഹിതന്‍ പാപം ചെയ്തു എന്നു കേട്ടാല്‍ നാം വളരെയേറെ അസ്വസ്ഥരാകാറുണ്ട്. എങ്ങനെയാണ് ഒരു പുരോഹിതന് ഇപ്രകാരമുള്ള പാപങ്ങള്‍ ചെയ്യാന്‍ സാധിക്കുക? ഒരു വൈദികന്റെ വീഴ്ച നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ തന്നെ ചോദ്യം ചെയ്തേക്കാം. അതിനാല്‍ ആരാണ് ഒരു വൈദികന്‍ എന്നു നാം അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. പഴയ നിയമത്തിലെ വൈദികര്‍ സ്വര്‍ഗ്ഗീയ കാര്യങ്ങളുടെയും ഭൗതിക കാര്യങ്ങളുടെയും ഇടക്കുള്ള, അതായത് ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ള മധ്യസ്ഥരായിരുന്നു. എന്നാല്‍ ക്രിസ്തു ആ പൗരോഹിത്യം പൂര്‍ണ്ണമാക്കുകയും അവസാനിപ്പിക്കുകയും ചെയ്തു (YOUCAT 250). ഇന്ന് സഭയില്‍ നാം കാണുന്ന വൈദികര്‍ തന്‍റെ സ്വന്തം അധികാരത്താലോ ധാര്‍മ്മിക പൂര്‍ണ്ണതയാലോ അല്ല പ്രവര്‍ത്തിക്കുന്നത്. പിന്നെയോ, ക്രിസ്തുവിന്‍റെ നാമത്തിലാണ്. ഈ വൈദികര്‍ക്ക് സ്വന്തമായി ഒന്നുമില്ലാത്തതിനാല്‍ അയാള്‍ സര്‍വ്വോപരി ഒരു ദാസനാണ്‌. ഇതേപ്പറ്റി വി. തോമസ്‌ അക്വീനാസ് ഇപ്രകാരം പറയുന്നു: "ക്രിസ്തു മാത്രമാണ് യഥാര്‍ത്ഥ പുരോഹിതന്‍. എന്നാല്‍ മറ്റുള്ളവര്‍ അവിടുത്തെ ശുശ്രൂഷകരാണ്". അതിനാല്‍ ക്രിസ്തു മാത്രമാണ് നമ്മുടെ പുരോഹിതന്‍. അവൻ ഒരിക്കലും പാപം ചെയ്യാത്തവനും, നമുക്കു വേണ്ടി പീഡകള്‍ സഹിച്ചു മരിച്ചവനും, ഉത്ഥാനം ചെയ്തവനും, പിതാവിന്‍റെ വലതുഭാഗത്ത് നമുക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്നവനുമാണ്. അതിനാൽ ക്രിസ്തുവിനെ നോക്കിവേണം നാം ഓടാൻ. നമ്മുടെ ക്രിസ്തീയ ജീവിതത്തിന്റെ ലക്ഷ്യവും മാർഗ്ഗവും ക്രിസ്തു മാത്രമായിരിക്കട്ടെ. ഇന്നു സഭയില്‍ കാണുന്ന വൈദികര്‍ സേവകരാണെങ്കില്‍ അവരുടെ യജമാനന്‍ ക്രിസ്തുവാണ്‌. ക്രിസ്തുവിന്‍റെ സേവകരായ വൈദികര്‍ വീഴുമ്പോള്‍ അവരെ വിധിക്കാന്‍ നാം ആരാണ്? അവരുടെ യജമാനനായ ക്രിസ്തു തന്നെ അവരെ വിധിക്കട്ടെ. "മറ്റൊരാളുടെ സേവകനെ വിധിക്കാന്‍ നീ ആരാണ്? സ്വന്തം യജമാനന്‍റെ സന്നിധിയിലാണ് അവന്‍ നില്‍ക്കുകയോ വീഴുകയോ ചെയ്യുന്നത്" (റോമ. 14:4). വൈദികര്‍ ചെയ്യുന്ന ചെറിയ പാപങ്ങള്‍ പോലും സമൂഹത്തില്‍ ആഴമായ മുറിവുണ്ടാക്കുന്നു എന്നത് സത്യമാണ്. ഓരോ വൈദികന്‍ പാപം ചെയ്യുമ്പോഴും സഭാമാതാവ് കരയുന്നു. ഇത്തരം തെറ്റുകളുടെ ഗൗരവം തിരിച്ചറിഞ്ഞു കൊണ്ട് സഭയിലെ എല്ലാ വൈദികര്‍ക്കും വേണ്ടി നമുക്കു പ്രാർത്ഥിക്കാം. അഞ്ചുലക്ഷം വൈദികരിൽ രണ്ടോ മൂന്നോ പേർ വീഴുമ്പോൾ അത് ഉയർത്തിക്കാട്ടി സഭാമാതാവിനെ വിമര്‍ശിക്കുന്നവര്‍ ദൈവശാസ്ത്രജ്ഞനായ ഫാ. കാള്‍ റാനര്‍ പറഞ്ഞത് ഓര്‍മ്മിക്കുന്നത് നന്നായിരിക്കും- "സഭ ചുളിവുകളും ചാലുകളുമുള്ള ഒരു വൃദ്ധയാണ്; എന്നിരുന്നാലും അവള്‍ എന്‍റെ അമ്മയാണ്. സ്വന്തം അമ്മയെ ഒരുത്തനും തല്ലുകയില്ല". പ്രിയപ്പെട്ട സഹോദരങ്ങളെ നമുക്കു ചിന്തിക്കാം- നാം ചുളിവുകളുള്ള അമ്മയെ തല്ലുന്നവരാണോ? < Originally published on 16/05/17 >
Image: /content_image/Editor'sPick/Editor'sPick-2017-03-02-12:06:36.jpg
Keywords: വൈദിക
Content: 4321
Category: 1
Sub Category:
Heading: പ്രത്യാശയുടെയും പുതുജീവിതത്തിന്റെയും അനുഭവത്തിലേക്ക് നോമ്പുകാലത്ത് വിശ്വാസികളെ ക്ഷണിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ
Content: വത്തിക്കാൻ: ഇസ്രായേൽ ജനം അടിമത്വത്തിന്റെ ബന്ധനത്തിൽ നിന്നും മോചിതരായതുപോലെ പ്രത്യാശയുടെയും പുതു ജീവിതത്തിന്റെയും അനുഭവത്തിലേക്കാണ് ഈ നോമ്പുകാലത്ത് ക്രിസ്ത്യാനികളായ നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ. വിഭൂതി ബുധനാഴ്ച വിശ്വാസികൾക്കായി നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. "ക്രിസ്തു തന്റെ പീഡാസഹനവും, കുരിശുമരണവും, ഉത്ഥാനവും വഴി അനുഗ്രഹപൂർണ്ണമായ നിത്യജീവിതത്തിലേക്കുള്ള കവാടം തുറന്നു തന്നു. അനുതാപത്തിന്റെയും പരിത്യാഗപ്രവർത്തികളുടേയും കാലം മാത്രമല്ല നോമ്പ്, ക്രിസ്തുവിന്റെ പുനരുത്ഥാനം വഴി ക്രൈസ്തവർക്ക് സംജാതമായ പ്രത്യാശയുടെയും നാം സ്വീകരിച്ച മാമ്മോദീസാ പരികർമ്മത്തിന്റെ നവീകരണവും കൂടിയാണ്. വാഗ്ദത്ത ഭൂമിയിലേക്കുള്ള യാത്രയിൽ പരീക്ഷണങ്ങളിലൂടെയും സഹനങ്ങളിലൂടെയും കടന്നു പോയപ്പോഴും ദൈവത്തോടുള്ള വിശ്വസ്തത പ്രകടമാക്കിയ ഇസ്രായേൽക്കാരുടെ അനുഭവം നോമ്പുകാലത്തെ കൂടുതൽ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു". അദ്ദേഹം പറഞ്ഞു. "പ്രത്യാശയിലേക്കുള്ള പാതയിലാണ് നാം; അടിമത്വത്തിൽ നിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള വാഗ്ദത്ത ഭൂമി ലക്ഷ്യമായാണ് നാം മുന്നേറുന്നത്. നമ്മുടെ ഓരോ ചുവടുവെയ്പ്പും, പരിശ്രമങ്ങളും, പരീക്ഷണങ്ങളും, വീഴ്ചകളും, നവീകരണങ്ങളും അർത്ഥവത്താകുന്നത് അതെല്ലാം ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാകുമ്പോഴാണ്. മരണത്തിൽ നിന്നും ജീവനിലേക്കും, ദുഃഖത്തിൽ നിന്നും സന്തോഷത്തിലേക്കുമാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. ക്രിസ്തുവിന്റെ കുരിശുമരണം വഴിയായി അവിടുന്ന് നമുക്കുവേണ്ടി എല്ലാം ചെയ്തു കഴിഞ്ഞുവെന്നും അതിനാൽ നാമെല്ലാം സ്വർഗ്ഗം പ്രാപിക്കും എന്നുമുള്ള ധാരണ തെറ്റാണ്. നമുക്ക് അവിടുന്ന് പാപമോചനം പ്രദാനം ചെയ്യുന്നു, എന്നാൽ പരിശുദ്ധ കന്യകാമറിയത്തെയും വിശുദ്ധരേയും പോലെ നാം ഓരോരുത്തരുടേയും സമ്മതവും പങ്കാളിത്തവും അതിന് ആവശ്യമാണ്". മാർപാപ്പ പറഞ്ഞു. ക്രിസ്തു തന്റെ പീഡാനുഭവത്തിലൂടെ പൂർത്തിയാക്കിയ പാതയിൽ, മാമ്മോദീസായിലൂടെ നാം സ്വീകരിച്ച വിശ്വാസത്തിന്റെ കൈത്തിരിയുമായ് സഞ്ചരിക്കാൻ വിളിക്കപ്പെട്ടവരാണ് നാം ഓരോരുത്തരും. നാം സഞ്ചരിക്കുന്ന പാത സഹനങ്ങൾ നിറഞ്ഞതാണ്, എങ്കിലും, യേശുവിലുള്ള പ്രത്യാശയോടെ നമുക്ക് മുന്നേറാം". ഫ്രാൻസിസ് മാർപ്പാപ്പ കൂട്ടിചേര്‍ത്തു.
Image: /content_image/TitleNews/TitleNews-2017-03-02-14:06:52.jpg
Keywords: ഫ്രാന്‍സിസ്, നോമ്പ