Contents

Displaying 4071-4080 of 25037 results.
Content: 4342
Category: 18
Sub Category:
Heading: ഫാ. ടോമിന്റെ മോചനത്തിനായി സര്‍ക്കാര്‍ നടപടികള്‍ കാര്യക്ഷമമാകണം: കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ്
Content: കൊച്ചി: ഫാ. ​​​ടോ​​​മി​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ൾ കാര്യക്ഷമമാകണമെന്ന് സി​​​ബി​​​സി​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ. ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ൽ ബ​​​ന്ദി​​​യാ​​​ക്ക​​​പ്പെ​​​ട്ട​​​തി​​​ന്‍റെ ഒ​​​ന്നാം വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ലെ കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ​​​സ​​​മി​​​തി​​​യും (കെ​​​സി​​​ബി​​​സി) സ​​​ലേ​​​ഷ്യ​​​ൻ സ​​​ഭ​​​യു​​​ടെ (എ​​​സ്ഡി​​​ബി) ബം​​​ഗ​​​ളൂ​​​രു പ്രോ​​​വി​​​ൻ​​​സും സം​​​യു​​​ക്ത​​​മാ​​​യി കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ത്തി​​​യ പ്രാ​​​ർ​​​ഥ​​​നാ സ​​​മ്മേ​​​ള​​​നം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. "ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​​​​ൽ ബ​​​ന്ദി​​​യാ​​​ക്ക​​​പ്പെ​​​ട്ട​​​തി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പ അ​​​തീ​​​വ​​​ദു​​​:ഖി​​​ത​​​നാ​​​ണ്. മോ​​​ച​​​ന​​​ത്തി​​​നാ​​​യി സാ​​​ധ്യ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ വ​​​ത്തി​​​ക്കാ​​​ൻ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ പ​​​തി​​ന്മ​​​ട​​​ങ്ങ് ആ​​​വേ​​​ശ​​​ത്തോ​​​ടെ രാ​​​ജ്യ​​​ത്തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യ്ക്കാ​​​യി പ്ര​​​യ​​​ത്നി​​​ച്ച​​​വ​​​രാ​​​ണു ക്രൈസ്തവർ. ഭാ​​​ര​​​ത​​​ത്തി​​​ലെ പൗ​​​ര​​​ൻ എ​​​ന്ന നി​​​ല​​​യി​​​ൽ അ​​​ച്ച​​​നെ മോ​​​ചി​​​പ്പി​​​ക്കാ​​​ൻ ഭാര​​​ത​​​ സ​​​ർ​​​ക്കാ​​​രി​​​നു ക​​​ട​​​മ​​​യു​​​ണ്ട്". കര്‍ദിനാള്‍ ക്ലീമീസ് പറഞ്ഞു. സിബിസിഐയും കെസിബിസിയും ടോം ഉഴുന്നാലിൻറെ മോചനത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകളെ നിരന്തരം ബന്ധപ്പെട്ടു വരികയാണെന്ന് ആമുഖസംഭാഷണം നടത്തിയ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. "തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നും വ​​​ർ​​​ഗീ​​​യ​​​ത​​​യ്ക്കു​​​മെ​​​തി​​​രേ കു​​​ട്ടി​​​ക​​​ളി​​​ലും മു​​​തി​​​ർ​​​ന്ന​​​വ​​​രി​​​ലും അ​​​വ​​​ബോ​​​ധം ഉ​​​ണ​​​ർ​​​ത്ത​​​ണം. വി​​​ദ്യാ​​​ഭ്യാ​​​സ, സാം​​​സ്കാ​​​രി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ൽ അ​​​തി​​​നാ​​​യി പ​​​രി​​​ശീ​​​ല​​​നം ആ​​​വ​​​ശ്യ​​​മാ​​​ണ്. വ്യ​​​ക്തി​​​ക​​​ളി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലും ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യ ഊ​​​ർ​​​ജം വ​​​ള​​​ർ​​​ത്തു​​​ന്പോ​​​ഴാ​​​ണു ന​​​ശീ​​​ക​​​ര​​​ണ​​​സം​​​സ്കാ​​​ര​​​ത്തെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ക". ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി കൂട്ടിച്ചേര്‍ത്തു. എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍​ഹാ​​​ളി​​​ൽ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​എം.​ സൂ​​​സ​​​പാ​​​ക്യം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. 57 മെത്രാൻമാരും വൈദികരും സന്യസ്തരും വിശ്വാസികളുമടക്കം നിരവധിപേർ പ്രാര്‍ത്ഥന സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എത്തി.
Image: /content_image/India/India-2017-03-05-07:09:52.jpg
Keywords: ബസേലിയോസ്, ടോം
Content: 4343
Category: 1
Sub Category:
Heading: ഇടയലേഖനം രൂപതാദ്ധ്യക്ഷൻെറ വാക്കുകളിൽ തന്നെ കണ്ടും കേട്ടും സീറോ മലബാർ സഭാംഗങ്ങൾ
Content: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശ്വാസികൾക്കെഴുതിയ ആദ്യ ഇടയലേഖനത്തിൻെറ വീഡിയോ പതിപ്പ് പുറത്തിറങ്ങി. ദിവ്യബലി മധ്യേ തിരുവചന വായനകൾക്കു ശേഷം നോമ്പുകാല സന്ദേശം ഉൾക്കൊള്ളുന്ന ആദ്യ ഇടയലേഖനം മെത്രാൻ തന്നെ വിശ്വാസികളോടു നേരിട്ടു സംസാരിക്കുന്ന രീതിയിൽ പ്രൊജക്ടറിലൂടെ സ്ക്രീനിൽ തെളിഞ്ഞു കണ്ടപ്പോൾ അത് വിശ്വാസികൾക്ക് നവ്യാനുഭവമായി. ചില രാജ്യങ്ങളിൽ ലത്തീൻ കത്തോലിക്കാ സഭയുടെ രൂപതകളിൽ ഇത്തരത്തിൽ മെത്രന്മാരുടെ ഇടയലേഖനങ്ങൾ ജനങ്ങളിലെത്തിക്കാറുണ്ട്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത മതബോധന ഡയറക്ടർ റവ.ഫാ. ജോയി വയലിലാണ് ഇടയലേഖനത്തിൻെറ വാക് രൂപത്തിന് ദൃശ്യചാരുത നല്കിയത്. ഇന്നലെ നോട്ടിംഗ്ഹാം രൂപതയിൽ സെൻറ് പോൾസ് ലെൻറൻ ബുളി വാർഡ് ദേവാലയത്തിൽ വച്ചു നടന്ന ദിവ്യബലി മധ്യേ ഇടയലേഖനത്തിൻെറ വീഡിയോ പതിപ്പിന്റെ ആദ്യ അവതരണങ്ങളിലൊന്നു നടന്നു. ഈ പുതിയ ആശയത്തെ വിശ്വാസികൾ ആഹ്ളാദത്തോടെയാണ് സ്വീകരിച്ചത്. മെത്രാൻ തങ്ങളോടു നേരിട്ടു സംസാരിക്കുന്നതു പോലെ തോന്നുന്നെന്നും വായിച്ചു കേൾക്കുന്നതിനെക്കാളും കൂടുതൽ ആകർഷകവും ഫലപ്രദവുമാണെന്നുമാണ് വിശ്വാസികളുടെ പ്രതികരണം. ഇടയലേഖനത്തിലേയ്ക്കു കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ മാർഗ്ഗം കൂടുതൽ സഹായകരമാണെന്നും അഭിപ്രായമുയർന്നു.
Image: /content_image/News/News-2017-03-05-07:59:17.jpg
Keywords: ബ്രിട്ടന്‍ രൂപത
Content: 4344
Category: 9
Sub Category:
Heading: അടുത്ത രണ്ടാം ശനിയാഴ്ച മാര്‍ച്ച് 11നായി ബഥേല്‍ വീണ്ടും കാതോര്‍ക്കുന്നു
Content: പൊട്ടി വിരിയുന്ന പ്രഭാതത്തെ വരവേല്‍ക്കുവാന്‍ അണിഞ്ഞൊരുങ്ങുന്ന പ്രഭാത നക്ഷത്രം പോലെ ബഥേല്‍ വീണ്ടും ഒരുങ്ങുന്നു അടുത്ത രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനായി. റവ. ഫാ. സോജി ഓലിക്കല്‍ അച്ചന്റെ നേതൃത്വത്തില്‍ സെഹിയോന്‍ യൂറോപ്പ് എല്ലാം രണ്ടാം ശനിയാഴ്ചയും ഒരുക്കുന്ന കണ്‍വെന്‍ഷന്‍ ഏറെ ആത്മീയ മധുരമാകുവാന്‍ ഗ്രേറ്റ് ബ്രിട്ടണ്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പില്‍ ഇത്തവണയും എത്തിച്ചേരും. അതോടൊപ്പം യൂറോപ്പിലെ പ്രമുഖ വചന പ്രഘോഷകനും ഓസ്‌കോട്ട് സെന്റ് മേരീസ് സെമിനാരി സ്പിരിച്വല്‍ ഡയറക്ടറുമായ റവ. കാനോന്‍ ജോണ്‍ യൂബ്രിഡും പങ്കെടുക്കും. ഇംഗ്ലീഷിലും മലയാളത്തിലും രണ്ടു സെഷനിലായി നടക്കുന്ന കണ്‍വന്‍ഷനില്‍ ദേശഭാഷാ വ്യത്യാസമില്ലാതെ യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുനിന്നുമായി ജനം എത്തിച്ചേരുന്നു. നമുക്കുവേണ്ടി വിശുദ്ധ കുര്‍ബാന ആകുവാന്‍ നുറുങ്ങുന്ന ആ ദേഹം. ഇവിടെ ഈശോ അവശനും ക്ഷീണിതനും ആണ്. ഒരു മണിക്കൂറെങ്കിലും എന്നോടുകൂടെ ഉണര്‍വോടെ ആയിരിക്കുവാന്‍ അപേക്ഷിക്കുന്ന ആ കണ്ണുകള്‍ തീവ്രമായി നമ്മെ നോക്കുന്നു. ഈശോയുടെ കുരിശിന്റെ വഴിയില്‍ ഈശോയുമായി ഒന്നാകുന്ന നോമ്പുകാലം. ഈശോയുടെ പീഡാനുഭവത്തിന്റെ ആഴങ്ങളിലേക്കു നമ്മെ നയിക്കുവാന്‍ സെഹിയോന്‍ സേക്രഡ് ഡ്രാമ ടീം അവതരിക്കുന്ന ദൃശ്യാവിഷ്‌കരണ കുരിശിന്റെ വഴി ഭക്ത്യാദരപൂര്‍വം നടത്തപ്പെടുന്നതായിരിക്കും. ആത്മീയ അജ്ഞതയുടെ എമ്മാവൂസില്‍ നമ്മുടെ മക്കള്‍ അലയാന്‍ ഇടയാകരുത്. അത് സങ്കടങ്ങള്‍ ക്ഷണിച്ചുവരുത്തും. ഇപ്പോള്‍ തന്നെ ഈശോ ഉള്ള വഴിയിലേക്ക് അവരെ നമുക്ക് തിരിച്ചുവിടാം. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി അവരുടെ പ്രായമനുസരിച്ച് സെക്ഷന്‍ തിരിച്ച് നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ വളരെ അധികം കുട്ടികള്‍ പങ്കെടുക്കുന്നു. ഈശോയുടെ പീഡാനുഭവത്തില്‍ അവിടുത്തെ അമ്മയായ മറിയത്തിന്റെ പങ്ക് വെളിപ്പെടുത്തും. LOOKING THROUGH HER EYES എന്ന പ്രോഗ്രാം കുട്ടികള്‍ക്കായി അവതരിപ്പിക്കപ്പെടുന്നതായിരിക്കും. കുട്ടികള്‍ക്കായി ഏറ്റവും അനുയോജ്യമായ കഥകളും ടെസ്റ്റിമോണീസും ഉള്‍പ്പെടുന്ന കിംഗ്ഡം റവലേറ്റര്‍ മാഗസിന്‍ സൗജന്യമായി എല്ലാ മാസവും നല്‍കപ്പെടുന്നു. കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും ഇംഗ്ലീഷിലും മലയാളത്തിലും സ്പിരിച്വല്‍ ഷെയറിംഗിനും മറ്റു ഭാഷകളില്‍ കുമ്പസാരിക്കുന്നതിനും ഉള്ള സൗകര്യം ഉണ്ടായിരിക്കും. ഇംഗ്ലീഷിലും മലയാളത്തിലും ബൈബിളും മറ്റു പ്രസിദ്ധീകരണങ്ങളും കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്. ”ദൈവത്തിന് അസാധ്യമായി ഒന്നുമില്ല” ലൂക്ക: 1:37 യൂറോപ്പില്‍ അനേകായിരങ്ങളെ വിശ്വാസത്തിലേക്കു നയിച്ചു കൊണ്ടിരിക്കുന്ന ഈ ശുശ്രൂഷയെ അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും ദൈവം അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ അടയാളങ്ങളാണ് ഇവിടെ നിന്നും ഉയരുന്ന സാക്ഷ്യങ്ങള്‍. രാവിലെ എട്ട് മണിയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4 മണിക്ക് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കുന്നു. കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാ സഹായം അപേക്ഷിക്കുന്നതിനോടൊപ്പം ബഹു. സോജിയച്ചനും സെഹിയോന്‍ ടീം മുഴുവനായും ചേര്‍ന്ന് ഏവരേയും ബഥേല്‍ സെന്ററിലേക്ക് പ്രാര്‍ത്ഥനാപൂര്‍വം ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ്: }# Bethel Convention Centre Kelvin Way, Birmingham B 70 7JW #{red->n->n->കൂടുതല്‍ വിവരങ്ങള്‍ക്ക്: }# Shaji 078781449670 Aneesh 07760254700 #{red->n->n->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്: }# ടോമി ചെമ്പോട്ടിക്കൽ 07737935424.
Image: /content_image/Events/Events-2017-03-05-12:14:28.jpg
Keywords: രണ്ടാം ശനിയാഴ്ച
Content: 4345
Category: 1
Sub Category:
Heading: ആഗോള താപനത്തിന്റെ മുഖ്യ ഉത്തരവാദികള്‍ സമ്പന്നരായ മനുഷ്യരാണെന്ന് വത്തിക്കാന്‍ കോണ്‍ഫറന്‍സ്
Content: വത്തിക്കാന്‍: ആഗോള താപനത്തിനും, സസ്യ-ജന്തുജാലങ്ങളുടെ നാശത്തിനും മുഖ്യ ഉത്തരവാദികള്‍ സമ്പന്നരായ മനുഷ്യരാണെന്ന് വത്തിക്കാന്‍ കോണ്‍ഫറന്‍സ്. ജൈവ-വൈവിധ്യത്തെക്കുറിച്ചും, ആഗോള താപനത്തെക്കുറിച്ചും ചര്‍ച്ചചെയ്യുവാന്‍ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സും, പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സും സംയുക്തമായി സംഘടിപ്പിച്ച വത്തിക്കാന്‍ കോണ്‍ഫറന്‍സിന്റെ സമാപനത്തിലാണ് വത്തിക്കാൻ ഇപ്രകാരം പ്രസ്താവിച്ചത്. ആഗോള താപനത്തിന്റെ മുഖ്യ കാരണം സമ്പന്നരായ മനുഷ്യരുടെ 'ഉപയോഗ'മാണെന്നു സമരത്ഥിച്ചുകൊണ്ടും ലോകത്തിന്റെ സമ്പത്ത് പുനര്‍വിതരണം ചെയ്യണമെന്നു ആഹ്വാനം ചെയ്തുകൊണ്ടുമാണ് വത്തിക്കാന്‍ കോണ്‍ഫറന്‍സ് സമാപിച്ചത്. പരിസ്ഥിതിയും, സസ്യ ജന്തുജാലങ്ങളും മനുഷ്യരുടെ നിലനില്‍പ്പിന് വളരെ അത്യാവശ്യമാണ്. എന്നാല്‍ മനുഷ്യരുടെ തന്നെ പ്രവര്‍ത്തികള്‍ മൂലം അവ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. ജീവജാലങ്ങളുടെ നാശത്തിന്റെ നിരക്ക് മുന്‍പത്തേക്കാളും അനേകം മടങ്ങു കൂടുതലാണെന്ന് കോണ്‍ഫറന്‍സ് പുറത്ത്‌ വിട്ട സമാപന പ്രസ്താവനയില്‍ പറയുന്നു. ഫോസ്സില്‍ ഇന്ധനത്തിന്റെ ഖനനവും ഉപയോഗവും വഴി ഭൂമിയുടെ സന്തുലിതാവസ്ഥക്ക് നേരിട്ട ഭീഷണിയാണ് ഇതിന്റെ മുഖ്യ കാരണമെന്നും പ്രസ്താവനയില്‍ പറയുന്നു. ലോക ജനസംഖ്യയുടെ വളരെ ചെറിയ ശതമാനം മാത്രം വരുന്ന കുറച്ചു ആളുകള്‍ ആഗോള ഉപഭോഗത്തില്‍ വളരെ വലിയ പങ്ക് വഹിക്കുന്നു എന്നത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കോണ്‍ഫറന്‍സ് സമാപിച്ചത്. ആഗോള താപനത്തിന്റെ വര്‍ദ്ധനയില്‍ സമ്പന്നരായ ആളുകള്‍ക്ക് വ്യക്തമായ പങ്കുണ്ട്, അതിന്റെ ഫലമായി ജൈവ വൈവിധ്യത്തില്‍ വ്യതിയാനം വരുകയും ചെയ്യുന്നു. സമ്പത്തിന്റെ പുനര്‍വിതരണമാണ് ആഗോള സുസ്ഥിരതക്ക് അനുയോജ്യമായ മാർഗ്ഗമെന്നും പ്രസ്താവനയില്‍ പറയുന്നു. സുസ്ഥിരവും സാമൂഹിക സമത്വപരവുമായ ഒരു ലോക നിര്‍മ്മിതിക്കായി എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് കോണ്‍ഫ്രന്‍സ് സമാപിച്ചത്.
Image: /content_image/TitleNews/TitleNews-2017-03-05-12:59:09.jpg
Keywords: വത്തിക്കാന്‍
Content: 4346
Category: 18
Sub Category:
Heading: ഫാ. ടോമിനേ പോലെയുള്ളവരുടെ പ്രാര്‍ത്ഥനയും സഹനവും സഭയ്ക്ക് ശക്തി പകരും: ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം
Content: ച​ങ്ങ​നാ​ശേ​രി: ഭീ​ക​ര​രു​ടെ ത​ട​വ​റ​യി​ൽ ക​ഴി​യു​ന്ന ഫാ.​ടോം ഉ​ഴു​ന്നാ​ലി​ലി​നെ​പ്പോ​ലെ​യു​ള്ള​വ​രു​ടെ പ്രാ​ർ​ഥ​ന​യും സ​ഹ​ന​ങ്ങ​ളും സ​ഭ​യെ കൂടുതല്‍ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ മധ്യേ ഫാ .ടോമിനായി ദീ​പം തെ​ളി​ച്ചു ന​ട​ത്തി​യ പ്രാ​ർത്ഥ​നാ ശു​ശ്രൂ​ഷ​യി​ൽ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ആ​ർ​ച്ച് ബിഷപ്പ്. "ര​ക്ത​സാ​ക്ഷി​ക​ളു​ടെ ചു​ടു​നി​ണ​ത്തി​ൽ വ​ള​ർ​ന്ന സ​ഭ​യ്ക്ക് ഇ​ന്നും നി​ര​വ​ധി ജീ​വി​ക്കു​ന്ന ര​ക്ത​സാ​ക്ഷി​ക​ളു​ണ്ട്. ഭീ​ക​ര​രു​ടെ ത​ട​വ​റ​യി​ൽ ക​ഴി​യു​ന്ന ഫാ.​ടോം ഉ​ഴു​ന്നാ​ലി​ലി​നെ​പ്പോ​ലെ​യു​ള്ള​വ​രു​ടെ പ്രാ​ർ​ഥ​ന​യും സ​ഹ​ന​ങ്ങ​ളും സ​ഭ​യെ കൂടുതല്‍ ശ​ക്തി​പ്പെ​ടു​ത്തും. സ​ഹ​ന​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും നേ​രി​ടു​മ്പോ​ൾ സു​വി​ശേ​ഷ​മൂ​ല്യ​ങ്ങ​ളി​ൽ ഉ​റ​ച്ച് ശ​ക്തി പ്രാ​പിക്കണം". ആ​ർ​ച്ച് ബി​ഷ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. വി​കാ​രി​ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ, മ​ല്പാ​ൻ മോ​ണ്‍. മാ​ത്യു വെ​ള്ളാ​നി​ക്ക​ൽ, റ​വ.​ഡോ.​ടോം പു​ത്ത​ൻ​ക​ളം, റ​വ.​ഡോ.​ജോ​സ​ഫ് ന​ടു​വി​ലേ​ഴം, ഫാ.​തോ​മ​സ് പ്ലാ​പ്പ​റ​ന്പി​ൽ, ഫാ.​ജേ​ക്ക​ബ് വാ​രി​ക്കാ​ട്ട്, ഫാ.​ആ​ന്‍റ​ണി പു​ത്ത​ൻ​ക​ളം, ഫാ.​സെ​ബാ​സ്റ്റ്യ​ൻ ഈ​റ്റോ​ലി​ൽ, ഫാ.​ആ​ന്‍റ​ണി ത​ല​ച്ചെ​ല്ലൂ​ർ, ഫാ.​ജോ​സ​ഫ് പാം​ബ്ലാ​നി, ഡോ.​പി.​സി.​അ​നി​യ​ൻ​കു​ഞ്ഞ്, ജോ​ജി ചി​റ​യി​ൽ, ജോ​ർ​ജ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.
Image: /content_image/India/India-2017-03-06-03:59:57.jpg
Keywords: ബിഷപ്പ് ജോസഫ്
Content: 4347
Category: 18
Sub Category:
Heading: മലയാറ്റൂരില്‍ ഗ്രീ​​ൻ പ്രോട്ടോക്കോള്‍ പദ്ധതിക്കു തുടക്കം
Content: കൊ​ച്ചി: മ​​ല​​യാ​​റ്റൂ​​ർ കു​​രി​​ശു​​മു​​ടി​​യി​​ൽ ഗ്രീ​​ൻ പ്രോ​​ട്ടോ​​ക്കോ​​ൾ പ​​ദ്ധ​​തി​​ക്കു തു​​ട​​ക്ക​​മാ​​യി. പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി കു​​രി​​ശു​​മു​​ടി​​യി​​ലും പ​​രി​​സ​​ര​​ങ്ങ​​ളി​​ലും കര്‍ശനമായ പ്ലാ​​സ്റ്റി​​ക് നി​​രോ​​ധ​​നമാണുള്ളത്. നേ​​ർ​​ച്ച​ക്ക​​ഞ്ഞി വി​​ത​​ര​​ണ​​ത്തി​​നാ​​യി പ്ലാ​​സ്റ്റി​​ക് പ്ലേ​​റ്റു​​ക​​ൾ, ഗ്ലാ​​സു​​ക​​ൾ എ​​ന്നി​​വ​​യ്ക്കു പ​​ക​​ര​​മാ​​യി സ്റ്റീ​​ൽ നി​​ർ​​മി​​ത​​മാ​​യ പാ​​ത്ര​​ങ്ങ​​ളും ഗ്ലാ​​സു​​ക​​ളും ഉ​​പ​​യോ​​ഗി​​ച്ചു തു​​ട​​ങ്ങി. പദ്ധതിയുടെ ഭാഗമായി കുടിവെള്ള ബോട്ടിലുകള്‍ കൈവശം വയ്‌ക്കേണ്ടവരില്‍ നിന്ന് എന്‍ട്രന്‍സ് ഫീ ഈടാക്കും. ബോട്ടിലുകളില്‍ ഗ്രീന്‍ സോണ്‍ സ്റ്റിക്കര്‍ ഒട്ടിച്ച് അവ അകത്ത് കടത്താന്‍ അനുവാദം നല്‍കുകയും യാത്രാവസാനം ബോട്ടില്‍ തിരികെ എത്തിക്കുമ്പോള്‍ വാങ്ങിയ എന്‍ട്രന്‍സ് ഫീ തിരികെ നല്‍കുകയും ചെയ്യും. അതേ സമയം മ​ഹാ​ഇ​ട​വ​ക വി​ശ്വാ​സി​ക​ൾ മ​ല​യാ​റ്റൂ​ർ മ​ല ക​യ​റി​യ​തോ​ടെ ഈ ​വ​ർ​ഷ​ത്തെ കു​രി​ശു​മു​ടി തീ​ർ​ഥാ​ട​ന​ത്തി​ന് ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​യി. മ​ല​ക​യ​റ്റ​ത്തി​ലെ പ​തി​നാ​ല് പീ​ഡാ​നു​ഭ​വ സ്ഥ​ല​ങ്ങ​ളി​ലും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ അ​ർ​പ്പി​ച്ചും കു​രി​ശി​ന്‍റെ വ​ഴി ചൊ​ല്ലി​യു​മാ​ണ് വി​ശ്വാ​സി​ക​ൾ മ​ല​ക​യ​റി​യ​ത്. യേ​ശു​വി​ന്‍റെ പീ​ഡാ​നു​ഭ​വ യാ​ത്ര​യെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. എല്ലാ ദിവസവും കു​​രി​​ശു​​മു​​ടി​​യി​​ൽ രാ​​വി​​ലെ 5.30, 6.30, 7.30, 9.30 എ​ന്നീ സ​മ​യ​ങ്ങ​ളി​ലും രാ​​ത്രി ഏ​​ഴി​​നും ദി​​വ്യ​​ബ​​ലി​​യു​​ണ്ടാ​​കും. രാത്രിയും പകലും കു​​രി​​ശു​​മു​​ടി ക​​യ​​റു​​ന്ന​​തി​​നു​​ള​​ള സൗ​​ക​​ര്യം ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. ഓ​​ശാ​​ന ഞാ​​യ​​റാ​​ഴ്ച വ​​രെ ദി​​വ​​സ​​വും രാ​​വി​​ലെ 9.30 മു​​ത​​ൽ വി​​ശ്വാ​​സി​​ക​​ൾ​​ക്കു നേ​​ർ​​ച്ച​ക​​ഞ്ഞി വി​​ത​​ര​​ണ​​വും ഉ​​ണ്ടാ​​കും.
Image: /content_image/India/India-2017-03-06-02:54:53.jpg
Keywords: മലയാറ്റ
Content: 4348
Category: 7
Sub Category:
Heading: മാര്‍പാപ്പയുടെ മാര്‍ച്ച് മാസത്തെ പ്രാര്‍ത്ഥന നിയോഗം
Content: ലോകമെമ്പാടും വിശ്വാസത്തിന്റെ പേരില്‍ പീഡനം അനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി മാര്‍പാപ്പയുടെ മാര്‍ച്ച് മാസത്തെ പ്രാര്‍ത്ഥന നിയോഗം. പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർ ഏത് സഭാ വിഭാഗത്തിൽപ്പെട്ടവരാണ് എന്ന് പരിഗണിക്കേണ്ടതില്ല. പീഡിപ്പിക്കപ്പെടുന്ന എല്ലാ ക്രൈസ്തവർക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥനാ സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ വീഡിയോ സന്ദേശം.
Image:
Keywords: ഫ്രാന്‍സിസ് പാപ്പ, പ്രാര്‍ത്ഥന
Content: 4349
Category: 18
Sub Category:
Heading: കെ​സി​ബി​സി മദ്യവിരുദ്ധസമിതി സംസ്ഥാന ഭാ​ര​വാ​ഹി​ക​ളെ തിരഞ്ഞെടുത്തു
Content: കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി​​​യു​​​ടെ 2017-2020 വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്നു. സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​റാ​​​യി​​​രു​​​ന്നു. സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യി ചാ​​​ർ​​​ളി പോ​​​ൾ (എ​​​റ​​​ണാ​​​കു​​​ളം), പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള (പാ​​​ല), യോ​​​ഹ​​​ന്നാ​​​ൻ ആ​​​ന്‍റ​​​ണി (കൊ​​​ല്ലം), രാ​​​ജു വ​​​ല്യാ​​​റ (മാ​​​ന​​​ന്ത​​​വാ​​​ടി), ജോ​​​സ് ചെമ്പി​​​ശേ​​​രി (തൃ​​​ശൂ​​​ർ), ദേ​​​വ​​​സ്യ കെ.​ ​​വ​​​ർ​​​ഗീ​​​സ് (താ​​​മ​​​ര​​​ശേ​​​രി), ബെ​​​ന​​​ഡി​​​ക്ട് ക്രി​​​സോ​​​സ്റ്റം (ആ​​​ല​​​പ്പു​​​ഴ) എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യി ആ​​​ന്‍റ​​​ണി ജേ​​​ക്ക​​​ബ് ചാ​​​വ​​​റ (കോ​​​ഴി​​​ക്കോ​​​ട്), തോ​​​മ​​​സ്കു​​​ട്ടി മ​​​ണ​​​ക്കു​​​ന്നേ​​​ൽ (ച​​​ങ്ങ​​​നാ​​​ശേ​​​രി), ത​​​ങ്ക​​​ച്ച​​​ൻ വെ​​​ളി​​​യി​​​ൽ (വ​​​രാ​​​പ്പു​​​ഴ), ത​​​ങ്ക​​​ച്ച​​​ൻ കൊ​​​ല്ല​​​ക്കൊ​​​ന്പി​​​ൽ (ത​​​ല​​​ശേ​​​രി), ഷി​​​ബു കാ​​​ച്ച​​​പ്പ​​​ള്ളി (ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട), വൈ. ​​​രാ​​​ജു (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം) എ​​​ന്നി​​​വ​​​രെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. 31 രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​നി​​​ന്നു​​ള്ള രൂ​​​പ​​​ത ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ജ​​​ന​​​റ​​​ൽ​​​ബോ​​​ഡി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. ടൂ​​​റി​​​സ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ 35 ഫോ​​​ർ ​​​സ്റ്റാ​​​ർ ഹോ​​​ട്ട​​​ലു​​​ക​​​ൾ​​​ക്ക് ബാ​​​ർ അ​​​നു​​​വ​​​ദി​​​ച്ച്, മ​​​ദ്യ​​​ന​​​യം അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​നെ​​​തി​​രേ 10 ന് ​​​രാ​​​വി​​​ലെ 10 മു​​​ത​​​ൽ വൈ​​​കി​​​ട്ട് നാ​​​ലു വ​​​രെ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധ ധ​​​ർ​​​ണ ന​​​ട​​​ത്തു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ റെ​​​മ​​​ിജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ, മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ.​ ​​ജേ​​​ക്ക​​​ബ് വെ​​​ള്ള​​​മ​​​രു​​​തു​​​ങ്ക​​​ൽ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു. സ​​​മി​​​തി​​​യു​​​ടെ പ​​തി​​നെ​​ട്ടാ​​മ​​ത് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഏ​​​പ്രി​​​ൽ 21 ന് ​​​ഭ​​​ര​​​ണ​​​ങ്ങാ​​​ന​​​ത്തു​ ന​​​ട​​​ക്കും. ബീ​​​ഹാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തീ​​​ഷ് കു​​​മാ​​​ർ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Image: /content_image/India/India-2017-03-06-03:42:40.jpg
Keywords: മദ്യ
Content: 4350
Category: 24
Sub Category:
Heading: "കന്യാസ്ത്രീകള്‍ കാരുണ്യത്തിന്റെ മാലാഖമാര്‍, അവരെ ആക്ഷേപിക്കുന്നവര്‍ നേരിട്ടു കാണേണ്ട സ്ഥലങ്ങള്‍ ഉണ്ട്": മുസ്ലിം യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു
Content: തങ്ങള്‍ക്ക് ഉള്ളതെല്ലാം ഉപേക്ഷിച്ച് അവശരെയും നിരാലംബരേയും പരിപാലിക്കുന്ന കന്യാസ്ത്രീകളെ മറക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് മുസ്ലിം യുവാവ് എഴുതിയ അനുഭവ കുറിപ്പ് സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. ഷക്കീര്‍ കെ‌പി എന്ന യുവാവ് മാര്‍ച്ച് 2-നു ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റാണ് സാമൂഹ്യമാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുന്നത്. സമൂഹത്തിലെ വലിച്ചറിയപ്പെടുന്ന ജീവിതങ്ങൾക്ക് ഒരുപാട് തുണയേകുന്ന, സ്നേഹവും കാരുണ്യവും കൊണ്ട് ജീവിതം നൽകുന്ന കന്യാസ്ത്രീകളെ അടച്ചാക്ഷേപിക്കുന്നവര്‍ നേരിട്ടു കാണേണ്ട സ്ഥലങ്ങള്‍ ഉണ്ടെന്നും ഷക്കീര്‍ പോസ്റ്റില്‍ കുറിച്ചു. #{red->n->n-> ഷക്കീറിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:}# ഒരു ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്‌കൂളിലാണ് ഞാൻ പഠിച്ചത്. കന്യാസ്ത്രീകളായ സിസ്റ്റർമാർ മാനേജ് ചെയ്യുന്ന കോളയാട് സെൻറ് സേവിയേഴ്‌സ് യു പി സ്‌കൂളിൽ. നന്മ നിറഞ്ഞ ഒരുപാട് സിറ്റർമാർ എനിക്ക് അധ്യാപകരായിട്ടുണ്ടായിട്ടുണ്ട്. തുണികളിൽ നൂല് കൊണ്ട് വർണ ചിത്രങ്ങൾ തുന്നാൻ പഠിപ്പിച്ചിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട 'തുന്നൽ സിസ്റ്റർ' അഞ്ച്, ആറ്, ഏഴ് ക്‌ളാസ്സുകളിൽ എനിക്ക് ക്ലാസ് ടീച്ചർമാരായിരുന്ന സിസ്റ്റർ ക്ലെമെന്റസ്, ഇഗ്‌നേഷ്യസ്, ഡിവോട്ട സിസ്റ്റർ എന്റെ മനസ്സിൽ ഇന്നും എന്നും ഞാൻ ഓർത്തു വെക്കുന്ന പ്രിയ ഗുരുനാഥൻമാരുടെ പേരുകളാണ്. വികൃതികൾക്കു നല്ല ചൂരൽ പ്രയോഗം നടത്തുമ്പോഴും ഞാനടക്കമുള്ള വിദ്യാർത്ഥികളുടെ ഭാവിയിലും, സ്വഭാവ രൂപീകരണത്തിലും, ഈ പ്രിയപ്പെട്ട സിസ്റ്റർമാരുടെ ഇടപെടലുകളും, ഉപദേശങ്ങളും ചെലുത്തിയ സ്വാധീനം ഈയവസരം നന്ദിയോടെ സ്മരിക്കുകയാണ്. ഇവരൊന്നും ഇന്ന് ജീവിച്ചിരിപ്പുണ്ടാവില്ല എന്നാണ് എന്റെ വിശ്വാസം. കോൺവെന്റ് വാസകാലത്തു നാലാം ക്‌ളാസ്സുകാരിയായ ഒരു കുട്ടിയോട് ക്രൂരയായ ഒരു സിസ്റ്റർ കാണിച്ച പീഡനത്തിന്റെ കഥ ആ കുട്ടി തന്നെ ഇപ്പോൾ പുറത്ത് പറഞ്ഞിരിക്കുന്നു. അതിന്റെ പേരിൽ കന്യാസ്ത്രീ വിഭാഗത്തെ മുഴുവൻ താറടിച്ചു കാണിക്കുന്ന ചർച്ചകളും, പ്രതികരണങ്ങളും കാണുന്നത് കൊണ്ടാണ് ഇതെഴുതേണ്ടി വരുന്നത്. എല്ലാ വിഭാഗത്തിലും ഉണ്ട് ക്രൂര മനസ്സുള്ളവർ. അത്തരം ആളുകളിൽ നിന്നുണ്ടാവുന്ന ചെയ്തികളിൽ അയാൾ പ്രതിനിധാനം ചെയ്യുന്ന ഒരു വിഭാഗത്തെ മുഴുവൻ തിന്മയുടെ ആളുകളായി ചിത്രീകരിക്കുന്നത് ശരിയാണോ? കന്യാസ്ത്രീകളായ സിസ്റ്റർമാർ കാരുണ്യത്തിന്റെ പ്രതീകങ്ങളാണ്. അവർ സമൂഹത്തിൽ ചെയ്യുന്ന സേവനം വളരെ വലുതാണ്. കോളയാട് ടൗണിനടുത്ത് പുന്നപ്പാലം എന്ന സ്ഥലത്തു ഒരു വൃദ്ധ സദനം ഉണ്ട്. അവിടെയും ഉണ്ട് കുറച്ച് കന്യാസ്ത്രീകൾ. കന്യാസ്ത്രീ വിഭാഗങ്ങൾക്കെതിരെ കല്ലെറിയുന്ന പ്രിയ സുഹൃത്തുക്കൾ അവിടെയൊന്നും പോയി നോക്കണം. സ്വന്തം മക്കൾ ഉപേക്ഷിച്ച വൃദ്ധരായ , അവശരായ നൂറു കണക്കിന് മാതാപിതാക്കളെ പരിപാലിക്കുന്ന സിസ്റ്റർമാർ. അവശരായ വൃദ്ധജനങ്ങളുടെ കാഷ്ടവും, മൂത്രവും കോരി വൃത്തിയാക്കായി അവരെ സ്വന്തം പോലെ പരിചരിക്കുന്ന മാലാഖമാർ !! ഈ പുണ്യം അവർ ചെയ്യുന്നത് വലിയ ശമ്പളം കിട്ടുന്നത് കൊണ്ടോ, അല്ലെങ്കിൽ എന്തെങ്കിലും സ്ഥാന മാനങ്ങളോ, പുരസ്കാരങ്ങളോ പ്രതീക്ഷിച്ചല്ല. വിശ്വാസത്തിന്റെ ഭാഗമായുള്ള ദൈവ പുണ്യം മാത്രമാണ് അവർ ആഗ്രഹിക്കുന്നത്. കൊളയാടിനടുത്ത് തന്നെ അരയങ്ങാട് എന്ന ഒരു സ്ഥലം ഉണ്ട്. അവിടെയും ഉണ്ട് ഉണ്ട് സ്നേഹ ഭവൻ എന്ന ഒരു സ്ഥാപനം. മനസ്സിന്റെ സമനില തെറ്റിയ ആളുകളെ , തെരുവിൽ അലയുന്നവരെ പരിചരിക്കുന്ന ഒരു വിഭാഗം അവിടെയും ഉണ്ട്. കേരളത്തിൽ അങ്ങിനെ കന്യാസ്ത്രീ സമൂഹം നടത്തുന്ന എത്രയോ അനാഥ, അഗതി സ്ഥാപനങ്ങൾ ഉണ്ട്. ഇവരൊക്കെ കന്യാസ്ത്രീകളാവാൻ കോൺവെന്റുകളിലെ നിന്ന് തന്നെയാണ് ജീവിതം ചിട്ടപ്പെടുത്തിയത്. അവിടെയൊക്കെ ക്രൂരമായ പരിശീലനം ആയിരുന്നു കിട്ടിയിരുന്നതെങ്കിൽ ഈ കന്യാസ്ത്രീകളക്ക് കരുണയുള്ള മനസ്സിന്റെ ഉടമകളായി മാറാൻ കഴിയുമായിരുന്നില്ല. അവരൊക്കെ ഇങ്ങനെ ജീവിക്കാൻ പഠിച്ചത് സ്നഹേത്തിന്റെയും, കരുണയുടെയും അന്തരീക്ഷത്തിൽ നിന്ന് തന്നെയാവണം. അത്കൊണ്ട് തന്നെ കന്യാ സ്ത്രീകളുടെ കോൺവെന്റ്‌കളെല്ലാം ക്രൂര പീഡനത്തിന്റെ കേന്ദ്രങ്ങളാണെന്നു വരുത്തി തീർക്കുന്നത് അനീതിയാണ്. നാലാം ക്‌ളാസ്സുകാരിയോട് ക്രൂരത കാണിച്ച സിസ്റ്ററോടും,പതിനാറു വയസ്സുകാരിയെ ഗർഭിണിയാക്കിയ വികാരിയോടും പുച്ഛവും വെറുപ്പും ഉണ്ട്. അത്തരം പിശാച്ചുക്കളെയും, അതിനു കൂട്ട് നിന്നവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം. ഇത്തരം അനുഭവങ്ങൾ ഇനിയൊരാൾക്കും ഉണ്ടാവാതിരിക്കാനുള്ള നടപടികൾ ഉണ്ടാവണം. പക്ഷേ ഇത്തരം സംഭവങ്ങളുടെ പേരിൽ സമൂഹത്തിലെ വലിച്ചറിയപ്പെടുന്ന ജീവിതങ്ങൾക്ക് ഒരുപാട് തുണയേകുന്ന, സ്നേഹവും കാരുണ്യവും കൊണ്ട് ജീവിതം നൽകുന്ന ഒരു വിഭാഗത്തെ മുഴുവൻ അടച്ചക്ഷേപിച്ച് അവരുടെ ആത്മാഭിമാനത്തെ ഇല്ലായ്മ ചെയ്യുന്നത് ശരിയല്ല. മദർ തെരേസയെ പോലുള്ളവര്‍ കന്യാസ്ത്രീ സമൂഹത്തിന്റെ നന്മയുടെ പ്രതീകങ്ങളാണ്.
Image: /content_image/SocialMedia/SocialMedia-2017-03-06-05:40:06.jpg
Keywords: വൃക്ക, കന്യാസ്
Content: 4351
Category: 1
Sub Category:
Heading: വധശിക്ഷയെ ശക്തമായി എതിര്‍ക്കുന്നുവെന്ന് ആവര്‍ത്തിച്ച് വത്തിക്കാന്‍
Content: ജനീവ: വധശിക്ഷ ലോകത്തു നിന്നും തുടച്ചു നീക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ വത്തിക്കാന്‍ പ്രതിനിധി ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെയും മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയും നേതൃത്വത്തില്‍, ജനീവയില്‍ നടന്ന 34-ാം മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തിലെ ചര്‍ച്ചയിലാണ് വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ച് ബിഷപ്പ് ഇവാന്‍ ജര്‍കോവിക് നയം വ്യക്തമാക്കിയിരിക്കുന്നത്. "ജീവന്‍ ദൈവീകമായതാണ്. ഗര്‍ഭപാത്രത്തില്‍ ഉരുവാകുമ്പോള്‍ മുതല്‍, സ്വാഭാവികമായി അത് മരണത്തിലൂടെ ലോകത്തില്‍ നിന്നും വേര്‍പ്പെടുന്ന സമയം വരെയും മനുഷ്യ ജീവന് വലിയ മഹത്വമുണ്ട്. ഇതിനാല്‍ തന്നെ ഒരാളുടെ ജീവനെ കവര്‍ന്നെടുക്കുവാന്‍ ആര്‍ക്കും അധികാരമില്ല. ഒരു കുറ്റവാളിക്കു പോലും ജീവിക്കുവാനുള്ള അലംഘനിയമായ അവകാശമുണ്ടെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ പറഞ്ഞിട്ടുള്ളത്. ഈ സാഹചര്യങ്ങളെ മുന്‍നിര്‍ത്തി വധശിക്ഷയെ ശക്തമായി എതിര്‍ക്കുന്നു". "മനുഷ്യരുടെ ന്യായവിധികളില്‍ പലപ്പോഴും പിഴവുകള്‍ സംഭവിക്കാം. ഇത്തരം പിഴവുകളുള്ള ന്യായവിധിയുടെ പേരില്‍ ഒരാളെ കൊലപ്പെടുത്തുകയും, പിന്നീട് അയാള്‍ നിരപരാധിയാണെന്ന് ബോധ്യം വരുകയും ചെയ്താല്‍ അയാളുടെ ജീവനെ തിരികെ കൊണ്ടുവരുവാന്‍ സാധിക്കുകയില്ല. കുറ്റകൃത്യങ്ങള്‍ക്കെതിരെ ഗുണപരമായ മാറ്റങ്ങള്‍ വധശിക്ഷമൂലം ഉണ്ടാകുമെന്ന് ഒരു പഠനവും ഇതുവരെ തെളിയിച്ചിട്ടുമില്ല. ഇക്കാര്യങ്ങള്‍ എല്ലാം മുഖവിലയ്ക്ക് എടുക്കുമ്പോള്‍ വധശിക്ഷ എന്നത് നമ്മുടെ സമൂഹത്തില്‍ ഒഴിവാക്കേണ്ട ഒന്നാണെന്ന കാര്യം ബോധ്യമാകും". ആര്‍ച്ച് ബിഷപ്പ് ഇവാന്‍ ജര്‍കോവിക് പ്രസ്താവനയിലൂടെ വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തില്‍ വധശിക്ഷ നിര്‍ത്തലാക്കുവാന്‍ വേണ്ടി ശ്രമിക്കുന്ന യുഎന്നിന്റെ ശ്രമങ്ങളെ വത്തിക്കാന്‍ പ്രസ്താവനയില്‍ പ്രശംസിക്കുന്നുണ്ട്. ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നും അതിന്റെ മഹത്വം തിരിച്ചറിയണമെന്നും സഭ എല്ലായ്‌പ്പോഴും പഠിപ്പിക്കുന്നുണ്ട്. ഇതിന്റെ പ്രതിഫലനം കൂടിയാണ് വത്തിക്കാൻ പ്രതിനിധി ഐക്യരാഷ്ട്ര സഭയിൽ നടത്തിയ പുതിയ പ്രസ്താവന.
Image: /content_image/TitleNews/TitleNews-2017-03-06-07:49:34.jpg
Keywords: വധശിക്ഷ