Contents

Displaying 4081-4090 of 25037 results.
Content: 4352
Category: 1
Sub Category:
Heading: ബൈബിളിലെ സെന്നാക്കെരിബ് രാജാവിന്റെ കൊട്ടാരം ഗവേഷകര്‍ കണ്ടെത്തി
Content: മൊസൂള്‍: ബൈബിളിലെ പഴയനിയമത്തില്‍ വിവരിക്കുന്ന അസ്സീറിയന്‍ രാജാവായ സെന്നാക്കെരിബിന്റെ കൊട്ടാരം സ്ഥിതി ചെയ്തിരുന്ന സ്ഥലം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. പ്രവാചകനായ യോനായുടെ കബറിടത്തിന് താഴെയാണ് സെന്നാക്കെരിബിന്റെ കൊട്ടാരം ഗവേഷക സംഘം കണ്ടെത്തിയത്. ഐഎസ് തീവ്രവാദികള്‍ തകര്‍ത്ത യോനായുടെ കബറിടം പരിശോധിക്കാനായി എത്തിയ സംഘം അവിചാരിതമായി കൊട്ടാരം കണ്ടെത്തുകയായിരിന്നു. പഴയനിയമത്തിലെ 2 ദിനവൃത്താന്തം 32-ാം അധ്യായത്തിലാണ് ഇസ്രായേല്‍ ജനത്തെ ആക്രമിച്ച അസ്സീറിയന്‍ രാജാവായ സെന്നക്കെരിബിനെ പറ്റി പറയുന്നത്. ലൈല സാലിഹിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് കൊട്ടാരം കണ്ടെത്തിയത്. ഈ വിവരം 'ദ ടെലിഗ്രാം' ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ലൈല സാലിഹ് സ്ഥിരീകരിച്ചു. "ഐഎസ് നശിപ്പിച്ചിട്ടു പോയ ഈ പ്രദേശത്തു നിന്നും ഇത്തരമൊരു ചരിത്ര പ്രാധാന്യമുള്ള കൊട്ടാരം കണ്ടെത്തുമെന്നു കരുതിയിരുന്നില്ല. തീവ്രവാദികള്‍ ഈ പ്രദേശത്ത് മുന്‍കൂട്ടി എത്തിയിരുന്നതിനാല്‍ തന്നെ വിലപിടിപ്പുള്ള പല ചരിത്ര രേഖകളും, സാധനങ്ങളും അവര്‍ കവര്‍ന്നിരിക്കണം. അതിനെ സംബന്ധിക്കുന്ന കണക്കുകള്‍ ഇപ്പോള്‍ പറയുവാന്‍ സാധിക്കില്ല. എന്നാല്‍ അവര്‍ ഇവിടെ ഉപേക്ഷിച്ചിട്ടു പോയ നിരവധി വസ്തുക്കള്‍ തന്നെ പഠനത്തിന് ധാരാളമാണ്". ലൈല സാലിഹ് പറഞ്ഞു. 2014 മുതല്‍ സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ച ഐഎസ് തീവ്രവാദികള്‍ നിരവധി ചരിത്ര സ്ഥലങ്ങളും, കെട്ടിടങ്ങളും, രേഖകളും നശിപ്പിച്ചിരുന്നു. ക്രൈസ്തവ ദേവാലയങ്ങളും, വിശുദ്ധരുടെ കബറിടങ്ങളും നശിപ്പിക്കുന്നതിലൂടെ ക്രൈസ്തവ പൈതൃകത്തെ തന്നെ ഈ രാജ്യങ്ങളില്‍ നിന്നും തുടച്ചു നീക്കുവാനാണ് ഐഎസ് ലക്ഷ്യമിട്ടിരുന്നത്.
Image: /content_image/News/News-2017-03-06-08:05:19.jpg
Keywords: ഗവേഷക, കണ്ടെത്തി
Content: 4353
Category: 1
Sub Category:
Heading: ഐഎസ് ഭീകരര്‍ ക്രൈസ്തവ വിശ്വാസികളെ കൊന്ന് തള്ളിയത് ഗുഹാസമാനമായ വന്‍കുഴികളില്‍
Content: ബാഗ്ദാദ്: ഐ‌എസ് ഭീകരര്‍ ക്രൈസ്തവ വിശ്വാസികളെയും ജൂതരെയും കൂട്ടക്കൊലയ്ക്കു ശേഷം മറവ് ചെയ്തിരിന്നത് വലിയ ഗുഹകളിലായിരിന്നുവെന്ന് കണ്ടെത്തി. ഐഎസില്‍ നിന്ന് ഇറാഖി സേന മൊസൂള്‍ പിടിച്ചടക്കിയതിന് പിന്നാലെയാണ് ഈ വാര്‍ത്ത പുറത്ത് വന്നത്. നൂറടിയോളം വലിപ്പമുള്ള കുഴികളാണ് മൊസൂള്‍ വിമാനത്താവളത്തിന് സമീപമുള്ള പ്രദേശത്ത് കണ്ടെത്തിയത്. ബന്ദികളെ ജീവനോടെ കുഴിച്ചുമൂടുകയും കൂട്ടത്തോടെ ശവശരീരങ്ങള്‍ മറവ് ചെയ്തതായും സൂചന. ഈ വന്‍ കുഴികള്‍ക്ക് സമീപം ബന്ധികളെ നിരത്തി നിര്‍ത്തി വെടിവെച്ച് കൊല്ലുകയായിരുന്നു പതിവെന്ന് പ്രദേശവാസികള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 2014 ൽ ആണ് മൊസൂളിൽ ഇസ്‍ലാമിക രാഷ്ട്രം നിലവിൽ വന്നതായി ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദി പ്രഖ്യാപിച്ചത്. തുടര്‍ന്ന് മൊസൂള്‍ തിരിച്ച് പിടിക്കാന്‍ യുഎസ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ സഹായത്തോടെ ഇറാഖി സേന പോരാട്ടം തുടങ്ങുകയായിരുന്നു. സംഘര്‍ഷം മൂലം മൊസൂളില്‍ നിന്നും പതിനായിരങ്ങളാണ് പലായനം ചെയ്തത്. ഇവിടെ ഐഎസ് തകര്‍ന്നടിഞ്ഞുവെങ്കിലും ഭീകരര്‍ പ്രദേശത്ത് ഉണ്ടെന്നാണ് സൂചനകള്‍.
Image: /content_image/News/News-2017-03-06-09:43:43.jpg
Keywords: ഐ‌എസ്, ഭീകരര്‍
Content: 4354
Category: 1
Sub Category:
Heading: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു പോലെ ബൈബിൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുക: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പാപത്തിന്റെ പ്രലോഭനത്തിനെതിരായി പോരാടണമെങ്കില്‍ നമുക്ക് ദൈവവചനവുമായി അടുപ്പമുണ്ടായിരിക്കണമെന്ന്‍ ഫ്രാന്‍സിസ് പാപ്പ. നമ്മള്‍ എത്രമാത്രം നമ്മുടെ മൊബൈല്‍ ഫോണുമായി ഇടപഴകുന്നുവോ അതുപോലെ തന്നെ ബൈബിളുമായി ഇടപഴകണം എന്നും ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. മാര്‍ച്ച് 5-ന് സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ തടിച്ചു കൂടിയ വിശ്വാസികളോട് സംസാരിക്കുകയായിരിന്നു മാര്‍പാപ്പ. മരുഭൂമിയില്‍ യേശു പിശാചിന്റെ പ്രലോഭനങ്ങളെ നേരിട്ടതിനെ കുറിച്ച് വിവരിക്കുന്ന വിശുദ്ധ മത്തായിയുടെ സുവിശേഷ ഭാഗത്തെ ആധാരമാക്കിയാണ് പാപ്പാ തന്റെ പ്രഭാഷണം നടത്തിയത്. "നാല്‍പ്പത് ദിവസം നീണ്ടു നില്‍ക്കുന്ന ഈ നോമ്പ് കാലത്ത് യേശുവിന്റെ കാലടികളെ പിന്തുടരുവാനും, ദൈവവചനത്തിന്റെ സഹായത്തോട് കൂടി തിന്മക്കെതിരെ പോരാടുവാനുമാണ് ക്രിസ്ത്യാനികളെന്ന നിലയില്‍ നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ഇതിനായി നിങ്ങള്‍ക്ക് ബൈബിളുമായി അടുത്ത ബന്ധമുണ്ടായിരിക്കണം." എപ്പോഴും ബൈബിള്‍ വായിക്കുകയും അതിനെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുന്ന നിങ്ങള്‍ നിങ്ങളുടെ ഫോണിനെ പോലെ തന്നെ ബൈബിള്‍ എപ്പോഴും കൊണ്ട് നടന്നാല്‍ എന്താണ് കുഴപ്പം ? നമ്മള്‍ നമ്മുടെ ഫോണ്‍ എപ്പോഴും കൂടെ കൊണ്ട് നടക്കുന്നു. നമ്മള്‍ ഫോണ്‍ മറക്കുകയാണെങ്കില്‍ ഉടന്‍ തിരികെ വീട്ടില്‍ പോയി അതെടുക്കും. മൊബൈല്‍ ഫോണിനും വിശുദ്ധ ലിഖിതങ്ങള്‍ക്കും വിശ്വാസികള്‍ കൊടുക്കുന്ന പ്രാധാന്യത്തിന്റെ അന്തരത്തെ പാപ്പ ചൂണ്ടികാണിച്ചു. "ജ്ഞാനസ്നാന മദ്ധ്യേ പരിശുദ്ധാത്മാവ് യേശുവില്‍ ഇറങ്ങിവരികയും ഇതെന്റെ പ്രിയപുത്രനാണെന്ന് അറിയിക്കുകയും ചെയ്തു. അപ്പോള്‍ മുതല്‍ യേശു തന്റെ പ്രേഷിതദൗത്യം ആരംഭിക്കുകയായിരിന്നു. എന്നാല്‍ ആദ്യം യേശുവിന് മൂന്ന്‍ പ്രലോഭനങ്ങളെ മറികടക്കേണ്ടതായിട്ടുണ്ടായിരുന്നു. ഈ പ്രലോഭനങ്ങള്‍ വഴി അനുസരണയുടേയും, എളിമയുടേയും പാതയില്‍ നിന്നും യേശുവിനെ വ്യതിചലിപ്പിക്കുവാനാണ് സാത്താന്‍ ആഗ്രഹിച്ചിരുന്നത്". "പിശാചിന്റെ വിഷം പുരട്ടിയ കൂരമ്പുകളെ തടയുവാന്‍ തക്ക ശക്തിയുള്ള പരിചയാണ് ദൈവവചനം. യേശു വെറും വചനങ്ങളില്‍ വിശ്വസിച്ചിരുന്നവനല്ല, മറിച്ച് ദൈവവചനങ്ങളിലായിരുന്നു യേശുവിന്റെ വിശ്വാസം, അവന്‍ ദൈവവചനം ഉപയോഗിച്ചു, അതുവഴി ദൈവപുത്രന്‍ മരുഭൂമിയിലെ പരീക്ഷണത്തില്‍ വിജയിയായി. സാത്താന്റെ പ്രലോഭനങ്ങള്‍ക്കെതിരെ നമ്മളും ഇതു തന്നെയാണ് ചെയ്യേണ്ടത്". "ദൈവ വചനം എപ്പോഴും നമ്മുടെ ഹൃദയത്തില്‍ ഉണ്ടായിരിക്കണം. യാതൊന്നിനും നമ്മളെ ദൈവത്തില്‍ നിന്ന് അകറ്റുവാനോ, നന്മയുടെ പാതയില്‍ നിന്നും വ്യതിചലിപ്പിക്കുവാനോ സാധ്യമല്ല. ദിനംതോറുമുള്ള പ്രലോഭനങ്ങളെ വചനം വഴി നമ്മള്‍ അതിജീവിക്കണം. നമ്മുടെ സഹോദരന്‍മാരേയും, സഹായം ആവശ്യമുള്ളവരേയും നമ്മുടെ ശത്രുക്കളെയും സ്വീകരിക്കുവാനും സ്നേഹിക്കുവാനും കഴിയുന്ന ഒരു പുതുജീവിതം നയിക്കുവാന്‍ നമുക്ക് സാധിക്കണം". "ഈ നോമ്പ് കാലത്ത് ദൈവ വചനം ശ്രവിക്കുവാനും നമ്മുടെ ഹൃദയങ്ങളെ പരിവര്‍ത്തനം ചെയ്യുവാനും നന്മയുടേയും അനുസരണയുടേയും ഉത്തമ ഉദാഹരണമായ പരിശുദ്ധ മറിയത്തോട് മാദ്ധ്യസ്ഥം യാചിക്കാം. നിങ്ങളുടെ മൊബൈല്‍ ഫോണ്‍ കൊണ്ട് നടക്കുന്നത് പോലെ തന്നെ നിങ്ങളുടെ ബൈബിളും എപ്പോഴും കൊണ്ട് നടക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം ഉപസംഹരിച്ചത്.
Image: /content_image/News/News-2017-03-06-10:28:01.jpg
Keywords: ഫ്രാന്‍സിസ് പാപ്പ, ബൈബിള്‍
Content: 4355
Category: 18
Sub Category:
Heading: വിന്‍സന്‍റ് ഡി പോള്‍ സൊസൈറ്റിയുടെ അന്താരാഷ്ട്ര പ്രസിഡന്‍റ് ഇന്ന് കേരളത്തില്‍
Content: കൊച്ചി: ആ​​ഗോ​​ള ക​​ത്തോ​​ലി​​ക്ക സ​​ഭ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ അ​​ല്മാ​​യ സം​​ഘ​​ട​​നയായ വി​​ൻ​​സെ​​ന്‍റ് ഡി ​​പോ​​ൾ സൊ​​സൈ​​റ്റി​​യു​​ടെ അ​​ന്താ​​രാ​​ഷ്‌​​ട്ര പ്ര​​സി​​ഡ​​ന്‍റ് റെ​​നാ​​റ്റോ ലി​​മാ​​ഡി ഒ​​ലി​​വെ​​യ്റാ ഇ​​ന്നു കേ​​ര​​ള​​ത്തി​​ൽ എ​​ത്തും. ഭാരതസന്ദര്‍ശനത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ നാ​​ലി​​ന് ഗോ​​വ​​യി​​ലെ​​ത്തി​​യ അ​​ദ്ദേ​​ഹം ചെ​​ന്നൈ സ​​ന്ദ​​ർ​​ശ​​നം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ശേ​​ഷ​​മാ​​ണ് കേ​​ര​​ള​​ത്തി​​ലെ​​ത്തു​​ന്ന​​ത്. നാളെ എ​​റ​​ണാ​​കു​​ളം റി​​ന്യൂ​​വ​​ൽ സെ​​ന്‍റ​​റി​​ൽ ന​​ട​​ക്കു​​ന്ന സ്വീ​​ക​​ര​​ണ സ​​മ്മേ​​ള​​നം ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. അ​​ന്താ​​രാ​​ഷ്‌​​ട്ര വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജ​​ന​​റ​​ൽ ടി. ​​ജോ​​സ​​ഫ് പാ​​ണ്ഡ്യ​​ൻ, ഇ​​ന്ത്യ​​യു​​ടെ നാ​​ഷ​​ണ​​ൽ കൗ​​ണ്‍സി​​ൽ പ്ര​​സി​​ഡ​​ന്‍റും അ​​ന്താ​​രാ​​ഷ്‌​​ട്ര ടെ​​റി​​റ്റോ​​റി​​യ​​ൽ വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​യ പ്ര​​ഫ. ജോ​​ണ്‍സ​​ണ്‍ എ​​ന്നി​​വ​​രും അന്താരാഷ്ട്ര പ്രസിഡന്റിനൊപ്പമുണ്ട്. കോ​​ത​​മം​​ഗ​​ലം സെ​​ൻ​​ട്ര​​ൽ കൗ​​ണ്‍സി​​ലി​​ന്‍റെ പ്രോ​​ജ​​ക്ടാ​​യ ഓ​​സാ​​നം സെ​​ന്‍റ​​ർ കോ​​ത​​മം​​ഗ​​ല​​ത്ത് ഒ​​ന്പ​​തി​​ന് രാ​​വി​​ലെ പ​​ത്തി​​ന് റെ​​നാ​​റ്റോ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
Image: /content_image/India/India-2017-03-07-04:12:35.jpg
Keywords: ഡി പോള്‍
Content: 4356
Category: 18
Sub Category:
Heading: സഭയ്ക്കെതിരെയുള്ള അപവാദ പ്രചരണങ്ങള്‍ അവസാനിപ്പിക്കണം: തലശ്ശേരി അതിരൂപത
Content: ത​​ല​​ശേ​​രി: കൊട്ടിയൂര്‍ സംഭവത്തിന്റെ പേരില്‍ ക​​​ത്തോ​​​ലി​​​ക്കാ ​​​സ​​​ഭ​​യേ​​​യും സ​​​ഭാ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളേ​​​യും വൈദികരെയും അപമാനിക്കുവാന്‍ സം​​​ഘ​​​ടി​​​ത​​​മാ​​​യ ശ്ര​​​മം ന​​​ട​​​ക്കു​​​ന്നു​​ണ്ടെ​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​താ​​യി ത​തലശ്ശേ​​രി അ​​തി​​രൂ​​പ​​ത. കു​​​ട്ടി​​​ക്കെ​​​തി​​​രേ വൈ​​​ദി​​​ക​​​ൻ ന​​​ട​​​ത്തി​​​യ കു​​​റ്റം അ​​​ങ്ങേ​​​യ​​​റ്റം അ​​​പ​​​ല​​​നീ​​​യ​​​വും ഇ​​​ന്ത്യ​​​ൻ ശി​​​ക്ഷാ​​​നി​​​യ​​​മ​​​മ​​​നു​​​സ​​​രി​​​ച്ച് മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യി ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​തു​​​മാ​​​ണ്. ഇ​​​ക്കാ​​​ര്യം സ​​​ഭാ​​​ത​​​ല​​​വ​​​നാ​​​യ മേ​​​ജ​​​ർ ആ​​​ർ​​​ച്ചു​​​ബി​​​ഷ​​​പ്പും മാ​​​ന​​​ന്ത​​​വാ​​​ടി രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​നും അ​​​ർ​​​ത്ഥ​​​ശ​​​ങ്ക​​​യ്ക്കി​​​ട​​​യി​​​ല്ലാ​​​ത്ത​​​വി​​​ധം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇരയുടെയും കു​​​ടും​​​ബ​​​ത്തി​​​ന്‍റെ​​​യും ക​​​ണ്ണു​​​നീ​​​രി​​​നോ​​ടൊ​​​ത്ത് സ​​​ഭ​​​യൊ​​​ന്നാ​​​കെ സ​​​ങ്ക​​​ട​​​ത്തി​​​ലാ​​​ണ്. എന്നാല്‍ ഈ സംഭവത്തിന്റെ പേരില്‍ സഭയെ പ്രതികൂട്ടിലാക്കുവാനുള്ള സംഘടിത ശ്രമങ്ങളെ സംശയത്തോടെ നോക്കി കാണുന്നു. അതിരൂപത വ്യക്തമാക്കി. സ​​​ഭ​​​യെ ഒ​​​ന്നാ​​​കെ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​ക്കാ​​​നു​​​ള്ള സം​​​ഘ​​​ടി​​​ത​​മാ​​​യ നീ​​​ക്കം ന​​​ട​​​ക്കു​​​ന്ന​​​താ​​​യി സം​​​ശ​​​യി​​​ക്കു​​​ന്ന​​​തി​​​ന് വ്യ​​​ക്ത​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളു​​​ണ്ട്. അ​​​ന്വേ​​​ഷ​​​ണം സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യി ന​​​ട​​​ത്ത​​​ണ​​മെ​​​ന്ന ത​​​ല​​​ശേ​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യോ​​​ട് ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യു​​​ടെ ജി​​​ല്ലാ​​​സെ​​​ക്ര​​​ട്ട​​​റി ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ക​​​ര​​​ണം ജ​​​നാ​​​ധി​​​പ​​​ത്യ മ​​​ര്യാ​​​ദ​​​ക​​​ൾ​​​ക്കും അ​​​ഭി​​​പ്രാ​​​യ​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നും നി​​​ര​​​ക്കാ​​​ത്ത​​​താ​​​ണ്. പ്ര​​​സ​​​വ​​​ശു​​​ശ്രൂ​​​ഷ ന​​​ൽ​​​കി​​​യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​രെ ജാ​​​മ്യ​​​മി​​​ല്ലാ​​​ത്ത പോ​​​ക്സോ നി​​​യ​​​മം ചു​​​മ​​​ത്തി ജ​​​യി​​​ലി​​​ല​​​ട​​​യ്ക്കു​​​വാ​​​ൻ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വ്യ​​​ഗ്ര​​​ത​​​പ്പെ​​​ടു​​​ന്ന​​​ത് അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​യാ​​​ണ്. കാ​​​ര​​​ണം, മ​​​റ്റൊ​​​രു സ്വ​​​കാ​​​ര്യ ആ​​​ശു​​പ​​​ത്രി​​​യി​​​ൽ നി​​​ന്നു റ​​​ഫ​​​ർ​​​ചെ​​​യ്തു​​​വ​​​ന്ന പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ മെ​​​ഡി​​​ക്ക​​​ൽ രേ​​​ഖ​​​യി​​​ൽ പ്രാ​​​യം 18 വ​​​യ​​​സ് എ​​​ന്നാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​ത്. കു​​​ട്ടി​​​ക്ക് പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​യ​​​ശേ​​​ഷ​​​മാ​​​ണ് ഗ​​​ർ​​​ഭം ധ​​​രി​​​ച്ച​​​ത് എ​​​ന്ന് മാ​​​താ​​​പി​​​താ​​​ക്ക​​​ൾ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. അ​​​മ്മ​​​യു​​​ടെ പ്രാ​​​യം 18 എ​​​ന്നു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​നി​​​ന്നു ത​​​ന്നെ ബ​​​ന്ധു​​​ക്ക​​​ൾ അ​​​പേ​​​ക്ഷാ​​​ഫോം പൂ​​​രി​​​പ്പി​​​ച്ച് മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​യി​​​ൽ ന​​​വ​​​ജാ​​​ത​​​ശി​​​ശു​​​വി​​​ന്‍റെ ജ​​​ന​​​നം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രു​​​ന്നു. സം​​​ശ​​​യ​​​ക​​​ര​​​മോ കു​​​റ്റ​​​ക​​​ര​​​മോ ആ​​​യ എ​​​ന്തെ​​​ങ്കി​​​ലും ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ മു​​​നി​​സി​​പ്പാ​​​ലി​​​റ്റി അ​​​ധി​​കൃ​​​ത​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട​​​താ​​​യി​​​രു​​​ന്നി​​​ല്ലേ‍? കു​​​ട്ടി​​​യു​​​ടെ പ്രാ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ച് മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ന​​​ൽ​​​കു​​​ന്ന സാ​​​ക്ഷ്യം വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​ത് കു​​​റ്റ​​​ക​​​ര​​​മാ​​​ണോ‍? അ​​​വി​​​വാ​​​ഹി​​​ത​​​ർ​​​ക്ക് പ്ര​​​സ​​​വ​​​ശു​​​ശ്രൂ​​​ഷ ചെ​​​യ്യു​​​ന്ന​​​ത് ക്രി​​​മി​​​ന​​​ൽ കു​​​റ്റ​​​മാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ആ​​​രു​​​ടെ തി​​​ര​​​ക്ക​​​ഥ​​​യ​​​നു​​​സ​​​രി​​​ച്ചാ​​​ണ് എ​​ന്നീ ചോ​​ദ്യ​​ങ്ങ​​ൾ പ്ര​​സ​​ക്ത​​മാ​​ണ്. സ​​​ഭാ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ഒ​​​ട്ടേ​​​റെ നു​​​ണ​​​പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ ബോ​​​ധ​​​പൂ​​​ർ​​​വം ന​​​ട​​​ക്കു​​​ന്നു എ​​​ന്ന​​​തും ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്. ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ കു​​​ട്ടി​​​യു​​​ടെ പ്രാ​​​യം തി​​​രു​​​ത്തി, പ​​​ള്ളി ര​​​ജി​​​സ്റ്റ​​​റി​​​ലും സ്കൂ​​​ൾ ര​​​ജി​​​സ്റ്റ​​​റി​​​ലും ജ​​​ന​​​ന​​​തീ​​​യ​​​തി തി​​​രു​​​ത്തി തു​​​ട​​​ങ്ങി​​​യ നു​​​ണ​​ക​​​ൾ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ല​​​ക്ഷ്യം സം​​ശ​​യ​​ക​​ര​​മാ​​ണ്. മേ​​​ൽ​​​പ്പ​​​റ​​​ഞ്ഞ രേ​​​ഖ​​​ക​​​ളെ​​​ല്ലാം ആ​​​ർ​​​ക്കും പ​​​രി​​​ശോ​​​ധി​​​ച്ചു വ്യ​​​ക്ത​​​ത വ​​​രു​​​ത്താ​​​നാ​​​കു​​​മാ​​​യി​​​രു​​​ന്നി​​​ട്ടും സം​​​ശ​​​യ​​​ത്തി​​​ന്‍റെ പു​​​ക​​​മ​​​റ​​​സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​ൽ ചി​​​ല നി​​​ക്ഷി​​​പ്ത താ​​​ത്പ​​​ര്യ​​​ക്കാ​​​രു​​​ടെ ഗൂ​​​ഢാ​​​ലോ​​​ച​​​ന സം​​​ശ​​​യി​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. ഇ​​​ത്ത​​​രം നു​​​ണ​​​പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സ്വാ​​​ധീ​​​നി​​​ക്കു​​​ന്ന​​​തും അ​​​വ​​​ർ അ​​​തി​​​ന​​​നു​​​സൃ​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തും നീ​​​തി​​​നി​​​ഷേ​​​ധ​​​മാ​​​യി പ​​​രി​​​ണ​​​മി​​​ക്കും. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ന​​​ട​​​ന്ന പ്ര​​​സ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് ഫെ​​​ബ്രു​​​വ​​​രി 10ന് ​​​ചൈ​​​ൽ​​​ഡ് ലൈ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​ന്വേ​​​ഷി​​​ച്ച​​​പ്പോ​​​ൾ കു​​​ട്ടി​​​യു​​​ടെ മേ​​​ൽ​​​വി​​​ലാ​​​സ​​​മു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ കൈ​​​മാ​​​റി​​​യ​​​ത് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​രാ​​​ണ്. അ​​​ന്നു​​​മു​​​ത​​​ൽ ഇ​​​ന്നോ​​​ളം അ​​​ന്വേ​​​ഷ​​​ണ​​​ത്തോ​​​ട് പൂ​​​ർ​​​ണ​​​മാ​​​യും സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യും സ​​​ഹ​​​ക​​​രി​​​ച്ച​​വ​​​രെ പോ​​​ക്സോ നി​​​യ​​​മ​​​പ്ര​​​കാ​​​രം ത​​​ട​​​വി​​​ലാ​​​ക്കാ​​​ൻ ക​​​രു​​​നീ​​​ക്കി​​​യ​​​തി​​​ൽ നി​​​യ​​​മ​​​ത്തി​​​ന​​​പ്പു​​​റ​​​ത്തു​​​ള്ള താത്പര്യങ്ങള്‍ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്ര​​​സ​​​വ​​​ത്തി​​​നു​​​ശേ​​​ഷം ന​​​വ​​​ജാ​​​ത​​​ശി​​​ശു​​​വി​​​നെ കൊ​​​ണ്ടു​​​പോ​​​കാ​​​ൻ മാ​​​താ​​​പി​​​താ​​​ക്ക​​​ളെ അ​​​നു​​​വ​​​ദി​​​ച്ചു എ​​​ന്ന​​​ത് ക്രി​​​മി​​​ന​​​ൽ കു​​​റ്റ​​​മാ​​​ണോ? ന​​​വ​​​ജാ​​​ത​​​ശി​​​ശു​​​വി​​​ന്‍റെ അ​​​വ​​​കാ​​​ശം മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കാ​​​ണോ ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​തർ​​​ക്കാ​​​ണോ എ​​​ന്ന് അ​​​റി​​​യാ​​​ത്ത​​​വ​​​ര​​​ല്ല ഇ​​​തേ​​ക്കു​​​റി​​​ച്ചു ച​​​ർ​​​ച്ച​​​ചെ​​​യ്യു​​​ന്ന​​​വ​​​ർ. പ്ര​​​സ​​​വ​​​ത്തി​​​ന്‍റെ പി​​​റ്റേ​​​ന്ന് അ​​​മ്മ​​​യോ​​ടൊ​​​പ്പം ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്യേ​​​ണ്ട കു​​​ഞ്ഞി​​​നെ രേ​​​ഖാ​​​മൂ​​​ലം എ​​​ഴു​​​തി​​​ന​​​ൽ​​​കി​​​യ സ്വ​​​ന്തം ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തി​​​ൽ ഏ​​​താ​​​നും മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്കു മു​​​മ്പ് ഉ​​​ത്ത​​​ര​​​വാ​​​ദ​​​പ്പെ​​​ട്ട​​​വ​​​ർ കൊ​​​ണ്ടു​​​പോ​​​യി എ​​​ന്ന​​​ത് സ​​​ത്യ​​​മാ​​​ണ്. അ​​​വി​​​വാ​​​ഹി​​ത​​​യാ​​​യ അ​​​മ്മ​​​യു​​​ടെ അ​​​ഭി​​​മാ​​​നം ര​​​ക്ഷി​​​ക്കാ​​​ൻ​​​വേ​​​ണ്ടി മാ​​​താ​​​പി​​​താ​​​ക്ക​​​ൾ എ​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​ത്തെ ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ എ​​​തി​​​ർ​​​ക്കാ​​​തി​​​രു​​​ന്ന​​​ത് കു​​​റ്റ​​​ക​​​ര​​​മാ​​​ണോ? അ​​​വി​​​വാ​​​ഹി​​​ത അ​​​മ്മ​​​മാ​​​രു​​​ടെ കു​​​ഞ്ഞു​​​ങ്ങ​​​ളെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ അ​​​മ്മ​​​ത്തൊ​​​ട്ടി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ നി​​​യ​​​മാ​​​നു​​​സൃ​​​തം നി​​​ല​​​വി​​​ലു​​​ള്ള നാ​​​ട്ടി​​​ൽ ഇ​​​തി​​​ന്‍റെ​​​പേ​​​രി​​​ൽ പു​​​ക​​​മ​​​റ സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ ദു​​​രു​​​ദ്ദേ​​​ശ്യം വ്യ​​​ക്ത​​​മാ​​​ണ്. പ്ര​​​സ്തു​​​ത കു​​​ഞ്ഞി​​​ന് അ​​​ഭ​​​യ​​​മ​​​രു​​​ളി​​​യ വൈ​​​ത്തി​​​രി​​​യി​​​ലെ ക​​​ന്യാ​​​സ്ത്രീ​​​മാ​​​രെ​​​യും ഗൂ​​​ഢ​​ലോ​​​ച​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ക്കി പോ​​​ക്സോ നി​​​യ​​​മം ചു​​​മ​​​ത്തി ജ​​​യി​​​ലി​​​ല​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​ക്കു​​​ന്ന​​​തി​​​ന്‍റെ​ ല​​​ക്ഷ്യം നി​​​ക്ഷ്പ​​​ക്ഷ​​​മ​​​തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്ത​​​ട്ടെ. സ​​​ഭ​​​യു​​​ടെ ധാ​​​ർ​​​മി​​​ക​​​ശ​​​ബ്ദ​​​ത്തെ വി​​​ക​​​ല​​​മാ​​​ക്കി സ​​​ഭ​​​യെ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​ക്കാ​​​നും അ​​​തു​​​വ​​​ഴി മ​​​ദ്യ​​​ന​​​യം ഉ​​​ൾ​​​പ്പ​​​ടെ സ​​​ഭ എ​​​തി​​​ർ​​​ക്കു​​​ന്ന തെ​​​റ്റാ​​​യ ന​​​യ​​​ങ്ങ​​​ൾ ത​​​ട​​​സം​​​കൂ​​​ടാ​​​തെ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നു​​​മു​​​ള്ള ശ്ര​​​മം ഈ ​​​ആ​​​രോ​​​പ​​​ണ പ്ര​​​വാ​​​ഹ​​​ത്തി​​​നു പി​​​ന്നി​​​ൽ സം​​​ശ​​​യി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. കേ​​​സി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തു​​​ന്ന​​​ത് സ​​​ഭ​​​യ​​​ല്ല; മ​​​റി​​​ച്ച് ചി​​​ല വ​​​ർ​​​ഗീ​​യ​-​​രാ​​ഷ്‌​​ട്രീ​​​യ ശ​​​ക്തി​​​ക​​​ളും സ​​​ഭാ​​​വി​​​രോ​​​ധികളുമാണ്. തലശ്ശേരി അതിരൂപത പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
Image: /content_image/India/India-2017-03-07-04:30:33.jpg
Keywords: തലശ്ശേരി, സംരക്ഷിക്കില്ല
Content: 4357
Category: 18
Sub Category:
Heading: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിന് അടിയന്തര നടപടി ആവശ്യപ്പെട്ട് ഹര്‍ജി
Content: കൊച്ചി: ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാരിന് ശക്തമായ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എറണാകുളം സ്വദേശിയായ എം.വി. മാത്യുവാണ് ഹര്‍ജിക്കാരന്‍. ഐക്യരാഷ്ട്ര സംഘടനയെ ഇടപെടുത്തി ഫാ. ടോമിനെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്നാണ് ഹർജിയിലെ മുഖ്യ ആവശ്യം. പൊതുജനങ്ങളുടെ സംശയം ദൂരീകരിക്കാൻ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി സ്വീകരിച്ച നടപടികൾ വ്യക്തമാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോടു നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കലാപബാധിത പ്രദേശങ്ങളില്‍ ഇന്ത്യന്‍ പൗരന്മാര്‍ ആപത്തില്‍പ്പെട്ടാല്‍ കേന്ദ്രസര്‍ക്കാര്‍ രക്ഷാനടപടിയെടുക്കാറുണ്ട്. ബന്ദികളാക്കപ്പെടുമ്പോൾ ഉചിതമായ നടപടികളിലൂടെ സർക്കാർ മോചിപ്പിക്കുന്നുണ്ട്. എന്നാൽ ഫാ. ടോമിന്റെ കാര്യത്തിൽ നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് സംശയം. സാധാരണ ഇത്തരം സംഭവങ്ങളിൽ കാണാതായവരെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമാക്കാൻ സംസ്ഥാന സർക്കാരും നടപടിയെടുക്കാറുണ്ട്. എന്നാൽ ഈ കേസിൽ സംസ്ഥാന സർക്കാരിനും കാര്യമായ വിവരം ലഭ്യമാക്കാൻ കഴിഞ്ഞില്ല. ഹര്‍ജി ചൊവ്വാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2017-03-07-04:48:34.jpg
Keywords: ടോം, ഉഴു
Content: 4358
Category: 1
Sub Category:
Heading: ദൈവാരാധനയുടെ ചൈതന്യത്തെ തടസ്സപ്പെടുത്തുന്ന സംഗീതത്തെ നിയ്രന്തിക്കണം: വത്തിക്കാനിൽ നിന്നും സംയുക്ത പ്രസ്താവന
Content: വത്തിക്കാന്‍: രണ്ടാം വത്തിക്കാൻ കൗൺസിലിനോട് അനുബന്ധിച്ചു 1967, മാർച്ച് 5ന് പുറത്തിറങ്ങിയ 'മ്യൂസികം സാക്രം' എന്ന മാർഗ്ഗ രേഖയുടെ അമ്പതാം വാർഷികത്തിൽ, സംഗീത ശുശ്രൂഷകളെ സംബന്ധിക്കുന്ന ഉത്‌കണ്‌ഠകൾ പങ്കുവച്ച് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 200-ല്‍ പരം പ്രമുഖർ പ്രത്യേക പ്രസ്താവന പുറപ്പെടുവിച്ചു. കത്തോലിക്ക സംഗീതജ്ഞര്‍, വിവിധ ആരാധന രീതികളില്‍ പാണ്ഡിത്യമുള്ളവര്‍, സുവിശേഷകര്‍ തുടങ്ങിയവരാണ് സംഗീത വിഭാഗത്തിലുള്ള തങ്ങളുടെ ആശങ്ക വ്യക്തമാക്കുന്ന 'ക്യാൻറ്റെ ഡോമിനോ' എന്ന സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. ആരാധനാ സംഗീതത്തെ സംബന്ധിച്ച 'മ്യൂസികം സാക്രം' എന്ന മാർഗ്ഗ രേഖയുടെ അമ്പതാം വാർഷികത്തിൽ, വത്തിക്കാനിൽ നടന്ന കത്തോലിക്ക സംഗീതജ്ഞരുടെ കോൺഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ ആരാധനാക്രമത്തിലെ സംഗീതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഈ മേഖലയിൽ ആവശ്യമായ ബോധവൽക്കരണത്തെക്കുറിച്ചും ഫ്രാൻസിസ് മാർപാപ്പ പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. ഈ ആധുനിക കാലഘട്ടത്തിൽ വിശുദ്ധ കുർബ്ബാനയിൽ പോലും അനുയോജ്യമല്ലാത്ത ഗാനങ്ങളും സംഗീത ഉപകരണങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ദിവ്യബലിയുടെ ചൈതന്യത്തെപോലും കളങ്കപ്പെടുത്തുന്നത് പലരും ഗൗരവമായി കാണുന്നില്ല. ഈ പശ്ചാത്തലത്തിൽ വൈദികർക്ക് ആരാധനാ സംഗീതത്തിന്റെ കാര്യത്തിൽ പ്രത്യേക പരിശീലനം തന്നെ ആവശ്യമാണ് എന്ന് മാർപാപ്പ പ്രത്യേകം എടുത്തുപറയുകയുണ്ടായി. അമ്പതാം വാർഷികത്തോടനുബന്ധിച്ച് ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും വത്തിക്കാനിൽ എത്തിച്ചേർന്ന, കത്തോലിക്കാ സഭയിലെ ആരാധനാ സംഗീതവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പ്രമുഖർ ഇക്കാര്യത്തിൽ തങ്ങളുടെ ഉത്‌കണ്‌ഠകൾ പങ്കുവച്ചു. "ഒരു നല്ല ആരാധനയെ ഏറെ മനോഹരമാക്കുവാന്‍ അതിനോട് ചേര്‍ന്നു നടത്തപ്പെടുന്ന സംഗീത ശുശ്രൂഷകള്‍ക്ക് സാധിക്കും. ഇതു പോലെ തന്നെ മോശം രീതിയിലുള്ള സംഗീത ശുശ്രൂഷകള്‍ ആരാധനയെ ദോഷകരമായി ബാധിക്കും. ഇതിനാല്‍ തന്നെ ആരാധനയുമായി ബന്ധപ്പെട്ട് നടക്കുന്ന സംഗീത ശുശ്രൂഷകളില്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. പാരമ്പര്യത്തെ പോലും മറന്നുള്ള സംഗീതം ആരാധനയുടെ സൗന്ദര്യത്തെ ബാധിക്കും" പ്രസ്താവന പറയുന്നു. ആരാധനയിലെ ഗീതങ്ങളെ അടുത്തിടെയായി ബാധിച്ച ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവും പ്രസ്താവന തന്നെ നിര്‍ദ്ദേശിക്കുന്നുണ്ട്. കത്തോലിക്ക സംഗീത പാരമ്പര്യത്തെ മുറകെ പിടിച്ചുള്ള പ്രവര്‍ത്തനമാണ് ഇതില്‍ പ്രധാനമെന്നും പ്രസ്താവന ചൂണ്ടികാണിക്കുന്നു. ആരാധനയുടെ അര്‍ത്ഥത്തെ സംബന്ധിച്ചും, ഗാനങ്ങളുടെ ആവശ്യത്തെ സംബന്ധിച്ചും പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ശരിയായ പരിശീലനം നല്‍കണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു. കത്തീഡ്രല്‍ ദേവാലയങ്ങളിലും ബസലിക്കകളിലും ഉന്നത നിലവാരം പുലര്‍ത്തുന്ന സംഗീത സംവിധാനങ്ങള്‍ ക്രമീകരിക്കണമെന്നും പ്രസ്താവന പറയുന്നു.
Image: /content_image/TitleNews/TitleNews-2017-03-07-11:41:42.jpg
Keywords: ആരാധന
Content: 4359
Category: 1
Sub Category:
Heading: ദൈവത്തിന്റെ മുന്നില്‍ സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള വ്യത്യാസം നിലനില്‍ക്കുന്നതല്ല; മനുഷ്യര്‍ക്ക് സൃഷ്ടാവ് നല്‍കിയിരിക്കുന്നത് തുല്യമായ അവകാശം: ബിഷപ്പ് മാര്‍ക്ക് ഡേവീസ്
Content: വാറിംഗ്ടണ്‍: സ്ത്രീ പുരുഷ സമത്വത്തിനു വേണ്ടി സമൂഹത്തില്‍ ഇപ്പോള്‍ നടക്കുന്ന പല വാദങ്ങളും സഭയുടെ പഠിപ്പിക്കലുകള്‍ക്കും, പ്രവര്‍ത്തനങ്ങള്‍ക്കും എതിരാണെന്ന് ഷ്രൂസ്‌ബെറി ബിഷപ്പ് മാര്‍ക്ക് ഡേവീസ്. ഷ്രൂസ്‌ബെറി രൂപതയുടെ കീഴിലുള്ള സ്‌കൂളുകളിലെ പ്രധാന അധ്യാപകരുടെ അസോസിയേഷന്‍ യോഗത്തില്‍ പങ്കെടുത്തുകൊണ്ടു വിശുദ്ധ ബലി അര്‍പ്പിക്കുന്നതിനു മധ്യേ നടത്തിയ പ്രസംഗത്തിലാണ് ഈ വിഷയം അദ്ദേഹം പരാമര്‍ശിച്ചത്. "ദൈവം സ്ത്രീയേയും പുരുഷനേയും അവിടുത്തെ സാദൃശ്യത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത്. പുരുഷനെന്നോ, സ്ത്രീയെന്നോ ഉള്ള വ്യത്യാസം ദൈവത്തിന്റെ ദൃഷ്ടിയില്‍ ഇല്ലെന്ന് വചനം പഠിക്കുമ്പോള്‍ നമുക്ക് മനസിലാക്കുവാന്‍ സാധിക്കും. തുല്യമായ അന്തസും ഭാഗധേയവുമാണ് ഇരുവര്‍ക്കും ദൈവം നല്‍കിയിരിക്കുന്നത്. ഇതിനാല്‍ തന്നെ ദൈവത്തിന്റെ ദൃഷ്ടിയില്‍ മനുഷ്യരെ അവിടുന്ന് വേര്‍ത്തിരിച്ചു കാണുന്നില്ല. ഇതിനാല്‍ തന്നെ സമൂഹത്തില്‍ ഇന്ന് തുല്യതയ്ക്കു വേണ്ടി നടക്കുന്ന പല ചര്‍ച്ചകളും അര്‍ത്ഥ ശൂന്യമാണ്". "സമൂഹത്തില്‍ ചിലര്‍ ഇത്തരം വാദങ്ങള്‍ ഉയര്‍ത്തി ആവശ്യമില്ലാത്ത വിവാദങ്ങളാണ് പലപ്പോഴും സൃഷ്ടിക്കുന്നത്. ഇത് ദുഃഖകരമാണ്. നമ്മുടെ സമൂഹത്തില്‍ ചില മേഖലകളില്‍ സ്ത്രീകളും പുരുഷന്‍മാരും ഒരേ പോലെ മാറ്റി നിര്‍ത്തപ്പെടുന്നുണ്ട്. ഇത്തരം അനീതികള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുന്നവരെ അല്ല ഞാന്‍ വിമര്‍ശിക്കുന്നതെന്നും പ്രത്യേകം എടുത്തു പറയട്ടെ. ചില പ്രത്യേക അജണ്ടകള്‍ ഉള്ള ഗ്രൂപ്പുകള്‍ സഭയുടെ വിദ്യാഭ്യാസ സംവിധാനത്തിലേക്ക് കടന്നു കയറി മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന കാര്യവും ഇവിടെ പറയുവാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നു. സഭയുടെ താല്‍പര്യങ്ങളേയും പഠിപ്പിക്കലുകളേയും അന്ധമായി എതിര്‍ക്കുന്നവരാണ് ഇവര്‍. ഇത്തരക്കാര്‍ക്കെതിരെ ജാഗ്രത പാലിക്കണം". ബിഷപ്പ് മാര്‍ക്ക് ഡേവീസ് പറഞ്ഞു. ഭ്രൂണഹത്യ ഉള്‍പ്പെടെയുള്ള പാപങ്ങളിലും ലിംഗ വിവേചനം കാണിക്കുന്നുണ്ടെന്ന കാര്യവും ബിഷപ്പ് ഡേവീസ് ചൂണ്ടികാണിച്ചു. മനുഷ്യര്‍ക്ക് ഒരേ പോലെയുള്ള അന്തസും, പരിഗണനയും നല്‍കിയ ക്രിസ്തുവിന്റെ സ്‌നേഹത്തെ ഓര്‍ത്ത് എല്ലായ്‌പ്പോഴും നാം ദൈവത്തോട് നന്ദിയുള്ളവരായിരിക്കണമെന്നും ബിഷപ്പ് ഡേവീസ് തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
Image: /content_image/News/News-2017-03-07-08:34:41.jpg
Keywords:
Content: 4360
Category: 1
Sub Category:
Heading: നോമ്പുകാല ധ്യാനവേളയില്‍ പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ
Content: നോമ്പുകാല ധ്യാനത്തിലായിരിക്കുന്ന തന്നെയും സഹപ്രവര്‍ത്തകരെയും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ. നോമ്പുകാല ധ്യാനത്തിനായി വത്തിക്കാനില്‍ നിന്ന് 35 കിലോമീറ്ററോളം അകലെ സ്ഥിതിചെയ്യുന്ന അറീച്ച്യ എന്ന സഥലത്തുള്ള ധ്യാനകേന്ദ്രത്തിലേക്കു റോമന്‍ കൂരിയായിലെ അംഗങ്ങള്‍ക്കൊപ്പം ബസ്സില്‍ പുറപ്പെടുന്നതിനു മുമ്പ് നൽകിയ ട്വിറ്റര്‍ സന്ദേശത്തിലാണ് മാർപാപ്പാ തങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പാപ്പായുടെ പ്രസ്തുത ട്വിറ്റര്‍ സന്ദേശം ഇപ്രകാരമാണ്: “വെള്ളിയാഴ്ച(10/03/17) വരെ നോമ്പുകാല ധ്യാനത്തിലായിരിക്കുന്ന എന്നെയും എന്‍റെ സഹപ്രവര്‍ത്തകരെയും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു”. വിവധഭാഷകളിലായി 3 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള മാർപാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്. ഞായറാഴ്ച, പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് ആരാധനയോടും സായാഹ്ന പ്രാര്‍ത്ഥനയോടുംകൂടെ ധ്യാനത്തില്‍ പ്രവേശിച്ച പാപ്പായും റോമന്‍ കൂരിയ അംഗങ്ങളും തിങ്കളാഴ്ച രാവിലെയും ഉച്ചതിരിഞ്ഞും നടന്ന രണ്ടു ധ്യാന പ്രഭാഷണങ്ങളില്‍ പങ്കുകൊണ്ടു. പത്രോസിന്‍റെ വിശ്വാസപ്രഖ്യാപനവും ഈശോയുടെ ജറുസലേം യാത്രയും (മത്തായി 16: 13-21), യേശുവിന്‍റെ അവസാന വാക്കുകളും പീഡകളുടെ ആരംഭവും (മത്തായി 26: 1-19), എന്നിവയായയിരുന്നു തിങ്കളാഴചത്തെ വിചിന്തന പ്രമേയങ്ങള്‍. ഈ നോമ്പുകാല ധ്യാനത്തിൽ മത്തായിയുടെ സുവിശേഷത്തിലെ 16,26,27 എന്നീ അദ്ധ്യായങ്ങളില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഭാഗങ്ങളായിരിക്കും പാപ്പായും റോമന്‍ കൂരിയ അംഗങ്ങളും ധ്യാനിക്കുക.
Image: /content_image/TitleNews/TitleNews-2017-03-07-10:10:32.jpg
Keywords: മാർപാപ്പ
Content: 4361
Category: 18
Sub Category:
Heading: കാരുണ്യകേരള സന്ദേശയാത്ര സമാപനവും കാരുണ്യകുടുംബങ്ങളുടെ സംഗമവും മാര്‍ച്ച് 11 ന് പിഒസിയില്‍
Content: കൊച്ചി: കാരുണ്യവര്‍ഷാചരണത്തോടനുബന്ധിച്ച് കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കാരുണ്യകേരള സന്ദേശയാത്രയുടെ സമാപനം മാര്‍ച്ച് 11 ശനിയാഴ്ച നടക്കും. രാവിലെ 9.00 മണിക്ക് ആയിരം കാരുണ്യകുടുംബങ്ങളുടെ സംഗമം ആരംഭിക്കും. ഉച്ചകഴിഞ്ഞ് 2.00 മണിക്ക് ആരംഭിക്കു പൊതുസമ്മേളനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പില്‍ അദ്ധ്യക്ഷത വഹിക്കും. സുപ്രീംകോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് എന്നിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തും. ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ഫാ. പോള്‍ മൂഞ്ഞേലി (കാരിത്താസ്), ഫാ. പോള്‍ ചെറുപിള്ളി (സഹൃദയ), ജാഥാ ക്യാപ്റ്റന്‍ ജോര്‍ജ്ജ് എഫ്. സേവ്യര്‍, ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബുജോസ്, അഡ്വ. ജോസി സേവ്യര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 2015 ഡിസംബര്‍ 10 ന് കെസിബിസി പ്രസിഡന്റ് ക്ലീമിസ് മാര്‍ ബസേലിയോസ് ഉദ്ഘാടനം ചെയ്ത കാരുണ്യയാത്ര 15 മാസം കൊണ്ട് 14 ജില്ലകളിലെ 31 രൂപതാതിര്‍ത്തികളിലെ കാരുണ്യസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു. 4000 -ത്തോളം കാരുണ്യപ്രവര്‍ത്തകരെ ആദരിച്ചു. 'ദൈവത്തിന്റെ മുഖം സ്‌നേഹവും കരങ്ങള്‍ കാരുണ്യവുമാണ്'എന്നതായിരുന്നു മുഖ്യ സന്ദേശം. കേരളത്തിന്റെ കാരുണ്യസംസ്‌കാരത്തിന്് കരുത്തു പകരുക, ദൈവകരുണയ്ക്കായി പ്രാര്‍ത്ഥിക്കുക, കാരുണ്യപ്രവര്‍ത്തകരെ ഒരുക്കുക, കാരുണ്യസ്ഥാപനങ്ങളെയും പ്രവര്‍ത്തകരെയും ആദരിക്കുക, തെരുവോരങ്ങളില്‍ കണ്ടെത്തു അഗതികളെയും അനാഥരെയും സംരക്ഷണകേന്ദ്രങ്ങളില്‍ എത്തിച്ച് ജീവിതം സുരക്ഷിതമാക്കുക, കാരുണ്യസ്ഥാപനങ്ങള്‍ക്ക് വസ്ത്രം, ഭക്ഷണ സഹായങ്ങള്‍ എത്തിക്കുക, കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ മതസൗഹാര്‍ദ്ദവും മാനവസംസ്‌കാരവും വളര്‍ത്തുക, പുതിയ കാരുണ്യപദ്ധതികള്‍ക്ക് രൂപം നല്‍കുക, രൂപത ഇടവകാതല കാരുണ്യപ്രവര്‍ത്തകസംഗമങ്ങളും കാരുണ്യയാത്രകളും സംഘടിപ്പിക്കുക, വ്യക്തികളും കുടുംബങ്ങളും കാരുണ്യസംസ്‌കാരത്തില്‍ വളരുവാന്‍ പ്രചോദനം നല്കുക, വിവിധ മത-സംസ്‌കാരിക പശ്ചാത്തലത്തിലുള്ള കാരുണ്യപ്രവര്‍ത്തകരെ ആദരിക്കുക, കാരുണ്യസംസ്‌കാരത്തെ സജീവമാക്കു മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും ആദരിക്കുക എിവയായിരുു ലക്ഷ്യങ്ങള്‍. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നേതൃത്വം നല്‍കിയ കാരുണ്യയാത്രാ സമിതിയില്‍ പ്രമുഖ ജീവകാരുണ്യപ്രവര്‍ത്തകരായ സാധു ഇ'ിയവര, പി.യു തോമസ്, മാത്തപ്പന്‍ ലൗ ഹോം, സ്റ്റീഫന്‍ ഫിഗരാദോ, രാജു പടമുഖം, എല്‍സി സാബു, സന്തോഷ് മരിയസദനം, പീറ്റര്‍ കെ.ജെ, ഡൊമിനിക് ആശ്വാസാലയം, ജൂഡ്‌സ എം.എക്‌സ്, ടോമി ദിവ്യരക്ഷാലയം, ബേബി ചിറ്റിലപ്പിള്ളി, ഉമ്മച്ചന്‍ ആലപ്പുഴ, സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, സിസ്റ്റര്‍ ലിറ്റില്‍ തെരേസ്, ബോബി ജോസ്, ജെയിംസ് ആഴ്ചങ്ങാടന്‍, യുഗേഷ് പുളിക്കന്‍, മാര്‍ട്ടിന്‍ ന്യൂനസ്, സാലു എബ്രാഹം, സെലസ്റ്റിന്‍ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. എക്‌സിബിഷന്‍, സെമിനാര്‍, മാര്‍ച്ച് ഫോര്‍ ലൈഫ് റാലി, പ്രൊലൈഫ് മേഖലയിലെ പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കല്‍, കാരുണ്യകുടുംബ ദിനാചരണം, വിവിധ പ്രൊലൈഫ് പദ്ധതികളുടെ ഉദ്ഘാടനം എിവ ഉണ്ടായിരിക്കും. സമാപന സമ്മേളനത്തിന്റെ ഭാഗമായി ദീപശിഖ പര്യടനം തിരുവനന്തപുരത്തുനിും കൊടി കണ്ണൂരില്‍ നിന്നും കൊടിമരം പാലായില്‍ നിന്നും എത്തിച്ചേരും.
Image: /content_image/India/India-2017-03-07-10:49:01.jpg
Keywords: സന്ദേശയാത്ര