Contents

Displaying 4051-4060 of 25037 results.
Content: 4322
Category: 1
Sub Category:
Heading: ddd
Content: തി​രു​വ​ന​ന്ത​പു​രം: വേ​ന​ൽ​ക്കാ​ല​ത്തെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ കൊ​ച്ചു​വേ​ളി, കാ​ര​യ്ക്ക​ൽ റൂ​ട്ടി​ൽ നാ​ഗ​ർ​കോ​വി​ൽ വ​ഴി ദ​ക്ഷി​ണ റെ​യി​ൽ​വേ സ്പെ​ഷ​ൽ ഫെ​യ​ർ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഓ​ടി​ക്കും. എ​ട്ടു മു​ത​ൽ ജൂ​ണ്‍ 28 വ​രെ​യാ​യി​രി​ക്കും ഈ ​സ​ർ​വീ​സു​ക​ൾ. കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് ബു​ധ​നാ​ഴ്ച​ക​ളി​ൽ 8.15 ന് ​പു​റ​പ്പെ​ടു​ന്ന കൊ​ച്ചു​വേ​ളി - കാ​ര​യ്ക്ക​ൽ പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​ൻ തൊ​ട്ട​ടു​ത്ത ദി​വ​സം 3.45 ന് ​കാ​ര​യ്ക്ക​ലി​ൽ എ​ത്തും. തി​രി​ച്ച് ഈ ​മാ​സം ഒ​ന്പ​തു മു​ത​ൽ ജൂ​ണ്‍ 29 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 10.45 ന് ​കാ​ര​യ്ക്ക​ലി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന കാ​ര​യ്ക്ക​ൽ - കൊ​ച്ചു​വേ​ളി പ്ര​തി​വാ​ര ട്രെ​യി​ൻ വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ഉ​ച്ച​യ്ക്ക് 12.25 ന് ​കൊ​ച്ചു​വേ​ളി​യി​ൽ എ​ത്തും. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ, നാ​ഗ​ർ​കോ​വി​ൽ ടൗ​ണ്‍, തി​രു​നെ​ൽ​വേ​ലി, കോ​വി​ൽ​പ്പ​ട്ടി, സാ​ത്തൂ​ർ, വി​രു​ദ​ന​ഗ​ർ, മ​ധു​ര, ഡി​ണ്ടു​ഗ​ൽ, തി​രു​ച്ചി​റ​പ്പ​ള്ളി, ത​ഞ്ചാ​വൂ​ർ, നാ​ഗ​പ​ട്ട​ണം, നാ​ഗൂ​ർ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പു​ക​ൾ ഉ​ണ്ടാ​കും.
Image: /content_image/News/News-2017-03-02-15:27:22.jpg
Keywords:
Content: 4323
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച കൺവെൻഷൻ 11 ന്: ഫാ.സോജി ഓലിക്കലിനൊപ്പം സ്ഥിര സാന്നിധ്യമായി വീണ്ടും മാർ സ്രാമ്പിക്കൽ
Content: ബർമിംങ്ഹാം: വലിയ നോമ്പിന്റെ വ്രതാനുഷ്ടാനങ്ങളും മാർ യൌസേപ്പിന്റെ വണക്കമാസ ആചരണവും ഒരുമിക്കുന്ന മാർച്ച് മാസ രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ 11 ന് ബർമിംങ്ഹാം ബഥേൽ സെന്ററിൽ നടക്കും. റവ.ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ ആയിരങ്ങൾക്ക് ജീവിതനവീകരണവും , രോഗശാന്തിയും ,മാനസാന്തരവും പകർന്നുനൽകുന്ന കൺവെൻഷന് ആത്മബലവും അനുഗ്രഹ സാന്നിധ്യവുമായി ഇത്തവണയും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബിഷപ്പ് .മാർ ജോസഫ് സ്രാമ്പിക്കൽ എത്തിച്ചേരും. പ്രശസ്തമായ ഓസ്കോട്ട് സെന്റ് മേരീസ് സെമിനാരി കോളേജിന്റെ സ്പിരിച്വൽ ഡയറക്ടറും,യൂറോപ്പിലെ പ്രമുഖ സുവിശേഷപ്രവർത്തകനും ,വചനപ്രഘോഷകനുമായ റവ.കാനോൻ ജോൺ യുഡ്രിസ് ഇത്തവണ കൺവെൻഷനിൽ പങ്കെടുക്കും. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും വിടുതലും സൌഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന ജീവിതസാക്ഷ്യങ്ങൾ തെളിവാകുന്നു. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൌജന്യമായി നൽകിവരുന്നു. യേശുക്രിസ്തുവിന്റെ കാൽവരിയിലെ പീഡാസഹനത്തിൽ പരിശുദ്ധ അമ്മയുടെ ഹൃദയവേദനയുടെ കാഠിന്യം വെളിപ്പെടുത്തുന്ന "LOOKING THROUGH HER EYES " എന്ന പ്രോഗ്രാം ഇത്തവണ കുട്ടികൾക്കായി അവതരിപ്പിക്കും. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷനിൽ ഇത്തവണ പ്രത്യേക " കുരിശിന്റെ വഴി "ശുശ്രൂഷയും നടക്കും.വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവെൻഷൻ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ഇന്നലെ ബർമിംങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 11 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ കെൽവിൻ വേ വെസ്റ്റ് ബ്രോംവിച്ച് ബർമിംങ്ഹാം .( Near J1 of the M5) B70 7JW. #{blue->n->n->കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670. അനീഷ്.07760254700 #{red->n->n->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്: }# ടോമി ചെമ്പോട്ടിക്കൽ 07737935424.
Image: /content_image/Events/Events-2017-03-03-04:44:49.jpg
Keywords: രണ്ടാം ശനിയാഴ്ച
Content: 4324
Category: 1
Sub Category:
Heading: ഭൂകമ്പത്തെ അതിജീവിച്ച ഉണ്ണിയേശുവിന്റെ തിരുസ്വരൂപം ബ്രിട്ടനില്‍ പ്രദര്‍ശിപ്പിക്കും
Content: റോം: ഇറ്റലിയില്‍ ഉണ്ടായ ഭൂചലനത്തെ അതിജീവിച്ച് കേടുപാടുകള്‍ സംഭവിക്കാത്ത ഉണ്ണീശോയുടെ തിരുസ്വരൂപം കേംബ്രിഡ്ജില്‍ പ്രദര്‍ശിപ്പിക്കും. 'മൊണാസ്ട്രീ ഓഫ് സാന്താ ചിയാറ'യില്‍ വണക്കത്തിനായി സൂക്ഷിച്ചിരുന്ന തിരുസ്വരൂപമാണ് എക്സിബിഷന് എത്തുന്നവര്‍ക്കു കാണുവാന്‍ സാധിക്കുക. കഴിഞ്ഞ ഒക്ടോബര്‍ മാസം നടന്ന ശക്തമായ ഭൂചലനത്തില്‍ തകര്‍ന്നു വീണ കെട്ടിടങ്ങളുടെ നടുവില്‍ നിന്നും, ഒരു കേടുപാടും കൂടാതെ കണ്ടെത്തിയ ഈ രൂപം ആളുകളില്‍ അത്ഭുതമുളവാക്കിയിരിന്നു. ഇതേ തുടര്‍ന്നു 'മഡോണാ ആന്റ് മിറക്കിള്‍സ്- ദ ഹോളി ഹോം ഓഫ് റിനൈസെന്‍സ് ഇന്‍ ഇറ്റലി' എന്ന പ്രദര്‍ശനത്തില്‍ ഈ തിരുസ്വരൂപത്തേയും ഉള്‍പ്പെടുത്തുവാന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു. വിശുദ്ധ കാമില ബാറ്റിസ്റ്റ ഡാ വരാണോയാണ്, തനിക്ക് ലഭിച്ച പ്രത്യേക ദര്‍ശനത്തെ തുടര്‍ന്ന് ഇത്തരമൊരു തിരുസ്വരൂപം നിര്‍മ്മിച്ചത്. രാജകുമാരിയായിരുന്ന കാമില ബാറ്റിസ്റ്റയ്ക്കു ഉണ്ണീയിശോയെ മാതാവ് ചുംബിക്കുന്ന ഒരു ദര്‍ശനം ലഭിച്ചിരിന്നു. ദര്‍ശനത്തെ തുടര്‍ന്നു രാജകുമാരി തന്റെ ജീവിത വ്രതമായി സന്യസ്ഥ ജീവിതം തിരഞ്ഞെടുത്ത് കന്യാസ്ത്രീയായി തീരുകയായിരിന്നു. സന്യസ്ഥ ജീവിതത്തിലേക്ക് പ്രവേശിച്ച കാമില ബാറ്റിസ നിര്‍മ്മിച്ച ഉണ്ണിയിശോയുടെ ഈ തിരുസ്വരൂപത്തിന്റെ മാതൃകകള്‍ ഇറ്റലിയിലെ മിക്ക വീടുകളിലും നവോത്ഥാന കാലഘട്ടത്തില്‍ സൂക്ഷിച്ചിരുന്നു. ദനഹാ തിരുനാള്‍ ദിവസങ്ങളില്‍ നൂറു കണക്കിന് വിശ്വാസികള്‍ വിശുദ്ധ കാമില നിര്‍മ്മിച്ച ഉണ്ണിയിശോയുടെ തിരുസ്വരൂപം സൂക്ഷിച്ചിരിക്കുന്ന ദേവാലയത്തിലേക്ക് വണക്കത്തിനായി എത്താറുണ്ട്. ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തമായ വേരോട്ടം കാണുന്ന തരത്തിലുള്ള കലാനിര്‍മ്മിതികളാണ് പ്രദര്‍ശനത്തില്‍ ഉണ്ടാകുക. പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളില്‍ നിര്‍മ്മിക്കപ്പെട്ട വിവിധ വസ്തുക്കളും ചിത്രങ്ങളുമാണ് കേംബ്രിഡ്ജിലെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം ഏഴാം തീയതി മുതല്‍ ജൂണ്‍ നാലു വരെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.
Image: /content_image/News/News-2017-03-03-05:08:45.jpg
Keywords: ഉണ്ണി, തിരുസ്വ
Content: 4325
Category: 18
Sub Category:
Heading: ഫാ. ടോം ബന്ദിയായിട്ട്‌ നാളെ ഒരു വര്‍ഷം: കൊച്ചിയിലും മിഷ്ണറീസ് ഓഫ് ചാ​​​രി​​​റ്റി ആ​​​സ്ഥാ​​​ന​​​ത്തും പ്രത്യേക പ്രാര്‍ത്ഥന
Content: കൊച്ചി: ഫാ. ടോം ബന്ധിയാക്കപ്പെട്ടതിന്റെ ഒന്നാം വാര്‍ഷിക ദിനമായ നാളെ കെ‌സി‌ബി‌സിയും സലേഷ്യന്‍ സഭയുടെ ബാംഗ്ലൂര്‍ പ്രോവിന്‍സും സംയുക്തമായി കൊച്ചിയില്‍ വിപുലമായ പ്രാര്‍ത്ഥനാ കൂട്ടായ്മ നടത്തും. വൈകീട്ട് 5 മണിക്ക് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ വിവിധ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും. 2016 മാര്‍ച്ച് 4ാം തിയതിയാണ്, ഭീകരർ യെമനിലെ ഏദൻ നഗരത്തിൽ പ്രവർത്തിക്കുന്ന മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആശ്രയഭവനം ആക്രമിച്ച് നാല് കന്യാസ്ത്രീകളടക്കം 16 പേരെ വധിക്കുകയും ഫാദർ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോകുകയും ചെയ്തത്. സി‌ബി‌സി‌ഐ പ്രസിഡണ്ട് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കത്തോലിക്ക ബാവ, കെ‌സി‌ബി‌സി പ്രസിഡണ്ട് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം, സീറോ മലബാര്‍ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ആലഞ്ചേരി, എസ്‌ഡി‌ബി ബാംഗ്ലൂര്‍ പ്രോവിന്‍സ് സുപ്പീരിയര്‍ ഫാ. ജോയ്സ് തോണികുഴിയില്‍, വൈദികര്‍, സന്യസ്ഥര്‍ എം‌പിമാര്‍, എം‌എല്‍‌എമാര്‍, സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ പങ്കെടുക്കും. യ​​​മ​​​നി​​​ലെ ഏ​​​ദ​​​ൻ കൂ​​​ട്ട​​​ക്കൊ​​​ല​​​യു​​​ടെ ഒ​​​ന്നാം വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​മായ നാളെ കൊ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ മി​​​ഷ​​​ന​​​റീ​​​സ് ഓ​​​ഫ് ചാ​​​രി​​​റ്റി ആ​​​സ്ഥാ​​​ന​​​ത്തും പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടക്കും. കോല്‍ക്കത്തയുടെ വി​​​ശു​​​ദ്ധ തെ​​​രേ​​​സ​​​യു​​​ടെ ക​​​ബ​​​റി​​​ടം സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന മ​​​ഠം ചാ​​​പ്പ​​​ലി​​​ൽ രാ​​​വി​​​ലെ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്കു​​​ശേ​​​ഷം വൈ​​​കു​​​ന്നേ​​​രം വ​​​രെ സ​​​ഭാം​​​ഗ​​​ങ്ങ​​​ൾ ഉ​​​പ​​​വ​​​സി​​​ച്ച് ആ​​​രാ​​​ധ​​​ന ന​​​ട​​​ത്തും. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സന്യസ്ഥ ഭവനങ്ങളിലും പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടക്കും.
Image: /content_image/India/India-2017-03-03-05:09:58.jpg
Keywords: ടോം ഉഴു
Content: 4326
Category: 18
Sub Category:
Heading: കൊല്ലം ബൈബിൾ കൺവൻഷൻ നാളെ ആരംഭിക്കും
Content: കൊല്ലം: കൊല്ലം രൂപത കരിസ്മാറ്റിക് നവീകരണത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 'കൊല്ലം ബൈബിൾ കൺവൻഷൻ' നാളെ കന്റോൺമെന്റ് മൈതാനിയിൽ ആരംഭിക്കും. കൺവൻഷൻ ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കും. നാളെ വൈകുന്നേരം അഞ്ചിന് കൊല്ലം ബിഷപ് ഡോ.സ്റ്റാൻലി റോമൻ കൺവൻഷന്റെ ഉദ്ഘാടനം നിർവഹിക്കും. വൈകുന്നേരം അഞ്ചുമുതൽ രാത്രി ഒമ്പതുവരെയാണ് കൺവൻഷൻ. കൺവൻഷന് ശേഷം എല്ലാ സ്‌ഥലത്തേയ്ക്കും ബസ് സർവീസ് ഉണ്ടായിരിക്കും. കൺവൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം കൊല്ലം രൂപത കോർഡിനേറ്റർ വിമൽ ആൽബർട്ട്, ആനിമേറ്റർ ആന്റ് ഡയറക്ടർ ഫാ.പ്രേം ഹെൻട്രി, സെക്രട്ടറി എഡിസൺ വിൻസന്റ് എന്നിവർ അറിയിച്ചു.
Image: /content_image/India/India-2017-03-03-06:33:18.jpg
Keywords: വട്ടായി, സെഹിയോ
Content: 4327
Category: 1
Sub Category:
Heading: സോഷ്യൽ മീഡിയായിൽ ലൈക്കുകള്‍ മാത്രം ലക്ഷ്യംവെക്കുന്നത് ഒരുതരം മാനസിക വൈകൃതമാണെന്ന് പാത്രീയാര്‍ക്കീസ് കിറില്‍
Content: മോസ്‌കോ: സമൂഹ മാധ്യമങ്ങളില്‍ ലൈക്കുകള്‍ ലഭിക്കുവാന്‍ വേണ്ടി ഏതറ്റം വരെയും പോകുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കണ്ടുവരുന്നതെന്ന് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തലവനായ പാത്രീയാര്‍ക്കീസ് കിറില്‍. ലൈക്കുകള്‍ മാത്രം നോക്കിയിരിക്കുന്നത് ഒരുതരം മാനസിക വൈകൃതമാണെന്നും അദ്ദേഹം പറഞ്ഞു. മോസ്‌കോയിലെ എപ്പിഫെനി കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു പാത്രീയാര്‍ക്കീസ്. ലൈക്കുകള്‍ക്ക് വേണ്ടിയുള്ള പ്രവണത വലിയ ദുരന്തത്തിലേക്കാണ് സമൂഹത്തെ കൊണ്ടെത്തിക്കുന്നതെന്നും പാത്രീയാര്‍ക്കീസ് കിറില്‍ മുന്നറിയിപ്പ് നല്‍കി. "സമൂഹ മാധ്യങ്ങളില്‍ ഒരു ലൈക്ക് ലഭിക്കുന്നതിനായി യുവാക്കള്‍ ഇന്ന് എന്തെല്ലാമാണ് ചെയ്തു കൂട്ടുന്നത്. അപകടകരവും, സാഹസികവുമായ ഇത്തരം പ്രവര്‍ത്തികള്‍ ഇവരുടെ ജീവനെ തന്നെയാണ് പലപ്പോഴും അപകടത്തില്‍ ആക്കുന്നത്. തങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ചില ചിത്രങ്ങള്‍ക്കോ, വീഡിയോകള്‍ക്കോ ഒരു ലൈക്ക് ലഭിച്ചില്ലെങ്കില്‍ മാനസികമായി തളരുന്ന തരത്തിലേക്ക് യുവാക്കള്‍ എത്തിയിരിക്കുന്നു". തന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ പ്രശസ്തിക്കു വേണ്ടിയും പൊങ്ങച്ചം കാണിക്കുന്നതിനുമായി നടത്തുന്ന ഇത്തരത്തിലെ ശ്രമങ്ങള്‍ എല്ലാം പാപമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പല ചിത്രങ്ങളും പാപവികാരത്തെ ഉയര്‍ത്തി വിടുവാന്‍ മാത്രമാണ് പലപ്പോഴും ഉപകരിക്കുക. ചിലര്‍ ഇത്തരം കാര്യങ്ങളിലൂടെ തെറ്റായി പണം സമ്പാദിക്കുന്നുണ്ടെന്നും പാത്രീയാര്‍ക്കീസ് കിറില്‍ പറഞ്ഞു. "തെറ്റായതും, പാപവികാരങ്ങളെ ഉണര്‍ത്തുന്നതുമായ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളാത്ത ഒരു ചലച്ചിത്രം പോലും ഇന്ന് പുറത്തിറങ്ങുന്നില്ല. പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന ഇവ യുവാക്കളെ വഴി തെറ്റിക്കുന്നു. സാമൂഹിക മാധ്യങ്ങളോടുള്ള യുവാക്കളുടെ വലിയ താല്‍പര്യം, വരും കാലങ്ങളില്‍ നേരിടുവാന്‍ പോകുന്ന വലിയ പ്രശ്‌നമായി മാറുമെന്ന കാര്യം ഉറപ്പാണെന്നും പാത്രീയാര്‍ക്കീസ് കിറില്‍ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2017-03-03-06:55:53.jpg
Keywords: പാത്രി, ഓര്‍ത്ത
Content: 4328
Category: 1
Sub Category:
Heading: മെല്‍ബണിലെ ആദ്യ സീറോ മലബാര്‍ ദേവാലയത്തിന് അനുമതി
Content: മെല്‍ബണ്‍: മെല്‍ബണില്‍ ആദ്യമായി സീറോ മലബാര്‍ ദേവാലയം പണിയുവാന്‍ അനുമതി ലഭിച്ചു. ഡാൻഡിനോംഗ് ഫ്രാങ്ക്സ്റ്റൺ റോഡിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഏഴ് ഏക്കറിലാണ് ഇടവക ദേവാലയം പണിയുക. 2015-ല്‍ മെൽബൺ രൂപതയുടെ സൗത്ത് ഈസ്റ്റിൽ വിശ്വാസികളുടെ പരിപൂർണ്ണ സഹകരണത്തോടെയാണ് ഇവിടെ സ്ഥലം മേടിച്ചത്. ഈ പ്രദേശങ്ങളിൽ താമസിക്കുന്ന എല്ലാ വിശ്വാസികള്‍ക്കും എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കുന്ന സ്ഥലത്താണ് പുതിയ ദേവാലയം ഉയരുക. ദേവാലയം പണിയുവാന്‍ അനുമതി ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇത് വിശ്വാസികളുടെ വിജയമാണെന്നും സീറോ- മലബാർ സഭാ മെൽബൺ ബിഷപ്പ് മാർ ബോസ്ക്കോ പുത്തൂർ പറഞ്ഞു. സൗത്ത് ഈസ്റ്റിലെ എഴുന്നൂറോളം കുടുംബങ്ങളുടെ ദീർഘനാളത്തെ പ്രാർത്ഥനക്കാണ് ഫലപ്രാപ്തി ഉണ്ടായിരിക്കുന്നത്. അതേ സമയം പള്ളി സമുച്ചയം യഥാർത്ഥ്യമാകണമെങ്കിൽ കൗൺസിൽ അനുശാസിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ ഉപറോഡുകളുടെ നിർമ്മാണം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പൂർത്തിയാകേണ്ടതുണ്ട്. അതിനുള്ള നടപടികൾ തുടങ്ങിയതായി കമ്മറ്റി അറിയിച്ചു.
Image: /content_image/News/News-2017-03-03-11:28:40.jpg
Keywords: ഓസ്ട്രേ, പുത്തൂര്‍
Content: 4329
Category: 1
Sub Category:
Heading: ഫാ. ടോം ബന്ധിയാക്കപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം: അനിശ്ചിതത്വം തുടരുന്നു
Content: ഏദന്‍: യെമനില്‍ മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ആശ്രയ ഭവനം ആക്രമിച്ച് ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിനു വേണ്ടിയുള്ള കാത്തിരിപ്പിന് ഇന്ന് ഒരുവർഷം. 2016 മാര്‍ച്ച് 4ാം തിയതിയാണ് ഏഡൻ നഗരത്തിൽ പ്രവർത്തിക്കുന്ന മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആശ്രയഭവനം ആക്രമിച്ച് ഫാദർ ടോം ഉഴുന്നാലിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. അന്നത്തെ ആക്രമണത്തില്‍ നാലു സന്യാസിനികളും 12 അന്തേവാസികളും കൊല്ലപ്പെട്ടിരിന്നു. കഴിഞ്ഞ ജൂണിലും ഡിസംബറിലും വൈദികന്‍ ഫേസ്‌ബുക്ക്‌ പേജിലൂടെ സഹായമഭ്യര്‍ഥിക്കുന്ന വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വീഡിയോയിലുള്ളത്‌ ഫാ. ടോം തന്നെയാണെന്ന്‌ ബന്ധുക്കളും ദക്ഷിണ അറേബ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള യു.എ.ഇയിലെ ബിഷപ്‌ ഡോ. പോള്‍ ഹിന്‍ഡറും സ്‌ഥിരീകരിച്ചു. അതേ സമയം ഫാ. ടോമിന്റെ മോചനം സാധ്യമാക്കാൻ പറ്റുന്നതെല്ലാം ചെയ്യുന്നുണ്ടെന്നു സർക്കാർ അധികൃതർ പറയുന്നുണ്ടെങ്കിലും സമൂഹത്തിന്റെ നാനാതുറകളില്‍ പ്രതിഷേധം വ്യാപിച്ചിരിക്കുകയാണ്. വൈദികന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ നിസംഗത പുലര്‍ത്തുകയാണെന്നാണ് ആക്ഷേപം. വൈദികന്റെ മോചനശ്രമം ഊര്‍ജിതപ്പെടുത്തണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്‌ചയില്‍ സഭാതലവന്മാര്‍ ആവശ്യപ്പെട്ടിരുന്നു. യെമനിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഇല്ലാത്തതും അവിടെ സുസ്ഥിരമായ ഒരു സർക്കാർ ഇല്ലാത്തതിനാലും വൈദികന്റെ മോചനത്തിന് തടസ്സമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം. ഇതിനിടെ ഫാ.ടോം ഉഴുന്നാലിൽ ആരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ചോദിച്ചതു വിവാദത്തിന് പുതിയ മാനം നൽകിയിരിന്നു. വൈദികന്‍ ബന്ധിയാക്കപ്പെട്ടതിന്റെ ഒന്നാം വാര്‍ഷിക ദിനമായ ഇന്ന്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹത്തിന്റെ മോചനത്തിനായി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തും.
Image: /content_image/News/News-2017-03-04-03:46:25.jpg
Keywords: ടോമി, ഫാ. ടോം
Content: 4330
Category: 1
Sub Category:
Heading: ഫാ. ടോമിന്റെ തിരോധാനം: നാള്‍വഴികള്‍
Content: #{red->n->n->മാർച്ച് 4, 2016: }# യമനിലെ ഏഡനിൽ, മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിമാർ നടത്തിവന്ന വൃദ്ധസദനത്തിൽ, അതിക്രമിച്ചുകയറിയ അക്രമികൾ, നാല് സന്യാസിനിമാർ ഉൾപ്പെടെ, പതിനഞ്ചുപേരെ വധിച്ചു ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോവുന്നു. #{red->n->n-> മാർച്ച് 24, 2016: }# ദുഃഖവെള്ളി ദിനത്തിൽ, ഫാദർ ടോം ഉഴുന്നാലിൽ കുരിശിലേറ്റി വധിക്കപ്പെടും എന്ന് വാർത്ത സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. #{red->n->n->മാർച്ച് 31, 2016: }# ഇന്ത്യയോട് ഐസിസ് വൻതുക മോചനദ്രവ്യം ആവശ്യപ്പെട്ടു എന്ന് വാർത്ത പുറത്തുവരുന്നു. ഫാദർ ടോം ഉൾപ്പെടെ രണ്ടുപേർ പ്രത്യക്ഷപ്പെടുന്ന വീഡിയോ കേന്ദ്ര സർക്കാരിന് ലഭിച്ചു എന്നു റിപ്പോർട്ട്. #{red->n->n->ജൂലായ് 19, 2016: }# ഫാദർ ടോം ഉഴുന്നാലിലിനെ കണ്ണുകെട്ടി, ഭീകരർ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ടാജിനോന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തെത്തുന്നു. ഒപ്പം, താടിയും മുടിയും നീട്ടിയ നിലയിലുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും പ്രചരിക്കപ്പെടുന്നു. ഫാ. ടോമിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ, അച്ചന്റെ ‘യമനി ഫ്രണ്ട്’ ആണ് കൈകാര്യം ചെയ്യുന്നത് എന്ന് അക്കൗണ്ട് ഉടമ അവകാശപ്പെടുന്നു. #{red->n->n-> ജൂലായ് 20, 2016: }# ഫാ. ടോമിന്റെ ഫേസ്ബുക്ക് അക്കൌണ്ട് അപ്രത്യക്ഷമാകുന്നു. #{red->n->n->ജൂലായ് 29, 2016: }# ഫാദർ ടോമിനെ തട്ടിക്കൊണ്ടുപോയ മൂന്ന് ഭീകരർ പിടിയിലായി എന്ന് റിപ്പോർട്ട്. അൽക്വയ്ദ തീവ്രവാദികൾ എന്ന് വെളിപ്പെടുത്തപ്പെട്ട അവർ ഇമാമിന്റെ അനുമതിയോടെയാണ് തട്ടിക്കൊണ്ടുപോയതെന്ന് മൊഴി നൽകിയാതായും വാർത്തയിൽ പറയുന്നു. #{red->n->n->ഡിസംബർ 26, 2016: }# ഫാദർ ടോം സംസാരിക്കുന്ന അഞ്ചുമിനുട്ട് ദൈർഘ്യം വരുന്ന വീഡിയോ പുറത്തുവന്നു. ഭാരതസർക്കാരും കത്തോലിക്കാ സഭയും തന്റെ മോചനവുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യുന്നില്ല എന്ന് അദ്ദേഹം ആരോപിക്കുന്നു. #{red->n->n-> ഡിസംബർ 31, 2016: }# ഫാദർ ടോം ജീവിച്ചിരിപ്പുണ്ട് എന്നതിന് തെളിവുണ്ടെന്ന് യുഎഇ യിലെ സഭയുടെ വക്താക്കൾ അഭിപ്രായപ്പെടുന്നു. #{red->n->n->ഇന്ന് മാര്‍ച്ച് 4, 2017: }# ഫാ. ടോമിന്റെ തിരോധാനത്തിന് ഒരു വര്‍ഷം.
Image: /content_image/News/News-2017-03-04-04:44:23.jpg
Keywords: ഫാദര്‍ ടോം
Content: 4331
Category: 18
Sub Category:
Heading: ഒ​രു​മി​ച്ച് പ്രാ​ർത്ഥിച്ച് പ്ര​തി​ബ​ന്ധ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ കുടുംബങ്ങള്‍ക്ക് കഴിയണം: മാ​ർ ജോ​സ് പു​ളി​ക്ക​ൽ
Content: ച​ങ്ങ​നാ​ശേ​രി: ഒ​രു​മി​ച്ച് പ്രാ​ർ​ത്ഥിച്ച് പ്ര​തി​ബ​ന്ധ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ കു​ടും​ബ​ങ്ങ​ൾ​ക്ക് ക​ഴി​യ​ണമെന്ന്‍ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ. പാ​റേ​ൽ പ​ള്ളി മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന അ​തി​രൂ​പ​ത ബൈ​ബി​ൾ ക​ണ്‍വ​ൻ​ഷ​ന്‍റെ നാ​ലാം ദി​വ​സ​മാ​യ ഇ​ന്ന​ലെ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. "പ്രാ​ർ​ത്ഥ​ന​യ്ക്കു സ​മ​യം ക​ണ്ടെ​ത്താ​ത്ത കു​ടും​ബ​ങ്ങ​ൾ ത​ക​ർ​ച്ച​യി​ലേ​ക്കു നി​പ​തി​ക്കും. ദൈ​വ​സാ​ന്നി​ധ്യം പ​ടി​യി​റ​ങ്ങു​ന്ന കു​ടും​ബ​ങ്ങ​ൾ മരുഭൂ​മി പോ​ലെ​യാ​കും. അ​തി​നാ​ൽ ഒ​രു​മി​ച്ച് പ്രാ​ർ​ഥി​ച്ച് ശ​ക്തി​നേ​ടി പ്ര​തി​ബ​ന്ധ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ കു​ടും​ബ​ങ്ങ​ൾ​ക്ക് ക​ഴി​യ​ണം. ഇ​തി​ന് മാ​താ​പി​താ​ക്ക​ൾ ജാ​ഗ്ര​ത​യു​ള്ള​വ​രാ​ക​ണം. സ​ഭ​യു​ടെ അ​ടി​സ്ഥാ​ന​മാ​യ കു​ടും​ബ​ങ്ങ​ളി​ലൂ​ടെ​യാ​ണ് വി​ശ്വാ​സ​മെ​ന്ന ഏ​റ്റ​വും വ​ലി​യ പി​തൃ​സ്വ​ത്ത് കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടേണ്ടത്." "ഈ​ശോ​യി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്ത​പ്പെ​ട്ട വി​ശ്വാ​സ​മാ​ണ് സ​ഭ​യു​ടെ വി​ശ്വാ​സം. ഈ​ശോ​യു​ടെ പ്രാ​ർ​ഥ​ന​യി​ൽ പി​താ​വി​ന്‍റെ സ്വ​രം മു​ഴ​ങ്ങു​ക​യും സ്വ​ർ​ഗം തു​റ​ക്കു​ക​യും പ​രി​ശു​ദ്ധാ​ത്മാ​വ് ഇ​റ​ങ്ങി​വ​രു​ക​യും ചെ​യ്തു. ന​മ്മു​ടെ പ്രാ​ർ​ഥ​ന​ക​ളി​ലും ഇ​തേ അ​നു​ഭ​വ​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്. ദൈ​വ​സ്നേ​ഹ​ത്തി​ൽ​നി​ന്ന് അ​ക​ലു​മ്പോ​ൾ ന​മ്മി​ൽ ഭ​യ​വും വെ​റു​പ്പും വി​ദ്വേ​ഷ​വും അ​പ​ഹ​ർ​ഷ​താ​ബോ​ധ​വും ക​ല​ഹ​വും ത​ക​ർ​ച്ച​യും മ​ര​ണ​വും സം​ഭ​വി​ക്കു​ന്നു". മാ​ർ ജോ​സ് പു​ളി​ക്ക​ൽ പറഞ്ഞു. ഇന്നലെ രാ​വി​ലെ ബ്ര​ദ​ർ തോ​മ​സ് പോ​ളും വൈ​കു​ന്നേ​രം ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യും വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി. ആ​ൽ​ബി​ൻ ശാ​ന്തി​ഭ​വ​ൻ അ​നു​ഭ​വ​സാ​ക്ഷ്യം പ​ങ്കു​വ​ച്ചു. ക​ണ്‍വ​ൻ​ഷ​ൻ സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന് ര​ണ്ട് സെ​ഷ​നി​ലും ഫാ. ​ജോ​സ​ഫ് പാം​പ്ലാ​നി വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.
Image: /content_image/India/India-2017-03-04-05:18:47.jpg
Keywords: മാര്‍ പുളി