Contents

Displaying 4091-4100 of 25039 results.
Content: 4362
Category: 18
Sub Category:
Heading: പൗ​​​ര​​​സ്ത്യ​​​ വിദ്യാപീഠത്തിന് പുതിയ നിയമനം
Content: പാലാ: 1982-ൽ ​​​വ​​​ട​​​വാ​​​തൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് അ​​​പ്പ​​​സ്തോ​​​ലി​​​ക് സെ​​​മി​​​നാ​​​രി​​​യി​​​ൽ സ്ഥാ​​​പി​​​ത​​​മാ​​​യ പൗ​​​ര​​​സ്ത്യ​​​ വി​​​ദ്യാ​​​പീ​​​ഠ​​​ത്തി​​​ന്‍റെ ഏ​​​ഴാ​​​മ​ത്തെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി റ​​​വ. ഡോ. ​​​ആ​​​ൻ​​​ഡ്രൂ​​​സ് മേ​​​ക്കാ​​​ട്ടു​​​കു​​​ന്നേ​​​ൽ നി​​​യ​​​മി​​​ത​​​നാ​​​യി. വിദ്യാപീഠത്തില്‍ പുതിയതായി ആരംഭിച്ച പൗ​​​ര​​​സ്ത്യ​​​ കാ​​​ന​​​ൻ നി​​​യ​​​മ​​​സം​​​ഹി​​​ത​​​യി​​​ൽ മാ​​​സ്റ്റേ​​​ഴ്സ് ബി​​​രു​​​ദ​​​ത്തിന്റെ പ്ര​​​ഥ​​​മ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി റ​​​വ. ഡോ. ​​​ജെ​​​യിം​​​സ് ത​​​ല​​​ച്ചെ​​​ല്ലൂറും നി​​​യ​​​മി​​​ക്കപ്പെട്ടിട്ടുണ്ട്. പൗ​​​ര​​​സ്ത്യ​​​സ​​​ഭാ ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ന്നി​​​യ പ​​​ഠ​​​ന​​​ത്തി​​​നും ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​നും വ​​​ഴി​​​യൊ​​​രു​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ്ഥാപിക്കപ്പെട്ട കേന്ദ്രമാണ് പൗ​​​ര​​​സ്ത്യ​​​ വി​​​ദ്യാ​​​പീ​​​ഠം. ഇ​​​ന്ന​​​ലെ സെ​​​മി​​​നാ​​​രി അ​​​ങ്ക​​​ണ​​​ത്തി​​​ൽ ചേ​​​ർ​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വ​​​ച്ച് വി​​​ദ്യാ​​​പീ​​​ഠം വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റും സെ​​​മി​​​നാ​​​രി ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ട​​​മാ​​​ണ് നി​​​യ​​​മ​​​ന​​​വി​​​വ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ ആ​​​റു വ​​​ർ​​​ഷം പൗ​​​ര​​​സ്ത്യ വി​​​ദ്യാ​​​പീ​​​ഠം പ്ര​​​സി​​​ഡ​​​ന്‍റാ​​​യി സ്തു​​​ത്യ​​​ർ​​​ഹ​​​മാ​​​യ സേ​​​വ​​​നം കാ​​​ഴ്ച​​​വ​​​ച്ച റ​​​വ. ഡോ. ​​​വി​​​ൻ​​​സെ​​​ന്‍റ് ആ​​​ല​​​പ്പാ​​​ട്ട് ഒൗ​​​ദ്യോ​​​ഗി​​​ക കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കു​​​ന്ന​​​ത്. പാ​​​ലാ രൂ​​​പ​​​താം​​​ഗ​​​മാ​​​യ റ​​​വ. ഡോ. ​​​ആ​​​ൻ​​​ഡ്രൂ​​​സ് മേ​​​ക്കാ​​​ട്ടു​​​കു​​​ന്നേ​​​ൽ റോ​​​മി​​​ൽ നി​​​ന്ന് വി​​​ശു​​​ദ്ധ​​​ഗ്ര​​​ന്ഥ​​​ദൈ​​​വ​​​ശാ​​​സ്ത്ര​​​ത്തി​​​ൽ ഡോ​​​ക്ട​​​റേ​​​റ്റ് നേ​​​ടിയിട്ടുണ്ട്. 17 വ​​​ർ​​​ഷ​​​മാ​​​യി പൗ​​​ര​​​സ്ത്യ​​​വി​​​ദ്യാ​​​പീ​​​ഠ​​​ത്തി​​​ൽ പ്ര​​​ഫ​​​സ​​​റാ​​​യി സേ​​​വ​​​നം ചെയ്തു വരികെയാണ് പുതിയ നിയമനം. കാഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​താം​​​ഗ​​​മാണ് റ​​​വ. ഡോ. ​​​ജെ​​​യിം​​​സ് ത​​​ല​​​ച്ചെ​​​ല്ലൂ​​​ർ.
Image: /content_image/India/India-2017-03-07-11:18:23.jpg
Keywords: നിയമനം, സാരഥി
Content: 4363
Category: 4
Sub Category:
Heading: വിശുദ്ധ കുര്‍ബാനയ്ക്കു പോകുന്നവരുടെ മുഖത്ത് തുപ്പിയിരുന്ന വ്യക്തി ഇന്ന് കത്തോലിക്കാ പുരോഹിതന്‍
Content: വിശുദ്ധ കുര്‍ബ്ബാനയ്ക്കു പോകുന്നവരുടെ മുഖത്ത് തുപ്പിയിരുന്ന വ്യക്തിയുടെ അത്ഭുതകരമായ മനപരിവര്‍ത്തനത്തിന്റെ കഥയാണിത്‌. ഇദ്ദേഹം ഇന്ന് കത്തോലിക്കാ സഭയിലെ ഒരു പുരോഹിതനായി സേവനം ചെയ്യുന്നു. “ഞായറാഴ്ചകളില്‍ രാവിലെ തന്നെ ഞാന്‍ ഞങ്ങളുടെ വീടിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കും. അതുവഴി വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുവാന്‍ പോകുന്ന ആളുകളുടെ മുഖത്ത് തുപ്പുക എന്റെ പതിവായിരുന്നു. ക്രൈസ്തവ ദേവാലയം എന്നത് 'ധനം സമ്പാദിക്കുവാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്' എന്ന് ഞാനവരോട് പറയുമായിരുന്നു” ഇപ്പോള്‍ സ്പെയിനിലെ അല്‍മേരിയ രൂപതയിലെ ഒരു പുരോഹിതനായ ഫാദര്‍ ജുവാന്‍ ജോസ് മാര്‍ട്ടിനെസ്സ് വിവരിക്കുന്നു. അദ്ദേഹത്തിന്റെ മാതാ-പിതാക്കള്‍ വിശ്വാസികള്‍ അല്ലായിരുന്നു, അതിനാല്‍ തന്നെ ചെറുപ്പത്തില്‍ അദ്ദേഹത്തിനു യാതൊരു വിശ്വാസ പരിശീലനവും ലഭിച്ചിരുന്നില്ല. “ലോകമെങ്ങും നിരവധി ശാഖകളുള്ള ഒരു അന്താരാഷ്ട്ര കോര്‍പറേഷനായിട്ടായിരുന്നു കത്തോലിക്കാ സഭയെ ഞാന്‍ കണ്ടിരുന്നത്” ഫാദര്‍ ജുവാന്‍ ജോസ് പറഞ്ഞു. “എനിക്ക് പുരോഹിതന്‍മാരെ ഇഷ്ടമല്ലായിരുന്നു, ഞാന്‍ പഠിച്ച സ്കൂളിലെ ഏറ്റവും സമർത്ഥനായ വിദ്യാർത്ഥി ഞാനായിരുന്നു. അവിടെ നിന്നും എനിക്ക് മതപരമായ യാതൊരു വിദ്യാഭ്യാസവും ലഭിച്ചില്ല, കാരണം പഠിക്കുവാനായി ഞാന്‍ തിരഞ്ഞെടുത്ത വിഷയം ‘നീതി ശാസ്ത്ര’മായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഞാന്‍ എന്റെ സുഹൃത്തുക്കളെയും വിശ്വാസത്തില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചു" ഫാദര്‍ ജുവാന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ആദ്യമായി ഒരു കത്തോലിക്കാ ദേവാലയത്തില്‍ പോയ കാര്യം ഫാദര്‍ ജുവാന്‍ ഓര്‍മ്മിച്ചു. “എന്നെ ക്ഷണിച്ചവരെ പരിഹസിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഞാന്‍ ആ ദേവാലയത്തിലേക്ക് പോയത്." 1995 ജനുവരിയില്‍ ഫാദര്‍ ജവാന്റെ ചില സുഹൃത്തുക്കള്‍ അദ്ദേഹത്തെ ആ ഇടവകയിലെ കത്തോലിക്കാ കരിസ്മാറ്റിക് റിന്യൂവല്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പിലേക്ക് ക്ഷണിച്ചു. “അത്തരം മസ്തിഷ്ക പ്രക്ഷാളനത്തിനൊന്നും എന്നെ കിട്ടുകയില്ല” എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അവരുടെ ക്ഷണം നിരസിച്ചെങ്കിലും അവസാനം 1995 ഫെബ്രുവരിയിലെ ഒരു വ്യാഴാഴ്ച ഫാദര്‍ ജുവാന്‍ തന്റെ ജീവിതത്തില്‍ ആദ്യമായി ഒരു കത്തോലിക്കാ ദേവാലയത്തില്‍ പ്രവേശിച്ചു. #{red->n->n->ദേവാലയത്തിൽ കണ്ട സുവര്‍ണ്ണ പേടകം}# “എന്റെ ഒരുപാട് സുഹൃത്തുക്കള്‍ അവിടെ ഉണ്ടായിരുന്നു. അവരെല്ലാവരും ദേവാലയത്തിനുള്ളിലെ ഒരു സുവര്‍ണ്ണ പേടകത്തിലേക്ക് നോക്കുന്നത് ഞാന്‍ കണ്ടു. അതെന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഇടവക വികാരി പണം സൂക്ഷിക്കുന്ന പണപ്പെട്ടിയായിരിക്കാമതെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്” അദ്ദേഹം പറഞ്ഞു. ആ സുവര്‍ണ്ണ പേടകമായിരുന്നു സക്രാരി. “എനിക്ക് എന്റെ സുഹൃത്തുക്കളെ ഓര്‍ത്ത് ചിരി വന്നുവെങ്കിലും ഞാനതടക്കി. അവരെ കളിയാക്കുക എന്ന ലക്ഷ്യത്തോടെ അടുത്ത വ്യാഴാഴ്ചയും അവിടെ അവിടെ വരുവാന്‍ ഞാന്‍ തീരുമാനിച്ചു.” അങ്ങിനെ ഒന്നിനു പിറകെ ഒന്നായി ദേവാലയത്തില്‍ പോയ വ്യാഴാഴ്ചകളില്‍ ഒരു ദിവസം ഫാദര്‍ ജുവാന്‍ ജോസ് കത്തോലിക്കാ സഭയെക്കുറിച്ചുള്ള തന്റെ മുന്‍വിധികള്‍ മാറ്റി. “അവിടത്തെ പുരോഹിതന്‍ ഒരു ബുദ്ധിമാനും കഴിവുള്ളവനുമായിരുന്നു, അദ്ദേഹം ജനങ്ങളെ വേണ്ടും വിധം സഹായിക്കുകയും ചെയ്തുകൊണ്ടിരുന്നു." "പതുക്കെ പതുക്കെ ദൈവം എന്റെ ഹൃദയത്തില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. അപ്പോള്‍ 15 വയസ്സ് പ്രായമുണ്ടായിരുന്ന ഞാന്‍ കുര്‍ബ്ബാനയിലെ ഗാനങ്ങള്‍ ഏറ്റു പാടുവാന്‍ തുടങ്ങുകയും ചെയ്തു. ദൈവം ഉണ്ടെന്നും ദൈവം എന്നെ സ്നേഹിക്കുന്നുവെന്നും ക്രമേണ എനിക്ക് മനസ്സിലായി.” അദ്ദേഹം വിവരിച്ചു “എന്റെ കണ്ണുകള്‍ തുറന്നു ദൈവം വെറുമൊരു ഐതിഹ്യമല്ല എന്ന് എനിക്ക് മനസ്സിലായി, മാത്രമല്ല ദൈവം എന്നെ സ്നേഹിക്കുന്നു എന്നും ദൈവത്തിന് എന്നെ ആവശ്യമുണ്ടെന്നും ഞാന്‍ മനസ്സിലാക്കി” വികാരാധീനനായി അദ്ദേഹം വിവരിച്ചു. #{red->n->n->പുരോഹിതനാകുവാനുള്ള വിളി}# തന്റെ മുത്തച്ഛന്‍ വഴിയായി ഫാദര്‍ ജുവാന്‍ ജോസ് മാമ്മോദീസയും പ്രഥമ ദിവ്യകാരുണ്യവും സ്വീകരിച്ചിരുന്നുവെങ്കിലും അതിനു ശേഷം ക്രിസ്തീയ വിശ്വാസവുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. പിന്നീട് അദ്ദേഹം സ്ഥൈര്യലേപനം സ്വീകരിക്കുവാന്‍ തീരുമാനിച്ചു. “ഞാന്‍ മനപരിവര്‍ത്തനത്തിന്റെ പാതയിലായിരുന്നു. ഞാന്‍ കര്‍ത്താവിന്റെ ഇഷ്ടത്തിനായി എന്നെത്തന്നെ വിട്ടുകൊടുത്തു". പുരോഹിതനാകുവാനുള്ള വിളി അദ്ദേഹത്തിന്റെ ഉള്ളില്‍ ഉണ്ടായിരുന്നുവെങ്കിലും മാസങ്ങളോളം അദ്ദേഹം ആ ദൈവവിളിയെ നിരാകരിച്ചു. “അവസാനം ഞാന്‍ ഒരു പുരോഹിതനാകുവാന്‍ തന്നെ തീരുമാനിച്ചു.” ഫാദര്‍ ജുവാന് 17 വയസ്സുള്ളപ്പോഴാണ് അദ്ദേഹം തന്റെ പിതാവിനോട് താന്‍ ഒരു പുരോഹിതനാകുവാന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തിയത്. എന്നാല്‍ കോപിഷ്ഠനായ പിതാവ് ജുവാനെ അടിക്കുകയും “നീ പുരോഹിതനാകുകയാണെങ്കില്‍ എന്റെ ശവം കാണേണ്ടി വരും” എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്റെ മകനെ ഇനിയും ഉപദേശിച്ചാല്‍ താന്‍ പോലീസില്‍ പരാതിപ്പെടുമെന്ന് അദ്ദേഹത്തിന്റെ പിതാവ് ഇടവക വികാരിയോടു പറഞ്ഞു. തന്റെ മകനെ അതില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ തന്നാല്‍ കഴിയുന്നതെല്ലാം അദ്ദേഹം ചെയ്തു. “അത്തരമൊരു ഘട്ടത്തില്‍ എനിക്ക് ചെയ്യുവാന്‍ ആകെ ഉണ്ടായിരുന്നത് ആവിലായിലെ വിശുദ്ധ തെരേസയോട് പ്രാര്‍ത്ഥിക്കുക എന്നത് മാത്രമായിരുന്നു”. ഫാദര്‍ ജുവാന്‍ പറഞ്ഞു. #{red->n->n->പിതാവ് സമ്മതം മൂളുന്നു}# തന്റെ പിതാവിനോട് അനുസരണക്കേടു കാണിക്കുവാന്‍ കഴിയാത്തതിനാല്‍ ജുവാന്‍ അല്‍മേരിയായിലെ യൂണിവേഴ്സിറ്റിയില്‍ പഠനം ആരംഭിച്ചു, എന്നിരുന്നാലും ഒരു പുരോഹിതനാകുവനുള്ള മോഹം അദ്ദേഹത്തിന്റെ ഉള്ളില്‍ ശക്തമായിക്കൊണ്ടിരുന്നു. പിതാവ് തന്റെ ആഗ്രഹത്തിനു സമ്മതം മൂളിയതായി മാതാവ്ജവാനെ വിളിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹം കരഞ്ഞുപോയി. തന്റെ പിതാവിനെ കെട്ടിപ്പിടിച്ചുകൊണ്ട് ഫാദര്‍ ജുവാന്‍ പറഞ്ഞു “അവസാനം അങ്ങ് എന്നെ മനസ്സിലാക്കുമെന്ന് എനിക്കറിയാമായിരുന്നു.” ഇക്കാര്യം വികാരിയച്ചനോട് പറഞ്ഞപ്പോള്‍ “സ്വാഗതം” എന്ന് പറഞ്ഞുകൊണ്ട് സന്തോഷത്തോട് കൂടി ആ പുരോഹിതന്‍ തന്നെ ആശ്ലേഷിച്ചത് അദ്ദേഹം വ്യക്തമായി ഓര്‍മ്മിക്കുന്നു. അവസാനം 2000-ല്‍ ജുവാന്‍ ജോസ് സെമിനാരിയില്‍ പ്രവേശിക്കുകയും 2006-ല്‍ അല്‍മേരിയായിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ വെച്ച് പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു. “എന്റെ പിതാവ് ഒരു പുരോഹിത വിരോധി ആയിരുന്നുവെങ്കിലും എന്നെ ഒരു പുരോഹിതനായി കണ്ടപ്പോള്‍ അദ്ദേഹം സന്തോഷിച്ചു. എന്റെ പിതാവ് രോഗിയായിരുന്നപ്പോള്‍ അദ്ദേഹം രോഗീലേപനം സ്വീകരിച്ചു. അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് വേറെ ആരുമല്ല ഞാന്‍ തന്നെ.” അദ്ദേഹം തുടര്‍ന്നു “ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല എന്ന് ആരെങ്കിലും എന്നോട് പറയുകയാണെങ്കില്‍ ‘ഞാനും ദൈവത്തില്‍ വിശ്വസിച്ചിരുന്നില്ല’ പക്ഷെ എനിക്കു തെറ്റു പറ്റിയിയിരുന്നു. എങ്കിലും അവസാനം യേശു വാഗ്ദാനം ചെയ്യുന്ന ശരിയായ സന്തോഷം ഞാന്‍ കണ്ടെത്തി. നിങ്ങള്‍ക്ക് സന്തോഷവാന്‍മാരല്ലെങ്കില്‍ ദൈവത്തിന്റെ സഹായം ആവശ്യപ്പെടുക, കാരണം നിങ്ങളുടെ ഹൃദയത്തിനാവശ്യമായ സന്തോഷം നല്‍കുവാന്‍ ദൈവത്തിനു മാത്രമേ കഴിയുകയുള്ളൂ' എന്നു മറുപടി പറയും.” അവിശ്വാസികളില്‍ പോലും ദൈവം അത്ഭുതം പ്രവര്‍ത്തിക്കുമെന്നതിന്റെ ഒരു വ്യക്തമായ തെളിവാണ് ഫാദര്‍ ജുവാന്‍ ജോസ് മാര്‍ട്ടിനെസിന്റെ കഥ.
Image: /content_image/Mirror/Mirror-2017-03-07-13:19:57.jpg
Keywords: കുര്‍ബാന
Content: 4364
Category: 9
Sub Category:
Heading: ആത്മാഭിഷേക ശുശ്രൂഷകളുമായി ക്രോയിഡോൺ നൈറ്റ് വിജിൽ 10ന്: ഫാ. ലിക്സൺ, ബ്രദർ അജി പീറ്റർ എന്നിവർ നയിക്കും
Content: ലണ്ടൻ: ക്രോയിഡോണിലും സമീപപ്രദേശങ്ങളിലും പരിശുദ്ധാത്മാഭിഷേകം ചൊരിഞ്ഞുകൊണ്ട് എല്ലാ രണ്ടാം വെള്ളിയാഴ്ചകളിലും നടന്നുവരുന്ന "ക്രോയിഡോൺ നൈറ്റ് വിജിൽ " 10 ന് രാത്രി 8.30 മുതൽ 12.30 വരെ നടക്കും. അനേകർക്ക് വരദാനഫലങ്ങളുടെ നിറവ് നല്കപ്പെടുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിൽ ഇത്തവണ റവ.ഫാ.ലിക്സൺ ദിവ്യബലിയർപ്പിച്ച് സന്ദേശം നൽകും. ഡിവൈൻ ധ്യാനകേന്ദ്രത്തിലെ പ്രമുഖ വചനപ്രഘോഷകനും ആദ്ധ്യാത്മിക ശുശ്രൂഷകനുമായ ബ്രദർ അജി പീറ്റർ നൈറ്റ് വിജിലിൽ പങ്കെടുത്ത് ശുശ്രൂഷകൾ നയിക്കും. യേശുക്രിസ്തുവിന്റെ കാൽവരിയിലെ പീഡാസഹനത്തെ അനുസ്മരിച്ചുകൊണ്ട് നൈറ്റ് വിജിലിൽ ഇത്തവണ പ്രത്യേക " കുരിശിന്റെ വഴി" നടക്കും. ദിവ്യകാരുണ്യ ആരാധന , വചനപ്രഘോഷണം,കുമ്പസാരം തുടങ്ങിയവ ശുശ്രൂഷയുടെ ഭാഗമാകും. #{red->n->n->അഡ്രസ്സ് : }# CHURCH OF OUR FAITHFUL VIRGIN. UPPER NORWOOD SE19 1RT. #{blue->n->n->കൂടുതൽ വിവരങ്ങൾക്ക്; }# സിസ്റര്‍ സിമി. 07435654094 ഡാനി 07852897570. വ്രതാനുഷ്ടാനങ്ങളുടെ വലിയ നോമ്പും മാർ യൌസേപ്പ് പിതാവിന്റെ വണക്കമാസ ആചരണവും ഒരുമിക്കുന്നതിലൂടെ ഏറെ അനുഗ്രഹീതമാകുന്ന മാർച്ച് മാസത്തിൽ 10 ന് വെള്ളിയാഴ്ച നടക്കുന്ന "ക്രോയിഡോൺ നൈറ്റ് വിജിലിലേക്ക് "സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
Image: /content_image/Events/Events-2017-03-08-02:08:24.jpg
Keywords: ധ്യാനം
Content: 4365
Category: 18
Sub Category:
Heading: മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പ​ള്ളി പുരസ്കാരം ഫാ. ചാണ്ടി കുരിശുംമൂട്ടിലിന്
Content: കോ​ഴി​ക്കോ​ട്: ത​ല​ശേ​രി രൂ​പ​ത മു​ൻ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പ​ള്ളി​യു​ടെ പേ​രി​ൽ മ​ല​ബാ​ർ മേ​ഖ​ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച മ​ദ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​ന് ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ പു​ര​സ്കാ​ര​ത്തി​ന് താ​മ​ര​ശേ​രി രൂ​പ​ത​യി​ലെ ഫാ.​ചാ​ണ്ടി കു​രി​ശും​മൂ​ട്ടി​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു. കേ​ര​ളാ മ​ദ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്, കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി രൂ​പ​താ ഡ​യ​റ​ക്‌​ട​ർ എ​ന്നീ നി​ല​കളിലുള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെപ്രവര്‍ത്തനങ്ങള്‍ കണക്കില്‍ എടുത്താണ് പു​ര​സ്കാ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്. 10,001 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങി​യ​താ​ണ് പു​ര​സ്കാ​രം. മാ​ർ​ച്ച് അ​വ​സാ​ന വാ​ര​ത്തി​ൽ കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത്തെ മ​ദ്യ​വി​രു​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സം​ഗ​മ​ത്തി​ൽ കെസി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ പു​ര​സ്കാ​രം സമ്മാനിക്കും.
Image: /content_image/India/India-2017-03-08-03:08:58.jpg
Keywords: അവാര്‍ഡ്
Content: 4366
Category: 18
Sub Category:
Heading: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ പ്രക്ഷോഭ പരിപാടികള്‍ക്ക് 10ന് തുടക്കം
Content: കൊച്ചി: ദേശീയ-സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ മദ്യശാലകളും മാര്‍ച്ച് 31-നകം ഒഴിവാക്കണമെന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധി നിലനില്‍ക്കേ ഈ വിധിയെ അട്ടിമറിക്കുന്നതിനും ടൂറിസം കേന്ദ്രങ്ങളില്‍ യഥേഷ്ടം ഫോര്‍സ്റ്റാര്‍ ബാറുകള്‍ തുറന്നുകൊടുക്കുന്നതുമുള്‍പ്പെടെയുള്ള മദ്യനയ അട്ടിമറി നീക്കത്തിന് തടയിടാന്‍ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി ബിഷപ് റെമജിയൂസ് ഇഞ്ചനാനിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 10 ന് രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ സഭാ ആസ്ഥാനത്ത് ഏകദിന ഉപവാസം നടത്തും. പാതയോരത്തെ മദ്യശാലകള്‍ കണ്ണെത്തും ദൂരത്തുനിന്ന് ഒഴിവാക്കണമെന്ന കോടതിവിധിയെ ദുര്‍വ്യാഖ്യാനം ചെയ്തും ഈ വിധി ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ക്ക് മാത്രമേ ബാധകമാവുകയുള്ളുവെന്നും തെറ്റായ നിയമോപദേശം നല്‍കി വിധിയെ അട്ടിമറിക്കാനുള്ള നീക്കമാണ് ചില കേന്ദ്രങ്ങളില്‍ നടക്കുന്നത്. കുടിവെള്ളമില്ലാത്ത നാട്ടില്‍ മദ്യം ഉദാരമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ടൂറിസം വികസനത്തിന്റെ പേരുപറഞ്ഞ് മുഴുവന്‍ ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്കും ലൈസന്‍സ് കൊടുക്കാനും മദ്യം യഥേഷ്ടം ലഭ്യമാക്കാന്‍ മദ്യസല്‍ക്കാരത്തിനുള്ള ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിനുള്ള ബന്ധപ്പെട്ടവരുടെ നീക്കം ശക്തമായ പ്രക്ഷോഭത്തെ ക്ഷണിച്ചുവരുത്തും. സംസ്ഥാനത്തുടനീളം മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കി മദ്യവര്‍ജ്ജനം പറയുന്നതാണോ സംസ്ഥാന സര്‍ക്കാരിന്റെ മദ്യവര്‍ജ്ജന നയം. സുപ്രീംകോടതി വിധി മദ്യവര്‍ജ്ജനത്തിന് സംസ്ഥാന സര്‍ക്കാരിന് പ്രോത്സാഹനം നല്‍കുന്ന വിധിയാണ്. സുപ്രീംകോടതി വിധി രാജ്യം ഒന്നടങ്കം ഏറ്റെടുത്തു എന്നുള്ളതിന് തെളിവാണ് ജനവാസകേന്ദ്രങ്ങളിലേക്ക് മാറ്റിസ്ഥാപിക്കാന്‍ തയ്യാറെടുക്കുന്ന മദ്യശാലകള്‍ക്കെതിരെയുള്ള ബഹുജനപ്രതിഷേധം. ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ പാടില്ലായെന്ന സുപ്രീംകോടതി വിധിയുടെ മറവില്‍ നിയമലംഘനം നടത്തി ജനവാസകേന്ദ്രങ്ങളിലോ, പാര്‍പ്പിടങ്ങളിലോ മദ്യശാലകള്‍ സ്ഥാപിക്കാന്‍ തയ്യാറെടുക്കുന്ന ബെവ്‌കോയ്ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന ഡി.ജി.പി.യുടെ ഉത്തരവും വിരോധാഭാസമാണ്. നിയമലംഘനം നടത്തുന്നവര്‍ക്കല്ല പൊതുജനത്തിനാണ് സംരക്ഷണം നല്‍കേണ്ടത്. നഗ്നമായ നിയമലംഘനങ്ങളാണ് ബെവ്‌കോയും കണ്‍സ്യൂമര്‍ഫെഡും നടത്തുന്നത്. ഇതിന് എക്‌സൈസ് വകുപ്പും പോലീസും കൂട്ടുനില്‍ക്കുകയാണ്. മദ്യശാലകള്‍ തുറക്കണമെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍കൂര്‍ അനുമതി വേണം. 2012 നവംബര്‍ 25-ന് ഭേദഗതി ചെയ്ത അബ്കാരി ആക്ടും മുനിസിപ്പല്‍-പഞ്ചായത്ത് ആക്ടും കൂടി ബന്ധപ്പെട്ടവര്‍ പരിശോധിക്കണം. നിലവിലുണ്ടായിരുന്ന മദ്യശാലകള്‍ തദ്ദേശസ്ഥാപനത്തിന്റെ അനുമതിയോടുകൂടിയാണ് പ്രവര്‍ത്തിച്ചിരുന്നത് എന്ന കാരണത്താല്‍ മാറ്റി സ്ഥാപിക്കുന്നതിന് അനുമതി വേണ്ടായെന്ന തെറ്റിദ്ധാരണ പരത്താന്‍ എക്‌സൈസും, ബെവ്‌കോയും ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നുണ്ട്. ചട്ടമനുസരിച്ച് മാറ്റി സ്ഥാപിക്കുമ്പോഴും പുതിയവ തുടങ്ങുമ്പോഴും അതേ മാനദണ്ഡങ്ങള്‍ എക്‌സൈസ് വകുപ്പ് പാലിക്കണം. 232, 447 ചട്ടപ്രകാരം പരിസ്ഥിതി, പൊതുസുരക്ഷ, പൊതുജനാരോഗ്യം മുതലായ പൊതുതാല്പര്യങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ ദോഷകരമായി ബാധിക്കുന്നതോ, പൊതുശല്യമാകുന്നതോ ആയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് വ്യവസ്ഥകള്‍ക്ക് അനുസൃതമായിരിക്കണമെന്ന് ചട്ടങ്ങളില്‍ പറയുന്നു. അനുമതി ഇല്ലാതെ ഈ സ്ഥാപനങ്ങള്‍ തുടങ്ങിയാല്‍ പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ അധികാരികള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെന്ന പരിഗണന നല്കാതെ കര്‍ശന നടപടി എടുക്കണം. അപേക്ഷ ലഭിച്ചാല്‍ തീരുമാനമെടുക്കാതെ 30 ദിവസം വച്ചുതാമസിപ്പിച്ച് 'ഡീംഡ്' ലൈസന്‍സ് ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും പൊതുജനം അവശ്യ അബ്കാരി ചട്ടങ്ങള്‍ അറിഞ്ഞിരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ജനവാസകേന്ദ്രങ്ങളിലേക്ക് മദ്യശാലകള്‍ വരുന്നതിനെതിരെ രാജ്യമെങ്ങും ബഹുജനപ്രതിഷേധങ്ങള്‍ അലയടിക്കുകയാണ്. കുടിക്കാന്‍ ഔട്ട്‌ലറ്റുകള്‍ക്ക് മുമ്പില്‍ ക്യൂ നില്‍ക്കുന്നവരും, കുടിയെ ന്യായീകരിക്കുന്നവരും പോലും ഈ പ്രതിഷേധങ്ങള്‍ക്കൊപ്പമാണെന്ന പ്രത്യേകതയും ഈ സമരങ്ങള്‍ക്ക് ശക്തിപകരുന്നു. കെ.സി.ബി.സി. മദ്യവിരുദ്ധസമിതി ഈ വിഷയത്തില്‍ ഇടപെട്ട് ബഹുജനപ്രക്ഷോഭത്തിന് ശക്തി പകരും. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പാതയോരങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടുന്ന മദ്യശാലകള്‍ രണ്ട് കൈയ്യുംനീട്ടി ജനം സ്വീകരിക്കുന്നില്ലെങ്കില്‍ ജനവാസ കേന്ദ്രങ്ങളില്‍ അടിച്ചേല്‍പ്പിക്കരുത്. സംസ്ഥാനത്തുടനീളം പൊതുസമൂഹത്തിന്റെ മനസ്സ് മദ്യശാലകള്‍ക്കെതിരാണ്. മദ്യപിക്കുന്നവരും മദ്യത്തെ ന്യായീകരിക്കുന്നവരുപോലും തന്റെ ഗ്രാമത്തില്‍ മദ്യശാല വേണ്ട എന്ന നിലപാടിലാണ്. ജനവികാരം കണക്കിലെടുത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഭരണകര്‍ത്താക്കളും ജനങ്ങളോടൊപ്പം നിലകൊള്ളുകയും അവരോടൊപ്പം സമരം ചെയ്യുകയും ചെയ്യുന്ന അഭൂതപൂര്‍വ്വമായ കാഴ്ചയാണ് എല്ലാ കേന്ദ്രങ്ങളിലും കാണുന്നതെന്നും കക്ഷിരാഷ്ട്രീയത്തിനതീതമായി ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ പക്ഷംപിടിക്കാതെ ജനം ഒറ്റക്കെട്ടായി നില്‍ക്കുന്നത് സ്വന്തം നാട്ടില്‍ സംഭവിക്കാന്‍ ഇടയുള്ള ദുരന്തങ്ങളെ മുമ്പില്‍കണ്ടാണെന്നും സമിതി ചൂണ്ടിക്കാട്ടി. ബിഷപ് റെമജിയൂസ് ഇഞ്ചനാനിയില്‍, ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്യോസ് തുടങ്ങിയ ബിഷപ്പുമാരും കെ.സി.ബി.സി. ഡപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട്, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, അഡ്വ. ചാര്‍ലി പോള്‍, പ്രസാദ് കുരുവിള, ഫാ. പോള്‍ കാരാച്ചിറ, യോഹന്നാന്‍ ആന്റണി, ആന്റണി ജേക്കബ്, സിസ്റ്റര്‍ ആനീസ് തോട്ടപ്പിള്ളി, രാജു വലിയാറ, ജോസ് ചെമ്പിശ്ശേരി, തോമസുകുട്ടി മണക്കുന്നേല്‍, ദേവസ്യ കെ. വര്‍ഗ്ഗീസ്, ബനഡിക്ട് ക്രിസോസ്റ്റോം, തങ്കച്ചന്‍ വെളിയില്‍, തങ്കച്ചന്‍ കൊല്ലക്കൊമ്പില്‍, ഷിബു കാച്ചപ്പള്ളി, വൈ. രാജു എന്നിവരും പങ്കെടുത്ത് പ്രസംഗിക്കും. 31 അതിരൂപതാ രൂപതകളില്‍ നിന്നുള്ള നൂറുകണക്കിന് പ്രതിനിധികള്‍ ഉപവാസ പരിപാടികളില്‍ പങ്കാളികളാകും. വാര്‍ത്താ സമ്മേളനത്തില്‍ മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ചാര്‍ലി പോള്‍, പ്രസാദ് കുരുവിള, തങ്കച്ചന്‍ വെളിയില്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
Image: /content_image/India/India-2017-03-08-03:18:18.jpg
Keywords: മദ്യ
Content: 4367
Category: 18
Sub Category:
Heading: ഉദയംപേരൂർ സൂനഹദോസ് രേഖകളുടെ പഠനം ആവശ്യം: മാർ പോ​ളി കണ്ണൂക്കാടൻ
Content: കൊ​ച്ചി: ക്രൈ​സ്ത​വ ജീ​വി​ത​ശൈ​ലി​ക​ളി​ലെ പു​ന​ർ​വി​ചിന്തന​ത്തി​ന് ഉ​ദ​യം​പേ​രൂ​ർ സൂ​ന​ഹ​ദോ​സിനെ ​കു​റി​ച്ചു​ള്ള കാ​ലി​ക​ പ​ഠ​നം സ​ഹാ​യി​ക്കുമെന്ന്‍ സീ​റോ മ​ല​ബാ​ർ ലി​റ്റ​ർ​ജി​ക്ക​ൽ റി​സ​ർ​ച്ച് സെ​ന്‍റ​ർ ചെ​യ​ർ​മാ​ൻ ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ. കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ എ​ൽ​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ​യം​പേ​രൂ​ർ സൂ​ന​ഹ​ദോ​സ് സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള 53ാ മ​തു ഗ​വേ​ഷ​ണ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. "പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ലെ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ​ത, ദൈ​വ​ശാ​സ്ത്രം, ആ​രാ​ധ​നാ​ക്ര​മ സം​സ്കാ​രം എ​ന്നി​വ വ്യ​ക്ത​മാ​യി ഉ​ദ​യം​പേ​രൂ​ർ സൂ​ന​ഹ​ദോ​സ് ഡി​ക്രി​ക​ൾ അ​നാ​വ​ര​ണം ചെ​യ്യു​ന്നു. സാം​സ്കാ​രി​ക അ​നു​രൂ​പ​ണ​ത്തെ ഉ​ൾ​ക്കൊ​ണ്ട ശൈ​ലി​യാ​യി​രു​ന്നു ഭാ​ര​ത​ത്തി​ലെ ക്രൈ​സ്ത​വ സ​ഭ സ്വീ​ക​രി​ച്ചു​വ​ന്ന​ത്. മാ​റി​യ കാ​ല​ഘ​ട്ട​ത്തി​ൽ ക്രൈ​സ്ത​വ ജീ​വി​ത​ശൈ​ലി​ക​ളി​ലെ പു​ന​ർ​വി​ചിന്തന​ത്തി​ന് സൂ​ന​ഹ​ദോ​സി​നെ​ക്കു​റി​ച്ചു​ള്ള കാ​ലി​ക​മാ​യ പ​ഠ​നം സ​ഹാ​യി​ക്കും". മാ​ർ ക​ണ്ണൂ​ക്കാ​ട​ൻ പ​റ​ഞ്ഞു.​
Image: /content_image/India/India-2017-03-08-03:48:15.jpg
Keywords: മാര്‍ പോളി
Content: 4368
Category: 18
Sub Category:
Heading: സഹോദര വൈദികനില്‍ നിന്ന് ഉണ്ടായ അപരാധത്തിന് മാപ്പ് ചോദിച്ച് വൈദിക സമ്മേളനം
Content: ക​​​ൽ​​​പ്പ​​​റ്റ: സ​​​ഹോ​​​ദ​​​ര വൈ​​​ദി​​​ക​​​നി​​​ൽ​​​നി​​​ന്നു സംഭവിച്ച അ​​​പ​​​രാ​​​ധ​​​ത്തി​​​ന് മാ​​​പ്പു​​​ചോ​​​ദി​​​ച്ചു മാനന്തവാടി രൂ​​​പ​​​ത അ​​​ടി​​​യ​​​ന്ത​​​ര വൈ​​​ദി​​​ക സമ്മേളനം. കൊ​​​ട്ടി​​​യൂ​​​രി​​​ൽ വൈ​​​ദി​​​ക​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​ണ്ടാ​​​യ വീ​​​ഴ്ച​​​യെ ശ​​​ക്ത​​​മാ​​​യി അ​​​പ​​​ല​​​പി​​​ച്ച സ​​​മ്മേ​​​ള​​​നം പീ​​​ഡ​​​ന​​​ത്തി​​​ന് ഇ​​​ര​​​യാ​​​യ പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ​​​യും കു​​​ടും​​​ബ​​​ത്തി​​​ന്‍റെ​​​യും വേ​​​ദ​​​ന​​​യി​​​ൽ പ​​​ങ്കു​​​ചേ​​​രു​​​ന്ന​​​താ​​​യി അറിയിച്ചു. കൊ​​​ട്ടി​​​യൂ​​​ർ സം​​​ഭ​​​വ​​​ത്തി​​​ൽ ആ​​​നു​​​പാ​​​തി​​​ക​​​മ​​​ല്ലാ​​​ത്ത ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ന​​​ട​​​ത്തി​​​യ ചി​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മ​​​ല്ലാ​​​ത്ത അ​​​ന്വേ​​​ഷ​​​ണ​​​ശൈ​​​ലി സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും ഒ​​​റ്റ​​​പ്പെ​​​ട്ട വ​​​സ്തു​​​ത​​​ക​​​ളെ സാ​​​മാ​​​ന്യ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ൽ വാ​​​ർ​​​ത്താ​​​പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്ത​​​താ​​​യി സ​​​മ്മേ​​​ള​​​നം വി​​​ല​​​യി​​​രു​​​ത്തി. കൊ​​​ട്ടി​​​യൂ​​​ർ സം​​​ഭ​​​വ​​​ത്തി​​​ൽ രൂ​​​പ​​​താ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ന് മു​​​ന്ന​​​റി​​​വു​​​ണ്ടെ​​​ന്ന് വ​​​രു​​​ത്തി​​​ത്തീ​​​ർ​​​ക്കാ​​​നും സ​​​ഭാ​​​വി​​​ശ്വാ​​​സ​​​ത്തെ അ​​​വ​​​ഹേ​​​ളി​​​ക്കാ​​​നും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ തേ​​​ജോ​​​വ​​​ധം ചെ​​​യ്യാ​​​നും നി​​​ക്ഷി​​​പ്ത​​​താ​​​ത്പ​​​ര്യ​​​ങ്ങ​​​ളോ​​​ടെ ചി​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​നും പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തെ വ​​​ഴി​​​തി​​​രി​​​ച്ചു​​​വി​​​ടാ​​​നും സ​​​മൂ​​​ഹ​​​ത്തെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കാ​​​നു​​​മു​​​ത​​​കു​​​ന്ന വി​​​ധ​​​ത്തി​​​ലു​​​ള്ള വാ​​​ർ​​​ത്ത​​​ക​​​ൾ കെ​​​ട്ടി​​​ച്ച​​​മ​​​ച്ച മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ സം​​​ഭ​​​വ​​​ത്തി​​​ൽ രൂ​​​പ​​​ത​​​യ്ക്കും രൂ​​​പ​​​താ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്കും പ​​​ങ്കു​​​ണ്ടെ​​​ന്ന് വ്യാ​​​ഖ്യാ​​​നി​​​ക്കു​​​ന്ന​​​ത് തി​​​ക​​​ച്ചും അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​​ന്ന് സമ്മേളനം നി​​​രീ​​​ക്ഷി​​​ച്ചു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി അ​​​ല്‌​​​മാ​​​യ​​​രും വൈ​​​ദി​​​ക​​​രു​​​മ​​​ട​​​ങ്ങു​​​ന്ന ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ചു. സ​​​ഭ​​​യ്ക്കും വി​​​ശ്വാ​​​സ സ​​​മൂ​​​ഹ​​​ത്തി​​​നു​​​മെ​​​തി​​​രാ​​​യ ആ​​​സൂ​​​ത്രി​​​ത നീ​​​ക്ക​​​ങ്ങ​​​ളെ ചെ​​​റു​​​ക്കു​​​ന്ന​​​തി​​​ൽ വൈ​​​ദി​​​ക​​​സ​​​മൂ​​​ഹം രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​നു പി​​​ന്നി​​​ൽ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യാ​​​ണ് നി​​​ല​​​കൊ​​​ള്ളു​​​ന്ന​​​തെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി. രൂ​​​പ​​​താ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളോ​​​ടും ന​​​ട​​​പ​​​ടി​​​ക​​​ളോ​​​ടും പൂ​​​ർ​​​ണ​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കാ​​​നും ഏ​​​ത് അ​​​ടി​​​യ​​​ന്ത​​​ര​​​സാ​​​ഹ​​​ച​​​ര്യ​​​ത്തെ​​​യും സ​​​മ​​​ചി​​​ത്ത​​​ത​​​യോ​​​ടെ നേ​​​രി​​​ടാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. സമ്മേളനത്തില്‍ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ് പൊ​​​രു​​​ന്നേ​​​ടം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
Image: /content_image/India/India-2017-03-08-04:14:13.jpg
Keywords: ജോസ് പൊരുന്നേ, മാനന്ത
Content: 4369
Category: 1
Sub Category:
Heading: ഫിലിപ്പീന്‍സില്‍ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെടുന്നവരെ വധശിക്ഷയ്ക്ക് വധിക്കുവാനുള്ള നിയമത്തെ ശക്തമായി എതിര്‍ക്കുമെന്ന് കത്തോലിക്ക സഭ
Content: മനില: ഫിലിപ്പീന്‍സില്‍ വീണ്ടും വധശിക്ഷ പുനസ്ഥാപിക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് കത്തോലിക്ക സഭ രംഗത്ത്. ഗുരുതരമായി കണക്കിലാക്കപ്പെടുന്ന മയക്കുമരുന്നു കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമ നിര്‍മ്മാണത്തിനാണ് പാര്‍ലമെന്റിന്റെ ലോവര്‍ ഹൗസ് അനുമതി നല്‍കിയിരിക്കുന്നത്. 216 അംഗങ്ങള്‍ നിയമത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 54 പേര്‍ ഇതിനെതിരെ വോട്ട് ചെയ്തു. ഒരംഗം വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. ജനുവരി മാസം 11-ാം തീയതി പാര്‍ലമെന്റില്‍ അവതരിപ്പിച്ച നിയമത്തില്‍ ഏറ്റവും ഹീനകരമായി കണക്കിലാക്കപ്പെടുന്ന 21 കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജ്യദ്രോഹം, കൊലപാതകം, ബലാല്‍സംഘം, വാഹനങ്ങള്‍ അക്രമകരമായ രീതിയില്‍ മോഷ്ടിക്കുക തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങള്‍ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയതായി പാര്‍ലമെന്റിന്റെ ലോവര്‍ ഹൗസ് പാസാക്കിയിരിക്കുന്ന നിയമത്തില്‍ ഇവയെല്ലാം എടുത്തുമാറ്റിയ ശേഷം, മയക്കുമരുന്ന് കേസില്‍ മാത്രം വധശിക്ഷ നല്‍കിയാല്‍ മതിയാകും എന്നാണ് പറയുന്നത്. നിയമത്തിനെതിരെ എല്ലാതരത്തിലും പ്രതിഷേധിക്കുമെന്ന് കത്തോലിക്ക സഭ ഇതിനോടകം തന്നെ വ്യക്തമാക്കി. രാജ്യത്തെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലിഗാസ് ഇതു സംബന്ധിച്ച് പ്രത്യേക പ്രസ്താവനയും പുറപ്പെടുവിച്ചിട്ടുണ്ട്. "ജനങ്ങളുടെ പ്രതിനിധികളുടെ സഭ, അവരെ തെരഞ്ഞെടുത്തവരെ തന്നെ കൊലപ്പെടുത്തുവാനുള്ള സമ്മതമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഇത്തരമൊരു തീരുമാനത്തില്‍ രാജ്യത്തെ കത്തോലിക്ക സഭയ്ക്കും, ബിഷപ്പുമാര്‍ക്കും അതിയായ ദുഃഖമുണ്ട്. രാജ്യത്തെ കത്തോലിക്ക വിശ്വാസികളെയും, ജീവന് വിലകല്‍പ്പിക്കുന്ന എല്ലാവരെയും സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പോരാടുവാനുള്ള സഭയുടെ ശ്രമങ്ങളില്‍ പങ്കാളികളാകുവാന്‍ ക്ഷണിക്കുകയാണ്". "കത്തോലിക്ക വിശ്വാസികളായ അഭിഭാഷകര്‍, ജഡ്ജിമാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പിന്‍തുണയും സഭ ഈ സമയം ആവശ്യപ്പെടുന്നു. ഒരു നിയമം നിര്‍മ്മിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചിരിക്കാം. എന്നാല്‍ അവര്‍ നിര്‍മ്മിച്ച നിയമം ശരിയാണെന്ന് അതിന് അര്‍ത്ഥമില്ല". ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന പറയുന്നു. 2006 മുതലാണ് ഫിലിപ്പിയന്‍സില്‍ വധശിക്ഷ താല്‍ക്കാലികമായി നിര്‍ത്തലാക്കിയത്. ഹീനകരമായ പല കുറ്റകൃത്യങ്ങളേയും ഒഴിവാക്കി, മയക്കുമരുന്ന് കേസുകളില്‍ പ്രതികളാകുന്നവരെ മാത്രം വധശിക്ഷയ്ക്ക് വിധിക്കണമെന്ന നിയമ നിര്‍മ്മാണം തന്നെ സര്‍ക്കാരിന്റെ ഗൂഡലക്ഷ്യത്തിലേക്കാണ് വിരള്‍ ചൂണ്ടുന്നത്. ഫിലിപ്പിയന്‍സ് പ്രസിഡന്റായി റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട് അധികാരമേറ്റ് എട്ടു മാസം തികയുമ്പോള്‍ തന്നെ മയക്കുമരുന്നു വേട്ടയുടെ പേരില്‍ രാജ്യത്ത് എണ്ണായിരത്തില്‍ പരം പേര്‍ കൊല്ലപ്പെട്ടുവെന്നത് തന്നെ സ്ഥിതി എത്രയോ ഭയാനകമാണെന്ന് വ്യക്തമാക്കുന്നു.
Image: /content_image/News/News-2017-03-08-06:09:12.jpg
Keywords: ഫിലിപ്പീ, മനില
Content: 4370
Category: 1
Sub Category:
Heading: ഞായറാഴ്ചകള്‍ തൊഴില്‍ വിമുക്തമാക്കണമെന്ന ആവശ്യവുമായി യൂറോപ്പ്യന്‍ യൂണിയൻ ബിഷപ്പ്സ് കോണ്‍ഫ്രന്‍സ്
Content: സാബത്ത് വിശുദ്ധമായി ആചരിക്കുവാനും ഞായറാഴ്ചകളിൽ തൊഴിലാളികൾക്ക് കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനുമായി ഞായറാഴ്ചകള്‍ തൊഴില്‍ വിമുക്തമാക്കണമെന്ന ആവശ്യവുമായി യൂറോപ്പ്യന്‍ യൂണിയൻ ബിഷപ്പ്സ് കോണ്‍ഫ്രന്‍സ്. ആഴ്ചയില്‍ 6 ദിവസം ജോലി ചെയ്തതിനു ശേഷം ഏഴാം ദിവസമായ ഞായറാഴ്ച വിശ്രമിക്കുന്ന പതിവ് ലോകത്ത് ഭൂരിഭാഗം രാജ്യങ്ങളില്‍, പ്രത്യേകിച്ച് യൂറോപ്പില്‍ പിന്തുടര്‍ന്നു വന്നിരുന്ന ഒരു കാര്യമാണ്. അതിനാല്‍ തന്നെ ഞായറാഴ്ചകള്‍ക്ക് യൂറോപ്പില്‍ ഒരു പ്രത്യേക പ്രാധാന്യവും ഉണ്ടായിരുന്നു. എന്നാല്‍ ‘യൂറോപ്പ്യന്‍ വര്‍ക്കിംഗ് കണ്ടീഷന്‍ സര്‍വ്വേയുടെ’ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം യൂറോപ്പില്‍ ഞായറാഴ്ചകളില്‍ ജോലി ചെയ്യുന്ന ആളുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യൂറോപ്പിലെ സാമൂഹ്യ ജീവിതത്തിലെ നെടുംതൂണാണ് ഞായറാഴ്ചകളിലെ അവധി എന്ന് യൂറോപ്പ്യന്‍ യൂണിയനിലെ കമ്മീഷന്‍ ഓഫ് കത്തോലിക്കാ ബിഷപ്പ്സ് കോണ്‍ഫ്രന്‍സ് (COMECE) അഭിപ്രായപ്പെട്ടു. ഇതേതുടർന്ന് യൂറോപ്പിലെ European Sunday Alliance എന്ന സംഘടന, ഞായറാഴ്ചയുടെ പ്രാധ്യാന്യം സംരക്ഷിക്കുവാനായി ‘യൂറോപ്പ്യന്‍ ഡെ ഫോര്‍ എ വര്‍ക്ക് ഫ്രീ സണ്‍ഡെ’ (European Day for a Work-Free Sunday) എന്ന പേരില്‍ പ്രചാരണ പരിപാടികള്‍ക്ക് രൂപം കൊടുത്തിരിക്കുകയാണ്. കുടുംബങ്ങള്‍ക്ക് ഒരുമിച്ച് സമയം ചിലവഴിക്കുവാനും, തൊഴിലാളികള്‍ക്ക് വിശ്രമിക്കുവാനും, ജനങ്ങള്‍ക്ക് സാമൂഹ്യ-സാംസ്കാരിക പരിപാടികളില്‍ പങ്കെടുക്കുവാനും അവസരം നല്‍കുന്നതിനാല്‍ ഞായറാഴ്ചകള്‍ തൊഴില്‍ വിമുക്തമാകേണ്ടത് അത്യാവശ്യമാണ്. ഈ പ്രചാരണ പരിപാടികളുടെ ഭാഗമായി ഇക്കഴിഞ്ഞ മാര്‍ച്ച് 3-ന് യൂറോപ്പിലെ European Sunday Alliance ന്റെ അംഗങ്ങളും ഇതിനെ പിന്തുണക്കുന്നവരും ഒരുമിച്ചു കൂടി ഞായറാഴ്ചയെ തൊഴില്‍ വിമുക്തമാക്കേണ്ടതിനെ കുറിച്ച് വിവരിക്കുകയും, അതുസംബന്ധിയായ പ്രസ്താവനകളും ചിത്രങ്ങളും പുറത്തു വിടുകയും ചെയ്തു. മാന്യമായ ജോലിസമയത്തിന്റെ നേട്ടം എല്ലാ തൊഴിലാളികള്‍ക്കും ലഭിക്കണമെന്നും ഞായറാഴ്ചകളില്‍ ഒഴിവാക്കുവാന്‍ കഴിയാത്ത ആവശ്യ സേവനങ്ങള്‍ മാത്രമേ ചെയ്യാവൂ എന്നും അവര്‍ ആവശ്യപ്പെട്ടു. യൂറോപ്പ്യന്‍ പാര്‍ലമെന്റിലെ അംഗങ്ങള്‍, നാഷണല്‍ സണ്‍ഡെ അലിയന്‍സ്, തൊഴിലാളി സംഘടനകളുടെ പ്രതിനിധികള്‍, വിവിധ ക്രൈസ്തവ സഭാംഗങ്ങൾ, യുവജന പ്രസ്ഥാനങ്ങള്‍ തുടങ്ങിയവർ ഇതിനോടകം തന്നെ ഈ ആവശ്യത്തെ അനുകൂലിച്ചു രംഗത്തു വന്നിട്ടുണ്ട്.
Image: /content_image/TitleNews/TitleNews-2017-03-08-06:46:18.jpg
Keywords: യൂറോ
Content: 4371
Category: 1
Sub Category:
Heading: സാത്താന്‍ ആരാധകര്‍ കൗമാരക്കാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി; മെക്‌സിക്കോയില്‍ ബിഷപ്പുമാരുടെയും വൈദികരുടെയും നേതൃത്വത്തില്‍ ഭൂതോച്ചാടനം
Content: ഹൂസ്റ്റണ്‍: സാത്താന്‍ ആരാധകര്‍ കൗമാരക്കാരിയായ പെണ്‍കുട്ടിയെ സാത്താന് ബലി നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിലൂടെ പുറത്തുവന്നു. 15 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെയാണ് ലോസാഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘത്തിലെ അംഗങ്ങളായ രണ്ടു പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയോടൊപ്പം 14 വയസുള്ള മറ്റൊരു പെണ്‍കുട്ടിയേയും ഇവര്‍ തട്ടിക്കൊണ്ടു പോയിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 14-കാരിയായ പെണ്‍കുട്ടി സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപെടുകയും പോലീസില്‍ എത്തി വിവരം അറിയിക്കുകയും ചെയ്തതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്. ക്രിമിനല്‍ സംഘത്തിന് സാത്താനെ ആരാധിക്കുന്നതിനായി ഒരു പ്രത്യേക ദേവാലയം ഉണ്ടായിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടി സാത്താന്‍ ആരാധകരെയും, അവരുടെ വിശ്വാസങ്ങളെയും അംഗീകരിക്കാതെ അവര്‍ക്കെതിരെ ശബ്ദം ഉയര്‍ത്തിയതിലുള്ള പക മൂലമാണ് ഇത്തരമൊരു ഹീന പ്രവര്‍ത്തി ചെയ്തതെന്നും രക്ഷപെട്ട പെണ്‍കുട്ടി പറഞ്ഞു. മൃഗീയമായ രീതിയില്‍ പീഡനത്തിന് വിധേയയാക്കപ്പെട്ട ശേഷമാണ് 15-കാരി പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്നും അന്വേഷണത്തില്‍ വ്യക്തമായി. സാത്താനെ അപമാനിച്ച പെണ്‍കുട്ടിയെ ബലിയായി നല്‍കുവാന്‍ സംഘത്തിലെ ആളുകള്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മാസം 16-ാം തീയതി ഹൂസ്റ്റണിലെ ഹൈവേയില്‍ നിന്നും തലയ്ക്ക് വെടിയേറ്റ 15-കാരിയുടെ മൃതശരീരം പോലീസ് കണ്ടെത്തുകയായിരുന്നു. കുറ്റകൃത്യത്തില്‍ പങ്കുള്ളവര്‍ അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയവരാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സത്താന്‍ ആരാധകര്‍ മയക്കുമരുന്ന് സംഘങ്ങളുമായും, ക്രിമിനല്‍ സംഘങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്ന് എഫ്ബിഐ തന്നെ നേരിട്ട് നടത്തിയ അന്വേഷണത്തില്‍ ബോധ്യമായിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട് മെക്‌സിക്കോയില്‍ നടക്കുന്ന പല കൊലപാതകങ്ങളും സാത്താന്‍ ആരാധകരുമായി ബന്ധമുള്ളതാണെന്നും 2013-ല്‍ എഫ്ബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 മെയില്‍ മെക്‌സിക്കോയിലെ നിരവധി ബിഷപ്പുമാരും, വൈദികരും ചേര്‍ന്ന് വലിയ തരത്തിലുള്ള ഭൂതോച്ചാടനം നടത്തിയിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വര്‍ധിച്ചുവരുന്ന സാത്താന്‍ ആരാധകരുടെ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു ഭൂതോച്ചാടനം നടത്തിയത്. കൊലപാതകങ്ങളും, അക്രമവും ഉള്‍പ്പെടെയുള്ള നിരവധി ഹീനപ്രവര്‍ത്തികള്‍ നടത്തിയാണ് സാത്താന്‍ വിശ്വാസികള്‍ പിശാചിനെ ആരാധിക്കുന്നത്. ഇതു സംബന്ധിച്ച് രാജ്യത്തെ പ്രമുഖ ഭൂതോച്ചാടകനായ ഫാദര്‍ അന്റോണിയോ ഫോര്‍ട്ടിയ നടത്തുന്ന പ്രതികരണം ശ്രദ്ധേയമാണ്. "ഗര്‍ഭഛിദ്രം, സാത്താന്‍ വിശ്വാസം, അഴിമതി, ലൈംഗീകമായ പല ആരാചകത്വങ്ങളെയും നിയമത്തിന്റെ പിന്‍ബലത്തില്‍ കൊണ്ടുവരിക തുടങ്ങിയ എല്ലാ തിന്മകളും മെക്‌സിക്കോയില്‍ കൂടി വരുന്നത് സാത്താന്‍ ആരാധകരുടെ സാന്നിധ്യം രാജ്യത്ത് വര്‍ധിച്ചതിന്റെ ഫലമായിട്ടാണ്. മെക്‌സിക്കോയിലെ എല്ലാ രൂപതകളിലേയും ബിഷപ്പുമാര്‍ അവരുടെ ഭരണത്തില്‍ വരുന്ന ഇടവകകളിലും പ്രദേശങ്ങളിലും ഭൂതോച്ചാടനം നടത്തണം". ഫാദര്‍ അന്റോണിയോ ഫോര്‍ട്ടി പറയുന്നു. ഗുവാഡലജര രൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പായ കര്‍ദിനാള്‍ ജുവാന്‍ സാന്‍ഡോവല്‍ ഇനിഗ്വസും ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന സ്ഥിതി ഭയാനകമാണെന്ന് വെളിപ്പെടുത്തി. "രാജ്യത്ത് വര്‍ധിച്ചു വരുന്ന കൊലപാതങ്ങളിലും അക്രമങ്ങളിലും സാത്താന്‍ ആരാധനയുടെ പങ്കുള്ളതായി വ്യക്തമാണ്. മനുഷ്യരെ മരണത്തിലേക്ക് ബന്ധിപ്പിക്കുന്നതാണ് സാത്താന്റെ എല്ലാ പ്രവര്‍ത്തനങ്ങളും. ആദിമ കാലം മുതല്‍ സാത്താന്‍ ചെയ്യുന്നതും ഈ പ്രവര്‍ത്തി മാത്രമാണ്". കര്‍ദിനാള്‍ ജുവാന്‍ സാന്‍ഡോവല്‍ ഇനിഗ്വസ് പറഞ്ഞു. രണ്ടായിരം വർഷങ്ങൾക്കു മുൻപ് കുരിശിൽ മരിച്ചു ഉത്ഥാനം ചെയ്ത കർത്താവായ യേശുക്രിസ്തു പിശാചിനെ പരാജയപ്പെടുത്തിക്കൊണ്ട് തിന്മയുടെ മേൽ വിജയം വരിച്ചു. അതിനാൽ ഏകകർത്താവും ദൈവവുമായ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നതിലൂടെ മാത്രമേ സാത്താനെയും അവന്റെ പ്രവർത്തനങ്ങളെയും പരാജയപ്പെടുത്താൻ സാധിക്കൂ. 'പിശാച് ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് വിശുദ്ധ കുർബ്ബാനയെയും ജപമാലയെയുമാണ്' എന്ന വലിയ സത്യം സഭയിലെ ഭൂതോച്ചാടകർ മാത്രമല്ല നിരവധി സാത്താൻ ആരാധകർ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്.
Image: /content_image/News/News-2017-03-08-08:41:54.jpg
Keywords: ഭൂതോച്ചാ