Contents
Displaying 4101-4110 of 25039 results.
Content:
4372
Category: 4
Sub Category:
Heading: വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ...
Content: വളരെ വര്‍ഷങ്ങളായിട്ട് എന്റെ പ്രാര്‍ത്ഥനകളില്‍ ഇന്നും ഉത്തരം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരേ ഒരു കാര്യം പരിശുദ്ധ കുര്‍ബ്ബാനയില്‍ ഉള്ള ഭാഗഭാഗിത്തമാണ്. ഒരിക്കലും നിരസിക്കാത്ത കാര്യം. വചനം പങ്കുവയ്ക്കാന്‍ ഒരിക്കല്‍ പോയപ്പോള്‍ വേദിയില്‍ നിന്ന് ഒരാള്‍ ഒരു സംശയം ഉന്നയിച്ചു. അത് ഇപ്രകാരമായിരുന്നു. ബ്രദറിന്റെ കുര്‍ബ്ബാന അനുഭവം എന്നെ ആഴമായി സ്പര്‍ശിച്ചു. ഒരു സംശയം മാത്രം അവശേഷിക്കുന്നു. ബ്രദറിന് ഇതുവരെ രോഗങ്ങളൊന്നും ഉണ്ടായിട്ടില്ലേ? എനിക്ക് ആ ചോദ്യം ഇഷ്ടപ്പെട്ടു. അതിനുശേഷം ക്ലാസ്സെടുക്കാന്‍ ചെന്നിടത്തൊക്കെ ഈ സംശയത്തിനുള്ള ഉത്തരവും നല്‍കാറുണ്ട്. അനുദിനമുള്ള ദിവ്യകാരുണ്യാനുഭവം ഈശോയുമായുള്ള ആഴമായ ബന്ധത്തിലേക്കാണ് നമ്മെ നയിക്കുന്നത്. ആ ബന്ധം നമ്മിലുണ്ടെങ്കില്‍ നാമെന്ത് ചോദിച്ചാലും അവിടുന്ന് നല്കുമെന്നുള്ളത് ഉറപ്പാണ്. ഈശോ നമ്മോടു ഇപ്രകാരം പറയുന്നു. "നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളത് ചോദിച്ചു കൊള്ളുക, നിങ്ങള്‍ക്ക് ലഭിക്കും." (യോഹന്നാന് 15:7). രോഗങ്ങള്‍ വരുമ്പോള്‍ ഇപ്രകാരമാണ് ഞാന്‍ ഈശോയോട് ചോദിക്കുന്നത്. ഈശോയേ ഈ രോഗം ഞാന്‍ നിന്റെ കരങ്ങളില്‍ തരുന്നു. നിന്നില്‍ നിന്ന് ഞാനിത് സ്വീകരിക്കുന്നു. പക്ഷേ ഈ രോഗം എന്റെ ബലിയര്‍പ്പണത്തിന് തടസ്സം വരുത്താതെ ക്രമീകരിക്കണം. അതെ, ഇന്നു വരെയുള്ള അനുഭവത്തില്‍ രാവിലെ 6 മുതല്‍ 8 വരെയുള്ള സമയം (ഞാന്‍ ഈശോയോട് ചോദിച്ചു വാങ്ങിയ സമയമാണ്) എന്ത് രോഗമായിരുന്നാലും ഈശോ ആ സമയങ്ങളില്‍ എനിക്ക് സൗഖ്യം നല്കി (ഉണര്‍വ്വ്) എന്നെ ബലിയര്‍പ്പണത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു. ഈശോ നമ്മുടെ കൂടെ ഉണ്ടെന്നുള്ള വിശ്വാസം നമുക്ക് ആദ്യം വേണം. ആദ്യ കാലങ്ങളില്‍ എനിക്ക് കൂലിപ്പണിയായിരുന്നു. അന്ന് എന്റെ ഇടവകയില്‍ കുര്‍ബ്ബാന ഇല്ലാത്തപ്പോള്‍ ഞാന്‍ അയല്‍ ഇടവകയിലാണ് പോകുന്നത്. അന്നൊക്കെ പറമ്പില്‍ പണി ഇന്നത്തെപ്പോലെ അല്ലായിരുന്നു. രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ. അയല്‍ ഇടവകയില്‍ പോകുമ്പോള്‍ കുര്‍ബ്ബാന കഴിഞ്ഞ് വരുമ്പോള്‍ 9 മണി ആകും. അതുകൊണ്ട് തലേദിവസം പണിയുന്ന വീട്ടില്‍ ഇപ്രകാരം പറയുമായിരുന്നു. നാളെ ഞാന്‍ 9 മണിക്കേ വരൂ. 6 മണി വരെ പണി ചെയ്തു കൊള്ളാം. 8 മണിക്കൂര്‍ പണി അപ്പോള്‍ ആകുമല്ലോ? വീട്ടുകാര്‍ക്ക് അതിനു തടസ്സമില്ല. എന്റെ കുര്‍ബ്ബാന അവര്‍ക്ക് തടസ്സം വരുത്തരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഞാനന്ന് ഇപ്രകാരമായിരുന്നു ചിന്തിച്ചത്. ഞാന്‍ ഈശോയുമായി ചേര്‍ന്ന് ജീവിക്കുമ്പോള്‍ എനിക്കതൊരു വലിയ നേട്ടമാണ്. ആ നേട്ടം മറ്റുള്ളവര്‍ക്ക് നഷ്ടമാകരുതല്ലോ? ഈ ഒരു ചിന്താഗതി അന്നുണ്ടായിരുന്നതിനാല്‍ ഞാന്‍ ഇപ്രകാരം ഈശോയോടും പറയുമായിരുന്നു. ഈശോയേ എനിക്ക് നീ നല്കിയ രോഗം ഏഴു ദിവസത്തേക്കാണ് നീ ഉദ്ദേശിക്കുന്നതെങ്കില്‍ അത് ഒരു ദിവസത്തേക്കു കൂടി നീട്ടിക്കോ. പകരം നീ എനിക്ക് എല്ലാ ദിവസവും 6 മണി മുതല്‍ 8 മണിവരെയുള്ള 2 മണിക്കൂര്‍ ഫ്രീയാക്കി തരണം (കുര്‍ബ്ബാനയ്ക്ക് പോകാനുള്ള ശക്തി). ഈശോയുടെ ഹിതം എന്നില്‍ നിറവേറട്ടെ. എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ എന്റെ ആഗ്രഹം നീയും സാധിച്ചു തരണം. തീര്‍ച്ചയായും. നാം ദൈവത്തോട് ചേര്‍ന്ന് നിന്നാല്‍ അവിടുന്ന് നമ്മുടെ ചെറിയ ആഗ്രഹങ്ങള്‍ പോലും സാധിച്ചു തരും. ഈ സത്യം നാം അനുഭവത്തില്‍ നിന്നും മനസ്സിലാക്കണം. "ദൈവത്തിനു എല്ലാം സാധ്യമാണ്" (മര്‍ക്കോസ് 10-27). ഇത് നമ്മുടെ അറിവ് മാത്രമാകാതെ അനുഭവത്തിലേക്കു നാം കടക്കണം. ഈ അനുഭവം നമ്മെ വഴി നടത്തും. അനുദിനമുള്ള ബലിയര്‍പ്പണം ഏത് പ്രതിബന്ധങ്ങളെയും തരണം ചെയ്യാനുള്ള ശക്തി നമുക്ക് തരുന്നു. പരിശുദ്ധ കുര്‍ബ്ബാന അനുഭവമാകാത്തത് (വിരസമാകുന്നത്) ഈ അനുഭവത്തിലേക്ക് കടക്കാത്തതു കൊണ്ടാണ്. ബലിയിലുള്ള ഓരോ പ്രാര്‍ത്ഥനയുടെയും അര്‍ത്ഥം മനസ്സിലാക്കിയെങ്കിലേ നമുക്കീ സത്യം മനസ്സിലാകൂ. ഒരു ഉദാഹരണം പറയാം. കുര്‍ബ്ബാനയുടെ തുടക്കത്തിലുള്ള ഒരു ഗാനമാണിത്. അനുരഞ്ജിതരായ്ത്തീര്‍ന്നീടാം <br> നവമൊരു പീഠമൊരുക്കീടാം <br> ഗുരുവിന് സ്നേഹമോടീയാഗം <br> തിരുമുമ്പാകെയണച്ചീടാം <br>(സീറോമലബാര്‍ കുര്‍ബ്ബാന ക്രമം) ഓരോ ബലിയര്‍പ്പണവും നവമായ ബലിയര്‍പ്പണമാണ്. അതുപോലെ തന്നെ അനുരഞ്ജിതരായിത്തീര്‍ന്നു കൊണ്ടാണ് നാം ബലിയര്‍പ്പിക്കേണ്ടത്. "നീ ബലിയര്‍പ്പിക്കാന്‍ വരുമ്പോള്‍ നിന്റെ സഹോദരന് നിന്നോടു എന്തെങ്കിലും വിരോധമുണ്ടെന്ന് തോന്നിയാല്‍ ബലി വസ്തു അവിടെ വച്ചിട്ട് രമ്യപ്പെട്ടതിനു ശേഷം ബലിയര്‍പ്പിക്കുക"(മത്തായി 5:22-23) എന്ന വചനം ഇതിനോട് ചേര്‍ത്ത് നാം ധ്യാനിക്കണം. ഇപ്രകാരം പരിശുദ്ധ കുര്‍ബ്ബാനയിലെ ഓരോ പ്രാര്‍ത്ഥനയുടെയും അര്‍ത്ഥമറിഞ്ഞ് നാം പങ്കെടുത്താല്‍ ബലി നമ്മെ ഈശോയോടു ചേര്‍ത്ത് നിര്‍ത്തുമെന്നതില്‍ സംശയമില്ല. എന്റെ ജീവിതത്തില്‍ മാറ്റം വരുത്തിയതും, പല പ്രതിസന്ധികളെയും തരണം ചെയ്യാന്‍ ശക്തി നല്കിയിട്ടുള്ളതും ബലിയര്‍പ്പണത്തിലെ വായനയിലുള്ള വചന ഭാഗങ്ങളാണ്. ഒരിക്കല്‍ ബലിയര്‍പ്പണത്തില്‍ സുവിശേഷ വായനയില്‍ എന്നെ സ്പര്‍ശിച്ച ഒരു വചനം ഇതായിരുന്നു. "ലോകത്തില്‍ നിങ്ങള്‍ക്ക് ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍ ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു." (യോഹ. 16:33). അന്ന് പ്രവര്‍ത്തന മേഖലയിലേക്കിറങ്ങിയപ്പോള്‍ പല പ്രതിസന്ധികളും ഞെരുക്കങ്ങളുമുണ്ടായപ്പോള്‍ ഈ വചനമാണ് ശക്തി നല്കി നയിച്ചത്. എന്റെ അന്നത്തെ ധ്യാന വിഷയമായിരുന്നു ഈ വചനം. മറ്റൊരു സംഭവം: വളരെ പാപഭാരത്തോടു കൂടിയായിരുന്നു അന്ന് കുമ്പസാരത്തിനായി ചെന്നത്. കുമ്പസാരം കഴിഞ്ഞപ്പോള്‍ വൈദികന് ഇപ്രകാരം ഒരു വചനം പറഞ്ഞു. "ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്ധിയുള്ളവരായിരിക്കുന്നു." (യോഹ. 15:3). ഇവിടെ വൈദികന് ഈ വചനം ഉച്ചരിച്ചപ്പോള്‍ എന്നിലുണ്ടായ മാറ്റം എനിക്ക് വിവരിക്കാന്‍ വാക്കുകളില്ല. ആനന്ദത്താല്‍ നിറഞ്ഞ ഒരു അവസ്ഥ. ഇപ്രകാരം ബലിയര്‍പ്പണവുമായി ബന്ധപ്പെട്ടുള്ള ഓരോ പ്രാര്‍ത്ഥനകളും നമ്മെ പുതിയ ഉള്‍ക്കാഴ്ചകളിലേക്കു നയിക്കും. പുതിയ ജീവിതം നയിക്കാന്‍ നമുക്കു പ്രേരണ നല്‍കും. അപ്പോള്‍ നമുക്കും പൗലോസ് ശ്ലീഹായേപ്പോലെ ഇപ്രകാരം പറയാന്‍ സാധിക്കും. ഇനിമേല്‍ ഞാനല്ല എന്നില്‍ ക്രിസ്തു ജീവിക്കുന്നു (ഗലാ. 2:20). യേശുക്രിസ്തു എന്നെ സ്വന്തമാക്കിയിരിക്കുന്നു. നവമായ ജീവിതത്തിലേക്ക് ഓരോ ബലിയര്‍പ്പണവും നമ്മെ നയിക്കട്ടെ. (തുടരും...)
Image: /content_image/Mirror/Mirror-2017-03-08-13:20:12.jpg
Keywords: കുർബ്ബാന

4373
Category: 1
Sub Category:
Heading: മറ്റുള്ളവരിലൂടെ നമ്മോടു സംസാരിക്കുന്ന ദൈവത്തിന്റെ സ്വരം ശ്രവിക്കുക: ഫ്രാൻസിസ് പാപ്പായും റോമൻ കൂരിയാംഗങ്ങളും ശ്രവിച്ച ധ്യാനപ്രസംഗത്തിൽനിന്ന്
Content: റോം: മറ്റുള്ളവരിലൂടെ നമ്മോട് സംസാരിക്കുന്ന ദൈവത്തിന്റെ സ്വരം ശ്രവിക്കാൻ നാം വിനീതഭാവം വളർത്തിയെടുക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പയോടും റോമൻ കൂരിയാംഗങ്ങളോടുമായി ഫ്രാൻസിസ്കൻ വൈദികൻ ഫാ. ഗ്യൂലിയോ മിഖാലേനി. റോമിലെ അരിഷ്യയിലുള്ള പൗളിൻ വൈദികരുടെ ധ്യാനകേന്ദ്രത്തിൽ മാർപാപ്പായും കൂരിയാംഗങ്ങളും പങ്കെടുത്ത നോമ്പുകാല ധ്യാനമധ്യേയാണ് ധ്യനപ്രസംഗകനായ ഫാ. ഗ്യൂലിയോ മിഖാലേനി ഇപ്രകാരം പറഞ്ഞത്. "വി. പത്രോസിന് ലഭിച്ച ദൈവിക വെളിപ്പാട് വഴിയാണ്, യേശു മിശിഹായാണ് എന്ന വിശ്വാസ പ്രഖ്യാപനം നടത്തിയത്. അതിനാൽ പത്രോസിനെ ശ്രവിക്കാനുള്ള വിനയഭാവം നമുക്കുണ്ടോ? മറ്റുള്ളവരെക്കുറിച്ചുള്ള മുൻവിധി കൂടാതെ, നമുക്ക് അവരിലൂടെ വെളിപെടുന്ന ദൈവഹിതം തിരിച്ചറിയാൻ സാധിക്കാറുണ്ടോ എന്ന് നാം ആത്മശോധന നടത്തണം" ഫാ.മിഖാലേനി പ്രഘോഷിച്ചു. "ദൈവരാജ്യം സ്ഥാപിതമാകാനുള്ള പ്രവർത്തനങ്ങളേക്കാൾ നമ്മുടെ വ്യക്തിപരമായ നേട്ടങ്ങൾക്കാണോ നാം പ്രാധാന്യം നൽകുന്നത്? ക്രിസ്ത്യാനികളായ നാമോരോരുത്തരും കുരിശുമെടുത്ത് യേശുവിന്റെ പാത പിന്തുടരുമ്പോൾ മാത്രമേ നമ്മെക്കുറിച്ചുള്ള ദൈവഹിതം മനസ്സിലാക്കാനും നടപ്പിലാക്കാനും സാധിക്കൂ. തന്നെത്തനെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് യേശുവിനെ അനുഗമിക്കുന്നവർക്ക് അവിടുന്ന് നിത്യജീവൻ വാഗ്ദാനം ചെയ്യുന്നു." അദ്ദേഹം പറഞ്ഞു. "ക്രിസ്തുവിന്റെ പീഡാനുവത്തെപ്പറ്റി ധ്യാനിക്കുമ്പോൾ രണ്ടു വ്യത്യസ്ത തലങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. യഹൂദ നിയമപ്രകാരം പെസഹാ ആചരിക്കുന്ന, സാധാരണക്കാരെ പോലെ ജീവിക്കുന്ന ഈശോയും, തിരുന്നാളിന്റെ ബാഹ്യമായ ആചാരക്രമങ്ങൾ പിന്തുടരുമ്പോഴും നിഷ്കളങ്കനായ യേശുവിനെ വധിക്കുവാൻ തയ്യാറെടുക്കുന്ന പ്രധാന പുരോഹിതന്മാരും. നിയമം വഴിയായി സ്ഥാപിതമായ വ്യക്തിപരമായ അവകാശങ്ങൾ നേടിയെടുക്കാനാണോ നാം വിശുദ്ധാചരണങ്ങളെ കൂട്ടുപിടിക്കുന്നത് എന്ന് ക്രിസ്ത്യാനികളായ നാം സ്വയം ചോദിക്കണം. നമ്മുടെ ഓരോരുത്തരുടേയും തെറ്റായ മനോഭാവമാണ് ദൈവത്തെ ശുശ്രൂഷിക്കാനുള്ള ശരിയായ കാഴ്ചപ്പാടിന് തടസ്സം നില്‍ക്കുന്നത്" ഫാ. മിഖാലേനി കൂട്ടിച്ചേർത്തു. മാർച്ച് 5ന് ആരംഭിച്ച, മാർപ്പാപ്പയുടെയും റോമൻ കൂരിയാംഗങ്ങളുടെയും നോമ്പുകാല ധ്യാനം മാർച്ച് 10ന് സമാപിക്കും. വി. മത്തായിയുടെ സുവിശേഷത്തെ അടിസ്ഥാനമാക്കി യേശുവിന്റെ പീഡാനുഭവത്തേയും കുരിശുമരണത്തേയും ഉത്ഥാനത്തേയും കുറിച്ച് ധ്യാനിപ്പിക്കുവാൻ ഫ്രാൻസിസ് മാർപ്പാപ്പയാണ് ഫാ.മിഖാലേനിയെ തിരഞ്ഞെടുത്തത്.
Image: /content_image/TitleNews/TitleNews-2017-03-09-10:11:39.jpg
Keywords: മാർപ്പാപ്പ

4374
Category: 1
Sub Category:
Heading: മൂന്നു മക്കളെയും പൗരോഹിത്യശുശ്രൂഷക്കായി ദൈവത്തിനു സമര്‍പ്പിച്ച ഒരു ഇന്ത്യൻ വിധവയുടെ ജീവിതം അനേകർക്കു പ്രചോദനമാകുന്നു
Content: മുംബൈ: ലോക വനിതാ ദിനമായിരുന്ന മാർച്ച് 8ന്, അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന വിധവയായ ഒരു ഇന്ത്യൻ വനിതയുടെ ജീവിതം അനേകർക്കു പ്രചോദനമാകുന്നു. പ്രതികൂലമായ ജീവിത സാഹചര്യങ്ങളോട് പൊരുതി തന്റെ മൂന്നു മക്കളെയും പൗരോഹിത്യശുശ്രൂഷക്കായി ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ട് ജീവിതം ധന്യമാക്കിയ കൊരിന്നെ റോഡ്രിഗസ് എന്ന മുംബൈ സ്വദേശിനിയായിരുന്ന വിധവയുടെ ജീവിതം അനേകരെ ആകർഷിച്ചുകൊണ്ട് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. മുംബൈ അതിരൂപതയിൽ സേവനം ചെയ്യുന്ന ഫാദര്‍ സാവിയോ, മുംബൈ ജെസ്യൂട്ട് വൈസ് പ്രൊവിന്‍ഷ്യല്‍ ആയ ഫാദര്‍ ലൂക് S.J., ബാന്ദ്രായിലെ ഔര്‍ ലേഡി ഓഫ് ദി മൗണ്ട് ബസലിക്കയുടെ റെക്ടര്‍ ആയ Msgr. ജോണ്‍ റോഡ്രിഗസ് എന്നിവരാണ് കൊരിന്നെ റോഡ്രിഗസിന്റെ ഭാഗ്യം ചെയ്ത മക്കള്‍. 1975-ലാണ് കൊരിന്നെക്ക് തന്റെ ഭര്‍ത്താവിനെ നഷ്ടപ്പെടുന്നത്. ജീവിതത്തിലെ ആ പ്രതികൂല ഘട്ടത്തില്‍ ഒട്ടും തന്നെ തളരാതെ പൂര്‍ണ്ണമായും ദൈവത്തില്‍ വിശ്വസിച്ചു കൊണ്ട് അവള് തന്റെ മൂന്ന് ആണ്‍കുട്ടികളേയും പഠിപ്പിക്കുകയും വളര്‍ത്തുകയും ചെയ്തു. ദൈവ നിയോഗത്താല്‍ ഇന്ന് അവര്‍ മൂവരും വൈദികരായി. വിധവകളെ സഹായിക്കുന്നതിനുള്ള പ്രസ്ഥാനത്തിനും മറ്റ് കാരുണ്യ പ്രവര്‍ത്തികള്‍ക്കും ആരംഭവും നേതൃത്വവും നല്‍കിയത് വഴി തന്റെ അതിരൂപതയില്‍ എല്ലാവർക്കും പ്രിയങ്കരിയായിരുന്ന കൊരിന്നെ റോഡ്രിഗസ് 2000-ത്തിലാണ് മരിച്ചത്. “എപ്പോഴും ദൈവത്തിന്റെ സാന്നിധ്യത്തെ കുറിച്ച് ഞങ്ങൾ ഓര്‍ത്തിരുന്നത് ഞങ്ങളുടെ അമ്മയുടെ മാതൃക അനുസരിച്ചാണ്. ഞങ്ങളുടെ ഭവനത്തിലും ജീവിതത്തിലും എപ്പോഴും പ്രാര്‍ത്ഥനയുടേതായ ഒരന്തരീക്ഷം നിലനിർത്തുവാൻ അമ്മ എപ്പോഴും ശ്രദ്ധിച്ചിരുന്നു. കൂടാതെ ദേവാലയവും മറ്റ് പുരോഹിതരുമായുള്ള ബന്ധങ്ങളും വഴി ഞങ്ങള്‍ പൗരോഹിത്യ ജീവിതത്തിലേക്കുള്ള ഞങ്ങളുടെ ദൈവവിളി കേട്ടു” അന്താരാഷ്ട്ര വനിതാ ദിനത്തിൽ തന്റെ മാതാവിനെ പ്രത്യേകമായി ഓര്‍ത്തുകൊണ്ട് Msgr. ജോണ്‍ റോഡ്രിഗസ് പറയുന്നു. മുംബൈ അതിരൂപതയിലെ ക്രിസ്തീയ കാരുണ്യത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു അദ്ദേഹത്തിന്റെ മാതാവായിരുന്ന കൊരിന്നെ, നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ നേതൃത്വം നല്‍കിയിരുന്നു. വിധവകങ്ങളെ സഹായിക്കുവാനായി ആരംഭിച്ച “ഹോപ് ആന്‍ഡ് ലൈഫ് മൂവ്മെന്റ്” അതിലൊന്നു മാത്രം. തന്റെ പ്രിയപ്പെട്ട ഭര്‍ത്താവിന്റെ ആകസ്മികമായ മരണത്തിനു പോലും ദൈവസ്നേഹത്തിൽ നിന്നും അവളെ പിന്തിരിപ്പിക്കുവാൻ സാധിച്ചില്ല. തുടർന്നുള്ള കാലം വിധവയായി ജീവിച്ചപ്പോഴും ദൈവത്തെ സ്നേഹിക്കുന്നതിനും, സുവിശേഷ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതിനും, ആ മൂല്യങ്ങള്‍ക്കനുസൃതമായി തന്റെ മക്കളെ വളര്‍ത്തുന്നതിനും അവൾ പ്രത്യേക താത്പര്യം കാണിച്ചു. അവളുടെ ആ അര്‍പ്പണത്തിന്റെ പ്രതിഫലമായി അവളുടെ മൂന്നു മക്കളും ഇന്ന് വൈദികരായി സഭയിൽ സേവനം ചെയ്യുന്നു. “ആദ്യം ഒരു അദ്ധ്യാപിക എന്ന നിലയിലും, പിന്നീട് ഭാര്യ, അമ്മ, വിധവ എന്നീ നിലകളിലും മറ്റുള്ളവരുടെ സേവനത്തിനായി തന്റെ ജീവിതം സമര്‍പ്പിച്ച വിശാസിയും മഹത്വവുമുള്ളവളായ ഒരു അസാധാരണ സ്ത്രീയായിരുന്നു തങ്ങളുടെ അമ്മ” മൂന്നു വൈദികരും തങ്ങളുടെ അമ്മയേക്കുറിച്ചോര്‍ക്കുന്നു. “ഞങ്ങളുടെ മാതാ-പിതാക്കള്‍ പരസ്പരം അഗാധമായ സ്നേഹമുള്ളവരായിരുന്നു. ഇടവക കാര്യങ്ങളില്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിച്ചിരുന്ന അവര്‍ ക്രിസ്ത്യന്‍ ഫാമിലി മൂവ്മെന്റുകളില്‍ ചേരുകയും വിവാഹിതരായ ദമ്പതികള്‍ക്ക് വേണ്ടിയുള്ള ധ്യാനങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. താമസിയാതെ ആ കൂട്ടായ്മകളുടെ നേതൃത്വത്തിലെത്തുകയും അത്തരം ധ്യാനങ്ങള്‍ക്കായി അവർ മറ്റുള്ള ദമ്പതിമാരെ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു.” ഫാദര്‍ സാവിയോ പറഞ്ഞു. “ഞങ്ങളുടെ പിതാവായ സ്റ്റാന്‍ലിയുടെ ആകസ്മികമായ മരണത്തിനു ശേഷവും ഞങ്ങളുടെ അമ്മ തന്റെ മതപരമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. അവള് നിരവധി ത്യാഗങ്ങള്‍ സഹിക്കുകയും ഞങ്ങളെ പഠിപ്പിക്കുകയും ചെയ്തു. സഹായം ആവശ്യമുള്ളവരെ കണ്ടെത്തുന്നതിലും അവരെ സഹായിക്കുന്നതിലും ഞങ്ങളുടെ അമ്മയുടെ കഴിവ് അപാരമായിരുന്നു. അവള് ആശുപത്രികളില്‍ പോയി രോഗികളെ സന്ദര്‍ശിക്കുകയും, പാവപ്പെട്ടവര്‍ക്കായി പലചരക്ക് സാധനങ്ങള്‍ വാങ്ങിച്ചു നല്‍കുകയും, കുട്ടികളെ സംരക്ഷിക്കുകയും വിധവകള്‍ക്കായി നിരവധി പരിപാടികള്‍ സംഘടിപ്പിക്കുകയും തൊഴില്‍ നേടുന്നതില്‍ അവരെ സഹായിക്കുകയും ചെയ്തു. അവളുടെ ഉദാരമന്സകതയും ഊര്‍ജ്ജസ്വലതയും അനുകരണീയമായിരുന്നു.” ഫാദര്‍ സാവിയോ കൂട്ടിച്ചേര്‍ത്തു. മുംബൈ അതിരൂപതയുടെ സഹായത്തോടെ 1985-ല്‍ കൊരിന്നെ ‘ഹോപ് ആന്‍ഡ് ലൈഫ് മൂവ്മെന്റ്’ സ്ഥാപിച്ചു. പത്ത് വിധവകളെ സംഘടിപ്പിച്ചുകൊണ്ട് ഒരു സെമിനാറോട് കൂടി ആരംഭിച്ച ആ പ്രസ്ഥാനത്തിനു ഇന്ന് നഗരത്തിലെ വിവിധ ഇടവകകളിലായി നിരവധി ഗ്രൂപ്പുകള്‍ ഉണ്ട്. അവളുടെ നേതൃത്വത്തില്‍ അവിവാഹിതകളായ സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളും നടന്നു. 1993-ലെ കൂട്ടക്കൊലയില്‍ ഇരകളായവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുകയും ദുരിതത്തിലായിരുന്ന വിധവകളുടെ വീടുകള്‍ നന്നാക്കി കൊടുക്കുകയും ചെയ്തു. “ദുരിതങ്ങളിലും, വേദനകളിലും, സഹനങ്ങളിലും ഞങ്ങളെ നയിച്ച യേശു ക്രിസ്തുവായിരുന്നു എന്റെ അമ്മയുടെ പരമമായ പങ്കാളി” എന്ന് കൊരിന്നെ സ്ഥാപിച്ച ‘ഹോപ് ആന്‍ഡ് ലൈഫ് മൂവ്മെന്റ്’ പ്രസ്ഥാനത്തിന്റെ മുപ്പതാം വാര്‍ഷികാഘോഷ വേളയില്‍ അവരുടെ മകൻ Msgr. ജോണ്‍ റോഡ്രിഗസ് പറഞ്ഞു. “പ്രാര്‍ത്ഥനയായിരുന്നു ഞങ്ങളുടെ ശക്തി, പ്രാര്‍ത്ഥനക്ക് ഞങ്ങളുടെ കുടുംബത്തില്‍ വളരെയേറെ പ്രാധാന്യമുണ്ടായിരുന്നു. ഞങ്ങളുടെ വീട്ടിലും കൂട്ടായ്മകളിലും ഞങ്ങള്‍ നിരന്തരം ജപമാല ചൊല്ലുക പതിവായിരുന്നു. തിരുസഭക്കായി സേവനം ചെയ്യുന്നതിന് ഞങ്ങള്‍ക്ക് പ്രചോദനം നല്കിയ ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് നന്ദി.” എന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം തന്റെ വാക്കുകള്‍ ഉപസംഹരിച്ചത്. ജീവിതത്തിന്റെ തിരിച്ചടികളില്‍ പതറാതെ, ദൈവത്തിലുള്ള തന്റെ വിശ്വാസം ഉപേക്ഷിക്കാതെ തന്റെ മൂന്നു മക്കളേയും നന്മയില് വളര്‍ത്തുകയും അവരെ ദൈവ സേവനത്തിലേക്ക് നയിക്കുകയും ചെയ്ത കൊരിന്നെ റോഡ്രിഗസ് എന്ന വിധവയുടെ ജീവിതം നമുക്കേവര്‍ക്കും ഒരു മാതൃകയാകട്ടെ.
Image: /content_image/TitleNews/TitleNews-2017-03-09-12:53:48.jpg
Keywords: വനിതാ

4375
Category: 1
Sub Category:
Heading: ഫാ. ടോമിനെ കുറിച്ച് ഉത്തരമില്ലാതെ കേന്ദ്ര സര്‍ക്കാര്‍
Content: ന്യൂഡല്‍ഹി: യെമനില്‍ ഭീകരര്‍ ബന്ദിയാക്കിയ ഫാ. ടോം ഉഴുന്നാലിലുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ വ്യക്തതയില്ലാതെ വിദേശകാര്യ മന്ത്രാലയം. ഫാദര്‍ ജീവിച്ചിരിപ്പുണ്ടോയെന്ന ചോദ്യത്തിന് ഇതുവരെ ദു:ഖകരമായ വാര്‍ത്തകളൊന്നും ലഭിച്ചിട്ടില്ല എന്നായിരുന്നു വിദേശകാര്യ മന്ത്രാലയം വക്താവിന്റെ മറുപടി. ബന്ദിയാക്കപ്പെട്ടതിന് ശേഷം രണ്ടുതവണ ഫാ.ടോമിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 2016 മാര്‍ച്ച് നാലിനു യെമനില്‍ വച്ചാണ് ഫാ. ടോം ഉഴുന്നാലില്‍ ബന്ദിയാക്കപ്പെട്ടത്. തെക്കന്‍ യെമനിലെ ഏദനിലുള്ള അഗതിമന്ദിരത്തിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ കൊലപ്പെടുത്തിയ ശേഷമായിരുന്നു ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള് ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2017-03-09-13:46:19.jpg
Keywords: ടോം

4376
Category: 23
Sub Category:
Heading: ഹോങ്കോങ്ങിൽ ക്രൈസ്തവവിശ്വാസം കൂടുതൽ ശക്തിപ്രാപിക്കുന്നു; കത്തോലിക്കരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധന
Content: ലോകത്തിന്റെ നാനാഭാഗങ്ങളിൽ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുമ്പോഴും ഹോങ്കോങ്ങിൽ ക്രൈസ്തവവിശ്വാസം കൂടുതൽ ശക്തിപ്രാപിക്കുന്നു. ഈ വര്‍ഷം ജനുവരിയില്‍ പ്രസിദ്ധീകരിച്ച ‘ഹോങ്കോങ്ങ് കത്തോലിക്ക് ചര്‍ച്ച് ഡയറക്ടറി 2017’-ലെ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം ഹോങ്കോങ്ങിലെ കത്തോലിക്കാ വിശ്വാസികളുടെ എണ്ണം 5,90,000 എന്ന സംഖ്യ മറികടന്നു. സഭയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഹോങ്കോങ്ങിലെ കത്തോലിക്കരുടെ എണ്ണം ഏതാണ്ട് 5,91,000 ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇതില്‍ 3,89,000 പേരോളം തദ്ദേശ വാസികളാണ്. സ്വദേശികളല്ലാത്തവരില് ഭൂരിഭാഗവും ഫിലിപ്പീന്‍സില്‍ നിന്നുള്ളവരാണ്. അവരുടെ എണ്ണം ഏതാണ്ട് 1,66,000ത്തോളം വരും, മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ളവരുടെ എണ്ണം 36,000ത്തോളമാണ്. 2016-ല്‍ തന്നെ ഏതാണ്ട് 6,633 ഓളം പേര് മാമ്മോദീസ മുങ്ങിയതായി കണക്കുകള്‍ പറയുന്നു. കഴിഞ്ഞ ആറു വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും ശരാശരി 6,000ത്തോളം ആളുകള്‍ വീതം മാമ്മോദീസ മുങ്ങിയതായും ഈ 6000 പേരില്‍ പകുതിയും പ്രായപൂര്‍ത്തിയായവരാണ് എന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. പുതുതായി മാമ്മോദീസ സ്വീകരിക്കുന്നവരുടെ എണ്ണം ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബ്ബാനക്ക് വരുന്നവരുടെ എണ്ണത്തേക്കാൾ കൂടുതലാണെന്ന് 'സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് കത്തോലിക് ലൈറ്റി’യുടെ സെക്രട്ടറിയായ വിക്ടോറിയ ഓ ബിംഗ്-സും പറഞ്ഞു. വ്യകതിപരമായ ആത്മീയ രൂപീകരണത്തെ ശക്തിപ്പെടുത്തുകയും, ഇടവക സംഘടനകളില്‍ ചേരുവാന്‍ വിശ്വാസികളെ മതബോധാകര് പ്രേരിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ബിംഗ്-സും കൂട്ടിച്ചേര്‍ത്തു. 2016-ൽ ലഭ്യമായ കണക്കുകള്‍ പ്രകാരം ഹോങ്കോങ്ങ് രൂപതയില്‍ 288 പുരോഹിതരും, 469 സിസ്റ്റേഴ്സും, 29 ഡീക്കന്മാരും, 58 ബ്രദര്‍മാരും, 24 സെമിനാരി വിദ്യാര്‍ത്ഥികളുമാണ് ഉള്ളത്.
Image: /content_image/TitleNews/TitleNews-2017-03-09-22:29:25.jpg
Keywords: വിശ്വാസം

4377
Category: 18
Sub Category:
Heading: അഖില കേരള മദര്‍ തെരേസ ബൈബിള്‍ ക്വിസ് മെയ് ഒന്നിന്
Content: കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏഴാമതു വിശുദ്ധ മദർ തെരേസ ബൈബിൾ ക്വിസ് മേയ് ഒന്നിനു നടത്തും. കേരളത്തിലെ സീറോ മലബാർ, ലാറ്റിൻ, സീറോ മലങ്കര റീത്തുകളിലെ ഇടവക/ സെന്റർ/സ്ഥാപനം എന്നിവയിൽ രണ്ടു പേർ വീതമുള്ള രണ്ട് ടീമുകൾക്കു മത്സരത്തിൽ പങ്കെടുക്കാം. ബൈബിളിലെ വിശുദ്ധ മത്തായി എഴുതിയ സുവിശേഷം 1 - 15 അധ്യായങ്ങൾ (30 ശതമാനം), സുഭാഷിതങ്ങൾ 20 -31 അധ്യായങ്ങൾ (20 ശതമാനം), വിശുദ്ധ മദർ തെരേസയുടെ ജീവചരിത്രം - നവീൻ ചൗള (15 ശതമാനം), വിശുദ്ധ ചാവറ പിതാവിന്റെ ’ചാവരുൾ’ എന്ന പുസ്തകം (15 ശതമാനം), സഭാ സംബന്ധമായ പൊതുചോദ്യങ്ങൾ (20 ശതമാനം) എന്നിവയാണു മത്സര വിഷയം. 10,001 രൂപയും, എബി മാത്യു പുളിനിൽക്കുംതടത്തിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയുമാണ് ഒന്നാം സമ്മാനം. രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 5,001 രൂപയും, അഡ്വ. പി.ടി.ജോസ് പാലാട്ടി എവറോളിംഗ് ട്രോഫിയും, 3,001 രൂപയും ടോണി ഹോർമീസ് ഒല്ലൂക്കാരൻ എവർറോളിംഗ് ട്രോഫിയും സമ്മാനമായി ലഭിക്കും. ഫൈനൽ റൗണ്ടിലെത്തുന്ന ടീമുകൾക്ക് 1,001 രൂപ വീതം കാഷ് അവാർഡും, എഴുത്തു പരീക്ഷയിൽ 75 ശതമാനത്തിലധികം മാർക്കു വാങ്ങുന്നവർക്ക് പ്രത്യേക സമ്മാനങ്ങളും, പങ്കെടുക്കുന്ന എല്ലാ ടീമംഗങ്ങൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകും. ഏപ്രിൽ 29 ആണ് രജിസ്ട്രേഷന് അവസാന തീയതി. സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക, ബ്രോഡ്വേ, എറണാകുളം, കൊച്ചിൻ-682 031 എന്ന വിലാസത്തിൽ നേരിട്ടോ, ഫോണ്‍ വഴിയോ, തപാലിലോ രജിസ്ട്രേഷൻ നടത്താം. ( ഫോണ്‍: 0484-2351516 തങ്കച്ചൻ പേരയിൽ - കണ്‍വീനർ, 9495430618 ബേബി പൊട്ടനാനിയിൽ - വൈസ് ചെയമാൻ 9447370666.
Image: /content_image/India/India-2017-03-10-02:49:23.jpg
Keywords: മദര്‍ തെരേസ, ക്വിസ്

4378
Category: 18
Sub Category:
Heading: സഭയ്ക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങളെ അപലപിച്ച് മാനന്തവാടി രൂപതാ ജാഗ്രതാ സമിതി
Content: കൽപ്പറ്റ: കത്തോലിക്ക സഭാവിശ്വാസത്തിനും നേതൃത്വത്തിനുമെതിരേ മാധ്യമങ്ങളിലൂടെ നടക്കുന്ന ദുഷ് പ്രചരണങ്ങളെ അപലപിച്ചു മാനന്തവാടി രൂപതാ പാസ്റ്ററൽ കൗണ്‍സിൽ യോഗം. രൂപതയിലെ അടിയന്തിരസാഹചര്യങ്ങളെ നേരിടാൻ രൂപീകരിച്ച ജാഗ്രതാസമിതിയുടെ യോഗത്തിലാണ് പാസ്റ്ററല്‍ സമിതി പ്രതിഷേധം രേഖപ്പെടുത്തിയത്. സഭയുടെ വിശ്വാസത്തിലോ രൂപതയുടെ സ്ഥാപനങ്ങളിലോ അനാവശ്യമായി കടന്നുകയറാൻ ശ്രമിക്കുന്ന ഏതൊരു ശക്തിയേയും സംഘടിതമായിത്തന്നെ നേരിടാൻ ഇടവകാതലങ്ങളിൽ ജാഗ്രതാസമിതികൾ രൂപീകരിക്കും. സഭാവിശ്വാസത്തിനെതിരേ നടത്തുന്ന നീക്കങ്ങളെ എന്തു വിലകൊടുത്തും ചെറുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജോസ് പുന്നക്കുഴി, സാലു ഏബ്രഹാം, സെബാസ്റ്റ്യൻ പാലംപറമ്പിൽ, സജി നരിവേലിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2017-03-10-03:03:27.jpg
Keywords: ജോസ് പൊരുന്നേ, മാനന്ത

4379
Category: 18
Sub Category:
Heading: കെസിബിസി പ്രോ ലൈഫ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
Content: കൊച്ചി: ജീവന്റെ മഹത്വത്തെ ഉയര്‍ത്തി കാണിച്ചുള്ള മാധ്യമ ഫീച്ചറുകൾക്കുള്ള കെസിബിസി പ്രോലൈഫ് സമിതിയുടെ വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാധ്യമപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദീപിക കൊച്ചി യൂണിറ്റിലെ സബ് എഡിറ്റർ സിജോ പൈനാടത്ത്, മാതൃഭൂമി കൊച്ചി യൂണിറ്റിലെ ചീഫ് റിപ്പോർട്ടർ ജിജോ സിറിയക്, മലയാള മനോരമ വള്ളിക്കുന്നം ലേഖകൻ ഡി. ശ്രീജിത്ത് എന്നിവർക്കാണു പുരസ്കാരം. നാളെ പാലാരിവട്ടം പിഒസിയിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം കൈമാറും. 5001 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. 2016 ഡിസംബർ നാലിനു സണ്‍ഡേ ദീപികയിൽ പ്രസിദ്ധീകരിച്ച ജിലു ആത്മവിശ്വാസത്തിന്റെ കൈക്കരുത്ത് എന്ന ഫീച്ചറാണു സിജോ പൈനാടത്തിനെ പുരസ്കാരത്തിന് അർഹനാക്കിയത്. അരലക്ഷത്തോളം പ്രസവങ്ങൾക്കു സാക്ഷ്യം വഹിച്ച കോട്ടയം കിടങ്ങൂർ ലിറ്റിൽ ലൂർദ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സിസ്റ്റർ ഡോ. മേരി മാർസലസിനെക്കുറിച്ചു മാതൃഭൂമി വാരാന്ത്യപതിപ്പിൽ പ്രസിദ്ധീകരിച്ച ആയിരമായിരം തിരുപ്പിറവികൾ എന്ന ഫീച്ചറാണു ജിജോ സിറിയക്കിനെ പുരസ്കാരത്തിന് അർഹനാക്കിയത്. സർക്കാർ ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ എടുത്തു വളർത്തി മാതൃകയായ മാവേലിക്കര സ്വദേശി ഇന്ദിര സേതുനാഥക്കുറുപ്പിനെക്കുറിച്ചുള്ള ഫീച്ചറിനാണു ഡി. ശ്രീജിത്തിനു പുരസ്കാരം. ശമരിയായൻ എന്ന പരിപാടിയിലൂടെ രോഗികൾക്കു ചികിത്സാസഹായം സമാഹരിച്ചു നൽകിയ ഗുഡ് ന്യൂസ് ടിവി ക്കു മദർ തെരേസ അവാർഡും ഇന്ദിര സേതുനാഥക്കുറുപ്പിനു സെന്റ് അൽഫോൻസ എഫ്സിസി പ്രോലൈഫ് അവാർഡും ജിലുമോൾ മരിയറ്റ് തോമസിനു വിശുദ്ധ ഫ്രാൻസിസ് അസീസി പുരസ്കാരവും നൽകുമെന്നു ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. പോൾ മാടശേരി അറിയിച്ചു.
Image: /content_image/India/India-2017-03-10-03:25:31.jpg
Keywords: പുരസ്കാരം, അവാര്‍ഡ്

4380
Category: 18
Sub Category:
Heading: കെസിബിസിയുടെ നേതൃത്വത്തിലുള്ള ഉപവാസ സമരം ഇന്ന്
Content: കൊച്ചി: മദ്യനയ അട്ടിമറി നീക്കത്തിന് തടയിടാന്‍ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി ബിഷപ് റെമജിയൂസ് ഇഞ്ചനാനിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസം ഇന്ന് നടക്കും. പാലാരിവട്ടം പിഒസിയിലാണ് ഉപവാസ സമരം നടക്കുക. 31 രൂപതകളിൽനിന്നുള്ള അഞ്ഞൂറോളം മദ്യവിരുദ്ധ പ്രവർത്തകരും കേരള മദ്യവിരുദ്ധ ഏകോപന സമിതി ഭാരവാഹികളും ഉപവാസ സമരത്തിൽ പങ്കാളികളാകും. ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബിഷപ് ഡോ. ജോസഫ് കാരിക്കാശേരി, ബിഷപ് മാർ തോമസ് ചക്യത്ത്, കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട്, മദ്യവിരുദ്ധസമിതി ഭാരവാഹികളായ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ചാർളി പോൾ, പ്രസാദ് കുരുവിള, ഫാ. പോൾ കാരാച്ചിറ, ആന്റണി ജേക്കബ് ചാവറ, സിസ്റ്റർ ആനീസ് തോട്ടപ്പിള്ളി, യോഹന്നാൻ ആന്റണി, രാജു വല്യാറ, ഫാ. ജോർജ് നേരേവീട്ടിൽ, ഫാ. സെബാസ്റ്റ്യൻ വട്ടപ്പറന്പിൽ, ഫാ.ആന്റണി അറയ്ക്കൽ, തങ്കച്ചൻ വെളിയിൽ, തോമസ്കുട്ടി മണക്കുന്നേൽ, ജോസ് ചെമ്പിശേരി, തങ്കച്ചൻ കൊല്ലക്കൊമ്പിൽ, ബനഡിക്ട് ക്രിസോസ്റ്റം, ഷിബു കാച്ചപ്പിള്ളി, വൈ. രാജു, രാജൻ ഉറുമ്പിൽ തുടങ്ങിയവർ പ്രസംഗിക്കും.
Image: /content_image/India/India-2017-03-10-03:55:19.jpg
Keywords: കെസിബിസി, മദ്യ

4381
Category: 1
Sub Category:
Heading: ബാങ്ക് ഓഫ് അമേരിക്കയുടെ മുന്‍ വൈസ് പ്രസിഡന്റ് ഇനി വാഷിംഗ്ടണ്‍ അതിരൂപതയുടെ സഹായമെത്രാന്‍
Content: വത്തിക്കാന്‍ സിറ്റി: ബാങ്ക് ഓഫ് അമേരിക്കയുടെ മുന്‍ വൈസ് പ്രസിഡന്റായി സേവനം ചെയ്ത റോയി എഡ്വേഡ് ക്യാംമ്പ്ബെല്ലിനെ വാഷിംഗ്ടണ്‍ അതിരൂപതയുടെ സഹായ മെത്രാനായി മാര്‍പാപ്പ നിയമിച്ചു. 69 കാരനായ ഫാദര്‍ റോയി എഡ്വേഡ് തന്റെ 33 വര്‍ഷം നീണ്ട ബാങ്ക് ജോലി ഉപേക്ഷിച്ചാണ് അജപാലന ശുശ്രൂഷയിലേക്ക് കടന്നു വന്നത്. ബാങ്കിലെ ജോലി മുന്‍കൂട്ടി വിരമിച്ച റോയി എഡ്വേഡ് സെമിനാരി പഠനത്തിന് ശേഷം 2007-ലാണ് തിരുപട്ടം സ്വീകരിച്ചത്. പുതിയ സഹായമെത്രാനെ നിയമിച്ച മാര്‍പാപ്പയുടെ തീരുമാനത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഡൊണാള്‍ഡ് വ്യൂറല്‍ പറഞ്ഞു. പുതിയ ഉത്തരവാദിത്വം അദ്ദേഹം ഏറെ ഭംഗിയോടെ നിര്‍വഹിക്കുമെന്ന് തനിക്ക് ഉറപ്പാണെന്നും കര്‍ദിനാള്‍ വ്യൂറല്‍ കൂട്ടിച്ചേര്‍ത്തു. 1947 നവംബര്‍ 19-ന് സതേണ്‍ മേരിലാന്റിലാണ് ഫാദര്‍ റോയി എഡ്വേഡ് ജനിച്ചത്. ഹോവാഡ് സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയ ശേഷം വിര്‍ജീനിയ സര്‍വകലാശാലയില്‍ നിന്നും ബാങ്കിംഗ് മേഖലയില്‍ ബിരുദാനന്തര ബിരുദവും അദ്ദേഹം സമ്പാദിച്ചു. പിന്നീട് വാഷിംഗ്ടണില്‍ ബാങ്കിംഗ് മേഖലയില്‍ തന്നെ ജോലിക്ക് പ്രവേശിച്ചു. ചെറുപ്പത്തില്‍ വൈദികനാകണമെന്ന മോഹം മനസില്‍ കൊണ്ടുനടന്നിരുന്ന വ്യക്തിയായിരുന്ന ഫാദര്‍ റോയി എഡ്വേഡ്. എന്നാല്‍ സെമിനാരിയില്‍ ചേര്‍ന്ന് വൈദികനായി പഠിക്കുന്നതിന് ചില കാരണങ്ങളാല്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. വാഷിംഗ്ടണ്‍ മേഖലയിലെ സജീവ അല്മായ നേതാവായി പ്രവര്‍ത്തിച്ചു വരുമ്പോള്‍ ഭവനരഹിതനായ ഒരു വ്യക്തിയെ കണ്ടുമുട്ടിയ സംഭവമാണ് ഫാദര്‍ റോയി എഡ്വേഡിന്റെ ജീവിതത്തെ പുതിയ മേഖലയിലേക്ക് കൊണ്ടെത്തിച്ചത്. ഈ സംഭവം, യേശുക്രിസ്തുവുമായുള്ള തന്റെ ബന്ധത്തില്‍ എന്തു നവീകരണം നടത്തണം എന്ന ചിന്തയിലേക്കാണ് ഫാദര്‍ റോയി എഡ്വേഡിനെ നയിച്ചത്. 1999-ല്‍ സ്ഥിരം ഡീക്കനായി മാറുന്നതിനുള്ള പഠനത്തിനായി അദ്ദേഹം അതിരൂപതയുടെ സ്ഥാപനത്തില്‍ ചേര്‍ന്നു. 2002 ജനുവരി മാസത്തില്‍ വൈദികനാകുവാനുള്ള പഠനത്തിനായി സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം തന്റെ ജോലി ഇതിനായി രാജിവച്ചു. 2007 മേയ് ആറാം തീയതിയാണ് അദ്ദേഹം തിരുപട്ടമേറ്റത്. ദൈവത്തിന്റെ വിളിക്ക് തക്കതായ ഉത്തരം നല്കുവാനുള്ള ശ്രമമാണ് തന്റെ ജീവിതത്തിലൂടെ എല്ലായ്പ്പോഴും നടത്തുന്നതെന്ന് ഫാദര്‍ റോയി എഡ്വേഡ് പ്രതികരിച്ചു. സഹായ മെത്രാനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും, തന്നെ ഈ സ്ഥാനത്തേക്ക് ദൈവഹിത പ്രകാരം തെരഞ്ഞെടുത്ത മാര്‍പാപ്പയോട് നന്ദി പറയുന്നതായും ഫാദര്‍ റോയി എഡ്വേഡ് കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2017-03-10-06:40:39.jpg
Keywords: വൈദിക, തിരുപട്ട