Contents

Displaying 4141-4150 of 25043 results.
Content: 4413
Category: 18
Sub Category:
Heading: കത്തോലിക്ക കോണ്‍ഗ്രസ്സിന്റെ മെമ്പര്‍ഷിപ്പ് ക്യാംപെയിന് ആരംഭം
Content: കൊ​​​ച്ചി: ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി രാ​​​ജ്യ​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തു​​​മാ​​​യി 25 ല​​​ക്ഷം പേ​​​ർ​​​ക്ക് അംഗത്വം ന​​​ൽ​​​കു​​​ന്ന മെബർ​​​ഷി​​​പ് ക്യാംപെ​​​യി​​നി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ നടന്നു. ക്യാംപെയിന്‍റെ ഉദ്ഘാടനം സീറോ മലബാര്‍ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി നിര്‍വ്വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ അ​​​ല്‍മാ​​​യ മു​​​ന്നേ​​​റ്റ​​​ത്തി​​​ൽ ഏ​​​റ്റ​​​വും ക​​​രു​​​ത്താ​​​ർ​​​ന്ന മുഖമാണെന്ന്‍ കര്‍ദിനാള്‍ പറഞ്ഞു. "സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ അ​​​ല്മാ​​​യ മു​​​ന്നേ​​​റ്റ​​​ത്തി​​​ൽ ഏ​​​റ്റ​​​വും ക​​​രു​​​ത്താ​​​ർ​​​ന്ന മു​​​ഖ​​​മാ​​​ണു ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റേ​​ത്. പ​​​ര​​​സ്പ​​​രം അ​​​റി​​​യാ​​​നും സ​​​ഹാ​​​യി​​​ക്കാ​​​നു​​​മു​​​ള്ള ക്രി​​​സ്തീ​​​യ ദൗ​​​ത്യം കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി നി​​​ർ​​​വ​​​ഹി​​​ക്കാ​​​ൻ പ്ര​​​സ്ഥാ​​​ന​​​ത്തി​​​ലൂ​​​ടെ ന​​​മു​​​ക്കു സാ​​​ധി​​​ക്ക​​​ണം. സ​​​ഭ​​​യു​​​ടെ​​​യും സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും ന​​ന്മ​​​യ്ക്കും ക്ഷേ​​​മ​​​ത്തി​​​നു​​​മാ​​​യി വ​​​ലി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സി​​​നു നി​​​ർ​​​വ​​​ഹി​​​ക്കാ​​​നാ​​​കും. സ​​​ഭ​​​യി​​​ലെ 18 വ​​​യ​​​സു പൂ​​​ർ​​​ത്തി​​​യാ​​​യ എ​​​ല്ലാ​​​വ​​​രും ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സി​​​നൊ​​​പ്പം അ​​​ണി​​​ചേരണം". മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് പറഞ്ഞു. പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​വി. അ​​​ഗ​​​സ്റ്റി​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​യോ ക​​​ട​​​വി, എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ ഊ​​ര​​ക്കാ​​​ട​​​ൻ, കേ​​​ന്ദ്ര ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം, ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ടോ​​​ണി ജോ​​​സ​​​ഫ്, സാ​​​ജു അ​​​ല​​​ക്സ്, ജോ​​​സു​​​കു​​​ട്ടി മാ​​​ട​​​പ്പി​​​ള്ളി, ഡേ​​​വി​​​സ് പു​​​ത്തൂ​​​ർ, സൈ​​​ബി അ​​​ക്ക​​​ര, ദേ​​​വ​​​സ്യ കൊ​​​ങ്ങാ​​​ല, പ്ര​​​ഫ.​​​കെ.​​​എ​​​ക്സ്. ഫ്രാ​​​ൻ​​​സി​​​സ്, ഐ​​​പ്പ​​​ച്ച​​​ൻ ത​​​ടി​​​ക്കാ​​​ട്, സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ട​​​ശേ​​​രി, റി​​​ൻ​​​സ​​​ണ്‍ മ​​​ണ​​​വാ​​​ള​​​ൻ, പീ​​​റ്റ​​​ർ ഞെ​​​ര​​​ള​​​ക്കാ​​​ട്ട് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Image: /content_image/India/India-2017-03-14-04:17:47.jpg
Keywords: കത്തോലിക്ക കോണ്‍
Content: 4414
Category: 18
Sub Category:
Heading: ദളിത് കത്തോലിക്കരുടെ ഭവനനിർമാണത്തിനു 15 കോടിയുടെ പദ്ധതിയുമായി കെസിബിസി
Content: കോ​ട്ട​യം: ദ​ളി​ത് ക​ത്തോ​ലി​ക്ക​രു​ടെ ഭ​വ​ന​നി​ർ​മാ​ണ​ത്തി​നാ​യി പ​തി​ന​ഞ്ച് കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ കെ​സി​ബി​സി എ​സ്സി/​എ​സ്ടി/​ബി​സി ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ച്ചു. സി‌ബി‌സി‌ഐ പു​റ​പ്പെ​ടു​വി​ച്ച ദ​ളി​ത് ശാ​ക്തീ​ക​ര​ണ ന​യ​രേ​ഖ​യു​ടെ സം​സ്ഥാ​ന​ത​ല പ്ര​ഖ്യാ​പ​ന​വും ക​ർ​മ​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സ​ർ​ക്കാരും രൂ​പ​ത​കളും സ​ന്ന​ദ്ധ​സം​ഘ​ട​ന​കളും സംയുക്തമായാണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. കെ​സി​ബി​സി എ​സ് സി/​എ​സ്ടി ക​മ്മീ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ന​ല്കു​ന്ന സ്കോ​ള​ർ​ഷി​പ്പ് തു​ക ഇ​ര​ട്ടി​യാ​ക്കു​ന്ന​തി​നും ദ​ളി​ത് ക​ത്തോ​ലി​ക്ക​രു​ടെ സ​മ​ഗ്ര സ​ർ​വേ എ​ടു​ക്കു​ന്ന​തി​നും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. തി​രു​വ​ന​ന്ത​പു​രം പ​ട്ടം സ​മ​ന്വ​യ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കെ​സി​ബി​സി പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​സൂ​സ​പാ​ക്യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലി​മി​സ് കാ​തോ​ലി​ക്കാ​ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ് സി/​എ​സ്ടി/​ബി​സി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ, ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ബി​ഷ​പ് ഫി​ലി​പ്പോ​സ് മാ​ർ സ്റ്റെ​ഫാ​നോ​സ്, ബി​ഷ​പ് ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ്, ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ഡി​ഷാ​ജ് കു​മാ​ർ, ഡി​സി​എം​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ന്പി കു​ള​ത്തൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണി പ​രു​മ​ല, ട്ര​ഷ​റ​ർ ജോ​ർ​ജ് എ​സ്. പ​ള്ളി​ത്ത​റ, സെ​ക്ര​ട്ട​റി എ​ൻ.​സി. സെ​ലി​ൻ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-03-14-04:39:48.jpg
Keywords: ദളി
Content: 4415
Category: 18
Sub Category:
Heading: കേരള കാത്തലിക് ഫെഡറേഷന്‍ നേതൃസംഗമം നടന്നു
Content: കൊ​​​ച്ചി: ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ്, കേ​​​ര​​​ള ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, മ​​​ല​​​ങ്ക​​​ര കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ എ​​​ന്നീ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി​​​യായ കേരള കാത്തലിക് ഫെഡറേഷന്റെ നേ​​​തൃ​​​സം​​​ഗ​​​മം നടന്നു. എ​​​റ​​​ണാ​​​കു​​​ളം പി​​​ഒ​​​സി​​​യി​​​ൽ നടന്ന ചടങ്ങ് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉ​​​ദ്ഘാ​​​ട​​​നം ചെയ്തു. ​​​ സമൂ​​​ഹ​​​ത്തി​​​ൽ പാ​​​ർ​​​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് സ​​​മ​​​ഗ്ര​​​മാ​​​യ പ​​​രി​​​ഹാ​​​രം കാ​​​ണു​​​ന്ന​​​തി​​​നു സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു വ്യ​​​ക്ത​​​മാ​​​യ ദി​​​ശാ​​​ബോ​​​ധം ആ​​​വ​​​ശ്യ​​​മാ​​ണെ​​​ന്നു അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കെ​​​സി​​​ബി​​​സി അ​​​ല്മാ​​​യ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. കെ​​​സി​​​എ​​​ഫ് പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ജി ജോ​​​ർ​​​ജ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് കാ​​​രി​​​ക്ക​​​ശേ​​​രി സ്മ​​​ര​​​ണി​​​ക പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. കേ​​​ര​​​ള​​​ത്തി​​​ലെ 31 ക​​​ത്തോ​​​ലി​​​ക്കാ രൂ​​​പ​​​ത​​​ക​​​ളി​​​ൽ നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത മൂ​​​ന്നു വ​​​നി​​​ത​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 37 അ​​​ല്മാ​​​യ നേ​​​താ​​​ക്ക​​​ൾ, സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ന്നി​​​വ​​​രെയും 80-ാം വ​​​യ​​​സി​​​ലേ​​​ക്കു ക​​​ട​​​ന്ന സ​​​മു​​​ദാ​​​യ​​​നേ​​​താ​​​ക്ക​​​ളാ​​​യ ഷെ​​​വ​. ഏ​​​ബ്ര​​​ഹാം അ​​​റ​​​യ്ക്ക​​​ൽ, ജോ​​​ണ്‍ ക​​​ച്ചി​​​റ​​​മറ്റം എന്നിവരെയും ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ച്ചു. കെ​​​സി​​​ബി​​​സി ഡെ​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​​ഡോ. വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, മോ​​​ണ്‍. ജോ​​​സ് ന​​​വാ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Image: /content_image/India/India-2017-03-14-04:28:09.jpg
Keywords: കാത്തലിക്
Content: 4416
Category: 1
Sub Category:
Heading: ക്രൂശിത രൂപം വെറും ഒരു ആലങ്കാരിക വസ്തുവല്ല: ഫ്രാൻസിസ് മാർപാപ്പ
Content: വത്തിക്കാൻ: മനുഷ്യകുലത്തെ പാപത്തിലും തിന്മയിലും നിന്ന് രക്ഷിച്ച ഈശോയുടെ സ്നേഹത്തിലേക്കുള്ള വിളിയാണ് ക്രൂശിത രൂപം നമ്മെ ഓർമ്മിപ്പിക്കുന്നതെന്നും എന്നാൽ, നാം പലപ്പോഴും അതിനെ വീടിന്റെ അലങ്കാരമായും, ഒരു ആഭരണമായും മാത്രം കണക്കാക്കുന്നതെന്നും ഫ്രാൻസിസ് മാർപാപ്പ. മാർച്ച് 12 ഞായറാഴ്ച, തീർത്ഥാടകർക്കായി നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. "നാം ഓരോരുത്തർക്കും വേണ്ടി ക്രിസ്തു അർപ്പിച്ച കുരിശിലെ ബലിയെപ്പറ്റി ധ്യാനിക്കുവാനുള്ള സമയമാണ് നോമ്പുകാലം. സമർപ്പണത്തിന്റെ അടയാളം എന്നതിനേക്കാൾ, ക്രിസ്തുവിന്റെ സ്നേഹത്തെ നമ്മുടെ ജീവിതത്തിൽ പകർത്തുവാനുള്ള ആഹ്വാനമായിട്ടാണ് നാം വിശുദ്ധ കുരിശിനെ കാണേണ്ടത്" മാർപ്പാപ്പ പറഞ്ഞു. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ യേശുവിന്റെ കുരിശുമരണത്തെയും പുനരുത്ഥാനത്തെയും കുറിച്ച് നോമ്പ് കാലത്ത് ഭക്തിപൂർവം ധ്യാനിക്കുവാൻ മാർപ്പാപ്പ ക്രൈസ്തവരോട് ആഹ്വാനം ചെയ്തു. നമ്മുടെ പാപങ്ങളുടെ കാഠിന്യവും അതിൽ നിന്നും രക്ഷിക്കുവാനുള്ള യേശുവിന്റെ ത്യാഗത്തിന്റെ ആഴവും മനസ്സിലാക്കാൻ നോമ്പുകാല ആചരണം ഇടവരുത്തട്ടെ എന്ന് മാർപ്പാപ്പ ഉദ്ഘോഷിച്ചു. രൂപാന്തരീകരണത്തെക്കുറിച്ചുള്ള സുവിശേഷ വായനയെ അടിസ്ഥാനമാക്കി- യേശുവിന്റെ മുഖവും വസ്ത്രങ്ങളും പ്രകാശപൂരിതമാകുന്നത്, ശിഷ്യന്മാർക്ക് യേശുവിന്റെ രക്ഷാകര ദൗത്യം മനസ്സിലാക്കാൻ ലഭിച്ച ദൈവിക വെളിപാടിനെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. "ജറുസലേമിൽ യേശു നേരിടാൻ പോകുന്ന പീഡകളെയും അതുവഴി ശിഷ്യന്മാർക്കു സംഭവിക്കാവുന്ന വിശ്വാസ പ്രതിസന്ധിയെയും തരണം ചെയ്യുവാൻ അവരുടെ മനസ്സുകളെ രൂപപ്പെടുത്തുകയായിരുന്നു ഈശോ. പത്രോസിനും യാക്കോബിനും യോഹന്നാനും ഈശോയുടെ രക്ഷാകര ദൗത്യവും പുനരുത്ഥാനവും വെളിപ്പെടുത്തിയ ശേഷം അവിടുന്ന് തന്റെ രാജ്യം മാനുഷികമല്ല, ഐഹികമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. മിശിഹായുടെ പുനരുത്ഥാനത്തിന്റെ മഹിമയെ പ്രാപിക്കുവാൻ കുരിശുകൾ നമ്മുടെ ജീവിതത്തിൽ അനിവാര്യമാണെന്ന ബോധ്യം യേശു രൂപാന്തരീകരണത്തിലുടെ തന്റെ ശിഷ്യന്മാർക്ക് നൽകി". "പ്രത്യാശയുടെ സന്ദേശമാണ് വിശുദ്ധ കുരിശ് നമുക്ക് നല്കുന്നത്. യേശുവിലുള്ള വിശ്വാസത്തെ പ്രതി പീഡകൾ സഹിക്കുമ്പോഴും ജീവൻ തന്നെ വെടിയേണ്ടി വന്നാലും അവിടുത്തെ മഹിമയിൽ പ്രവേശിക്കും എന്ന സന്ദേശമാണ് വിശുദ്ധ കുരിശിലൂടെ നമുക്ക് ലഭിക്കുന്നത്" മാർപാപ്പ പറഞ്ഞു. "ഈശോ മനുഷ്യനായി അവതരിച്ചെങ്കിലും അവിടുത്തെ മഹിമയെക്കുറിച്ച് പരിശുദ്ധ കന്യകാമറിയത്തിന് പൂർണ ബോധ്യമുണ്ടായിരുന്നു. നമ്മുടെ ജീവിതത്തിലെ ഇരുളടഞ്ഞ നിമിഷങ്ങളിലും ഈശോയുടെ മഹിമാപൂർണമായ പ്രകാശത്തിനായി പ്രാർത്ഥനാപൂർവം കാത്തിരിക്കുവാനുള്ള മാതൃകയാണ് പരിശുദ്ധ അമ്മ നമുക്ക് കാണിച്ചുതരുന്നത്". ജീവിത ദുഃഖത്തിന്റെ ഏകാന്ത നിമിഷങ്ങളില്‍ പരിശുദ്ധ അമ്മയെപ്പോലെ ദൈവിക പദ്ധതിക്കായി കാത്തിരിക്കണം എന്ന ആഹ്വാനത്തോടെയാണ് ഫ്രാൻസിസ് മാർപ്പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Image: /content_image/TitleNews/TitleNews-2017-03-14-07:18:59.jpg
Keywords: ഫ്രാൻസിസ്
Content: 4417
Category: 1
Sub Category:
Heading: അമേരിക്കയുടെ പ്രഥമ രക്തസാക്ഷി ഫാ. സ്റ്റാന്‍ലി റോഥറിനെ സെപ്റ്റംബറില്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും
Content: വത്തിക്കാന്‍: അമേരിക്കന്‍ സ്വദേശിയായ പ്രഥമ രക്തസാക്ഷി ഫാദര്‍ സ്റ്റാന്‍ലി റോഥറിനെ സെപ്റ്റംബര്‍ 23-നു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. ഗ്വാട്ടിമാലയിലെ ആഭ്യന്തരസംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഫാദര്‍ സ്റ്റാന്‍ലി റോഥറിന്റെ രക്തസാക്ഷിത്വം ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് സഭ അംഗീകരിച്ചത്. തുടര്‍ന്നു അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയായിരിന്നു. വൈദികനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നത് സംബന്ധിക്കുന്ന വത്തിക്കാന്‍ തീരുമാനം ഒക്‌ലഹാമോ രൂപതാ ഇന്നലെയാണ് പരസ്യപ്പെടുത്തിയത്. ഒക്‌ലഹോമ അതിരൂപതയിലെ വൈദികനായി തന്റെ സേവനം ആരംഭിച്ച ഫാദര്‍ റോഥര്‍, 1968-ല്‍ ഗ്വാട്ടിമാലയിലെ സാന്റിയാഗോ അറ്റിറ്റ്ലന്‍ എന്ന ഗ്രാമത്തിലേക്കു സുവിശേഷ പ്രഘോഷണത്തിനും മിഷന്‍ പ്രവര്‍ത്തനത്തിനുമായി കടന്നുചെല്ലുകയായിരിന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ഗ്രാമീണരുടെ പ്രിയങ്കരനായി മാറിയ ഫാദര്‍ സ്റ്റാന്‍ലി റോഥര്‍ സ്ഥലത്തു ആശുപത്രിയും, സ്‌കൂളും, കത്തോലിക്ക റേഡിയോ സ്‌റ്റേഷനും സ്ഥാപിച്ചു. ഗ്വാട്ടിമാലയിലെ സര്‍ക്കാരിനെതിരെ പോരാടിയ ഇടത് റിബലുകള്‍ക്ക് ഗ്രാമീണരുടെ പിന്‍തുണ ലഭിച്ചിരുന്നതിനാല്‍ ഫാദര്‍ സ്റ്റാന്‍ലി റോഥറിനെ സംശയത്തിന്റെ കണ്ണിലൂടെയാണ് സര്‍ക്കാര്‍ സൈന്യം വീക്ഷിച്ചിരുന്നത്. ഗ്രാമത്തിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമായ സമയത്ത് സുരക്ഷ മുന്‍ നിര്‍ത്തി ഫാദര്‍ സ്റ്റാന്‍ലി റോഥര്‍ മടങ്ങി പോയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഏറെ സ്‌നേഹിക്കുന്ന ജനങ്ങളുള്ള ഗ്വാട്ടിമാലയിലേക്ക് അദ്ദേഹം മടങ്ങിയെത്തി. 1981 ജൂലൈ 28-ന് അദ്ദേഹം സേവനം ചെയ്യുന്ന ദേവാലയത്തിന്റെ സമീപത്തുള്ള താമസസ്ഥലത്തു വച്ചു പട്ടാളത്തിന്റെ വെടിയേറ്റ് ഫാദര്‍ സ്റ്റാന്‍ലി മരണം വരിക്കുകയായിരിന്നു. 1996-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ഗ്വാട്ടിമാലയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഫാ. റോഥര്‍ ഉള്‍പ്പെടെ അന്ന്‍ മരണം വരിച്ച രക്തസാക്ഷികളുടെ പേര് രാജ്യത്തെ മെത്രാന്‍മാര്‍ നാമകരണ നടപടികള്‍ക്കായി നല്‍കിയിരിന്നു. വിശ്വാസത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ഫാ. റോഥറിനെ വര്‍ഷങ്ങളായി രക്തസാക്ഷിയായാണ് ഗ്വാട്ടമാലിയൻ സഭ കണക്കാക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-03-14-08:06:15.jpg
Keywords: ഫാ. സ്റ്റാന്‍ലി റോഥര്‍, വാഴ്ത്തപ്പെട്ട
Content: 4418
Category: 1
Sub Category:
Heading: ഇസ്ലാം മതസ്ഥര്‍ ക്രൈസ്തവ വനിതകളെ വിവാഹം കഴിക്കണം: സ്‌പെയിനിൽ പോസ്റ്ററുകള്‍ വ്യാപകം
Content: മാഡ്രിഡ്: സ്‌പെയിനില്‍ അഭയാര്‍ത്ഥികളായി എത്തിയവര്‍ ഇസ്ലാം മത വിശ്വാസം പ്രചരിപ്പിക്കുന്നതിനായി, സ്വദേശികളായ ക്രൈസ്തവ വനിതകളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്റര്‍ രാജ്യത്ത് വ്യാപകമായി പ്രത്യക്ഷപ്പെടുന്നു. ബാര്‍സിലോണയിലെ സിയൂറ്റാറ്റ് വീലായ്ക്ക് സമീപമുള്ള എല്‍-റവാലാ പ്രദേശത്താണ് പോസ്റ്ററുകള്‍ വ്യാപകമായി കാണുന്നത്. തങ്ങള്‍ താമസിച്ചിരിന്ന രാജ്യത്തെ തീവ്രവാദത്തിന്റെ ഫലമായി സ്പെയിനില്‍ അഭയാര്‍ത്ഥികളായി എത്തിയവര്‍ വര്‍ഗ്ഗീയ പോസ്റ്റര്‍ പതിപ്പിക്കുന്നു എന്നത് കടുത്ത വിരോധാഭാസമാണെന്നാണ് നിരീക്ഷകര്‍ പറയുന്നു. "ഇസ്ലാം മതവിശ്വാസമാണ് ശരിയായ വിശ്വാസം. ഇതിനാല്‍ മുസ്ലീം മതസ്ഥരായ യുവാക്കള്‍ സ്വദേശികളായ ക്രൈസ്തവ വനിതകളെ വിവാഹം കഴിക്കണം. അവരിലേക്ക് നമ്മുടെ വിശ്വാസത്തെ പകര്‍ന്നു നല്‍കണം. സഹോദരാ, ഇസ്ലാം മതവിശ്വാസ പ്രകാരം മറ്റു മതസ്ഥരുമായി വിവാഹം കഴിഞ്ഞാലും, അതിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ അല്ലാഹുവിന്റെ വിശ്വാസി ആയിരിക്കും. ഭാവിയില്‍ ഈ രാജ്യത്ത് നമ്മുടെ സമുദായത്തെ ശക്തിപ്പെടുത്തുവാന്‍ നമ്മുടെ ഈ നടപടി സഹായകരമാണ്". എല്‍-റവാല്‍ പ്രദേശത്ത് കാണപ്പെട്ട പോസ്റ്ററില്‍ പറയുന്നു. പാക്കിസ്ഥാന്‍, റൊമാനിയ, ദക്ഷിണ അമേരിക്ക, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കുടിയേറി താമസമാക്കിയ ജനങ്ങളാണ് എല്‍-റവാലിലെ മുഖ്യ താമസക്കാര്‍. അഭയാര്‍ത്ഥികളായി എത്തിയ നിരവധി പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. ഈ പ്രദേശത്ത് വിവിധ തരം കുറ്റകൃത്യങ്ങള്‍ നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം ജനസംഖ്യയുടെ നാലു ശതമാനം പേര്‍ മാത്രമാണ് മുസ്ലീം മതവിശ്വാസികള്‍. ഇവരില്‍ തന്നെ ഭൂരിഭാഗം പേരും സ്‌പെയിനിലേക്ക് കുടിയേറി പാര്‍ത്തവരാണ്. എഡി 711-നും 1492 ഇടയില്‍ എല്‍-റവാല്‍ ഉള്‍പ്പെടെയുള്ള ചില പ്രദേശങ്ങളില്‍ മുസ്ലീങ്ങളും ക്രൈസ്തവരോടൊപ്പം താമസിച്ചിരുന്നു. കാലക്രമേണ ഇവിടെ മുസ്ലീം വിശ്വാസം ക്ഷയിച്ച് ഇല്ലാതെയാകുകയായിരുന്നു. ഈ പ്രദേശം മുഴുവനും മുസ്ലീം മതവിശ്വാസം വ്യാപിപ്പിക്കണം എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആഹ്വാനവുമായി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-03-15-06:41:45.jpg
Keywords: സ്പെയി, ഇസ്ലാ
Content: 4419
Category: 1
Sub Category:
Heading: ഇറാഖി സേന ദൈവമാതാവിന്റെ രൂപം പുന:സ്ഥാപിക്കുന്ന വീഡിയോ നവമാധ്യമങ്ങളില്‍ വൈറലാകുന്നു
Content: മൊസൂള്‍: ഐഎസ് ഭീകരരില്‍ നിന്ന് മൊസൂളിനെ മോചിപ്പിച്ച ഇറാഖി സേന ദൈവമാതാവിന്റെ രൂപം പുന: സ്ഥാപിക്കുന്നതിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലാകുന്നു. ബെഹ്നാം ആശ്രമത്തില്‍ തകര്‍ക്കപ്പെട്ട മാതാവിന്റെ രൂപം പുനഃപ്രതിഷ്ഠിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയായില്‍ അതിവേഗം പ്രചരിക്കുന്നത്. രൂപം പുന:സ്ഥാപിച്ചതിനു ശേഷം സൈനികര്‍ രൂപത്തില്‍ തൊട്ട് പ്രാര്‍ത്ഥിക്കുന്നതിന്റെയും ചുംബിക്കുന്നതിന്റെയും ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. 'ദിസ് ഇസ് ക്രിസ്ത്യന്‍സ് ഇറാഖ്' എന്ന ഫേസ്ബുക്ക് പേജാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് വരെ ഒന്നേകാല്‍ ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. ഏറെ പുരാതനമായ ഈ സിറിയന്‍ ആശ്രമം രണ്ടുവര്‍ഷം മുമ്പാണ് ഐഎസ് തകര്‍ത്തത്. {{വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://www.facebook.com/ThisIsChristianIraq/videos/1827159170865910/ }}
Image: /content_image/News/News-2017-03-14-12:41:59.jpg
Keywords: ഇറാഖ, ഐ‌എസ്
Content: 4420
Category: 18
Sub Category:
Heading: മലയാറ്റൂര്‍ തീര്‍ത്ഥാടന പാതയില്‍ പ്ലാസ്റ്റിക്ക് വലിച്ചെറിഞ്ഞാല്‍ 10000 രൂപ പിഴ
Content: കൊ​​​ച്ചി: ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​വും മ​​ല​​യാ​​റ്റൂ​​ർ-​​നീ​​ലീ​​​ശ്വ​​​രം ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തും ചേര്‍ന്ന് മലയാറ്റൂര്‍ തീര്‍ത്ഥാടനം സൗ​​​ഹൃ​​​ദ​​​മാ​​​ക്കു​​​ക എന്ന ലക്ഷ്യത്തോടെ സ​​​ത്വ​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു രൂ​​​പം ന​​​ൽ​​​കി. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് തീ​​​ർ​​​ഥാ​​​ട​​​ന പാ​​ത​​യി​​ലും തീ​​ർ​​ഥാ​​ട​​ന കേ​​​ന്ദ്ര​​​പ​​രി​​സ​​രി​​സ​​ര​​ങ്ങ​​ളി​​ലും മ​​​ണ്ണി​​​ൽ ല​​​യി​​​ക്കാ​​​ത്ത പ്ലാ​​​സ്റ്റി​​​ക്, അ​​ലൂ​​മി​​​നി​​​യം പൊ​​​തി​​​ഞ്ഞ പാ​​​ത്ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നതിന് ജില്ലാ ഭരണകൂടം കര്‍ശന നിരോധനം ഏര്‍പ്പെടുത്തി. തീ​​​ർത്ഥാ​​​ട​​​ന പാ​​​ത​​​ക​​​ളി​​​ൽ മാ​​​ലി​​​ന്യം വ​​​ലി​​​ച്ചെ​​​റി​​​യു​​​ന്ന വ്യ​​​ക്തി​​​ക​​​ൾ​​​ക്കും സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ക​​​ട ഉ​​​ട​​​മ​​​ക​​​ൾ​​​ക്കും എ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും. അ​​​ങ്ങ​​​നെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​വ​​​രി​​​ൽ​​നി​​​ന്നു 10,000 രൂ​​​പ വ​​​രെ പി​​​ഴ ഈ​​​ടാ​​​ക്കാ​​​ൻ മ​​ല​​യാ​​റ്റൂ​​ർ-​​നീ​​ലീ​​​ശ്വ​​​രം ഗ്രാമപഞ്ചായ​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​താ​​​യി ക​​​ള​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു. തീ​​​ർ​​​ഥാ​​​ട​​​ന പാ​​​ത​​​യി​​​ൽ ഉ​​​ട​​​നീ​​​ളം ഭ​​​ക്ഷ​​​ണ​​​വും വെ​​​ള്ള​​​വും വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​ന് പ്ര​​​ത്യേ​​​ക സ്റ്റാ​​​ളു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കും. നി​​​രോ​​​ധ​​​നം ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ പോ​​​ലീ​​​സി​​​നും വ​​​നം​​​വ​​​കു​​​പ്പി​​​നും ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​നും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യും ക​​​ള​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.
Image: /content_image/India/India-2017-03-15-02:38:42.jpg
Keywords: മലയാറ്റ
Content: 4421
Category: 18
Sub Category:
Heading: നവീന്‍ ചൗള കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടികാഴ്ച നടത്തി
Content: കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യെ മു​​​ൻ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​റും എ​​​ഴു​​​ത്തു​​​കാ​​​ര​​​നു​​​മാ​​​യ ന​​​വീ​​​ൻ ചൗ​​​ള സ​​​ന്ദ​​​ർ​​​ശി​​​ച്ചു. ഇ​​​ന്ന​​​ലെ വൈകീട്ട് കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ലാ​​​യി​​​രു​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച. കൂ​​​ടി​​​ക്കാ​​​ഴ്ച അ​​​ര മ​​​ണി​​​ക്കൂ​​​റോ​​​ളം നീ​​​ണ്ടു. ക​​​ർ​​​ദി​​​നാ​​​ളു​​​മാ​​​യി നേ​​​ര​​​ത്തെ​​​യു​​​ള്ള സൗ​​​ഹൃ​​​ദം പു​​​തു​​​ക്കു​​​ന്ന​​​തി​​​നാ​​​യി​​​രു​​​ന്നു സ​​​ന്ദ​​​ർ​​​ശ​​​ന​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു. മ​​​ദ​​​ർ തെ​​​രേ​​​സ​​​യു​​​ടെ ജീ​​​വ​​​ച​​​രി​​​ത്ര ഗ്ര​​​ന്ഥം ന​​​വീ​​​ൻ ചൗ​​​ള ക​​​ർ​​​ദി​​​നാ​​​ളി​​​നു സ​​​മ്മാ​​​നി​​​ച്ചു. രാ​​​ജ്യ​​​ത്തി​​​നാ​​​യി സേ​​​വ​​​നം ചെ​​​യ്യു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ എ​​​ന്ന​​​തി​​​നൊ​​​പ്പം ന​​​വീ​​​ൻ ചൗ​​​ള ന​​​ട​​​ത്തു​​​ന്ന ജീ​​​വ​​​കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് അ​​​നു​​​മോ​​​ദി​​​ച്ചു. വി​​​ശു​​​ദ്ധ മ​​​ദ​​​ർ തെ​​​രേ​​​സ​​​യു​​​മാ​​​യും മി​​​ഷ​​​ന​​​റീ​​​സ് ഓ​​​ഫ് ചാ​​​രി​​​റ്റീ​​​സു​​​മാ​​​യും ര​​​ണ്ടു പ​​​തി​​​റ്റാ​​​ണ്ടി​​​ല​​​ധി​​​കം നീ​​​ണ്ട ബ​​​ന്ധ​​​ത്തി​​​ലൂ​​​ടെ പാ​​​വ​​​ങ്ങ​​​ളോ​​​ടു​​​ള്ള ക​​​രു​​​ത​​​ൽ ന​​​വീ​​​ൻ ചൗ​​​ള ത​​​ന്‍റെ വ്യ​​​ക്തി​​​ത്വ​​​ത്തി​​​ന്‍റെ പ്ര​​​കാ​​​ശ​​​ന​​​മാ​​​ക്കി​​​യ​​​താ​​യി ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​യു​​​ടെ പ​​​തി​​​നാ​​​റാ​​​മ​​​ത്തെ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി​​​രു​​​ന്ന ന​​​വീ​​​ൻ ചൗ​​​ള ത​​​യാ​​​റാ​​​ക്കി​​​യ മ​​​ദ​​​ർ തെ​​​രേ​​​സ​​​യു​​​ടെ ജീ​​​വ​​​ച​​​രി​​​ത്രം പ​​​തി​​​നാ​​​ലു ഭാ​​​ഷ​​​ക​​​ളി​​​ലാ​​​യി ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു കോ​​​പ്പി​​​ക​​​ൾ വി​​​റ്റ​​​ഴി​​​ക്ക​​​പ്പെ​​​ട്ടു. പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ റോ​​​യ​​​ൽ​​​റ്റി തു​​​ക ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്.
Image: /content_image/India/India-2017-03-15-02:47:29.jpg
Keywords: ആലഞ്ചേരി
Content: 4422
Category: 1
Sub Category:
Heading: ക്രൈസ്തവ മാധ്യമ പ്രവര്‍ത്തകര്‍ വന്‍വെല്ലുവിളികള്‍ നേരിടുന്നതായി അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ
Content: സേലാങ്ങര്‍: ഏഷ്യന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ക്രിസ്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ നിരവധി വെല്ലുവിളികൾ നേരിടുന്നതായി അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകരുടെ സംഘടന. മാര്‍ച്ച് 10 - 11 തിയതികളില്‍ മലേഷ്യയിലെ സെലങ്ങോറിലെ ജലന്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന യോഗത്തിലാണ് വേള്‍ഡ്‌ കത്തോലിക്ക് അസ്സോസിയേഷന്‍ ഫോര്‍ കമ്മ്യൂണിക്കേഷൻ സംഘടന ക്രൈസ്തവ മാധ്യമങ്ങള്‍ വന്‍വെല്ലുവിളികള്‍ നേരിടുന്നതായി അഭിപ്രായപ്പെട്ടത്. യോഗത്തില്‍ പങ്കെടുത്ത ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ക്രിസ്തീയ മാധ്യമ പ്രവര്‍ത്തകരാണ് തൊഴില്‍പരമായി തങ്ങള്‍ നേരിടുന്ന ദുരിതത്തെ കുറിച്ച് വിവരിച്ചത്. 13 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 20 ഓളം ക്രിസ്തീയ മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്ക് വെച്ചു. തന്റെ ക്രിസ്തീയ നാമം ഉപയോഗിച്ച് ഒപ്പ്‌ വെക്കുവാന്‍ പോലും തടസ്സങ്ങള്‍ നേരിടുന്നതായി ഇന്‍ഡോനേഷ്യയില്‍ നിന്നുള്ള ഒരു ക്രിസ്തീയ മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത്‌ സമ്മേളനത്തില്‍ വന്‍ ചര്‍ച്ചയായി. തങ്ങളുടെ രാജ്യത്തു നേരിടുന്ന വിവിധ പ്രശ്നങ്ങളെ പറ്റി പാകിസ്ഥാനില്‍ നിന്നുള്ള ക്രിസ്തീയ മാധ്യമ പ്രവര്‍ത്തകന്‍ തുറന്ന്‍ പറഞ്ഞു. "രാജ്യത്തു ഞങ്ങളുടെ മാഗസിനുകള്‍ പരസ്യമായി വില്‍ക്കുവാന്‍ കഴിയുകയില്ല. മതപീഡനങ്ങളെ കുറിച്ചുള്ള ലേഖനങ്ങളില്‍ ഞങ്ങള്‍ക്ക്‌ ഞങ്ങളുടെ പേര് വെക്കുവാന്‍ പോലും സാധ്യമല്ല". മതന്യൂനപക്ഷങ്ങളില്‍ നിന്നുള്ളവര്‍ക്ക്‌ പാകിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തനം ക്ലേശകരമായ കാര്യമാണെന്നും അതിനാല്‍ വിരലിലെണ്ണാവുന്ന വളരെ ചുരുക്കം ക്രിസ്ത്യന്‍ മാധ്യമപ്രവര്‍ത്തര്‍ മാത്രമേ തങ്ങളുടെ രാജ്യത്തുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്തോനേഷ്യയിലെ സ്ഥിതിഗതികള്‍ വ്യത്യസ്തമല്ലെന്ന് ഇന്തോനേഷ്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനായ യൊഹാനെസ് ഇസ്മുനാര്‍നോ അഭിപ്രായപ്പെട്ടു. “ഒരു പ്രമുഖ മാധ്യമത്തിന്റെ ചീഫ് എഡിറ്റര്‍ ആണെങ്കില്‍ കൂടി എനിക്ക് എന്റെ ക്രിസ്ത്യന്‍ നാമം ഉപയോഗിക്കുവാന്‍ സാധ്യമല്ല. എന്റെ രാജ്യത്ത് സ്വതന്ത്ര്യമായി കാര്യങ്ങള്‍ തുറന്നു പറയുന്നതിനോ ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ ലേഖനങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനോ സാധ്യമല്ല”. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്തീയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു എന്ന് യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകരും അഭിപ്രായപ്പെട്ടു. ക്രൈസ്തവര്‍ക്ക് നേരെയുള്ള വ്യാജ വാര്‍ത്തകളുടെ ഉത്ഭവത്തേയും വര്‍ദ്ധനവിനെ കുറിച്ചും യോഗം തങ്ങളുടെ ആശങ്ക രേഖപ്പെടുത്തി. വാര്‍ത്തകളുടെ വിശ്വാസ്യത മാധ്യമ പ്രവര്‍ത്തകരുടെ വെല്ലുവിളികളെ വര്‍ദ്ധിപ്പിക്കുന്നു എന്ന് ഏഷ്യാ ജേര്‍ണലിസം ഫെലോഷിപ്പിന്റെ ഡയറക്ടറായ അലന്‍ ജോണ്‍ പറഞ്ഞു. ആധുനിക മാധ്യമ കാലഘട്ടത്തില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിനായി വാദിക്കുക, കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകരുടെ ഐക്യത്തെ ശക്തിപ്പെടുത്തുക, വിവിധ പ്രദേശങ്ങളില്‍ വിവിധ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്ന കത്തോലിക്കാ മാധ്യമപ്രവര്‍ത്തകരെ ഒരുമിപ്പിച്ച് ഒരു ആഗോള ശൃംഖലയാക്കി മാറ്റുക തുടങ്ങീ ലക്ഷ്യങ്ങളാണ് സംഘടനക്ക് ഉള്ളതെന്ന് വേള്‍ഡ്‌ കത്തോലിക്ക് അസ്സോസിയേഷന്‍ ഫോര്‍ കമ്മ്യൂണിക്കേഷൻ ഏഷ്യന്‍ വിഭാഗം സെക്രട്ടറി ജിം മക്ഡോണല്‍ പറഞ്ഞു.
Image: /content_image/News/News-2017-03-15-08:04:54.JPG
Keywords: ക്രൈസ്തവ മാധ്യമ