Contents

Displaying 4171-4180 of 25044 results.
Content: 4446
Category: 1
Sub Category:
Heading: യേശുവിനെ രക്ഷകനായി സ്വീകരിക്കുന്ന ഇസ്ലാം മതസ്ഥരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്
Content: ഡമാസ്ക്കസ്: ലോകമെമ്പാടും ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും നൂറുകണക്കിനു ഇസ്ലാം മത വിശ്വാസികള്‍ യേശുവിനെ തങ്ങളുടെ രക്ഷകനായി സ്വീകരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിക്കുന്ന വാര്‍ത്ത 'കരിസ്മ ന്യൂസ്' എന്ന അന്താരാഷ്ട്ര മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും ഇതില്‍ മുന്‍ ഐ‌എസ് തീവ്രവാദികളും ഉള്‍പ്പെടുന്നതായും വാര്‍ത്തയില്‍ പറയുന്നു. തങ്ങള്‍ക്കുണ്ടായ യേശുവിന്റെ ചില ദര്‍ശനങ്ങളും സ്വപ്നങ്ങളുമാണ് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുവാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നു മാമോദീസ സ്വീകരിച്ചവര്‍ കരിസ്മ ന്യൂസിനോട് പങ്കുവെച്ചു. സിറിയയിലെ ആഭ്യന്തര കലാപങ്ങളുടെ തുടക്കത്തില്‍ തന്നെ തങ്ങളുടെ വീടും വസ്തുവകകളും ഉപേക്ഷിച്ച് ലെബനനിലെ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയ അബു റഡ്വാന്റെ ജീവിതസാക്ഷ്യവും കരിസ്മ ന്യൂസ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ വിവരിച്ചിട്ടുണ്ട്. രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യേശുവിന്റെ ദര്‍ശനം തനിക്ക് ലഭിച്ചതെന്നും തുടര്‍ന്നു ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയായിരിന്നുവെന്നും സിറിയന്‍ സ്വദേശിയായ അബു റഡ്വാന്‍ സാക്ഷ്യപ്പെടുത്തുന്നു. അബു റഡ്വാനേയും കുടുംബത്തേയും മാമ്മോദീസ മുക്കിയത് മെത്രാന്‍ ജോര്‍ജ്ജ് സാലിബ ആണ്. 2011-ല്‍ സിറിയന്‍ ആഭ്യന്തര കലാപം രൂക്ഷമായത് മുതല്‍ ഏതാണ്ട് നൂറോളം സിറിയന്‍ അഭയാര്‍ത്ഥികളെ ജ്ഞാനസ്നാനപ്പെടുത്തിയതായി മെത്രാന്‍ സാലിബ പറയുന്നു. അതേ സമയം മെത്രാന്‍ ജോര്‍ജ്ജ് സാലിബാക്ക് പുറമേ നിരവധി പേരില്‍ നിന്നും നൂറു കണക്കിന് ഇസ്ലാം മത വിശ്വാസികള്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നുണ്ടെന്നാണ് സൂചന. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയുടെ അത്ഭുതകരമായ മന പരിവര്‍ത്തനത്തിന്റെ ജീവിതസാക്ഷ്യവും 'കരിസ്മ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്വപ്നത്തില്‍ വെളുത്ത വസ്ത്രം ധരിച്ച ഒരാള്‍ “നീ എന്റെ ആളുകളെ കൊല്ലുകയാണ്” എന്ന് തന്നോടു പറഞ്ഞതായും ഇത് മനസ്സില്‍ ഏറെ സമ്മര്‍ദ്ധമുണ്ടാക്കിയെന്നും മുന്‍ ഐ‌എസ് ഭീകരന്‍ വെളിപ്പെടുത്തി. തീവ്രവാദിയായിരിന്ന സാഹചര്യത്തില്‍ കൊലപ്പെടുത്തിയ ഒരു ക്രിസ്ത്യാനിയുടെ കയ്യില്‍ നിന്നും ഇയാള്‍ക്ക് ഒരു ബൈബിള്‍ കിട്ടിയിരുന്നു. അയാള്‍ ആ ബൈബിള്‍ വായിക്കുവാന്‍ തുടങ്ങി. യേശുവിന്റെ അനുയായിയാകുവാന്‍ അവിടുന്ന് തന്നെ വിളിക്കുന്നതായി മനസ്സിലാക്കിയ അദ്ദേഹം ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയായിരിന്നു. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിനു ശേഷം തന്റെ ഗോത്രത്തില്‍ നിന്നും തനിക്ക് ഭീഷണിയുള്ളതായി അബു റഡ്വാന്‍ കരിസ്മ ന്യൂസിനോട് പങ്കുവെച്ചു. “മരിക്കുകയാണെങ്കില്‍ ദേവാലയത്തിന്റെ മുന്നില്‍ കിടന്നു മരിക്കണം" എന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ജീവന്‍ പോലും വകവെക്കാതെ ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുന്നവരുടെ നവീകരണം ശക്തമായ സാക്ഷ്യമായി മാറുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
Image: /content_image/TitleNews/TitleNews-2017-03-18-08:09:54.jpg
Keywords: ഇസ്ലാം, ക്രൈസ്തവ വിശ്വാസ
Content: 4447
Category: 1
Sub Category:
Heading: കുമ്പസാരത്തിന് വൈദികര്‍ സദാ സന്നദ്ധരായിരിക്കണമെന്നു ഫ്രാൻസിസ് മാർപാപ്പ
Content: റോം: അനുരജ്ഞന ശുശ്രൂഷയെ സമീപിക്കുന്ന വിശ്വാസികളുടെ അടുത്ത് നല്ലയിടയന്റെ വാത്സല്യത്തോടെ പെരുമാറാന്‍ വൈദികർ പരിശ്രമിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. അനുരജ്ഞന കൂദാശയെ കുറിച്ചുള്ള കാനോൻ നിയമങ്ങൾ പഠിപ്പിക്കാനും നിയമവേദിയുടെ പ്രവർത്തനങ്ങൾ വിവരിക്കാനും അപ്പസ്തോലിക് പെനിറ്റെന്‍ഷ്യല്‍ കോടതി സംഘടിപ്പിച്ച സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. നല്ല കുമ്പസാരകനാകാൻ പ്രാർത്ഥനയിൽ അടിസ്ഥാനമിട്ടുള്ള ജീവിതം നയിക്കണമെന്നും വിനയത്തിൽ വളരണമെന്നും സെമിനാരി വിദ്യാർത്ഥികളോടും വൈദികരോടുമായി മാർപാപ്പ പറഞ്ഞു. "പാപത്തിന്റെയും തിന്മയുടേയുമായ മേഖലകളിലൂടെ ഒരു കുമ്പസാരകൻ കടന്നു പോകേണ്ടി വരുന്നു. എന്നിരുന്നാലും, ആധികാരികമായ തന്റെ ഇടയ ദൗത്യത്തിനാണ് വൈദികർ മുൻഗണന നൽകേണ്ടത്. പാപമോചനം എന്നത് അത്തരമൊരു ദൗത്യമാണ്. കുമ്പസാരത്തിന് ഇടവകകളിൽ കൂടുതൽ പ്രാധാന്യം നൽകണം. അനുരജ്ഞന ശുശ്രൂഷ തിങ്കളാഴ്ചയും ബുധനാഴ്ചയും എന്ന് പറഞ്ഞ് ആളുകളെ മടക്കി അയ്ക്കരുത്. വിശ്വാസികൾ ആവശ്യപ്പെടുമ്പോഴെല്ലാം ദൈവത്തിന്റെ ഹൃദയവിശാലതയോടെ പാപമോചനം നല്‍കുവാന്‍ പരിശ്രമിക്കണം." "അനുരജ്ഞന ശുശ്രൂഷയിൽ സംഭവിക്കാനിടയുള്ള തിക്താനുഭവങ്ങളെയും തെറ്റിധാരണകളെയും അതിജീവിക്കാൻ പുരോഹിതർ പ്രാർത്ഥനാപൂർവം ദൈവത്തിന്റെ വിശ്വസ്തതയുടെ പ്രതിബിംബമാകണം. ദൈവവുമായി വ്യക്തിപരമായ പ്രാർത്ഥനയിലൂടെ സൗഹൃദം സ്ഥാപിക്കുമ്പോൾ ഇടയനടുത്ത അനുകമ്പയോടെ, ദൈവത്തിന്റെ കരുണ തേടി വരുന്നവർക്ക് വിശ്വസ്തത പൂർവം പാപമോചനം നല്‍കുവാന്‍ കഴിയും. " "നല്ല സമരിയാക്കാരനെപ്പോലെ, വീണുപോകുന്നവരുടെ മുറിവുകളെ കരുണയുടെ എണ്ണ പകർന്ന് സൗഖ്യപ്പെടുത്താന്‍ വൈദികര്‍ക്ക് കഴിയണം. വിവേകത്തിന്റെയും അനുരജ്ഞനത്തിന്റെയും ആത്മാവിനെ സ്വീകരിക്കുവാന്‍ പുരോഹിതർ പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി യാചിക്കണം. ദൈവാരൂപി നിറയുമ്പോൾ നമുക്ക് വേണ്ടിയുള്ള ദൈവിക പദ്ധതി മനസ്സിലാക്കാൻ കഴിയും. അനുരജ്ഞന ശുശ്രൂഷകൻ ഒരിക്കലും സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തികയോ പഠിപ്പിക്കുകയോ ചെയ്യാതെ, ദൈവദാസനായി സഭയോടുള്ള പൂർണമായ ഐക്യത്തിൽ ദൈവഹിതം നടപ്പിലാക്കാൻ വിളിക്കപ്പെട്ടവനാണ്. അനേകരെ അൾത്താരയുടെ പ്രകാശത്തിലെത്തിക്കുവാന്‍ വിവേചന ബുദ്ധിയോടെയുള്ള വൈദികന്റെ സമീപനം ആവശ്യമാണ്. " "നിരാശാജനകമായ അവസ്ഥയിലൂടെ കടന്നുപോകുന്നവരെയും ആത്മീയ അസ്വസ്ഥതകൾ അനുഭവിക്കുന്നവരേയും വൈദികർ തിരിച്ചറിയണം. അവരിലേ പാപത്തിന്റെ കാരണങ്ങളെ മനസ്സിലാക്കുവാൻ വൈദികർ മുൻകൈയെടുക്കണം. സുവിശേഷവത്ക്കരണം യാഥാർത്ഥ്യമാക്കുന്ന അനുരജ്ഞന ശുശ്രൂഷയിൽ ആധികാരികമായ സുവിശേഷ പ്രഘോഷണം വഴിയായി ദൈവത്തിന്റെ കരുണയെയും കാരുണ്യം തന്നെയായ ദൈവത്തെയും കണ്ടുമുട്ടുന്നു". "ആത്മീയ വളർച്ചയ്ക്ക് ഉതകുന്ന നിർദ്ദേശങ്ങൾ നൽകി, കുമ്പസാരം സുവിശേഷ പ്രഘോഷണം വഴിയുള്ള രൂപീകരണത്തിനുള്ള വേദിയാകണം. സത്യത്തിലും നീതിയിലും ജീവിക്കുമ്പോഴാണ് ദൈവഹിതം മനസ്സിലാക്കി, അവിടുത്തെ കരുണയും സ്നേഹവും അനുഭവിച്ച് മുന്നേറുവാന്‍ സാധിക്കുന്നത്". അനുരജ്ഞനശുശ്രൂഷയെ അതിന്റെ പൂർണ അർത്ഥത്തിൽ ഉൾകൊള്ളാൻ വൈദികർക്ക് സാധിക്കട്ടെ എന്ന് മാർപ്പാപ്പ ആശംസിച്ചു. മാർച്ച് 14നു ആരംഭിച്ച സമ്മേളനം ഇന്നലെയാണ് സമാപിച്ചത്.
Image: /content_image/TitleNews/TitleNews-2017-03-18-09:45:54.jpg
Keywords: ഫ്രാന്‍സിസ് പാപ്പ, കുമ്പ
Content: 4448
Category: 1
Sub Category:
Heading: ബ്രിട്ടീഷ് മേജര്‍ പദവിയില്‍ നിന്നും മെത്രാന്‍ പദവിയിലേക്ക്: ഫാദര്‍ ജോണ്‍ മാക്‌വില്ല്യമിനു പുതിയ ഇടയ ദൗത്യം
Content: വത്തിക്കാന്‍: തന്റെ ജീവന്‍ പോലും വകവെക്കാതെ അള്‍ജീരിയായില്‍ സമാധാനം പുനഃസ്ഥാപിക്കുവാനും, അവിടെ സഭയുടെ സാന്നിധ്യം നിലനിര്‍ത്തുവാനും ശ്രമിച്ച ഫാദര്‍ ജോണ്‍ മാക്‌ വില്ല്യമിനെ ഫ്രാന്‍സിസ് പാപ്പാ മെത്രാനായി നാമനിര്‍ദ്ദേശം ചെയ്തു. ഇസ്ലാം മത ഭൂരിപക്ഷ ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയായിലെ ലാഘൌറ്റ് ഘാര്‍ദിയ രൂപതയിലെ മെത്രാനായിട്ടാണ് ഇദ്ദേഹം ഉയര്‍ത്തപ്പെട്ടത്. നേരത്തെ 18 വര്‍ഷത്തോളം ബ്രിട്ടീഷ് സൈന്യത്തില്‍ സേവനം ചെയ്ത് മേജര്‍ പദവി വരെ എത്തിയ സൈനിക തലവനായിരുന്നു ഫാദര്‍ ജോണ്‍ മാക്‌ വില്ല്യം. ലണ്ടനിലെ വിംബിള്‍ഡണില്‍ മിലിട്ടറി ഉദ്യോഗസ്ഥന്റെ മകനായാണ് ജോണ്‍ മാക്‌ വില്ല്യം ജനിച്ചത്. മിലിട്ടറി സ്കൂളുകളില്‍ പഠിച്ച ജോണ്‍ അധികം വൈകാതെ തന്നെ സൈന്യത്തില്‍ ചേരുകയായിരിന്നു. 18 വര്‍ഷത്തോളം സൈന്യത്തില്‍ സേവനം ചെയ്ത ജോണ്‍ മാക് വില്യം മേജര്‍ പദവിയില്‍ നില്‍ക്കെയാണ് ജോലി രാജിവെച്ചത്. പിന്നീട് 'മിഷ്ണറീസ് ഓഫ് ആഫ്രിക്ക' സഭയില്‍ വൈദിക പഠനത്തിന് ചേര്‍ന്ന അദ്ദേഹം 1991-ല്‍ പൗരോഹിത്യ പട്ടം സ്വീകരിക്കുകയായിരിന്നു. 1990-1994 കാലഘട്ടത്തിന് ഇടയില്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ഇസ്ലാമിക് ഗ്രൂപ്പുകള്‍ നടത്തിയ ആക്രമണങ്ങളില്‍ ‘ടിസി-ഔസോ’യിലെ വൈറ്റ് ഫാദര്‍ മിഷണറിമാരായ നാല് പേര്‍ കൊല്ലപ്പെട്ടു. അധികം വൈകാതെ തന്നെ നടന്ന ടിബ്ബിരിനിലെ കൂട്ടക്കൊലയില്‍ ഏഴോളം ട്രാപ്പിസ്റ്റ് സന്യാസിമാരും ധീരമൃത്യു വരിച്ചിരിന്നു. ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ 1994-ലാണ് ഫാദര്‍ ജോണ്‍, ടിസി-ഔസോയില്‍ ഒരു പുതിയ 'വൈറ്റ് മിഷണറി' സമൂഹം ഉണ്ടാക്കുക എന്ന ദൗത്യവുമായി അള്‍ജീരിയായില്‍ എത്തുന്നത്. സര്‍ക്കാര്‍ അനുകൂലികളും ഇസ്ലാമിക് ഗ്രൂപ്പുകളും തമ്മിലുള്ള ആഭ്യന്തര യുദ്ധം ശക്തമായിരിക്കുന്ന കാലത്താണ് അദ്ദേഹം അള്‍ജീരിയായില്‍ ഉണ്ടായിരുന്നത്. അക്കാലത്ത് നിരവധി വിദേശികള്‍ രാജ്യം വിട്ടുപോയെന്നും, നിരവധി എംബസികളും കമ്പനികളും അടച്ചു പൂട്ടിയെന്നും 2012-ല്‍ നടത്തിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. കലാപ കലുഷിതമായ ആ കാലഘട്ടങ്ങളില്‍ സേവനത്തിന്റേയും സ്നേഹത്തിന്റെയും പാതയാണ് അള്‍ജീരിയിലെ സഭ സ്വീകരിച്ചത്. അക്കാലത്ത് വിദ്യാര്‍ത്ഥികള്‍, അഭയാര്‍ത്ഥികള്‍, തടവ് പുള്ളികള്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്കിടയില്‍ സ്തുത്യര്‍ഹമായ സേവനമാണ് അല്‍ജീരിയന്‍ സഭ ചെയ്തത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സഭയില്‍ സജീവമായി പ്രവര്‍ത്തിച്ച ഫാ. ജോണ്‍ മാക്‌ വില്ല്യമിനാണ് ഫ്രാന്‍സിസ് പാപ്പ പുതിയ ഇടയാദൌത്യം ഏല്‍പ്പിച്ചിരിക്കുന്നത്. അല്‍ജീരിയായിലേയും ടുണീഷ്യയിലേയും 'വൈറ്റ് ഫാദര്‍' മിഷണറിമാരുടെ പ്രൊവിന്‍ഷ്യാളായി സേവനം ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് പുതിയ നിയമനം ലഭിക്കുന്നത്. നിയുക്ത മെത്രാന് 68 വയസ്സാണ് പ്രായം.
Image: /content_image/News/News-2017-03-18-11:18:17.jpg
Keywords: വൈദിക, മെത്രാ
Content: 4449
Category: 4
Sub Category:
Heading: "സ്വർഗ്ഗത്തിൽ വലിയ ഒരു അടയാളം കാണപ്പെട്ടു; സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ" ദൈവമാതാവായ കന്യകാമറിയം 1917-ൽ പ്രത്യക്ഷപ്പെട്ടപ്പോൾ സൂര്യന്‍ പോലും നൃത്തം ചെയ്തു
Content: "സ്വർഗ്ഗത്തിൽ വലിയ ഒരടയാളം കാണപ്പെട്ടു; സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ..." (വെളിപാട് 12:1). പരിശുദ്ധ കന്യകാമറിയത്തെപറ്റി ബൈബിളിൽ വിവരിക്കുന്നത് 'സൂര്യനെ ഉടയാടയാക്കിയ സ്ത്രീ' എന്നാണ്. ഇത് സാക്ഷ്യപ്പെടുത്തുന്ന വിധത്തിലായിരുന്നു 1917-ൽ ഫാത്തിമായിലെ ദൈവമാതാവിന്റെ പ്രത്യക്ഷീകരണം. 1917-ലെ വസന്തകാലത്തില്‍ ഫാത്തിമായിലെ ആട്ടിടയരായ മൂന്ന്‍ കുട്ടികള്‍ക്ക് ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ട് 'തിന്മയുടെ പാതയില്‍ നിന്നും പിന്മാറുക' എന്ന മഹത്തായ സന്ദേശം ലോകം മുഴുവനുമായി കൈമാറി. ആറു പ്രാവശ്യത്തോളം മാതാവ് ആ കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെടുകയും, ലോകം മുഴുവനോടും പ്രായാശ്ചിത്ത പ്രവര്‍ത്തികള്‍ ചെയ്യുവാനും ജപമാല ചൊല്ലുവാനുമുള്ള സന്ദേശം ആ കുട്ടികളെ അറിയിക്കുകയും ചെയ്തു. മാത്രമല്ല റഷ്യയെ തനിക്ക് സമര്‍പ്പിക്കുവാന്‍ മാതാവ് ആവശ്യപ്പെടുകയും ഇരുപതാം നൂറ്റാണ്ടില്‍ സംഭവിക്കാനിരിക്കുന്ന നിരവധി സംഭവങ്ങള്‍ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തു. മാതാവിന്റെ പ്രത്യക്ഷപ്പെടലിന്റെ വാര്‍ത്ത കാട്ടുതീ പോലെ പരന്നു. ലോകം മുഴുവന്റേയും ശ്രദ്ധ ആ വാര്‍ത്ത നേടുകയും ചെയ്തു. ജനങ്ങള്‍ക്കിടയില്‍ പല വിധത്തിലുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ആ കുട്ടികള്‍ പറഞ്ഞ കാര്യം തട്ടിപ്പാണെന്നുള്ള സഭാവിരോധികളുടെ ആരോപണത്തെ തുടര്‍ന്ന്‍ ആ കുട്ടികളെ അധികാരികള്‍ ചോദ്യം ചെയ്യുക പോലുമുണ്ടായി. എന്നാല്‍ തന്നെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും അധികം താമസിയാതെ തന്നെ ദൂരീകരിക്കപ്പെടുമെന്ന് മാതാവ് തങ്ങളോടു പറഞ്ഞതായി ആ കുട്ടികള്‍ അറിയിച്ചു. അവസാനം 1917 ഒക്ടോബര്‍ 13-ന് ഉച്ചക്ക് താനാരാണെന്ന മഹത്തായ സത്യം വെളിപ്പെടുത്തുമെന്ന് പരിശുദ്ധ അമ്മ ആ കുട്ടികളെ മുൻകൂട്ടി അറിയിച്ചു. അതനുസരിച്ചു ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ധാരാളം മാധ്യമ പ്രവർത്തകരും, ശാസ്ത്രജ്ഞരും, വിശ്വാസികളും, നിരീശ്വരവാദികളും അന്നേ ദിവസം എത്തിച്ചേർന്നിരുന്നു. ഒക്ടോബര്‍ 13 എന്നത്തേയും പോലെ ഒരു തണുത്ത ഇരുണ്ട ദിവസമായിരുന്നു; കൂടാതെ ചന്നംപിന്നം ചാറ്റല്‍ മഴയും പെയ്തുകൊണ്ടിരുന്നു. എന്നിരുന്നാലും ഏതാണ്ട് ഒരു ലക്ഷത്തോളം ആളുകള്‍ ആ അത്ഭുത സംഭവത്തിനു സാക്ഷ്യം വഹിക്കുവാനായി പോര്‍ച്ചുഗലിലെ ഫാത്തിമക്ക് സമീപം തടിച്ചു കൂടിയിരിക്കുന്നു. ഒന്നുകില്‍ തങ്ങളുടെ വിശ്വാസത്തെ സ്ഥിരീകരിക്കുവാന്‍ പോന്ന ഒരത്ഭുതം, അല്ലെങ്കില്‍ ഒരു പ്രവചനം തെറ്റുമ്പോള്‍ ചിരിക്കുവാനുള്ള വക, ഈ പ്രതീക്ഷയിലായിരുന്നു അവരില്‍ പലരും അവിടെ തടിച്ചു കൂടിയത്. സമയം 12 മണിയായിട്ടും പ്രത്യേകിച്ച് യാതൊന്നും തന്നെ സംഭവിച്ചില്ല. അവിടെ തടിച്ചു കൂടിയവരില്‍ നാസ്തികരായ പലരും ആ കുട്ടികളെ പരിഹസിക്കുവാന്‍ തുടങ്ങി. എന്താണ് നിങ്ങളുടെ ‘മഹതി’ വൈകുന്നത് എന്ന് പറഞ്ഞായിരുന്നു പരിഹാസം മുഴുവന്‍. എന്നാല്‍ സൂര്യന്‍ ഉച്ചസ്ഥായിയില്‍ എത്തിയപ്പോള്‍ പെട്ടെന്ന്‍ തന്നെ മഴ നിന്നു. പെട്ടെന്ന്‍ ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തിക്കൊണ്ട് പരിശുദ്ധ കന്യകാമറിയം വീണ്ടും കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ടു."ഞാന്‍ ജപമാലയുടെ രാജ്ഞിയാകുന്നു" എന്ന് മാതാവ് ആ കുട്ടികള്‍ക്ക് സ്വയം വെളിപ്പെടുത്തി. “ഈ സ്ഥലത്ത് ഒരു ദേവാലയം പണിയണം, ദിവസവും ജപമാല ചൊല്ലുന്നത് തുടരണം. ഒന്നാം ലോകമഹായുദ്ധം ഉടന്‍ തന്നെ അവസാനിക്കും, യുദ്ധത്തില്‍ പങ്കെടുക്കുന്ന സൈനികര്‍ അധികം താമസിയാതെ തന്നെ സ്വന്തം ഭവനങ്ങളില്‍ തിരികെ എത്തും” എന്നും മാതാവ് അവരോട് അരുളി ചെയ്തു. താന്‍ പരിശുദ്ധ കന്യകാമാതാവാണെന്ന് വെളിപ്പെടുത്തുകയും 'ദൈവത്തോട് ക്ഷമാപണം നടത്തുക എന്നും. “ഇനിയും നിങ്ങള്‍ നിങ്ങളുടെ ദൈവത്തെ നിന്ദിക്കരുത്, കാരണം ഇതിനോടകം തന്നെ അവന്‍ ഒരുപാട് നിന്ദിക്കപ്പെട്ടിരിക്കുന്നു” എന്നും ആ കുട്ടികള്‍ വഴി മാതാവ് ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. #{red->none->b->Must Read: ‍}# {{ഫാത്തിമയിൽ മാതാവിന്റെ ദര്‍ശനം ലഭിച്ച സിസ്റ്റര്‍ ലൂസിയ പറഞ്ഞ 7 ആത്മീയ സന്ദേശങ്ങള്‍-> http://www.pravachakasabdam.com/index.php/site/news/4212 }} പിന്നീട് മാതാവ് മുകളിലേക്ക് ഉയര്‍ന്നു പോയി, മാതാവ് അപ്രത്യക്ഷ്യയായപ്പോള്‍ അവിടത്തെ അന്തരീക്ഷമാകെ മാറി. ഇരുണ്ടതും ചാറ്റല്‍ മഴ നിറഞ്ഞതുമായ അന്തരീക്ഷം പെട്ടെന്ന്‍ മാറി, മേഘങ്ങള്‍ക്കിടയില്‍ നിന്നും സൂര്യന്‍ പുറത്തു വരികയും പരിപൂര്‍ണ്ണ ഗോളാകൃതിയില്‍ കാണപ്പെടുകയും ചെയ്തു. വിവിധ വര്‍ണ്ണങ്ങളില്‍ ഉള്ള ഒരു വലയം സൂര്യന് ചുറ്റും കാണപ്പെട്ടു. എന്നാല്‍ സൂര്യന്റെ പ്രകാശം മൈലുകള്‍ക്കപ്പുറം തടിച്ചു കൂടി നിന്നിരുന്ന ആളുകളുടെ കണ്ണുകള്‍ക്ക് യാതൊരു വിഷമവും ഉണ്ടാക്കിയതുമില്ല. ഒരു തരത്തിലും മേഘങ്ങളാല്‍ സൂര്യന്‍ മറക്കപ്പെട്ടിരുന്നില്ലെന്നും, വാസ്തവത്തില്‍ മേഘങ്ങള്‍ സൂര്യന്റെ പുറകിലായിട്ടാണ് കാണപ്പെട്ടതെന്നും ദ്രിക്സാക്ഷികള്‍ പിന്നീട് വിവരിക്കുകയുണ്ടായി. അത്ഭുതകരമായ വേഗത്തില്‍ സൂര്യന്‍ വട്ടം ചുറ്റി എന്നാണു ദൃക്സാക്ഷികൾ പറഞ്ഞിട്ടുള്ളത്‌. കൂടാതെ പല നിറങ്ങളില്‍ സൂര്യന്‍ തിളങ്ങി തന്മൂലം ആ പ്രദേശം മുഴുവനും പര്‍പ്പിള്‍, മഞ്ഞ തുടങ്ങിയ വര്‍ണ്ണങ്ങളാല്‍ കാണപ്പെട്ടു. ചിലപ്പോള്‍ സൂര്യന്‍ ഭൂമിയിലേക്ക് കുതിക്കുന്ന പോലെയും കാണപ്പെട്ടു, തന്‍മൂലം പരിഭ്രാന്തരായ ജനങ്ങള്‍ ഭയത്താല്‍ നിലവിളിക്കുക പോലുമുണ്ടായി. ഏതാണ്ട് പത്ത് മിനിറ്റോളം ഈ അത്ഭുത കാഴ്ചകള്‍ തുടര്‍ന്നു. സൂര്യന്‍ അതിന്റെ ശരിയായ സ്ഥാനത്ത് എത്തിക്കഴിഞ്ഞതിനു ശേഷം, ഏതാനും മിനിറ്റുകള്‍ മുന്‍പ് മഴകൊണ്ട് നനഞ്ഞ തങ്ങളുടെ വസ്ത്രങ്ങള്‍ പൂര്‍ണ്ണമായും ഉണങ്ങിയതായി അവിടെ കൂടി നിന്ന ജനങ്ങള്‍ അത്ഭുതത്തോടെ മനസ്സിലാക്കി. സൂര്യന്റെ ആ അത്ഭുതം ഇന്നും വിദഗ്ദര്‍ക്ക് ഒരു വെല്ലുവിളിയായി തുടരുന്നു. അന്നേ ദിവസം ഗ്രഹണമോ അല്ലെങ്കില്‍ ജ്യോതിശാസ്ത്രപരമായ എന്തെങ്കിലും പ്രത്യേകതകളോ നിരീക്ഷിക്കപ്പെട്ടിരുന്നില്ല. മൈലുകള്‍ക്കപ്പുറത്ത് നിന്നാണ് ഈ അത്ഭുതം ജനങ്ങള്‍ വീക്ഷിച്ചത് എന്നതിനാല്‍ ഈ അത്ഭുതം ജനങ്ങള്‍ക്കിടയില്‍ വലിയ വിഭ്രാന്തിക്ക് കാരണമായില്ല, മാത്രമല്ല ഇതിനു സാക്ഷ്യം വഹിച്ചവരില്‍ പലരും അവിശ്വാസികളുമായിരുന്നു. അക്കാലത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം ഈ സംഭവം വളരെ പ്രാധാന്യത്തോടെ റിപ്പോർട്ടു ചെയ്തിരുന്നു. സൂര്യന്റെ തിളക്കം മൂലം പുരുഷാരത്തിന്റെ കണ്ണുകള്‍ക്ക് പറ്റിയ എന്തെങ്കിലും കുഴപ്പമോ അല്ലെങ്കില്‍ “സണ്‍ ഡോഗ്” (Sun Dog) എന്നറിയപ്പെടുന്ന മായക്കാഴ്ചയോ ആകാം ഇതെന്നാണ് നാസ്തികരായ പലരും ഇപ്പോൾ അഭിപ്രായപ്പെടാറുണ്ട്. എന്നാല്‍ 1917-ലെ ജനങ്ങളില്‍ പലരും ‘സണ്‍ ഡോഗ്’ എന്ന മായക്കാഴ്ച അതിനു മുന്‍പ് കണ്ടിട്ടുണ്ട്, കണ്ണടകള്‍ ധരിച്ചുകൊണ്ട് പോലും പത്ത് മിനിറ്റോളം അപ്പോള്‍ സൂര്യനെ വീക്ഷിക്കുക സാധ്യമല്ല, മാത്രമല്ല അപ്രകാരം ചെയ്യുന്നത് മൂലം കണ്ണിന്റെ റെറ്റിനയില്‍ ശാശ്വതമായ അസുഖത്തിനു കാരണമാകും എന്ന വസ്തുതയും കണക്കിലെടുക്കേണ്ടതാണ്. സൂര്യന്റെ ഇത്തരത്തിലുള്ള അത്ഭുതം ആദ്യമായിട്ടാണ് സംഭവിച്ചത്, ദൈവത്തിന്റെ സവിശേഷമായ ഒരു പ്രവര്‍ത്തിയായിരുന്നു അത്, പരിശുദ്ധ മാതാവിന്റെ സന്ദേശം ദൈവം മഹനീയമായ രീതിയില്‍ ജനങ്ങളിലേക്കെത്തിച്ചു. ആധുനിക ശാസ്ത്രത്തെ ഇന്നും കുഴപ്പിക്കുന്ന ഒരു സമസ്യയായി അത് തുടരുകയും ചെയ്യുന്നു. ഈ അത്ഭുതങ്ങളിലൂടെ ദൈവം നമ്മുടെ വിശ്വാസത്തെ വളരെ ലളിതവും എന്നാല്‍ വളരെ ശക്തവുമായ രീതിയിൽ സ്ഥിരീകരിക്കുകയായിരുന്നു. അതിനാല്‍ കത്തോലിക്കരായ നമ്മള്‍ ബുദ്ധിശൂന്യരാകാതെ ദൈവമാതാവ് നല്‍കിയ സന്ദേശങ്ങള്‍ നമ്മുടെ ഹൃദയത്തില്‍ സ്വീകരിക്കുകയും ഏക കർത്താവും ദൈവവുമായ യേശുക്രിസ്തുവിനെ നമ്മുടെ രക്ഷകനും നാഥനുമായി സ്വീകരിക്കുകയും ചെയ്യാം. (Originally published on 13th March, 2016) #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Mirror/Mirror-2017-03-18-13:35:31.jpg
Keywords: മറിയ,ഫാത്തി
Content: 4450
Category: 18
Sub Category:
Heading: മ​​​ല​​​ങ്ക​​​ര കാ​​​ത്ത​​​ലി​​​ക് യൂ​​​ത്ത് മൂവ്മെന്റിന് പുതിയ നേതൃത്വം
Content: കൊ​​​ച്ചി: മ​​​ല​​​ങ്ക​​​ര കാ​​​ത്ത​​​ലി​​​ക് യൂ​​​ത്ത് മൂ​​​വ്മെ​​​ന്‍റ് (എം​​​സി​​​വൈ​​​എം) ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി മൂ​​​വാ​​​റ്റു​​​പു​​​ഴ രൂ​​​പ​​​താം​​​ഗം ടി​​​നു കു​​​ര്യാ​​​ക്കോ​​​സിനെയും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റിയായി സാ​​​ൻ ബേ​​​ബി​​​യെയും തിരഞ്ഞെടുത്തു. മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ: അ​​​ക്ഷ​​​യ ജോ​​​ർ​​​ജ് (ബ​​​ത്തേ​​​രി രൂ​​​പ​​​ത), എം.​​​ജെ.​ ജോ​​​യ​​​ൽ (പു​​​ത്തൂ​​​ർ, ക​​​ർ​​​ണാ​​​ട​​​ക), റി​​​നോ സാ​​​ക്ക് (തി​​​രു​​​വ​​​ല്ല അ​​​തി​​​രൂ​​​പ​​​ത)-​​​വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ. റി​​​ട്ടി എം.​ ​​രാ​​​ജ​​​ൻ (പ​​​ത്ത​​​നം​​​തി​​​ട്ട രൂ​​​പ​​​ത), ഇ.​​​പി. ​ഷൈ​​​ൻ (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത), സാ​​​ജു ജോ​​​ണ്‍ (പൂ​​​ന എ​​​ക്സാ​​​ർ​​​കേ​​​റ്റ്)-​​​സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ. എ​​​സ്.​ അ​​​നീ​​​ഷ് കു​​​മാ​​​ർ (മാ​​​ർ​​​ത്താ​​​ണ്ഡം രൂ​​​പ​​​ത, ത​​​മി​​​ഴ്നാ​​​ട്)-​​ട്ര​​​ഷ​​​ർ. ഫാ.​ ​​തോ​​​മ​​​സ് ക​​​യ്യാ​​​ല​​​ക്ക​​​ൽ (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത) ഡ​​​യ​​​റ​​​ക്ട​​​ർ, വി.​​​സി. ജോ​​​ർ​​​ജു​​കു​​​ട്ടി (മൂ​​​വാ​​​റ്റു​​​പു​​​ഴ രൂ​​​പ​​​ത) ആ​​​നി​​​മേ​​​റ്റ​​​ർ. ച​​​ട​​​ങ്ങി​​​ൽ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ബ​​​സേ​​​ലി​​​യോ​​​സ് ക​​​ർ​​​ദി​​​നാ​​​ൾ ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്ക ബാ​​​വ​ മുന്‍പാകെ സ​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ സ്ഥാ​​​ന​​​മേ​​​റ്റു. എം​​​സി​​​വൈ​​​എം ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് വി​​​ൻ​​​സെ​​​ന്‍റ് മാ​​​ർ പൗ​​​ലോ​​​സ്, പൂ​​​ന എ​​​ക്സാ​​​ർ​​​ക്കേ​​​റ്റ് ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ർ അ​​​ന്തോ​​​ണി​​​യോ​​​സ് എ​​​ന്നി​​​വ​​​ർ ചടങ്ങില്‍ പങ്കെടുത്തു.
Image: /content_image/India/India-2017-03-19-01:52:06.jpg
Keywords: മലങ്കര, കെ‌സി‌വൈ‌
Content: 4451
Category: 18
Sub Category:
Heading: ഫാ. പ്ലാസിഡ് ജെ പൊടിപ്പാറയുടെ ചരമവാര്‍ഷികാചരണം നടന്നു
Content: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: സീറോ മലബാര്‍ സഭയുടെ ആത്മീയ ചരിത്രത്തില്‍ ശ്രദ്ധേയനായ റ​​​​വ.​​​​ഡോ. പ്ലാസിഡ് ജെ പൊടിപ്പാറയുടെ ചരമ വാര്‍ഷികാചരണം നടന്നു. പൊതു സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നു മു​​​​ന്പ് ചെ​​​​ത്തി​​​​പ്പു​​​​ഴ തി​​​​രു​​​​ഹൃ​​​​ദ​​​​യ പ​​​​ള്ളി​​​​യി​​​​ൽ ന​​​​ട​​​​ന്ന വി​​​​ശു​​​​ദ്ധ​​ കു​​​​ർ​​​​ബാ​​​​ന​​​​യ്ക്കും അ​​​​നു​​​​സ്മ​​​​ര​​​​ണ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ​​​​ക്കും ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​ർ​​​​ജ് പു​​​​ന്ന​​​​ക്കോ​​​​ട്ടി​​​​ൽ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ച്ചു. ചെ​​​​ത്തി​​​​പ്പു​​​​ഴ ക്രി​​​​സ്തു​​​​ജ്യോ​​​​തി സ്കൂ​​​​ൾ ഇ​​​​ൻ​​​​ഡോ​​​​ർ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ നടന്ന അനുസ്മരണ ചടങ്ങ് ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​ർ​​​​ജ് പു​​​​ന്ന​​​​ക്കോ​​​​ട്ടി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം​​ ചെ​​​​യ്തു. സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ ഉ​​​​ന്ന​​​​മ​​​​ന​​​​ത്തി​​​​നാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച ക​​​​ർ​​​​മ​​​​യോ​​​​ഗി​​​​യാ​​​​യി​​​​രു​​​​ന്നു ഫാ.​​​​ പ്ലാ​​​​സി​​​​ഡെ​​​​ന്നു ബി​​​​ഷ​​​​പ് അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ് പ്രോ​​​​വി​​​​ൻ​​​​സ് പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​ൽ ഫാ. ​​സി​​​​റി​​​​യ​​​​ക് മ​​​​ഠ​​​​ത്തി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത​​വ​​​​ഹി​​​​ച്ചു. റ​​​​വ. ​​​​ഡോ. സേ​​​​വ്യ​​​​ർ കൂ​​​​ട​​​​പ്പു​​​​ഴ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. ആ​​​​ശ്ര​​​​മം പ്ര​​​​യോ​​​​ർ റ​​​​വ.​​​​ ഡോ. പോ​​​​ൾ താ​​​​മ​​​​ര​​​​ശേ​​​​രി, ഫാ. ​​​​ജോ​​​​സ് പൂ​​​​വാ​​​​ട്ടി​​​​ൽ, പ്ര​​​​ഫ.​​ ജോ​​​​സ​​​​ഫ് സാം, ​​​​ജോ​​​​ണി​​​​ക്കു​​​​ട്ടി സ്ക​​​​റി​​​​യ എ​​​​ന്നി​​​​വ​​​​ർ പ്രസംഗിച്ചു.
Image: /content_image/India/India-2017-03-19-02:02:50.jpg
Keywords: ചരമ
Content: 4452
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ ഈജിപ്ത് സന്ദര്‍ശിക്കും
Content: കെ​​​യ്റോ: ഏപ്രില്‍ മാസത്തില്‍ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഈ​​​ജി​​​പ്ത് സ​​​ന്ദ​​​ർ​​​ശി​​​ക്കുമെന്ന്‍ വത്തിക്കാന്‍ സ്ഥിരീകരിച്ചു. ഏ​​​പ്രി​​​ൽ 28,29 തി​​​യ​​​തി​​​ക​​​ളി​​​ലാ​​​യി​​​രി​​​ക്കും മാ​​​ർ​​​പാ​​​പ്പ ക​​​യ്റോ​​​യി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​ക​​​. ഈജിപ്ഷ്യന്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ൽ​​​സി​​​സി, അ​​​ൽ അ​​​സ​​​ർ മോ​​​സ്കി​​​ലെ ഗ്രാ​​​ൻ​​​ഡ് ഇ​​​മാം ഷേ​​​ക്ക് അ​​​ഹ​​​മ്മ​​​ദ് അ​​​ൽ ത​​​യി​​​ബ്, കോ​​​പ്റ്റി​​​ക് സ​​​ഭ​​​യു​​​ടെ ത​​​ല​​​വ​​​ൻ ത​​​വ​​​ദ്രോ​​​സ് ര​​​ണ്ടാ​​​മ​​​ൻ എ​​​ന്നി​​​വ​​​രു​​​മാ​​​യി മാര്‍പാപ്പ കൂടികാഴ്ച നടത്തും. സെപ്റ്റംബര്‍ മാസത്തില്‍ മാര്‍പാപ്പ കൊളംബിയ സന്ദര്‍ശിക്കുമെന്ന് നേരത്തെ വത്തിക്കാന്‍ സ്ഥിരീകരിച്ചിരിന്നു. സെപ്റ്റംബര്‍ 6 മുതല്‍ 11 വരെയാണ് മാര്‍പാപ്പ കൊളംബിയയില്‍ സന്ദര്‍ശനം നടത്തുന്നത്. അതേ സമയം ഈ വര്‍ഷം മാര്‍പാപ്പ ഭാരതം സന്ദര്‍ശിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
Image: /content_image/India/India-2017-03-19-02:25:40.jpg
Keywords: സന്ദര്‍ശി
Content: 4453
Category: 1
Sub Category:
Heading: കമ്മ്യൂണിസമല്ല മറിച്ച് യേശുവിന്റെ രാജ്യമാണ് ഒരു നല്ല സമൂഹത്തെ സൃഷ്ടിക്കുക: ചൈനയിൽ പുതിയ പ്രത്യയശാസ്ത്രം ശക്തിപ്രാപിക്കുന്നു
Content: ബെയ്ജിംഗ്: 'കമ്മ്യൂണിസമല്ല മറിച്ച് യേശുവിന്റെ രാജ്യമാണ് ഒരു നല്ല സമൂഹത്തെ സൃഷ്ടിക്കുക' എന്ന പുതിയ പ്രത്യയശാസ്ത്രം ചൈനയിൽ ശക്തിപ്രാപിക്കുന്നു. അടുത്ത കാലത്തായി സോഷ്യൽ മീഡിയായിൽ പ്രചരിച്ചു വരുന്ന ചൈനീസ് ജനതയുടെ അഭിപ്രായങ്ങൾ ഇത് സാക്ഷ്യപ്പെടുത്തുന്നു. “ചൈനയിലെ നല്ല ആളുകള്‍ക്ക് പറ്റിയ പണി സുവിശേഷം പ്രചരിപ്പിക്കുക എന്നതാണ്. ഏതൊരു സാമൂഹ്യ സേവനത്തേക്കാളും സന്തോഷം നമുക്ക് അതില്‍ നിന്നും കിട്ടും. ഇക്കാരണത്താല്‍ എത്ര നല്ല ജോലി വാഗ്ദാനം ചെയ്‌താല്‍ പോലും ചൈനീസ്‌ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്ന പ്രശ്നമേ ഇല്ല.” ഒരു ക്രിസ്ത്യന്‍ യുവാവ് ചൈനയില്‍ ഉന്നയിച്ച ഓണ്‍ലൈന്‍ ചോദ്യത്തിന് രാജ്യത്തെ ജനങ്ങളിൽ ചിലര്‍ എഴുതിയ അഭിപ്രായം ഇപ്രകാരമായിരുന്നു. കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ ചൈനയിലും പ്രകടമായി കൊണ്ടിരിക്കുകയാണെന്നാണ് മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്യുന്നു. “എനിക്ക് 2016-ല്‍ ബിരുദാനന്തര ബിരുദം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആറു മാസമായി ഞാന്‍ ക്രിസ്തു മതത്തില്‍ വിശ്വസിക്കുന്നു. ഞാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരേണ്ടത് ഇപ്പോള്‍ എന്റെ ജോലിക്ക് ആവശ്യമായി വന്നിരിക്കുകയാണ്. പാര്‍ട്ടിയും മതവും തമ്മില്‍ ചേര്‍ച്ചയില്ലാത്തതിനാല്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?” ഇതായിരുന്നു ചൈനയിലെ ഒരു ക്രൈസ്തവ വിശ്വാസി സിഹു വെബ്സൈറ്റില്‍ പോസ്റ്റ്‌ ചെയ്ത ചോദ്യം. ഈ ചോദ്യം ഉടനെ തന്നെ വൈറലാകുകയായിരിന്നു. ഇതിന് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ലഭിച്ച മറുപടി ചൈന ക്രിസ്തുവിനോട് കൂടുതൽ അടുക്കുന്നു എന്നതിന്റെ തെളിവാണ്. ചൈനയിലെ കമ്മ്യൂണിസ്റ്റ് യൂത്ത് ലീഗ് ഇതിനെകുറിച്ചുള്ള തങ്ങളുടെ പ്രതികരണം അറിയിച്ചിട്ടുണ്ട്. 'പാര്‍ട്ടി അംഗങ്ങള്‍ക്ക് തീര്‍ച്ചയായും മതവിശ്വാസം പാടില്ല' എന്നായിരുന്നു ഈ ചോദ്യത്തിനുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യൂത്ത് ലീഗിന്റെ ഔദ്യോഗിക പ്രതികരണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ വ്യക്തമാക്കികൊണ്ടായിരുന്നു അവര്‍ തങ്ങളുടെ പ്രതികരണം അറിയിച്ചത്. ചൈനയിലെ നിരവധി ക്രിസ്ത്യാനികള്‍ക്ക് പാര്‍ട്ടിയില്‍ ചേര്‍ന്ന് കൊണ്ട് സാമൂഹ്യ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കടന്ന്‍ വരണമെന്ന് ആഗ്രഹമുണ്ടെങ്കിലും ദൈവ വിശ്വാസത്തോടുള്ള പാര്‍ട്ടി നിലപാടുമായി യോജിച്ച് പോകാന്‍ കഴിയില്ലായെന്നാണ് പൊതുവിലുള്ള അഭിപ്രായം. അതിനാൽ തങ്ങളുടെ ക്രൈസ്തവ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുവാനാണ് അവരില്‍ പലരും തീരുമാനിച്ചത് എന്ന് 'ഏഷ്യ ന്യൂസ്' റിപ്പോര്‍ട്ടു ചെയ്യുന്നു. ചൈനയിലെ ചില ക്രിസ്ത്യാനികള്‍ക്ക് തങ്ങളുടെ വിശ്വാസം കാരണം സിവില്‍ സര്‍വീസ് ജോലി പോലും നഷ്ടപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയുടെ പേരില്‍ വിവേചനം നേരിട്ടപ്പോഴും തങ്ങളുടെ ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിച്ച് ജീവിതം ധന്യമാക്കുന്ന അനേകര്‍ രാജ്യത്തുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പാര്‍ട്ടിയില്‍ ചേരാത്തതു കൊണ്ട് നിരവധി ക്രിസ്ത്യാനികള്‍ക്ക് പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കമ്മ്യൂണിസത്തിലൂടെയല്ല, മറിച്ച് യേശുക്രിസ്തുവിൽ വിശ്വസിക്കുന്നതിലൂടെയാണ് ജീവിതം ധന്യമാകുന്നത് എന്ന ഉറച്ച ബോധ്യം ക്രൈസ്തവ വിശ്വാസികളിൽ ശക്തിപ്രാപിക്കുന്നത്. 'ഏഷ്യ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു ശ്രദ്ധേയമായ വസ്തുത ചൈനയിലെ ചില ക്രൈസ്തവ വിശ്വാസികളുടെ ഇടയിൽ കണ്ടുവരുന്ന 'സ്വകാര്യ സ്വത്തുവകകൾ പങ്കുവെക്കുന്ന' മനോഭാവമാണ്. “ജീസസ് ഫാമിലി” എന്നു വിളിക്കപ്പെടുന്ന ഇക്കൂട്ടർ, ആദിമസഭയിൽ നിലനിന്നിരുന്നതു പോലെ തങ്ങള്‍ക്കുള്ളതെല്ലാം പൊതുവായിക്കരുതുകയും പങ്കുവെക്കുകയും ചെയ്യുന്നു. “വിശ്വസിച്ചവര്‍ എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായിക്കരുതുകയും ചെയ്തു. അവര്‍ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആവശ്യാനുസരണം എല്ലാവര്‍ക്കുമായി വീതിച്ചു. അവര്‍ ഏക മനസ്‌സോടെ താത്പര്യപൂര്‍വ്വം അനുദിനംദേവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പംമുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടും കൂടെ ഭക്ഷണത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു. അവര്‍ ദൈവത്തെ സ്തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്കു പാത്രമാവുകയും ചെയ്തു. രക്ഷപ്രാപിക്കുന്നവരെ കര്‍ത്താവ് അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു” (അപ്പ 2:44-47). ക്രൈസ്തവ പീഡനങ്ങള്‍ക്ക് പേരുകേട്ട ചൈനയിൽ നിരവധി പേർ ദിനംപ്രതി ക്രൈസ്തവ വിശ്വാസത്തിലേക്കു കടന്നുവന്നുകൊണ്ടിരിക്കുന്നു. 2030-ൽ ചൈന ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ രാജ്യമായി മാറുമെന്നാണ് വിവിധ സംഘടനകള്‍ നടത്തിയ പഠനങ്ങൾ വ്യക്തമാകുന്നത്. "നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും" (മത്തായി 6:33) എന്ന വചനം ജീവിതത്തില്‍ പകര്‍ത്തുന്ന ചൈനയിലെ വലിയൊരു വിഭാഗം ക്രൈസ്തവര്‍ ലോകത്തിന് മുന്നില്‍ വലിയ സാക്ഷ്യമാണ് നല്‍കുന്നത്.
Image: /content_image/News/News-2017-03-19-03:46:30.jpg
Keywords: ചൈന
Content: 4454
Category: 1
Sub Category:
Heading: ഒാസ്ട്രേലിയയിൽ വിശുദ്ധ കുര്‍ബാന മദ്ധ്യേ മലയാളി വൈദികന് കുത്തേറ്റു
Content: മെൽബൺ: ഒാസ്ട്രേലിയയിൽ ഞായറാഴ്ച കുര്‍ബാന മദ്ധ്യേ മലയാളി വൈദികന് കുത്തേറ്റു. ഫാ. ടോമി കളത്തൂർ മാത്യുവാണ് (48) ആക്രമണത്തിന് ഇരയായത്. വടക്കൻ മെൽബണിലെ ഫോക്നറിലുള്ള ദേവാലയത്തിൽ വിശുദ്ധ കുര്‍ബാന നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. നി​ങ്ങ​ളെ കൊ​ല്ലും എ​ന്ന് ആ​ക്രോ​ശി​ച്ചാ​ണ് അ​ക്ര​മി ഫാ. ടോ​മി​ക്കു നേ​രെ ചാടി വീണത്. കഴുത്തില്‍ ഗുരുതരമായി പരിക്കേറ്റ വൈദികനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറുപത് വയസിനു മുകളിലുള്ള വ്യക്തിയാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന സൂചന. ക​ഴി​ഞ്ഞ​യാ​ഴ്ച​യും അ​ക്ര​മി പള്ളിയില്‍ എ​ത്തി​യി​രു​ന്ന​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. അക്രമിയെ പിടികൂടാൻ പ്രാർത്ഥനയ്ക്കെത്തിയവരിൽ ചിലർ ശ്രമിച്ചെങ്കിലും അവരെ കീഴ്‌പ്പെടുത്തി അയാൾ രക്ഷപ്പെട്ടു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അതേ സമയം പ്രതിയെ പോലീസ് പിടികൂടിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
Image: /content_image/TitleNews/TitleNews-2017-03-19-09:51:18.jpg
Keywords: വൈദിക
Content: 4455
Category: 9
Sub Category:
Heading: ഡാര്‍ലിംഗ്ടണ്‍ കാര്‍മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഫാ. ജോര്‍ജ് പനയ്ക്കല്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം
Content: ലണ്ടന്‍: ഡാര്‍ലിംഗ്ടണ്‍ കാര്‍മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഏപ്രില്‍ ഏഴ്, എട്ട്, ഒന്‍പത് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ കുടുംബ നവീകരണ ധ്യാനം നടക്കും. ധ്യാനത്തിനു ഫാ. ജോര്‍ജ് പനയ്ക്കല്‍ വിസി, ഫാ. കുര്യാക്കോസ് പുന്നോലില്‍, ഫാ. പോള്‍ കാരി എസ്‌ജെ, ബ്രദര്‍ ടോമി പുതുക്കാട് എന്നിവര്‍ നേതൃത്വം നല്‍കും. വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചുവരെയാണ് ധ്യാനം. #{red->n->n->കൂടുതല്‍ വിവരങ്ങള്‍ക്ക്: }# ഫാ. പോള്‍ കാരി എസ്‌ജെ 01325469400 റെജി പോള്‍:- 07723035457 റെജി മാത്യു:- 07552619237.
Image: /content_image/Events/Events-2017-03-19-17:21:33.jpg
Keywords: ധ്യാന